"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 20, വെള്ളിയാഴ്‌ച

ജാതിയെ മറികടക്കുന്ന മഹാമാനവികതയുടെ പന്തലൊരുക്കിയ അപ്പച്ചന്‍ - മുന്തൂര്‍ കൃഷ്ണന്‍

നായര്‍ ഈഴവ നവോദ്ധാനത്തിന്റെ ചുമലിലേറി കമ്മ്യൂണിസം വന്നു. 'സഖാവ്' എന്ന വ്യാമോഹം വിതറി അയിത്ത ക്കാരെ അവര്‍ പാട്ടിലാക്കി. അയ്യന്‍കാളി പ്രസ്ഥാനം എന്ന ദലിത് രാഷ്ട്രീയ പ്രസ്ഥാനത്തെ അങ്ങനെ അപായ പ്പെടുത്തി. അവകാശ സമരങ്ങളുടെ ആദ്യപതിപ്പായി സാധുജന പരിപാലന സംഘം വിജയിപ്പി ച്ചെടുത്ത കര്‍ഷക ത്തൊഴിലാളി സമരത്തിലൂടെ ഉയര്‍ന്നു വന്ന ആദിമ ജനതയുടെ രാഷ്ട്രീയ ധ്രുവീകര ണത്തെ അടിച്ചൊ തുക്കി അതിനു മുകളില്‍ കമ്മ്യൂണിസം കൊടികുത്തി. പറയനും പുലയനും കുറവനും കമ്മ്യൂണിസ്റ്റ് ചേരിയില്‍ പറയന്‍ സഖാവും പുലയന്‍ സഖാവും കുറവന്‍ സഖാവുമായി കമ്മ്യൂ ണിസ്റ്റ് അടിമകളായി. നാലു സെന്റു കോളനി കളിലും ലക്ഷംവീടു കളിലും അവരെ കമ്മ്യൂണിസ ത്തിന്റെ ചാവേറു കളായി പാര്‍പ്പിച്ചു. ലക്ഷം വീട്‌പോലുള്ള ഒരു ആവാസ വ്യവസ്ഥ വിഭാവനം ചെയ്യാന്‍ ഒരു കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന് എങ്ങനെ കഴിഞ്ഞു എന്നത് ഉറക്കെ ചിന്തിക്കേണ്ട വിഷയമാണ്. പാവങ്ങളുടെ പാര്‍ട്ടി കൊണ്ടുവന്ന ഭൂപരിഷ്‌കര ണത്തില്‍ ഭൂമി മുഴുവന്‍ പാട്ടക്കാരായ ക്രിസ്ത്യാനികളു ടേയും, മുസല്‍മാന്റെയും, നായരുടേയും ഈഴവന്റെയും കൈകളില്‍ എത്തിപ്പെടുകയും ദലിതനെ കുടികിടപ്പി ലൊതുക്കുകയും ചെയ്ത തിലെ കാപട്യത്തിന്റെ കറ കമ്മ്യൂണിസ്റ്റു കാര്‍ക്ക് എന്നെങ്കിലും കഴുകി കളയാന്‍ ആവുമോ? ജനാധിപത്യ മെന്ന മറ്റൊരു വമ്പന്‍ വ്യാമോഹം വിതറി കോണ്‍സ്സ്രിന്റെ നേതൃത്വ ത്തില്‍ വലതുപക്ഷ പാര്‍ട്ടികള്‍ നിന്നു. ഇതിന്റെ യെല്ലാം ഇടയില്‍ കിടന്നു ദിശാബോധം നഷ്ടപ്പെട്ട ദലിതര്‍ തങ്ങളുടെ ജാതി സത്വ ത്തിലേക്ക് വീണ്ടും ഉള്‍വലിഞ്ഞു. എസ്.എന്‍. ഡി.പി.യുടേയും എന്‍.എസ്.എസ്.ന്റെയും ചുവടുപിടിച്ച് ദലിതരിലും ജാതിയുടെ പേരില്‍ സഭകള്‍ ഉണ്ടായി. നൂറ്റാണ്ടു കളിലൂടെ ഉരുത്തിരി ഞ്ഞുവന്ന ജാതി വിരുദ്ധ മഹാ പ്രസ്ഥാന ത്തിനു പിന്നെയും വഴിമുട്ടി. തമ്പുരാന്‍ രാഷ്ട്രീയ ക്കാരായ ഇടതുപക്ഷവും വലതുപക്ഷവും ഈ ചേരിതിരിവിനെ നന്നായിട്ട് പ്രോത്സാ ഹിപ്പിക്കു ന്നുണ്ട്. എന്നാല്‍ ദലിത് സാമൂഹ്യ മനസ്സാക്ഷിയുടെ ചുണ്ടില്‍ ദലിതരുടെ ശ്രേഷ്ഠകവി പൊയ്ക യില്‍ അപ്പച്ചന്‍ ഉയര്‍ത്തിയ ചോദ്യം സജീവമായി നില്‍ക്കുന്നു.

പറയരെല്ലാരും കൂടി സാമ്പവരായാലെന്താ?
പുലയരെല്ലാരുംകൂടി ചേരമരായാലെന്താ?
എന്താ?

ഉത്തരം സ്പഷ്ടമാണ്. പറയരെല്ലാരും കൂടി സാമ്പവരാ യാലും പുലയരെ ല്ലാരും കൂടി ചേരമ രായാലും കുറവരെ ല്ലാരുംകൂടി സിദ്ധനരായാലും ചാതുര്‍ വര്‍ണ്ണ്യത്തിന്നു വെളിയില്‍ പഞ്ചമജാതി യുടെ പേരില്‍ പിന്നെ യും ചങ്കരന്‍ തെങ്ങേല്. അതിനപ്പു റത്തേക്കു കയറാന്‍ എന്‍.എസ്. എസും, എസ്.എന്‍.ഡി.പി.യും ഉള്‍പ്പെടെയുള്ള ബ്രാഹ്മണപക്ഷം സമ്മതി ക്കുമോ? എങ്കില്‍ പിന്നെ പഴയ ജാതി പെരുമയും പൊക്കിപിടിച്ച് പെരുമ്പറയനും, തലപ്പുലയരും, തിരുവരങ്കത്ത് പാണനാരു മൊക്കെയായി മേഴത്തോളഗ്‌നിഹോത്രി യുടെ പടിവാതില്‍ക്കല്‍ ഒരുനേരത്തെ അന്ന ത്തിന്റെ ഊഴവും കാത്തു കിടക്കാം. അത്രതന്നെ.

നവോത്ഥാന ചരിത്ര ത്തിലെ അഗ്‌നി നക്ഷത്രമാണ് പൊയ്കയില്‍ അപ്പച്ചന്‍. നവോദ്ധാന നായകരില്‍ ഏറ്റവും മുന്നിലാണ് അപ്പച്ചന്റെ സ്ഥാനം. ഡോ. അംബേദ്ക്കര്‍ക്ക് മുന്നോടിയായി ദലിത് ഐക്യത്തിന്റെ, ദലിത് വിമോചനത്തിന്റെ, സൈദ്ധാ ന്തികനായി വന്നയാളാണ് അപ്പച്ചന്‍. അംബേദ്കറെ പോലെ അദ്ദേഹവും ദലിതരുടെ ഇടയില്‍ മതപരമായ ഒരു നവോത്ഥാനവും നവമായ ഒരു വിശ്വാസ പ്പെരുമയും ഉണ്ടാകണമെന്ന് ശഠിക്കുകയും അതിനു വേണ്ടി പുതിയൊരു മതം (സഭ) സ്ഥാപിക്കുകയും ചെയ്തു.

അപ്പച്ചന്‍ വാരിയെറിഞ്ഞ ആശയങ്ങളുടെ തീക്കനലുകള്‍ ഇന്നും ഇവിടെ കെടാതെ കിടക്കുന്നു. ക്രിസ്തീയ സഭകള്‍ക്കെതിരെ ബൈബിളിനെ ആയുധ മാക്കിയാണ് അപ്പച്ചന്‍ തന്റെ ആശയസമരം നയിച്ചതെങ്കിലും അത് തത്ത്വത്തില്‍ ജാതി ക്കെതിരായുള്ള പോരാട്ട മായിരുന്നു. ബൈബിളിലെ വിമോചന ആശയങ്ങളെ തന്റെ ദര്‍ശന ങ്ങളുമായി യോജിപ്പിച്ച് അതില്‍ നിന്നും പൊട്ടിവന്ന പാട്ടുകളെ സ്വന്തരാഗത്തില്‍ ചേര്‍ത്തുകൊണ്ട് കടന്നുവന്ന അപ്പച്ചന്‍ വ്യത്യസ്ത നായിരുന്നു. ആ മനസ്സു മുഴുവന്‍ ജാതികളുടെ ഇരകളായ, നീതി നിഷേധിക്കപ്പെട്ട് ചത്തും ചാവാതെയും ജീവിക്കുന്ന നരകീടങ്ങളെ ക്കുറിച്ചുള്ള ആവലാതികളും സങ്കടങ്ങളു മായിരുന്നു. അടിമത്തം നിലം പരിശാക്കിയ, ചരിത്ര മില്ലാതാക്കിയ, അടിമ സന്തതികളുടെ യിടയില്‍ നിന്ന് പ്രത്യാശയുടെ നാമ്പുപോലെ തലയുയര്‍ത്തി അപ്പച്ചന്‍ ചോദിച്ചു- 'എന്റെ ചരിത്രമെവിടെ?'. ആ ഇച്ഛാ ശക്തിയുടെ ബലത്തില്‍ അപ്പോള്‍ അവിടെ ചരിത്രത്തിന്റെ ചുരുളുകള്‍ വിടര്‍ന്നു വന്നു. വീണ്ടും അപ്പച്ചന്‍ ചോദിച്ചു 'എന്റെ രക്ഷയെവിടെ'. രക്ഷ തന്നില്‍ തന്നെ എന്ന് വെളിപ്പെട്ടു. മേലെ മാനത്തെ അനന്ത ശൂന്യത യിലേക്ക് നോക്കി രക്ഷയ്ക്കു വേണ്ടി വിലപിക്കുന്ന തന്റെ ജനത്തോട് അപ്പച്ചന്‍ പറഞ്ഞു 'നാം അന്വേഷിക്കുന്ന രക്ഷാകേന്ദ്രം ശൂന്യമാണ്. നമ്മള്‍ തേടുന്ന ദൈവം താഴോട്ടിറങ്ങി വന്നിരിക്കുന്നു. ആ ദൈവം എന്നിലൂടെ പ്രവര്‍ത്തിക്കാന്‍ നിശ്ചയി ച്ചിരിക്കുന്നു.' അനുയായികള്‍ക്ക് അത് വിശ്വാസ യോഗ്യ മായിരുന്നു. അനാഥരെ പ്പോലെ അലഞ്ഞ അവര്‍ അദ്ദേഹത്തെ അപ്പച്ചന്‍ എന്നു വിളിച്ചു. അപ്പച്ചന്‍ അവരുടെ ഇടയില്‍ ദൈവമായി ജീവിച്ചു. അപ്പച്ചന്‍ അവര്‍ക്കു വേണ്ടി പുതിയ വേദവും വേദാന്തവും രക്ഷാമാര്‍ഗ്ഗവും ഉപദേശിച്ചു.

അപ്പച്ചന്‍ പറഞ്ഞു.
പറയനൊരു പള്ളി പുലയനൊരു പള്ളി
മീന്‍പിടുത്തക്കാരന്‍ മരയ്ക്കാനു പള്ളി
തെക്കൊരു പള്ളി വടക്കൊരു പള്ളി
കിഴക്കൊരു പള്ളി പടിഞ്ഞാറുപള്ളി
പള്ള്യോടുപള്ളി നിരന്നങ്ങു വന്നിട്ടും
വ്യത്യാസം മാറി ഞാന്‍ കാണുന്നുമില്ല.

പള്ളിയില്‍ കൂടിയിട്ടും ജാതിദോഷം മാറാത്ത ആളുകളോട് ജാതി ഉപേക്ഷിച്ച് വരാന്‍ അദ്ദേഹം ആവശ്യ പ്പെടുക യായിരുന്നു. തത്വത്തില്‍ അത് അയിത്ത ജാതിക്കാരായ ഏവരോടുമുള്ള ആഹ്വാന മായിരുന്നു. അവര്‍ക്കു വേണ്ടി പുതിയ ആരാധനാ ലയവും പുതിയ ആരാധനാ ക്രമവും അപ്പച്ചന്‍ രൂപപ്പെടുത്തി. ഇത് നിലവിലുണ്ടായിരു ന്ന ദൈവ ശാസ്ത്ര ത്തെയും അതുമായി ബന്ധപ്പെട്ട അന്ധവിശ്വാസ ങ്ങളേയും നിഷേധി ക്കലായിരുന്നു. ദൈവവും സ്വര്‍ഗ്ഗ നരകങ്ങളു മെല്ലാം ഒരു സങ്കല്‍പ്പമാണെന്നും തന്റെ രക്ഷ തന്നില്‍ തന്നെയെന്നും തന്റെ ദൈവം തന്നില്‍ തന്നെ യുണ്ടെന്നും തന്റെ സ്വര്‍ഗ്ഗം തന്റെ കാല്‍ ക്കീഴില്‍ തന്നെ യെന്നുമുള്ള പുതിയൊരു സുവിശേഷം. ഒന്നു മനസ്സു വച്ചാല്‍ നമുക്ക് സ്വയം രക്ഷിക്കപ്പെടാമെന്ന ദീപ്തമായ സന്ദേശ മായിരുന്നു അപ്പച്ചന്‍ നല്‍കിയത്.

തെക്കുന്നു വരുന്നവര്‍ക്ക് തെക്കൊരുപന്ത
അവരുടെ കുടവടിവയ്ക്കാനവിടൊരുപന്ത
കിഴക്കൂന്നുവരുന്നവര്‍ക്ക് കിഴക്കൊരുപന്ത
അവരുടെ കുടവടിവയ്ക്കാനവിടൊരുപന്ത
പടിഞ്ഞാറുനിന്നുവരുവോര്‍ക്കവിടൊരുപന്ത
അവരുടെ കുടവടിവയ്ക്കാനവിടൊരുപന്ത
ഒത്തനടുക്കാണെമണിമാനകപന്ത
ഒത്തനടുക്കാണെ പന്ത പൊയ്‌കേടെ പന്ത

ജാതിയെ മറികടക്കുന്ന ഒരു മാനവീകതയുടെ പന്തല്‍ ഒരുക്കുക യായിരുന്നു അപ്പച്ചന്‍. ജാതിപീഢന ത്തിനിരയായ പറയന്‍, പുലയര്‍ ആദിയായവരെ ഒരുസഭയുടെ കീഴില്‍ നവമായ ഒരു ആത്മീയ തയുടെ അടിത്തറയില്‍ സംഘടിപ്പിച്ച ആളാണ് പൊയ്കയില്‍ അപ്പച്ചന്‍. അംബേദ്കറെ പ്പോലെ ബൗദ്ധികമായ ഇടപെടലു കളിലൂടെ യാണ് അപ്പച്ചനും ദളിത് വിഷയത്തെ സമീപിച്ചത്. അദ്ദേഹം ഒരു ജാതിയുടേയും പ്രതിനിധി യായിട്ടല്ല ശ്രീമൂലം പ്രജാസഭയില്‍ അംഗമായത്. ഭൗതികതയില്‍ ഊന്നിയ ആത്മീയത യായിരുന്നു അപ്പച്ചന്റേത്. അപ്പച്ചന്‍ ഇരവി പേരൂരില്‍ ഒരു ആസ്ഥാന മന്ദിരം സ്ഥാപിച്ച തല്ലാതെ വേറെ അധികം ദേവാല യങ്ങള്‍ സ്ഥാപിച്ചില്ല. എന്നാല്‍ സ്‌കൂളുകള്‍ സ്ഥാപിച്ചു. ഇംഗ്ലീഷ് മീഡിയം ഉള്‍പ്പെടെ എട്ട് സ്‌കൂളുകള്‍ അദ്ദേഹം സ്ഥാപിച്ചു. തന്റെ അനുയാ യികള്‍ക്കു വേണ്ടി ഭൂമി വാങ്ങി. അവര്‍ക്ക് വീടു വച്ച് നല്‍കി. അതേപ്പറ്റി പ്രസിദ്ധ ചെന്താരശ്ശേരി ഇപ്രകാരം പറയുന്നു 'പൊതു സ്ഥലങ്ങള്‍ വാങ്ങിക്കുകയും പൊതു സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കുകയും എന്നത് ഒരു ലക്ഷ്യം പോലെ നിര്‍വ്വഹിക്ക പ്പെട്ടിരുന്നു. ഒരു മികച്ച സാമ്പത്തിക വിദഗ്ധനെ പ്പോലെയും ദീര്‍ഘവീക്ഷണ വിശാരദനെ പ്പോലെയു മാണ് അദ്ദേഹം സാമ്പത്തിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തത്'.


ജാതി പീഠനത്തിന്റെ നിഷ്ഠൂരത യെപ്പറ്റി ഹൃദയം പൊട്ടി പാടിയ മഹാ കവികൂടി യായിരുന്നു അപ്പച്ചന്‍.


അപ്പനില്ലേതിന്താരാ
ഞങ്ങക്കമ്മയില്ലേ തിന്താര
ഞങ്ങളെങ്ങുപോണോ തിന്താര


ചരിത്ര ത്തിന്റെ ഇരുണ്ട ഇടനാഴി കളില്‍ ഉയര്‍ന്നു കേട്ട ദയനീയ വിലാപങ്ങളുടെ നേര്‍ ശബ്ദങ്ങളാ യിരുന്നു അവ. അപ്പച്ചന്റെ പാട്ടുകള്‍ നവോദ്ധാന കവിതകളുടെ പ്രാരംഭം കുറിച്ചു. അടിമ ജീവിതത്തിന്റെ ഉള്‍തുടിപ്പും പരപ്പും ഉള്‍ക്കൊണ്ട ആ പാട്ടുകള്‍ അവരുടെ വിമോചന ഗാഥകളാ യിരുന്നു. അപ്പച്ചന്‍ ജീവിച്ചി രുന്നപ്പോഴും അദ്ദേഹം രൂപം നല്‍കിയ 'പ്രത്യക്ഷ രക്ഷാ ദൈവസഭയില്‍ വിള്ളലുകള്‍ വീണിരുന്നു. എന്നാല്‍ അദ്ദേഹ ത്തിന്റെ ശക്തമായ ആത്മീയ നേതൃത്വം അതിനെ മുളയിലേനുള്ളി. പക്ഷെ അപ്പച്ചന്റെ കാലശേഷം സഭയില്‍ ജാതിവിഷയം തലപൊക്കി. അപ്പച്ചനെ പറയനാ ക്കാനുള്ള പരിശ്രമങ്ങള്‍ നടന്നു. നടന്നു കൊണ്ടിരിക്കുന്നു. എന്തിന്റെ പേരിലായാലും ആ നടപടി അത്യന്തം പ്രതിഷേ ധാര്‍ഹവും ക്ഷുദ്രവുമാണ്. ജാതി രഹിതമായ സമുദായം എന്ന സങ്കല്‍പ ത്തിന്റെ വക്താവും പ്രയോക്താവും ആയിരുന്ന അപ്പച്ചനെ ഏതെങ്കിലും ജാതിയുടെ കുറ്റിയില്‍ കെട്ടിയിടുന്നത് അപ്പച്ചനോടുള്ള അനാദരവാണ്.

പ്രത്യക്ഷരക്ഷാ സഭയും, സാധുജന പരിപാലന സംഘവും നിലനില്‍ക്കെ പറയര്‍ക്ക് വേണ്ടി 'ബ്രഹ്മപ്രത്യക്ഷ സാധുജന സഭ' സ്ഥാപിച്ച ആളാണ് കണ്ടന്‍ കുമാരന്‍. അതിന്റെ പിന്നിലും ഹിന്ദുത്വ അജണ്ടയുടെ കൈകളു ണ്ടായിരുന്നു. മുന്‍പ് കണ്ടന്‍ കുമാരന്‍ പൊയ്കയില്‍ അപ്പച്ചനോ ടൊത്ത് പ്രവര്‍ത്തി ച്ചിരുന്നു. ജാതി താല്‍പര്യ മാകാം അദ്ദേഹത്തെ അപ്പച്ചനില്‍ നിന്നും അകറ്റിയത്. ജാതിയുടെ ഇരകളിലും ജാതി. അയിത്ത ജാതികള്‍ തമ്മില്‍ ഒരു ഏകോപന ത്തിന്റെ താല്‍പര്യം വളര്‍ന്നു വരുന്നു ണ്ടെങ്കില്‍ പോലും ഒരു സമുദായ മായി മാറാന്‍ ജാതി സംഘടനകള്‍ വിലങ്ങു തടിയാകു ന്നുണ്ട്. കേരളത്തിലെ അയിത്ത ജാതിക്കാരുടെ സംഘടന കള്‍ നിരന്തരം പ്രത്യേകം പ്രത്യേകം ശക്തി പ്രകടനങ്ങള്‍ നടത്തുമ്പോള്‍ തന്നെ സ്വയം പിളര്‍ന്ന് ദുര്‍ബലരായി തീര്‍ന്നു കൊണ്ടിരി ക്കുന്നുമുണ്ട്. സംവരണത്തെ സാമൂഹ്യ പരിഷ്‌കരണ ത്തിനുള്ള ഉപാധി യായി അതായത് സമത്വ ത്തിലേക്കും സാഹോദര്യ ത്തിലേക്കും അതുവഴി സ്വാതന്ത്ര്യ ത്തിലേക്കുമുള്ള കുതിപ്പിന്റെ ഇന്ധമായി കാണണം. സൗജന്യ ങ്ങള്‍ ക്കുവേണ്ടി യാചിക്കുന്ന സമ്പ്രദായങ്ങള്‍ ഉപേക്ഷിക്കണം. തങ്ങളെ അഭയാര്‍ത്ഥി കളായി കാണാന്‍ ആഗ്രഹിക്കുന്ന ഭരണവര്‍ഗ്ഗത്തെ രാഷ്ടീയ മായി നേരിടാന്‍ ആകണം. അതിനു തടസ്സമായ ഉപജാതി ബോധത്തെ ഉച്ഛാടനം ചെയ്ത് ഒരു വര്‍ഗ്ഗമായി ഒരു രാഷ്ട്രീയ ശക്തിയായി മാറണം.

ഉപജാതിചിന്ത ദളിതരുടെ ഇടയിലെ അനൈക്യ ത്തിന് കാരണമാണ്. ഈ അനൈ ക്യത്തെ മുതലാക്കി സവര്‍ണ്ണര്‍ അവരുടെ മേല്‍ ആധിപത്യം അരക്കിട്ടു റപ്പിക്കുയാണ്. സവര്‍ണ്ണരോട് സമരസ പ്പെടാമെന്നത് വെറും വ്യാമോഹം മാത്രമാണ്. അവരോട് മുഖാമുഖം നിന്ന് വിലപേശാതെ ഒന്നും സാധ്യമല്ല. ഇതിന് പരിഹാരം പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാരുടെ ഏകോപനം മാത്രമാണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ