"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 18, ബുധനാഴ്‌ച

വള്ളുവക്കോനാതിരിയും മാമാങ്കവും - കുന്നുകുഴി എസ് മണി

ഭാരതപ്പുഴയുടെ തീരത്തെ തിരു നാവ മണപ്പുറത്ത് വള്ളുവ രാജവംശം 12 വര്‍ഷത്തി ലൊരി ക്കല്‍ നടത്തിപ്പോന്നിരുന്ന മാമാങ്കോ ത്സവം ഏറെ ചരിത്ര പ്രാധാന്യ മര്‍ഹിക്കുന്ന ഒന്നാണ്. ഏ. ഡി. ഒന്‍പതും പത്തും നൂറ്റണ്ടുകള്‍ ക്കിടയില്‍ ജീവിച്ചിരുന്ന ഒരു രാജശേഖരനാണ് വള്ളുവനാടു രാജവംശത്തിന്റെ സ്ഥാപകന്‍. തക്കോലം യുദ്ധത്തില്‍ രാജാദിത്യ നൊന്നിച്ച് യുദ്ധത്തില്‍ പങ്കെടുക്കാ ത്തതിന് പ്രായച്ഛിത്തമായി സന്യാസം സ്വീകരിച്ച വല്ലഭന്‍ ഇദ്ദേഹത്തിന്റെ പുത്രനാണെന്നു പറയുന്നു. തിരുവൊറ്റിയൂര്‍ ശാസനത്തില്‍ കാണുന്ന ഈ വല്ലഭന്റെ പേരുമായി ഘടിപ്പിച്ചാണ് 'വല്ലഭക്ഷോണി' 'വല്ലഭവംശം' എന്നീ പേരുകള്‍ ഉണ്ടായതത്രെ. വള്ളുവനാടിന്റെ ആദ്യ തലസ്ഥാനം അങ്ങാടി പ്പുറമായിരുന്നു. 1695 ലെ മാമാങ്കത്തെപ്പറ്റി 17 ാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച ക്യാപ്റ്റന്‍ അലക്‌സാണ്ടര്‍ ഹാംമിടണ്‍ 'ന്യൂ അക്കൗണ്ട് ഓഫ് ദി ഈസ്റ്റ് ഇന്‍ഡീസ്' എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നു.

'പന്ത്രണ്ടാം വര്‍ഷാവസാനം സാമൂതിരി ഒരു ഉത്സവാഘോഷം തന്റെ രാജ്യത്താകമാനം പ്രഖ്യാപിക്കുകയും, ഒരു വിശാല മൈതാനത്ത് തനിക്കൊരു കൂടാരം ഉറപ്പിക്കുകയും ഉല്ലാസപ്രകര്‍ഷങ്ങളോടെ പന്ത്രണ്ടു ദിവസം നീണ്ടുനില്ക്കുന്ന ഒരു വലിയ സദ്യ നടത്തുകയും ചെയ്യും. ഉത്സവാവസാനം രാപകല്‍ നീണ്ടുനില്‍ക്കുന്ന വെടിക്കെട്ട് ഘോഷങ്ങള്‍ മുഴങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അതിഥികളില്‍ നാലുപേര്‍ക്ക് ഉദ്ദേശമു ണ്ടെങ്കില്‍ സാഹസിക പോരാട്ടം (ചാവേറ്റ്) നടത്തി സാമൂതിരിയുടെ മുപ്പതോ, നാല്പതോ ആയിരം വരുന്ന രക്ഷാഭടന്മാരെ കീഴ്‌പ്പെടുത്തി കൂടാരത്തില്‍ പ്രവേശിച്ച് അദ്ദേഹത്തെ കൊല്ലുകയാണെങ്കില്‍ ആ സാഹസികന് സാമൂതിരിയുടെ സാമ്രാജ്യാവകാശിയായിത്തീരാന്‍ സാധിക്കും. 1695 ല്‍ ഇത്തരത്തിലൊരു ആഘോഷം നടന്നു. കോഴി ക്കോടിന് 65 മൈല്‍ തെക്ക് പൊന്നാനി തുറമുഖത്തിനടുത്തായിരുന്നു സാമൂതിരി കൂടാരമടിച്ചിരുന്നത്. അതിഥികളില്‍ മൂന്നുപേര്‍ വാളും പരിചയുമായി രക്ഷാഭടന്മാരുടെ ഇടയില്‍ ചാടിവീഴുകയും അവരില്‍ ധാരാളം പേരെ കൊന്നൊടുക്കുകയും ചെയ്തു. ഇതിലൊരു ചാവേറ്റു ഭടന്റെ പതിനഞ്ചോ പതിനാറോ വയസ്സുള്ള അനിന്തരവന്‍ തന്റെ അമ്മാവന്‍ രക്ഷാഭടന്മാരുടെ വെട്ടേറ്റു മരിച്ചു വീഴുന്നതു കണ്ടമാത്രയില്‍ അവരുടെ ഇടയിലൂടെ പൊടുന്നനെ പാഞ്ഞുചെന്ന് സാമൂതിരി രാജാ വിന്റെ തലയ്ക്കു വെട്ടുകയുണ്ടായി. രാജാവിന്റെ തലക്കു മുകളില്‍ കത്തിക്കൊണ്ടിരുന്ന ഒട്ടുവിളക്കില്‍ തട്ടിയില്ലായിരുന്നുവെങ്കില്‍ ആ വെട്ടുകൊണ്ട് രാജാവിന്റെ തലയറ്റ് തെറിക്കുമായിരുന്നു. വീണ്ടുമൊരു വെട്ടുവീഴുന്നതിനു മുമ്പ് രക്ഷാഭടന്മാര്‍ അയാളെഅവിടെ വെട്ടി വീഴ്ത്തി. ആ സാമൂതിരിയാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്നു തോന്നുന്നു.'8

14 ാം നൂറ്റാണ്ടില്‍ സാമൂതിരിക്ക് നേരിടേണ്ടി വന്ന ഏറ്റവും പ്രബല നായ ശത്രു തെക്കേമലബാറിലെ വള്ളുവക്കോനാതിരിയായിരുന്നു. ഭാരതപ്പുഴയുടെ തീരത്തെ തിരുനാവായ് സ്വന്തമാക്കി ചക്രവര്‍ത്തിപദം കരസ്ഥമാക്കുകയായിരുന്നു സാമൂതിരിയുടെ ഗൂഢലക്ഷ്യം. ഇന്നത്തെ മലപ്പുറം ജില്ലയില്‍പ്പെട്ട പെരുന്തല്‍മണ്ണ, ഒറ്റപ്പാലം, താലൂക്കുകളും, പൊന്നാനി, തിരൂര്‍, ഏറനാട് താലൂക്കുകളും ഉല്‌പെട്ടതായിരുന്നു പഴയവള്ളുവനാട്. ഈ വള്ളുവനാടിന്റെ പരമാധികാരിയായിരുന്നു വള്ളുവക്കോനാതിരി. ഈ സന്ദര്‍ഭത്തിലാണ് പത്തിയൂര്‍ ഗ്രാമത്തിലെയും, ചൊവ്വാരം ഗ്രാമത്തിലെയും നമ്പൂതിരിമാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസം കാരണം ശത്രുതയിലായത്. ഇതു മുതലെടുത്ത് രാഷ്ട്രീയലക്ഷ്യം നേടുവാന്‍ കൂടി നമ്പൂതിരി തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചു. 'കൂറുമത്സരം' എന്ന് അറിയപ്പെടുന്ന ഈ അധികാരവടം വലിയില്‍ സാമൂതിരി പന്നിയൂര്‍ വംശക്കാരെയും, വള്ളുവക്കോനാതിരി കൊച്ചി(പെരുമ്പടപ്പ്), ചൊവ്വാരം കക്ഷിക്കാരെയും സഹായിച്ചു. സാമൂതിരി ഈ സമയം വള്ളുവക്കോ നാതിരിയുടെ മാമാങ്കത്തറയായ തിരുനാവായിലേയ്ക്ക് സൈനികരെ അയച്ച് മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം തട്ടിയെടുത്തു. ടിപ്പുസുല്‍ ത്താന്റെ മലബാറിലെ പടയോട്ടക്കാലത്ത് വള്ളുവനാട്ടിലെ വള്ളുവക്കോ നാതിരിക്ക് അട്ടപ്പാടിത്താഴ്‌വരയും, ഒറ്റപ്പാലം താലൂക്കിന്റെ ഏതാനും ഭാഗങ്ങളും മാത്രമേ സ്വന്തമായിട്ടുണ്ടായിരുന്നുള്ളു. ശേഷിച്ച ഭാഗങ്ങ ളെല്ലാം സാമൂതിരി കൈപ്പിടിയിലൊതുക്കിയിരുന്നു. ഒടുവില്‍ വള്ളുവ ക്കോനാതിരി തിരുവിതാംകൂര്‍ മഹാരാജാവ് രാമവര്‍മ്മയെ ശരണം പ്രാപിച്ചു. '1790 മേടമാസത്തില്‍ മദ്രാസ് ഗവര്‍ണറായിരുന്ന ജനറല്‍ മെഡോസ്, ടിപ്പുവിനെതിരായി തിരുവിതാംകൂറില്‍ അഭയം തേടിയിട്ടുള്ള എല്ലാ മലബാര്‍ രാജാക്കന്മാരെയും ഇംഗ്ലീഷ് കമ്പനിയുമായി സഹകരി ക്കാന്‍ പ്രേരിപ്പിക്കണമെന്ന് മഹാരാജാവിനെഴുതിയിരുന്ന കാര്യം മുന്‍പ് പ്രസ്താവിച്ചതാണല്ലൊ. എന്നാല്‍, പിന്നീട് മലബാറിലെ ചെറുകിടരാജ്യ ങ്ങളുടെ കാര്യങ്ങള്‍ നോക്കുവാനും അതാതു രാജാക്കന്മാരെ അവരുടെ പഴയസ്ഥാനങ്ങളില്‍ പുനരധിവസിപ്പിക്കാനുമുള്ള ചുമതല മഹാരാജാ വിനെത്തന്നെ ഏല്പിക്കുകയാണുണ്ടായത്.'9 പിന്നീട് മലബാര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി 1792 ല്‍ നിയമിതരായ കമ്മീഷണറന്മാര്‍ മഹരാജാ വുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ടിപ്പുവില്‍ നിന്നും മലബാര്‍ പ്രദേശങ്ങള്‍ വിമോചിപ്പിച്ചപ്പോള്‍ 1792 ജൂലൈ 30 ന് വള്ളുവക്കോനാതിരി ഈസ്റ്റ് ഇന്ത്യാകമ്പനിയുമായി ഒരു കരാറില്‍ ഒപ്പു വച്ച് തന്റെ പ്രദേശങ്ങള്‍ വീണ്ടെടുത്തു. പക്ഷെ അധിക കാലത്തിനുള്ളില്‍ തന്നെ ഈസ്റ്റ് ഇന്ത്യാ കമ്പനി ഈ പ്രദേശങ്ങള്‍ വള്ളുവ രാജാവില്‍ നിന്നും പിടിച്ചെടുക്കുകയും വള്ളുവക്കോനാതിരി അടുത്തൂണ്‍ പറ്റി സ്വയം സ്ഥാനംവച്ചൊഴിയുകയും ചെയ്തു.

ചേരമാന്‍ പെരുമാളുടെ പരിച ഏറ്റുവാങ്ങി അഞ്ചുനൂറ്റാണ്ടോളം വള്ളുവനാടിന്റെ സര്‍വ്വാധിപത്യം കൊണ്ടു നടന്ന വള്ളുവക്കോ നാതിരിയുടെ രാഷ്ട്രീയ അന്ത്യത്തിന് തിരശ്ശീല വീണു. പതിനാലാം നൂറ്റാണ്ടില്‍ അങ്ങിനെയാണ് മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം നഷ്ടപ്പെട്ടത്. തുടര്‍ന്നാണ് വള്ളുവക്കോനാതിരി എല്ലാമാമാങ്കങ്ങളിലും സാമൂതിരിയെ വധിച്ച് രക്ഷാധികാരം വീണ്ടെടുക്കാന്‍ ചാവേര്‍ പടയാളികളെ അയയ്ക്കന്ന ശ്രമം തുടര്‍ത്തുപോന്നിരുന്നത്. അങ്ങാടിപ്പു റത്തെ ഒരു കുന്നിന്‍ മുകളില്‍ സ്ഥിതിചെയ്യുന്ന വള്ളുവക്കോനാതിരയുടെ പരദേവതയായ തിരുമാന്ധാംകുന്ന്(പണ്ട് തിരുമാനാംകുന്ന് എന്നാണ് വിളിപ്പേരുണ്ടായിരുന്നത്) ഭഗവതി ക്ഷേത്രത്തിന്റെ തെക്കേനടയില്‍ ഒരു കരിങ്കല്‍ത്തറ ഇന്നും കാണാവുന്നതാണ്. ഇതാണ് വള്ളുവക്കോനാ തിരിയെന്ന കീഴാള രാജാവ് പിന്നീട് തന്റെ സാമ്രാജ്യത്തിലെ 'മാമാങ്ക' ത്തിന്റെ നിലപാടു തറയായി ഉപയോഗിച്ചിരുന്നത്. മാമാങ്കാവകശ മുണ്ടായിരുന്ന കാലത്ത് ഇതേ തറയില്‍ നിന്നാണ് രാജാവ് മാമാങ്ക സ്ഥലമായ തിരുനാവായ്ക്ക് പുറപ്പെട്ടിരുന്നത്. ചാവേര്‍പ്പടയെ രാജാവ് ആശീര്‍വദിച്ചിരുന്നതും ഇതേ തറയില്‍ നിന്നു തന്നെ. മാമാങ്ക മഹോത്സ വത്തിന്റെ സ്മാരകമെന്നോണം ആരംഭിച്ച പൂരാഘോഷം ആദ്യക്കാലത്ത് പന്ത്രണ്ടു കൊല്ലത്തില്‍ ഒരിക്കല്‍ മാത്രമേ കൊണ്ടാടാറുള്ളു. ഇപ്പേള്‍ മീനമാസത്തില്‍ എല്ലാവര്‍ഷവും ആഘോഷിച്ചു പോരുന്നു. എട്ടാം നൂറ്റാണ്ടില്‍ നമ്പൂതിരിമാരുടെ ഭരണക്രമം താളം പിഴച്ചപ്പോള്‍ അതില്‍ നിന്നുള്ള രക്ഷപ്പെടലിനുവേണ്ടി കൊങ്ങനാട്ടുരാജാവ് താണുരവിയെ ക്ഷണിച്ചു വരുത്തി മഹാമാസത്തിലെ പൂരം നക്ഷത്രത്തില്‍ പെരുമാള്‍ പട്ടം ന്‌ലകി അവരോധിച്ചു. ആദ്യത്തെ പെരുമാളുടെ അവരോധവും, പിന്നീട് വന്ന പെരുക്കന്മാരുടെ സ്ഥാനാരോഹണ ചടങ്ങുകളും നീളാ നദീ തീരത്തെ തിരുനാവായമണപ്പുറത്തു വച്ചുതന്നെ ആഘോഷിച്ചിരുന്നു. മഹാമാസത്തിലെ പൂയം നക്ഷത്രം മുതല്‍ മകം നക്ഷത്രം വരെ മൂന്നു ദിവസം ഗംഗാ നദി ഭാരതപ്പുഴയിലൂടെ ഒഴുകുന്നുവെന്നാണ് വിശ്വാസം. ആ മൂന്നു ദിവസവും ഗംഗാസ്‌നാനത്തിന് ജനങ്ങള്‍ തിരുനാവായില്‍ ഒത്തുകൂടിയിരുന്നു. ഈ മേളയാണ് പില്‍ക്കാലത്ത് കേരളത്തില്‍ മാമാങ്കമായി പ്രസിദ്ധിപെറ്റത്. ഇതിന് സമാനമായ ആഘോഷങ്ങള്‍ ഇപ്പോഴും മാഘമാസ പൗര്‍ണമിയില്‍ 'കുംഭമേള' എന്ന പേരില്‍ ഹരിദ്വാര്‍, പ്രയാഗ, നാസിക്, ഉജ്ജെയിനി എന്നിവിടങ്ങളില്‍ നടന്നു വരുന്നുണ്ട്.

അവസാന പെരുമാളായിരുന്ന ഭാസ്‌ക്കര രവിവര്‍മ്മ കേരളത്തെ പലനാടുകളായി വിഭജിച്ച് നാടുവാഴികള്‍ക്ക് ദാനം ചെയ്തപ്പോള്‍ തിരുനാവ മണപ്പുറവും, സമീപപ്രദേശങ്ങളും, പതിനായിരത്തോളം നായര്‍ യോദ്ധാക്കളേയും, മാമാങ്കം നടത്തുവാനുള്ള അവകാശവും വള്ളുവക്കോ നാതിരിക്കു നല്‍കി. ഈ അവകാശങ്ങളാണ് മാമാങ്കം കണ്ടുമടങ്ങിയ ഒരുകോയയില്‍ നിന്നും കേട്ടറിഞ്ഞ കോഴിക്കോട് സാമൂതിരി രാജാവ്‌ പൊന്നാനിയില്‍ വച്ചുണ്ടായ യുദ്ധത്തില്‍ വള്ളുവക്കോനാതിരിയില്‍ നിന്നും തിരുനാവായി പിടിച്ചെടുക്കാന്‍ കാരണമായത്. വള്ളുവക്കോ നാതിരിയില്‍ നിന്നും സാമൂതിരി തിരുനാവ പിടിച്ചെടുത്തതോടെ മലബറിലെ പുലയരില്‍പ്പെട്ട ചെറുമരെ കൂടി ഉല്‌പെടുത്തി കോനാതിരി ഒരു ഉശിരന്‍ ചാവേറ്റു പടയുണ്ടാക്കി. ചെറുമര്‍ അയിത്ത ജാതിക്കാരാ യതിനാല്‍ സാമൂതിരിയെ പിന്തിരിപ്പിക്കാന്‍ വേണ്ടിയാണ് വള്ളുവക്കോ നാതിരി സ്വന്തം ജനത്തെതന്നെ ചാവേറ്റു ഭടന്മാരാക്കിയത്. പക്ഷെ സാമൂതിരി പിന്‍തിരിയാന്‍ സന്നദ്ധനായില്ല. സാമൂതിരിയുടെ കൈവശത്തു നിന്നും മാമാങ്കഘോഷത്തിനുള്ള അവകാശം പുന:സ്ഥാപിക്കാന്‍ (പിടി ച്ചെടുക്കാന്‍) വള്ളുവക്കോനാതിരി നടത്തിയ ചാവേറാക്രമണത്തില്‍ ആയിര ക്കണക്കിന് ചാവേറ്റ് ഭടന്മാരാണ് മരിച്ചു വീണ് തിരുനാവായ മണപ്പുറം ചുവപ്പണിഞ്ഞത്. ഈ പൈശാചികാചാരം അഞ്ചു നൂറ്റാ ണ്ടോളം നീണ്ടു നിന്നതായിട്ടാണ് ചരിത്രം. ഈ ചാവേറ്റു സമ്പ്രദായത്തിന് അന്ത്യം കുറിച്ചത് ഹൈദരുടെ ആക്രമണത്തോടെയാണ്. വള്ളുവക്കോനാ തിരിയുടെ ചാവേറ്റ് സംഘം പങ്കെടുത്ത അവസാനത്തെ മാമാങ്കം നടന്നത് 1755 ലായിരുന്നു. അതോടെ തിരുനാവായിലെ മാമാങ്കഘോഷത്തിന് തിരശ്ശീല വീണുവെങ്കിലും മലബാറിലെ ചെറുമരെ മുച്ചൂടും ഹൈദര്‍ മുസ്ലീങ്ങളാക്കി മാറ്റുകയാണുണ്ടായത്. മലബാറിലെയും കോഴിക്കോട്ടെയും മുസ്ലീങ്ങളില്‍ ഏറെയും ഈ ചെറുമരായിരുന്നുവെന്നത് മറ്റൊരു ചരിത്രസത്യമാണ്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ