"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 20, വെള്ളിയാഴ്‌ച

ആയ് രാജവംശം - കുന്നുകുഴി എസ് മണി

തമിഴക ത്തിന്റെ ഭാഗമാ യിരുന്ന കേരള ത്തില്‍ ഭരണം നടത്താന്‍ കൊണ്ടുവന്ന ചേരരാജാ ക്കന്മാരോ ടൊപ്പം കിട പിടിക്കാന്‍ പോന്ന വരായി രുന്നു ആയ് രാജാക്കന്മാര്‍. പക്ഷെ ചരിത്ര കാരന്മാര്‍ ആയ് രാജാക്ക ന്മാരെക്കുറിച്ച് വളരെ യൊന്നും പറയുന്നി ല്ലെങ്കിലും തെക്കന്‍ കേരള ത്തിന്റെ ഭാവി നിര്‍ണയ ത്തിലും വികസന കാര്യ ത്തിലും മഹത്തായ പങ്കാണ് ആയ് രാജാക്കന്മാര്‍ വഹിച്ചി രുന്നത്. പക്ഷെ ചില ചരിത്ര നിഷേധികള്‍ അവരെ ഇടയ രാജാക്കന്മാ രാക്കിയും മറ്റു ചിലര്‍ യാദവ കുലരാക്കിയും വേറെ ചിലര്‍ പറയ, കുറവ രാജാക്കന്മാ രാക്കിയും ചിത്രീകരി ക്കാനാണ് ശ്രമിക്കുന്നത്. ബി. സി. 250 ലെ അശോക ചക്രവര്‍ത്തി യുടെ ഒരു ശാസനത്തില്‍ ദക്ഷിണേന്ത്യ യിലെ രാജാക്കന്മാ രെപ്പറ്റി പ്പറയുന്ന കൂട്ടത്തില്‍ ഒരു 'ഹിദയ' രാജാവിനെ പ്പറ്റിയും പരാമര്‍ശിച്ചു കാണുന്നു. ഇതായി രിക്കണം യാദവ രാജാവായി ചരിത്ര കാരന്മാരെ തെറ്റിദ്ധരി പ്പിച്ചതെന്നു വേണം കരുതേണ്ടത്. 'നന്നന്മാര്‍ മഗധയില്‍ നിന്നു തമിഴക ത്തിന്റെ ഉത്തരപ്രാന്ത പ്രദേശത്തു കുടിയേറിയ യാദവ ന്മാരാണെന്നു പറഞ്ഞു വല്ലൊ. അതുപോലെ തന്നെ 'ആയികള്‍' ദ്വാരകയില്‍ നിന്നു അഗസ്ത്യ മുനിക്കൊപ്പം തമിഴകത്തു കുടിയേറി യവരായി രുന്നുവെന്ന് തൊല്‍കാ പ്പിയത്തിനു 14 ാം നൂറ്റാണ്ടില്‍ വ്യാഖ്യാന മെഴുതിയ നച്ചിനാര്‍ ക്കിനിയര്‍ രേഖപ്പെടു ത്തിയെന്നാണ് മറ്റൊരു സവര്‍ണ ചരിത്രകാര നായി ഈയിടെ ഉയര്‍ന്നു വന്ന കെ. ശിവശങ്കരന്‍ നായര്‍ 'പ്രാചീന കേരളം' എന്ന ക്യതിയിലൂടെ നീളം എഴുതിപ്പിടി പ്പിച്ചിരി ക്കുന്നത്. അഗസ്ത്യര്‍മുനി തന്നെ ദക്ഷിണ കേരള ക്കാരനാണ്. അദ്ദേഹം ദ്വാരകയില്‍ പോകേണ്ട കാര്യവുമുണ്ടാ യിരുന്നില്ല. അതു ശരിയല്ലെന്നും ചേര, ചോള, പാണ്ഡ്യ ന്മാരെ പ്പോലെ ആയികളായി രുന്നു വെന്നും ഇളംകുളം കുഞ്ഞന്‍പിള്ള 'ചില ചരിത്ര പ്രശ്‌നങ്ങ'ളില്‍ പറയുന്നു.10

ആയ് രാജാക്കന്മാ രെക്കുറിച്ച് വിവരങ്ങള്‍ തരുന്നത് സംഘകാല ക്യതികളായ അകനാനൂര്‍, പുറനാനൂര്‍ എന്നിവ യിലാണ്. സംഘ കാലശേഷം ആയ് രാജ്യത്തെ ക്കുറിച്ച് പറയുന്നത് ഏഴാം നൂറ്റാണ്ടു മുതല്‍ പത്താം നൂറ്റാണ്ടു വരെയുള്ള പാണ്ഡ്യ ശാസനങ്ങളില്‍ നിന്നും ആയരുടെ ശാസന കളില്‍ നിന്നുമാണ്. ചേര സാമ്രാജ്യ ത്തോടൊപ്പം പ്രശസ്തി കൈവരി ച്ചിരുന്ന ആയ്‌രാജ്യം അനവധി നാട്ടുരാജ്യങ്ങളുടെ കേന്ദ്ര മായിരുന്നു. തുറമുഖ പട്ടണമായ വിഴിഞ്ഞ മായിരുന്നു ആയ് രാജ്യത്തിന്റെ തലസ്ഥാനം. ക്രി. വ. ഒന്നാം നൂറ്റാണ്ടില്‍ രചിച്ച 'അരിയന്‍ കടലിലൂടെ ഒരു സാഹസിക യാത്ര' (പെരിപ്ലൂസ്) എന്ന ഗ്രന്ഥത്തില്‍ 'ബലിത' എന്ന നഗര മായിരുന്നു പില്‍ക്കാലത്ത് വിജയ പുരിയെന്നും വിഴിഞ്ഞ മെന്നും അറിയ പ്പെട്ടിരുന്നത്. ആയ് രാജാക്ക ന്മാരുടെ കാലത്ത് വിഴിഞ്ഞത്ത് ഒരു തുറമുഖം നിര്‍മ്മിച്ചതും കോട്ടകള്‍ കെട്ടിയതു മെല്ലാം. നാഞ്ചിനാട്ടിന് വടക്കും, ദേശിങ്ങനാടിന് തെക്കുമായി വ്യാപിച്ചു കിടക്കുന്ന താണ് ആയ് രാജ്യം. ഇപ്പോഴത്തെ നെയ്യാറ്റിന്‍കര, വിളവംകോട്, കല്‍ക്കുളം എന്നീ താലൂക്കുകള്‍ ഇതില്‍പ്പെടും. തെങ്ങനാട്, ചെങ്ങഴുനാട്, തൂമനാട്, മൂടാലനാട്, പടൈപ്പനാട്, വള്ളുവനാട് എന്നിവ അതിലെ ദേശങ്ങളാ യിരുന്നു. ആദ്യത്തെ ആയ് രാജാവ് മാറന്‍ചടയന്‍ (ജടില വര്‍മ്മന്‍) എന്ന ആളാണ്. ആയ് രാജാക്കന്മാരെ രൂപകന്മാ രെന്നും വിളിപ്പേരുണ്ട്. ദേശവാഴി കളെ കിഴവന്‍ എന്നാണ് പാര്‍ത്ഥിവ ശേഖരപുരം ശാസന ത്തില്‍ കാണുന്നത്. രൂപകന്മാരുടെ കുലപുരി വിഴിഞ്ഞ മാണെന്നും ശാസനങ്ങള്‍ വ്യക്തമാ ക്കുന്നു. അതെ സമയം പഴം തമിഴില്‍ പറയുന്ന ആയികള്‍ യാദവരാ യിരുന്നുവെന്ന് 'അന്തപുരി നൂറ്റാണ്ടു കളിലൂടെ' എന്ന ഗ്രന്ഥത്തില്‍ ശിവശങ്കരന്‍ നായരും ശക്തമായ കസര്‍ത്തുകള്‍ നടത്തുന്നുണ്ട്.'' പുറക്കാടു മുതല്‍ തെക്കോട്ട് ആയ് രാജാക്ക ന്മാരുടെ രാജ്യമാ ണെന്ന് രണ്ടാം നൂറ്റാണ്ടില്‍ ഇവിടെ യെത്തിയ ഈജി പ്ഷ്യന്‍ സഞ്ചാരി ടോളമിയും രേഖപ്പെടുത്തി ക്കാണുന്നുണ്ട്. കീഴാള വിഭാഗത്തില്‍ പ്പെട്ടവരായി രുന്നു ആയികള്‍ എന്ന് വിളിക്ക പ്പെടുന്ന ആയ് രാജാക്കന്മാര്‍. ഉത്തരേ ന്ത്യയില്‍ ആവീര്‍ഭവിച്ച മലാഖി ഗോശാലന്റെ ആജീവിക മതസ്വാധീന മാണ് ആയ് രാജാക്കന്മാരില്‍ ആദ്യകാലത്ത് കണ്ടിരുന്നത്. മൗര്യ രാജാക്ക ന്മാരുടെ കാലത്താണ് ദക്ഷിണേ ന്ത്യയില്‍ ജൈന, ബുദ്ധമതങ്ങള്‍ വ്യാപിച്ചതാ യികാണുന്നത്. എന്നാല്‍ സംഘകാല സാഹിത്യ ങ്ങളായ 'പുറനാനൂറ്,' 'പത്തുപ്പാട്ട്' എന്നിവയി ലൊന്നും ആജീ വികരെപ്പറ്റി പറയുന്നി ല്ലെങ്കിലും ചെന്തമിഴില്‍ എഴുതിയ 'മണിമേഖല', 'ചിലപ്പതികാരം' തുടങ്ങിയവയില്‍ ദക്ഷിണേ ന്ത്യയില്‍ ശക്തമായി പ്രചാര ത്തിലിരുന്ന ആജീവിക മതത്തെ ക്കുറിച്ച് പറയുന്നുണ്ട്. മറ്റൊന്ന് തമിഴില്‍ എഴുത പ്പെട്ടിട്ടുള്ള 'നീലകേശി' എന്ന് ജൈനമത ഗ്രന്ഥത്തിലും ആ ജീവിക മതത്തെക്കുറിച്ച് പരാമര്‍ശി ക്കുന്നുണ്ട്. 12 ഏകദേശം പതിനഞ്ചാം നൂറ്റാണ്ടു വരെ തെക്കേ ഇന്ത്യയിലെ നാലു സംസ്ഥാന ങ്ങളിലും ആ ജീവികമതം നില നിന്നിരുന്നു. ആനയും ചക്രവും ആജീവിക മതത്തിന്റെ ചിഹ്നങ്ങളാ യിരുന്നു. പഴയ തിരുവതാം കൂറിന്റെ ചിഹ്നവും ആനയും ചക്രവു മായി രുന്നു. 
ആജീ വിക മതസ്വാധീനം തിരുവിതാംകോട് രാജഭരണത്തില്‍ കാണാമായിരുന്നു.

ചടയനെ തുടര്‍ന്ന് കരുനന്തന്‍, കരുനന്തരുവന്‍, കരുനന്തടക്കന്‍, വിക്രമാദിത്യ വരഗുണന്‍ എന്നിവരും ആയ് രാജ്യം ഭരിച്ചിരുന്ന രാജാക്ക ന്മാരാണ്. ആദ്യ കാലത്ത് അംബാ സമുദ്രത്തി നടുത്തുവരെ രാജ്യ വിസ്തൃതി യുണ്ടായിരുന്നു. തെങ്കനാട്, ചെങ്ങഴുനാട്, മൂടാലനാട്, ഒമായനാട്, തൂമനാട്, പടൈപ്പനാട്, വള്ളുവനാട് എന്നീ നാടുകളായി ഭാഗിക്കുകയും ഓരോ സാമന്ത രാജാക്കന്മാരെ നിയോഗി ക്കുകയും ചെയ്തിരുന്നു. തെക്ക് ഇരണിയല്‍, മുട്ടം പ്രദേശങ്ങളാല്‍ ചുറ്റപ്പെട്ട വള്ളുവനാട് ആയ് രാജ്യത്തിന്റെ ഭാഗമായിരുന്നു. കരുമന്ത ടക്കന്റെ കാലത്താണ് ക്രി. വ. 866-ല്‍ പാര്‍ത്ഥിവ ശേഖരപുരം ക്ഷേത്രവും വിദ്യാപീഠവും പണി കഴിപ്പിച്ചി രുന്നതായി കരുനന്തടക്കന്റെ പാര്‍ഥിവ ശേഖരപുരം ശാസനത്തില്‍ പറയുന്നുണ്ട്. മുഞ്ചിറ യ്ക്കടുത്ത് ഉഴൈക്കുടി വിളയിലാണ് ഈ ക്ഷേത്രം. ഇതേ കാലഘട്ടത്തില്‍ തന്നെയാവണം ശ്രീപത്മനാഭ സ്വാമിക്ഷേത്ര ത്തിന്റെ നിര്‍മ്മാണ വുമെന്നാണ് കരുത പ്പെടുന്നത്. മറ്റൊന്ന് എ. ഡി. 580 മുതല്‍ 630 വരെ ഭരണം നടത്തി യിരുന്ന മഹേന്ദ്ര വര്‍മ്മന്‍ ഒന്നാമന്റെ കാലത്താണ് പൊരുമാട്ടു കാളി പുലയി എന്ന സ്ത്രീയില്‍ നിന്നും അവരുടെ കുലദൈവ സ്ഥാനമായ 'ചാമിക്കല്‍' വാങ്ങി പകരം പുത്തരി ക്കണ്ടം കരമൊഴിവാ ക്കിക്കൊടുത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം നിര്‍മ്മിച്ച തെന്ന് മതിലകം രേഖകളില്‍ കാണുന്ന തായി പറയുന്നു. എ. ഡി. 784 ല്‍ ആയ് രാജ്യം ഭരിച്ചിരുന്ന ചടയന്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്ര മെന്നും പറയുന്നുണ്ട്. ശ്രീപത്മനാഭ സ്വാമിക്ഷേത്ര ത്തിന്റെ നിര്‍മ്മാണ കാലമെന്നത് ആയ് രാജാന്മാരുടെ ഭരണ കാലത്താ യിരുന്നു. അതു കൊണ്ടാണ് ആയ് രാജാക്ക ന്മാരുടെ കുലദൈവ സ്ഥാനം ശ്രീപത്മനാഭന് ആദ്യകാലത്തു ണ്ടായിരുന്നത്. പിന്നീടാണ് വേണാട് രാജാക്ക ന്മാരുടെ കൈകളില്‍ എത്തിപ്പെടുന്നത്. കേരള ത്തിലെ പ്രശസ്ത വിദ്യാപീഠമായ കാന്തളൂര്‍ശാല ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനും, വലിയശാല മഹാദേവര്‍ ക്ഷേത്രത്തിനും സമീപത്താ യിട്ടായിരുന്നു സ്ഥിതി ചെയ്തിരുന്നത്. വലിയശാല മഹാ ദേവര്‍ക്ഷേത്രം ഇന്നും നിലനില്ക്കു ന്നുണ്ട്. ഏഴാം നൂറ്റാണ്ട് മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടുവരെ ആയ് രാജാക്കന്മാര്‍ നല്ലനിലയില്‍ തന്നെയാണ് ഭരണം നടത്തിയിരുന്നത്. ഒന്‍പതാം നൂറ്റാണ്ടില്‍ ആയ് രാജ്യം ഭരിച്ചിരുന്ന വിക്രമാദിത്യ വരഗുണന്‍ തിരുനന്ദിക്കര ഗുഹാക്ഷേ ത്രത്തില്‍ താമസിച്ചി രുന്നതായി ഒരു താമ്രശാ സനത്തില്‍ പറയുന്നു. ഈ ക്ഷേത്രസ ന്നിധിയില്‍ വച്ചാണ് വരഗുണന്‍ തെങ്കുനാട് (തേങ്ങനാട് - കേരളം) മൂപ്പന്‍ ചാത്തന്‍ മുരുകന്റെ മകള്‍ ചേന്തിയെ വിവാഹം കഴിച്ചത്. എന്നാല്‍ തെങ്കനാട്ടു കിഴവന്‍ ചാത്തന്‍ മുരുകന്റെ മകള്‍ മുരുകന്‍ ചേന്തിയെ തിരുനന്തിക്കര ക്ഷേത്രത്തില്‍ തേവിടിശിയായി വാഴിച്ച് അവര്‍ക്ക് വേണ്ട വസ്തുവകകള്‍ വിക്രമാദിത്യ വരഗുണന്‍ നല്‍കുന്ന ഒരുപട്ടയം ഉണ്ടെന്നാണ് കെ. ശിവശങ്ക രന്‍നായരെന്ന ചരിത്രകാരന്റെ വ്യത്തികെട്ട വ്യാഖ്യാനം. തിരുവിതാംകൂര്‍ ആര്‍ക്കിവീസ് സീരിയസ് Vol 1 പേജ് 42 ല്‍ മുരുകന്‍ ചേന്തിയെ തിരുവടി ച്ചാര്‍ത്തി എന്നു പറയുന്നത് വിവാഹം കഴിച്ചു വെന്നു തന്നെയാണ് വ്യാഖ്യാദവായ റ്റി. എ. ഗോപിനാഥറാവു പറയുന്ന തെങ്കിലും തേവിടി സമ്പ്രദായം നിലവിലില്ലാത്ത ആ കാലത്തെക്കുറിച്ച് വ്യത്തി ഭാഷണങ്ങള്‍ ചമയ്ക്കാനാണ് ശിവശങ്കരന്‍ നായര്‍ തന്റെ പ്രാചീനകേരളം എന്ന ഗ്രന്ഥത്തിലൂടെ ചെയ്തി രിക്കുന്നത്. അതുപോലെ ചാത്തന്‍ എന്നു പേര് ആ കാലത്ത് പുലയര്‍ക്കു ള്ളതാണ്. പുലയര ല്ലാതെ മറ്റാരും ചാത്തനെന്നോ, ചടയനെന്നോ പേരിടാറി ല്ലായിരുന്നു. അതു കൊണ്ടാണ് ആയ് രാജാക്കന്മാര്‍ വള്ളുവ കുലത്തില്‍പ്പെട്ട പുലയരായി രുന്നുവെന്ന് പറയാന്‍ കാരണം.

നഷ്ടപ്രതാ പത്തിന്റെ നിശ്വാസ വുമായി ഇന്നും നൂറ്റാണ്ടുകളെ അതി ജീവിച്ചു നില്ക്കുന്ന ഈ ഗുഹാക്ഷേത്രം കന്യാകുമാരി ജില്ലയിലെ കുലശേഖ രത്തിനു സമീപം തിരുനന്തി ക്കരയിലാണ്. ഒന്‍പതാം നൂറ്റാണ്ടില്‍ തിരുനന്ദിക്കര ഒരു ജൈനസങ്കേ തമായിരുന്നു. ജൈനന്മാരാണ് 40 അടിയോളം ഉയരത്തിലുള്ള പാറതുരന്ന് രണ്ട് മുറികളോട് കൂടിയ ക്ഷേത്രം നിര്‍മ്മിച്ചത്. തിരുനന്തിക്കര ഗുഹാക്ഷേ ത്രത്തിന്റെ മുഖ്യശില്പി വീരനന്ദി യടികളാണെന്ന് ശാസനങ്ങില്‍ നിന്നും വ്യക്തമാണ്. പത്താം നൂറ്റാണ്ടില്‍ രാജരാജ ചോഴനാണ് ഇവിടെ ശിവലിംഗ പ്രതിഷ്ഠ നടത്തിയ തെന്ന് ക്ഷേത്രഭി ത്തിയില്‍ തന്നെ കൊത്തി വച്ചിട്ടുള്ള ശാസനത്തില്‍ പറയുന്നു. കേന്ദ്രപു രാവസ്തു വകുപ്പിന്റെ കീഴിലാണ് ചരിത്രസ്മ രണകള്‍ ഉണര്‍ത്തുന്ന തിരുനന്തിക്കര ശിവക്ഷേത്രം.

വിക്രമാദിത്യ വരണഗുണന്റെ ഭരണകാലത്ത് പാണ്ഡ്യ രാജാക്കന്മാര്‍ ആയ് രാജ്യം ആക്രമി ക്കുകയും വിഴിഞ്ഞ മുള്‍പ്പെടെ വന്‍നാശ നഷ്ടങ്ങള്‍ വരുത്തുക യുമുണ്ടായി. മാറന്‍ചടയന്റെ കാലത്തുതന്നെ പാണ്ഡ്യന്മാര്‍ ആയ് രാജ്യത്തെ ആക്രമിക്കാന്‍ ശ്രമം നടത്തിയിരുന്നു. ആയ് രാജ്യത്തെ പ്രധാന കോട്ടയായ അരുവിയൂര്‍ കോട്ടയിലും പാണ്ഡ്യപ്പട ആക്രമണം നടത്തിയ തായി ശാസനകള്‍ പറയുന്നു. ആയ് രാജാക്ക ന്മാരുടെ ശക്തി ദുര്‍ഗ്ഗങ്ങളില്‍ ഒന്നായിരുന്നു. 'അരുവി യൂര്‍കോട്ട' തിരുവിതാം കൂറിലെ നെടുങ്കോട്ട യെപ്പോലെ തന്നെ ആയ് രാജാക്ക ന്മാരുടെ അരുവിയൂര്‍ കോട്ടയും. ആയന്മാരുടെ മൂന്ന് കോട്ടകളില്‍ ഒന്നാണ് അരുവിയൂര്‍ കോട്ട. മറ്റെ രണ്ടെണ്ണം വിഴിഞ്ഞം കോട്ടയും, കാരക്കോ ട്ടയുമാണ്. ഇവയില്‍ വിഴിഞ്ഞം കോട്ടയുടെ തകര്‍ന്ന അവശിഷ്ടങ്ങള്‍ കാണപ്പെടുന്നു ണ്ടെങ്കിലും കാരക്കോട്ട എവിടെയാ ണെന്നതിനെ സംബന്ധിച്ച് പുരാവസ്തു വകുപ്പ് വിദഗ്ധര്‍ക്കു പോലും ഒന്നും പറയാന്‍ കഴിയുന്നില്ല.

എ.ഡി. 765-815 ല്‍ ജടിലപരാന്തക നെടുംചടയന്‍ എന്ന പാണ്ഡ്യ രാജാവ് കരുനന്തന്‍ എന്ന ആയ് രാജാവിനെ യുദ്ധത്തില്‍ തോല്പിച്ച് അരുവിയൂര്‍ കോട്ട കീഴടക്കി യതായും പിന്നീട് കോട്ട ഇടിച്ചു നിരത്തി യതായും രാമനാഥപുരം ജില്ലയിലെ കഴുകു മലയിലെ ഒരു ലിഖിതത്തില്‍ കാണുന്നു. തകര്‍ക്കപ്പെട്ട അരുവിയൂര്‍ കോട്ടയെ സംബന്ധിച്ച് ചരിത്ര കാരന്മാര്‍ അന്വേഷണം ആരംഭി ച്ചിരുന്നു. സംസ്ഥാന പുരാവസ്തു ഗവേഷണ വകുപ്പിലെ എപ്പിഗ്രാ ഫിസ്റ്റായ ജീ. രാമചന്ദ്രന്‍ പന്ത്രണ്ടാം നൂറ്റാണ്ടിലെ കൊല്ലൂര്‍ മരം പട്ടയ ത്തില്‍ കണ്ട പരാമര്‍ശ ത്തെ അടിസ്ഥാന മാക്കി നടത്തിയ അന്വേഷ ണത്തില്‍ നഗരൂരിന് സമീപം ചിന്ദ്രനല്ലൂ രിലുള്ള കോട്ടക്കുന്നില്‍ 1985 ല്‍ അരുവിയൂര്‍ കോട്ടയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തുക യുണ്ടായി. അതിനിടെ 1986 മാര്‍ച്ചില്‍ നെയ്യാറിനുള്ളില്‍ പന്താകോട്ടാ മ്പുറത്ത് നദിവറ്റി യപ്പോള്‍ ആയ് രാജാക്കന്മാര്‍ നിര്‍മ്മിച്ച അരുവിയൂര്‍ കോട്ടയുടെ പത്തടിയോളം നീളത്തില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇത് അരുവിയൂര്‍ കോട്ടയുടെ അവശിഷ്ടങ്ങള്‍ തന്നെയെന്ന് ആര്‍ക്കിയോളജി ഡയറക്ട റായിരുന്ന മഹേശ്വരന്‍ നായര്‍ തറപ്പിച്ചു പറഞ്ഞു. നെയ്യാര്‍ വനങ്ങളുടെ താഴ്‌വാരത്തും നദീതടത്തിലും ഒരു നാഗരീകത നിലനിന്നിരു ന്നുവെന്നാണ് അവശിഷ്ടങ്ങള്‍ തെളിയിക്കു ന്നതെന്നും അദ്ദേഹം പറഞ്ഞു. 1985 ലെ വരള്‍ച്ചക്കാ ലത്താണ് തകര്‍ന്ന കോട്ടയുടെ അവശിഷ്ടങ്ങള്‍ ആദ്യം കണ്ടെ ത്തിയത്. തകര്‍ന്ന കോട്ടയുടെ അവശിഷ്ട ങ്ങള്‍ക്കു സമീപത്തായി ഉടഞ്ഞ വിഗ്രഹ ങ്ങളുടെയും മണ്‍പാത്ര ങ്ങളുടെയും അവശിഷ്ടങ്ങളും കണ്ടെത്തി യിരുന്നു.

പതിനൊന്നാം നൂറ്റാണ്ടോടെ ആയ് രാജവംശം നെറികെട്ട പാണ്ഡ്യ പ്പടയുടെ ആക്രമണ ത്തെത്തു ടര്‍ന്ന് ചരിത്രത്തില്‍ നിന്ന് തൂത്തെറി യപ്പെടുക യായിരുന്നു. ദക്ഷിണേന്ത്യ യിലെ ബുദ്ധമത ക്ഷേത്രമായി അറിയപ്പെടുന്ന ശ്രീമൂലപാ തത്തേയ്ക്ക് ആയ് രാജ്യത്തില്‍ പ്പെട്ട ഒട്ടധികം വസ്തുക്കള്‍ ദാനം ചെയ്യുക യുണ്ടായി. പാലിയം ശാസന വിഷയം ഈ ദാനത്തെ ക്കുറിച്ചു ള്ളതാണ്. വിക്രമാദിത്യ വരഗുണ നോടുകൂടി ആയ് രാജ്യം ചരിത്രത്തില്‍ നിന്നും പാണ്ഡ്യപ്പടകള്‍ വേരോടെ പിഴുതെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ