"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 24, ചൊവ്വാഴ്ച

നവോത്ഥാന കാലഘട്ടത്തെ പുനര്‍ജനിപ്പിക്കേണ്ടത് നാളെയുടെ പോരാട്ടത്തിനനിവാര്യം - പ്രൊഫ. ജി. സത്യന്‍

ജാതിയും ജാതിക്കുള്ളില്‍ ജാതിയു മായി മനുഷ്യനെ തട്ടുതട്ടായി തരംതിരിച്ച് ചൂഷണം ചെയ്തിരുന്ന ചാതുര്‍വര്‍ണ്ണ വ്യവസ്ഥി തിയുടെ സാമൂഹ്യ സാമ്പത്തിക- സാംസ്‌ക്കാ രിക തത്വശാസ്ത്രം മനുഷ്യനെയും മനുഷ്യത്വ ത്തേയും വേട്ടയാടി അടിമകളാ ക്കിയിരുന്ന സാഹചര്യ മാണ് ഒരു നൂറ്റാണ്ടിനു മുമ്പ് തിരു വിതാംകൂറില്‍ നില നിന്നിരുന്നത്. സവര്‍ണ്ണാ ധിപത്യം നിയന്ത്രി ച്ചിരുന്ന രാജഭരണ ത്തിന്റെ ക്രൂരതയാല്‍ അടിമത്വം അനുഭ വിച്ചിരുന്ന അധസ്ഥിത വിഭാഗങ്ങളില്‍ മോചന ത്തിന്റെയും സ്വാതന്ത്ര്യ ത്തിന്റെയും സമത്വ ത്തിന്റെയും ആശയങ്ങള്‍ പ്രചരിപ്പിച്ച് നിഷേധി ക്കപ്പെട്ടിരുന്ന മനുഷ്യാവ കാശങ്ങള്‍ നേടിയെടു ക്കുന്നതിനുള്ള പ്രവര്‍ത്ത നങ്ങള്‍ക്കായി ഗുരുദേവ നുള്‍പ്പെടെയുള്ള സന്യാസി ശ്രേഷ്ഠന്മാരും മഹാത്മാ അയ്യങ്കാ ളിയും പണ്ഡിറ്റ് കറുപ്പനെ പ്പോലുള്ള സാമൂഹ്യ പരിഷ്‌കര്‍ ത്താക്കളും ഇവരുടെ യൊക്കെ ആഹ്വന ങ്ങളില്‍നിന്നും പ്രചോദനം ഉള്‍കൊണ്ട് സഹോദ രനയ്യപ്പനും റ്റി. കെ. മാധവനും മറ്റും വഹിച്ചിട്ടുള്ള പങ്ക് വിസ്മരി ക്കേണ്ടതല്ല. 1903ല്‍ രൂപീകൃ തമായ എസ്സ്. എന്‍. ഡി. പി. യോഗവും തുടര്‍ന്ന് രൂപീകൃതമായ സാധുജന പരിപാലന സംഘവും അരയര്‍ മഹാസഭ യുമൊക്കെ അധഃസ്ഥിത വിഭാഗങ്ങളുടെ സാമൂഹ്യ മോചന ത്തിനായി രൂപമെ ടുത്ത സംഘടന കളാണ്. ഈ സംഘടന കളുടെ പ്രവര്‍ത്തനം സവര്‍ണ്ണ വിഭാഗങ്ങളുടെ അവകാശ സംരക്ഷണ ത്തിനായി സംഘടനകള്‍ രൂപീകരി ക്കുന്നതിന് നല്‍കിയ പ്രചോദന ത്താല്‍ രൂപീകൃത മായതാണ് യോഗക്ഷേമ സഭയും നായര്‍ സര്‍വ്വീസ് സൊസൈ റ്റിയും.

അധഃസ്ഥിത വിഭാഗങ്ങളുടെ സാമൂഹ്യ സമത്വത്തിനു വേണ്ടിയുള്ള പ്രവര്‍ത്തന ങ്ങളില്‍ വഴി നടക്കുവാനുള്ള സ്വാതന്ത്ര്യവും വിദ്യാലയ പ്രവേശനവും അയിത്ത നിരോധനവും ഇന്നത്തെ അസംബ്ലിക്ക് തുല്യമായി അത് തിരുവിതാം കൂറില്‍ ഭരണം നിയന്ത്രിരിച്ചിരുന്ന പ്രജാസഭ പ്രവേശനവും നേടിയെടു ക്കുവാന്‍ സ്വാതന്ത്ര്യ പ്രാപ്തിക്ക് രണ്ടര ദശാബ്ദങ്ങള്‍ ക്കുമുമ്പ് സാധിച്ചു. മിശ്രവി വാഹവും മിശ്രഭോജനവും ലക്ഷ്യമാ ക്കിക്കൊണ്ട് സഹോദ രനയ്യപ്പന്‍ നടത്തിയ പ്രവര്‍ത്ത നങ്ങളും കൃഷി ഭൂമിയുടെ അവകാശം കൃഷി ചെയ്യുന്നവര്‍ക്ക് നല്‍കണ മെന്നും 8 മണിക്കൂര്‍ ജോലി 8 മണിക്കൂര്‍ വിശ്രമം 8 മണിക്കൂര്‍ നിദ്ര തുടങ്ങിയ കൃഷിക്കാ വശ്യങ്ങള്‍ ഉന്നയിക്കു ന്നതിന് കുട്ടനാട്ടിലെ കര്‍ഷകരില്‍ റ്റി. കെ. മാധവന്‍ നടത്തിയ എസ്. എന്‍. ഡി. പി. യോഗ ത്തിന്റെ സംഘ ടനാ പ്രവര്‍ത്ത നങ്ങളും കേരള നവോത്ഥാ നത്തിനായി നടത്തി യിട്ടുള്ള പ്രവര്‍ത്തന ങ്ങളില്‍ ചിലത് മാത്രമാണ്. സവര്‍ണ്ണ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടി രുന്നെങ്കിലും മനുഷ്യാവകാശ ലംഘനങ്ങ ള്‍ക്കെതിരെ നടന്ന സമര ങ്ങള്‍ക്ക് സാന്നിധ്യം കൊണ്ടും നേതൃത്വ ത്തില്‍ പങ്കുചേര്‍ന്നു കേളപ്പജിയും കെ. പി. കേശവമേ നോനും മന്നത്ത് പത്മനാഭനും വൈക്കും സത്യാഗ്ര ഹത്തിലും ഗുരുവായൂര്‍ സത്യാഗ്ര ഹത്തിലൂടെ നേടിയെടുത്ത സാമൂഹി കാധികാരം ചരിത്രത്തില്‍ വിസ്മ രിക്കുന്നില്ല. എന്നാല്‍ 1930ല്‍ ആരംഭിച്ച് 1935ല്‍ വിജയം വരിച്ച നിവര്‍ത്തന പ്രക്ഷോഭം കേരളത്തില്‍ അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് ഒരുപരിധിവരെ വോട്ടവ കാശത്തിനും ക്ഷേത്ര പ്രവേശത്തിനും തിരുവിതാം കൂറില്‍ അധഃസ്ഥിത വിഭാഗങ്ങളില്‍ പ്പെട്ടവര്‍ക്ക് ഉദ്യോഗ തലത്തില്‍ സംവരണം ഏര്‍പ്പെടു ത്തുന്നതിനും വിഴിതെളിച്ചു വെന്നത് കേരള നവോത്ഥാന ചരിത്ര ത്തിലെ തിളക്കമാര്‍ന്ന സംഭവ ങ്ങളാണ്. കേരള പ്പിറവിക്കും ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും ദശാബ്ദങ്ങള്‍ക്ക് മുന്‍പ് നവോ ത്ഥാന നായകന്മാര്‍ നടത്തിയ അവകാശ സമരങ്ങളെ വിസ്മരിച്ചു കൊണ്ട് ചരിത്രം കുറിക്കുന്നത് ശരിയായി രിക്കുക യില്ലല്ലോ? അധഃസ്ഥിത വിഭാഗ ങ്ങളോടുള്ള സവര്‍ണ്ണ വിഭാഗത്തിന്റെ അവഗണനയില്‍ പ്രതിഷേധി ക്കുവാന്‍ മഹാത്മാ അയ്യന്‍കാളി നടത്തിയ സമരാഹ്വാനം കൃഷിഭൂമി തരിശായി ടുവാന്‍ ഭൂജന്മിമാര്‍ക്കി ടയാക്കിയതും അതിന്റെ പേരില്‍ ചില മാനുഷികാവ കാശങ്ങള്‍ അവര്‍ അംഗീകരിച്ചു നല്‍കി സമരം ഒത്തുതീര്‍പ്പി ലെത്തിച്ചതും മഹാത്മാ അയ്യന്‍കാളി യുടെ വില്ലുവണ്ടി യാത്ര തടയുവാന്‍ ആഹ്വാനം ചെയ്ത സവര്‍ണ്ണരുടെ നടപടിയില്‍ പ്രതിഷേധിച്ച് അധഃസ്ഥിത വിഭാഗക്കാര്‍ മഹാത്മ അയ്യന്‍ കാളിയുടെ വില്ലുവണ്ടി ക്കകമ്പടി ചേര്‍ന്നതും വിസ്മരിക്കു വാനാകുമോ? ആലപ്പുഴ യിലെ കയര്‍ ഫാക്ടറി ഉടമകളായിരുന്ന ബ്രിട്ടീഷുകാര്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതി നെതിരെ പ്രതിരി ക്കുവാന്‍ ഗുരുദേവന്‍ തന്റെ അനുയായി യായിരുന്ന വാടയില്‍ ബാബാക്ക് നിര്‍ദ്ദേശം നല്‍കിയും അപ്രകാരം ആലപ്പുഴയില്‍ കയര്‍ തൊഴിലാളികളെ സംഘടിപ്പിച്ച് ട്രാവന്‍കൂര്‍ കയര്‍ തൊഴിലാളി കളുടെ സംഘടന രൂപീകരിച്ചതും തിരുവിതാം കൂറിലെ ആദ്യത്തെ ട്രേഡ്‌യൂണിയന്‍ നടത്തിയ സമരവും അതിന്റെ ആദ്യ സമ്മേളനം കിടങ്ങാമ്പറമ്പ് മൈതാനത്ത് സംഘടിപ്പി ച്ചപ്പോള്‍ അത് ഉദ്ഘാടനം ചെയ്ത സഹോദ രനയ്യപ്പന്‍ തൊഴിലാളികളെ സഖാക്കളേ, എന്ന് സംബോധന ചെയ്ത് പ്രസംഗം ആരംഭിച്ചതും ചരിത്ര ത്തിന്റെ ഭാഗമല്ലേ? മര്‍ക്‌സിന്റെ സ്ഥിതി സമത്വ സിദ്ധാന്തം മലയാള ത്തില്‍ വിവര്‍ത്തനം ചെയ്ത് തന്റെ മാസികയില്‍ പ്രസിദ്ധീകരി ച്ചതിലൂടെയല്ലേ തിരുവിതാം കൂറിലെ തൊഴിലാളികള്‍ ആ സിദ്ധാന്തം അറിയുവാ നിടയായത്. 1924ല്‍ നടന്ന ഈ സമ്മേളന ത്തിനുശേഷം 1939ലല്ലേ മലബാ റിലെ പിണറായിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃത മായത്. കയര്‍ തൊഴിലാളി യൂണിയന്റെ വാര്‍ഷിക സമ്മേള നത്തില്‍ അന്നത്തെ യോഗം ജനറല്‍ സെക്രട്ടറി യായിരുന്ന വി. കെ. വേലായു ധനല്ലേ തിരുവിതാം കൂറില്‍ ആദ്യമായി ചെങ്കൊടി ഉയര്‍ത്തി കയര്‍ തൊഴിലാളി സംഘടനയുടെ പതാകയായി പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യ പ്രാപ്തിക്കു മുമ്പ് സഹോദരനയ്യപ്പന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഈഴവരുടെ ഒന്നാം അവകാശ പ്രഖ്യാപനം യഥാര്‍ത്ഥത്തില്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആദ്യത്തെ മഗ്നാകാര്‍ട്ട യായിരുന്നില്ലേ? അതില്‍ സൂചിപ്പി ച്ചിരുന്ന അവകാശ ങ്ങളാണ് ഭാവിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളുടെ അവകാശ ങ്ങളായി നയാരേഖ കളില്‍ സൂചിപ്പി ക്കപ്പെട്ടത്. ഇതിന്റെ അടിസ്ഥാന ത്തിലല്ലേ തിരുവിതാംകൂറിലെ അധഃസ്ഥിത വിഭാഗം കമ്യൂ ണിസ്റ്റു പാര്‍ട്ടിയുടെ അണികളായി മാറിയതും വയലാര്‍ പുന്നപ്രസ മരത്തില്‍ ധീരരക്ത സാക്ഷിത്വം വഹിക്കുവാന്‍ പ്രേരികമായി തീര്‍ന്നതും.

സ്വാതന്ത്ര്യപ്രാപ്തിക്ക് ഒരു ദശകത്തിനു മുമ്പുതന്നെ ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതി നേടിയെടു ക്കുവാന്‍ സഹായകമായ സാമുദാ യിക സംഘടനകളുടെ ചരിത്ര ത്തെയും പ്രവര്‍ത്തനത്തെയും അംഗീകരി ക്കുവാന്‍ ഇന്ന് സമൂഹത്തെ നിയന്ത്രി ക്കുകയും സ്വാധീന മുറപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകേ ണ്ടതല്ലേ?

ചരിത്രത്തില്‍ അല്‍പ്പംകൂടി പിന്നിലോട്ടു പോയാല്‍ കേരളത്തിലെ ആദ്യത്തെ കര്‍ഷക തൊഴിലാളി സമരത്തിന് ഇപ്പോള്‍ 150 വയസ്സ് തികയുന്നു. അവര്‍ണ്ണര്‍ക്കു വേണ്ടി പോരാടി സമൂഹത്തില്‍ മാറ്റത്തിന്റെ വിത്തുവിതച്ച സമരനായകന്‍ ആറാട്ടുപുഴ വേലയുധ പ്പണിക്കര്‍ 1866ല്‍ ആറാട്ടുപുഴയിലെ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ച് (കായംകുള ത്തിനു വടക്ക് പത്തിയൂരില്‍) വീതിക്കരയുള്ള മുണ്ട് മുറുക്കിയുടുത്ത് പാടത്ത് പണിയെടു ക്കുവാന്‍ സ്ത്രീകളോ ടാവശ്യപ്പെട്ടു. ഈഴവ സ്ത്രീകള്‍ മുണ്ടുടു ക്കുമ്പോള്‍ മുട്ടിനു താഴെ കിടക്കുവാന്‍ പാടില്ലെന്ന സവര്‍ണ്ണരുടെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ടാണ് വേലായുധ പ്പണിക്കര്‍ ഈ ആഹ്വാനം നല്‍കിയത്. ഇതില്‍ അസംതൃ പ്തമായ സവര്‍ണ്ണ ജന്മിമാര്‍ സ്ത്രീകളെ അധിക്ഷേപിച്ചു. പണിക്കര്‍ സ്ത്രീകളെ ഒരുമിച്ചുകൂട്ടി കൃഷിപ്പണിയും തേങ്ങാപ്പണിയും ബഹിഷ്‌കരിപ്പിച്ചു. പണി മുടങ്ങിയതോടെ ശരീരമനങ്ങി പണിയെടുക്കാത്ത ജന്മിമാരുടെ വരുമാനം നിലച്ചു. മറ്റുപ്രദേശ ങ്ങളില്‍നിന്നും തൊഴിലാളികളെ ഇറക്കു മതി ചെയ്യുവാന്‍ ജന്മിമാര്‍ ശ്രമിച്ചു. ഇപ്രകാരം തൊഴിലാളി കളെത്തി യാല്‍ അവരെ കൊന്നു കളയുമെന്നു പണിക്കര്‍ പരസ്യപ്രഖ്യാപനം നടത്തി. മാത്രമല്ല, തൊഴിലില്ലാതായ കൃഷിക്കാര്‍ക്ക് പണിക്കര്‍ സ്വന്തം കയ്യില്‍നിന്നും സഹായം നല്‍കി. സമരം തീക്ഷ്ണ മായതോടെ സവര്‍ണ്ണ ജന്മിമാര്‍ പരസ്യമായി മാപ്പു പറഞ്ഞു. സമരം നിര്‍ത്തണ മെങ്കില്‍ മുണ്ടുടുത്ത തിന്റെ പേരില്‍ അവഹേ ളിച്ചതിന് മാപ്പു പറയണമെന്ന നിലാപാടിന്റെ വിജയ മായിരുന്നു അത്.

സമകാലികമായും ഒട്ടനവധി സമാന അനുഭവങ്ങള്‍ കേരള സമൂഹത്തില്‍ രൂപപ്പെടുമ്പോള്‍ നവോത്ഥാന കാലത്തെ പോരാട്ടങ്ങളുടെ ഓര്‍മ്മകളെ പുനഃരുജ്ജീ വിപ്പിക്കേണ്ടത് നാളെയുടെ പോരാട്ടങ്ങള്‍ ക്കാവശ്യമാ വുകയാണ്.


പ്രൊഫ. ജി. സത്യന്‍
9447894248

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ