"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 18, ബുധനാഴ്‌ച

കറുത്ത അമേരിക്ക: അമേരിക്കന്‍ മോഡല്‍ - ദലിത് ബന്ധു എന്‍ കെ ജോസ്

 ദലിത് ബന്ധു എന്‍ കെ ജോസ്
അമേരിക്കയിലെ കറുത്തവരില്‍ നിന്നും കേരളത്തിലെ ദലിതര്‍ക്ക് ഏറെ പഠിക്കാ നുണ്ട്. സ്വാംശീ കരിക്കാനുണ്ട്. അവരുടെ സമര ത്തിന്റെയും വിജയ ത്തിന്റെയും മോചന ത്തിന്റെയും ചരിത്രം കേരളത്തിലെ ദലിത് സാമൂഹ്യ പ്രവര്‍ത്തക രുടെ ബാല പാഠങ്ങളില്‍ അഗ്രിമസ്ഥാനം അര്‍ഹിക്കു ന്നതാണ്. കേരളത്തിലെ ദലിതരുടെ വിമോചന സമര ചരിത്രം ഇനിയും ലഭ്യമായി ട്ടില്ലാത്ത പരിത സ്ഥിതിയില്‍ അത് ഏറെ പ്രസക്ത മാണ്. കേരളത്തിലെ ദലിതര്‍ക്ക് വിമോചനം നേടാനായിട്ടി ല്ലെങ്കിലും അവര്‍ അതിനു വേണ്ടി സമരം ചെയ്തിട്ടില്ല എന്നു കരുതാനാ വുകയില്ല. അവയെല്ലാം പരാജയപ്പെട്ട സമര ങ്ങളായിരിക്കാം. താന്‍ അടിമയാണ് എന്ന് മനസ്സിലാക്കി ഒരുത്തന്‍ പോലും അതില്‍ നിന്നും മോചനം നേടാന്‍ ശ്രമിക്കാ തിരിക്കുകയില്ല. ഇവിടെ താന്‍ ഒരു അടിമയാണ് എന്ന ബോധം വന്ന ഒരു ദലിതന്‍ പോലും ഉണ്ടായിട്ടില്ല എന്ന് സങ്കല്‍പ്പിക്കാ നാവുക യില്ല. അയ്യന്‍കാളിയും പൊയ്കയില്‍ അപ്പച്ചനു മെങ്കിലും തങ്ങള്‍ ദലിത രാണ് അടിമകളാണ് എന്ന് തിരിച്ചറി ഞ്ഞവരാണ്. അതിനാല്‍ അമേരി ക്കന്‍ ദലിതരുടെ സമര ചരിത്രം പഠിക്കുന്ന തോടൊപ്പം കേരളത്തിലെ ദലിതരുടെ ചരിത്രം കണ്ടെത്താ നുള്ളശ്രമവും ആവശ്യമാണ്. ഏ.ഡി. 9-ാം നൂറ്റാണ്ടില്‍ ഈ ജനം ദലിതരായത് മുതലുള്ള ചരിത്ര മെങ്കിലും കണ്ടെ ത്തണം അതിനുമുമ്പ് തീര്‍ത്തും സ്വതന്ത്രരായിരുന്ന ഒരു ജനതയെ അടിമ കളാക്കി മാറ്റിയ പ്പോള്‍ തീര്‍ച്ചയായും അതിനെതിരേ കൈ ഉയര്‍ത്തിയ, ശബ്ദം പുറപ്പെടുവിച്ച അനേകര്‍ അന്നു മുതലുള്ള 12 നൂറ്റാണ്ടിന്റെ കാല ഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട് എന്നത് തര്‍ക്കമറ്റ സംഗതിയാണ്. അത് കണ്ടെ ത്തി അവരുടെ ആത്മാഹൂ തിയില്‍ നിന്നും ആവേശം കൊള്ളാനുള്ള ത്വര ഉണ്ടാകണം.

അമേരിക്കന്‍ നീഗ്രോകള്‍ പൂര്‍ണ്ണമായി മോചനം നേടിയിട്ടി ല്ലെങ്കിലും വളരെയേറെ ആ രംഗത്ത് മുന്നേറിയിട്ടുണ്ട്. കേരളത്തിലെ ദലിതരുമായി താരതമ്യ പ്പെടുത്തുമ്പോള്‍ അസൂയാര്‍ഹമായ ഒരു പദവി ഇന്നവര്‍ കൈവരിച്ചിട്ടുണ്ട്. അവരുടെ കുട്ടികളെ അവരുടെ തന്നെ സംസ്‌ക്കാര ത്തിലും തനിമയിലും വളര്‍ത്താന്‍ ആവശ്യമായ വിദ്യാലയങ്ങള്‍ താഴെത്തട്ടു മുതല്‍ മുകളില്‍ വരെ അവര്‍ക്ക് സ്വന്ത മായിട്ടുണ്ട്. അവരുടെ കുട്ടികളുടെ കളിക്കോ പ്പുകളില്‍ പോലും ആ വംശമഹിമ അവര്‍ പ്രദര്‍ശിപ്പി ക്കുന്നത് കാണാം. കറുത്ത കുട്ടികളുടെ കളിപ്പാവകള്‍ വെളുത്തതല്ല, കറുത്ത താണ്. കറുത്ത സൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കു ന്നതാണ്. കറുത്ത ദമ്പതികള്‍ സാമ്പത്തികമായ മെച്ചപ്പെട്ടാ ലുടനെ ഒരു ആഫ്രിക്കന്‍ പര്യടനം തരപ്പെടുത്തും. ഇവിടെ പകരം ദലിതര്‍ ആരെങ്കിലും സാമ്പത്തിക മായി മെച്ചപ്പെട്ടാല്‍ ഉടനെ ഒരു നായര്‍ സ്ത്രീയെയോ ഈഴവ സ്ത്രീയെയോ വിവാഹം കഴിച്ച് സ്വന്തം നാട്ടില്‍ന നിന്നും സ്ഥലം വിടും. പുതിയ സ്ഥലത്ത് ചെന്ന് താന്‍ ദലിതനല്ല എന്ന മട്ടില്‍ താമസിക്കും. അമേരിക്ക യിലെ കറുമ്പര്‍ ആഫ്രിക്കയില്‍ ചെന്ന് അവിടെ തങ്ങളുടെ പൂര്‍വ്വികര്‍ ഒരു കാലത്ത് വസിച്ചിരുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കും പൂര്‍വ്വ മഹിമയും സ്മരണയും ഉയര്‍ത്തും. അവരാരും അക്കാര്യത്തില്‍ വെള്ളക്കാരെ അനുകരി ക്കുകയല്ല. സ്വന്തം യുക്തിയും ചിന്തയും സ്വീകരിക്കു കയാണ്. അനുകരണ ഭ്രമം ഏറ്റവും കൂടുതല്‍ ഉള്ളത് ഇന്ത്യക്കാര്‍ക്കാണ്. അവരില്‍ തന്നെ ഇന്ത്യയിലെ ദലിതര്‍ എല്ലാ അതിര്‍ത്തി കളെയും ഭേദിച്ച വരാണ്. സായിപ്പ് പുക വലിച്ചപ്പോള്‍ അവരും വലിച്ചു. സായിപ്പ് കാല്‍ ചട്ടയിട്ടപ്പോള്‍ അവരും അത് സ്വീകരിച്ചു. സാംസ്‌ക്കാരിക വളര്‍ച്ച യെന്നത് മറ്റുള്ള വരെ കണ്ണുമടച്ചു അനുകരി ക്കുന്നതല്ല. സ്വന്തം ദൃഷ്ടിയില്‍ നല്ലതെന്ന് തോന്നുന്നത് മാത്രം സ്വീകരിക്കു ന്നതാണ്. സമ്പത്തിലോ ബുദ്ധിയിലോ അധികാര ത്തിലോ മറ്റ് ഏതിലെങ്കി ലുമോ മുന്നേറി യവര്‍ കാണിക്കുന്ന തെല്ലാം നല്ലതാകണ മെന്നില്ല. പലപ്പോഴും തിന്‍മ യായിരിക്കുകയും ചെയ്യും. ആദിവാസിക ളെയും ദലിതരെയും അവരുടെ സംസ്‌ക്കാരത്തില്‍ നിന്നും ഭാഷയില്‍ നിന്നും വിടര്‍ത്തി സവര്‍ണ്ണരുടെ സംസ്‌ക്കാര ത്തിലേയ്ക്കും ജീവിതരീതി യിലേയ്ക്കും ഭാഷയിലേക്കും മറ്റും മാറുന്നത് ഒരിക്കലും വളര്‍ച്ചയല്ല, തളര്‍ച്ചയാണ്.

പുലിറ്റ്‌സര്‍ സമ്മാനാര്‍ഹമായ അലക്‌സ് ഹാലിയുടെ മുമ്പു സൂചിപ്പിച്ച വേരുകള്‍ എന്ന നോവലും (Roots) അതിന്റെ ചലച്ചിത്രാവി ഷ്‌ക്കാരവും ആഫ്രിക്കന്‍ അമേരിക്കന്‍ ജനതയ്ക്ക് അവരുടെ സംസ്‌ക്കാര ത്തിന്റെ തനിമ അറിയാനും അവരുടെ പൂര്‍വികരുടെ ദുരിതങ്ങളെ മനസ്സിലാ ക്കാനും അവരുടെ സമരചരിത്രം വ്യക്തമാകാനുംഒട്ടൊന്നുമല്ല സഹായി ച്ചത്. ഇവിടെ ഒരു കാലത്ത് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകം കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് സഹായിച്ച തിനേക്കാളേറെ 'വേരുകള്‍' ആഫ്രോ അമേരിക്കന്‍ വംശ ജരെ സഹായിച്ചു. വേരുകള്‍' അമേരിക്കന്‍ ജനതയില്‍ നടത്തിയ സ്വാധീനത യെപ്പറ്റി അവിടെ ഒന്നി ലേറെ പഠനങ്ങള്‍ തന്നെ നടത്തി യിട്ടുണ്ട്. ദലിതരുടെ ദയനീയ സ്ഥിതി യില്‍ അമര്‍ഷം ജനിപ്പിക്കുന്ന ഒരു കൃതി (നോവലോ നാടകമോ ചെറു കഥയോ കവിതയോ) കേരളത്തില്‍ ഇന്നു വരെ ഉണ്ടായിട്ടില്ല എന്നത് ഒരു നഗ്ന സത്യമല്ലേ? ഇവിടെ ദലിതരും അദലിതരും ദലിതരെപ്പറ്റി എഴുതി യിട്ടുണ്ട്. ഈ അടുത്ത കാലത്ത് അത്തരം കൃതികള്‍ ഏറെ ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും ദലിതരുടെ ഹൃദയത്തെ സ്പര്‍ശിക്കു ന്നതായിരുന്നില്ല. സവര്‍ണ്ണരുടെ ഹൃദയ ത്തെയും സ്പര്‍ശിച്ചില്ല.

ഇന്നിവിടെ ദലിത് സാഹിത്യം എന്ന ഒരു പ്രത്യേക സാഹിത്യ വിഭാഗ ത്തെപ്പറ്റി ത്തന്നെ ദീര്‍ഘമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സാഹിത്യത്തില്‍ അങ്ങനെയൊരു വിഭജനം തന്നെ സാധ്യമല്ല എന്നാണ് ആഢ്യ സാഹിത്യ കാരന്‍മാരുടെ വാദം. അവര്‍ യഥാര്‍ത്ഥത്തില്‍ സാഹിത്യ കാരന്‍മാരല്ല. എന്താണ് സാഹിത്യം? എന്തിനാണ് സാഹിത്യം? എന്നവര്‍ ചിന്തിക്കുന്നില്ല. നിറഞ്ഞ വയറിന്റെ ഏമ്പക്കം മാത്രമാണ് അവര്‍ക്ക് സാഹിത്യം. പട്ടിണി വയറിന്റെ കോട്ടുവാ സാഹിത്യ മായിട്ടുള്ള ഒരു വിഭാഗവും ഈ കേരള ത്തിന്റെ മണ്ണില്‍ തന്നെയുണ്ട്. എന്നു മാത്രമല്ല, അങ്ങനെ ഒരു വിഭാഗം ഉണ്ടാകാന്‍ കാരണക്കാര്‍ സവര്‍ണ്ണരും അവരുടെ സാഹിത്യ വുമാണ് എന്ന നഗ്ന സത്യത്തിന്റെ നേരെ അവര്‍ കണ്ണടയ്ക്കുകയാണ്.

പക്ഷേ ഇന്നുവരെ ദലിത് സാഹിത്യം എന്ന വിഭാഗത്തില്‍പ്പെടു ത്താവുന്ന ഒരു കൃതി പോലും മലയാള ത്തില്‍ ഉണ്ടായിട്ടില്ല എന്നത് മറ്റൊരു ദുഃഖ സത്യമാണ്. ദലിത് അവബോധം ലഭിച്ച ഒരു ദലിതന്‍ അയ്യന്‍കാളിക്കോ പൊയ്കയില്‍ അപ്പച്ചനോ പാമ്പാടി ജോണ്‍ ജോസഫിനോ അതു പോലെ യുള്ള ചുരുക്കം ചിലര്‍ക്കോ ശേഷം ഇവിടെ ഉണ്ടായിട്ടില്ല. അവരാരും സാഹിത്യ കാരന്‍മാരു മായിരുന്നില്ല.

അമേരിക്കയിലെ കറുത്ത സ്ത്രീകള്‍ കവിതകള്‍ രചിച്ചുകൊണ്ടി രുന്ന 1773 കാല ഘട്ടത്തില്‍ കേരളത്തിലെ ദലിതര്‍ സ്വന്തം മണ്ണില്‍ മൃഗങ്ങളേ ക്കാള്‍ കഷ്ടതരമായ ജീവിതമാണ് നയിച്ചിരുന്നത്.

വംശീയ വിവേചനം അവസാനി പ്പിക്കുക, വംശീയാഭിമാനം വീണ്ടെടു ക്കുക, സാമ്പത്തിക രാഷ്ട്രീയ രംഗങ്ങളില്‍ സ്വയം പര്യാപ്തത നേടുക, വെള്ളക്കാരുടെ അധീശത്വം വലിച്ചെറിയുക തുടങ്ങിയവയാ യിരുന്നു ആ കാലഘട്ടത്തിലെ അമേരിക്കന്‍ സിവില്‍ റൈറ്റ് മൂവ്‌മെന്റിന്റെ ലക്ഷ്യ ങ്ങള്‍. അവയെല്ലാം തന്നെ നൂറ്റാണ്ടുകള്‍ കൊണ്ടാ ണെങ്കിലും അവര്‍ നേടി എടുത്തു എന്നു പറയാം.

എന്നാല്‍ കേരളത്തിലെ ദലിതരെ സംബന്ധിച്ചി ടത്തോളം അവ എല്ലാം നേടി എടുക്കേണ്ട ലക്ഷ്യങ്ങളായി അവശേഷി ക്കുകയാണ്. അതില്‍ പലതും ഇന്ത്യന്‍ ഭരണ ഘടനയി ലൂടെയും സംസ്ഥാന നിയമങ്ങള്‍ വഴിയും മറ്റും ലഭിച്ചിട്ടുണ്ട് എന്നാണ് വയ്പ്. പക്ഷേ പ്രായോഗിക തലത്തില്‍ മറിച്ചാണ് അനുഭവം. ഇവിടെ ഇന്നും ഒരു ദലിത് പ്രസ്ഥാന മില്ല. ദലിതര്‍ക്ക് നേരെയുള്ള അതിക്രമ ങ്ങളെ ചെറുക്കാനോ, ചെറുക്കു ന്നതിന് വേണ്ട പ്രോത്സാഹനം നല്‍കാനോ ഉള്ള സംവിധാന ങ്ങള്‍ ഒന്നും തന്നെയില്ല. എന്തെങ്കിലും സംഭവിച്ചാല്‍ വ്യക്തി പരമായി ത്തന്നെ അതിനെ നേരിടേ ണ്ടിവരും അല്ലെങ്കില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇടപെടലുകള്‍ ഉണ്ടാകുന്നു. അവര്‍ക്ക് എപ്പോഴും അവരുടേതായ പ്രത്യേക ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കും. അതിന് വഴങ്ങേണ്ടി വരുന്നു. പലപ്പോഴും അത് ദലിത് താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്  രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വര്‍ഗ്ഗ സിദ്ധാന്തമാണ് വലുത്. വംശ സിദ്ധാന്തമല്ല. അധികാരം, വോട്ട് രാഷ്ട്രീയം തുടങ്ങിയ വയ്ക്കപ്പുറം മനുഷ്യനെപ്പറ്റി ചിന്തിക്കുവാന്‍ അവര്‍ക്ക് സാധ്യമല്ല. ആദിവാസി പ്രശ്‌നത്തില്‍ അത് കണ്ടതാണ്. കേരളത്തില്‍ ആദിവാസി കളേക്കാള്‍ കൂടുതല്‍ വോട്ട് എന്നും എവിടെയും കുടിയേറ്റ ക്കാര്‍ക്കാണ്. അതുകൊണ്ട് ഇവിടത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കുടിയേറ്റ ക്കാരുടെ കൂടെയാണ്. ആദിവാസികള്‍ക്ക് എതിരാണ് ഭൂസംരക്ഷണ ബില്ലിലും ആദിവാസി ഭൂസംരക്ഷണ ഭേദഗതി ബില്ലിലും അത് വ്യക്തമായി കണ്ടതാണല്ലോ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ