"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 29, ഞായറാഴ്‌ച

ജാതി കേന്ദ്രീകൃത മത അദ്ധ്യാത്മികതയ്ക്ക് ഒരു ബദല്‍: ദേവജന സമാജം-സനാതന അദ്ധ്യാത്മിക പ്രസ്ഥാനം - റാണി സുന്ദരി

റാണി സുന്ദരി
അധിനിവേ ശങ്ങള്‍ക്കും അക്രണ ങ്ങള്‍ക്കും ഇന്ത്യയെപ്പോലെ ഇരയാക്കപ്പെട്ട ഒരു രാജ്യവും ലോക ചരിത്ര ത്തിലില്ല. വൈദേ ശിക ആക്രമണ ങ്ങളെ പ്രതിരോ ധിക്കാന്‍ ഇന്ത്യ ഒരു ജനത ആയിരുന്നില്ല. എല്ലാക്കാ ലത്തും ഇന്ത്യ വ്യത്യസ്ത ജാതികളും ഗോത്രങ്ങളും മതങ്ങളു മായിരുന്നു. ജാതി മേധാവിത്വം സാമ്പത്തിക മേധാവി ത്വമായി ഇന്ത്യന്‍ സമൂഹത്തില്‍ ആധിപത്യം സ്ഥാപി ച്ചിരുന്നു. സ്വകാര്യ സ്വത്ത് മേധാവിത്വം മത സാമുദായിക സ്വത്ത് മേധാവിത്വവും ജാതി സംഘടന യെയും ജാതി വ്യവസ്ഥ യെയും സംരക്ഷിക്കുന്നു. സമൂഹ ത്തിന്റെ അധീ ശത്വ താത്പര്യം ഉത്പ്പാദന ബന്ധങ്ങളുടെ താത്പര്യമാണ്. ഉദ്പ്പാദന ശക്തികളുടെ സംഘടിത ബലം സാമ്പത്തിക, മതപരിഷ്‌ക രണങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഇത്തരം ജാതി സമ്പദ്ഘ ടന യില്‍ തൊഴില്‍ വിഭജനവും തൊഴിലാളി വിഭജനവും ജാതിവ്യ വസ്ഥയെ ആശ്രയിച്ച് ഇന്ത്യയില്‍ നടത്തപ്പെടുന്നു. ഈ ഇന്ത്യന്‍ ജാതിവ്യ വസ്ഥയില്‍ ഏറ്റവും താഴെ തട്ടില്‍ അടയാള പ്പെടുത്തുന്ന വിഭാഗമാണ് പട്ടികജാതി, പട്ടികവര്‍ഗ്ഗം (ദളിതര്‍). കേരളീയ സംസ്‌കാരിക ചരിത്ര പഠനത്തില്‍ അവഗണി ക്കപ്പെടുകയും എഴുത പ്പെടാതെ പോകുകയും ചെയ്യപ്പെട്ട വിഭാഗമായിരുന്നു ദളിതര്‍. സാമ്പ്രദായിക ചരിത്ര രചനക ളിലൂടെ കീഴാള വിഭാഗത്തെ പാര്‍ശ്വ വത്കരിക്കുന്നത് ഗൗരവമായി പഠനം നടത്തേണ്ടി യിരിക്കുന്നു. കൊളോണിയല്‍ ആധുനികതയില്‍ (colonial modernity) നടന്ന സാമ്പത്തിക- സാമൂഹിക മാറ്റങ്ങളിലേക്ക് ദലിതുകള്‍ കടന്നു വരുന്നതിലൂടെ സാമൂഹ്യ പഠനത്തില്‍ ദലിതര്‍ ശ്രദ്ധിക്കപ്പെടുന്നത്. ഈ കാലഘട്ടത്തിന് മുമ്പുവരെ ദലിതുകള്‍ 'ജന്മികളുടെ' അടിമകളാ യിരുന്നുവെന്ന വീക്ഷണ ത്തിലപ്പുറമായി യാതൊരുചിന്തയും ഉയര്‍ന്നി രുന്നില്ല. ഇവരെ കേന്ദ്രീകരിച്ച് മിഷണറി പ്രവര്‍ത്തനം സജീവമാക്കുന്ന തോടുകൂടിയാണ് അടിമത്വം, ജാതിചിന്ത, മതം, അനാചാരങ്ങള്‍, വിദ്യാഭ്യാസം, സാങ്കേതികത തുടങ്ങിയ ചിന്തകള്‍ കേരളത്തില്‍ സാമൂഹ്യ പരിഷ്‌കരണത്തിന് ചര്‍ച്ചാവിഷ യമാകുന്നത്. തീണ്ടലും അയിത്തവും തുടങ്ങിയ ജാതി നിയമങ്ങളില്‍ ദലിതര്‍ മൃഗങ്ങളുടെ സ്ഥാനം കല്‍പ്പിച്ച് അടിമകളാക്കി അടിച്ചമര്‍ത്ത പ്പെട്ടിരിക്കുക യായിരുന്നു. മൃഗതുല്യരായ അടിമയ്ക്ക് ചരിത്രത്തില്‍ സ്ഥാനമി ല്ലായിരുന്നു. എന്നാല്‍ കൊളോണിയല്‍ ആധുനിക തയിലെ സാമൂഹിക പരിവര്‍ത്ത നങ്ങളോടു പൊരുത്തപ്പെടാന്‍ ദലിതുകള്‍ സ്വയം സജ്ജരാവു കയായിരുന്നു. സാമ്പ്രാദായിക ചരിത്ര രചനകളിലെ മാതൃകകളില്‍നിന്ന് ഭിന്നമായ സാമൂഹികാ സ്തിത്വമാണ് ഇതിന് സഹായകമായത്. ഭൂരഹിത ദരിദ്രര്‍, കാര്‍ഷിക ജനത എന്നതാണ് ആര്‍ജിത ജനതയുടെ വര്‍ഗപരമായ മുഖ്യ ഉള്ളടക്കം. ഈ സാഹചര്യ ങ്ങളില്‍നിന്ന് ദലിതര്‍ക്ക് മാറ്റം സംഭവിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. സ്വര്‍ഗ്ഗവും സോഷ്യലിസവും ദലിതരില്‍ ആവേശം ഉയര്‍ത്തിയ മുദ്രാവാ ക്യങ്ങള്‍. എന്നാല്‍ മുദ്രാവാക്യങ്ങള്‍ക്കു പുറകേ സഞ്ചരിക്കു ന്നവര്‍ക്ക് ഭൂമിപോലും ലഭിച്ചില്ല എന്നതാണ് സത്യം. മതവും രാഷ്ട്രീയ പാര്‍ട്ടികളും ജാതി മേധാവിത്വ- സാമ്പത്തിക രാഷ്ട്രീയ ശക്തികളുടെ താത്പര്യം മാത്രമാണ് സംരക്ഷിച്ചതും. ഈ സാഹചര്യങ്ങളാണ് പുത്തന്‍ ചരിത്ര നിര്‍മ്മിതിക്കായ് ദലിതര്‍ തങ്ങളുടെ അവകാശങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. കേരളത്തില്‍ അയ്യന്‍കാളി പ്രസ്ഥാനം, പൊയ്കയില്‍ യോഹന്നാന്‍ നയിച്ച പി. ആര്‍. ഡി. എസ്., ശ്രീനാരായണ പ്രസ്ഥാനം, വൈകുണ്ഡസ്വാമി പ്രസ്ഥാനം എല്ലാം തന്നെ ഈ ദലിത് മര്‍ദ്ദിത ജനതകളുടെ ദേശീയ മുന്നേങ്ങ ളായിരുന്നു. രാഷ്ട്ര അധികാരികളെയും മതമേലധ്യ ക്ഷന്മാരേയും വിമര്‍ശി ക്കുവാനും ശക്തമായി മാറുവാന്‍ ഈ പ്രസ്ഥാനങ്ങള്‍ ശ്രമിക്കുക യുണ്ടായി. ജാതി- മത- രാഷ്ട്രീയ അസമത്വങ്ങള്‍ ക്കെതിരായിട്ടാണ് ദലിത് സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ സമരാഹ്വാനം നടത്തിയത്. സാമൂദായിക ഐക്യത്തിലൂടെ രാഷ്ട്രീയ സമ്മര്‍ദ്ധ ശക്തിയാകാന്‍ ശ്രമിക്കുകയും ദലിത് ദൈവശാസ്ത്ര നിര്‍മ്മിതി യിലൂടെ ആത്മീയ സ്വത്വം നേടാനും ദലിതര്‍ ശ്രമിക്കുന്നു. ഇത് മത ജനാധിപത്യ ബോധത്തിന് തുടക്കം കുറിക്കുവാനും മതമേധാവിത്വത്തെ ചോദ്യം ചെയ്യുവാനും കാരണമാകുന്നു. സ്വതന്ത്രമായ ആത്മീയ പ്രസ്ഥാനം പൊയ്കയില്‍ യോഹന്നാന്‍ ഉയര്‍ത്തുന്നത് ദലിതരുടെ ആത്മീയ സ്വത്വത്തിന് അടിത്തറ പാകുന്ന തരത്തിലാണ്. വിവിധ കാലഘട്ടങ്ങളില്‍ വിവിധ മതങ്ങളില്‍ മതപരിവര്‍ ത്തനത്തിന് വിധേയരായ ദലിത് ജനതയ്ക്ക് ഒരു ജനതയെന്ന വംശീയ ബോധം നല്‍കുവാനാണ് ദലിത് ആത്മീയ തകൊണ്ട് യോഹന്നാന്‍ ശ്രമിച്ചത്. ജാതി- ഉപജാതി- മതവൈരു ദ്ധ്യങ്ങളുടെ കാരണമായി നൂറ്റാണ്ടുകളായിട്ടും ദലിത് ജനത ഒന്നിച്ച് ലയിച്ച് ചേരുന്നതിന് കാലതാമ സമെടുക്കുന്നത് വിമര്‍ശനാ ത്മകമായി പഠിക്കേണ്ടി യിരിക്കുന്നു. ഇത്തരമൊരു ലോകസാഹ ചര്യത്തിലാണ് വിശാലവും വിപ്ലാത്മകവമായ ഒരു ആത്മീയ മേഖലയ്ക്ക് പി. ജെ. സഭാരാജ് തിരുമേനി തുടക്കം കുറിയ്ക്കുന്നത്. കേവല വിശദീകര ണങ്ങള്‍ക്ക് വേണ്ടിയാ യിരുന്നില്ല മറിച്ച് തന്റേതായ ആത്മീയതയും ചരിത്രവും പുനര്‍സൃഷ്ടി ക്കുകയായിരുന്നു സഭാരാജ് തിരുമേനി ചെയ്തത്. പ്രത്യശാസ്ത്ര അടിത്തറയും ദൈവീക വിശ്വാസ ധാരയും ശക്തമായിട്ടുള്ള മുഖ്യധാര മതങ്ങള്‍ക്ക് ഒരു ചോദ്യചിഹ്നമായി സഭാരാജ് തിരുമേനിയുടെ ആത്മീയ പ്രത്യാശാസ്ത്രം മാറുന്നുണ്ട്. എന്ത് വലിയ ദൈവീകത പ്രചരിപ്പിച്ചാലും മനുഷ്യര്‍ക്ക് നീതി കല്‍പ്പിച്ച് നല്‍കുവാന്‍ കഴിയാത്ത ദൈവവും മതവും എന്തിന്? എന്ന ചോദ്യം ഉയര്‍ത്തു ന്നതിലൂടെ കറുത്ത ജനതയുടെ സ്വയാര്‍ജിത ആത്മീയതയായിട്ടാണ് സഭാരാജ് തിരുമേനി തന്റെ ദൈവശാ സ്ത്രത്തെ വിശദീകരിക്കുന്നത്. മനുഷ്യ ദൈവങ്ങള്‍ അരങ്ങു വാഴുകയും അന്ധവിശ്വാ സങ്ങള്‍ക്ക് പ്രചാരം ഏറുകയും ചെയ്യുന്ന സമകാലീന ഇന്ത്യയുടെ ആത്മീയ പരിസരത്ത് ഒരു ചോദ്യമായി മാറുകയാണ് സഭാരാജ് തിരുമേനി ഉയര്‍ത്തിയ കറുത്ത ആത്മീയത. കറുപ്പ് എന്നത് വര്‍ഗ്ഗപരമായ ചിഹ്ന്മാ യിട്ടാണ് തിരുമേനി ഉപയോ ഗിക്കുന്നത്. അടിമത്വം അനുഭവിച്ച വിഭാഗത്തെ യാണ് 'കറുപ്പ്/കറുത്ത' എന്നതില്‍ ഉള്‍ക്കൊള്ളി ച്ചിരിക്കുന്നത്. അടിമകളുടെ വിമോചന ദൈവശാ സ്ത്രമെന്ന നിലയിലാണ് കറുത്ത ദൈവശാത്രത്തെ നിര്‍വചി ച്ചിരിക്കുന്നതും. രാഷ്ട്രങ്ങള്‍ മതശക്തികളുടെ സ്വാധീനത്തില്‍ വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര തലത്തി ലുള്ള ദൈവശാസ്ത്രപഠനത്തിന് പ്രധാന്യമേറുന്നതാണ്. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും പിപണന മൂല്യമുള്ള ഒന്നായി ആദ്ധ്യാത്മികത വളരുമ്പോള്‍ ഇന്ത്യയും അതിന്റെ ഭാഗമായി വളര്‍ന്നു കൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ ഉയര്‍ന്നു വരുന്ന കറുത്ത ദൈവശാസ്ത്ര പഠനത്തെ ശ്രദ്ധേയമായി തന്നെ വിലയിരു ത്തേണ്ടതും വിശകലനം ചെയ്യേണ്ടതുമാണ്. പൊയ്കയില്‍ യോഹന്നാന്റെ ഒരു ഗാനം ഇങ്ങനെ യാണ്.

'ഹിന്ദുമതത്തിന് പുറവഴിയെ നമ്മള്‍
അനാഥരെ പോലെ സഞ്ചരിച്ചു.
ക്രിസ്തുമതത്തില്‍ പുറവഴിയേ നമ്മള്‍
അനാഥരെന്നപ്പോല്‍ സഞ്ചരിച്ചു.
ഹിന്ദുമതവും ചേര്‍ത്തില്ല നമ്മേ
ക്രിസ്തു മതവും ചേര്‍ത്തില്ല നമ്മേ''

നിലവിലു ണ്ടായിരുന്ന ആത്മീയ/മത സഭകളിലെ വിവേചനപരമായ സമീപനങ്ങളെ വ്യക്തമാക്കു കയായിരുന്നു ഈ ഗാനം. എന്നാല്‍ പൊയ്കയില്‍ യോഹന്നാന്റെ മരണശേഷം പി. ആര്‍. ഡി. എസ്. സഭ അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍നിന്നും ആശയങ്ങളില്‍നിന്നും വ്യതിചലിക്കുകയാണ് ചെയ്തത്. ഹിന്ദുമത ത്തിന്റെ ചിഹ്നം വിശുദ്ധ മണ്ഡപത്തില്‍ സ്ഥാപിച്ചുകൊണ്ട് ഹൈന്ദവ കേന്ദ്രീകൃതമായ പ്രവര്‍ത്തന ങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഹിന്ദു ദൈവമായ മഹാശിവനുമായി ബന്ധപ്പെടുത്തി പൊയ്കയില്‍ യോഹന്നാനെ ശിവനായി സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നു. ഇത്തരം സാഹചര്യങ്ങളെ തിരുമേനി ചോദ്യം ചെയ്യുകയും തന്റേതായ ആത്മീയധാര ഉയര്‍ത്തികൊണ്ട് വന്നതും ഈ ആത്മീയത ചിന്തയെ പ്രചരിപ്പിക്കുവാന്‍ സഭാരാജ് തിരുമേനി രൂപീകരിച്ച ആത്മീയ സഭയാണ് ''ദേവജന സമാജം'' (DJS).

ഇന്ത്യയിലെ ആധിപത്യമതങ്ങളുടെ നയങ്ങളെയും ആശയങ്ങളെയും ധീരമായി വിമര്‍ശിച്ച് അവരുടെ വിശ്വാസ വൈരുദ്ധ്യങ്ങളെ ചോദ്യം ചെയ്തും അതിനെ വിചാരണ ചെയ്യാന്‍ ശേഷിയുള്ള സമൂഹത്തെ വാര്‍ത്തെടു ക്കുന്നതിനും ദേവജന സമാജം ശ്രദ്ധ ചെലുത്തുന്നു. സനാതന മതം അഥവ ദൈവമതം എന്നാണ് തിരുമേനി തന്റെ മതത്തിന് പേര് നല്‍കിയത് ആദി ദ്രാവിഡ ജാതി, ദ്രാവിഡമതം, ദ്രാവിഡ രാഷ്ട്രം ഭാരതീയര്‍ക്ക് എന്ന പ്രഖ്യാപിത ലക്ഷ്യത്തിലാണ് ദേവജന സാമാജം നിലനില്‍ക്കുന്നത്. ദലിത് എന്ന വാക്കിനപ്പുറമായി ദ്രാവിഡ ആശയമാണ് ഡി. ജെ. എസ്. മുന്‍തൂക്കം നല്‍കുന്നത്. സഭാരാജ് തിരുമേനി മതത്തെ ഇങ്ങനെ നിര്‍വ്വചിക്കുന്നു. ''മതം എന്നാല്‍ പ്രപഞ്ചത്തില്‍ ഇല്ലാത്ത ഒരു ചിന്തയുടെ രൂപമത്രേ! മറ്റൊന്ന് 'ഇരുജാതി, ബഹുമതം, ഒരു ദൈവം പ്രവപഞ്ചത്തില്‍'' സനാതന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പി ടിച്ചുകൊണ്ട് ദ്രാവിഡ സംസ്‌ക്കാരത്തെ നിലനിര്‍ ത്താനായി ഋഷിവംശ പരമ്പര പുനഃസൃഷ്ടി ക്കുന്നതിലൂടെ ദേവജന സമാജത്തിന്റെ അടിസ്ഥാന ആത്മീയ ചിന്ത വെളിപ്പെടുത്തുന്നു.

ഹീനര്‍, അവശര്‍, പരിവര്‍ത്തകര്‍, അവര്‍ണ്ണര്‍, താഴ്ന്നവര്‍, കീഴാളര്‍, ഹരിജന്‍, ഗിരിജന്‍, ദലിതര്‍ തുടങ്ങിയ സ്വത്വപരികല്‍പനകള്‍ക്ക് അപ്പുറമായി മനുഷ്യനെ മനുഷ്യനായി കാണുന്ന സ്‌നേഹത്തിലും സാഹോ ദര്യത്തിലും അധിഷ്ഠിതമായ ഒരു മതരൂപീക രണത്തിനും ദേവജന സമാജം ശ്രമിക്കുന്നതായി മനസ്സിലാ ക്കാവുന്നതാണ്. സ്വതന്ത്രമത രൂപീകരണ പ്രക്രിയകള്‍ സമാജത്തിന്റെ നേതൃത്വത്തില്‍ ആവിര്‍ഭ വിക്കുമ്പോളും താന്‍ സ്വയം ദൈവമാണെന്ന് സഭാരാജ് തിരുമേനി പ്രഖ്യാപിച്ചിട്ടുമില്ല. സ്വയം ദൈവമെന്നോ, രാജാവെന്നോ ഞാന്‍ എവിടെയും പ്രഖ്യാപിച്ചു നടക്കാറില്ല. തീര്‍ച്ചയായും ഞാന്‍ ദൈവമല്ല. ഞാന്‍ രാജാവെന്ന് എന്റെ ആള്‍ക്കാര്‍ കരുതുമെന്നത് അവരുടെ അറിവിന്റെയും അനുഭവ ങ്ങളുടെയും അടിസ്ഥാ നത്തിലാണ്. 'ന്യൂസ്‌ടെറ്റില്‍' മാഗസിനില്‍ എം. ജയചന്ദ്രനുമായുള്ള തിരുമേനികളുടെ ഇന്റര്‍വ്യൂവില്‍ ഇത് രേഖപ്പെടു ത്തിയിരിക്കുന്നു. വിഗ്രഹ ആരാധനയേയും ജാതി ഉപജാതി ചിന്തയേയും ശക്തമായി ഡി. ജെ. എസ്. എതിര്‍ക്കുന്നു. ജാതി ഉപജാതി ചിന്തകള്‍ക്ക തീതമായി ദ്രാവിഡ വംശത്തെ ക്കുറിച്ചാണ് തിരുമേനി സംസാരിക്കുന്നത്. ''മതം ഒന്നായി മനുഷ്യര്‍ നന്നാവണമെന്ന'' പ്രത്യാശാ സ്ത്രമാണ് അദ്ദേഹമു യര്‍ത്തുന്നത്. 1967ല്‍ മുണ്ടക്കയം കൂട്ടിക്കല്‍ സമ്മേളന ത്തില്‍വെച്ച് 101 വിഷയങ്ങളില്‍ വിമര്‍ശന പരമായി തിരുമേനി പ്രഭാഷണം നടത്തിയത് ശ്രദ്ധേയമാണ്. സ്വര്‍ഗം, സോഷ്യലിസം, സന്താന നിയന്ത്രണം, സംസ്‌ക്കാരം, ജാതി മതം, വര്‍ഗ്ഗം, ഭാഷ, രാഷ്ട്രം, മിശ്രവിവാഹം, മതേതര രാഷ്ട്രം, രാമരാജ്യം, ഹിന്ദുസ്ഥാന്‍, ദേവസ്വം, ഉല്‍പ്പത്തി, അവതാരങ്ങള്‍, ഗോത്രങ്ങള്‍, ആര്യന്മാര്‍, ന്യായവിധി, ദൈവം തുടങ്ങി വിഷയങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.


സമാജത്തിലെ കുടുംബാം ഗങ്ങളുടെ വിവാഹം, മരണാനന്തര കര്‍മ്മങ്ങള്‍, മറ്റ് കുടുംബ പരമായ ചടങ്ങുകള്‍ സമാജം ഏറ്റെടുത്ത് നടത്തുന്നു. മറ്റു മതങ്ങളില്‍നിന്ന് വ്യത്യസ്തമായ ആചാരങ്ങളും ചടങ്ങുകളും ഗാനങ്ങളും പ്രാര്‍ത്ഥനകളും സമാജം ഇതിനായി ചിട്ടപ്പെടുത്തി യിരിക്കുന്നു. സവര്‍ണ്ണ പൗരോഹിത്യ മേധാവിത്വത്തെ ബഹിഷ്‌ക്കരിക്കുക എന്ന നിലപാട് ഇതിലൂടെ സമാജം ഉയര്‍ത്തുന്നത്. മത-ജാതി ചൂഷണത്തിന് എതിരെ ശബ്ദിക്കാനും സ്വതന്ത്രവും സ്വയം പര്യാപ്തവുമായ ഒരു ആത്മീയ അടിത്തറ അധഃസ്ഥി തര്‍ക്കിടയില്‍ ഉയര്‍ത്തിക്കൊ ണ്ടുവരാന്‍ സഭാരാജ് തിരുമേനി ദേവജന സമാജം പ്രവര്‍ത്തനം കൊണ്ട് ശ്രമിച്ചത്. ഹിന്ദു മതത്തിന് അധഃസ്ഥിത ജനതയുടെ ഇടം അവര്‍ണ്ണഹിന്ദു എന്നാണ്. മറ്റ് മതങ്ങളിലും ഇവര്‍ വ്യത്യസ്തരല്ല. ബുദ്ധമത ത്തില്‍ ദലിത് ബുദ്ധിസ്റ്റുകള്‍ (നിയോ ബുദ്ധിസ്റ്റുകള്‍), സിക്കുമ ത്തില്‍ദലിത് സിക്ക്, ക്രിസ്തുമതത്തില്‍ ദലിത് ക്രിസ്ത്യാനികള്‍ (അവശ ക്രൈസ്തവര്‍), ഇസ്ലാം മതത്തില്‍ ദലിത് മുസ്ലീംങ്ങള്‍ എന്നിങ്ങനെ ഈ വിഭാഗം വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. ഈ വേര്‍തി രിവുകളും മതവിശ്വ സങ്ങളുമാണ് ദലിതരുടെ സാമൂഹിക ഐക്യത്തിന് വിഘാതമായി നില്‍ക്കുന്നത്. ഇതിനെ മറികടക്ക ണമെങ്കില്‍ സ്വയാര്‍ജിതമായ ആത്മീയത അധഃസ്ഥിതര്‍ ആര്‍ജിക്കേ ണ്ടിയിരിക്കുന്നു. ഈ തിരിച്ചറിവാണ് സഭാരാജ് തിരുമേനി സനാതന മത കാഴ്ചപ്പാട് ഈ ജനതയ്ക്കായി രൂപീകരിക്കുന്നത്.

വാസ്തവത്തില്‍ അധഃസ്ഥിതര്‍ ദലിതരായി തന്നെ കാണുവാന്‍ തന്നെയാണ് സംഘടിത മതങ്ങള്‍ ശ്രമിക്കുന്നത്. ഒരു ദലിത് ചിന്തകന്റെ അഭിപ്രായ ത്തില്‍ മതം കാലത്തിനും ദേശത്തിനു മനുസരിച്ച് രാഷ്ട്രീയവത്കരിക്കണം. എന്നാല്‍ ഇതിലേക്ക് എത്തണമെങ്കില്‍ ജനാധിപത്യം വികസിക്കാത്ത സമൂഹത്തില്‍ മതങ്ങള്‍ മുന്നോട്ടുവച്ച ആശയങ്ങള്‍ തിരസ്‌കരിക്ക പ്പെടേണ്ടതുണ്ട്. കാലദേശ അവസ്ഥകള്‍ അനുസരിച്ച് മാറാത്ത ഒരു മതത്തിന് വ്യത്യസ്തമായ ധാരകളെയും അവരുടെ സ്വത്വനിര്‍മ്മിത കളെയും അംഗീകരിക്കാന്‍ കഴിയില്ല. മതം പഴയ നിലപാടുകളില്‍ ഉറച്ചു നിന്നാല്‍ വിശ്വാസത്തിന്റെ കാര്യത്തില്‍ ഏകീകരിക്ക പ്പെടുമെങ്കിലും രാഷ്ട്രീയാധികാരം നേടിയെടുക്കാന്‍ കഴിയാതെ വരും. ഇപ്പോള്‍ സംഘടിത പ്രസ്ഥാന ങ്ങളുമായി ബന്ധപ്പെട്ട് വളരുന്ന മുന്നേറ്റങ്ങളെല്ലാം അവരുടെ പരമ്പരാഗത വിശ്വാസങ്ങളെ അതേ രൂപത്തില്‍ നിലനിര്‍ത്തി രാഷ്ട്രീയ അധികാര ത്തിലെത്താനാണ് ശ്രമിക്കുന്നത്. ഇത് എത്രമാത്രം പ്രായോഗി കമാകും എന്ന കാര്യത്തില്‍ സംശയമുണ്ട്. ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത് മതത്തെ കേവല അദ്ധ്യാത്മിക ചിന്തകള്‍ക്ക് മാത്രമല്ല മറിച്ച് രാഷ്ട്ര രൂപീകരണത്തിനും ഉപയോഗി ക്കപ്പെടുന്നു എന്നതാണ്. സംഘപരിവാര്‍ ഇന്ത്യയില്‍ നടത്തുന്ന ഹിന്ദു രാഷ്ട്ര വാദം ഇതിന് ഉത്തമ ഉദാഹര ണമാണ്. മതേതരത്വ ജനാധിപത്യ രാഷ്ട്രമെന്ന തത്വത്തെത്തന്നെ നശിപ്പിക്കാ നാണ് ഇത്തരം പ്രവര്‍ത്തന ങ്ങള്‍കൊണ്ട് ശ്രമിക്കുന്നത്. മതപരമായ ഇടപെടല്‍ വിദ്യാഭ്യാ സത്തിന്റെ പൈതൃകം തകര്‍ക്കാനിപ്പോള്‍ മതാദ്ധ്യ ക്ഷന്മാര്‍ ശ്രമിക്കുന്നത്. ഈ പ്രവണത ഏതെങ്കിലും ഒരു മതത്തില്‍ ഒതുങ്ങുന്നില്ല. ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ എത്രയോ വര്‍ഷങ്ങളായി ആപത്കരമായ രീതിയില്‍ വിദ്യാഭ്യാസ മേഖലയില്‍ ഇടപെടുന്നു. അടുത്ത കാലത്തായി ക്രിസ്ത്യാനികളും മുസ്ലീംങ്ങളും ആ വഴിക്ക് തിരിഞ്ഞതായി കാണുന്നു. എങ്കിലും അത്തരം ആഹ്വാനത്തെ ലജ്ജി ക്കാനും അമ്പരിപ്പി ക്കാനുമുള്ളതായി സമൂഹം കാണുന്നുണ്ടോ? ഇന്ത്യയിലാകെ ഇത്തരം വര്‍ഗ്ഗീയ പ്രവണത ദൃശ്യമാകുന്നുണ്ട് എന്ന് പി. കെ. പോക്കര്‍ ചൂണ്ടിക്കാ ണിക്കുന്നു. സംഘടിത മതശക്തികള്‍ വിദ്യാ ഭ്യാസ മേഖലകള്‍ കൈയ്യടക്കി മതപരമായ പഠനശാലകള്‍ ഒരുക്കുന്ന ഈ കാലയളവില്‍ അധഃസ്ഥിതര്‍ വിദ്യാഭ്യാസമേഖലയ്ക്ക് പുറത്താകു മെന്നതില്‍ സംശയമില്ല. അതുകൊണ്ട് മതപരമായ സ്വത്വരൂ പീകരണം അധഃസ്ഥിതര്‍ ക്കിടയില്‍ അത്യാവശ്യമായ കാലഘട്ടമാണ് എന്ന തിരിച്ച റിവാണ് മത ചിന്തകള്‍ക്ക് സഭാരാജ് തിരുമേനി ആക്കം കൂട്ടുന്നത്. ഹൈന്ദവ സംഘടനകള്‍ ഉയര്‍ത്തുന്ന ഘര്‍വാപ്പസി പോലുള്ള തന്ത്രങ്ങളെ ചോദ്യം ചെയ്യാന്‍ ദേവജനസ മാജത്തിന് സാധ്യമാകുന്നത് ഈ പ്രത്യയ ശാസ്ത്ര അടിത്തറ ഉള്ളതു കൊണ്ടാണ്. ചേരമര്‍, സാംബവര്‍ തുടങ്ങി ജാതിസ്വത്വമല്ല മറിച്ച് 'ദ്രാവിഡര്‍' എന്ന ഏകത്വത്തില്‍ അധഃസ്ഥിതര്‍ ഏകീകരി ക്കണമെന്ന ആഹ്വാനമാണ് സമാജം ഉയര്‍ത്തുന്നത്.

ആദിമ ജനതയ്ക്ക് തനതായ- മത- ആത്മീയ സ്വത്വബോധം ആദിദ്രാവിഡ സംസ്‌ക്കാര ത്തിലൂന്നി ആവിഷ്‌കരിച്ചു എന്നതാണ് മറ്റു ദലിത് നേതാക്ക ളില്‍നിന്നും സഭാരാജ് തിരുമേനിയെ വ്യത്യസ്ത നാക്കുന്നത്. അടിമ വര്‍ഗ്ഗ സിദ്ധാന്ത ത്തിലൂന്നിയ രീതിശാസ്ത്രമാണ് പൊയ്കയില്‍ യോഹന്നാന്‍ ഉപയോഗി ച്ചിരുന്നതെങ്കില്‍ സഭാരാജ് തിരുമേനി ഈ സിദ്ധാന്തത്തെ പിന്‍പറ്റി ഉടമവര്‍ഗ്ഗ സിദ്ധാന്തം രൂപീകരിക്കുകയാണ്. ദലിത് വിഭാഗ ങ്ങളായ നാം അടിമയാ ക്കപ്പെട്ടതാണ് അതിനുമുമ്പ് അടിമകളായ ജനത രാജ്യത്തിന്റെ ഉടമകളായിരുന്നു എന്നതാണ് ഈ സിദ്ധാന്തത്തിലൂടെ അവതരി പ്പിക്കുന്നത്. നഷ്ടപ്പെട്ട രാജാധികാരം തിരിച്ചു പിടിക്കുക യെന്നതായിരുന്നു തിരുമേനിയുടെ ലക്ഷ്യം. മുഖ്യധാര മതങ്ങളുടെ പിന്നാലെ സഞ്ചരിക്കാതെ സ്വതന്ത്രമായി നിലനില്‍ക്കുന്ന ആത്മീയതയാണ് ദേവജനസ മാജത്തിലൂടെ തിരുമേനി പ്രാവര്‍ത്തി കമാക്കാന്‍ ശ്രമിക്കുന്നത്. ഈ പ്രവര്‍ത്ത നത്തിലൂടെ അധഃസ്ഥി തര്‍ക്കിടയില്‍ ആത്മീയ സ്വത ബോധനം ഉദ്‌ബോധിപ്പിക്കുക എന്നത് മര്‍മ്മപ്രധാനമായ ലക്ഷ്യമായി കാണുന്നു. അധഃസ്ഥിതരുടെ/കീഴാളരുടെ ദൈവശാസ്ത്ര മേഖലകള്‍ ഇന്ന് ആഗോളതലത്തില്‍ പഠനവിധേയമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ രൂപീകരിക്കപ്പെട്ട ദ്രാവിഡ ആത്മീയത വളരെ പ്രാധാന്യം അര്‍ഹിക്കുന്നതും പഠനവിധേയ മാക്കേണ്ടതുമാണ്. അധഃസ്ഥിതരുടെ സാന്‍മാര്‍ ഗികവും സാമ്പത്തികവും വിദ്യാഭ്യാ സപരവും സാംസ്‌ക്കാ രികവും രാഷ്ട്രീയവും ആദ്ധ്യാത്മക പരവുമായ അഭിവൃദ്ധി മുഖ്യ ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന ദേവജന സമാജം ആത്മീയ സഭ മുഖ്യധാര മത- ആദ്ധ്യാത്മി കതയ്ക്ക് ഒരു ബദലായി / ശക്തിയായി മാറും എന്നതിന് എതിരഭി പ്രായമില്ല. ഓരോ തലമുറയിലേയും ദൈവത്തിന്റെ അവസ്ഥയും ദൈവസന്തതികളുടെ വ്യവസ്ഥയും തിരിച്ചറിയുന്നതത്രേ സായൂജ്യം (സ്വര്‍ഗ്ഗം, മോക്ഷം) എന്ന തിരുമേനിയുടെ ആപ്തവാക്യം അന്വര്‍ത്ഥമാ ക്കുന്നതാണ് ദേവജനസമാജം ഉയര്‍ത്തിയ ദ്രാവിഡ ആത്മീ യത. അത് അധഃസ്ഥിതരുടെ ആത്മീയ വിമോചന ത്തിന്റെ യഥാര്‍ത്ഥ പാതയാണെന്ന് മനസ്സിലാക്കാ വുന്നതാണ്.


റാണി സുന്ദരി
(ഇന്റര്‍ നാഷണല്‍ റിലേഷന്‍സ് & പൊളിറ്റിക്‌സ്
പി. ജി. വിദ്യാര്‍ത്ഥി, എം. ജി. യൂണിവേഴ്‌സിറ്റി)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ