"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 17, ചൊവ്വാഴ്ച

സാമൂഹ്യ പുരോഗതിയുടെ പ്രശ്‌നത്തില്‍ തിരുവിതാംകൂറി ലുണ്ടായ നായര്‍/ഈഴവ സംഘടനകളുടെ കഥ: ഓര്‍ണ കൃഷ്ണന്‍കുട്ടി

ഒര്‍ണ 
സാമൂഹ്യ പുരോഗതിയുടെ പ്രശ്‌നത്തില്‍ തിരുവിതാം കൂറി ലുണ്ടായ നായര്‍/ഈഴവ സംഘടനകളുടെ കഥയും മറിച്ചല്ല. 1894 ല്‍ ഈഴവരുടെ വിദ്യാഭ്യാസ നിലവാരം നായന്മാരില്‍ നിന്നും അല്പം ഉയര്‍ച്ചയില്‍ വരികയും 1904 ആയപ്പോഴെക്കും അത് 15.9% മായി വര്‍ദ്ധിക്കു കയും ചെയ്തത് നായര്‍- ഈഴവ സംഘട്ടനത്തിന് വഴിമരിന്നിട്ടു. കൊല്ലത്ത് ചേര്‍ന്ന യോഗത്തിന്റെ രണ്ടാം വാര്‍ഷിക സമ്മേളന ത്തോടൊപ്പം നടത്തിയ വ്യവസാ യിക പ്രദര്‍ശനം സന്ദര്‍ശിച്ചതോടുകൂടി നായന്മാര്‍ ഈഴവര്‍ക്ക് നേരെ അക്രമം വ്യാപകമാക്കുകയും അവരുടെ കുടിലുകള്‍ നശിപ്പിക്കുകയും ചെയ്തു. ഈ കലാപം ഹരിപ്പാട്ടു വരെ വ്യാപിക്കുക യുണ്ടായി സര്‍ക്കാര്‍ വക സ്‌കൂളില്‍ ഈഴവ കുട്ടികള്‍ക്ക് പ്രവേശനം കൊടുക്കു ന്നതിനെ തുടര്‍ന്ന് നായന്മാര്‍ തങ്ങളുടെ കുട്ടികളെ ഹരിപ്പാട്ടെ സ്‌കൂളില്‍ നിന്ന് പിന്‍വലി ക്കുക പോലും ചെയ്തു. ക്ഷേത്ര പ്രവേശന കാര്യത്തിലും സാമൂഹ്യ സമത്വം കാണിക്കുന്നതിലും പുലയരടക്കമുളള താഴ്ന്ന ജാതിക്കാരോട് സഹതാപം കാണിക്കുകയും, വാദിക്കുകയും ചെയ്തത് അന്നും ഇന്നും സവര്‍ണ്ണ ജാതിക്കാര്‍ തന്നെയായിരുന്നു. അത് പ്രജാ സഭയില്‍ കരമന പി.കെ ഗോവിന്ദപിളള യെപോലുളള നായര്‍ പ്രമാണിമാര്‍ പ്രസംഗിച്ചിട്ടു മുണ്ട്. പുലയരാദി ജനങ്ങളെ ഏറ്റവും അധികം ദ്രോഹിച്ചിട്ടുളളത് അവരോടു തൊട്ടടുത്ത് നില്ക്കുന്ന സമുദായ കാരാണെന്ന്. ക്ഷേത്ര പ്രവേശന കാര്യത്തില്‍ മാത്രമല്ല അവരുടെ ജന പ്രാതിനിധ്യം, പാര്‍പ്പിടം, ഭൂമി, തൊഴില്‍ വിദ്യാഭ്യാസ ഈ കാര്യങ്ങളി ലൊക്കെ ചങ്ങനാശ്ശേരി പരമേശ്വരന്‍ പിളള മന്നത്തു പത്മനാഭന്‍ തുടങ്ങിയ ഉല്പഷ്ണു ക്കളുടെ പേര് ആ പട്ടികയിലുണ്ട് ക്ഷേത്ര പ്രവേശനം പോലെ ക്ഷേത്രങ്ങളില്‍ എല്ലാ ഹിന്ദുക്കള്‍ക്ക് പൂജാ കര്‍മ്മങ്ങള്‍ നടത്തുന്നതിന് അനുവദി ക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് 1095 ല്‍ കൂടിയ നായര്‍ സമ്മേളനമാണ്, സാഹിത്യ പാഞ്ചനനായ പി.കെ നാരായണ പിളളയാണ് ആ പ്രമേയം അവതരിപ്പിച്ചത്. തിരുവിതാംകൂറില്‍ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിക്കുന്നതിന് രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കുടുംബക്ഷേത്രം തുറന്ന് കൊടുത്തത് മാതൃക കാട്ടിയത് മന്നത്ത പത്മനാഭന്‍ മാത്രമാണ്. വി.ടി. ഭട്ടതിരിപ്പാടിന്റെ അടുക്കളപണികള്‍ക്ക് ചെറുമ സ്ത്രീകളെ പോലും എടുക്കുക പോലുമുണ്ടായി.

ക്ഷേത്ര പ്രവേശന കാര്യത്തില്‍ തീരുമാന മെടുക്കാന്‍ വേണ്ടി സര്‍ക്കാര്‍ ദിവാനായ ശ്രീ. വി.എസ്. സുബ്രമണ്യ അയ്യരുടെ അദ്ധ്യക്ഷതയില്‍ ഉണ്ടാക്കിയ കമ്മറ്റി മുമ്പാകെ ഒരു കാലത്തും എല്ലാ ജാതിക്കാര്‍ക്കും ക്ഷേത്രം തുറന്ന് കൊടുക്കുവാന്‍ പാടില്ലെന്നു അനുവദിച്ച യോഗ ക്ഷേമകാരുടെ 2000 ല്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളന ത്തിലാണ് ആലപ്പുഴ എസ്.ഡി. കോളേജ് പിടിച്ചട ക്കുന്നതിന് സഭ നടത്തുന്ന ഏതു സമരത്തിനു എസ്.എന്‍.ഡി.പിയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരി ക്കുമെന്ന് ജനറല്‍ സെക്രട്ടറി വെളളാപ്പിളളി പ്രഖ്യാപനം നടത്തിയത്. 1852 ല്‍ ഈഴവര്‍ക്ക് സ്‌കൂല്‍ പ്രവേശനം അനുവദിച്ചപ്പോള്‍ അന്നു തന്നെ ബ്രാഹ്മണ സഭ തൃശൂരിലെ എടക്കുന്നില്‍ യോഗം ചേര്‍ന്നു ബ്രാഹ്മണര്‍ക്ക് പ്രത്യേകം സ്‌കൂള്‍ സ്ഥാപിക്കുവാന്‍ തീരുമാന മെടുക്കുക യുണ്ടായി. അങ്ങനെ യുളളവരുടെ വിദ്യാഭ്യാസ സ്ഥാപനം പിടിച്ചെടു ക്കുന്നതിനാണ് വെളളാപ്പിളൡപിന്തുണ പ്രഖ്യാപിച്ചി രിക്കുന്നത്. അതുപോലെ ഈഴവനായ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.കെ നാരായണന്‍ ഇരിങ്ങാല കുടയിലെ ഒരു മദ്യഷാപ്പ് പരിശോധിക്കാന്‍ ചെന്നപ്പോള്‍ അതിനടുത്ത് ഒരു കൊങ്കണി (എസ്.ഡി. കോളേജ് വംശജര്‍) യുടെ ഹോട്ടലില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്കായി ഉണ്ടാക്കി വച്ചിരുന്ന ഭക്ഷണം ഈഴവന്‍ തൊട്ട് അശുദ്ധമാ ക്കിയെന്നതിന്റെ പേരില്‍ എക്‌സൈസ് ആഫീസറില്‍ നിന്നും 300 രൂപ നഷ്ട പരിഹാരം ചോദിച്ച് കേസ് കൊടുത്ത വിവരം നടേശന്‍ അറിയാതി രിക്കുമോ. നായര്‍ ഈഴവന്‍ ഐക്യത്തിന് കേരളത്തിലെ ദലിതര്‍ ഒരിക്കലം എതിരല്ല അസംഘടിതരും അരാഷ്ട്രീയ വല്‍ക്കരിച്ച വരുമായ ഈ ജനത ശതാബ്ദി വര്‍ഷത്തില്‍ യോഗം ഉയര്‍ത്തിയ ''അധഃസ്ഥിതന് അധികാരം''എന്ന മുദ്രവാക്യത്തില്‍ ആശ്വാസം കണ്ടെത്തിയിരുന്നു. അതും ഉപജാതി ചിന്തകളില്‍ തകിടം മറിഞ്ഞു. നിലവിലെ ജാതി സംവിധാനം അതി നൊരിക്കലും സാദ്ധ്യതകളില്ല. ശ്രേണി സമാനമായ ജാതി സംവിധാനത്തില്‍ ദലിതര്‍ താഴെയും ഈഴവന്‍ മുകളിലുമാണ്. അത് ഉല്‍കൃഷ്ടവും അപകൃഷ്ടവും ആണ്. അതിലും വഞ്ചിക്ക പ്പെടുന്നത് ദലിതര്‍ മാത്രമാ യിരിക്കും. ഹൈന്ദവന്റെ കീഴില്‍ നിന്നും ഒഴിഞ്ഞു മാറാതെ ദലിതന് മോചനമില്ലാത്ത അനുഭവ ശാസ്ത്രമാണ് അവനുളളത്. എസ്.എന്‍. ഡി.പിയും ഈഴവരും ദലിതരെ എവിടെയും വഞ്ചിക്കുകയും ചതിക്കു കയും ചെയ്ത ചരിത്രമേയുളളൂ. മഹാനായ അയ്യങ്കാളി രൂപികരിച്ച സാധുജന പരിപാലന സംഘം പുന്നപ്ര വയലാര്‍ സമരം നടക്കുന്ന കാലഘട്ട ത്തില്‍ ആലപ്പുഴ - അമ്പലപ്പുഴ ചേര്‍ത്തല ഭാഗങ്ങളില്‍ വളരെ ശക്തമായിരുന്ന. അവിടെ ഈഴവരായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ഇടപ്പെട്ട് പ്രസ്തുത സംഘടനയെ പിരിച്ചുവിടുകയും പകരം കര്‍ഷക തൊഴിലാളി യൂണിയനുകള്‍ രൂപികരിക്കുക യുമാണുണ്ടായത്. ആ സമരത്തില്‍ തന്നെ ആയിര ക്കണക്കിനു പുലയര്‍ രക്തസാക്ഷി കളാകു വാന്‍ കാരണക്കാരും ഈഴവ നേതാക്കളുടെ കൗശലം പൂര്‍ണ്ണമായ നിലപാടു കളുമാണ്. അവിടെ തൊഴിലാളി ക്യാമ്പുകള്‍ സൃഷ്ടിച്ചത് പുഴകളാല്‍ ചുറ്റപ്പെട്ട ഒറ്റപ്പെട്ട കന്നുകളി ലായിരുന്നു പുലയ സഖാക്കളെ വാരികുന്തവും കൊടുത്ത് വിന്യസിപ്പിച്ചത്. ഒരുവിധത്തിലും രക്ഷപ്പെടാന്‍ പറ്റാത്ത ക്യാമ്പുകളാണ് അവര്‍ക്ക് ഒരുക്കിയത്. ഈഴവ തൊഴിലാളി കളെ വിന്യസിപ്പിച്ചത് അവര്‍ക്ക് രക്ഷപ്പെടുവാന്‍ പറ്റിയ ക്യാമ്പുകളും. ഇത് മാതൃഭൂമി വാരിക പ്രസിദ്ധീകരിച്ച പുന്നപ്ര വയലാര്‍ അറിയ പ്പെടാത്ത ഏടുകള്‍ എന്ന ലേഖന പരമ്പരയില്‍ ചരിത്രകാരനുമായ എം.എം വര്‍ഗീസ് രേഖപ്പെടു ത്തിയിട്ടുണ്ട്. ജാതി സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ വിലക്കുകളു ണ്ടായിരുന്ന കാലത്തും എസ്.എന്‍ .ഡി.പി.യില്‍ അഞ്ചു രൂപ മെമ്പര്‍ഷിപ്പ് എടുക്കുവാന്‍ പാര്‍ട്ടി നേതാക്കള്‍ ഈഴവരോട് ആഹ്വാനം ചെയ്യുകയുണ്ടായി. സമരത്തിനു ശേഷവും യോഗം രക്ഷപ്പെടുത്താന്‍ ശ്രമിച്ചത് ഈഴവരായ സഖാക്കളെ യായിരുന്നു. യോഗം ആഫീസുകളില്‍ സമരത്തില്‍ പങ്കെടുത്ത ഈഴവ സഖാക്കളുടെ മേല്‍വിലാസം ഉണ്ടായിരുന്നു. അത് കൊണ്ട് മരിച്ചവരുടെയും, പരിക്കു പറ്റിയവരുടെയും കുടുംബങ്ങളെ രക്ഷിക്കുന്നതിനും കേസില്‍ പ്രതിക ളായവരെ സഹായിക്കുന്നതിനും അവര്‍ക്ക് കഴിഞ്ഞു. അന്ന് അമ്പലപ്പുഴ ചേര്‍ത്തല താലുക്കുകളിലെ യോഗത്തിന്റെ അറിയപ്പെടുന്ന നേതാവ് വയലാര്‍ രവിയുടെ പിതാവ് കൃഷ്ണനായിരുന്നു. അദ്ദേഹം കേസിലെ ഈഴവരായ പ്രതികളെ പാലക്കാട്ടെ തന്റെ സുഹൃത്തായ വക്കീലിനെ സമീപിച്ച് ജാമ്യത്തില്‍ ഇറക്കുകയും ചെയ്തു. പുലയര്‍ക്കുണ്ടായിരുന്ന അവസാന കച്ചി തുരുമ്പും അറുത്തു കളഞ്ഞിട്ടാണ് അവരെ വാരികുന്ത വുമായി പട്ടാളത്തിനു നേരെ തിരിച്ചുവിട്ടത്. ആ വാരി കുന്തം ചീകി മിനുക്കിയ പുലയനായ തിരുവിതാംകൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി കെ.വി. പത്രോസ് നേരിടേണ്ടിവന്ന അവഹേളനങ്ങളുടെ കഥ വേറെയും. അയ്യായിര ത്തിലധികം പുലയരാണ് ആളും അര്‍ത്ഥ വുമില്ലാതെ പുന്നപ്രയിലെ വലിയ ചുടുകാട്ടില്‍ ശവകൂന സൃഷ്ടിച്ചത്. തീഷ്ണമായ ജാതി ബോധം കേരളക്കരയില്‍ ഈഴവര്‍ക്കല്ലാതെ മറ്റാര്‍ക്കു മുണ്ടോ എന്ന് സംശയിച്ചു പോകുന്നതാണ് ഗുരുദേവ ജനതയുടെ സഞ്ചാരപഥങ്ങള്‍ ചൂണ്ടികാണിക്കുന്നത്. സവര്‍ണ വല്‍ക്കരണത്തിനു വേണ്ടി നിലകൊണ്ടു ഈഴവരെ മാനസീക ആത്മീയ ഇടങ്ങളിലേക്കുളള വേറൊരു അവബോധത്തിലേക്ക് നയിക്കാന്‍, കേരളത്തിനകത്തും പുറത്തും ക്ഷേത്രങ്ങള്‍ നിര്‍മിച്ച് സവര്‍ണ ദൈവങ്ങളെ പ്രതിഷ്ഠിക്കാന്‍ തയ്യാറായ ഗുരുവും അതില്‍ വ്യത്യസ്ത മായിരുന്നില്ല. അദ്ദേഹം മതേതര ആത്മീയതയുടെ വക്താവും പ്രയോക്താവും താന്ത്രിക ചിട്ടകല്‍ പ്രകാരം ജീവിക്കാന്‍ ആഹ്വാനം ചെയ്ത നിശബ്ദ വിപ്ലവകാരിയും കൂടിയായി രുന്നു. ഹൈന്ദവ ഐക്യത്തിന് വേണ്ടി ഉയര്‍ത്തുന്ന മുദ്രവാക്യത്തിന് ഒരു ലക്ഷ്യമുണ്ട്.

എസ്.എന്‍.ഡി.പി.യുടെ രാഷ്ട്രീയ വല്‍ക്കരണം യഥാര്‍ത്ഥത്തില്‍ ഈഴവ വല്‍ക്കരണമാണ് ലക്ഷിയമിടുന്നത്. ബി.ജെ.പി. പറയുന്ന ഹിന്ദുത്വവാദം പോലെയാണ് വെളളാപ്പിളളി യുടെ നായാടി മുതല്‍ നമ്പൂതിരി വരെ യുളള വരുടെ ഐക്യം. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടേയും അധികാരത്തിന്റേയും എല്ലാ മേഖലകളും അലങ്കരിക്കുന്നത് ഹിന്ദുക്കള്‍ തന്നെയാണ്. അതുപോലെ കേരളത്തിലെ എല്ലാ അധികാര സ്ഥാനങ്ങളും അലങ്കരിക്കുന്നത് ഈഴവരാണ്. നായനാര്‍ക്കു ശേഷം ഒരു സവര്‍ണ്ണന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറിയാകുന്നത് ഇപ്പോഴാണ്. എസ്.എന്‍. ഡി.പി. രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് അധികാരം ലഭിച്ചാല്‍ പട്ടികജാതിക്കാര്‍ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന സ്വകാര്യ മേഖലയിലെ സംവരണം ആ മുന്നണിക്ക് നടപ്പാക്കാന്‍ കഴിയുമോ ?

ദളിതര്‍ പരസ്പരം കുടിപ്പകയും തന്‍പ്രമാണിത്വവും അവസാനിപ്പിച്ച് ഒരു ഘനരൂപമായി 
(Solid Mass) മാറാതെ മറ്റുളളവരുടെ ഔദാര്യത്തിനു വേണ്ടി കാത്തുനില്‍ക്കാതെസ്വയം രാഷ്ട്രീയശക്തിയായി മാറുകയാണ് വേണ്ടത്.

ഒര്‍ണ കൃഷ്ണന്‍കുട്ടി Pin - 683 556, Perumbavoor
ornakrishnankutty@gmail.com
Mob - 8281456773

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ