"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 16, തിങ്കളാഴ്‌ച

പുലയര്‍; കേരളത്തിലെ നാടുവാഴികളും രാജാക്കന്മാരും - കുന്നുകുഴി എസ് മണി

സംഘകാല ഘട്ടത്തിനു മുന്‍പും പിന്‍പും പുലയര്‍ തുടങ്ങിയ ആദിമ വര്‍ഗ്ഗക്കാരുടെ ജീവിതം കേരളക്കരയില്‍ മെച്ചപ്പെട്ട നിലയിലാ യിരുന്നുവെന്ന് ആ കാലത്തെ ക്കുറിച്ച് ചരിത്രം പരിശോ ധിച്ചാല്‍ വ്യക്തമാകും. എന്നാല്‍ ചില സജാതിയ ചരിത്ര കാരന്മാര്‍ തന്നെ സവര്‍ണ്ണ ചരിത്രത്തെ അനുകരിച്ചും അംഗീകരിച്ചും അവര്‍ണ്ണ ജാതികള്‍ക്കെതിരെ ചരിത്രം രചിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനു മാവില്ല. ഇത്തരം ആളുകളെ നയിക്കുന്നത് അന്ധമായ പുലയവിരോധം ഒന്നുമാത്രമാണ്. ആ കാലത്ത് പുലയരിലെ നാടുവാഴി കളും, സാമന്തന്മാരും, രാജാക്ക ന്മാരും കേരളത്തി ലൂടെ നീളം ഭരണം കൈയ്യാളി യിരുന്നു വെന്നതിന് ചരിത്രരേഖകളും, ചരിത്ര ശേഷിപ്പുകളും നിരവധിയാണ്. എന്നിട്ടും നിറം പിടിപ്പിച്ച കെട്ടുകഥ കളായും നാടോടി കഥകളായും ചിലര്‍ വ്യാഖ്യാനിച്ച് കളയുന്നു. അത്തര ക്കാര്‍ യാഥാര്‍ത്ഥ്യ ങ്ങള്‍ക്കു നേരെ എന്നും കണ്ണടച്ച് ഇരുട്ടാക്കുന്ന കണ്‍കെട്ടുവിദ്യക്കാരാണ്.

പുലയരിലെ ഏറ്റവും പഴക്കം കണക്കാക്കുന്ന രാജവംശമെന്നത് ക്രിപി 7-ാം നൂറ്റാണ്ടില്‍ നാഞ്ചിനാടിന് വടക്കും, ദേശിങ്ങനാടിന് തെക്കുമായി വ്യാപിച്ചു കിടന്ന ആയ് രാജവംശമാണ്. ആയ് രാജ്യത്തിന്റെ തലസ്ഥാന നഗരം തുറമുഖപട്ടണമായ വിഴിഞ്ഞവും. ആയ് രാജാക്കന്മാരാണ് വിഴിഞ്ഞത്തെ ഒരു തുറമുഖപട്ടണമായി വികസിപ്പിച്ചത്. ആയ് രാജാക്ക ന്മാരുടെ ചരിത്രശേഷിപ്പായ വിഴിഞ്ഞ കോട്ടയുടെ അവശിഷ്ടങ്ങളും ഇപ്പോള്‍ കാണപ്പെടുന്നുണ്ട്. നൂറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ വിഴിഞ്ഞത്ത് ഇപ്പോള്‍ അന്താരാഷ്ട്രതുറമുഖമായി വികസിപ്പിക്കുന്ന പണികള്‍ നടക്കുന്നു. ആ കാലത്ത് ആയ് രാജ്യം ഭരിച്ചിരുന്നത് മാറന്‍ ചടയന്‍ (ജടിലവര്‍മ്മന്‍) എന്നൊരു രാജാവായിരുന്നു. ആയ് രാജ്യത്തില്‍പ്പെട്ട ഇരണിയല്‍-മുട്ടം പ്രദേശങ്ങള്‍ ഉള്‍ക്കൊണ്ട ഒരു സാമന്തരാജ്യമായിരുന്നു വള്ളുവനാട്. ദക്ഷിണ കേരളത്തിലെ വള്ളുവനാട് അന്ന് ഭരണം നടത്തിപ്പോന്നിരുന്നത് നാഞ്ചില്‍ വള്ളുവനെന്ന പുലയരാജാവായിരുന്നു. നാഞ്ചില്‍ വള്ളുവനെ സംബന്ധിച്ച് സംഘകാലകൃതിയായ പുറനാന്നൂറില്‍ 137, 138, 139 എന്നീ ഗാനങ്ങളില്‍ വാഴ്ത്തുന്നു. വള്ളുവന്റെ ദാനശീലത്തെക്കുറിച്ച് ഇളനാകനാര്‍ പുറനാന്നൂറില്‍ പ്രകീര്‍ത്തിക്കുന്നു.1 ഔവ്വയാര്‍ തുടങ്ങിയ കീഴാള കവികളും നാഞ്ചില്‍ വള്ളുവനെക്കുറിച്ച് പാടി സ്തുതിക്കുന്നുണ്ട്.

വള്ളുവ രാജാക്കന്മാരെക്കുറിച്ച് പാര്‍ത്ഥിപുരം ശാസനത്തിലും കരുപ്പുക്കോട്ടയിലെ കൈലാസനാഥക്ഷേത്ര രേഖയിലും പറയുന്നുണ്ട്.2 2വെള്ളാട്ടിരിയുടെ രാജധാനിയായിരുന്ന വള്ളുവപ്പള്ളിയെപ്പറ്റി ഉണ്ണിയച്ചീ ചരിതത്തിലും പരാമര്‍ശിക്കുന്നതായി ഇളംകുളം കുഞ്ഞന്‍പിള്ളയുടെ 'ചില കേരളചരിത്രപ്രശ്‌നങ്ങള്‍' ഒന്നാം ഭാഗത്ത് കാണാം. വള്ളുവര്‍ പുലയരുടെ ഇടയിലെ സ്ഥാനിയരും പുരോഹിതനുമാണ്. പുലയരുടെ വീട്ടില്‍ കല്ല്യാണം ഋതുവാകല്‍ തുടങ്ങിയ ചടങ്ങുകള്‍ നടക്കുമ്പോള്‍ പുരോഹിതസ്ഥാനം വഹിച്ചിരുന്നത് വള്ളുവനെന്ന പുലയനാണ്. പുലയരുടെ സ്ഥാനപ്പേരാണ് വള്ളുവന്‍. പിന്നീടത് പ്രത്യേക ജാതിയായി പരിണമിക്കുന്നത് ചരിത്രത്തില്‍ കാണാം. ഈ കാലത്തുതന്നെ വള്ളുവ വംശത്തില്‍പ്പെട്ട അയ്യന്‍കോതന്‍ എന്ന പുലയ രാജാവ് തിരുവനന്ത പുരത്ത് വേളീക്കായലിന്റെ തീരത്ത് പുലയനാര്‍കോട്ട ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്നതായി റവ.മേറ്റിയര്‍ 'നേറ്റീവ് ലൈഫ് ഇന്‍ട്രാ വന്‍കൂര്‍' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇളവള്ളുവനാടെന്ന നെടുമങ്ങാട് കോക്കോതമംഗലം ആസ്ഥാനമാക്കി കോതയെന്ന പുലയറാണി ഭരണം നടത്തിയിരുന്നു. ഇവര്‍ കോതരാജാവിന്റെ സഹോദരിയാണ്. കൊട്ടാരക്കര ചടയമംഗലത്ത് കുന്നത്തുനാട്ടില്‍ ഐക്കരനാട് പുലയരാ ജാക്കന്മാര്‍ ഭരണം നടത്തിയിരുന്നതായി മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ വെളിപ്പെടുത്തിയിനട്ടുള്ളതായി മിതവാദി 1915 ജൂണ്‍ ലക്കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഏറനാട്ടിലെ കണ്ണന്‍ കോട്ടുപാറ ക്കോട്ടയും, കന്യാകുമാരിക്കടുത്ത് നാഞ്ചില്‍കോട്ടയും, കുമ്മിണിപാറ കോട്ടയും പുലയനാടുവാഴികളുടെ ആസ്ഥാനങ്ങളായി വിളങ്ങിയിരുന്നതും ഭരണം കൈയ്യാളിയിരുന്നതുമാണ്.

മലബാറിലെ വള്ളുവരുടെ രാജവംശം, തുളുനാടന്‍ രാജവംശം, ത്യക്കാക്ക രയിലെ കാല്‍ക്കരെനാട് രാജവംശം എന്നിവയും പുലയരിലെ മറ്റു രാജവംശങ്ങളായിരുന്നു. കാല്‍ക്കരൈ നാട്ടിലെ കണ്ണന്‍ കുമാരന്‍, പോഴന്‍ കുമാരന്‍, കണ്ണന്‍ പുറൈയന്‍, യക്കന്‍ കുന്റപോഴന്‍, പുറൈയ്യന്‍ ചാത്തന്‍, പോഴന്‍ ഇരവി, വയനാട്ടിലെ അരിപ്പാന്‍, വേടന്‍, വനവാസ തലസ്ഥാനമാക്കി കടമ്പരാജ്യം ഭരിച്ചിരുന്ന മയൂരവര്‍മ്മന്റെ പുത്രന്‍ ലോകാദിത്യന്‍(നിലമ്പൂര്‍ വരെയുള്ള കടമ്പരുടെ ശിലാശാസനങ്ങള്‍), ഏഴിമലയിലെ ഹൊലയ(പുലയ) രാജാവായ നന്ദന്‍, നന്ദന്റെ പുത്രനായ ചന്ദ്രശയനന്‍, ആനമലയിലെ പുലയരാജാവ് എന്നിവര്‍ ആദിമവര്‍ഗ്ഗ ങ്ങളില്‍പ്പെട്ട പുലയരാജാക്കന്മാരാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ