"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 17, ചൊവ്വാഴ്ച

കാന്‍ഷിറാം: ദലിത് വിമോചന പ്രവര്‍ത്തനങ്ങള്‍ - ഡോ. സുരേഷ് മാനെ

1. അംബേദ്ക്കര്‍ മേള ഓണ്‍ വീല്‍സ് (ചക്രങ്ങളിലൂടെയുള്ള അംബേദ്ക്കര്‍ മേള): ഡല്‍ഹിക്ക് ചുറ്റുമുള്ള സംസ്ഥാനങ്ങളില്‍ ഡോ.അംബേദ്ക്ക റുടെ സന്ദേശവും ദൗത്യവും എത്തി ക്കുന്നതിനായി സംഘടിപ്പിച്ചത്.

2. പുനാ ഉടമ്പടിയെ അപലപിക്കല്‍: 1982 സെപ്തംബര്‍ 24 ന് മഹാ രാഷ്ട്രയിലെ പൂനയില്‍ നിന്നും ആരംഭിച്ച് 1982 ഒക്‌ടോബര്‍ 24ന് പഞ്ചാബിലെ ജലന്ധറില്‍ അവസാ നിച്ചു. ഇത് ജനങ്ങളില്‍ പുതിയ ഒരു ഉണര്‍വ്വ് സൃഷ്ടിക്കുകയും ചട്ടുക ങ്ങളെ കൂടുതല്‍ ശ്രദ്ധയോടെ വീക്ഷിക്കുവാന്‍ പ്രാപ്തരാക്കുകയും ചെയ്തു.

3. പീപ്പിള്‍സ് പാര്‍ലമെന്റ് (ജനകീയ പാര്‍ലമെന്റ്): ചട്ടുകങ്ങള്‍ക്ക് ബഹുജന്‍ സമാജിനെ വിശ്വസ്തതയോടെ പ്രതിനിധീകരിക്കുവാന്‍ കഴിയാത്തതിനാല്‍ 1982 ഡിസംബര്‍ 25ന് ഡല്‍ഹിയില്‍ ഡി. എസ്. ഫോര്‍ ജനകീയ പാര്‍ലമെന്റ് തുടങ്ങി. ഈ പ്രവര്‍ത്തന തലം ഡല്‍ഹിയില്‍ നിന്നും ആരംഭിച്ച് രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേ യ്ക്ക് വ്യാപി പ്പിക്കുകയും ദലിത്‌ശോഷിത്-ബഹുജന്‍ സമാജിന്റെ പ്രശ്‌നങ്ങളെ ചര്‍ച്ച ചെയ്യുകയും സംവാദം നടത്തുകയും ചെയ്തു. ഇത് ബഹുജന്‍ സമാജി നിടയില്‍ ഒരു പുത്തനുണര്‍വ്വ് പകര്‍ന്നുവെന്നു മാത്രമല്ല തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്‍മാരാവുകയും ചെയ്തു.

4. മിറാക്കിള്‍ ഓഫ് ടു ഫീറ്റ് ആന്റ് ടു വീല്‍സ് (രണ്ടു പാദങ്ങളാലും രണ്ട് ചക്രങ്ങളാലുമുള്ള അത്ഭുതസംഭവം): പരിമിതമായ സ്രോതസ്സു കളുപയോ ഗിച്ചുകൊണ്ട് പരമാവധി ഫലം ലഭിക്കുന്നതിനുള്ള പരീക്ഷണം സംഘടി പ്പിക്കുന്നതി നായി 1983 മാര്‍ച്ച് 15ന് കാന്‍ഷിറാമിന്റെ ജന്‍മദിനത്തില്‍ ഡല്‍ഹിയില്‍ നിന്നും 100 സൈക്കിളുകളുടെ ഒരു മാര്‍ച്ച് സംഘടിപ്പി ക്കുകയും സമീപസ്ഥമായ ഏഴു സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തി നാല്‍പ്പതുദിവസം കൊണ്ട് 4200 കിലോമീറ്റര്‍ സഞ്ചരിക്കുകയും ചെയ്തു. ഈ സോഷ്യല്‍ ആക്ഷന്‍ ഘട്ടത്തിലൂടെ തങ്ങളുടെ സന്ദേശം എങ്ങനെയാണ് ഭരണവര്‍ഗ്ഗമായി മല്‍സരിക്കുന്നതെന്നുമാത്രമല്ല അവരെ വിജയകരമായി എങ്ങനെ പരാജയപ്പെടുത്താമെന്നും ദലിത് ശോഷിത് സമാജ് പഠിച്ചു. ഇതിലെ ഏറ്റവും ആശ്ചര്യജനകമായ വസ്തുത, കാന്‍ഷിറാം ഏകദേശം 4200 കിലോമീറ്ററും ഈ സൈക്കിളില്‍ത്തന്നെയായിരുന്നു. പിന്നോക്ക ജനവിഭാഗങ്ങളുടെ ഒരു ജനകീയ പ്രസ്ഥാനം കെട്ടിയുയര്‍ത്തുന്നതിനായി വിപുലമായ സൈക്കിള്‍ യാത്ര നടത്തിയ ലോകത്തിലെ തന്നെ വ്യത്യസ്ത നായ ഒരേയൊരു നേതാവ് മിക്കവാറും കാന്‍ഷിറാമായിരിക്കും.

5. സമത്വത്തിനുവേണ്ടിയുള്ള സോഷ്യല്‍ ആക്ഷന്‍:1983 ഡിസംബര്‍ 6 മുതല്‍ ഡി.എസ്.ഫോറിന്റെ നേതൃത്വത്തില്‍ ആത്മാഭിമാനത്തിനും സമത്വത്തിനും വേണ്ടി രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്ന ചരിത്രപരവും അതിവിപുല വുമായ ജനകീയ പ്രക്ഷോഭം ആരംഭിച്ചു. 1949 നവംബര്‍ 25 ന് ഇന്ത്യന്‍ ഭരണഘടന സമര്‍പ്പിക്കവേ ഭരണഘടനാ നിര്‍മ്മാണ സമിതിയില്‍ ഡോ. അംബേദ്ക്കര്‍ നടത്തിയ പ്രസംഗത്തിലെ ചിന്തകളിന്‍മേല്‍ വേരൂന്നിയാ യിരുന്നു ഈ പ്രക്ഷോഭം. ആ പ്രസംഗത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കികൊണ്ട് അദ്ദേഹം പറഞ്ഞു. '1950 ജനുവരി 26 ന് നാം വൈരുദ്ധ്യ ങ്ങളുടേതായ ഒരു ലോകത്തേയ്ക്ക് പ്രവേശിക്കുകയാണ്. രാഷ്ട്രീയത്തില്‍ നമുക്ക് സമത്വമുണ്ട്. എന്നാല്‍ സാമൂഹ്യവും സാമ്പത്തികവുമായ മേഖലകളില്‍ നമുക്ക് അസമത്വമാണ്. രാഷ്ട്രീയത്തില്‍ ഒരു വ്യക്തി ഒരു വോട്ട്, ഒരു വോട്ട് ഒരു മൂല്യം എന്ന തത്വത്തെ നാം അംഗീകരിക്കു ന്നുണ്ട്. എന്നാല്‍ നമ്മുടെ സാമൂഹ്യവും സാമ്പത്തികവുമായ ജീവിതത്തില്‍ നമ്മുടെ സാമൂഹ്യസാമ്പത്തിക ഘടന കാരണം നാം ഒരു വ്യക്തിക്ക് ഒരേ മൂല്യം എന്ന തത്വത്തെ നിഷേധിക്കുകയാണ്. വൈരുദ്ധ്യങ്ങളു ടേതായ ജീവിതം എത്രകാലമാണ് നാം തുടരാന്‍ പോകുന്നത്. നാമിത് ദീര്‍ഘകാല ത്തേയ്ക്ക് തുടരാന്‍ അനുവദിക്കുകയാണെങ്കില്‍ അത് നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തെ അപകടത്തിലാക്കും. സാധ്യമാകുന്നത്രയും വേഗം ഈ അസമത്വത്തെ നാം ഇല്ലായ്മ ചെയ്യണം. അല്ലാത്ത പക്ഷം വളരെ പണിപ്പെട്ട് ഈ സഭ കെട്ടിയുയര്‍ത്തിയ രാഷ്ട്രീയ ജനാധിപത്യത്തിന്റെ ഘടനയെ അസമത്വത്തിനാല്‍ ദുരിതമനുഭവിക്കുന്നവര്‍ തകര്‍ത്തുകളയും.'10

6. ബറേലി മോര്‍ച്ച : 1982-83 കാലയളവില്‍ ബഹുജന്‍ സമാജിന്റെ അധിവാസ കേന്ദ്രങ്ങളില്‍ മദ്യഷാപ്പുകള്‍ തുറക്കുവാനുള്ള ഉത്തര്‍പ്ര ദേശിലെ സര്‍ക്കാര്‍ നീക്കത്തിനെതിരെ ഡി.എസ്.ഫോര്‍ വമ്പിച്ച ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു. ഈ പ്രക്ഷോഭം വളരെ വിജയകരവും പ്രചാരം സിദ്ധിച്ചതുമായിരുന്നു. പ്രക്ഷോഭത്തിന്റെ മുദ്രാവാക്യങ്ങളില്‍ ചിലവ.

'ഗാന്ധികെ ചേലോ ഗരീബോ കോ
ശരാബ് പിലാനാ ബന്ധ്കരോ'
(ഗാന്ധി ശിക്ഷ്യാ പാവങ്ങള്‍ക്ക്, മദ്യം നല്‍കല്‍ നിര്‍ത്തുക നീ)
'സവര്‍ണോം കെ ബസ്തീമേം
സ്‌കൂള്‍ ഔര്‍ ദവാഘാനേ
ദലിതോം കെ ബസ്തി മേം
ശരാബ്ഘാന, നഹി ചലേഗാ നഹി ചലേഗാ'

(സവര്‍ണ്ണര്‍ക്കരികില്‍ സ്‌കൂള്‍ കോളേജും
ദലിതര്‍ക്കരികില്‍ ഷാപ്പുകളും. നടക്കില്ലിനിയിതു നടക്കില്ല)

7.പരിമിതമായ രാഷ്ട്രീയ പ്രവര്‍ത്തനം: സാമൂഹിക ഉണര്‍വ്വ് ജനിപ്പിക്കാ നുള്ള പരിപാടികള്‍ക്ക് ശേഷം 1983 ല്‍ ജമ്മുകാശ്മീര്‍, ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പുകളില്‍ തന്റെ രാഷ്ട്രീയ അടിത്തറ പരിശോധിക്കുകയും നിരവധി മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളെക്കാള്‍ മെച്ചപ്പെട്ടതും ഉയര്‍ന്നതും പ്രചോദന കരവുമായ വോട്ട് ശതമാനം നേടുകയും ചെയ്തു.11 പ്രസ്ഥാനത്തിന്റെ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടം ഇതായിരുന്നു. ഈ ഘട്ടത്തിലാണ്

വോട്ടുഹമാരാ രാജ് തുമാര
നഹിചലേഗാ നഹി ചലേഗാ
(ഞങ്ങളുടെ വോട്ടില്‍ നിങ്ങളുടെ ഭരണം 
നടക്കില്ലിനിയും നടക്കില്ല)

എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് കാന്‍ഷിറാം ദലിതര്‍ക്കിടയില്‍ ശക്തമായ രാഷ്ട്രീയാവബോധം സൃഷ്ടിച്ചെടുത്തത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ