"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 21, ശനിയാഴ്‌ച

തെക്കന്‍ കേരളവും വള്ളുവ രാജവംശവും - കുന്നുകുഴി എസ് മണി

എ. ഡി. ഏഴാം നൂറ്റാണ്ടിനു മുന്‍പുള്ള കാലഘട്ടത്തില്‍ ചേരന്മാരുടെ രാജ്യത്തല്ലാതുള്ള ഭാഗങ്ങളില്‍ ആണ്ടിരന്‍, തിതിയന്‍, ഏഴിനി യാതന്‍, ആതന്‍ ഏഴിനി, നെടുമാനഞ്ച പൊകട്ടെഴിനി, നാഞ്ചില്‍ വള്ളുവന്‍ തുടങ്ങിയ നാടുവാഴികളെക്കുറിച്ച് സംഘകാലക്യ തികളില്‍ പരാമര്‍ശങ്ങള്‍ കാണുന്നുണ്ടെങ്കിലും ഇവരൊന്നും എവിടെയാണ് ഭരണം നടത്തിയി രുന്നതിനെക്കുറിച്ച് പറയുന്നില്ല. ആയ് രാജാക്കന്മാരുടെ സാമന്ത ന്മാരായിട്ടാണ് കോട്ടാര്‍ തലസ്ഥാന മാക്കി വള്ളുവരാജാ ക്കന്മാര്‍ വള്ളുവനാട് ഭരണം നടത്തിയിരു ന്നത്. പുറനാന്നൂറിലും തെക്കന്‍ കേരളത്തിലെ വള്ളുവരാജാക്കന്മാരെക്കുറിച്ച് പറയുന്നു. അവരില്‍ പ്രധാനിയാണ് 'നാഞ്ചില്‍ വള്ളുവന്‍' വള്ളുവര്‍ പുലയരില്‍പ്പെട്ട ഒരു വിഭാഗമാണെന്ന് മുന്‍ അദ്ധ്യായത്തില്‍ തന്നെ വിശദമാക്കിയിരുന്നു. പുലയര്‍ തുടങ്ങിയവരുടെ പുരോഹിതനായിട്ടാണ് ചരിത്രത്തില്‍ വള്ളുവര്‍ എത്തുന്നത്.

എന്നാല്‍ 'സംസ്‌ക്കാരത്തിന്റെ നാഴികക്കല്ലുകള്‍' എന്ന ഗ്രന്ഥത്തില്‍ ഇളംകുളം കുഞ്ഞന്‍പിള്ള ഇങ്ങനെ പറയുന്നു. 'ആയ് രാജ്യത്തിനു തെക്കു നാഞ്ചിനാട്ടു പ്രദേശങ്ങള്‍ ഒരു പറയ രാജവംശമാണ് ഭരിച്ചിരുന്നത്. അവരെ നഞ്ചില്‍ വള്ളുവന്മാര്‍ എന്നപേരില്‍ ഔവയാരും മറ്റും കീര്‍ത്തിച്ചിട്ടുണ്ട്. 13വിവരമില്ലാത്ത ചരിത്രകാരന്മാര്‍ നാഞ്ചില്‍ വള്ളുവ നെന്ന പുലയരാജാവിനെ പറയരാജാവായി ചിത്രീകരിക്കാന്‍ മുതിരു മ്പോള്‍ കെ. ഗോപിനാഥന്‍ തമ്പി വിജ്ഞാന കൈരളിയില്‍ 1987 ജൂണ്‍ ലക്കത്തില്‍ എഴുതിയ 'നാഞ്ചിനാടിന്റെ ചരിത്ര'ത്തില്‍ വള്ളുവ രാജാ ക്കന്മാരെ കുറവരാക്കാനും മറക്കുന്നില്ല. പിള്ളമാരും തമ്പിമാരും ചേര്‍ന്ന് പുലയരുടെ ചരിത്രത്തെ വെട്ടിപ്പൊളിക്കുന്ന തന്ത്രമാണ് നാമിവിടെ കാണുന്നത്. ഇതുപോലെതന്നെ ഓരോ ചരിത്രവും വിക്യതവല്‍ക്കരി ക്കുന്നതും.

നാഞ്ചില്‍ വള്ളുവനെക്കുറിച്ച് ഔവ്വയാര്‍ മാത്രമല്ല പാടിപുകഴ്ത്തി യിട്ടുള്ളത് കിറൈ പെരിയാര്‍, മരുതന്‍ ഇളനാകന്‍, കതപിളൈ തുടങ്ങിയ കീഴാളകവികളെല്ലാം തന്നെ തങ്ങളുടെ ഗാനങ്ങളില്‍ അന്നത്തെ രാജഭക്തി പ്രകടമാക്കുവാന്‍ പാടിസ്തുതിക്കുന്നുണ്ട്. ആയ് രാജാക്കന്മാരുടെ കാലത്തുതന്നെ കോട്ടാറിനു തെക്കുള്ള നാഞ്ചിനാടന്‍ പ്രദേശങ്ങള്‍ പാണ്ഡ്യരുടെ ഭരണത്തിലാണെന്ന് ഊഹിക്കുന്ന ചരിത്രകാരന്മാരും കുറവല്ല. പരാന്തകചോളന്‍ എന്ന പാണ്ഡ്യരാജാവ് നാഞ്ചിനാടിന്റെ ചില ഭാഗങ്ങള്‍ പിടിച്ചെടുക്കുന്നതായിട്ടാണ് രേഖകള്‍ പറയുന്നത്. ആയ് രാജ്യത്തെപ്പോലെ നാഞ്ചിനാട്ടിനും പാണ്ഡ്യന്മാര്‍ ഒരു പേടി സ്വപ്നമായി രുന്നുവെങ്കിലും നാഞ്ചില്‍ വള്ളുവന്‍ അവസാനകാലത്തോളം പൊരുതി തന്നെ നിലനിന്നു. നാഞ്ചിനാട്ടില്‍ വള്ളുവഭരണക്കാലത്ത് കെട്ടിയതാണ് 'പറളിയാറണ'. കോതയാര്‍ ഇറിഗേഷന്റെ ഭാഗമായി ഇന്നും ആ അണക്കെട്ട് നിലനില്‍ക്കുന്നുണ്ട്. അതും പാണ്ഡ്യന്മാര്‍ക്ക് ചാര്‍ത്തിക്കൊ ടുക്കാന്‍ ചില ചരിത്രകാരന്മാര്‍ ശ്രമിക്കാതിരുന്നില്ല. ജനാധിപത്യ ഭരണ കാലത്ത്‌പോലും നാഞ്ചിനാട്ടിലെ ഈ അണക്കെട്ട് ഒരു മഹാസംഭവമാണ്. നാഞ്ചിനാട്ടിലെ ക്യഷി ആവശ്യത്തിനായിട്ടാണ് പറളിയാറ്റില്‍ ആധുനിക സാങ്കേതികവിദ്യ മറികടക്കുന്ന ഇത്തരമൊരു അണകെട്ടുവാന്‍ വള്ളുവ ഭരണാ ധികാ രികള്‍ക്ക് സാധ്യമായത്.

വള്ളുവ രാജാക്കന്മാരുടെ ഭരണകാലമായിരുന്നതുകൊണ്ടാണ് നെടുമ ങ്ങാടിന് ഇളവള്ളുവനാട് എന്ന പേരുണ്ടാകാന്‍ കാരണം. ഇളവള്ളുവ നാടിനെക്കുറിച്ച് ശ്രീപത്മനാഭിസ്വാമിക്ഷേത്രം വക ഗ്രന്ഥവരിയിലും പരാമര്‍ശമുണ്ട്. 'കൊല്ല വര്‍ഷം 500 മിഥുനം 30 ാം തീയതി കുന്നിമേല്‍ ശ്രീവീരകേരളവര്‍മ്മന്‍ തിരുവടികളെ വെട്ടിക്കൊന്നതിന് എളുവള്ളുവര്‍ നാട്ടു നിലമയും പുറക്കോട്ടു നിലമയും മുത്താച്ചുറ്റില്‍ നൂറ്ററുപത്തേഴ് വിറപ്പാട് നിലമയും വിട്ടുതന്നു' 14 മലബാര്‍ മാന്വല്‍ എന്ന ഗ്രന്ഥത്തില്‍ വില്യംലോഗന്‍ വള്ളുവര്‍ ഇവിടത്തെ ആദിമനിവാസികളിലെ നാടുവാഴി കളാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 'വള്ളുവച്ചിന്ത്' എഴുതിയ വള്ളുവ ച്ചാത്തന്‍ എന്നമുനി ഒരു കീഴ്ജാതിക്കാരനായിട്ടുമാണ് രേഖപ്പെടുത്തി കാണുന്നത്. സംഘകാലത്ത് പുലയര്‍, കുറവന്‍, വില്ലവന്‍, പറയന്‍, പാണര്‍, വേളാളര്‍ തുടങ്ങിയവരായിരുന്നു കേരളത്തിലെ ആദിമനിവാ സികള്‍. അവരുടെ ഇടയില്‍ നിന്നാണ് ഭരണാധികാരികളെ തെരഞ്ഞെടു ത്തിരുന്നത്. വള്ളുവന്മാര്‍ ഒരുകാലത്ത് കേരളത്തിന്റെ തെക്കും വടക്കും ഭാഗങ്ങള്‍ ഭരണം നടത്തിയിരുന്നുവെന്ന് 'കേരളചരിത്രത്തിലെ വിസ്മൃതാ ദ്ധ്യായങ്ങള്‍ 'എന്ന ഗ്രന്ഥത്തില്‍ അടൂര്‍ രാമചന്ദ്രന്‍പിള്ള വ്യക്തമാക്കി യിട്ടുണ്ട്. ആധുനികതിരുവിതാംകൂറിന്റെ സ്യഷ്ടാവായ മാര്‍ത്താണ്ഡ വര്‍മ്മയുടെയും, ധര്‍മ്മരാജാവിന്റെയും ഭരണകാലങ്ങള്‍ക്കിടയിലാണ് വള്ളുവരാജാക്കന്മാരെ മുച്ചൂടും തകര്‍ത്തുകളഞ്ഞത്. അതെ സമയം നാഞ്ചിനാട് പ്രദേശങ്ങള്‍ കേരളത്തിന്റെ നെല്ലറകൂടിയായിരുന്നു. ഈ നെല്ലറകളഞ്ഞിട്ടാണ് കാട്ടുപ്രദേശമായ കാസര്‍ഗോഡ് കേരളത്തോട് ചേര്‍ത്തത് ക്യഷിയായിരുന്നു ജനങ്ങളുടെ മുഖ്യതൊഴില്‍. യുദ്ധങ്ങള്‍ അനവധി നടന്നുവെങ്കിലും നാഞ്ചിനാട്ടിലെ കീഴാളജനതയുടെ ക്യഷിയെ തകര്‍ക്കാന്‍ ഒരു ഭരണാധികാരിക്കും സാധിച്ചില്ലായെന്നത് മറ്റൊരു സത്യം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ