"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 17, ചൊവ്വാഴ്ച

വള്ളുവനാടും പുലയരും - കുന്നുകുഴി എസ് മണി

തെക്കന്‍ കേരളത്തിലെ വള്ളുവനാടുപോലെ വടക്കന്‍ കേരളത്തിലും (മലബാര്‍) വള്ളുവ നാടും വള്ളുവ രാജാക്കന്മാരും ഭരണം നടത്തി പോന്നിരുന്നു. തെക്കന്‍ കേരളത്തിലെ ശ്രദ്ധേയനായ വള്ളുവരാജാവ് നാഞ്ചില്‍ വള്ളുവനാണ്. വലിയ ദാനശീലനായ നാഞ്ചില്‍ വള്ളുവനെക്കുറിച്ച് സംഘകാല ക്യതിയായ പുറനാനൂറില്‍ പ്രകീര്‍ത്തി ക്കുന്നുണ്ട്. നാഞ്ചില്‍ വള്ളുവന്റെ കാലത്ത് 'വള്ളുവച്ചിന്ത്' എഴുതിയ വള്ളുവച്ചാത്തന്‍ എന്ന മുനി കീഴാളനാ യിട്ടാണ് രേഖപ്പെടു ത്തി യിരിക്കുന്നത്. വള്ളുവന്‍ പാട്ട് സാധാരണ പാടുന്നത് പുലയരാണ്. സംഘ കാലത്ത് (ഒന്നാം നൂറ്റാണ്ടു മുതല്‍ അഞ്ചാം നൂറ്റാണ്ടു വരെ സംഘകാല മെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്) അന്നത്തെ കേരള ജനതയെന്നത് ഇവിടത്തെ പൂര്‍വ്വ നിവാസികളായ പുലയര്‍, കുറവര്‍, വില്ലവര്‍, പറയര്‍, പാണര്‍, വേള്‍ആളള്‍ എന്നിവരായിരുന്നു. ഇവരില്‍ നിന്നാണ് ഭരണാധി കാരികളെ തെരഞ്ഞെടു ത്തിരുന്നതും. വള്ളുവ രാജാക്കന്മാരുടെ ഭരണം നിലനിന്നി രുന്ന തിനാലാവണം വള്ളുവനാടെന്ന പേരുണ്ടായതെന്നും അനുമാനി ക്കുന്നു. നാഞ്ചിനാട്ടിലെ വള്ളുവനാടും, മലബാറിലെ വള്ളുവനാടും ഒന്നായിരുന്നില്ല. എന്നാല്‍ പഴയകാല ചരിത്രകാരന്മാര്‍ രണ്ട് വള്ളുവ നാടും ഒന്നാണെന്ന് തെറ്റിദ്ധരിച്ച് എഴുതിയിട്ടുണ്ട്. എന്നാല്‍ ഭരണാധി കാരികള്‍ ആദിമവര്‍ഗ്ഗക്കാര്‍ തന്നെയെന്നതും ശ്രദ്ധേയമായി കാണുന്നു.

മലബാറിലെ ഏറ്റവും പുരാതനമായ രാജവംശമാണ് വള്ളുവനാട് രാജവംശമെന്ന് കൊച്ചിയിലെ ഡച്ചു ഗവര്‍ണ്ണര്‍ ആയിരുന്ന ഗൊല്ലനെ 1743 ല്‍ പ്രസിദ്ധീകരിച്ച തന്റെ 'സ്മരണകളില്‍' ഇങ്ങനെ രേഖപ്പെടുത്തുന്നു. പന്ത്രണ്ടു വര്‍ഷത്തി ലൊരിക്കല്‍ വള്ളുവനാട് രാജാവിന് മാമാങ്കസദ്യക്ക് കുപ്രസിദ്ധരായ കൊള്ളക്കാരെ അയയ്ക്കുന്നതിനുള്ള അവകാശ മുണ്ടായി രുന്നു. ആചാരമര്യാദ യ്‌ക്കെതിരായി ഈ അവകാശം സാമൂതിരി നിഷേധിച്ചു. രണ്ടാഴ്ച മുന്‍പ്, സാമൂതിരിയുടെ രണ്ടാനകളെ തട്ടിക്കൊ ണ്ടു പോകുവാന്‍ ഈ രാജാവ് കാരണ ക്കാരനായി തീര്‍ന്നു. അത്രയേറെ പ്രകോപനപരമായ ഈ സംഗതിയില്‍ സാമൂതിരി മാമാങ്കത്തിന് ശേഷം യുദ്ധത്തിന് തയ്യാറാവുമെന്നത് തീര്‍ച്ചയാണ്. ഇക്കാര്യം കമ്പനിയെ യാതൊരു വിധത്തിലും ബാധിക്കുന്നതല്ല. ഇതിന്റെ ഫലമെന്താണെന്ന് കാണുന്നതുവരെ സ്വസ്ഥമായി കാത്തിരിക്കാം.'''3 അതുപോലെ എ. ഡി. 1695 ലെ മാമാങ്കത്തെപ്പറ്റി പരാമര്‍ശി ക്കുമ്പോള്‍ ക്യാപ്റ്റന്‍ അലക്‌സാ ണ്ടര്‍ ഹാമില്‍ടണ്‍ തന്റെ 'ന്യൂ അക്കൗണ്ട് ഓഫ് ഈസ്റ്റ് ഇന്‍ഡീസ്' എന്ന ഗ്രന്ഥത്തില്‍ വള്ളുവ രാജവംശത്തിന്റെ പൗരാണിക തയെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്.

വള്ളുവനാടി നെക്കുറിച്ച് പറയുന്ന ഒരു പ്രാചീനരേഖ ക്യഷ്ണ ദേവരാ ജന്‍ മൂന്നാമനെന്ന രഷ്ടകൂടരാ ജാവിന്റെ ഇരുപതാം ഭരണ വര്‍ഷ ത്തില്‍ (എ. ഡി 940-960) പുറപ്പെടുവിച്ച തിരുവെറ്റിയൂര്‍ ശിലാക്ഷത്ര ത്തിലെഒരു മിശ്രഭാഷാ ലിഖിതമാണ്. മറ്റൊന്ന് എ. ഡി 1000 മാണ്ടത്തെ ഭാസ്‌കര രവിവര്‍മ്മന്‍ ഒന്നാമന്റെ ജൂതശാസനമാണ്. ഭാസ്‌ക്കര രവിവര്‍മ്മന്‍ എന്ന ചക്രവര്‍ത്തി അദ്ദേഹത്തിന്റെ 38-ാം ഭരണവര്‍ഷത്തില്‍ ജോസഫ് റബ്ബാന്‍ എന്ന ജൂതവര്‍ത്ത കപ്രമാണിക്ക് പല സ്ഥാനമാനങ്ങളും ആനുകൂ ല്യങ്ങളും നല്‍കിയിരു ന്നതായി രേഖപ്പെടു ത്തിയിട്ടുള്ള ഒരു ശാസനമാ ണിത്. ഈ ചേപ്പേടിലെ ഒരു സാക്ഷിയെന്ന നിലയിലാണ് ഈ രാജ വംശനാമം രേഖാമൂലം പ്രത്യക്ഷപ്പെടുന്നത്. ശാസന സ്വരൂപത്തില്‍ കാണുന്ന പ്രസക്ത ഭാഗം ഇങ്ങനെയാണ്: 'ഇപ്പരി അറിവേന്‍ വള്ളുവ നാടുടൈയ ഇരായര ഞ്ചാന്തന്‍-വള്ളുവ നാട്ടിലെ രൈരന്‍ ചാത്തനായ ഞാന്‍ സാക്ഷി'4, രായിരന്‍, രൈരന്‍, ചാത്തന്‍ എന്നീ നാമങ്ങള്‍ ആ കാലത്ത് മലബാര്‍ മേഖലയില്‍ പുലയര്‍ക്ക് സിദ്ധമായ പേരുകളായിരുന്നു. പില്‍ക്കാലത്ത് ചില നമ്പൂതിരി ചിത്രകാരന്മാര്‍ ഈ പേരുകളെ തള്ളിപ്പ റയാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ സിറിയന്‍ ക്രസ്ത്യന്‍ രേഖയായ വീരരാ ഘവ പട്ടയത്തിലെ സാക്ഷി പ്പട്ടികയില്‍ വീണ്ടും വള്ളുവനാടു രാജാവി ന്റെ പേര് പ്രത്യക്ഷീ ഭവിക്കുന്നുണ്ട്. 'ഇതറിയും പന്റിയൂക്കിരാമമു ഞ്ചൊകിര ക്കിരാമമും അറിയക്കു ടുത്തൊം. വെണാടും ഓടുനാടു മറിയക്കുടുത്തൊം. ഏറനാടും വള്ളുവനാടു മറിയക്കുടുത്തൊം ചന്ദ്രാദിത്യ കളുള്ള നാളെക്കു കുടുത്തൊം. ഇവര്‍കളറിയ ചെപ്പേടെഴുതിയ ചെരമാന്‍ ലൊക പ്പെരുന്തട്ടാന്‍ നമ്പി ചടെയന്‍ കൈയെഴുത്തു'5 ഇരവി കോര്‍ത്തനു മണിഗ്രാമപ്പട്ട കൊടുക്കുന്നതാണ് വീരരാഘവ താമ്രശാസ നത്തിന്റെ രത്‌നച്ചുരുക്കം.

വള്ളുവ രാജാക്കന്മാരെ പോലെ തന്നെ പല്ലവ രാജവംശവും മലബാ റിന്റെ ചരിത്രത്തില്‍ കാണുന്നുണ്ട്. പല്ലവരില്‍ നിന്നാണ് വള്ളുവരുണ്ടാ യതെന്നാണ് ചില ചരിത്രക്കാരന്മാരുടെ അവകാശ വാദമെങ്കിലും വള്ളുവ രാജ വംശത്തില്‍ നിന്നാണ് പല്ലവരാജവംശം ഉടലെടു ത്തതെന്ന് ആധുനിക ചിത്രക്കാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. വില്യം ലോഗന്റെ മലബാര്‍ മാന്വ ലാണ് മലബാറിന്റെ ചരിത്ര ത്തെയാകെ ഉഴുതു മറിക്കുന്നത്. വളരെ പഴയ ദക്ഷിണേന്ത്യന്‍ ചരിത്രത്തില്‍ ചേര, ചോള പാണ്ഡ്യവംശങ്ങള്‍ ക്കു പുറമെ പല്ലവ രാജ വംശവും ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നുണ്ട്. പല്ലവരുടെ മലബാര്‍ ആക്രമണ കാലത്താണ് പുലയരില്‍പ്പെട്ട ചെറുമ രെയും, കുറുമ്പരെയും മറ്റും കീഴടക്കിയത്. ചെറുമരാണ് ചേരമരായ തെന്നാണ് വില്യംലോഗന്‍ മലബാര്‍ മാന്വലില്‍ പറയുന്നത്. ഇതൊക്കെ ചരിത്രത്തെ വെട്ടിപ്പിളര്‍ക്കലാണ്. വള്ളുവരില്‍ തന്നെ തൊഴിലാളികളും, മുക്കുവരും, കടത്തുക്കാരും, ആഭിചാരക്കാരു മൊക്കെയുണ്ട്. വള്ളുവര്‍ ഏറെ ഉള്ളതിനാലാണ് വള്ളുവരുടെ നാടെന്ന വള്ളുവനാട് ഉണ്ടായത്. വള്ളുവരില്‍ നിന്നാണ് പില്‍ക്കാലത്ത് കുറുമ്പ്രരും, കുറിച്ച്യയരും മറ്റും ഉണ്ടായത്. പുരാതന കേരളത്തിലെ ആദിമ നിവാസികളായ ചെറുമരില്‍ നിന്നാണ് വടക്കന്‍ കേരളത്തിലെ വള്ളുവരും, പല്ലരും, കുറുമ്പരും മറ്റുമായി വേര്‍തിരി ഞ്ഞതെന്ന് ചരിത്രത്തില്‍ നിന്നും വായിച്ചെടുക്കാം. ഇവരുടെയെല്ലാം ആദിപിതാവും മാതാവും പുലയരാ ണെന്നതിന് തര്‍ക്കമില്ല. വള്ളുവനാട്ടിലെ രാജാക്കന്മാര്‍ക്ക് വെള്ളാട്ടിരി, വള്ളുവ ക്കോനാതിരി, അറങ്ങോട്ടു ടയവര്‍, ആറങ്ങോടന്‍, ചാത്തന്‍കോത, രായിരന്‍ ചാത്തന്‍, വല്ലഭന്‍ എന്നെല്ലാം പേരുണ്ടായിരുന്നു.

മാമാങ്ക ഉത്സവത്തിലെ പ്രധാന കക്ഷിയെന്ന നിലയിലാണ് വള്ളുവ രാജാവായ വള്ളുവ കോനാതിരി രംഗപ്രവേശനം ചെയ്യുന്നത്. ഈ രാജ വംശത്തിന്റെ കുലദൈവമാണ് തിരുമാന്ധാം കുന്നില്‍ ഭഗവതി. പുരാതന കാലത്ത് മാന്ഥാതാവിന്റെ വംശജരാണ് ഇവരെന്നാണ് സങ്കല്പം. പെരു മാള്‍ ഭരണത്തിന് തിരശ്ശീല വീണ എ. ഡി 825 മുതല്‍ ഭാരതപ്പുഴയുടെ തീരമായ തിരുനാവായില്‍ വച്ച് മാമാങ്കോത്സവം നടത്തിയിരു ന്നതായി കേള്‍ക്കുന്നുണ്ട്. പതിനൊന്നാം നൂറ്റാണ്ടില്‍ 'വേണാട്ടു സ്വരൂപത്തില്‍ നിന്ന് ഓമനപ്പുതിയ കോയിക്കല്‍ പണ്ടാരപ്പിള്ളയും, പെരുമ്പടപ്പില്‍ നിന്ന് പാലിയത്തു മേനോനും, ഏറനാട്ടു നെടുവിരിപ്പില്‍ നിന്ന് മാങ്ങോട്ട് രാരിച്ച മേനോനും കോലത്തില്‍ സ്വരുപത്തില്‍ നിന്ന് പുതുശ്ശേരി നമ്പിയാര്‍ നാട്ടധികാരി കണക്കപ്പിള്ളയും ഇങ്ങനെ നാലു ചട്ടോലക്കാരും ഒരു നിലയില്‍ കൂടിയിരുന്നു. നാലു ചട്ടോലയും നിവര്‍ന്നു കുമാരി ഗോകര്‍ണ്ണ ത്തിനകത്തു അഴിയുന്ന മര്യാദയും അടുക്കും ആചാരവും മേലേപടുത്ത് ബ്രാഹ്മണരേയും മാടമ്പികളേയും പ്രഭുക്കന്മാരേയും പ്രജകളേയും ബോധിപ്പിച്ച്, വള്ളുവക്കോനില്‍ ത്യക്കൈ ക്കുടയ്ക്ക് വേലയായി പതിനേഴു നാട്ടിലെ പ്രജകള്‍ ഒക്കെയും അലങ്കാരമായ മഹാമകവേല നട ത്തണമെന്നും അറങ്ങോട്ടു ടയവരെ രക്ഷാപുരുഷനായി അവരോധിക്കണമെന്നുമാണ് അവസാനത്തെ പെരുമാളായ ഭാസ്‌ക്കര രവിവര്‍മ്മ നിശ്ചയിച്ചത്.6 ഈ ചേരമാന്‍ പെരുമാളുടെ കയ്യെഴുത്തു ഗ്രന്ഥത്തില്‍ ഒടുവിലത്തെ പെരുമാള്‍ തന്റെ മഹാപ്രസ്ഥാന ക്കാലത്ത് തന്റെ അവകാശികള്‍ക്ക് നാടുവിഭജിച്ചു കൊടുത്തതില്‍ വള്ളുവക്കോ നാതിരിയും ഉള്‍പ്പെടുന്നു. മദിരാശി ഓറിയന്റല്‍ മാനുസ്‌ക്രിപിറ്റ് ലൈബ്രറിയില്‍ ഡി.263 ാം നമ്പരായി സൂക്ഷിച്ചിരിക്കുന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ കാണുന്നു: 'കലിവര്‍ഷം ചേരമാന്‍ പെരുമാള്‍ സ്വരൂപങ്ങ ളിലേക്ക് രാജ്യം കൊടുത്തത് ഒന്നാമത് 'രവിലോകേശരാജ്യ' എന്ന കലിക്ക് പെരുമ്പടപ്പു സ്വരൂപം കൊടുത്തി രിക്കുന്നു. രണ്ടാമത് 'ചിദഗോഷ്ടാം ശരാജ്യ' എന്ന കലിക്ക് കുന്തത്തലക്കോ നാതിരിക്കും, വള്ളുവക്കോ നാതിരിക്കും കൊടുത്തിരുക്കുന്നു' 7 അതുപോലെ കലിയുഗം തുടങ്ങി 248 ാം വര്‍ഷം മകരമാസം 25 ാം തീയതി വില്വമംഗലത്തു മനയിലെ സ്വാമിയാര്‍ തിരുവനന്ത പുരത്തെ ശ്രീപത്മനാഭ സ്വാമിക്ഷേത്ര പ്രതിഷ്ഠ നടത്തിയപ്പോള്‍ പരാമര്‍ശിക്കുന്ന പ്രധാന രാജാക്കന്മാരില്‍ പുലയവംശ പാരമ്പര്യമുള്‍ ക്കൊള്ളുന്ന വള്ളുവക്കോ നാതിരിയും ഉല്‌പെടുന്നുണ്ട്. വള്ളുവക്കോ നാതിരിയുടെ കാലത്താണ് വില്വമംഗത്ത് മനയിലെ ദിവാകരമുനിയും ജീവിച്ചിരുന്നതും ശ്രീപത്മനാഭ സ്വാമിക്ഷേത്ര ത്തിലെ വിഗ്രഹ പ്രതിഷ്ഠ നടത്തിയതും. ദിവാകര മുനിക്കു മുന്‍പ് ആയ് രാജാക്ക ന്മാരുടെ കാലത്താണ് ശ്രീപത്മനാഭ ക്ഷേത്ര നിര്‍മ്മാണം നടന്നിരുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ