"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 20, വെള്ളിയാഴ്‌ച

കാന്‍ഷിറാം നടത്തിയ സംവരാണാനുകൂല മുന്നേറ്റം - ഡോ. സുരേഷ് മാനേ

1984-85 കാലയളവില്‍ സംവരണ വിരുദ്ധരുടെ വെല്ലു വിളികളെ നേരിടുന്ന തിനായി ബാംസെഫി ന്റെയും ഡി.എസ്. ഫോറിന്റെയും ബി.എസ്.പിയുടെയും സ്ഥാപകനായ കാന്‍ഷിറാം അദ്ദേഹ ത്തിന്റേതായ സംവരാനുകൂല പ്രക്ഷോഭങ്ങള്‍ ആരംഭിച്ചു. ഡി.എസ്. ഫോറിന്റെ യും ബി.എസ്.പിയുടെയും വീര ന്മാന്‍മാരായ കേഡര്‍മാര്‍ ആദ്യമായി ജാതിസംസ്‌ക്കാരത്തിന്റെ കരുത്ത രായ വക്താക്കളെ തെരുവില്‍ വിജയകരമായി നേരിട്ടു. അക്കാ ലത്ത് ബാംസെഫും ഡി.എസ്.ഫോറും ബി.എസ്.പിയും സംയുക്ത മായി അഞ്ചു ദേശീയ സെമിനാറും അഞ്ഞൂറു സിമ്പോസിയ ങ്ങളും സംഘടിപ്പിച്ചു. സംവരണം എന്നത് കേവലം തൊഴിലിന് വേണ്ടിയുള്ള അവകാശവാദമല്ല മറിച്ച് രാജ്യത്തിന്റെ ഭരണസംവിധാന ത്തില്‍ പങ്കാളിത്തവുമായി ബന്ധപ്പെട്ട വിഷയമാണ് എന്ന സന്ദേശം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളി ലേക്കും പ്രചരിപ്പിച്ചു. സംവരണാനുകൂല പ്രക്ഷോഭങ്ങള്‍കൊണ്ട് രാജ്യത്തെ പിടിച്ചുകുലുക്കിയതിന് ശേഷം 1986ല്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളന കാലയളവ് മുഴുവനും, തുടര്‍ച്ചയായ മുപ്പത്തിരണ്ട് ദിവസവും, ബാംസഫ്- ഡി.എസ്.ഫോര്‍- ബി.എസ്.പിയുടെ നേൃത്വത്തില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. ബാബാസാഹിബ് ഡോ.അംബേദ്ക്കറുടെ ജന്‍മ വാര്‍ഷികം മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് 1986 ഏപ്രില്‍ 14ന് പാര്‍ല മെന്റിനുമുന്നില്‍ വമ്പിച്ച ജനകീയ റാലി സംഘടിപ്പിച്ചു. 'ഒ.ബി.സികളുടെ പ്രശ്‌നം : ദേശീയ പ്രശ്‌നം' എന്ന ശീര്‍ഷകത്തോടെ ഡല്‍ഹിയില്‍ സംഘടി പ്പിച്ച മൂന്ന് ദിവസത്തെ സമ്മേളനത്തോടെ മണ്ഡല്‍ റിപ്പോര്‍ട്ട് ഒരു ദേശീയ അജണ്ടയായി പ്രഖ്യാപിക്കപ്പെട്ടു.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ജയില്‍ നിറയ്ക്കല്‍ ധര്‍ണ്ണ, പ്രകടനം തുടങ്ങി യതു പോലുള്ള നിരവധി പരിപാടികള്‍ രാജ്യമെമ്പാടും താലൂക്കുകളിലും ജില്ലകളിലും കമ്മീഷണര്‍ തലത്തിലും ഇന്ത്യന്‍ പാര്‍ലമെന്റിനു മുന്നിലും സംഘടിപ്പിച്ചു. ഇന്ത്യാഗവണ്‍മെന്റിനു മുന്നില്‍ 1982ല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതിനു ശേഷം അതിനെ ദേശീയ പ്രാധാന്യമുള്ള വിഷയമായി ദേശീയതല ത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നതിനുള്ള പൂര്‍ണ്ണ മായ യശസ്സ് നിശ്ചയമായും കാന്‍ഷിറാമിനും ബി.എസ്.പിയ്ക്കും മാത്രം അവകാശപ്പെട്ടതാണ്. സംവരണത്തിനും മണ്ഡല്‍ കമ്മീഷനുംഅനുകൂലമായ കാന്‍ഷിറാമിന്റെ പരിപാടികള്‍ രാജ്യമെമ്പാടുമുള്ള പിന്നോക്ക വിഭാഗ ക്കാര്‍ക്കിട യിലേയ്ക്ക് താഴെ കൊടുത്തി രിക്കുന്ന സന്ദേശം നല്‍കി.

വോട്ട് സെ ലേംഗെ സി.എം, പി.എം

മണ്ഡല്‍ സെ ലേംഗെ എസ്.പി, ഡി.എം
(വോട്ടിനാല്‍ നമുക്ക് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമാകാം. 
മണ്ഡല്‍ കമ്മീഷനാല്‍ നമുക്ക് പോലീസ് സൂപ്രണ്ടും 
ജില്ലാ മജിസ്‌ട്രേറ്റുമാകാം)

അങ്ങനെ ബാംസെഫിന്റെ ഉണര്‍വ്വുനല്‍കുവാനും പ്രക്ഷോഭം നടത്തു വാനുമുള്ള വിഭാഗമായ ഡി.എസ്.ഫോര്‍ രൂപീകരിച്ചതു മുതല്‍ 1984 ഏപ്രില്‍ 14 ന് ബഹുജന്‍ സമാജ് പാര്‍ട്ടി രൂപീകരിക്കുന്നതുവരെ ജനങ്ങളെ ഉണര്‍ത്തുവാനുള്ള നിരവധി പരീക്ഷണങ്ങളും സോഷ്യല്‍ ആക്ഷന്‍ പദ്ധതികളും കാന്‍ഷിറാം രാജ്യമെമ്പാടും വിജയകരമായി സംഘടിപ്പിച്ചു. ഇത്തരം പരിപാടികള്‍ ബഹുജന്‍ സമാജിനിടയില്‍ അവരുടെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക സാംസ്‌ക്കാരിക പദ്ധതിയെ ക്കുറിച്ച് വേണ്ടത്ര അവബോധം സൃഷ്ടിച്ചു. അങ്ങനെ സാമൂഹിക പരിവര്‍ത്തന ത്തിനും സാമ്പത്തിക വിമോചന ത്തിനും വേണ്ടിയുള്ള ദൈര്‍ഘ്യമേറിയ രാഷ്ട്രീയ പ്രവര്‍ത്തന പോരാട്ടത്തിന്റെ തയ്യാറെടു പ്പുകള്‍ക്ക് ഡി.എസ്.ഫോര്‍ ഒരു നാഴികക്കല്ലാണെന്ന് തെളിയിക്കപ്പെട്ടു. രാഷ്ട്രീയ അധികാരമാണ് എല്ലാ സാമൂഹിക പുരോഗതി യുടെയും പ്രധാന താക്കോല്‍ എന്ന ഡോ. അംബേദ്ക്ക റുടെ ഉപദേശം അനുസരിച്ച് സോഷ്യല്‍ ആക്ഷന്റെ ഘട്ടം കഴിഞ്ഞതിനു ശേഷം അടിച്ചമര്‍ത്തപ്പെട്ടതും ചൂഷണം ചെയ്യപ്പെട്ടതുമായ എല്ലാ സമുദായങ്ങളിലെയും അംഗങ്ങള്‍ രാഷ്ട്രീയ പ്രവത്തന ങ്ങള്‍ക്ക്‌വേണ്ടി പ്രക്ഷോഭ സമരങ്ങള്‍ക്ക് സ്വന്തം നിലയില്‍ തയ്യാറെടുക്കേണ്ടതിന്റെ പൂര്‍ണ്ണമായ ആവശ്യകത അദ്ദേഹ ത്തിന് ബോധ്യ പ്പെട്ടു. തന്റെ രചനയായ ചട്ടുകയുഗത്തില്‍ അദ്ദേഹം വ്യക്തമാക്കിയത് രാഷ്ട്രീയ പ്രവര്‍ത്തന ത്തിന്റെ ആശയം ഒരു ദീര്‍ഘ കാല പരിഹാര മാര്‍ഗ്ഗമാണെന്നാണ്. അങ്ങനെ തന്റെ ചിന്തകളുടെയും പ്രവര്‍ത്തനങ്ങ ളുടെയും തുടര്‍ച്ചയെന്ന നിലയില്‍ 1984 ഏപ്രില്‍ 14ന് ബാബാ സാഹിബ് ഡോ. അംബേദ്ക്കറുടെ ജയന്തി ദിനത്തില്‍ ഡല്‍ഹി യില്‍ വച്ച് അദ്ദേഹം ബഹുജന്‍ സമാജ് പാര്‍ട്ടി എന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. പാര്‍ട്ടിയുടെ ആദ്യ ദേശീയ കണ്‍വെന്‍ഷന്‍ 1984 ജൂണ്‍22 മുതല്‍ 24 വരെ ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടന്നു.

കാന്‍ഷിറാം എങ്ങനെയാണ് തന്റെ രാഷ്ട്രീയ പ്രസ്ഥാനത്തെ അവതരി പ്പിച്ചത് എന്നതിന്റെ പശ്ചാത്തല ത്തെക്കുറിച്ച് നിരവധി രാഷ്ട്രീയ ക്കാരും പണ്ഡിതരും മറ്റുള്ളവരും ഒന്നുകില്‍ അവര്‍ക്ക് അറിയാതി രിക്കുകയോ അല്ലെങ്കില്‍ മനസ്സിലാക്കു ന്നതിനെ അവഗണി ക്കുകയോ ചെയ്യുന്നതിനാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.എസ്.പിയുടെ പങ്കിനെ ക്കുറിച്ച് തെറ്റായ കണക്കു കൂട്ടലുകള്‍ നടത്തുകയും അതിനാല്‍ അവരുടെ മൂല്യനിര്‍ണ്ണയം പരാജയ പ്പെടുകയും ചെയ്യുന്നു. ബാംസെഫ്, ഡി.എസ്.ഫോര്‍, പരിമിത രാഷ്ട്രീയ പ്രവര്‍ത്തനം, പത്ര മാധ്യമങ്ങളായ ദ ഒപ്രസ്ഡ് ഇന്ത്യന്‍, ബഹുജന്‍ ടൈംസ് ബഹുജന്‍ സംഘട്ടക്, ബഹുജന്‍ ഉണര്‍ത്തു സംഘങ്ങള്‍, പെയിന്റിംഗ് സംഘങ്ങള്‍ തുടങ്ങി നിരവധി വിജയകരമായ പരീക്ഷണ ങ്ങള്‍ സംഘടിപ്പിച്ച ശേഷമാണ് ബി.എസ്.പി രാഷ്ട്രീയ രംഗത്തേയ്ക്ക് പ്രവേശി ക്കുന്നത്. ഈ രാഷ്ട്രീയ പ്രവര്‍ത്തന ത്തിന്റെ സൈദ്ധാന്തിക വശം അദ്ദേഹത്തിന്റെ രചനയായ ചട്ടുകയുഗത്തില്‍ സ്പഷ്ടമാക്കി യിരുന്നു. ആ ഗ്രന്ഥം കാന്‍ഷിറാമിനു മുമ്പുള്ള പ്രസ്ഥാനങ്ങളെ ക്കുറി ച്ചെന്ന പോലെ കാന്‍ഷിറാമിന്റെ ആസൂത്രിത പ്രചാരണ ങ്ങളെക്കു റിച്ചുള്ള എല്ലാ വിമര്‍ശനാത്മകമായ വിശകലനവും പ്രദാനം ചെയ്യുന്നു. ആ ഗ്രന്ഥത്തില്‍ നമ്മുടെ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി എന്ന ശീര്‍ഷകത്തിന് താഴെ അദ്ദേഹം എഴുതുന്നു. 'ഇന്നു നമുക്ക് ഇന്ത്യയില്‍ ഏഴ് ദേശീയ രാഷ്ട്രീയപാര്‍ട്ടികളുണ്ട് ഈ ഏഴ് രാഷ്ട്രീയ പാര്‍ട്ടികളെയും നയിക്കുന്നത് ഉയര്‍ന്നജാതി ഹിന്ദുക്കളാണ് അവര്‍ അവരുടെ പാര്‍ട്ടിയുടെ പ്രവര്‍ത്ത നങ്ങള്‍ നിയന്ത്രിക്കുന്നത് ഉയര്‍ന്ന ജാതി ഭരണത്തെ ശാശ്വതീ കരിക്കണ മെന്ന തരത്തിലാണ്. 85% വോട്ട് തങ്ങളുടെ പക്കല്‍ ഉണ്ടെങ്കിലും ദളിത് ശോഷിത് സമാജ് നിസഹായരാണ്. അതിനാല്‍ നമുക്ക് നമ്മുടേതായ രാഷ്ട്രീയ പാര്‍ട്ടി വേണമെന്ന ആവശ്യം വ്യാപകമായി അനുഭവപ്പെടു ന്നുണ്ട്. കഴിഞ്ഞ കാലത്ത് ചില പരിശ്രമങ്ങള്‍ നടന്നിരുന്നു. പക്ഷേ അവയൊന്നും വിജയം വരിച്ചില്ല' 12 കാന്‍ഷിറാമിന്റെ പ്രയത്‌നങ്ങളുടെ ലക്ഷണങ്ങള്‍ 1982ല്‍ ജപ്പാനില്‍ നടന്ന ആദ്യ അന്തര്‍ദേശീയ വിവേചന വിരുദ്ധ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ നിന്നും വിലയിരുത്താ വുന്നതാണ്. ആ പ്രസംഗം നിറയെ ബഹുജന്‍സമാജിന്റെ പ്രശ്‌നങ്ങളുടെ വിശകലനങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളുമാണ്. ബഹുജനങ്ങളുടെ ദുരിത ങ്ങളുടെ മൂലകാരണം അനീതിനിറഞ്ഞ ഹിന്ദുസാമൂഹ്യക്രമമാണെന്ന ബാബാ സാഹേബിന്റെ വിശകലനത്തിന് തുടര്‍ച്ചയായി അദ്ദേഹം പറഞ്ഞു 'ഇപ്പോള്‍ അവസാനമായി നാം മറ്റൊരു ലക്ഷ്യത്തിലേയ്ക്ക്, നമ്മുടെ സ്വന്തം രാഷ്ട്രീയപാര്‍ട്ടി ആരംഭിക്കുകയെന്ന ലക്ഷ്യത്തിലേയ്ക്ക്, നാം മുന്നേറുകയാണ്. ഇന്ന് വിവേചനത്തിനെതിരെ പോരാടുക എന്നതു മാത്രമല്ല നമ്മുടെ പ്രശ്‌നം. ഓര്‍ത്തിരിക്കേണ്ട അതി പ്രധാനപ്പെട്ട വസ്തുത ഈ നാടിന്റെ ഭരണത്തില്‍ മുഖ്യപങ്ക് ലഭിക്കുവാന്‍ വേണ്ടിയാണ് നമ്മുടെ പോരാട്ടം എന്നതാണ്.' 13 ഈ ലക്ഷ്യത്തോടെയാണ് കാന്‍ഷിറാം ബി.എസ്.പി. രൂപീകരിച്ചത്. രാജ്യത്തെ മറ്റ് ദലിത് ആശ്രിത നേതാക്കളെ പ്പോലെ കാന്‍ഷിറാമിന്റെ ഓരോ പ്രവൃത്തിയും താല്‍ക്കാലികമോ പ്രതിക്രിയാ പരമോ ആശ്രിത മനോഭാവമുള്ളതോ ആയിരുന്നില്ല. മറിച്ച് സ്വതന്ത്രവും ചിട്ടയോടു കൂടിയതും നിരന്തരവും ബോധ പൂര്‍ണ്ണവും ശാസ്ത്രീയ സമീപനത്തോടു കൂടിയുള്ള തുമായ പ്രയത്‌ന ങ്ങളായിരുന്നു.14

1984 ല്‍ ത്തന്നെ ബി.എസ്.പി രൂപീകരിച്ചുവെങ്കിലും 1987-88 വരെ ഇന്ത്യയിലെ ദേശീയ രാഷ്ട്രീയ പാര്‍ട്ടികളും പത്രമാധ്യമങ്ങളും കാന്‍ഷിറാമിന്റെ പ്രസ്ഥാനത്തെ തമസ്‌ക്കരിക്കുക മാത്രമല്ല ചെയ്തത്. നിഷേധാത്മകമായ പ്രചാരണത്തിലൂടെ അതിനെ അപകീര്‍ത്തിപ്പെടു ത്തുകയും ചെയ്തു. 1984ലെ പൊതു തെരെഞ്ഞെടുപ്പില്‍ കേവലം ആറുമാസം പ്രായമുള്ള കാന്‍ഷിറാമിന്റെ രാഷ്ട്രീയ ശിശുവായ ബി.എസ്.പി 9 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 300ലധികം സ്ഥാനാര്‍ത്ഥികളെ മത്സരരംഗത്തിറക്കുകയും 10,05,684 വോട്ടുകള്‍ കരസ്ഥമാക്കുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ മാത്രം 55 സീറ്റുകളില്‍ നിന്നായി 5,88,00 വോട്ടുകള്‍ നേടാന്‍ ബി.എസ്.പിക്കു കഴിഞ്ഞു. 1985 മാര്‍ച്ചില്‍ നടന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെ ടുപ്പില്‍ ബി.എസ്.പി സ്വതന്ത്രമായി മത്സരിക്കുകയും 2.44% വോട്ടുകള്‍ കരസ്ഥമാക്കുകയും അതുവഴി 51 കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളുടെ പരാജയത്തിന് കാരണമാകുകയും ചെയ്തു. 1985ല്‍ യു.പിയിലെ ബിജ്‌നൂറില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ബി.എസ്.പി. സ്ഥാനാര്‍ത്ഥിയായ കുമാരി മായാവതിയെ പരാജയപ്പെടുത്തുവാനും ബി.എസ്.പി.യുടെ വര്‍ദ്ധിച്ചുവരുന്ന വളര്‍ച്ചയെ ചെറുക്കുവാനുമായി ജഗ്ജീവന്‍ റാം, അര്‍ജുന്‍ സിംഗ്, രാംവിലാസ് പസ്വാന്‍, അരുണ്‍ നെഹ്‌റു, എന്‍.ഡി. തിവാരി തുടങ്ങിയവരെല്ലാം ചേര്‍ന്ന് ബി.എസ്.പിയുടെ ഉദയത്തെ തടയുവാനുള്ള അതി വിചിത്രവും അസദൃശ്യവുമായ പരിശ്രമം നടത്തി. എതിരാളികളുടെ ഈ നീക്കം മണത്തറിഞ്ഞ കാന്‍ഷിറാം 1985 നവംബര്‍ 28ന് ബി.എസ്.പിയുടെ രാജ്യമെമ്പാടുമുള്ള മിഷനറി പ്രവര്‍ത്തകരോട് ബിജ്‌നൂരില്‍ എത്തിച്ചേരുവാനും കോണ്‍ഗ്രസ്സിന്റെ സദാചാര മുഖം മൂടിയെ തുറന്നുകാട്ടാനും ആവശ്യപ്പെട്ടു. ആ തെരഞ്ഞെടുപ്പില്‍ കാന്‍ഷി റാമിന്റെ കേഡര്‍മാര്‍ക്ക് കോണ്‍ഗ്രസ്സിന്റെ കുടിലമായ മുഖത്തെ നശിപ്പിക്കു വാന്‍ കഴിഞ്ഞുവെന്നു മാത്രമല്ല ബി.എസ്.പി. സ്ഥാനാര്‍ത്ഥി യായ കുമാരി മായാവതിക്ക് 61000 വോട്ടിലധികം കരസ്ഥമാക്കുവാനും കഴിഞ്ഞു. 15

ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പു ഫലങ്ങളുണ്ടായ ഉടനേ, കോണ്‍ഗ്രസ്സ് പാര്‍ട്ടി ജാഗ്രതയി ലാവുകയും 1985 ഡിസംബറില്‍ ബോംബെയില്‍ വച്ചുനടന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ശതാബ്ദിയാ ഘോഷവേളയില്‍ വച്ച് ബി.എസ്.പിയുടെ വളര്‍ച്ചയെ ഔദ്യോഗിക മായി അംഗീകരിക്കുകയും ചെയ്തു. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഏറ്റവുമടുത്ത സഹകാരികളി ലൊരാളായ മി.അര്‍ജുന്‍സിംഗ് മുംബൈയില്‍ പത്ര മാധ്യമങ്ങളോടു സംസാരി ക്കവേ വിശദീകരിച്ചത്, 'ദേശീയ കാഴ്ചപ്പാടില്‍ നിന്നു നോക്കു മ്പോള്‍ ബി.എസ്.പിയുടെ ഉദയം ഒരു അരോചകമായ പ്രവണതയാണ്. അത് കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് മാത്രമല്ല. ഹരിജനങ്ങള്‍ അവരുടെ സ്വന്തം ശബ്ദത്തിനു വേണ്ടിയുള്ള അന്വേഷണ ത്തിലാണ്.' പിന്നീടുള്ള വര്‍ഷ ങ്ങളില്‍ കാന്‍ഷിറാമിനെ എതിരിടുന്നതിനായി ബാബു ജഗ്ജീവ റാമി നൊപ്പം പദ്ധതികള്‍ മെനയുന്ന തിനുള്ള സഹകാരിയായി അര്‍ജുന്‍ സിംഗ് മാറിയെങ്കിലും ഇരുവരും ദയനീയമായി പരാജിതരായി. കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന ഭയാനകമായ നാശ നഷ്ടങ്ങളില്‍ സംഭീതനായ പ്രധാനമന്ത്രി രാജീവ് ഗാന്ധി, കാന്‍ഷിറാമിനെ സമീപിച്ച് കയ്യിലെടുക്കാന്‍ ശ്രമിച്ചു വെങ്കിലും അദ്ദേഹവും ദയനീയമായി പരാജയ പ്പെടുകയാണുണ്ടായത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ