"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 20, വെള്ളിയാഴ്‌ച

അമേരിക്കയിലെ കറുമ്പരും കേരളത്തിലെ ദലിതരും തമ്മിലുള്ള വ്യത്യാസം - ദലിത് ബന്ധു എന്‍ കെ ജോസ്

ആര്‍ട്ട്: സാവി സവര്‍കര്‍ 
ഭരണഘടനാ പരമായ നിരോധന മുണ്ടായിട്ടും കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ മൊത്തത്തില്‍ ജാതി വിവേചനം ഇന്നും നില നില്‍ക്കു ന്നുണ്ട്. വിദ്യാ ഭ്യാസമോ സംസ്‌ ക്കാരമോ ഇല്ലാത്ത യഥാ സ്ഥിതിക സവര്‍ണ്ണര്‍ മാത്രമല്ല അതിനെ താലോ ലിക്കുന്നത്. അഭ്യസ്ത വിദ്യരും പൗര ബോധ മുള്ള വരും സംസ്‌ക്കാ രത്തിന്റെ മുന്‍ പന്തിയില്‍ നില്‍ക്കുന്നു എന്ന് അഭിമാനി ക്കുന്നവരുമായ സമൂഹ ത്തിലെ ഉന്നതന്‍ മാരുടെ ഇടയില്‍ തന്നെ ആ വിവേചന മുണ്ട്. അത് പരസ്യമായി പ്രകടി പ്പിക്കു ന്നതിന് ഒരു മടിയുമില്ല. വയലാര്‍ രവിയുടെ മകന്റെ വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചു നടന്നതിന്റെ മുമ്പു സൂചിപ്പിച്ച കഥ അതിനുദാഹ രണമാണ്. ആ മകന്റെ കുട്ടിയുടെ ചോറൂണിന്റെ കഥയും പ്രസിദ്ധമാണ്. ആദ്യത്തേത് 2000-ാമാണ്ടിലാണ് നടന്നതെങ്കില്‍ രണ്ടാമത്തേ് 2007-ാമാണ്ടിലാണ് നടന്നത്. ഇടയ്ക്കുള്ള ഏഴ് വര്‍ഷക്കാലം ഇവിടെ എന്തുസംഭവിച്ചു? ഒന്നും സംഭവിച്ചില്ല. വിവാഹ ശേഷം പുണ്യാഹം നടത്തിയത് ശരിയായില്ലാ എന്ന് ബഹു ഭൂരിപക്ഷം ആളുകളും പത്രങ്ങളും അഭിപ്രായപ്പെട്ടു. പക്ഷേ ആ അഭിപ്രായം പ്രവര്‍ത്തി കമാക്കാന്‍ ആരുമുണ്ടായില്ല. സവര്‍ണ്ണ ജാതിക്കാര്‍ എന്നറിയ പ്പെടുന്ന വരുടെ അപ്രിയം സമ്പാദിക്കാന്‍ എല്ലാ അവര്‍ണ്ണര്‍ക്കും ഭയമാണ്. വയലാര്‍ രവി, രവിയായാലും കേന്ദ്രമന്ത്രി യായാലും ഉള്ളിന്റെ ഉള്ളില്‍ അദ്ദേം ഒരു അടിമയാണ്, അവര്‍ണ്ണനാണ്, ഹീനജാതി ക്കാരനാണ് എന്ന് സ്വയം വിശ്വസിക്കുന്നു. ആ ചിന്ത മനസ്സിനെ മഥിക്കുന്നു. അതിനെ കവച്ചു വയ്ക്കാനുള്ള യുക്തിചിന്തയോ മനുഷ്യചിന്തയോ നേടാന്‍ ഇന്നുവരെ കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസമോ സമ്പത്തോ അധികാരമോ ഒന്നും അതിന് പ്രയോജനപ്പെട്ടിട്ടില്ല. ഈ രീതിയില്‍ നൂറുവര്‍ഷമോ ആയിരം വര്‍ഷമോ പോയാലും മാറ്റം ഉണ്ടാകുകയില്ല. കാലം അതി നൊരു പരിഹാര മാര്‍ഗ്ഗമല്ല. 85 വര്‍ഷം മുമ്പ് നാരായണഗുരു വേലി പൊളിച്ച് ശ്രീകോവില്‍ ചാടിക്കയറണം എന്ന്‌വൈക്കത്ത് വച്ച് പ്രഖ്യാപി ച്ചപ്പോള്‍ ഉണ്ടായിരുന്ന ആ സ്വത്വബോധം ഒരു ഈഴവന് ഇന്നും നേടാന്‍ കഴിഞ്ഞിട്ടില്ല.

സ്വന്തം ചരിത്രം ഇന്നും ഇവിടത്തെ വലിയ രാഷ്ട്രീയ നേതാക്കള്‍ക്കും രാഷ്ട്രീയ ചിന്തകര്‍ക്കും അജ്ഞാ തമാണ്. നാരായണ ഗുരുവിന് മുമ്പത്തെ ഈഴവ ചരിത്ര ത്തെപ്പറ്റി അറിയാവുന്ന ആരുണ്ടി വിടെ? നാരായണ ഗുരുവിന്റെ കാലത്ത് രൂപം കൊണ്ട ഒരു സമുദായമാ ണോ ഈഴവ സമുദായം? അന്ന് അത് ദയനീയമായ ഒരു സ്ഥിതി വിശേഷണ ത്തിലാ യിരുന്നു. അതിന് ശേഷം ചിലതെല്ലാം നേടി. നേടിയതെല്ലാം ലാഭം നേടിയത് സവര്‍ണ്ണ സമുദായ ങ്ങളില്‍ നിന്നാണ്. അതിനാല്‍ സവര്‍ണ്ണ സമുദാ യങ്ങള്‍ ക്കൊപ്പമാകു ന്നതാണ് അവര്‍ണ്ണ സമുദായ ങ്ങളുടെ വളര്‍ച്ച എന്ന ധാരണ രൂപം കൊണ്ടു. എന്നാല്‍ ഇവിടെ ഈഴവര്‍ക്കു തിരികെ പിടിക്കാ നുള്ള പലതുമുണ്ട് എന്ന് ചിന്തിക്കാ നുള്ള കഴിവ് ആര്‍ക്കുമില്ല. ക്ഷേത്ര ത്തില്‍ പ്രവേശി ക്കാനുള്ള അനുവാദ ത്തിനുവേണ്ടി സമരം ചെയ്ത വര്‍ക്കു ഇവിടത്തെ പഴയ ക്ഷേത്രങ്ങള്‍ തങ്ങളുടേ തായിരുന്നു. അത് തിരികെ പിടിക്കാനാണ് സമരം ചെയ്യുന്നത് എന്ന് പ്രഖ്യാപി ക്കാനുള്ള ആത്മ ധൈര്യ മുണ്ടായി രുന്നില്ല. ആ ചരിത്ര സത്യം അറിഞ്ഞു കൂടാ. അറിയാമാ യിരുന്നു വെങ്കില്‍ താന്‍ കയറിയതിന്റെ പേരില്‍ ആ സ്ഥലം ചാണക വെള്ളം തളിക്കാന്‍ കൂട്ടു നില്‍ക്കു മായിരുന്നുവോ? അതിനവന്‍ ജയിലിലാ കുമായിരു ന്നില്ലേ? അയിത്തം പാലിക്കാന്‍ പാടില്ലെന്ന ഭരണഘടന യില്‍ എഴുതി വച്ചിട്ടില്ലേ? ഗുരുവാ യൂര്‍ ക്ഷേത്രം ആരുടെ സ്വകാര്യ സ്വത്താണ്? സ്വകാര്യ സ്വത്താ ണെങ്കിലും അത് സാധുവാണോ? സവര്‍ണ്ണന്റെ ചായക്കടയില്‍ അവര്‍ണ്ണന് പ്രത്യേകം പാത്രം അനുവദനീ യമാണോ? ഇന്ന് സവര്‍ണ്ണരുടെയും അവരുടെ സര്‍ക്കാ രിന്റെയും കൈവശ മിരിക്കുന്ന ക്ഷേത്ര ത്തിന്റെ മുറ്റത്തു കയറി നില്‍ക്കാനുള്ള അനുവാദം 1936ല്‍ ലഭിച്ചത് എന്തോ വലിയ കാര്യമായി കൊട്ടി ഘോഷിച്ചു കൊണ്ട് അതിന്റെ വാര്‍ഷികം ഇന്നും ആഘോഷി ക്കുന്നതിന്റെ അര്‍ത്ഥ മെന്താണ്? അതും സര്‍ക്കാര്‍ തലത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍.

ബോധ വല്‍ക്കരണ ത്തിന്റെ അഭാവമാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ ദലിത് പിന്നോക്ക ജനവിഭാഗങ്ങളുടെ വളര്‍ച്ചയ്ക്ക് മുഖ്യ തടസ്സമായി നില്‍ക്കുന്നത്. ഇവിടത്തെ മുഖ്യപിന്നോക്ക ജാതിയായ ഈഴവരുടെ ജാതി വിരുദ്ധ ചിന്ത ചെന്നു നില്‍ക്കുന്നത് തൊട്ടുമുകളിലെ ജാതി എന്നവകാ ശപ്പെടുന്ന നായരുടെ ജാതി ചിന്താപരമായ പ്രവര്‍ത്തികള്‍ വരെയാണ്. വയലാര്‍ രവിയുടെ മകന് ഗുരുവായൂര്‍ വച്ചനടന്ന അനുഭവം ഒരു ദലിതന്റെ കാര്യത്തില്‍ നടക്കാതിരുന്നത് അതിനുള്ള അവസരം പോലും ഉണ്ടാകാതി രുന്നതു കൊണ്ട് മാത്രമാണ് എന്ന് പ്രത്യേകം സ്മരിക്കേ ണ്ടതുണ്ട്. ഇന്നും ഇന്ത്യയിലെ ദലിതരുടെ പ്രശ്‌നം എന്താണ് എന്ന് ദലിതര്‍ക്ക് തന്നെ വ്യക്തമായിട്ടില്ല. ദാരിദ്ര്യമാണോ അവരുടെ പ്രശ്‌നം? ദലിതരിലെ ദൂരിപക്ഷം പേരും ദരിദ്രരാണ് എന്നത് ശരിയാണ്. പക്ഷേ ദലിതര്‍ മാത്രമല്ല ഇവിടെ ദരിദ്രരാ യിട്ടുള്ളത്. സവര്‍ണ്ണരും ബ്രാഹ്മണരും പലരും ദരിദ്രരാണ്. പക്ഷേ ദരിദ്ര സവര്‍ണ്ണരും ദരിദ്ര ദലിതരും ഒരു പോലെ യാണോ? എത്ര ദരിദ്രനായാലും ബ്രാഹ്മണന്‍ ആഡ്യനാണ്. എത്ര സമ്പന്ന നായാലും ദലിതന്‍ ആഢ്യനാ കുകയില്ല. അപ്പോള്‍ ദാരിദ്ര്യമല്ല ദലിതരുടെ പ്രശ്‌നം എന്നു വ്യക്തമാണ്. അവിടെയാണ് ബോധ വല്‍ക്കരണം ആവശ്യമായി വരുന്നത്. സ്വന്തം പ്രശ്‌നം എന്താണ് എന്ന് വ്യക്ത മായാല്‍ മാത്രമേ അതിന് പ്രതിവിധി നേടാനാകു കയുള്ളൂ അതുകൊണ്ടാണ് സ്വാതന്ത്ര്യം ലഭിച്ചു 60 വര്‍ഷം കഴിഞ്ഞിട്ടും ദലിതര്‍ ദലിതരാ യിത്തന്നെ അവശേഷി ക്കുന്നത്. ഒരു താരതമ്യം പഠനം ആവശ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യത്തെ സമ്പന്ന ജനത യോടാണ് കറുമ്പര്‍ക്ക് ഏറ്റുമുട്ടേണ്ടി വന്നത്. ശത്രുവിന്റെ കഴിവും വിഭവശേഷിയും ആയുധങ്ങളും ആധുനിക മര്‍ദ്ദനോപകരണ ങ്ങളും അവരെ സംബന്ധി ച്ചിടത്തോളം എത്രയോ മികച്ചതായിരുന്നു. ഒരു വിഭാഗം വെള്ളക്കാര്‍ എബ്രഹാം ലിങ്കന്റെ നേതൃത്വത്തില്‍ സഹായ ത്തിനുണ്ടാ യിരുന്നുവെങ്കിലും നാലു നീണ്ട വര്‍ഷത്തെ നീണ്ട പോരാട്ടം അക്ഷ രാര്‍ത്ഥത്തില്‍ തന്നെ അടിമത്വത്തില്‍ നിന്നുമുള്ള മോചനത്തിനായി അവര്‍ക്ക് നടത്തേണ്ടി വന്നു.

ഇവിടെ മിഷനറിമാരുടെ ഏതാനും മെമ്മോറാണ്ട ങ്ങളിലൂടെ അടിമകള്‍ അറിയാതെ തന്നെ മോചിക്കപ്പെട്ടു. അന്ന് മോചിക്കപ്പെട്ടതില്‍ തന്നെ ദുഃഖിക്കുന്ന വരായിരുന്നു ഇവിടത്തെ ഒരു വിഭാഗം അടിമകള്‍. ഇന്നലെ വരെ തമ്പുരാന്റെ തൊഴുത്തും ഒരു കൂലിയായ് നെല്ലുമുണ്ടാ യിരുന്നു ഇന്നോ? എന്ന പരിദേവന മായിരുന്നു അന്ന് പലരും പുറപ്പെടുവി ച്ചിരുന്നത്. ഒരു കാര്യം വ്യക്തമാണ്. മോചനം ബന്ധിതന്‍ സ്വയം നേടി എടുക്കേ ണ്ടതാണ്. ആരും സമ്മാനി ക്കേണ്ടതല്ല. സമ്മതിക്കു ന്നതൊന്നും മോചനമല്ല. ബന്ധിതരുടെ ദയനീയതില്‍ അനുകമ്പയുള്ള വര്‍ക്ക് അവരുടെ മോചന ശ്രമത്തില്‍ അവരെ സഹായിക്കാം, ബോധവല്‍ക്ക രിക്കാം. പക്ഷേ മോചന പ്രക്രിയ ബന്ധിതര്‍ സ്വയം നടത്തണം. അത് അവര്‍ ആഗ്രഹിച്ച തായിരിക്കണം, നേടി എടുക്കുമെന്ന് ദൃഢനിശ്ചയം ചെയ്തതാ യിരിക്കണം. നേടാന്‍ വേണ്ടി കഠിനശ്രമം നടത്തണം. അതിനു വേണ്ടി എന്തും തൃജിക്കാന്‍ തയ്യാറാകണം. ഒരു മിഷനറി സംഘവും അമേരിക്ക യിലെ കറുമ്പരുടെ ഇടയില്‍ പ്രവര്‍ത്തിച്ചില്ല. ക്വാക്കേഴ്‌സ് അവിടെ ചിലതെല്ലാം ചെയ്തു എന്നത് ശരിയാണ് അവിടെ കറുമ്പര്‍ ക്വാക്കേഴ്‌ സില്‍ ചേര്‍ന്നു. പിന്നെ അവരാണ് പ്രവര്‍ത്തിച്ചത്. ഇവിടെ എല്‍.എം. എസുകാര്‍ വന്നു ഏറെനാള്‍ പ്രവര്‍ത്തിച്ചിട്ടും ഒരു ദലിതനും എല്‍.എം. എസ്.മിഷനറി ആയില്ല. ചിലരെല്ലാം മാനസാന്ത രപ്പെട്ട് ക്രൈസ്ത വരായി. എല്‍.എം.എസ് മിഷനറി യായില്ല ഒരു പിതാവ് തന്റെ കുട്ടിയെ എടുത്ത് കൊണ്ടു പോകേണ്ടിട ത്തെല്ലൊം കൊണ്ടു പോകും. മറ്റൊരു പിതാവ് തന്റെ കുട്ടിയെ കൈയില്‍ പിടിച്ചു നടത്തി കൊണ്ട് പോകേണ്ടി ടത്തെല്ലാം കൊണ്ടു പോകും രണ്ടാമത്തെ കുട്ടി കുറച്ചു കഴിഞ്ഞപ്പോള്‍ താനെ നടന്നു പോകാന്‍ തുടങ്ങി. ആദ്യത്തെ കുട്ടിയെ പിന്നെയും പിതാവ് എടുത്തു കൊണ്ടു പോകേണ്ടി വന്നു. അതാണ് അമേരിക്ക യിലെ കറുമ്പരും കേരളത്തിലെ ദലിതരും തമ്മിലുള്ള വ്യത്യാസം.

ഇന്ത്യയില്‍ ദലിതരുടെ കാര്യത്തില്‍ മാത്രമല്ല പിന്നോക്കക്കാരു ടെയും മറ്റു ദുരിതമനു ഭവിക്കുന്ന എല്ലാവരുടെയും കാര്യത്തിലും ഇത് ബാധകമാണ്. അന്യര്‍ ചെയ്തു തരാന്‍ കാത്തിരി ക്കുകയാണ് അവര്‍. ഓരോരു ത്തരും സ്വയം ചെയ്യാവാനുള്ള ആര്‍ജ്ജ വമാണ് ഇവിടെ വളര്‍ന്ന് വരേണ്ടത്. തങ്ങള്‍ക്ക് ഒരു രക്ഷകന്‍ വരുമെന്നും അയാള്‍ തങ്ങള്‍ക്കു വേണ്ടി എല്ലാം ചെയ്ത് തങ്ങളെ രക്ഷിച്ചു കൊള്ളും എന്നുമുള്ള പ്രത്യാശ.'സംഭവാമി യുഗേയുഗേ' നടാക്കണ്ട തെല്ലാം കാലാ കാലങ്ങ ളില്‍ നടന്നു കൊണ്ടിരിക്കും. അതിനായി തങ്ങള്‍ ഒന്നും പ്രത്യേകമായി ചെയ്യേണ്ടതില്ല ചെയ്താല്‍ ഒട്ടും പ്രയോജ നവുമില്ല. തങ്ങള്‍ വെറും ഇരകള്‍ മാത്രം. എല്ലാം വിധിയാണ്. വിധിച്ചതേ നടക്കൂ എന്നും മറ്റുമുള്ള പ്രത്യയ ശാസ്ത്രമാണ് ദലിതരുടെ മേല്‍ അടിച്ചേല്‍പ്പി ച്ചിരിക്കുന്നത്. അത് ബോധപൂര്‍വ്വം തന്നെ തമ്പുരാക്കന്‍മാര്‍ മസ്തിഷ്‌ക പ്രഷാളന ത്തിലൂടെ നൂറ്റാണ്ടുകളായി ഉറപ്പിച്ചു വച്ചിട്ടുള്ള താണ് എന്ന വര്‍ അറിയുന്നില്ല.

കേരള ദലിതരുടെ യഥാര്‍ത്ഥ ശത്രുക്കള്‍ താരതമ്യേന ഏറെ ദുര്‍ബല രായിരുന്നു. വൈജ്ഞാ നികമായും കായികമായും വിഭവശേഷി യിലും അമേരിക്കയിലെ വെള്ളക്കാ രെക്കാള്‍ കേരളത്തിലെ യഥാസ്ഥി തിക സവര്‍ണ്ണ മേധാവിത്വം ഏറെ പിന്നിലായിരുന്നു. മാര്‍ട്ടിന്‍ ലുഥര്‍ കിങിനെ പ്പോലെയോ ബുക്കര്‍. ടി. വാഷിംഗ്ട നെപ്പോ ലെയോ അവരെ വെല്ലു ന്നതോ ആയ വ്യക്തിത്വമുള്ള അയ്യന്‍കാളിയും പൊയ്കയില്‍ യോഹ ന്നാന്‍ ഉപദേശിയും നാരയണഗുരുവും വൈകുണ്ഠസ്വാമികളും മറ്റും കേരള ദലിതരുടെ നേതൃത്വ നിരയിലു ണ്ടായിരുന്നു. എന്നിട്ടും കേരള ദലിതര്‍ ഇന്നും വളരെ പിന്നിലായി പോയത് അവരുടെ അജ്ഞതയും അലസതയും അഭിലാഷ രാഹിത്യവും മറ്റും മൂലമാണ്. പൊരുതി വാങ്ങാതെ ലഭിച്ച സ്വാതന്ത്ര്യം പ്രയോജന പ്പെടുത്തു വാനുള്ള കഴിവ് അവര്‍ക്കു ണ്ടായില്ല. അത് ഉണ്ടാകുക യുമില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ