"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 18, ബുധനാഴ്‌ച

പട്ടികജാതി/പട്ടികവര്‍ഗ്ഗ (അതിക്രമ നിരോധന) നിയമം 1989 (SC/ST (Prevention of Activities)Act 1989) - വി.കെ. കുട്ടപ്പന്‍, ചങ്ങനാശേരി

വി കെ കുട്ടപ്പന്‍ ചങ്ങനാശ്ശേരി
പ്രത്യേക ഭരണഘടനാ പരിരക്ഷ

ഭാരത ഭരണഘടന പട്ടികജാതി പട്ടിക വര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നു. രാഷ്ട്ര നയത്തിന്റെ നിര്‍ദ്ദേശക തത്വങ്ങള്‍ (Directive Principles of State Policy) എന്ന ഭാഗത്തു കൊടുത്തി രിക്കുന്ന 46-ാം വകുപ്പ് അത് ഏറെ വ്യക്തമാ കുന്നു. ''രാഷ്ട്രം ജനങ്ങളില്‍ ദുര്‍ബ്ബല വിഭാഗ ങ്ങളുടെ പ്രത്യേകിച്ചും പട്ടികജാതി കളുടെയും പട്ടിക ഗോത്ര വര്‍ഗ്ഗ ങ്ങളുടെയും, വിദ്യാഭ്യാസ പരവും സാമ്പത്തിക വുമായ താല്പര്യ ങ്ങളെ പ്രത്യേക ശ്രദ്ധയോടു കൂടി അഭിവൃദ്ധി പ്പെടുത്തേ ണ്ടതും അവരെ സാമൂഹിക മായ അനീതിയില്‍ നിന്നും എല്ലാ വിധ ത്തിലുള്ള ചൂഷണത്തില്‍ നിന്നും രക്ഷിക്കേണ്ടതുമാകുന്നു'' എന്നാണ് ഈ വകുപ്പ് നിഷ്‌കര്‍ഷിക്കുന്നത്.

ഭരണഘടനയുടെ ഈ പ്രത്യേക താല്‍പര്യത്തെ മാനിച്ചുകൊണ്ട് പല നിയമങ്ങളും പട്ടിക വിഭാഗങ്ങളുടെ പരിരക്ഷയ്ക്കായി നിര്‍മ്മിച്ചു നടപ്പാക്കുന്നു. ഈ ഗണത്തിലെ പരമ പ്രധാനമായ നിയമമാണ് ''പട്ടികജാതി പട്ടിക വര്‍ഗ്ഗ (അതിക്രമ നിരോധന) നിയമം 1989''.

പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങളോടു മറ്റു സമുദായങ്ങള്‍ കാട്ടുന്ന അതിക്രമങ്ങളെ തടയാനുദ്ദേശിച്ചുകൊണ്ടു നിര്‍മ്മിച്ചിട്ടുള്ള ഈ നിയമത്തിന്റെ ഗുണഭോക്താക്കള്‍ തങ്ങള്‍ പട്ടികയില്‍ (scheduled) ആയത് എങ്ങനെയെന്നറിയാന്‍ ബാധ്യസ്ഥരാണ്.

പട്ടികയിലേക്കുള്ള പടവുകള്‍

ജാതിയിലധിഷ്ഠിതമായ ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥിതിക്കാധാരമായ മനുസ്മൃതിയും പൗരോഹിത്യനിയമങ്ങളും കുറെ മനുഷ്യരെ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രന്‍ എന്ന നാലു വര്‍ണ്ണങ്ങളായി തരംതിരി ക്കുന്നു. ഈ തരം തിരിവില്‍പെട്ടവര്‍ വര്‍ണ്ണമുള്ളവര്‍ എന്ന അര്‍ത്ഥത്തില്‍ സവര്‍ണ്ണരായി. ഈ തരംതിരിവില്‍ (വര്‍ണ്ണവിഭജനത്തില്‍) ഇവിടെ യുണ്ടായിരുന്ന ആദിമ ദേശീയജനത (Indian Ancient Natives) ഉള്‍പ്പെട്ടിരു ന്നില്ല. അവര്‍ വര്‍ണ്ണമില്ലാത്തവര്‍ അഥവാ അവര്‍ണ്ണര്‍ എന്നറിയപ്പെട്ടു. ജാതിവ്യവസ്ഥിതിയുടെ സൃഷ്ടാക്കള്‍ സവര്‍ണ്ണര്‍ക്ക് സമൂഹത്തില്‍ ഉയര്‍ന്ന പദവി നല്‍കി. എല്ലാ രാഷ്ട്രനന്മയും സമൂഹനന്മയും അവര്‍ക്കായി മാറ്റി വച്ചു. അവര്‍ണ്ണര്‍ക്ക് സ്വാഭാവികമായ മാനുഷിക പുരോഗതി ഉണ്ടായാല്‍ തങ്ങളുടെ സുഖജീവിതത്തിനുവേണ്ടത് അദ്ധ്വാനിച്ചുണ്ടാക്കി നല്‍കാന്‍ ആളില്ലാതാകും എന്ന് അലസന്മാരായ സവര്‍ണ്ണര്‍ ഭയപ്പെട്ടു. ഭയം വിദ്വേഷമായി. വിദ്വേഷം ശത്രുതയിലേക്കും വളര്‍ന്നപ്പോള്‍ രാജാധികാര ത്തിനുമേലെയായിരുന്ന പൗരോഹിത്യ അധികാരംകൊണ്ട് അവര്‍ അവര്‍ണ്ണരുടെ മനുഷ്യാവകാശങ്ങള്‍ക്കെല്ലാം വിലക്ക് ഏര്‍പ്പെടുത്തി. അവര്‍ണ്ണര്‍ അക്ഷരം പഠിക്കാന്‍ പാടില്ല. പണിയായുധങ്ങളല്ലാതെ മറ്റൊരു ആയുധവും ഉപയോഗിക്കാന്‍ പാടില്ല, സ്വത്തു സമ്പാദിക്കാന്‍ പാടില്ല പൊതുവഴി നടക്കാന്‍ പാടില്ല, പൊതുകിണറുകളില്‍ നിന്നും വെള്ളം ഉപയോഗിക്കാന്‍ പാടില്ല എന്നിങ്ങനെ വിലക്കുകളുടെ പട്ടിക നീണ്ടു പോയി. വിലക്കുകള്‍ അവര്‍ണ്ണരുടെ ജീവിതനില തകര്‍ത്തു. അവര്‍ അധഃസ്ഥിതരായി. അടിമകളാക്കപ്പെട്ടു. അവരെ മാടുകളെപ്പോലെ വില്‍ക്കാനും വാങ്ങാനും കഴിയുന്ന കമ്പോള ചരക്കാക്കി. അവരെ തൊടുന്നത് സവര്‍ണ്ണന്‍ അശുദ്ധമായി കണ്ടു. അങ്ങനെ അവരെ അസ്പര്‍ശരാക്കി. അസ്പര്‍ശത അയിത്തം എന്ന ആചാരത്തിലേക്ക് വളര്‍ന്നു. അതിനെ പ്രബലപ്പെടുത്താന്‍ ശക്തമായ ആചാരനിയമങ്ങളും ഉണ്ടാക്കി. അവര്‍, ''തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയില്‍പെട്ടാലും ദോഷമുള്ളവരും ആക്കപ്പെട്ടു.''. അങ്ങനെ സാമൂഹ്യമാ യും വിദ്യാഭ്യാസപരമായും സാമ്പത്തികമായും തകര്‍ക്കപ്പെട്ട (Socially, Educationally, Economically Depressed) ഇന്ത്യന്‍ ആദിമദേശീയ ജനത (Indian Ancient Natives)-ഒറ്റവാക്കില്‍ സീഡിയന്‍ (SEEDIAN) -എന്നു വിളിക്കപ്പെടാ വുന്ന അവരുടെ ശോച്യസ്ഥിതി കാണാനോ പരിഹരിക്കാനോ ആരും തുനിഞ്ഞില്ല. പ്രജാക്ഷേമ തല്പരന്മാരെന്നുപേരു കേട്ട രാജാക്കന്മാര്‍ പോലും ഇവരെ ഗൗനിച്ചില്ല.

ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസ് ഈ സാമൂഹ്യ ദുരവസ്ഥ അനുഭവി ക്കുന്ന ജനതയെ അവഗണിച്ചു. ''അടിത്തട്ടുകാരെ (അവര്‍ണ്ണരെ) ഉദ്ധരി ക്കാന്‍ ശ്രമിച്ചാല്‍ മേല്‍ത്തട്ടുകാര്‍ (സവര്‍ണ്ണര്‍) സംഘടന വിട്ടുപോകും.'' എന്നായിരുന്നു 1887-ലെ എ.ഐ.സി.സി സമ്മേളനത്തിന്റെ കണ്ടെത്തല്‍.

1917 നവംബര്‍ 17 ന് ശ്രീനാരായണ്‍ ചന്ദ്രവര്‍ക്കറുടെ നേതൃത്വത്തില്‍ ബോംബെയില്‍ ചേര്‍ന്ന സമ്മേളനമാണ് ''അയിത്തജാതിക്കാരനു മനുഷ്യാ വകാശവും പൗരാവകാശവും ഭരണത്തില്‍ പങ്കാളിത്തവും ലഭ്യമാക്കുക'' എന്ന വിഷയം ആദ്യമായി ഒരു പ്രമേയത്തിലൂടെ ബ്രിട്ടീഷ് ഗവണ്‍മെന്റി ന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതും ആവശ്യപ്പെട്ടതും.

ഈ സമ്മേളനത്തിന്റെ ആവശ്യമാണ് കോണ്‍ഗ്രസിന്റെ കണ്ണു തുറപ്പിച്ചത്. 1917 ല്‍ അയിത്ത നിര്‍മ്മാര്‍ജനം ഒരു പരിപാടിയായി കോണ്‍ഗ്രസ് സ്വീകരിച്ചതും അതിനുശേഷമാണ്.

പക്ഷേ കേരളത്തിലെ അയിത്തജാതിക്കാര്‍ ഇതിനു വളരെ മുമ്പേതന്നെ മനുഷ്യാവകാശങ്ങള്‍ക്കുള്ള സമരങ്ങളുമായി ഏറെ മുന്നേറി കഴിഞ്ഞി രുന്നു.

സഞ്ചാര സ്വാതന്ത്ര്യസമരം
അക്ഷരാഭ്യാസ അവകാശ സമരം
അയിത്താചാരങ്ങള്‍ക്കെതിരെ സമരം
ജോലിക്കൂലിക്കും അര്‍ഹമായ വിശ്രമത്തിനും ആയുള്ള അവകാശ സമരം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ