"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 30, തിങ്കളാഴ്‌ച

പുലയനാര്‍കോട്ട രാജാവിന്റെ കുലദൈവസ്ഥാനമുള്ള ക്ഷേത്രം മണ്ണിനടിയില്‍ - കുന്നുകുഴി എസ് മണി

പുലയനാര്‍ കോട്ടയിലെ കോതന്‍ രാജാവിന്റെ കുലദൈ വസ്ഥാന മായിരുന്ന ഭദ്രകാളി ക്ഷേത്രം പുലയനാര്‍ കോട്ടയ്ക്കു സമീപം കുട്ടറച്ചാല്‍ എന്ന സ്ഥലത്തെ ഭൂമിക്കടിയില്‍ താണു കിടക്കു ന്നതായി ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ദേവപ്രശ്‌ന ത്തിലൂടെ കണ്ടെത്തി യിരുന്നു. കുട്ടറച്ചാല്‍ ഉള്‍ക്കൊള്ളുന്ന 4 ഏക്കര്‍ 69 സെന്റ് സ്ഥലം പണ്ട് വേണാട് രാജഭരണ ക്കാലത്ത് അവരുടെ ആരാചാര ന്മാര്‍ക്ക് കരമൊഴി യായി നല്‍കിയി രുന്നതാണ്. പുലയനാര്‍ കോട്ട രാജ്യത്തിന്റെ നാശത്തിനു ശേഷം കുറെ ഭൂമികള്‍ ക്ഷേത്ര ങ്ങള്‍ക്ക് ദാനമായി കൊടുത്ത കൂട്ടത്തി ലായിരുന്നു ഈ 4 ഏക്കര്‍ 69 സെന്റ് സ്ഥലവും കരമൊഴി വാക്കി ആരാചാരന് ദാനമായി നല്‍കിയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള ചെട്ടി സമുദായത്തില്‍ പ്പെട്ടവരാ യിരുന്നു ആരാചാര ന്മാര്‍. അവരുടെ പിന്‍മുറ യില്‍പ്പെട്ട ആളായിരുന്നു പ്രസിദ്ധ ദന്തിഷ്ഠായ ഡോ. ജി. ഒ. പാല്‍. ശ്രീനാരായണ ഗുരുവിന്റെ പല്ലെടുത്ത തോടുകൂടിയാണ് ഡോ. പാല്‍ പ്രസിദ്ധനായത്. സ്റ്റാച്യുവി ലായിരുന്നു ഡോ. ജി. ഒ. പാല്‍ താമസി ച്ചിരുന്നത്. ഒടുവില്‍ ഈ ഭൂമി ഡോ. പാലിന്റെ കൈവശം പാരമ്പര്യ സ്വത്തായി വന്നു ചേര്‍ന്നു. 1961 ല്‍ ഡോ. പാലില്‍ നിന്നും 4 ഏക്കര്‍ 69 സെന്റ് ഭൂമി ഇപ്പോഴത്തെ കൈവശ ക്കാരനായ കെ. പി.  ചിത്രഭാനു വിന്റെ അപ്പൂപ്പന്‍ വിലയ്ക്കു വാങ്ങുക യായിരുന്നു.

ഈ ഭൂമിയിലാണ് പുലയനാര്‍ കോട്ട രാജാവിന്റെ കുല ദൈവസ്ഥാ നമായ ഭദ്രകാളി ക്ഷേത്രം നിലകൊ ള്ളുന്നത്. ഇന്നത്തെ കൈവശ ക്കാരന്റെ കൈയ്യിലി രിക്കുമ്പോള്‍ തന്നെ അദ്ദേഹ ത്തിന്റെ കുടുംബ ത്തില്‍ പല അനര്‍ത്ഥ ങ്ങളും തുടരെ ഉണ്ടായി ക്കൊണ്ടിരുന്നു. കൂടാതെ ഈ പുരയിട ത്തില്‍ ക്ഷേത്രം മണ്ണിന ടിയില്‍ കിടക്കുന്ന ഭാഗത്ത് സന്ധ്യസമ യങ്ങളില്‍ ചിലര്‍ വിളക്കു കത്തിച്ചു വച്ചിരിക്കു ന്നതായും കണ്ടിരുന്നു. ഇതിന്റെ യെല്ലാം അടിസ്ഥാന ത്തില്‍ കൈവശ ക്കാരനായ കെ. പി. ചിത്രഭാനു ദേവപ്രശ്‌നം വച്ചു. ഈ ദേവപ്രശ്‌ന ത്തിലാണ് മണ്ണിനടിയില്‍ പുതഞ്ഞ നിലയില്‍ ഒരു രാജാവിന്റെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന തായി കണ്ടെത്തിയത്. അഞ്ചുതവണ ദേവപ്രശ്‌നം വച്ചു നോക്കുക യുണ്ടായി. അഞ്ചു തവണയും ഭൂമിക്കടിയില്‍ സ്വയഭൂവായ വിഗ്രഹത്തോടെ ഒരു മഹാക്ഷേത്ര മുണ്ടായിരു ന്നുവെന്നു തന്നെയാണ് പ്രശ്‌നവിധി. ഉഗ്രമൂര്‍ത്തി യായ ഭദ്രകാളി നടുക്കും അവരുടെ ഉഗ്രത കുറയ്ക്കാ നെന്നോണം ഇരുപുറത്തും പാര്‍വ്വതി ദേവിയും മഹാലക്ഷമി ദേവിയും ചേര്‍ന്നതാണ് പ്രതിഷ്ഠ. സ്ഥലം ഉടമയും രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്ത കനുമായ കെ. പി. ചിത്രഭാനു ക്ഷേത്രം പുതഞ്ഞു കിടക്കുന്ന ഭൂമിക്കു മുകളിലായി പുതിയൊരു മഹാക്ഷേത്രം നിര്‍മ്മിക്കാനുള്ള തയ്യാറെടു പ്പിലാണ്. ഇപ്പോള്‍ തന്നെ നിരവധി ജനങ്ങളാണ് ഇവിടെ യെത്തി ദര്‍ശനം നടത്തുന്നത്. കുട്ടറച്ചാലിന് സമീപം പണ്ട് 40 അടിയോളം വീതിയില്‍ ഒരു വള്ളച്ചാലു ണ്ടായിരുന്നു. ഈ വള്ളചാലി ലൂടെയാണ് രാജാവും റാണിയും വള്ളത്തില്‍ ആക്കുളം കായലില്‍ എത്തി ഉല്ലാസ യാത്രകള്‍ നടത്തിയിരുന്നത്. മറ്റൊരു സംഭവം കൂടി ഇവിടെ പറയാതെ വയ്യ. പുലയനാര്‍കോട്ട ക്ഷയരോഗാ ശുപത്രിയുടെ മുന്‍ സൂപ്രണ്ടായിരുന്ന ശാസ്തമംഗലം സ്വദേശി ഡോ. കൊച്ചുരാമന്‍ പിള്ളയ്ക്ക് പുലയനാര്‍ കോട്ട ആശുപത്രിയില്‍ വച്ചുണ്ടായ അനുഭ വമാണ്. ഒരു വേനല്‍ ക്കാലത്ത് നല്ലനിലാവു ണ്ടായിരുന്ന ഒരു അര്‍ദ്ധരാ ത്രിയില്‍ ക്വാര്‍ട്ടേഴ്‌ സില്‍ നിന്നും ഡോക്ടര്‍ ഒരു സിഗറ്റും പുകച്ച് ഉറക്കം വരാത്തതു കൊണ്ട് ആശുപത്രി റോഡില്‍ നിന്നും മെല്ലെ താഴോട്ട് നടന്നു. അപ്പോഴു ണ്ട് താഴെനിന്നും ആനയും അമ്പാരിയും എല്ലാംചേര്‍ന്ന ഒരു ഘോഷയാത്ര മുന്നിലേയ്ക്ക് വരുന്നത് സ്വന്തം നഗ്ന നേത്രങ്ങള്‍ കൊണ്ട് കണ്ടു. പക്ഷെ എന്തെങ്കിലും പറയാന്‍ ഘോഷയാത്ര കടന്നുപോകുവോളം ഡോക്ടര്‍ ക്കായില്ല. പ്രമുഖ നെഞ്ചുരോഗ വിദഗ്ധനായ ഡോക്ടര്‍ തന്നെ പില്‍ക്കാല ത്ത് പറഞ്ഞ താണ് പുലയനാര്‍ കോട്ടയിലെ ഈ സ്വന്തം അനുഭവം. പില്‍ക്കാല ത്തെങ്ങോ പുലയനാര്‍ കോട്ടയിലെ അമ്മന്‍ കോതന്‍ രാജാവിന്റെ പ്രതിഷ്ഠ അട്ടക്കുളങ്ങര സ്ഥാപിച്ച് കാളിപുള യനെന്ന പേരില്‍ പുലയരാജാവിനെ വിളക്കുവെച്ച് ആരാധിച്ചു വരുന്നു ണ്ട്. 

കാന്‍ഷിറാം: സംവരണ പ്രസ്ഥാനത്തിന്റെ ശതാബ്ദിയാഘോഷം (2002 ജൂലൈ 26 മുതല്‍ 2003 ജൂലൈ 26 വരെ) - സുരേഷ് മാനെ

കാന്‍ഷി റാം 
വിദ്യാഭ്യാസ ത്തിലും ഉദ്യോഗ ത്തിലും പിന്നോക്ക വിഭാഗ ക്കാര്‍ക്ക് സംവരണ മേര്‍പ്പെടു ത്തുവാനുള്ള നയത്തിന് ബ്രിട്ടീഷു കാരുടെ കാലയള വില്‍ത്തന്നെ മഹാത്മ ഫൂലെ തുടക്കം കുറിച്ചി രുന്നു. എന്നാല്‍ ഇന്ത്യയുടെ ചരിത്ര ത്തിലാദ്യമായി ശൂദ്രര്‍ക്കും അതിശൂ ദ്രര്‍ക്കും 50% സംവരണം പ്രഖ്യാപി ക്കുകയും നടപ്പിലാ ക്കുകയും ചെയ്തത് 1902 ജൂലൈ 26ന് കോലാ പ്പൂരിലെ രാജാവായ ഛത്രപതി സാഹു മഹാരാജാണ്. 1902 ജൂലൈ 26 മുതല്‍ 2002 ജൂലൈ 26 ആകുമ്പോ ഴേക്കും ഈ സംവര ണനയ പ്രസ്ഥാനം അതിന്റെ നൂറുവര്‍ഷങ്ങള്‍ പൂര്‍ത്തി യാക്കി. സംവരണ പ്രസ്ഥാന ത്തിന്റെ ഈ ചരിത്ര പരമായ പങ്ക് പ്രാമാണീക രിക്കുന്നതിനായി, രാജര്‍ഷി സാഹു മഹാരാജിന്റെ കര്‍മ്മ ഭൂമിയായ മഹാരാ ഷ്ട്രയിലെ കോലാ പ്പൂരില്‍ 2002 ജൂലൈ 26 മുതല്‍ ആഗസ്റ്റ് 1 വരെ നടന്ന വര്‍ണ്ണാ ഭമായ ചടങ്ങില്‍ വച്ച് സംവരണ പ്രസ്ഥാന ത്തിന്റെ ശതാബ്ദിയാ ഘോഷ ങ്ങളുടെ ദേശീയ പരിപാടി കാന്‍ഷിറാം സമാരംഭിച്ചു. ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തത്, ബി.എസ്.പി യുടെ അന്നത്തെ ദേശീയ വൈസ്പ്ര സിഡന്റും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യുമായിരുന്ന കുമാരി മായാവ തിയാണ്. ശൂദ്രരുടെ അവകാശങ്ങള്‍ സംരക്ഷിക്കു ന്നതിനായി മനുവാദി സാമൂഹ്യ ക്രമത്തിനെതിരെ അവി ശ്രാന്തം പോരാട്ടം നയിച്ച സാഹു മഹാരാജിന് നന്ദി പ്രകാശന വര്‍ഷം ആയി ഒരു വര്‍ഷക്കാലം ആചരി ക്കുമെന്ന് ബി.എസ്.പി. പ്രഖ്യാപിച്ചു.

വ്യവസ്ഥിത ചട്ടങ്ങള്‍ക്ക് പുറത്ത് നിന്നു കൊണ്ടുള്ള മാന്യവര്‍ കാന്‍ഷിറാം ജിയുടെ അധികാര രാഷ്ട്രീയം ഇന്ത്യയില്‍ പുതിയ അധികാര സംവാദ ങ്ങള്‍ക്ക് തുടക്കം കുറിച്ചു. 2006വരെ ഉത്തര്‍പ്രദേ ശില്‍ ബി.എസ്. പി നാലുപ്രാവശ്യം അധികാരം പിടിച്ചെടു ക്കുകയും പങ്കുവയ്ക്കു കയും ചെയ്തു. ഒരിക്കല്‍ എസ്.പിയുമായി അധികാരം പങ്കുവയ്ക്കു കയും മൂന്നുതവണ ബി.ജെ.പിയുടെയും മറ്റുരാഷ്ട്രീയ പാര്‍ട്ടിക ളുടെയും പിന്തുണ യോടു കൂടി, എന്നാല്‍ ബി.എസ്.പി മുന്നോട്ടുവച്ച സ്വന്തം വ്യവസ്ഥ കള്‍ക്കു വിധേയമായി കുമാരി മായാവതി മൂന്നു തവണ ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി പദത്തിലേറു കയും ചെയ്തു. ബി.എസ്. പിയുടെ ഇത്തര ത്തിലുള്ള രാഷ്ട്രീയ സഖ്യങ്ങള്‍ രാഷ്ട്രീയ വൃത്തത്തിലുള്ള നിരവധി പേരുടെ പുരികം ചുളിക്കുന്നതിന്, വിശിഷ്യാ അടുത്ത കാലത്തായി ബഹുജന്‍ പ്രസ്ഥാന ത്തിന്റെ ഭാവി പ്രവചിക്കുന്ന തൊഴിലില്‍ മുഴുകി  യിരിക്കുന്ന പ്രഖ്യാപിത ബഹുജന്‍ ബുദ്ധിജീവി കളുടെ നീരസത്തിന് ഇടയാക്കി . നിര്‍ഭാഗ്യ വശാല്‍ അവരില്‍ ചിലര്‍ ഇതിനെ ഒരു ദലിത് ബ്രാഹ്മണ സഖ്യമായി മനസ്സിലാക്കി യപ്പോള്‍ മറ്റു ചിലര്‍ ശത്രുവു മായുള്ള ഒരു സഖ്യമാ യിട്ടാണ് ഇതിനെ മനസ്സി ലാക്കിയത്. അവരില്‍ ചിലരുടെ അഭിപ്രാ യത്തില്‍ ഈ സഖ്യം അവിശുദ്ധ മാണെന്നു മാത്രമല്ല. ദലിത് പ്രസ്ഥാനത്തെ കൊല്ലുകയാ ണുണ്ടായ തെന്നാണ്. മത്സരാധിഷ്ഠിത രാഷ്ട്രീയത്തിന്റെ സങ്കീര്‍ണ്ണ തകളെ പരിഗണിക്കാതെ ചിലര്‍ വ്യാഖ്യാ നിച്ചു കൊണ്ടേയി രിക്കുമ്പോള്‍ മറുവശത്ത് മറ്റു ചിലരാകട്ടെ ഡോ.അംബേദ്ക്ക റുടെ സമരതന്ത്ര ങ്ങളുടെയും ദര്‍ശനത്തിന്റെയും കൃത്യമായ സാകല്യമാണി തെന്നുകണ്ട് അതിനെ സ്വാഗതം ചെയ്തു.

ഈ ഘട്ടത്തില്‍ ഓര്‍ത്തിരി ക്കേണ്ട അതിപ്രധാനപ്പെട്ട വസ്തുത, ബി.ജെ.പിയുടെ (ഒരു മനുവാദി രാഷ്ട്രീയ പാര്‍ട്ടി) പിന്തുണയോടു കൂടി മാന്യവര്‍ കാന്‍ഷിറാംജി ഉത്തര്‍ പ്രദേശില്‍ ഗവണ്‍മെന്റ് രൂപീകരി ക്കുകയും കുമാരി മായാവതിയെ മുഖ്യമന്ത്രി യാക്കുകയും ചെയ്‌ തെങ്കിലും അദ്ദേഹം തന്റെ അജണ്ടകളില്‍ ഒരൊത്തു തീര്‍പ്പിനും വഴങ്ങാതെ കാണ്‍പൂരില്‍ രാജര്‍ഷി സാഹുമേളയും ലക്‌നൗവ്വില്‍ പെരിയാര്‍ മേളയും സംഘടി പ്പിക്കവേ, ബി.ജെ.പി നേതാക്കള്‍ കൂപ്പു കൈകളോടെ കാന്‍ഷിറാമി ന്റെയടു ത്തുവന്ന് കുറഞ്ഞപക്ഷം ലക്‌നൗവ്വി ലെങ്കിലും പെരിയാര്‍ മേള നടത്തരുതെന്ന് അപേക്ഷിച്ചു. പെരിയാറിനെ ബി.ജെ.പി കണക്കാക്കി യിരുന്നത് ഹിന്ദു ദെവങ്ങളുടെയും ദേവതമാരു ടെയും എന്തിന് രാമന്റെ പോലും ഏറ്റവും കയ്‌പേറിയ എതിരാളി യായിട്ടായിരുന്നു. കാന്‍ഷിറാം അവരോട് മറുപടി പറഞ്ഞു. 'ഇന്ന് ഞങ്ങള്‍ക്ക് ലക്‌നൗ വ്വിലാണ് ഗവണ്‍മെന്റു ള്ളത് അതിനാല്‍ ഞങ്ങളിത് ഇവിടെ സംഘടി പ്പിക്കുന്നു. ഞങ്ങള്‍ ഡല്‍ഹിയില്‍ ഗവണ്‍മെന്റ് രൂപീക രിക്കുന്ന വേളയില്‍ ഞങ്ങളീ പ്രോഗ്രാം അവിടെയും സംഘടി പ്പിക്കും.' എന്നിട്ടദ്ദേഹം പെരിയാര്‍ മേള ലക്‌നൗവ്വില്‍ ത്തന്നെ സംഘടിപ്പിച്ചു. അദ്ദേഹം ബി.ജെ. പിയുടെ അജണ്ട യെക്കുറിച്ച് ഒരിക്കലും വ്യാകുല ചിത്തനാകാതെ കൂട്ടുകക്ഷി ഗവണ്‍മെ ന്റിന്റെ അജണ്ടയില്‍ ആധിപത്യം നിലനിര്‍ത്തു ന്നതില്‍ ശ്രദ്ധചെലുത്തി യിരുന്നു. അദ്ദേഹ ത്തിന്റെ രാഷ്ട്രീയം നയിക്കപ്പെട്ടി രുന്നത് സാമൂഹ ത്തിലെ ഘടനാപരമായ മാറ്റങ്ങള്‍ക്കു വേണ്ടിയുള്ള വിമോചന രാഷ്ട്രീയത്തിലായിരുന്നു.

ഫൂലെ, സാഹു, പെരിയാര്‍, നാരായണഗുരു, ഡോ.അം ബേദ്ക്കര്‍ എന്നിവരുടെ അഗാധമായ ദാര്‍ശനികാടി ത്തറയുള്ള ബി.എസ്.പി, ദേശീയ തലത്തില്‍ ശക്തമായ ഒരു സാമൂഹ്യ രാഷ്ട്രീയ ശക്തിയാണെന്നും ഇന്ത്യന്‍ രാഷ്ട്രീയ ത്തില്‍ അത് മുഖ്യസ്ഥാനം ആര്‍ജ്ജിച്ചെടു ത്തിട്ടുണ്ടെന്നതും തെളിയിക്കപ്പെട്ട ഒരു വസ്തുതയാണ്. ഒന്നുമില്ലാ യ്മയില്‍ നിന്നും തുടങ്ങി കേന്ദ്ര സ്ഥാനത്തേ ക്കുള്ള ബി.എസ്.പിയുടെ ഈ യാത്ര തീര്‍ച്ച യായും അതിന്റെ സ്ഥാപകനായ കാന്‍ഷിറാ മിന്റെ അത്യുജ്ജ്വലമായ സമര തന്ത്രങ്ങളുടെ ഫലവും, മാന്യവര്‍ കാന്‍ഷിറാ മിന്റെയും കുമാരി മായാവതി യുടെയും അവിരാമമായ പ്രയത്‌ന ങ്ങളുടെയും ഫലമായാണ്.

ബി.എസ്.പി ഫൂലെയുടെയും സാഹുവിന്റെയും പെരിയാറിന്റെയും നാരായണ ഗുരുവിന്റെയും ബാബാസാഹേബ് ഡോ.അംബേദ്ക്ക റുടെയും പാരമ്പര്യത്തെ വഹിക്കുന്നു. അതുകൊണ്ടു തന്നെ വ്യക്തമായ ആവിഷ്‌ക്കരണ രീതിയോടെ അത് സംവരണ നയത്തെ നീതീകരിക്കുന്നു. മണ്ഡല്‍ റിപ്പോര്‍ട്ട് പാര്‍ലമെന്റ് സ്വീകരിക്കു ന്നതിനുമുമ്പ് തന്നെ കാന്‍ഷിറാം തന്റെ ബാംസെഫിന്റെ അധ്യക്ഷന്‍ എന്ന പദവി ഉപയോ ഗിച്ച് മണ്ഡല്‍ ശുപാര്‍ശകള്‍ സ്വീകരിക്കു ന്നതിന് ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തു വാനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ പാര്‍ല മെന്റേ റിയന്‍മാരെ കണ്ട് ചരടുവലികള്‍ നടത്തിയിരുന്നു. വടക്കേയി ന്ത്യയില്‍ മണ്ഡല്‍വിരുദ്ധ പ്രക്ഷോഭം നടന്ന വേളയില്‍ ഡി.എസ്. ഫോറിന്റെയും ബി.എസ്.പി യുടെയും കേഡര്‍മാര്‍ സംയുക്തമായി കായിക ശക്തികൊണ്ട് മണ്ഡല്‍ വിരുദ്ധ ഘടകങ്ങളെ നേരിട്ടിരുന്നു. പിന്നോക്ക വിഭാഗക്കാരുടെ നികത്തപ്പെടാതെ കിടക്കുന്ന സംവരണോ ദ്യോഗങ്ങള്‍ നികത്തുന്നതിന് ഉത്ത ര്‍പ്രദേശിലെ മായാവതിയുടെ ഗവണ്‍മെന്റു കള്‍ നിരന്തരം ശ്രദ്ധ ചെലുത്തിയിരുന്നു. ബി.എസ്.പിയുടെ ഉന്നത നേതാക്കള്‍ ഒരിക്കലും തങ്ങളുടെ കേഡര്‍മാരെയും വമ്പിച്ച അനുയായി വൃന്ദത്തെയും ഒരിക്കലും മനുവാദി ഗവണ്‍മെന്റു കള്‍ക്ക് മുന്നില്‍ ഏതാനും ആനുകൂല്യ ങ്ങള്‍ക്കും സംവര ണത്തിനും വേണ്ടി യാചിക്കുവാന്‍ പരിശീലിപ്പിച്ചിരുന്നില്ല. അവര്‍ അവരുടെ സമീപനരീ തികളില്‍ അടിസ്ഥാന പരമായി തന്നെ വ്യത്യസ്ത മായിരുന്ന തിനാല്‍ ചിലപ്പോ ഴൊക്കെ സംവരണ ഗ്രൂപ്പുകള്‍ ഇവരുടെ നയങ്ങളെ തെറ്റിദ്ധരി ച്ചിരുന്നു. സംവരണനയം പിന്നോക്ക വിഭാഗങ്ങളുടെ ഉപജീവന ത്തിനായുള്ള തൊഴില്‍ പ്രശ്‌നങ്ങളായി ഒരിക്കലും പരിഗണി ച്ചിരുന്നില്ല മറിച്ച് രാജ്യത്തിന്റെ ഭരണത്തിന്റെ പങ്കാളിത്തവു മായി ബന്ധപ്പെട്ട വിഷയമായി പരിഗണിച്ചു. അതിനാല്‍ ഫൂലെ, സാഹു, പെരിയാര്‍, ബാബാസാഹേബ് അതുപോലെയുളള മഹാന്‍മാരുടെ പോരാട്ടഫലമായി പിന്നോക്ക വിഭാഗക്കാര്‍ എന്തൊക്കെയാണോ നേടിയെടുത്തത് അവയെ പരിരക്ഷിക്കാന്‍ ബി.എസ്.പി പ്രതിജ്ഞാ ബദ്ധമായിരുന്നു. ബി.എസ്.പി പിന്നോക്ക വിഭാഗ ക്കാര്‍ക്കായി പുതിയ പുതിയ തരത്തിലുള്ള സംവണം ആവശ്യ പ്പെട്ടിട്ടില്ല. കാരണം കാന്‍ഷിറാം ദൃഢമായി വിശ്വസിച്ചത് സംവരണ സമൂഹങ്ങള്‍, അതായത് ബഹുജന്‍ സമാജ് സംവരണം വാങ്ങുന്ന വരല്ല മറിച്ച് സംവരണം നല്‍കുന്നവരായി മാറണമെന്നായി രുന്നു. ബഹുജന്‍ സമാജില്‍ 85% ജനങ്ങളു ള്ളപ്പോള്‍ എന്തിനാണ് അവര്‍ 15% മാത്രം വരുന്ന ന്യൂനപക്ഷ വിഭാഗങ്ങളോടും അവരുടെ ഗവണ്‍മെ ന്റുകളോടും സംവരണം ആവശ്യപ്പെടുന്നത് ? അതിന് പകരം ഈ 85% ജനങ്ങളും സ്വന്തമായി സംഘടിക്കു കയും അവരുടെ ഭൂരിപക്ഷം വരുന്ന വോട്ടധി കാരത്തെ വിനിയോഗി ച്ചുകൊണ്ട് ഭരണാധി കാരികളായി മാറുകയും വേണം. ഭരണാധി കാരികള്‍ക്കു മാത്രമേ സംവരണം നല്‍കാന്‍ കഴിയു കയുള്ളൂ എന്ന പാഠം ബഹുജന്‍ സമാജ് കോലാപ്പൂരിലെ സാഹുജി മഹാരാ ജിന്റെ ജീവിതത്തില്‍ നിന്നും പഠിക്കണം. ഭരണ വര്‍ഗ്ഗമായി മാറുന്നതോടെ ബഹുജന്‍ സമാജിന് സംവരണം ചോദിക്കുന്നത് അവസാനി പ്പിക്കുവാന്‍ കഴിയും. 22 ബഹുജന്‍ സമാജ് ചിന്തിക്കുകയും കഠിനപോരാട്ടം നടത്തേണ്ടതും ഡോ.അംബേദ്ക്കര്‍ ഉപദേശിച്ചതു പോലെ അധികാര ത്തിനുവേണ്ടി യാണ്. സംവരണ ത്തിന് വേണ്ടിയല്ല. 

ഡോ. അംബേദ്‌കറുടെ മൂന്ന് മഹത് സന്ദേശങ്ങള്‍ - ആര്‍ അനിരുദ്ധന്‍

വൈകുണ്ഠസ്വാമികള്‍: സംഘത്തിന് മുമ്പത്തെ സഹസ്രാബ്ദങ്ങള്‍ - ദലിത്ബന്ധു എന്‍ കെ ജോസ്

ഏതാണ് പ്രഥമോത്ഥാനം അഥവാ മുമ്പത്തെ എഴുന്നേല്പ്? ഇന്ന് അറിഞ്ഞടു ത്തോളമുള്ള ചരിത്ര ത്തിന്റെ പശ്ചാത്ത ലത്തില്‍ പഴയ ഉത്ഥാനദശ സംഘ കാലമാണ് എന്ന് പറയാം. മറ്റൊന്ന് ചൂണ്ടിക്കാ ണിക്കുവാന്‍ ഇന്നുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അതേ പറ്റി അന്വേഷി ക്കാന്‍ ആരും ശ്രമിച്ചിട്ടില്ല. അന്നത്തെ ജനത്തിന്റെ സാമൂഹ്യ സ്ഥിതി, സ്വാതന്ത്ര്യ പരിധി, ജീവിത രീതി തുടങ്ങി പലതും അറിയേ ണ്ടതുണ്ട്. സംഘകാലം എന്ന ഒന്ന് വെറുതെ ആകാശത്തു നിന്നും പൊട്ടി വീണതല്ല. അത് നൂറ്റാണ്ടു കളു ടെയോ, സഹസ്രാബ്ദ ങ്ങളുടെയോ അനുക്രമമായ വളര്‍ച്ചയുടെ ഫലമാണ്. ഇടയ്ക്ക് വീഴ്ച പറ്റാതെ നടത്തിയ എഴുന്നേല്പാണ്. അതേ പ്പറ്റിയാണ് കറുത്ത കേരളത്തില്‍ ഞാന്‍ അന്വേ ഷിക്കാന്‍ ശ്രമിച്ചത്. ഏ.ഡി. ഒന്നു മുതല്‍ അഞ്ചു വരെയുള്ള നുറ്റാണ്ടു കളെയാണ് പൊതുവേ ചരിത്ര കാരന്‍മാര്‍ സംഘകാലം എന്നു പറയുന്നത്. അത് അങ്ങോട്ടും ഇങ്ങോട്ടും വലിച്ചു നീട്ടാവുന്ന ഒരു തീയതിയാണ്. അതിനു മുമ്പത്തെ കാലത്തു നിന്നുമുള്ള ക്രമമായ ഒരു വളര്‍ച്ചയാണ് എന്നു കരുതാം. അന്ന് കേരള ത്തിലെ മനുഷ്യ സമൂഹത്തിന് എല്ലാവിധ ത്തിലുള്ള സ്വാതന്ത്ര്യ ങ്ങളും ഉണ്ടായിരുന്നു. പാരതന്ത്ര്യങ്ങളുണ്ടായിരുന്നില്ല.

സംഘകാ ലത്തെപ്പറ്റി കുറച്ചു വിവരങ്ങ ളെങ്കിലും സംഘം കൃതികളില്‍ നിന്നും അറിയാം. എന്നാല്‍ അതിനു മുമ്പത്തെ കാലത്തെപ്പറ്റി, സംഘകാല ത്തിലേയ്ക്കുള്ള വളര്‍ച്ചയെപ്പറ്റി ഒന്നും തന്നെ അറിഞ്ഞുകൂടാ. അതിനു വേണ്ടിയുള്ള ഒരു ശ്രമവും ഇന്നുവരെ നടത്തിയിട്ടില്ല. കേരളക്കരയിലെ മനുഷ്യന്റെ ആരംഭ ത്തെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ട്. പക്ഷേ അന്നത്തെ മനുഷ്യന്റെ സാമൂഹ്യ സാമ്പത്തിക മത പശ്ചാത്തല ത്തെപ്പറ്റി യുള്ള പഠനങ്ങളൊന്നും നടന്നിട്ടില്ല. അവിടെ നിന്നും ഇവിടെ നിന്നുമെല്ലാം ലഭിച്ച ആദിമ മനുഷ്യന്റെ ആവാസ ത്തിന്റെ അവശിഷ്ടങ്ങളെ സംഘകാ ലവുമായി ബന്ധപ്പെടു ത്തുവാനുള്ള ശ്രമങ്ങളൊന്നും നടന്നിട്ടില്ല. ആകെ കൂടി അറിയാ വുന്നത് അക്കാലത്ത് നിലനിന്ന ചില വ്യാപാര ങ്ങളെപ്പറ്റി യാണ്. അതും വിദേശരേഖകളില്‍ നിന്നും.

സംഘകാ ലത്തിന് എറെ നൂറ്റാണ്ടു കള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്നും മെഡിറ്റ റേനിയന്‍ തുറമുഖ ങ്ങളിലേക്ക് ഏലവും, ഏലവര്‍ങവും, കുരു മുളകും, ഈട്ടിയും തേക്കും അങ്ങനെ നൂറുകൂട്ടം സാധനങ്ങള്‍ കയറ്റി ക്കൊണ്ട് പോയിരുന്നു എന്നതിന് അനേകം തെളിവുകള്‍ കാണാന്‍ കഴിയും. ബൈബി ളില്‍ പറയുന്ന ഷീബാരാജ്ഞി സോളമന്‍ രാജാവിന് കൊടുത്ത സമ്മാന ങ്ങളില്‍ ഓഫീര്‍ തുറമുഖത്തു നിന്നുമുള്ള സാധനങ്ങ ളുമുണ്ടാ യിരുന്നു. (പഴയ നിയം 2 ദിനവൃത്താന്തം 9:9) ഏതാണ് ഈ ഓഫീര്‍? കേരള ത്തിലെ ബേപ്പൂരാണ് എന്ന് അവകാശ പ്പെടുന്നവരുണ്ട്. അതല്ലാ പൂവ്വാറാ ണെന്ന് പറയുന്നുണ്ട്. മധ്യപൂര്‍വ്വ ദേശത്തെ ഏതെ ങ്കിലും തുറമുഖ മാണെങ്കില്‍ പോലും ആ സമ്മാന ങ്ങളില്‍പ്പെട്ട കുരുമുളക്, ഏലം, എലവര്‍ങം തുടങ്ങി പലതും കേരളത്തിലെ ഉല്പന്ന ങ്ങളായി രുന്നു. അന്ന് ആ സാധന ങ്ങളെല്ലാം ഇവിടെ മാത്രമാണ് വിളഞ്ഞി രുന്നത്. മറ്റ് എവിടെ യെങ്കിലും ഉണ്ടായിരു ന്നുവെന്ന് ഇന്നു വരെ കണ്ടെത്താ നായിട്ടില്ല. ആഫ്രിക്കന്‍ വനാന്തര ങ്ങളില്‍ ഇന്നു പോലും അവ ഒന്നും കാണുന്നില്ലല്ലോ

ബൈബി ളിന്റെ പഴയനിയമം എഴുത പ്പെട്ടത് എതായാലും സംഘകാല ത്തിനും നൂറ്റാണ്ടു കള്‍ക്കും മുമ്പാണ്. അതില്‍ വിവരിക്കുന്ന സംഭവങ്ങള്‍ അതേപടി അല്ലെങ്കിലും അതിനാധാ  രമായ വിധത്തില്‍ നടന്നത് അതിനും മുമ്പായി രിക്കണം. അന്ന് മധ്യധരണി ക്കടലിലെ തുറമുഖ ങ്ങളില്‍ കേരളവും കേരളത്തിലെ കുരുമുളകും അറിയ പ്പെട്ടിരുന്നു. സോളമന്റെ കാലം ബി.സി 970 മുതല്‍ 930 വരെ അല്ലെങ്കില്‍ 980 മുതല്‍ 920 വരെ ആയിരു ന്നിരി ക്കണം എന്ന് ബാംഗ്ലൂര്‍ തിയോള ജിക്കല്‍ സെമിനാരി പ്രസിദ്ധീ കരിച്ച വെരി. വെ. ഡോ. ഇ.സി. ജോണിന്റെ ''ബൈബിള്‍ വിജ്ഞാന കോശ'ത്തില്‍ പറയുന്നു. അതിനാല്‍ ബി.സി.11 -ാം നൂറ്റാണ്ട് അല്ലെങ്കില്‍ 10 -ാം നൂറ്റാണ്ടു മുതലെങ്കിലും കേരളത്തിലെ ഉല്പന്നങ്ങള്‍ അവിടെ എത്തിയിരു ന്നിരിക്കണം.

ബി.സി. 15 ാം നൂറ്റാണ്ടോടു കൂടിയാണ് അര്യന്‍മാര്‍ ഹിമാലയം കടന്ന് ഇന്ത്യയില്‍ പ്രവേശിച്ച് സിന്ധു നദീതട നിവാസിക ളെആക്രമിച്ചു കീഴ്‌പ്പെടുത്തി തങ്ങളുടെ ആധിപത്യം ഇന്ത്യയില്‍ സ്ഥാപിച്ചത് എന്നാണ് ആര്‍.സി. മജൂംദാറും എച്ച്. സി. റായി ചൗധരിയും കാളികിങ്കര്‍ ദത്തായും ചേര്‍ന്നെ ഴുതിയ An Advanced History of India എന്ന ഗ്രന്ഥം 1067 -ാംപേജില്‍ പറയുന്നത്. അവര്‍ മൂന്നുപേരും മൂന്ന് സര്‍വ്വകലാ ശാലകളിലെ ഈ വിഷയ ത്തിലെ പ്രഗത്ഭരാണ്. ആര്യന്മാര്‍ ഇവിടെ വന്നതിന് ശേഷമാണ് അവരുടെ ത്രൈവേദങ്ങള്‍ രചിക്കപ്പെട്ടത്. ജാതിയും ചാതുര്‍ വര്‍ണ്ണ്യവും രൂപം കൊളളുന്നതും അതു കഴിഞ്ഞാണ്. അവര്‍ അന്ന് കേരളത്തി ലേയ്‌ക്കോ ദക്ഷിണേന്ത്യ യിലേയ്‌ക്കോ വ്യാപിച്ചി രുന്നില്ല. അതെല്ലാം നടന്നത് സഹ്രസ്രാബ്ദ ങ്ങള്‍ക്കു ശേഷമാണ്. ആര്യന്‍ മാര്‍ ഉത്തരേ ന്ത്യയില്‍ ആധിപത്യം നേടുമ്പോള്‍ കേരളത്തിന് ഇസ്രോ യേലും, ഈജിപ്റ്റ് ,റോമും, ഗ്രീസും മറ്റുമായി മികച്ച വ്യാപാര ബന്ധമുണ്ടാ യിരുന്നു എന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ യുക്തിയും സാഹചര്യവും പ്രേരിപ്പിക്കുന്നു.

കുരുമുള കിന്റെയും അതു പോലെ തന്നെ അന്ന് വിദേശരാജ്യ ങ്ങള്‍ കയറ്റി ക്കൊണ്ട് പോയ്‌ക്കൊ ണ്ടിരുന്ന സുഗന്ധ ദ്രവ്യങ്ങളു ടെയും മറ്റു സാധന ങ്ങളുടെയും ഗുണം - അവ ഇവിടെ നിന്നും അവര്‍ കയറ്റി ക്കൊണ്ട്‌ പോകാന്‍ കാരണമായ സവിശേഷത അവര്‍ എങ്ങനെ അറി ഞ്ഞു? അവര്‍ അറിയു ന്നതിനു മുമ്പ് ഇവിടെ അന്നുണ്ടാ യിരുന്നവര്‍ അത് അറിഞ്ഞി രിക്കണമല്ലോ. ഇവിടെത്തെ ജനത്തിന് അറിയാന്‍ പാടില്ലാ യിരുന്നു വെങ്കില്‍ ഇവിടത്തെ കാട്ടില്‍ വളരുന്ന ചെടിക ളുടേയും അവയുടെ ഫലങ്ങ ളുടേയും, കിഴങ്ങുക ളുടേയും സവിശേഷത വിദേശി കള്‍ക്ക് എങ്ങനെ അറിയാന്‍ കഴിയും? (ഗ്രന്ഥകാരന്റെ കറുത്ത കേരളം എന്ന ഗ്രന്ഥം കാണുക). പര്‍വ്വത ത്തിന്റെ മുകളിലത്തെ വന ങ്ങളില്‍ വന്‍വൃക്ഷ ങ്ങളില്‍ വെറും ഒരു വളളിയായി പടര്‍ന്നു കിട ക്കുന്ന പ്രത്യേക ആകര്‍ഷ ണീയതയും സൗന്ദര്യവും ഒന്നുമില്ലാ യിരുന്ന ഒരുതരം കുരു പഴുക്കു മ്പോള്‍ അപൂര്‍വ്വം ചില കിളികള്‍ മാത്രം കൊത്തി തിന്നുന്നു. ആ കുരു എരിവുളള താണെന്നും, ദഹനക്കുറവിന് നല്ലതാ ണെന്നും ഭക്ഷണം കഴിക്കുന്നതിനു മുമ്പ് വിശപ്പുണ്ടാ ക്കുന്നതാ ണെന്നും, മാംസം പാകം ചെയ്യുമ്പോള്‍ ചേര്‍ത്താല്‍ രുചി വര്‍ദ്ധിക്കു മെന്നും, മാംസം കേടു കൂടാതെ കുറച്ചുനാള്‍ ക്കൂടി സൂക്ഷിക്കാന്‍ ഉപകരിക്കു ന്നതാണെന്നും ചുമ തുടങ്ങിയ പല തരം രോഗങ്ങള്‍ക്ക് സിദ്ധൗഷധ മാണെന്നും മറ്റും മെഡിറ്റ റേനിയന്‍ പ്രദേശത്തെ ജനങ്ങള്‍ എങ്ങനെ അറിഞ്ഞു? അറിയുക മാത്രമല്ല അത് ഒരു അമൂല്യ നിധിയായി ഒരു രാജ്യത്തെ രാജ്ഞി മറ്റൊരു രാജ്യത്തെ രാജാവിന് സമ്മാനിക്കാന്‍ ഉചിത മാണെന്നും മറ്റും എങ്ങനെ മനസ്സിലാക്കി അത് ഇവിടെനിന്നു കൂടുതലായി കയറ്റിക്കൊണ്ട് പോയിരുന്നു. അതിന്റെ പ്രതിഫലമായി ഇവിടേയ്ക്ക് അവര്‍ സ്വര്‍ണ്ണം തരുകയും അത് ആ രാജ്യങ്ങളുടെ സ്വര്‍ണ്ണ നിക്ഷേപത്തെ ദരിദ്ര മാക്കുകയും ചെയ്തതിനെപ്പറ്റിയും പ്ലിനി തുടങ്ങിയ ചരിത്ര കാരന്‍മാരും ടൈബേരിയസ് സീസറെ പ്പോലുളള ചക്രവര്‍ത്തി മാരും പരാതി പ്പെട്ടിരുന്നു. ആ വിവരം റോബര്‍ട്ട്ഗിബ്ബന്റെ Declain and Fall of the Roman ഋാുശൃല എന്ന ഗ്രന്ഥത്തില്‍ കണ്ടെത്തുവാന്‍ കഴിയും.

ബി.സി ആദ്യ നൂറ്റാണ്ടുകളില്‍ മാത്രമല്ല അതിനു മുമ്പും കേരളത്തിലെ ജനങ്ങള്‍ ഏലവും, കുരുമുളകും, എലവര്‍ങവും, ഈട്ടിയും, തേക്കും മറ്റും കൈകാര്യം ചെയ്തു ജീവിക്കുന്ന ഒരു ജനത യായിരുന്നു എന്ന അനുമാനം അതിന്റെ പശ്ചാത്ത ലത്തില്‍ എത്രയോ യുക്തി പൂര്‍ണ്ണമാണ്. അതാണ് കേരളത്തിലെ ജനതയുടെ ആദ്യത്തെ എഴുന്നേല്‍പ്പ് എന്നു ന്യായമായി അനുമാനിക്കാം. അത് പ്രാകൃത മനുഷ്യന്റെ ജീവിതത്തില്‍ നിന്നുമുളള ഒരു സാധാരണ വളര്‍ച്ചയാണ്. പേര്‍ഷ്യ യിലെ പുരാതന നഗര ങ്ങളുടെ അവശിഷ്ട ങ്ങളിലും സൈന്ധവ നനഗര ങ്ങളുടെ അവശി ഷ്ടങ്ങ ളിലും തേക്ക്, വീട്ടി തുടങ്ങിയ തടികള്‍ കണ്ടെത്തിയിട്ടുണ്ട്. ഊര്‍ നഗര ത്തിന്റെ അവശിഷ്ട ങ്ങളില്‍ തേക്കു കൊണ്ടുളള ശവപ്പെട്ടി ഉണ്ടായി രുന്നു. മാവും, പ്ലാവും, പുന്നയും അതുപോലെ അന്ന് ഇവി ടെയു ണ്ടായിരുന്ന മറ്റുവൃ ക്ഷങ്ങളുടെ തടികള്‍ ഉപയോഗി ക്കാതെ തേക്കും, കരിന്താ ളിയും മാത്രം വിദേശികള്‍ കയറ്റിക്കൊണ്ട് പോയ പ്പോള്‍ അതിന്റെ പ്രത്യേകത അവര്‍ അറിഞ്ഞി രിക്കണം . അതു അവര്‍ക്കു ലഭിച്ചതു നാട്ടുകാരില്‍ നിന്നായിരി ക്കണമല്ലോ. അവയുടെ പ്രത്യേകത ഒരുമാസം കൊണ്ടോ, ഒരുവര്‍ഷം കൊണ്ടോ അറിയാ വുന്നതല്ല. മറ്റുതടി കളെക്കാള്‍ കൂടുതല്‍കാലം അവ കേടുകൂടി തിരിക്കും എന്നറിയുന്നതിനു ദശാബ്ദങ്ങളും ശതാബ്ദങ്ങളും വേണം. അങ്ങനെ നീണ്ട പരീക്ഷണ ങ്ങള്‍ക്ക് അവര്‍ തയ്യാറായി. പിന്നെ ഇവിടെ നിന്നു മയിലും, കുരങ്ങും അതു പോലെ മറ്റു പലതും കയറ്റി പ്പോയിരുന്നു. അതിനര്‍ത്ഥം കേരള ത്തിലെ ജനതയ്ക്കും അന്ന് സ്വതന്ത്രമായ ഒരു സംസ്‌കാരവും ജീവിത രീതിയും വ്യക്തിത്വവും എല്ലാമുണ്ടായി രുന്നു. കേരളം സമൃദ്ധ മായിരുന്നു,. സമ്പന്ന മായിരുന്നു ഈ പറഞ്ഞ തെല്ലാം ഉപയോഗി ച്ചിരുന്നു. ആ വ്യക്തിത്വവും അന്തസ്സു മായിരിക്കണം വൈകുണ്ഠ സ്വാമി കളുടെയും രക്തത്തി ലുണ്ടാ യിരുന്നത്. യുഗ പുരുഷ ന്മാര്‍ക്ക് മാത്രമാണ് അത് ലഭ്യമാകുന്നത്. 

അംബേദ്‌കറിസം : ഒരു ബാലപാഠം - വി ഐ ബോസ്

ശരിഅത്ത് നിയമങ്ങളും ഇ എം എസ് ന്‍റെ അവസര വാദങ്ങളും - ഇടമറുക്

പട്ടികജാതി / വര്‍ഗ കേന്ദ്ര ഗവ. ഉദ്യോഗസ്ഥന്മാരും അവരുടെ പ്രശ്നങ്ങളും

ഇസ്ലാം മതവും യുക്തിവാദവും - യു കലാനാഥന്‍

ദൈവം ഇരുപതാം നൂറ്റാണ്ടില്‍ - ജോസഫ്‌ വടക്കന്‍

2015, നവംബർ 29, ഞായറാഴ്‌ച

വേണാട്ടരചന്‍ പുലയനാര്‍ കോട്ടയു മായി യുദ്ധം - കുന്നുകുഴി എസ് മണി

ചിത്തിര റാണിയുടെ സൗന്ദര്യം രഹസ്യചാരന്മാര്‍ മുഖേന കേട്ടറി ഞ്ഞ ആറ്റിങ്ങല്‍ തമ്പുരാന് പിന്നീട് ഉറക്കം കൊടുത്തിയ രാത്രികളാ യിരുന്നു. സൗന്ദര്യമുള്ള പെണ്‍കു ട്ടികളെ കണ്ടാലോ, കേട്ടാലോ സ്വന്തമാക്കാനും വേളികഴിക്കാനും ഒരുമ്പെടുക്കുകയും നടന്നില്ലെങ്കില്‍ യുദ്ധത്തിന് തയ്യാറെടുക്കുകയും ചെയ്യുന്നത് തിരുവിതാംകൂര്‍ രാജാക്കന്മാരുടെ സ്ഥിരം പതിവായി രുന്നല്ലോ. ചരിത്രം പരിശോധിച്ചാല്‍ വ്യത്തികെട്ട ഇത്തരം നൂറു നൂറു സംഭവങ്ങള്‍ കണ്ടെത്താനാവും. കൊക്കോതമംഗലത്തെ കോതറാണിയുടെ മകള്‍ ആതിര റാണിയുടെ തലമുടിയില്‍ നിന്നാണ് ആറ്റിങ്ങല്‍ രാജാവിന് ഇത്തരമൊരു കാമമോഹം ജനിച്ചത്. അത് നടക്കില്ലെന്ന് ബോധ്യമായ പ്പോഴായിരുന്നു യുദ്ധം ചെയ്ത് കൊക്കോത മംഗലത്തെ താറുമാറാ ക്കിയത്. അതുകഴിഞ്ഞാണ് ആറ്റിങ്ങല്‍ രാജാവ് പുലയനാര്‍കോട്ടയിലെ റാണിക്കുവേണ്ടി ദാഹിച്ചുഴറിയത്.

ദൂതന്‍ മുഖേന ആറ്റിങ്ങല്‍ രാജാവ് തന്റെ ഇംഗിതം പുലയനാര്‍ കോട്ടയിലെ കോതന്‍ രാജാവിനെ അറിയിച്ചു. പക്ഷെ ധീരനായ പുലയരാജാവ് വിവാഹത്തിന് വിസമ്മതിച്ചു. ഒടുവില്‍ ചതിപ്രയോ ഗത്തിലൂടെ ചിത്തിരറാണിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. റാണിയുടെ അസ്ത്രാഭ്യാസത്തിനുമുന്നില്‍ രാജഭടന്മാര്‍ പിന്തിരിഞ്ഞോടേണ്ട ഗതികേടു വന്നു. കോതറാണിയെ യുദ്ധത്തില്‍ സഹായിച്ച ക്രോധം മനസ്സിലൊതുക്കി നടന്ന വേണാട്ടരചന്‍ പുലയനാര്‍ കോട്ടയുമായി അവസാനം യുദ്ധം പ്രഖ്യാപിച്ചു. വേണാട്ട രചന്റെ സൈന്യങ്ങളും പുലയനാര്‍ കോട്ടയിലെ ശക്തരായ പുലയ സൈന്യവുമായി ഏറ്റുമുട്ടി. പുലയ സൈന്യത്തിനു മുന്നില്‍ രാജഭടന്മാര്‍ തോറ്റുതുന്നം പാടിക്കൊ ണ്ടിരിക്കുമ്പോള്‍ പാണ്ഡ്യ രുടെ മറവപ്പടകളും രംഗത്തെത്തി. അതോടെ വീറും വാശിയും കയറിയ വേണാട്ടരചന്റെ ഭടന്മാരും മറവപ്പടകളും പുലയനാര്‍ കോട്ടയും, കൊട്ടാരക്കെട്ടുകളും തകര്‍ക്കുകയും കോതന്‍ രാജാവിനെും മകനെയും കിടങ്ങില്‍ വീഴ്ത്തി മുള്ളുമുരുക്ക് മുറിച്ചിട്ടു കൊലപ്പെടു ത്തുകയായി രുന്നു. ജീവനോടെ പിടിക്കാന്‍ കഴിയാത്ത ചിത്തിരറാണിയെ രാജഭടന്മാര്‍ കത്തിയെറിഞ്ഞ് ദാരുണമായി കൊലപ്പെടു ത്തുകയാ യിരുന്നു. രാജാവിന്റെ ഭാര്യ യുദ്ധത്തി നിടയില്‍ പുലയനാര്‍കോട്ടയിലെ വന്‍കിണ റ്റിനുള്ളില്‍ ചാടി ആത്മത്യാഗം ചെയ്തുവെന്നാണ് പഴമക്കാരില്‍ നിന്നും പറഞ്ഞുകേട്ടത്. രാജാവിനെയും മക്കളേയും വധിച്ചിട്ടും കോട്ടയും രാജകൊട്ടാരവും തകര്‍ത്തിട്ടും അരിശം തീരാത്ത ആറ്റിങ്ങല്‍ രാജാവ് പുലയനാര്‍ കോട്ടയിലെ കോതന്‍ രാജാവിന്റെ സേനാനാ യകനും ആയിടെ മാത്രം മുസ്ലിം മതം സ്വീകരിച്ച ആളുമായ ബീമാപള്ളി മേത്തരെ രാത്രിയില്‍ ബീമാപള്ളിക്കു സമീപത്തെ വീടുവള യുകയും ഉറക്കത്തില്‍ അദ്ദേഹത്തെ നിഷ്‌കരണം വെട്ടിക്കൊ ല്ലുകയും ചെയ്തു. ശേഷിച്ചവരെ പിടികൂടി ആറ്റിങ്ങല്‍ രാജാവ് തടവിലാ ക്കുകയോ, പീഡിപ്പിച്ച് കൊല്ലുകയും ചെയ്തു വെന്നാണ് പഴമക്കാര്‍ പറയുന്നത്. ശൂദ്രനായ കണക്കപ്പി ള്ളയേയും ഇത്തര ത്തില്‍ പീഡിപ്പിച്ച് കൊല്ലുക യായിരുന്നു.

വേണാട്ടരചന്റെ യുദ്ധത്തോടെ അന്യം നിന്നുപോയ പുലയനാര്‍കോട്ട രാജവംശ ത്തിന്റെ അധീനതയില്‍ ഉണ്ടായിരുന്ന ചില ഭൂപ്രദേശങ്ങള്‍ സമീപത്തെ ചില ക്ഷേത്ര ങ്ങളിലേയ്ക്ക് മുതല്‍ കൂട്ടിയതായി രേഖകളില്‍ പറയുന്നു. വെണ്‍പാലവട്ടം, മിത്രാനന്ദപുരം, പെരുന്താന്നി എന്നീ ക്ഷേത്രങ്ങള്‍ ക്കാണ് ആ ഈ ഭാഗ്യം സിദ്ധിച്ചതെന്ന് ട്രാവന്‍കൂര്‍ ആര്‍ക്കോ ളജിക്കല്‍ സീരിയല്‍ 111 പേജ് 147 പരിശോ ധിച്ചാല്‍ വ്യക്തമാകും. സി.പി.യുടെ നിര്‍ദ്ദേശപ്രകാരം മൂടിയട യ്ക്കപ്പെട്ട വന്‍കിണറ്റില്‍ ഒട്ടേറെ പ്രാചീന രേഖകള്‍ അടക്കം ചെയ്തിട്ടു ണ്ടെന്ന് സമീപസ്ഥരായ പഴമക്കാര്‍ ഈ ഗ്രന്ഥകര്‍ത്താ വിനോട് പറഞ്ഞിരുന്നു. ഇതേ കിണറ്റിലാണ് കൊക്കോത മംഗലത്തെ കോതറാ ണിയുടെ മകള്‍ ആതിര റാണിയുടെ ആറ്റിങ്ങല്‍ രാജാവിന്റെ മറവപ്പടയില്‍ നിന്നും രക്ഷപ്പെടുവാന്‍ കുതിരയോ ടൊപ്പം ചാടി ആത്മത്യാഗം ചെയ്തത്. കൂടാതെ സമീപത്തെ ഒരു വയസായ സ്ത്രീയും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ വന്‍കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തിരു ന്നതായി പറയുന്നു.

1957 ല്‍ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാലത്ത് 336 ഏക്കര്‍ വിസ്തീര്‍ണ മുണ്ടായിരുന്ന പുലയനാര്‍ കോട്ടയുടെ മര്‍മ്മ പ്രധാന ഭാഗത്ത് സംസ്ഥാന ആരോഗ്യവകുപ്പ് കയ്യേറി ക്ഷയരോഗാ ശുപത്രി സ്ഥാപിച്ചു. ഇങ്ങനെ ആശുപത്രി സ്ഥാപി ക്കുമ്പോള്‍ പുരാവ സ്തു വായി പ്രഖ്യാപിക്കേണ്ട രാജാവിന്റെ കൊട്ടാരക്കെട്ടുകള്‍ ഇടിച്ചുനി രത്തിയാണ് ചെയ്തത്. പിന്നീട് കയ്യേറ്റം നടത്തിയത് സംസ്ഥാന ഹൗസിംഗ് ബോര്‍ഡാ യിരുന്നു. ശേഷിച്ച ഭാഗങ്ങള്‍ ദക്ഷിണമേഖല എയര്‍ക മാന്റുകാരും കൈപ്പിടി യിലൊതുക്കി. മണ്ണിന്റെ മക്കളായ പുലയരുടെ ഭരണശിരാ കേന്ദ്രമായിരുന്ന പുലയനാര്‍ കോട്ടയുടെ ഒരു മണ്‍തരി പോലും പുലയര്‍ക്ക് നല്‍കാതെ സര്‍ക്കാര്‍ തലത്തില്‍തന്നെ അപഹരി ച്ചെടുക്കുക യായിരുന്നു. പുരാവസ്തു വായി പ്രഖ്യാപിക്കേണ്ട പുലയരാ ജാവിന്റെ ചരിത്ര പ്രധാന്യമുള്ള പുലയനാര്‍ കോട്ടയും കൊട്ടാര ക്കെട്ടുകളും കൈയേറ്റം നടത്തി നശിപ്പിച്ചത്. ഭരണഘട നാലംഘ നമാണ്. ഇത്തരം സ്ഥലങ്ങള്‍ നശിപ്പിക്കാന്‍ പാടില്ലെന്നാണ് പുരാവസ്തു നിയമം തന്നേയും. 

ഭരണഘടനാ പുനരവലോ കനത്തിനെ തിരെയുള്ള ദേശവ്യാപക പ്രക്ഷോഭം (26.01.2000 മുതല്‍ 26.01.2001 വരെ) - സുരേഷ് മാനെ

ഇന്ത്യയുടെ ഭരണഘടനാ ചരിത്രത്തെയും ഡോ.അം ബേദ്ക്ക റി നെയും തകര്‍ക്കുന്നതിനും ഹിന്ദു രാജ്യത്തി നനുകൂലമായ ഒരുഭരണഘടന സൃഷ്ടിക്കുന്ന തിനുമായി ബി.ജെ.പി. നയിച്ച കേന്ദ്രത്തിലെ എന്‍.ഡി.എ. സര്‍ക്കാര്‍ ഭരണഘടനയെ പുനരവലോ കനം ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിച്ചു. ഗവണ്‍മെ ന്റിന്റെ ഈ നീക്കത്തി നെതിരെ പ്രതികരിച്ച ആദ്യ ദേശീയ നേതാവ് കാന്‍ഷിറാം ആയിരുന്നു. 2000 ജനുവരി 29ന് ഡല്‍ഹിയില്‍ വച്ചു നടന്ന പത്രസമ്മേ ളനത്തില്‍ അന്നത്തെ പ്രധാനമ ന്ത്രിയായ വാജ്‌പേ യിയോട് ഭരണഘട നയുടെ ഏതു ഭാഗമാണ് പുനരവ ലോകനം ആവശ്യ പ്പെടുന്ന തെന്നും എന്തുകൊണ്ടാണ് അത് പുനരവ ലോകനം ചെയ്യ പ്പെടേണ്ട തെന്നും വ്യക്തമാ ക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘ ടനയ്‌ക്കെ തിരെയുള്ള സര്‍ക്കാ രിന്റെ ഗൂഢാലോ ചനയെ എതിര്‍ക്കു ന്നതിനും അജ്ഞരായ ജനങ്ങളെ ഉണര്‍ത്തു ന്നതിനുമായി ഒരു വര്‍ഷം നീണ്ട പ്രക്ഷോഭ പരിപാ ടികള്‍ സംഘടിപ്പി ക്കുകയും 2000 മാര്‍ച്ച് 15ന് ദക്ഷിണേ ന്ത്യയില്‍ നിന്നാരംഭിച്ച അഞ്ചു ജീപ്പുറാലി കളോടെ അതിന് തുടക്കം കുറിക്കു കയും ചെയ്തു. മൂന്നു ജീപ്പുറാ ലികള്‍ മഹാരാഷ്ട്ര യില്‍ നിന്നും രണ്ടെണ്ണം ഗുജറാത്തില്‍ നിന്നും ആരംഭിച്ചു. വടക്കേയി ന്ത്യയില്‍ രണ്ടു ജീപ്പുറാ ലികള്‍ മധ്യപ്ര ദേശില്‍ നിന്നും ഒരെണ്ണം ജമ്മുകാ ശ്മീരില്‍ നിന്നും രണ്ടെണ്ണം ഒറീസ്സയില്‍ നിന്നും ആരംഭിച്ചു. 2000 ഡിസംബര്‍ 6ന് ഡല്‍ഹിയില്‍ നടന്ന വമ്പിച്ച റാലിയോടെ എല്ലാ ജീപ്പുറാ ലികളും സമാപിച്ചു. ഏഴുലക്ഷ ത്തിലധികം ജനങ്ങള്‍ ആ റാലിയില്‍ പങ്കെടുത്തു. അതേദിവസം ലോക്‌സ ഭയിലെ ബി.എസ്.പി എം.പിമാര്‍, ഭരണഘടനാ പുനരവ ലോകന വിഷയ ത്തിന്‍മേല്‍ സഭാനട പടികള്‍ സ്തംഭിപ്പിച്ചു. ആ വമ്പിച്ച റാലിയെ അഭിസം ബോധന ചെയ്തുകൊണ്ട് കാന്‍ഷിറാം ഗര്‍ജ്ജിച്ചു 'പ്രാഥമികമായും നമ്മുടെ നേതാവായ ബാബാസാ ഹേബ് ഡോ.അംബേദ്ക്ക റുടെ മസ്തിഷ്‌ക്ക സന്തതി യായ ഇന്ത്യന്‍ ഭരണഘട നയെ തകര്‍ക്കാന്‍ ഞങ്ങളൊ രിക്കലും അനുവദിക്കില്ല.'

ജീപ്പുറാലികള്‍ക്ക് പുറമേ ഭരണഘടനയെ തിരുത്തി യെഴുതു വാനുള്ള സര്‍ക്കാര്‍ നീക്കത്തി നെതിരെ ഇന്ത്യയിലെ അഞ്ചു പ്രധാന നഗരങ്ങളായ ബോംബെ, വിശാഖപട്ടണം, ബാംഗ്ലൂര്‍, ഗോഹട്ടി, ന്യൂഡല്‍ഹി എന്നിവിട ങ്ങളില്‍ അഞ്ചു ദേശീയ സെമിനാറുകള്‍ സംഘടിപ്പിച്ചു. മൂന്നാമ ത്തെയും അവസാന ത്തെയും ഘട്ടമായി അടുത്ത പോരാട്ട ത്തിനായി ജനങ്ങളെ സജ്ജരാക്കു വാനായി ഇന്ത്യയെമ്പാടു മായി 5000 സിമ്പോസി യങ്ങളും 50000 ജനകീയ പാര്‍ലമെ ന്റുകളും സംഘടിപ്പിച്ചു.21 'ഭരണഘ ടനയെ പുനരവ ലോകനം ചെയ്യുവാനുള്ള ബി.ജെ.പിയുടെ അടവുനയം അംബേ ദ്ക്ക റുടെ പൈതൃകമായ ഭരണഘട നയെയും ഡോ.അംബേദ്ക്ക റെയും അനാദരിക്കു ന്നതിനുള്ള നടപടിയ ല്ലാതെ മറ്റൊന്നുമല്ല' എന്ന സന്ദേശത്തെ ബി.എസ്.പി വിജയക രമായി ജനങ്ങ ളിലേക്ക് പകര്‍ന്നു. ആസൂ ത്രിതവും മതിയായ തോതിലും ബി.ജെ.പിയെ, ബി.എസ്.പി പരിഭ്രാന്ത രാക്കുകയും അവരുടെ ഭരണഘടനാ വിരുദ്ധവും അംബേദ്ക്കര്‍ വിരുദ്ധ വും ദേശവി രുദ്ധവുമായ ഗൂഢാലോചനയെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധി തരാ ക്കുകയും ചെയ്തു. 

വൈകുണ്ഠസ്വാമികള്‍: സാമൂഹ്യ നവോത്ഥാനം - ദലിത് ബന്ധു എന്‍ കെ ജോസ്

വൈകുണ്ഠ സ്വാമികള്‍ ഇന്ന് കേരളക്കരയിലെ നവോത്ഥാന ത്തിന്റെ മാര്‍ഗ്ഗദീപമായിട്ടാണ് അറിയ പ്പെടുന്നത്, നാളെ അറിയപ്പെടാന്‍ പോകുന്നത്. അതിനാല്‍ സ്വാമികളെ പ്പറ്റിയുള്ള അന്വേഷണ ത്തിനു മുമ്പ് അറിയേണ്ടത് എന്താണ് സാമൂഹ്യ നവോത്ഥാനം എന്നാണ്. 'നവമായ ഉത്ഥാനം, പുതിയ എഴുന്നേല്പ് ' എന്നെല്ലാമാണ് ശ്രീകണ്‌ഠേശ്വര ത്തിന്റെ ശബ്ദതാരാവലി യില്‍ നവോത്ഥാന ത്തിന് കൊടുത്തി രിക്കുന്ന അര്‍ത്ഥം. അതിനാല്‍ സാമൂഹ്യ നവോത്ഥാനം സമൂഹ ത്തിന്റെ ബഹുജന ങ്ങളുടെ പുതിയ എഴുന്നേല്‍പ്പാണ്. അതിനാണ് വൈകുണ്ഠ സ്വാമികള്‍ നേതൃത്വം കൊടുത്തത്. അതില്‍ അനേകം കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. വീണു കിടക്കുന്ന വനേ എഴുന്നേല്‍ ക്കാനാവൂ. പുതിയ എഴുന്നേല്‍പ് നടത്തു വാന്‍ അതിനുമുമ്പ് ഒരു എഴുന്നേല്പ് എങ്കിലും നടത്തിയിട്ടു ണ്ടായിരി ക്കണം. അല്ലെങ്കില്‍ അത് നവമാകുകയില്ല. അപ്പോള്‍ സ്വാമികള്‍ നടത്തിയ നവമായ എഴുന്നേല്പി നെപ്പറ്റി അറിയണ മെങ്കില്‍ അതിനു മുമ്പുണ്ടായ എഴുന്നേല്‍പ്പു കളെപ്പറ്റിയും ഇടയ്ക്കു ണ്ടായ വീഴ്ചകളെ പ്പറ്റിയും അറിയണം. പുതിയ എഴുന്നേല്‍പ്പ് സമൂഹത്തിന്റേ തായിരിക്കണം. ഏതാനും വ്യക്തി കളുടേതോ, ഏതെങ്കിലും ജാതിയുടേതോ മാത്രമായി രിക്കരുത്. അതുമാത്രമേ സാമൂഹ്യ നവോത്ഥാന മാകുകയുള്ളൂ. സ്വാമികള്‍ നയിച്ച നവോത്ഥാനം അന്ന് തെക്കന്‍ തിരുവിതാം കൂറിലുണ്ടാ യിരുന്ന 18 അയിത്ത ജാതിക്കാരും ചേര്‍ന്നതാ യിരുന്നു. അതിന്റെ പ്രത്യാഘാതം അന്ന് അവിടെ ഉണ്ടായിരുന്ന മുഴുവന്‍ സവര്‍ണ്ണ രേയും ബാധിച്ചു. അപ്പോള്‍ അത് മൊത്തം ജനസമൂഹ ത്തിന്റേതായി. അവര്‍ രാജാവിന്റെ പക്കല്‍ പരാതിയുമായി ചെന്നത് അത് അവരെ ബാധിച്ച തുകൊണ്ടാണ്. ഇന്ന് ഇവിടെ മറ്റൊരു സാമൂഹ്യ നവോത്ഥാനം ആവശ്യ മായിരിക്കു കയാണ്. അതാണ് സ്വാമികളുടേയും അദ്ദേഹ ത്തിന്റെ പ്രവര്‍ത്തന ങ്ങളുടേയും കാലിക പ്രസക്തി. അദ്ദേഹം തന്റെ പ്രവര്‍ ത്തനം കേന്ദ്രീകരി ച്ചിരുന്ന തെക്കന്‍ തിരുവിതാം കൂറിലും തിരുനെല്‍ വേലി ജില്ലയിലും പോലും ഇന്നും പൊതു ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ അസ്വാതന്ത്ര്യം അനുഭവിച്ചു കൊണ്ടിരി ക്കുകയാണ്.

നവോത്ഥാന നായകന്‍

ഇന്ത്യയില്‍ സാമൂഹ്യ നവോത്ഥാന ത്തിന്റെ പിതാവ് എന്നറിയ പ്പെടുന്നത് രാജാറാം മോഹന്റായ് ആണല്ലോ. അത് സവര്‍ണ്ണരുടെ ചരിത്രം. അദ്ദേഹം 1772-ല്‍ ജനിച്ചു 1833-ല്‍ ഇംഗ്ലണ്ടില്‍ വച്ച് മരിച്ചു. വൈകുണ്ഠ സ്വാമികള്‍ അദ്ദേഹത്തിന് 37 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജനിച്ചത്. സതി, ശിശുവിവാഹം, പെണ്‍കുട്ടികളെ ആറ്റിലെറിയുക, വിധവാ വിവാഹ നിരോധനം എന്നീ നാലു ദുരാചാര ങ്ങള്‍ക്ക് 
(The four great evils)) എതിരായി റാം മോഹന്‍ പ്രവര്‍ത്തിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാ സത്തിന് പ്രചാരം നല്‍കി. അങ്ങനെ പലതും അദ്ദേഹം ചെയ്തു. പക്ഷെ ബംഗാളിലെ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ പ്രവര്‍ ത്തനം ഇന്ത്യയിലെ ബ്രാഹ്മണരുടെ ഇടയില്‍ മാത്രമായി ഒതുങ്ങിയിരുന്നു. അതിന്റെ പ്രതിധ്വനി പോലും കീഴേത്തട്ടിലെ ജനങ്ങളില്‍ എത്തിയി രുന്നില്ല. അദ്ദേഹം സവര്‍ണ്ണരുടെ ഇടയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാ സത്തിന് പ്രചരണം കൊടുത്ത കാലത്ത് അവിടെ ത്തന്നെ അയിത്ത ജാതിക്കാര്‍ക്ക് സ്വന്തം മാതൃഭാഷ പോലും വശത്താക്കാനുള്ള അനുവാദ  മുണ്ടായി രുന്നില്ല. അതിനെതിരെ അദ്ദേഹം ശബ്ദിച്ചില്ല. അദ്ദേഹം നടത്തിയ സാമൂഹ്യ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ മുഴുവനും ബ്രാഹ്മണരുടെ ഇടയില്‍ മാത്രമാ യിരുന്നു. എന്നുമാത്രമല്ല അദ്ദേഹ ത്തിന്റെ ആശയങ്ങള്‍ അദ്ദേഹ ത്തിന്റെ സമുദായം പോലും അംഗീകരിച്ചില്ല. അവസാനം സതി പോലും നിര്‍ത്തലാ ക്കപ്പെട്ടത് അദ്ദേഹ ത്തിന്റെ പ്രവര്‍ത്തനം മൂലമല്ല, മറിച്ച് 1829-ല്‍ വില്യംബന്റിക് എന്ന ഇന്ത്യാ വൈസ്രോയി ഒരു കല്പന പുറപ്പെടു വിച്ചപ്പോഴാണ്. അതിനാല്‍ ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍ നിന്നും പോയപ്പോള്‍ സതി വീണ്ടും ആരംഭിച്ചു. അതിനുമുമ്പും അത് രഹസ്യ മായി നടക്കുന്നു ണ്ടായിരുന്നു. ഇംഗ്ലീഷുകാര്‍ പോയി സവര്‍ണ്ണര്‍ അധികാ രത്തില്‍ വന്നപ്പോള്‍ അത് പരസ്യമായി എന്നു മാത്രം. രാജസ്ഥാനിലെ രൂപകന്‍ വാറിന്റെ സതി ഏറെ പരസ്യമായതാണ്. ആ സതീസ്ഥാനത്ത് ഇന്ന് ഒരു വലിയ സതീമാ താക്ഷേത്രം ഉയര്‍ന്നിട്ടുണ്ട്. ഉത്തരേന്ത്യ യിലെങ്ങും പ്രശസ്തമായ ഒരു തീര്‍ത്ഥാടന കേന്ദ്രമായി അത് വളര്‍ന്നു. രൂപകന്‍ വാറിന്റെ ഭര്‍ത്താവിന്റെ ചിതയിലേയ്ക്ക് അവരെ ബലമായി പിടിച്ച് എറിഞ്ഞു കൊന്നവര്‍ ക്കെതിരെ സര്‍ക്കാര്‍ ഒരു ചടങ്ങെന്ന നിലയില്‍ കൊലപാ തകത്തിനു കേസ് എടുത്തുവെങ്കിലും ആയിരി ക്കണക്കിന് ജനങ്ങളുടെ മധ്യേ വച്ചു നടന്ന ആ സംഭവത്തിന് കോടതി യില്‍ ഒരു ദൃക്‌സാക്ഷിയെ പോലും ഹാജരാക്കാന്‍ അവിടത്തെ സര്‍ക്കാ രിനും പോലീസിനും കഴിയാതെ പോയതിന്റെ പേരില്‍ ആ കേസ് പരാജയപ്പെട്ടു. അതിനര്‍ത്ഥം ജനസമൂഹവും സര്‍ക്കാരും സതി പുനരംഗീ കരിച്ചു എന്നാണല്ലോ.

അതു തന്നെയാണ് അദ്ദേഹത്തിന്റെ മറ്റ് സാമൂഹ്യ നവോത്ഥാന പ്രവര്‍ ത്തന ങ്ങളുടെയും കഥ. ദയാനന്ദ സരസ്വതിയും, കേശബ ചന്ദ്രസേനനും അതു പോലുള്ള എല്ലാ ഉത്തരന്ത്യന്‍ സവര്‍ണ്ണ നവോത്ഥാന നായകന്‍ മാരുടെയും കഥയും അതു തന്നെയാണ്. അവരുടെ പ്രവര്‍ത്ത നങ്ങളുടെ പ്രത്യാഘാത ങ്ങളൊന്നും ബഹുജന ങ്ങളുടെ താഴേത്തട്ടി ലേയ്‌ക്കെ ത്തിയില്ല. മറിച്ച് ദക്ഷണേ ന്ത്യയിലെ അയിത്ത സമൂഹത്തില്‍പ്പെട്ട വൈകുണ്ഠ സ്വാമികള്‍, ശ്രീനാരായണ ഗുരു, അയ്യന്‍കാളി തുടങ്ങിയ വരുടെ പ്രവര്‍ത്ത നങ്ങളുടെ പ്രത്യാഘാതങ്ങള്‍ സമൂഹം ഒട്ടാകെയും, സവര്‍ണ്ണ സമൂഹ ങ്ങളെയും ബാധിച്ചു. അതു കൊണ്ടാണ് അവരുടെ പ്രവര്‍ത്ത നങ്ങള്‍ക്ക് എതിരെ സവര്‍ണ്ണരുടെ പ്രതിഷേധ ങ്ങളുണ്ടായത്. വൈകുണ്ഠ സ്വാമികള്‍ ക്കെതിരെ രാജാവിന്റെ പക്കല്‍ പരാതി പോയത്. നാരായണ ഗുരുവിനെതിരെ 'താനാര് ക്ഷേത്ര പ്രതിഷ്ഠ നടത്താന്‍ എന്ന ചോദ്യ മുണ്ടായത് അയ്യന്‍കാളി ക്കെതിരെ സവര്‍ണ്ണ കൈകള്‍ പൊങ്ങിയത്. കേരളത്തിലെ വി. ടി. ഭട്ടതിരിപ്പാട് നടത്തിയ സാമൂഹ്യന വോത്ഥാനവും ഉത്തരേന്ത്യന്‍ മോഡലില്‍ സവര്‍ണ്ണരിലും ബ്രാഹ്മണരിലും ഒതുങ്ങി നിന്നു. അദ്ദേഹ ത്തിന്റെ സഹോദരി യുടെ പുനര്‍ വിവാഹം ഇവിടുത്തെ പുലയരിലൊ, പറയരിലൊ, നാടാന്മാ രിലൊ ഒരു പ്രത്യാഘാതവും സൃഷ്ടിച്ചില്ല. അവരാരും അതിനെ എതിര്‍ത്തില്ല.

ഇന്നിവിടെ വൈകുണ്ഠ സ്വാമികളെയും സ്വാമികളുടെ നവോത്ഥാന ത്തെയുംപറ്റി അന്വേഷിക്കുന്നത് വെറും ജിജ്ഞാസയുടെ പേരിലല്ല. മറ്റൊരു നവോത്ഥാ നത്തിന് ശ്രമിക്കാനാണ് എന്നു പറഞ്ഞുവല്ലോ. പഴയ ഉത്ഥാന ത്തിനോ ഉത്ഥാന ങ്ങള്‍ക്കോ പറ്റിയ പിഴവുകള്‍ എന്തെല്ലാ മായിരുന്നു എന്നറിഞ്ഞ് അവയെ തിരുത്തി പിഴവു കളില്ലാത്ത ഒരു പുതിയ ഉത്ഥാനത്തിനു വേണ്ടി ശ്രമിക്കുക യാണ് ഇന്നത്തെ ആവശ്യം. സ്വാതന്ത്ര്യം ലഭിച്ച് ആറു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇവിടത്തെ താഴേ ത്തട്ടിലുള്ള ജനത്തിന് അത് അനുഭവ വേദ്യമായിട്ടില്ല. അത് പരിഹരിക്ക ണമെങ്കില്‍ എല്ലാ ഉത്ഥാന ങ്ങളെയും എല്ലാ വീഴ്ചകളെയും പറ്റിയുള്ള അവഗാഹം ആവശ്യമാണ്. എന്നു പറഞ്ഞാല്‍ ഇന്നു ചൂഷണ വിധേയ മായിരിക്കുന്ന ഈ ജനത്തിന്റെ ആദി മുതലുള്ള ചരിത്രം അന്വേഷണ വിധേയ മാക്കണം. അതിന് കേരള ത്തിന്റെ മുഴുവന്‍ ചരിത്രവും അറിയണം. കേരള ത്തിലെ ജനത്തിന്റെ ചരിത്രം അറിഞ്ഞാല്‍ പോരാ. ഈ നാടു ഭരിച്ച രാജാക്കന്‍ മാരുടെ ചരിത്രം അറിഞ്ഞാല്‍ പോരാ. ആദിമ ജനസമൂഹത്തിന്റെ ചരിത്രം അറിയണം.

പട്ടികജാതി - വര്‍ഗ അതിക്രമ നിരോധന നിയമം: പ്രത്യേക കോടതി - വി കെ കുട്ടപ്പന്‍ ചങ്ങാശേരി

14. പ്രത്യേക കോടതി (Special Court)

പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകള്‍ താമസം വിനാ തീര്‍പ്പുകല്‍പിക്കുന്നതിനായി ജില്ലകള്‍ തോറും സംസ്ഥാന സര്‍ക്കാരുകള്‍ അതാതു ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ പ്രത്യേക ഗസറ്റു വിജ്ഞാപനം വഴി സെഷന്‍സ് കോടതി രൂപീകരിക്കുന്നു. ഈ കോടതികളാണ് പ്രത്യേക കോടതികള്‍ (ടുലരശമഹ ഇീൗൃ)േ എന്ന പേരിലറിയപ്പെടുന്നത്.


15. പ്രത്യേക കോടതിയില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിലേക്ക് 7 വര്‍ഷത്തില്‍ കുറയാതെ പ്രവര്‍ത്തി പരിചയമുള്ള ഒരു വക്കീലിനെ പ്രത്യേക ഗസറ്റു വിജ്ഞാപനത്തിലൂടെ പരസ്യം ചെയ്തു പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുന്നു.

പലവക
16 ഈ നിയമപ്രകാരം പിഴ ചുമത്തുന്നതും വസൂലാക്കുന്നതും 1977 ലെ പൗരാവകാശ സംരക്ഷണനിയമത്തിലെ 10-ാം വകുപ്പ് പ്രകാരമായിരിക്കും.
17. 1) ഒരു പ്രദേശത്തു താമസിക്കുന്നവനോ ഇടയ്ക്കിടെ വന്നു പോകുന്നവനോ ആയ പട്ടിക വിഭാഗത്തില്‍പെടാത്ത ഒരു വ്യക്തിയോ കുറെ വ്യക്തകളോ അവിടെ പട്ടികവിഭാഗങ്ങള്‍ക്കു നേരെ അതിക്രമങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് ഒരു ജില്ലാ മജിസ്‌ട്രേറ്റിനോ സബ് ഡിവിഷ ണല്‍ മജിസ്‌ട്രേറ്റിനോ ഏതെങ്കിലും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനോ ഒരു ജില്ലാ പോലീസ് സൂപ്രണ്ടിനോ ഡപ്യൂട്ടി പോലീസ് സൂപ്രണ്ടിനോ തങ്ങള്‍ക്ക് ലഭിച്ച പരാതിയിന്മേലോ അന്വേഷണത്തിന്മേലോ യുക്തി യുക്തമായ ചിന്തയിന്മേലോ ബോദ്ധ്യപ്പെട്ടാല്‍ ആ പ്രദേശത്ത് അതിക്രമ ങ്ങള്‍ തടയാനും ക്രമസമാധാനനില പരിരക്ഷിക്കാനും നടപടികള്‍ സ്വീകരിക്കുവാന്‍ ഈ നിയമം അധികാരം നല്‍കിയിരുന്നു.


ഇതിനായി ഇന്‍ഡ്യന്‍ പീനല്‍കോഡ് 8, 10, 11 അദ്ധ്യായങ്ങളില്‍ പറയുംപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.


2) ഉപവകുപ്പ് ഒന്നില്‍ പറയുന്ന അധികാരികള്‍ അതിക്രമങ്ങള്‍ തടയാന്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍, പദ്ധതികള്‍ ഇവയെക്കുറിച്ച് സര്‍ക്കാര്‍ ഗസറ്റു വിജ്ഞാപനത്തിലൂടെ പൊതജനങ്ങളെ അറിയിച്ചിരിക്കേണ്ടതും അതിലൂടെ പട്ടികവിഭാഗങ്ങളുടെ സുരക്ഷാ ബോധം ഉറപ്പുവരുത്തേണ്ടതുമാകുന്നു.  


18. ഇന്‍ഡ്യന്‍ പീനല്‍ കോഡിന്റെ 438-ാം വകുപ്പ് ഈ നിയമമനു സരിച്ചുള്ള കുറ്റവാളികളെ അറസ്റ്റു ചെയ്യുന്നതിനു പ്രതിബന്ധമാകുന്നില്ല.


19. ഇന്‍ഡ്യന്‍ പീനല്‍ കോഡിന്റെ 360-ാം വകുപ്പിലെ വ്യവസ്ഥകളോ 1958-ലെ പ്രൊബേഷന്‍ ഓഫ് ഒഫെണ്ടേഴ്‌സ് ആക്ടിന്റെ വ്യവസ്ഥകളോ ഈ നിയമമനുസരിച്ചുള്ള കുറ്റവാളികളാകുന്ന 18 വയസ്സിനുമേല്‍ പ്രായമുള്ളവരുടെ മേല്‍ നടപടിയെടുക്കുന്നതിനു തടസ്സമാകുന്നില്ല.


20. ഈ നിയമത്തിലെ വകുപ്പുകള്‍ പാലിക്കപ്പെടുന്നതിന് നിലവിലുള്ള ഒരു നിയമവും ആചാരവും പ്രയോഗവും തടസ്സമാകുന്നില്ല.


21. 1) കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയിരിക്കുന്ന ഈ നിയമം കാര്യക്ഷമമായി പ്രാവര്‍ത്തികമാക്കാനുള്ള എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കേണ്ടതാണ്.
2) ഈ നിയമത്തിലെ വ്യവസ്ഥകള്‍ യാതൊരുവിധമായ മുന്‍വിധിയും കൂടാതെ പ്രത്യേകമായി നടപ്പാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
a. അതിക്രമങ്ങള്‍ക്കു വിധേയരായവര്‍ക്ക് നിയമസഹായം നല്‍കി നീതി ലഭിക്കുവാന്‍ അവസരമൊരുക്കുന്നതിനായുള്ള വ്യവസ്ഥകള്‍ ഉണ്ടാകണം.
b. കേസിന്റെ തെളിവെടുപ്പിലും വിചാരണയിലും അതിക്രമങ്ങള്‍ക്കു വിധേയരായവര്‍ക്കും തെളിവു നല്‍കാന്‍ സാക്ഷിയായി എത്തുന്നവര്‍ക്കും യാത്രപ്പടിയും ചെലവും നല്‍കിയിരിക്കണം.
c. അതിക്രമങ്ങള്‍ക്കു വിധേയരായവര്‍ക്ക് സാമ്പത്തികവും സാമൂഹികവുമായ പുനരധിവാസവ്യവസ്ഥകള്‍ ഉണ്ടായിരിക്കേണ്ടതാണ്.
d. ഈ നിയമത്തെ നിഷേധിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ ഒരു ആഫീസര്‍ ഉണ്ടാക്കിയിരിക്കേണ്ടതാണ്.
e. നടപടികള്‍ രൂപകല്‍പന ചെയ്യുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനും സര്‍ക്കാരിനു യുക്തമെന്നു തോന്നുന്ന തലങ്ങളില്‍ കമ്മിറ്റികള്‍ രൂപീകരിച്ച് സഹായം ലഭ്യമാക്കേണ്ടതാണ്.
f. ഈ നിയമവ്യവസ്ഥയുടെ പാലനം കാലാകാലങ്ങളില്‍ പഠിക്കുകയും കൂടുതല്‍ മെച്ചമായ രീതിയില്‍ നടപ്പിലാക്കുന്നതിനുമായി സര്‍വ്വേ നടത്തുക.
g. 1. അതിക്രമങ്ങള്‍ നടക്കാന്‍ സാദ്ധ്യതയുള്ള പ്രദേശം തിരിച്ചറിഞ്ഞ് അവിടുത്തെ പട്ടിക വിഭാഗം ജനങ്ങള്‍ക്ക് സുരക്ഷാ ചിന്തയുണ്ടാക്കാന്‍ നടപടികള്‍ സ്വീകരിക്കുക.
2. സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളുമായി സംയോജിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആയിരിക്കണം കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.
3. ഓരോ വര്‍ഷവും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിലെ രണ്ടു സഭകളിലും അതാതു വര്‍ഷം സംസ്ഥാന സര്‍ക്കാരുകള്‍ കൈകൊണ്ട നടപടികളുടെയും, കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെയും റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്.


22. ഈ നിയമമനുസരിച്ച് ഉത്തമബോദ്ധ്യത്തില്‍ നടപടികള്‍ എടുത്തിട്ടു ള്ളതോ എടുക്കാന്‍ തുടങ്ങുന്നതോ ആയ ഒരു ഉദ്യോഗസ്ഥനു നേരെയോ സംസ്ഥാന സര്‍ക്കാരിനു നേരെയോ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്ന അധികാരസ്ഥാപനത്തിനു നേരെയോ കേന്ദ്രസര്‍ക്കാരിനു നേരെയോ യാതൊരു നിയമനടപടികളും ഉണ്ടാകാന്‍ പാടില്ലാത്തതാകുന്നു.


23. a) ഈ നിയമത്തിന്റെ ഉദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിലേക്ക് കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കുന്ന നിയമങ്ങള്‍ ഔദ്യോഗിക ഗസറ്റു വിജ്ഞാപന ത്തിലൂടെ പൊതുജനത്തെ അറിയിച്ചിരിക്കേണ്ടതാകുന്നു.


ഈ നിയമമനുസരിച്ച് നിര്‍മ്മിക്കപ്പെടുന്ന ചട്ടങ്ങള്‍ താമസംവിനാ പാര്‍ലമെന്റ് സമ്മേളിച്ചിരിക്കുമ്പോള്‍ സഭയില്‍ അവതരിപ്പിക്കേണ്ടതാണ്. സഭയ്ക്ക് അതിന്മേല്‍ ഭേദഗതി വരുത്താനും ഈ നിയമത്തിന്റെ ലക്ഷ്യത്തിനു പ്രതികൂലമാണെങ്കില്‍ അസ്ഥിരപ്പെടുത്താനും അധികാരമുണ്ടാ യിരിക്കുന്നതാണ്. 

വൈക്കം സത്യാഗ്രഹത്തിലെ പുലയ പങ്കാളിത്തം - ദളിത്‌ ബന്ധു എന്‍ കെ ജോസ്

ജാതി കേന്ദ്രീകൃത മത അദ്ധ്യാത്മികതയ്ക്ക് ഒരു ബദല്‍: ദേവജന സമാജം-സനാതന അദ്ധ്യാത്മിക പ്രസ്ഥാനം - റാണി സുന്ദരി

റാണി സുന്ദരി
അധിനിവേ ശങ്ങള്‍ക്കും അക്രണ ങ്ങള്‍ക്കും ഇന്ത്യയെപ്പോലെ ഇരയാക്കപ്പെട്ട ഒരു രാജ്യവും ലോക ചരിത്ര ത്തിലില്ല. വൈദേ ശിക ആക്രമണ ങ്ങളെ പ്രതിരോ ധിക്കാന്‍ ഇന്ത്യ ഒരു ജനത ആയിരുന്നില്ല. എല്ലാക്കാ ലത്തും ഇന്ത്യ വ്യത്യസ്ത ജാതികളും ഗോത്രങ്ങളും മതങ്ങളു മായിരുന്നു. ജാതി മേധാവിത്വം സാമ്പത്തിക മേധാവി ത്വമായി ഇന്ത്യന്‍ സമൂഹത്തില്‍ ആധിപത്യം സ്ഥാപി ച്ചിരുന്നു. സ്വകാര്യ സ്വത്ത് മേധാവിത്വം മത സാമുദായിക സ്വത്ത് മേധാവിത്വവും ജാതി സംഘടന യെയും ജാതി വ്യവസ്ഥ യെയും സംരക്ഷിക്കുന്നു. സമൂഹ ത്തിന്റെ അധീ ശത്വ താത്പര്യം ഉത്പ്പാദന ബന്ധങ്ങളുടെ താത്പര്യമാണ്. ഉദ്പ്പാദന ശക്തികളുടെ സംഘടിത ബലം സാമ്പത്തിക, മതപരിഷ്‌ക രണങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഇത്തരം ജാതി സമ്പദ്ഘ ടന യില്‍ തൊഴില്‍ വിഭജനവും തൊഴിലാളി വിഭജനവും ജാതിവ്യ വസ്ഥയെ ആശ്രയിച്ച് ഇന്ത്യയില്‍ നടത്തപ്പെടുന്നു. ഈ ഇന്ത്യന്‍ ജാതിവ്യ വസ്ഥയില്‍ ഏറ്റവും താഴെ തട്ടില്‍ അടയാള പ്പെടുത്തുന്ന വിഭാഗമാണ് പട്ടികജാതി, പട്ടികവര്‍ഗ്ഗം (ദളിതര്‍). കേരളീയ സംസ്‌കാരിക ചരിത്ര പഠനത്തില്‍ അവഗണി ക്കപ്പെടുകയും എഴുത പ്പെടാതെ പോകുകയും ചെയ്യപ്പെട്ട വിഭാഗമായിരുന്നു ദളിതര്‍. സാമ്പ്രദായിക ചരിത്ര രചനക ളിലൂടെ കീഴാള വിഭാഗത്തെ പാര്‍ശ്വ വത്കരിക്കുന്നത് ഗൗരവമായി പഠനം നടത്തേണ്ടി യിരിക്കുന്നു. കൊളോണിയല്‍ ആധുനികതയില്‍ (colonial modernity) നടന്ന സാമ്പത്തിക- സാമൂഹിക മാറ്റങ്ങളിലേക്ക് ദലിതുകള്‍ കടന്നു വരുന്നതിലൂടെ സാമൂഹ്യ പഠനത്തില്‍ ദലിതര്‍ ശ്രദ്ധിക്കപ്പെടുന്നത്. ഈ കാലഘട്ടത്തിന് മുമ്പുവരെ ദലിതുകള്‍ 'ജന്മികളുടെ' അടിമകളാ യിരുന്നുവെന്ന വീക്ഷണ ത്തിലപ്പുറമായി യാതൊരുചിന്തയും ഉയര്‍ന്നി രുന്നില്ല. ഇവരെ കേന്ദ്രീകരിച്ച് മിഷണറി പ്രവര്‍ത്തനം സജീവമാക്കുന്ന തോടുകൂടിയാണ് അടിമത്വം, ജാതിചിന്ത, മതം, അനാചാരങ്ങള്‍, വിദ്യാഭ്യാസം, സാങ്കേതികത തുടങ്ങിയ ചിന്തകള്‍ കേരളത്തില്‍ സാമൂഹ്യ പരിഷ്‌കരണത്തിന് ചര്‍ച്ചാവിഷ യമാകുന്നത്. തീണ്ടലും അയിത്തവും തുടങ്ങിയ ജാതി നിയമങ്ങളില്‍ ദലിതര്‍ മൃഗങ്ങളുടെ സ്ഥാനം കല്‍പ്പിച്ച് അടിമകളാക്കി അടിച്ചമര്‍ത്ത പ്പെട്ടിരിക്കുക യായിരുന്നു. മൃഗതുല്യരായ അടിമയ്ക്ക് ചരിത്രത്തില്‍ സ്ഥാനമി ല്ലായിരുന്നു. എന്നാല്‍ കൊളോണിയല്‍ ആധുനിക തയിലെ സാമൂഹിക പരിവര്‍ത്ത നങ്ങളോടു പൊരുത്തപ്പെടാന്‍ ദലിതുകള്‍ സ്വയം സജ്ജരാവു കയായിരുന്നു. സാമ്പ്രാദായിക ചരിത്ര രചനകളിലെ മാതൃകകളില്‍നിന്ന് ഭിന്നമായ സാമൂഹികാ സ്തിത്വമാണ് ഇതിന് സഹായകമായത്. ഭൂരഹിത ദരിദ്രര്‍, കാര്‍ഷിക ജനത എന്നതാണ് ആര്‍ജിത ജനതയുടെ വര്‍ഗപരമായ മുഖ്യ ഉള്ളടക്കം. ഈ സാഹചര്യ ങ്ങളില്‍നിന്ന് ദലിതര്‍ക്ക് മാറ്റം സംഭവിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. സ്വര്‍ഗ്ഗവും സോഷ്യലിസവും ദലിതരില്‍ ആവേശം ഉയര്‍ത്തിയ മുദ്രാവാ ക്യങ്ങള്‍. എന്നാല്‍ മുദ്രാവാക്യങ്ങള്‍ക്കു പുറകേ സഞ്ചരിക്കു ന്നവര്‍ക്ക് ഭൂമിപോലും ലഭിച്ചില്ല എന്നതാണ് സത്യം. മതവും രാഷ്ട്രീയ പാര്‍ട്ടികളും ജാതി മേധാവിത്വ- സാമ്പത്തിക രാഷ്ട്രീയ ശക്തികളുടെ താത്പര്യം മാത്രമാണ് സംരക്ഷിച്ചതും. ഈ സാഹചര്യങ്ങളാണ് പുത്തന്‍ ചരിത്ര നിര്‍മ്മിതിക്കായ് ദലിതര്‍ തങ്ങളുടെ അവകാശങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. കേരളത്തില്‍ അയ്യന്‍കാളി പ്രസ്ഥാനം, പൊയ്കയില്‍ യോഹന്നാന്‍ നയിച്ച പി. ആര്‍. ഡി. എസ്., ശ്രീനാരായണ പ്രസ്ഥാനം, വൈകുണ്ഡസ്വാമി പ്രസ്ഥാനം എല്ലാം തന്നെ ഈ ദലിത് മര്‍ദ്ദിത ജനതകളുടെ ദേശീയ മുന്നേങ്ങ ളായിരുന്നു. രാഷ്ട്ര അധികാരികളെയും മതമേലധ്യ ക്ഷന്മാരേയും വിമര്‍ശി ക്കുവാനും ശക്തമായി മാറുവാന്‍ ഈ പ്രസ്ഥാനങ്ങള്‍ ശ്രമിക്കുക യുണ്ടായി. ജാതി- മത- രാഷ്ട്രീയ അസമത്വങ്ങള്‍ ക്കെതിരായിട്ടാണ് ദലിത് സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ സമരാഹ്വാനം നടത്തിയത്. സാമൂദായിക ഐക്യത്തിലൂടെ രാഷ്ട്രീയ സമ്മര്‍ദ്ധ ശക്തിയാകാന്‍ ശ്രമിക്കുകയും ദലിത് ദൈവശാസ്ത്ര നിര്‍മ്മിതി യിലൂടെ ആത്മീയ സ്വത്വം നേടാനും ദലിതര്‍ ശ്രമിക്കുന്നു. ഇത് മത ജനാധിപത്യ ബോധത്തിന് തുടക്കം കുറിക്കുവാനും മതമേധാവിത്വത്തെ ചോദ്യം ചെയ്യുവാനും കാരണമാകുന്നു. സ്വതന്ത്രമായ ആത്മീയ പ്രസ്ഥാനം പൊയ്കയില്‍ യോഹന്നാന്‍ ഉയര്‍ത്തുന്നത് ദലിതരുടെ ആത്മീയ സ്വത്വത്തിന് അടിത്തറ പാകുന്ന തരത്തിലാണ്. വിവിധ കാലഘട്ടങ്ങളില്‍ വിവിധ മതങ്ങളില്‍ മതപരിവര്‍ ത്തനത്തിന് വിധേയരായ ദലിത് ജനതയ്ക്ക് ഒരു ജനതയെന്ന വംശീയ ബോധം നല്‍കുവാനാണ് ദലിത് ആത്മീയ തകൊണ്ട് യോഹന്നാന്‍ ശ്രമിച്ചത്. ജാതി- ഉപജാതി- മതവൈരു ദ്ധ്യങ്ങളുടെ കാരണമായി നൂറ്റാണ്ടുകളായിട്ടും ദലിത് ജനത ഒന്നിച്ച് ലയിച്ച് ചേരുന്നതിന് കാലതാമ സമെടുക്കുന്നത് വിമര്‍ശനാ ത്മകമായി പഠിക്കേണ്ടി യിരിക്കുന്നു. ഇത്തരമൊരു ലോകസാഹ ചര്യത്തിലാണ് വിശാലവും വിപ്ലാത്മകവമായ ഒരു ആത്മീയ മേഖലയ്ക്ക് പി. ജെ. സഭാരാജ് തിരുമേനി തുടക്കം കുറിയ്ക്കുന്നത്. കേവല വിശദീകര ണങ്ങള്‍ക്ക് വേണ്ടിയാ യിരുന്നില്ല മറിച്ച് തന്റേതായ ആത്മീയതയും ചരിത്രവും പുനര്‍സൃഷ്ടി ക്കുകയായിരുന്നു സഭാരാജ് തിരുമേനി ചെയ്തത്. പ്രത്യശാസ്ത്ര അടിത്തറയും ദൈവീക വിശ്വാസ ധാരയും ശക്തമായിട്ടുള്ള മുഖ്യധാര മതങ്ങള്‍ക്ക് ഒരു ചോദ്യചിഹ്നമായി സഭാരാജ് തിരുമേനിയുടെ ആത്മീയ പ്രത്യാശാസ്ത്രം മാറുന്നുണ്ട്. എന്ത് വലിയ ദൈവീകത പ്രചരിപ്പിച്ചാലും മനുഷ്യര്‍ക്ക് നീതി കല്‍പ്പിച്ച് നല്‍കുവാന്‍ കഴിയാത്ത ദൈവവും മതവും എന്തിന്? എന്ന ചോദ്യം ഉയര്‍ത്തു ന്നതിലൂടെ കറുത്ത ജനതയുടെ സ്വയാര്‍ജിത ആത്മീയതയായിട്ടാണ് സഭാരാജ് തിരുമേനി തന്റെ ദൈവശാ സ്ത്രത്തെ വിശദീകരിക്കുന്നത്. മനുഷ്യ ദൈവങ്ങള്‍ അരങ്ങു വാഴുകയും അന്ധവിശ്വാ സങ്ങള്‍ക്ക് പ്രചാരം ഏറുകയും ചെയ്യുന്ന സമകാലീന ഇന്ത്യയുടെ ആത്മീയ പരിസരത്ത് ഒരു ചോദ്യമായി മാറുകയാണ് സഭാരാജ് തിരുമേനി ഉയര്‍ത്തിയ കറുത്ത ആത്മീയത. കറുപ്പ് എന്നത് വര്‍ഗ്ഗപരമായ ചിഹ്ന്മാ യിട്ടാണ് തിരുമേനി ഉപയോ ഗിക്കുന്നത്. അടിമത്വം അനുഭവിച്ച വിഭാഗത്തെ യാണ് 'കറുപ്പ്/കറുത്ത' എന്നതില്‍ ഉള്‍ക്കൊള്ളി ച്ചിരിക്കുന്നത്. അടിമകളുടെ വിമോചന ദൈവശാ സ്ത്രമെന്ന നിലയിലാണ് കറുത്ത ദൈവശാത്രത്തെ നിര്‍വചി ച്ചിരിക്കുന്നതും. രാഷ്ട്രങ്ങള്‍ മതശക്തികളുടെ സ്വാധീനത്തില്‍ വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര തലത്തി ലുള്ള ദൈവശാസ്ത്രപഠനത്തിന് പ്രധാന്യമേറുന്നതാണ്. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും പിപണന മൂല്യമുള്ള ഒന്നായി ആദ്ധ്യാത്മികത വളരുമ്പോള്‍ ഇന്ത്യയും അതിന്റെ ഭാഗമായി വളര്‍ന്നു കൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ ഉയര്‍ന്നു വരുന്ന കറുത്ത ദൈവശാസ്ത്ര പഠനത്തെ ശ്രദ്ധേയമായി തന്നെ വിലയിരു ത്തേണ്ടതും വിശകലനം ചെയ്യേണ്ടതുമാണ്. പൊയ്കയില്‍ യോഹന്നാന്റെ ഒരു ഗാനം ഇങ്ങനെ യാണ്.

'ഹിന്ദുമതത്തിന് പുറവഴിയെ നമ്മള്‍
അനാഥരെ പോലെ സഞ്ചരിച്ചു.
ക്രിസ്തുമതത്തില്‍ പുറവഴിയേ നമ്മള്‍
അനാഥരെന്നപ്പോല്‍ സഞ്ചരിച്ചു.
ഹിന്ദുമതവും ചേര്‍ത്തില്ല നമ്മേ
ക്രിസ്തു മതവും ചേര്‍ത്തില്ല നമ്മേ''

നിലവിലു ണ്ടായിരുന്ന ആത്മീയ/മത സഭകളിലെ വിവേചനപരമായ സമീപനങ്ങളെ വ്യക്തമാക്കു കയായിരുന്നു ഈ ഗാനം. എന്നാല്‍ പൊയ്കയില്‍ യോഹന്നാന്റെ മരണശേഷം പി. ആര്‍. ഡി. എസ്. സഭ അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍നിന്നും ആശയങ്ങളില്‍നിന്നും വ്യതിചലിക്കുകയാണ് ചെയ്തത്. ഹിന്ദുമത ത്തിന്റെ ചിഹ്നം വിശുദ്ധ മണ്ഡപത്തില്‍ സ്ഥാപിച്ചുകൊണ്ട് ഹൈന്ദവ കേന്ദ്രീകൃതമായ പ്രവര്‍ത്തന ങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഹിന്ദു ദൈവമായ മഹാശിവനുമായി ബന്ധപ്പെടുത്തി പൊയ്കയില്‍ യോഹന്നാനെ ശിവനായി സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നു. ഇത്തരം സാഹചര്യങ്ങളെ തിരുമേനി ചോദ്യം ചെയ്യുകയും തന്റേതായ ആത്മീയധാര ഉയര്‍ത്തികൊണ്ട് വന്നതും ഈ ആത്മീയത ചിന്തയെ പ്രചരിപ്പിക്കുവാന്‍ സഭാരാജ് തിരുമേനി രൂപീകരിച്ച ആത്മീയ സഭയാണ് ''ദേവജന സമാജം'' (DJS).

ഇന്ത്യയിലെ ആധിപത്യമതങ്ങളുടെ നയങ്ങളെയും ആശയങ്ങളെയും ധീരമായി വിമര്‍ശിച്ച് അവരുടെ വിശ്വാസ വൈരുദ്ധ്യങ്ങളെ ചോദ്യം ചെയ്തും അതിനെ വിചാരണ ചെയ്യാന്‍ ശേഷിയുള്ള സമൂഹത്തെ വാര്‍ത്തെടു ക്കുന്നതിനും ദേവജന സമാജം ശ്രദ്ധ ചെലുത്തുന്നു. സനാതന മതം അഥവ ദൈവമതം എന്നാണ് തിരുമേനി തന്റെ മതത്തിന് പേര് നല്‍കിയത് ആദി ദ്രാവിഡ ജാതി, ദ്രാവിഡമതം, ദ്രാവിഡ രാഷ്ട്രം ഭാരതീയര്‍ക്ക് എന്ന പ്രഖ്യാപിത ലക്ഷ്യത്തിലാണ് ദേവജന സാമാജം നിലനില്‍ക്കുന്നത്. ദലിത് എന്ന വാക്കിനപ്പുറമായി ദ്രാവിഡ ആശയമാണ് ഡി. ജെ. എസ്. മുന്‍തൂക്കം നല്‍കുന്നത്. സഭാരാജ് തിരുമേനി മതത്തെ ഇങ്ങനെ നിര്‍വ്വചിക്കുന്നു. ''മതം എന്നാല്‍ പ്രപഞ്ചത്തില്‍ ഇല്ലാത്ത ഒരു ചിന്തയുടെ രൂപമത്രേ! മറ്റൊന്ന് 'ഇരുജാതി, ബഹുമതം, ഒരു ദൈവം പ്രവപഞ്ചത്തില്‍'' സനാതന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പി ടിച്ചുകൊണ്ട് ദ്രാവിഡ സംസ്‌ക്കാരത്തെ നിലനിര്‍ ത്താനായി ഋഷിവംശ പരമ്പര പുനഃസൃഷ്ടി ക്കുന്നതിലൂടെ ദേവജന സമാജത്തിന്റെ അടിസ്ഥാന ആത്മീയ ചിന്ത വെളിപ്പെടുത്തുന്നു.

ഹീനര്‍, അവശര്‍, പരിവര്‍ത്തകര്‍, അവര്‍ണ്ണര്‍, താഴ്ന്നവര്‍, കീഴാളര്‍, ഹരിജന്‍, ഗിരിജന്‍, ദലിതര്‍ തുടങ്ങിയ സ്വത്വപരികല്‍പനകള്‍ക്ക് അപ്പുറമായി മനുഷ്യനെ മനുഷ്യനായി കാണുന്ന സ്‌നേഹത്തിലും സാഹോ ദര്യത്തിലും അധിഷ്ഠിതമായ ഒരു മതരൂപീക രണത്തിനും ദേവജന സമാജം ശ്രമിക്കുന്നതായി മനസ്സിലാ ക്കാവുന്നതാണ്. സ്വതന്ത്രമത രൂപീകരണ പ്രക്രിയകള്‍ സമാജത്തിന്റെ നേതൃത്വത്തില്‍ ആവിര്‍ഭ വിക്കുമ്പോളും താന്‍ സ്വയം ദൈവമാണെന്ന് സഭാരാജ് തിരുമേനി പ്രഖ്യാപിച്ചിട്ടുമില്ല. സ്വയം ദൈവമെന്നോ, രാജാവെന്നോ ഞാന്‍ എവിടെയും പ്രഖ്യാപിച്ചു നടക്കാറില്ല. തീര്‍ച്ചയായും ഞാന്‍ ദൈവമല്ല. ഞാന്‍ രാജാവെന്ന് എന്റെ ആള്‍ക്കാര്‍ കരുതുമെന്നത് അവരുടെ അറിവിന്റെയും അനുഭവ ങ്ങളുടെയും അടിസ്ഥാ നത്തിലാണ്. 'ന്യൂസ്‌ടെറ്റില്‍' മാഗസിനില്‍ എം. ജയചന്ദ്രനുമായുള്ള തിരുമേനികളുടെ ഇന്റര്‍വ്യൂവില്‍ ഇത് രേഖപ്പെടു ത്തിയിരിക്കുന്നു. വിഗ്രഹ ആരാധനയേയും ജാതി ഉപജാതി ചിന്തയേയും ശക്തമായി ഡി. ജെ. എസ്. എതിര്‍ക്കുന്നു. ജാതി ഉപജാതി ചിന്തകള്‍ക്ക തീതമായി ദ്രാവിഡ വംശത്തെ ക്കുറിച്ചാണ് തിരുമേനി സംസാരിക്കുന്നത്. ''മതം ഒന്നായി മനുഷ്യര്‍ നന്നാവണമെന്ന'' പ്രത്യാശാ സ്ത്രമാണ് അദ്ദേഹമു യര്‍ത്തുന്നത്. 1967ല്‍ മുണ്ടക്കയം കൂട്ടിക്കല്‍ സമ്മേളന ത്തില്‍വെച്ച് 101 വിഷയങ്ങളില്‍ വിമര്‍ശന പരമായി തിരുമേനി പ്രഭാഷണം നടത്തിയത് ശ്രദ്ധേയമാണ്. സ്വര്‍ഗം, സോഷ്യലിസം, സന്താന നിയന്ത്രണം, സംസ്‌ക്കാരം, ജാതി മതം, വര്‍ഗ്ഗം, ഭാഷ, രാഷ്ട്രം, മിശ്രവിവാഹം, മതേതര രാഷ്ട്രം, രാമരാജ്യം, ഹിന്ദുസ്ഥാന്‍, ദേവസ്വം, ഉല്‍പ്പത്തി, അവതാരങ്ങള്‍, ഗോത്രങ്ങള്‍, ആര്യന്മാര്‍, ന്യായവിധി, ദൈവം തുടങ്ങി വിഷയങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

പട്ടേല്‍ സമരം സംവരണവിരുദ്ധം: മന്ത്രി എ.പി. അനില്‍കുമാര്‍

ഗുജറാത്തിലെ പട്ടേല്‍ സംവരണ സമരം പട്ടികജാതി, വര്‍ഗ്ഗ, പിന്നോക്ക സംവരണ ത്തിനതിരായ സമര മാണെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍ പ്രസ്താവിച്ചു. സാമ്പത്തികവും വ്യവസായിക വുമായി മുന്നോക്കം ചെന്ന ഭരണകൂടത്തില്‍ വലിയ പങ്കാളിത്തമുളള പട്ടേല്‍ സമുദായം, തങ്ങള്‍ക്കു സംവരണ മില്ലെങ്കില്‍ സംവരണം വേണ്ട എന്ന് വാദിക്കുന്നത് ഭരണ ഘടനാ വിരുദ്ധമാണ്. സംവരണ സംരക്ഷണ സമിതി കോട്ടയം എസ്.പി. സി.എസ്. ഹാളില്‍ നടത്തിയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയാ യിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഫണ്ടുകൊണ്ടു മാത്രം പട്ടികജാതി വികസനം പൂര്‍ത്തീകരിക്കാ നാവി ല്ലെന്നും, അക്കാര്യത്തില്‍ സമൂഹ ത്തിന്റെ കൂട്ടായ സമരം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അര്‍ഹമായ സംവരണം പട്ടികജാതി വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇക്കാര്യം പരിശോധിച്ചു വരുകയാണ്. ദേവസ്വം വകുപ്പില്‍ ഈ ഗവണ്‍മെന്റ് സംവരണം നടപ്പാക്കുന്നതിന് തീരുമാനം കൈക്കൊണ്ടു. അതനു സരിച്ചുളള നിയമനങ്ങള്‍ നടക്കുന്ന താണ്. തുടക്കമെന്ന നിലയില്‍ ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ സ്വാഗതാര്‍ഹ മാണെങ്കിലും സമാനമായ വകുപ്പുകളിലും, പ്രത്യേകിച്ച് സര്‍ക്കാര്‍ പണം മുടക്കുന്ന മേഖല കളിലെല്ലാം സംവരണീയ വിഭാഗ ങ്ങള്‍ക്ക് അര്‍ഹമായ പങ്ക് ലഭിക്കേണ്ടതുണ്ട്. ഗവണ്‍മെന്റും ഇതര രാഷ്ട്രീയ പാര്‍ട്ടികളുമായും ഇക്കാര്യത്തില്‍ ഒരു അഭിപ്രായ സമന്വയം ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. സ്വകാര്യ മേഖലയില്‍ സംവരണം ആവശ്യ പ്പെടുമ്പോള്‍ ആദ്യം സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എയ്ഡഡ് മേഖലയില്‍ സംവരണം നടപ്പാക്കുക യാണ് വേണ്ടത്. കേരളത്തെ സംബന്ധി ച്ചിടത്തോളം ഗവണ്‍ മെന്റ് മേഖല യെക്കാള്‍ വളരെ വിപുലമായ അവസരങ്ങളാണ് എയ്ഡഡ് മേഖലയില്‍ ഉളളത്. പൊതുഫണ്ട് ഉപയോഗിച്ച് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്ന ഈ മേഖല സമ്പൂര്‍ണ്ണമായും സംവരണത്തെ കൈയ്യൊഴി ഞ്ഞിരിക്കുന്നു.

ഭൂമി, വ്യവസായം, കൃഷി, കച്ചവടം മുതലായ മേഖലകളില്‍ യാതൊരു പങ്കാളിത്ത വുമില്ലാത്ത ഒരു ജനതയുടെ രക്ഷപ്പെടാനുള്ള ആകെയുളള ഒരു കച്ചിത്തുരുമ്പാണ് സംവരണമെന്ന കാര്യത്തില്‍ മറുപക്ഷമില്ല. എന്നാല്‍ എസ്.സി. -എസ്.ടി. ഫണ്ട് ഉപയോഗിച്ചു മാത്രം ഈ ജനതയുടെ അഭിവൃദ്ധി സാധ്യമാണെന്നും കരുതാനാവുകയില്ല. ചില ദലിത് സംഘടനകളുടെ പ്രചാരണം എസ്.സി. -എസ്.ടി ഫണ്ട് ലക്ഷ്യം വച്ചുളള വികസന ത്തെക്കുറിച്ചാണ്. എസ്.സി.-എസ്.ടി ഫണ്ട് വിനിയോഗം പ്രധാനമായും ഈ വിഭാഗങ്ങളുടെ പ്രാഥമികമായ ആവശ്യമായ ഭൂമിയും, വീടും നല്‍കുവാനാണ് ഉപയോഗിക്കു ന്നത്. വിദ്യാഭ്യാസ മേഖലയില്‍ ചിലവഴി ക്കുന്നതിന് വളരെ കുറച്ച് തുക മാത്രമേ ലഭ്യമാകു ന്നുളളൂ. ഒന്നാം ക്ലാസ് മുതല്‍ ഗവേഷണ പഠനം നടത്തുന്ന വര്‍ക്ക് വരെ കൊടുക്കുന്ന സ്റ്റൈപന്റിലും സ്‌കോളര്‍ഷിപ്പിലും കാര്യമായ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്.

സംവരണീയ വിഭാഗങ്ങളുടെ സംവരണ അവകാശങ്ങള്‍ ഇന്ന് വെല്ലു വിളികള്‍ നേരിടുകയാണ്. ഗുജറാത്തിലെ പട്ടേല്‍ സമരം സംവരണ വിരുദ്ധ സമരമാണ്. ഹാര്‍ദ്ദിക് പട്ടേല്‍ ഉയര്‍ത്തിയ ഡിമാന്‍ഡ് പട്ടിക ജാതി - പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സംവരണം എടുത്തു കളയണമെന്നും അതല്ലെങ്കില്‍ തങ്ങള്‍ക്കുകൂടി സംവരണം നടപ്പാക്ക ണമെന്നും ആയിരുന്നു. എന്നു മാത്രമല്ല, ഗുജറാത്തിലെ മിക്ക സ്ഥലങ്ങളിലും ദലിത് വിഭാഗ ങ്ങള്‍ക്കു നേരെ കായികമായി അതിക്രമങ്ങളു ണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ദേശീയ തലത്തില്‍ പട്ടേല്‍ ജാട്ടുകള്‍, ഗുജ്ജറുകള്‍ ഐക്യപ്പെട്ടുകൊണ്ടു പുതിയ സംവരണ വിരുദ്ധ പ്രക്ഷോഭ ത്തിനുളള സന്നാ ഹങ്ങള്‍ നടത്തി വരുകയു മാണ്.

ഗുജറാത്തിലെ പ്രബല വിഭാഗമായ പട്ടേല്‍ സമു ദായം സ്വാതന്ത്ര്യാ നന്തര കാലം മുതല്‍ തന്നെ സാമ്പത്തിക - സാമൂഹ്യ - രാഷ്ട്രീയ മേഖലകളില്‍ സജീവസാ ന്നിദ്ധ്യവും ഭരണ വര്‍ഗ്ഗവുമാണ്. ഗുജറാത്തിലെ സ്വര്‍ണ്ണ ഖനികളുള്‍പ്പെടെ വ്യവസായിക മേഖലകളിലും നിയമസഭയിലും പാര്‍ലമെന്റിലും നിര്‍ണ്ണായക ശക്തിയുമായ പട്ടേല്‍ സമുദായ ത്തിന്റെ സംവരണ പ്രക്ഷോഭം വിചിത്രമായ ഒരു സമരമായി തോന്നാം. എന്നാല്‍ സംവരണ വിരുദ്ധതയാണ് പ്രസ്തുത സമരത്തിന്റെ അന്തര്‍ധാര എന്നു മനസ്സിലാക്കുമ്പോഴേ അതിന്റെ രാഷ്ട്രീയമായ ഉന്നം എന്താണെന്ന് വ്യക്തമാ കുകയുളളൂ. നൂറ്റാണ്ടുകള്‍ അടിമ ത്തവും, തൊട്ടുകൂടായ്മയും സാമൂഹ്യആചാരവും വ്യവസ്ഥി തിയുമായിരുന്ന ഒരു രാജ്യത്ത് അടിച്ച മര്‍ത്ത പ്പെട്ടുപോയ ഒരു ജനതയുടെ ഏക രക്ഷാ മാര്‍ഗ്ഗമാണ് സംവരണ അവകാശമെ ന്നത്. സംവരണം തൊഴില്‍ദാന പദ്ധതിയല്ല, രാഷ്ട്രീയ പങ്കാളി ത്തം ഉറപ്പിക്കു വാനും, സാമൂഹ്യനീതിയെ നിലനിര്‍ത്തു വാനു മുള്ള പോംവഴികളാണ്.

എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍, പി.എന്‍. സുകുമാരന്‍, പി.ഇ. വേണു ഗോപാല്‍ എന്നിവര്‍ പ്രസീഡിയമായി. രാജഗോ പാല്‍ വാകത്താനം നയരേഖ അവതരിപ്പിച്ചു. വിവിധ സംവരണീയ സമുദായങ്ങളെ പ്രതിനിധീകരിച്ച് എസ്. രാജപ്പന്‍, അഡ്വ. വി.എസ്. ശ്രീധരന്‍, കെ.കെ. എസ്. ദാസ്, എം.വി. ജയ പ്രകാശ്, അമ്മിണി കെ. വയനാട്, പി.എ.ജി. ദാസ്, അഡ്വ. പി.എ. പ്രസാദ്, ഡോ. ശശിധരന്‍, ഏകലവ്യന്‍ ബോധി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സംവരണം നടപ്പാക്കാ നാവശ്യപ്പെട്ട ഹൈക്കോടതി വിധി സ്റ്റേ ചെയ്തതി നെതിരെ നിയമനടപടികള്‍ നടത്താനും സംവരണം പ്രക്ഷോഭണം തുടര്‍ന്നു കൊണ്ടു പോകാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു. എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍ ചെയര്‍മാനും, കെ.ടി. റജികുമാര്‍ ജനറല്‍ കണ്‍വീനറുമായി സംവരണ സംരക്ഷണ മുന്നണി രൂപീകരിച്ചു. 

വിജയവഴികളില്‍ സ്വയം അടയാളപ്പെടുത്തി വളരണം - എലിക്കുളം ജയകുമാര്‍

ജീവിതത്തെ മാറ്റി മറിയ്ക്കാ നാകു മോ? വിജയത്തെ കൈപ്പി ടിയിലൊ തുക്കാന്‍ പറ്റുമോ? എന്റെ കഴിവു കള്‍ എന്തെ ല്ലാമാണ്? മറ്റുളള വരില്‍ നിന്നും ഞാന്‍ വ്യത്യസ്ത നായിരിക്കുന്നത് ഏതൊക്കെ കാര്യങ്ങ ളിലാണ്? എന്റെ കഴിവുകളെ മുഴുവനായി ഞാന്‍ ജീവിത വിജയത്തിനു വേണ്ടി ഉപയോഗ പ്പെടുത്തിയിട്ടു ണ്ടോ? ഈ അഞ്ചു ചോദ്യങ്ങള്‍ നാം ഓരോ ദിവസവും ഉറങ്ങുമ്പോഴും ഉണരുമ്പോഴും നമ്മോടു തന്നെ ചോദിക്കണം. ഒരുവനിലുളള ആത്മവിശ്വാസം വളരുവാന്‍ ഇങ്ങനെയുളള സ്വയം വിശകലനങ്ങള്‍ അനിവാര്യമാണ്. വിശാലമായ ഒരു ലോകം നമുക്കു മുമ്പില്‍ തുറന്നു കിടക്കുന്നു. അതില്‍ നല്ലതും ചീത്തയുമായ വഴികളുണ്ട്. അധമ മനസ്സുളളവര്‍ ചീത്ത വഴികളിലൂടെയും ഉത്തമ മാനസര്‍ വിജയത്തിന്റെ വഴികളി ലൂടെയും സഞ്ചരിക്കും. ഏതു വഴിയാണ് നാം പോകേണ്ടത് എന്ന് മുന്‍കൂട്ടി അറിഞ്ഞി രിക്കണം. ആ തിരിച്ചറിവാണ് നമ്മെ വിജയത്തിലെ ത്തിക്കുന്നത്.

മനസ്സ് ചഞ്ചലമാണ്. അതിന്റെ കാരണം ബാഹ്യപ്രപഞ്ച ത്തോടുളള ആസക്തിയാണ്. ഇന്ദ്രിയങ്ങള്‍ വ്യത്യസ്ത വിഷയ ങ്ങളുമായി ഓരോ നിമിഷവും ബന്ധപ്പെട്ടുകൊണ്ടിരി ക്കുന്നു. ഇന്ദ്രിയ സുഖങ്ങളിലമര്‍ന്നു പോകുന്നവര്‍ക്ക് കേവലമായ അനുഭൂതിയില്‍ ലയിച്ചു ചേരേണ്ടിവരും. ഉന്നതമായ ലക്ഷ്യ സാക്ഷാത്കാര ത്തിനായി ശ്രമിക്കുന്ന വര്‍ക്ക് ഇതൊരു തടസ്സമാണ്. അതിനാല്‍ ഇന്ദ്രിയാനുഭൂതി കളെ സമചിത്തതയില്‍ നിര്‍ത്താ നുളള ആര്‍ജ്ജവത്വം നാം നേടണം. ഇന്ദ്രിയനിഗ്രഹം വീരതയുടെ അടയാള വുമാണ്. അനുഭൂതി കളിലമരുന്ന മനസ്സ് വൈകാരികത യില്‍പ്പെട്ടു ലക്ഷ്യ ബോധത്തില്‍ നിന്നും വഴുതിപ്പോകും. വൈകാരി കമായ ചഞ്ചലതയല്ല, മനസ്സിന്റെ ദൃഢതയാണിന്നാവശ്യം.


പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ ഗുലാബ് കോത്താരി യുടെ വാക്കുകള്‍ ശ്രദ്ധിക്കുക. 'മനസ്സിന് വിചിത്രമായൊര വസ്ഥയുണ്ട്. അത് പ്രവര്‍ത്തി ക്കുന്നത് ഒന്നില്‍ രമിക്കുന്ന ത്മറ്റൊന്നില്‍' ഈ അവസ്ഥ നാം എല്ലാവരും അനുഭവിക്കു ന്നുണ്ട്. ഇവിടെ ഏകാഗ്രത നഷ്ട്‌പ്പെടാം. ഏകാഗ്രത കൈവരിക്കുന്ന ഒരാള്‍ മാത്രമേ വിജയത്തിന്റെ പടവുകള്‍ കയറുക യുളളൂ. അതിന് ധ്യാന നിരതമായ ഒരു മനസ്സു സൂക്ഷിക്കാന്‍ നാം പഠിക്കേണ്ടതുണ്ട്. വൈകാരിക മല്ലാതെ പക്വത വന്ന ഒരു വ്യക്തിത്വ ത്തിനു മാത്രമേ മനസ്സിനെ നിയന്ത്രിച്ച് നിര്‍ത്താനാ വുകയുളളൂ. അതിനുളള വ്യക്തിവികാസം നാം ആര്‍ജിക്കേ ണ്ടതുണ്ട്. ഇത് ദീര്‍ഘനാ ളത്തെ പ്രയത്‌നംകൊണ്ട് ഏതൊരാള്‍ക്കും സ്വായത്തമാ ക്കാവുന്ന തേയുളളൂ എന്നു മനസ്സിലാക്കണം. വ്യക്തിത്വ ത്തിന് നിരവധി മാന ങ്ങളുണ്ട്. ചിന്തിക്കാനും വിശകലനം ചെയ്യാനുളള കഴിവാണ് അതില്‍ ഏറ്റവും പ്രധാനം. മനനം ചെയ്യുക എന്നത് മനുഷ്യനു മാത്രമുളള സവിശേഷ തയാണ്. മനനം എന്നു പറയുന്നത് യുക്തി പൂര്‍വ്വമായ വിചിന്തന മാണ്. നമ്മുടെ മാനസിക വ്യാപാരങ്ങ ളെയും അനുഭവങ്ങ ളെയും യുക്തി പൂര്‍വ്വമായ വിചിന്ത നത്തിനു വിധേയമാ കുന്നവര്‍ വിജയത്തിലെ ത്താതിരിക്കില്ല.

നാം സാമൂഹിക ജീവിയാണ്. സഹ ജീവിതങ്ങളുടെ സഹായവും പ്രേരണയും സമയോ ചിതമായ ഇടപെടലും നമ്മളില്‍ സാമൂഹിക ബോധം വളര്‍ത്താന്‍ പ്രേരകമാണ്. അവ നഷ്ടപ്പെടാതെ സൂക്ഷിക്കു കയും ആവശ്യമെങ്കില്‍ പാരസ്പര്യ ത്തിന്റെ പേരില്‍ തിരിച്ചു നല്‍കുകയും ചെയ്യുക ആരോഗ്യകരമായ സാമൂഹിക ബന്ധത്തിന്റെ അനിവാര്യ ഘടകങ്ങളാണ്. നമ്മുടെ ചിന്തയും, വിശകലനം നമുക്കുവേണ്ടി മാത്ര മാക്കൂ. നമുക്കുവേണ്ടി മാത്രമാകുമ്പോള്‍ സ്വാര്‍ത്ഥത ഉടലെ ടുക്കും. സ്വാര്‍ത്ഥ ജീവിതങ്ങള്‍ വിവേചിത നിലപാടു കൈ ക്കൊളളുന്ന വരാണ്. അവര്‍ നല്ല വ്യക്തി ബന്ധങ്ങള്‍ സ്ഥാ പിക്കാനും കൂട്ടായ പ്രവര്‍ത്തന ങ്ങളിലൂടെ മുന്നേറു ന്നതിനും വിലങ്ങു തടിയാണ്. ഇത്തരം സോദ്ദേശ നിലപാടുകാരെ വേര്‍തിരിച്ച റിഞ്ഞാല്‍ അബദ്ധങ്ങ ളില്‍പ്പെടാതെ സാമൂ ഹിക ബന്ധം വളര്‍ത്തി മുന്നോട്ടു പോകാവുന്നതാണ്. നമുക്കും സമൂ ഹത്തിലെ വിലപ്പെട്ട കണ്ണിയാകാ വുന്നതാണ്.

ജീവിതത്തിനു ദിശാബോധം ഉണ്ടായിരിക്കണം. ഒഴുക്കി നൊപ്പം എവിടെ യെങ്കിലും കരയ്ക്കടിയുന്ന ഒരു മരക്കഷണം പോലെയാകരുത്. ഒരോരു ത്തരും എവിടെ ജനിച്ചു, എവിടെ എത്തണം എന്ന ചിന്ത നമുക്കുണ്ടായേ മതിയാകൂ. മനോവ്യാപാരവും മാനസിക ഘടനയും ക്രിയാത്മകമാകു മ്പോള്‍ മാത്രമേ വ്യക്തമായ ലക്ഷ്യമിട്ടു മുന്നോട്ടുപോകാന്‍ സാധിക്കുക യുളളൂ. ആത്മബോധം വളര്‍ത്തി യെടുക്കുകയും സാഹചര്യങ്ങളെ സമഗ്രമായി വിലയിരു ത്തുകയും ഗുണദോഷങ്ങളെ വേര്‍തിരിച്ചറിയാ നുളള പക്വതയും നാം നേടിയിരിക്കണം. ആത്മപ്രശംസ കളില്‍ രമിച്ച് ലക്ഷ്യ ബോധത്തി ലെത്താതെ പോകുന്നവര്‍ നിരവധിയാണ്. ആത്മ പ്രശംസ പൊങ്ങച്ചത്തി ലേക്കുംവികല വ്യക്തിത്വ വികസന ത്തിലേക്കും വഴി തെളിക്കും. അങ്ങനെ യുളളവര്‍ സമൂഹത്തിലെ പരിഹാസ കഥാപാത്ര മായി പരിണമി ക്കുകയും ചെയ്യും. വിലയുണ്ട് എന്ന് നമ്മുടെ സ്വാര്‍ത്ഥ മനസ്സു പറയുമ്പോള്‍ ഒരു വിലയു മില്ലാത്തവര്‍ എന്നു സമൂഹവും കല്‍പ്പിക്കും. വിലമതി ക്കാനാവത്ത ചെയ്തികള്‍ എക്കാലവും നമ്മുടെ ശ്രേയസ് വര്‍ദ്ധിപ്പിക്കു കയും സമൂഹത്തില്‍ അര്‍ഹമായ സ്ഥാനം കല്‍പ്പിച്ചുതരു കയും ചെയ്യും. വിലപ്പെട്ട രത്‌നങ്ങള്‍ ആകാനുളള ശ്രമമായി ക്കണം നമ്മുടെ ഭാഗത്തു നിന്നുണ്ടാകേണ്ടത്.

അകാരണമായ ഭയമാണ് പലപ്പോഴും നമ്മെ ഭരിക്കുന്നത്. ഭയം എവിടെ നിന്നുത്ഭവിക്കുന്നു? എന്താണി തിന്റെ കാരണം? മനസ്സിലുണ്ടാകുന്ന സംഘര്‍ഷങ്ങളാണ് നമ്മില്‍ അകാരണ ഭയമണ്ടാകുന്നത്. സംഘര്‍ഷങ്ങളെ നേരിടാനുളള ക്ഷമതയും ശക്തിയു മുണ്ടെങ്കില്‍ ഭയമു ണ്ടാകുകയില്ല. ഭയം മാനസികമായ അരക്ഷിതാ വസ്ഥയാണ് എന്ന് തിരിച്ചറി യണം. സാധാര ണയായി മരണഭയം, രോഗഭയം, ധനനഷ്ടം തുടങ്ങി നിരവധി ആകുലത കളില്‍ ജനം വലയുകയാണ്. ഇവിടെ മനസ്സിനെ ബലപ്പെടു ത്തുന്നതിന് ബാഹ്യശക്തിക ളുടെയോ, ആത്മീയാനുഭ വങ്ങളുടെയോ പിന്‍ബലം കൂടിയേ തീരൂ എന്നാല്‍ ആത്മീയത അടിമത്വാവസ്ഥയി ലേക്കു നീങ്ങുന്ന തും യുക്തിയല്ല.

ഒരിക്കല്‍ ജോണ്‍ മാക്‌സ്വെല്‍ പറഞ്ഞത് ശ്രദ്ധിക്കുക. 'എക്കാലവും ചെയ്തു പോന്നതാണ് ഇപ്പോഴും ചെയ്തു കൊണ്ടിരി ക്കുന്നതെങ്കില്‍ എക്കാലവും നിങ്ങള്‍ എന്തായിരു ന്നുവോ അതു തന്നെയാ യിരിക്കും ഉള്ള കാലമത്രയും'. ഇത് വളര്‍ച്ചയില്ലാത്ത അവസ്ഥയാണ്. നമുക്ക വളര്‍ച്ച യാണ് വേണ്ടത്. കാലത്തിനൊത്ത മാറ്റമാണ് ഉണ്ടാകേണ്ടത്. പുതിയ വഴികള്‍ വെട്ടിത്തു റക്കാനുളള മനസ്സാണ് ആര്‍ജി ച്ചെടുക്കേണ്ടത്. ചിന്ത യാണ് വളര്‍ത്തേണ്ടത്. ബുദ്ധിയാണ് വികസി പ്പിക്കേണ്ടത്. കഠിനാദ്ധ്വാന മാണ് ആരാധനയാ ക്കേണ്ടത്. ആരാധന കര്‍മ്മപദങ്ങളെ നിരുത്സാഹ പ്പെടുത്താ നുളളതായിരിക്കരുത്. ആരാധനയിലൂടെ മനഃസമാധാന മല്ലാതെ മറ്റൊന്നും ലഭിക്കുമെന്നു വിചാരിക്കരുത്. സ്വസ്ഥമായ മനസ്സും കര്‍മ്മോ ത്സുകതയും വ്യക്തമായ ദിശാ ബോധവും ഉണ്ടായെങ്കിലേ ജീവിതത്തില്‍ വിജയിക്കുക യുളളൂ. വിജയി തലയു യര്‍ത്തി നില്‍ക്കും. പരാജിതര്‍ മുഖം കുനിച്ച് ഉള്‍വലിയേണ്ടി വരും. സമൂഹ ത്തിനെന്നല്ല, സ്വന്ത മായിട്ടുപോലം മൂല്യവത്തായി ഒന്നും ചെയ്യാന്‍ അവര്‍ക്കു കഴിയില്ല. അതുകൊണ്ട് കര്‍മോത്സുകത കൈവെടിയാതെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.

നമ്മുടെ ബന്ധങ്ങള്‍ വളരുന്നത് നാം മറ്റുളളവരുമായി എങ്ങനെ ബന്ധ പ്പെടുന്നു എന്നതിനെ ആശ്രയിച്ചാണ് ഓരോരുത്തരും നല്ല ബന്ധങ്ങള്‍ വളര്‍ത്തി യെടുക്കാന്‍ കഴിവുളള വരായിത്തീരണം. സുഹൃദ് ബന്ധ ങ്ങളില്‍ നാം നമ്മെക്കുറിച്ചു പറയാതെ ഒരു നല്ല ശ്രോതാവാകുന്ന സംസ്‌കാരം വളര്‍ത്തി യെടുക്കാന്‍ ഇക്കാലത്ത് ശ്രമിക്കേണ്ട താണ്. ഇന്ന് മനഃക്ലേശ മുളളവരാണ് ഏറെയും. മനഃക്ലേശം പങ്കു വെയ്ക്കലിലൂടെ ലഘൂകരി ക്കാനാവും. എന്നാല്‍ ശാരീരിക ക്ലേശം പങ്കുവെയ്ക്കാന്‍ സാധിക്കുകയില്ല. ഇത് അനുഭവിച്ചു തന്നെ തീര്‍ക്കണം. ഈ ലോക യാഥാര്‍ത്ഥ്യം നാം തിരിച്ചറി യുന്നിടത്ത് ആകുലതകളുടെ ആഴം കുറയ്ക്കാനാകും. വാക്കുകള്‍ സ്വാന്ത്വനത്തിന്റെ അമൃത വാഹിനിക ളാക്കണം. സാധ്യായം കൊണ്ട് സ്വാന്ത്വന സ്പര്‍ശരാകാന്‍ ശ്രമിക്കണം.

ക്രോധം അപ്പാടെ ഒഴിവാക്കേണ്ട ഒരു ദുഃശീലമാണ്. മാനസിക പക്വതയി ല്ലായ്മയില്‍ നിന്നുയിര്‍ കൊളളുന്ന ആന്തരിക സ്‌ഫോടനത്തിന്റെ ബഹിര്‍സ്പു രണമാണ് ക്രോധം. മുറിവേറ്റവന്റെ പ്രതികരണമായിട്ടം ക്രോധത്തെ കാണും. ആഗ്രഹങ്ങളുടെ സഫലീകരണ ത്തിനുവിഘാ തമാകുന്ന തടസ്സങ്ങളെ അഭിമുഖീ കരിക്കാനുളള ഉള്‍ക്കരു ത്തില്ലായ്മയും ക്രോധത്തെ ജനിപ്പിക്കും. ആഗ്രഹങ്ങളുടെ സമൂര്‍ത്തമായ സഫലീകരണം എപ്പോള്‍ നടക്കുന്നുവോ അപ്പോള്‍ ഒരാള്‍ സന്തോഷവാനാ യിരിക്കും. ഒരു തരം ആത്മീയ അനുഭവത്തിന്റെ നിര്‍വൃതി യില്‍ അയാള്‍ എത്തിച്ചേരും. ആ വ്യക്തി പോലുമറിയാതെ സാത്വിക ഭാവം അയാളില്‍ പ്രകടിതമാകും. സാത്വിക ഭാവത്തിലെത്തി ശാന്തയനുഭവിക്കുന്ന വ്യക്തി ആരാ ധ്യനായി ത്തീരും, വിലയുളള വനായിത്തീരും.


വ്യത്യസ്ഥമായ കഴിവുകളെ തിരിച്ചറിയുകയും വികസിപ്പിക്കുകയുമാണ് പൊതു സ്വീകാര്യതയുടെ പ്രാഥമിക തലം. അതിന് നിഷ്‌ക്രിയത നാം പാടെ മറന്നു കളയുക യാണ് ചെയ്യേണ്ടത്. നമ്മുടെ പ്രവര്‍ത്തി കളിലൂടെ ഉത്പാദിതമാകുന്ന മൂല്യം എന്തെന്ന് തിരിച്ചറിയണം. സമൂഹത്തിനു ഗുണപരമായ പ്രവര്‍ത്തികള്‍ ചെയ്യാന്‍ പ്രതിജ്ഞാ ബദ്ധരായിത്തീരുക എന്നത് ശ്രമകരമായ വസ്തുതയാണ്. കഴിവുകളെ മിനുക്കി എടുക്കു കയും അനുദിനം വളര്‍ത്തി യെടുക്കുകയും ചെയ്യുക എന്നത് പുരോഗതി യാഗ്രഹിക്കു ന്നവരുടെ കടമയും കര്‍ത്തവ്യമാണ്. ഈ കര്‍ത്തവ്യബോധം എല്ലാക്കാലത്തും നമ്മളെ വിലയുളള വരാക്കി നിലനിര്‍ത്തും. വിജയ ത്തിന്റെ പാതയില്‍ തന്നെ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാകും. 


എലിക്കുളം ജയകുമാര്‍
9496116245

പാവം പഞ്ചമി - അമ്പലപ്പുറം റ്റി. രാമചന്ദ്രന്‍

അമ്പലപ്പുറം റ്റി. രാമചന്ദ്രന്‍പന്തിരു കുലത്തിനു ജനനിയായുള്ള
പന്ത്രണ്ടു മക്കളെ നൊന്തു പ്രസവിച്ച്
ഒന്നിനെപ്പോലും പോറ്റാന്‍ കഴിയാത്ത,
പഞ്ചാഗ്നി തന്നില്‍ എരിഞ്ഞൊരമ്മ
പതിവ്രത രത്‌നമാം പാവം പഞ്ചമി
എന്തേ നിനക്കിതു വന്നു ചേര്‍ന്നു
പറയര്‍ കുലത്തില്‍ ജനിച്ചതിനാലോ..?
വരരുചി ബ്രാഹ്മണന്‍ വരിച്ചതിനാലോ..?
അടിസ്ഥാന വര്‍ഗ്ഗത്തെ അടക്കി വാഴുന്ന
ആര്യ വര്‍ഗ്ഗത്തിന്‍ ദുഷ്‌കൃതിയാലോ..?
വരേണ്യ വര്‍ഗ്ഗത്തിന്‍ ശ്രേഷ്ഠന്‍ വരരുചി
ചണ്ടാലിയാം പഞ്ചമിയെ വരിക്കേണ്ടി വന്നിതു
വിധിയെ വെല്ലുവിളിച്ച വരരുചി
പരാജയത്തിന്‍ കുഴിയില്‍ പതിച്ചിതു
വരരുചി തന്നാല്‍ വധിക്കാന്‍ ശ്രമിച്ചയാ
ബാലിക തന്റെ വധുവായ സത്യം
അറിഞ്ഞ വരരുചി കോപതാപങ്ങള്‍
വീറോടെ തീര്‍ക്കുന്നു പത്‌നി തന്നില്‍. 

2015, നവംബർ 28, ശനിയാഴ്‌ച

ഗാന്ധിയോ അയ്യങ്കാളിയോ ആരാണ് യഥാര്‍ത്ഥ ഹീറോ?

ഒന്നായ് നിന്നാല്‍ നന്നായ് റ്റി. കെ. പ്രേമചന്ദ്രന്‍

ചാത്തന്‍ മാസ്റ്റര്‍ 
ആരുണ്ട് ഈ പാവങ്ങളെ രക്ഷിക്കാന്‍? സമുദായ സംഘടനകള്‍ ഇവിടെ നടത്തു ന്നത് എന്താണ്? സമുദായ ഉദ്ധാരണമോ? നിര്‍ദ്ധാരണമോ? കേരള പുലയര്‍ മഹാസഭ (സ. ജ. ങ. ട)യെക്കുറിച്ചാണ് പറയുന്നത്. 1970-ല്‍ രജിസ്റ്റര്‍ ചെയ്ത (ട. 13/70) ഈ മഹാസഭ എത്ര കഷണങ്ങളായാണ് പ്രവര്‍ത്തി ക്കുന്നത്. അധിക മോഹത്തി ന്റെയും പടലപിണക്കത്തിന്റെയും ഫലമായല്ലേ ഈ സംഘടന പിളര്‍ന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണത്തിലും വെല്ലുന്നതാണ് കേരളത്തിലെ പട്ടികജാതി/വര്‍ഗ്ഗ സംഘടന കളുടെ എണ്ണം. പുതുമഴക്ക് മുളക്കുന്ന കൂണുപോലെ; ആ കൂണിന്റെ ആയുസ്സേ ഈ സംഘടനകള്‍ക്കും ഉണ്ടാകാറുള്ളൂ.

ഒരു കാലത്ത് കെ. പി. എം. എസ്.കാരന്‍ എന്നു പറയുന്നത് പുലയന് അഭിമാനമായിരുന്നു. എന്നാല്‍ ഇന്ന് ആ വാക്ക് പുലയന് അപമാനമാണ്. ജാതി പറയേണ്ടിവരുന്ന അവസരങ്ങളില്‍ മറ്റുള്ളവരുടെ ഒരു ചോദ്യമുണ്ട് നിങ്ങള്‍ ഏതു വിഭാഗം? അതു കേള്‍ക്കുമ്പോള്‍ സമുദായസ്‌നേഹമുള്ള സ്വത്വബോധമുള്ള ഏതു പുലയന്റെയും തല കുനിഞ്ഞു പോകും. എന്തിനു വേണ്ടിയാണ് ഈ വിഭാഗിയത? ആര്‍ക്കുവേണ്ടി? ഈ വിഭാഗിയതയുടെ നേട്ടം കൊയ്യുന്നതാരാണ്? വിഭാഗിയതയുടെ പേരില്‍ സഹോദരങ്ങള്‍ തമ്മില്‍ തല്ലുന്നു. ചെന്നിത്തലയില്‍ ഒരു സഹോദരന്റെ മരണത്തിനു തന്നെ ഈ വിഭാഗിയത ഇടയാക്കി. ഞങ്ങളാണ് യഥാര്‍ത്ഥ കെ. പി. എം. എസ്. എന്ന് അവകാശപ്പെടുന്ന ഓരോ വിഭാഗത്തി ന്റെയും നേതാക്കള്‍ ഒന്നോര്‍ക്കണം. നിങ്ങളുടെ ഈ വിഭാഗീയതകൊണ്ട് സമുദായത്തിന് എന്ത് നേട്ടമാണ് ഉണ്ടാക്കിക്കൊടു ക്കാന്‍ സാധിച്ചിട്ടുള്ളത്. ഓരോ സമുദായവും സംഘടിച്ച് ശക്തിയാര്‍ജ്ജിച്ച് അവരുടെ അവകാ ശങ്ങള്‍ നേടി എടുക്കുമ്പോള്‍ പുലയര്‍ തമ്മില്‍ തല്ലി ശിഥിലമാകുകയാണ്. പിതാമഹന്മാര്‍ ഉണ്ടാക്കിയ നേട്ടങ്ങളുടെ വാര്‍ഷികങ്ങള്‍ രണ്ടായി ആഘോഷിക്കുമ്പോള്‍ വെളിയില്‍നിന്ന് വീക്ഷിക്കുന്ന മറ്റ് സമുദായക്കാര്‍ മൂക്കത്ത് വിരല്‍ വയ്ക്കുകയാണ്. എന്തിനിങ്ങനെ സ്വയം അപഹാസ്യ രാകുന്നു. ഓരോ വിഭാഗത്തിന്റെയും ശക്തിതെളിയിക്കാന്‍ സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടുമ്പോള്‍ വ്യക്തിപരമായി സമൂഹത്തില്‍ ഓരോ പുലയ ന്റെയും ശക്തി ചോര്‍ന്നു പോകുകയാണ്. അധികാരമോഹത്തിന്റെ മുഖമൂടി ധരിച്ചിരിക്കുന്ന നിങ്ങള്‍ക്ക് അത് മനസ്സിലാവില്ല.

അജ്ഞതയുടെയും അന്ധകാരത്തിന്റെയും പടുകുഴിയില്‍ കിടന്ന് മൃഗ തുല്യമായ ജീവിതം നയിച്ച അസംഘടിതാരായ അയിത്തജനതയെ സമൂഹത്തിന്റെ മുഖ്യധാര യിലേക്ക് കൈപിടിയിച്ചുയര്‍ത്തിയ മഹാത്മാ അയ്യന്‍കാളിയുടെ ത്യാഗങ്ങളെ എന്തുകൊണ്ട് നിങ്ങള്‍ മറന്നുപോകുന്നു? ജന്മിമാരുടെ പാടങ്ങള്‍ തരിശിട്ട് അവരുടെ പത്തായങ്ങള്‍ കാലിയാക്കി അവരുടെ മക്കളെ പട്ടിണിക്കിട്ട് സവര്‍ണ്ണശക്തികളെ കായികമായും നിയമപരമായും നേരിട്ട് ആ മഹാത്മാവ് നേടിതന്ന വിദ്യാഭ്യാസ സ്വാതന്ത്ര്യം; അതിന്റെ ഫലമായി വിദ്യാസമ്പന്നരായി എന്ന് അഹങ്കരി ക്കുന്ന നിങ്ങള്‍ ആ സ്വാതന്ത്ര്യം ദുര്‍വിനിയോഗം ചെയ്യുകയല്ലേ ചെയ്യു ന്നത്?

സ്വന്തം സമുദായത്തില്‍നിന്ന് 10 ബി. എ.ക്കാരെ കണ്ടുവേണം മരിക്കാ നെന്ന് ആഗ്രഹിച്ചിരുന്ന അദ്ദേഹം സ്വന്തം മക്കളുടെ ഉയര്‍ച്ചയല്ല മറിച്ച് സമുദായത്തിന്റെ വളര്‍ച്ചയാണ് ആഗ്രഹിച്ചത്. സ്വാര്‍ത്ഥ മോഹങ്ങള്‍ക്ക് സ്വന്തം ജീവിതത്തില്‍ ഇടമില്ലായിരുന്നുവെന്നാണ് നമുക്ക് കാട്ടിതന്നത്. ആ നേതൃത്വ പാടവത്തെ എന്തുകൊണ്ട് നിങ്ങള്‍ മാതൃകയാക്കുന്നില്ല.

2008-ല്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ ശ്രീമതി സോണിയാ ഗാന്ധി പങ്കെടുത്ത കെ. പി. എം. എസ്.ന്റെ ഒരു സമ്മേളനം നടന്നു. ആ സമ്മേളനത്തിലെ ജനബാഹുല്യം കണ്ട് വിറളിപിടിച്ച രാഷ്ട്രീയക്കാരന്റെ കപടനീക്കമാണ് കെ. പി. എം. എസ്.ന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. അത് മനസ്സിലാക്കാന്‍ അതിന്റെ നേതാക്കള്‍ക്ക് കഴിയാതെ പോയി.

രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന ഇതര ജാതിക്കാര്‍ക്ക് അവരുടെ ജാതി സംഘടനയില്‍ പ്രവര്‍ത്തിക്കാം. പക്ഷെ പുലയന് അത് പാടില്ല. അതിന് കാരണമുണ്ട്. കേരളത്തിലെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ചോര വീണ് ചുവന്നതാണ് ഇന്നിവിടെ പാറുന്ന ചെങ്കൊടി. ആ അടിസ്ഥാന വര്‍ഗ്ഗ ത്തിന്റെ പിതാമഹന്മാരുടെ ചരിത്രം ബോധപൂര്‍വ്വം മറച്ചുവച്ച്, അവര്‍ ചോരനീരാക്കി നേടിക്കൊടുത്ത സ്വാതന്ത്ര്യങ്ങള്‍, അവകാശങ്ങള്‍ എല്ലാം ഈ ചെങ്കൊടിയുടെ ശക്തികൊണ്ട് കിട്ടിയതാണെന്ന് തെറ്റിദ്ധരിപ്പിച്ച്, അവരുടെ ആജ്ഞയെ മുതലെടുത്തുകൊണ്ട്, ആ കൊടിയുടെ കീഴില്‍ തളച്ചിടാന്‍ അന്നത്തെ ബ്രാഹ്മണബുദ്ധിക്ക് കഴിഞ്ഞു.

എന്നാല്‍ കാലം മാറി, അക്ഷരദേവതയുടെ കടാക്ഷത്താല്‍ ചിലര്‍ക്കെ ങ്കിലും ആ ചരിത്രം മനസ്സിലാക്കാന്‍ സാധിച്ചു, സംഘടനയുടെ ആവശ്യം തിരിച്ചറിഞ്ഞു. അടിയാളന്‍ അക്ഷരം പഠിച്ചാല്‍ പാടത്ത് പണിക്ക് ആളെ കിട്ടില്ലെന്ന് പണ്ടത്തെ ജന്മിമാര്‍ ഭയപ്പെട്ടിരുന്നുവെങ്കില്‍, ഇന്ന് അടിസ്ഥാന വര്‍ഗ്ഗം അവന്റെ ചരിത്രം മനസ്സിലാക്കിയാല്‍, അവന്‍ സംഘടിച്ചാല്‍ പാര്‍ട്ടിയുടെ ശക്തി തെളിയിക്കാനും രക്തസാക്ഷിയാകാനും ആളെകിട്ടി ല്ലെന്ന് മനസ്സിലാക്കിയ രാഷ്ട്രീയക്കാരാണ് ഈ സംഘടനയുടെ കടയ്ക്കല്‍ കത്തിവച്ചത്.

സാമൂഹിക പരിഷ്‌കര്‍ത്താവായി ശ്രീനാരായണ ഗുരുവിനെ വാഴ്ത്തപ്പെടു മ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായി സാമൂഹിക മാറ്റമുണ്ടാ യതും നേട്ടങ്ങളുണ്ടായതും കൂടുതല്‍ അദ്ദേഹം പ്രതിനിധാനം ചെയ്ത ഈഴവ സമുദായ ത്തിനായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ അവരുടെ സ്വകാര്യ സ്വത്തായി കരുതിപ്പോരുന്നു. ഈ കഴിഞ്ഞ മാസം ഗുരുവിന്റെ പൂര്‍ണ്ണകായ പ്രതിമ തലസ്ഥാനത്ത് സ്ഥാപിച്ചു. എന്നാല്‍ സമൂഹത്തിലെ അസ്പാര്‍ശ്യരായ എല്ലാ വിഭാഗത്തിന്റെയും യജമാന നായിരുന്നു അയ്യന്‍കാളി. 'സാധുജനപരിപാലന സംഘം'' എന്ന ഒരു സംഘടനയുടെ കീഴില്‍ ആ വലിയ വിഭാഗം ജനതയെ അണിനിരത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ആ മഹാത്മാവിന്റെ ഭൗതികദേഹം അടക്കം ചെയ്തിരിക്കുന്ന സ്മൃതി മണ്ഡപത്തിന്റെ സ്ഥിതി ഇന്നെന്താണ്? ''പാഞ്ചജന്യം'' ഭഗവാന്‍ ശ്രീകൃഷ്ണന്റെ കയ്യിലെ ശംഖ്. മഹാഭാരത യുദ്ധത്തില്‍ മുഴങ്ങിയ ശംഖനാദം, അത് ധര്‍മ്മയുദ്ധത്തിന്റെ കാഹള മായിരുന്നു. അടിച്ചമര്‍ത്ത പ്പെട്ടവന്റെ ഉയര്‍ത്തെഴു ന്നേല്‍പ്പിനു വേണ്ടിയുള്ള ധര്‍മ്മയുദ്ധത്തിലെ സാരഥിയുടെ സ്മൃതിമണ്ഡപത്തിന് ആ പേര് നല്‍കിയത് തികച്ചും അനുയോജ്യം തന്നെ. എന്നാല്‍ ഇന്ന് ആ ബോര്‍ഡ് വായിക്കുവാന്‍ പോലും കഴിയാത്തവിധം നശിച്ചു പോയിരിക്കുന്നു. അതിനുചുറ്റും കാടുപിടിച്ച്, ഒഴിഞ്ഞ മദ്യക്കുപ്പികളും കൊണ്ട് നിറഞ്ഞിരിക്കുന്നു. സവര്‍ണ്ണന്റെ കിണറില്‍ തൊടുവാനോ, വെള്ളം കോരുവാനോ അനുവദിക്കാതിരുന്ന കാലത്ത്, അയിത്ത ജാതി ക്കാരന് കുടിവെള്ള ത്തിനു വേണ്ടി കുഴിച്ച കിണര്‍ ഇന്നത് മാലിന്യങ്ങള്‍ തള്ളാനുള്ള കുഴിയായി മാറിയിരിക്കുന്നു. ആ മഹാത്മാവിന്റെ ചരിത്രമറിയുന്ന ഏതൊരാള്‍ക്കും കണ്ണീരോ ടെയല്ലാതെ അവിടെനിന്ന് മടങ്ങാനാവില്ല. ഇന്ത്യയിലെ ഒരു സാമൂഹിക പരിഷ്‌കര്‍ത്താവിനും ഇതുപോലൊരു അവഗണന ഉണ്ടായികാണില്ല.

ജാതിസംഘടനകളുടെ കുടിപ്പകയുടെയും അനൈക്യത്തിന്റെയും അവകാശവാദത്തിന്റെയും പരിണിതഫലമല്ലേ ഈ കാണുന്നത്?

ഈ കഴിഞ്ഞ ഏപ്രില്‍ എം. ജി. യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിനിയായ ദീപ പി. മോഹനെ ലാബില്‍ പൂട്ടിയിടുകയും ഫണ്ടില്ലെന്നുപറഞ്ഞ് പരീക്ഷണ സാമഗ്രികള്‍ നിഷേധിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തില്‍ എത്ര ജാതി സംഘടനകളാണ് പല ദിവസങ്ങളിലായി പ്രതിഷേധിച്ചത്. ഒരു പട്ടിക വിഭാഗത്തിലെ വിദ്യാര്‍ത്ഥി എന്ന നില യില്‍ എല്ലാ സംഘടനകളും ഒത്തൊരുമിച്ച് ഒരു ദിവസം പ്രതിഷേധിച്ചിരുന്നെങ്കില്‍ ആ കുട്ടിക്ക് എപ്പോഴേ നീതി കിട്ടുമായിരുന്നു.

സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതികളെ ചെറുക്കുന്നതിനും നിഷേധി ക്കുന്ന അവകാശങ്ങല്‍ നേടി എടുക്കാനും പട്ടികജാതി; പട്ടികവര്‍ഗ്ഗ സംഘടനകള്‍ ഒന്നിച്ചുനിന്നേ മതിയാകൂ. ലോകരാഷ്ട്രങ്ങള്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍പോലും ഒരു മേശക്ക് ചുറ്റുമിരുന്ന് ചര്‍ച്ചയിലൂടെ പരിഹരി ക്കുന്നു ഈ നേതാക്കന്മാര്‍ക്ക് എന്തുകൊണ്ട് അതിന് കഴിയാതെ പോകുന്നു?

നിങ്ങളുടെ മനസ്സിലെ കുടിപ്പകകള്‍ മറന്ന് അധികാര മോഹങ്ങള്‍ മറന്ന് പരസ്പര ചര്‍ച്ചയിലൂടെ ഒന്നായിനിന്ന് നിങ്ങളെ വിശ്വസിക്കുന്ന, സ്‌നേഹിക്കുന്ന, കേരളത്തിലെ ഈ ജനതയുടെ കണ്ണീരൊപ്പുകയും സമൂഹത്തിലെ ഒറ്റപ്പെടലില്‍നിന്ന് അവരെ രക്ഷിച്ച്, പട്ടികവിഭാഗ സംഘടനകളുമായി കൈകോര്‍ത്ത് നമ്മുടെ പൈതൃക സമ്പത്ത് സംരക്ഷിക്കുകയും ചെയ്തില്ലെങ്കില്‍...

കാലം നിങ്ങള്‍ക്ക് മാപ്പു തരില്ല... തീര്‍ച്ച.

ബോധിസത്വ അംബേദ്‌കര്‍

പെമ്പിള ഒരുമൈ തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം ഗോത്രസഭയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ നില്‍പ്പ് സമരം

ജീവിക്കാനുളള അവകാശ ത്തിനു വേണ്ടി സമരം തുടരുന്ന പൊമ്പിള ഒരുമൈ തൊഴിലാളികള്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് ഗോത്ര മഹാ സഭ നേതാവ് സി.കെ. ജാനുവിന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ നില്‍പ്പ് സമരം നടത്തി. തൊഴിലാളി സമര ത്തെ പിന്തുണക്കുന്ന വിവിധ ബഹുജന പ്രസ്ഥാന പ്രതിനിധികളും പങ്കെടുത്തു.

തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കാന്‍ ശക്തമായ ബഹുജനാഭിപ്രായം ഉയരണം. വാഗ്ദാനം പാലിക്കാത്ത സംസ്‌ക്കാരം കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുണ്ട്. അതാണ് ആദിവാസികളുടെ അനുഭവം. സെപ്റ്റംബര്‍ 26ന് നടക്കുന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തില്‍ പൊമ്പിള ഒരുമൈ തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രാതി നിധ്യമുണ്ടാകണം. നിലവിലുളള ട്രേഡ് യൂണിയന്‍ നേതൃത്വങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടി ട്ടുണ്ട്. പൊമ്പിള ഒരുമൈ തൊഴിലാളി പ്രസ്ഥാനത്തെ ഒഴിവാക്കുന്ന ചര്‍ച്ചകളില്‍ തൊഴിലാളി താല്‍പ്പര്യം സംരക്ഷിക്കപ്പെടില്ല. 500 രൂപ കൂലി വര്‍ദ്ധന വ്യവസായത്തെ തകര്‍ക്കുമെന്ന മന്ത്രിയുടെ പ്രസ്ഥാവനയും മുതലാളിമാര്‍ക്ക് അനുകൂലമാണ്. ആയതിനാല്‍ തോട്ടം തൊഴിലാളി പ്രശ്‌നം പരിഹരിക്കാനുളള ശക്തമായ ബഹുജന പ്രക്ഷോഭം അനിവാര്യമാണ്.

തോട്ടം തൊഴിലാളികളുടെ പ്രശ്‌നം ഗൗരവമുളള സാമൂഹിക പ്രശ്‌നം കൂടിയാണ്. ബ്രിട്ടീഷ് ഭരണം മുതല്‍ തലമുറകളായി ചൂഷണം ചെയ്യ പ്പെടുന്നവരാണ് തോട്ടം തൊഴിലാളികള്‍. സ്ത്രീകള്‍, തൊഴിലാളികള്‍, ദലിതര്‍ എന്ന നിലയിലുളള ചൂഷണത്തോ ടൊപ്പം തമിഴ് ന്യൂനപക്ഷമെന്ന നിലയിലും കടുത്ത അവഗണന നേരിടുന്നു. കൂലി തൊഴില്‍ പ്രാതിനിധ്യം, കുട്ടികളുടെ വിദ്യാഭ്യാസം, അഭ്യസ്ഥവിദ്യരുടെ തൊഴില്‍, ചികിത്സ, സാമൂഹിക സുരക്ഷ, അന്തസ്സുളള പാര്‍പ്പിടം, തോട്ടം തൊഴില്‍ വിടുന്ന വരുടെ പുനരധിവാസം, ജനപ്രാതിനിധ്യം തുടങ്ങിയവയിലെല്ലാം കടുത്ത അവഗണന നേരിടുന്നു. ടാറ്റായ്ക്ക് ഭൂമി കൈമാറിയപ്പോള്‍ തൊഴിലാ ളികളുടെ പുനരധിവാസത്തിന് 24,000 ഏക്കര്‍ ഭൂമി മാറ്റിയതായി സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ സമ്പന്നരായ ഒരു വര്‍ഗ്ഗം ബംഗ്ലാവുകളിലും അവരെ സമ്പന്നരാക്കി മാറ്റിയ തൊഴിലാളികള്‍ പുഴുക്കളെപ്പോലെ ലയങ്ങളിലും തൊഴിലാളികളുടെ അദ്ധ്വാനം കൊളളയടിക്കാന്‍ കെ.ഡി. എച്ച് കമ്പനിക്ക് സര്‍ക്കാര്‍ അംഗീകാരം, കമ്പനി നല്‍കുന്ന തേയിലകൊണ്ട് ടാറ്റായ്ക്ക് കോടികളുടെ ലാഭവും. തൊഴിലാളികളുടെ പുനരധി വാസ ത്തിന് ഭൂമി നല്‍കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍, 10% എസ്റ്റേറ്റില്‍ ടൂറിസം വഴി ലാഭമു ണ്ടാക്കാനും ടാറ്റായ്ക്ക് അംഗീകാരം നല്‍കുന്നു. പൊമ്പിള ഒരുമൈ തൊഴിലാളി പ്രസ്ഥാനത്തെ പിന്തുണച്ച് രംഗത്തുവരാന്‍ എല്ലാ മനുഷ്യ സ്‌നേഹികളും രംഗത്തിറങ്ങേ ണ്ടതുണ്ട്. 

അയ്യന്‍കാളി യുടെ ലോക വീക്ഷണം - കെ എം സലിംകുമാര്‍

നെല്ലിക്കായ് ഔഷധദായകമായ ഫലം

സംഘം കൃതിയായ അകനാനൂറില്‍ വരണ്ട പ്രദേശമായ പാലൈതിണയില്‍ കൂട്ടമായ വളര്‍ന്നു നില്‍ക്കുന്ന നെല്ലി മരങ്ങളും അവയില്‍ കയ്ച്ചും വിള ഞ്ഞും കിടക്കുന്ന നെല്ലിക്കയുടെ കാഴ്ച്ച കള്‍ വര്‍ണ്ണിക്കുന്നുണ്ട്.

തദ്ദേശ ജനതയുടെ മുന്‍കൈയില്‍ പടുത്തു യര്‍ത്തിയ സംഘകാല സംസ്‌ക്കാര ത്തോടെ പഴക്കമുള്ളതും നമ്മുടെ ജീവിതത്തില്‍ ആഴത്തില്‍ വേരൂന്നിയ ഒരു ചെറു വൃക്ഷമാണ്. നെല്ലി കൂടാതെ ആ.ഇ. 500 വര്‍ഷങ്ങള്‍ക്കുമുമ്പ് (സൈന്ധവ സംസ്‌ക്കാരത്തിന്റെ പിന്‍തുടര്‍ച്ചാ ജ്ഞാനിയും വൈദ്യ ശാസ്ത്ര ത്തിന്റെ കുലപതിയുമായ) ചരകന്റെ സംഹിതയില്‍ നെല്ലിക്ക യെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു.

തമിഴിലും മലയാളത്തിലും നെല്ലി എന്ന പേരിലും ഹിന്ദിയില്‍ ആമില എന്നും ഇംഗ്‌ളീഷില്‍ ഇന്ത്യന്‍ ഹൂസ്‌ബെറിയെന്നും അറിയപ്പെടുന്നു. യൂഥോര്‍ബിയേസി കുടുംബത്തില്‍പ്പെടുന്ന നെല്ലിയുടെ ശാസ്ത്ര നാമം ഭഫില്ലാന്തസ് എംബ്ലിക്കഭഎന്നാണ്.


നെല്ലിക്കയുടെ ഇലകള്‍ തണ്ടില്‍ സംയുക്തമായ രീതിയില്‍ പ്രത്യേകം ക്രമത്തില്‍ അടുക്കപ്പെട്ടിരിക്കുന്നു. ഇവയുടെ ഞെട്ടിന് അടിവശത്തിന് ചെറുകൂട്ടങ്ങളായി ഇളംമഞ്ഞ നിറത്തോടു കൂടിയ പൂക്കള്‍ കാണാം. ഈ പ്രത്യേകതയാണ് ഫില്ലാന്തസ് (ുവ്യഹഹമ-ഇല-അചഠഒഅട പൂക്കള്‍) എന്ന ശാസ്ത്ര നാമത്തിനാധാരം.

ഭക്ഷണമായും ഔഷധമായും നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന നെല്ലിക്ക സര്‍വ്വരോഗങ്ങളെ അകറ്റി നിത്യ യൗവ്വനം പ്രധാനം ചെയ്യുന്ന ഔഷധ മായി കണക്കാക്കപ്പെടുന്നു.

ഉഷ്ണമേഖല ആര്‍ദ്ര ഇലപൊഴിക്കും കാടുകളിലും പുല്‍മേടുകളിലും സാധാരണയായി കാണപ്പെടുന്ന നെല്ലി ഇന്ത്യയിലെ ഏറെക്കുറെ എല്ലാ സ്ഥലങ്ങളിലും കണ്ടു വരുന്നെങ്കിലും വരണ്ട കാലാവസ്ഥ നിലനില്‍ക്കുന്ന ഡക്കാന്‍ സമതല പ്രദേശങ്ങളിലാണ് ഇടതൂര്‍ന്നു വളരുന്നതും കൂടുതല്‍ ഫലം നല്‍കുന്ന നെല്ലി മരങ്ങള്‍ ഉള്ളത്. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 1500 മീറ്റര്‍ ഉയരം വരെയുള്ള പ്രദേശങ്ങളാണ് നെല്ലി വളരുന്നതിന് അനുയോജ്യം. കേരളത്തില്‍ വരണ്ട കാലാവസ്ഥയുള്ള കിഴക്കന്‍ ഭാഗങ്ങളാണ് കൂടുതല്‍ കായ്ഫലം ലഭിക്കുന്നനല്ലിമരങ്ങള്‍ കാണപ്പെടുന്നത്.

പിഞ്ചുകായ്കള്‍ക്ക് പച്ചനിറവും വിളഞ്ഞു വരുന്നതിനനുസരിച്ച് പച്ച നിറം കുറഞ്ഞ് പച്ച കലര്‍ന്ന മഞ്ഞ നിറത്തോടു കൂടിയിരിക്കും. മൂപ്പെത്തിയ (വിളഞ്ഞ) കായ്കള്‍ക്ക് ഇളം മഞ്ഞ നിറമായിരിക്കും. കേരളത്തിന്റെ കാലാവസ്ഥയില്‍ ഏകദേശം ഒക്‌ടോബര്‍ മുതല്‍ ജനുവരി മാസം വരെ വിളഞ്ഞ കായ്കള്‍ ലഭിക്കുന്നു.

സാധാരണയായി നാം ഉപയോഗിക്കുന്ന പഴങ്ങളില്‍ ജീവകം സി യുടെ ഏറ്റവും വലിയ കലവറയാണ് നെല്ലിക്ക. ഓറഞ്ചിലുള്ളതിന്റെ ഇരു പതിരട്ടി ജീവകം സി. നെല്ലിക്കയിലുണ്ട്. 100 ഗ്രാം ആപ്പിളിന് ഒരു മില്ലിഗ്രാം സി യാണ് അടങ്ങിയിരിക്കുന്നത്. അത് അത്രയുമുള്ള നെല്ലിക്ക യിലാണെങ്കില്‍ 600 ഗ്രാം ജീവകം സി ആണ് അടങ്ങിയിരി ക്കുന്നത്. കൂടാതെ വിറ്റാമിന്‍ അ യും വിറ്റാമിന്‍ ആ യും നെല്ലിക്ക യിലുണ്ട്. കാല്‍സിയം, ഇരുമ്പ്, ഇലാജിക് ആസിഡ്, സാലിക് ആസിഡ്, ടാനിക് ആസിഡ് തുടങ്ങിയവയും നെല്ലിക്കയിലുണ്ട്. അമ്ല ദ്രവ്യങ്ങളില്‍ ശ്രേഷ്ഠ മാണ് നെല്ലിക്ക. ആറ് രസങ്ങളില്‍ ഉപ്പ് ഒഴികെയുള്ള അഞ്ച് രസങ്ങളും നെല്ലിക്കയിലണ്ട്. മറ്റു ഫലങ്ങളെപ്പോലെ ജീവകം സി. ഓക്‌സീകരണം മൂലം നഷ്ടപ്പെടാത്തതുകൊണ്ട് ചൂടാക്കുമ്പോഴും ദീര്‍ഘകാലം സംഭരിച്ചു വയ്ക്കുമ്പോഴും നഷ്ടപ്പെടാത്ത ജീവകം സി യുടെ ഉറവിടമെന്ന പ്രത്യേക തയും കൂടി നെല്ലിയ്ക്കക്ക് ഉണ്ട്.

നെല്ലിയിലെ ഔഷധപ്രധാനമായി ഉപയോഗിക്കുന്നത് കായ്കളാണെങ്കിലും ഇല. തൊലി, തടി, വേര് എന്നീ ഭാഗങ്ങളും ഉപയോഗിച്ചുള്ള നാടന്‍ പ്രയോഗങ്ങളും പ്രചാരത്തിലുണ്ട്. ശരീരത്തിലുണ്ടാകുന്ന നീര്‍ക്കെട്ടിന് നെല്ലിയില ഉപയോഗിച്ചുള്ള ചികില്‍സ, നെല്ലി പലകയും നെല്ലിത്തടി ഉപയോഗിച്ച് കിണറുകളിലെ വെള്ളം ശുദ്ധീകരിക്കുന്നതും നമ്മുടെ ഇടയില്‍ ഇപ്പോഴും ഉണ്ട്.

ആയുര്‍വേദത്തില്‍ നെല്ലിക്കായ്ക്ക് പ്രഥമ സ്ഥാനമാണുള്ളത്. രക്തപിത്തം, പ്രമേഹം, മുടികൊഴിച്ചില്‍, ക്ഷീണം എന്നിവ അകറ്റാനും, ദഹനം കാഴ്ചശക്തി, നാഡീബലം എന്നിവ വര്‍ദ്ധിപ്പിക്കുവാനും നെല്ലിക്ക നല്ലതാണ്.

ച്യവനപ്രാശം. ത്രിഫലം എന്നീ ഔഷധ കൂട്ടിലെ പ്രധാന ചേരുവയാണ് നെല്ലിക്ക. കൂടാതെ 100 ലധികം പരമ്പരാഗത ഔഷധക്കൂട്ടുകളിലും, 105-ല്‍പരം വിവിധ ജീവന്‍ രക്ഷാ ഔഷധങ്ങളിലും നെല്ലിക്ക ചേരുന്നുണ്ട്. ഇത്രയേറെ ഗുണപ്രധാനമായ ഔഷധം ഈ ഫലത്തെ നാം വേണ്ട രീതിയില്‍ കണ്ടറിഞ്ഞ് ഉപയോഗിക്കാന്‍ തയ്യാറാകണം.  

അതിജീവനത്തിന്റെ ചെറുത്തുനില്‍പ്പുകള്‍

ദളിത്‌ എംപ്ലോയ്സ് ആന്‍ഡ് പെന്‍ഷനേഴ്സ് അസോസിയേഷന്‍

ആംഗലേയ ശബ്ദങ്ങള്‍; ഉച്ചാരണവും അര്‍ത്ഥവും :3 - ഡോ. കെ എം കര്‍മ്മചന്ദ്രന്‍

abeam (അബീം/എബീം) adj. കപ്പലിന്റെ കീലിനു കുറുകെ.
abecedarian (എയ്ബീസെഡറിയന്‍ / എയ്ബീസീഡെറീയന്‍) n. ഒരു വിഷയത്തിന്റെ അടിസ്ഥാനപാഠം മാത്രം പാലിച്ചു തുടങ്ങിയയാള്‍.
abecedarian (adj) അക്ഷരമാലയെ സംബന്ധിച്ച; അക്ഷരമാലക്രമത്തിലുള്ള; അടിസ്ഥാനപാഠങ്ങളെ സംബന്ധിച്ച.
abed (എബെഡ്) adv. കിടക്കവെ; കിടന്നുകൊണ്ട്
abel (ആബെല്‍) ആദാമിന്റേയും ഹവ്വയുടേയും രണ്ടാമത്തെ പുത്രന്‍; സഹോദരനായ കയേനിനാല്‍ കൊലചെയ്യപ്പെട്ടയാള്‍ (B).
abelian (ആബേലിയന്‍) adj. നോര്‍വീജിയന്‍ ഗണിതശാസ്ത്രജ്ഞനെ സംബന്ധിച്ച (COMMUTATIVE).
abelmosk (എയ്ബല്‍മോസ്‌ക്) n. ഏഷ്യന്‍ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കാണപ്പെടുന്ന കുറ്റിയായി വളരുന്ന ഒരു ഔഷധസസ്യം.
aberdeen Angus (അബര്‍ഡീന്‍ ആംഗസ്) n. സ്‌കോട്‌ലന്റില്‍ ഉത്ഭവിച്ച ഒരുതരം ഇറച്ചിക്കാള.
aberrant (അബറന്റ്) adj. സാധാരണയുള്ളതില്‍ നിന്നും വ്യതിചലിച്ച. n. aberrant; adv. aberrantly; aberranted; n. aberrance; aberrancy; adv. aberranty; adj. aberrated; ABERRANT
aberration (അബറേഷന്‍) n. വ്യക്തിയുടെ മാര്‍ഗഭ്രംശം; വഴിപിഴക്കല്‍; ച്യുതി; നിലവിട്ട നടപ്പ്; വ്യതിയാനം; വ്യതിചലനം; (astron.) ഗ്രഹ നക്ഷത്രങ്ങളുടെ മാര്‍ഗഭ്രംശം; നക്ഷത്രസ്ഥിതിഭേദം; ഭ്രംശംവന്ന ശരീരാവയവം; ഒരു കണ്ണാടിയുടേയോ ലെന്‍സിന്റേയോ ഭ്രംശം. adj. aberrational.
abait (അ്‌ബെറ്റ്) vt. പ്രോത്സാഹിപ്പിക്കുക; പിന്നില്‍ നിന്നുകൊണ്ട് ധൈര്യം കൊടുക്കുക; കുറ്റകൃത്യങ്ങള്‍ക്കു പ്രേരിപ്പിക്കുക. pa.p abetted; pr.p abetting; ; ns. abetment; abetter; abettor.
abeyance ( എ്‌ബേയന്‍സ്) n. SUSPENSION; നിര്‍ത്തിവെക്കല്‍; നീട്ടിവെക്കല്‍; നീക്കിവെക്കുക (Examination result is kept in abeyance) adj. abeyant; syn. LATENT.
abhor (എ്ബ്‌ഹോര്‍*) vt. (abhorred; abhorring) വെറുപ്പോടെ കണക്കാക്കുക; വെറുപ്പോടെ വീക്ഷിക്കുക; പുച്ഛത്തോടെയോ ഭയത്തോടെയോ അകന്നു നില്കുക; തള്ളിക്കളയുക; നീരസം പ്രകടിപ്പിക്കുക. n. abhorrer; adj. abhorrent; adv. abhorrently; n. abhorrence വെറുപ്പോടെയുള്ള അകല്ച്ച/അകന്നു നില്ക്കുവാനുള്ള മനോഭാവം അഥവാ വികാരം; അറപ്പ്; നീരസം; വെറുപ്പ്; ജൂഗുപ്‌സ.
abib (അവീവ്) n. ഹീബ്രു കലണ്ടറിലെ ആദ്യത്തെ മാസം.
abide (എ്‌ബൈഡ്) vi/vt. പാലിക്കുക; സഹിക്കുക; കാത്തിരിക്കുക; വര്‍ത്തിക്കുക; abiding തുടര്‍ന്നുള്ള; നിലനില്ക്കുന്ന; സ്ഥായിയായ (pa.t/pa.p. abode); n. abider; adv. abidingly; n. abidance.

തുടരും....
drkmkarmmachandran@gmail.com

പട്ടികജാതി/വര്‍ഗ അതിക്രമ നിരോധന നിയമം: നാടുകടത്തല്‍ - വി കെ കുട്ടപ്പന്‍ ചങ്ങനാശേരി

a) ഈ നിയമത്തിന്റെ ശിക്ഷാര്‍ഹമായ അതിക്രമങ്ങളില്‍ പറയും പ്രകാരമുള്ള കുറ്റകൃത്യം ഏതെങ്കിലും ഒരാളില്‍ നിന്നും ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് ഒരു പരാതിയുടെ അടിസ്ഥാനത്തിലോ പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലോ പ്രത്യേക കോടതിക്കു ബോധ്യപ്പെട്ടാല്‍ ആ ആള്‍ ഏതു പ്രദേശത്തു താമസിച്ചാലാണോ കുറ്റകൃത്യം നടത്താന്‍ സാദ്ധ്യതയുള്ളത് ആ പ്രദേശത്തുനിന്നും അയാളെ ആ പ്രദേശത്തിന്റെ പരിധിക്കു പുറത്ത് രണ്ടു വര്‍ഷത്തില്‍ കവിയാത്ത കാലത്തേക്കു മാറ്റി നിര്‍ത്താന്‍ (നാടുകടത്താന്‍)പ്രത്യേക കോടതിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.

b) ഏതു സാഹചര്യത്തിലാണ് ഇങ്ങനെ നാടുകടത്തപ്പെടുന്നത് എന്ന് രേഖാമൂലം കോടതി ആ ആളിനെ അറിയിച്ചിരിക്കേണ്ടതാണ്. ര) തന്നെ നാടുകടത്തുന്നത് നടപ്പാക്കാതിരിക്കാന്‍ മതിയായ കാരണങ്ങള്‍ കാണിച്ചുകൊണ്ട് ബന്ധപ്പെട്ട ആള്‍ ഉത്തരവുണ്ടായി 30 ദിവസത്തിനകം അപേക്ഷ സമര്‍പ്പിച്ചാല്‍ അതു പരിഗണിച്ച് കാരണങ്ങള്‍ മതിയായതെന്നു ബോദ്ധ്യപ്പെട്ടാല്‍ നാടുകടത്തല്‍ ഉത്തവരു റദ്ദു ചെയ്യുന്നതാണ്.
11. a) നാടുകടത്തല്‍ ഉത്തരവു കൈപ്പറ്റിയ ആള്‍ അതു മാനിച്ചു പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അയാളെ അറസ്റ്റു ചെയ്തു മാറ്റിപ്പാര്‍പ്പിക്കാന്‍ കോടതിക്കധികാരമുണ്ട്.
b) ഒരു നിശ്ചിത കാലത്തേക്ക് ഇങ്ങനെ നാടു കടത്തപ്പെട്ട ആള്‍ കാലാവധി കഴിഞ്ഞു മടങ്ങിയെത്തി. പഴയസ്ഥലത്തു താമസിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ അയാളില്‍ നിന്നും പ്രത്യേക ബോണ്ടെഴുതി വാങ്ങി പഴയസ്ഥലത്തു താമസിപ്പിക്കുവാനുള്ള അധികാരം സ്‌പെഷ്യല്‍ കോടതിക്കാണ്. ഇതിനായി പ്രത്യേക നിബന്ധനകള്‍ ഉണ്ടായിരിക്കുന്നതും അതു കര്‍ശനമായി പരിശോധനാ വിധേയമാക്കുന്നതുമാണ്.
c) ഈ ഉത്തരവിനെ ഏതവസരത്തിലും അസ്ഥിരപ്പെടുത്താനുള്ള അധികാരം സ്‌പെഷ്യല്‍ കോടതിയില്‍ നിക്ഷിപ്തമാണ്.
d) നാടു കടത്തപ്പെട്ടതും ബോണ്ടിന്റെ അടിസ്ഥാനത്തില്‍ താല്‍കാലിക ഉത്തരവ് ലഭിച്ചതുമായ ആള്‍ തനിക്കു താല്‍ക്കാലിക ഉത്തരവിന്‍പ്രകാരം ലഭിച്ച തീയതി കഴിഞ്ഞിട്ടും നേരത്തെ ലഭിച്ച ഉത്തരവിന്‍ പ്രകാരം അവശേഷിക്കുന്ന കാലത്തേക്ക് എവിടെ നിന്നാണോ നാടുകടത്തപ്പെട്ടത് അവിടേക്കു പ്രവേശിക്കുവാന്‍ പാടില്ലാത്തതാണ്.
e) കോടതിയില്‍ നല്‍കിയിട്ടുള്ള ബോണ്ടിലെ വ്യവസ്ഥകള്‍ പാലിക്കാതെ നാടുകടത്തപ്പെട്ട ആള്‍ ആ സ്ഥലത്തു പ്രവേശിക്കുന്നതാകയാല്‍ അയാളെ അറസ്റ്റു ചെയ്തു നീക്കം ചെയ്യുവാന്‍ പ്രത്യേക കോടതിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
12. a) നാടുകടത്തപെടല്‍ ഉത്തരവ് ലഭിച്ച വ്യക്തിയുടെ ഫോട്ടോഗ്രാഫ്, ശരീര അളവ്, തൂക്കം ഇവ കോടതി നിര്‍ദേശാനുസരണം അധികാരപ്പെട്ട പോലീസ് ആഫീസര്‍ എടുക്കേണ്ടതാണ്.
b) ഇങ്ങനെ ഫോട്ടോഗ്രാഫ് എടുക്കുന്നതും അളവുതൂക്കങ്ങളെടുക്കുന്നതും വിസമ്മതിക്കുന്നത് കോടതി ഉത്തരവു ലംഘനമായി കണക്കാക്കി ശിക്ഷണ നടപടികള്‍ സ്വീകരിക്കുന്നതാണ്.
c) ഇങ്ങനെ വിസമ്മതിക്കുന്നത് ഇന്‍ഡ്യന്‍ പീനല്‍ കോഡ് 186-ാം വകുപ്പനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാകുന്നു.
13. 10-ാം വകുപ്പനുസരിച്ചുള്ള ഉത്തരവ് അനുസരിക്കാതിരുന്നാല്‍ ഒരു വര്‍ഷത്തില്‍ കവിയാത്ത ജയില്‍ശിക്ഷ വിധിക്കാവുന്നതാണ്. 

മന്ത്രി ഈഴവനും കണക്കപ്പിള്ള നായരും സേനാനായകന്‍ മുസ്ലീമും - കുന്നുകുഴി എസ് മണി

പുലയനാര്‍ കോട്ടയിലെ കോതന്‍ രാജാ വിന്റെ മന്ത്രി പേട്ട സ്വദേശിയായ ഒരു ഈഴവ പ്രമാണിയാണ്. രാജാവിന്റെ ഉടവാള്‍ ഇന്നും പേട്ടയിലെ ആ മന്ത്രി ബന്ധുവിന്റെ വീട്ടില്‍ സൂക്ഷിച്ചിട്ടുള്ളതായി പറയപ്പെടുന്നു. ഒട്ടേറെ അന്വേഷണങ്ങള്‍ ഈ ഗ്രന്ഥകര്‍ത്താവ് നടത്തി യെങ്കിലും കണ്ടെത്താനായില്ല. കെ. ദാമോദരന്‍ ബി. എ. കേരളകൗമുദി ദിനപത്രത്തില്‍ 1961 ല്‍ എഴുതിയ 'പെരുമാട്ടുപുലയി' എന്ന ലേഖനത്തില്‍ പുലയനാര്‍ കോട്ടയിലെ രാജാവിന്റെ ഈഴവ മന്ത്രിയെക്കുറിച്ച് വിവരിക്കുന്നുണ്ട്. അതുപോലെ കൊട്ടാര ത്തിലെ ഭരണ നിര്‍വ്വഹണം നടത്തിയതും, കണക്കുകള്‍ നോക്കി നടത്തി യിരുന്നതും പുലയനാര്‍ കോട്ടയ്ക്കു സമീപത്തായുള്ള ശുദ്ര (നായര്‍) കുടുംബ ത്തില്‍പ്പെട്ട ഒരാളായിരുന്നുവെന്ന് 'നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍' എന്ന ഗ്രന്ഥ ത്തില്‍ റവ. ഫാദര്‍ മേറ്റിയര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1883 ല്‍ ലണ്ടന്‍ മിഷന്‍ സൊസൈറ്റി പ്രസിദ്ധീകരിച്ച 'നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍' എന്ന ഗ്രന്ഥത്തിലെ മൂന്നാം അദ്ധ്യായത്തില്‍ പുലയനാര്‍ കോട്ടയയെ ക്കുറിച്ചും അവിടത്തെ കണക്കപ്പിള്ളയെക്കുറിച്ചുമെല്ലാം എഴുതിയിട്ടുണ്ട്; In the Neighbour hood of Travancore Pulayas are accustomed to boast having once had a chief ain or raja of their own who resided in fort not far off there certainly on some reminds on the summit of a hill near vely of a mud wall and ditch some 60 or 70 feet square enclosing a small level plot of ground know over grown with scrod and having a deed well inside. This is commonly called pulayanar cotta and a sudra family in the nighbourhood are called by their fellows. The Pulayans accountants and freely admit that their an scestors did hold that office.20

മേറ്റിയര്‍ 131 വര്‍ഷം മുന്‍പ് വളരെ വ്യക്തമായ വിവരങ്ങള്‍ തരുമ്പോള്‍ ഇന്നത്തെ ആധുനിക ചരിത്ര കാരന്മാര്‍ അതൊക്കെ തള്ളിക്കളയാനും വികൃത മാക്കാനുമാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. 'മുഖച്ഛായമാറുന്ന ആക്കുളം' എന്നപേരില്‍ 1984 ജൂലൈ 19 ന് പുതിയ വ്യാമസേന കേന്ദ്രത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ 'ചരിത്ര ത്തിന്റെ നിറം പിടിപ്പിച്ച സത്യങ്ങളും അസത്യങ്ങളും നിറഞ്ഞ നൂറുനൂറു കഥകള്‍ നിറഞ്ഞതാണ് ഈ പ്രദേശം മുഴുവന്‍. തൊട്ടടുത്ത പുലയനാര്‍കോട്ട അതിലൊന്നാണ്. ഇന്ന് ആ പ്രദേശത്ത് ക്ഷയരോഗാശുപത്രി സ്ഥിതി ചെയ്യുന്നു. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒരു പുലയരാജാവ് ഇവിടെ ഭരിച്ചിരുന്നു. അദ്ദേഹത്തിന്റെ സൗന്ദര്യവതിയായ മകള്‍ക്കുവേണ്ടി തൊട്ടടു ത്തുള്ള ആറ്റിങ്ങല്‍ രാജാവ് യുദ്ധം ചെയ്തുവെന്നും അതോടെ പുലയനാര്‍കോട്ട നശിച്ചുവെന്നും പറയുന്നു. ഏതായാലും ഈ കഥയ്ക്ക് ചരിത്രപരമായ തെളിവുകള്‍ ഇല്ലെന്ന് ചരിത്രകാരനും പണ്ഡിതനുമായ ശൂരനാട്ടുകുഞ്ഞന്‍പിള്ള അഭിപ്രായപ്പെട്ടു.' 21 ശൂരനാട്ട് കുഞ്ഞന്‍പിള്ള പുലയനാര്‍ കോട്ടയ്ക്ക് ചരിത്രപരമായ തെളിവുകള്‍ ഇല്ലെന്നു പറയു മ്പോള്‍ ഒരു നൂറ്റാണ്ടിനു മുന്‍പ് പുലയനാര്‍ കോട്ടയ്ക്ക് ചരിത്രപരമായ തെളിവുകള്‍ തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി വച്ച റവ. ഫ. സാമുവല്‍ മേറ്റിയര്‍ കള്ളക്കഥയാണോ എഴുതിയത് എന്ന് തോന്നിപ്പോകുന്നു.

പുലയനാര്‍ കോട്ടയിലെ പുലയരാജാവായ കോതന് ഒരു മകനും, മകളു മാണ് ഉണ്ടായിരുന്നത്. മകള്‍ അതിസുന്ദരിയും മോഹം ജനിപ്പിക്കുന്ന ആകാരവടിവു മുണ്ടായിരുന്നു. പേര് ചിത്തിര റാണിയെന്നായിരുന്നു. യശ: ശരീരനായ പി. കെ. ചോതിയുടെ ഡയറിക്കുറിപ്പുകളില്‍ നിന്നാണ് ഈ പേര് കണ്ടെത്തിയത്. അതെ സമയം മകന്റെ പേരോ റാണിയുടെ പേരോ ലഭ്യമല്ല.