"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

പൊലിച്ചുപാടല്‍ - കുന്നുകുഴി എസ് മണി

പൊലിക പൊലിക ഭഗവതിയേ പൊലികാ
പൊലികാ ഭഗവതിയേ, പൊലിക പൊലികാ;
വെള്ളിമാങ്കല്ലിന്റെ ഓരടിയില്‍ 
തേറുന്നല്ലോ അഴകിയ നാഗമണിപ്പുറ്റ്,
നാഗമണിപ്പുറ്റിന്റെ നന്‍ നടുവില്‍ താന്നേ
തോന്നുന്നല്ലോ എഴുനല്‍ ശീനാഗമുട്ടകള്‍
നാെളണ്ണി നാല്പത്തൊന്നാന്തിവസം നാളില്‍
മുട്ടയേഴുന്തമ്മിെലാരസിപ്പൊട്ടുന്നല്ലോ
ഏഴുവരല്ലോ നാഗമക്കളുണ്ടാവുന്നൂ
നാഗലോകം നല്‍െപ്പരുന്തീവീലേഞ്ഞുചെല്ലണം
നാഗദേവി തമ്മരിയെനുമ്മില്‍ച്ചെന്നേ
കണ്ടുവല്ലോ നാഗരാജന്തിരുവടിേയാനേ;
നാഗമക്കളങ്ങു പാതാളമ്പുക്കൊളിച്ചേ 
നാഗമക്കള്‍ക്ക് നീരും പാലും കൊടുക്കാനായി
നാഗരാജാവ് കുളിയും കറിയും കഴിക്കുന്നല്ലോ
നാഗലോകം നല്ലൊരുന്തീവില്‍ പോകുന്നല്ലോ
ചാണ കഴുകി ചന്ദനമൂരസികുറി വലിക്ക്ന്നൂ്,
നാഗദളവഞ്ചേലഞെറിഞ്ഞുടുക്കുന്നല്ലോ
നാഗക്കെട്ടില്‍പടിഞ്ഞാറ്റയാത്ത് കേറിച്ചെന്നൂ
നാഗപ്പൊന്‍ പെളിയങ്ങെടുക്ക്ന്നല്ലോ
നാഗപുരക്കു നടുമിറ്റത്ത് കൊണ്ടുവെക്കുന്നോ
നാഗപ്പെപ്പന്‍ പെളികയുടെ മൂട് തുറക്കുന്നേ
നാഗദളവന്‍ കൂറ മടക്കി വിരിക്കുന്നല്ലോ
നാഗമണി ശ്രീപീഠം എടുത്ത് വെക്ക്‌ന്നേ,
നാഗയിടക്കയുടുക്കെടുത്ത് വെക്ക്‌ന്നേ
നാഗമണിക്കൊടി വിളക്കെടുത്ത് വെക്ക്‌ന്നേ
നാഗചെണ്ട മദ്ദളമെടുത്ത് വെക്ക്‌ന്നേ
നാഗക്കൊമ്പ് കൊഴല് എടുത്തു വെക്ക്‌ന്നേ
നാഗമണി പ്പൊഞ്ചൂരക്കോലെടുത്ത് വെക്ക്‌ന്നേ
നാഗമണിപ്പൊഞ്ചുഘുമെടുത്തു വെക്ക്‌ന്നേ;
നാഗമണിരുത്തിരാക്കം ജപിച്ചുകഴിത്തിലിട്ടു
നാഗചെണ്ട മദ്ദളങ്കൊട്ടുന്നല്ലോ
നാഗയിടക്കയുടുക്കദ്ധ്വനി മുഴക്കുന്നല്ലോ
നാഗക്കൊമ്പ് കൊഴല് ഊതുന്നല്ലോ
നാഗപെഞ്ചാഘു നീര്‍കൂട്ടി തെളിക്കുന്നല്ലോ
പാച്ചംഘില്‍ പാല്‍ തെളിച്ച് വിളിക്കുന്നല്ലോ
വിളിക്കേട്ട്വല്ലോ പാതാളത്തെ നാഗമക്കള്‍
കാട്ടില്‍ പെരുത്ത നരന്തകൊത്തിവലിക്കുമ്പോലെ
എഞ്ഞും വലിഞ്ഞും പോരുന്നല്ലോ നാഗമക്കള്‍;
നാഗരാജാവിന്നു ചുറ്റും ചുരഞ്ഞുകളിക്കുന്നല്ലോ
കോല് തല്ലിപ്പാടുന്നേ നാഗരാജാവും 
വാലു തല്ലിക്കളിക്കുന്നേ നാഗമക്കളും; -
ഫണം വിരിച്ചാടുന്നേ നാഗങ്ങളും;
ഓലത്തിരച്ചില്‍ തിരിയുന്ന് നാഗങ്ങളും
പായിത്തിരച്ചല്‍ തിരിയുന്ന് നാഗമക്കളും
ചൂണ്ടുന്നിനിക്ക്ന്ന് നാഗരാജാവും
വാലൂന്നിനിക്ക്ന്ന്‌നാഗമക്കളും
നാഗമക്കളെ കളിയുഞ്ചിരിയുങ്കയിഞ്ഞേടത്ത്
നാഗമക്കള്‍ക്ക് നീരും പാലും കൊടുക്കുന്നല്ലോ
നാഗരാജാവു കായും കനിയും അമൃതുഞ്ചെയ്തൂ
പൊലികാ പൊലികാ നാഗഭഗവതിയേ പൊലികാ- പൊലികാ പൊലികാ നാഗരാജവേ പൊലികാ
പൊലികാ പൊലികാ നാഗമക്കളേ വരൂമ്പൊലികാ

നാഗഭഗവതി തോറ്റങ്ങളില്‍ ഏറെ പ്രസിദ്ധമാണ് ഈതോറ്റം പാട്ട് അതുകൊണ്ടുതന്നെ ഈ പാട്ട് പൂര്‍ണ്ണമായി ഇവിടെ കൊടുക്കാന്‍ കാരണമായത്. ക്രിസ്തുവിനു മുന്‍പ് 400 വര്‍ഷം വരെ നാഗാരാധന കേരളത്തില്‍ വ്യാപകമായിട്ടുണ്ടായിരുന്നു. ആദ്യകാലത്ത് പൂര്‍വ്വനിവാസി കളായ ആദിമനിവാസികളാണ് സര്‍പ്പങ്ങളോടുള്ള ഭയം കാരണം കാവുകള്‍ നിര്‍മ്മിച്ച് അവയെ കുടിയിരുത്തി ആരാധന തുടങ്ങിയത്. അന്നത്തെ കാവുകളില്‍ മണ്‍പൊത്തുകള്‍ ഉണ്ടാക്കി ജീവനുള്ള പാമ്പുകളെ തന്നെ ആദ്യ മനുഷൃര്‍ കുടിപാര്‍പ്പിച്ചു. ആവശൃമായ ആഹാരങ്ങളും അവര്‍ സര്‍്പ്പങ്ങള്‍ക്ക് നല്‍കി പരിപാലിച്ചുപോന്നിരുന്നു. ഇതില്‍ നിന്നാണ് പില്‍ക്കാലത്ത് സര്‍പ്പാരാധന വൃാപകമായി പടര്‍ന്ന് പിടിച്ചത്. കാലം കടന്നതോടെ സര്‍പ്പാരാധന യ്‌ക്കൊപ്പം സര്‍പ്പംപാട്ടുകളും, കോലം കെട്ടലും, തെയ്യം തുള്ളലും, കളംവരയ്ക്കലുമെല്ലാം നിലവില്‍ വന്നു. പണ്ടുകാലത്ത് പാമ്പുകളെ തിരിച്ചറിയാന്‍ ചില ലക്ഷണങ്ങള്‍ കണ്ടെത്തു കയുണ്ടായി.ആ ലക്ഷണങ്ങള്‍ വിവരിക്കുവാന്‍ പാട്ടുകളും അവര്‍ പാടിയിരുന്നു. അപ്രകാരമുള്ള ഒരു വാമൊഴി പാട്ടാണ് ഇവിടെ കുറിക്കുന്നത്. 

ഫണവും വേഗവും പാര-
മുണ്ടാം ദര്‍വ്വീകാരാഹിനാം
നീളം കുറഞ്ഞുമോലെല്ലാം
മണ്ഡലാകാര രേഖകള്‍
പൂണ്ടും വേഗം കുറഞ്ഞിടും
കാണാം മണ്ഡലി ജാതിയെ
നീളത്തിലും വിലങ്ങത്തും
ബഹുരേഖകള്‍ പൂണ്ടുടന്‍
സ്‌നേഹം പിരണ്ട പോലാകും
രജിലങ്ങളതൊക്കവെ.
ഇച്ചൊന്ന മൂന്നു പാമ്പിന്നും
കൂടിയുണ്ടൊരു ലക്ഷണം
കാണാം വൃന്തിര സര്‍പ്പങ്ങള്‍-
ക്കതിന്നേറും വിഷം തുലോം! 
കേരളത്തിലെ സര്‍പ്പരാധനപോലും സവര്‍ണരീകരിച്ച ചരിത്രത്തില്‍ നിന്നാണ് ആദിമ ജനതയായ പുലയരുടെ ചരിത്രം ചുരണ്ടിപ്പറിച്ചെടുക്കേണ്ടത്.

ഡോ.അംബേദ്ക്കറുടെ പദ്ധതി - 'രാഷ്ട്രീയാധികാരമാണ് എല്ലാ സാമൂഹ്യപുരോഗതി യുടേയും മുഖ്യതാക്കോല്‍' - ഡോ. സുരേഷ് മാനേ

തന്റെ ആദ്യരാഷ്ട്രീയനീക്കമെന്ന നിലയില്‍ 1919 ല്‍ സൗത്ത് ബറോ കമ്മറ്റിക്കു മുമ്പാകെ ബോംബെ പ്രവിശ്യയിലെ എല്ലാ അയിത്ത ജാതിക്കാരുടേയും പ്രശ്‌നങ്ങളെ ഡോ.അംബേദ്ക്കര്‍ അവതരിപ്പിച്ചു. മുന്‍കാലങ്ങളിലെ സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളില്‍ നിന്നും വ്യത്യസ്തമായി, അയിത്ത ജാതിക്കാരില്‍ നിന്നും ഗ്രൂപ്പ് പ്രതിനിധികളെ സൃഷ്ടിക്കുന്ന രീതിയെ അദ്ദേഹം നിരാകരിച്ചു. തെളിവുനല്‍കിയ വേളയില്‍ അദ്ദേഹം അതിശക്തമായി വാദിച്ചത്, അയിത്ത ജാതിക്കാരുടെ എല്ലാത്തരത്തിലുമുള്ള സാമൂഹ്യ ഇടപെടലു കളേയും ഹിന്ദുക്കള്‍ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. സാമൂഹ്യവും മതപരവുമായ അവശതകളാല്‍ അവരെ മനുഷ്യരല്ലാതാക്കി ത്തീര്‍ത്തി രിക്കുകയാണ്. ലോകവ്യാപകമായി അംഗീകരിച്ചിട്ടുള്ള പൗരന്മാരുടെ അവകാശങ്ങളെ ഇവര്‍ക്കു നിഷേധിക്കുന്നതിലൂടെ ഇവരെ അടിമകളുടെ അവസ്ഥയിലേയ്ക്ക് തരംതാഴ്ത്തി യിരിക്കുകയാണ്.'തന്റെ മെമ്മോറാ ണ്ടത്തില്‍, മുസ്ലീങ്ങള്‍ക്കു അനുവദിച്ച സാമുദായിക പ്രാതിനിധ്യത്തെ പിന്‍താങ്ങുകയും എന്നാല്‍ അതേ അവകാശങ്ങള്‍ അയിത്തജാതിക്കാര്‍ക്കു നിഷേധിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്സിന്റെ പദ്ധതിയെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ഇംപീരിയല്‍ കൗണ്‍സിലിലേയ്ക്ക് അയിത്ത ജാതിക്കാരുടെ പ്രതിനിധികള്‍ ഇലക്ഷനിലൂടെ തെരെഞ്ഞെടുക്കുന്നതിനു പകരം നാമനിര്‍ദ്ദേശത്തിലൂടെ അവരെ ഉള്‍പ്പെടുത്തണമെന്നു നിര്‍ദ്ദേശിച്ച ഡിപ്രസ്സ്ഡ് ക്ലാസ്സ് മിഷന്റെ നേതാവ് മി. വി.ആര്‍. ഷിന്‍ഡെയുടെ നിലപാടിനെ അദ്ദേഹം ശക്തിയായി എതിര്‍ത്തു.അതുപോലെ അദ്ദേഹം അയിത്തജാതിക്കാരനുഭവിക്കുന്ന സാമൂഹ്യ അവശതകളും തിന്മകളും രാഷ്ട്രീയ സ്ഥാപനങ്ങള്‍ വഴി പുനരാവര്‍ത്തി ക്കുകയോ ശാശ്വതീകരി ക്കുകയോ ചെയ്യാതിരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു.

ബോംബെ പ്രസിഡന്‍സിയിലെ അയിത്തജാതിക്കാരുടെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍, വേണ്ടത്ര ശക്തിയുള്ള ഒരു സമ്മതിദായക സമൂഹ ത്തിന്റെ രൂപീകരണത്തിന് ബോംബെ ലജിസ്‌ളേറ്റീവില്‍ വോട്ടവകാശമുള്ള 9 പ്രതിനിധികള്‍ വേണമെന്ന് ഡോ.അംബേദ്ക്കര്‍ ആവശ്യപ്പെ ട്ടു. പരമ്പരാഗതമായി ചെയ്തുവരുന്നതുപോലെ എല്ലാ ജാതികളേയും ഹിന്ദു എന്ന ഒറ്റ വിഭാഗത്തിനുള്ളില്‍ ഉള്‍പ്പെടുത്തുന്നതിനെ നിരാകരിച്ചുകൊണ്ട്, ഹിന്ദുക്കളുടെയിടയിലെ യഥാര്‍ത്ഥ സാമൂഹ്യ വിഭജന പ്രകാരം സ്പൃശ്യരായ ഹിന്ദുക്കളും അസ്പൃശ്യരായ ഹിന്ദുക്കളുമെന്ന രണ്ടു വിഭാഗങ്ങളായി തരംതിരിവുവേണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഭരണവര്‍ഗ്ഗത്തെ പ്രതിക്കൂട്ടിലാക്കി ക്കൊണ്ട് അദ്ദേഹം ഇങ്ങനെ കുറ്റപ്പെടുത്തി, 'അയിത്തജാതിക്കാരെ എല്ലായിപ്പോഴും ദയാവായ്പു കാട്ടേണ്ട വസ്തുക്കളായിട്ടാണ് എല്ലാവരും കണക്കാക്കുന്നത്. അവര്‍ക്ക് സംരക്ഷിക്കാന്‍ തക്കവിധം യാതൊരു താല്‍പര്യങ്ങളുമില്ല എന്ന മാനദണ്ഡത്തിനാല്‍ എല്ലാവരും അവരെ അവഗണിക്കുകയാണ്. പക്ഷേ ഇപ്പോള്‍ അവരുടെ താല്‍പര്യങ്ങള്‍ മഹത്തരമാണ്. ജപ്തിയില്‍ നിന്നും സംരക്ഷിക്കുവാന്‍ തക്കവിധം അവര്‍ക്ക് വമ്പിച്ച സമ്പത്തുണ്ടെന്നല്ല. യഥാര്‍ത്ഥത്തില്‍ അവരുടെ വ്യക്തിത്വം തന്നെ ജപ്തിചെയ്യപ്പെട്ട നിലയിലാണ്. സാമൂഹ്യവും മതപരവുമായ അവശതകള്‍ അയിത്ത ജാതിക്കാരെ മൃഗതുല്യരാക്കിയിരിക്കുന്നതിനാലും അവരുടെ താല്‍പര്യ ങ്ങളെ കുറ്റിയടിച്ചു വേര്‍തിരിച്ചിരിക്കുന്നതിനാലും ഇപ്പോഴവരുടെ താല്‍പര്യങ്ങള്‍ മനുഷ്യത്വത്തിന്റേതാണ്. മനുഷ്യത്വത്തിന്റേതായ പ്രാഥമിക താല്‍പര്യങ്ങള്‍ക്കു മുന്നില്‍ സമ്പത്തിന്റേതായ താല്‍പര്യങ്ങള്‍ പരിഗണനയര്‍ഹിക്കുന്നവയല്ല.''

ഡോ. അംബേദ്ക്കറുടെ ഈ പ്രമാണസാക്ഷ്യം വ്യത്യസ്തമായ കാരണ ങ്ങളാല്‍ ഒരു നാഴികക്കല്ലുതന്നെയാണ്. സാമൂഹിക വിമോചനത്തി നായുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയദര്‍ശനത്തെ മനസ്സിലാക്കാന്‍ ഇതു നമ്മെ സഹായിക്കുന്നു. ഇതിന്റെ തുടര്‍ച്ചയെ 1928 ഒക്‌ടോബര്‍ 23 ന് പ്രവിശ്യാ നിയമസഭകളേയും വോട്ടവകാശത്തേയും കുറിച്ച് സൈമണ്‍ കമ്മീഷന്‍ മുമ്പാകെ ഡോ. അംബേദ്ക്കര്‍ നല്‍കിയ തെളിവുകളില്‍ നമുക്കു കാണാന്‍ കഴിയും. വോട്ടവകാശം നല്‍കുന്നതിനുള്ള അത്യാവശ്യ യോഗ്യതയായി സമ്പത്തിനേയും വിദ്യാഭ്യാസയോഗ്യതയേയും കൊണ്ടു വരാന്‍ ശ്രമിച്ചവരില്‍ നിന്നും വ്യത്യസ്തനായി ഇവിടേയും ഡോ. അംബേദ്ക്കര്‍ നിലകൊണ്ടു.

1924 മുതല്‍ തന്നെ ഉയര്‍ന്നജാതിക്കാര്‍ക്കും താഴ്ന്നജാതിക്കാര്‍ക്കുമിടയില്‍ അന്നു നിലനിന്നിരുന്ന സാമൂഹ്യബന്ധങ്ങളെ പരിഷ്‌ക്കരിക്കുന്നതിനായി 1927 ലെ വാട്ടര്‍ ടാങ്ക് പ്രക്ഷോഭം, 1930 ലെ ക്ഷേത്ര പ്രവേശന പ്രക്ഷോഭം, 1938 ലെ ഭൂവുടമാ നിരോധന പ്രക്ഷോഭം തുടങ്ങിയ പോരാട്ടങ്ങളിലൂടെ അദ്ദേഹം നിരന്തരം തന്റെ ജനതയെ മുന്നോട്ടു കൊണ്ടുവരു വാന്‍ പരിശ്രമിച്ചിരുന്നു. എന്നാല്‍ രണ്ടാം ലോകമഹായുദ്ധാനന്തരം ബ്രട്ടീഷുകാര്‍ ഇന്ത്യയിലുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു തിരികെ പോകാന്‍ തയ്യാറായപ്പോള്‍ത്തന്നെ അദ്ദേഹം ഇന്ത്യാചരിത്രത്തിലെ നിര്‍ണ്ണായകമായ ആ വഴിത്തിരിവിനെ വിലയിരുത്തുകയും ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയുടെ ഇരകള്‍ക്കായി രാഷ്ട്രീയാധികാരം നേടിയെടു ക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. ഉയര്‍ന്നജാതിക്കാരുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ അവരുടെ ചില രാഷ്ട്രീയമായ നേട്ടങ്ങള്‍ക്കു

കറുത്ത അമേരിക്ക: വ്യത്യസ്ത പാതകള്‍ - ദലിത് ബന്ധു ന്‍െ കെ ജോസ്

മാര്‍ട്ടിന്‍ ലൂഥര്‍ കിങ് മാത്രമല്ല, ബുക്കര്‍ .ടി. വാഷിങ്ടനും, ഡബ്‌ളിയൂ. ഈ. ബി. ഡ്യൂബിയനും, ഫെഡറിക് ഡഗ്ലസും, ജോണ്‍ എച്ച്. ജോണ്‍സണും അങ്ങനെ അനേകം അമേരിക്കന്‍ കറുത്ത വംശജര്‍ അവിടെ നേതൃത്വ നിരയിലുണ്ടാ യിരുന്നു. എബ്രഹാം ലിങ്കനും ജോണ്‍.എഫ്.കെന്നഡിയും പോലെ വളരെ ചുരുക്കം വെള്ളക്കാര്‍ മാത്രമാണ് അവിടെ കറുമ്പരോട് അനുകമ്പ കാണിച്ചത്. അതിന്റെ പ്രതിഫലം അവര്‍ക്ക് അപ്പോഴപ്പോള്‍ തന്നെ ലഭിക്കുകയുമുണ്ടായി. ഉന്നതമായ ഒരു ആദര്‍ശത്തിന് വേണ്ടിയുള്ള രക്തസാക്ഷിത്വം അവരെ അനശ്വരരാക്കി. മുഴുവന്‍ ലോക ജനതയുടേയും അനുകമ്പ അവര്‍ പിടിച്ചടക്കി.

കറുമ്പര്‍ അടിമത്വത്തിന്റെ ദുഃഖം അനുഭവിച്ചറിഞ്ഞവരാണ്. 1856 ല്‍ വെര്‍ജീനിയായില്‍ ഒരു അടിമ ദമ്പതികളുടെ പുത്രനായിട്ടാണ് ബുക്കര്‍. ടി.വാഷിംഗ്ടണ്‍ ജനിച്ചത്. അതിന് 12 വര്‍ഷത്തിന് ശേഷം 1868 ല്‍ മസ്സാച്ചുസെറ്റിലെ ഗ്രേറ്റ് ബാറിങ്ടണിലാണ് ഡ്യൂബിയാസ് ജനിച്ചത്. ആ കുടുംബത്തിന് നൂറു കൊല്ലത്തെ അടിമത്ത പാരമ്പര്യം ഉണ്ടായിരുന്നു. ജനനവര്‍ഷംപോലുമറിയാതെ ഒരു അടിമസ്ത്രീക്ക് ജനിച്ചതാണ് ഫെഡറിക് ഡഗ്ലസ്. അദ്ദേഹത്തിന്റെ പിതാവ് ഒരു വെള്ളക്കാരനായിരുന്നു. അതിനാല്‍ ഡഗ്ലസിന് മാതാവിനെ കാണുവാന്‍ പോലും കഴിഞ്ഞിട്ടില്ല. ആ ബന്ധം നിലനിര്‍ത്താതിരിക്കുവാന്‍ വേണ്ടി മാതാവിനെ അയാള്‍ വിലയ്ക്ക് കൈമാറി. അമേരിക്കന്‍ കറുമ്പരുടെ സാമൂഹ്യവും രാഷ്ട്രീയവും സാമ്പത്തികവും മറ്റുമായ പരിതസ്ഥിതി ഏറെ പരിതാപ കരമായിരുന്നപ്പോഴാണ് അവര്‍ എല്ലാവരും ആ ജനതയുടെ രക്ഷയ്ക്കായി സ്വയം അര്‍പ്പണം ചെയ്തത്.

എന്നാല്‍ അവകാശ സംരക്ഷണത്തിനായി സ്വീകരിക്കേണ്ട മാര്‍ഗ്ഗത്തെപ്പറ്റി പ്രസ്തുത നേതാക്കള്‍ക്ക് രൂക്ഷമായ അഭിപ്രായവ്യ ത്യാസമുണ്ടായിരുന്നു. ഒരു കൂട്ടര്‍ സൈദ്ധാന്തിക നേതൃത്വമാണ്‌നല്‍കിയതെങ്കില്‍ മറ്റേ കൂട്ടര്‍ സമരാസക്ത നേതൃത്വമാണ് നല്‍കിയത്. അമേരിക്കന്‍ ഐക്യനാടുകളില്‍ പൂര്‍ണ്ണമായ പൗരത്വം സമ്പാദിക്കുക എന്നതാണ് അന്ന് അമേരിക്കന്‍ കറുമ്പരുടെ ലക്ഷ്യവും ആവശ്യവും. അക്കാര്യത്തില്‍ അവരാരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരു ന്നില്ല. ചിലര്‍ അതിന് വേണ്ടി രക്തരൂക്ഷിതമായ സമരത്തെപ്പറ്റിപോലും ചിന്തിച്ചു. മറ്റ് ചിലര്‍ നിയമപരവും സമാധാനപരവുമായ സമര രീതി ആഗ്രഹിച്ചു. വേറെ ചിലര്‍ തിരിച്ച് ആഫ്രിക്കയിലേക്ക് പോകുന്ന പരിപാടി വരെ ആലോചിച്ചു. അത് പ്രധാനമായും ഉന്നയിച്ചത് മാര്‍ക്‌സ് ഗാര്‍വേപാന്‍ ആണ്. അദ്ദേഹം കറുത്ത ദേശീയതയ്ക്ക് വേണ്ടി നിലകൊണ്ട ആളാണ്. 1920ലാണ് അത് സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ നിര്‍ദ്ദേശം ഉന്നയിക്കപ്പെട്ടത്.

കഠിന പ്രയത്‌നവും സാമ്പത്തിക അച്ചടക്കവും വഴി മെച്ചമായ സാമ്പത്തിക നില കറുമ്പര്‍ നേടിയെടുക്കുന്നതുവരെ രാഷ്ട്രീയ സ്വാത ന്ത്ര്യത്തിനോ തുല്യപൗരാവകാശങ്ങള്‍ക്കോ വേണ്ടി ശ്രമിക്കേണ്ടതില്ല. സാമ്പത്തിക നിലപാട് മെച്ചപ്പെട്ടു കഴിഞ്ഞാല്‍ മറ്റുള്ളതെല്ലാം നിഷ്പ്രയാസം നേടി എടുക്കാന്‍ കഴിയും. അതിനാല്‍ തല്‍ക്കാലം വെള്ളക്കാരോട് സമരത്തിന് പോകാതെ സാമ്പത്തിക അച്ചടക്കം പാലിച്ചു. ദുര്‍വ്യയങ്ങള്‍ കുറച്ചു കഠിനപ്രയത്‌നം നടത്തുക. കഠിന പ്രയത്‌നം നടത്തി വെള്ളക്കാരോടൊപ്പം സമ്പന്നമായ ഒരു ജീവിതം നയിക്കാന്‍ യത്‌നിക്കുക എന്നതാണ് ബുക്കര്‍ ടി. വാഷിംഗ്ടണും കൂട്ടരും ജനതയ്ക്ക് നല്‍കിയ ഉദ്‌ബോധനം. സാമ്പത്തിക സര്‍വ്വാധിപത്യത്തിന്റെ മറ്റൊരുമുഖം.

ഡ്യൂബിയാസ് തികച്ചും അതില്‍ നിന്നും വ്യത്യസ്തമായ ഒരു നയമാണ് സ്വീകരിച്ചത്. കറുമ്പര്‍ക്കും വോട്ടവകാശം അത്യാവശ്യമാണ്. തുല്യമായ പൗരാവകാശം നിര്‍ബന്ധമായും വേണം. കറുമ്പരുടെ കുട്ടികള്‍ക്കും തങ്ങളുടെ കഴിവിനനുസരിച്ച് ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസരങ്ങളും ആവശ്യമാണ്. അതൊന്നും സാമ്പത്തിക മായി മെച്ചപ്പെട്ട നില കൈവരിക്കുന്നതു വരെ മാറ്റി വയ്ക്കാവുന്നതല്ല. സാമ്പത്തികമായി മെച്ചപ്പെട്ട നില കൈവരിക്കണമെങ്കില്‍ സാംസ്‌ക്കാ രികമായി മെച്ചപ്പെട്ട നിലയും ആവശ്യമാണ്. അതൊരു ദൂഷിത വലയമാണ്. അതിനാല്‍ ഒന്നിനു പ്രാധാന്യം കൊടുത്ത് കൊണ്ട് മറ്റൊന്ന് മാറ്റി വയ്ക്കാന്‍ പാടില്ല എന്ന അഭിപ്രായവുമായി ഡ്യൂബിയാസ് രംഗത്തിറങ്ങി.

ഇന്ത്യയില്‍ ഗാന്ധിയും നെഹ്‌റുവും മറ്റെല്ലാ കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞതും ബുക്കര്‍ ടി വാഷിംഗ്ടണിന്റെ അഭിപ്രായമാണ്. രാജ്യം സാമ്പത്തികമായി പുരോഗതി നേടുമ്പോള്‍ രാജ്യത്തെ ദരിദ്രനാരായ ണന്‍മാരും പുരോഗതി നേടും എന്നാണ് അന്നവര്‍ വാദിച്ചത്. സാമൂഹ്യ പുരോഗതിക്ക് വേണ്ടി പ്രത്യേകം ശ്രദ്ധിക്കേണ്ട ആവശ്യമില്ല. അവരെല്ലാം കാറല്‍ മാര്‍ക്‌സിന്റെ സാമ്പത്തിക സര്‍വ്വാധിപത്യത്തെ എതിര്‍ക്കുന്ന വരാണെങ്കിലും പ്രവര്‍ത്തിയില്‍ അതിനെ അനുകൂലിക്കു ന്നവരാണ്. സമ്പത്ത് വര്‍ദ്ധിച്ചാല്‍ എല്ലാമായി എന്നു കരുതുന്നവര്‍. അമേരിക്കയും അമേരിക്കയിലെ വെള്ളക്കാരും അന്നും സാമ്പത്തി കമായി ഉന്നത നിലയിലായിരുന്നു. സ്വാതന്ത്ര്യ ലബ്ധിയുടെ കാലത്തെ ഇന്ത്യപോലെ യായിരുന്നില്ല. ഈ ലേഖനത്തിന്റെ ആദ്യം സൂചിപ്പിച്ചതു പോലെ ഇന്ന് അവിടെ കേവലം 8.5% പേരാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളത്. ഇന്ത്യയില്‍ ഇന്ന് വളരെയേറെ സാമ്പത്തിക പുരോഗതി നേടി എന്ന് ഭരണകക്ഷിയും പ്രതിപക്ഷവും ഒരു പോലെ അവകാശ പ്പെടുന്നു. എന്നിട്ടും ഇന്ന് ഇവിടെ 35% പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് എന്നാണ് ഔദ്യോഗിക കണക്ക്. അതിനാല്‍ സ്വാതന്ത്ര്യ ലബ്ധിയുടെ കാലത്ത് അത് എത്രയായിരുന്നിരിക്കണം?

ഇന്ന് ബി.ജെ.പി.യുടെ ഇന്ത്യ തിളങ്ങുന്നതാണല്ലോ. ബി.ജെ.പി.യുടെ ഇന്ത്യ എന്നത് ബ്രാഹ്മണ ജാതി പാര്‍ട്ടിയുടെ ഇന്ത്യ. തനി സവര്‍ണ്ണ ഇന്ത്യ. അത് ഇന്നു മാത്രമല്ല അന്നും തിളങ്ങുന്നതായി രുന്നു. ദലിത് ഇന്ത്യ എന്ന മറ്റൊരു ഇന്ത്യ ഉണ്ട് എന്നവര്‍ അംഗീകരി ക്കുന്നില്ല. അതു തന്നെയാണ് അടിസ്ഥാന പ്രശ്‌നം. ഇന്ത്യ ബ്രാഹ്മണ ന്റേതായിരുന്നില്ല. ദലിതന്റേതാ യിരുന്നു. ഒരു കാലത്ത് ഇന്ത്യ ദലിതന്റേത് മാത്രമായിരുന്നു. അന്ന് പുറത്ത് നിന്നും കാലികളെ തെളിച്ച് കൊണ്ട് കടന്നുവന്ന നായാടികളാ യിരുന്നു ബ്രാഹ്മണര്‍. അവര്‍ ഇന്ത്യ അവരുടേതാക്കി. അതിനവര്‍ പുതിയ പേരു കൊടുത്തു. ആര്യാവര്‍ത്തം, ബ്രഹ്മാവര്‍ത്തം തുടങ്ങിയവ. ആ ഇന്ത്യ അന്നുമുതല്‍ തന്നെ തിളങ്ങാന്‍ തുടങ്ങി. ഇന്നും തിളങ്ങുന്നു. പക്ഷേ 109 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ തിളങ്ങിയത് കേവലം 6% മാത്രമുള്ള ബ്രാഹ്മണരും പിന്നെ പരമാവധി 9% വരുന്ന അവരുടെ ഗുണ്ടാസംഘമായ ബ്രാഹ്മണിസ്റ്റുകളും. ബാക്കി 85% ഇന്ന് തിളങ്ങുകയില്ല, കിടുങ്ങുകയാണ്.

രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി എന്നത് ദലിതരെ ബാധിക്കുകയില്ല. അവരില്‍ അത് മാറ്റം സൃഷ്ടിക്കുകയില്ല എന്ന് വാദിച്ചത് ഡോ: അംബേദ്ക്കര്‍ മാത്രമാണ്. പ്രധാനമായും സാമ്പത്തിക പരാധീനതയല്ല ദലിതരെ ദലിതരാക്കിയത് എന്നതാണ് അന്ന് അംബേദ്ക്കര്‍ ചൂണ്ടി കാണിച്ചത്.

അതിന് ഉത്തമോദാഹരണം അദ്ദേഹത്തിന് ലഭിച്ച അനുഭവംതന്നെയാണ്. അദ്ദേഹം ബറോഡ രാജ്യത്തെ മിലിട്ടറി സെക്രട്ടറി എന്ന ഉന്നത ഉദ്യോഗം വഹിച്ചുകൊണ്ടിരുന്ന കാലത്ത് പോലും ഒരു ഗ്ലാസ് ദാഹജലത്തിന് ആ നഗരത്തില്‍ അദ്ദേഹത്തിന് കെഞ്ചേണ്ടി വന്നു. അദ്ദേഹത്തിന്റെ ഉന്നത വിദ്യാഭ്യാസവും ഔദ്യോഗിക സ്ഥാനവും അതില്‍ നിന്നും ലഭിക്കുന്ന ഭാരിച്ച ശമ്പളമൊന്നും അദ്ദേഹത്തെ ദലിതനല്ലാതാക്കിയില്ല. അദ്ദേഹ ത്തിന്റെ ഓഫീസിലെ പ്യൂണ്‍ വരെ അദ്ദേഹത്തെ കണ്ടത് വെറും ഒരു ചണ്ഡാലനായിട്ടാണ്. അതിനാല്‍ സാമ്പത്തികമല്ല പ്രശ്‌നം, മുഖ്യപ്രശ്‌നം ജാതിയാണ് എന്ന് ചൂണ്ടിക്കാട്ടിയത് ഇന്ത്യയില്‍ അദ്ദേഹമാണ്. ഇന്ന് അത് സത്യമായി ഭവിച്ചു. പക്ഷേ അത് ബോദ്ധ്യപ്പെടുത്താന്‍ അവരാരും, നെഹ്‌റു ഗാന്ധി പട്ടേല്‍ പ്രഭൃതികളാരും, ഇന്ന് ജീവിച്ചിരിപ്പില്ല. അവരെല്ലാം ഈ സത്യം ബോധ്യപ്പെടാതെ തന്നെ പിരിഞ്ഞു പോയി.

ദലിതരുടെ സമുദ്ധാരണം നടക്കണമെങ്കില്‍ ആദ്യം അറിയേണ്ടത്. അവര്‍ എങ്ങനെ ദലിതരായി എന്നതാണ്. അത് അന്വേഷിച്ചു കണ്ടുപിടിച്ചു നീക്കം ചെയ്താല്‍ മാത്രം ദലിതര്‍ അദലിതരാകുകയുള്ളൂ. ദലിതരെ ദലിതരാക്കിയത് സാമ്പത്തിക പരാധീനതയാണെങ്കില്‍ ഇന്നിവിടെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെല്ലാം ദലിതരും ക്രീമിലയറുകാരെല്ലാം അദലിതരുമായിരിക്കണമല്ലോ. അതല്ലല്ലോ ഇന്നത്തെ സ്ഥിതി? എന്നിട്ടും ദലിതരെ അംഗീകരിക്കുവാന്‍ ഗാന്ധിയോ നെഹ്‌റുവോ ആരും തയ്യാറായില്ല. അവര്‍ പകരം മറ്റൊരു പേര് കണ്ടുപിടിച്ചു. ദരിദ്ര നാരായണന്‍മാര്‍. നെഹ്‌റു തന്റെ ഡിസ്‌കവറി ഓഫ് ഇന്ത്യ എന്ന ഗ്രന്ഥത്തില്‍ അത് പറയുന്നുണ്ട്. അദ്ദേഹം ഇന്ത്യ ഒട്ടാകെ സഞ്ചരിച്ചിട്ടും ദരിദ്രനാരായണന്‍മാരെ അല്ലാതെ മറ്റൊരു വിഭാഗത്തെയും കാണാന്‍ കഴിഞ്ഞില്ല പോലും. മുമ്പ് സൂചിപ്പിച്ച ഡോ: അംബേദ്ക്കറുടെ അനുഭവം അദ്ദേഹത്തിന്റെ മുന്നില്‍ സജീവമായി ഉണ്ടായിരുന്നിട്ടും അതേപ്പറ്റി ചിന്തിക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ല. ബറോഡയില്‍ ജീവിക്കാന്‍ സാധ്യമല്ലാതെ അംബേദ്ക്കര്‍ ജോലി രാജിവയ്‌ക്കേണ്ടി വന്നത് നെഹ്‌റു അറിയാതിരിക്കാനിടയില്ല. അന്നല്ലെങ്കില്‍ പിന്നീടെങ്കിലും.

അമേരിക്കയിലും പ്രശ്‌നം ഇതുതന്നെയായിരുന്നുവെങ്കിലും അടിസ്ഥാന പരമായി വ്യത്യാസമുണ്ടായിരുന്നു. അമേരിക്കയുടേയും അമേരിക്കയിലെ വെള്ളക്കാരുടേയും സാമ്പത്തിക ഭദ്രത വളരെ ഉയര്‍ന്നതായിരുന്നു. 17, 18, 19 നൂറ്റാണ്ടുകളില്‍ കറുമ്പര്‍ ആ രംഗത്ത് വളരെ പിന്നിലായിരുന്നു. എന്നാല്‍ 19, 20 നൂറ്റാണ്ടുകളില്‍ അവരുടെ നില മെച്ചപ്പെട്ടു. പക്ഷേ പൗരാവകാശങ്ങളുടെ കാര്യത്തിലും സാമൂഹ്യരംഗത്തും അതുകൊണ്ട് പ്രയോജനമൊന്നുമുണ്ടായില്ല. സാമ്പത്തികമെച്ചം സ്വാതന്ത്ര്യപ്രാപ്തി തരുകയില്ല.

വളരെ മൃദുവായി പറഞ്ഞാല്‍ ഗാന്ധി-നെഹ്‌റു-പട്ടേല്‍ പ്രഭൃതികളുടെ അനേക ലക്ഷ്യങ്ങളില്‍ ഒന്നു മാത്രമായിരുന്നു ഹരിജ നോദ്ധാരണം. അബേദ്ക്കര്‍ക്ക് പ്രഥമവും പ്രധാനവുമായ ലക്ഷ്യം ദലിത് സമുദ്ധാര ണമായിരുന്നു. അത് അക്ഷരാര്‍ത്ഥത്തില്‍ തന്നെ അങ്ങനെയാ യിരുന്നു. അമേരിക്കയിലെ കറുത്തവരുടെ ഇടയിലെ രണ്ട് സിദ്ധാന്തക്കാ രുടെയും പ്രഥമവും പ്രധാനവുമായ ലക്ഷ്യം കറുമ്പരുടെ സമുദ്ധാരണ മായിരുന്നു. അവിടെ രണ്ട് സിദ്ധാന്തക്കാരും കറുമ്പര്‍ തന്നെയായിരുന്നു. അവിടത്തെ വെള്ളക്കാര്‍ക്ക് അങ്ങനെ ഒരു ചിന്ത പോലും ഉണ്ടായി രുന്നില്ല. ഇന്ത്യയില്‍ ഒരു സിദ്ധാന്തക്കാര്‍ ദലിതരും മറ്റുള്ളവര്‍ സവര്‍ണ്ണരു മായിരുന്നു. സവര്‍ണ്ണരെ നേരിട്ട് ബാധിക്കുന്നതല്ല ദലിത് സമുദ്ധാരണം എന്ന പ്രശ്‌നം.

1915ല്‍ ബുക്കര്‍ ടി വാഷിംഗ്ടണിന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹ ത്തിന്റെ ആശയവും അവസാനിച്ചു. എന്നാല്‍ ഡ്യൂബിയാസിന്റെ ആശയങ്ങളും അദ്ദേഹം സ്ഥാപിച്ച എന്‍.എ.എ.സി.പി.യും (National Association for the Advancement of Coloured People) നിലനിന്നു. വാഷിംഗ്ടന്റെ ആശയങ്ങള്‍ ഗാന്ധിയെ ഏറെ സ്വാധീനിച്ചതായി ഗാന്ധിയുടെ ആത്മകഥയിലുണ്ട്. അത് അദ്ദേഹം ഇന്ത്യയില്‍ പ്രാവര്‍ത്തി കമാക്കാന്‍ നോക്കി. അത് അമേരിക്കയിലെ കറുമ്പര്‍ ഉപേക്ഷിച്ചതാണ്.

ആഫ്രിക്കയില്‍ നിന്നും നാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വല വച്ച് ഓടിച്ചിട്ട് പിടിച്ച് അടിമകളാക്കി അമേരിക്കന്‍ വന്‍കരയില്‍ കൊണ്ടുവരപ്പെട്ടവരുടെ പിന്‍തലമുറയും അഞ്ചു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് യൂറോപ്പില്‍ നിന്നും പിന്‍തള്ളപ്പെട്ടു അമേരിക്കയില്‍ എത്തിയവരുടെ സന്തതി പരമ്പരകളും മനുഷ്യരെന്ന ഒരേ വര്‍ഗ്ഗത്തില്‍പ്പെട്ടവരാണ് എന്ന സത്യമാണ് കിങും അദ്ദേഹത്തെ പോലുള്ള നേതാക്കളും തങ്ങളുടെ ജീവിതം കൊണ്ട് ഉയര്‍ത്തിപ്പിടിച്ചത്. അവര്‍ക്ക് ഒരു ബസ്സില്‍ ഒരുമിച്ചു യാത്ര ചെയ്യാനും ഒരു ഹോട്ടലില്‍ നിന്നു തന്നെ ഭക്ഷണം കഴിക്കാനും ഒരേ വിദ്യാലയത്തില്‍ പഠിക്കാനും അങ്ങനെ നൂറുകൂട്ടം ദൈനംദിന കാര്യങ്ങളില്‍ സാഹോദര്യ ത്തോടെ ജീവിക്കാനുമുള്ള അവകാശത്തിന് വേണ്ടിയാണ് അദ്ദേഹവും മറ്റു നേതാക്കളും തങ്ങളുടെ ജീവന്‍ ഹോമിച്ചത്. ഭാര്യയേയും കുട്ടികളെയും ബോംബ് വച്ച് കൊല്ലാനുള്ള നീക്കത്തില്‍ നിന്നും യാദൃച്ഛികമായി രക്ഷപ്പെടുകയും വീട് നശിക്കുകയും ചെയ്തിട്ടും തന്റെ ദൃഢനിശ്ചയത്തില്‍ അണുപോലും മാറാത്ത മഹാശയനായിരുന്നു അദ്ദേഹം.

No taxation without representation (പ്രാതിനിധ്യമില്ലാതെനികുതി പാടില്ല) എന്ന് കോളനിക്കാലത്ത് രണ്ട് നൂറ്റാണ്ടിന് മുമ്പ് അവിടത്തെ വെള്ളക്കാര്‍ അവരെ അന്നു ഭരിച്ചുകൊണ്ടിരുന്ന ബ്രിട്ടീഷ് മേധാവിത്വത്തോടാ വശ്യപ്പെട്ടത് തങ്ങളോടും പ്രാവര്‍ത്തികമാക്കണമെന്ന് മാത്രമാണ് കിങും കൂട്ടരും ആവശ്യപ്പെട്ടത്. അന്ന് ബ്രിട്ടീഷുകാരോട് പൊരുതാന്‍ അവരുമു ണ്ടായിരുന്നു.

വെള്ളക്കാരും കറുത്തവരും രണ്ട് കൂട്ടരും വെറും കയ്യുമായി അമേരിക്ക വന്‍കരയില്‍ വന്നിറങ്ങി. അവിടത്തെ മണ്ണ് അവര്‍ക്ക് നല്‍കിയതാണ് രണ്ട് നൂറ്റാണ്ട് കഴിഞ്ഞപ്പോള്‍ അമേരിക്ക കണ്ട സമ്പല്‍ സമൃദ്ധി. അതിന് വേണ്ടി പണി എടുത്തത് കറുത്തവരായിരുന്നുവെങ്കില്‍ പണി എടുപ്പിച്ചത് വെള്ളക്കാരായിരുന്നു. അതു മാത്രമായിരുന്നു അവര്‍ തമ്മിലുള്ള വ്യത്യാസം. സമൃദ്ധി വന്നപ്പോള്‍ അത് പണി എടുപ്പിച്ചവരുടേത് മാത്രമായി. അത് അംഗീകരിക്കാന്‍ കുറച്ച് താമസിച്ചാണെങ്കിലും പണി എടുത്തവര്‍ തയ്യാറായില്ല. അതിന്റെ ഫലമാണ് ഇന്ന് കാണുന്ന അമര്‍ഷം.

2015, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

നാഗഭഗവതിത്തോറ്റം - കുന്നുകുഴി എസ് മണി

നാഗാരാധനയ്ക്കും കളംപാട്ടി ന്റെയും സര്‍പ്പം തുള്ളലിന്റെയും പുരോഹിതനും പരികര്‍മ്മിയും അവര്‍ണവിഭാഗത്തില്‍പ്പെട്ട പുള്ളു വനാണ്. പുള്ളുവന്‍ അവര്‍ണനാ ണെങ്കിലും സവര്‍ണനുമൊത്താണ് ചങ്ങാത്തം കൂടുന്നത്. പുലയര്‍, ചെറുമര്‍, പറയര്‍, ഉള്ളാടര്‍ എന്നിവര്‍ തങ്ങളെ തീണ്ടിയാല്‍ അശുദ്ധിയുള്ളതായി കരുതി പോന്നിരുന്നു. അതെ സമയം അവര്‍ണ വിഭാഗത്തില്‍പ്പെട്ട വണ്ണാന്‍ (മണ്ണാന്‍) സമുദായക്കാരാണ് നാഗകന്നിയുടെ കോലം കെട്ടാനുള്ള അവകാശം. സന്ധ്യമുതല്‍ ആരംഭിച്ച് പുലര്‍ച്ചയോടെ അവസാനിക്കുന്ന കളിയാട്ടമാണ് നാഗകന്നികയുടെ അടിയന്തിരം. നാഗകന്നിയാട്ടത്തില്‍ രണ്ടു തോറ്റങ്ങളാണ് സാധാരണ പാടാറുള്ളത്. ഒന്ന് നാഗഭഗവതി തോറ്റവും മറ്റൊന്ന് പൊലിച്ചു പാടലുമാണ്. വളരെ പഴക്കം ചെന്ന നാഗഭഗവതി തോറ്റം പാട്ടുകള്‍ താഴെ ചേര്‍ക്കുന്നു:

അണ്ഡജും തന്നിലിരിക്കും കാലം 
ആനന്ദ ശക്തിയതില്‍ സ്വരൂപം തോന്നി
പുണ്ഡരീകം തന്നിലുത്ഭവിച്ചുണ്ടായ
ഭൂമിയൊടാകാശം രണ്ടായിത്തോന്നിതോ;
ഉണ്ടായി വന്നല്ലോ നാഗങ്ങളെല്ലാമേ
കൂടേറെച്ചൊല്ലെന്റെ നാഗകന്നി
ഒന്നാം തിങ്കളിലൊരു രൂപമായിതേ
രണ്ടാം തിങ്കളിലിരു രൂപമായിതേ
മൂന്നാന്തിങ്കളില്‍ മുട്ട വിരിഞ്ഞിതേ
നാലാന്തിങ്കളില്‍ നാഗരസമോതിതേ
അഞ്ചാന്തിങ്കളില്‍ പഞ്ചമിതോറ്റിതേ
ആറാന്തിങ്കളിലമൃത് പൊഴിഞ്ഞിതേ
ഏഴാന്തിങ്കളിലെഴുന്ന് മുഴങ്ങിതേ
എട്ടാം തിങ്കളില്‍ ഞെട്ടിയുണര്‍ന്നിതേ
ഒമ്പതാന്തിങ്കളില്‍ ഓതിെതളിഞ്ഞിതേ
പത്താന്തിങ്കളില്‍ പാല്‍ക്കടല്‍ പൂക്കിതേ;
പാല്ക്കടല്‍ പൂക്കു പറക്കുമൊരു തല
നീര്‍ക്കടല്‍ നിക്കു നിഴല്‍ക്കുമൊരുതല
കുതിരെമ്മല്‍ കുഞ്ഞന്‍ പറക്കുമൊരുതല
മാനത്ത് നക്ഷതം നോക്കുമൊരുതല
ഇങ്ങുവായിങ്ങുവായെന്നങ്ങൊരുതല
സുന്ദരവട്ടയില്‍ പൂ പറിച്ചിട്ടിറ്റ്
പൂവിന്റലങ്കാരങ്കൊണ്ടാടു പാമ്പേ!
ഒന്നാം പാമ്പനവര്‍ പെറ്റമക്കളും
രണ്ടാം പറമ്പനവര്‍ പെറ്റമക്കളും 

അഞ്ചാം പാമ്പനവര്‍ പെറ്റമക്കളും
കായുമ്പറമ്പേറി മേഞ്ഞു വാ പാമ്പേ!
ആറാം പാമ്പനവര്‍ പെറ്റമക്കളും
ഏഴാം പാമ്പനവര്‍ പെറ്റമക്കളും
എട്ടാം പാമ്പനവര്‍ പെറ്റമക്കളും
ഒമ്പതാം പാമ്പനവര്‍ പെറ്റമക്കളും
പത്താം പാമ്പനവര്‍ പെറ്റമക്കളും 
കായുമ്പറമ്പേറിയിഴഞ്ഞു വാ പാമ്പേ!
കയ്യത്ത് നാഗം മുതലായി വന്നിറ്റ്
നൂറുണ്ണുമാ നാഗം നൂറുണ്ടുപോകവേ
മെയ്യത്ത് നാഗം മുതലായി വന്നിറ്റ്
പാലുണ്ണുവാനാഗം പാലുണ്ട് പോകാവേ 
ചെയ്യത്ത് നാഗം മുതലായി വന്നിറ്റ്
നൂറുണ്ണുമാനാഗം നൂറുണ്ട് പോകാവേ
ചൊര്‍ക്കളനാഗം മുതലായി വന്നിറ്റ്
പാലുണ്ണുമാനാഗം പാലുണ്ട് പോകവേ
കരിപ്പാലനാഗം മുതലായി വന്നിട്ട്
നൂറുണ്ണുമാനാഗം നൂറുണ്ട് പോകവേ
കാവുമ്പായ് നാഗം മുതലായി വന്നിട്ട് 
പാലുണ്ണുമാനാഗം പാലുണ്ട് പോകവേ 
നൂറുണ്ണുമാനാഗം നൂറുനൂറായിരം
പാലുണ്ണുമാനാഗം പത്തുനൂറായിരം.
പാമ്പിതാവന്നു പടിയകം പൂക്കിതേ
പാമ്പിന് തക്കത്ത ലക്ഷണം ചൊല്ലണം
താന്നിക്കയൊത്ത തലയുടെയോരേ
കുന്നിക്കുരുവൊത്ത കണ്ണുടയോരേ;
കറുകപ്പുല്ലൊത്തോരു പല്ലുടയോരേ
പൂരിമുള്ളൊത്തൊരു പല്ലിടയിങ്കലോ 
പൂരിമുള്ളൊത്തൊരു പല്ലിടയിങ്കലോ
കല്‍ക്കണ്ഠമൊത്ത വിഷവുടയോരേ 
ചേനത്തണ്ടൊത്ത വടിവുടയോരേ
ആമ പോെലാത്ത മുതുകുടയോരേ
പഞ്ഞിപോെലാത്ത വയറുടയോരേ
അരവണ വാലൊത്ത വാലുടയോരേ
പാമ്പതാ വന്നൂ പടിയകം പൂക്കിതെ
പാമ്പല്ലാ തേളല്ലാ വിഷകണ്ഠന്‍ നാഗം ഞാന്‍
എന്നെ തൂതിപ്പൂന്‍ തൂതിപ്പൂന്‍ എല്ലാരും
എന്നെ നമിപ്പൂന്‍ നമിപ്പൂനെല്ലാരും

അംബേഡ്കര്‍: സാമൂഹ്യ സാമ്പത്തിക വിപ്ലവത്തിനായുള്ള പരിശ്രമങ്ങള്‍ - സുരേഷ് മാനേ

1. ഡോ.അംബേദ്ക്കറുടെ അതിപ്രധാനമായ പരിശ്രമം ബഹുജന്‍സമാജിന്റെ വിമോചന പ്രസ്ഥാനത്തിന് ദേശീയതലത്തില്‍ത്തന്നെ പ്രത്യയശാസ്ത്രപരമായ അടിത്തറയും സംഘടനാപരമായ ഘടനയും രൂപീകരി ക്കുകയായിരുന്നുവെന്നുമാത്രമല്ല, അതിനെ മുന്നില്‍ നിന്നു നയിക്കുകയും കൂടിയാ യിരുന്നു.

2. മഹാത്മാ ഫൂലെ, സാഹുജി മഹാരാജ്, നാരായണഗുരു, ഗുരുചരണ്‍ താക്കൂര്‍ എന്നിവരെപ്പോലെതന്നെ, ഡോ.അംബേദ്ക്ക റും ബഹുജന്‍സമാജിന്റെ അധികാര വല്‍ക്കരണത്തിനുള്ള മുഖ്യ ആയുധമെന്ന നിലയില്‍ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി.

3. ശൂദ്രരുടേയും അതിശൂദ്രരുടേയും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ലക്ഷ്യം വച്ചുകൊണ്ട് അദ്ദേഹം പരിഷ്‌ക്കരണപരവും പ്രകോപന പരവുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് കുന്തമുനയായി വര്‍ത്തിച്ചു. 1927 ലെ ചൗദാര്‍ കുളം സത്യാഗ്രഹം, 1927 ഡിസംബര്‍ 25 ന് മനുസ്മൃതി കത്തിക്കല്‍, 1930 ലെ ക്ഷേത്രപ്രവേശന സമരം തുടങ്ങിയവ അതിലുള്‍പ്പെടുന്നു. 

4. അദ്ദേഹം സെമീന്ദാരി അഥവാ ഘോട്ടി സമ്പ്രദായം, മഹര്‍ വതന്‍ തുടങ്ങിയവ നിര്‍ത്തലാക്കാനായി പോരാട്ടങ്ങള്‍ നയിച്ചു.

5. സാമൂഹ്യവ്യവസ്ഥയുടെ ഇരകളായ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നോക്ക-മതന്യൂനപക്ഷ വിഭാഗങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തിനായി രാഷ്ട്രീയ സംഘടനകളും പ്രത്യേകസമ്മതിദാനാവകാശവും ലഭ്യമാക്കുന്നതിനായി വ്യത്യസ്തമായ പൊതുപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ശൂദ്രര്‍ നേരിടുന്ന സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ ചൂഷണങ്ങ ളേയും അതിക്രമങ്ങളേയും അനീതിയേയും അസമത്വത്തേയും അവസാനി പ്പിക്കുന്നതിനായി അവര്‍ക്ക് പ്രത്യേക വാസസ്ഥല പദ്ധതിക്കായി അദ്ദേഹം ആവശ്യപ്പെട്ടു.

6. കാര്‍ഷിക- വ്യാവസായിക മേഖലകളിലെ പുനഃക്രമീകരണത്തിനുവേണ്ടി അദ്ദേഹം ശക്തമായി വാദിച്ചു. അതുപോലെ രാജ്യത്തിന്റെ രാഷ്ട്രീയ ജീവിതത്തെ മാത്രമല്ല മറിച്ച് സാമൂഹ്യ സാമ്പത്തിക ജീവിതത്തേയും ക്രമീകരിക്കാന്‍ കഴിയുന്ന ഭരണഘടനാപരമായ സംരക്ഷണോപാധി കളുടേയും ക്രമീകരണങ്ങളുടേയും ആവശ്യകത അദ്ദേഹത്തിന് പൂര്‍ണ്ണ ബോധ്യമുണ്ടായിരുന്നു.

ഫൂലെയേയും നാരായണഗുരുവിനേയും സാഹുജി മഹാരാജിനേയും പോലെ തന്നെ, തന്റെ പോരാട്ടങ്ങളുടെ ആദ്യനാളുകളില്‍ അദ്ദേഹം താഴ്ന്നജാതിക്കാര്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി. തന്റെ ആദ്യ സാമൂഹ്യ സംഘടനയ്ക്ക് 1924 ജൂലൈ 20 ന് അദ്ദേഹം രൂപംകൊടുത്തു. 1928 ല്‍ പുറംജാതിക്കാരുടെ ക്ഷേമത്തിനായുള്ള ബഹിഷ്‌കൃത ഹിതകാരിണി സഭ എന്ന സംഘടന യുടെ6മ പേരില്‍, അടിച്ചമര്‍ത്തപ്പെട്ടവിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ആത്മാര്‍ത്ഥതയുള്ളപക്ഷം താഴെ പറയുന്ന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സൈമണ്‍ കമ്മീഷന് നിവേദനം നല്‍കി.

1. അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെ പബ്ലിക് സര്‍വ്വീസുകളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുക.

2. പിന്നോക്കവിഭാഗങ്ങള്‍ക്കായി ഹോസ്റ്റലുകള്‍ പോലെയുള്ള പ്രത്യേക പരിരക്ഷകള്‍ ഒരുക്കുകയും അവര്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനായി സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുകയും ചെയ്യുക.

3. പ്രാഥമിക വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ പരമപ്രാധാന്യം നല്‍കുക.

4. വിദ്യാഭ്യാസച്ചെലവുകള്‍ കഴിയുന്നത്ര ലഘൂകരിക്കാനായി ആവുന്നത്ര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുക

5. വിദ്യാഭ്യാസസ്ഥാപനങ്ങളും ബോര്‍ഡുകളും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെ അവഗണിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ വേണ്ടി സര്‍ക്കാര്‍ ചില പരിശോധനാ വിഭാഗങ്ങളെ ഏര്‍പ്പെടുത്തുക

1937 ലെ പൊതു തെരെഞ്ഞെടുപ്പുവേളയില്‍ അദ്ദേഹം രൂപീകരിച്ച ഇന്‍ഡിപ്പെന്‍ഡന്റ് ലേബര്‍ പാര്‍ട്ടിയുടെ തെരെഞ്ഞെടുപ്പു പത്രികയില്‍ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടുകള്‍ അവതരിപ്പി ച്ചിരുന്നു. നിര്‍ബന്ധിതവും സാര്‍വത്രികവുമായ വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, പിന്നോക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സ്‌കോളര്‍ഷിപ്പുകള്‍, സര്‍വ്വകലാശാലകള്‍ സ്ഥാപിക്കുന്നതിനു പുറമേ സര്‍വ്വകലാശാലാ വിദ്യാഭ്യാസം പുനക്രമീകരിക്കുന്നതിന് പ്രത്യേക നിയമനിര്‍മ്മാണം തുടങ്ങിയവ അവയിലുള്‍പ്പെട്ടിരുന്നു. 1945 ജൂലൈ 8 ന് അദ്ദേഹം ബോംബേയില്‍ പീപ്പിള്‍സ് എജുക്കേഷന്‍ സൊസൈറ്റി സ്ഥാപിക്കുകയും അതിന്റെ നിയന്ത്രണത്തില്‍ സിദ്ധാര്‍ഥ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്, ബോംബേയിലെ സിദ്ധാര്‍ഥ് ലാ കോളേജ്, ഔറംഗാബാദിലെ മിലിന്ദ് കോളേജ് എന്നിവ സ്ഥാപിക്കുകയും ചെയ്തു. ബഹുജനങ്ങള്‍ക്കായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അദ്ദേഹം ആരംഭിച്ചു വെങ്കില്‍ക്കൂടി, അവരുടെ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്വം അദ്ദേഹം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി.

1952 ല്‍ അദ്ദേഹം ആധുനികകാലഘട്ടത്തിന്റെ ആവശ്യകതകള്‍ക്കുവേണ്ടി പ്രാപ്തരാകുവാന്‍ അടിച്ചമര്‍ത്തപ്പെട്ട വിദ്യാര്‍ഥികളെ സജ്ജരാക്കാനായി അവര്‍ക്ക് സര്‍വ്വകലാശാലാ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ആവശ്യ കതയ്ക്കായി പോരാടി. അദ്ദേഹം സര്‍വകലാശാലകളെ വെറും ഗുമസ്ത പരിശീലന കേന്ദ്രങ്ങളല്ല, മറിച്ച് അറിവിന്റെ അക്ഷയഖനികളെന്നു വിളിച്ചു. ബ്രിട്ടീഷുകാരുടെ സഹായത്തോടെ ഏതാനും പട്ടികജാതി വിദ്യാര്‍ഥികളെ ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തയയ്ക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു.

അങ്ങനെ നമുക്ക് ചുരുക്കത്തില്‍ നിരീക്ഷിക്കാന്‍ കഴിയുന്നത് എല്ലാ മഹാന്മാരായ സാമൂഹ്യവിപ്ലവകാരികളേയും പൊതുവായി ബന്ധിപ്പി ക്കുന്ന ഒരു കണ്ണിയുണ്ട്. ബഹുജനങ്ങളുടെ വിദ്യാഭ്യാസം. സമൂഹത്തിലെ പിന്നോക്കമായിപ്പോയ വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനനുഗുണമായ ഒരു സാഹചര്യം സൃഷ്ടിക്കുവാന്‍ ഇവരെല്ലാവരും കഠിനമായി പോരാടി.

കറുത്ത ഗാന്ധി - ദലിത് ബന്ധു എന്‍ കെ ജോസ്

മാര്‍ട്ടിന്‍ ലൂഥര്‍ കിങ് 
പലരും മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂണിയറിനെ കറുത്ത ഗാന്ധി എന്നാണ് വിശേഷിപ്പിക്കാറുള്ളത്. അത് അദ്ദേഹത്തോട് ചെയ്യുന്ന ഒരു അനീതിയാണ്. ഗാന്ധിയെക്കാള്‍ ഏറെ ഉന്നതമായിരുന്നു മനുഷ്യനെ പ്പറ്റിയുള്ള അദ്ദേഹത്തിന്റെ സങ്കല്പം. ചാതുര്‍ വര്‍ണ്ണ്യം ഇന്ത്യയുടെ പുരോഗതിക്ക് ഏറെ സഹായിച്ചിട്ടുണ്ട് എന്ന് പ്രസ്താവിച്ച ആളാണ് ഗാന്ധി. അതായത് ചാതുര്‍ വര്‍ണ്യത്തിന്റെ അഭിഭാഷകന്‍. ആ അടിസ്ഥാ നത്തില്‍ ഗാന്ധിക്ക് മനുഷ്യര്‍ ചാതുര്‍വര്‍ണ്യ ത്തില്‍പ്പെട്ടവര്‍ മാത്രമായി രുന്നു. മറ്റുള്ളവര്‍ വാനരരും കാട്ടാളരും അസുരരും രാക്ഷസരുമെ ല്ലാമാണ്. അമേരിക്കയിലെ കറുമ്പര്‍ ചാതുര്‍വര്‍ണ്യത്തില്‍ പെടുകയില്ല. അവര്‍ ബ്രാഹ്മണരോ, ക്ഷത്രിയരോ, വൈശ്യരോ, ശൂദ്രരോ അല്ല. അതിനാല്‍ ആഫ്രിക്കയിലും അമേരിക്കയിലും ആസ്‌ട്രേലിയായിലും എല്ലാമുള്ള കറുമ്പര്‍ അദ്ദേഹത്തിന്, ഗാന്ധിക്ക്, മനുഷ്യരായിരുന്നില്ല. മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങും ആ വംശത്തില്‍പ്പെട്ടവനായിരുന്നു. പക്ഷെ കിങ്ങിന് അവര്‍ മനുഷ്യരും തന്റെ സഹോദരങ്ങളുമാണ്. ദൈവം നമ്മുടെ പിതാവും മനുഷ്യരെല്ലാം സഹോദരങ്ങളും അതായിരുന്നു അദ്ദേഹ ത്തിന്റെ തത്വശാസ്ത്രം.

ഗാന്ധിക്ക് പല കഴിവുകളുമുണ്ടായിരുന്നു എന്നത് ശരിയാണ്. കഴിവുള്ളവരെല്ലാം മഹാത്മക്കളല്ല. സ്റ്റാലിനും ഹിറ്റ്‌ലര്‍ക്കും നെപ്പോളി യനും ചെങിഷ്ഖാനും നരേന്ദ്രമോഡിക്കും എല്ലാം കഴിവുകളുണ്ടായി രുന്നു അല്ലെങ്കില്‍ അവരാരും ആ നിലയില്‍ എത്തുകയില്ല. ഉള്ള കഴിവുകളെല്ലാം സവര്‍ണ്ണരുടെ ആധിപത്യത്തിന് വേണ്ടി വിനിയോഗിച്ചു. അവര്‍ണ്ണരുടെയും ദലിതരുടെയും വളര്‍ച്ചയ്ക്ക് മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കാന്‍ വേണ്ടി വിനിയോഗിച്ചു. ചാതുര്‍വര്‍ണ്യം നിലനിര്‍ത്താന്‍ വേണ്ടി ശ്രമിച്ചു. അതിനാല്‍ സവര്‍ണ്ണര്‍ക്ക് അദ്ദേഹം മഹാത്മാവാണ്. പക്ഷേ അദ്ദേഹത്തിന്റെ ആ പ്രവര്‍ത്തനം അവര്‍ണ്ണരേയും ദലിതരേയും ആദിവാസികളേയും കൂടുതല്‍ ദുരിതത്തിലാഴ്ത്തുവാന്‍ മാത്രം ഉപകരിച്ചു. അതുകൊണ്ട് അവര്‍ക്ക് അദ്ദേഹം മഹാത്മാവല്ല. അതു കൊണ്ടാണ് ഡോ: അംബേദ്ക്കര്‍ അദ്ദേഹത്തെ ദലിതരുടെ നമ്പര്‍വണ്‍ ശത്രു എന്ന് വിശേഷിപ്പിച്ചത്. അംബേദ്ക്കര്‍ ദലിതരുടെ രാഷ്ട്രപിതാ വാണ്. ഒരാള്‍ക്ക് രണ്ട് പിതാക്കന്‍മാരുണ്ടാകയില്ലല്ലോ. അംബേദ്ക്കറെ ബഹുമാനിക്കുന്നവര്‍ക്ക് ഗാന്ധിയെ ബഹുമാനിക്കാനാകുകയില്ല. മാര്‍ട്ടിന്‍ ലൂഥര്‍ കിങിന് ഒരു പക്ഷേ ഗാന്ധിയോളം കഴിവുകളുണ്ടായിരുന്നില്ല എന്ന് വരാം. പക്ഷേ തന്റെ പരിമിതമായ കഴിവുകള്‍ അമേരിക്കയില്‍ ഏറ്റവുമധികം ദുരിതമനുഭവിച്ചുകൊണ്ടിരുന്ന കറുമ്പരെ സാന്ത്വനപ്പെടു ത്താന്‍ വേണ്ടി, അവരുടെ അവകാശങ്ങളെ പിടിച്ച് വാങ്ങിക്കുവാന്‍ വേണ്ടി വിനിയോഗിച്ചു. അതിനാല്‍ അവര്‍ക്കും ആ പ്രവര്‍ത്തി ശരിയാണ് എന്ന അഭിപ്രായമുള്ളവര്‍ക്കും അദ്ദേഹം മഹാത്മാവാണ്. ഗാന്ധി സവര്‍ണ്ണരുടെ മാത്രം മഹാത്മാവാണ്. പിന്നെ സവര്‍ണ്ണരുടെ അടിമ കള്‍ക്കും. അദ്ദേഹം ഇന്ത്യാക്കാരുടെ മഹാത്മാവല്ല. അംബേദ്ക്കറുടെ മഹാത്മവല്ല. അംബേദ്ക്കറെ ബഹുമാനിക്കുന്ന വരുടെയും മഹാത്മാവല്ല. ആയിരിക്കുക സാധ്യമല്ല. പിശാചിനേയും ദൈവത്തേയും ഒരേ സമയം ഒരേ വിധത്തില്‍ ആരാധിക്കാന്‍ സുബോധമുള്ള ആര്‍ക്കും കഴിയുകയില്ലല്ലോ.

മാര്‍ട്ടിന്‍ ലൂഥര്‍ കിങിന് കറുമ്പര്‍ സഹോദരങ്ങളായിരുന്നു അവര്‍ക്ക് വേണ്ടിയാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്. ഗാന്ധിയേയും കിങ്ങിനേയും പറ്റി പഠിക്കാത്തവരാണ് അവരെ തമ്മില്‍ താരതമ്യം ചെയ്യാന്‍ ശ്രമിക്കുന്നത്. കിങ് അമേരിക്കയിലെ കറുമ്പരെ അമേരിക്ക ക്കാരാക്കാന്‍ ശ്രമിച്ചു. ഗാന്ധി ഇന്ത്യയിലെ ദലിതരെ ഹിന്ദുക്കളാക്കാന്‍ ശ്രമിച്ചു; ഇന്ത്യാക്കാരാക്കാനല്ല. കിങ് ഒരു പുരോഹിതനായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മുഖ്യമായും തന്റെ സഹോദരങ്ങളുടെ ഭൗതിക പരിരക്ഷകള്‍ക്ക് വേണ്ടിയായിരുന്നു. ഗാന്ധി പൗരോഹിത്യ വര്‍ഗ്ഗത്തില്‍പ്പെട്ടവനായിരു ന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മുഖ്യമായും ഹിന്ദുമത ത്തിന് വേണ്ടിയായിരുന്നു, ഹിന്ദുമതത്തിലെ പൗരോഹിത്യത്തിന് വേണ്ടിയായിരുന്നു. അങ്ങനെ ലക്ഷ്യത്തില്‍ തന്നെ അവര്‍ തമ്മില്‍ ഭിന്നതയുണ്ടായിരുന്നു. അത് മാര്‍ഗ്ഗത്തിലും പ്രതിഫലിച്ചു. കിങിന് വാക്കും പ്രവര്‍ത്തിയും ഒന്നായിരുന്നു. ഗാന്ധി നേരേ മറിച്ചും. പറയുന്നതിന് നേരെ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എന്ന രാഷ്ട്രീയ ശൈലി ഗാന്ധിക്ക് സ്വന്തമായിരുന്നു. ഇന്ത്യയില്‍ അതൊരു രാഷ്ട്രീയ പ്രമാണമാക്കി മാറ്റിയത് അദ്ദേഹമാണ്. ഇന്ത്യയെ വിഭജിക്കാന്‍ പാടില്ല എന്ന് അനേകവട്ടം ഉച്ചൈസ്തരം ഉല്‍ഘോഷിച്ച അദ്ദേഹം അതിന് വിരുദ്ധമായി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ വോട്ടു ചെയ്തു. ഗാന്ധിവധം ഒരു പുനര്‍വായന, ഗാന്ധി-ഗാന്ധിസം-ദലിതര്‍, വൈക്കം സത്യാഗ്രഹം ഒരു പ്രഹേളിക തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ഞാന്‍ ആ ആശയം ദീര്‍ഘമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.

അയിത്തം നീക്കം ചെയ്തു ജാതി നിലനിര്‍ത്തണമെന്നുള്ള ഗാന്ധിയുടെ ശാഠ്യം മനുഷ്യസാഹോദര്യത്തിന് ഘടകവിരുദ്ധമാണ്. അയിത്തം ജാതിയുടെ ദുഷ്ഫലങ്ങളില്‍ ഒന്നു മാത്രമാണ്. ദലിതര്‍ അനുഭവിച്ച് വരുന്ന കഷ്ടപ്പാടുകളെപ്പറ്റി കണ്ടും കേട്ടുമുള്ള അറിവ് മാത്രമേ ഗാന്ധിക്കുണ്ടായിരുന്നുള്ളൂ. ഗാന്ധിയും അംബേദ്ക്കറും തമ്മില്‍ ധ്രുവസമാനം അകന്നതിന്റെ കാരണം അതുതന്നെയാണ്. അംബേദ്ക്കര്‍ ഒരു ദലിതനായിരുന്നു. അദ്ദേഹം കണ്ടും കേട്ടുമല്ല ദലിത് പ്രശ്‌നങ്ങള്‍ പഠിച്ചത്. അനുഭവിച്ച് തന്നെയാണ്. ഗാന്ധിക്ക് ദലിതരെ തന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ക്ക് ഗിനിപ്പന്നികളായി ഉപയോഗിക്കാം. അംബേദ്ക്കര്‍ക്ക് അത് സാധ്യമല്ല. അവര്‍ തന്റെ രക്തത്തിന്റെ രക്തവും മാംസത്തിന്റെ മാംസവുമാണ്. അതുതന്നെയാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങിനും മറ്റു ആഫ്രോ അമേരിക്കന്‍ നേതാക്കള്‍ക്കും അനുഭവപ്പെട്ടത്. ദൈവം നമ്മുടെ പിതാവും മനുഷ്യരെല്ലാം സഹോദരങ്ങളും എന്നതായിരുന്നു അവരുടെ തത്വശാസ്ത്രം. അത് ഗാന്ധിയന്‍ ആദര്‍ശ ങ്ങളില്‍ നിന്നും എത്രയോ ഉയരത്തിലാണ്. ഹരിജനോദ്ധാരണം അല്ല അത്. ഗാന്ധിക്ക് ഒരു ഹരിജന്‍ ഒരിക്കലും സഹോദരനായിരുന്നില്ല; ഉദ്ധരിക്കപ്പെടേണ്ട ഒരു അധമന്‍. മഹാബ്രാഹ്മണന്‍ ചണ്ഡാലന് അകലെ നിന്നും വലിച്ചെറിഞ്ഞു കൊടുക്കുന്ന പിച്ചകാശാണ് ഗാന്ധിയുടെ ഹരിജനോദ്ധാരണം. മദ്രാസില്‍ വച്ച് ഒരു ആദിവാസി ഗോത്രത്തലവന്‍ നല്‍കിയ മാല ഗാന്ധി വലിച്ച് ദൂരെയെറിഞ്ഞത് അതുകൊണ്ടാണ് (നിത്യചൈതന്യയതി). ഗാന്ധി രൂപീകരിച്ച ഹരിജന്‍ സേവാ സംഘത്തില്‍ ഒരു ഹരിജനെപ്പോലും എടുത്തില്ല. ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റ് ഒരു ഹരിജന്‍ സ്ത്രീ ആയിരിക്കണമെന്ന് പ്രഖ്യാപിച്ച ഗാന്ധി തന്റെ ആശ്രമത്തിലെ അന്തേവാസിയായി ഒരു ഹരിജന്‍ ബാലികയെ സ്വീകരിച്ചു പ്രശ്‌നം അവസാനിപ്പിച്ചു. ഹരിജ നോദ്ധാരണം എങ്ങനെ ആയിരിക്ക ണമെന്ന് നിശ്ചയിക്കേണ്ടത് ഗാന്ധിയാണ്. ഹരിജനങ്ങളല്ല; അതാണ് അദ്ദേഹത്തിന്റെ നയം. അതുതന്നെയാണ് അദ്ദേഹത്തിന്റെ നയങ്ങളെ നടപ്പിലാക്കുന്നുവെന്ന് അവകാശപ്പെട്ട സര്‍ക്കാരുകളും സ്വീകരിച്ചത്.

അന്തണയുവതി പുലയപ്രജയുമായി അലയുന്നു - ധനു എളങ്കുന്നപ്പുഴ

അദ്ധ്യായം ഇരുപത്തി മൂന്ന്

മദ്ധ്യാഹ്നമായ നേരം അധികാരിയും പോലീസ് എസ്.ഐ.യും അകമ്പടിയോടെ സംഭവസ്ഥലം സന്ദര്‍ശിക്കുവാനാഗതരായി. അത്യാഹിതത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തി. മരിച്ചവരുടെയും പൊള്ളലേറ്റവരുടെയും കൂടാതെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയവരുടെയും പേരു വിവരങ്ങള്‍ പ്രത്യാകം കുറിച്ചെടുത്തു. ശരദദാസ്സിന്റെ തിരോധാനം ദുരൂഹത നിറഞ്ഞതാണെന്നു മനസ്സിലാക്കി. ആക്രമകാരികളെ കണ്ടവരാരുമില്ല. മരിച്ചവരെയൊക്കെ മറവു ചെയ്ത സ്ഥലങ്ങള്‍ കണ്ടു മനസ്സിലാക്കി. നാശ നഷ്ടങ്ങള്‍ തിട്ടപ്പെടുത്തി കറമ്പന്റെ കുടിലിരുന്ന സ്ഥലം, ഇട്യാദി മൂപ്പന്റെ കൂരയും, നിശാപാഠശാലയും ഒക്കെ നിരീക്ഷണത്തിന്നു വിധേയമാക്കി. മുഖ്യമായും ഗൗരിക്കുട്ടിയുടെ പാഠശാലയും പപ്പുമാനേജരുടെ വിശ്രമസങ്കേതവും കത്തി നശിച്ചതു കണ്ടു വ്യാകുലപ്പെട്ടു. എല്ലാ വസ്തുതകളും കടുകിട വിടാതെ പപ്പുമാനേജര്‍ വിശദീകരിച്ചു കൊടുത്തു.
അധികാരിയും പരിവാരങ്ങളും ഗൗരിക്കുട്ടിയുടെ വീടിനു മുന്നില്‍ അല്‍പ്പനേരം വന്നിരുന്നു. സംഭാരവും കുടിച്ചു. ക്ഷീണമകറ്റി. ചിത്തരാജിന്റെയും പപ്പുമാനേജരുടെയും സാന്നിദ്ധ്യത്തില്‍ അധികാരി ചില തീരുമാനങ്ങള്‍ എടുത്തു. എസ്.ഐ.ക്കു നിര്‍ദ്ദേശങ്ങള്‍ നല്‍കി. അതിനുശേഷം ആകസ്മികമായ സംഭവവികാസത്തില്‍ അഗാധദു:ഖം രേഖപ്പെടുത്തി ക്രമാനുഗതമായ നടപടിയെടുത്തു. ന്യായം നടപ്പാക്കാമെന്നുറപ്പു നല്‍കി പുറപ്പെട്ടു.
സംസ്‌ക്കാര സമ്പന്നത തഴച്ചു വളര്‍ന്ന പ്രദേശത്തു നേരിട്ട അത്യാഹിതത്തില്‍ എല്ലാവര്‍ക്കും അഗാധമായ ദു:ഖം തോന്നി. അവിടേയ്ക്കു പലരുമായി ചിലര്‍ ആഗതമാകുവാന്‍ തുടങ്ങി. എന്തൊരു ഭീകരദൃശ്യം, പുലയകുടിലുകള്‍ കത്തിച്ചു ചാമ്പലാക്കി കുറെയധികം ആളുകള്‍ അഗ്നിക്കിരയായി. നാട്ടുകാരറിഞ്ഞു വന്നു. കണ്ടവര്‍ പറഞ്ഞു, വാര്‍ത്തയെമ്പാടും പരന്നു.
കാറ്റുതിരിഞ്ഞു വീശി, ജന്മി മുതലാളിമാരുടെ തണലില്‍, പണവും പരിലാളനയും കൊണ്ടു പാവപ്പെട്ട അടിമ വേലക്കാരായ പുലയരേയും, പറയരേയും തല്ലിക്കൊന്നു വിരട്ടി അവരുടെ സ്ത്രീകളെയും, പെണ്‍കുട്ടികളെയും ഭോഗിച്ചും പണവും നെല്ലും കൈപ്പറ്റി വിരാജിച്ചിരുന്ന ചട്ടമ്പികള്‍ക്കു പേടി സ്വ്പനമായി. പോലീസ് ചില ചട്ടമ്പിമാരെ പിടികൂടി. താലൂക്കധികാരിയുടെ നിര്‍ദ്ദേശപ്രകാരം പോലീസുകാര്‍ പല ദിക്കിലും തെരച്ചില്‍ നടത്തി സംശയമുള്ളവരെയൊക്കെ പിടികൂടി, കൊലക്കുറ്റത്തിന്നും, കുടിലു കത്തിച്ചതിനും കേസ്സെടുത്തു.
അന്നുരാത്രിയോടെ നീലകണ്ഠന്‍ നമ്പൂതിരിയും ചട്ടമ്പികളും വളവര വഞ്ചിയില്‍ കയറി ദൗത്യം പൂര്‍ത്തിയാക്കി അന്ന്യേത്തുപുരം വിട്ടു പോയി. എല്ലാ മാടമ്പികളും അവരവരുടെ തറവാട്ടില്‍ പത്തായപുരയിലൊളിച്ചു. മുന്‍കൂട്ടിയുള്ള നിര്‍ദ്ദേശപ്രകാരം ചട്ടമ്പികളൊക്കെ നാടുവിട്ടു. ചില പ്രധാനപ്പെട്ട വാല്യക്കാരെ കളപ്പുരകളിലും വിറകുപുരകളിലും മറ്റും ഒളിപ്പിച്ചിരുത്തി. ചിലരോടു നാടു വിട്ടു പൊയ്‌ക്കൊള്ളുവാനും നിര്‍ദ്ദേശിച്ചു.
മണ്ണും പെണ്ണും ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ആപത്താണ്. ചെലവിനുള്ള പണം അവരവര്‍ക്കു നല്‍കി. അവരുടെ വീട്ടിലുള്ളവര്‍ക്കൊക്കെ പരിപൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പു വരുത്തി.
പണമുള്ളവര്‍ക്ക് കുഴപ്പങ്ങളുണ്ടായാലും ഇല്ലെങ്കിലും ലൈംഗികതയ്ക്കു അക്ഷന്തവ്യമായ തടസ്സമുണ്ടാകാറില്ല.
നിയന്ത്രിക്കുന്നവന്റെ അപാകതയുടെ പ്രതിഫലനം അവന്നു ദോഷം, വീടിനു ദോഷം, നാടിനു ദോഷം.


ചട്ടമ്പികളുടെ മൊഴി പ്രകാരം എസ്സ്.ഐ പോലീസ്സുകാരും വിഷ്ണു നമ്പൂതിരിയുടെ തറവാട്ടില്‍ വന്നു. അയാളെ പിടിച്ചു കൊണ്ടു പോയി. 
ഒരു നാട്ടു പ്രമാണിയായ ജന്മിയെ പോലീസ് പിടിക്കുന്നത് ഇദംപ്രദമായാണ്. മുന്‍പെങ്ങും കേട്ടുകള്‍വി പോലുമില്ലാത്ത പ്രവണത. നാട്ടിലെ വലിയ ജന്മിയെന്നാല്‍ നാടു ഭരിക്കുന്ന ഭരണാധികാരിക്കു തുല്യനെന്നാണര്‍ത്ഥം. ചില പുലയരും പറയരും വേറെ മുതലാളിമാരുടെ കീഴില്‍ പണി ചെയ്തിരുന്നെങ്കിലും പ്രധാനപ്പെട്ട മാടമ്പികളുടെ ഉത്തരവു പ്രകാരം അവരെ പീഡിപ്പിക്കുവാനവകാശമുണ്ട്. എന്നാല്‍ കാലാന്തരങ്ങളുടെ വ്യതിയാന സംഹിത കണക്കിലെടുത്ത് കൂട്ടുകൂടലിന്റെയും സംഘടനയുടെയും കെട്ടുറപ്പു കൊണ്ടാണ് സര്‍ക്കാരില്‍ പരാതി നല്‍കിയിരിക്കുന്നത്. അതിന്‍ പ്രകാരമാണ് സര്‍ക്കാരിന്റെ പോലീസിടപെട്ടിരിക്കുന്നത്.
ഉന്നതരുടെ പീഡനം സഹിച്ചു വളര്‍ന്ന പതിത വര്‍ഗ്ഗത്തിനു കനിവിന്റെ ചെറിയൊരു തിരിനാളം ജ്വലിപ്പിച്ചേകിയിരിക്കുന്നു.
തങ്ങള്‍ക്കു നേരിട്ട അത്യാഹിതം അനുഭവിച്ച് പഞ്ചപുച്ഛമടക്കി

2015, ഒക്‌ടോബർ 28, ബുധനാഴ്‌ച

സംവരണ വിരുദ്ധതയുടെ നാള്‍വഴികള്‍....!!!!

വി പി സിംഗ് 
ഓഗസ്റ്റ്. 7 മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശ കളനുസരിച്ച് സാമൂഹിക മായും വിദ്യാഭ്യാസ പരമായും പിന്നോക്കം നില്ക്കുന്ന വിഭാഗ ങ്ങള്‍ക്ക് സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനങ്ങളില്‍ 27% ജോലി സംവരണം ചെയ്യാന്‍ ഗവണ്മെന്റ് തീരുമാ നിച്ചിരിക്കുന്നു എന്ന് പാര്‍ലമെ ന്റിന്റെ ഇരു സഭകളിലും പ്രധാനമന്ത്രി വി പി സിംങ് പ്രഖ്യാപിച്ചു.

ഓഗസ്റ്റ്. 10 മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ ഡെല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.

ഓഗസ്റ്റ്. 17 ജോലി സംവരണം പ്രഖ്യാപി ക്കുന്നതിന് മുമ്പ് എല്ലാ പാര്‍ട്ടികളുമായി ആലോചി ക്കുന്നതില്‍ സര്‍ക്കാര്‍ പരാജയ പ്പെട്ടുവെന്ന് ബിജെപിയും ഇടതു കക്ഷികളും ലോക്‌സഭയില്‍ ആരോപിച്ചു.

ഓഗസ്റ്റ്. 24 വിദ്യാര്‍ത്ഥികളുടെ സംവരണ വിരുദ്ധ റാലി ഡെല്‍ഹിയില്‍ സാധാരണ ജീവിതം താറുമാറാക്കി.

ഓഗസ്റ്റ്. 29 ഡെല്‍ഹിയിലെ എല്ലാ സ്‌കൂളുകളും ഐടിഐകളും പോളിടെക്‌നിക്കുകളും 30 ദിവസത്തേക്ക് അടച്ചിടാന്‍ ഡെല്‍ഹി അധികാരികള്‍ തീരുമാനിച്ചു. 

സെപ്തംബര്‍. 3 സംവരണ കാര്യത്തില്‍ തീരുമാന മെടുക്കാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി സമ്മേളനം പരാജയപ്പെട്ടു.

സെപ്തംബര്‍. 6 വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സംവരണ വിരുദ്ധ സമരം തീവ്രമായി. ആന്റി മണ്ഡല്‍ കമ്മീഷന്‍ ഫോറം ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ബന്ദ് ഡെല്‍ഹിയില്‍ അക്രമാസക്തമായി. ഹിമാചല്‍ പ്രദേശില്‍ കാംഗ്ര ജില്ലയിലെ 3 പട്ടണങ്ങളില്‍ പ്രക്ഷോഭം ശമിപ്പിക്കാന്‍ പട്ടാളത്തെ ഇറക്കി. ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നിരാകരിക്കുകയും പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. സിക്കിം സര്‍ക്കാരും റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു.

സെപ്തംബര്‍. 16 സര്‍ക്കാര്‍ നിലംപതിച്ചാലും മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുക എന്ന കര്‍ത്തവ്യത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് പ്രധനമന്ത്രി വി പി സിംങ് ചെന്നൈയില്‍ പ്രഖ്യാപിച്ചു.

സെപ്തംബര്‍. 19 ഡെല്‍ഹിയില്‍ സംവരണ വിരുദ്ധ സമരക്കാരില്‍ ഒരു വിദ്യാര്‍ത്ഥി പൊതുജന മധ്യത്തില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലായി.

സെപ്തംബര്‍. 21 മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്ക് 27% ശതമാനം സംവരണം നല്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്മേലുള്ള നടപടികള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.

സെപ്തംബര്‍. 22 ഹരിയാനയില്‍ സംവരണ വിരുദ്ധ സമരം വ്യാപകമായി. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി ആത്മാഹൂതി നടത്തി. കുരുക്ഷേത്രത്തില്‍ പട്ടാളത്തെ വിളിച്ചു.

സെപ്തംബര്‍. 23 ഗ്വാളിയര്‍, അംബാല, യമുനാ നഗര്‍ പട്ടണത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഹരിയാനയിലെ റോഹ്തക്, സിര്‍സ ജില്ലകളില്‍ പട്ടാളം നിയന്ത്രണ മേറ്റെടുത്തു. ഡെല്‍ഹിയില്‍ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിട്ടൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനു മുന്നില്‍ ഒരു വിദ്യാര്‍ത്ഥി സ്വയം തീകൊളുത്തി.

സെപ്തംബര്‍. 25 തീകൊളുത്തി ആത്മാഹൂതിക്ക് ശ്രമിച്ച കോളേജ് വിദ്യാര്‍ത്ഥി സുരീന്ദര്‍ സിങ് ചൗഹാന്‍ മരിച്ചതോടെ ഡെല്‍ഹിയില്‍ സംവരണ വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമായി. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. 6 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു.

സെപ്തംബര്‍. 27 15 പേര്‍ കൂടി ഉത്തരേന്ത്യയില്‍ സംവരണവിരുദ്ധ കലാപത്തില്‍ മരണപ്പെട്ടു.

ഒക്ടോബര്‍. 1 മണ്ഡല്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നത് തടഞ്ഞുവെച്ചെങ്കിലും പിന്നോക്ക വിഭാഗക്കാരെ കണ്ടെത്തുന്ന നടപടി തുടരാമെന്ന് സുപ്രീം കോടതി വിധിച്ചു.

ഒക്ടോബര്‍. 9 'ഭാരത ബന്ദ്' വടക്കേ ഇന്ത്യയില്‍ ജനജീവിതം സ്തംഭിപ്പിച്ചു.

വി പി സിങ്ങിന്റെ രാജി; ചന്ദ്രശേഖര്‍ പ്രധാനമന്ത്രി

നവംബര്‍. 5 ജനതാദള്‍ പിളര്‍ന്നു. ലോക്‌സഭയിലെ 68 എംപിമാര്‍ ഡെല്‍ഹിയില്‍ യോഗം ചേര്‍ന്ന് ചന്ദ്രശേഖറെ നേതാവായി തെരഞ്ഞെടുത്തു. ചന്ദ്രശേഖര്‍ ഉള്‍പ്പെടെ 25 ലോക് സഭാംഗങ്ങളേയും 5 രാജ്യ സഭാംഗങ്ങളേയും ജനതാദള്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. 'രഥയാത്ര' തടഞ്ഞതിനെ തുടര്‍ന്ന് ജനതാദള്‍ മന്ത്രിസഭക്കുള്ള പിന്‍തുണ ഒക്ടോബര്‍ 23 ന് ബിജെപി പിന്‍വലിച്ചിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് (ഐ) നവം. 6 ന് ചന്ദ്രശേഖറിന് പിന്തുണ പ്രഖ്യാപിച്ചു.

നവംബര്‍. 7 വിശ്വാസപ്രമേയം 346 ന് എതിരേ 142 ന് പരാജയ പ്പെട്ടതോടെ പ്രധാനമന്ത്രി നി പി സിംങ് രാജി സമര്‍പ്പിച്ചു. 

നവംബര്‍. 10 ഇന്ത്യയുടെ 8 ആമത്തെ പ്രധാന മന്ത്രിയായി ജനതാദള്‍ (സമാജ് വാദി) നേതാവ് ചന്ദ്രശേഖര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വേവീലാല്‍ ഉപപ്രധാന മന്ത്രിയായി. വി പി സിങ് മന്ത്രിസഭയിലും ഉപപ്രധാന മന്ത്രിയായിരുന്ന ദേവീ ലാലിനെ ഓഗസ്റ്റ് 1 ന് പുറത്താക്കിയിരുന്നു. സെപ്തംബര്‍ 30 ന് ദേവീലാല്‍ ലോക് സഭാംഗത്വവും രാജിവെച്ചു.

ഡിസംബര്‍. 24 ബിജെപി പ്രസിഡന്റ് എല്‍ കെ അദ്വാനി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി.
--------------------------
കടപ്പാട്: 'ഇരുപതാം നൂറ്റാണ്ട് വര്‍ഷാനുചരിതം'. ഡി സി ബുക്‌സ് പ്രസിദ്ധീകരണം.

2015, ഒക്‌ടോബർ 27, ചൊവ്വാഴ്ച

എന്തുകൊണ്ട് കറുത്ത അമേരിക്ക ? - ദലിത് ബന്ധു എന്‍ കെ ജോസ്

എന്തുകൊണ്ട് ഇങ്ങനെയെല്ലാം സംഭവിച്ചു? സംഭവിച്ചു കൊണ്ടി രിക്കുന്നു എന്ന് അന്വേഷിക്കു മ്പോഴാണ് ബുക്കര്‍ ടി വാഷിങ്ടണ്‍, ഫെഡറിക് ഡഗ്ലസ്, ഡബ്‌ളിയൂ, ഈ.ബി. ഡ്യൂബിയാസ്, മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂണിയര്‍ തുടങ്ങി മുമ്പ് പറഞ്ഞ മഹാത്മക്കളുടെ ആശയവും ആദര്‍ശവും ജീവിതവും സമരവുമെല്ലാം വിലയേറിയ മാതൃകകളായി മാറുന്നത്. അമേരിക്കയിലെ കറുമ്പരുടെ നേതാക്കളാരും മരിക്കുകയല്ല, വധിക്കപ്പെടു കയാണ്. അവിടെ കറുമ്പരോട് സ്വല്പം ആഭിമുഖ്യമെങ്കിലും കാണിച്ചി ട്ടുള്ള എബ്രാഹാം ലിങ്കണ്‍ പ്രസിഡന്റ് കെന്നഡി, റോബര്‍ട്ട് കെന്നഡി തുടങ്ങിയവരും വധിക്കപ്പെടുകയാണ് ഉണ്ടായത്. ഇന്ത്യയില്‍ തല്‍സ്ഥാ നത്ത് ദലിത് നേതാക്കളാരും തന്നെ വധിക്കപ്പെട്ടിട്ടില്ല, ദലിത് ബന്ധുക്കളും കൊല്ലപ്പെട്ടിട്ടില്ല. ഡോ: അംബേദ്ക്കര്‍ മാത്രമാണ് അക്കാര്യത്തില്‍ വ്യത്യസ്തനായിട്ടുള്ളത്. പക്ഷേ ഇന്നും അതൊരു രഹസ്യം മാത്രം. ഈ ലേഖകന്റെ ഡോ: അംബേദ്ക്കര്‍ എന്ന ഗ്രന്ഥത്തില്‍ അത് വിശദീകരി ച്ചിട്ടുണ്ട്.

അമേരിക്കന്‍ കറുമ്പരുടെ നേതാക്കളും അവരെപ്പോലുള്ള ആയിരങ്ങളും അവിടെ നില നില്പിന് വേണ്ടി കഴിഞ്ഞ ദശാബ്ദങ്ങളിലും ശതാബ്ദങ്ങ ളിലും എന്തെല്ലാം ചെയ്തു. അതിന്റെ വെളിച്ചത്തില്‍ കേരളത്തില്‍ ഇനി വേണ്ടത് എന്തെല്ലാമാണ് എന്ന ഒരു അന്വേഷണ ത്തിന് ദലിത് നേതാക്കളെ പ്രേരിപ്പിക്കാന്‍ ശ്രമിക്കുകമാത്രമാണ് ഇവിടെ ചെയ്യുന്നത്. തെരുവിലി റങ്ങി ജാഥ നയിക്കുന്നതും എന്തെങ്കിലും കാരണം പറഞ്ഞ് എന്തെങ്കിലും സര്‍ക്കാര്‍ ഓഫീസിന്റെ മുമ്പില്‍ കുത്തി ഇരിക്കുന്നതും മാത്രമല്ല ദലിത് വിമോചനത്തിനുള്ള കര്‍മ്മ പരിപാടി. ദലിതരെ ബോധവല്‍ക്കരിച്ചു. സ്വത്വബോധ മുള്ളവരാക്കി അന്തസ്സോടെ ജീവിക്കാന്‍ പറഞ്ഞയയ്ക്കു ന്നതാണ് ഏറ്റവും വലിയ വിമോചന സമര പരിപാടി. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ അത് പറഞ്ഞിട്ടുണ്ട്. അവരെ മനുഷ്യരാക്കുക, മനുഷ്യരായി ജനിച്ചതിന്റെപേരില്‍ മനുഷ്യരായി ജീവിക്കാന്‍ അവകാശപ്പെട്ടവര്‍ എന്ന അടിസ്ഥാ നത്തില്‍ അവബോധം ജനിച്ച ഒരു ദലിത്‌സമൂഹത്തെ കെട്ടിപ്പടുക്കുക മാത്രമാണ് ദലിത് വിമോചനത്തിനുള്ള ഒരേഒരു പരിപാടി എന്ന നഗ്നസത്യം കണ്ടറിയുക. അങ്ങനെയുള്ളവര്‍ അനീതി എവിടെ കണ്ടാലും മറ്റാരുടെയും പ്രേരണയോ പ്രോത്‌സാഹനമോ കൂടാതെ അതിനെ പ്രതിഷേധിക്കും. അനീതി ആരുടെ നേരെയുള്ളതായാലും അതിന്റെ പരിണിതഫലം അവസാനം വന്നെത്തു ന്നത് ദലിതരുടെ മേലായിരിക്കും എന്നതില്‍ തര്‍ക്കമില്ല. കേരളത്തിലെ അവസാനത്തെ ദലിതന്‍വരെ താന്‍ ഒരു മനുഷ്യനാണ് എന്നും തനിക്ക് സ്വന്തമായ ഒരു വ്യക്തിത്വമുണ്ടെന്നും മറ്റ് ആരേയും പോലെ അത് വച്ചു പുലര്‍ത്താനുള്ള അവകാശം തനിക്കുമുണ്ടെന്നുമുള്ള ഉറച്ച ബോധം സ്വയം ആര്‍ജ്ജിക്കു ന്നതു വരെ ദലിത് വിമോചനം ഇവിടെ സാധ്യമല്ല.

2009 ഏപ്രില്‍ 4ാം തീയതി മാര്‍ട്ടിന്‍ ലൂതര്‍ കിങ് ജൂണിയര്‍ ജെയിംസ് ഏള്‍റേ എന്ന ഘാതകന്റെ തോക്കിന്‍ കുഴലില്‍ നിന്ന് രക്തസാക്ഷിത്വം വരിച്ചതിന്റെ 41മത് വാര്‍ഷിക ദിനമാണ്. ഞാന്‍ ഇപ്പോള്‍ ഈ വിധത്തിലുള്ള ഒരു അന്വേഷണം നടത്തുന്നതിന്റെ മൂലം അതുകൂടിയാണ്. മറ്റൊന്ന് ബരാക്ക് ഒബാമ എന്ന കറുത്ത വര്‍ഗ്ഗക്കാരന്‍ അമേരിക്കയുടെ (ഐക്യനാടുകള്‍) ചരിത്രത്തില്‍ ആദ്യമായി അവിടത്തെ പ്രസിഡന്റായി എന്നതാണ്. ഒബാമയുടെ മാതാവ് ഒരു വെള്ളക്കാരി സ്ത്രീ ആയിരുന്നു. പിതാവ് ഒരു തനി കറുമ്പന്‍ തന്നെ. മനുസ്മൃതിക്ക് വിരുദ്ധമായിട്ടാണ് അവിടെ പാരമ്പര്യം നിശ്ചയിച്ചിരിക്കുന്നത്. അതിനാല്‍ ഒബാമ കറുമ്പന്‍ തന്നെയാണ്.

അമേരിക്കയിലെ കറുത്തവംശജര്‍ക്ക് അവിടെ ജീവിക്കാന്‍ വേണ്ടി നടത്തിയ ഉജ്വലവും ദീര്‍ഘവുമായ സമരത്തിന്റെ നെടുംനായകനാ യിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിങ് കറുത്തവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ജീവിച്ചു മരിച്ചു. ആ മഹാത്മാവിനെ അനുസ്മരിക്കാനാണ് പ്രഥമവും പ്രധാനവുമായ ഈ കൃതി രചിക്കുന്നത്. 

'പാമ്പാടിയാല്‍' പൂര്‍വ്വനിവാസികളുടെ നാഗാരാധനകേന്ദ്രം - കുന്നുകുഴി എസ് മണി

ഉത്തരകേരളത്തിലെ അതിപ്രധാന സര്‍പ്പാരാധന കേന്ദ്രങ്ങളിലൊന്നാണ് അഴീക്കോട്ടെ (വളപ്പട്ടണം) പാമ്പാടിയാല്‍ നാഗാരാധനകേന്ദ്രം അവര്‍ണരായ പുലയരുടെ ഒരു പ്രധാന സര്‍പ്പാരാധന സ്ഥാനമാണിവിടം. പിരളശ്ശേരി ക്ഷേത്രം സവര്‍ണ്ണ സ്ഥാനത്തെയും, പാമ്പാടിയാല്‍ അവര്‍ണ്ണ സര്‍പ്പസങ്കേതത്തെയും പ്രതിനിധീ കരിക്കുന്നു. വയലും, നാഗക്കാവും, തറയും ചേര്‍ന്ന ആഴിക്കരയിലെ ഒരു പൂഴി പ്രദേശമാണ് പാമ്പാടിയാല്‍.

പണ്ട് പുലയര്‍ തുടങ്ങിയ അവര്‍ണ വിഭാഗ ക്കാരുടെ സര്‍പ്പാരാധന കേന്ദ്രമായി രുന്നു പാമ്പാടിയാല്‍. തെയ്യങ്ങളുടെ വാല്‍ത്താരി പ്രകാരം കയ്യത്ത്, മുയ്യത്ത്, കരിപ്പാല, കാവുമ്പായി, ചെറിയത്ത്, ചെമ്പിലോട്, ചൊക്കള എന്നിങ്ങനെ അഞ്ചും രണ്ടും ഏഴും സങ്കേതങ്ങളിലാണ് വടക്കേ മലബാറിലെ നാഗങ്ങളുടെ ശ്രീമൂല സ്ഥാനം കിടക്കുന്നത് അവര്‍ണ്ണര്‍ക്കൊപ്പം സവര്‍ണ്ണരും സര്‍പ്പാരാധനയ്ക്ക് എത്തുന്നതാണ് ഇവിടത്തെ പ്രത്യേകത. വര്‍ഷത്തിലൊരിക്കല്‍ ആയില്യം നാളിലാണ് ഇവിടത്തെ പ്രധാന ഉത്സവം. ത്വക്ക് രോഗത്തിന് കരിക്കിന്‍കുല നാഗത്തില്‍ ഉഴിഞ്ഞിട്ടാല്‍ രോഗശമനം കണിശമെന്നാണ് വയ്പ്. വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന നാഗാരാധനയ്ക്ക് കളമെഴുത്ത് വളരെ പ്രസിദ്ധമാണ്. കൂടാതെ പാമ്പാടിയാല്‍ നാഗക്കളത്തില്‍ ബ്രാഹ്മണര്‍ പൂജ നടത്താറുള്ളതും പ്രത്യേകതയായി ചൂണ്ടിക്കാട്ടാറുണ്ട്.

കേരളക്കര സര്‍പ്പക്കാവുകള്‍ക്ക് പുകള്‍പ്പെറ്റ രാജ്യമാണ്. ഒട്ടുമിക്ക വീടുകളിലും സര്‍പ്പത്തറകളും സര്‍പ്പക്കാവുകളും ഉണ്ടായിരുന്നു. ഏതാനും മരങ്ങളും അതിന് ചുവട്ടില്‍ ഏതാനും കല്ലുകളും നാട്ടി (പ്രതിഷ്ഠിച്ച്) ആണ് കാവുകള്‍ ഉണ്ടാക്കി യിരുന്നത്. കാലം കടന്നപ്പോള്‍ കല്ലുകള്‍ക്ക് പകരം കല്ലിലുള്ള നാഗബിംബങ്ങള്‍ സ്ഥാപിച്ച് പൂജകള്‍ നടത്തിപ്പോന്നിരുന്നു. ഇന്ന് സര്‍പ്പക്കാവുകള്‍ പലതും നശിച്ചു പോയിരി ക്കുന്നു. പുതിയ തലമുറക്കാര്‍ക്ക് സര്‍പ്പാരാധനയിലും പൂജയിലുമൊന്നും വിശ്വാസമില്ലാതായി. എങ്കിലും കേരള സംസ്‌ക്കാര ത്തിന്റെ അറ്റു പോകാത്ത കണ്ണിയായി സര്‍പ്പക്കാവുകള്‍ ഇന്നും നിലനില്‍ക്കുന്നു.

അംബേഡ്കര്‍: അസമത്വത്തിന്റേയും സാമൂഹ്യസാമ്പത്തിക അനീതിയുടേയും ഉല്‍പ്പത്തി - ഡോ. സുരേഷ് മാനേ

ബഹുജന്‍ സമാജിന്റ (ജാതിവ്യവസ്ഥയുടെ ഇരകളായ ഇന്ത്യന്‍ ജനസംഖ്യയിലെ 85 % വരുന്ന വര്‍ഗ്ഗ ത്തിന്റെ) ഏറ്റവും മഹാനായ വിമോചകനായ ബാബാ സാഹേബ് ഡോ.അം ബേദ്ക്കര്‍ വളരെ കൃത്യ മായിത്തന്നെ ഈ രാജ്യത്തെ അനീതി യുടേയും സാമൂഹ്യ സാമ്പത്തിക അസമത്വ ത്തിന്റേയും വേരുകളെ തിരിച്ചറിഞ്ഞിരുന്നു. മഹാത്മാ ഗാന്ധിയില്‍ നിന്നും വ്യത്യസ്ത മായി, അയിത്താചരണ വ്യവസ്ഥയെ അറുപതു ദശലക്ഷം അയിത്ത ജാതിക്കാരെ ചൂഷണം ചെയ്യുവാനുള്ള ജാതി ഹിന്ദുക്ക ളുടെ ഒരു സ്വര്‍ണ്ണ ഖനിയാ യാണ് അദ്ദേഹം കണക്കാക്കി യിരുന്നത്. ഡോ.അം ബേദ്ക്ക റുടെ അഭിപ്രായത്തില്‍, താഴെ വിവരിക്കുന്ന അടിത്തറയി ലുയര്‍ന്നുവന്ന ജാതിഹിന്ദു സാമൂഹ്യ വ്യവസ്ഥയാണ് അനീതി യുടേയും ചൂഷണ ത്തിന്റേയും സാമൂഹ്യ സാമ്പത്തിക അസമത്വ ത്തിന്റേയും ഏറ്റവും പ്രാഥമികമായ വേര്. അദ്ദേഹം പറയുന്നു.6

1. സാമൂഹ്യ ലക്ഷ്യങ്ങള്‍ക്കായുള്ള കേന്ദ്രസ്ഥാനമായി ഹിന്ദു സാമൂഹ്യവ്യവസ്ഥിതി വ്യക്തിയെ അംഗീകരിക്കുന്നില്ല. പ്രാഥമികമായും അത് വര്‍ഗ്ഗത്തെ അടിസ്ഥാനപ്പെടുത്തുന്നു, വ്യക്തിയെയല്ല.
2. ഹിന്ദു സാമൂഹ്യവ്യവസ്ഥിതിയില്‍ വ്യക്തിയുടെ യോഗ്യതയ്‌ക്കോ മികവിനോ യാതൊരു സ്ഥാനവുമില്ല. എന്നുമാത്രമല്ല, വ്യക്തിഗത നീതിക്ക് യാതൊരു പരിഗണനയുമില്ല.
3. ജാതിക്ക് ഏകമായി നിലനില്‍പ്പില്ല. നിരവധി ജാതികള്‍ അത്യന്താപേക്ഷിതമാണ്.
4. മനുഷ്യരെല്ലാം ജന്മനാ സമന്മാരാണെന്ന തത്വം ഹിന്ദു സാമൂഹ്യക്രമത്തിന് അന്യമാണ്. ഹിന്ദു സാമൂഹ്യക്രമം സാഹോദര്യത്തിന് എതിരാണ്
5. ഹിന്ദു സാമൂഹ്യക്രമം സമത്വത്തിന്റെ തത്വങ്ങളെ സ്വീകരിക്കുന്നില്ല. തരംതിരിക്കപ്പെട്ട അസമത്വം ഹിന്ദു സാമൂഹ്യക്രമത്തിന്റെ അടിസ്ഥാന സങ്കല്‍പ്പമാണ്.
6. അടിമത്തത്തെ നിയമാനുസൃതമായ ഒരു സ്ഥാപനമായി ഹിന്ദു നിയമങ്ങള്‍ അംഗീകരിക്കുന്നു. ( മനു ഏഴുതരം അടിമകളെക്കുറിച്ചു പറയുമ്പോള്‍ നാരദന്‍ പതിനഞ്ചുതരം അടിമകളെക്കുറിച്ചു പറയുന്നു)
7. തരംതിരിക്കപ്പെട്ട അസമത്വമെന്ന തത്വം ജീവിതത്തിന്റെ സാമ്പത്തിക മേഖലയിലേയ്ക്കുകൂടി വ്യാപിപ്പിക്കുന്നു. 'അവരവരുടെ കഴിവനുസരിച്ച്, അവരവരുടെ ആവശ്യമനുസരിച്ച്' എന്ന തത്വം ഹിന്ദു സാമൂഹ്യക്രമത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശക തത്വമല്ല. മറിച്ച് ഹിന്ദു സാമൂഹ്യക്രമം നിര്‍ദ്ദേശിക്കുന്നത് 'അവരവരുടെ ആവശ്യമനുസരിച്ച്, അവരവരുടെ പദവിയനുസരിച്ച് '' എന്നാണ്
8. ഹിന്ദു സാമൂഹ്യക്രമം സ്ഥാപിച്ചിരിക്കുന്നത് ഓരോ വര്‍ഗ്ഗത്തിന്റേയും തൊഴിലിന്റെയടിസ്ഥാനത്തിലാണ്. അതിന് പാരമ്പര്യത്തിന്റെ തുടര്‍ച്ചയുമുണ്ട്. 
9. ഹിന്ദു സാമൂഹ്യക്രമം അയവില്ലാത്തതാണ്. ഒരു വ്യക്തിയുടെ പദവിയില്‍ ആപേക്ഷികമായി സംഭവിക്കുന്ന മാറ്റങ്ങളൊന്നും തന്നെ അദ്ദേഹത്തിന്റെ സാമൂഹ്യനിലയിലോ വര്‍ഗ്ഗനിലയിലോ യാതൊരുവിധ മാറ്റങ്ങളുമുണ്ടാക്കുന്നില്ല. ഒന്നാമന്‍ ഒരിക്കലും അവസാനത്തെയാളാവുകയോ ഏറ്റവും പിന്നിലുള്ളവന്‍ ഒരിക്കലും ഒന്നാമനാവുകയോ ചെയ്യുന്നില്ല.

ഇത്തരത്തിലുള്ള ബ്രാഹ്മണ്യ സാമൂഹ്യക്രമത്തിന്റേയും ഇതിനെതിരെ നടന്ന, പ്രത്യേകിച്ച് ബുദ്ധന്‍, കബീര്‍, രവിദാസ്, ഗുരുനാനാക്ക്, ശ്രീ നാരായണഗൂരു, ഫൂലെ, സാഹു തുടങ്ങിയ മറ്റനേകം ഗുരുക്കന്മാരുടേയും സാമൂഹ്യ വിപ്ലവകാരികളുടേയും സാമൂഹ്യ സാമ്പത്തിക സാംസ്‌ക്കാരിക പോരാട്ടങ്ങളുടെ പശ്ചാത്തലത്തില്‍, ഡോ.അംബേദ്ക്കര്‍ ബ്രാഹ്മണ്യ സാമൂഹ്യക്രമത്തെ സമ്പൂര്‍ണ്ണമായും നശിപ്പിക്കുവാനുള്ള പ്രതിവിപ്ലവ പരിപാടികള്‍ക്കുവേണ്ട സാധ്യമായ പരിശ്രമങ്ങള്‍ നടത്തി.

പരിഭാഷ: യു പി അനില്‍കുമാര്‍ 

2015, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

കറുത്ത അമേരിക്ക - ദലിത് ബന്ധു എന്‍ കെ ജോസ്

അമേരിക്ക കറുത്തതും വെളുത്തതുമുണ്ട്. ഒബാമയുടെ അമേരിക്കയും ബുഷിന്റെ അമേരിക്കയും. മനുഷ്യശരീരത്തിലെ തൊലിക്കുള്ളിലുള്ള മെലാനിന്‍ (Melanin) എന്ന ദ്രാവകത്തിന്റെ അളവാണ് അവനെ കറുത്തതോ വെളുത്തതോ ആക്കുന്നത്. ആ ദ്രാവകത്തിന് മനുഷ്യവര്‍ഗ്ഗത്തെ തന്നെ രണ്ടായി വിഭജിക്കാനുള്ള കഴിവുണ്ടായി. അഥവാ മനുഷ്യന്‍ അതിന് ആ കഴിവ് കൊടുത്തു. അങ്ങനെയാണ് അമേരിക്കന്‍ ജനത കറുത്തവരും വെളുത്തവരുമായി വിഭജിക്കപ്പെട്ടത്. ഇന്ന് അവിടെ 12% കറുത്തവരും 88% വെളുത്തവരു മുണ്ട്. എന്ന് മാത്രമല്ല വെളുത്തവര്‍ കറുത്തവരെ ഭരിക്കാനും അടിമക ളാക്കാനും അവരെ ചൂഷണം ചെയ്യുവാനുമുള്ള പശ്ചാത്തലം കൂടി സൃഷ്ടിച്ചത് ആ വിഭജനമാണ്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ആ രണ്ട് കൂട്ടരും വരത്തരാണ്. വെള്ളക്കാര്‍ വന്ന് ദശാബ്ദങ്ങള്‍ കഴിഞ്ഞാണ് കറുത്തവര്‍ വന്നത് എന്നു മാത്രം. പക്ഷേ അവര്‍ അമേരിക്ക യില്‍ വരുന്നതിന് മുമ്പും കറുത്തവരും വെളുത്തവരുമായിരുന്നു. ഒരുകാ ലത്ത് കറുത്തവരുടെ മേധാവിത്വമാണ് ലോകത്തില്‍ പതിനായിരക്കണ ക്കിന് വര്‍ഷങ്ങളായി നിലനിന്നതെങ്കില്‍ ഇപ്പോള്‍ വെളുത്തവരുടെ മേധാവിത്വമാണ് ആ സ്ഥാനത്ത് ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്നത്. അതിനായി വെള്ളക്കാര്‍ ആദ്യം ഒരു തത്വശാസ്ത്രം മെനഞ്ഞെടുത്തു. പിന്നെ അവര്‍ വ്യക്തിത്വത്തെക്കാള്‍ പ്രാധാന്യം വംശീയതയ്ക്ക് കൊടുത്തു. കറുത്ത സ്ത്രീയുടെ ഉദര ത്തില്‍നിന്നും ജനിക്കുന്ന കുട്ടി കറുമ്പനായിരിക്കും എത്ര പ്രഗത്ഭനായാലും അടിമയായിരിക്കും എന്ന് തീരുമാനിച്ചു. അമേരിക്കയില്‍ എത്തിയ പുരോഹിതന്‍മാര്‍, കര്‍ഷകര്‍, ജന്മികള്‍, വക്കീലന്‍മാര്‍, സ്ഥാപകപി താക്കന്മാര്‍ തുടങ്ങിയവരാണ് അത് ചെയ്തത്. അവര്‍ ജന്മം കൊടുത്ത വേര്‍തിരിക്കല്‍ പ്രസ്ഥാനം'(Segregation) പലനൂറ്റാണ്ടുകള്‍ നിലനിന്നു. അത് ലോകത്തിലെ മറ്റ് പ്രദേശങ്ങളിലെ അടിമത്തത്തില്‍ നിന്ന്‌വ്യത്യസ്തമായിരുന്നു.

കറുത്തവര്‍ക്കെതിരായ വിവേചനം അതിന്റെ മൂര്‍ദ്ധന്യത്തിലെ ത്തിയിരുന്ന രാജ്യമാണ് അമേരിക്കന്‍ ഐക്യനാടുകള്‍. (അമേരിക്കന്‍ ഐക്യനാടുകളില്‍ ഇന്ന് താമസിക്കുന്ന ആഫ്രോഅമേരിക്കന്‍ ജനതയെ യാണ് ഇവിടത്തെ കറുത്തവര്‍ എന്ന് പറയുന്നത്. നാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആഫ്രിക്കയില്‍ നിന്നും കൊണ്ടുവരപ്പെട്ട അടിമകളുടെ സന്തതി പരമ്പരകളില്‍ പെട്ടവരാണവര്‍) ഒരു കാലത്ത് ദക്ഷിണാഫ്രിക്കയേക്കാള്‍ ഏറെ വര്‍ണ്ണവിവേചനം അവിടെ സര്‍ക്കാര്‍ ഇടപെട്ട് തന്നെ നടത്തിയി രുന്നു. സര്‍ക്കാര്‍ അവിടെ വെള്ളക്കാരുടേത് മാത്രമായിരുന്നു. അടിമകളെ കൊണ്ട് പണി എടുപ്പിച്ച് നാടിന്റെ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് പരമാവധി ശ്രമിച്ചു. വെള്ളക്കാരുടെ സാമ്പത്തിക ഭദ്രതയ്ക്കുള്ള ഒരു ഉപകരണം മാത്രമായിരുന്നു അവര്‍ക്ക് അടിമകള്‍. നിലം ഉഴുതുമറിക്കാന്‍ കാളകളെ ഉപയോഗിക്കുന്നതു പോലെ തന്നെ. വിലകൊടുത്ത് വാങ്ങിയ അടിമകളെ ഉപയോഗമില്ലാതെ വരുമ്പോള്‍ വലിച്ചെറിയുന്നതിനോ നശിപ്പിക്കുന്നതിനോ വില്‍ക്കുന്നതിനോ അവര്‍ക്ക് അവകാശമുണ്ടാ യിരുന്നു.

കേരളത്തില്‍ അടിമത്തം നിലനിന്നിരുന്ന കാലത്ത് ഒരു പരിധിവരെ ഇതൊക്കെ തന്നെയായിരുന്നു സ്ഥിതി. ജാതിവിവേചനവും അതിന്റേതായ ആചാരങ്ങളും കൃത്യമായി പാലിക്കുന്നുണ്ടോ എന്ന അന്വേഷണം മാത്രമായിരുന്നു. ഒരുകാലത്ത് തിരുവിതാംകൂര്‍ രാജാവിന്റെ കര്‍ത്തവ്യം. മറ്റ് രാജകീയ ചുമതലകളെല്ലാം ഇംഗ്ലീഷുകാര്‍ നിര്‍വഹിച്ചു കൊള്ളും. 1805 ലെ ഉടമ്പടി ആ വിധത്തിലുള്ളതായിരുന്നുവല്ലോ.

അതിന്റെ മറ്റൊരു പതിപ്പായിരുന്നു 19-ാം നൂറ്റാണ്ടിലേയും 20-ാം നൂറ്റാണ്ടിലെ ആദ്യപകുതിയിലെയും അമേരിക്കന്‍ ഐക്യനാടുകള്‍ അവിടെ രാജാവിന്റെ സ്ഥാനത്ത് വെള്ളക്കാരും അവരുടെ സര്‍ക്കാരും തിരുവിതാംകൂറില്‍ 1855 ല്‍ അടിമത്തം നിറുത്തലാക്കി. ഭരണാധികാരി യുടെ പിന്തുണയോട് കൂടി രാജ്യത്തെ ഒരുവിഭാഗം ജനങ്ങള്‍ മറ്റേവിഭാഗം ജനങ്ങളെ നശിപ്പിക്കുന്നു, കൊന്നൊടുക്കുന്നു. 1829ല്‍ തിരുവിതാംകൂറില്‍ ചാന്നാര്‍ ലഹളക്കാലത്ത് ചാന്നാര്‍ സ്ത്രീകള്‍ മാറുമറച്ചപ്പോള്‍ സവര്‍ണ്ണര്‍ അവരുടെ മാറിലെ തുണി വലിച്ചുകീറി. സര്‍ക്കാരും പോലീസും അതിന് കൂട്ടുനിന്നു. സവര്‍ണ്ണര്‍ക്ക് വേണ്ട സഹായവും പ്രോത്‌സാഹനവും കൊടുത്തു. അതെല്ലാം അമേരിക്കയില്‍ ഒരു കാലത്ത് നടന്നുകൊണ്ടിരുന്ന ലിഞ്ചിംഗിന്റെ (Lynching)ന്റെ വകഭേദമാണ് എന്നു പറയാം. (ലിഞ്ചിം ഗിനെപ്പറ്റി കൂടുതല്‍ പുറകെ ചര്‍ച്ച ചെയ്യുന്നുണ്ട്).

ഇന്ന് അമേരിക്കന്‍ ഐക്യനാടുകളിലെ സ്ഥിതി ആകെമാറി. നിയമ ത്തിന്റെ മുമ്പില്‍ അവിടെ ഇന്ന് എല്ലാ പൗരന്‍മാരും തുല്യരാണ്. ബാരക്ക് ഒബാമ എന്ന കറുമ്പന്‍ അവിടെ പ്രസിഡന്റാണ്. അത് കെ.ആര്‍.നാരായണന്‍ ഇന്ത്യയുടെ പ്രസിഡന്റായത് പോലെയുള്ള രാഷ്ട്രീയ കക്ഷികളുടെ ഒത്തുതീര്‍പ്പ് (Adjustment) അല്ല. ജനം നേരിട്ട് തെരഞ്ഞെടുത്ത അധികാരിയാണ്. അമേരിക്കന്‍ ഐക്യനാടുകളിലെ 52 ശതമാനം ജനങ്ങള്‍ ഒബാമ എന്ന കറുത്തവര്‍ഗ്ഗക്കാരന് നേരിട്ട് വോട്ട് നല്‍കിയാണ് അദ്ദേഹത്തെ തെരഞ്ഞെടുത്ത്. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെപ്പോലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടേയോ കോണ്‍ഗ്രസ് പ്രസിഡന്റിന്റെയോ നോമിനിയല്ല. ആകെയുള്ള യു.എസ്. ജനസംഖ്യ 34.57 കോടിയാണ്. അതിന് കേവലം 4.02 കോടി മാത്രമായിരുന്നു കറുത്തവര്‍. 11.5 ശതമാനം മാത്രം. പക്ഷെ ഒബാമായ്ക്ക് ലഭിച്ചത് 52 ശതമാനം വോട്ട്. 24.19 കോടി ജനങ്ങളുടെ പിന്തുണ. ആ പിന്തുണ യോടെയാണ് അദ്ദേഹം ആ രാജ്യത്തെ ഏറ്റവും വലിയ അധികാരി യായിരിക്കുന്നത്. ഇവിടെ പ്രസിഡന്റല്ല, ഒരു പരിധിവരെ യെങ്കിലും പ്രധാനമന്ത്രിയാണ് തത്തുല്യന്‍. ആ സ്ഥാനത്തേയ്ക്ക് ഒരു ദലിതന്‍ എത്തുക എന്നത് ഇവിടെ അത്രഎളുപ്പമുള്ള കാര്യമല്ല. ഒരുകാലത്ത് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ജഗ്ജീവന്റാമിന്റെ പേര് നിര്‍ദ്ദേശി ക്കപ്പെട്ടെങ്കിലും ദലിതന്‍ എന്ന കാരണത്താല്‍ തന്നെ അത് തള്ളപ്പെടുക യാണുണ്ടായത്.

ബ്രഹ്മപുലയ പിറവിയും കുടിലെരിക്കലും - ധനു എളങ്കുന്നപ്പുഴ

അദ്ധ്യായം ഇരുപത്തി രണ്ട്

രണ്ടു മൂന്നു ദിവസങ്ങള്‍ക്കു ശേഷം ശരദദാസ് നാരായണക്കല്ലിലുള്ള പൊന്ന്യേത്തില്ലത്തെത്തി. പ്രതീക്ഷാനിര്‍ഭരമായ അന്തരീക്ഷത്തില്‍ അനന്തന്‍ നമ്പൂതിരിയുടെ സീതാലക്ഷ്മിയും അവളുടെ ഭര്‍ത്താവും ഇല്ലത്തുണ്ടായിരുന്നു. ദിനരാത്രങ്ങളെണ്ണിക്കഴിഞ്ഞിരുന്ന താത്രിക്കുട്ടി നിറവയറോടെ പൂമുഖത്തേയ്ക്ക് ആഗതയായി. ആനന്ദാതിരേകത്തോടെ എതിരേറ്റു അവള്‍ ഒതുക്കുകളിറങ്ങി മുറ്റത്തേയ്ക്കു ചെന്നു.
ദാസ്സേ കാതരമായ അവളുടെബോധസംബോധന നയനങ്ങളില്‍ നിന്നും അശ്രുകണങ്ങളുതിര്‍ന്നു. ദാസ്സിന്റെ ഞാന്നു പരിസരബോധമന്ന്യേ അയാളെ ആശ്ലേഷിച്ചു. പൂമുഖത്തു കയറ്റിയിരുത്തി. അനന്തന്‍ സന്തോഷാധിക്യത്താല്‍ പുഞ്ചിരി തൂകി നിന്നു. വിജയലക്ഷ്മിയും ഭര്‍ത്താവും മതി മറന്നു സ്‌നേഹാദരവേകി. തങ്ങളുടെ ചെറുമ്മിയാണെങ്കിലും താത്രിക്കുട്ടിയുടെ ആമോദത്തില്‍ അവരും പങ്കു ചേര്‍ന്നു.
അനന്തനാണതു പറഞ്ഞത്. ചെറ്യേമ്മയുടെ മുറിയില്‍ പോയിരുന്നു വേണ്ടുവോളം സംസാരിച്ചോളൂ.
ശരദദാസ്സും, താത്രിക്കുട്ടിയും അകത്തേളത്തിലേയ്ക്കു നീങ്ങി. 
ദാസ്സേ.. ദാസ്സേ... ഇതുകണ്ടോ... നമ്മുടെ പൊന്നോമന വയറിന്റെ അകത്തിരുന്നു തെഴിക്കുന്നു.
ദാസ്സവളെ ആലിംഗനം ചെയ്തു. മൂര്‍ദ്ധാവില്‍ പ്രണയമുദ്രകളേകി. നിമിഷങ്ങളഴിഞ്ഞു നീങ്ങി. അശ്രുധാര ഇരുവരുടെയും മുഖങ്ങളില്‍ വ്യാപിച്ചു, കറ പുരട്ടി കണ്ണുനീരൊപ്പിയ ശരദദാസ്സ് ഉള്ളുതുറന്നാരാഞ്ഞു.
താത്രിക്കുട്ടി എന്താ വാസ്തവത്തില്‍ സംവിച്ചത്. എന്നോടു തുറന്നു പറയൂ.
അന്ന് ഗൗരിക്കുട്ടി ചേച്ചിയുടെ വീട്ടില്‍ നിന്നും തിരിച്ചു പോരുമ്പോള്‍ എന്റെ അപ്പനും ചട്ടമ്പികളും കൂടി എന്നെ പിടിച്ചു പൊക്കിക്കൊണ്ടു പോയി. കരയുവാന്‍ പോലും കഴിയാതെ വാപൊത്തിപ്പിടിച്ചിരുന്നു. അവിടത്തെ തറവാട്ടില്‍ കൊണ്ടു വന്നു പൂട്ടിയിട്ടു ആഹാരമൊന്നും കഴിക്കാതെ ഞാന്‍ തളര്‍ന്നു പോയി. നിരാഹാര വ്രതമനുഷ്ഠിച്ചു. വള്ളത്തില്‍ കയറ്റി കൊണ്ടു പോകുമ്പോള്‍ വ്യാകുലതയിലാണ്ടു ചീരത്തണ്ടു പോലെ വാടിത്തളര്‍ന്നുകിടന്നു. അവയൊന്നും അപ്പന്റെ കരളലിയിപ്പിക്കുവാന്‍ പര്യാപ്തമായിരുന്നില്ല. എന്തു ക്രൂരനായ തന്ത. 
മുല്ലത്തറയില്ല ഒറ്റയ്ക്കു അപ്പന്‍ എന്നെ എടുത്തു കൊണ്ടാണ് പോയത്. കുടിലില്‍ കിടത്തിയതായെനിക്കു ചെറിയൊരോര്‍മ്മയുണ്ട്. പിന്നീട് വൈദ്യരു വന്നു ചികിത്സിച്ചു.
വളപ്പിലും തൊടിയിലും ബഹിര്‍ഭാഗത്തുള്ള വരാന്തയിലുമായി മൂകതയിലാണ്ടു കഴിച്ചു കൂട്ടി. ഒന്നിനും ഒരുത്സാഹം തോന്നിയിരുന്നില്ല. ശബ്ദിക്കുവാന്‍ പോലും കഴിവില്ലാത്ത അവസ്ഥ.
ഈ വേളി ഞങ്ങളുടെ ഒരു വൈദ്യനുണ്ടല്ലോ അയാളായിട്ട് ഏര്‍പ്പാടു ചെയ്തതാണ് വേളിയുടെ ചടങ്ങുകളൊന്നും എനിക്കൊട്ടും ഓര്‍മ്മയില്ല. പിന്നെ വള്ളത്തിലും കാളവണ്ടിയിലും ഒക്കെക്കയറി ഈ പൊന്ന്യേത്തില്ലത്തു വന്നെന്നാണ് പറയുന്നത്. 
പിന്നെ കിളവന്‍ നമ്പൂതിരിക്കു കുഞ്ഞാനൊരു തുള്ളി ദാഹനീര്‍പോലും നല്‍കുകയുണ്ടായില്ല. എനിക്കോര്‍മ്മ വരുമ്പോഴൊക്കെ അയാള്‍ കിടപ്പറ പങ്കിടുവാന്‍ ക്ഷണിച്ചിരുന്നു. ഞാന്‍ പറഞ്ഞു, നിങ്ങളെന്നെ വേളി കഴിച്ചതൊന്നും എനിക്കോര്‍മ്മയില്ല. 
ഒരുതരം അസ്വസ്തതയോടെയുള്ള ക്രൂരമായ പെരുമാറ്റമായിരുന്‍േറത്. സംസാരവും പ്രവര്‍ത്തിയും വിഭിന്നതരത്തിലായിരുന്നു.
എന്റെ പിതാവിന്റെ പ്രായക്കാരനെ ഞാനെങ്ങിനെ സ്‌നേഹിക്കും. ചുക്കിച്ചുളിഞ്ഞ കയ്കാലുകളും മേനിയും കൊണ്ടു എന്നെ ആശ്ലേഷിച്ചാല്‍ എനിക്കു വികാരമസൃണതയേക്കാളുപരി ഈര്‍ഷ്യയല്ലേ അനുഭവപ്പെടുകയുള്ളൂ.
എന്റെ അനുവാദമോ സമ്മതമോ ഉണ്ടായിട്ടില്ല. പിന്നെങ്ങനെ ഞാന്‍ നിങ്ങള്‍ക്കു വശംവദയാകും എന്നയാളോടു കയര്‍ത്താരാഞ്ഞു. വൈദ്യന്‍ വന്നു അടിക്കടി എനിക്കു ചികിത്സ തന്നു കൊണ്ടിരുന്നു. ഒരു ദിവസം വൈദ്യന്‍ ഉണര്‍ത്തിച്ചു. തിരുമേനി നിങ്ങള്‍ താത്രിക്കുട്ടിയുടെ കുഞ്ഞിന്റെ പിതാവാകാന്‍ പോകുന്നെന്ന്. അതു കേള്‍ക്കേണ്ട താമസം പ്രജ്ഞയറ്റയാള്‍ വീണു പോയി. കുറെയധികം നാള്‍ ചികിത്സിച്ചു പിന്നെ മരണം അയാളെ തലോടി. അനന്തനെ കാണുന്നത് പിതാവിന്റെ ചിതയ്ക്കു അഗ്നി പകരുന്ന അവസരത്തിലായിരുന്നു. എന്നെ പുകച്ചു പുറത്തു ചാടിക്കാനായിരുന്നു അടുത്ത ജന്മി മൂരാച്ചികളായ കാര്‍ന്നാന്മാരുടെ പിന്നീടുണ്ടായ സംരംഭം. തലമുണ്ഡനം ചെയ്തു അകത്തളത്തില്‍ തള്ളുവാനും നോക്കി. അവയൊക്കെ സുധൈര്യം ഒറ്റയാള്‍പട്ടാളം കണക്ക് ചീറ്റപ്പുലി പോലെ നേരിട്ടു
ഞാനിതാ ദാസ്സിനെ ദര്‍ശിക്കുവാന്‍ വഴിക്കണ്ണുമായി നിറവയറോടിരിക്കുന്നു. നമ്മുടെ സന്തോഷത്തിന്റെ അനന്തരവകാശി ഇതാ എന്റെ ഉതരത്തില്‍.
അവള്‍ മന്ദസ്മിതത്തോടെ മൊഴിഞ്ഞു. 
ഇനിയെന്താ സാവിത്രിക്കുട്ടി - ശരദദാസ്സാരാഞ്ഞു. 
സാവിത്രിക്കുട്ടി - എന്റെ രക്ഷകര്‍ത്താക്കള്‍ കനിഞ്ഞരുളി ഏര്‍പ്പാടു ചെയ്ത ഭര്‍ത്താവിന്റെ ഇല്ലമല്ലേയിത്; ഇവിടത്തന്നെയായിരിക്കോട്ടെന്റെ പ്രസവവും.
ശരദദാസ്സ് - എനിക്കു വിരോധമില്ല, ശരി നമുക്കു പൂമുഖത്തു പോയി എല്ലാവരോടും പരിചയം പുതുക്കി.

2015, ഒക്‌ടോബർ 24, ശനിയാഴ്‌ച

പട്ടികജാതി പട്ടികവര്‍ഗ (അതിക്രമ നിരോധന ) നിയമം - വി കെ കുട്ടപ്പന്‍ ചങ്ങനാശ്ശേരിവി കെ കുട്ടപ്പന്‍ ചങ്ങനാശ്ശേരി 

കേരളത്തിലെ വേട്ടുവര്‍ : കാരണവര്‍, കുഴിയിലിരുത്തല്‍ - എം എസ് പ്രകാശം

പിതാവില്‍ പ്രാധാന്യം ഊന്നി കെട്ടിപ്പടുത്ത വേട്ടുവ കുടുംബങ്ങള്‍ പണ്ടു കാലത്തു കൂട്ടു കുടുംബങ്ങളായി രുന്നെങ്കില്‍ ഇന്നത്തെ അഭിരുചി അച്ഛനും അമ്മയും മക്കളും അടങ്ങിയ ചെറുകുടുംബ ങ്ങള്‍ക്കാണ് എന്നത് കാലം വരുത്തിവെച്ച ഒരു മാറ്റമാണ്. പണ്ടുകാലത്ത് ഏറ്റവും പ്രായം കൂടിയ പുരുഷനായിരുന്നു കൂട്ടു കുടുംബത്തിലെ 'കാരണവരും' കാര്യസ്ഥനും ഖജനാവു കാരനും. മറ്റ് അംഗങ്ങള്‍ താന്താങ്ങളുടെ വരവിന്റെ ഒരു അംശം കാരണവരെ ഏല്പിക്കണ മായിരുന്നു. ഈ പിന്തുടര്‍ച്ചാ വകാശം ഇന്നും പണ്ടത്തെ പോലെ അച്ഛനില്‍ക്കൂടി പകര്‍ന്നു വരുന്നുവെങ്കിലും തറവാട് മൂത്ത മകനിലോ ഏറ്റവും ഇളയ മകനിലോ വന്നു ചേരുന്നു എന്ന ചിട്ടക്ക് വ്യത്യാസം സംഭവിച്ച് 'തുല്യാവകാശം മക്കള്‍ക്ക്' അല്ലെങ്കില്‍ ചുരുങ്ങിയത് ആണ്‍ മക്കള്‍ക്കിടക്ക് എന്ന നാട്ടു നടപ്പിലെ ത്തുകയാണിന്ന്. സ്ത്രീകള്‍ക്ക് സ്ത്രീധനം നല്‍കുന്നതോടെ കുടുംബസ്വത്തിലെ അവകാശം തീര്‍ന്നു വെന്നാണ് പൊതു ധാരണ. ഏതായാലും സാമ്പത്തികമായി വളരെ പിന്നോക്കക്കാരായ ഇവരുടെ കുടുംബസ്വത്ത് ഏതാനും ഓട്ടുപാത്രങ്ങള്‍, അലൂമിനിയ പാത്രങ്ങള്‍, മണ്‍പാത്രങ്ങള്‍ എന്നിവയില്‍ മാത്രം സാധാര ണയായി ഒതുങ്ങി ലില്ക്കുന്നതു കൊണ്ട് ഇവ ഭാഗിക്കുന്നത് ഒരു പ്രശ്‌നമായി ഉയരാറില്ല. തറവാട്ടില്‍ എല്ലാവര്‍ക്കും ഏതു കാലത്തും താമസ സൗകര്യം ലഭ്യമാണെന്നതു മാത്രം കൊണ്ടിവര്‍ തൃപ്തിപ്പെടുന്നു. 

1961 ലെ കാനേഷുമാരി പ്രകാരം വേട്ടുവരുടെ വിദ്യാഭ്യാസ നിലവാരം വളരെ താഴ്ന്നു നില്ക്കുന്നു. ആകെയുള്ള 28095 പേരില്‍ വെറും 973 പേര്‍, അതായത്, 25. 19 ശതമാനം മാത്രമാണ് അക്ഷരാ ഭ്യാസമുള്ളവര്‍. ഈ ഘട്ടത്തിുല്‍ കേരളത്തിന്റെ പൊതു വിദ്യാഭ്യാസ നിലവാരം 53 ശതമാനം ആയിരുന്നു. മേല്പറഞ്ഞ വേട്ടുവ അക്ഷരാ ഭ്യാസികളില്‍ 37. 50 ശതമാനം പുരുഷന്മാര്‍ ഉണ്ടായിരുന്നപ്പോള്‍ സ്ത്രീകള്‍ വെറും 18.82 ശതമാനം മാത്രമായിരുന്നു. ഈ അക്ഷരാ ഭ്യാസികളില്‍ വെറും ഒരു പുരുഷന്‍ മാത്രമായിരുന്നു ബിരുദധാരി യെങ്കില്‍ രണ്ട് സ്ത്രീകള്‍ക്ക് മാത്രമേ ടെക്‌നിക്കല്‍ വിഭാഗ ത്തിലല്ലാത്ത ഡിപ്ലോമ ഉണ്ടായിരുന്നുള്ളൂ. ഈ കണക്കുകള്‍ ഇവരിലെ വിദ്യാഭ്യാസ നിലവാരത്തിന്റെ ശോച്യാ വസ്ഥയെ കാണിക്കുന്നു വെങ്കിലും കേരളത്തിലെ പട്ടികജാതി ക്കാരുടെ പൊതു വിദ്യാഭ്യാസ നിലവാരമായ 24.7 ശതമാനം വെച്ചു നോക്കുമ്പോള്‍ ഇവരുടേത് താരതമ്യേന ഭേദമാണ്.

ഇതുപോലെ തന്നെ ഇവരുടെ പ്രധാന തൊഴില്‍ കൃഷിപ്പണിയും തെങ്ങു കയറ്റവുമാണ്. എങ്കിലും മറ്റു പല തൊഴിലുകളിലും ഇവവരെ കണ്ടെത്തി ത്തുടങ്ങിയിരിക്കുന്നു എന്നത് ഒരു വ്യതിയാനമാണ്. വേട്ടുവസ്ത്രീകള്‍ ഓലമെടയുന്നതില്‍ വളരെ വൈദഗ്ധ്യ മുള്ളവരാണ്.

വേട്ടുവരുടെ ജീവിത ചരിത്രത്തിലെ വിവിധ ഘട്ടങ്ങളെ പണ്ടത്തേതുമായി താരതമ്യ പ്പെടുത്തുമ്പോള്‍ ഒരു ഏകദേശ പരിണാമം സംഭവിച്ചിരിക്കുന്നു എന്നു പറയാം. പ്രസവം എന്നത് പണ്ടുകാലത്ത് വേട്ടുവര്‍ക്കിടയില്‍ വളരെയേറെ ഭയപ്പാടിനും ആകാംക്ഷക്കും ഇട നല്കിയിരുന്ന ഒന്നായി രുന്നു. ഒരു ഗര്‍ഭിണിയില്‍ പ്രസവത്തിന്റെ ലക്ഷണങ്ങള്‍ തുടങ്ങിയാല്‍ വീട്ടിലെ പുരുഷാംഗങ്ങള്‍ വീടിന്റെ ഒരു കോണില്‍ ഒരു കുഴി കുത്തുന്നു. പ്രസവവേദന കൊണ്ടു പുളയുന്ന സ്ത്രീയെ ഈ കുഴിയിലിറ ക്കിയിരുത്തി ഒരു മണ്‍പാത്രത്തില്‍ അല്പം വെള്ളവും വെച്ചു കൊടുത്തു കഴിഞ്ഞാല്‍ പ്രസവിക്കുന്ന സ്ത്രീയുടെ നേര്‍ക്കുള്ള തങ്ങളുടെ എല്ലാ ചുമതലകളും തീര്‍ന്നു എന്നവര്‍ ആശ്വസിച്ചിരുന്നു. ഈ കുഴിയില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നതുവരെ ആരും തന്നെ അതിലേക്ക് എത്തി നോക്കരുത് എന്നായിരുന്നു ചിട്ട. ഈ കുഴിയിലിരു ത്തലില്‍ നിന്നുമാകണം വീട്ടില്‍ നിന്നും കുറഞ്ഞത് 16 അടി അകലെ 'ഈറ്റപ്പുര' നിര്‍മിച്ചു പ്രസവം അതിനകത്താക്കി വന്ന സമ്പ്രദായം പില്ക്കാലത്ത് നടപ്പില്‍ വന്നത്. ഇത്തരം ഒറ്റപ്പെടുത്തലിന്റെ പിന്നിലെ പ്രധാന ഉദ്ദേശം പ്രസവിക്കുന്ന സ്ത്രീയുടെ നേര്‍ക്കുള്ള തീണ്ടല്‍ അല്ലെങ്കില്‍ അയിത്തം കര്‍ശനമായി പാലിക്കുക എന്നതായിരുന്നു. പ്രസവരക്തം വളരെയേറെ അശുദ്ധി യുള്ളതായി ഇന്നും കണക്കാക്കപ്പെടുന്നു.

ഈ കാലഘട്ടവുമായി താരതമ്യ പ്പെടുത്തുമ്പോള്‍ ഇന്നത്തെ വേട്ടുവര്‍ ഏത് പരിഷ്‌കൃത ജനതയുടേയും ഒപ്പം തന്നെ ഇന്ന് എത്തിച്ചേ രുകയാണ്. വേട്ടുവരേക്കാള്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട ആയമാരുടേയും മിഡൈ്വഫു കളുടേയും സേവനം ഇന്ന് ഇവര്‍ക്ക് ലഭ്യമാണ്. പ്രസവം എന്നത് ഇന്ന് അസാധാരണമോ ഭയപ്പെടുത്തുന്നതോ ആയ ഒരു സംഭവമല്ല. പ്രസവത്തിലെ ശരീര ശാസ്ത്രപരമായ വശത്തെ പ്പറ്റിയുള്ള അറിവായിരിക്കാം ഈ വ്യതിയാനത്തിന് നിദാനം. കാരണം, ഗര്‍ഭ ധാരണത്തിന്റെ ശാസ്ത്രീയ വശത്തെപ്പറ്റി അജ്ഞരായ വര്‍ഗങ്ങള്‍ ക്കിടയിലാണ് ഇത്തരം ഭയം കൂടുതല്‍ കണ്ടെത്താറ്. ഇന്ന് പൊതുവേ വേട്ടുവര്‍ക്കിടയില്‍ പ്രസവിക്കുന്ന സ്ത്രീക്ക് കല്പിച്ചിരുന്ന അശുദ്ധി പണ്ടത്തേതു പോലെ ആചരിച്ചു കാണുന്നില്ല. എങ്കിലും ഗ്രാമ പ്രദേശങ്ങളില്‍ 15 ദിവസത്തേക്കുള്ള അയിത്താചരണം ഇന്നും കണ്ടെത്താ വുന്നതാണ്. ആയ ഈ 15 ദിവസങ്ങളിലും പ്രസവിച്ച സ്ത്രീയെ പരിചരിച്ചു വന്നിരുന്ന സമ്പ്രദായം ഇന്നില്ല. മറിച്ച് പ്രസവ ദിവസം മാത്രം ഇവരുടെ സഹായം തേടി. സാധാരണ പരിത സ്ഥിതികളില്‍ ബാക്കി ദിവസങ്ങളില്‍ വീട്ടില്‍പ്പെട്ട സ്ത്രീകള്‍ ഇത്തരം പ്രവൃത്തികള്‍ ഏറ്റെടുക്കാം എന്ന സമ്പ്രദായവും ഇന്ന് നിലവില്‍ വന്നിരിക്കുന്നു. പണ്ടത്തേതു പോലെ മറുകുട്ടിയെ കുളിപ്പുരയിലെ കല്ലിന്റെ കീഴില്‍ കുഴിച്ചിടുക എന്നത് ഇന്നും ആചരിച്ചു വരുന്നു. മറുകുട്ടിയെ പക്ഷികളോ മൃഗങ്ങളോ തിരഞ്ഞ് പുറത്തെടുത്താല്‍ അത് കുട്ടിയുടെം സ്വഭാവത്തെ ദോഷകരമായ വിധം ബാധിക്കും എന്ന് ഇവര്‍ ഇന്നും വിശ്വസിക്കുന്നു. പണ്ട് പ്രസവ ശേഷം 15 ആം ദിവസം പേറ്റുകുളി നടത്തി ശരീരം ശുദ്ധീകരിച്ച് നിറപറയും നിലവിളക്കും തൊട്ടു തൊഴുതാല്‍ മാത്രമേ അടുക്കളയില്‍ പ്രവേശി ക്കുകയോ പാത്രങ്ങള്‍ തൊടുകയോ ചെയ്യുമാ യിരുന്നുള്ളൂ. ഇന്ന് ഇത്തരം കര്‍ക്കശ ങ്ങളൊന്നും ഇല്ലതാനും. എങ്കിലും 28 ആം ദിവസത്തെ കുളിയും 56 ആം ദിവസമോ 90 ആം ദിവസമോ നടത്തുന്ന പേരുവിളി എന്ന ചടങ്ങും മറ്റും വളരെ ലളിതമായി ആചരിക്കുന്നവര്‍ ഒന്നും ഒറ്റയുമായി കാണാവു ന്നതാണ്. പേരുവിളി ജന്മിയെ അറിയിച്ച് അദ്ദേഹം നല്കുന്ന പേര് കുട്ടിക്കു നല്കുക എന്ന ആചാരം പണ്ട് ഉണ്ടായിരുന്നു. ഇന്ന് ഉയര്‍ന്ന ജാതിക്കാരെ അനുകരിച്ച് അമ്പലങ്ങളില്‍ കൊണ്ടു പോയി പേരുവിളി നടത്തുക എന്നത് സാമ്പത്തിക മായ മിച്ച നിലയില്‍ നില്ക്കുന്നവര്‍ ആചരിച്ചു വരുന്നുണ്ട്. പാവപ്പെട്ടവരായ ഭൂരിപക്ഷം പേരിലും സ്‌കൂളില്‍ ചേര്‍ക്കുമ്പോ ഴുണ്ടാകുന്ന ഔദ്യോഗിക ആവശ്യത്തിനു വേണ്ടി സ്ഥിരമായ ഒരു പേരു നല്കുന്ന സമ്പ്രദായമാണ് കാണുന്നത്. ഏതായാലും പേരുവിളി, ബന്ധുക്കളെ വിളിച്ചു വരുത്തി ആര്‍ഭാടമായി കൊണ്ടാടുന്ന സമ്പ്രദായം ഇന്ന് നിലവിലില്ല. ചുരുക്കത്തില്‍ പണ്ടത്തെ പേരുവിളി ക്കല്യാണം ഇന്ന് വെറും പേരുവിളിയായി തീര്‍ന്നിരിക്കുന്നു.

കടപ്പാട്: ചിത്രവും മാറ്ററും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 1973 ജൂലൈയ് ലക്കം. 

ഡോ.അംബേദ്ക്കറുടെ നേതൃത്വത്തില്‍ നടന്ന ദേശവ്യാപക പ്രക്ഷോഭം - ഡോ. സുരേഷ് മാനേ

ഡോ.അംബേദ്ക്കര്‍ക്ക് മുമ്പുള്ള കാലഘട്ട ത്തില്‍ സാമൂഹ്യ വ്യവസ്ഥ യ്‌ക്കെതിരെ നിരവധി പൊട്ടിത്തെറി കളുണ്ടായെങ്കില്‍ കൂടി, ബുദ്ധന്റേയും ബുദ്ധിസ ത്തിന്റെയും പ്രക്ഷോഭങ്ങളെ ഒഴിച്ചു നിര്‍ത്തിയാല്‍, അംബേദ്ക്കറിന് മുമ്പുള്ള കാലഘട്ടത്തിലെ മിക്കവാറുമെല്ലാ സാമൂഹ്യ സാംസ്‌ക്കാരിക പോരാട്ടങ്ങളും ഒന്നുകില്‍ പരിമിതമായ ഒരു കാലഘട്ടത്തില്‍ മാത്രം നില നില്‍ക്കുകയോ അല്ലെങ്കില്‍ വളരെ വേഗം അവ അടിച്ച മര്‍ത്ത പ്പെടുകയോ ബ്രാഹ്മണ്യ ശക്തികളാല്‍ സ്വാംശീകരി ക്കപ്പെടുകയോ ചെയ്തിരുന്നു. അത്തര ത്തിലുള്ള എല്ലാ പ്രക്ഷോഭ ങ്ങളിലേയും സവിശേഷമായ പ്രത്യേകത, അവ പ്രാദേശിക സ്വഭാവത്തോടു കൂടിയതാ യിരുന്നു. അതി നാല്‍ത്തന്നെ അവയ്ക്ക് ഒരു ദേശവ്യാപകമായ ഫലമുളവാ ക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ബാബാസാഹേബ് അംബേദ്ക്കര്‍ കുന്തമു നയായി വര്‍ത്തിച്ച സാമൂഹ്യ സാംസ്‌ക്കാരിക പ്രക്ഷോഭ ത്തിനാകട്ടെ ഇന്ത്യയിലെ എല്ലാ മുക്കിലും മൂലയിലും ഒരു പുത്തനുണര്‍വ് സൃഷ്ടിക്കുവാന്‍ കഴിഞ്ഞു.

മുന്‍കാല ങ്ങളിലെ സാമൂഹ്യ പരിഷ്‌ക്കര്‍ത്താ ക്കളുടെ പരിശ്രമ ഫലമായി അധ:സ്ഥിത വിഭാഗങ്ങള്‍ ക്കിടയില്‍ രൂപപ്പെട്ട സാമൂഹ്യവും വിദ്യാഭ്യാസ പരവുമായ ഉണര്‍വ് ഡോ. അംബേദ്ക്കറുടെ പ്രവര്‍ത്തന ങ്ങള്‍ക്ക് ഒരു ഉറച്ച അടിത്തറ പ്രദാനം ചെയ്തു. വ്യവസായ വല്‍ക്കരണ ത്തിന്റേയും നഗര വല്‍ക്കരണ പ്രക്രിയ യുടേയും ഫലമായി, വലിയൊരു വിഭാഗം അയിത്ത ജാതിക്കാരിലേക്ക് പുതിയൊരു ലോകം തുറക്ക പ്പെടുകയും റെയില്‍വേ, കപ്പല്‍ വ്യവസായം, തുണിമില്‍ എന്നിവയില്‍ ലഭിച്ച തൊഴിലിലൂടെ പരിമിതമായ തോതില്‍ സാമ്പത്തിക സ്വാശ്രയത്വം ഉണ്ടാവുകയും ചെയ്തു. അവരില്‍ ചിലര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാരില്‍ പ്രാതിനിധ്യം ലഭിക്കുകയും അതിനാല്‍ മെച്ചപ്പെട്ട പരിചരണവും അവസരവും ലഭിക്കുകയും ചെയ്തു. അക്കാല ഘട്ടമെന്ന് പറയുന്നത് നിരോധിത മേഖല കളിലേക്ക് പ്രവേശിക്കു ന്നതിനായി അയിത്ത ജാതിക്കാരുടെ സംഘടിത പരിശ്രമ ങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന കാലമായിരുന്നു.

തൊഴിലാളി വര്‍ഗ്ഗത്തിലെ തന്നെ അംഗമായിരുന്ന ഡോ:അംബേ ദ്ക്കര്‍ക്ക് ഒരു ബൗദ്ധികമായ അതികായനെന്ന നിലയില്‍ ഇന്ത്യയിലെ മാത്രമല്ല മറ്റു രാജ്യങ്ങളി ലേയും വിപ്ലവ ങ്ങളേയും പ്രതിവിപ്ലവ ങ്ങളേയും കുറിച്ച് അഗാധമായ ധാരണ യുണ്ടായിരുന്നു. ബറോഡയിലെ മഹാരാജാ വായിരുന്ന സയാജിറാവു ഗെയ്ക്‌വാദിന്റെ സാമ്പത്തിക സഹായത്തോടു കൂടി 1913 മുതല്‍ 1916 വരെ അദ്ദേഹം ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വ്വകലാ ശാലയില്‍ പഠിച്ചു. 1917 ല്‍ അദ്ദേഹം ലണ്ടനിലേക്ക് പോവുകയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കോണമിക്‌സില്‍ പഠിക്കുകയും ചെയ്തു.1918ല്‍ തന്റെ പഠനം പൂര്‍ത്തിയാ ക്കുന്നതിന് മുമ്പ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിത നായെങ്കിലും പിന്നീടദ്ദേഹം ഔന്നത്യ മാര്‍ന്ന വിദ്യാഭ്യാസ ബിരുദങ്ങളായ പി.എച്ച്.ഡി, ഡി.ലിറ്റ്, എല്‍.എല്‍.ബി, ബാര്‍ അറ്റ് ലാ തുടങ്ങിയവ കരസ്ഥമാ ക്കുകയും ചെയ്തു.

ലോകം ആദരിക്കുന്ന ബഹുമുഖ പ്രതിഭയും പണ്ഡിതനുമായ ഡോ.അംബേദ്ക്കര്‍ തന്റെ പ്രസ്ഥാനം രംഗത്ത വതരിപ്പിക്കു ന്നതിന് മുമ്പ് അതിന് ശരിയായ തരത്തില്‍ പ്രത്യയ ശാസ്ത്ര പരമായ അടിത്തറ സൃഷ്ടിച്ചു. ആ അടിത്തറയില്‍ നിന്നുകൊണ്ട് അദ്ദേഹം പടിപടി യായി പ്രസ്ഥാനം കെട്ടിയു യര്‍ത്തി. അദ്ദേഹം വളരെ ചലനാത്മക മായ ഒരു സമീപന രീതി സ്വീകരിച്ചു. പ്രസ്ഥാന ത്തിന്റെ പാതയില്‍ നിശ്ചലമായ ഒരവസ്ഥയോ പ്രക്രിയയോ അദ്ദേഹം ഒരിക്കലും അനുവദിച്ചില്ല. തന്റെ ലക്ഷ്യത്തിലേക്ക് മാര്‍ച്ച് ചെയ്യുന്നതില്‍ നിന്നും അദ്ദേഹത്തെ തടയുവാനോ ഭയപ്പെടുത്തി പിന്‍തിരി പ്പിക്കുവാനോ രാജ്യത്തെ ഒരു ശക്തിക്കും കഴിഞ്ഞില്ല എന്നതാണ് അദ്ദേഹത്തിന്റെ പോരാട്ടത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഭാഗം.

അദ്ദേഹത്തിന്റെ പ്രസ്ഥാന ത്തിന്റെ പ്രത്യയ ശാസ്ത്രപരമായ അടിത്തറ ബുദ്ധന്റേയും ഫൂലെയുടേയും കബീറിന്റെയം പ്രബോധന ങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ തന്നെ രചനകളിലും പ്രഭാഷണ ങ്ങളിലും സമയാസമയ ങ്ങളിലുള്ള സാമൂഹ്യ രാഷ്ട്രീയ നടപടികളില്‍ നിന്നും നമുക്ക് ഏകീകരിക്കാ വുന്നതാണ്. 1916 മേയ് 9ന് അമേരിക്കയിലെ കൊളംബിയാ സര്‍വ്വകലാ ശാലയില്‍ ഒരു നരവംശാസ്ത്ര സെമിനാറില്‍ ഡോ.അംബേദ്ക്കര്‍ അവതരിപ്പിച്ച 'ഇന്ത്യയിലെ ജാതികള്‍ - അവയുടെ യാന്ത്രികതയും ഉല്‍പ്പത്തിയും വികാസവും'എന്ന പ്രബന്ധത്തിലും 1936 ല്‍ ലക്‌നൗവിലെ ജട്പട് തോഡക് മണ്ഡലിന്റെ വാര്‍ഷിക സമ്മേളനത്തില്‍ അവതരി പ്പിക്കുവാന്‍ വേണ്ടി തയ്യാറാക്കിയ, പ്രസംഗി ക്കപ്പെടാതെ പോയ തന്റെ പ്രസംഗമായ 'ജാതിനിര്‍മ്മൂലന' ത്തിലും രാജ്യത്ത് ഒരു സാമൂഹ്യ വിപ്ലവ ത്തിന്റെ ആവശ്യകതയെ വ്യക്തമായും പ്രദാനം ചെയ്യുന്നു.

സെനാര്‍ട്ട്, നെസ്ഫീല്‍ഡ്, എച്ച്.റിസ്‌ലെ, കേത്ക്കര്‍ തുടങ്ങിയ മഹാന്‍ മാരായ ആധികാരിക രചയിതാക്കളെ വിശകലനം ചെയ്ത ശേഷം 'ഇന്ത്യയിലെ ജാതികള്‍'1 എന്ന പ്രബന്ധ ത്തിലൂടെ രാജ്യത്തെ ജാതികളെ കുറിച്ചുള്ള തന്റേതായ തീസിസ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്നു. അദ്ദേഹത്തെ ഉദ്ധരിച്ചാല്‍

1. ജാതിയുടെ സൃഷ്ടിക്കിടയാക്കിയത് ബഹുഗണ വിവാഹവ്യവസ്ഥയ്ക്ക് മേല്‍ സ്വഗണ വിവാഹ വ്യവസ്ഥ ചുമത്തപ്പെട്ടപ്പോഴാണ്.
2. മിച്ചം വന്ന സ്ത്രീയും മിച്ചം വന്ന പുരുഷനും ജാതിക്ക് ഭീഷണിയായി മാറി.
3. സതി, ആജീവനാന്തമുള്ള നിര്‍ബന്ധിത വൈധവ്യം, ശൈവവിവാഹം തുടങ്ങിയ ആചാരങ്ങള്‍ സ്വഗണവിവാഹ വ്യവസ്ഥയുടെ പരിണിതഫലമാണ്.
4. ജാതി എന്നത് വലയിതമായ ഒരു വര്‍ഗ്ഗമാണ്.
5. ഒറ്റ ഒരെണ്ണമെന്ന നിലയില്‍ ജാതിക്ക് നിലനില്‍പ്പില്ല. അനേക എണ്ണമായി മാത്രമേ ജാതിക്ക് നിലനില്‍ക്കുവാന്‍ കഴിയുകയുള്ളൂ.

ജാതിയെ ഏറ്റവും മനോഹരമായി തുറന്ന് കാട്ടുന്ന 'ജാതിനിര്‍മ്മൂലനം'2 എന്ന കൃതിയില്‍ ഡോ: അംബേദ്ക്കര്‍ ജാതിയേയും അതിന്റെ നശീകരണ വുമായി ബന്ധപ്പെട്ട അടിസ്ഥാന വിഷയങ്ങളെയും പരിശോധിക്കുന്നു. രണ്ടാം പതിപ്പിന്റെ ആമുഖത്തില്‍ ഏറ്റവും സത്യസന്ധമായ രീതിയില്‍ അദ്ദേഹം എഴുതുന്നു. 'എല്ലാ പുരോഗമന സമൂഹവും അതിലെ കലാപകാ രികള്‍ക്ക് നല്‍കേണ്ടതായ യശസ്സിനെ ഞാന്‍ കണക്കിലെടു ക്കുന്നില്ല. ഹിന്ദുക്കള്‍ ഇന്ത്യയിലെ രോഗികളാണെന്നും അവരുടെ രോഗം മറ്റെല്ലാ ഇന്ത്യാക്കാരുടേയും ആരോഗ്യത്തിനും ആഹ്ലാദത്തിനും ഹാനികരമായി ബാധിക്കുന്നു ണ്ടെന്നും ഹിന്ദുക്കളെ ബോദ്ധ്യപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞാല്‍ ഞാന്‍ സംതൃപ്തനായി.' ഇത്തരത്തിലുള്ള പൂര്‍ണ്ണ ബോദ്ധ്യത്തോടെ അദ്ദേഹം ജാതിവ്യവസ്ഥയെ കീറിമുറിച്ചു കൊണ്ടുള്ള ഒരു ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും അതിനെ നശിപ്പിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അവ ചുവടെ കൊടുക്കുന്നു.

1. സ്വരാജിനെക്കുറിച്ചുള്ള ഹിന്ദുക്കളുടെ വീക്ഷണത്തെ വിശകലനം ചെയ്ത ശേഷം അദ്ദേഹം രാഷ്ട്രീയ മനഃസ്ഥിതിയുള്ള ഹിന്ദുക്കളോട് ചോദിക്കുന്നു. 'നിങ്ങളുടെ സ്വന്തം നാട്ടിലെ അയിത്തജാതിക്കാരെ പ്പോലെയുള്ള വമ്പിച്ചൊരു ജനവിഭാഗത്തിന് പൊതു വിദ്യാലയങ്ങള്‍ ഉപയോഗിക്കാന്‍ നിങ്ങളവരെ അനുവദിക്കാതിരിക്കുമ്പോള്‍ നിങ്ങള്‍ രാഷ്ട്രീയാധികാരത്തിന് യോഗ്യരാണോ? അവരെ പൊതുവഴികള്‍ ഉപയോഗിക്കാന്‍ അനുവദിക്കാതിരിക്കുമ്പോള്‍ നിങ്ങള്‍ രാഷ്ട്രീയാധി കാരത്തിന് യോഗ്യരാണോ? അവരിഷ്ടപ്പെടുന്ന വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കാന്‍ നിങ്ങളവരെ അനുവദിക്കാതിരിക്കുമ്പോള്‍ നിങ്ങള്‍ രാഷ്ട്രീയാധികാരത്തിന് യോഗ്യരാണോ? അവരിഷ്ടപ്പെടുന്ന ഭക്ഷണം കഴിക്കാന്‍ നിങ്ങളവരെ അനുവദിക്കാതിരിക്കുമ്പോള്‍ നിങ്ങള്‍ രാഷ്ട്രീയാധികാരത്തിന് യോഗ്യരാണോ? ഒരു രാജ്യത്തിനും മറ്റൊരു രാജ്യത്തെ ഭരിക്കാന്‍ യോഗ്യതയില്ലെന്ന മില്ലിന്റെ സിദ്ധാന്തത്തെ ആവര്‍ത്തിക്കുന്ന ഓരോ കോണ്‍ഗ്രസ്സുകാരനും ഒരു വര്‍ഗ്ഗത്തിനും മറ്റൊരു വര്‍ഗ്ഗത്തെ ഭരിക്കാന്‍ യോഗ്യതയില്ലായെന്നതും അംഗീകരിക്കുക തന്നെ വേണം.'

2. ജാതി ഘടകത്തെ അവഗണിക്കുന്ന സോഷ്യലിസ്റ്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് അദ്ദേഹം ഗര്‍ജ്ജിച്ചു. 'നിങ്ങള്‍ക്കിഷ്ടപ്പെട്ട ഏതു ദിശയി ലേയ്ക്കു തിരിഞ്ഞാലും നിങ്ങളുടെ വഴിമുടക്കി നില്‍ക്കുന്ന വ്യാളിയാണ് ജാതി. ഈ വ്യാളിയെ നശിപ്പിക്കാതെ നിങ്ങള്‍ക്ക് രാഷ്ട്രീയമോ സാമ്പത്തി കമോ ആയ പരിഷ്‌ക്കരണങ്ങള്‍ സാധ്യമല്ല.'

മീനപ്പറയരും കരുവാറ്റപ്പറയരും പറപ്പേടിയും - കുന്നുകുഴി എസ് മണി

Courtesy 
മീനപ്പറയര്‍

പറയരില്‍പ്പെട്ട ഒരു വിഭാഗമാണ് കേരളത്തില്‍ കാണപ്പെടുന്ന മീനപ്പറയര്‍. കേരളത്തില്‍ ഗൊറില്ലായുദ്ധം നടത്തിയ വരാണ് ഇവര്‍. അതുകൊണ്ടാണ് മീനപ്പറയരെന്നു കേട്ടാല്‍ ഇന്നും കേരളം ഭയപ്പെടുന്നത്. ശത്രുപക്ഷത്തിന് മനസ്സിലാകാത്ത ഒരു തരം മറു ഭാഷ ഇവരുടെ ഇടയില്‍ നിലവിലുള്ള തിന് തെളിവുണ്ടെന്ന് നാടന്‍ പാട്ടുകള്‍ ശേഖരിച്ചിരുന്ന വെട്ടിയാര്‍ എം.പ്രേംനാഥ് ''കേരളത്തിലെ അടിമകള്‍' എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു. അദ്ദേഹം ഇങ്ങനെപറയുന്നു''തമിഴ് നാട്ടില്‍ മറവരായിരുന്നു ഗോറില്ല സമരം നടത്തിയത്. മീനപ്പറയരെന്നു കേട്ടാല്‍ കേരളം ഭയപ്പെടുന്നു. മീനപ്പറയ ഗൊറില്ലകളെ അമര്‍ച്ച ചെയ്യുന്നതിനായി കേരളത്തിലെ സവര്‍ണരും രാജാധികളും പറയരായ പറയരെ എല്ലാം കൊന്നൊടുക്കി. എന്നിട്ടും മീനപ്പറയര്‍ നശിച്ചില്ല. കിഴക്കപ്പുലയരും, ചെറുമരും, മല വര്‍ഗ്ഗക്കാരും, കള്ളാടിയും, കണക്കനും, പളിയനും മറ്റും മീനപ്പറയ ഗൊറില്ല സൈന്യത്തിലെ അംഗങ്ങളായിരുന്നു എന്നതിന് തെളിവുകളുണ്ട്'.

പറപ്പേടിയും കരുവാറ്റാപ്പറയനും

തിരുവിതാംകൂറും, അമ്പലപ്പുഴയും തമ്മില്‍ ഉണ്ടായ യുദ്ധത്തിലും, അതിനുമുമ്പ്, എട്ടുവീടരെ ഭയന്ന് തിരുവിതാംകൂര്‍ രാജകുടുംബത്തിലുള്ള സ്ത്രീകളും കുട്ടികളും സങ്കേതഗ്രാമമായിരുന്ന അരിപ്പാട്ടു താമസിച്ചിരുന്ന പ്പോഴും കരുവാറ്റാ താമസിച്ച പെരുമ്പറയനും കൂട്ടരും തിരുവിതാംകൂര്‍ രാജകുടുംബത്തിന് പല സഹായങ്ങളും ചെയ്തുകൊടുത്തിരുന്നു. രാജ്യം കൈവശമായതോടെ അന്ന് തിരുവിതാംകൂറില്‍ രാജഭരണം നടത്തിയിരുന്ന മാര്‍ത്താണ്ഡവര്‍മ്മ പല അവകാശങ്ങളും കരുവാറ്റാപ്പറയന് നല്‍കുക യുണ്ടായി. മകര മാസം 28 (ഉച്ചാരം) മുതല്‍ വിഷുവരെ രാത്രി മുഴുവന്‍ ഇഷ്ടംപോലെ തീണ്ടല്‍ കൂടാതെ എവിടെയും നടക്കാനും, പുറത്ത് യുവതികളെ കണ്ടാല്‍ പിടിച്ചുകൊണ്ടുപോരാനും കരുവാറ്റാപ്പറയന് അനുവാദം നല്‍കിയിരുന്നുപോല്‍. പറപ്പേടിയും, പുലപ്പേടിയും നിലനിന്നിരുന്ന കാലമായിരുന്നു. അരിപ്പാട്ട് ഉത്സവത്തിന് കുട്ടയും മുറവും കൊണ്ടുകൊടുക്കുന്ന ദിവസം വരെ പറപ്പേടി ഉണ്ടായിരുന്നു. കരുവാറ്റാ പ്പറയന്‍ വലിയ മന്ത്രവാദി ആയിരുന്നു. തുറക്കാത്ത ഏതു പൂട്ടും 
പറയന്റെ സാന്നിദ്ധ്യത്തില്‍ താനെ തുറക്കുമെന്നാണ് പറയപ്പെടുന്നത്.

അരിപ്പാട്ട് അമ്പലത്തിന് തൊട്ടടുത്തുള്ള കിഴുതൃക്കോവില്‍ അമ്പലത്തില്‍ കയറി കരുവാറ്റാപ്പറയന്‍ ഒളിച്ചിരിക്കും. വൈകുന്നേരം ദീപാരാധന തൊഴാനെത്തുന്ന സവര്‍ണ സ്ത്രീകളുടെ പിന്നാലെ നടന്ന് മന്ത്ര ശക്തിയാല്‍ മയക്കി പറയന്‍ കൂടെ കൊണ്ടുപോയി തന്റെ ഇംഗിതത്തിന് ഉപയോഗി ച്ചിരുന്നതായും കഥകളുണ്ട്. ഈ കരുവാറ്റാപ്പപറയനും അന്നത്തെ മജിസ്‌ട്രേട്ടും തമ്മില്‍ ഒരു വാതുവച്ചു. ഏറ്റവും ബലത്തോടെ ബന്ധിച്ച ഏതു വാതിലും നിഷ്പ്രയാസം തുറക്കാമെന്നാണ് കരുവാറ്റാപ്പറയന്റെ വാദം. തുറക്കില്ലന്ന് മജിസ്‌ട്രേട്ടും. രാത്രി ഉറങ്ങാന്‍ കിടന്ന മജിസ്‌ട്രേട്ടിനെ ആരോ കുലുക്കി വിളിച്ചുണര്‍ത്തി. അദ്ദേഹം പൊടുന്നനെ ഉണര്‍ന്ന് വിളക്കുതെളിച്ചുനോക്കി. നല്ല ബലത്തോടെ അടച്ചിരുന്ന വാതില്‍ തുറന്നുകിടക്കുന്നു. ഭാര്യയുടെ കഴുത്തിലെ പവന്‍മാല നഷ്ടപ്പെട്ടിരുന്നു. കരുവാറ്റാപറയന്റെ സാന്നിദ്ധ്യം അറിയിക്കാന്‍ ഒരു മുളങ്കമ്പു അവിടെ വച്ചിരുന്നു. പിറ്റേന്നു രാത്രിയിലും മജിസ്‌ട്രേട്ട് ഉറക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ ബന്ധിച്ചിരുന്ന വാതില്‍ തുറന്നു കിടക്കുന്നു. കാവല്‍ നിന്ന ഓര്‍ഡര്‍ലി ഉറങ്ങാതെ ഇരിക്കുന്നതും കണ്ടു. പക്ഷെ അന്നവിടെ ആരും വന്നതായി തോന്നിയില്ല. ഭാര്യയുടെ പവന്‍ മാലയും കഴുത്തി ലുണ്ടായിരുന്നു. പിന്നീട് മജിസ്‌ട്രേട്ട് കരുവാറ്റാപ്പറയനെ എങ്ങും തെരഞ്ഞില്ല എന്നാണ് ആ കഥ.

സഹായഗ്രന്ഥങ്ങള്‍:
1. WARD AND CONOR - MEMOIR OF SURVEV 1863
2. മാടശ്ശേരി മാധവവാര്യര്‍ 'കേരളത്തിലെ ആദിമനിവാസികള്‍ ജ. 91
3. വെട്ടിയാര്‍ എം. പ്രേംനാഥ് - 'കേരളത്തിലെ അടിമകള്‍' ജ. 51, Kottayam.