"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 30, ശനിയാഴ്‌ച

മലബാറിലെ മാപ്പിളത്തെയ്യങ്ങള്‍ - ഡോ. ആര്‍ സി കരിപ്പത്ത്

ഡോ. ആര്‍ സി കരിപ്പത്ത്
അമ്മ ദൈവങ്ങള്‍, മൃഗരൂപികളായ ദേവതകള്‍, നാഗം, മുതല തുടങ്ങിയ ജന്തുരൂപങ്ങളില്‍ പ്രത്യക്ഷപ്പെട്ടവര്‍, മണ്മറഞ്ഞ പിതാമഹന്മാര്‍, ശൗര്യ വീര്യ പരാക്രമം പ്രകടിപ്പിച്ച് ജീവന്‍ വെടിഞ്ഞവര്‍, സത്യദീക്ഷ ജീവിതാന്ത്യം വരെ മുറുകെ പിടിച്ചവര്‍ തുടങ്ങി ഒട്ടനേകം വിഭാഗങ്ങളില്‍ പെടുന്ന ദേവത മാരുടെ ഒരു മഹാ പ്രപഞ്ചമാണ് തെയ്യത്തിന്റേത്. ഇതിന്റെ മണ്‍മറഞ്ഞ ധര്‍മവ്രതന്മാരുടേയും ദുഷ്‌കര്‍മം പ്രവര്‍ത്തിച്ച് ദൈവത്തിന്റെ കൈകളില്‍ മരണം വരിക്കേണ്ടി വന്നവരുടേയും വിഭാഗത്തില്‍ പെടുന്നവരാണ് മിക്ക മാപ്പിള തെയ്യങ്ങളും. ഏതെങ്കിലും ഹിന്ദുത്തറവാടുമായോ തെയ്യക്കാവുമായോ അടുത്തു ബന്ധപ്പെട്ടവരുടെ ജീവിതകഥയാണ് ഓരോ മാപ്പിള ത്തെയ്യവും വിളിച്ചോതുന്നത്.

15 ഉം 16 ഉം നൂറ്റാണ്ടുകളോടെ വടക്കന്‍ കേരളത്തിലെ മാപ്പിളമാര്‍ ഹൈന്ദവ സമൂഹവുമായി പുലര്‍ത്തിവന്ന സാഹോദര്യ ബന്ധത്തിന്റെ പ്രത്യക്ഷോ ദാഹരണങ്ങളായി മാപ്പിളക്കോലങ്ങളെ കCക്കാക്കാം. അവര്‍ അന്നു പുലര്‍ത്തിയ ആത്മാര്‍ത്ഥമായ സ്‌നേഹത്തിന്റെ ദിവ്യ വൈഖരി യാണ് മാപ്പിളത്തെയ്യം. ഹിന്ദു സഹോദരനെ വിളിക്കുന്ന 'ഒടപ്പെറപ്പേ' (കൂടെപ്പിറപ്പ്) എന്ന വിളി. ഹിന്ദുവിന്റെ ആരാധനാലയമായ തെയ്യക്കാവില്‍ ഒരു ഹൈന്ദവന്‍ മാപ്പിള വേഷത്തിലുള്ള തെയ്യക്കോലം (ദൈവം) ധരിച്ച് നിസ്‌കാരാദി കര്‍മങ്ങള്‍ ചെയ്ത് ഉറഞ്ഞാടുമ്പോള്‍ ഹിന്ദു ഭക്തന്മാരോടൊപ്പം മുസ്ലീം വിശ്വാസികളും തൊഴുകയ്യുമായാണ് കണ്ടു നില്ക്കുന്നത്. മുസ്ലീമിനെ തെയ്യം നെഞ്ചുതൊട്ട് ഓടപ്പെറപ്പേ എന്ന് അടുത്തേക്ക് വിളിക്കുകയും 'അഞ്ചു നിസ്‌കാരത്തിനും നിത്യവൃത്തിക്കും ഊനം കൂടാതെ കാത്തുകൊള്ളാം' എന്ന് ആശിര്‍വദിക്കുകയും ചെയ്യുമ്പോള്‍ പൂര്‍വിക മനസുകള്‍ നെയ്തുവെച്ച മതാതീതമായ മനോഹര മനുഷ്യസ്‌നേഹ ലോകമാണ് ഇതള്‍ വിരിയുന്നത്. മറ്റു തയ്യങ്ങള്‍ മാപ്പിളമാരെ അരികിലേക്ക് വിളിച്ചത് 'മാടായി നഗരേ വാ കയ്യെടുക്ക്' എന്നാണ്. വടക്കന്‍ കേരളത്തിലെ ആദ്യ മുസ്ലീം പള്ളി മാടായി നാട്ടിലായിരുന്നുവെന്നും മാടായി കേന്ദ്രീകരിച്ചാണ് മാപ്പിളമാര്‍ അന്ന് കച്ചവടത്തിന് ഇറങ്ങിയിരുന്നതെന്നും ഈ സംബോധന സൂചന നല്കുന്നു. നഗരം എന്ന വാക്ക് പ്രാചീന കേരളത്തില്‍ വാണിജ്യത്തെ യാണ് സൂചിപ്പിക്കുന്നത്. തെയ്യമെന്ന അനുഷ്ഠാന കര്‍മം വികാസം പ്രാപിച്ചിരുന്ന കാലത്തായിരിക്കണം മാപ്പിളക്കോലങ്ങള്‍ക്കും ഇടം കിട്ടിയത്. അഞ്ചാറു നൂറ്റാണ്ടിനപ്പുറത്ത് കാവുകളില്‍ വെളിച്ചപ്പാടോ കോമരമോ അനുഷ്ഠാന വേഷം ധരിച്ച് വാദ്യമേളങ്ങളോടെ തിരുനൃ ത്തമാടുന്ന പതിവായിരിക്കാ മെന്നും പിന്നീടാണ് തെയ്യക്കോലങ്ങളുടെ കടന്നുവരവുണ്ടായതെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.

ഒന്നു കുറേ നാല്പത് (ഒന്നൂറെ നാല്പത്) എന്ന ഒരു കണക്ക് ആണ് തെയ്യങ്ങള്‍ക്ക് അതിനു മുമ്പ് ''മുപ്പക്കൈവര് കുറ്റിപ്പരദേവതമാരെ (35) ഉണ്ടായിരുന്നുള്ളൂ. ഈ വിപുലീകരണ കാലഘട്ടത്തിലാവണം മാപ്പിള ത്തെയ്യങ്ങള്‍ കടന്നു വന്നത്' ആദ്യകാലത്ത് കടല്‍ കടന്നുവന്ന ദേവത മാരുടെ കപ്പിത്താനായും അകമ്പടി സേവിച്ചും കൂടെ വന്നുവെന്നു സങ്കല്പിക്കപ്പെടുന്ന ബപ്പിരിയന്‍ എന്ന കോലത്തിന് മാപ്പിളക്കോലം എന്നു പേരുണ്ടായിരുന്നു. തുടര്‍ന്ന് മണ്‍മറഞ്ഞുപോയ പിതാമഹന്മാരുടെ സങ്കല്പത്തിലും വീരപുരുഷ - വീരാംഗനാ സങ്കല്പത്തിലും തെയ്യക്കോ ലങ്ങള്‍ ഏറെയുണ്ടായി. കാരിഗുരുക്കളും കൂടന്‍ ഗുരുക്കളും മാക്കവും തോട്ടിന്‍കര ഭഗവതിയും വൈദ്യരച്ഛനും മാണിയറ ഉണ്ണങ്ങയും അടക്കമുള്ള മണ്‍മറഞ്ഞ ദിവ്യജന്മങ്ങളെ തെയ്യക്കോലം നല്കി നാട്ടുകൂട്ടം ആരാധിക്കാന്‍ തുടങ്ങിയ കാലത്താണ് മാപ്പിളത്തെയ്യങ്ങളും തെയ്യപ്രപഞ്ച ത്തില്‍ ഇടം നേടിയത്. നാട്ടുകൂട്ടത്തിന് ഓര്‍ക്കാനും ഓമനിക്കാനും അനന്തര തലമുറക്ക് സദാചാര സമ്പന്നമായ വിശ്വാസ ദീപ്ത ജീവിത ത്തിന് വഴികാട്ടുവാനും വേണ്ടിയാണ് പൂര്‍വിക സ്മരണ പൂക്കുന്ന ദൈവങ്ങളെ രൂപകല്പന ചെയ്തത്. അതേ സന്ദേശങ്ങള്‍ നല്കുന്നവ യാണ് മാപ്പിളത്തെയ്യങ്ങളും. ഗ്രാമത്തിന്റെ സാമൂഹ്യ ജീവിത മുഹൂര്‍ത്ത ങ്ങളെ തെയ്യപുരാവൃത്ത ങ്ങളിലേക്ക് സന്നിവേശിപ്പിച്ച് പുതിയ തെയ്യങ്ങളെ കല്പിച്ചപ്പോള്‍ ആ ജീവിത പരിസരവുമായി ദൃഡബന്ധം പുലര്‍ത്തിയ മാപ്പിളമാരും അതില്‍ കഥാപാത്രങ്ങളായി മാറി. അത്തരം പത്തിലേറെ മാപ്പിളത്തെയ്യങ്ങളെ ഈ ലേഖകന് കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 

സാമാന്യമായ ഒരു വിശകലനത്തില്‍ നിഗ്രഹാനുഗ്രഹ ശക്തിയുള്ള തെയ്യങ്ങളുടെ മായവലയത്തില്‍ അകപ്പെട്ടു തെയ്യക്കോലങ്ങളായി മാറിയവരാണ് മാപ്പിളത്തെയ്യ ങ്ങളെല്ലാം. കാവുകളില്‍ മുഖ്യാരാധനാ മൂര്‍ത്തിയായി കുടിയിരുത്തപ്പെട്ട വരല്ല ഇവര്‍; മറിച്ച് ഏതെങ്കിലും പ്രധാന തെയ്യത്തിന്റെ ഉപദേവത യായോ പരിവാര ദേവതയായോ മാത്രമാണ് മാപ്പിളത്തെയ്യങ്ങള്‍ അരങ്ങിലെത്തുന്നത്. ഇവക്ക് മറ്റ് തെയ്യക്കോലങ്ങളെ പോലെ ദൃശ്യചാരുതയുള്ള ചമയങ്ങളോ തിരുമുടി കളോ തോറ്റി ഉണര്‍ത്തി വരുത്താനുള്ള ദീര്‍ഘങ്ങളായ തോറ്റം പാട്ടുകളോ പതിവില്ല. അനാകര്‍ഷകമായ മാപ്പിളപ്പതിവു വേഷവും താടിച്ചമയവും ഈ കോലങ്ങള്‍ക്കുമുണ്ടാകും. ചിലേടങ്ങളില്‍ തെയ്യമെന്ന പദത്തിനു പകരം മാപ്പിള പൊറാട്ട് എന്നാണ് പറയുന്നത്. അനുഷ്ഠാനപരമായ വിനോദമെന്നാണ് ഈ വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. എന്നാല്‍ മറ്റു തെയ്യങ്ങളെ പോലെതന്നെ ഭക്തജനങ്ങള്‍ മാപ്പിളത്തെയ്യങ്ങ ളേയും തുണ വിളിച്ച് കാണിക്കയര്‍പ്പിച്ച് തൊഴുതു നില്ക്കുന്നു. ഇത്തരം തെയ്യങ്ങളെ കാണുവാനും സങ്കടങ്ങള്‍ ചൊല്ലി സാന്ത്വനം നേടുവാനും മാപ്പിളമാരും മാപ്പിള സ്ത്രീകളും ഊഴം കാത്തു നില്ക്കുന്നതു കാണാം. 

തെയ്യപ്രപഞ്ചത്തില്‍ ആരാധ്യപദവി നേടിയ മാപ്പിളത്തെയ്യങ്ങള്‍ കെട്ടിയാടു ന്നത് മിക്കവാറും മാവില സമുദായവും കോപ്പാള വിഭാഗവുമാണ്. പരമ്പരാഗതമായി ഈ തെയ്യങ്ങളെ അവതരിപ്പിക്കാനുള്ള ആട്ടക്രമങ്ങളും അനുഷ്ഠന സവിശേഷതകളും ഇവര്‍ക്കാണ് സിദ്ധിച്ചിട്ടുള്ളത്. ഓരോ തെയ്യത്തിന്റേയും പറഞ്ഞുവരുന്ന പുരാവൃത്തത്തിന് അനുയോജ്യമായ ഭാവഹാവാദികള്‍ ഇവര്‍ക്ക് ഹൃദിസ്ഥമാണ്. കോലം ധരിച്ച് ചെണ്ടമേള ത്തിനൊപ്പം കാവിമുറ്റത്തെത്തിയാല്‍ ഇരു കൈകളും മേലോട്ടുയര്‍ത്തി 'ഈ സ്ഥലത്തിങ്കലേക്ക് ചൊല്ലപ്പെട്ടിരിക്കുന്നതാം കഥയുരച്ച് കാര്യം വീര്യം സാധിച്ച് കളിച്ചു വിളയാടി സുഖം വരുത്താന്‍ വരിക വരിക വേണം ആലിച്ചാമുണ്ടി ദൈവേ' എന്ന വിധത്തിലാണ് വരവിളി ചൊല്ലുക. അവസാന പദമായ ആലിച്ചാമുണ്ടി ദൈവേ എന്ന പദത്തിനു മാത്രം അവതരിപ്പിക്കുന്ന മാപ്പിളക്കോല ത്തിന്റെ നിര്‍ദ്ദിഷ്ട പേര് പകരം പാടിയാണ് ഓരോ മാപ്പിളത്തെയ്യ ത്തിന്റെയും അവതരണം. കയലി വരയന്‍ മുണ്ടും തലേല്‍ കെട്ടും താടിയുമായി മറ്റു തെയ്യത്തിനൊപ്പം കലാശം ചവിട്ടുകയും നിസ്‌കാരം നടത്തുകയും ചെയ്യുന്ന മാപ്പിളത്തെയ്യം കേവലം ഒരു മാപ്പിളയായല്ല ദൈവനിയോഗം കൊണ്ട ദിവ്യനായാണ് കാവുകളില്‍ ആരാധിക്കപ്പെടുന്നത്. ആ ദിവ്യത്വം തലമുറകളിലൂടെ പറഞ്ഞുവന്ന പുരാവൃത്തത്തിലൂടെ വിശ്വാസദാര്‍ഢ്യം കൈവരുന്നതു മാണ്. മാപ്പിള സ്ത്രീകളും മാപ്പിളത്തെയ്യങ്ങളില്‍ ഉള്‍പ്പെടുന്നു. തലയില്‍ തട്ടമിട്ടു കൈവളകളും മാര്‍ച്ചമയങ്ങളുമണിഞ്ഞ് കാവിനു മുമ്പിലെത്തുന്ന ഉമ്മച്ചി (മാപ്പിള സ്ത്രീ) ത്തെയ്യവും മറ്റും ഭക്തന്മാര്‍ക്ക് വരദായിനികളായ ദേവിമാര്‍ തന്നെ. മരണാനന്തരം ദൈവപദവി നേടിയതാണെങ്കിലും അവരിലും ഏതെങ്കിലുമൊരു മുഖ്യദേവന്റെ സാന്നിധ്യമുണ്ടാകു മെന്നാണ് വിശ്വാസം.

--------------------------------------------

പുസ്തകം: മലബാറിലെ മാപ്പിളത്തെയ്യങ്ങള്‍
ഡോ. ആര്‍ സി കരിപ്പത്ത്
പ്രസാധനം: ന്യൂ ബുക്‌സ് കണ്ണൂര്‍
വില: 70 രൂപ
ഫോണ്‍: 0497 2769192
e-mail;bookskannur@gmail.com
www.vayanaamuri.blogspot.com

വി.സി.ചാഞ്ചന്‍: ഒര്‍ണ കൃഷ്ണന്‍കുട്ടി

വി.സി.ചാഞ്ചന്‍
ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ ഏറ്റവും അധികം മര്‍ദ്ദനമേറ്റ കമ്മ്യൂണിസ്റ്റ്കാരന്‍. എറണാകുളം ടൗണിന്റെ വടക്കേ അറ്റമായ വടുതലക്കും പടിഞ്ഞാറ് മുളവ്കാടിനും ഇടയില്‍ സ്ഥിതിചെയ്യുന്നു. 300 ഏക്കര്‍ മാത്രം വിസ്തീര്‍ണ്ണ മുള്ള കുറുങ്കോട്ട എന്ന ചെറിയ ദ്വീപില്‍ വെങ്ങാട്ടുതറ ചോതിയുടേയും വടക്കന്‍ പറവൂര്‍ പെരുമ്പടന്നയില്‍ പൈക്കയുടേയും മകന്‍. വെറും നാലാംക്ലാസ്സ് വരെ പ്രഥമിക വിദ്യാഭ്യാസം. ചെമ്മീന്‍ കെട്ടും നെല്ലും സമൃദ്ധിയായി കൃഷി ചെയ്തു പോരുന്നു. കുറുങ്കോട്ട തുരുത്തില്‍ ജന്മിത്വത്തിനെ തിരെ വിമോചനത്തിന്റെ തീപന്തം ജ്വലിപ്പിച്ച ഉഗ്രവിപ്ലവകാരി. പുലയരുടെ ആവാസകേന്ദ്രം പോലീസ് ഭാഷയില്‍ കമ്മ്യൂണിസ്റ്റ് കോട്ട. ദ്വീപു നിവാസികള്‍ എല്ലാം കമ്മ്യൂണിസ്റ്റ് അനുഭാവികളായിരുന്നു. എം.എന്‍ ഗോവിന്ദന്‍ നായരടക്കം മിക്ക കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കും ഒളിത്താവളം ഒരുക്കി കൊടുത്ത ചാഞ്ചനാണ്. 

പുലയനായതുകൊണ്ട് അയിത്തം ആചരിക്കുന്ന സവര്‍ണരാരും അങ്ങോട്ട് ഓടി ചെല്ലുകയില്ല. ഊര്‍ജ്ജസ്വലരായ കര്‍ഷക തൊഴിലാളികളായ പുലയരുടെ സംരക്ഷണത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വളരാനുള്ള വളക്കൂറുള്ള മണ്ണും വിണ്ണും മനുഷ്യരും. വടുതലക്കാരനായ പോലീസ് ഇന്‍സ്‌പെക്ടര്‍ ബര്‍ണാഡ്‌സ് എന്ന മറ്റൊരു ബര്‍ണാഡ്‌സ് ആയ മുന്‍മന്ത്രി കെ.വി.തോമസിന്റെ ഭാര്യ പിതാവിനെ ഒരിക്കല്‍ കണ്ണു വെട്ടിച്ച് ഇടപ്പള്ളി സ്റ്റേഷന്‍ ആക്രമിച്ച കേസ്സില്‍ പ്രമുഖപ്രതിയായ ചാഞ്ചനെ പിടികൂടാന്‍ കുറുങ്കോട്ട തുരുത്ത് വളഞ്ഞു. സാധാരണ പോലീസ് തുരുത്തില്‍ പ്രവേശിക്കുന്നത് മുന്‍കൂട്ടി അറിഞ്ഞുകൊണ്ടിരുന്ന ബര്‍ണാഡ്‌സ് മുതലാളി ഇപ്രാവശ്യം വിവരം അറിഞ്ഞില്ല. അതുകൊണ്ട് ചാഞ്ചന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഒരു സംഘം പോലീസുകാര്‍ കുറുങ്കോട്ട തുരുത്തും പുലയരുടെ മാടങ്ങളും വളഞ്ഞു. മടങ്ങുന്നതിന് മുമ്പ് ബോധപൂര്‍വ്വം ചാഞ്ചന്റെ വീടും വളഞ്ഞു. വീടിന്റെ അകത്ത് നെല്ല് സൂക്ഷിക്കുന്ന പത്തായത്തിന്റെ മൂന്നുമൂലയിലും തോക്കിന്റെ ബയണറ്റ് കൊണ്ട് കുത്തിനോക്കി. ഒന്നും കാണുന്നില്ല. നാലാമത്തെ മൂലയില്‍ ആഞ്ഞ് കുത്തി. തോക്കിന്റെ ബയണറ്റില്‍ എന്തോ തടഞ്ഞു. ചാഞ്ചന്‍ തോക്കില്‍ കയറി ബലമായി പിടിച്ചു. അതോടുകൂടി പത്തായത്തിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു .ചോതി പോലീസി നോട് കേണപേക്ഷിച്ചു. ഫലമുണ്ടായില്ല. രണ്ടുകയ്യും കൂട്ടികെട്ടി വള്ളത്തിലിട്ടു എറണാകുളം ചിറ്റൂര്‍ റോഡിലുള്ള കസബ പോലീസ് സ്റ്റേഷനില്‍ കിടന്ന ബെഞ്ചില്‍ മലര്‍ത്തി കിടത്തി കയ്യുംകാലും കെട്ടി ലാത്തികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു. ആ ബഞ്ചിന് പിന്നീട് ചാഞ്ചന്‍ ബഞ്ച് എന്ന പേരും വീണു. 

പോലീസ് പിടിച്ച ചാഞ്ചനെ അടക്കുന്നതിന് പറ്റിയ സ്റ്റേഷനായ ടൗണ്‍ സ്റ്റേഷനിലേക്കും തുടര്‍ന്ന് ഇടപ്പള്ളിയിലുംകൊണ്ടുപോയി മാറിമാറി മര്‍ദ്ദിച്ചു. പിന്നീട് നേരെ ആലുവ സബ് ജയിലിലടച്ചു. ലോക്കപ്പ് മര്‍ദ്ദനം അവിടെയും തുടര്‍ന്നു. അദ്ധ്വാനശീലനായ ആ കര്‍ഷകതൊഴിലാളിയെ പോലീസിന്റെ ക്രൂരമര്‍ദ്ദനങ്ങള്‍കൊണ്ട് ആകെ തളര്‍ന്ന് തരിപ്പണമായി. വാസുപിള്ള എന്ന തെക്കന്‍ തിരുവിതാംകൂറിലെ സവര്‍ണ്ണമാടമ്പിയായ ഒരു പോലീസുകാരന്‍ ലോക്കപ്പില്‍ കിടന്ന ചാഞ്ചനെ തന്ത്രത്തില്‍ കൂടി സെല്ലിന്റെ അഴികളില്‍കൂടി കൈകടത്തി പിടികൂടി,, പിടിച്ചപാടെ ചാഞ്ചന്റെ ജനനേന്ദ്രിയത്തിലും വൃഷ്ണത്തിലും കൂടി പിടിച്ചു പിരടി. അയാള്‍ ചാഞ്ചന്റെ ലിംഗവും വൃക്ഷണങ്ങളും ഇരുമ്പഴികളില്‍ വച്ച് ഉരച്ചു. അമര്‍ത്തി ഞെരടി അവയില്‍ അയാള്‍ക്കു ചെയ്യാവുന്ന ഹേമദണ്ഡങ്ങളെല്ലാം ഏല്പിച്ചു. വൃക്ഷണങ്ങള്‍ കശക്കി ഉടച്ചു കളഞ്ഞാല്‍ മരിക്കുമെന്ന് അയാള്‍ ധരിച്ചിരുന്നു. ഒരു മനുഷ്യന്റെ ഏറ്റവും വലിയ മര്‍മ്മത്തില്‍ പിടിച്ചു ഇത്രയും വലിയ ക്രൂരമായി പീഡനം സഹിച്ച പുലയന്‍ കേരള തൊഴിലാളിവര്‍ഗ്ഗ ചരിത്രത്തില്‍ ഉണ്ടാകുകയില്ല. ചാഞ്ചനെ തുടര്‍ന്ന് ചാഞ്ചന്റെ സഹോദരങ്ങളായ ഹോമിയോ ഡോക്ടര്‍ അയ്യപ്പന്‍, ഫാക്ട് ജീവനക്കാരനായ കണ്ണന്‍, മറ്റൊരു പുലയനായ ടി.ടി.മാധവന്‍ ഇവരെല്ലാം ഈ സമുദായത്തില്‍ നിന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപടുക്കാന്‍ വേണ്ടി ചോരയും നീരും നല്‍കിയ ധീരപുരുഷന്മാരാണ്. കുറുങ്കോട്ട തുരുത്തിലെ ധീരന്മാരായ പുലയ യുവാക്കളൊക്കെ ഇങ്ങനെ പോലീസിന്റ ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയരായവരാണ്. 


ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം ഉണ്ടാകുന്നത് എന്‍.കെ.മാധവനെ ലോക്കപ്പില്‍ നിന്നും മോചിപ്പിക്കു ന്നതിന് വേണ്ടിയായിരുന്നു. പോലീസിന്റെ കൊടിയമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നപ്പോള്‍ കേസ്സിലെ പ്രതികളായ പുലയ രായ ഡോ.അയ്യപ്പന്റെയും കണ്ണന്റെയും പേരുപറഞ്ഞു. ഈ കാര്യം പാര്‍ട്ടി കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തപ്പോള്‍ മാധവന്‍ നല്‍കിയ ന്യായം അയ്യപ്പനേയും, കണ്ണനെയും പാര്‍ട്ടിയില്‍ ഉറപ്പിച്ച് നിറുത്താന്‍ വേണ്ടിയായിരുന്നു വെന്നാണ് (മാധ്യമം ആഴ്ചപ്പതിപ്പ് 2010 ഫെ.20) യഥാര്‍ത്ഥത്തില്‍ സ്റ്റേഷന്‍ ആക്രമിച്ച് മാധവനെ പുറത്തിറക്കി കൊണ്ടുവരുന്നതിന് മുഖ്യപങ്ക് വഹിച്ചത് ചാഞ്ചനാണ്. എന്‍.കെ.മാധവനും മറ്റു സഖാക്കളുമാണ് സ്റ്റേഷന്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ എന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും നേതാക്കളും പ്രചരിപ്പിച്ചു കൊണ്ടിരുന്നത്. പുന്നപ്ര വയലാര്‍ സമരം പോലെ ഇടപ്പള്ളി സംഭവത്തിനും ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പിതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിന്റെയെല്ലാം യാഥാര്‍ത്ഥ്യങ്ങളിലേക്ക് ആരു ഇറങ്ങിചെന്നിട്ടില്ല. കാരണം രണ്ടു സംഭവങ്ങളുടേയും മുഖ്യ പങ്കാളികള്‍ പുലയരാണ്. കുറുങ്കോട്ട തുരുത്തില്‍ ഇന്ന് വി.സി.ചാഞ്ചന്റെ പ്രതിമ സ്ഥപിച്ചിട്ടുണ്ട്. കേരള പുലയര്‍ മഹാസഭയും, കുറുങ്കോട്ട പുലയസമാജവും ഈ പ്രദേശത്തെ പുലയരെ ഉത്ബുദ്ധരാക്കി ക്കൊണ്ടിരുന്നു. 8 ആണ്‍മക്കളാണ് ചാഞ്ചനുള്ളത് . കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇത്രമാത്രം നെഞ്ചിലേറ്റിയ ആ ധീരസഖാവിന് പാര്‍ട്ടിയില്‍ അനുസ്മരണങ്ങളോ, വേണ്ടത്ര അംഗീകാരമോ നല്‍കിയിട്ടില്ല. രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ അന്വേഷിച്ചുകണ്ടെത്തേണ്ട വിഷയങ്ങളാണത്. കമ്മ്യൂണിസ്റ്റ് നേതാവ് എന്‍.ശിവന്‍പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ആ ധീരപോരാളി 1984 ആഗസ്റ്റ് 2 ന് ഹൃദയാഘാതം മൂലം അന്തരിക്കുകയായിരുന്നുവെന്ന് ചാഞ്ചന്റെ ഇളയ മകനും മുന്‍ ചേരാനല്ലൂര്‍ പഞ്ചായത്ത് മെമ്പറുമായിരുന്ന മോട്ടിലാല്‍ ഗ്രന്ഥകര്‍ത്താവിനോട് (25/05/214) പറയുകയുണ്ടായി.

-----------------------------------------------

ഒര്‍ണ കൃഷ്ണന്‍കുട്ടി എഴുതുന്ന പുസ്തകത്തില്‍ നിന്നും 
ഫോണ്‍ 8281456773

രക്തസാക്ഷി സ: വെണ്മണി ചാത്തന്‍ - വി സി വെണ്മണി

വി സി വെണ്മണി
1960 ലെ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ നിയോഗജക മണ്ഡലത്തില്‍ നിന്നും കമ്മ്യൂണിസ്റ്റ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി അരിവാള്‍ നെല്‍ക്കതിര്‍ ചിഹ്നത്തില്‍ അഡ്വ. മലക്കര ഗോപാലകൃഷ്ണന്‍ നായരായിരുന്നു മത്സരരംഗത്ത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനദിവസം രാത്രി കോണ്‍ഗ്രസുകാരും സാമൂഹ്യ വിരുദ്ധരും ചേര്‍ന്ന് വെണ്മണി പഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളിലും പാവപ്പെട്ട കര്‍ഷക ത്തൊഴിലാളികളുടെ വീടുകളില്‍ കയറി ഭീഷണിപ്പെടുത്തുകയും, വോട്ടു ചെയ്യാന്‍ പോകരുതെന്ന് വിലക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പു ദിവസം രാവിലെ പാര്‍ട്ടി തീരുമാനമനുസരിച്ച് എല്ലാ വാര്‍ഡുകളില്‍ നിന്നും ആളുകള്‍ കൂട്ടംകൂട്ടമായി ബൂത്തുകളി ലെത്തി യെങ്കിലും കല്യാത്രയിലെ ബൂത്തൊഴിച്ച് മറ്റൊരു ബൂത്തിലും വോട്ടു രേഖപ്പെടുത്താന്‍ എതിരാളികള്‍ സമ്മതിച്ചില്ല. എന്നു മാത്രമല്ല, ജനങ്ങളെ അടിച്ചോടിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ചെങ്ങന്നൂരില്‍ നിന്നെത്തി യ രാജശേഖരന്‍ തമ്പി ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കന്മാരെ കാറില്‍ നിന്നുമിറങ്ങാന്‍ പോലും അനുവദിച്ചില്ല. കാറ് തല്ലിപ്പൊളി ക്കാനും തീയിടാനുമൊരുങ്ങി. കല്യാത്രയില്‍ നിന്നും ഒരുകണക്കിന് നേതാക്കന്മാര്‍ രക്ഷപ്പെട്ടെന്നു പറഞ്ഞാല്‍ മതി.

വോട്ടു രേഖപ്പെടുത്തി ബൂത്തില്‍ നിന്നും പുറത്തു വന്ന കര്‍ഷക ത്തൊഴിലാളി സഖാക്കളെ കല്യാത്രയില്‍ വളഞ്ഞുവെച്ച് ആക്രമിക്കാന്‍ ഗുണ്ടകള്‍ തയാറായി. ആ സമയത്ത് പുന്തലമാടത്ത് കൃഷ്ണക്കുറുപ്പ് ഓടിയെത്തി തന്ത്രപരമായി ഞങ്ങളെ കല്യാത്രയില്‍ നിന്നും രക്ഷപ്പെടുത്തി വീടുകളിലേക്കു പറഞ്ഞുവിട്ടു.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് 5 മണിക്കു ശേഷം വെണ്മണിയുടെ ചിത്രമാകെ മാറി. എവിടെ നോക്കിയാലും ഭയാനകമായ അന്തരീക്ഷം. കൂട്ടംകൂട്ടമായി ആര്‍ത്തു വിളിച്ചുകൊണ്ട് പഞ്ചായത്തിന്റെ പല ഭാഗത്തുനിന്നും പ്രകടനങ്ങള്‍. റോഡില്‍ കണ്ടവരെയെല്ലാം പ്രകടനക്കാര്‍ പേപ്പട്ടിയെ അടിച്ചടിക്കുന്നതു പോലെ അടിച്ചു.

വൈകിട്ട് പ്രകടനക്കാര്‍ കല്യാത്രയില്‍ ഒത്തുകൂടി. ആ വിവരമറിഞ്ഞ് പാര്‍ട്ടിക്കാരും തൊഴിലാളികളും കുട്ടികളുമായി വീടുവിടാന്‍ തുടങ്ങി. അന്നുതന്നെ തിരുവല്ല താലൂക്കില്‍ വോട്ടുചെയ്യാന്‍ ചെന്ന കോട്ടൂര്‍ കുഞ്ഞൂഞ്ഞിനെ പട്ടാപ്പകല്‍ നടുറോഡിലിട്ടു വെട്ടിക്കൊന്നു. വൈകിട്ട് ഏഴരയോടുകൂടി പ്രകടനക്കാര്‍ കോണ്‍ഗ്രസ് ഗുണ്ടകളുടെ നേതൃത്വത്തില്‍ പാവപ്പെട്ട കര്‍ഷക ത്തൊഴിലാളികളുടെ വീടുകയറി ആക്രമിക്കാന്‍ തീരുമാനിച്ചു. ആദ്യം കരീലത്തറ ഭാഗത്തുള്ള കര്‍ഷകത്തൊഴിലാളി വീടുകളില്‍ കയറി മര്‍ദ്ദിക്കുയും, ഉടുതുണിയൊഴിച്ച് മറ്റെല്ലാ സാധനങ്ങ ളും കൊള്ളയടിക്കുകയും ചെയ്തു.

പിന്നീട് അക്രമിസംഘം പോയത് പുലിക്കൂട്ടില്‍ ചാത്തന്റെ കുടിലി ലേക്കാണ്. അവിടെ കൂട്ടനിലവിളി ഉയര്‍ന്നു. ചുറ്റുപാടുമുള്ള താമസക്കാര്‍ പേടിച്ചു വിറച്ച് കതകടച്ച് കാതോര്‍ത്തിരുന്നു. അപ്പോഴേക്കും അവര്‍ ചാത്തനെ കുത്തിക്കൊല പ്പെടുത്തിയിരുന്നു. കൊലവിളി നടത്തിയ സമരക്കാര്‍ ചാത്തന്റെ അനുജനേയും മക്കളേയും വെറുതേ വിട്ടില്ല.

ആ രാത്രി വെണ്മണിയില്‍ രാഷ്ട്രീയ കോമരങ്ങളുടേയും മതഭ്രാന്ത ന്മാരുടേയും വിളയാട്ടമായിരുന്നു.

സമരക്കാര്‍ പിരിഞ്ഞു പോയതിനു ശേഷം, രാത്രിയുടെ അന്ത്യ യാമത്തില്‍ ഒളിവിലിരുന്ന സ്ഥലത്തു നിന്നും ഞാന്‍ രണ്ട് സഖാക്കളുമായി തിരിച്ചു വന്ന് ഓരോ വീടുകളിലും കയറിയിറങ്ങി. അവിടെ കണ്ട കാഴ്ച ഹൃദയ ഭേദകമായിരുന്നു; വീടുകളില്‍ തിളച്ചു തൂകുന്ന കഞ്ഞിക്കലങ്ങള്‍, വാര്‍ത്തിട്ടിരിക്കുന്ന കഞ്ഞി. വിളമ്പിവെച്ച അത്താഴം.... വീട്ടുകാര്‍ ഓടിപ്പോയ കൂട്ടത്തില്‍ കാലുതട്ടി ചിന്നിച്ചിതറി കിടക്കുന്നു. പട്ടികള്‍ കഞ്ഞി നക്കിക്കുടിക്കുന്നു.

ഒടുവില്‍ പടിഞ്ഞാറേ തുരുത്തിയില്‍ ചെന്നപ്പോള്‍, തുരുത്തിത്തെക്കേതില്‍ തിരുവന്റെ അച്ഛന്‍ മരിക്കാറായി കിടക്കുന്നതാണ് കണ്ടത്. അവിടെ ആരുമുണ്ടായിരുന്നില്ല.

ഈ സംഭവത്തിനു ശേഷം പാര്‍ട്ടിക്കാരും തൊഴിലാളികളും അനുഭാവി കളുമെല്ലാം നാടുവിട്ടുപോയി.

അന്ന് കെ ജി ശങ്കരപ്പിള്ള ചെങ്ങന്നൂരി ലായിരുന്നു താമസം. ചാത്തന്റെ ശവം രണ്ടു ദിവസം കിടന്ന് പഴകിയതിന് ശേഷമാണ് ചെങ്ങന്നൂരിലുള്ള സഖാക്കളറിഞ്ഞത്. അറിഞ്ഞ നിമിഷം തന്നെ ആര്‍ രാജശേഖരന്‍തമ്പി, കെ ജി ശങ്കരപ്പിള്ള, ഈപ്പന്‍ കെ തോമസ്, ചന്ദ്രശേഖരന്‍പിള്ള വൈദ്യര്‍, എ പി ഗോപാലന്‍ നായര്‍, തകിടിയില്‍ കുഞ്ഞച്ചന്‍ എന്നിവര്‍ സ്ഥലത്തു വരികയും പൊലീസിന്റെ സഹായത്തോടു കൂടി ശവം അടക്കം ചെയ്യു കയും ചെയ്തു. വിവരമറിഞ്ഞെത്തിയ ഇന്ത്യയുടെ അന്നത്തെ പ്രതിപക്ഷ നേതാവ് എ കെ ജി സംഭവസ്ഥലം സന്ദര്‍ശിച്ചു. പിന്നീട് പാര്‍ലമെന്റില്‍ സ. ചാത്തന്റെ കൊലപാതകത്തെപ്പറ്റി പ്രമേയം അവതരിപ്പിക്കുകയും പാര്‍ലമെന്റ് സ്തംഭിപ്പിക്കുകയും ചെയ്തു. സഖാവ് എ കെ ജി നല്‍കിയ തുകകൊണ്ട് ചാത്തന്റെ മകള്‍ ചെല്ലമ്മക്ക് ബുധനൂര്‍ പഞ്ചായ ത്തില്‍ പെരിങ്ങലിപ്പുറത്ത് 10 സെന്റ് സ്ഥലം പാര്‍ട്ടി വാങ്ങി നല്കി.

സഖാവ് മെണ്മണി ചാത്തന്റെ ഒന്നാം രക്തസാക്ഷി ദിനം 1961 ല്‍ വെണ്മണിയില്‍ വെച്ച് ആചരിക്കാനുള്ള സാഹചര്യ മില്ലായിരുന്നു. മുളക്കുഴ പഞ്ചായത്തിലെ പാര്‍ട്ടിയുടെ സഹായത്തോടുകൂടി അറന്തക്കാട്ടു വെച്ചാണ് ആചരണം നടത്തിയത്.

രണ്ടാമത് വാര്‍ഷികം വന്‍ പൊലീസ് സന്നാഹത്തോടു കൂടി വെണ്മണി ശാര്‍ങ്ങക്കാവില്‍ വെച്ചു നടത്തി. ചുരുക്കം ചില സഖാക്കള്‍ മാത്രമേ അതില്‍ പങ്കെടുത്തുള്ളൂ.
----------------
വി സി വെണ്മണി രചിച്ച 'വെണ്മണിയുടെ സമരഗാഥ' എന്ന പുസ്തക ത്തില്‍ നിന്നുമാണ് ഇത്രയും കുറിച്ചത്. അതില്‍ വെണ്മണി ചാത്തനെ കുറിച്ച് ഇതില്‍ കൂടുതലൊന്നും കുറിച്ചിട്ടില്ല. പുസ്തകം പ്രസിദ്ധീകരിച്ചത് ഉണ്മ പബ്ലിക്കേഷന്‍സ് നൂറനാട് ആണ്. വില: 70 രൂപ. 

പ്രസാധകരുടെ ഫോണ്‍: 9349490317, 9496881449
വി സി വെണ്മണിയുടെ ഫോണ്‍: 0479 2352079, 9496331303

2015, മേയ് 29, വെള്ളിയാഴ്‌ച

ദലിത് കൂട്ടക്കൊലകളുടെ ഞെട്ടിപ്പിക്കുന്ന നാള്‍വഴികള്‍ - ടി എച്ച് പി ചെന്താരശ്ശേരി

ഇന്തോ ആര്യന്‍ സമൂഹത്തിനുണ്ടായ പരിവര്‍ത്തനം 

സൈന്ധവ സംസ്‌കാരം നാഗരികമായിരു ന്നുവെങ്കില്‍ ആര്യ സംസ്‌കാരം ഗ്രാമ്യമായിരുന്നു. ഒന്ന് അവസാനി ച്ചിടത്ത് മറ്റൊന്ന് ആരംഭിച്ചു എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞൊഴിഞ്ഞാല്‍ ശരി യാവില്ല. പരിഷ്‌കാരങ്ങളുടെ ഉത്തുംഗ ശൃഗത്തിലേക്ക് ഉയര്‍ന്ന ഹാരപ്പ സംസ്‌കാ രത്തെ പുതിയ ഇന്തോ ആര്യ സംസ്‌കാരം (സത്യത്തില്‍ ആര്യസംസ്‌കാരം എന്നൊന്നില്ല. ഇന്ത്യന്‍ വംശജരായ ദ്രാവിഡ പുരോഹിതര്‍ ഉള്‍പ്പെട്ട വര്‍ങ്ങളുടേയും പരദേശികളായ 'ആര്യന്‍' എന്നു വിശേഷിപ്പിക്കപ്പെടുന്ന ജനതയുടേയും സംശ്ലേഷണ ത്തില്‍ നിന്നാവിര്‍ഭവിച്ച സംസ്‌കാരമാണ് 'ആര്യ'സംസ്‌കാരം അഥവാ 'സനാതന' സംസ്‌കാരം എന്ന് ഇന്ത്യക്കാരായ ചരിത്രകാര ന്മാരാല്‍ പുകഴ്തപ്പെടുന്നത്) ഒരായിരം വര്‍ഷം പിന്നോട്ടു തള്ളുകയാണു ണ്ടായത്.. കാലമാകുന്ന മഹാസിന്ധുവിലൂടെ നീന്തിത്തുടിച്ച് നാഗരികതയുടെ പച്ചപ്പര പ്പിലെത്താന്‍ പിന്നേയും ഒരായിരം വര്‍ഷങ്ങളെങ്കിലും എടുത്തിരി ക്കണം. ആ കാരണം കൊണ്ടുകൂടിയാണ് ആധുനിക ഇന്ത്യാ സംസ്‌കാരം ഇതര ലോകസംസ്‌കാര ങ്ങളെ അപേക്ഷിച്ച് പിന്നിലായിപ്പോയത്.

ഇന്തോ ആര്യ സംസ്‌കാരമെന്നു വിശേഷിപ്പിക്കപ്പെടുന്ന (ഈ സംസ്‌കാര ത്തേയോ അത് പ്രതിനിധാനം ചെയ്യുന്ന മതത്തേയോ ഹൈന്ദവ സംസ്‌കാരമെന്നോ ഹൈന്ദവ മതമെന്നോ വിശേഷിപ്പിക്കുന്നത് ശുദ്ധഭോഷ്‌കാണ്. ഇത് ബ്രാഹ്മണ്യം മാത്രമാണ്. അല്ലാതെ ഇന്ത്യാ സംസ്‌കാരത്തിന്റെ പ്രതീകമല്ല.) വൈദിക സംസ്‌കാരത്തിന്റെ ജീര്‍ണതകളില്‍ നിന്നും സ്‌നേഹവും സാഹോദര്യവും സ്വാതന്ത്ര്യവും പ്രദാനം ചെയ്യുന്ന ജൈന ബൗദ്ധ സംസ്‌കാര ത്തിലെത്തിച്ച ആ മഹാവിപ്ലവ കാരികളോടു ഭാരതീയ ജനത കടപ്പെട്ട വരാണ്. ചരിത്രം കണ്ടിട്ടുള്ള വിപ്ലവങ്ങളില്‍ വെച്ച് ഏറ്റവും വലിയ വിപ്ലവം നയിച്ച് ഇന്ത്യന്‍ ജനതയെ ജാതീയവും സാമൂഹ്യവുമായ അസമത്വങ്ങളില്‍ നിന്നും വിമോചിപ്പിച്ച്, ഇന്ത്യയെ വീണ്ടുമൊരു പുത്തന്‍ സംസ്‌കാര ത്തിലേക്ക് നയിച്ചുകൊണ്ട് സാംസ്‌കാരിക രംഗത്ത് നഷ്ടീഭവിച്ചു പോയ ആ ഒരായിരം ആണ്ടുകള്‍ വീണ്ടെടുത്ത് നല്കിയ ആ വിപ്ലവകാരികള്‍ ലോകചരിത്രത്തില്‍ തന്നെ ഒളിമിന്നുന്ന പ്രതിഭാസങ്ങളാണ്.

സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയുടെ പ്രഘോഷണങ്ങളായ ബുദ്ധ ജൈന സംസ്‌കാരങ്ങളുടെ സ്ഥാനത്തു മനുസ്മൃതി സംസ്‌കാരം ഉയിര്‍ക്കൊണ്ടപ്പോള്‍ ഇന്ത്യയുടെ സുവര്‍ണകാലം അന്ധകാര യുഗത്തിലേക്കു വഴിമാറുകയായിരുന്നു. ബി സി 185 മുതല്‍ ആരംഭിച്ച ചാതുര്‍വര്‍ണ്യ സമ്പ്രദായം ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തെ പിന്നേയും 500 സംവത്സരങ്ങളോളം പിറകിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. അതിന്റെ പരിണിതഫലമായി ഇന്ത്യയില്‍ മനുഷ്യത്വം മരവിച്ചു പോയി. ഇന്നും ഇവിടെ 'മനുഷ്യര്‍' ഇല്ല. എല്ലാം ഹിന്ദുവോ ക്രിസ്ത്യനോ മുസല്മാനോ ആണ്. അതുമാത്രമല്ല എല്ലാവരും ജാതിയുടെ മാറാലകള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുകയാണ്. 

കറുത്ത വര്‍ഗക്കാരനെ കാണുമ്പോള്‍ ആര്‍ഷ സംസ്‌കാര പ്രേമികള്‍ക്കു മനംപുരട്ടലു ണ്ടാകുന്നത് അതുകൊണ്ടാണ്. അവരെ സകുടുംബം ചുട്ടുകരിക്കുന്നതും അതുകൊണ്ട ല്ലാതെ മറ്റൊന്നുകൊണ്ടുമല്ല.

ഇതെല്ലാം ചരിത്ര സത്യങ്ങളാണ്. തെളിവുകള്‍ സുലഭം. 2000 ആണ്ടുക ളായി അനുവര്‍ത്തിച്ചു വരുന്ന ക്രൂര നയങ്ങള്‍ ഇന്നും തുടരുകയാണ്. 1982 മുതല്‍ 1986 വരെ ജാതിയുടെ പേരില്‍ സവര്‍ണരാല്‍ വധിക്കപ്പെട്ട അയിത്ത ജാതിക്കാരുടെ എണ്ണത്തിന്റെ കണക്കു കേള്‍ക്കുമ്പോള്‍ ഇക്കാലത്ത് ജാതിക്കെതിരായ സമരത്തിന്റെ പ്രസക്തി യെന്താണെന്ന് ചോദിക്കാന്‍ ധൈര്യപ്പെടുന്ന ഉപരിവര്‍ഗക്കാരെ അല്പമെങ്കിലും ചിന്തിക്കാന്‍ പ്രേരിപ്പിക്കാതിരിക്കില്ല.

സര്‍ക്കാരിന്റെ കണക്കനുസരിച്ച് 1982 മുതല്‍ 1986 വരെ പട്ടികജാതി ക്കാരില്‍ 3200 പേര്‍ അരുംകൊല ചെയ്യപ്പെടുകയും 4400 സ്ത്രീകള്‍ മാനഭംഗപ്പെടുകയും ഗിരിവര്‍ഗ ക്കാരില്‍ 728 പേര്‍ വധിക്കപ്പെടുകയും 1273 സ്ത്രീകള്‍ മാനഭംഗപ്പെടുകയും ചെയ്തിട്ടുണ്ട്. ഉത്തരപ്രദേശവും മധ്യപ്രദേശവും ബീഹാറും ആന്ധ്രയും കൂട്ടക്കൊലക്കും ചുട്ടുകരിക്കലിനും മാനഭംഗപ്പെടു ത്തലിനുമുള്ള അവാര്‍ഡി നര്‍ഹത നേടിയ സംസ്ഥാനങ്ങളാണ്.

അയിത്ത ജാതിക്കാരെ കൂട്ടക്കൊല ചെയ്തതിന്റെ പേരില്‍ 38,874 കേസുകള്‍ മധ്യപ്രദേശിലും 37,096 കേസുകള്‍ ഉത്തരപ്രദേശിലും രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. രജിസ്റ്റര്‍ ചെയ്യപ്പെടാത്തവ ലക്ഷക്കണ ക്കിനാണുള്ളത്. ഈ കണക്കുകള്‍ ഇന്ത്യാ മഹാ രാജ്യത്തിന്റെ രാജ്യസഭയുടെ മേശപ്പുറത്തു വെക്കപ്പെട്ട രേഖകളിലുള്ളവയാണ് (കേരള കൗമുദി ദിനപത്രം 8-12-1986)

1980 ഫെബ്രുവരി 26 ആം തിയതി രാത്രിയില്‍ ബീഹാറിലെ പിപ്ര ഗ്രാമത്തില്‍ നടന്ന അതിദാരുണമായ കൂട്ടക്കൊലയുടെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പത്രങ്ങളില്‍ പ്രത്യക്ഷ പ്പെട്ടിരുന്നു. പാതിരാവിന്റെ ആരംഭത്തില്‍ 500ഓളം അക്രമികള്‍ അയിത്ത ജാതിക്കാര്‍ പാര്‍ക്കുന്ന ഗ്രാമത്തില്‍ കടന്ന് കണ്ണില്‍ക്കണ്ടതായ കുടിലുകളെല്ലാം അഗ്നിക്കിരയാക്കി. കുടിലുകള്‍ കത്തിക്കരിയുന്നതു കണ്ട് പ്രാണരക്ഷാര്‍ത്ഥം ഓടിയൊളിക്കാന്‍ ശ്രമിച്ചവരെ തടഞ്ഞുനിര്‍ത്തി വെടിവെച്ചു നിലത്തിടുകയും പിടയുന്ന പ്രാണനോടെ അവരെ കുടിലുകള്‍ കത്തുന്ന അഗ്നിയിലേക്ക് വലിച്ചെറി യുകയും ചെയ്തു. ആ പാവങ്ങള്‍ ഈയലുപോലെ കരിഞ്ഞൊടുങ്ങി. അനേകം സ്ത്രീകള്‍ മാനഭംഗം ചെയ്യപ്പെട്ടു. നൂറുകണക്കിന് പാവങ്ങള്‍ അരുംകൊല ചെയ്യപ്പെട്ടുവെങ്കിലും സര്‍ക്കാര്‍ കണക്കനുസരിച്ച്, ജീവന്‍ നഷ്ടപ്പെട്ടത് 14 പേര്‍ക്കാണ ത്രേ! കൊച്ചു കുഞ്ഞുങ്ങളുടെ ജീവന്‍ തീയില്‍ക്കിടന്നു പൊരിയുന്ന കാഴ്ചകണ്ട് രസിക്കുകയായിരുന്നു ആക്രമികള്‍. ബീഹാറില്‍ത്തന്നെ പരസബീഗയിലും നാരായണ്‍പൂരിലും നടന്നുകഴി ഞ്ഞിരുന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയായി സംഭവിച്ച തായിരുന്നു ഈ ക്രൂരതകള്‍.

1966-76 കാലഘട്ട ങ്ങള്‍ക്കിടയില്‍ ഇന്ത്യയൊട്ടാകെ 10,000 മര്‍ദ്ദന കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 1976 ല്‍ മാത്രം 126 അയിത്തജാതിക്കാരെ കൂട്ടക്കൊല ചെയ്തു. 1977 ജൂലൈ വരെ ബീഹാറില്‍ 41 പേരെയും മധ്യപ്രദേശില്‍ 31 പേരെയും കൊന്നു. 1978 ല്‍ ആകെ കൊലചെയ്യപ്പെട്ടത് 243 പേരും ബലാത്സംഗം ചെയ്യപ്പെട്ടത് 304 സ്ത്രീകളും ആയിരുന്നു. 1979-80 കാലഘട്ടത്തില്‍ ബീഹാറില്‍ 1000 അയിത്തജാതിക്കാര്‍ അരിഞ്ഞു വീഴ്ത്തപ്പെട്ടു. നക്‌സലിസത്തിന്റെ മുദ്രകുത്തി യഥാര്‍ത്ഥത്തില്‍ നടന്ന കൊലപാതക ങ്ങളും ശതാംശം പോലും ഈ കണക്കുകളിലില്ല. കാരണം ഈ അശരണര്‍ കൊലചെയ്യപ്പെട്ടാല്‍ സവര്‍ണ ഉദ്യോഗസ്ഥര്‍ കേസെടു ക്കാറില്ല. എടുക്കുന്ന കേസുകള്‍ക്ക് തെളിവും ലഭിക്കുകയില്ല. ധനവാന്മാ രായ ജമീന്ദാന്മാരുടെ പ്രേരണയില്‍ ഗുണ്ടകള്‍ നടത്തുന്ന കൊലപാത കങ്ങള്‍ തേഞ്ഞുമാഞ്ഞു പോകുന്നു. 


ചെന്താരശ്ശേരി
പിപ്രയിലെ പോലെ തന്നെ കുപ്രസിദ്ധി നേടിയ സ്ഥലങ്ങളാണ് ബല്ചിയും പരസ്ബിഗയും ദോഹയും. ബീഹാറിലെ ബെല്ചിയില്‍ 1977 മെയ് 27 ന് പട്ടാപ്പകല്‍ ഒരു അയിത്ത ജാതിക്കാരനെ വെടിവെച്ചു കൊല്ലുകയും 13 പേരെ കയ്യും കാലും കെട്ടി ജീവനോടെ ചുട്ടെരിക്കുകയും ചെയ്തു. തമിഴ്‌നാട്ടിലെ കീഴ് വെണ്‍മണിയില്‍ 1968 ഡിസംബര്‍ 25 ആം തിയതി രാത്രി 8 മണിക്ക് ഗോപാലകൃഷ്ണ നായിഡുവിന്റെ നേതൃത്വത്തില്‍ ഗുണ്ടകള്‍ ഗ്രാമം വളയുകയും ഒരു വീട്ടില്‍ അഭയം തേടിയ 40 പേരെ അതിനകത്തിട്ട് ചുട്ടെരിക്കുകയും ചെയ്തു. നക്‌സലൈറ്റുകള്‍ ഈ പാവങ്ങളുടെ തുണക്ക് ഓടിയെത്തുന്നുവെന്ന കാരണം കൊണ്ടും അയിത്തജാതിക്കാര്‍ 'നക്‌സലൈറ്റുകള്‍' എന്ന് മുദ്രകുത്തപ്പെട്ട് പൊലീസിന്റെ കൂടി മര്‍ദ്ദനങ്ങള്‍ക്കും ഇരയായിരുന്നു. കടലിനും സാത്താനു മിടക്കായിരുന്നു അവരുടെ സ്ഥിതി. പല ദുരന്തങ്ങളേയും മാടിവിളിക്കുന്നത് സാമൂഹികവും സാമ്പത്തികവുമായ പ്രശനങ്ങളാണ്. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ കൂലിയായ അഞ്ചര രൂപ നല്കുവാന്‍ പല ഭൂവുടമകളും വിസമ്മതിക്കുന്നു. ഏത് പ്രശ്‌നങ്ങളുടേയും പിന്നില്‍ ജാതി തലയുയര്‍ത്തി നില്ക്കുന്നു. അയിത്ത ജാതിക്കാരനായി ജനിച്ചുപോയാല്‍ ജന്മാവകാശങ്ങള്‍ അടിയറ വെക്കണ മെന്നതാണ് സവര്‍ണ ഭൂസ്വാമികളുടെ നിയമം. ജനനം കൊണ്ട് അയിത്ത ജാതിയില്‍ പെട്ടുപോയി എന്ന കാരണം കൊണ്ട് അടിസ്ഥാന പരമായ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നു. തലമുറ തലമുറകളായി അനീതികളെ ചോദ്യം ചെയ്യാതെ കഴിഞ്ഞിരുന്ന ഒരു ജനതയുടെ പുത്തന്‍ തലമുറ അവകാശങ്ങള്‍ക്കു വേണ്ടി അടരാടുമ്പോള്‍, അസഹിഷ്ണുക്കളായ യജമാനവര്‍ഗം നക്‌സലിസം പറഞ്ഞ് ചോരകൊണ്ട് കളിക്കുകയാണ്. അമ്മപെങ്ങന്മാര്‍ മാനഭംഗം ചെയ്യപ്പെടുന്നത് നോക്കി നില്ക്കാനാവാതെ ആത്മാഭിമാനികളായ ചെറുപ്പക്കാര്‍ ചെറുത്തുനില്പിന് തയാറാകുമ്പോള്‍ അവര്‍ നിഷ്‌കരുണം കശാപ്പു ചെയ്യപ്പെടുന്നു. 1977 ല്‍ ബല്ചിയിലും പരസ്ബാഗായിലും സംഭവിച്ചത് അതാണ്. 

കവിതയുടെ ഊടുവഴികള്‍: കണിമോള്‍ കവിതകളെ കുറിച്ച് - ആറ്റൂര്‍ രവിവര്‍മ

നെടുംപാതയിലൂടെ, ആള്‍ക്കൂട്ടത്തിലൂടെ, ഒച്ചകളിലൂടെ പോകുന്നതല്ല കണിമോളുടെ കവിത. കോടമഞ്ഞു പോല, നിലാവു പോലെ, വെയില്‍ പോലെയും ഒരനുഭവം ഈ കവിതകള്‍. കൂട്ട വാദ്യങ്ങളുടെ പെരുക്കം പോലല്ലാതെ ഒറ്റവാദ്യത്തിന്റെ സൗകര്യം പോലെ ഇതിന്റെ രചന. ഏവര്‍ക്കും ചില വേളകളില്‍ ആഴത്തില്‍ അനുഭവപ്പെടുന്ന ലോകവും താനുമായുള്ള ലയമോ കലഹമോ ആണ് ഇതിലെ പല കവിതകളുടേയും വായനാനുഭവം. ഒഴുക്കില്‍ തോണി പോലെ ഉത്സാഹമായി പോകുന്ന വാണിയാണ് കണിമോളുടേത്. നാട്ടു മൊഴിയും വഴിയുമാണ് ഇതില്‍. അതിന്റെ നിറവും ഭംഗിയും തനിമയും ചൊടിയുമുണ്ട് വാക്കുകള്‍ക്ക്. ഇത് നമ്മുടെ സമകാലീന പരിചയങ്ങളില്‍ നിന്ന് ഒരു വ്യത്യസ്തത അനുഭവപ്പെടുത്തുന്നു. നമ്മുടെ ഓര്‍മ പുതുക്കുന്നു. ഈ കവിയുടേത് പഴമൊഴിയും പുതുമൊഴിയും ചേര്‍ന്നൊരു മറുമൊഴിയാണ്; പൊതുമൊഴിയല്ല. ഓരോ ആളുടേയും നിറം പോലെ, ചലനം പോലെ, ആംഗ്യങ്ങള്‍ പോലെ വ്യസ്ത്യമാവും ഓരോ കവിയുടേയും മൊഴി. പുറം കാഴ്ചകളല്ല; കാണാത്ത അകത്തെയാണ് കണിമോള്‍ അടയാളം കാട്ടുന്നത്. മണ്ണിന്റേയും വേരിന്റേയും മലരിന്റേയും രഹസ്യമൊഴി രേഖപ്പെടുത്തുന്നു. ഒച്ചപ്പെരുക്കത്തിന്റെ കാലത്ത് ഈ മന്ദ്ര സ്വരങ്ങള്‍ വ്യത്യസ്തത തന്നെ. കൃത്യമായ വസ്തുതയോ ആശയമോ സംഭവമോ കൊണ്ടല്ല ഈ അനുഭവ മുണ്ടാകുന്നത്. ഉള്ളിന്റെ നൂലാമാലയായ ഘടനയാണ് ഇതിന്. മയമുള്ളതും ചൊറിയുന്നതും നുള്ളുന്നതുമായ വാക്കുകളിലൂടെ തിരയുന്നു. സൗമ്യമായ ഭാവങ്ങള്‍ മാത്രമല്ല, പേടിക്കിനാവു പോലെ നടുക്കങ്ങള്‍ ഉളവാക്കുന്ന ഇടങ്ങളും ഈ കവിതകളില്‍ ഉണ്ട്. 'അജീര്‍ണം' എന്ന കവിതയില്‍ നമ്മുടെ സാമൂഹ്യ കാലാവസ്ഥയുടെ പൊറുതികേടാണ്. 'തെരുക്കുത്തു'കളില്‍ നിന്നെത്തിയപ്പോള്‍ താന്‍ ഒരു കിണ്ണം ചോരയുടെ മുന്നിലിരുന്ന പോലെയായി എന്നു രൂക്ഷമാകാനും - അതേ സൗമ്യമില്ലെങ്കിലും - കണിമോള്‍ക്കു കഴിയുന്നുണ്ട്. 'എനിക്കിവിടെ സുഖമാണ്' എന്ന കവിതയില്‍ പാട്ടെഴുത്തില്ല. ഗദ്യത്തോടടുത്ത മൊഴി. പല നിര്‍ത്തലുകളും തുടരലുകളുമുള്ള ഇതിന്റെ ഘടനയില്‍ ഈമമില്ല, താളമുണ്ട്. കാട്ടുചോല പിടച്ചിലിന്‍ താളം. നോക്കി നില്ക്കുമ്പോള്‍ ആഴം വെക്കുന്ന നീര്‍ച്ചാലു പോലെ ഈ കവിത. 'വാസ്തുബലി'യും ഇതേ വിധത്തിലാണ്. 'ഹേ, സര്‍വമേ' പ്രസാദവും കരുത്തും വിശ്വാസവും കൊണ്ട കവിത. അനേകം കാലുകളും വിരലുകളും കൊണ്ടു തുള്ളുന്നതു പോലെ ഇതിലെ രൂപകങ്ങള്‍. 'ക്രൂശിതന്റെ കവിതകള്‍' ബൈബിള്‍ കഥകളെ പുതുക്കി വായിക്കുന്നു. പല ഇടങ്ങളിലേക്കു വിസ നേടുന്ന കവിതക്ക് വ്യാപ്തിയും വൈചിത്ര്യവും ഉണ്ടാകുന്നു. പല ദിക്കിലും മുളക്കുന്ന നല്‍വിത്തുകള്‍ പോലെ തികച്ചും ഉള്‍മൊഴിയായി ഒഴുകുന്ന കവിത 'ഫുട്പാത്തില്‍ ഒരുറുമ്പ്' കണിമോള്‍ തന്റെ കവിതയെ കണ്ടെത്തുന്നതു പോലെ ഇത്. അനുഭൂതിയും ബിംബവും വാക്കും ഒന്നിക്കുന്ന കാവ്യ ലയങ്ങള്‍ പലയിടങ്ങളിലുമുണ്ട്. 'മറുകുറി ശാലിനിക്ക്' പോലെ. പകല്‍ മനസിന്റെ ക്രമമല്ല പാതിര മനത്തിന് ; കവിതക്കും. പുതുരൂപകങ്ങള്‍ പുഴയുരുട്ടുന്ന കല്ലുകള്‍ പോലെ ഈ കവിതകളില്‍ സംഭവിക്കുന്നു.

'മണ്ണുമാന്തിപ്പൂതം...'
(ആറാട്ട്)

'നമ്മള്‍ നട്ടതാം നാട്ടുമാമ്പഴം മുളച്ചല്ലോ...
തളിരില്‍ തവിട്ടുതൊങ്ങലുമായതിന്നാദ്യം
നിറയെ പൂവിട്ടല്ലോ പൂക്കള്‍ വാക്കുകളല്ലോ...'

'പ്രണയിക്കുമ്പോള്‍ നമ്മള്‍ കേവലമുറുമ്പുകള്‍
തലയാനകള്‍ ചിന്നം വിളിക്കും നിലങ്ങളില്‍
ആവതും വേഗം വഴികടക്കാനൊരുമ്പെട്ടും,
ഏറിയ ഭാരം ശിരസേറ്റിയുമിരിക്കുന്നോര്‍.'
(ഫുട്പാത്തില്‍ ഒരുറുമ്പ്)

തുടങ്ങിയവ വാക്കിന്റെ ആഴത്തില്‍ വിളയുന്നവയാണ്. സ്ത്രീ ഭാവുകത്വത്തിന്റെ - എന്നാല്‍ തനിമയുള്ള - ഭാഷയാണ് കണിമോളുടേത്. സ്വാഭാവികത കണിമോള്‍വാണിയുടെ ഗുണം, ശീലം, വ്യക്തിത്വം. ഓളങ്ങള്‍ പോലെ തുടരും വാക്കുകള്‍. സംശയം, സംഭ്രമം, സംഘര്‍ഷം.... അവയിലെ മിടിപ്പുകള്‍. സ്വാഭാവികത അഴകുതന്നെ ; കവിതയിലും.

ഒരമ്മെ പെറ്റതെല്ലാം വിറച്ചു വിറച്ചായതു പോലെ, ഒരേ കണക്കുള്ള കവിതകള്‍ പിറക്കുന്ന ഈ കാലത്ത് കണിമോള്‍ക്കവിതകള്‍ വേറിട്ടു വായിക്കാം. ഏതു കവിക്കും കവിതക്കും ഇത് പ്രധാനമാണ്. പണ്ട് വാക്കിന്റെ വിസ്താരവും സമൃദ്ധിയും കാവ്യഗുണങ്ങളായിരുന്നു. കൊഴുപ്പു കുറക്കുകയാണ് ഇന്ന് കവിതയില്‍ ചെയ്യുന്നത്. ചുരുക്കാവുന്ന വേളകള്‍ ചിലതില്ലാതില്ല ഈ കവിതാ സമാഹാരത്തിലും.

തൃശൂര്‍
7-6-2009
പുസ്തകം: ഫുട്പാത്തില്‍ ഒരുറുമ്പ്
(കവിതകള്‍)
കണിമോള്‍
പ്രസാധനം: ഉണ്‍മ പബ്ലിക്കേഷന്‍സ്, നൂറനാട്
വില: 65രൂപ
ഫോണ്‍: 9349490317, 9496881449

2015, മേയ് 28, വ്യാഴാഴ്‌ച

ഡോ. അംബേഡ്കര്‍: ബുദ്ധധര്‍മവും രാഷ്ട്രീയ വ്യവഹാരവും - രവി കുമ്മഞ്ചേരി

രവി കുമ്മഞ്ചേരി
ഡോ. അംബേദ്കറുടെ മാസ്റ്റര്‍പീസ് എന്ന് വിശേഷിപ്പിക്കാ വുന്ന കൃതി ബുദ്ധനും ബുദ്ധധര്‍മ വുമാണ്. ആധുനിക ശാസ്ത്രാവബോധ ത്തിന്റെയും യുക്തിചിന്ത യുടെയും ബലത്തില്‍ ബുദ്ധനെ പുനര്‍വ്യാഖ്യാ നിക്കുകയാണ് അംബേദ്കര്‍ ചെയ്യുന്നത്. ഹിന്ദുത്വ അതിഭൗതിക വാദത്തെയും അതിന്റെ അസമത്വസാമൂഹിക ഘടനയെയും സൈദ്ധാന്തികമായും പ്രായോഗിക മായും നേരിടാന്‍ ബുദ്ധവ്യവഹാര ത്തിനാകു മെന്നും അതിലൂടെ ദലിതര്‍ക്ക് പുതിയൊരു കര്‍ത്തൃത്വം സാധ്യമാകുമെന്നും അംബേദ്കര്‍ പ്രതീക്ഷിക്കുന്നു. അതു കൊണ്ടുതന്നെ ഒരു രാഷ്ട്രീയ വ്യവഹാരം 20 എന്ന നിലയിലാണ് അംബേദ്കര്‍ ബുദ്ധന്റെ ആശയങ്ങളെ സ്വീകരിച്ചിരിക്കുന്നത്.

ബ്രാഹ്മണസുഖത്തിനും ബ്രാഹ്മണഹിതത്തിനും നിലകൊണ്ട വൈദിക മതത്തെയും അതിന്റെ ചാതുര്‍വര്‍ണ്യവ്യവസ്ഥയെയും ദാര്‍ശനികമായും നൈതികമായും എതിരിട്ടത് ബുദ്ധനായിരുന്നു. അതിനാല്‍ സാമൂഹിക വ്യവസ്ഥയെ ബഹുജനഗുണത്തിനും ബഹുജനസുഖത്തിനുമായി മാറ്റിപ്പണിയേണ്ടതുണ്ടെന്ന് ബുദ്ധന്‍ കരുതി. അതിനുള്ള പദ്ധതിയാണ് ബുദ്ധന്‍ അന്വേഷിച്ചത്. അതാവട്ടെ മനുഷ്യന്റെ ധാര്‍മിക പ്രശ്‌നമായി രുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈശ്വരന്റെ അസ്തിത്വത്തെയും ആത്മാവിനെ ക്കുറിച്ചുള്ള വേദപാരമ്പര്യത്തെയും ബുദ്ധന്‍ നിരസിച്ചു. ഈശ്വരനെ സംബന്ധിക്കുന്ന പ്രശ്‌നം ആത്യന്തികമായി ആധ്യാത്മിക മായിരുന്നു. മനുഷ്യന്റെ ദു:ഖങ്ങള്‍ക്ക് അറുതിവരുത്തി പ്രയോഗിക പ്രശ്‌നത്തിന്മേല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു അദ്ദേഹം. അതിനായി ഏറ്റവും ലളിതമായ സൈദ്ധാന്തികമായ അടിത്തറ രീപീകരിക്കേണ്ടതുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ബുദ്ധന്‍ രണ്ട് വസ്തുതകളില്‍ ഊന്നി. ഒന്നാമതായി ഏതൊരു കാര്യത്തിന്റെ സിദ്ധിയിലും സുനിശ്ചിതമായ ഒരു ക്രമം ഉണ്ടായിരിക്കണം. രണ്ടാമതായി പ്രത്യക്ഷനിരീക്ഷണത്തില്‍ നിന്ന് വ്യക്തമായ സ്ഥലകാലപ്രകൃതത്താല്‍ നിര്‍ബന്ധിതമാണ് കാര്യസിദ്ധി എന്നു പറഞ്ഞു.21 ഇതു രണ്ടും ഈശ്വരാസ്തിത്വത്തെ പാടെ നിരാകരിക്കുന്നു.

മനുഷ്യന്റെ പൊതുവായ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള സിദ്ധാന്തമാണ് ബുദ്ധന്‍ ആവിഷ്‌കരിച്ചത്. എന്നാല്‍ അനുഭവത്തെ പുനര്‍മൂല്യനിര്‍ണയത്തിന് വിധേയമാക്കണമെന്ന് അംബേദ്കര്‍ നിര്‍ദ്ദേശി ക്കുന്നു. താനൊരു ദൈവദൂതനോ പ്രവാചകനോ ആണെന്ന് ബുദ്ധന്‍ ഒരിക്കലും അവകാശപ്പെട്ടില്ല. ഓരോരുത്തരും സ്വപ്രയത്‌നം കൊണ്ട് മോക്ഷമടയണം. മോക്ഷം എന്നതു കൊണ്ട് ബുദ്ധന്‍ അര്‍ത്ഥമാ ക്കുന്നത് നിര്‍വ്വാണമാണെന്ന് അംബേദ്കര്‍ വ്യക്തമാക്കുന്നു.22 സന്മാര്‍ഗ്ഗ നിരതമായ ജീവിതത്തിന്റെ മറ്റൊരു പേരാണിത്. മനുഷ്യന്റെ സര്‍വ്വനാശമല്ല അത്. നിര്‍വ്വാണം പ്രാപിച്ചവന് മാത്രമേ അഷ്ടാംഗമാര്‍ഗ്ഗങ്ങളിലൂടെ23 സഞ്ചരിക്കാനാവൂ എന്നു പറയുമ്പോള്‍ നിര്‍വ്വാണം കൊണ്ട് എന്താണ് ലക്ഷ്യമാക്കുന്നതെന്ന് സ്പഷ്ടമാകുന്നുണ്ട്. പ്രജ്ഞയ്ക്കും കരുണയ്ക്കും ഇടയ്ക്കുള്ള മധ്യമാര്‍ഗ്ഗമായി അംബേദ്കര്‍ നിര്‍വ്വാണത്തെ കാണുന്നു. ആത്മാവ്, മരണശേഷം അതിനു സംഭവിക്കുന്ന മോക്ഷം ഇവയ്ക്ക് നിര്‍വ്വാണ സങ്കല്‍പത്തില്‍ ഒരു സ്ഥാനവുമില്ല. അതിനാല്‍ ബോധമാണ് ബുദ്ധിസത്തിലെ വ്യക്തിയെ പ്രചോദിപ്പിക്കുന്നത്. ബോധം ജനിക്കുമ്പോ ഴാണ് മനുഷ്യന്‍ സചേതനവസ്തുവാകുന്നത്. ആത്മാവിന്റേതായി പറയപ്പെടുന്ന എല്ലാ കര്‍മങ്ങളും നിര്‍വഹിക്കുന്നത് ബോധമാമണ്. ഇവിടെ മനസ്സാണ് എല്ലാറ്റിന്റെയും കേന്ദ്രബിന്ദു. അതുകൊണ്ടുതന്നെ മനസ്സിന്റെ ശുദ്ധീകരണമാണ് നടക്കേണ്ടത്. ബുദ്ധന്‍ നേരിട്ട പ്രധാന പ്രശ്‌നം ദൈവത്തിന്റെയും ആത്മാവിന്റെയും കെട്ടുപാടുകളില്‍ നിന്ന് മനുഷ്യമനസ്സിനെ മോചിപ്പിക്കുക എന്നതിലായിരുന്നു.

ആത്മാവിലുള്ള വിശ്വാസമാണ് മനുഷ്യനെ ജനനം മുതല്‍ മരണം വരെ ബ്രഹ്മണ പൗരോഹിത്യത്തിന്റെ അടിമയാക്കിയത്. ആത്മാവിന്റെ സ്ഥാനത്ത് നാമരൂപത്തെ ബുദ്ധന്‍ പ്രതിഷ്ഠിച്ചു. ഭൗതികവും മാനസിക വുമായ ഘടനകള്‍ ചേര്‍ന്നതാണ് ഒരു സചേതനവസ്തു. ഭൂമി, വെള്ളം, തീ, വായു, ഇവ ചേര്‍ന്നതാണ് ശരീരം. ബോധമാണ് നാമകാണ്ഡം. ഇവ നാലും ചേരുമ്പോള്‍ ബോധം ജനിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മനുഷ്യന്‍ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും മാറിക്കൊണ്ടിരിക്കുന്നു. 25 ബുദ്ധമതത്തിലെ ശൂന്യതാവാദം കേവലം അജ്ഞേയവാദ മല്ലയെന്നും ലൗകിക ജീവിതത്തില്‍ അനുനിമിഷം മാറ്റങ്ങളുണ്ടായി ക്കൊണ്ടിരിക്കുന്നു എന്നുമാണ് അതിന്റെ അര്‍ത്ഥമെന്നും അംബേദ്കര്‍ സൂചിപ്പിക്കുന്നു. സാന്മാര്‍ഗ്ഗിക നിയമങ്ങളുടെ പ്രേരകശക്തിയാണ് കര്‍മം. അതിലുള്ള വിശ്വാസമാണ് ധര്‍മം. ദൈവമല്ല കര്‍മനിയമമാണ് പ്രപഞ്ചത്തിന്റെ ധാര്‍മിക നീതി പരിപാലിക്കുന്നത്. അത് മനുഷ്യനെ ആശ്രയിച്ചു നില്‍ക്കുന്നു. മറ്റാര്‍ക്കും അതില്‍ പങ്കില്ല. മനുഷ്യന്റെ പ്രവൃത്തിയാണ് കര്‍മം. നിര്‍വാണം പ്രപിച്ച മനുഷ്യന്‍ ചെയ്യുന്ന കര്‍മത്തിനാണ് ബുദ്ധന്‍ പ്രാധാന്യം കൊടുത്തത്. അതുകൊണ്ടുതന്നെ ദൈവത്തിന്റെ സ്ഥാനത്ത് ധര്‍മത്തെ പ്രതിഷ്ഠിച്ചു. ധാര്‍മിക നീതിയുടെ അടിസ്ഥാനമെന്ത് എന്ന ചോദ്യത്തിനുത്തരമായാണ് ബുദ്ധന്‍ കര്‍മം നിയമം ആവിഷ്‌കരിച്ചതെന്ന് അംബേദ്കര്‍ വ്യക്തമാക്കുന്നു.26 ജീവിതത്തിന്റെ വിശുദ്ധി നിലനിര്‍ത്തി ക്കൊണ്ടാണ് ധര്‍മം പാലിക്കേണ്ടതെന്നര്‍ത്ഥം. ഇതില്‍ ദൈവത്തിനോ ബലികര്‍മങ്ങള്‍ക്കോ യാതൊരു സ്ഥാനവുമില്ല.

ആത്മാവിനെ അടിസ്ഥാനമാക്കിയാണ് ഹിന്ദുമതത്തിലെ കര്‍മനിയമം നിലനില്‍ക്കുന്നത്. ഓരോ പ്രവൃത്തിയും ആത്മാവില്‍ ഒരു മുദ്ര പതിപ്പിക്കും. ഈ മുദ്രകള്‍ അടുത്ത ജന്മത്തെയും ആജന്മത്തിലെ പദവിയെയും നിശ്ചയിക്കുന്നു. പാപികളാണ് പുനര്‍ജനി ക്കുന്നത്. അങ്ങനെ ഹിന്ദുദര്‍ശനമനുസരിച്ച് പുനര്‍ജന്മമെടുക്കുന്നത് മുജ്ജന്മപാപം പരിഹരി ക്കാനാണ്. ഇഹലോകജീവിതത്തില്‍ വൈദികാനുഷ്ഠാനങ്ങള്‍ കൃത്യമായി പാലിച്ചാല്‍ പാപനാശം നേടാമെന്നും പാപിക്ക് പുനര്‍ജന്മം ഇല്ലാതെ കഴിക്കാമെന്നും ഹിന്ദുമതം പ്രചരിപ്പിച്ചു.27 പുനര്‍ജന്മമെന്ന ബ്രാഹ്മണ സിദ്ധാന്തത്തെ ബുദ്ധന്‍ പ്രതിരോധിച്ചു. എല്ലാം മുന്‍കൂട്ടി നിശ്ചയിക്ക പ്പെടുന്നുവെങ്കില്‍ മനുഷ്യപ്രയ ത്‌നത്തിന് യാതൊരു വിലയുമില്ലയെന്ന ബുദ്ധന്റെ ആശയത്തെ അംബേദ്കര്‍ ഉള്‍ക്കൊണ്ടു. ആത്മാവിന്റെ പുനര്‍ജന്മത്തിലല്ല ദ്രവ്യത്തിന്റെ പുനര്‍ജന്മത്തിലാണ് ബുദ്ധന്‍ വിശ്വസിച്ചത്.

ബുദ്ധന്റെ പരിത്യാഗത്തെയും ജ്ഞാനാര്‍ജനത്തെയും പ്രജ്ഞയുടെ പ്രയോഗമായി അംബേദ്കര്‍ അവതരിപ്പിക്കുന്നു. സിദ്ധാര്‍ത്ഥന്‍ വീട് വിട്ടിറങ്ങിയത് വിധിയുടെ അടിസ്ഥാനത്തിലല്ല; മറിച്ച് തനിക്കു ചുറ്റും നടമാടിയിരുന്ന സാമൂഹിക സംഘര്‍ഷ ങ്ങളുടെയും യാതനകളുടെയും കാരണം വിശദീകരിക്കാന്‍ നിലവിലുള്ള ദര്‍ശനങ്ങള്‍ പരാജയമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലായിരുന്നു. സനാതനമായി യാതൊന്നും നിലനില്‍ക്കുന്നില്ലെന്ന് ബുദ്ധന് മനസ്സിലായി. അംബേദ്കറുടെ വീക്ഷണ ത്തില്‍ അജ്ഞതയെ കീഴടക്കാനുള്ള വഴികണ്ടെത്തുകയായിരുന്നു ബുദ്ധന്റെ ലക്ഷ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ വേദങ്ങളുടെ അപ്രമാ ദിത്വം, മോക്ഷത്തിലോ ആത്മാവിന്റെ മോചനത്തിലോ ഉള്ള വിശ്വാസം, സ്രഷ്ടാവ് ഈശ്വരനും അതിന്റെ അടിസ്ഥാനം ബ്രഹ്മവുമാണെന്ന വിശ്വാസം, ആത്മാവിലുള്ള വിശ്വാസം, ആത്മാവിന്റെ പുനര്‍ജന്മ ത്തിലുള്ള വിശ്വാസം ഇവയെല്ലാം ബുദ്ധന്‍ തിരസ്‌കരിച്ചു. ഒരര്‍ത്ഥത്തില്‍ ബുദ്ധന്റെ കാലഘട്ടത്തില്‍ നിലനിന്ന ഔദ്യോഗിക ഭരണകൂട പ്രത്യയ ശാസ്ത്രമായ വൈദിക ബ്രാഹ്മണ ചിന്താപദ്ധതി ഇവയുടെ അടിത്തറ യിലാണ് കെട്ടിപൊക്കിയിരുന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ബുദ്ധദര്‍ശനമനുസരിച്ച് മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് പ്രധാനം. അല്ലാതെ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധമല്ല. ബ്രഹ്മവുമായി സായൂജ്യം പ്രാപിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ള ധര്‍മം കപടധര്‍മമാണെന്നും അങ്ങനെയുള്ള മതം അര്‍ത്ഥശൂന്യമാണെന്നും ബുദ്ധന്‍ തെളിയിച്ചു.30 അതിനാല്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള നന്മയെയാണ്, സമത്വത്തെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. ധര്‍മത്തെ സാമൂഹികജീവിതവുമായി ബന്ധപ്പെടുത്തി പ്രപഞ്ചത്തെ പുന:സൃഷ്ടി ക്കുകയെന്നതാണ് ധര്‍മത്തിന്റെ ലക്ഷ്യമെന്ന് ബുദ്ധന്‍ പറഞ്ഞു. ബുദ്ധന്റെ പ്രജ്ഞയെ തത്ത്വാധിഷ്ഠിത മതസൃഷ്ടിക്കുവേണ്ട പ്രഥമ ഉപാധിയായിട്ടാണ് അംബേദ്കര്‍ കാണുന്നത്. ആത്മാഭിമാന ത്തിലേക്ക് ഉണരുന്ന ജനതയ്ക്ക് നിയമാധിഷ്ഠിത മതത്തിനെതിരായി പ്രയോഗിക്കാന്‍ കഴിയുന്ന ആയുധമാണ് പ്രജ്ഞ. ബുദ്ധസന്ദേശത്തിന്റെ അടിസ്ഥാനം നിലകൊള്ളുന്നത് പ്രജ്ഞയുമായി ബന്ധപ്പെട്ട സാമൂഹികതലത്തിലാണെന്ന് അംബേദ്കര്‍ വ്യക്തമാക്കുന്നു. ബുദ്ധന്‍ ചെയ്ത പ്രധാനദൗത്യം രാഷ്ടീയ സംയോഗ ത്തിന്റെ ഘടനയെ മതമായി മാറ്റിയെടുക്കുകയും അത് പ്രചരിപ്പിക്കാ നായി ഒരു സംഘം സ്ഥാപിക്കുകയും ചെയ്തുവെന്നതാണ്. അതു കൊണ്ടുതന്നെ അംബേദ്കര്‍ ബുദ്ധനെ ഒരു രാഷ്ട്രീയചിന്തകനായി പുനര്‍വായിക്കുകയും ആധുനിക ജനാധിപത്യത്തിനുള്ള സാധ്യത അതില്‍ ആരായുകയും ചെയ്തു എന്നതില്‍ മൗലികതയുണ്ട്.

എന്റെ സത്യാന്വേഷണ ചിന്തകള്‍: ശ്രീനാരായണ ഗുരു - ഡോ. പി കെ പ്രഭാകരന്‍

ഡോ.പി കെ പ്രഭാകരന്‍
പത്തൊമ്പതാം നൂറ്റാണ്ടില്‍ ലോകം ദര്‍ശിച്ച ഒരത്ഭുത പ്രതിഭാസ മായിരുന്നു ശ്രീനാരായണ ഗുരു. അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെ കുറിച്ച് ഒരു ഉപന്യാസം രചിക്കുവാന്‍ ശ്രമിക്കുകയല്ല ഞാന്‍. അതിനുള്ള പരിജ്ഞാനമൊന്നും നിസാരനായ നെിക്കില്ല എന്നു ഞാന്‍ സവിനയം സമ്മതിക്കുന്നു. അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെ പിന്‍ഗാമികള്‍ എത്രമാത്രം വികൃതമാക്കി എന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മതങ്ങള്‍ക്ക തീതമാണ് മനുഷ്യനെന്ന് സധൈര്യം പ്രഖ്യാപിച്ച ഒരേയൊരു ദാര്‍ശനിക നായിരുന്നു ഗുരു. പഞ്ചലോഹത്തിലോ കരിങ്കല്ലിലോ നിര്‍മിച്ച പ്രതിമകളെ പ്രതിഷ്ഠിച്ച് ആരാധന നടത്തിയിരുന്ന മാനവരാശി യുടെ കണ്ണു തുറപ്പിക്കാന്‍ കണ്ണാടി പ്രതിഷ്ഠ നടത്തിയ വിപ്ലവകാരിയായ ദാര്‍ശനിക നായിരുന്നു ശ്രീനാരായണ ഗുരു. ഞാന്‍ ഏറ്റവുമധികം ആരാധിക്കുന്ന ആരാധ്യ പുരുഷനും ഗുരു തന്നെയാണ്.

'ജാതി ചോദിക്കരുത്, ചിന്തിക്കരുത്, പറയരുത്' ശ്രീനാരായണ ഗുരു ഗുരു നമ്മോട് പറഞ്ഞു. അദ്ദേഹത്തിന്റെ ചില അനുയായികള്‍ അദ്ദേഹ ത്തിന്റെ വചനത്തെ തിരുത്തിയിരിക്കുന്നു. 'ജാതി ചോദിക്കുക, ചിന്തിക്കു ക, പറയുക' എന്നാണ് ഇപ്പോഴത്തെ തിരുത്തല്‍. ഗുരുദര്‍ശനത്തെ അവ ഹേളി ക്കുകയാണ് ഈ തിരുത്തല്‍ വാദികള്‍. 

ഞാന്‍ വയലാര്‍ വില്ലേജില്‍ ജനിച്ച വ്യക്തിയാണെന്നു മുമ്പു സൂചിപ്പിച്ച ല്ലോ. വയലാര്‍ വില്ലേജിലെ 8 ആം വാര്‍ഡിലാണ് കളവങ്കോടം എന്ന പ്രദേശം. കളവങ്കോടത്താണ് ശക്തീശ്വരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിലാണ് ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയത്. ഉഴുവക്കായലിന്റെ പടിഞ്ഞാറു ഭാഗത്തായിട്ടാണ് കളവങ്കോടം സ്ഥിതി ചെയ്യുന്നത്. ഞാന്‍ മുങ്ങിക്കുളിച്ചതും മുങ്ങാംകുഴിയിട്ടു കളിച്ചതുമൊക്കെ ഈ കായലിലാണ്. ഈ കായലിന്റെ തെക്കേ അറ്റത്തുള്ള ഭാഗത്തെ തട്ടാറ വളവ് എന്നാണ് പറയുക. ഈ തട്ടാറ വളവിനെ കുറിച്ച് എത്ര കേരളീയര്‍ക്ക് അറിവു ണ്ടാകും എന്നെനിക്കറിയില്ല.

ഈ കായലിനൊരു കഥയുണ്ട്. കെട്ടുകഥയല്ല. നടന്ന കഥയാണ്. മണ്‍മറഞ്ഞ എന്റെ പിതാവ് ശ്രീ കൊച്ചുകുഞ്ഞന്‍ എനിക്കു പറഞ്ഞു തന്ന കഥയാണ്. കണ്ണാടി പ്രതിഷ്ഠ നടത്തുവാനായി ഗുരു കളവങ്കോട ത്തെത്തുന്നു. അന്ന് ക്ഷേത്രത്തിലു ണ്ടായിരുന്നത് ഒരു കാളീ വിഗ്രഹമായിരുന്നു. കരിങ്കല്ലില്‍ കൊത്തിയെടുത്ത വിഗ്രഹം. ഈ കാളീ വിഗ്രഹം അമ്പലത്തില്‍ നിന്നും നിര്‍മാര്‍ജനം ചെയ്യണമെന്ന് ഗുരു നിര്‍ദ്ദേശിച്ചു. അങ്ങനെ വിഗ്രഹത്തെ ഒരു തോണിയില്‍ കയറ്റി കൊണ്ടുപോയി തട്ടാറ വളവ് എന്ന കായല്‍ ഭാഗത്ത് എറിഞ്ഞു കളഞ്ഞു. അന്ധതയുടെ കാടുപിടിച്ച മനുഷ്യ മനസിനെ ഉദാത്ത വത്കരിക്കുക എന്ന ലക്ഷ്യമായിരുന്നു ഗുരുവിന്റെ ധീരോദാത്ത മായ ആ നടപടി. കണ്ണാടി പ്രതിഷ്ഠ നിര്‍വഹിച്ച് ഗുരു സ്ഥലം വിട്ടപ്പോള്‍ ഒരു പറ്റം കാടന്മാര്‍ കായലില്‍ മുങ്ങിത്തപ്പി വിഗ്രഹം വീണ്ടെടുത്തു.

ആ വിഗ്രഹത്തെ അമ്പലപ്പറമ്പിലെ കൊട്ടില്‍ കൊണ്ടുവന്നു സ്ഥാപിച്ചു. എത്ര ശ്രമിച്ചാലും മനുഷ്യമനസിലെ കാടു നീക്കുവാന്‍ സാധ്യമല്ലെന്നാണ് കാളീവിഗ്രഹം കായലില്‍ നിന്നും വീണ്ടെടുത്തതിലൂടെ നമ്മള്‍ മനസിലാക്കേണ്ടത്.

ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ എസ്എന്‍ഡിപി നേതൃത്വത്തിന് കഴിയാതെ പോയി. ക്രിസ്തുവിന്റേയും നബിയുടേയും ദര്‍ശനങ്ങള്‍ ലോകമെമ്പാടും പടര്‍ന്നു പന്തലിച്ചപ്പോള്‍ ഗുരുദര്‍ശനങ്ങളെ തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ പോലും പ്രചരിപ്പിക്കാന്‍ പിന്‍ഗാമികളായ സാരഥികള്‍ക്കു കഴിഞ്ഞില്ല. വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ശിവഗിരി തീര്‍ത്ഥാടനമാണ് ഗുരുദര്‍ശന പ്രചരണ പരിപാടി. ശ്രീ ശങ്കരാചാര്യരുടെ അദ്വൈത സിദ്ധാന്തം ഭാരതീയ ജനത സ്വീകരിച്ചപ്പോള്‍ ഗുരുദര്‍ശനത്തിന് ഭാരതത്തില്‍ പ്രചുര പ്രചാരം നേടാനായില്ല. ശ്രീ ശങ്കരാചാര്യര്‍ സവര്‍ണനാ യിരുന്നല്ലോ. അവര്‍ണനായ ഗുരുവിന്റെ ദര്‍ശനത്തെ മാനിക്കാന്‍ സവര്‍ണര്‍ക്കാ വില്ലല്ലോ. മറ്റു പിന്നോക്ക വര്‍ഗക്കാര്‍ക്കും ദലിതര്‍ക്കുമെല്ലാം സവര്‍ണരുടെ ദര്‍ശനങ്ങളോ ടായിരുന്നു താത്പര്യം. ഗുരുദര്‍ശനം അവര്‍ണരുടെ ഇടയില്‍ പോലും വേരു പിടിക്കാന്‍ കഴിയാതെ പോയി. ഗുരുവിനെ ജാതീയ വത്കരിക്കാനാണ് എസ്എന്‍ഡിപി ശ്രമിച്ചത്. ഒരു ജാതി ഒരു മതം ഒരു ദൈവം ഈഴവന് എന്നായി പിന്‍ഗാമികളുടെ വിശ്വാസപ്രമാണം.

ഇപ്പോള്‍ കളവങ്കോടത്ത് ശക്തീശ്വരം ക്ഷേത്രത്തിനടുത്ത് ഗുരുവിന്റെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. കിഴക്കോട്ട് ദര്‍ശനമായി. ഏതാണ്ട് 20 വാര അകലെയുള്ള ക്ഷേത്രക്കാട്ടില്‍ പണ്ടു കായലിലെറിഞ്ഞ കാളീവിഗ്രഹം ഗുരുപ്രതിമക്ക ഭിമുഖമായി കാണാന്‍ കഴിയും. കാളിക്ക് കാവലിരിക്കാന്‍ ഗുരുപ്രതിമ സ്ഥാപിച്ചതാണോ എന്നു തോന്നിപ്പോകും. ഇത്രമാത്രം ഗുരുവിനെ നിന്ദിക്കണമാ യിരുന്നോ എന്നു തോന്നിപ്പോകും. കാലം ഇതു തിരുത്തി ക്കുറിക്കട്ടെ. ഒരായിരം ശ്രീനാരായണന്മാര്‍ ജനിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

ഗുരുദേവന്‍ പുനര്‍ജനിച്ച് കളവങ്കോടത്ത് വന്നു എന്നു സങ്കല്പിക്കുക. അദ്ദേഹം തന്റെ പ്രതിമ കാണാനിടയായി എന്നും കരുതുക. എങ്കില്‍ അദ്ദേഹം ആദ്യം പറയുന്ന വാക്ക് 'മാ നിഷാദ' എന്നായിരിക്കും. ഒരു സംശയവും വേണ്ട. ഞാന്‍ 4 ആം ക്ലാസില്‍ പഠിക്കുമ്പോള്‍ പഠിച്ച ഒരു പദ്യം ഓര്‍മയുടെ മണിച്ചെപ്പില്‍ മുത്തുപോലെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ആ നാലു വരികള്‍ താഴെ കുറിക്കട്ടെ.

'പുറം കണ്ണു തുറപ്പിപ്പൂ
പുലര്‍ വേളയിലംശുമാന്‍
അകക്കണ്ണു തുറപ്പിപ്പാന്‍
ആശാന്‍ ബാല്യത്തിലെത്തണം'

ബാല്യകാലം മുതല്‍ കുട്ടികള്‍ക്ക് സത്യസന്ധമായ അറിവുകളാണ് പറഞ്ഞു കൊടുക്കേണ്ടത്. മതാന്ധരായി വളരാന്‍ നമ്മുടെ കുട്ടികളെ അനുവദിച്ചു കൂടാ. ശ്രീനാരായണ ഗുരുവനെ പോലെയുള്ള ഗുരുക്കന്മാര്‍ക്ക് മാത്രമേ അകക്കണ്ണു തുറപ്പിപ്പാനാവൂ. തലച്ചോറില്‍ വിഷവിത്തുകള്‍ പാകാതിരു ന്നാല്‍ ഒരു നല്ല മാനവരാശി ഉരുത്തിരിഞ്ഞു വരുമെന്നു കരുതുന്നു. എന്റെ ഈ സ്വപ്‌നം ഏതെങ്കിലുമൊരു യുഗ സംക്രമ വേളയില്‍ യാഥാര്‍ത്ഥ്യ മാകുമെന്നു ഞാന്‍ വിശ്വസിക്കുന്നു.


പുസ്തകം: എന്റെ സത്യാന്വേഷണ ചിന്തകള്‍
ഡോ. പി കെ പ്രഭാകരന്‍
പ്രസാധനം: വോയിസ് ബുക്‌സ്, മഞ്ചേരി.
വില: 90 രൂപ.
ഫോണ്‍: 0483 2766765, 2767721, 9388766765
--------------
ഡോ. പി കെ പ്രഭാകരന്‍, ഫോണ്‍: 9447235696

2015, മേയ് 27, ബുധനാഴ്‌ച

ഡോ. ബി ആര്‍ അംബേഡ്കര്‍: ചീഞ്ഞ മാംസം തിന്നാന്‍ നിര്‍ബന്ധി ക്കുന്നതിനെ തിരെ - ശങ്കരനാരാ യണന്‍ മലപ്പുറം

ജാതിക്കെതിരായ പ്രത്യക്ഷ സമരത്തിലെ രണ്ടാമത്തെ സംഭവം മാംസവും മാംസഭക്ഷണവുമായി ബന്ധപ്പെട്ട താണ്. വൃത്തിയില്ലാത്ത ജീവിതം നടത്തുന്നതു കൊണ്ടും ചത്തതും ചീഞ്ഞതുമൊക്കെ തിന്നുന്നതു കൊണ്ടുമാണ് അയിത്തം ഉണ്ടായതെന്നു പറഞ്ഞ് അയിത്താച രണത്തിന്റെ പാപഭാരത്തെ അയിത്ത ജാതിക്കാരുടെ തലയില്‍ കെട്ടിവെക്കു ന്നവരുണ്ട്. അയിത്ത ജാതിക്കാരോട് സഹാനുഭൂതിയുള്ള സവര്‍ണര്‍ മാത്രമല്ല ചില അയിത്ത ജാതിക്കാര്‍ പോലും ഈ കള്ള പ്രചാര ണത്തില്‍ വീണു പോയിട്ടുണ്ട്. അയിത്ത ജാതിക്കാരുടെ ഏറ്റവും അടുത്ത സഹൃത്തും അവരെ മനുഷ്യരായി കണക്കാക്കുന്ന വ്യക്തിയുമായ അബി ഡുബോയിസ് പറയരുടെ ജീവിത രീതികളെ വിമര്‍ശിക്കു ന്നതിനെ കുറിച്ച് അംബേഡ്കര്‍ തന്നെ രേഖപ്പെടു ത്തിയിട്ടുണ്ട്. പറയരുടെ ഭക്ഷണ രീതി മനം പിരട്ടലും വെറുപ്പും ഉണ്ടാക്കുന്നു. കാക്കകള്‍, നായ്ക്കള്‍, കുറുനരികള്‍ തുടങ്ങിയ ജീവികളോടൊപ്പം പറയര്‍ ചീഞ്ഞ മാംസം കഴിക്കുന്നു. പാതി അഴുകിയ ഭക്ഷണം കുടിലുകളിലേക്ക് കൊണ്ടു പോയി അവര്‍ ആര്‍ത്തിയോടെ തിന്നുന്നു. മാംസം മുഴുവന്‍ തിന്നു തീര്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ അവരത് വെയിലത്ത് ഉണക്കി പിന്നീട് തിന്നാനായി സൂക്ഷിക്കുന്നു. പറയക്കുടിലുകളില്‍ മാംസം ഉണക്കാനായി തോരണം പോലെ തൂക്കിയിടുന്നു. എന്നിങ്ങനെയൊ ക്കെയായിരുന്നു ഇദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍.

പറയരുടെ ഈ ജീവിത രീതി മറ്റുള്ളവരില്‍ അറപ്പും വെറുപ്പും ഉണ്ടാക്കിയേക്കാം. പക്ഷെ, എന്തുകൊണ്ട് പറയര്‍ ഇങ്ങനെ ആയി എന്ന് ആത്മാര്‍ത്ഥ തയോടെ ചോദിക്കുക തന്നെ വേണം. പറയര്‍ക്ക് എന്തു കൊണ്ട് ചീഞ്ഞ മാംസം ഇത്രമാത്രം ഇഷ്ടമായി? നല്ല മാംസം തിനിനു ന്നതില്‍  ഇക്കൂട്ടര്‍ അറപ്പു കാണിച്ചിരുന്നോ? ഇതേക്കുറിച്ച് പഠിച്ചാല്‍ പറയര്‍ ഈ അവസ്ഥയി ലായതിന്റെ കാരണം ശരിക്കും ബോധ്യമാകും.

പറയര്‍ക്കും മറ്റും ചീഞ്ഞ മാംസം മാത്രമേ തിന്നാന്‍ കിട്ടിയിരുന്നുള്ളൂ. ചീയാത്തതിന്റെ ഇറച്ചി ബ്രാഹ്മണരടക്കമുള്ള സവര്‍ണരാണ് തിന്നിരുന്നത്. ഒരു കാലത്ത് ബ്രാഹ്മണരു ടേയും മറ്റും മുഖ്യാഹാരം ഇറച്ചിയായിരുന്നു. മനുസ്മൃതിയും മറ്റുസമൃതികളും വേദങ്ങളും രാമായണം പോലെയുള്ള ഇതിഹാസങ്ങളും വായിച്ചാല്‍ ഇക്കാര്യം നല്ലപോലെ ബോധ്യമാകും. ശ്രദ്ധത്തില്‍ മാംസം കഴിക്കാതിരിക്കുന്ന പുരുഷന്‍ 21 ജന്മം പശുവായി ജനിക്കുമെന്നാണ് മനുസ്മൃതിയില്‍ പറഞ്ഞിട്ടുള്ളത്. അഹിംസാസി ദ്ധാന്തവുമായി ശ്രീബുദ്ധന്‍ രംഗത്തു വന്നതിനു ശേഷം മാത്രമാണ് ബ്രാഹ്മണര്‍ സസ്യാഹാരം ഒരു നിഷ്ഠയായി സ്വീകരിച്ചതെന്ന് ഡോ. അംബേഡ്കര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. (വിശദമായി മനസിലാക്കാന്‍ ഡോ. അംബേഡ്കറുടെ 'അസ്പൃശ്യര്‍' എന്ന പ്രബന്ധം വായിക്കുക). നായും കടുവയും ചണ്ഡാല ജാതിക്കാരും കൊള്ളക്കാരും കൊല്ലുന്ന മൃഗങ്ങളുടെ മാംസം വിശുദ്ധം എന്നാണ് മനുസ്മൃതി പറഞ്ഞിട്ടുള്ളത്. ഇങ്ങനെ 'ശുദ്ധ'മായതൊക്കെ ബ്രാഹ്മണരും മറ്റും തിന്നും. 'അശുദ്ധി'യുള്ള ചീഞ്ഞ മാംസം പറയരെക്കൊണ്ടും തീറ്റിക്കും. ഇതാണ് നടപ്പിലാക്കി വന്നിരുന്നത്.

ചീഞ്ഞ മാംസം തിന്നലും വൃത്തികെട്ട ജോലികള്‍ ചെയ്യലും സവര്‍ണര്‍ അയിത്ത ജാതിക്കാരില്‍ നിര്‍ബന്ധപൂര്‍വം അടിച്ചേല്പിച്ച നിയമങ്ങളാ യിരുന്നു. ഇതിന് വിസമ്മതിച്ചാല്‍ സവര്‍ണര്‍ അയിത്തജാതി ക്കാര്‍ക്കെതിരെ കലാപം അഴിച്ചു വിടും. അവര്‍ക്ക് ഗ്രാമങ്ങളില്‍ ജോലിയും കുടിവെള്ളവും നിഷേധിച്ച് ഭ്രഷ്ട് കല്പിക്കും. ചത്ത പശുവിന്റെ തോലെടുത്ത് വിറ്റു എന്നാരോപിച്ച് ഹരിയാനയില്‍ 5 ദലിതരെ പോപ്പട്ടിയെ കൊല്ലുന്നതു പോലെ സവര്‍ണര്‍ അടിച്ചു കൊന്നു. 2002 ലാണ് ഈ സംഭവം നടന്നത്. എന്നാല്‍ 1927 ലെ അവസ്ഥ എന്തായിരുന്നു? മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ ദാപ്പോലി എന്ന സ്ഥലത്ത് 1927 ല്‍ നടന്ന അധകൃത വര്‍ഗക്കാരുടെ സമ്മേളനത്തില്‍ പാസാക്കിയ 7 പ്രമേയങ്ങളില്‍ 2 എണ്ണം ഇങ്ങനെ:

'ചത്ത മൃഗങ്ങളുടെ മാംസം ഭക്ഷിക്കുവാന്‍ വിസമ്മതിക്കുന്നു എന്ന കാരണത്താല്‍ ഈ ജില്ലയിലെ അധകൃത വര്‍ഗങ്ങളെ സവര്‍ണ ഹിന്ദുക്കളെന്നു പറയപ്പെടുന്നവര്‍ സംഘടിതമായി പീഡിപ്പിക്കുന്നതില്‍ ഈ സമ്മേഖനത്തനുള്ള അമര്‍ഷം പ്രകടിപ്പിച്ചു കൊള്ളുന്നു..... ചീഞ്ഞ മാംസം ഭക്ഷിക്കാനും ചത്ത മൃഗങ്ങളെ ചുമക്കാനും ഭിക്ഷയാചിക്കാനും മറ്റു വൃത്തികെട്ട കാര്യങ്ങള്‍ ചെയ്യാനും തയാറാകാത്തതിന്റെ പേരില്‍ വതന്‍ദാര്‍ മഹറുകള്‍ക്ക് സവര്‍ണ ഹിന്ദു ഗ്രാമീണര്‍ ഹലൂട്ടാ പ്രതിഫലം (കൂലി) നിഷേധിച്ചിരി ക്കുകയാണ്. അവര്‍ക്കത് പതിവുപോലെ ലഭിക്കാനാ വശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഈ സമ്മേളനം ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.'


നിന്ദ്യവും നാചവും നികൃഷ്ടവുമായ ഇത്തരമൊരു അവസ്ഥ നിലനിന്നതു കൊണ്ടു മാത്രമാണ് പറയരും മറ്റും ചീഞ്ഞ മാംസം കഴിക്കേണ്ട ഗതികേടി ലെത്തിയത്. ചീഞ്ഞ ഇറച്ചി തിന്നുന്ന തായിരുന്നു അയിത്തത്തിനു കാരണമെങ്കില്‍ വൃത്തികെട്ട ഈ നിയമം മറ്റുള്ളവരില്‍ അടിച്ചല്പി ച്ചവരാണ് യഥാര്‍ത്ഥ കുറ്റവാളികള്‍. ഈ കുറ്റവാളി കളെയാണ് ചരിത്ര പഠനത്തിലൂടെ പൊതു സമൂഹം തിരിച്ചറിയേണ്ടത്. ഇത് നമ്മെ തിരിച്ചറിയി  പ്പിച്ചു തന്ന ഡോ. അംബേഡ്കര്‍ അയിത്തജാതി ക്കാരുടെ ക്ഷേത്ര പ്രവേശനത്തിനു വേണ്ടിയും പ്രക്ഷോഭം നടത്തുക യുണ്ടായി. 1924 ല്‍ തിരുവിതാംകൂറില്‍ നടന്ന വൈക്കം സത്യാഗ്രഹത്തിന് (വൈക്കം സത്യാഗ്രഹം ക്ഷേത്ര പ്രവേശനത്തിനു വേണ്ടിയുള്ള തായിരുന്നില്ല. മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനി കള്‍ക്കും പ്രവേശനം അനുവദിച്ചിരുന്ന ക്ഷേത്ര റോഡിലൂടെ അവര്‍ണര്‍ക്ക് സഞ്ചരിക്കാന്‍ പാടില്ലായിരുന്നു. ഇതിനുള്ള അവകാശം സ്ഥാപിച്ചു കിട്ടാന്‍ വേണ്ടിയുള്ള തായിരുന്നു പ്രസ്തുത സത്യാഗ്രഹം) ഡോ. അംബേഡ്ക റുടെ പിന്തുണ ഉണ്ടായിരുന്നിട്ടുണ്ട്. നാസിക്കിലെ കലാറാം ക്ഷേത്രത്തില്‍ അയിത്തജാതി ക്കാര്‍ക്ക് പ്രവേശനമു ണ്ടായിരുന്നില്ല. ഇതിനുള്ള അവകാശം സ്ഥാപിച്ചു കിട്ടുന്നതിനു വേണ്ടി അംബേഡ്കറും കൂട്ടരും 1930 ല്‍ സത്യാഗ്രഹം നടത്തിയിട്ടുണ്ട്. ഈ സ്ത്യാഗ്രഹത്തിന്റെ ഫലമായി അയിത്ത ജാതിക്കാര്‍ സവര്‍ണരില്‍ നിന്ന് വളരെയേറെ അക്രമങ്ങള്‍ നേരിട്ടു. ഇങ്ങെയുള്ള പ്രതിബന്ധങ്ങ ളെയെല്ലാം അതിജീവിച്ച് അംബേഡ്കര്‍ തന്റെ പ്രക്ഷോഭങ്ങള്‍ തുടരുകതന്നെ ചെയ്തു.
--------------------------------
പുസ്തകം: ഡോ. അംബേദ്കര്‍
ശങ്കരനാരായണന്‍ മലപ്പുറം
പ്രസാധകര്‍: കൈരളി ബുക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, തളിക്കാവ് റോഡ്, കണ്ണൂര്‍.
വില: 70 രൂപ
ഫോണ്‍: 0497 2761200
e-mail: kairalibooksknr@gmail.com

പുലയര്‍ ഉത്പത്തികാരണമായ ഇരിങ്ങോള്‍, ചോറ്റാനിക്കര ക്ഷേത്രങ്ങള്‍ - ഒര്‍ണ കൃഷ്ണന്‍കുട്ടി

 ഇരിങ്ങോള്‍
കേരളത്തില്‍ വനമുളള ഏക നഗരസഭ പെരുമ്പാവൂരാണ്. ഈ വനം ഉള്‍പ്പെട്ട പ്രദേശമാണ് ഇരിങ്ങോള്‍. ക്ഷേത്രോത്പത്തി യുടെ കഥയും പുലയര്‍ തന്നെയാണ്. ഒരു കാലത്ത് ബ്രാഹ്മണര്‍ കുടിയേറി പാര്‍ത്ത പ്രദേശമാണിത്. അന്ന് അവിടെ അവര്‍ക്ക് പ്രാര്‍ത്ഥന നടത്തുന്നതിന് 'മുല്ലക്കല്‍ ഭഗവതി' ക്ഷേത്രമേ ഉണ്ടായിരുന്നുള്ളു. ഇത് മനസ്സിലാ ക്കിയ ദേവി ഒരു നിമിത്തം വഴി സ്വയംഭൂവാ കുകയാണ് ചെയ്തത്. ഈ ബ്രാഹ്മണര്‍ക്ക് അനേകം കുടി പുലയരു ണ്ടായിരുന്നു. ഒരു ദിവസം വനസങ്കേതത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന അരുവിയില്‍ പുലയസ്ത്രീ കുളിച്ച് ശുദ്ധിയായി കരക്കുമാറി അല്പം തെക്കോട്ടുമാറി തന്റെ ആയുധമായ അരിവാള്‍ ഉപയോഗിച്ച് ചവറ് മുറിക്കാന്‍ തുനിഞ്ഞു. കുറെ കഴിഞ്ഞ് അരിവാളിന് മൂര്‍ച്ച കൂട്ടുന്നതിന് തൊപ്പിക്കുട കൊണ്ട് മറച്ച് വച്ചിരുന്ന ശിലയില്‍ അരിവാള്‍ തേച്ചുമിനുക്കി. അത്ഭുതമെന്നു പറയട്ടെ അരിവാള്‍ തേച്ച ശിലയില്‍ നിന്നും രക്തം ചീറ്റി. ഉടനെ അടുത്ത് താമസിക്കുന്ന നാഗഞ്ചേരി മനയ്ക്കലെ തമ്പുരാട്ടിയെ വിവരം അറിയിച്ചു. (നാഗഞ്ചേരി മനയും പുരയിടവും ഇന്ന് നഗരസഭയുടെ കൈവശത്തിലാണ്) വിവരം അറിഞ്ഞ തമ്പുരാട്ടി പെട്ടെന്ന് അരിയും നെല്ലും പൂജാദ്രവ്യങ്ങളും ഒരു ഉണ്ട ശര്‍ക്കരയുമായി ചെന്ന് ദേവിയെ പ്രാര്‍ത്ഥിച്ചു കൊണ്ട് നമസ്‌ക്കരിക്കു കയും പൂജനടത്തി ശര്‍ക്കര നിവേദ്യം നടത്തുകയും ചെയ്തു. ഉടന്‍ രക്തം നിലച്ചു. വിവരം 32 ഇല്ലക്കാരെ അറിയിക്കുകയും പൂജാവിധികള്‍ നിശ്ചയിക്കുകയും ചെയ്തു. ദേവിയുടെ സ്വയംഭൂവായ വിഗ്രഹം ആദ്യമായി ദര്‍ശിച്ച പുലയിയുടെ കുടുംബത്തിന് ഊരായ്മയുടെ കാലം മുതല്‍ പ്രത്യേക അവകാശങ്ങള്‍ കൊടുത്തു വരുന്നുണ്ട്. അതിന്റെ സ്മരണക്കായി ഇന്നും ആ പുലയകുടുംബത്തില്‍ നിന്നും ദേവിക്കുള്ള ഒരു കുട എല്ലാവര്‍ഷവും ക്ഷേത്രനടക്കല്‍ വക്കാറുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുത്ത ശേഷവും ഈ ഏര്‍പ്പാട് തുടരുന്നു. ആദ്യമായി ദേവിയെ ശിലാരൂപത്തില്‍ ദര്‍ശിച്ച പുലയിക്ക് പിന്നീട് ആരാധനാ സ്വാതന്ത്ര്യത്തിന് അന്നത്തെ ആചാരാനുഷ്ഠനങ്ങ ളനുസരിച്ച് ദേവി കളമൊരുക്കി. ഞാളൂര്‍ കര്‍ത്താവിന് ഭക്തവാത്സല്യം മൂലം ദര്‍ശനമരുളിയ ശ്രീ അയ്യപ്പന്‍ ഇരിങ്ങോള്‍ ഗ്രാമത്തിന്റെ കിഴക്ക് ഭാഗത്തുള്ള ഞാളൂര്‍ കോട്ടക്കളരി സന്ദര്‍ശിച്ചശേഷം ദേവിയുടെ പൂജാവനത്തില്‍ കൂടി വന്നപ്പോള്‍ മോഹിനി രൂപത്തില്‍ ദേവി ദര്‍ശനം നല്‍കി അനുഗ്രഹിച്ചു. ഇരിങ്ങോള്‍ കാവിലെ പൂരമഹോത്സവ ചടങ്ങു തുടങ്ങുന്നത് പുലയരുടെ തുടികൊട്ടുംപാട്ടും കുടകളിയും പുലയ സ്ത്രീകളുടെ മുടിയാട്ടത്തോടും കൂടിയാണ്. കുറുപ്പംപടി - മുടക്കുഴകര യിലെ ചെറുവിളാകത്ത് കാളുകുറുമ്പനും വെള്ളുകിളിയും സംഘവുമാ യിരുന്നു ആദ്യകാലങ്ങളില്‍ ഈ പരിപാടികള്‍ നടത്തി പോന്നിരുന്നത്. 

തൃപ്പൂണിത്തൂറ, ഏരൂരില്‍ ശ്രീമൂലം രാജാവ് 2 ഏക്കര്‍ സ്ഥലം പുലയര്‍ക്ക് സൗജന്യമായി നല്‍കി, അവിടെ പുലയ കോളനി സ്ഥാപിക്കു കയും ആരാധിക്കുന്ന തിനായി ഒരു ക്ഷേത്രവും ക്ഷേത്ര കുളവും നിര്‍മ്മി ക്കാന്‍ അനുവാദവും നല്‍കി. എന്നാല്‍ ക്ഷേത്ര പ്രതിഷ്ഠ നടത്താന്‍ സവര്‍ണ്ണര്‍ തയ്യാറായില്ല. വിവരമറിഞ്ഞ ശ്രീനാരായണഗുരു, ക്ഷേത്ര പ്രതിഷ്ഠ നടത്തുന്നതിന് ഗുരുവിന്റെ ശിഷ്യനായ നരസിംഹ സ്വാമിയെ പറഞ്ഞയക്കുകയും സ്വാമികള്‍ ക്ഷേത്രപ്രതിഷ്ഠ നടത്തുകയും ചെയ്തു. ഈ ക്ഷേത്രത്തിന്റെ ഉത്സവങ്ങളിലേക്കായി വര്‍ഷംതോറും 22 രൂപ ശ്രീനാരായണഗുരു അനുവദിക്കുകയും ചെയ്ത സംഭവമുണ്ടായിട്ടുണ്ട്. 

എറണാകുളം ജില്ലയില്‍ തന്നെ ഇടപ്പള്ളി - പറവൂര്‍ റൂട്ടില്‍ കൂനമ്മാവിന് സമീപം പുലയരുടേതായ ഒരു ദേവിക്ഷേത്രം ഉണ്ട്. കോട്ടുവള്ളിക്കാവ് ഭഗവതിക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ ചരിത്രവും പുലയരുമായി ബന്ധപ്പെട്ടു കിടക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പാടത്ത് പണിയെടുത്തു കൊണ്ടിരുന്ന ഒരു പുലയസ്ത്രീക്ക് കിട്ടിയ വിഗ്രഹം ഇലഞ്ഞി മരത്തി ന്റെ ചുവട്ടില്‍ വച്ചു പൂജിച്ചു. വിവരം അറിഞ്ഞെത്തിയ ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ ആചാരവിധി പ്രകാരം ചടങ്ങുകള്‍ നടത്തി അവിടെ ക്ഷേത്ര പ്രതിഷ്ഠ നടത്തി. ക്ഷേത്രോത്സവത്തിന്റെ പ്രധാന ചടങ്ങ് ഭരണിനാളിലെ താലപ്പൊലി യാണ്. ഉത്സവ ദിവസം കീഴ്ക്കാവില്‍ നിന്നും വള്ളുവള്ളി പുലയ സഭയുടെ നേതൃത്വത്തില്‍ താലം വരവാണ് പ്രധാനം. മറ്റൊരു ചടങ്ങ് തൂക്കമാണ്. ഇന്ന് ക്ഷേത്രഭരണം നടത്തുന്ന ഊരായ്മ ദേവസ്വം ബോര്‍ഡ് പ്രാചീന ചടങ്ങുകള്‍ക്കൊന്നും യാതൊരു മാറ്റവും വരുത്താതെ തുടര്‍ന്നു പോരുന്നു. ഈ പ്രദേശത്ത് തേവര്‍കാട് എന്ന ഒരു സ്ഥലമുണ്ട്. തേവന്‍ താമസിച്ച കാടല്ലേ അത്? 


ചോറ്റാനിക്കര 
കേരളത്തിലെ ചോറ്റാനിക്കര ക്ഷേത്രം വേരുനാട്ടു ഗ്രാമക്കാര്‍ ഒന്നടങ്കം പ്രാര്‍ത്ഥിച്ച് ഭജിച്ചതിന്റെ ഫലമായി ഉണ്ടായതാണ്. അതിന് പുലയ സ്ത്രീയുടെ സാമീപ്യമുണ്ട്. ഇന്ന് ക്ഷേത്രം ഇരിക്കുന്ന അന്ന് കുന്നായ ഈ പ്രദേശത്ത് ഭയങ്കരമായ കൊടുംകാടായിരുന്നു. ഈ കൊടുങ്കാട്ടില്‍ മലയരയന്മാര്‍ കൂട്ടമായും ഒറ്റക്കായും താമസിച്ചുകൊ ണ്ടിരുന്നു. ചിഞ്ചാരണ്യം (വാളന്‍പുളി) എന്നും ഈ പ്രദേശത്തിന് പേരുണ്ട്. അവിടെ താമസിച്ചിരുന്ന ഒരു ഗൃഹനാഥന്‍ ഭാര്യ മരിച്ചതിന് ശേഷം തന്റെ മകള്‍ക്കുവേണ്ടി ഒരു പശുവിനെ കഴുത്തറുത്ത് ബലി നടത്തുന്ന പതിവുണ്ടായിരുന്നു. പശുവിനെ പലപ്പോഴും മോഷ്ടിച്ചു കൊണ്ടു വന്നാണ് ഇദ്ദേഹം ബലി നടത്തികൊണ്ടിരുന്നത്. ഒരു ദിവസം തന്റെ തൊഴുത്തില്‍ സുന്ദരിയായ ഒരു പശുക്കുട്ടിയെ കണ്ടു. അത് മകള്‍ക്ക് സന്തോഷമായി. അവള്‍ അതിനെ പരിലാളിച്ചു വളര്‍ത്തി. പശുക്കുട്ടി ഒരിക്കല്‍ തൊഴുത്തില്‍ നിന്നും ഓടിപ്പോയി. കുട്ടി കരഞ്ഞപ്പോള്‍ പശുക്കുട്ടി തിരികെ വന്നു. ഒരുനാള്‍ ബലി നടത്തുന്നതിന് കണ്ണപ്പന് പശുവിനെ ലഭിക്കാതെ വന്നു. ഈ പശുക്കുട്ടിയെ ബലി നടത്താന്‍ കണ്ണപ്പന്‍ പിടിച്ചു. 'അതിനെ കൊല്ലരുത്' എന്ന് മകള്‍ കരഞ്ഞ് കേണപേക്ഷിച്ചു. മകളെ, ഇന്ന് ബലി നടത്തുന്നതിന് വേറെ മാര്‍ഗ്ഗമില്ലാ യെന്നു പറഞ്ഞ കണ്ണപ്പനോട് മകള്‍ നന്ദിനി, അങ്ങനെയെങ്കില്‍ എന്റെ കഴുത്തറുത്ത് ബലി നടത്തികൊള്ളൂ എന്നു പറഞ്ഞു. ഉടന്‍ കൈയ്യിലിരുന്ന വാള്‍ താഴെ വീഴുകയും അന്നുമുതല്‍ ബലി നടത്തേണ്ടതില്ല എന്ന് തീരുമാനിക്കുകയും ചെയ്തു. പിന്നീട് പശുവിന് പുല്ലരിയുവാനും വെള്ളം ശേഖരിക്കുവാനും മകനും കണ്ണപ്പനും തീരുമാനിച്ചു. ഇതിനിട യില്‍ മകള്‍ അകാലമൃത്യു വരിച്ചു. പിന്നീട് കണ്ണപ്പന് ആ പശുക്കിടാവി നോടായി സ്‌നേഹം. ഒരു ദിവസം രാത്രി പശുവിനെ അഴിച്ചുകെട്ടുന്നതിന് ചെന്ന കണ്ണപ്പന്‍ കണ്ട കാഴ്ച, ആ പശുക്കുട്ടി തൊഴുത്തില്‍ ശിലയായി കിടക്കുന്നതാണ്. ദുഖിതനായ കണ്ണപ്പനെ അവിടെ കൂടി നിന്നവര്‍ ആശ്വസിപ്പിച്ചു. ചോറ്റാനിക്കര ദേവിയുടെ മൂലസ്ഥാനത്താണ് കണ്ണപ്പന്റെ പശു തൊഴുത്തെന്നും, കണ്ണപ്പന്റെ കുടില്‍ നിന്ന ഭാഗത്താണ് പശുവിനെ ബലി നടത്തിയിരുന്ന ഇടവും. അവിടെയാണ് ഇന്നുകാണുന്ന ഗുരുതി തര്‍പ്പണം കീഴ്ക്കാവ് കാണപ്പെടുന്നത്. ഒരിടത്തും ഒതുങ്ങി കഴിയാത്ത മലവേടര്‍ ആ നാടുംവീടും വിട്ട് അവിടെ നിന്നും പോയി. സംവത്സര ങ്ങള്‍ കഴിഞ്ഞ് ആ പ്രദേശം കാടുംമേടും മലയുമായി ഉയര്‍ന്നു. കുന്നിന്റെ താഴ്‌വാര ത്തില്‍ അക്കാലത്ത് താമസിച്ചു കൊണ്ടിരുന്ന പുലയരില്‍പ്പെട്ട ഒരു സ്ത്രീ വിറക് ശേഖരിക്കാന്‍ ചെന്നപ്പോള്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ല് വകഞ്ഞ് മാറ്റി നടന്നപ്പോള്‍ ഒരു ഉയര്‍ന്ന ശില കാണുകയും അതില്‍ അവള്‍ തന്റെ അരിവാളിന്റെ മൂര്‍ച്ച കൂട്ടാന്‍ തുടങ്ങുകയും ചെയ്തു. ഇരുമ്പും കല്ലും കൂടി ഉരഞ്ഞപ്പോള്‍ തല്‍സ്ഥാനത്ത് നിന്നും ചോരപൊടി യുന്നത് കണ്ട പുലയി അമ്പരന്ന് പോകുകയും കൈയ്യിലിരുന്ന അരിവാള്‍ താഴെ വീഴുകയും ചെയ്തു. ഉടന്‍ പുലയി ആര്‍ത്തട്ടഹസിച്ച് തുള്ളുകയും ചെയ്തു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഈ കാഴ്ച കണ്ട് അമ്പരന്ന് പോയി. കൂടി നിന്നവരില്‍ ഒരാള്‍ ഓടിച്ചെന്ന് എടാട്ടു നമ്പൂതിരിയെ വിവരം അറിയിക്കുകയും സംഭവം നേരില്‍കണ്ട നമ്പൂതിരി കാളികുളത്ത് കണിയാരെ വിളിച്ചു വരുത്തി പ്രശ്‌നം വയ്പ്പിച്ച് നോക്കിയതില്‍ ആ ശിലയില്‍ ദേവി ചൈതന്യം കണ്ടെത്തുകയും ചെയ്തു. (ചോറ്റാനി ക്കര ദേവിക്ഷേത്ര മാഹാത്മ്യം - സി.എ.എസ്.മേനോന്‍) ഇതാണ് ഇന്നു കാണുന്ന ചോറ്റാനിക്കര ദേവിക്ഷേത്രത്തിന്റെ ചരിത്രം. അന്ന് പുലയ സ്ത്രീ അരിവാള്‍ തേച്ചതിന്റെ തേയ്മാനം കല ഇന്ന് വിഗ്രഹ ത്തിന്റെ ശിരോഭാഗത്ത് കാണാമെന്ന് വിഗ്രഹം നേരില്‍ കണ്ടിട്ടുളള പഴമക്കാര്‍ പറയുന്നു.

-------------------------
@കേരളത്തിലെ പുലയരെ കുറിച്ച് ലേഖകന്‍ തയാറാക്കുന്ന പുസ്തകത്തില്‍ നിന്നും 

ഒര്‍ണ കൃഷ്ണന്‍കുട്ടി. 8281456773

ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും.

സ്വാതന്ത്ര്യം സെന്‍സര്‍ ചെയ്യുമ്പോള്‍

കൃത്രിമത്വങ്ങളോ മറച്ചുവെക്കലുകളോ ഇല്ലാത്ത തികച്ചും യഥാര്‍തമായ ചിത്രീകരണ-ആവിഷ്‌കാര രീതികളാണ് 'പപ്പിലിയോ ബുദ്ധ' എന്ന തന്റെ ആദ്യ ഫീച്ചര്‍ സിനിമ യില്‍ ജയന്‍ ചെറിയാന്‍ പിന്‍തുടരുന്നത്. മലബാറില്‍ കാണപ്പെടുന്നതും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു ചിത്രശലഭത്തിന്റെ പേരാണ് പപ്പിലിയോ ബുദ്ധ. വംശനാശം, ചിത്രശലഭം, ബുദ്ധ എന്നിങ്ങനെ ഈ ശീര്‍ഷകത്തിന്റെ പ്രത്യക്ഷ വ്യാഖ്യാനങ്ങളിലും മുഴക്കങ്ങളിലും തന്നെ ചലചിത്രകാരന്റെ ഉദ്ദേശ്യങ്ങള്‍ വ്യക്തമാണ്. ആദിമനിവാസികളും ദലിതരുമടക്കമുള്ള മനുഷ്യര്‍ക്കും ജന്തുജാലങ്ങള്‍ക്കും സസ്യപ്രകൃതിക്കും വംശനാശം സംഭവിച്ചാലും തരക്കേടില്ല; തങ്ങള്‍ നിശ്ചയിച്ചിട്ടുള്ള അജണ്ട പ്രകാരം ലാഭം കുന്നുകൂട്ടുന്നതിന് പ്രകൃതിയെ കീറിമുറിച്ചും തല്ലിയൊതു ക്കിയും മനുഷ്യരെ കൊന്നൊടുക്കിയും കുഴിമാന്തിയും കുന്നിടിച്ചും കുളവും പാടവും നികത്തിയും പുഴ ഊറ്റിയെടുത്തും രാഷ്രത്തെ വിറ്റുതുലക്കുന്ന മതലാളിത്ത വികസന രീതികള്‍ നിര്‍ബാധം പിന്‍തുടരുക തന്നെ ചെയ്യുമെന്ന അധികാര ബലതന്ത്രമാണ് ഇന്നത്തെ ഭൂമിയും ലോകവും നേരിടുന്ന ഏറ്റവും വലിയ ഭീക്ഷണി. ആ ഭീക്ഷണിയെയാണ് 'പപ്പിലിയോ ബുദ്ധ' അഭിമുഖീകരിക്കുന്നത്. ചിത്രശലഭം എന്നത് മനോഹാരിതയുടെയും ജൈവപ്രകൃതിയുടെയും ആദിമമായ ലക്ഷണമെന്ന നിലക്കാണ് പ്രതിനിധാ നപ്പെടുന്നത്. ബുദ്ധനാകട്ടെ, നൂറ്റാണ്ടുകളുടെ അടിച്ചമര്‍ത്തലില്‍ നിന്നും അടിമത്തിത്തില്‍ നിന്നുമുള്ള വിമോചനത്തിനായി അംബേദ്കര്‍ തെരഞ്ഞെടുത്ത വഴിയും ശരണവുമാണ്.

കൊളോണിയന്‍ വാഴ്ചയില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ചിട്ട് പല പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്ത്യയിലെ ദലിതരും ആദിവാസികളും കിരാതമായ അടിച്ചമര്‍ത്തലുകള്‍ നേരിട്ടു കൊണ്ടേയിരിക്കുകയാണ്. തങ്ങളുടെ പരാതികള്‍ കേര്‍ക്കാനോ പരിഹരി ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ക്കായി നേതൃത്വം നല്‍കാനോ രാഷ്രീയ പ്രസ്ഥാനങ്ങള്‍ വേണ്ടരീതിയില്‍ മുന്നോട്ടു വരുന്നില്ലെന്നും അവര്‍ക്ക് ബോധ്യമാവുന്നു. ഈ നിരാശയില്‍നിന്നും ദിശാബോധ രാഹിത്യത്തില്‍ നിന്നുമാണ് തീവ്രവാദമടക്കമുള്ള പുതിയ ലക്ഷ്യങ്ങളിലേക്ക് ആദിവാസികളും ദലിതരും വഴിമാറുന്നത്. അംബേദ്കറും അയ്യങ്കാളിയും അടക്കമുള്ളവര്‍ കാണിച്ചുകൊടുത്ത പൂര്‍വമതൃകകളാണ് അവരുടെ ആവേശമാവുന്നത്. ഭൂമിക്കും തൊഴിലിനും തുല്യാവകാശങ്ങള്‍ക്കും സര്‍വോപരി സമൂഹമധ്യത്തില്‍ അഭിമാനകരമായ പൊതുസ്ഥാനത്തിനും വേണ്ടി പടപൊരുതാനാ നാരംഭിക്കുമ്പോള്‍, എന്തെങ്കിലും ചില്ലറ നിയമ അപഭ്രംശങ്ങള്‍ സംഭവിച്ചാല്‍ ഉടനെ അതാ ദലിത് തീവ്രവാദം എന്ന് ആരോപിച്ച് ചാടിവീഴുകയും അടിച്ചമര്‍ത്തല്‍ രൂക്ഷമാക്കുകയാണ് മുഖ്യധാര മാധ്യമങ്ങളുടെ സഹായത്തോടെ മര്‍ദക ഭരണകൂടം ചെയ്യുന്നത്.

തോട്ടിലും പുഴയിലും തടാകങ്ങളിലും കണ്ടല്‍ച്ചെടികള്‍ നടുകയും 
അവയെ വളര്‍ച്ച യിലേക്ക് പിടിച്ചുയര്‍ത്തുകയും ചെയ്യുന്ന കല്ലേന്‍ പൊക്കുടനാണ് 'പപ്പിലിയോ ബുദ്ധ' യിലെ ഒരു പ്രധാന വേഷമവതരി പ്പിക്കുന്നത്. കരിയേട്ടന്‍ എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്‍ ഒരു നീര്‍ത്തടത്തില്‍ കണ്ടല്‍ച്ചെടികള്‍ നട്ടുകൊണ്ടാണദ്ദേഹത്തെ നാം ആദ്യം കാണുന്നത് അപ്പോഴവിടെയെത്തുന്ന സായിപ്പും അദ്ദേഹത്തിന്റെ സഹായിയായി പ്രവര്‍ത്തിക്കുന്ന കരിയന്റെ മകന്‍ ശങ്കരനും ചേര്‍ന്ന് കുശലം അന്വേഷിച്ചതിനുശേഷം കാട്ടിലേയും നാട്ടിലേയും നടവഴികളിലൂടെ ഒന്നിച്ച് നടന്നുനീങ്ങുന്നു. അവരാദ്യം കാണുന്ന കാഴ്ച ആദിവാസിക ളില്‍പെട്ട ഏതോ ഒരാളെ പോലീസ് പിടിച്ചു കൊണ്ടുപോകുന്നതാണ്. ആരെയാണിന്ന് പിടികൂടിയിരിക്കുന്ന തെന്നറിയില്ല എന്ന് വേദനയോടെ അവര്‍ പറയുകയും ചെയ്യുന്നു. പിന്നീട് അവര്‍ നടന്നു നീങ്ങുന്ന ഭൂഭാഗം മണ്ണിടിച്ചും പാറയിടിച്ചും ഭൂതലത്തിന്റെ മാറുപിളര്‍ന്ന ഒരു പ്രതലത്തി ലൂടെയാണ്. പരിസ്ഥിതി- ദലിത് അവബോധങ്ങള്‍ ഒന്നായി വിലയിക്കുന്ന ഈ വിമോചനത്വര തന്നെയാണ് 'പപ്പിലിയോ ബുദ്ധ'യുടെ ആത്മാവ്.

മുത്തങ്ങയിലും ചെങ്ങറയിലും വയനാട്ടിലെയും കേരളത്തിലെ മറ്റു ജില്ലകളിലെ നിരവധി കേന്ദ്രങ്ങളിലും ആദിവാസികള്‍ ഭൂമിക്കു വേണ്ടിയുള്ള നിരന്തര സമരത്തിലേര്‍പ്പെട്ടു പോരുന്നു. മിക്ക സമരങ്ങളും പോലീസ് അടിച്ചമര്‍ത്തലുക ളിലൂടെയും ചര്‍ച്ചാ പ്രഹസനങ്ങളിലൂടെയും പരാജയപ്പെട്ടു കഴിഞ്ഞു. മുഖ്യധാരയിലുള്ള രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും സവര്‍ണ- വരേണ്യരായ പ്രകൃതി മൗലികവാദികളും ഈ സമരങ്ങള്‍ക്കെതിരാണ്.മുത്തങ്ങയില്‍ വെടിവെപ്പ് നടന്നതിനെ തുടര്‍ന്ന് ഒളിവില്‍ പോയ സി.കെ. ജാനുവിനെ നാട്ടുകാര്‍ മര്‍ദിച്ചു എന്നായിരുന്നു പത്രങ്ങളിലെ തലക്കെട്ട്. ആ മര്‍ദ്ദനത്തേക്കാള്‍ ക്രൂരമായിരുന്നു 'നാട്ടുകാര്‍' എന്ന പ്രയോഗം. അപ്പോള്‍, സി.കെ.ജാനുവും അവര്‍ നേതൃത്വം കൊടുത്ത സമരക്കാരായ ആദിവാസികളും നാട്ടുകാരല്ലേ? അവര്‍ കാട്ടുകാരോ വരത്തരോ വിദേശികളോ എന്താണ്? പൊതുബോധം ഈ ചോദ്യങ്ങളൊ ന്നും നേരിട്ടതേ ഇല്ല.'പപ്പിലിയോ ബുദ്ധ' യില്‍ ആദിവാസികളുടെ ഭൂസമരത്തിന്റെ നേര്‍കാഴ്ചകള്‍ കാണാം. മേപ്പാറയില്‍ നടക്കുന്നതായി കാണിക്കുന്ന ആ സമരത്തിന് നേതൃത്വം കൊടുക്കുന്ന കരിയന്‍, ആയുധമെടുത്ത് പോരാടാനുള്ള തീവ്രവാദാഹ്വാനങ്ങളെ തുടക്കത്തില്‍ തന്നെ ചെറുക്കുന്നുണ്ട്. ഡോ.അംബേദ്കര്‍ എഴുതിയ ഭരണഘടന നമ്മെ തുണക്കും എന്നും അതിനാല്‍ സമാധാനമാര്‍ഗ്ഗത്തിലൂടെയായിരിക്കണം തങ്ങളുടെ സമരം എന്നും അദ്ദേഹം ചരിത്രപരമായ തിരിച്ചറിവോടെ മാര്‍ഗനിര്‍ദേശം നല്‍കുന്നു. അദ്ദേഹത്തിന്റെ മകനായ ശങ്കരനാകട്ടെ ഉയര്‍ന്ന വിദ്യാഭ്യാസം സിദ്ധിച്ച യുവാവാണ്. അയാള്‍, സായിപ്പ് അമേരിക്കയ്ക്ക് കൊണ്ടുപോകുമെന്ന പ്രതീക്ഷയോടെ സായിപ്പിന് പിറകെ നടക്കുകയാണ്. ഭൂസമരത്തിലൊന്നും തുടക്കത്തില്‍ അയാള്‍ താല്‍പര്യം കാണിക്കുന്നില്ല. ഇതിന്റെ പേരില്‍ അച്ഛനും മകനും തമ്മില്‍ വഴക്കു കൂടുന്നുണ്ട്. മാത്രമല്ല, സമരക്യാമ്പിനകത്തെ താല്‍ക്കാലിക വിദ്യാലയം, ക്ലാസ് പ്രോജക്ട് എന്ന പേരില്‍ ഷൂട്ട് ചെയ്യുന്ന ചെറുപ്പക്കാരിയും അധ്യാപികയും തമ്മിലുള്ള പോരില്‍, സമരക്കാരിയായ അധ്യാപിക ക്കെതിരെ രോഷത്തോടെ പെരുമാറുന്ന ഔട്ട്‌സൈഡര്‍/ ഇന്‍സൈഡര്‍ പ്രത്യക്ഷമാണ് തുടക്കത്തില്‍ ശങ്കരനുള്ളത്. സൊസൈറ്റി ഫോര്‍ എജുക്കേഷന്‍ ആന്‍ഡ് എംപര്‍മെന്റ് ഫോര്‍ ദ മാര്‍ജിനലൈസ്ഡ് എന്ന പേരില്‍ ആദിവാസിമേഖലകളിലെ വിദേശ ഫണ്ടിങ് ഏജന്‍സികളുടെ പ്രവര്‍ത്തനത്തേയും 'പപ്പീലിയോ ബുദ്ധ' തുറന്നു കാണിക്കുന്നുണ്ട്. ഈ എന്‍.ജി.ഒ പ്രവര്‍ത്തകര്‍ നടത്തുന്ന മദ്യപാനാഘോഷത്തിനിടെ ഭൂരിഭാഗം പേരും അവരുടെ മേല്‍ജാതിയില്‍ അഭിമാനംകൊള്ളുകയും ശങ്കരനെ അയാളുടെ ജാതിപ്പേര്‍ പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്യുന്നു. ഈ ആക്ഷേപം അവനേയും തിരിച്ചറിവിലേക്ക് നയിക്കുന്നു. മഞ്ജുശ്രീയുടെ വീട്ടിലെത്തി കാഞ്ച ഇളയ്യയുടെ 'ഞാനെന്തുകൊണ്ട് ഒരു ഹിന്ദുവല്ല' എന്ന പുസ്തകമെടുത്ത് വായിക്കാനാരംഭിക്കുന്ന അയാള്‍ സായിപ്പിനോടും വിട പറയുന്നു. 

പയ്യന്നൂരിനടുത്ത് ചിത്രലേഖ എന്ന ദലിത് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കെ തിരായി മററ് ആണ്‍ ഡ്രൈവര്‍മാര്‍ നടത്തിയ ഹീനമായ ആക്രമണത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലുള്ള സംഭവവും 'പപ്പീലിയോ ബുദ്ധ' യില്‍ ചേര്‍ത്തിട്ടുണ്ട്. മഞ്ജുശ്രീ(സരിത) എന്ന ഈ കഥാപാത്രത്തെ മറ്റ് ഡ്രൈവര്‍മാര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്യുന്നതിന്റെ വിശദീകരണം, എത്ര അപമാനകരമായ സാമുദായിക സന്തുലനാവസ്ഥയിലൂടെയും അതിനുമേല്‍ കെട്ടിയേല്‍പ്പിക്കപ്പെട്ട നിശ്ശബ്ദതയിലൂടെയുമാണ് കേരള സമൂഹം കടന്നു പോകുന്നതെന്നതിന്റെ ദൃഷ്ടാന്തമാണ്. പെണ്‍മുലകളെ വെറും ലൈംഗിക അവയവമായി നിരന്തരം അവതരിപ്പിക്കുന്ന സിനിമകളിലേയും പരസ്യങ്ങളിലേയും പ്രതിനിധാനവത്ക്ക രണത്തെ ധീരമായും രാഷ്ട്രീയമായും നേരിടുന്ന ചിത്രത്തിലെ ദൃശ്യം എടുത്തു പറയേണ്ടതാണ്. നിന്റെ മുല കണ്ടാ ആര്‍ക്കാടീ പൊറുതി കിട്ടുക എന്ന ശങ്കരന്റെ (എസ്.പി.ശ്രീകുമാര്‍) പരിഹാസത്തിനു മുന്നിലേക്ക് മാറിടം പ്രദര്‍ശിപ്പിച്ചുകൊണ്ടവള്‍ അലറുന്നു: ഇതൊക്കെ എന്റെ വേദനകള്‍ കല്ലിച്ചതാടാ, അത് നിനക്ക് കുടിച്ചു തീര്‍ക്കാനാവുമോ? കുടിക്കെടാ. ജാതിധീശത്വവും ആണധികാരവും സംയോജിക്കുന്ന മുഖ്യധാരയാണ് കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാടെന്നത് ഉച്ചത്തില്‍ വിളിച്ചു പറയുകയാണ് 'പപ്പീലിയോ ബുദ്ധ.'

പോലീസ് നിരപരാധികളേയും സമരക്കാരെയും അതിക്രൂരമായും നിഷ്ഠൂരമായും പീഢിപ്പിച്ച് കേസുകള്‍ തങ്ങളുടെ നിര്‍മിത ഭാഷ്യങ്ങള്‍ക്ക നുസരിച്ച് വളച്ചൊടിക്കുന്നതിന്റെ വിശദാംശങ്ങളും സിനിമയിലുണ്ട്. ദലിത് തീവ്രവാദവും മാവോയിസവും എല്ലാം ഇത്തരം നിര്‍മാണ കല്‍പനകളില്‍ നിരന്തരമായി വിലസുന്ന വിളിപ്പേരുകളായി മുഴങ്ങുന്നു. ഞങ്ങളാരുടെയും ഹരിജനങ്ങല്ല; ഞങ്ങളീ ഭൂമിയുടെ അവകാശികളായ ആദിമഗ്രോതജനതയാണ്. ഇന്ത്യന്‍ സവര്‍ണ രാഷ്ട്രീയ നേതാക്കള്‍, ഗാന്ധിയടക്കമുള്ളവര്‍ ദലിതരെ വഞ്ചിക്കുകയായിരുന്നു. മര്‍ദകരുടെ മതമായ ഹിന്ദുമതവും സനാതന ധര്‍മവും ഗാന്ധി ദലിതര്‍ക്കെതിരെ ഉപയോഗിച്ച മൂര്‍ച്ചയേറിയ ആയുധങ്ങളായിരുന്നു എന്ന് നാം തിരിച്ചറി യണം. ഞങ്ങളിതാ ഹിന്ദുമതം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുന്നു എന്ന് പ്രതിജ്ഞയെടുത്തു കൊണ്ട് അംബേദ്ക്കറുടെ മാതൃക സ്വീകരിച്ചു കൊണ്ട് ദലിത് സമരഭടന്മാര്‍ ബുദ്ധമതം സ്വീകരിക്കുന്ന രംഗം അതീവം വികാരതീവ്രവും ചരിത്രപരവുമായിട്ടുണ്ട്. ഇതിനെതുടര്‍ന്നാണ് അഭിനവ ഗാന്ധിയനായ രാംദാസിന്റെ (തമ്പി ആന്റണി) സത്യാഗ്രഹശ്രമത്തെ സമരഭടന്മാര്‍ എതിര്‍ക്കുന്നതും ഗാന്ധിയുടെ കോലത്തില്‍ ചെരിപ്പുമാല യണിയിക്കുന്നതും കത്തിക്കുന്നതും. ഈ സമരത്തെ പോലീസ് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം തല്ലിയൊതുക്കുകയും സമരഭൂമി കൈയ്യേറി ഒഴിപ്പിക്കുകയും ചെയ്യുന്നു. സത്യത്തില്‍ സമരക്കാരെ ഒഴിപ്പിക്കുന്നതിനുള്ള മര്‍ദനതന്ത്രമായിട്ടാണ് ഗാന്ധിയനായ രാംദാസ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാണ്. 

2015, മേയ് 26, ചൊവ്വാഴ്ച

യാഗങ്ങളും ആര്യന്‍ ആര്‍ഷപ്പെരുമാറ്റങ്ങളും ബീഭത്സമായ ബലി നടത്തലും - എസ് ജയരാമറെഡ്ഡി, ആന്ധ്ര. പരിഭാഷ: സി കെ കയ്യാലേത്ത്

ബീഭത്സമായ ബലി നടത്തല്‍ (ആര്യഋഷിമാരുടെ യാഗം)

യജ്ഞം, യാഗം, ക്രതു എല്ലാം സമാന പദങ്ങള്‍ തന്നെ. ബലിനടത്തു ന്നവരെ ഋത്വിക്കുകള്‍ എന്നു പറയുന്നു. ഇവര്‍ വേദമന്ത്രങ്ങള്‍ ചൊല്ലാന്‍ പാടവമുള്ള വരാണ്. ഹോതാവ്, ഉദ്ഗാതാവ്, അധ്വര്യാവ്, ബ്രഹ്മാവ് എന്നിങ്ങനെ 4 പ്രധാന ഋത്വിക്കുകളും 12 സഹായി കളുമാണ് ഒരു യാഗ നടത്തിപ്പിന് വേണ്ടത്. പൊതുവേ യജ്ഞസമയത്ത് ഋഷിമാര്‍ തന്നെ ഋത്വിക്കുകളായി കാര്യങ്ങള്‍ നിര്‍വഹിക്കുകയാണ് പതിവ്. ഋഷിമാര്‍ തന്നെ 7 തരത്തില്‍ വിഭജിക്കപ്പെട്ടിട്ടുണ്ട്. മഹര്‍ഷി, പരമര്‍ഷി, ദേവര്‍ഷി, ബ്രഹ്മര്‍ഷി, ശ്രുതര്‍ഷി, രാജര്‍ഷി, കരന്‍ദര്‍ഷി എന്നിങ്ങനെ. വേദസാ ഹിത്യം മുതല്‍ പുരാണങ്ങളില്‍ വരെ കാണാം. വ്യാസന്‍, ഭേലന്‍, കണ്വന്‍, വസിഷ്ഠന്‍, ശുശ്രുതന്‍, വിശ്വാമിത്രന്‍, ദൈമിനി എന്നിവര്‍ യഥാക്രമം 7 തരത്തിലും ഉദാഹരണങ്ങള്‍

രാജാക്കന്മാരുടെ എല്ലാ കാര്യങ്ങളിലും ഈ ഋഷികള്‍ ഉപദേഷ്ടാക്കളും സഹായികളും പുരോഹിതരും ഋത്വിക്കുകളുമായി പ്രവര്‍ത്തിച്ചിരുന്നു. ബന്ധപ്പെട്ട ഋഷിയുടെ ഉപദേശം കൂടാതെ ഒരു രാജാവിനും ഒന്നും ചെയ്യുവാന്‍ ആകുമായിരുന്നില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മഹര്‍ഷിമാരുടെ കയ്യിലെ കളിപ്പാവകള്‍ മാത്രമായിരുന്നു രാജാക്കന്മാര്‍. ഋഷികളുമായി അഭിപ്രായ വ്യത്യാസമുള്ള രാജാവ് ശാപഭീഷണികൊണ്ട് ഭയപ്പെടുത്ത പ്പെട്ടിരുന്നു. അങ്ങനെ രാജാക്കന്മാരെ കാല്ക്കീഴില്‍ നിര്‍ത്താന്‍ നല്ലൊരായുധ മായിരുന്നു ഋഷിമാരുടെ കയ്യില്‍, ശാപം.

ഋഷിയുടെ മുഖ്യ ജോലി യാഗം തന്നെ. ചില സന്ദര്‍ഭങ്ങളില്‍ രാജാക്ക ന്മാര്‍ യാഗം നടത്തിക്കാന്‍ പ്രേരിപ്പിക്ക പ്പെടുകയും പൂര്‍ണമായും ചൂഷണ വിധേയ രാകുകയും ചെയ്യാറുണ്ട്. എങ്ങനെയാണ് ചൂഷണ മാരംഭിക്കുക? സ്വര്‍ണ നാണയങ്ങള്‍, ധാന്യം മറ്റനവധി സാധനങ്ങള്‍, ലക്ഷക്കണക്ക് പശുക്കള്‍, കന്യകമാര്‍, ഭൃത്യന്മാര്‍, ചിലപ്പോള്‍ രാജ്ഞി മാരേയും ദക്ഷിണയായി നല്‌കേണ്ടിവരും. വാല്മീകി രാമായണത്തിലെ പുത്രകാമേഷ്ടി യാഗം ഉദാഹരണം.

'ഹോതാധ്വര്യൂ, സദ്‌ഗോദ്ഗാതാ, ഹസ്‌തേസ സമയോജന്‍
മഹിഷ്യാ പരിവ്രത്യ വാവതം ച താത്പരം'.

പുത്രകാമേഷ്ടി യാഗത്തില്‍ ഹോതാ, അധ്വര്യു, ഉദ്ഗാധാ ബ്രഹ്മാ എന്നിവര്‍ക്കായി ദശരഥ മഹാരാജാവ് തന്റെ പട്ടമഹിഷി, അവളുടെ പരിചാരിക, തന്റെ കൊട്ടാര ദാസി, (വാവതാ), മദ്യം പകരുന്ന കന്യക എന്നിവരെ യഥാക്രമം ദാനം ചെയ്തതിന്റെ വര്‍ണനയാണ് മേലുദ്ധ രിച്ചത്. ഇത്തരത്തില്‍ ദുരയും കാമവെറിയും മൂത്ത ഋഷികള്‍ തങ്ങളുടെ ജീവ സന്ധാരണത്തിന് രാജാക്കന്മാരെ യജ്ഞ നടത്തിപ്പിനായി മിക്ക പ്പോഴും പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു.

വിവിധതരം യാഗങ്ങള്‍

രാമായണം, മഹാഭാരതം, ഭാഗവതം, അഷ്ടാദശ പുരാണം എന്നീ ഇതിഹാസ പുരാണ ങ്ങളിലെല്ലാം യജ്ഞങ്ങളുടെ നേട്ടങ്ങള്‍ പരാമര്‍ശിക്ക പ്പെട്ടിട്ടുണ്ട്. മനുഷ്യ കുലത്തിനു തന്നെ അപമാനകരവും കളങ്കിതമായ തരത്തില്‍ നിന്ദ്യ നീച പ്രകൃതങ്ങളായ വിവിധ തരത്തില്‍ പെടുന്നവയാ യിരുന്നു അവ. സദ്ഗുണ സമ്പന്നരെന്നു വിളിക്കപ്പെടുന്ന ആര്യ ഋഷീന്ദ്ര ന്മാര്‍ നടത്തിയ ഭീതിതങ്ങളായ ചില യജ്ഞങ്ങളുടെ നാമസൂചന മാത്രം കൊടുക്കുന്നു.

നരമേധം (മനുഷ്യബലി), ഗോമേധം (പശുബലി), അശ്വമേധം (കുതിരബലി), അജമേധം (ആട്ടുബലി), സര്‍പയജ്ഞം (പാമ്പുബലി), പൗണ്ഡ്രികയാഗം ( ഉയര്‍ന്ന വേദിയില്‍ യുവമിധുനങ്ങള്‍ നടത്തുന്ന പരസ്യ മൈധുനം) പുത്രകാമേഷ്ടി ( പ്രകൃതിനിയമ വിരുദ്ധമായ സന്താനോത്പാദനം) രാജസൂയം, സോമയാഗം, സത്രയാഗം, രുദ്രയാഗം, ഭദ്രകാളിയാഗം, വിശ്വജിത് യാഗം, വിശ്വക്ഷേമ യാഗം എന്നിങ്ങനെ ഈ പേരുകള്‍ നീളുന്നു. ഈ യാഗങ്ങളുടെയെല്ലാം ലക്ഷ്യം രാജാക്കന്മാരുടെ ധനം കൊള്ളയടിച്ച്, അവരെ പാപ്പരാക്കി ദാരിദ്ര്യത്തി ലാഴ്ത്തുക എന്നതു തന്നെ. അവര്‍ പിന്നെ ഭിക്ഷാം ദേഹികളായി ത്തീരുന്നു. ചില യജ്ഞകഥകള്‍ ഈ ഇതിഹാസങ്ങളില്‍ നിന്നും പകര്‍ത്തുന്നുണ്ട്.

യജ്ഞങ്ങളും ആര്യന്‍ ആര്‍ഷപ്പെരുമാറ്റങ്ങളും

ആര്യന്‍ ഋഷികളിലധികവും മദ്യപാനികളായിരുന്നു; പ്രത്യേകിച്ചും യജ്ഞ സമയങ്ങളില്‍ ബലിമൃഗങ്ങളുടെ കൊഴുത്ത മാംസഭാഗങ്ങള്‍ യാഗാഗ്നിയില്‍ ചുട്ടെടുത്ത് ഭക്ഷിക്കുക അവരുടെ ഭ്രാന്തമായ ആവേശ മായിരുന്നു; അതും യജ്ഞക്രിയ എന്ന നിലയില്‍ത്തന്നെ. ഒപ്പം സുമ, സോമ, സൗവീര, മൈരേയ തുടങ്ങിയ (ഇന്നത്തെ റം, ജിന്‍, ബ്രാണ്ടി, വിസ്‌കി തുടങ്ങിയ തരങ്ങള്‍ പോലെ) മദ്യങ്ങള്‍ നിറച്ച ബാരലുകള്‍ മാംസത്തോടൊപ്പം കാലിയാക്കിയിരുന്നു. ഗോമാംസ മായിരുന്നു അവരുടെ ഇഷ്ടഭോജ്യം. ദൈനംദിന ഭക്ഷണ ക്രമത്തിലെ ഈ മദ്യാമാംസ സ്വീകരണം അവരെ ഹിംസകരും അസംസ്‌കൃത രുമാക്കിയിരുന്നു. സാമൂഹ്യ ഇടപെടലുകളില്‍ പോലും ഒരു പ്രത്യേക തരം വിലക്ഷണസ്വഭാവം - മുറിവൈദ്യം, വഞ്ചന, കൗശലം, അധികാരക്കൊതി, കാപട്യം - അവര്‍ പ്രകടിപ്പിച്ചിരുന്നു. ഇത്തരം മദ്യപന്മാരും അപരിഷ്‌കൃതരും ആര്‍ത്തി മൂത്തവരുമായ ഇവരെങ്ങിനെ വിശുദ്ധരും ന്യായസ്ഥരും മര്യാദക്കാരുമാകും? ഇതൊരു തമാശയും അപഹാസ്യത യുമല്ലേ? താഴെത്തരുന്ന കഥകള്‍ ശ്രദ്ധിക്കാം.

1. നരമേധം

രാജര്‍ഷിയായ സോമകന് 100 ഭാര്യമാരു ണ്ടായിരുന്നു. എന്നാല്‍ ഒരോയൊരു പുത്രനേ ഉണ്ടായിരുന്നുള്ളൂ. ഒരു ദിവസം അവനെ ഒരെറുമ്പു കടിച്ചു. കുട്ടിയുടെ നില ആശങ്കാ ജനകമായിത്തീര്‍ന്നു. അമ്മമാര്‍ അവനെ ആശ്ലേഷിക്കുകയും വിലപിക്കുകയും ചെയ്യാന്‍ തുടങ്ങി. രാജാവ് കുടുംബ പുരോഹിതനായ ഋത്വിക്കിനോട് ഉപദേശ മാരാഞ്ഞു. ഋഷി ഉപദേശിച്ചതാകട്ടെ ഏക മകനെ ബലി നല്കി ദൈവങ്ങളെ പ്രസാദിപ്പിച്ചാല്‍ 100 ഭാര്യമാരിലും ഓരോ പുത്രന്മാരെ ലഭിക്കു മെന്നായിരുന്നു. ഈ ഉപദേശത്തില്‍ സോമകന്‍ മകനെ യാഗമൃഗമാക്കി ക്കൊണ്ട് നരമേധം തുടങ്ങി. (മഹാഭാരതം. ആരണ്യ പര്‍വം മൂന്നാം അംശം)

അംബരീഷന്‍ എന്ന രാജാവ് രുചികനില്‍ നിന്നും അയാളുടെ രണ്ടാമത്തെ മകനായ ശുനശേഫനെ ലക്ഷം പശുക്കളുടെ വിലയായി നല്കി ബലിമൃഗ മായി വാങ്ങുന്നു.

ഹരിശ്ചന്ദ്ര മഹാരാജാവ് 300 പശുക്കളെ വില നല്കി അജീഗാര്‍ത്തത്തില്‍ നിന്നും ബലിക്കായി ശുനഫേശനേയും വാങ്ങി (ഐതരേയം)

2. ഗോമേധം

രന്തിദേവന്‍ എന്ന രാജാവ് ലക്ഷം പശുക്കളെ അറുത്ത് യാഗം നടത്തി ക്കുകയും അവയുടെ രക്തം പുഴയായി ഒഴുക്കുകയും ചെയ്തത്രേ! കൊന്ന മൃഗങ്ങളുടെ തോല്‍ ഇരു കരകളിലും കുന്നു കൂട്ടുകയും അവയില്‍ നിന്നും രക്തം വാര്‍ന്നൊഴുകി നദിയാവുകയും ചെയ്ത താണത്രേ ചര്‍മണ്വതി. ഇത് ദശരഥന്റെ രാജ്യത്തു നിലനിന്നിരുന്ന നദിയാണത്രേ. രന്തിദേവന്‍ തന്റെ എല്ലാ സ്ഥാവര ജംഗമ സ്വത്തുക്കളും യജ്ഞത്തില്‍ പങ്കെടുത്ത ബ്രാഹ്മണര്‍ക്കായി ദാനം ചെയ്തു. അങ്ങനെ രന്തിദേവന്‍ പാപ്പരാവുകയും 40 ദിവസം പട്ടിണിയിലാകുകയും ചെയ്തുവത്രേ. തുടര്‍ന്ന് ഭിക്ഷാടനവും നടത്തി (ഭാഗവതം, മഹാഭാരതം)

3. പൗണ്ഡ്രികം

യുവമിഥുനങ്ങളെ നഗ്ന ശരീരികളായി ഒരു ഉയര്‍ന്ന വേദിയില്‍ പരസ്യ മൈഥുനം ചെയ്യിക്കുന്ന താണിതെന്നു മുമ്പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. വേദി മധ്യത്തിലുള്ള സുഷിരത്തിലൂടെ സുരതത്തില്‍ ശുക്ലം ഒഴുകി വരാനുള്ള ക്രമീകരണവും വേദിയില്‍ ചെയ്തിരിക്കും. പൗണ്ഡ്രികത്തിന്റെ പേരില്‍ ഒരു കൂട്ടം ഋത്വിക്കുകള്‍ വേദിക്കടിയില്‍ യാഗാഗ്നി കൊളുത്തി കരണ്ടി കളില്‍ നെയ്‌കോരി അതില്‍ത്തളിച്ചും മന്ത്രങ്ങള്‍ ഉച്ചത്തില്‍ ഉച്ചരിച്ചും കൊണ്ടിരിക്കും. ഈ അഗ്നി കുണ്ഡത്തിലേ ക്കായിരിക്കണം സുരതാന്ത്യ ത്തില്‍ ശുക്ലം സ്ഖലിക്കേണ്ടത്. ഈഅവസരത്തില്‍ ഋത്വിക്കു കളും കാഴ്ചക്കാരും ആഹ്ലാദാ ധിക്യത്തില്‍ ആര്‍ത്തു വിളിക്കും. ഈ യാഗത്തെ സനാതനമെന്ന് എങ്ങനെ വിളിക്കും? ഇത് തന്നെയല്ലേ, താരതമ്യം ചെയ്താല്‍ ഇന്നത്തെ സൗന്ദ്ര്യ മത്സരങ്ങള്‍ക്കു പിന്നിലെ രഹസ്യവും?

ഇത്തരം പ്രവൃത്തികള്‍ മാനുഷ്യകത്തിന്റെ ധാര്‍മികതയുടെ അടിത്തറ തകര്‍ക്കുന്നതല്ലേ? ഇന്ത്യന്‍ സാംസ്‌കാരിക ധാര്‍മികത പാശ്ചാത്യരു ടേതിനേക്കാള്‍ ഉയര്‍ന്നതാണെ ന്നെങ്ങിനെ നമ്മുടെ സനാതന ധര്‍മാചാര്യ ന്മാര്‍ ക്കുപദേശിക്കാനും പ്രദര്‍ശിപ്പിക്കാനും കഴിയുന്നു! പൗണ്ഡ്രിക ത്തിന്റെ പ്രതിബിംബങ്ങളല്ലേ ഖജുരാഹോവിലേയും കൊണാര്‍ക്കിലേയും ക്ഷേത്രങ്ങളില്‍ കൊത്തി വെച്ചിരിക്കുന്ന നഗ്ന, ആഭാസ ശില്പങ്ങള്‍? ലക്ഷക്കണക്കായ ഭാരതീയ ക്ഷേത്രങ്ങളിലെ കൊത്തു പണികളിലും പൗണ്ഡ്രിക യാഗത്തിന്റെ ആത്മസത്ത വേര്‍പെടു ത്താനാവാത്ത വിധം വ്യക്തമല്ലേ? ലോകമെങ്ങുമുള്ള സഞ്ചാരികള്‍ കാഴ്ച കാണലിനായി ഇത്തരം നഗ്നാഭാസ ശില്പങ്ങളുള്ള ലക്ഷക്കണക്കായ ക്ഷേത്രങ്ങളി ലെത്തുമ്പോള്‍, ഭാരത സര്‍ക്കാര്‍ അവരില്‍ നിന്നും കോടിക്കണക്കിനു രൂപ ആദായ മുണ്ടാക്കുമ്പോള്‍ നമുക്കെങ്ങനെ സൗന്ദര്യ മത്സരങ്ങളെ തെറ്റുപറയാനാകും? എന്തുകൊണ്ട് ഉത്തര്‍ പ്രദേശ് ഗവണ്‍മെന്റ് സൗന്ദര്യ മത്സരങ്ങള്‍ നിരോധിച്ചു? ആഭാസ നന്ഗന ചിത്രങ്ങളുടെ കാഴ്ച ന്യായീകരിക്കുമ്പോള്‍ സൗന്ദര്യ മത്സരങ്ങളെ എന്തുകൊണ്ട് ന്യായീകരിച്ചു കൂടാ? സൗന്ദര്യ മത്സരങ്ങള്‍ നിരോധിക്കുന്നവര്‍ ആഭാസ ശില്പദര്‍ശനം കൂടി തടയുകയോ, അവ നീക്കം ചെയ്യുക തന്നെയോ വേണ്ടതല്ലേ?

----------------------------
പുസ്തകം: മതങ്ങള്‍ ഒരു വിമര്‍ശന പഠനം 
എസ് ജയരാമറെഡ്ഡി
പരിഭാഷ: സി കെ കയ്യാലേത്ത്
പ്രസാധനം: മൈത്രി ബുക്‌സ് തിരുവനന്തപുരം
വില: 160 രൂപ

2015, മേയ് 25, തിങ്കളാഴ്‌ച

ഗോവധ നിരോധന കാലത്ത് കേശവദേവിന്റെ പ്രസക്തി - ഡി പ്രദീപ് കുമാര്‍

ഡി പ്രദീപ് കുമാര്‍
(ഗോമാംസം കഴിച്ചതിന് ദലിതര്‍ ആക്രമിക്ക പ്പെടുകയും, ഗോവധ നിരോധനം തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായി സംഘപരിവാര്‍ കക്ഷിരാഷ്ട്രീയ അജണ്ടയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത പശ്ചാത്തല ത്തിലാണ് ഈ കുറിപ്പ്)

ഒറ്റക്ക് ഭൂരിപക്ഷം കിട്ടുമെങ്കില്‍ ഈ സ്വപ്‌നം സത്യമായി ഭവിച്ചിടും. അങ്ങനെയുള്ള ഹിന്ദു സ്വര്‍ഗഭൂവില്‍ ഒരൊറ്റ ഗോമാതാവും ബീഫാക്ക പ്പെടുകയില്ല. അവരെ ഊട്ടി ഉറക്കാന്‍ ലോക ബാങ്കീന്നോ ഐഎംഎഫീന്നോ ലോണ്‍ പോലും തരമാക്കപ്പെടും. ബീഫ് തിന്നുന്നവരെ തൂക്കിക്കൊല്ലണം. അല്ലെങ്കില്‍ ജീവപര്യന്തം ഉണ്ട തീറ്റിക്കുക യെങ്കിലും വേണം. ഉമാഭാരതി മാതാജി തന്റെ കാവി രാജ്യത്ത് നടപ്പിലാക്കി ത്തുടങ്ങിയ ഗോസംരക്ഷണം ഏവര്‍ക്കും മാതൃകയാക്കാ വുന്നതാണ്. ബീഫ് കഴിച്ചുവെന്ന് സംശയിക്ക പ്പെടുന്നവരെ പൊലീസും വെറ്റനറി ഉദ്യോഗസ്ഥരും ചേര്‍ന്ന് തൂക്കി യെടുത്ത് കൊണ്ടുപോയി കുറ്റകൃത്യം തെളിയിക്കും. ഈ മഹാപാതകം ചെയ്തതിന് അവരുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ ഖജാനയിലേക്ക് മുതല്‍ക്കൂട്ടും. പിന്നെ, ഗോമാതയെ ആക്ഷേപിക്കുന്ന കഥയോ കവിതയോ സിനിമയോ ഒക്കെ പടയ്ക്കുന്നവരേയും വേണ്ടവിധം കൈകാര്യം ചെയ്യും. പശുക്കള്‍ ഇങ്ങനെ ഫസ്റ്റ് ക്ലാസായി സംരക്ഷിക്ക പ്പെടുന്നതോടെ ഭാരതം വീണ്ടും വീണ്ടും വെട്ടിത്തിളങ്ങും. പുരി ശങ്കരാചാര്യരും വിനോബാ ഭാവയും ഇതുകണ്ട് നിര്‍വൃതിയടയട്ടെ!

പണ്ടുപണ്ട്, അതായത് 1967 ല്‍ ശങ്കരന്‍ ഗോഹത്യാ നിരോധനത്തിനു വേണ്ടി കുറേ ഇരുകാലികളേയും കൂട്ടി പാര്‍ലമെന്റിന് മുന്നില്‍ കുത്തിയിരുന്നപ്പോള്‍, നമ്മുടെ പി. കേശവദേവിന്റെ രക്തം തിളച്ച കഥ ഓര്‍മ്മവരുന്നു. 'എന്നാണ്, ഹേ ബ്രാഹ്മണരൊക്കെ തനി പച്ചക്കറി ക്കാരായത്?!' എന്ന് ദേവ് വിളിച്ചു ചോദിച്ചു. 'ഏയ്, നിങ്ങളല്ലേ ഇത്രയും കാലം നല്ല പശുഇറച്ചി തിന്ന് തടിച്ചു കൊഴുത്തത്? എന്താ ഇപ്പോള്‍ വീണ്ടും സ്വല്പം കഴിച്ചു നോക്കുന്നോ?' എന്ന് അദ്ദേഹം ചോദിച്ചു കളഞ്ഞു.

മാത്രമല്ല, ആദിശങ്കരാ ചാര്യരുടെ ജന്മസ്ഥലമായ കാലടിയില്‍ സര്‍വര്‍ക്കും താന്‍ ഗോമാംസസദ്യ നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കാലടിയില്‍ പശുവിറച്ചി വിളമ്പിയാല്‍ ഹിന്ദുധര്‍മം തകര്‍ന്നു വീണാലോ എന്ന് ഭയന്ന്, സര്‍ക്കാര്‍ കേശവദേവിനെ പിടിച്ച് അകത്തിട്ട് കേസെടുത്തു.

കേശവദേവ്
വേദങ്ങളും ഉപനിഷത്തുകളും ഉദ്ധരിച്ച് അദ്ദേഹം അന്ന് ഒരുഗ്രന്‍ കുറിപ്പെഴുതി പ്രസിദ്ധപ്പെടുത്തി.

ദേവ് പറഞ്ഞതിങ്ങ നെയായിരുന്നു: വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും ഋഎഴുതിയ ഋഷിമാ രെല്ലാം ബീഫടിക്കുന്ന വരായിരുന്നു. ഋഗ്വേദത്തില്‍ പറയുന്നത്, ഐശ്വര്യ സിദ്ധിക്കായി വായു ഭഗവാനെ പ്രീതിപ്പെടുത്താന്‍ തടിച്ചു കൊഴുത്ത പശുക്കുട്ടിയെ കൊന്ന് മാംസത്തിന്റെ ഒരു ഭാഗം ഹോമ കുണ്ഡത്തില്‍ അര്‍പ്പിക്കുകയും ശേഷമുള്ളത് പാചകം ചെയ്ത് കഴിക്കുകയും ചെയ്യണമെന്നാണ്.

ദേവ് തുടര്‍ന്ന് ഇങ്ങനെ പറഞ്ഞു: 'പ്രസിദ്ധ പണ്ഡിതന്മാരും സമവാഗ്മി കളുമായ മക്കളുണ്ടാക ണമെങ്കില്‍ വെളുത്ത പശുവിന്റെ മാംസത്തോ ടൊപ്പം അരിയും നെയ്യും ചേര്‍ത്ത് പാചകം ചെയ്ത് കഴിക്കണമെന്ന് ബൃഹദാരണ്യ കോപനിഷത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.'

മഹാഭാരതത്തില്‍ രന്തിദേവന്‍ ബ്രാഹ്മണര്‍ക്ക് കൊടുത്ത ഗോമാംസ സദ്യയെ പറ്റിയുള്ള കഥ പറയുന്നുണ്ട്. 2000 പശുക്കളെ കൊന്നിട്ടും ബ്രാഹ്മണര്‍ക്ക് വിളമ്പാനുള്ള മാംസം തികഞ്ഞില്ല. അതുകൊണ്ട് രന്തി ദേവന്‍ ബ്രാഹ്മണരോട് മാപ്പു പറഞ്ഞു: 'അല്ലയോ മഹാബ്രാഹ്മണരേ! പണ്ടത്തെ പോലെ ഇപ്പോള്‍ സുലഭമായി പശുക്കളെ കിട്ടുന്നില്ല. ഉള്ളതു കൊണ്ട് തൃപ്തിപ്പെടാന്‍ കാരുണ്യമുണ്ടാവണേ!'

ഉമാഭാരതി മധ്യപ്രദേശില്‍ ഗോമാംസം നിരോധിച്ചപ്പോള്‍ ഇങ്ങനെ പറഞ്ഞ് അവരെ നിശബ്ദയാക്കാന്‍ അവിടെ ഒരു കേശവദേവ് ഉണ്ടായി ല്ലെന്നത് സമകാലിക ചരിത്രത്തിന്റെ ദുര്യോഗമാകണം. അതിനാല്‍, കേന്ദ്രത്തില്‍ ഒറ്റക്ക് ഭരണം പിടിക്കുന്ന കാലമെത്തുമ്പോള്‍ ബീഫ് കഴിക്കുന്നവരെ തൂക്കിക്കൊല്ലാന്‍ ഒരു മേനകാ ഗാന്ധിയെ, പ്രത്യേക വകുപ്പില്‍ മന്ത്രിയാക്കി നിയമിക്കില്ലെന്ന് ആരുകണ്ടു?

അന്ന് സാംസ്‌കാരിക പൊലീസുകാരെ വിട്ട് മുന്‍ചൊന്ന തോന്ന്യാസങ്ങള്‍ ഉള്‍ക്കൊള്ളുന്ന വേദേതിഹാസങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും അത് വായിക്കുന്നവരുടെ കണ്ണ് കുത്തിപ്പൊ ട്ടിക്കുകയും ചെയ്തു കൂടായ്ക യില്ല. രാമനും സീതയും ലക്ഷ്മണനും നോണ്‍വെജാ യിരുന്നുവെന്ന് രാമായണ ശ്ലോകങ്ങള്‍ ഉദ്ധരിച്ച് ആരെങ്കിലും സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ 'പോട്ട' ചാര്‍ത്തി അവരെ തുറുങ്കിലടക്കില്ലെന്നാ രറിഞ്ഞു! മമതയുടെ നാട്ടിലെ പൂണൂല്‍ ധാരികള്‍ നല്ല മത്തിയും അയലയും കഴിക്കുന്ന മത്സ്യപ്രിയരാകാന്‍ ഏതെങ്കിലുമൊരു തൊഗാഡിയ അവറ്റകളേയും പിടിച്ചകത്തി ടണമെന്ന് അലറിവിളിക്കുമോ? ദില്ലിയിലെ ഭൂദേവര്‍ ഉള്ളി പോലും കഴിക്കാത്ത ശുദ്ധ പച്ചക്കറി ഭോജികളായാല്‍ അവിടെ ഉള്ളി കഴിക്കുന്നവരെ ദേശദ്രോഹികളാക്കി പ്രഖ്യാപിക്കുന്ന നിയമനിര്‍മാണം നടത്താനും കാവിപ്പട ത്തലവര്‍ക്ക് ദര്‍ശന മുണ്ടാകുമോ? അങ്ങനെ വരുമ്പോള്‍, പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ ഒരു ഉള്ളി സദ്യ നടത്താന്‍ ആര് മുന്നോട്ടു വരും?

(വര്‍ത്തമാനം, ഏപ്രില്‍ 5, 2004)

പുസ്തകം: (അ)വര്‍ണാശ്രമത്തിലെ വെണ്ണപ്പാളികള്‍
ഡി പ്രദീപ് കുമാര്‍
പ്രസാധകര്‍: 'ഉണ്‍മ പബ്ലിക്കേഷന്‍സ്',നൂറനാട് പി ഒ, ആലപ്പുഴ
വില:55 രൂപ 

ഫോണ്‍:0479-2385585

ഡോ. അംബേഡ്കര്‍: മതപരിവര്‍ത്തനവാദം - രവി കുമ്മഞ്ചേരിതദ്ദേശീയ-മതസാംസ്‌കാരിക മൂല്യങ്ങളാല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഹീനമായ അപമാനവും അനീതികളും സഹിക്കേണ്ടി വന്ന ജാതി വ്യവസ്ഥയുടെ ഇരകളാണ് ദലിതര്‍. അതുകൊണ്ടുതന്നെ ഉപരിജാതിവ്യവഹാര നിര്‍മിതികളെയും അതിന്റെ നിഗൂഢതകളെയും അപനിര്‍മിച്ചെടുക്കുക എന്നതാണ് പ്രധാനം. ഇന്ത്യയിലെ അടിസ്ഥാന ജനതയുടെ ജീവിതാവസ്ഥയുമായി ബന്ധപ്പെട്ടാണ് അംബേദ്കര്‍ തന്റെ മതവിചാരം നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ മതവ്യവഹാരത്തെ രാഷ്ട്രീയ വ്യവഹാരമായി പരിഗണിക്കുകയാണ് അംബേദ്കര്‍ ചെയ്യുന്നത്. 'ഹിന്ദുക്കളില്‍ നിന്ന് അകലെ'7 എന്ന പ്രബന്ധം ഈ അര്‍ത്ഥത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. മതത്തെകുറിച്ചുള്ള കാഴ്ചപ്പാട് അവതരിപ്പിക്കുന്നതോടൊപ്പം പുതിയൊരു രാഷ്ട്രീയ സമൂഹത്തെ കൂടി അത് മുന്നില്‍ കാണുന്നു.

1936 മേയ് 12ന് ബോംബെയില്‍ ചേര്‍ന്ന മഹറുകളുടെ സമ്മേളനം ഹിന്ദുമതം ഉപേക്ഷിച്ച് മറ്റേതെങ്കിലും മതം സ്വീകരിക്കുന്നതിനെക്കുറിച്ച് പ്രമേയം പാസാക്കുകയുണ്ടായി. അസ്പൃശ്യരുടെ മതപരിവര്‍ത്തന ത്തിനെതിരായി ഉന്നയിക്കാവുന്ന നാല് തടസ്സവാദങ്ങളെ അംബേദ്കര്‍ ഇവിടെ വ്യക്തമാക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു.

1. മതപരിവര്‍ത്തനം കൊണ്ട് അസ്പൃശ്യര്‍ക്ക് എന്ത് നേടാനാവും. അതുവഴി അവരുടെ പദവിക്ക് യാതൊരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല.
2. എല്ലാ മതങ്ങളും സത്യമാണ്, എല്ലാ മതങ്ങളും നന്മയാണ്. മതം മാറുന്നത് വൃഥാവിലാണ്.
3. അസ്പൃശ്യരുടെ മതം മാറ്റത്തിന് രാഷ്ട്രീയ സ്വഭാവമുണ്ട്.
4. അസ്പൃശ്യരുടെ മതം മാറ്റം വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ലാത്തതുകൊണ്ട്, അത് ആത്മാര്‍ത്ഥതയോടെയുള്ളതല്ല.

അസ്പൃശ്യരുടെ ജീവിതാവസ്ഥയുടെ സമഗ്രസാന്നിധ്യത്തില്‍ വെച്ച് ഈ നാല് വാദങ്ങളെയും സൂക്ഷ്മമായി അദ്ദേഹം വിശകലനം ചെയ്യുന്നുണ്ട്. മധ്യകാലഘട്ടത്തിലെ ക്രിസ്തുമതത്തിലേക്ക് നടന്ന പരിവര്‍ത്തനങ്ങളെ പരാമര്‍ശിച്ചു കൊണ്ട് മതം മാറ്റപ്രക്രിയ മേലെനിന്ന് താഴോട്ടാണ് നടന്നത് എന്ന് അംബേദ്കര്‍ പറയുന്നു. ആദ്യം രാജാവു മാറുന്നു കൂടെ ജനങ്ങളും. നിര്‍ബന്ധത്തിന്റെയും വഞ്ചനയുടെയും ഫലമായി മതം മാറ്റം നടന്ന സംഭവങ്ങളും ചരിത്രത്തില്‍ നിന്ന് അദ്ദേഹം ഉദാഹരിക്കുന്നു.

അസ്പൃശ്യരുടെ മതം മാറ്റം സ്വയം തെരഞ്ഞെടുപ്പിന്റെ ഭാഗമായിരിക്കു മെന്നും അതിന്റെ ആത്മാര്‍ത്ഥതയില്‍ സംശയിക്കേണ്ടതില്ലെന്നുമാണ് അംബേദ്കറുടെ നിലപാട്. ഇതിന്റെ ഭാഗമായി മതം മാറ്റത്തിന്റെ രാഷ്ട്രീയസ്വഭാവത്തെയും അദ്ദേഹം ഖണ്ഡിക്കുന്നു. കാരണം ഇന്ത്യയിലെ ഓരോ മതവിഭാഗത്തിനും ഭരണഘടനാപരമായ പ്രത്യേക പരിരക്ഷയു ണ്ടെന്നും മതം മാറിയാലും ഇല്ലെങ്കിലും ഈ രാഷ്ട്രീയാവകാശങ്ങള്‍ അവര്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രാഷ്ട്രീയനേട്ടവുമായി മതപരിവര്‍ത്തനത്തിന് ബന്ധമില്ലെന്ന് സൂചിപ്പിക്കുന്നതുവഴി അതിനേക്കാള്‍ വലിയൊരു സാമൂഹികലക്ഷ്യമാണ് അംബേദ്കര്‍ മുന്നില്‍ കാണുന്നത്.

എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് ഒന്നു തന്നെയാണെന്ന ആശയത്തെ അംബേദ്കര്‍ അംഗീകരിക്കുന്നില്ല. എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് ഒന്നു തന്നെയായതുകൊണ്ട്, ഒന്നിനു പകരം മറ്റൊന്നിനെ സ്വീകരിക്കുന്നതില്‍ യാതൊരു യുക്തിയുമില്ലെന്ന നിഗമനത്തിലെത്തി ചേരുന്നു. ജീവിത ത്തിന്റെ അര്‍ത്ഥം 'നന്മ' കണ്ടെത്താനുള്ള യത്‌നത്തിലാണെന്ന കാര്യത്തില്‍ എല്ലാ മതങ്ങളും യോജിക്കുന്നുണ്ട്. എന്നാല്‍ ഒരു മതത്തിന് മറ്റൊരു മതത്തേക്കാള്‍ പ്രാമുഖ്യമുണ്ട് എന്ന് തറപ്പിച്ചു പറയുന്നതില്‍ യാതൊരു യുക്തിയുമില്ലെന്ന പരികല്പന അബദ്ധമാണ്. മാത്രമല്ല എന്താണ് നന്മ എന്ന ചോദ്യത്തിന് എല്ലാ മതങ്ങളുടെയും ഉത്തരം ഒരു പോലെയല്ല. സാഹോദര്യമാണ് നന്മയെന്ന് ഒരു മതം വിശ്വസിക്കുന്നു. ജാതിയും അയിത്തവുമാണ് നന്മയെന്ന് മറ്റൊരു മതം വിശ്വസിക്കുന്നു.9 ഈ വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ എല്ലാ മതങ്ങളും ഒരു പോലെയാ ണെന്നു പറയുന്നതില്‍ യാതൊരു യുക്തിയുമില്ലെന്ന് അംബേദ്കര്‍ സ്ഥാപിക്കുന്നു.

ദലിത് ജീവിതാവസ്ഥയില്‍ നിന്നു കൊണ്ട്, താരതമ്യശാസ്ത്രത്തിന്റെ രീതിശാസ്ത്രം ഉപയോഗിച്ച് ഹിന്ദുമതത്തെ അംബേദ്കര്‍ വിശകലനം ചെയ്യുന്നു. ഒരു മതമെന്ന നിലയ്ക്ക് ഹിന്ദുമതത്തിന്റെ മേന്മയെന്തെന്ന് വ്യക്തമാക്കാന്‍ ജാതിഹിന്ദുക്കളോട് ആവശ്യപ്പെടുമ്പോള്‍ അവര്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. മാത്രമല്ല അസ്പൃശ്യനെ മുന്‍നിര്‍ത്തി ഹിന്ദുമതത്തിന് എന്തു കുഴപ്പമാണുള്ളത് എന്ന് ചോദിക്കാന്‍ ഒരു ഹിന്ദുവിനും ധൈര്യമുണ്ടാവില്ല എന്ന് അംബേദ്കര്‍ പറയുന്നു. എല്ലാ മതങ്ങളും നല്ലതാണെന്ന ആശയം താരതമ്യശാസ്ത്രം ഉണ്ടാക്കിയ മതമാണെന്നും അതിലാണ് ഹിന്ദുക്കള്‍ അഭയം തേടുന്നതെന്നുമാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

മതംമാറ്റത്തെ സംബന്ധിച്ച എതിര്‍വാദങ്ങളില്‍ മൂന്നെണ്ണത്തെ തള്ളികളഞ്ഞ ശേഷം ഒന്നാമത്തെ വാദത്തെ ദലിത് ജീവിതാവസ്ഥയുമായി ചേര്‍ത്തു വെച്ച് വിശദമായി പരിശോധിക്കുന്നു. മധ്യകാല മതസങ്കല്പവും ആധുനിക മതസങ്കല്പവും തമ്മിലുള്ള വ്യതിരിക്തസ്വഭാവത്തെ വ്യക്ത മാക്കിയ ശേഷം മതത്തെ മനുഷ്യനും ദൈവവുമായുള്ള വ്യക്തിപരമായ കാര്യമായി പരിഗണിക്കാതെ മൗലികതയുടെ തലത്തില്‍ വീക്ഷിക്കുകയാണ് അംബേദ്കര്‍. മതത്തിന്റെ ചടങ്ങുകളും ഉദ്ദേശ്യങ്ങളും മനസ്സിലാക്കു ന്നതിന് അതിനെ ദൈവവിജ്ഞാനീയത്തില്‍ നിന്ന് വേര്‍പ്പെടുത്തി കാണണമെന്ന് അദ്ദേഹം പറയുന്നു.

മതത്തിന്റെ പ്രാഥമികമായ ഉള്ളടക്കം സാമൂഹികമാണെന്നും അതിനാല്‍ മതം പ്രകൃത്യതീതമാണ് എന്ന ആശയത്തെ ഉപേക്ഷിക്കേണ്ടതുമുണ്ട്. ജീവിതവും അതിന്റെ പരിപാലനവും വര്‍ത്തമാനകാല സമൂഹത്തില്‍ പോലും പ്രധാനമാണ്. ഇവിടെ മതപഠനത്തിന് സംഭവിച്ചിട്ടുള്ള പരിണാമം അദ്ദേഹം വിലയിരുത്തുന്നുണ്ട്. അപരിഷ്‌കൃതജനതയുടെ മതത്തിലെ മുഖ്യമായ അംശം മനുഷ്യന്റെ അസ്തിത്വത്തിന്റെ പ്രാഥമികഘടകങ്ങളാണെന്ന് കണ്ടെത്തുന്നതില്‍ പഠിതാക്കള്‍ പരാജയപ്പെട്ടു. അതുകൊണ്ടാണ് ഇന്ദ്രജാലം, ഭ്രഷ്ട്, കുലചിഹ്നം എന്നിവയുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങള്‍ എന്നിവയില്‍ പഠിതാക്കള്‍ ശ്രദ്ധിച്ചത്. എന്നാല്‍ ഇവയെല്ലാം മതത്തിന്റെ മാര്‍ഗ്ഗം മാത്രമാണെന്നും, ലക്ഷ്യമ ല്ലെന്നും അംബേദ്കര്‍ പറയുന്നു. മതത്തിന്റെ ലക്ഷ്യം സാമൂഹികജീവതം പരിപാലിക്കലും പവിത്രീകരിക്കലുമാണ്. അങ്ങനെ നോക്കുമ്പോള്‍ സാമൂഹിക ആകര്‍ഷണത്തിന്റെ ഏറ്റവും സ്വാധീനമുള്ള ശക്തിയാണ് മതം.

മതത്തിന്റെ ധര്‍മം സാമൂഹികമാണെന്ന് സ്ഥാപിക്കുന്ന അംബേദ്കര്‍ ബാല്‍ഫോര്‍ പ്രഭു (ഘീൃറ ആമഹ എീൗൃ) പരമജ്ഞാനസിദ്ധാന്തികളോട് ഉന്നയിച്ച ചോദ്യം ഹൈന്ദവ വക്താക്കളോട് ചോദിക്കുന്നു. മനുഷ്യഗണം എന്ന നിലയ്ക്ക് അസ്പൃശ്യരുടെ മാഹാത്മ്യം, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യബന്ധം, ബന്ധുത്വം, പെരുമാറ്റം, സൗഹൃദം പരസ്പര അംഗീകാരം എന്നിവ അംഗീകരിക്കാന്‍ ഹിന്ദുക്കള്‍ തയ്യാറാകുമോ എന്ന ചോദ്യത്തിന് അതെ എന്ന് ഉത്തരം നല്‍കാന്‍ ഒരു ഹിന്ദുവും തയ്യാറാകില്ല എന്ന് അംബേദ്കര്‍ നിരീക്ഷിക്കുന്നു.10 കാരണം ഇന്ത്യന്‍ സാമൂഹിക ഘടന പടുത്തുയര്‍ത്തിയിരിക്കുന്നത് ഹൈന്ദവനാഗരിക തയുടെയും സംസ്‌കാരത്തിന്റെയും സവിശേഷോല്‍പന്നമായ ജാതി വ്യവസ്ഥയിന്മേലാണ്. ഇത് ചില ജാതികള്‍ക്ക് സമസ്ത അധികാരവും അവകാശവും കല്പിച്ചു നല്‍കുമ്പോള്‍ ചില ജാതികള്‍ക്ക് അധികാരവും അവകാശവും നിഷേധിക്കുന്നു.

ദലിതന്റെ അന്തസ്സും ആത്മാഭിമാനവുമായി പൊരുത്തപ്പെട്ടു പോകുന്ന തല്ല ഹിന്ദുമതമെന്ന് അതിന്റെ അയിത്ത സങ്കല്പം വ്യക്തമാക്കുന്നുണ്ട്. അയിത്തത്തെ നിയമവല്‍ക്കരിക്കുന്ന ഒരു മതസംഹിതയുമായി എങ്ങനെ യാണ് അസ്പൃശ്യര്‍ ഒത്തുപോകുന്നത് എന്ന ചോദ്യം അംബേദ്കര്‍ ഉന്നയിക്കുന്നുണ്ട്. അയിത്തം ഹിന്ദുമതത്തിന്റെ ഭാഗമാണ്. ഒരു ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം തന്റെ താഴെ അസ്പൃശ്യനുണ്ടെന്ന ബോധം അയാളുടെ ശ്രേഷ്ഠതയ്ക്കു കാരണമാണ്. ഹിന്ദുവിന്റെ ഈ ശ്രേഷ്ഠതാബോധത്തെ നിലനിര്‍ത്താന്‍ എം. എസ്. ഗോള്‍വാള്‍ക്കറും വിവേകാനന്ദനും ഒരുപോലെ ശ്രമിക്കുന്നതായി കാണാം. 

1951 ല്‍ ബ്രാഹ്മണത്വം സംഘിന്റെ പ്രചോദനവും ക്ഷത്രിയത്വവും അതിന്റെ പോരാട്ടതന്ത്രവുമാണെന്ന് ഗോള്‍വാക്കര്‍ പറഞ്ഞു.11 മാത്രമല്ല വര്‍ണവ്യവസ്ഥയെയും ജാതിവ്യവസ്ഥയെയും അംഗീകരിക്കുകയും ആര്യന്‍ എന്ന പദത്തെ സംസ്‌കാരസമ്പന്നന്‍ എന്ന തലത്തില്‍ വ്യാഖ്യാനിക്കുകയും ചെയ്യുന്നു.12 വിവേകാന്ദനാകട്ടെ മാതൃകാപുരുഷ നായി ബ്രാഹ്മണനെ കാണുന്നു. ഈശ്വരന്റെ ആളുകളായതുകൊണ്ട് മാതൃകാപുരുഷന്‍ ബ്രാഹ്മണനാണ്. സത്യയുഗത്തില്‍ ഒരു ജാതിയേ ഉണ്ടായിരുന്നുള്ളൂവെന്നും അതുബ്രാഹ്മണജാതിയായിരുന്നുവെന്നും വിവേകാനന്ദന്‍ പറഞ്ഞു.13 മാത്രമല്ല ജാതിയെ നൈസര്‍ഗ്ഗികമായ ഒരു ചിട്ടയായി അദ്ദേഹം കാണുന്നു. സാമൂഹ്യജീവിതത്തില്‍ ഓരോരുത്തര്‍ക്കും ഓരോ ചുമതല നിര്‍വ്വഹിക്കാന്‍ ജാതി അവസരം നല്‍കുന്നു. അതുകൊണ്ട് ഒരാള്‍ മറ്റൊരാളേക്കാള്‍ വലിയവനാണെന്ന് വരുന്നില്ല എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.14 എന്നാല്‍ അസ്പൃശ്യരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം അവരുടെ സാമൂഹികമായ ഒറ്റപ്പെടലാണ്. സാമൂഹികമായ ഒറ്റപ്പെടലും ജാതീകൃതമായ അസമത്വവും ഒഴിവാക്കികൊണ്ടേ അയിത്തജാതിക്കാര്‍ക്ക് സ്വത്വം സ്ഥാപിക്കാനാവൂ എന്നാണ് അംബേദ്കര്‍ പറഞ്ഞത്.

രവി കുമ്മഞ്ചേരി
സാമൂഹികമായ ഒറ്റപ്പെടലില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരുപാധി ജാതിചിന്തയില്‍ നിന്ന് മുക്തമായ ഒരു സമുദായവുമായി ബന്ധുത്വം സ്ഥാപിക്കുക എന്നതാണ് കരണീയമായിട്ടുള്ളത്. തന്റെ കാഴ്ചപ്പാട് വ്യക്തമാക്കാന്‍ പ്രൊഫ: റോബര്‍ട്ട് സണ്‍ സ്മിത്തിനെ അദ്ദേഹം ഉദ്ധരിക്കുന്നു.

ബന്ധുജനം എന്നത് വ്യക്തികളുടെ ഒരു ഗ്രൂപ്പായി രുന്നു. ശാരീരികഐക്യം എന്ന് വിശേഷിപ്പിക്കത്തക്ക വിധം അവരുടെ ജീവിതങ്ങള്‍ തമ്മില്‍ അത്ര കണ്ട് ബന്ധപ്പെട്ടിരിക്കുന്നു. ഒരു സാധാരണ ജീവിതത്തിന്റെ ഘടകങ്ങളായി അവര്‍ കണക്കാക്കപ്പെടും. ബന്ധുജനത്തില്‍പ്പെട്ടയാളുകള്‍ സമ്പൂര്‍ണ്ണമായ ഒരു ജീവിതം കണക്കെ ചൈതന്യവത്തായ ഏകരക്തപിണ്ഡം പോലെ, മജ്ജയും മാംസവും പോലെ, സ്വയം കണക്കാക്കി. മറ്റുള്ളവരില്‍ ക്ലേശമുണ്ടാക്കാതെ ഇവരില്‍ ഒരാളെ സ്പര്‍ശിക്കാന്‍ കഴിയുമായിരുന്നില്ല.