"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഏപ്രിൽ 6, തിങ്കളാഴ്‌ച

'പാപ്പിലിയോ ബുദ്ധ'കളെ ആവശ്യമുണ്ട്


''ഇ എം എസിന്റെ ജാതീയതയെപ്പറ്റി ഗാന്ധിയുടെ ജാതി വര്‍ണ്ണാശ്രമ വ്യവസ്ഥകളെ പ്പറ്റിയോ ചരിത്രപരമായി വിശകലനം ചെയ്യുക എന്നത് എന്നെ സംബന്ധിച്ച് എളുപ്പമല്ല. പക്ഷേ എനിക്ക് ഉറപ്പായും പറയാവുന്നതെ ന്താന്നാല്‍ ഈ സിനിമയെ നിരോധിക്കേണ്ടത് ഇതിന്റെയും വലതിന്റെയും രാഷ്ട്രീയബോധത്തെ നിലനിര്‍ത്തു ന്നതിന് വളരെ നിര്‍ണ്ണായകമായണ്. അതേ സമയം തന്നെ ഇത് സാധാരണക്കരന്റെ മുന്നില്‍ പ്രദര്‍ശിപ്പിക്കേണ്ടത് ഒരു ദളിത്- കീഴാള രാഷ്ട്രീയ ധാരയുടെ നിര്‍മ്മാണത്തിനും പ്രവര്‍ത്തനത്തിനും അനിവാര്യ മാണ്. പാപ്പിലിയോ ബുദ്ധ കേരളവും ഇന്ത്യയും കണ്ട ഏറ്റവും നല്ല സിനിമയാണെന്ന് വാദിക്കാനല്ല എന്റെ ശ്രമം. അതേ സമയം തന്നെ കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്‌ക്കാരിക ചരിത്രത്തെ അലോസരപ്പെടുത്താനും പുനരാലോചിക്കാനും നമുക്ക് കൂടുതല്‍ പാപ്പിലിയോ ബുദ്ധകളെ ആവശ്യമുണ്ട്.

ആദ്യം തന്നെ പറയട്ടെ, ഞാനൊരു സിനിമാ നിരൂപകനോ വിവര്‍ത്തകനോ അല്ല. എന്റെ സിനിമയോടുള്ള ബന്ധം ഒരു സിനിമാക്കാരന്റെതാണ്. എന്റെ സുഹൃത്തുക്കള്‍ എന്നെ ഒരു 'സിനിമാഭാന്ത്രന്‍' എന്ന് വിശേഷിപ്പിക്കാറുണ്ട്. ഞാന്‍ ദില്ലിയിലെ ഒരു ഹോട്ടലില്‍ വര്‍ക്കു ചെയ്യുന്ന തൊഴിലാളിയാണ്. എന്റെ ' സിനിമാഭ്രാന്ത്' ഓര്‍ത്തതിനാലാകണം ഒരു മലയാളം സനിമ ദില്ലി പ്രസ് ക്ലബ്ബില്‍ ഫ്രീയായി കാണുന്നതിനു വരുന്നോ എന്ന് ചോദിക്കാനിടയായത്. ഈ സിനിമ കാണാന്‍ പോകുമ്പോള്‍ എന്റെ മനസില്‍ ഞാനിപ്പോള്‍ എഴുതുന്ന, അല്ലെങ്കില്‍ എഴുതവാന്‍ പോകുന്ന ഒരു വാചകവും വാക്യവും ഉണ്ടായിരുന്നതേയില്ല. പക്ഷേ, ഈ സിനിമ കണ്ടറിങ്ങിയ ഇടവും സമയവും മുതല്‍ ഈ സിനിമ സെന്‍സര്‍ ബോര്‍ഡ് നിരോധിച്ചു എന്നറിഞ്ഞതു മുതല്‍ എനിക്കു തോന്നി എന്നാലാവും വിധം ഈ സിനിമയോടും അതിന്റെ നിരോധനത്തോടും പര്തികരിക്കാന്‍ ഞാന്‍ കടപ്പെട്ടവന്‍ ആണ് എന്ന്. 

ഞാന്‍ കണ്ട സിനിമ കേരളത്തിന്റെ സമകാലീന അല്ലെങ്കില്‍ ചരിത്രപരമായ ഈദിവാസി- ദലിക്ക് അനുഭവങ്ങള്‍ ചിത്രകരിക്കുന്ന 'പാപ്പിലിയോ ബുദ്ധ' ആണ്. എന്നെ സംബന്ധിച്ച് ഈ സിനിമയുടെ ആദ്യവിജയമെന്തന്നാല്‍ അത് ഞാന്‍ പിന്നിട്ടതും അനുഭവിച്ചതുമായ ജീവിതങ്ങളെ വേറിട്ടും വിമര്‍ശനാത്മകമായും നോക്കിക്കാണാന്‍ പ്രേരിപ്പിച്ചു എന്നതാണ്. ഈ സിനിമ പ്രതികരിക്കുന്ന പലഅനുഭവങ്ങളും ഞാനെന്റെ കണ്ണാലെ കണ്ടിട്ടുണ്ട്. പലപ്പോഴും അതിന്റെ നിര്‍മാനുഷികമായ തലങ്ങളെക്കുറിച്ച് ഓര്‍ക്കാതെ തന്നെ ആ അര്‍ത്ഥത്തില്‍ ഈ സിനിമ എന്റെ തന്നെ സാമൂഹികവും, സാമുദായികവും , രാഷ്ട്രീയവും, സാംസ്‌കാരികവുമായ കാഴ്ചയില്ലായ്മ അടയാളപ്പെടുക്കുന്നുണ്ട്. ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നമ്മുടെയെല്ലാം വീട്ടുവളപ്പിനകത്തും പുറത്തും നമ്മുടെ ബന്ധങ്ങളിലും സാമൂഹിക സ്ഥാനങ്ങളിലും പ്രകടമാകുന്നതും അതേ സമയം നാം അംഗീകരിക്കാനോ പ്രതികരിക്കാനോ തയ്യാറാകാത്തതുമായ ദലിത് ജീവിതകാഴ്ചകളുടെ ഒരു നേരനുഭവമാണ് നല്‍കുന്നത്. ഒരു സിനിമയ്ക്ക് എന്റെ സാമൂഹികവും സാംസ്‌ക്കാരിവും രാഷ്ട്രീയവുമായ നിലപാടുകളെ ഇത്രയേറെ കാണേണ്ടതാണെന്നതില്‍ എനിക്കു സംശയമേയില്ല. 

ഈ സന്ദര്‍ഭത്തില്‍ ഞാന്‍ എന്നെപ്പറ്റിത്തന്നെ പറയേണ്ടത് വളരെ പ്രധാനമാണ്. ഞാനൊരു ഇടത്തരം ഈഴവ കുടുംബത്തില്‍ ജനിച്ച ഇടതു രാഷ്ട്രീയ ചായ്‌വുള്ള മലയാളിയാണ്. എന്റെ മൂന്നു പതിപാറ്റാണ്ടത്തെ ജീവിതത്തിനിടയില്‍ ഞാന്‍ യാഥാര്‍ത്ഥ്യങ്ങളെ അതിന്റെ ഏറ്റവും ഭീകരമായ അവസ്ഥകളില്‍ നേരിട്ടിട്ടുണ്ട്. എന്റെ മാനുഷികത, എന്റെ രാഷ്ട്രീയം, എല്ലാം തന്നെ ഈ അനുഭവങ്ങളുടെ പിന്‍തുടര്‍ച്ച യായിരുന്നു. ഞാനതറിയുന്നത് ഇതുപോലുള്ള സിനിമകളിലൂടെയും കീഴാളാനുഭവങ്ങളെ കുറിച്ചുള്ള കേരളത്തിന്റെ പുതു സാംസ്‌കാരിക മണ്ഡലത്തിലൂടെ യുമാണ്. 

എനിക്കിപ്പോളറിയാനാകും ഞാന്‍ സാമൂഹിക ശാസ്തരം പഠിച്ചത് ''സോഷ്യല്‍ സ്റ്റഡീസ് ടെക്സ്റ്റ് ബുക്കി''ല്‍ നിന്നല്ല. മാനുഷിക ബന്ധങ്ങളെക്കുറിച്ചറിഞ്ഞ് ''ഹ്യൂമാനിറ്റസ് ടെക്സ്റ്റ് ബുക്കി''ല്‍ നിന്നല്ല. എന്താണ് സ്‌നേഹവും സാഹോദര്യവും എന്നത് തികച്ചും ഇടതുപക്ഷ മുദ്രാവാക്യങ്ങളില്‍ നിന്നല്ല. അത് ഒരു കീഴാള ആവാസ വ്‌സവ്ഥയുടെ കൂട്ടായ്മകളില്‍ നിന്നും പങ്കുവയ്ക്കലുകളില്‍ നിന്നും ഇല്ലായ്മയുടേതു മാത്രമായ നന്മതളില്‍ നിന്നുമാണ്. എന്റെ തന്നെ ജീവിതത്തില്‍ നിന്നും ഒരുദാഹരണമെടുക്കാം. എന്റെ അച്ചന്റെ പ്രധാന ഉപജീവനമാര്‍ഗ്ഗം തവളപിടുത്തമായിരുന്നു. ഈ ജോലിയെപ്പറ്റി അറിയാവുന്ന ആളുകള്‍ക്കറിയാം, അത് കഠിന്നാദ്ധ്വാനം നിറഞ്ഞതും വളരെയധികം അപകട സാദ്ധ്യതകളുള്ളതുമായ ഒരു ജീവനോപാധിയാണ്. കീഴാള മാനുഷികതയുടെ മഹത്വത്തെപ്പറ്റി എന്റെ അച്ഛന്‍ ഞങ്ങള്‍ മൂന്നു മക്കളോടും അമ്മയോടും എല്ലായ്‌പ്പോഴും പറയുമായിരുന്നു. അച്ഛന്‍ പറയുമായിരുന്നു. ''ഒരു ഗ്ലാസ് വെള്ളം ചോദിച്ച് നായരുടേയും ഈഴവന്റെയോ പുരയിടത്തില്‍ കയറിയാല്‍ വെള്ളമില്ലെന്നു മാത്രമല്ല നമ്മള്‍ കള്ളന്മാരുമായേക്കും.'' എന്നാല്‍ നായര്‍, ഈഴവ വീടുകളെ പോലല്ലാതെ ഒരു പുലയ സമുദായത്തിലോ വേലസമുദായത്തിലോ പെട്ട വീടുകളില്‍ വെള്ളത്തിനായി മുട്ടുകയാണെങ്കില്‍ ഇരിക്കാനൊരു പായയും കുടിക്കാനൊരു കട്ടന്‍ ചായയും ചിലപ്പോഴൊക്കെ അരിമുറുക്കും തരുമായിരുന്നു. ചിലപ്പോള്‍ ഒരു മുറുക്കാനും. ഈയൊരനുഭവം പറഞ്ഞ് ചിലപ്പോള്‍ ഇത്തരം അനുഭവകഥകളോ എന്റെ തന്നെ കീഴാളത്തമോ, ആയിരിക്കണം എന്നെ ഈ സിനിമയെപ്പറ്റി എഴുതുവാന്‍ പ്രേരിപ്പിച്ചത്. എന്റെ അഭിപ്രായത്തില്‍ ഈ സിനിമ ശക്തിമത്താകുന്നത് അതിന്റഎ പച്ചയും കറുപ്പും ആയ ജീവിതാനുഭവദൃശ്യ ങ്ങളിലൂടെയാണ്. 

ഈ സിനിമ മനുഷ്യനും മണ്ണും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ ഊട്ടിയുറപ്പി ക്കുന്നതാണ്. മലയാളത്തിന്റെ അല്ലെങ്കില്‍ മലയാളികളുടെ പൊതു ഇടതുപക്ഷ ബോധത്തേയും അതിന്റെ സദാചാരത്തേയും സിനിമ നിഷേധിക്കുന്നുണ്ട്. ശ്രീ ബുദ്ധന്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുമ്പോഴും ചെരുപ്പുമാലയിട്ട ഗാന്ധിയന്‍ നോക്കുകുത്തി എരിയപ്പെടുമ്പോഴും അതില്‍ കണ്ട കീഴാള സ്ത്രീകളുടേയും സമുദായത്തിന്റേയും നിശ്ചയദാര്‍ഢ്യത്തെ പ്രതിനിധീകരിക്കുമ്പോള്‍ ആ സിനിമ സെന്‍സര്‍ബോര്‍ഡിനു മാത്രമല്ല, മലയാളി പൊതുബോധമണ്ഡലത്തിനു തന്നെ അസ്വാരസ്യമുണ്ടാക്കുന്നതില്‍ എനിക്കത്ഭുതമില്ല. ഇ.എം.എസിന്റെ ജാതീയതയെപ്പറ്റിയോ ഗാന്ധിയുടെ ജാതി വര്‍ണ്മാശ്രമ വ്യവസ്ഥകളെപ്പറ്റിയോ ചരിത്രപരമായി വിശകലനം ചെയ്യുക എന്നത് എന്നെ സംബന്ധിച്ച് എളുപ്പമല്ല. പക്ഷേ എനിക്ക് ഉറപ്പായും പറയാവുന്നതെന്തെന്നാല്‍ ഈ സിനിമ നിരോധിക്കേണ്ടത് ഇടതിന്റേയും വലതിന്റേയും രാഷ്ട്രീയബോധത്തെ നിലനിര്‍ത്തുന്നതിന് വളരെ നിര്‍ണ്ണായകമാണ്. അതേ സമയം തന്നെ ഇത് സാധാരണക്കാരന്റെ മുന്നില്‍ പ്രദര്‍ശിപ്പിക്കേണ്ടത് ഒരു ദലിത്-കീഴാള രാഷ്ട്രീയധാരയുടെ നിര്‍മ്മാണത്തിനും പ്രവര്‍ത്തനത്തിനും അനിവാര്യമാണ്. പാപ്പിലിയോ ബുദ്ധ കേരളവും ഇന്ത്യയും കണ്ട ഏറ്റവും നല്ല സിനിമയാണെന്ന് വാദിക്കാനല്ല എന്റെ ശ്രമം. അതേ സമയം തന്നെ കേരളത്തിന്റേയും ഇന്ത്യയുടേയും സാംസ്‌കാരിക ചരിത്രത്തെ അലോസരപ്പെടുത്താനും പുനരാലോചിക്കാനും നമുക്ക് കൂടുതല്‍ പാപ്പിലിയോ ബുദ്ധകളെ ആവശ്യമുണ്ട്. പാപ്പിലിയോ ബുദ്ധയുടെ നിര്‍മ്മാണവും അതിനോടുള്ള സെന്‍സര്‍ബോര്‍ഡിന്റെ നിഷേധ മനോഭാവവും സ്ഥാപിക്കുന്നതെ ന്തെന്നാല്‍ രാഷ്ട്രീയ സമൂഹങ്ങള്‍ വംശനാശം നേരിടുന്ന ഒരു ജീവി അല്ലെന്നാണ്. 

(ബ്ലോഗില്‍ നിന്നും)