"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജനുവരി 14, ബുധനാഴ്‌ച

അനിവാര്യമായ സ്വാതന്ത്ര്യസമരത്തിന് തയ്യാറാവുക - എ ശശിധരന്‍


എ ശശിധരന്‍
ഇന്‍ഡ്യ സാതന്ത്രമായിട്ട് 65 വര്‍ഷങ്ങള്‍ പിന്നിട്ട് കഴിഞ്ഞു. സ്വതന്ത്ര ഭാരതത്തെ നയിക്കുന്നത് 1950 ല്‍ നിലവില്‍ വന്ന ഭരണഘടനയാണ്. ലോകത്തില്‍ എഴുതപ്പെട്ടതില്‍ വച്ചേറ്റവും ബൃഹത്തും മഹത്തരവുമായ ഭരണഘടന എന്നാണ് ലോകം വാഴ്ത്തുന്നത്. സഹസ്രാബ്ദങ്ങളായി മൃഗതുല്യയാതനകളനുഭവിച്ചിരുന്ന ജനതയെ കൈപിടിച്ചുയര്‍ത്തു ന്നതിനു വേണ്ടി അനേകം വകുപ്പുകളാണ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരി ക്കുന്നത്. അതിലെ അനുഛേദം 5 ഇങ്ങനെ പറയുന്നു. ''ഈ ഭരണഘടനയുടെ പ്രാരംഭത്തില്‍ ഭാരതത്തിന്റെ ഭൂപ്രദേശത്ത് താമസമുളള ഏതൊരാളും, ഭാരതത്തിന്റെ ഭൂപ്രദേശത്ത് ജനിക്കുകയോ, അയാളുടെ മാതാപിതാക്കളില്‍ ആരെങ്കിലും ഭാരതത്തിന്റെ ഭൂപ്രദേശത്ത് ജനിച്ചിരിക്കുകയോ, അല്ലെങ്കില്‍ ആ ആള്‍ അങ്ങനെയുളള പ്രാരംഭത്തിന് തൊട്ടുമുമ്പ് അഞ്ചുവര്‍ത്തില്‍ കുറയാതെ ഭാരതത്തിന്റെ ഭൂപ്രദേശത്ത് സാധാരണയായി താമസിക്കുന്ന ആള്‍ ആയിരിക്കുകയോ, ചെയ്തിട്ടുണ്ടെങ്കില്‍ ഭാരതത്തിലെ ഒരു പൗരന്‍ ആയിരിക്കുന്നതാണ്.''

ഭാരതത്തില്‍ ജനിച്ചു ജീവിച്ചു വരുന്ന ഇവിടെത്തെ ആദിമ ജനത ഇന്‍ഡ്യന്‍ പൗരന്‍മാരാണെന്ന കാര്യത്തില്‍ ആരും ഇതുവരെ തര്‍ക്കം ഉന്നയിച്ചിട്ടില്ല. അപ്പോള്‍ ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ അവകാശാധികാരങ്ങളും അനുഭവിക്കുന്നതിന് ഇവിടെത്തെ പട്ടികജാതി-വര്‍ഗ്ഗ ജനത സര്‍വ്വധാ യോഗ്യരാണ്. ഭരണഘടനയുടെ 13 മുതല്‍ 32 വരെയുളള വകുപ്പുകള്‍ ഓരോ പൗരനും ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളാണ്. അവ ഇങ്ങളെ തരം തിരിച്ചിരിക്കുന്നു.

സമത്വത്തിനുളള അവകാശം
സ്വാതന്ത്രത്തിനുളള അവകാശം
ചൂഷണത്തിനെതിരായ അവകാശം
സാംസ്‌ക്കാരികവും വിദ്യാഭ്യാസപരമായ അവകാശം 
ഭരണഘടനാ സംബന്ധമായ പരിഹാരമാര്‍ഗ്ഗങ്ങള്‍

ഇത്രയുമാണ് ഭരണഘടന ഒരു പൗരനു നല്‍കുന്ന മൗലീകവകാശങ്ങള്‍. ഇനി പട്ടികജാതി-വര്‍ഗ്ഗങ്ങളെ സംബന്ധിച്ചിടത്തോളം ഇവയിലെത്രത്തോളം പ്രായോഗികമാണെന്ന് നമ്മുക്ക് പരിശോധിക്കാം. അനുഛേദം 13(2) ഇങ്ങനെ പറയുന്നു. ''ഈ ഭാഗം നല്‍കിയിട്ടുളള അവകാശങ്ങള്‍ എടുത്തുകളയുകയോ കുറക്കുകയോ ചെയ്യുന്ന യാതൊരു നിയമവും രാഷ്ട്രം നിര്‍മ്മിക്കുവാന്‍ പാടില്ലാത്തതും ഈ ഖണ്ഡം ലംഘിച്ചുകൊണ്ടു നിര്‍മ്മിക്കുന്ന ഏതു നിയമവും ആ ലംഘനത്തിന്റെ വ്യാപ്തിയോളം അസാധുവായിരിക്കുന്നതുമാണ്.'' മൗലീകവകാശങ്ങള്‍ എന്നാല്‍ ഭരണഘടന ഓരോ പൗരനും നിര്‍ബന്ധമായും ഉറപ്പുനല്‍കുന്ന അവകാശങ്ങളാണ്. അവ ഒരു കാരണവശാലും മാറ്റി മിറക്കപ്പെടാന്‍ പാടില്ലാത്തതാണ്. അവ നേടിത്തരേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വവുമാണ്. അതിനു വീഴ്ചപരുത്തുന്ന ഒരു ഭരണകൂടത്തിനും ഭരിക്കാനവകാശമില്ല. പക്ഷേ, കളളന്‍ തന്നെ കാവല്‍ക്കാരനാകുബോള്‍ അവകാശ നിഷേധങ്ങള്‍ തുടര്‍ക്കഥയാകുന്നു. ചോദ്യം ചെയ്യാന്‍ ബാധ്യസ്ഥരായവര്‍ അജ്ഞരും ആജ്ഞാനുവര്‍ത്തികളുമായി അധ:പതനത്തിന്റെ അഗാധര്‍ത്ത ത്തിലായതിനാല്‍ അവ ചോദ്യം ചെയ്യപ്പെടുന്നില്ലെന്നുളള സൗകര്യവും ആനുകൂല്യവും ഭരണവര്‍ഗ്ഗ ത്തിനു ലഭിക്കുകയും ചെയ്യുന്നു. മൗലീകാവകാശത്തിന്റെ ആദ്യഭാഗം സമത്വത്തിനുളള അവകാശമാണ്.

ഇന്‍ഡ്യയിലെ ഓരോ പൗരനും സമന്‍മാരാണെന്നാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. എന്നാല്‍ ഇന്‍ഡ്യയിലെ സാമൂഹ്യ ജീവിതത്തില്‍ അതു നടപ്പിലായിട്ടുണ്ടോ? ഡോക്ടര്‍ അംബേദ്കര്‍ പറഞ്ഞതുപോലെ ''ഒരാള്‍ക്ക് ഒരു വോട്ട് ഒരു വോട്ടിന് ഒരു വില എന്ന തത്വം നാം അംഗീകരരിച്ചു. എന്നാല്‍ നമ്മുടെ സാമൂഹിക സാമ്പത്തീക ജീവിതത്തില്‍ നമ്മുക്കുണ്ടാകുന്നത് അസമത്വമായിരിക്കും. എത്രയും വേഗം ഈ വൈരുദ്ധ്യം നാം ഇല്ലാതാക്കണം. അല്ലെങ്കില്‍ സാമൂഹിക സാമ്പത്തിക അസമത്വമനുഭവിക്കുന്നവര്‍ ഈ സഭ വളരെ പാടുപെട്ടുയര്‍ത്തിയ രാഷ്ട്രീയ ജനാധിപത്യ സംവിധാനം തകര്‍ത്തുകളയും.'' അസമത്വത്തിന്റെ സ്പര്‍ദ്ധ ഇല്ലാത്ത യജമാനനും അടിയാനും ഇല്ലാത്ത വലിയവനെന്നും ചെറിയവനെന്നും ഇല്ലാത്ത ശരിയായ ജനാധിപത്യവും സമാധാനവും രാജ്യത്ത് ഉണ്ടാകണം. അതിനാണ് സമത്വത്തിനുളള അവകാശം ഭരണഘടനയില്‍ സ്ഥാപിതമായത്. എന്നാല്‍ ഭാരതത്തില്‍ അങ്ങനെ യല്ലെന്നാണ് നിരവധി പാഢനകഥകള്‍ നമ്മെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നു. സമത്വത്തിനുളള അവകാശത്തില്‍ ആദ്യത്തേത് നിയമത്തിനു മുമ്പിലുളള സമത്വമാണ്.

അനുഛേദം 14 ഇങ്ങനെ പറയുന്നു:- ''ഭാരതത്തിന്റെ ഭൂപ്രദേശത്തിനകത്ത് യാതൊരാള്‍ക്കും നിയമത്തിന്റെ മുമ്പാകെ സമത്വമോ നിയമങ്ങളുടെ സമമായ സംരക്ഷണമോ നിഷേധിക്കുവാന്‍ പാടുളളതല്ല.'' എന്നാല്‍ ഇവിടെ നിയമത്തിനു മുന്നില്‍ സംരക്ഷിക്കപ്പെടുന്നത് ഇതരരാണ്. നിയമം പാലിക്കപ്പെടുന്നതും പ്രാവര്‍ത്തികമാക്കുന്നതും പട്ടികജാതി-വര്‍ഗ്ഗ ഇതരര്‍ക്കുവേണ്ടിയാണ്. നിയമം നിര്‍മ്മിക്കപ്പെടുന്നതു പോലും ഈ ഉപരിവര്‍ത്തിനുവേണ്ടിയാണ്. ഇവിടെ പട്ടികജാതി-വര്‍ഗ്ഗ അതിക്രമം തടയാന്‍ നിയമമുണ്ട്. ദിനവും എത്ര എത്ര പീഢനകഥകളാണ് പുറത്തുവന്നു കൊണ്ടിരി ക്കുന്നത്. മാദ്ധ്യമങ്ങളുടെ പക്ഷപാതിത്വം കാരണം അവയില്‍ ഏറിയകൂറും ജനങ്ങളറിയാറില്ല. കേസ്സെടുക്കുന്നതു തന്നെ പരിമിതമായ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് അഥവാ കേസെടുത്താലും കുറ്റവാളികള്‍ അറസ്റ്റ് ചെയ്യപ്പെടുന്നില്ല. പട്ടികജാതി-വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്താല്‍ ജാമ്യം പോലും കിട്ടില്ല. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്യാതെ നീട്ടികൊണ്ടു പോയി മേല്‍ കോടതികളില്‍ നിന്നു ജാമ്യം കിട്ടാവുന്ന സാഹചര്യം ഒരുക്കികൊടുക്കുന്നു. രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ദുര്‍ബലമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസുകള്‍ അസാധുവായി പോകാനുളള സാഹചര്യങ്ങള്‍ ഉണ്ടാക്കുന്നു. കേസില്‍ വാദിഭാഗത്തുളള പാവപ്പെട്ടവരെ ഭീഷിണിപ്പെടുത്തി കേസില്‍നിന്നും പിന്തിരിപ്പിക്കുന്നു. ഇതെല്ലാം നീതിയും ന്യായവും നടപ്പിലാക്കേ ണ്ടുന്ന പോലീസ് അധികാരികളില്‍ നിന്നും ഉണ്ടാകുന്നതാണ്. അഥവാ വല്ല കേസുകളിലും കീഴ്‌ക്കോടതി ശിക്ഷിച്ചാല്‍ അത് മേല്‍ക്കോടതികളില്‍ നിന്നും റദ്ദാക്കപ്പെടുന്നു. നാളിതുവരെ ഇത്തരത്തിലുളള യാതൊരു കേസിലും അത്യന്തികമായി ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. മദ്ധ്യവര്‍ഗ്ഗത്തിന്റെ ഒരു പ്രതിനിധി ഡല്‍ഹിയില്‍ പീഢിക്കപ്പെട്ടപ്പോള്‍ തലസ്ഥാന നഗരിയാകെ ഇളകിമറിഞ്ഞു. മാദ്ധ്യമങ്ങള്‍ അത് ഏറ്റെടുത്തു. ദൃശ്യമാദ്ധ്യമങ്ങള്‍ തത്സസമയ സംപ്രേഷണങ്ങളും മാരത്തോണ്‍ ചര്‍ച്ചകളും നടത്തി. 24 മണിക്കൂറും പ്രശ്‌നം ലൈവായി നിലനിര്‍ത്തി. പ്രധാന പത്രങ്ങള്‍ വെണ്ടക്കനിരത്തി ജാഗ്രത പാലിച്ചു. ഭരണസിരാകേന്ദ്രം ഇളകിമറിഞ്ഞു. സര്‍ക്കാര്‍ പോലും ഭയന്നു വിറച്ചു. അതിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ പ്രത്യേക നിയമ നിര്‍മ്മാണം ഉണ്ടായി. പെണ്‍കുട്ടിയെ സര്‍ക്കാര്‍ ചെലവില്‍ വിദേശത്തുകൊണ്ടു പോയി ചികില്‍സിച്ചു. മാതാപിതാക്കള്‍ക്ക് പ്രത്യേകമായ സാമ്പത്തീകാനുകൂല്യം ലഭിച്ചു. ഇന്‍ഡ്യന്‍ രാഷ്ട്രീയ നേതൃത്വം ആ കുട്ടിയെ വീട്ടിലെത്തി പിന്‍തുണ അിറയിച്ചു. സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. മദ്ധ്യവര്‍ഗ്ഗം തൃപപ്തരായി എല്ലാം കെട്ടടങ്ങി. എന്നാല്‍ അന്നേദിവസം തന്നെ വെറും പത്തുവയസ്സുളള ഒരു പട്ടികജാതി പെണ്‍കുട്ടി ഡല്‍ഹിയില്‍ പീഡിപ്പിക്കപ്പെട്ടു. അതിനുശേഷം ആ പെണ്‍കുട്ടിയെ ചുട്ടുകരിച്ചു കൊന്നു. ഇത് യാതൊരു മാദ്ധ്യമ ശ്രദ്ധയും പിടിച്ചു പററിയില്ല. ചില പത്രങ്ങളില്‍ മാത്രം വാര്‍ത്ത വന്നു. അതും ഉള്‍പേജിലെ അഞ്ചാറു വരികളിലൊതുക്കി. ആ പപെണ്‍കുട്ടിക്കോ കുടുംബത്തിനോ യാതൊരു നിയമ പരിരക്ഷയും മാദ്ധ്യമ ശ്രദ്ധയും സാമ്പത്തീക സഹായവും ലഭിച്ചില്ല. ഈ വാര്‍ത്ത ജനങ്ങളിലെത്തിച്ചത് ഇന്‍ഡ്യന്‍ ചീഫ് ജസ്‌ററീസ് ശ്രീ അല്‍ത്തമാസ് കബീറാണ്. ആ വാര്‍ത്തയും റിപ്പോര്‍ട്ടു ചെയ്തതാകട്ടെ അപൂര്‍വ്വം ചില പത്രങ്ങളും. 11-3-2013 ലെ ജന്‍മഭൂമിയില്‍ ആ വാര്‍ത്തയുണ്ട്. അതും വാര്‍ത്തക്കുളളിലെ വാര്‍ത്തയായി മാത്രം. ഡല്‍ഹി പെണ്‍കുട്ടിയുടെ പീഡനവും മരണകാരണവും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്ന് ജസ്‌ററീസ് പറഞ്ഞതായാണ് പ്രാധാന്യത്തോടെ വാര്‍ത്തയുടെ തലക്കെട്ട്. വാര്‍ത്ത മുഴുവന്‍ വായിച്ചാലാണ് വാര്‍ത്തക്കുളളിലെ വാര്‍ത്ത ശ്രദ്ധയില്‍പ്പെടുന്നത്. ഇങ്ങു തെക്കു കേരളത്തില്‍-പ്രബുദ്ധകേരളത്തില്‍ ഈ അടുത്ത ദിനങ്ങളില്‍ ഒരു വിദ്യാര്‍ത്ഥിയുടെ ചിതാഭസ്മം വച്ചുകൊണ്ട് അതിന്റെ മാതാപിതാക്കള്‍ തന്റെ മകളുടെ ഘാതകരെ അറസ്‌ററു ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം കളക്‌ട്രേററിന്റെ മുമ്പില്‍ സമരം ചെയ്തു. അ സമരം ഒന്നര മാസം നീണ്ടു നിന്നു. ആ പെണ്‍കുട്ടി വധിക്കപ്പെട്ട ശേഷം തീവച്ചു കരിച്ച് വീടിനു പിന്നില്‍ കൊണ്ടിട്ടതാണെന്നതിന് നിരവധി തെളിവുകള്‍ ഉണ്ട്. എറണാകുളം ജില്ലയിലെ കല്ലൂര്‍ക്കാടാണ് ഇതു സംഭവിച്ചത്. പോലീസ് നിഷ്‌ക്രിയമാണെന്നു മാത്രമല്ല കൊലപാതകികളെ സംരക്ഷിക്കുന്ന നയമാണ് സ്വീകരിച്ചിരുന്നത്. ഹതഭാഗ്യരായ ആ കുടുബങ്ങള്‍ കളക്‌ട്രേററില്‍ സത്യാഗ്രഹമിരിക്കുബോള്‍ അവരുടെ ചെററകുടില്‍ കല്ലൂര്‍ക്കാട് അക്രമികള്‍ നശിപ്പിച്ചു. കുടില്‍ പൊളിച്ചുകളഞ്ഞു. കുടിലിനകത്തുണ്ടായിരുന്ന പരമമിതമായ വീട്ടുപകരണങ്ങള്‍ പോലും നശിപ്പിച്ചു. പല സംഘടനകളും സമരത്തിനൈക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടും പ്രബുദ്ധ കേരളം അനങ്ങിയിട്ടില്ല. കൊല ചെയ്യപ്പെട്ടത് ഒരു പട്ടിക വര്‍ഗ്ഗക്കാരിയുടെ മകളാണ്. ഉപരിവര്‍ഗ്ഗത്തിലോ, മദ്ധ്യവര്‍ഗ്ഗത്തിലോപെട്ടതല്ല. പട്ടികവര്‍ഗ്ഗത്തിന് പ്രത്യാകമായൊരു മന്ത്രി തന്നെയുണ്ട്. അവര്‍ ഈ പ്രശ്‌നം അിറഞ്ഞതായ ഭാവം പോലും ഇല്ല. എങ്ങിനെ അിറയും? മേല്‍ജാതി രാഷ്ട്രീയത്തിന്റെ തടവറയിലെ അടിമകള്‍ മാത്രമായ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഈ പീഢനങ്ങള്‍ അവഗണിക്കാന്‍ മാത്രമേ സാധിക്കുകയുളളൂ. എസ്സി-എസ്ടി ഫെഡറേഷന്‍ മുതലായ പല സംഘടനകളുടേയും ഇടപെടല്‍ മൂലം ഇപ്പോള്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടിരിക്കുകയാണ്. അനോഷണ ഫലം ചരിത്രം തിരുത്തിക്കുറിക്കുന്നതായിരിക്കില്ലെന്ന് ചരിത്രത്തിന്റെ പിന്‍ബലത്തില്‍ നമുക്ക് ഊഹിക്കാം. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്നും ഉത്തരേഡ്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും മററും ദിനം പ്രതി വന്നുകൊണ്ടിരിക്കുന്ന പട്ടികജാതി-വര്‍ഗ്ഗ ജനതയ്ക്കു നേരെയുളള പീഢനകഥകള്‍ മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്നതാണ്. അതുകൊണ്ട് ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികവകാശമായ സ്വാതന്ത്രത്തിനുളള അവകാശം പട്ടികജാതി-വര്‍ഗ്ഗത്തിനു നിഷേധിച്ചിരിക്കുക യാണെന്നു തെളിയുന്നു. 

അനുഛേദം 15, 16, 17 എന്നിവ ജാതിയോ ലിംഗമോ ജനനസ്ഥലമോ കണക്കാക്കിയുളള വിവേചനത്തിന്റെ നിരോധനം പൊതുജീവനം സംബന്ധിച്ചുളള വിഷയങ്ങളില്‍ അവസരസമത്വം തൊട്ടുകൂടായ്മ നിറുത്തലാക്കല്‍ എന്നിവയാണ് ഇവയും സ്വാതന്ത്രത്തിനുളള അവകാശത്തില്‍ പ്പെടുന്നു.

എന്നാല്‍ ജാതിസംബന്ധമായി അവസരസമത്വം നിഷേധിച്ചിരിക്കുകയാണെന്നു കാണാം. 

പൊതുതെരഞ്ഞെടുപ്പുകളുടെ കാര്യം തന്നെ എടുക്കുക. റിസര്‍വ് ചെയ്തിട്ടുളള സീററുകളില്ലാതെ പട്ടികജാതി-വര്‍ഗ്ഗ ജനതയ്ക്ക് മത്സരിക്കാനിടം കൊടുക്കില്ല. മററു ജാതിക്കാരുടെ കാര്യത്തിലാണെ ങ്കില്‍ ഇടതുപക്ഷത്തുനിന്നും വലതുപക്ഷത്തുനിന്നും മത്സരിച്ചു ജയിച്ചു വരുന്നവര്‍ അവരുടെ ജനസംഖ്യാനുപാതത്തിലധികമാണ്. അവര്‍ അവരുടെ സാമുദായിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കു കയും ചെയ്യുന്നു. ഇനി സര്‍ക്കാരുദ്ദോഗസ്ഥരുടെ കാര്യമെടുത്താലും റിസര്‍വേഷന്‍ 8% പോലും തികഞ്ഞിട്ടില്ല. താഴെത്തട്ടിലുളള പ്യൂണ്‍ പോലുളള തസ്തികകളിലാണധികവും ഇവര്‍ നിയമിക്കപ്പെടുന്നത്. 

തീരുമാനങ്ങള്‍ എടുക്കുന്ന തസ്തികകളില്‍ ഇവരുടെ പ്രാതിനിധ്യം തീരെയില്ല. സെന്‍ട്രല്‍ സെക്രട്ടറിയേററില്‍ നൂറിലേറെ സെക്രട്ടറിമാരുളളതില്‍ ഒരാള്‍ പോലും ഈ സമൂഹത്തെ പ്രതിനിധീകരിക്കുന്നില്ല. ന്യായമായും 30 ലേറെ പോസ്‌ററുകള്‍ക്കര്‍ഹതയുണ്ട്. സംസ്ഥാന സെക്രട്ടിറിയേററിലും ഇതു തന്നെയാണു സ്ഥിതി. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ഭരണഘടനയിലെ അനുഛേദം 15(4)ഉം 15(5)ഉം 16(4)(എ)യും എഴുതിച്ചേര്‍ത്തിട്ടുളളത്. 16(4) അനുസരിച്ച് കേന്ദ്രത്തിന്റെയോ സംസ്ഥാനങ്ങളുടെയോ തസ്തികകളില്‍ ജനസംഖ്യാനുപാതികമായ സംവരണം നടത്തണം. 16(4)എ അനുസരിച്ച് എല്ലാതലങ്ങളിലും മതിയായ സംവരണം ലഭിക്കാത്തതിനാല്‍ പ്രമോഷനിലും സംവരണം നടത്തണം. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടാ റില്ല. കേരളത്തില്‍ 16(4)(എ) അനുസരിച്ചുളള സംവരണം നടപ്പിലാക്കിയിട്ടില്ല. നടപ്പിലാക്കിയ സംസ്ഥാനങ്ങളില്‍ ചിലതില്‍ (ഉദാ: രാജസ്ഥാന്‍, യു.പി.) ഹൈക്കോടതി തടയുകയും സുപ്രീംകോടതി ശരി വക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കോടതി വിധി മിറകടക്കുന്നതിന് പാര്‍ലമെന്റില്‍ ബില്ലവതരിപ്പിച്ചെങ്കിലും അതു പാസാക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം ഇത് പട്ടികജാതി-വര്‍ഗ്ഗ സമൂഹത്തിന്റെ ഉന്നമനത്തിനായിട്ടുളളതാണ്. 123 എം.പിമാര്‍ ഈ സമൂഹത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലുണ്ടെങ്കിലും അവര്‍ രാഷ്ട്രീയ യജമാനന്‍മാരുടെ ആജ്ഞാനു വര്‍ത്തികള്‍മാത്രമാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ ആത്മാര്‍ത്ഥ ഉണ്ടായിരുന്നെങ്കില്‍ അതു പപാസാകുമായിരുന്നു.

സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടിക്കണക്കിനു രൂപയുടെ സബ്‌സിടികളും മററു ടാക്‌സ് ഇളവുകളും ഇന്‍ഫ്രാസ്ട്രച്ചര്‍ ഗ്രാന്റുകളും മററും നേടി നടത്തുന്ന സ്വകാര്യ വ്യവസായങ്ങളിലും ന്യായമായും സംവരണം പാലിക്കേണ്ടത് അനിവാര്യമാണെന്ന് തത്വത്തില്‍ എല്ലാവരും അംഗീകരിച്ചിട്ടുണ്ടെങ്കിലും അതും നടപ്പിലാക്കുന്നില്ല. 

എയ്ഡഡ് കോളേജ് മേഖലയില്‍ സംവരണം ലടപപ്പിലാക്കുന്നതിനുവേണ്ടി കൂടിയാണ് യു.ജി.സി. ഗ്രാന്റു നല്‍കുന്നത്. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഗ്രാന്റ്, ശബളപരിഷ്‌ക്കരണത്തിലെ അധിക തുക എന്നിവ യു.ജി.സി. നല്‍കുന്നു. കെട്ടിടം വയ്ക്കാന്‍ സ്ഥലം സര്‍ക്കാര്‍ നല്‍കുന്നു. ലൈബ്രറി ഗ്രാന്റ്, ലബോട്ടറി ഗ്രാന്റ് എന്നിവയും മററാവശ്യങ്ങള്‍ക്കുളള തുകയും മുഴുവന്‍ ജീവനക്കരുടെയും ശബളവും സര്‍ക്കാര്‍ നല്‍കുന്നു. ന്യായമായും ഭരണഘടനാപരമായി പട്ടികജാതി-വര്‍ഗ്ഗ ജനതയ്ക്കു ലഭിക്കേണ്ടുന്ന തസ്തികകള്‍ മററു സമുദായങ്ങള്‍ക്കായി ചോര്‍ത്തിക്കൊടുത്തുകൊണ്ടിരിക്കുന്നു. ശബളം മാത്രമല്ല റിട്ടയര്‍ ചെയ്യുന്നതോടെ ലഭിക്കുന്ന പെന്‍ഷനും പട്ടികജാതി-വര്‍ഗ്ഗ ജനതകള്‍ക്കര്‍ഹതപ്പെട്ടത് മററു ജാതിക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇതു തന്നെ സ്‌കൂളിലും സംഭവിക്കുന്നു. ഈ പിടിച്ചുപറി നിര്‍ബാധം തുടരുന്നു. ഒരു പരിഷ്‌കൃത സമൂഹത്തിലാണിതു നടക്കുന്നത്.

കേരള എഡ്യൂക്കേഷന്‍ റൂള്‍ വകുപ്പ് 11 പ്രകാരം എയ്ഡഡ് മേഖലയിലെ നിയമനങ്ങളെല്ലാം പി.എസ്.സിക്കു വിടണമായിരുന്നു. വിദ്യാഭ്യാസ ബില്ലിനെതിരെ പ്രൈവററ് സ്‌കൂള്‍ മാനേജ്‌മെന്റ് സുപ്രീംകോടതി വരെ പോയെങ്കിലും അതിലെ 11-ാം വകുപ്പുള്‍പ്പെടെ പ്രധാന വകുപ്പുകള്‍ തളളിക്കളയുവാന്‍ സുപ്രീംകോടതി തയ്യാറായില്ല. 1960 മെയ് 30ന് എറണാകുളത്ത് ചേര്‍ന്ന കെ.പി.സി.സി. യോഗം ഈ വകുപ്പു നിര്‍ത്തിവയ്ക്കുന്നതിന് സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു. അന്നു തന്നെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് ആ വകുപ്പ് നിര്‍ത്തി വച്ചു. സമൂഹത്തിലെ ദുര്‍ബല വിഭാഗത്തിന്റെ ഉപപജീവനത്തിനും തദ്വാര ഉണ്ടാകുമായിരുന്ന സാമ്പത്തിക സാമൂഹ്യ സാംസ്‌ക്കാരിക ഉന്നമനത്തിനും തടയിടുകയായിരുന്നു ആ ഓര്‍ഡിനന്‍സിലൂടെ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി ശീ. പട്ടം താണുപിളള ചെയ്തത്. ലഭ്യമായ കണക്കുകള്‍ ഇപ്രകാരമാണ്. 

സ്‌ക്കൂളുകളുടെ സ്‌ക്കൂളുകളുടെ അദ്ധ്യാപകരുടെ പട്ടികജാതി-വര്‍ഗ്ഗ റിസര്‍വേഷനിലൂടെ
തരം എണ്ണം എണ്ണം പ്രാതിനിധ്യം ലഭ്യമായത്
എച്ച്.എസ്.എസ്. 687 10212 ഹയര്‍ സെക്കന്ററി അതോററ്റിയുടെ പക്കല്‍ ലഭ്യമല്ല.
ഹൈസ്‌ക്കൂള്‍ 1429 35854 86
യു.പി.എസ്. 1869 33057 123(91+32)
എല്‍.പി.എസ്. 3981 36287 238(176+62)

ഇഃ് അദ്ധ്യാപക തസ്തികകളുടെ മാത്രം കാര്യമാണ്. ഈ കണക്കനുസരിച്ച് കോളേജുകളില്‍ നഷ്ടപ്പെട്ടത് 719 അദ്ധ്യാപക തസ്തികകളും സ്‌ക്കൂളുകളില്‍ 11514 തസ്തികകളുമാണ്. പ്രൈവററ് സ്‌ക്കൂളുകളില്‍ പട്ടികജാതി-വര്‍ഗ്ഗത്തില്‍പ്പെട്ട 447 പേര്‍ അദ്ധ്യാപകരായി ജോലിചെയ്യുന്നുണ്ടെങ്കിലും അതൊന്നും റിസര്‍വേഷനിലൂടെ നേടിയതല്ല. വാദത്തിനുവേണ്ടി 447 പേരുടെ പ്രാതിനിധ്യം അംഗീകരിച്ചാല്‍ പോലും 11067 തസ്തികകള്‍ സ്‌ക്കൂളിലും 719 തസ്തികകള്‍ കോളേജുകകളിലും ഭരണഘടനാപരമായി പട്ടികജാതി-വര്‍ഗ്ഗ സമൂഹത്തിനു ലഭിക്കേണ്ടതുണ്ട്. അദ്ധ്യാപക, അനദ്ധ്യാപക തസ്തികകളില്‍ ലഭിക്കേണ്ടതായ തസ്തികകകള്‍ ഈ പരിഷ്‌കൃത സമൂഹം എന്നവകാശപ്പെടുന്നവര്‍ പിടിച്ചുപറിക്കുകയാണ്. ഇതു മൂലം നഷ്ടം പ്രതിവര്‍ഷം 130 കോടിയോളം രൂപയാണ്. പെന്‍ ഇനത്തില്‍ വേറെയും. ഇതൊന്നും മാനേജുമെന്റ് ചെലവില്‍ നിയമിക്കപ്പെടുന്ന തസ്‌കകളല്ല. ശബളം കൊടുക്കുന്നത് സര്‍ക്കാരാണ്. ഒരു സര്‍ക്കാരുദേഗസ്ഥന്‍ 100 രൂപ കൈക്കൂലി വാങ്ങിച്ചാല്‍ ജാഗരൂഗരാകുന്ന മാദ്ധ്യമങ്ങളും വിജിലന്‍സ് അധികാരികളും എല്ലാം സ്‌ക്കൂള്‍, കോളേജ് മാനേജുമെന്റുകള്‍ ലക്ഷങ്ങള്‍ കോഴവാങ്ങി നിയമനം നടത്തുന്നതിനെയും കണ്ടില്ലെന്നു നടിക്കുന്നു. യാതൊരു ഭാഗത്തുനിന്നും ഒരെതിര്‍പ്പുമില്ല. എങ്കിലും ഇത് വരാനിരിക്കുന്ന കൊടുങ്കാററിനുളള ശാന്തതമാത്രമാണ്. 

ആയിരത്താണ്ടുകളായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുപോയവരെ രാഷ്ട്രീയമായും ഔദേയാഗികമായും അധികാര സ്ഥാപനങ്ങളിലെത്തിച്ച് സാമൂഹ്യവും സാമ്പത്തികവുമായ അവശതകള്‍ പരിഹരിച്ച് മററു സമൂഹങ്ങള്‍ക്കൊപ്പമെത്തിച്ച് സാമൂഹിക സമത്വം കൈവരിക്കുക എന്ന ലക്ഷ്യത്തിലെത്തുന്ന തിനാണ് റിസര്‍വേഷനും മററു സാമൂഹ്യ സുരക്ഷിതത്വ പരിപാടികളും ലക്ഷ്യം വച്ചിട്ടുളളത്. എന്നാല്‍ ഇവ നടപ്പിലാക്കരുതെന്നുളള ലക്ഷ്യത്തോടുകൂടിയാണ് ഇന്‍ഡ്യന്‍ ലജിസ്ലേച്ചറും എക്‌സിക്യുട്ടീവും പ്രവര്‍ത്തിക്കുന്നത് എന്ന് മേല്‍ വിവരിച്ച സംഭവങ്ങള്‍ തെളിയിക്കുന്നു. കൂടാതെ സര്‍ക്കാര്‍ സഹായങ്ങള്‍ക്കും സാമ്പത്തികാനുകൂല്യങ്ങള്‍ക്കും സര്‍ക്കാര്‍ വായ്പ ലഭിക്കുന്നതിനു പോലും പട്ടികജാതി വര്‍ഗ്ഗ ജനതയുടെ വരുമാനം ഒന്നര ലക്ഷമായിരിക്കുമ്പോള്‍ ഒ.ബി.സി.യുടേത് നാലര ലക്ഷമാണ്. ഇപ്പോള്‍ അത് ആറ് ലക്ഷമായി ഉയര്‍ത്തുന്നതിനു മുറവിളി തുടങ്ങിയിരിക്കുന്നു. ഒന്നര ലക്ഷവും ആറ് ലക്ഷവും തമ്മിലുളള അന്തരം വളരെ വലുതാണ്. ഈ അന്തരം ഇല്ലാതാക്കിയാലല്ലേ സ്ഥിതി സമത്വം ഉണ്ടാകുകയുളളൂ. നിയമ നിര്‍മ്മാണത്തില്‍ തന്നെ അന്തരം നിലനില്‍ക്കുമ്പോള്‍ അസമത്വം ഒരിക്കലും പരിഹരിക്കപ്പെടുന്നില്ല. അങ്ങിനെ ഭരണഘടന ഉറപ്പുനല്‍കുന്ന അസമത്വം ഒരിക്കലും പരിഹരിക്കപ്പെടുന്നില്ല. അങ്ങിനെ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികവകാശമായ സമത്വത്തിനുളള അവകാശം ഭാരതത്തില്‍ പട്ടികജാതി വര്‍ഗ്ഗ വിഭാഗത്തിന് വളരെ പച്ചയായി തന്നെ, പരസ്യമായി തന്നെ യാതൊരു സങ്കോചവുമില്ലാതെ ഭരണവര്‍ഗ്ഗം നിഷേധിക്കുന്നു.

അനുഛേദം 17 ഇങ്ങനെ പറയുന്നു. ''തൊട്ടുകൂടായ്മ നിര്‍ത്തലാക്കുകയും അതിന്റെ ഏതുരൂപത്തിലുളള ആചരണം വിലക്കുകയും ചെയ്തിരിക്കുന്നു. തൊട്ടുകൂടായ്മയില്‍ നിന്നും ഉളവാകുന്ന ഏതെങ്കിലും അവശത നിര്‍ബന്ധിച്ചേല്‍പ്പിക്കുന്നത് നിയമപ്രകാരം ശിക്ഷിക്കാവുന്ന ഒരു കുററം ആയിരിക്കും.'' എന്നാല്‍ നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ് നാട്ടില്‍ പട്ടികജാതിക്കാര്‍ താമസിക്കുന്ന സ്ഥലം മതില്‍ കെട്ടിതിരിച്ചിരിക്കുന്നു. അവര്‍ക്ക് പൊതുനിരത്തിലിറങ്ങാന്‍ പാടില്ല. മേല്‍ ജാതിക്കാര്‍ തിങ്ങിപാര്‍ക്കുന്നതിനടുത്തുളള തെരുവില്‍ ചെരിപ്പിട്ടു നടക്കുവാനോ വാഹനത്തില്‍ യാത്ര ചെയ്യാനോ പാടില്ലാ എന്നെല്ലാമുളള വാര്‍ത്തകള്‍ ദൃശ്യമാദ്ധ്യമങ്ങള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് ഭരതത്തില്‍ അടിമത്തം ഇന്നും നിലനില്‍ക്കുന്നു എന്നു തന്നെയാണ്. അതിനാല്‍ 17-ാം അനുഛേദം പാലിക്കപ്പെടുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ