"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2014, ഡിസംബർ 29, തിങ്കളാഴ്‌ച

മഹിഷാസുര രക്തസാക്ഷിത്വദിനം: ജെ. എന്‍. യു. ഉണര്‍ത്തിയ ചിന്തകള്‍ - പ്രകാശ് കോട്ടയം


മഹിഷാസുരന്‍ 
മോഹന്‍ജാരോദായിലെ മലമടക്കുകളില്‍ നിന്നും ഇന്നും ഉയര്‍ന്നു കൊണ്ടിരിക്കുന്ന നിലവിളി ചരിത്രമറിയുന്ന ദളിതന്റെ കാതുകളില്‍ രോദനമായി പതിക്കുമ്പോള്‍ അതിനെ സംഗീതമായി ശ്രവിക്കാനാഗ്രഹി ക്കുന്ന ഇന്ത്യന്‍ ഫാസിസത്തിന്റെ വക്താക്കള്‍, ആ നിലവിളികള്‍ക്ക് മറ്റൊരു വ്യാഖ്യാനം കല്പിക്കുവാന്‍ പുതിയ ചരിത്രകാരന്മാരെ അവരോധിച്ചിരിക്കുന്നു. എന്തുകൊണ്ട് ഇങ്ങനെയൊരു പുതിയ സമീപനം അല്ലെങ്കില്‍ വ്യാഖ്യാനം എന്ന് ചിന്തിക്കുവാന്‍ ദളിത് ചിന്തകരെ ഈ വര്‍ത്തമാനകാലം നിര്‍ബ്ബന്ധിക്കുന്നു എന്ന സത്യത്തില്‍ നിന്നുകൊണ്ട്, ഒരു സമൂഹം എന്ന നിലയില്‍ പുതിയ വെല്ലുവിളികളെ നാം തിരിച്ചറിഞ്ഞ് പ്രതിരോധിക്കുകയാണോ, മറിച്ച് വെല്ലുവിളികള്‍ ഉയരുന്നത് കണ്ടില്ലെന്ന് നടിച്ച് വീണ്ടും ചതിയിലും വഞ്ചനകളിലും കെട്ടുകഥകളിലും ആണ്ട്, ചരിത്രമില്ലാത്തവരായി നാം മാറുകയാണോ എന്ന് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്‍ഡസ് വാലി സിവിലിയസേഷന്‍ തകര്‍ന്നത് പകര്‍ച്ചവ്യാധിമൂലമായിരുന്നുവെന്ന് പുതിയ ചരിത്രകാരന്മാര്‍ പുതിയ തിരുത്തലുകള്‍ വരുത്തുമ്പോള്‍, ആര്യന്മാര്‍ ആക്രമണകാരികളല്ലായിരുന്നു എന്നു പുതിയ ഒരു വ്യാഖ്യാനം ഇവിടെ ഉരുത്തിരിയുന്നു. 

ആധുനിക ഇന്ത്യയില്‍ ദളിത അവസ്ഥയെ ഇതുവരെ കണ്ട കാഴ്ചപ്പാടുകളില്‍ നിന്നും വ്യത്യസ്തമായി, പുതിയ വീഷണ കോണിലൂടെ നാം കാണുവാനും പ്രതിരോധിക്കുവാനും തുടങ്ങിയില്ലെങ്കില്‍, ആധുനിക കാലത്ത് ദളിത് സമൂഹത്തിന് സാംസ്‌കാരികപരമായും, സാമൂഹ്യപരമായും മുന്നോട്ടു വരുവാനുള്ള സര്‍വ്വ വഴികളെയും അടച്ചു, ഒരു കാലത്തും തടവറകളില്‍നിന്നും പുറത്തുവരുവാനുള്ള സാഹചര്യം ഇല്ലാത്ത, വിദൂരമല്ലാത്ത രാഷ്ട്രീയവും സാമൂഹ്യവുമായ സാഹചര്യം ഉണ്ടാകുന്നതിന് നാം തന്നെ കൂട്ടുനില്ക്കുന്നു എന്നു പറയേണ്ടതായി വരും.

നാം ചിന്തിക്കേണ്ടതും പഠിക്കേണ്ടതും കേവലം പ്രാദേശികമായി മാത്രമല്ല. ഇന്ത്യയെന്ന രാജ്യത്തിന്റെ വിശാലതയില്‍ - വിശാലമായ എല്ലാ സാധ്യതകളിലും ഈ കാലഘട്ടത്തില്‍ ചരിത്രത്തിലും രാഷ്ട്രീയത്തിലുമായി നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെ എങ്ങനെ നേരിടണം എന്നായിരിക്കണം. നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണ് എന്നതാണ് ഇവിടെ നാം ചിന്തിക്കേണ്ട വിഷയം. ഡോ. ബി. ആര്‍. അംബേദ്കറെക്കുറിച്ച് ഗാന്ധി പറഞ്ഞത്. ''ഈ മനുഷ്യന്‍ അപകടകാരിയാണ്. ഹിന്ദുയിസത്തിന് ഈ മനുഷ്യന്‍ ഒരു വെല്ലുവിളിയാണ്'' എന്നാണ്. ഇവിടെ ചിന്തിക്കേണ്ട ഗൗരവമേറിയ വിഷയം ഇതു തന്നെയാണ്. ഡോ. അംബേദ്കര്‍ ഇങ്ങനെയൊരു വെല്ലുവിളിയുയര്‍ത്തിയ മനുഷ്യനാണോ? ആണെങ്കില്‍ എന്തുകൊണ്ട് ഹിന്ദുയിസത്തിന് അംബേദ്കര്‍ വെല്ലുവിളിയുയര്‍ത്തി? അല്ലെങ്കില്‍ ഹിന്ദുയിസത്തിന് നാം ഒരു വെല്ലുവിളി ഉയര്‍ത്തണമോ? ഈ ചോദ്യത്തിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ഒക്‌ടോബര്‍ 27 ന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിയിലുണ്ടായ സംഭവങ്ങള്‍ വിലയിരുത്തപ്പെടേണ്ടത്. ആള്‍ ഇന്‍ഡ്യ ബാക്ക്‌വേര്‍ഡ് സ്റ്റുഡന്‍സ് ഫെഡറേഷന്‍ മഹിഷാസുര രക്തസാക്ഷിത്വ ദിനം ജെ.എന്‍.യു. കാമ്പസില്‍ ആചരിച്ചു. ഈ പരിപാടിയില്‍ പ്രസംഗകരായി നിശ്ചയിക്കപ്പെട്ടിരുന്ന പ്രൊഫ. കാഞ്ചഐലയ്യായെപ്പോലുള്ള പ്രമുഖരായിരുന്നു. എന്നാല്‍ ഈ പരിപാടിയുടെ പോസ്റ്റര്‍ പതിച്ചപ്പോള്‍ മുതല്‍ എ.ബി.പി.ക്കാര്‍ അസ്വസ്ഥരായി. അവര്‍ പരിപാടി അലങ്കോലപ്പെടുത്തുകയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകുകയും ചെയ്തു. മഹിഷാസുര രക്തസാക്ഷിത്വദിനത്തോട നുബന്ധിച്ച് പുറത്തിങ്ങിയ ഫോര്‍വേര്‍ഡ് മാഗസിന്റെ പ്രസ്സില്‍ പോലീസ് റെയ്ഡ് നടത്തുകയും മാഗസിന്റെ കോപ്പികള്‍ നശിപ്പിക്കുകയും ചെയ്തു. ഈ മാഗസിനില്‍ പ്രൊഫസര്‍മാര്‍ അടക്കം പല പ്രമുഖരുടെയും ലേഖനം ഉണ്ടായിരുന്നു. 

മഹിഷാസുരവധവും ദുര്‍ഗ്ഗാപൂജയും വടക്കേയിന്ത്യയില്‍ നവരാത്രിയും ദസറയുമായി ആഘോഷിക്ക പ്പെടുന്ന ഒരു പരിപാടിയാണ്. ദളിതരടക്കമുള്ളവര്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ മഹിഷാസുരവധവും ഈ ആഘോഷങ്ങളും ദളിത് വീഷണത്തിലൂടെ എങ്ങനെയാണ് കാണപ്പെടു ന്നതെന്ന് നമുക്കു നോക്കാം. ബംഗാളിലെ ആദിമവാസികളായിരുന്ന ഒരു വിഭാഗം ജനങ്ങള്‍, പോത്തുകളെയും എരുമകളെയും ധാരാളം വളര്‍ത്തുകയായിരുന്നു അവരുടെ പ്രധാന ഉപജീവന മാര്‍ഗ്ഗം. അവരുടെ രാജാവായിരുന്നു മഹിഷാസുരന്‍ എന്നു ചിത്രീകരിക്കപ്പെടുന്ന മനുഷ്യന്‍. (പുരാണങ്ങളില്‍ അങ്ങോളം ഇങ്ങോളം അസുരന്മാരെന്നും രാഷസന്മാരെന്നും വാനരന്മാരെന്നും ചിത്രീകരിച്ചിരിക്കുന്നത് തദ്ദേശീയരായിരുന്ന ദ്രാവിഡ ജനവിഭാഗത്തെയാണ്.) ആക്രമണകാരി കളായ ആര്യന്മാര്‍ ഈ പ്രദേശത്തു കടന്നു ചെല്ലുകയും മഹിഷാസുരനെ പരാജയപ്പെടുത്തുവാന്‍ നോക്കുകയും ചെയ്തു. എന്നാല്‍ ശക്തനായ ആ രാജാവിനെ തോല്പിക്കുവാന്‍ അവര്‍ക്കായില്ല. ഏറ്റവും ഒടുക്കം ഈ ദളിത് രാജാവിനെ കൊല്ലുവാന്‍ ഒന്‍പതുദിവസം നീണ്ടുനില്ക്കുന്ന പൂജയും പ്രാര്‍ത്ഥനയും ഉപവാസവും അവര്‍ നടത്തുകയും അതോടൊപ്പം ദുര്‍ഗ്ഗയെന്ന ഒരു സ്ത്രീയെ രാജാവിനെ കൊല്ലുവാന്‍ നിയോഗിക്കുകയും ചെയ്തു. ഒടുക്കം ചതിയിലൂടെ ദുര്‍ഗ്ഗ ആ രാജാവിനെ കൊന്നു. അതോടെ നാഥനില്ലാതായെ ആ ജനത്തിനെ ആര്യന്മാര്‍ കൂട്ടക്കൊല ചെയ്തു. കുട്ടികളെ കൊന്നൊടുക്കി സ്ത്രീകളെ ധാരാളമായി ബലാംത്സംഗം ചെയ്തു. ആ ജനതയുടെമേല്‍ ഭീകരമായ ആക്രമണം അവര്‍ അഴിച്ചുവിട്ടു. ഈ ചെയ്തികള്‍ കണ്ടു മനംനൊന്ത ദുര്‍ഗ്ഗ നദിയില്‍ ചാടി ആത്മഹത്യ ചെയ്തു. ഈ സംഭവങ്ങളാണ് ഒന്‍പതു ദിവസം നീണ്ടു നില്‍ക്കുന്ന നവരാത്രിപൂജയും അവസാനം ദുര്‍ഗ്ഗയുടെ പ്രതിമ നദിയില്‍ മുക്കിയെടുക്കുകയും ചെയ്യുന്ന ചടങ്ങ്. മേല്‍ വിവരിച്ച ജെ.എന്‍.യു. സംഭവവും അതിനോടനുബന്ധിച്ചുള്ള കഥകള്‍ക്കും ചിന്തകള്‍ക്കും ആസ്പദമായിരിക്കുന്നത് ഇവിടെ സൂചിപ്പിക്കുന്ന വെബ്‌സൈറ്റാണ്. http://centreright.in/2013/10/of-mahishasura-and-jnu-hate-mongers.

ഈ ദളിത് വീഷണവും കഥയും തെറ്റോ ശരിയോ എന്നതല്ല വിഷയം. പുരാണകഥകളില്‍ പിടിച്ച് ദളിതര്‍ ആവേശം കൊള്ളേണ്ട കാര്യവുമില്ല. കാരണം, ദളിതന്‍ ഹിന്ദുമതത്തില്‍പ്പെടുന്ന വനല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇവിടെ നാം ചിന്തിക്കേണ്ട ഒരു വിഷയം ഹിന്ദുവിന്റെ ആചാരങ്ങളും ആഘോഷങ്ങളും മാത്രം ശരിയെന്നും അതുമാത്രം മതിയെന്നും ശഠിക്കുന്നതിന്റെയും മറ്റുള്ളതിന്റെ നേര്‍ക്കുള്ള അസഹിഷ്ണതയും എന്തിനാണെന്നാണ്. ആള്‍ ഇന്ത്യ ബാക്ക്‌വേര്‍ഡ് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ മഹിഷാസുര രക്തസാക്ഷിത്വം ആചരിക്കുമ്പോള്‍, അതിനെ എന്തിനാണ് എബിവിപി എതിര്‍ക്കുന്നതെന്നാണ് നാം ചിന്തിക്കേണ്ടിയത്. ഹിന്ദുവിന്റെ പുണ്യപുരാണങ്ങളില്‍ പറഞ്ഞിരി ക്കുന്നത് ചതിയുടെയും വഞ്ചനയുടെയും കഥകളാണെന്നും തദ്ദേശീയരായ ദ്രാവിഡജനതകളുടെമേല്‍ ആധിപത്യം സ്ഥാപിക്കുവാന്‍ നടത്തിയ ചതിയും വഞ്ചനകളും പുറത്തുവരുന്ന കഥകളാണെന്നും വെളിവാക്കപ്പെടുമ്പോള്‍, അത് ഹിന്ദുയിസത്തിനു നേരെയുള്ള ഏറ്റവും വലിയ വെല്ലുവിളിയായി മാറും എന്നുള്ളത് അവര്‍ തിരിച്ചറിയുന്നു എന്നതാണ് സത്യം. ഈ വീഷണത്തിന്റെ അടിസ്ഥാനത്തില്‍ ദളിത് ചിന്തകര്‍ പറയുന്നത് നവരാത്രി ആഘോഷവും ദസറയും നിരോധിക്കണമെന്നാണ്. 

ഈ രാജ്യത്ത് വിവിധ ആശയങ്ങളും ചിന്തകളും പ്രചരിപ്പിക്കുന്നതിന് സ്വാതന്ത്ര്യമുണ്ടെന്നിരിക്കെ ദളിതന്റെ ആശയങ്ങളും ചിന്തകളും പ്രചരിപ്പിക്കുന്നതിനെതിരെ ഹിന്ദുത്വവാദികള്‍ എന്തുകൊണ്ടാണ് അസ്വസ്ഥരാകുന്നത്? തദ്ദേശീയരായിരുന്ന ദ്രാവിഡ ജനവിഭാഗത്തെ കൂട്ടക്കൊലചെയ്തുകൊണ്ടാണ് വിദേശികളായ ആര്യന്മാര്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചെതെന്ന സത്യത്തെ ഹിന്ദുത്വവാദികള്‍ക്ക് സമ്മതിച്ചു തരുവാന്‍ ബുദ്ധിമുട്ടാണ്. അവര്‍ വിദേശികളല്ലായിരുന്നു തദ്ദേശീയരായിരുന്നു എന്ന വാദം ഉയര്‍ത്തുന്നതിന്റെ പ്രസക്തി ഇവിടെയാണ് നാം മനസ്സിലാക്കേണ്ടത്. ആരാണ് വിദേശി എന്ന ചോദ്യം ഇവിടെയുയരുമ്പോള്‍, അത് ഒരു വലിയ ചോദ്യമായും അനേകം ഉത്തരങ്ങള്‍ നമുക്കു മുന്നില്‍ തരുന്ന ചോദ്യമായും മാറിത്തീരുകയാണ്. ആരെല്ലാമാണ് വിദേശികള്‍? ഈ ചോദ്യം ഇവിടെ ഉയരുമ്പോള്‍, ദളിതന്റെമേല്‍ ആധിപത്യം നേടിയതും ദളിതനെ അടിമകളാക്കി കൂട്ടക്കൊല ചെയ്തതുമായ ചില സംഭവങ്ങള്‍ ആഘോഷപൂര്‍വ്വം സവര്‍ണ്ണഹിന്ദുക്കള്‍ ആഘോഷിക്കുമ്പോള്‍ ദളിതനും അതില്‍ അറിയാതെ ഭാഗഭാക്കാകുന്നു എന്ന സങ്കടകരമായ അവസ്ഥയാണ് നിലവിലുള്ളത്. ഈ ചിന്തകളുടെ പശ്ചാത്തലത്തില്‍ തന്നെ, ദേശീയത എന്ന ചിന്തയുയര്‍ത്തുന്ന സംഘപരിവാര്‍ സംഘടനകളോട് എന്താണ് ദേശീയത? ദേശീയ വാദം ആര്‍ക്കുവേണ്ടി? എന്നതും ചോദ്യങ്ങളായി ഉയരുകയാണ്. ഇന്‍ഡ്യയില്‍ ഇന്നുയര്‍ന്നു വന്നിട്ടുള്ള ദേശീയത എന്ന സംജ്ഞയ്ക്ക് വെളിയില്‍ നില്‍ക്കുന്ന ഭൂരിപക്ഷ ദളിതപക്ഷത്തിന്റെ മുമ്പില്‍ ഈ ദേശീയത അന്യമാണ്. ആര്‍ഷഭാരതം എന്ന ചിന്തക്കും, ഭാരതം എന്ന ചിന്തയ്ക്കും വെളിയിലാണ് ദളിതപക്ഷത്തിന്റെ സ്ഥാനം. ദളിതന്റെ വിമോചനത്തിന് അത്യാന്താപേക്ഷികമായി ചര്‍ച്ച ചെയ്യേണ്ട ഒന്നാണ് ''എന്താണ് ദേശീയത'' എന്നതും ''ഭാരതീയത'' എന്നതും.

ഇവിടെ ചിന്തനീയമായ വിഷയം പ്രതിരോധിക്കേണ്ട ആശയങ്ങളെയും സാഹചര്യങ്ങളെയും സംഘടനകളെയും തിരിച്ചറിഞ്ഞ്, തന്റെ പതിതാവസ്ഥയ്ക്കു യഥാര്‍ത്ഥകാരണമെന്തെന്ന് മനസ്സിലാക്കി, പ്രതിരോധിക്കുകയും ഇടപെടുകയും ചെയ്യേണ്ടതിനു പകരം, അത്തരം സാഹചര്യങ്ങളോടും സംഘടനകളോടും ചങ്ങാത്തം കൂടുകയും സന്ധി ചെയ്യുകയും ചെയ്യുന്ന രീതിയില്‍ ദളിത് സംഘടനകള്‍ അറിഞ്ഞോ അറിയാതെയോ വര്‍ത്തമാനകാലത്തില്‍ എത്തിയിരിക്കുന്നു എന്നതാണ്. ഏതു ദളിത് സംഘടനകളായാലും ഇത്തരം അവസ്ഥയില്‍ അത് എത്തിയിരിക്കുന്നതിന്റെ കാരണം, അടിസ്ഥാന വീക്ഷണം ശക്തിയുള്ളതും കെട്ടുറപ്പുള്ളതും അല്ലാതെ കേവലം വൈകാരികതയുടെ പുറത്ത് പണിതുയര്‍ത്തിയതോ, ആശയ ദാരിദ്ര്യത്തിന്റെ അപര്യാപ്ത തയോ ഉള്ള സംഘടനകളാണ് എന്നതാണ്. വര്‍ത്തമാനകാലത്ത് ദളിത് സംഘടനകളും സമൂഹവും ഒരുപോലെ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, അറിവിന്റെയും ആശയങ്ങളുടെയുമാണ്. ജാതിവ്യവസ്ഥയുടെമേല്‍ അടിത്തറപണിതിരിക്കുന്ന ഒരു സമൂഹം, അതിനെ നിലനിര്‍ത്തുവാന്‍ ശ്രമിക്കുമ്പോള്‍, ദളിതന്റെ പതിതാവസ്ഥയ്ക്കു കാരണമായ ജാതീയതയെ, അതിന്റെ പുതിയ രൂപത്തിലും ഭാവത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തിനുമേല്‍ അവതരിപ്പിച്ചുകൊണ്ട് രാഷ്ട്രനിര്‍മ്മാണത്തി ലേര്‍പ്പെടുന്ന സാഹചര്യത്തില്‍, വ്യക്തമായ ഇടപെടലുകള്‍ നടത്തേണ്ട ദളിത് സംഘടനകള്‍ തങ്ങളുടെ ദൗത്യം എന്തെന്നും, പോരാട്ടം എന്തിനോടാണെന്നും, എന്തിനാണെന്നും മനസ്സിലാക്കാതെ ജാതീയത നടപ്പിലാക്കുന്ന സംഘടനകളോട് അറിഞ്ഞും അറിയാതെയും സന്ധിചെയ്യുന്നത് നാം കാണുന്നു. ദളിതന്‍ നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളികളെന്തെന്ന് തിരിച്ചറിഞ്ഞ് ആശയം കൊണ്ടും അറിവുകൊണ്ടും മേല്‍ക്കൈനേടുക എന്നതായിരിക്കെ, അറിവും ആശയദാരിദ്ര്യവും ദളിതനെ പിടിച്ചിരിക്കുന്ന ദുര്‍ഭൂതമായി മാറിയിരിക്കുന്നു. ഈ ദുര്‍ഭൂതത്തെ കൂടെ നിര്‍ത്തി ഒരു ദളിത് മുന്നേറ്റം അസാധ്യമാണെന്ന് ദളിത് സംഘടനകള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

അറിവിന്റെയും ആശയങ്ങളുടെയും ലോകത്ത് ശക്തമായ വ്യാപാരം നടത്താതെ നമുക്കു ആശയപരമായി ഒന്നിന്റെയുംമേല്‍, മേല്‍ക്കൈനേടാന്‍ സാധിക്കാതെ വരുമ്പോള്‍, നമ്മുടെ സംഘടനകള്‍ സാമ്പത്തികമായും, കേഡര്‍ സ്വഭാവംകൊണ്ടും എത്രമാത്രം ശക്തമാണെങ്കിലും സാംസ്‌കാരിക ലോകത്ത് അപചയം പ്രാപിച്ച് ഒന്നുമല്ലാതാവുകയാണുണ്ടാവുക. പരിമിതികളെ നാം സൃഷ്ടിക്കുകയല്ല, മറിച്ച് പരിമിതികളെ തകര്‍ക്കുകയാണ് വേണ്ടത്. പരിമിതികളെ പൊളിച്ചെറിഞ്ഞ് വിശാലദളിത് ഐക്യം സാധ്യമാക്കേണ്ടതിന്റെ ആവശ്യകതയും സാഹചര്യവും നമുക്കു വഴിയേ ചര്‍ച്ചചെയ്യേണ്ടതായി വര്‍ത്തമാനകാലം നിര്‍ബ്ബന്ധിക്കുന്നു എന്നത് നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്. ദളിതന്റെ ദാരിദ്ര്യവും നാനാവിധമായ പീഢനങ്ങളും വാര്‍ത്തകളല്ലാതാവുന്ന സാഹചര്യത്തില്‍, ദളിതന്റെ കണ്ണീരിന് മീഡിയകള്‍ കാഴ്ചക്കാരല്ലാതാവുമ്പോള്‍, അവയൊന്നും ക്യാമറക്കണ്ണുകളില്‍ പതിയാതാവുകയും, വാര്‍ത്താചാനലുകളില്‍ ഇടംപിടിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ദളിതര്‍ എത്രമാത്രം ജാഗ്രതയോടെ സമൂഹത്തില്‍ തുറന്ന കണ്ണുകളുമായി ജീവിക്കണം എന്നതും ചര്‍ച്ചചെയ്യേണ്ടതാണ്.

മലയന്റെ ചെറുമകന്‍ - എന്‍. റ്റി. പൊന്നപ്പന്‍


(ചിത്രകാരന്‍ ടി മുരളിയുടെ പെയിന്‍റിംഗ് )മലയപ്പുലയന്റെ കാലം കഴിയുന്നു
മലയാളമണ്ണിലും മാറ്റം വന്നു
അടിയാള വര്‍ഗങ്ങളില്‍ നേതാക്കളുണ്ടായി
യവരുടെ ശബ്ദമുയര്‍ന്നുപൊങ്ങി
ജോലിക്കു കൂലിയും ജോലിസമയവും
തങ്ങള്‍ തന്നവകാശമായിക്കണ്ടു
തൊട്ടുകൂടായ്മയും തീണ്ടിക്കൂട്‌യ്മയും
പൂര്‍ണ്ണവിരാമമായില്ലെന്നാവും
അര്‍ദ്ധവിരാമം നേടിയെടുത്തവര്‍
ക്ഷേത്രത്തിലെത്തി പ്രതിഷ്ഠയെ വന്ദിച്ചു.
വിദ്യാലയത്തിലുമെത്തി പ്രയത്‌നത്താല്‍
അക്ഷരാഭ്യാസം നടത്തീ വഴിപോലെ
മലയപ്പുലയന്റെ ചെറുമകന്‍ ശങ്കരന്‍
മലയാള മണ്ണിലിന്നധികാരിയായ്
അധികാര വര്‍ഗത്തിനാശയായ് മാറിയ
പുലയ ചെറുക്കന്റെ ശിരസ്സുയര്‍ന്നു
തഹസില്‍ദാരായി പ്രവേശിച്ചയാളിന്നു
ആര്‍.ഡി.ഒ.യായി സേവനം ചെയ്യുന്നു
ഒരുദിനം സുന്ദരാനാമൊരു മാന്യനെ
ത്തുന്നു ശങ്കരന്‍ തന്റെ മുമ്പില്‍
മലയപ്പുലയന്റെ ചെറുമകന്‍ ശങ്കരാ
മലയന്റെ തമ്പ്രാന്റെ ചെറുമകന്‍ ഞാന്‍
കാലത്തിന്‍ മാറ്റത്താല്‍ നിന്നുടെ മുന്നില്‍
ഞാനര്‍ത്ഥിപ്പൂ മുമ്പത്തെ മലയനെപ്പോല്‍
മലയന്‍ വിളയിച്ച ഞാലിപ്പൂവന്‍കുല
പഴമൊന്നുപോലും കൊടുത്തിടാതെ
മുത്തച്ഛന്‍ വെട്ടിച്ചുകൊണ്ടുപോയകഥ
നാട്ടിലെല്ലാം പാടി ചങ്ങമ്പുഴ
അതുകേട്ടു നീരസം കാട്ടല്ലേ ശങ്കരാ
തവ സേവനത്തിനായ് യാചിപ്പൂ ഞാന്‍
മൂന്നേക്കര്‍ നിലമുണ്ടെനിക്കു ഷെയറായി
അതു തരിശ്ശായി കിടക്കുന്നു പാഴായ്
തരിശു നികത്തി വില്‍പ്പന ചെയ്തുകില്‍
കോടികള്‍ കൊയ്യാം പതം നിനക്കും
അല്‍പ്പം നികത്താമീവാരം തന്നെ
സംശയമാര്‍ക്കാനുണ്ടുകയുമില്ല
ഉണ്ടായാലുണ്ടായിയാര്‍ക്കു ചേതം
പത്രങ്ങളൊക്കെ ശരിയാക്കിവേണ്ടപോല്‍
മേശപ്പുറത്തെങ്ങാണ്ടൊപ്പിടാനായ്
തമ്പ്രാന്റെ ചെറുമകന്‍ കല്‍പ്പിച്ചതുകേട്ടു
ശങ്കരനൊട്ടും കുലുങ്ങിയില്ല
കല്ലിനു കാറ്റു പിടിച്ചപോല്‍ ശങ്കരന്‍
തെല്ലും കുലുങ്ങാതിരുന്നവിടെ
നിയമമനുസരിച്ചല്ലാതെനിക്കൊന്നും
ചെയ്യുവാന്‍ കഴിയില്ലയാരായാലും
ഇത്ഥം പറഞ്ഞയാള്‍ ശാന്തനായ് വേഗം
തമ്പ്രാനു ചായയ്ക്കായ് ഓര്‍ഡര്‍ നല്‍കി
ചായ കുടിക്കാതെ ക്ഷോഭത്താല്‍ തമ്പ്രാ-
നോഫീസുവിട്ടു പുലമ്പിക്കൊണ്ട്
നിന്നെ തുരത്തും പത്തുനാളിന്നുള്ളില്‍
നിശ്ചയം ആരെന്നു കാട്ടിത്തരാം
തമ്പ്രാന്റെ സ്ഥാനംപോയെന്നു കരുതേണ്ട
തമ്പ്രാന്‍ വിചാരിച്ചാലെന്തും നടക്കും.
ഇക്കഥയെല്ലാം മറന്നുപോയ് ശങ്കരന്‍
ഓഫീസു ജോലികള്‍ കൃത്യമായ് ചെയ്യവേ
പെട്ടെന്നൊരു ദിനമുത്തരവെത്തുന്നു
ശങ്കരന്നു മാറ്റം കാസര്‍കോട്ട്
ഇത്തരം പീഡനമിന്നും നടക്കുന്നു-
ണ്ടിതിനൊരറുതി വരുവതെന്ന്....

****
എന്‍. റ്റി. പൊന്നപ്പന്‍
9400457543

ഇറോം ശര്‍മ്മിള പോരാട്ടം അവസാനിക്കുന്നില്ല കെ. അംബുജാക്ഷന്‍നീണ്ട 14 വര്‍ഷത്തെ തടങ്കലില്‍നിന്നും ഇംഫാല്‍ സെഷന്‍സ് കോടതിയുടെ വിധിയെ തുടര്‍ന്ന് ഇറോ ചാനു ഷര്‍മ്മിള മോചിതയായ വാര്‍ത്ത, അഫ്‌സ്പ സൈന്യത്തിനുള്ള പ്രത്യേക അധികാരനിയമം 1980 എന്ന ഭീകരനിയമം പിന്‍വലിക്കണമെന്നാ വശ്യപ്പെട്ടുകൊണ്ട് അവര്‍ നടത്തിയ പോരാട്ടത്തെ പിന്തുണച്ച ലോകമെമ്പാടുമുള്ള ജനത ആഹ്ലാദത്തോടെയാണ് വരവേറ്റത്. രാഷ്ട്രം 68-ാം സ്വാതന്ത്ര്യ വാര്‍ഷികം ആഘോഷിച്ചതിന്റെ പിന്നാലെ കൈവന്ന ഈ ആഹ്ലാദത്തിന് തിരശ്ശീല വീഴാന്‍ അധികം മണിക്കൂറുകള്‍ വേണ്ടി വന്നില്ല. മണിപ്പൂരിലെ ഇംഫാന്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ തടവറയായി പ്രഖ്യാപിക്കപ്പെട്ട പ്രത്യേക മുറിയില്‍നിന്നും സ്വതന്ത്രയായി പുറത്തുവന്ന് അനുയായികളോടൊപ്പം ഇംഫാലിലെ സമരപ്പന്തലില്‍ കഴിയവെ വീണ്ടും മണിപ്പൂര്‍ പോലീസ് അവരെ അറസ്റ്റ് ചെയ്ത് ആത്മഹത്യാ ശ്രമത്തിന് കേസെടുത്ത് 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുന്നു.

സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിയില്‍ അവര്‍ക്കെതിരെ ചുമത്തിയ ആത്മഹത്യാ ശ്രമത്തിനുള്ള കുറ്റം (IPC 309) തെളിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷന്‍ നടപടി അന്യായമായിരുന്നുവെന്നും അതിനാല്‍ അവരെ എത്രയും വേഗം മോചിപ്പിക്കണമെന്നും പ്രസ്താവിച്ചിരിക്കുന്നു. 'തനിക്ക് മാറ്റാരെയും പോലെ ജീവിക്കാന്‍ ആഗ്രഹമുണ്ടെന്നും തന്റെ നിരാഹാര സമരം നീതിക്കുവേണ്ടിയുള്ള പോരാട്ടമാണെന്നും പറഞ്ഞ ഇറോം ശര്‍മിളയുടെ ധാര്‍മ്മിക സമരത്തെ ഒരു കോടതി മറ്റൊരവസരത്തില്‍ ശരിവച്ച വിധി പ്രസക്തമാകുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത് ഇന്ത്യയുടെ നീതിബോധമാണ്.

ARMED Forces Special Posers Act 1958 (AFSPA) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 14 വര്‍ഷങ്ങളായി ശര്‍മിള നിരാഹ സമരം നടത്തിവരികയായിരുന്നു. 2000 നവംബര്‍ 4 മുതല്‍ ഐ. പി. സി. 309 പ്രകാരം ആത്മഹത്യാ കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്ത് തടങ്കലാക്കുകയായി രുന്നു. മൂക്കില്‍ ഘടിപ്പിച്ച ട്യൂബിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കിയാണവര്‍ ജയിലിലിട്ടത്.

മണിപ്പൂരിന്റെ താഴ്‌വരകളില്‍ ഗോത്രജീവിതത്തിന്റെ തനത് സംസ്‌കൃതി തുടിക്കുന്ന ഗോത്രസംഗീതമോ താളമേളങ്ങളോ അല്ല നിറഞ്ഞു നില്‍ക്കുന്നത്. മുപ്പതിലേറെ വര്‍ഷങ്ങളായി പോലീസിന്റെയും സൈനികരുടെയും തോക്കില്‍ നിന്നുയരുന്ന വെടിയൊച്ചകളാണ്. മെയ്തികളും കുക്കികളും അടക്കം മുപ്പതിലധികം ഗോത്രവിഭാഗങ്ങള്‍ അധിവസിക്കുന്ന സമ്പന്നവും അതിലേറെ രമ്യവുമായ ഭൂപ്രദേശങ്ങള്‍ ആയിരക്കണക്കായ സായുധ സേനയെക്കൊണ്ട് നിറച്ചിരിക്കുന്നു. ജനിച്ചുവീഴുന്ന കുരുന്നുകളുടെ കാതുകളില്‍ താരാട്ടുപാട്ടുകള്‍ക്ക് പകരം വെടിയൊച്ചകളും ബുട്ട് മാര്‍ച്ചിന്റെ ഭയപ്പെടുത്തുന്ന ശബ്ദകോലാഹലങ്ങളുമാണ്. അവരുടെ മുന്നില്‍ കാനന സൗന്ദര്യം ഒരുക്കുന്ന പ്രകൃതിയിലെ വര്‍ണ്ണക്കാഴ്ചകളല്ല അവര്‍ കണ്ടു വളരുന്നത്. പട്ടാളം രാവും പകലും കാമാര്‍ത്തിക്കായി പിച്ചിച്ചീന്തി വലിച്ചെറിയുന്ന അര്‍ദ്ധനഗ്നരായ ആദിവാസി സ്ത്രീകളുടെ വികൃതമായ ചോരയില്‍ പുരണ്ട ശരീരങ്ങളാണ്. മനുഷ്യാവകാശവും സ്വാതന്ത്ര്യം സ്വയംഭരണവും ചോദിക്കുന്ന ഒരു ഗോത്ര ദേശീയ ജനതയോട് അവരുടെ പോരാട്ടത്തോടുള്ള നമ്മുടെ ജനാധിപത്യത്തിന്റെ ഭാഷ ഇപ്രകാരമാണ്.

വെറും രണ്ടരലക്ഷം മാത്രം ജനസഖ്യയുള്ള മണിപ്പൂരില്‍ 100 പേര്‍ക്ക് 35 പോലീസ് എന്ന നിലക്കാണ് പോലീസിനെയും സൈന്യത്തെയും വിന്യസിച്ചിരിക്കുന്നത്. മണിപ്പൂരില്‍ മാത്രമല്ല, നാഗാലാന്‍ഡിലു ജുഗഡിലും കാശ്മീര്‍ താഴ്‌വരകളിലും AFSPA നടപ്പിലാക്കുന്ന പ്രദേശവാസികളോട് കരുണയി ല്ലാത്ത അവരെയാസകലം തീവ്രവാദികളാക്കി മാററുന്ന പട്ടാളക്കാരന്റെ തോക്കിന്‍ മുനയിലൂടെ യാണ് നാഷണലിസത്തിന്റെ പാഠങ്ങള്‍ അഭ്യസിപ്പിക്കുന്നത്. മ്യാന്‍മറിലെ പട്ടാളഭരണം പോലും നൂറുപേര്‍ക്ക് ഒരു സൈനികന്‍ എന്ന നിലക്കാണ് വിന്യസിച്ചിരിക്കുന്നത്. സൈ്വര്യ ജീവിതം മണിപ്പൂരികള്‍ക്ക് വിദൂരസ്വപ്നം.

സമരത്തുടക്കം
മണിപ്പൂരിലെ ഇംഫാല്‍ താഴ്‌വരയില്‍ മാലോ ടൗണില്‍ 2000 നവംബര്‍ 2-ാം തീയതി ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നിന്ന പത്തോളം പേരെ ആസ്സാം റൈഫിള്‍സിലെ പട്ടാളക്കാര്‍ വെടിവെച്ചു കൊന്നു. ഒരു മിലിട്ടറി ട്രക്കിന് നേരെ അണ്ടര്‍ ഗ്രൗണ്ട് ആക്രമണമുണ്ടായതില്‍ കലികയറിയ പട്ടാളം ഇരമ്പി വന്ന് ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനിന്നവരെയും മാര്‍ക്കറ്റിലേക്ക് പോകുന്നവരുടെയും നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. 1988ലെ ധീരതയ്ക്കുള്ള ദേശീയ അവാര്‍ഡ് ജേതാവ് 18 വയസുകാരനായ സിനാ ചന്ദ്രമണി 62 വയസ് പ്രായമുള്ളവൃദ്ധയായ ലെയിസംഗ് ബാം ഇബടോമി എന്നിവരും തീവ്രവാദത്തിന്റെ പേരില്‍ വേട്ടയാടപ്പെടുകയുണ്ടായി. 'മാലോ' കൂട്ടക്കൊലയെന്ന പേരിലറിയപ്പെടുന്ന ഈ ദാരുണമായ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഇറോം ശര്‍മ്മിള തന്റെ സമാധാന സഹനസമരം ആരംഭിച്ചത് (2000 നവംബര്‍ 4 മുതല്‍) തൊട്ടടുത്ത ദിവസം അവരെ മണിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്ത് ഐ. പി. സി. 309 പ്രകാരംആത്മഹത്യാശ്രമം എന്ന കുറ്റം ചുമത്തി പിന്നീട് തടങ്കില്‍വെക്കുകയായിരുന്നു. ആത്മഹത്യാ ശ്രമത്തിന്പരമാവധി ഒരു വര്‍ഷമാണ് ശിക്ഷ. അതിനാല്‍ ഓരോ വര്‍ഷവും ശിക്ഷാ കാലാവധി തീരുന്ന ദിവസം ശര്‍മ്മിളയെ മോചിപ്പിക്കും. തൊട്ടടുത്ത ദിവസം വീണ്ടും കേസ് ചാര്‍ത്തി ഒരു വര്‍ഷത്തേക്ക് ജയിലിലാക്കും. ഇങ്ങനെയാണ് കഴിഞ്ഞ 13 വര്‍ഷക്കാലമായി ചെയ്തു പോരുന്നത്.


കെ. അംബുജാക്ഷന്‍
ശര്‍മ്മിളയുടെ സമരം സമാനതകളില്ലാത്തതാണ്. ലോകസമര ചരിത്രത്തിലെ ത്യാഗത്തിന്റെയും സഹനത്തിന്റെയും വേറിട്ട സമരാനുഭവമാണ് ചാനുവിന്റേത് 28-ാം വയസ്സില്‍ തടവിലാക്കപ്പെട്ട ഇവര്‍ക്ക് ഇപ്പോള്‍ 42 വയസ് പ്രായമായിരിക്കുന്നു. ജനാധപത്യ ഇന്ത്യയില്‍ ഒരു ഭീകര നിയമത്തിന്റെ പിടിയില്‍നിന്നും നിസ്സഹായ രായ ജനതയെ രക്ഷപെടുത്താന്‍ സാമൂഹ്യ പ്രവര്‍ത്തകയും കവയത്രിയുമായിരുന്ന ചാനുവിന്റെ യൗവ്വനത്തെ സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം അവര്‍ക്കെതിരെ ചുമത്തപ്പെട്ട മറ്റൊരു കേസില്‍ ഡല്‍ഹിയിലെ പാട്യാല കോടതിയില്‍കൊണ്ടു വന്നപ്പോള്‍ അവര്‍ പറഞ്ഞു. ''ജീവിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല ഞാന്‍ നിരാഹാരം അനുഷ്ഠിക്കുന്നത്. ഞാനും നിങ്ങളെപ്പോലെ ഒരു മനുഷ്യസ്ത്രീയാണ്. എനിക്കും ആശയും ആഗ്രഹങ്ങളും മോഹവും എല്ലാമുണ്ട്. നിങ്ങള്‍ എന്തുകൊണ്ട് അത് മാനിക്കുന്നില്ല?''

സത്യാഗ്രഹ സമരങ്ങള്‍ ഇന്ത്യയില്‍ പലപ്പോഴും അരങ്ങേറിയിട്ടുള്ളത് അധികാരശക്തികളെ സമ്മര്‍ദ്ദത്തിലാക്കി തങ്ങളുടെ മാത്രമായ താത്പര്യങ്ങല്‍ സ്ഥാപിച്ചെടുക്കാനുള്ള ചില മധ്യവര്‍ഗ്ഗ ങ്ങളുടെയു അധീശ താത്പര്യങ്ങളുടെയും ഉപകരണമെന്നോണമാണ്. എന്നാല്‍ ഗോത്രജനതയുടെ പൗരസമൂഹത്തിന്റെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുവാനായി നടത്തപ്പെട്ട ഏറ്റവും വലിയ സമരമാണ് ഇറോം ശര്‍മ്മിളയുടേത്. മുന്‍ ചൊന്ന സമരങ്ങളെ പര്‍വ്വതീകരിച്ച് അത് നയിച്ചവരെ പുകഴ്ത്തിപ്പാടിയ മാധ്യമലോകം ന്യായമായ ഈ സമരത്തെ തിരസ്‌ക്കരിച്ചത് ശരിയായില്ല.

ദലിതരുടെ വിദ്യാഭ്യാസവും സാമൂഹ്യ പ്രശ്‌നങ്ങളും - ചാന്ദിനി ദിനേശ്


ചാന്ദിനി ദിനേശ്
അക്ഷരവും അറിവും നൂറ്റാണ്ടുകളായി നിഷേധിച്ചിരുന്ന ഒരു ജനതയുടെ പിന്‍ തലമുറയില്‍ പെട്ടതാണ് ഞാനും എന്റെ സമുദായത്തില്‍പ്പെട്ട കുട്ടികളും നമുക്ക് വിദ്യഭ്യാസം നേടിത്തരുവാന്‍ കാര്‍ഷിക പണിമുടക്കും കലാപങ്ങളും നടത്തിയ യജമാനന്‍ അയ്യങ്കാളിയും കൂട്ടരും വയലേലക ളില്‍ നെല്ലിന് പകരം കളയും മുട്ടുപ്പുല്ലും കുരുപ്പിച്ച് വര്‍ഷങ്ങളോളം നടത്തിയ പോരാട്ടങ്ങളും ഈ ഐതിഹാസിക സമരത്തിന്റെ ചരിത്ര പൈതൃകങ്ങള്‍ നെഞ്ചിലേറ്റിയ ഒരു സമുദായത്തിന്റെ ഇളം തലമുറ കളാണ് ഞങ്ങള്‍. ലോകത്തിലാദ്യമായി സ്ഥാപിച്ച നളന്ദ, കാന്തല്ലൂര്‍, തക്ഷശില പോലുളള സര്‍വ്വകലാശാലകളും കുടിപ്പളളിക്കൂടങ്ങളും ഉണ്ടാക്കിയ ഒരു സമൂഹത്തിന്റെ പിന്‍ തലമുറകളായ ഞങ്ങള്‍ക്ക് വിദ്യാഭ്യാസ രംഗത്ത് ഇന്ന് സംഭവിച്ചിട്ടുളള ചില സാമൂഹ്യ വിഷയങ്ങള്‍ എന്റെ അറിവിന്റെ പരിമിതിയില്‍ നിന്നുകൊണ്ട് വിവരിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

വിദ്യാഭ്യാസ കാലഘട്ടം എന്നത് നമുക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു സമയമാണ് . അറിവും ലോക പരിചയവും വേര്‍തിരിച്ച് അറിയുന്നതും ഈ കാലത്താണ് കുട്ടികളില്‍ 3 വയസ്സ് മുതല്‍ 8 വയസ്സ് വരെയുളള കാലഘട്ടത്തിലാണ് അവരുടെ ചിന്താശേഷി വളരുന്നത് ഈ സമയത്ത് നമുക്ക് ചുറ്റുമുളള സമ്പന്നരും സവര്‍ണരും ആയ സമുദായക്കാര്‍ അവരുടെ കുട്ടികളെ എല്‍.കെ.ജി, യു.കെ.ജി ക്ലാസ്സുകളില്‍ വിട്ട് പഠിപ്പിച്ച് ലോകോത്തര അറിവുകള്‍ നേടുമ്പോള്‍ ദലിത് കുടുംബങ്ങള്‍ തിങ്ങി പാര്‍ക്കുന്ന കോളനികളിലും ചേരികളിലും ഉളള കുട്ടികള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് നാം ഒന്ന് കണ്ണോടിക്കുമ്പോള്‍ നമ്മുടെ കുട്ടികളുടെ ബുദ്ധിക്ക് ഉണര്‍വ്വ് സംഭവിക്കുമ്പോള്‍ നമ്മുടെ കുട്ടികളുടെ ബുദ്ധിക്ക് ഉണര്‍വ് സംഭവിക്കുന്ന സമയത്ത് അംഗനവാടികളിലും മറ്റും കൊണ്ടാക്കുന്നു. ഉപ്പുമാവും, കഞ്ഞിയും പലഹാരങ്ങളും കഴിച്ച് അവര്‍ കൂടുതല്‍ സമയം ചിലവിടുന്നു.വീട്ടുകാര്‍ക്ക് നോക്കാന്‍ സമയം ഇല്ലാത്തതിനാലും വിദ്യഭ്യാസത്തെക്കുറിച്ച് ശരിയായ കാഴ്ചപ്പാടില്ലാത്തതിനാ ലുമാണ് കുട്ടികളെ ഇങ്ങനെചെറുപ്രായത്തില്‍ തന്നെ അംഗനവാടികളില്‍ കൊണ്ട് തളളി ഉറക്കകാരാക്കി മാറ്റുന്നത് . ചെറുകഥകളും , പാട്ടുകളും പഴഞ്ചൊല്ലുകളും , കടങ്കഥകളും കേട്ട് കിടന്നുറങ്ങുന്ന ഈ വിഭാഗം കുട്ടികള്‍ക്ക് ജീവിതകാലം മുഴുവന്‍ ഓര്‍മ്മയില്‍ ഇരിക്കാന്‍ ഈ കഥകളും പാട്ടുകളും മറ്റുമേ ഉണ്ടാകു. ചില കുട്ടികള്‍ക്ക് ഈ സമയം കൊണ്ട് സ്വന്തം പേരെഴുതാന്‍ പോലും പഠിക്കാറില്ല. കൂടാതെ വിദ്യാഭ്യാസത്തില്‍ പിന്നോക്കം പോകുകയും ചെയ്യുന്നു. എന്നാല്‍ മറ്റ് സമുദായത്തിലെ കുട്ടികള്‍ ഈ സമയത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും മറ്റും പോയി ഇംഗ്ലീഷ് അക്ഷരങ്ങളും ഉച്ചാരണങ്ങളും അര്‍ത്ഥവും ജി.കെ യും (ജനറല്‍ നോളജ്) എല്ലാം പഠിക്കുന്നു. ഇത് അവന്റെ ജീവിതകാലം മുഴുവന്‍ ഉന്നതിയില്‍ എത്തിച്ചേരാന്‍ ഉപകരിക്കുന്നു.

ദലിത് വിദ്യാര്‍ത്ഥികളുടെ ഈ അവസ്ഥയ്ക്ക് പ്രധാനകാരണം നമ്മുടെ രക്ഷകര്‍ത്താക്കളാണ്. കൂടോതെ നമ്മുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഉപജാതി, സംഘടനകളും നയിക്കുന്ന നേതാക്കളുമാണ് എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ഭൂരിപക്ഷം അച്ഛനമ്മമാരും അവര്‍ അദ്ധ്വാനിച്ച് ആഹാരം കൊടുക്കുന്നതാണ് വലിയ കാര്യമായി കണക്കാക്കുന്നത് .രാത്രിയായാല്‍ നിങ്ങള്‍ പഠിക്കൂ എന്ന സ്ഥിരം പല്ലവി ഇന്നും നമ്മുടെ വീടുകളില്‍ കേള്‍ക്കാം പക്ഷേ എന്തു പഠിക്കണം എങ്ങനെപഠിക്കണം എന്ന് പറഞ്ഞുതരാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. അച്ഛന്‍മാര്‍ മദ്യപാനികളും അമ്മമാര്‍ സിനിമാ സീരിയലുകളുടെ സുഖം ഉപേക്ഷിക്കാന്‍ തയ്യാറാകാത്തവരുമാണ്. ഏറെ പേരും സമ്പന്നരും സവര്‍ണ്ണരും രുപം ആയവരുടെ കുത്തഴിഞ്ഞ ജീവിതവും അവരുടെ ഇടയില്‍ നടക്കുന്ന തന്‍പ്രമാണ്യത്വങ്ങളും കുശുമ്പും കുന്നായ്മയും വളരെ ആര്‍ത്തിയോടെ കാണുന്ന നമ്മുടെ അമ്മമാര്‍ക്ക് സ്വന്തം ദാര്യദ്യവും കഷ്ടപ്പാടും പ്രമേയം ആക്കുന്ന കഥകള്‍ ഒരിക്കലും ഈ സീരിയലുകളില്‍ കാണാന്‍ കഴിയില്ല. 

കൂലിവേല കഴിഞ്ഞ് വരുന്ന അച്ഛന്‍മാരുടെ പ്രവണത മറ്റൊരു തരത്തിലാണ്. മദ്യപിച്ച് ലക്ക്‌കെട്ട് വന്ന് വീടുകളില്‍ വഴക്കും അടിയും തെറി വിളിയും നടത്തുന്നവരും പ്രായ മായ പെണ്‍കുട്ടികള്‍ വീട്ടില്‍ ഉണ്ടെന്ന ചിന്തയില്ലാതെ സമൂഹത്തില്‍ മോശം പ്രവര്‍ത്തികളായി കഴിയുന്നവരെയും സവര്‍ണരേയും വീടുകളില്‍ കൂട്ടിക്കൊണ്ട് വന്ന് മദ്യപിക്കുകയും മറ്റും ചെയ്യുന്നു. പിന്‍കാലത്ത് ഇതിന്റെ ദോഷങ്ങള്‍ അനുഭവിക്കുന്നതും പീഠനങ്ങള്‍ക്ക് ഇരയാകുന്നതും നമ്മുടെ ചേച്ചിമാരാണ് . ഈ സംഭവങ്ങള്‍ നടന്നു കഴിഞ്ഞാല്‍ ഇത്തരം മാതാപിതാക്കള്‍ക്ക് എതിര്‍ക്കുവാനും കഴിയാതെ വരുന്നു.

ഇങ്ങനെമോശം ചുറ്റുപാടില്‍ ജീവിച്ചുപോരുന്ന നമ്മുടെ സമുദായത്തിന്റെ എല്ലാ ചീത്ത വശങ്ങളും ജീവിത രീതികളും സവര്‍ണ്ണ സങ്കല്പങ്ങളും നമ്മുടെ കുട്ടികളിലും കുട്ടിക്കാലത്തുതന്നെ നാമ്പിടുന്നു. നമ്മുടെ സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച് പൂര്‍വ്വ പിതാക്കന്‍മാരായ ബാബാ സാഹബ് അംബേദ്ക്കറുടെയും യജമാനന്‍ അയ്യകാളിയുടെയോ ചിത്രങ്ങള്‍ വയ്ക്കുന്നതിനു പകരം സിനിമയില്‍ മാത്രം കണ്ടു പരിചയംവും എന്നാല്‍ നമ്മളുമായി യാതൊരു പുല ബന്ധവും ഇല്ലാത്ത സിനിമ നടീനടന്‍മാരുടെ ചിത്രങ്ങളാണ് നമ്മുടെ വീടുകളുടെ ചുമരുകളില്‍ സ്ഥാനം പിടിക്കുന്നത് . ഈ പ്രവണത സവര്‍ണരായവരുടെ വീടുകളില്‍ സ്വജാതിയില്‍ പെട്ടവരാണെങ്കില്‍ പോലും ഇത്തരം ചിത്രങ്ങള്‍ അവിടെ കാണാന്‍ കഴിയില്ല.

മറ്റൊരു വിഷയം ഒന്നോ രണ്ടോ മുറികള്‍ മാത്രമുളള ചെറുകുടില്‍ കഴിഞ്ഞു കൂടുന്നവരാണ്. നമ്മുടെ ചുറ്റുപാടിലുളളത്. വൈകുന്നേരം 6 മണിമുതല്‍ തുടങ്ങുന്ന ടി.വി കാണല്‍ രാത്രി പത്ത് പന്ത്രണ്ട് മണിക്കേ അവസാനിക്കുകയുളളു . പഠിക്കാന്‍ താല്‍പര്യമുളളവരും മിടുക്കന്‍ മാരുമായ പലകുട്ടികള്‍ക്കും ടി.വി പരിപാടികളില്‍ അടിമകളായി കഴിയുന്ന രക്ഷകര്‍ത്താക്കളുടെ ഈ പ്രവണതമൂലം പഠനം മുളയിലേ നശിച്ച് പോകുന്നു പിന്നെ പതിയെ ഇവരും മാതാപിതാക്കളെ അനുകരിക്കുന്നു. പില്‍ക്കാലത്ത് നഗര വിഥീകളിലും കവലകളിലും തീയേറ്ററിന് മുന്നിലും സിനിമാ അഭിനേതാക്കളുടെ ഫ്‌ളക്‌സുകള്‍ വയ്ക്കുന്നതും നായകന്റെ ഫ്‌ളക്‌സ് ബോര്‍ഡില്‍ പാലഭിഷേകം നടത്തുന്നതും തലയില്‍ ചുമന്നു കൊണ്ടു പോകുന്നതും വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതും ആദ്യപ്രദര്‍ശനം കാണാന്‍ വേണ്ടി അടിപിടി ഉണ്ടാക്കുന്നതും പോലീസിന്റെ തല്ലുകൊളളുന്നതും ഇത്തരം ചുറ്റുപാടുകളില്‍ വളര്‍ന്ന് വരുന്നവരാണെന്ന് നമുക്ക് കണ്ടെത്താന്‍ കഴിയും.

സമ്പത്തും ജീവിത സാഹചര്യവും കുറച്ചൊക്കെയുളള ദലിതര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പ്രശ്‌നമാണ്. ജാതി വിവേചനം ഉദാഹരണമായി ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച് ദലിത് വിദ്യര്‍ത്ഥി യെ പട്ടിക്കൂട്ടിലടച്ചത് ഈ അടുത്ത കാലത്ത് 

നടന്ന സംഭവം നമ്മുടെ ഓര്‍മ്മയില്‍ നിന്ന് മാഞ്ഞ് പോയിട്ടില്ലല്ലോ? ദലിത് വിദ്യാര്‍ത്ഥികളെ പഠനത്തെ വഴിതിരിച്ച് വിടുവാന്‍ ഉളള മറ്റൊരു ചതിയാണ് സവര്‍ണ കുട്ടികലുമായിട്ടുളള കൂട്ടുകൂടലും തുടര്‍ന്ന് മയക്കുമരുന്നിനും മദ്യത്തിനും ചെന്നെത്തുന്നതും പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണങ്ങള്‍ക്കും ഇടയാക്കുന്നതും അങ്ങനെഇതിലൂടെ പഠനം നിലയ്ക്കുന്നതും അനേകം ദലിതു കുടുംബങ്ങളിലെ ദു:ഖകരമായ കാഴ്ചയാണ് ഉളളത്. ഇത് പഠിപ്പും ഉദ്യോഗമുളള രക്ഷകര്‍ത്താക്കളുടെ കുട്ടികള്‍ക്കാണ് ഈ ദുര്‍ഗതി കൂടുതലായും വന്ന് ഭവിക്കുന്നത്.

ഇപ്പോള്‍ ഈ സമൂഹത്തില്‍ വന്ന് ഭവിച്ചിരിക്കുന്ന സാമൂഹികവും സാംസ്‌ക്കാരികവുമായ തകര്‍ച്ചയെ നേരിടാന്‍ ബാബാ സാഹബ് അംബേദ്കറുടെയും യജനാനന്‍ അയ്യങ്കാളികയുടെയും പ്രവര്‍ത്തന മൂല്യങ്ങള്‍ രക്ഷകര്‍ത്താക്കളും ഇവരെ നയിക്കുന്ന സംഘടനകളും മനസ്സിലാക്കാന്‍ വൈകിക്കൂടാ. എങ്കില്‍ മാത്രമേ പുരോഗതിയിലുളള നാളത്തെ തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയൂ.

ദളിത് പള്ളിക്കൂടങ്ങള്‍ - രോഷ്നി പത്മനാഭന്‍


ആനാദായകരമായ വിദ്യാലയങ്ങള്‍ അടച്ചുപൂട്ടിയ 'ആകാശം ഇടിഞ്ഞു വീഴുമോ' എന്ന ചോദ്യമുയര്‍ത്തുന്ന ഡോ. ജോസ് സെബാസ്റ്റ്യന്റെ ലേഖനം (ജൂലൈ 14, മാതൃഭൂമി) തുടര്‍ന്നുവന്ന പ്രതികരണങ്ങളും ദളിത് പക്ഷത്തുനിന്നു വായിച്ചപ്പോള്‍ തോന്നിയ കാര്യങ്ങളാണിവിടെ കുറിക്കുന്നത്.

ചുരുക്കം ചില സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകള്‍ ഒഴിച്ചാല്‍ പൊതുവിദ്യാലയങ്ങളും പൊതുവേയും അനാദായകരമെന്ന നിലയില്‍ അടച്ചുപൂട്ടല്‍ ഭീക്ഷണി നേരിടുന്ന വിദ്യാലയങ്ങള്‍ പ്രത്യേകിച്ചും ദളിതരുടെയും പിന്നാക്കക്കാരുടെയും പള്ളിക്കൂട ങ്ങളായിട്ടുണ്ട്.

ഒരു കാലത്ത് സവര്‍ണ്ണ വിദ്യാര്‍ത്ഥികള്‍ക്കുമാത്രം പ്രവേ ശനം ലഭിച്ചിരുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇന്ന് മറ്റൊരു മാര്‍ഗ മില്ലാത്തവരുടെയും പാവപ്പെട്ടവന്റെയും ദളിതന്റെയും ആദി വാസികളുടെയും പള്ളിക്കൂടങ്ങളായി മാറിയതിന്റെ ചരിത്ര മറിയുമ്പോള്‍ മാത്രമേ അനാദായകരമായ സ്‌കൂളുകളുണ്ടായ തെങ്ങനെയെന്ന് കണ്ടെത്താനും അവിടെ പഠിക്കാന്‍ വിധിക്കപ്പെട്ട ദളിതരടക്കമുള്ള പാവങ്ങള്‍ക്ക് മെച്ചപ്പെട്ട വിദ്യാ ഭ്യാസം ഉറപ്പുവരുത്താന്‍ എന്താണ് മാര്‍ഗമെന്ന് തീരുമാനി ക്കാനും കഴിയും.

കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രം പഠിക്കുമ്പോള്‍ മനസ്സി ലാകുന്ന ഒരു വസ്തുത സവര്‍ണര്‍ക്കുമാത്രം പ്രാപ്യമായിരുന്ന വിദ്യാഭ്യാസം പിന്നോക്കവിഭാഗങ്ങള്‍ക്കുകൂടി ലഭ്യമാകണമെന്ന ആവശ്യം ഇവിടെ മുമ്പുതന്നെ പ്രബലമായിരുന്നുവെന്നതാണ്. അതിന്റെ ഏറ്റവും ഉപത്തമമായ തെളിവാണ് അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ 1907ല്‍ ഒരു വര്‍ഷം നീണ്ടുനിന്ന പണിമുടക്കു സമരം.

കേരളത്തിലെ ആദ്യത്തെ പ്രസ്തുത പണിമുടക്കുസമരം ദളിതരുടെ വിദ്യാഭ്യാസാവകാശ സമരമായിരുന്നു എന്നതും ശ്രദ്ധേയമാണ്.

കേരളത്തില്‍ പൊതു വിദ്യാഭ്യാസം വ്യാപകമാകുന്നതില്‍ മിഷണറിമാര്‍ വിവിധ സമുദായസംഘടനകള്‍ ഗവര്‍ണരുടെ ആശാന്‍ കളരികള്‍ സംസ്‌കൃതകളരികള്‍, മാറിമാറിവന്ന സര്‍ക്കാറുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം പങ്കുണ്ട്. ഇക്കാര്യത്തില്‍ ദളിതരുടെ പങ്കും ചെറുതല്ല. തിരുവിതാംകൂറിലും കൊച്ചിയിലും അനവധി ചെറുപള്ളിക്കൂടങ്ങള്‍ ദളിതര്‍ സ്ഥാപിച്ചിരുന്നു. പക്ഷേ, ദളിതരുടെ ഇടയില്‍നിന്നുണ്ടായ ശ്രമങ്ങളൊന്നും വേരുറപ്പിച്ച് വളര്‍ന്നില്ല. അതേസമയം ഇതര മതസാമുദായിക വിഭാഗങ്ങളുടെ വിദ്യാഭ്യാസ ആസ്തികള്‍ തഴച്ചുവളരുകയും ചെയ്യും.

ആധുനിക രീതിയില്‍ സ്‌കൂളുകള്‍ തുടങ്ങിന്നതിന് സാമ്പത്തികാധികാരവും സാമൂഹീക സ്വാധീനവും ആംഗീകാരവും കൊണ്ടുവരുമെന്ന തിരിച്ചറിവാണ് വിദ്യാഭ്യാസ(വ്യവസായ)ത്തിന് പ്രാധാന്യം നല്‍കാന്‍ മതസമുദായ സംഘടനകളെ പ്രചോദിപ്പിച്ചത്. ക്രിസ്ത്യാനികള്‍ ഇതിന്റെ ഗുണം നേരത്തെ കണ്ടറിഞ്ഞവരാണെങ്കില്‍ മറ്റ് സമുദായങ്ങളും സാവധാനം ഈ രംഗത്തേക്കുവന്നു (വന്നുവന്ന് അതിപ്പോള്‍ വന്‍കച്ചവടം മാത്രമായിക്കഴിഞ്ഞു എന്ന് ഈ സംഘങ്ങളിലൊ ന്നിന്റെ തലവന്‍ ചാനലുകളില്‍ പച്ചയായി ഈയിടെ പറഞ്ഞത് നാമെല്ലാം കേട്ടതാണ്.). 

ഇതരവിഭാഗങ്ങള്‍ സമുദായവത്കരണത്തിലൂടെ സാമ്പ ത്തിക രാഷ്ട്രീയ സാമൂഹിക മൂലധനങ്ങള്‍ ആര്‍ജിച്ചപ്പോഴും വിഘടിതരും നിസ്വരുമായി കൈയും കെട്ടിനില്‍ക്കുകയാ യിരുന്നു ദളിതര്‍. ഇന്നും അതിന് കാര്യമായ മാറ്റമൊന്നുമില്ല. സ്വാതന്ത്ര്യാനന്തരം പള്ളിക്കൂടങ്ങള്‍ വ്യാപകമായി ദളിതര്‍ക്കും കൂടി തുറന്നുകിട്ടിയതോടെ സ്‌കൂള്‍ പ്രവേശനം സുഗമവും ദളിത് വിദ്യാര്‍ത്ഥികളുടെ എണ്ണം സ്‌കൂളുകളില്‍ ക്രമാനുഗതം വര്‍ദ്ധിക്കുകയും ചെയ്തു എന്നത് വലിയ നേട്ടമാണ്. എന്നാല്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ പുരോഗമന മുദ്രാവാക്യങ്ങളില്‍ ആകൃഷ്ടരായി ബഹുഭൂരിപക്ഷം ദളിതരും തൊഴിലാളി യൂണിയനുകളില്‍ അഭയം പ്രാപിക്കുകയും എതാണ്ടത്രത്തോള മെങ്കിലും പേര്‍ മതപരിവര്‍ത്തനം ചെയ്ത് പള്ളിയില്‍ അഭയം പ്രാപിക്കുകയും ചെയ്തതോടെ സമുദായവത്കരണ ചിന്ത തന്നെ ദളിതര്‍ക്ക് അന്യമായി.

ആരെയും കുടിയൊഴിപ്പിക്കരുതെന്ന ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഉത്തരവുതന്നെ ദളിതര്‍ക്ക് കമ്യൂണിസ്റ്റുപാര്‍ട്ടി യിലുള്ള വിശ്വാസം വര്‍ദ്ധിപ്പിച്ചിരിക്കണം. എയ്ഡഡ് സ്‌കൂളു കളിലെ അധ്യാപകനിയമനം പി. എസ്. സി. ലിസ്റ്റില്‍നിന്നു വേണമെന്ന വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസ വ്യവസ്ഥ ബില്ലിന്റെ പേരിലുള്ള വിമോചന സമരവും (അതിന്റെ അണികളില്‍ ദളിത് ക്രൈസ്തവരും നിരന്നുനിന്നു. കഷ്ടം!) അതിന്റെ പര്യവസാനമായ സര്‍ക്കാരിന്റെ പിരിച്ചുവിടലുംമൂലം ഏറ്റവുമധികം നഷ്ടം സംഭവിച്ചത് ദളിതര്‍ക്കും ആദിവാസികള്‍ ക്കുമാണ്.

വിദ്യാര്‍ത്ഥിപക്ഷത്തെ കാര്യമിങ്ങനെയെങ്കില്‍ അധ്യാപക പക്ഷ ചിത്രവും നോക്കേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നാക്കോ വിദ്യാര്‍ത്ഥികള്‍ക്ക് യഥേഷ്ടം പ്രവേശനം ലഭിച്ചിരുന്നല്ലോ. എന്നാല്‍ ഭൂരിപക്ഷം വിദ്യാര്‍ ത്ഥികളും പഠിക്കുന്ന എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരില്‍ ബഹുഭൂരിപക്ഷവും സവര്‍ണ്ണന്മാരായി തുടര്‍ന്നു. ദുര്‍ബല വിഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസാവശ്യങങളും സവര്‍ണ്ണാധ്യാപകരുടെ ജാതി/വര്‍ഗ്ഗ താത്പര്യങ്ങളും തമ്മിലുള്ള അന്തരം വലുതായിരുന്നു. സ്വാതന്ത്ര്യലബ്ദിക്കുമുമ്പുള്ള എയ്ഡഡ് സ്‌കൂള്‍ അധ്യാപക രുടെ ശോചനീയ നില കേരളപ്പിറവിക്കുശേഷം പാടേ മാറി. അവര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ശമ്പളം കൊടുത്തു തുടങ്ങി. അതേസമയം എണ്ണത്തില്‍ കൂടുതലുള്ള ഈ സ്‌കൂളുകളിലെ നിയമനത്തില്‍ സര്‍ക്കാറിന് ഒരു പങ്കുമില്ല താനും. ലക്ഷങ്ങള്‍ കോഴകൊടുക്കാന്‍ കഴിവുള്ള സവര്‍ണ്ണ അധ്യാപകരെ മാനേജര്‍ തന്നിഷ്ടംപോലെ നിയമിക്കുന്നു. കോഴകൊടുത്ത് ജോലി നേടുന്ന അധ്യാപകര്‍ക്ക് ആരോടെ ങ്കിലും കമ്മിറ്റ്‌മെന്റുണ്ടോ? ദുര്‍ബലവിഭാഗങ്ങളില്‍നിന്നുവരുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ ഇവര്‍ അലംഭാവം കാട്ടുന്നതില്‍ എന്താണത്ഭുതം? സംഘടിത സര്‍വ്വീസ് സംഘടനകളുടെ ശാഠ്യങ്ങളെ എതിര്‍ക്കാന്‍ കഴിയാത്ത സര്‍ക്കാരുകള്‍ സത്യത്തിന്റെ നേരെ കണ്ണടയ്ക്കുന്നു. മാര്‍ക്ക് വാരിക്കോരിക്കൊ ടുത്ത് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്ന അത്ഭുതവിദ്യ സര്‍ക്കാറിന്റെ കൈയ്യിലുള്ളതുകൊണ്ട് സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ പിടിച്ചുനിന്നു/നില്‍ക്കുന്നു. വിദ്യാര്‍ത്ഥികളെല്ലാം ചോര്‍ന്നുപോയ എയ്ഡഡ് സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരെ 'പ്രൊട്ടക്റ്റ് ചെയ്യാനും സര്‍ക്കാര് ഖജനാവ് മൂടിവെയ്ക്കുന്നു.

ഇതിന് പ്രതിവിധി ഡോ. ജോസ് സെബാസ്റ്റ്യന്‍ സൂചിപ്പിക്കുന്നത് പാവപ്പെട്ടവരെയും ദുര്‍ബല വിഭാഗക്കാരെയും ആണ്‍ എയ്ഡഡ് സ്‌കൂളില്‍ പ്രവേശിപ്പിക്കലാണ്. ഇതൊരു മഹാകാര്യമായാണദ്ദേഹം കരുതുന്നതെന്നുതോന്നു. പക്ഷേ, ഇതൊരുതരം നടതള്ളലാണ് ഭിന്നധ്രുവങ്ങളില്‍ സാമൂഹികമായും സാമ്പത്തികമായും നില്‍ക്കുന്ന ഈ കുട്ടികളെ അണ്‍എയ്ഡഡ് സ്ഥാപനത്തില്‍ ഇരുത്തുന്നത് അന്തരം കൂട്ടുകയേയുള്ളൂ. മാനസികമായി ഈ പാവങ്ങളെ പീഡിപ്പിക്കാനേ ഈ നിര്‍ദ്ദേശം ഉതകൂ.

(സെന്റ് ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ ഗവേഷണ വിദ്യാര്‍ത്ഥിനി- പഠിച്ചുതീരാത്ത പാഠങ്ങള്‍- ഡി. പി. ഇ. പി.യുടെ പരിണതിയും പരിമിതിയും എന്ന ഗവേഷണ പഠനത്തിന്റെ കര്‍ത്താവ്.)

കായല്‍ വെള്ളത്തില്‍ മുങ്ങിയും പൊങ്ങിയും ജീവിക്കുന്ന പട്ടികജാതിക്കാര്‍ - ബിനു കുറക്കട


ബിനു കുറക്കട
തിരുവനന്തപുരം ജില്ലയില്‍ തോടുകളും, കായലുകളും, പുഴകളും കടലും കൂടി കലര്‍ന്നു കിടക്കുന്ന പ്രദേശമാണ് ചിറയിന്‍കീഴ് നിയോജക മണ്ഡലം. ഏകദേശം 15 വര്‍ഷങ്ങള്‍ക്കപ്പുറം പരമ്പരാഗത കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പേരുകേട്ട ഇടമാണ് ചിറയന്‍കീഴ്. തൊണ്ട് അഴുക്കലും തൊണ്ട് തല്ലലും ചകിരി പിരിക്കലും, ചകിരിറാട്ടുകളുടെ താളവും ലയവും അദ്ധ്വാനജനതയില്‍ സമ്മേളിച്ചിരുന്ന ഈ പ്രദേശത്ത്. കയര്‍ മുതലാളിമാര്‍ പിന്നോക്ക ജാതിക്കാരായ ഈഴവരും. തൊഴിലാളികള്‍ പന്നോക്ക- പട്ടികജാതിക്കാരായ ദരിദ്ര സ്ത്രീകളും ആയിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ പ്രേം നസീറിന്റെ ജന്മം കൊണ്ട് അനുഗ്രഹീതവുമാണ് ഇവിടം. കൂടാതെ സ്ഥിതി സമത്വത്തിന്റെ കമ്മ്യൂണിസ്റ്റ് പാരമ്പര്യവും വിപ്ലവ ഗാഥയും അലിഞ്ഞു ചേര്‍ന്ന ഈ മണ്ണില്‍ എം.എല്‍.എ യും, എം.പി മാരും പഞ്ചായത്ത് പ്രസിഡന്റുമാരും, വാര്‍ഡ് മെമ്പറുമാരും ഏറെ ഉണ്ടായിട്ടുള്ളത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നുമാണ്. കുറച്ച് പേര്‍ കോണ്‍ഗ്രസ്സില്‍ നിന്നും ഉണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം 67 വര്‍ഷം പിന്നിടുമ്പോഴും ഈ പ്രദേശത്ത് ജീവിക്കുന്ന ജനങ്ങളില്‍ വന്നു ചേര്‍ന്നിട്ടുള്ള സാമൂഹികവും രാഷ്ട്രീയവുമായ പുരോഗതി വിലയിരുത്തുമ്പോള്‍ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ കഴിയുന്ന പട്ടിക ജാതിക്കാര്‍ക്ക് ഉണ്ടായ നേട്ടങ്ങളും മറ്റിതര സമുദായങ്ങള്‍ക്ക് ഇക്കാലം അത്രയും സമൂഹത്തില്‍ വന്നു ചേര്‍ന്ന പുരോഗതിയും വിലയിരുത്തേ ണ്ടതുണ്ട്. ഈ മണ്ഡലത്തിലൂടെ ചുറ്റി കറങ്ങിയാല്‍ സവര്‍ണ്ണ പിന്നോക്ക സമുദായങ്ങള്‍ മണി മാളികകളിലും കച്ചവടം പോലുള്ള സാമ്പത്തിക മേഖലകളിലും ഉണ്ടായ ഉയര്‍ച്ചയും നമുക്ക് ഇവിടെ കാണാന്‍ കഴിയും. എന്നാല്‍ പട്ടികജാതിക്കാര്‍ വെള്ളക്കെട്ടിലും ചെളിയിലും അഴുക്ക് ചാലുകളിലും കൂടാതെ രോഗങ്ങളിലും പട്ടിണിയിലും വാസയോഗ്യം അല്ലാത്ത വീടുകളിലും കഴിയുന്നു. ഇങ്ങനെയുള്ള ആയിര ക്കണക്കിന് മനുഷ്യരാണ് ഇന്നും ഇവിടെ ജീവിച്ചു പോരുന്നത്. ഇവരുടെ ജീവിതത്തിന്റെ നേര്‍കാഴ്ചയിലേയ്ക്ക് ഇറങ്ങി ചെല്ലാനും രാഷ്ട്രീയ പരിഹാരങ്ങളും നിര്‍ദ്ദേശിക്കുകയുമാണ്. ഈ റിപ്പോര്‍ട്ടിലൂടെ ശ്രമിക്കുന്നത്.

ഇങ്ങനെയുള്ള ചിറയിന്‍കീഴില്‍ ദുരിതവും കഷ്ടപ്പാടുകളും പേറുന്ന ഒരു പ്രദേശമാണ് കടകം ചന്ദ്രോത്ത് വാട തൊണ്ട് അഴുക്കി അധ്യാനിച്ചു പോന്ന സ്ഥലത്തെ പഴയ കാലത്ത് പറഞ്ഞിരുന്ന പേരാണ് വാട. ചിറിയന്‍കീഴില്‍ പേരുകേട്ട ക്ഷേത്രമാണ് ശാര്‍ക്കര അമ്പലം. ഇതിന്റെ തെക്കോട്ടുള്ള റോഡിലൂടെ സഞ്ചരിച്ചാല്‍ കടകം ജംഗ്ഷനില്‍ എത്തിച്ചേരും. അവിടുന്ന് പടിഞ്ഞാറു ഭാഗത്തുള്ള സ്ഥലം ആണ് ചന്ദ്രോത്ത് വാട. അവിടെ എത്തിച്ചേരുമ്പോള്‍ ഓല കൊണ്ടും പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ടും മേഞ്ഞ കൊച്ചു കൊച്ചു വീടുകള്‍ കാണാം. ചിറയിന്‍കീഴ് പഞ്ചായത്തിലെ 9-ാം വാര്‍ഡില്‍ ഉള്‍പ്പെട്ടതു കൂടിയാണ് ഈ പ്രദേശം. 4 സെന്റിലും 3സെന്റിലും 2 സെന്റിലും പട്ടയവും പ്രമാണവുമില്ലാതെ 35 വീടുകളിലായി കുഞ്ഞുകുട്ടികളടക്കം ഇരുന്നൂറോളം പട്ടികജാതിക്കാര്‍ ഞെങ്ങി ഞെരുങ്ങി താമസിച്ചു പോരുന്നു.

പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഒരു കക്കൂസ് പോലും നമുക്കവിടെ കാണാന്‍ കഴിയില്ല. ആണുങ്ങള്‍ റോഡു പണി, കണ്‍സ്ട്രക്ഷന്‍ പണികള്‍, ശൂചീകരണം, മീന്‍ പിടുത്തം തുടങ്ങിയ ജോലികളിലും പെണ്ണുങ്ങള്‍ തുണികടകളിലും ഹോട്ടലുകളിലെ പാചകക്കാരെ സഹായിച്ചു കൊണ്ടുള്ള ചെറിയ പണികളെടുത്തും ജീവിച്ച് പോരുന്നു. മഴക്കാലം എത്തിയാല്‍ ഇവരുടെ ജീവിതം ദുരിതപൂര്‍ണ്ണമാണ്. വളരെ താഴ്ന്ന പ്രദേശമായതു കൊണ്ട് തൊട്ടടുത്തുള്ള മൂന്നാറ്റുമുക്കിലെ കായല്‍ വെള്ളം നാലു ഭാഗത്തും കൂടി കയറി വീടുകളുടെ മുക്കാല്‍ ഭാഗം വരെയോ പൂര്‍ണ്ണമായോ മുങ്ങുന്നു. ഇതിന്റെ കൂടെ ചിറ യിന്‍കീഴ് റെയില്‍വേ സ്റ്റേഷനിലുള്ള മലമൂത്രവും പ്ലാസ്റ്റിക് മാലിന്യങ്ങളും കൂടി കലര്‍ന്നുള്ള അഴുക്ക് വെള്ളവും അതോടൊപ്പം നാറ്റവും ഒത്തുചേരുമ്പോള്‍ ഈ പാവങ്ങള്‍ക്ക് സഹിക്കാവുന്നതിന് അപ്പുറമാണ്. ആഴ്ചകളോ മാസങ്ങളോ ഇവിടുത്തെ ആളുകള്‍ ശാരദവിലാസം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലും ബന്ധുവീടുകളിലും മറ്റും അഭയം പ്രാപിക്കാറുണ്ട്.ഇവര്‍ ചായകുടിക്കുന്ന കടയെ ഇന്നും പുലയകട എന്നാണ് അറിയപ്പെടുന്നത്. 

ഇങ്ങനെതലമുറകളായി ദുരിതം അനുഭവിക്കുന്ന ചന്ദ്രോത്ത് വാട നിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇവിടെ നിന്നും ജയിച്ചു വന്നവര്‍ മനസ്സു കാണിക്കാത്തത് എന്തു കൊണ്ട്. മണിമാളികകളിലും സമ്പത്തിലും കഴിയുന്നവരും ചന്ദ്രോത്ത് വാട നിവാസികളും രേഖപ്പെടുത്തുന്ന വോട്ടിന്റെ വിലയും ഒന്നല്ലേ? വികസനത്തിന്റെ പണം വീതിക്കുമ്പോള്‍ ഇവര്‍ക്കും ഇതിന് അര്‍ഹത ഇല്ലേ ? ജനാധിപത്യം വന്ന് 60 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പട്ടികജാതിക്കാരുടെ ന്യായമായ അവകാശത്തെ പുറംകാല് കൊണ്ട് രാഷ്ട്രീയക്കാര്‍ തട്ടുന്നത് നിങ്ങള്‍ക്ക് രാഷ്ട്രീയബോധവും അവകാശബോധവും ഇല്ലാത്തതും ജാതിയുടെ പേരിലുള്ള അവഗണനയുമാണെന്ന് കാലങ്ങള്‍ കഴിഞ്ഞിട്ടും നിങ്ങള്‍ എന്തുകൊണ്ട് തിരിച്ചറിയുന്നില്ല. എം.എല്‍.എ ഫണ്ടും എം.പി.ഫണ്ടും റോഡുകളുടെ വികസനത്തിനും വെയിറ്റിംഗ് ഷെഡ് കെട്ടി ഉണ്ടാക്കാനും സമ്പന്നന്റെ സുഖ സൗകര്യത്തിനുമാണ് നാളിതുവരെ ഇവിടെ നിന്നും ജയിച്ചു വന്നവര്‍ ചെയ്തത്. വെള്ളത്തിലും ചെളിയിലും കഴിയുന്നവരെ നോക്കാനും കേള്‍ക്കാനും ഇവര്‍ക്ക് സമയമില്ല. എന്നാല്‍ ഈ കോളനിയ്ക്ക് പിറകിലായി ഇതുപോലെ കിടക്കുന്ന പ്രദേശം മണ്ണിട്ട് നികത്തി ഒരു മുസ്‌ലിയാര്‍ എഞ്ചിനീയറിംഗ് കോളേജ് കോഴി ഫാമുകളും കാറ്ററിംഗ് സര്‍വ്വീസിനായും കെട്ടിടങ്ങള്‍ വയ്ക്കാന്‍ മണ്ണിട്ട് നികത്തിയിട്ടുണ്ട്. ഓരോ വര്‍ഷവും പട്ടിക ജാതിക്കാര്‍ക്ക് വികസനത്തിനായി കോടിക്കണക്കിനു രൂപ നീക്കി വയ്ക്കുകയും അത് സമയത്തിന് ചിലവാക്കാതെ പാഴായി കളഞ്ഞ് ഈ സമുദായത്തെ ദരിദ്രരായി നിലനിര്‍ത്തിയിരിക്കുന്നതും കാലാകാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന രാഷ്ട്രീയക്കാരുടെ വഞ്ചനയുമാണ്. ഇവരുടെ ക്ഷേമത്തിനായി നീക്കി വയ്ക്കുന്ന കോടികളുടെ ഒരംശം പോലും വേണ്ടി വരില്ല ഇവിടെ മണ്ണിട്ട് നികത്തി വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്താന്‍. കായലുകളുടെയും കടലുകളുടെയും തീര ത്ത് സമ്പന്നര്‍ക്കും രാഷ്ട്രീയമേലാളന്മാര്‍ക്കും ടൂറിസ്സത്തിന്റെ മറവില്‍ ഹോട്ടല്‍ സമുച്ചയങ്ങളും ആഡംബര പാര്‍ക്കുകളും മണ്ണും കോണ്‍ക്രീറ്റും കൊണ്ടാണ് പണിതുയര്‍ത്തിയിരിക്കുന്നത്. അത് എന്തു കൊണ്ട് പട്ടികജാതിക്കാര്‍ താമസിക്കുന്ന ഞങ്ങളുടെ സ്ഥലങ്ങളിലും ആയിക്കൂടാ ? എന്ന് നിങ്ങളുടെ അടുത്ത് വോട്ടിനായി തെണ്ടി വരുന്ന രാഷ്ട്രീയക്കാരുടെ മുഖത്ത് നോക്കി പറയാന്‍ ഇനിയെങ്കിലും നിങ്ങള്‍ തയ്യാറാകണം.

ശ്രീ. നരേന്ദ്രമോദിയും കെ.പി.എം.സ്.ഉം കായല്‍സമ്മേളന ശതാബ്ദിയുംമഹാത്മാ അയ്യന്‍കാളിയുടെ 152-ാം ജന്മദിനാഘോഷവും - എന്‍. കെ. നീലകണ്ഠന്‍ മാസ്റ്റര്‍


നീലകണ്ഠന്‍ മാസ്റ്റര്‍
മഹാത്മാ അയ്യന്‍കാളിയുടെ നവോത്ഥാന പോരാട്ട ചരിത്രം പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടതും ബോധപൂര്‍വ്വം തമസ്‌ക്കരിക്കപ്പെട്ടതുമാണ്. അദ്ദേഹം നേതൃത്വം കൊടുത്ത ഓരോ സംഭവങ്ങളും ശതാബ്ദിയാഘോഷിച്ച് നിലനിര്‍ത്തുവാന്‍ പര്യാപ്തമായ വയാണ്. 1907-ല്‍ മഹാത്മാ അയ്യന്‍കാളി നടത്തിയ കാര്‍ഷിക പണിമുടക്ക് സമരം ഒരു വര്‍ഷക്കാലം നീണ്ടുനിന്നു. ജന്മികള്‍ മുട്ടുമടക്കി അവകാശങ്ങള്‍ അംഗീകരിച്ചു. ഇതിന് പത്തു വര്‍ഷങ്ങള്‍ക്കുശേഷമാണ് 1917-ല്‍ 'തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യവും സോഷ്യലിസവും' നിന്ന് വിപ്ലവ പ്രത്യയശാസ്ത്രം രൂപപ്പെട്ടത്. മാര്‍ക്‌സിനും, ലെനിനും മുമ്പേ സഞ്ചരിച്ച ആദ്യ വിപ്ലവകാരി മഹാത്മാ അയ്യന്‍കാളി യാണ്. അതംഗീകരിക്കുവാന്‍ കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് മേലാളന്മാര്‍ തയ്യാറായിട്ടില്ല. ശ്രീനാരായണഗുരുദേവനും, മഹാത്മാ അയ്യന്‍കാളി യുമുള്‍പ്പെടെ അസംഖ്യം നവോത്ഥാന പോരാളികള്‍ ഉഴുതു മറിച്ച കേരളത്തിന്റെ മണ്ണിലാണ് വിപ്ലവപ്രത്യയശാസ്ത്രം നൂറു മേനി വിളഞ്ഞത്. 1957-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തിലെത്തി. കേരളത്തിലെ ആദ്യകമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി പട്ടികവിഭാഗക്കാരനായ പത്രോസായിരുന്നില്ലേ? കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്തിയെടുക്കാന്‍ കേരളത്തിലെ പുലയര്‍ വഹിച്ചിട്ടുളള പങ്ക് ആര്‍ക്കാണ് നിഷേധിക്കാനാവുക? പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ സര്‍ക്കാരായിരുന്നതിനാല്‍ ഭൂപരിഷ്‌ക്കരണം, വിദ്യാഭ്യാസ പരിഷ്‌ക്കരണം, സമര തുടങ്ങിയ ചില വിഷയങ്ങളിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച ചില സമീപനങ്ങള്‍ കേരളത്തിലെ വരേണ്യവര്‍ഗ്ഗ വിഭാഗങ്ങളെ അസ്വസ്ഥരാക്കി. ഈ അസ്വസ്ഥതയില്‍ നിന്നാണ് വിമോചന സമരം ഉരുത്തിരിഞ്ഞതും, സര്‍ക്കാരിനെ പിരിച്ചുവിട്ടതും. പിന്നീട് പാര്‍ട്ടി നേതാക്കള്‍ തന്നെ വിപ്ലവ പ്രത്യയശാസ്ത്രം വിഴുങ്ങി തങ്ങളെ അധികാരത്തില്‍ നിന്നും തൂത്തെറിഞ്ഞ കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികളെ താലോലിച്ചു കീര്‍ത്തിപ്പിച്ചും അനര്‍ഹമായതെല്ലാം വാരിക്കോരി കൊടുത്തും അധികാരം നിലനിര്‍ത്താന്‍ തത്രപ്പെടുന്നതാണ് നാം കാണുന്നത്.

സമ്പത്തും, സംഘശക്തിയുമില്ലാത്ത പട്ടികവിഭാഗങ്ങളെ ഒഴിവാക്കി സംഘശക്തിയും സമ്പത്തുമുളള വിഭാഗങ്ങളെ കൂട്ടുപിടിച്ച് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ അധീകാരം പങ്കിടാമെന്ന മിഥ്യാധാരണ യാണ് ആധുനിക കപട വിപ്ലവകാരികള്‍ക്കുളളത്. അതിന്റെ ഫലമായാണ് കേരളം കൊട്ടി ഘോഷിച്ച ഭൂപരിഷ്‌ക്കരണ നിയമത്തിലൂടെ മിച്ച ഭൂമിയായി പിടിച്ചെടുത്ത ഭൂമിയധികവും ഭൂഉടമകളില്‍ തന്നെ ചെന്നു ചേരുവാന്‍ ഇടയായത്. പട്ടിക വിഭാഗങ്ങളുടെ ഭാരാഹിത്യത്തിന്റെ ഒന്നാം നമ്പര്‍ പ്രതികള്‍ കമ്മ്യൂണിസ്റ്റുകാരും കേരളാ കോണ്‍ഗ്രസ്സുകാരുമാണ്. നവം. 3-ന് നടത്തിയ ഇടുക്കി പട്ടയമേളയില്‍ നാലേക്കര്‍ മുതല്‍ പത്തേക്കര്‍ വരെ കുടിയേറ്റ ഭൂമിക്ക് പട്ടയം നല്‍കിയതിന്റെ തൊണ്ണൂറു ശതമാനവും ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കു മാത്രമാണ്.

കെ.പി.എം.എസ്. 2009-ല്‍ നടത്തിയ രണ്ടാം ഭൂപരിഷ്‌ക്കരണം ഇടതുപക്ഷം കണ്ടതായി ഭാവിച്ചില്ല. ഇടതുപക്ഷത്തോട് ഞങ്ങള്‍ കലഹിക്കാനിടയായത് ഭൂമിയുടെ രഷ്ട്രീയത്തിന്മേലാണ്. ഭൂരാഹിത്യ ത്തിന്റെ തീക്ഷ്ണതയിലാണ്. ഇടതുവിരുദ്ധ നിപാടിലേക്ക് കെ.പി.എം.എസ്. നെ പ്രേരിപ്പിച്ചതും മേല്‍ കാരണങ്ങളാണ്. വ്യക്തിഗത രാഷ്ട്രീയപ്രസ്ഥാന ങ്ങളുടെ തോളിലേറി ഭരിക്കുന്ന എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാരുകള്‍ പാര്‍ശ്വവല്‍ക്കൃത വിഭാഗങ്ങളുടെ വിഷയങ്ങള്‍ അഡ്രസ്സ് ചെയ്യുന്നതില്‍ പരാജയപ്പെട്ടു. പാര്‍ട്ടി നേതാക്കളുടെ ധാര്‍ഷ്ട്യം കെ.പി.എം.എസ്. വിളിച്ചു ഒരു ചര്‍ച്ച നടത്താന്‍ പോലും കഴിയാതെ വന്നുവെന്നതും ഗൗരവമുളളതാണ്.

മഹാത്മാ അയ്യന്‍കാളിയുടെ കാര്‍ഷിക വിപ്ലവ സ്മരണ ശതാബ്ദി സംഗമം 2008
കേരളത്തിലെ വിപ്ലവ കുത്തകപ്പാട്ടക്കാര്‍ മഹാത്മാ അയ്യന്‍കാളിയുടെ വര്‍ഗ്ഗ വിപ്ലവ സമരത്തെ അംഗീകരിക്കുവാന്‍ കൂട്ടാക്കാതിരുന്ന സാഹചര്യത്തിലാണ് കെ.പി.എം.എസ്. കാര്‍ഷിക വിപ്ലവ ശതാബ്ദിയാഘോഷിക്കുവാന്‍ തീരുമാനമെടുത്തത്. 2007 മുതല്‍ ഒരു വര്‍ഷക്കാലം നീണ്ടുനിന്ന വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ 2008 ഫെബ്രുവരി 14-ന് സമാപനസംഗമം കൊച്ചിയില്‍ സംഘടിപ്പിക്കുവാനും സംഗമത്തില്‍ ഇന്‍ഡ്യയുടെ ഒന്നാം നമ്പര്‍ നേതാവിനെ പങ്കെടുപ്പിക്കുവാനും തീരുമാനിച്ചിരുന്നു. പ്രചാരണം തുടങ്ങിയതോടെ വിവാദങ്ങള്‍ ആരംഭിച്ചു. തീയതിയെക്കുറിച്ച്, ആണ്ടിനെക്കുറിച്ച്, കാലിക പ്രസക്തിയെ ക്കുറിച്ചെല്ലാം വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. കാലഹരണപ്പെട്ട വിപ്ലവ ദാസ്യത്തിന്റെ മിതവിലാപങ്ങള്‍ ഉയര്‍ത്തി പട്ടികവിഭാഗ വിരുദ്ധ മാധ്യമങ്ങളായ മാതൃഭൂമിയിലും, മാധ്യമത്തിലും ലേഖനങ്ങള്‍ വരെ. വിപ്ലവപ്രത്യയശാസ്ത്രത്തിന്റെ ജീര്‍ണ്ണിച്ച പൂണൂല്‍ അരഞ്ഞാണ ചരടായി ഇന്നും കൊണ്ടു നടക്കുന്ന ബുദ്ധിജീവികളായ കൂലിയെഴുത്തുകാരെയാണ് മാധ്യമങ്ങള്‍ ഉപയോഗിച്ചത്. ഇവരെല്ലാം ദളിത് സാഹിത്യകാരാണ് പോലും. (ദളിത് സാഹിത്യം് പക്ഷക്കാരനാണ് ലേഖകന്‍) ഈ എതിര്‍പ്രചാരണങ്ങള്‍ക്കിടയി ലാണ് സി.പി.എം. സംസ്ഥാന സമ്മേളനം അതേ തീയതിയില്‍ കോട്ടയത്ത് നടത്തുമെന്ന പ്രഖ്യാപനം വന്നത്. പ്രചാരണം മുറുകിയപ്പോള്‍ ശതാബ്ദിസംഗമം മാറ്റി വക്കാന്‍ സി.പി.എം. നേതൃത്വം കെ.പി.എം.എസ്.നോടാവശ്യപ്പെട്ടു. തമ്പൂരാക്കന്മാരുടെ ആജ്ഞ വേണ്ടെന്ന് തിരിച്ചടിച്ചുകൊണ്ടാണ് കെ.പി.എം.എസ്. സംഗമവുമായി മുന്നോട്ടു പോയത്.

കോണ്‍ഗ്രസ് അദ്ധ്യക്ഷയും, യു.പി.എ. ഇടതുപക്ഷ സഖ്യത്തിന്റെ ചെയര്‍പേഴ്‌സണണും സര്‍വ്വോപരി സൂപ്പര്‍ പ്രധാനമന്ത്രിയുമായ ശ്രീമതി സോണിയാ ഗാന്ധിയെ സംഗമത്തിലേക്ക് ക്ഷണിച്ചപ്പോഴും വിവാദം ഉയര്‍ന്നു. എന്തുകൊണ്ട് സോണിയാഗാന്ധി? ചോദ്യം കമ്മ്യൂണിസ്റ്റു കാരുടേത്. കോണ്‍ഗ്രസ്സിനെ എക്കാലത്തും വര്‍ഗ്ഗശത്രുക്കള്‍ ആക്രമിച്ച് മുന്നേറിയവര്‍, വര്‍ഗ്ഗശത്രുതയും, പ്രത്യയശാസ്തവു വിലു അധികാരത്തോട് സമരസപ്പെട്ടു സിപിഎം. നേതാക്കള്‍ കോണ്‍ഗ്രസ്സിന്റെ കൂടാരത്തില്‍ കയറി സോണിയാജിയുടെ തോളില്‍ കൈയിട്ട് സഖ്യമുണ്ടാക്കി ഇന്‍ഡ്യാ രാജ്യം ഭരിക്കുന്ന പുഷ്‌കല കാലം. കെ.പി.എം.എസ്. നേതൃത്വം സോണിയാജിയെ ഒരു സമ്മേളനത്തിലേക്ക് വിളിച്ചത് മഹാപാതകമായിപ്പോയി! ഫെബ്രു. 14-ന് പുലയര്‍ എറണാകുള ത്തേക്ക് കുലം കുത്തിയൊഴുക്കി. കോട്ടയത് കറുത്ത തലകളുടെ എണ്ണം നന്നായി കുറഞ്ഞു. കോട്ടയത്തെ ചുപ്പുകോട്ടയില്‍ കൈയ്യാങ്കളിയുടെ ചൂടിനെ പ്രകൃതി കുളിര്‍മഴ പെയ്യിച്ച് തണുപ്പിച്ചു. എറണാകുളത്ത് പുതിയ പ്രതീക്ഷകള്‍ നല്‍കി സമ്മേളനം ചരിത്രസംഭവമായി അവിടേക്ക് ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ കണ്ടപ്പോള്‍ സി.പി.എം. നേതാക്കളുടെ തലയില്‍ ഉറുമ്പിന്‍ കൂട് വീണത് പോലെയായി! വിറളിപൂണ്ട അവര്‍ വര്‍ഗ്ഗസിദ്ധാന്തവും പ്രത്യയശാസ്ത്രവും വിഴുങ്ങി പട്ടികജാതി കണ്‍വന്‍ഷന്‍ സംഘടിപ്പിച്ച് സമാശ്വസിക്കുകയും ഒപ്പം കൂടുതല്‍ അപഹാസ്യരാവുകയും ചെയ്തു.

കാര്‍ഷിക വിപ്ലവ സ്മരണ ശതാബ്ദി സംഗമലക്ഷ്യം
1) മഹാത്മാ അയ്യന്‍കാളിയെ നവോത്ഥാന നായകരുടെ മുന്‍നിരയില്‍ പ്രതിഷ്ഠിക്കുക.
2. കെ.പി.എം.എസ്.ന്റെ പുതിയ നേതൃത്വത്തെ സമൂഹപക്ഷം പരിചയപ്പെടുത്തുക.
3) പട്ടികവിഭാഗ വിഷയങ്ങള്‍ ദേശീയ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുക.
4) കേരളത്തിലെ ഇടതു സര്‍ക്കാര്‍ ജാതി പറഞ്ഞ് തളളിക്കളഞ്ഞ പഞ്ചമി സ്വയംസഹായ സംഘത്തിന് കേന്ദ്രസ ഹായം ലഭ്യമാക്കുക.
5) കെ.പി.എം.എസ്. ന്റെ രാഷ്ട്രീ അടിമത്വം അവസാനിപ്പിച്ച് കുത്തക വോട്ടു ബാങ്ക് രാഷ്ട്രീയത്തിനപ്പുറം ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങളും സഹായിക്കുമെന്ന രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുക.

ഇതായിരുന്നു ഞങ്ങളുടെ സംഗമ മുദ്രാവാക്യങ്ങള്‍. ഇതു പരിഗണിക്കപ്പെട്ടുവെന്നാണ് വിലയിരുത്തല്‍. തുടര്‍ന്നു തന്നെ തെരഞ്ഞെടുപ്പു ഫലങ്ങള്‍ താത്പര്യമുളളവര്‍ വിശകലനം.

2014 ഫെബ്രുവരി 9-ന്റെ കായല്‍സമ്മേളന ശതാബ്ദി സംഗത്തിനു കലപില
1913 ഏപ്രില്‍ 21-ന് അലയടിക്കുന്ന തിരമാലകളില്‍ ആടിയുലയുന്ന വളളക്കാട്ടില്‍ പുലയരുടെ യോഗം. മഹാത്മാ അയ്യന്‍കാളിയുടെ തിരുവിതാംകൂറിലെ മുന്നേറ്റങ്ങളുടെ ഊര്‍ജ്ജം ഏറ്റുവാങ്ങിയ കൊച്ചിയിലെ പുലയര്‍ മഹാത്മാവിന്റെ അനുഗ്രഹാശിസ്സുകളോടെ യാണ് യോഗം ചേരാന്‍ തീരുമാനിച്ചത്. എന്നാല്‍ ഭരണകൂടവും മാടമ്പിമാരും പുലയരെ കരയില്‍ യോഗം ചേരാന്‍ അനുവദിച്ചില്ല. കൃഷ്ണാനിയാശാനും, പി.സി. ചാഞ്ചനും മഹാകവി പണ്ഡിറ്റ് കറുപ്പന്‍മാസ്റ്ററെ കാണുകയുണ്ടായി. അദ്ദേഹത്തിന്റെ ബുദ്ധിയില്‍ ഉദിച്ച ആശയമാണ് കായലില്‍ യോഗം നിശ്ചയിക്കപ്പട്ടത്. കറുപ്പന്‍മാസ്റ്ററുടെ അദ്ധ്യക്ഷതയിലും നേതൃത്വത്തിലും സമ്മേളനം നടന്നു. കൊച്ചി പുലയ മഹാജനസഭ രൂപം കൊണ്ട്. ലോകചരിത്രത്തില്‍ ത്തന്നെ സമാനതകളില്ലാത്ത ഈ മഹാസംഭവം ഒരു ചരിത്രകാരനും രേഖപ്പെടുത്തിയിട്ടില്ല. ചില കേട്ടുകേള്‍വികളുടെ അടിസ്ഥാനത്തില്‍ ആധുനിക ചരിത്രകാരന്മാര്‍ ഇപ്പോള്‍ ഈ ചരിത്രത്തിന് വ്യത്യസ്ഥ ആളുകളും തീയതികളും എഴുതി നിറച്ച് അവഹേളിക്കാനും ഈ ചരിത്രത്തെ വീണ്ടും മലിനപ്പെടുത്തുവാനുമാണ് ശ്രമിക്കുന്നത്. അടിസ്ഥാന വിഭാഗങ്ങളുടെ ചരിത് നായകനായ അയ്യന്‍കാളിയുടെ പേര് ഇ.എം.എസ്.ന്റെ ചരിത്രത്തില്‍പോലും അവഗണിച്ചു. കരയില്‍ യോഗം ചേരാന്‍ അനുവദിച്ചില്ലെങ്കില്‍ കായലില്‍ യോഗം ചേരുമെന്ന് നെഞ്ചുവിടര്‍ത്തി വൈതാളികരുടെ മുഖത്തടിച്ച് മുന്നേറിയ ചരിത്രമാണ് കായല്‍ സമ്മേളനം. കായല്‍സമ്മേളനത്തിന് നൂറ് വയസ്സ് തികഞ്ഞതിന്റെ ആഘോഷമാണ് വിവാദങ്ങളുടെ ചുഴിയില്‍ വീണത്. 1930--ല്‍ സമസ്ത കൊച്ചി പുലയമഹാസഭയായി മാറി. 1968-ല്‍ പി.കെ. ചാത്തന്‍മാസ്റ്ററുടെ നേതൃത്വത്തില്‍ തിരവിതാംകൂര്‍ പുലയമഹാസഭയുമായി യോജിച്ച് കേരള പുലയര്‍ മഹാസഭയായി മാറി.. 1970-ല്‍ തിരുവിതാംകൂറ് ചാരിറ്റബിള്‍ നിയമപ്രകാരം എസ്.13/70 ആയി രജിസ്റ്റര്‍ ചെയ്യപ്പെട്ട് കെ.പി.എം.എസ്.ന്റെ പ്രഥമ പ്രസിഡന്റ് പി.കെ. ചാത്തന്‍മാസ്റ്ററും, ജനറല്‍ സെക്രട്ടറി കെ. ചന്ദ്രശേഖശാസ്ത്രിയും ഖജാന്‍ജി ജെ.ആര്‍. ദാസും ആയിരുന്നു. 43 വര്‍ഷങ്ങല്‍ പിന്നിട്ട കെ.പി.എം.എസ്. തന്നെയാണ് കായ്‌ല സമ്മേളനത്തിന്റെ നേരവകാശികള്‍. ജാതീയതിയുടെയും അയിത്തത്തിന്റെയും അടിമത്വത്തിന്റെയും തായ് വേര് ചവിട്ടിയൊടിച്ച് സവര്‍ണ്ണാധിപത്യത്തിനെതിരെ യുദ്ധം നയിച്ച് വിജയം വരിച്ച വിപ്ലവ ചരിത്രം ഏത് സമൂഹത്തിനാണവാകശ പ്പെടാന്‍ കഴിയുക?

2014, ഡിസംബർ 28, ഞായറാഴ്‌ച

പട്ടിക്കൂട് സംഭവവും രാഷ്ട്രീയ പാര്‍ട്ടികളുടെ മൗനവും - കഞ്ചാം പഴിഞ്ഞി ശശികുമാര്‍


ശശികുമാര്‍
തലസ്ഥാനനഗരിയോട് ചേര്‍ന്ന് കിടക്കുന്ന ഒരു സ്ഥലമാണ് കുടപ്പനകുന്ന് കുടയുടെ രൂപത്തിലുളള കുന്നിന്റെ പ്രത്യേകതയും കുടപ്പനകള്‍ വളര്‍ന്ന് നിന്നതുകൊണ്ടുമാകാം ഈ പ്രദേശം കുടപ്പനകുന്നായി അറിയപ്പെടുന്നത്. ദൂരദര്‍ശിന്‍ (റ്റി. വി നിലയം) സ്ഥാപിക്കപ്പെട്ടതോടെയാണ് ഈ പ്രദേശത്തിന് പ്രസിദ്ധി വന്നത്. എന്നാല്‍ ഈ അടുത്ത കാലത്തായിട്ട് പട്ടിക്കൂട് സംഭവം ഉണ്ടായതിലൂടെ ഈ സ്ഥലത്തിന് കുപ്രസിദ്ധിയും വന്ന് ചേര്‍ന്നിരിക്കുകയാണ്. കുടപ്പനകുന്ന് പാതിരാപളളിയിലെ ജവഹര്‍ ഇംഗ്ലീഷ് മീഡീയം സ്‌കൂളില്‍ ചുമട്ട് തൊഴിലാളിയും ദലിതനുമായ ജോസിന്റെ 5 വയസ്സുളള അഭിഷേക് കൂട്ടുക്കാരനോട് സംസാരിച്ചതിന്റെ പേരില്‍ സ്‌കൂളിന്റെ മുന്നിലുളള പട്ടിക്കൂട്ടില്‍ 5 മണിക്കൂര്‍ അടച്ചിട്ടത് കേരളകരയില്‍ മന:സാക്ഷിയെ ഞെട്ടിച്ച് സംഭവം ഉണ്ടായത്. കുട്ടിയുടെ അച്ഛന്‍ ജോസ് താങ്ങാന്‍ കഴിയുന്നതില്‍ അപ്പുറമുളള ഫീസ് കൊടുത്ത് . ഈ പാവം രക്ഷകര്‍ത്താവ് സി.ബി.എസ്.സി. സ്‌കൂളില്‍ ചേര്‍ത്തത് മറ്റ് കുട്ടികളോടൊപ്പം ഉയര്‍ന്നുവരാനാണ്. ജവഹര്‍സ്‌കൂളില്‍ വിട്ടത്. പട്ടിക ജാതികാരനായത് കൊണ്ട് ജോസിന്റെ മകന്‍ പട്ടിക്കൂട്ടിന്‍ കിടന്ന് ശിക്ഷ ഏറ്റ് വാങ്ങാനാണ് വിധിയുണ്ടായത്.സ്‌കൂളിന്റെ പ്രിന്‍സിപ്പാളും അദ്ധ്യാപകരും കൂടി ചേര്‍ന്ന് നടത്തിയ ക്രൂരകൃത്യം നടത്തിയത് സ്ത്രീകളാണ് എന്നുളളത് ഏറെ കൗതുകതരം തന്നെ . അദ്ധ്യാപനത്തിലും മാതൃത്വത്തിനും മാതൃക ആകേണ്ടവര്‍ ഈ പിഞ്ചു ബാലന്‍ ചെയ്ത ചെറിയ തെറ്റിന് ഇത്രയും കടന്ന കൈ ചെയ്യുമെന്ന് ആരും കരുതിയില്ല. പണ്ട് മഹാഭാരതത്തില്‍ ഏകലവ്യനായ വേടപയ്യന്‍ സ്വന്തം കഴിവില്‍ അസ്ത്രം വിദ്യ പഠിച്ചപ്പോള്‍ ഏകലവ്യന്‍ വെറുതേ ദ്രോണാചാര്യരെ മനസ്സില്‍ സങ്കല്പിച്ചതിന് ഗുരുദക്ഷിണയായി പെരുവിരല്‍ അറുത്ത് മാറ്റിയതിന്റെ പിന്‍തുടര്‍ച്ചകാരായ അദ്ധ്യാപകരും ഇന്നും ഉണ്ടെന്നുളളതിന്റെ തെളിവാണ് ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അദ്ധ്യാപകരാണെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. പട്ടികജാതികുട്ടികളെന്ന് അറിയാന്‍ പ്ലാക്കാര്‍ഡ് കഴുത്തില്‍ കെട്ടിയിട്ടതും പട്ടിക്കൂട്ടില്‍ അടയ്ക്കുന്നതും ജാതിപരമായി അവഹേളിക്കുന്നതും ഈ അടുത്ത കാലത്തായി കുടുതലായി കണ്ടു വരുന്നു. കേരളത്തില്‍ കൂണ് പോലെ മുളച്ച് പോങ്ങി വന്ന സ്വകാര്യ ഇംഗ്ലീഷ് മീഡീയം സ്‌കൂളുകളില്‍ ഒന്നാണ് ജവഹര്‍ ഇംഗ്ലീഷ്മൂഡിയം സ്‌കൂളും സി.ബി.എസ്.സി. സ്‌കൂളാണ് എന്ന് അവകാശപ്പെടു ന്നുണ്ടെങ്കിലും പ്ലേ ഗ്രൗണ്ടും മറ്റ് അടിസ്ഥാന സൗകര്യമോ ഇവിടെ ഇല്ല. മാനേജര്‍ താമസിക്കുന്ന 14 സെന്റ് പുരയിടത്തിലുളള 2 നില കെട്ടിടത്തിലാണ് ഈ സ്‌കൂളും നടന്ന് പോകുന്നത്. ഇതിന്റെ ഇരുണ്ട മുറികളില്‍ വേണ്ടത്ര കാറ്റും വെളിച്ചവും കിട്ടാതെ നൂറ്റി ഇരുപതില്‍ പരം കുട്ടികള്‍ പഠിക്കുന്നു. സംസ്ഥാനത്ത് 2646 വിദ്യാലയങ്ങള്‍ അംഗീകാരമില്ലാത്തതാണെന്ന് പ്ലാനിംഗ് ബോര്‍ഡ് 2011ല്‍ കണ്ടെത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍പെടുന്നതാണ് കുടപ്പനക്കുന്ന് പാതിര പളളിയിലെ ജവഹര്‍ ഇംഗ്ലീഷ്മീഡീയം സ്‌കൂള്‍ .പട്ടിക്കൂട്ടില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 3 മണി വരെ അഭിഷേകിനെകാല് കുത്തി നിര്‍ത്തിയ സംഭവം മൂന്നാം നാള്‍ ചേച്ചിയും അഭിഷേകും തമ്മിലുളള വഴക്കുണ്ടായ പ്പോഴാണ് രക്ഷകര്‍ത്താക്കളും ബന്ധുക്കളും ഇത് അറിയുന്നതും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയും തുടര്‍ന്ന് പത്രങ്ങളും ചാനലുകളും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ്സ് , ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും കെ.പി.എം.എസ് പോലുളള ഉപജാതി സംഘടനകളും പ്രതിഷേധ സമരവുമായി മുന്നോട്ട് വന്നു. എന്നാല്‍ ജവഹര്‍ ഇംഗ്ലീഷ് മീഡീയം സ്‌കൂളിന്റെ ഉടമയം അദ്ധ്യാപകരും നായര്‍ വിഭാഗത്തിലുളള വരാണെന്ന് അറിഞ്ഞപ്പോള്‍ കൊടി പിടച്ച് എടുത്ത്ച്ചാടി സമരമുഖത്ത് വന്ന പാര്‍ട്ടികാര്‍ വലിഞ്ഞ് മാറിയിരിക്കുകയാണ്. മുമ്പും ദലിത് വിഭാഗത്തോട് ചതികളും സമരാഭാസങ്ങളും നടത്തിയ പാര്‍ട്ടിക്കാര്‍ക്ക് ഇതല്ലാതെ മറ്റെന്ത് ചെയ്യാന്‍ കഴിയും. വോട്ടുകള്‍ ഇട്ട് ഇവരെ ജയിപ്പിച്ച് പോരുന്ന പട്ടികജാതിക്കാര്‍ ഇനിയെങ്കിലും തിരിച്ചറിയുമോ ? ഈ രാഷ്ട്രീയ നാടകങ്ങള്‍.

പാര്‍ട്ടി സമ്മേളനവും പട്ടികജാതി-വര്‍ഗ്ഗ പീഢനപരമ്പരയും - അജിത് നന്തന്‍കോട്


2014 ഒക്‌ടോബര്‍ 9 ന് ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്സിന്റെ കോട്ടയത്തു നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത് തിരികെ വന്ന തിരുവനന്തപുരം അഗസ്ത്യവനത്തിലെ ആദിവാസി സ്ത്രീകളെ ബസ്സിനുള്ളില്‍ വച്ച് പീഡിപ്പിച്ച സംഭവമാണ് കേരളത്തില്‍ ആദിവാസികള്‍ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന പീഢന പരമ്പരകളില്‍ അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്. അഗസ്ത്യ വനത്തിലെ ഉള്‍പ്രദേശങ്ങളായ പട്ടാണിപ്പാറ, കൊമ്പിടി, ആമോട്, ചെറുമാങ്കല്‍, മുക്കോത്തി വയല്‍ തുടങ്ങിയ ആദിവാസി ഊരൂകളില്‍ നിന്നും 36 സ്ത്രീകളും 4 കുട്ടികളും അടങ്ങുന്ന സംഘത്തിന് നേരെയാണ് ഈ സംഭവം ഉണ്ടായത്. പത്തൊന്‍പത് വയസ്സുള്ള ആദിവാസി യുവതി ഉള്‍പ്പെടെയുള്ള ചില സ്ത്രീകള്‍ക്കു നേരെയാണ് പീഢനം ഉണ്ടായതായി പത്രങ്ങളും ടി.വി.ചാനലുകളും ഇതിനോടകം പുറത്തുവിട്ട വാര്‍ത്ത. ഇതിനെസംബന്ധിച്ച് കള്ളിക്കാട് പോലീസ് സ്റ്റേഷനില്‍ ആദിവാസികള്‍ പരാതി നല്‍കുകയുണ്ടായി. 2 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. കേരളത്തില്‍ ആദിവാസികളുടെയും ദലിതരുടെയും പീഡനങ്ങളും കൊലപാതകങ്ങളും എത്രമാത്രം തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഈ കേസും തേച്ചുമാച്ച് കളയുകയോ അതല്ലെങ്കില്‍ രാഷ്ട്രീയക്കാര്‍ ഒതുക്കി തീര്‍ക്കുകയോ ചെയ്യും എന്നുള്ളതില്‍ നമുക്ക് സംശയിക്കേണ്ടതേയില്ല.

എന്നാല്‍ ഈ വാര്‍ത്ത കേട്ട ആത്മാഭിമാനികളായ ആദിവാസികള്‍ക്കും ദലിതര്‍ക്കും നാണക്കേടും അതോടൊപ്പം ഉള്ളില്‍ പ്രതിഷേധം ഉണ്ടാകുന്നതും സ്വാഭാവികം. എന്നാല്‍ ഈ സമുദായങ്ങ ളില്‍പ്പെടാത്ത സവര്‍ണ്ണര്‍ക്കും അച്ചായന്മാര്‍ക്കും മറ്റ് സമുദായങ്ങള്‍ക്കും അവരുടെ പാര്‍ട്ടികളില്‍ കാലാകാലങ്ങളായി ഇരുവിഭാഗം സ്ത്രീകളുടെ മേല്‍ നടത്തിക്കൊണ്ടിരിക്കുന്ന കലാപരിപാടികള്‍ ക്കപ്പുറം മറ്റെന്താണുള്ളത് ? ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അവര്‍ നേരം പോക്കിന് പറഞ്ഞു നടക്കുന്നത് തങ്ങള്‍ ആണത്തം കാട്ടി എന്നായിരിക്കും. ഇതവരുടെ ഇടയില്‍ രഹസ്യവും പരസ്യവുമായി പറഞ്ഞു നടക്കുന്നത് നമ്മളില്‍ ചിലരെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട്. മാത്രവുമല്ല ഇത്തരം സവര്‍ണ്ണ പാര്‍ട്ടികള്‍ നടത്തുന്ന റാലികളിലും സമ്മേളനങ്ങളിലും കാഴ്ചക്കാരായും അല്ലാതെയും എത്തുന്ന സവര്‍ണ്ണരും പറയുന്നത് പുലയിയും പറയിയും കുറത്തിയും കാട്ടുവാസിയും (ആദിവാസി) മാത്രമേ ഉള്ളോ. ഇവളുമ്മാരെയും ഇവന്‍ന്മാരെയും കാഴ്ചബംഗ്ലാവിലോ കോവളത്തോ സ്ഥലം കാണിക്കാമെന്നു പറഞ്ഞു കൊണ്ടു വന്നതായിരിക്കും എന്ന് കളിയാക്കി പറയുന്നത് നമ്മള്‍ എത്രയോ വട്ടം ഇതിനകം കേട്ടിട്ടുണ്ട്. ഏത് പാര്‍ട്ടികളിലും ജാഥയുടെ നീളം കൂട്ടാനും സമ്മേളനത്തില്‍ ആളെ കൂട്ടി കാണിക്കാനും ദലിതരെയും ആദിവാസികളെയുമാണ് കാലാകാലങ്ങളായി ഈ പാര്‍ട്ടികള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. അല്ലാതെ നേതാക്കളുടെയോ സഖാക്കളുടെയോ ഭാര്യയോ മക്കളോ ബന്ധുക്കളോ അല്ല. ദലിതരുടെ മൊത്തം രക്ഷകര്‍ത്തിത്വം അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും കോണ്‍ഗ്രസ്സും ഉള്‍പ്പെടെ ഈര്‍ക്കില്‍ പാര്‍ട്ടികള്‍ വരെ ഇന്ന് നടത്തുന്നത്. ഇതൊക്കെ തന്നെയാണ്. 250 രൂപയും ഉച്ചയ്ക്ക് ബിരിയാണിയും ഒരു കോട്ടറും നല്‍കി കോണ്‍ഗ്രസ്സ് ,കേരള കോണ്‍ഗ്രസ്സ് മുതലായ പാര്‍ട്ടികള്‍ ദലിതരെയും ആദിവാസികളെയും വിലയ്ക്ക് എടുക്കുമ്പോള്‍ കോഴിക്കുഞ്ഞും വാഴക്കന്നും തെങ്ങും തൈകളും കുടി കിടപ്പവകാശം നല്‍കിയതിന്റെ പേരില്‍ ചെങ്കൊടിയുടെ മഹത്വം പറഞ്ഞും ഒരിക്കലും നടപ്പിലാക്കാന്‍ പറ്റാത്ത രാഷ്ട്രീയ മുദ്രാവാക്യത്തിന്റെ പേരും പറഞ്ഞ് തലമുറകളായി വെട്ടിച്ചും പറ്റിച്ചും കൂടെ കൂട്ടിയിരിക്കുന്ന കുറെ ഏറെ പേര്‍ ദലിതരും ആദിവാസികളുമായി ഇന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുണ്ട്.

ഇത്തരത്തിലുള്ള പാര്‍ട്ടികളില്‍ ഉള്ള അന്ധമായ വിശ്വാസങ്ങളും ഇവര്‍ നല്‍കുന്ന മോഹന വാഗ്ദാനങ്ങളും കൂടാതെ സവര്‍ണ്ണ സങ്കല്പത്തിലും കഴിഞ്ഞ് കൂടുന്നവരുമാണ് ദലിതരും ആദിവാസികളും. ഇവരിലെ ചില സ്ത്രീകള്‍ക്ക് തമ്പ്രാന്‍ നേതാക്കളെയും സഖാക്കളെയും കാണുന്നതും അവരോടൊപ്പം തൊട്ടുരുമ്മി ലോറികളിലും ടെമ്പോകളിലും ടുറിസ്റ്റ് ബസ്സുകളിലും സഞ്ചരിക്കുന്നതും കൊച്ചു കൊച്ചു വര്‍ത്തമാനങ്ങള്‍ ( പാര്‍ട്ടി കാര്യമല്ലാതെ ലൈംഗിക ചുവയുള്ള സംഭാഷണം) പറയുന്നത് കേള്‍ക്കുന്നതും വല്ലാത്തൊരനുഭൂതി ആണ്.ഇത് പാര്‍ട്ടിക്കാരുടെ ജാഥയിലും സമ്മേളനങ്ങളിലും ശ്രദ്ധിച്ചാല്‍ നമുക്ക് കണ്ടെത്താവുന്നതേയുള്ളൂ. ഇത്തരം രീതികള്‍ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കും അറിയാമെങ്കിലും പേടിയും രാഷ്ട്രീയ ഭയഭക്തിയും കൊണ്ട് കണ്ടില്ലെന്ന് നടിക്കുന്നു. 

സ്വന്തം ഭര്‍ത്താവോ മക്കളോ ബന്ധുക്കളോ പറഞ്ഞാല്‍ പോലും അനുസരിക്കാത്ത നമ്മുടെ അമ്മമാരും. സഹോദരിമാരും ഇത്തരം പാര്‍ട്ടികളിലെ സവര്‍ണ്ണരായ പ്രാദേശിക നേതാക്കളോ സഖാക്കളോ പറയുന്നതും കല്‍പ്പിക്കുന്നതും അക്ഷരം പ്രതി അനുസരിച്ച് പോരുന്നതും നമ്മുടെ നാട്ടില്‍ കാണാന്‍ കഴിയും. പണ്ഢിതനും എഴുത്തുകാരനും ദലിത് ചിന്തകരും നേതാവുമായ പോള്‍ ചിറക്കരോട് സാര്‍ ഒരു സമ്മേളനത്തില്‍ പറഞ്ഞത് നമ്മുടെ ഇടയില്‍ ഇന്നും പ്രസക്തമാണ്. സുരേഷ് കുറുപ്പ് കമ്മ്യൂണിസ്റ്റ് പര്‍ട്ടിയില്‍ കോട്ടയത്ത് എം.പി.സ്ഥാനത്തു നിന്നും മല്‍സരിച്ച് തോറ്റു പോയതറിഞ്ഞ് മനസ്സില്‍ താങ്ങാന്‍ കഴിയാതെ ബോധം കെട്ട് വീണത് ദലിത് സ്ത്രീകളാണ്. സ്വന്തം ഭര്‍ത്താവിന് രോഗവും കഷ്ടപ്പാടുകളും ഉണ്ടായാല്‍ ബോധക്കേടുണ്ടാകാത്ത നമ്മുടെ സ്ത്രീകള്‍ക്ക് എങ്ങനെബോധക്കോടുണ്ടായി എന്നുള്ള ചോദ്യം നമ്മള്‍ സ്വയം ചോദിക്കേണ്ടതും ചിന്തിക്കേണ്ടതുമാണ്. ആദിവാസികളുടെയും ദലിതരുടെയും ഉദ്ധാരണത്തിന് വേണ്ടി ഇറങ്ങി തിരിച്ച സോഷ്യലിസ്റ്റ് വാദികളും കമ്മ്യൂണിസ്റ്റ് വാദികളും ഈ ജനതയുടെ മേല്‍ ചെയ്തു കൂട്ടിയ പാപകൃത്യങ്ങള്‍ക്കും വഞ്ചനകള്‍ക്കും കൈയ്യും കണക്കുമില്ല. അത് പുന്നപ്രയിലും വയലാറിയും ഭൂപരിഷ്‌ക്കരണത്തിലും ലക്ഷം വീട് കോളനിവല്‍ക്കരണത്തിലും സാക്ഷരതയുടെ മറവിലെ ലൈംഗീക ചൂഷണങ്ങളും മുത്തങ്ങയിലും ചെങ്ങറയിലും അവസാനമായി അരിപ്പ വരെ എത്തി നില്‍ക്കുന്ന സമരങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ബോധ്യം വന്നത് ആണ്. ആദിവാസി ദലിത് ജനതയിലെ ആണുങ്ങളെ രക്തസാക്ഷികളും സ്ത്രീകളെ ഏറെപ്പേരും ലൈംഗിക ചൂഷണങ്ങള്‍ക്കുമാണ് നാളിതുവരെ ഉപയോഗിച്ചിരുന്നത്. അത് അക്കാലത്തുള്ള നേതാക്കളുടെ ജീവിതകഥകളും തോപ്പില്‍ ഭാസിയുടെ ഒളിവിലെ ഓര്‍മ്മകള്‍ എന്ന പുസ്തകം തന്നെ ശരിവയ്ക്കുന്നു. ഇത്തരം സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വന്ന സവര്‍ണ്ണ പാര്‍ട്ടിക്കാരുടെ പിന്‍തലമുറകളില്‍ നിന്നും ഇതല്ലാതെ മറ്റെന്താണ് നാം പ്രതീക്ഷിക്കേണ്ടത്? ഇത് കാലഘട്ടം പലത് കഴിഞ്ഞിട്ടും തിരിച്ചറിയാത്തവരാണ് ആദിവാസികളും ദലിതരും. ദലിത് ആദിവാസികള്‍ സംഘടിക്കുന്നതും രാഷ്ട്രീയമായി ഉയരുന്നതും ഒരിക്കലും ഇഷ്ടപ്പെടാത്തവരാണ് സവര്‍ണ്ണ രാഷ്ട്രീയക്കാര്‍. ഇവര്‍ ഇത്തരം പ്രസ്ഥാനങ്ങളില്‍ സ്വന്തം സമുദായത്തിലെ ആളുകളെ കുത്തി ഇളക്കി വിട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയും ഇതിന് കഴിഞ്ഞില്ലെങ്കില്‍ ദലിത് ആദിവാസി നേതാക്കളെയും പ്രവര്‍ത്തകരെയും നുണയും അപവാദ പ്രചരണങ്ങള്‍ അഴിച്ചു വിട്ട് തകര്‍ക്കുന്നതും കല്ലറ സുകുമാരന്‍ തുടങ്ങി ഉഒഞങ സംഘടനകളില്‍ എത്തി നില്‍ക്കുമ്പോഴും ഇന്നും നടന്നു കൊണ്ടിരിക്കുന്നു. ഇതിന് സവര്‍ണ്ണ പാര്‍ട്ടികളും അവരോട് ഒട്ടി നില്‍ക്കുന്ന സമുദായക വഞ്ചകരുമായ പട്ടികജാതി നേതാക്കലും ഉണ്ടെന്നുള്ളതാണ് എന്നുള്ളതാണ് ഏറെ വിരോധാഭാസം.

സവര്‍ണ്ണ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പാവപ്പെട്ട പുരുഷന്‍മാരെയും സ്ത്രീകളെയും എത്തിച്ചു കൊടുക്കുന്നതിലും അതാത് പ്രദേശങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന ചട്ടുകങ്ങളായ പട്ടികജാതി പട്ടികവര്‍ഗ്ഗ കുട്ടി നേതാക്കളുമാണ്. ഇതും നാം മനസ്സിലാക്കണം. മഹാത്മാ അയ്യന്‍കാളിയും ബാബാ സാഹേബ് അംബേദ്കറുമല്ല ദലിതരുടെ വിമോചകര്‍ എന്നാണ് ഇവര്‍ പറയുന്നത്. ഈ ജനതയെ തുണി ഉടുപ്പിച്ചവരും ചായക്കടകളില്‍ കയറ്റി ചായ കുടിപ്പിച്ചവരും ലോണും വീടും കക്കൂസും തങ്ങളാണ് നല്‍കുന്നതെന്നും നുണകള്‍ പറഞ്ഞ് പ്രചരിപ്പിച്ച് വിശ്വസിപ്പിച്ച് പോരുന്നവരാണ് ഇത്തരം സവര്‍ണ്ണ പാര്‍ട്ടികളും അതിനുള്ളിലെ നേതാക്കളും. ഇതിനുവേണ്ടി ഈവിഭാഗം ജനങ്ങളില്‍ വിശ്വാസം ഉണ്ടാക്കി എടുക്കാന്‍ കോളനികളില്‍ ഭക്ഷണം കഴിച്ചതായി ഭാവിച്ചും യാത്രകള്‍ നടത്താനും ഇവര്‍ക്ക് യാതൊരു മടിയുമില്ല. അത്രയ്ക്ക് തൊലിക്കട്ടിയാണ് ഇവറ്റകള്‍ക്ക്. ഇത്തരം പെറാട്ട് നാടകങ്ങള്‍ കേരളത്തില്‍ അരങ്ങേറുമ്പോള്‍ ആണ് ഇവരുടെ ഘടകകക്ഷികളില്‍പ്പെട്ട രാഷ്ട്രീയക്കാര്‍ ഡല്‍ഹിയില്‍ നടന്നതുപോലുള്ള പീഡനങ്ങള്‍ ഈ ജനവിഭാഗങ്ങള്‍ക്കിടയില്‍ നടത്തിയത് എന്ന് നാം ഓര്‍ക്കണം. പാര്‍ട്ടികളുടെ പരിപാടികള്‍ക്ക് വേണ്ടി വിളിക്കാന്‍ ആദിവാസി ദലിത് കുടിലിലേയ്ക്ക് വരുന്നവരെ ആത്മാഭിമാനികളായ ആദിവാസികളും ദലിതരും കരിഓയില്‍ ഒഴിച്ച് ചൂലു കൊണ്ട് അടിച്ച് രണ്ടു തെറിയും വിളിച്ച് ഇറക്കി വിടാന്‍ ഇനിയെങ്കിലും തയ്യാറാകണം.

തൈവങ്ങളേ.....റ്റി. എന്‍. ബാലമുരളീകൃഷ്ണന്‍

കള്ളുകുടിക്കും ദൈവം ഞങ്ങടെ
കണ്ണീരൊപ്പം ദൈവം
നെഞ്ചിനു കുറുകേ നേരുവളപ്പവന്‍
പേടിക്കുന്നൊരു ദൈവം
നേരത്തൊക്കെ ചോറും പാലും
ചോദിക്കാത്തൊരുദൈവം
ആണ്ടില്‍ പത്തു പഴുക്കാപ്പാക്കില്‍
കനിവൂറ്റുന്നൊരു ദൈവം
തളിര്‍വെറ്റിലയില്‍ താരകമായി
വഴികാട്ടുന്നൊരു ദൈവം
ഞങ്ങളു പറയും കാട്ടില്‍നിത്യവും
ഒറ്റയ്ക്കാണാ ദൈവം
തല പത്തില്ല കയ്യില്ലധികം
കയ്യിലൊരായുധമില്ല
ഈറ്റക്കാടുകള്‍ കാവലുനില്‍ക്കും
പൂവായ് കാട്ടുകിഴങ്ങുകളും
മന്ത്രക്കുളിയും അക്ഷരനൃത്തവുമില്ല
നെഞ്ചില്‍ പൂകയായ് പൊങ്ങിയ
നൊമ്പരവാക്കുകള്‍ തലതല്ലുന്നു
ദൈവത്തറയില്‍ കരയും
ഞങ്ങള്‍ക്കൊപ്പം കാലിയായ്
തുള്ളിയുറഞ്ഞൊരു ദൈവം
ഒറ്റത്തലയില്‍ ഒരുവായെങ്കിലും
ഒന്നാണന്നു പറഞ്ഞൂ ദൈവം
ഞങ്ങളില്‍ വെണ്‍മഴ തന്നു
കിളക്കൂ നിങ്ങളു കാറ്റു വിതക്കൂ കൊയ്യൂ
ദുരിതക്കുതിര ചിനച്ചു വരുമ്പോള്‍
നിങ്ങടെ വിളകള്‍ കാത്തുകിടക്കുക
മുകളില്‍ കാറ്റായ് ഞാനുമിരിക്കാ
കണ്ണീരെന്തെന്നറിയും ദൈവം
ദൈവത്തറയില്‍ വെളിപാടില്‍
തീക്കറ്റ ചുഴറ്റിയെറിഞ്ഞൂ
കണ്ണിലമര്‍ന്ന കരിന്തിരിയില്‍
നേരെണ്ണ പകര്‍ന്നുപറഞ്ഞു
കാഴ്ചകളെല്ലാം ഇരുളില്‍ തൂക്കി
കാവലിരിക്കുക നിങ്ങള്‍
ഞങ്ങളറിഞ്ഞൂ ഞങ്ങടെ ദൈവം
ഉള്ളില്‍ തിങ്ങിയ നോവാണവയുടെ
കാവ് ചൊരിഞ്ഞ കരുത്താണ്
വിറകൊള്ളുന്ന കിനാവിനുകൂട്ടായ്
ഇരുളില്‍ തുന്നിയ പാട്ടാണ്
ഇരുളില്‍ തിന്നിയ പാട്ടാണ്.

*****
റ്റി. എന്‍. ബാലമുരളീകൃഷ്ണന്‍
9846030338

സാമൂഹ്യ നീതി വിചാരങ്ങള്‍: ഡോ. അംബേദ്ക്കര്‍, ജോണ്‍ റോള്‍സ് ചിന്തകള്‍ക്ക് ഒരാമുഖം - രേഷ്മ ആര്‍. എന്‍.


രേഷ്മ ആര്‍. എന്‍. 
പുരാത ഗ്രീസില്‍ ശക്തി പ്രാപിച്ചുവന്ന സോഫിസ്റ്റുകള്‍ തത്വജ്ഞാനത്തെ മതത്തില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് വാദിച്ചു. മാറ്റമില്ലാത്ത ദൈവ കല്‍പ്പനകളല്ല യഥാര്‍ത്ഥ നയമെന്നും മറിച്ച് മാറികൊണ്ടിരിക്കുന്ന സാമൂഹ്യ പരിസ്ഥിതികളില്‍ മനുഷ്യന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന തിനുവേണ്ടി മനുഷ്യര്‍ തന്നെയാണ് നിയമങ്ങളുടെ നിര്‍മ്മാതാക്കള്‍ എന്ന വാദം സോഫിസ്റ്റുകള്‍ പ്രചരിപ്പിച്ചു. നിയമം നിര്‍വ്വചിക്കപ്പെടുന്നതിനുള്ള തുടക്കമായി സോഫിസ്റ്റുകളുടെ ആശയങ്ങള്‍ എന്താണ് നീതി? എന്ന് പ്ലാറ്റോ (ഗ്രീക്ക് തത്വചിന്തകന്‍ 428-343 ബി. സി.) യുടെ റിപ്പബ്ലിക് എന്ന ഗ്രന്ഥത്തിലെ ആദ്യത്തെ ചോദ്യമാണിത്. പ്ലാറ്റോയുടെ വീക്ഷണത്തില്‍ നീതി ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ചുള്ള വിശകലനങ്ങളാണ് ലോക ചരിത്രത്തില്‍ ചലിക്കുന്ന തൂലികകള്‍ കാലം ചവിട്ടിമെതിക്കാത്ത സത്യങ്ങളുടെ നേര്‍രേഖകളാണ്. എഴുതപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളും സിദ്ധാന്തങ്ങളും, പ്രത്യയശാസ്ത്ര പരമ്പരകളും ആധുനിക ജനാധിപത്യ വ്യവസ്ഥകളോടും ഉള്‍ച്ചേര്‍ന്നിരിക്കുന്നു.

ജനാധിപത്യവ്യവസ്ഥയുടെ ഏറ്റവും ശക്തമായ ഘടകമാണ് സാമൂഹ്യ നീതി. അമേരിക്കന്‍ സൈദ്ധാന്തികനായ ജോണ്‍ റോള്‍സിന്റെ നീതി സിദ്ധാന്തവും ഇന്ത്യന്‍ ഭരണഘടനാ വസ്തുക്കളില്‍ രേഖപ്പെടുത്തിയ അംബേദ്ക്കര്‍ ചിന്തകളും വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളില്‍ നീതിയ നിര്‍വ്വചിക്കുന്ന ഈ കാഴ്ചപ്പാടുകളെ മുന്‍നിര്‍ത്തിയുള്ള ഒരു വിശകലനം ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയുടെ അടിസ്ഥാന വസ്തുതയാണ് നീതി (Justice) സ്വാതന്ത്ര്യസമര കാലഘട്ടത്തിന് മുന്‍പ് ബ്രിട്ടീഷ് മേല്‍ക്കോയ്മയുടെ മറവില്‍ വ്യക്തിയുടെ അവകാശം, സ്വാതന്ത്ര്യം, സമത്വം എന്നിവ മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യം നിലനിര്‍ത്താനുള്ള ബോധപൂര്‍വ്വമായ തയ്യാറെടുപ്പ് നടത്തുന്നതിന് ബ്രിട്ടീഷ് ഭരണം തടസ്സമായിരുന്നു. എന്നാല്‍ ഇന്ത്യക്കാരുടെ സാമൂഹ്യമായ ആചാരാനുഷ്ഠാന ങ്ങളില്‍ ഇടപെടാതിരിക്കുക എന്ന ഒരു നിയമത്തിനെയാണ് ബ്രിട്ടീഷ് ഭരണം അനുവര്‍ത്തിച്ചി രുന്നത്. ജാതിയുടെ പേരിലുള്ള വിവേചനങ്ങള്‍ വിലക്കുന്ന ഭരണഘടനാവ്യവസ്ഥകളോ നിയമങ്ങളോ അന്ന് നിലനിന്നിരുന്നില്ല. അതുകൊണ്ടു തന്നെ ഈ അവസ്ഥയില്‍നിന്ന് വ്യക്തിസ്വാതന്ത്ര്യത്തെയും നീതിപൂര്‍വ്വമായ രാഷ്ട്രത്തെ വീണ്ടെടുക്കുന്നതിനായുള്ള തീരുമാനം സ്വാതന്ത്ര ഭാരതത്തിന് നിര്‍വ്വഹിക്കേണ്ടി വന്നു. സ്വാഗതാര്‍ഹമല്ലാത്തതും ഉപദ്രവകരവുമായ ബ്രിട്ടീഷ് ഭരണക്രമങ്ങള്‍ക്കെതിരെ നിരന്തരമായ പോരാട്ടങ്ങളിലൂടെ ഇന്ത്യയില്‍ ജനാധിപത്യം പിറവിയെടുത്തു.

1949 നവംബര്‍ 26-ന് കോണ്‍സ്റ്റിറ്റ്വന്റ് അസംബ്ലി ഭരണഘടന പാസാക്കുകയും അത് നാം നമുക്കായിത്തന്നെ സമര്‍പ്പിക്കുകയും ചെയ്തു. 1950 ജനുവരി 26-ന് പ്രാബല്യത്തില്‍ വന്ന അടിസ്ഥാന പ്രമാണത്തില്‍ 'നീതി' വ്യക്തിസ്വാതന്ത്ര്യം എന്നിവ പ്രത്യേക വ്യക്തമാക്കുന്നു. വ്യക്തിസ്വാതന്ത്ര്യ ത്തിന്റെ മാഗ്നാകാര്‍ട്ടയാണ് മൗലികാവകാശങ്ങള്‍. അമേരിക്കന്‍ അവകാശ നിയമം (Bill of Rights) ഫ്രഞ്ച് വിപ്ലവം (French Revolution) എന്നിവ ഇന്ത്യന്‍ ഭരണഘടനയുടെ ഓരോ കരടുരേഖയിലും പ്രകടമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഡോ. ബാബാ സാഹേബ് അംബേദ്കര്‍ ഭരണഘടനാ നിര്‍മ്മാണ സമിതിക്ക് സമര്‍പ്പിക്കാനുള്ള കരടു രേഖകള്‍ തയ്യാറാക്കുമ്പോള്‍ സാമൂഹിക നീതി ഉറപ്പുവരുത്താന്‍ ഭരണവര്‍ഗത്തിന്റെ അധികാരത്തെ ചോദ്യം ചെയ്യുകയുണ്ടായി. അംബേദ്ക്കറുടെ അഭിപ്രായത്തില്‍ 1850ല്‍ ബ്രിട്ടീഷ് ഗവണ്മെന്റ് ജാതി അവശതാ നിര്‍മ്മാര്‍ജ്ജന നിയമം പാസാക്കുകയുണ്ടായി. ഈ നിയമം നിലനില്‍ക്കുന്ന വ്യവസ്ഥയില്‍ മറ്റൊരു നിയമനിര്‍മ്മാണാധികാരമായതിനാല്‍ ജാതിവ്യവസ്ഥയെ ദുര്‍ബലപ്പെടുത്താന്‍ ഈ നിയമത്തിന് സാധിച്ചില്ല. ഔദ്യോഗിക ഭരണനിയമത്തെ മതനിയമങ്ങള്‍ അട്ടിമറിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക ചുറ്റുപാടില്‍ ഭരണഘടനാ സംഹിത നീതിയെ വാര്‍ത്തെടുക്കുന്ന മാതൃകയാണ്.

ഇത്തരമൊരു കാലഘട്ടത്തില്‍ പ്രമുഖ അമേരിക്കന്‍ സൈദ്ധാന്തികനായ ജോണ്‍ റോള്‍സ് 'സാമൂഹിക നീതി' എന്ന സങ്കല്‍പ്പത്തെ വിശദമായി ആവിഷ്‌ക്കരിക്കുന്നു. ജോണ്‍ റോള്‍സ് (1921-2002) നീതിയില്‍ അധീശപ്പെട്ടിരിക്കുന്ന സമൂഹത്തിലെ അടിസ്ഥാന ഘടനയെ (basic structure) തിരിച്ചറിഞ്ഞ് രേഖപ്പെടുത്തിയ വിഖ്യാതമായ ഗ്രന്ഥമാണ് 'ഒരു നീതി സിദ്ധാന്തം' (A Theory of Justice 1971) രാഷ്ട്രീയ പുരോഗമന വാദം (Political Liberalism 1993) എന്നിങ്ങനെ റോള്‍സിന്റെ കൃതികളില്‍ വികസിച്ചു വരുന്ന കാഴ്ചപ്പാടുകള്‍ അനവധിയാണ്. ഭരണഘടനാടിസ്ഥാനത്തിലുള്ള ജനാധിപത്യ പ്രക്രിയയെ അര്‍ത്ഥവത്തായി തിരിച്ചറിയാന്‍ റോള്‍സിന്റെ സിദ്ധാന്തത്തിന് കഴിഞ്ഞു.

ജോണ്‍ റോള്‍സിന്റെ സിദ്ധാന്തങ്ങള്‍ക്ക് അടിത്തറ പണിയാന്‍ ബ്രിട്ടീഷ് തത്വചിന്തകനായ ജര്‍മി ബന്താം (1748- 1832) ഏറെ സ്വാധീനിച്ചിട്ടുണ്ട്. ആനന്ദവും വേദനയുമാണ് ജീവിതത്തിലെ അതീവ സങ്കീര്‍ണ്ണങ്ങളായ അനുഭവങ്ങള്‍. മനുഷ്യന്റെ ഓരോ പ്രവൃത്തിയെയും വിലയിരുത്തേണ്ടത് അതുളവാക്കുന്ന സുഖദുഃഖങ്ങളെ ആസ്പദമാക്കിയായിരിക്കുമെന്ന് സിദ്ധാന്തിച്ചത് ജര്‍മ്മി ബന്താം ആണ്. സാമൂഹിക സുരക്ഷിതത്വവും അവസരസമത്വവും ഉറപ്പുവരുത്തുകയാണ് നീതിപാലനത്തിന്റെ അത്യന്തിക ലക്ഷ്യമെന്നും ബന്താം പ്രഖ്യാപിച്ചു. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യ സംരക്ഷണം അതിന്റെ അവിഭാജ്യഘടകമാണ് എന്ന് ഉപയോഗിതാസിദ്ധാന്തങ്ങ(utilitarianism)ളില്‍ എന്നാല്‍ വേദനയെ അകറ്റി ആനന്ദം അനുഭവിക്കുകയെന്നത് മനുഷ്യസ്വഭാവത്തിന്റെ മൗലിക പ്രേരണയാണ്. മതപരവും ഭൗതികവുമായ എല്ലാ തത്വജ്ഞാനങ്ങളുടെയും പ്രത്യയ ശാസ്ത്രങ്ങളുടെയും പ്രധാന പ്രചോദന കേന്ദ്രം ഈ ചിന്തയാണ്. ജനാ ധിപത്യ പരീക്ഷണങ്ങളുടെ ആദ്യപടിയായ പൊതു നീരീക്ഷണം ഉപയുക്തതാസിദ്ധാന്തത്തിന്റേതാണ്.

ചരിത്രവസ്തുതകള്‍ പരിശോധിച്ചാല്‍ നീതിക്കു വേണ്ടി പോരാടിയ ഇന്ത്യയുടെ ശബ്ദം എന്നും വേറിട്ടതാണ്. ഏറ്റവും മാതൃകാപരമായ ജനാധിപത്യ രാഷ്ട്രമായി സമകാലീന അവസ്ഥയില്‍ ഇന്ത്യ നിലനില്‍ക്കുന്നുണ്ടോ എന്നത് പ്രധാന ചോദ്യമാണ്? സാമ്രാജ്യത്വ ശക്തികളില്‍നിന്ന് വിമുക്തമായതിനാല്‍ ജനാധിപത്യത്തിന് കൃത്യമായ നിര്‍വ്വചനം കൈവന്നെങ്കിലും സമൂഹത്തില്‍ 'നീതിയുടെ പ്രയോഗങ്ങള്‍ മാറിമറിയുന്നുണ്ട്. മതേതരത്വം ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ പീഠിക(preamble)യില്‍ ഉദ്ധരിക്കപ്പെടുന്നത് ഇപ്രകാരമാണ്.

ഇന്ത്യന്‍ ഭരണഘടനയുടെ ഒറ്റവാചകത്തിലുള്ള ഒരാമുഖത്തിലാണ് രാഷ്ട്രത്തിന്റെ ലക്ഷ്യപ്രഖ്യാപനം ആമുഖം താഴെ സൂചിപ്പിക്കുന്നു.

''ഇന്ത്യയില്‍ ജനങ്ങളായ നാം ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്ക് ആക്കി സംഘടിപ്പിക്കാനും അതിന്റെ എല്ലാ പൗരന്മാര്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി അഭിപ്രായത്തിലും അഭിപ്രായ പ്രകടനത്തിനും വിശ്വാസത്തിനും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യം അവസ്ഥയിലും അവസരത്തിലും സമത്വം അവരിലെല്ലാവരിലും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും ഐക്യദാര്‍ഢ്യതയും ഉറപ്പുനല്‍കികൊണ്ട് സാഹോദര്യവും ലഭിക്കാന്‍ യഥാവിധി തീരുമാനിക്കയാല്‍ 1949 നവംബര്‍ ഇരുപത്താറാം തീയതിയായി ഇന്ന് ഈ ഭരണഘടനാ സമിതിയില്‍ ഈ ഭരണഘടന അംഗീകരിക്കുകയും നിയമമാക്കുകയും നാം നമുക്കു തന്നെ നല്‍കുകയും ചെയ്യുന്നു. നീതി സ്വാതന്ത്ര്യം, സമത്വം ഇവയാണ് ഭരണഘടനയുടെ അടിസ്ഥാന ശിലകള്‍ എന്ന് ആമുഖം വ്യക്തമാക്കുന്നുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ജനാധിപത്യ രീതികള്‍ക്ക് പ്രത്യക്ഷത്തില്‍ തന്നെ എടുത്തുപറയാവുന്ന അസന്തുലിതാവസ്ഥയുണ്ടായിട്ടുണ്ട്. സാമൂഹിക നീതി ഉറപ്പുവരുത്തുന്നതില്‍ നിര്‍ദേശകതത്വങ്ങള്‍ (അനുച്ഛേദം 36-51 വരെയുള്ള 16 വകുപ്പുകള്‍) ഇന്ത്യന്‍ സമൂഹത്തിലെ അവശത അനുഭവിക്കുന്ന സാധാരണക്കാരന്റെ ഒരു പുതിയ മഗ്നാകാര്‍ട്ട-സാമ്പത്തിക സാമൂഹിക സ്വാതന്ത്ര്യങ്ങളുടെ അവകാശ സംഹിത തന്നെയായി കണക്കാക്കാം. എന്നാല്‍ ഭരണഘടനാ നിര്‍മ്മാണ സമിതി സാമൂഹിക ഭദ്രതയ്ക്കായ് ഏര്‍പ്പെടുത്തിയ സംവരണ ക്രമം ഏകദേശം പത്തുവര്‍ഷത്തേക്കായി മാത്രമായിരുന്നു. എന്നാല്‍ സമകാലീന സമൂഹത്തില്‍ മാറ്റങ്ങളുടെ വിശേഷണങ്ങള്‍ വരുമ്പോഴും 1940കളില്‍ നിലനിന്നിരുന്ന നിയമങ്ങളിലും ചട്ടങ്ങളിലും ഒതുങ്ങി നില്‍ക്കുന്നതാണ് ഇന്ത്യന്‍ ജനത.ഇന്ത്യയിലെ ഇത്തരമൊരു സാഹചര്യത്തില്‍ സാമൂഹിക നീതിയുമായി ബന്ധപ്പെട്ട് റോള്‍സ് ഉയര്‍ത്തുന്ന സങ്കല്‍പ്പങ്ങള്‍ പലപ്പോഴും ആധുനിക സിദ്ധാന്തങ്ങളില്‍തന്നെ അമൂര്‍ത്തമായി വായിക്കപ്പെടേണ്ടവയായി നിലകൊള്ളുന്നു. 1971-ലെ ജോണ്‍ റോള്‍സിന്റെ ഈഹത്തിലധിഷ്ഠിതമായ സാമൂഹിക കരാര്‍ (hypothetical Social Contract) നിരത്തുന്ന രണ്ട് പ്രധാന തത്വങ്ങള്‍ ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥയോട് ചേര്‍ന്നു നില്‍ക്കുന്നവയാണെന്ന് പറയാം.

ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ സ്വഭാവം ആശ്രയിച്ചിരിക്കുന്നത് പൗരന്മാര്‍ക്ക് പൊതുവില്‍ എത്രത്തോളം സിവില്‍ സ്വതന്ത്ര്യങ്ങള്‍ ലഭ്യമാകുന്നു എന്നുള്ളതിനെ സ്വാധീനിച്ചിരിക്കും. സ്വാതന്ത്ര്യം നീതി എന്നിവയെ വളരെ കൃത്യമായ രീതിയില്‍ ജോണ്‍ റോള്‍സ് നിര്‍വ്വചിച്ചിരിക്കുന്നു. ഈ രണ്ടു ചിന്തകളും നിര്‍വ്വചിക്കാന്‍ എളുപ്പമുള്ള ഒരു ആശയമല്ല. അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്നു ഏബ്രഹാം ലിങ്കണ്‍ 1864 ഏപ്രില്‍ മാസം 18-ാം തീയതി അടിമത്തത്തിനെതിരെയുള്ള അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിനുശേഷം ഇങ്ങനെ പ്രസ്താവിച്ചു ''സ്വാതന്ത്ര്യം എന്ന പദത്തിന് ലോകത്തില്‍ ഇന്നോളം ഒരു നല്ല നിര്‍വ്വചനം ഉണ്ടായിട്ടില്ല. ഇപ്പോഴാണെങ്കില്‍ അമേരിക്കന്‍ ജനതയ്ക്ക് ഇത്തരം ഒരു നിര്‍വ്വചനം വളരെ ആവശ്യമായിരിക്കുകയാണ്. നമ്മളെല്ലാം സ്വാതന്ത്ര്യത്തെപ്പറ്റി വാതോരാതെ മുറവിളികൂട്ടും. പക്ഷേ ആ വാക്ക് ഉപയോഗിക്കുമ്പോള്‍ അത് ഉള്‍ക്കൊള്ളുന്ന ശരിയായ അര്‍ത്ഥം നാം കണക്കിലെടുക്കാറില്ല. ചിലരെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യമെന്നത് ഓരോ രുത്തര്‍ക്കും സ്വേച്ഛാനുസരണം പ്രവര്‍ത്തിക്കാനും അവരവര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പനങ്ങള്‍ സ്വേച്ഛാനുസരണം വിനിയോഗിക്കുവാനുള്ള അവകാശമായിട്ടാണ്. മറ്റുചിലരെ സംബന്ധിച്ചാ ണെങ്കില്‍ ചിലര്‍ക്ക് മറ്റു ചിലരോടും അവര്‍ ഉത്പാദിപ്പിക്കുന്ന ഉല്‍പ്പനങ്ങളോടും സ്വേച്ഛാനുസരണം പെരുമാറാനുള്ള അവകാശമെന്ന നിലയിലാണ്. ഈ പദത്തിന് അര്‍ത്ഥ കല്‍പ്പന നല്‍കുന്നത് ഇവിടെ സ്വാതന്ത്ര്യം എന്ന ഒരേ പദം കൊണ്ട് വ്യത്യസ്തമെന്നു മാത്രമല്ല പരസ്പര വിരുദ്ധമായ രണ്ട് ആശയങ്ങളാണ് വിവക്ഷിക്കപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ ഇതു രണ്ടും വിഭിന്നവും വൈരുദ്ധ്യ മാര്‍ന്നതുമയ രണ്ടു പേരുകളിലാണ് അറിയപ്പെടുന്നത്. സ്വാതന്ത്ര്യമെന്നും സേച്ഛാധിപത്യമെന്നും.

നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും നിര്‍വ്വചനങ്ങള്‍ തകിടം മറിയുന്ന സാഹചര്യത്തിലാണ് ജോണ്‍ റോള്‍സിന്റെ സിദ്ധാന്തം അര്‍ത്ഥവത്താകുന്നത്. അദ്ദേഹത്തിന്റെ തത്വങ്ങളിലുടനീളം ഇന്ത്യന്‍ ഭരണഘടനാ വകുപ്പുകള്‍ ചേര്‍ന്നു നില്‍ക്കുന്നു. ഡോ. ബി. ആര്‍ അംബേദ്ക്കര്‍ നീതിയുടെ പുനരുത്ഥാനത്തിനായി അടിമത്തവും അയിത്താചരണവും നിര്‍ത്തലാക്കുന്നതിനുമായി പ്രവര്‍ത്തിച്ച് ഇന്ത്യയെ ചൂഷണങ്ങളില്‍നിന്ന് ഉയര്‍ത്തെഴുന്നേല്‍പ്പിച്ച് നീതിപൂര്‍വ്വകമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് റോള്‍സ് പറയുന്നതുപോലുള്ള സാമൂഹ്യ സമത്വം (Social equality) സാമ്പത്തിക ഭദ്രത (Economic Goodness) സാമൂഹിക നീതി (Social Justice) എന്നിവയിലൂടെ നല്ല സമൂഹത്തെ (Just Society) വാര്‍ത്തെടുക്കാനാണ്.

പൗരന്റെ നീതി, പദവിയിലും അവസരങ്ങളിലുമുള്ള തുല്യത, സ്വാതന്ത്ര്യം എന്നിവ അലങ്കാരികമായി മാത്രമല്ല പ്രയോഗിക്കയും യാഥാര്‍ത്ഥ്യമായിത്തീരണം അതായത് ഇന്ത്യന്‍ ഭരണകൂടത്തിന്റെ വിവിധഘടകങ്ങളായ നിയമനിര്‍മ്മാണ സഭ നിര്‍വ്വഹണ സംവിധാനങ്ങള്‍. നീതിന്യായ സംവിധാനങ്ങള്‍ എന്നിവ ജനങ്ങളോട് ഉത്തരവാദിത്തപ്പെട്ടാല്‍ മാത്രമേ ജോണ്‍ റോള്‍സിന്റെയും ഡോ. ബി. ആര്‍. അംബേദ്ക്കറിന്റെയും ചിന്താപദ്ധതിയായ 'സാമൂഹിക നീതി' അതിന്റെ ഉച്ചസ്ഥായിയിലെച്ചുകയുള്ളൂ. കരാര്‍ സ്വാതന്ത്ര്യം (Freedom of contract) സാമൂഹികവും സാമ്പത്തികവുമായ ജനാധിപത്യം ഇവയാണ് രാഷ്ട്രീയ ജനാധിപത്യത്തിന്റെ കോശങ്ങളും ധമനികളും ജനാധിപത്യം എന്നത് സമത്വത്തിന്റെ മറ്റൊരു പേരാണ്. സ്വാതന്ത്ര്യവും സമത്വവും തമ്മില്‍ മനസ്സിലാക്കാനാവാതെ പോയി. ഇന്ത്യനവസ്ഥയില്‍ സ്വാതന്ത്ര്യം സമത്വത്തെ വഴിയിലുപേക്ഷിച്ചു സ്വാതന്ത്ര്യത്തിനും സമത്വത്തിനും സന്തുലനം സൃഷ്ടിക്കാന്‍ കഴിയില്ല എന്ന് അംബേദ്ക്കര്‍ വ്യക്തമാക്കുന്നുണ്ട് (സമ്പൂര്‍ണ്ണ കൃതികള്‍ വാല്യം- 17).

റോള്‍സിന്റെ സിദ്ധാന്തവും ഇന്ത്യന്‍ ഭരണഘടനയും
ഇന്ത്യയിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌ക്കാരിക മേഖലയില്‍ പ്രകടമായ വ്യതിയാനം സംഭവിക്കമ്പോഴും ആമുഖത്തിലെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് രാഷ്ട്രത്തെ നയിക്കാനുദ്ദേശിച്ചു കൊണ്ടുള്ള വ്യവസ്ഥകള്‍ പ്രധാനമായും 'മൗലികാവകാശങ്ങള്‍' എന്ന പേരിലുള്ള ഭരണഘടനയുടെ മൂന്നാം ഭാഗത്തിലാണ് (Fundamental Rights Part III) മൗലികാവകാശങ്ങള്‍ക്ക് പരിപൂര്‍ണ്ണമായ സംരക്ഷണ വ്യവസ്ഥകള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണമായി 'രാഷ്ട്രം ഒരു വ്യക്തിക്കും നിയമത്തിന്റെ മുന്നിലോ നിയമസംരക്ഷണത്തിലോ സമത്വം നിഷേധിക്കരുത്'' (അനുഛേദം- 14) ഇതാണ് ഭരണഘടനയില്‍ എഴുതപ്പെട്ടിട്ടുള്ള അടിസ്ഥാനപരമായ സമത്വവ്യവസ്ഥ. ഇന്ത്യ ഒരു ക്ഷേമ രാഷ്ട്രമായതിനാല്‍ത്തന്നെ പൗരന്മാരുടെ അവകാശ സംരക്ഷണത്തോടൊപ്പം അവരുടെ ക്ഷേമവും നയപരമായി ഉറപ്പുവരുത്തേണ്ടതാണ്.

മൗലികാവകാശങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുള്ള ഒട്ടുമിക്ക ഭരണഘടനകളിലും നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള 'തുല്യത' എന്ന പ്രയോഗം കാണാവുന്നതാണ്. നിയമത്തിന്റെ മുന്‍പിലുള്ള തുല്യത എന്നത് ഇംഗ്ലീഷ് പൊതുനിയമത്തിന്റെ ആശയാനുവാദമാണ്.

ജോണ്‍ റോള്‍സിന്റെ വീക്ഷണം തുല്യതയിലൂടെയുള്ള സമൂഹത്തിന്റെ ഭദ്രത ആവശ്യപ്പെടുന്നു. റോള്‍സിന്റെ അന്വേഷണത്തില്‍ ഉരുത്തിരിയുന്ന നീതിയെ നന്മയുടെ രൂപത്തിലോ (virtue) കടപ്പാടിന്റെ (obligation) അടിത്തറയിലോ കാണുന്നതിലുപരി സാമൂഹിക നീതി ഉറപ്പുവരുത്തുന്ന ഏകകമായി മാറ്റപ്പെടണമെന്ന് വാദിക്കുന്നു. ഇന്ത്യയില്‍ കോണ്‍സ്റ്റിറ്റ്വന്റ് അസംബ്ലി ചര്‍ച്ചകള്‍ സംവരണത്തിനും സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിനും വഹിക്കുന്ന പങ്ക് സമകാലീന അവസ്ഥകളില്‍നിന്ന് ഏറെ വ്യക്തമാവുന്നു. ഇന്ത്യ ഒരു പരമാധികാര റിപ്പബ്ലിക്ക് ആണെന്ന് നാം ജനങ്ങള്‍ പ്രഖ്യാപിക്കുന്നു. എന്നാല്‍ നിയമത്താല്‍ ഭരിക്കപ്പെടുന്ന രാജ്യമാണെന്നതാണ് റിപ്പബ്ലിക്കിന്റെ അര്‍ത്ഥം. നിയമവാഴ്ച (Rule of Law) അഥവാ നിയമഭരണം എന്നത് ഭരണവര്‍ഗ്ഗ ത്തിന്റെ ഇച്ഛാശക്തിക്ക് വിധേയപ്പെടുമ്പോള്‍ നീതിപൂര്‍വ്വമായ സാമൂഹികവ്യവസ്ഥയെ നിര്‍മ്മിച്ചെടുക്കാന്‍ കഴിയാതെ വരും. നീതി ലഭിക്കുകയെന്നത് ഏറ്റവും വലിയ മനുഷ്യാവകാശമാണ്. ഭരണഘടന ജനങ്ങളോട് സംവദിക്കുന്നത് ജനാധിപത്യത്തിന്റെയും നീതിയുടെയും ഭാഷയാണ്. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ പരിശോധിക്കുമ്പോള്‍ 'നീതി' എന്നത് വെറും വാഗ്ദാനമായി മാറുകയാണ്. ജോണ്‍ റോള്‍സിന്റെ സമൂഹത്തെക്കുറിച്ചും സമൂഹത്തിന്റെ ആസ്ഥാനപരമായ ഘടന (basic Structure)യെക്കുറിച്ചുള്ള കാഴ്ചകള്‍ ഇവിടെ പ്രസക്തമാണ്. ജോണ്‍ റോള്‍സിന്റെ ഗ്രന്ഥത്തില്‍ (Rheory of Justice) ഇങ്ങനെ വ്യക്തമാക്കുന്നു. 'നീതിയെ സൗന്ദര്യവല്‍ക്കരിക്കുക'' (Justice as fairness)

1. ഓരോ വ്യക്തിക്കും മറ്റുള്ളവര്‍ക്ക് നല്‍കുന്നതുപോലെ തന്നെ സ്വാതന്ത്ര്യം അനുഭവിക്കാനുള്ള തുല്യമായ അവകാശമുണ്ട്.

2. ജോണ്‍ റോള്‍സിന്റെ രണ്ടാമത്തെ തത്വമായി സാമൂഹിക സാമ്പത്തിക അസമത്വങ്ങളെക്കുറിച്ച് വ്യാഖ്യാനിക്കുന്നു.

എല്ലാ വ്യക്തികള്‍ക്കും സമത്വവും അവസരങ്ങളും എല്ലാ സ്ഥാപനങ്ങളിലും ഒരുപോലെയായിരി ക്കണം. അതായത് വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിനെതിരെ റോള്‍സിന്റെ സിദ്ധാന്തം എഴുതപ്പെട്ടിരിക്കുന്നു.

സി.എസ്.ഡി.എസ്. സംസ്ഥാന കുടുംബ സംഗമം 2015 - എം. എസ്. സജന്‍


എം. എസ്. സജന്‍ 
2015 ജനുവരി 20, 27, 31 തീയതികളില്‍ സി. എസ്. ഡി. എസ്. സംസ്ഥാന കുടുംബസംഗമം കോട്ടയത്തുവച്ച് നടക്കുകയാണ്. കേരള ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടുവാന്‍ പോകുന്ന മഹാസമ്മേളനത്തിന് അക്ഷരനഗരിയായ കോട്ടയം സാക്ഷ്യം വഹിക്കുവാന്‍പോകുന്നു.

2015 ജനുവരി 1നു കേരളത്തിലെ മുഴുവന്‍ സി. എസ്. ഡി. എസ്. കുടുംബങ്ങളും വീടുകളില്‍ കൊടിയുയര്‍ത്തി പതാകദിനം ആചരിച്ചുകൊണ്ട് സമ്മേളനത്തിന് സ്വാഗതമേകും. ജനുവരി 19ന് സമ്മേളന നഗറില്‍ ഉയര്‍ത്തുവാനുള്ള കൊടിയും വഹിച്ചുകൊണ്ടുള്ള വിളംബരറാലി ഇടുക്കി ജില്ലയിലെ പാമ്പനാറില്‍നിന്നും കപ്പിയും കയറും വഹിച്ചുകൊണ്ടുള്ള വിളംബര റാലിയും ആലപ്പുഴ ജില്ലയില്‍നിന്നും ആയിരക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കോട്ടയത്ത് എത്തിച്ചേരുന്നതോടെ സമ്മേളനത്തിന് തിരശ്ശീല ഉയരും

സംസ്ഥാന സംഗമത്തിന് തുടക്കംകുറിച്ചുകൊണ്ടുള്ള സാംസ്‌കാരിക സമ്മേളനം (കോട്ടയം തിരുനക്കര മൈതാനം) അംബേദ്കര്‍ നഗറില്‍വച്ച് ജനുവരി 20ന് ബഹു. പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു. എം. പി., എം. എല്‍. എ.മാര്‍, പ്രമുഖ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുന്നു.

ജനുവരി 27ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ചെസാം- വനിതാ സമ്മേളനം- യുവജന സമ്മേളനം, പ്രതിനിധി സമ്മേളനം എന്നിവ നടത്തപ്പെടുന്നു. എസ്. സി./എസ്. റ്റി. കമ്മീഷന്‍ ചെയര്‍മാന്‍ ബഹു. ജസ്റ്റീന പി. എന്‍., വിജയകുമാര്‍, സി. കെ. ജാനു തുടങ്ങിയ പ്രമുഖര്‍ സമ്മേളനങ്ങളെ അഭിസംബോധന ചെയ്യും.

ജനുവരി 31ന് സാംസ്‌കാരിക റാലിയും പൊതു സമ്മേളനവും നടക്കും. പോലീസ് ഗ്രൗണ്ടില്‍നിന്നും ആരംഭിച്ച് നഗരംചുറ്റി സമ്മേളന വേദിയായ അംബേദ്കര്‍ നഗറിലെത്തും (നെഹ്രു സ്റ്റേഡിയം, നാഗമ്പടം). നൂറുകണക്കിന് വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും റാലിക്കു മികവേകും. ആയിരം പിങ്ക് വാളന്റിയേഴ്‌സിന്റെ മാര്‍ച്ചും നാല്‍പ്പതിനായിരം വനിതകള്‍ പിങ്ക് ബ്ലൗസ്സും സെറ്റ് സാരിയുമുടുത്ത് റാലിയുടെ മുന്‍നിരയില്‍ അണിനിരക്കും. അക്ഷരാര്‍ത്ഥത്തില്‍ പിങ്ക് കടലാകുന്ന ജനുവരി 31നു രാവിലെ 8 മുല്‍ രാത്രി 8.00 വരെ ചേരമര്‍-സാംബവരുടെ മാത്രമായിരിക്കും കോട്ടയം ടൗണ്‍.

പൊതു സമ്മേളനം ബഹു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. എം. പി. മാര്‍, സമുദായ സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

സാംസ്‌കാരിക റാലിയും പൊതു സമ്മേളനവും വിജയിപ്പിക്കുവാന്‍ സി. എസ്. ഡി. എസിന്റെ കുടുംബയോഗങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സി. എസ്. ഡി. എസിന്റെ സംസ്ഥാന പ്രസിഡന്റ് ശ്രീ കെ. കെ. സുരേഷ്; സംസ്ഥാന ജനറല്‍ സെക്രട്ടറി എം. എസ്. സജന്‍; പി. സി. ജയന്‍ ചെയര്‍മാന്‍, ചെസാം, മൈക്രോഫിനാന്‍സ്; കെ. കെ. സത്യകുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ്; സംസ്ഥാന ട്രഷറര്‍ ഷാജി ഡേവിഡ്; സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എ. സി. പ്രസന്നന്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നു.

ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ഭിന്നിച്ചുപോയ ഒരു വലിയ സമൂഹത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് സി. എസ്. ഡി. എസ്. നൂറ്റാണ്ടുകളായി അധികാരങ്ങളും അവകാശങ്ങളും നഷ്ടപ്പെട്ട ഈ വലിയ സമൂഹത്തനുവേണ്ടി പോരാടിയ ഒട്ടനവധി നേതാക്കളെ ഈ സമയം സ്മരിക്കുന്നു. ഡോ. അംബേദ്കര്‍, അയ്യന്‍കാളി, പൊ യ്കയില്‍ ശ്രീകുമാര ഗുരുദേവന്‍, പാ മ്പാടി ജോണ്‍ ജോ സഫ് എന്നിവരുടെ പോരാട്ടങ്ങള്‍ എന്നും നമുക്ക് പ്രചോദനമേകുന്നു.

പ്രബലമായ മറ്റു സമുദായങ്ങളുടെ വളര്‍ച്ച പരിശോധിക്കുമ്പോള്‍ നമുക്ക് ഒരു കാര്യം മനസ്സിലാകും. അവരുടെ മതവിശ്വാസം ഒന്നായിരുന്നു. വിഭിന്നമായ മതവിശ്വാസികളായ നമുക്ക് ഒരേ കുടക്കീഴില്‍ അണിനിരക്കുവാന്‍ കഴിയാതെപോയതും ഈ ഒറ്റക്കാരണത്താലാണ്. അതുകൊണ്ടാണ് മതവും രാഷ്ട്രീയവും വ്യക്തി സ്വാതന്ത്ര്യത്തിനു വിട്ടുകൊടുത്തുകൊണ്ട് സി. എസ്. ഡി. എസ്. രൂപീകൃതമായപ്പോള്‍ ചേരമ-സാംബവ വിഭാഗങ്ങള്‍ ഒറ്റക്കെട്ടായി സി. എസ്. ഡി. എസ്.ല്‍ അണിചേര്‍ന്നത്.

ബൈബിള്‍ പറയുന്നു, ''മുമ്പുള്ളവയെ നിങ്ങള്‍ ഓര്‍ക്കണ്ട, പണ്ടുള്ളവയെ നിരൂപിക്കുകയും വേണ്ട, ഇതാ ഞാന്‍ പുതിയതൊന്നു ചെയ്യുന്നു... അത് ഇപ്പോള്‍തന്നെ ഉത്ഭവിക്കും...''.

അതെ, ഇതാ പുതിയതൊന്നു ദൈവം നമുക്കു സമ്മാനമായി നല്‍കിയിരിക്കുന്നു. ചേരമ-സാംബവ ഡവലപ്‌മെന്റ് സൊസൈറ്റി കൊടുങ്കാറ്റുപോലെ, കാട്ടുതീ പോലെ, കേരളമാകെ പടരുകയാണ് സി. എസ്. ഡി. എസ്.പുളിക്കല്‍ കവയില്‍നിന്നും 2013 സെപ്റ്റംബര്‍ 8-ാം തീയതി ആരംഭിച്ച സി. എസ്. ഡി. എസ്.ന്റെ അശ്വമേധം തുടരുകയാണ്. ജില്ലകളില്‍നിന്നും ജില്ലകളിലേക്ക് അതിവേഗം ആയിരങ്ങള്‍-പതിനായിരങ്ങള്‍-ലക്ഷങ്ങള്‍ അണി ചേര്‍ന്നു. കേരളം കീഴടക്കുവാനുള്ള പോരാട്ടത്തിന്റെ നാളുകളിലൂടെ സി. എസ്. ഡി. എസ്. മുന്നോട്ട്... ഉറച്ച കാല്‍ ച്ചുവടുകള്‍വച്ച്, സംഘടിത ശക്തിയുടെ കരുത്തുമായി ഓരോ ചുവടും മുന്നോട്ട്.