"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2014, നവംബർ 30, ഞായറാഴ്‌ച

പെന്‍ഗ്വിനും ഓക്‌സ്‌ഫോര്‍ഡും പ്രസിദ്ധീകരിച്ച കവിത; കരുമാടി നൃത്തം - കെ.കെ.എസ്. ദാസ്


 കെ.കെ.എസ്.ദാസ്
താളും തകരേം
കാടും പടലും
വളളിം പള്ളേം
നെല്ലും പുല്ലും
മാന്തലു നൂറോന്‍
ഈന്ത പുളിഞ്ചി
അരിച്ചു പറിച്ചു
പെറുക്കിയെടുക്കാന്‍
അരിവാളരയില്‍
തിരുകിയിറങ്ങിയ 
ചെറുമിപ്പെണ്ണാളേ!
കാളിക്കലികൊണ്ടാടി വാ.
കറുത്ത മണ്ണിനു
കാളിമ നല്‍കിയ
കറുത്ത കുട്ടികളേ
കരിമ്പുലി ചെമ്പുലി
സിംഹകുട്ടികളേ! 
വാളന്റെ വാളെടുത്ത്
വേലെന്റെ വേലെടുത്ത്
കാലന്റെ കയറെടുത്ത്
മാടന്റെ നടന്നു വാ.
മണ്ണിനു വളമായി
ആറിന് നിറമായ്
ചേറിലെറിഞ്ഞ്
ചവിട്ടിത്താഴ്ത്തിയ
ചെറുമന്മാരും
ചിറയ്ക്കു പശയായ്
അറയ്ക്കു പശയായ്
ചോരയൊഴിച്ചൊരു
പുലവും നിലവും
പല്ലും നഖവും നാവും നീട്ടി
മാനം മുട്ടെ വളര്‍ന്ന്
നടന്നു വരുന്നു.
മലയെടുത്ത് മലയെറിഞ്ഞ്
പന പറിച്ച്
പുഴ കലക്കി
നീര്‍ തളിച്ച്
കാടിളക്കി കരിയിളക്കി
കരുമാടികളാര്‍ത്തു വിളിക്കുന്നു.
പകരത്തിനു പകരം വീട്ടും ഞങ്ങള്‍
പകരത്തിനു പകരം വീട്ടും ഞങ്ങള്‍.
കോഴിയെ വെട്ടി
കുരുതി കൊടുത്തൊരു
കോരന്മാര്‍ ഞങ്ങള്‍
കാളിക്കും പോതിയ്ക്കും
തേവനും മുത്തനും
തീറ്റ കൊടുത്തവര്‍ ഞങ്ങള്‍.
ഇന്നു കാലന്റെ തീറ്റയായ് മാറിയ
ഞങ്ങള്‍
നിങ്ങടെ നെഞ്ചു തകര്‍ത്തും
കോട്ട തകര്‍ത്തും 
പകരം വീട്ടും ഞങ്ങള്‍.
പകരത്തിനു പകരം വീട്ടും ഞങ്ങള്‍.
നിങ്ങടെ പത്തായപ്പുര
ചവച്ചു തുപ്പിയ
കറുത്തൊരാത്മാക്കള്‍
കാടുകുലുക്കി
തൊടലി പറിച്ച
കരങ്ങളുയര്‍ത്തി
അലറിപ്പറയുന്നു.
ഏങ്ങടെ ചോരയ്ക്ക്
നിങ്ങടെ ചോര.
പച്ചയോട് പിടലിവെട്ടി
ബലി കൊടുത്തതിനും
അഴകിമാരുടെ തുണിയഴിച്ച് 
തൊലിയുരിച്ചതിനും
തറ കരിച്ച് താളിനട്ട്
കുടിയൊഴിച്ചതിനും

സാമൂഹ്യ കൂട്ടായ്മയ്ക്കും വികസനത്തിനും പുതിയ മാതൃകയുമായി ചേരമര്‍-സാംബവര്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റി .


സി. എസ്.ഡി. എസ്. സംസ്ഥാന പ്രസിഡന്റ്
ശ്രീ. കെ.കെ. സുരേഷുമായി സജി വട്ടപ്പാറ നടത്തിയ അഭിമുഖം

സൊസൈറ്റി രൂപവത്കരിച്ചതിന്റെ മൂലകാരണം?
2013 മെയ് മാസം 27-ാം തീയതി കോട്ടയം ജില്ലയിലെ പുളിക്കല്‍ കവലയില്‍ 19 വയസ്സുളള മിഥുന്‍ എന്ന യുവാവിനെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തോടനുബന്ധിച്ച് ആ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുവാനും പ്രതിഷേധി ക്കുവാനും ഒരു രാഷ്ട്രീയകക്ഷികളും തയ്യാറായില്ല. സമാനങ്ങളായ പല സംഭവങ്ങളും കേരളത്തിന്റെ പല ഭാഗത്തും സംഭവിക്കുമ്പോഴും ഈ ജനവിഭാഗങ്ങള്‍ക്ക് താങ്ങായി നില്‍ക്കുവാന്‍ ഒറ്റ കക്ഷികളും തയ്യാറായില്ല.

ഈ പശ്ചാത്തലത്തില്‍ ചേരമര്‍, സാംബവര്‍ വിഭാഗത്തില്‍പ്പെടുന്ന ആളുകള്‍ക്ക് ഉണ്ടാകാവുന്ന വിഷയങ്ങളില്‍ പ്രതികരിക്കുവാനും ഇടപെടുവാനും ഒരു പ്രസ്ഥാനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നുളള തിരിച്ചറിവാണ് ഈ സൊസൈറ്റി രൂപീകരിക്കുവാന്‍ മുഖ്യകാരണം.

ചേരമര്‍-സാംബവര്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റി (സി.എസ്.ഡി.എസ്) എന്ന് പേരിടുവാന്‍ കാരണം?
പല പ്രസ്ഥാനങ്ങളും നമ്മുടെ ഇടയില്‍ ഉണ്ട്. ദലിത് എന്ന പേരുകൂടിയാണ് എല്ലാത്തിനും പേരിടുന്നത്. ആ പശ്ചാത്തലത്തില്‍ ചേര്‍ന്ന സൊസൈറ്റി ആലോചനയോഗ ത്തില്‍ രണ്ടു സമുദായങ്ങളെയും കോര്‍ത്തിണക്കി (ചേര്‍മര്‍, സാംബവര്‍) ഒറ്റ സൊസൈറ്റി എന്ന ആശയം രൂപപ്പെടുത്തി. അങ്ങനെയാണ് ചേര്‍മര്‍, സാംബവര്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റി (സി.എസ്.ഡി.എസ്) രൂപം കൊണ്ടത്. ഇതിന്റെ പ്രത്യേകത വ്യത്യസ്ത മത വിഭാഗത്തിലും, രാഷ്ട്രീയത്തിലും നില്‍ക്കുന്ന ജനങ്ങളെ കോര്‍ത്തിണക്കിയാണ് സൊസൈറ്റി രൂപം കൊണ്ടത്.

സൊസൈറ്റിയുടെ പ്രവര്‍ത്തന മേഖല?
കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ച് ആണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. കുടുംബ യോഗങ്ങള്‍ എന്ന് ഉദ്ദേശിക്കുന്നത് മുപ്പത് മുതല്‍ മുകളിലേക്കുളള കുടുംബങ്ങളെ കോര്‍ത്തിണക്കിയാണ് (30 - 250) മുപ്പതു മുതല്‍ ഇരുനൂറ്റി അമ്പത് വരെ യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്.

സൊസൈറ്റിയുടെ ഘടന ?
സംസ്ഥാനതലത്തിലാണ് സൊസൈറ്റി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, രണ്ടു വൈസ് പ്രസിഡന്റുമാര്‍, രണ്ടു സെക്രട്ടറിമാര്‍, രണ്ട് ജോയിന്റ് സെക്രട്ടറിമാര്‍, ട്രഷറര്‍, 21 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയും, 81 അംഗകേന്ദ്രകമ്മറ്റിയുമാണ് നിലവിലുളളത്.

സൊസൈറ്റിയുടെ കീഴ്കമ്മറ്റികള്‍ ?
കുടുംബയോഗങ്ങളാണ് സൊസൈറ്റിയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. ജില്ലാ, താലൂക്ക് കമ്മറ്റി എന്നിവയാണ് മറ്റു ഘടകങ്ങള്‍. വനിതാ, യുവജന കമ്മറ്റികളും നിലവിലുണ്ട്.

സൊസൈറ്റിയുടെ പ്രവര്‍ത്തന പരിധി?
സംസ്ഥാനമൊട്ടാകെയാണ് പ്രവര്‍ത്തന പരിധിയെങ്കിലും, നിലവില്‍ ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലായി മൂന്നൂറോളം (300) കുടുംബയോഗ ങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്.

കമ്മറ്റികള്‍ ചേരുന്നവിധം ?
എല്ലാമാസവും അവസാന ഞായര്‍ കൃത്യമായും, സംസ്ഥാന കമ്മറ്റിയും ചേരുന്നു.

സാമ്പത്തികനേട്ടത്തിനുളള വഴികള്‍?
കുടുംബത്തില്‍ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിനായി 'ചെസ്സാം' മൈക്രോഫിനാന്‍സ് എന്ന പേരില്‍ ഒരു ലഘുസമ്പാദ്യപദ്ധതിയും സൊസൈറ്റി ആരംഭിച്ചിട്ടുണ്ട്. ഇതിനു സാധാരണ വീട്ടമ്മമാര്‍ക്കിടയില്‍ വളരെ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ഭാഗത്ത് നിന്നുളള സഹായം ?

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും ദേശസാല്‍കൃത ബാങ്കുകളില്‍നിന്നും മൈക്രോ ഗ്രൂപ്പുകള്‍ക്ക് സഹായം ലഭിക്കുന്നതിനുളള പരിശ്രമം സൊസൈറ്റി നടത്തിക്കൊ ണ്ടിരിക്കുന്നു.

മൈക്രോഫിനാന്‍സ് പദ്ധതി രൂപരേഖ സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ടോ?
ഉണ്ട്, പദ്ധതി ഉദ്ഘാടന സമ്മേളനത്തില്‍, സ്ഥലം, എം.പി., എം.എല്‍.എ., മറ്റു ജനപ്രതിനിധികള്‍, സാംസ്‌കാരിക നേതാക്കന്മാര്‍, മതസാമുദായിക നേതാക്കന്‍മാര്‍ പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. അതു കൂടാതെ മന്ത്രി തലത്തിലും, ഉദ്യോസ്ഥതലത്തിലും എല്ലാ അറിയിപ്പുകളും രേഖാമൂലം എത്തിച്ചിട്ടുണ്ട്.

ഏതൊക്കെ ആളുകള്‍ക്ക് സൊസൈറ്റിയില്‍ മെമ്പര്‍മാരാകാം ?
ചേരമര്‍, സാംബവര്‍ (പറയ, പുലയ) വിഭാഗത്തിലെ ഹിന്ദുവായി നില്‍ക്കുന്നവരും, ക്രിസ്ത്യാനിയായി നില്‍ക്കുന്നവര്‍ക്കും ഈ സൊസൈറ്റിയില്‍ അംഗമാകാം.

എങ്ങനെയാണ് മെമ്പര്‍ഷിപ്പ് രീതി ?
ഒരു കുടുംബത്തില്‍ എത്ര അംഗങ്ങള്‍ ഉണ്ടെങ്കിലും, ഒറ്റ കുടുംബത്തിന് ഒരു മെമ്പര്‍ഷിപ്പ് എന്ന രീതിയാണ്. സൊസൈറ്റി നിയമാവലിയില്‍ ഉളളത്. 100 രൂപയാണ് മെമ്പര്‍ഷിപ്പ് ഫീസ്.

സൊസൈറ്റിയുടെ മറ്റ് ഉദ്ദേശലക്ഷ്യങ്ങള്‍ ?
അടിസ്ഥാന ജനവിഭാഗത്തില്‍പ്പെട്ട ആളുകളെ അപകടകരമായ രാഷ്ട്രീയത്തില്‍ നിന്നും, മതചിന്തകളില്‍ നിന്നും, പരിവര്‍ത്തനം ചെയ്യിപ്പിക്കുക. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്ത് കൈപിടിച്ച് ഉയര്‍ത്തുക. സാമ്പത്തികപരമായി ഈ ജനവിഭാഗങ്ങളെ മുന്‍പന്തിയില്‍ കൊണ്ടുവരിക. അമിതമായ മദ്യപാനത്തില്‍നിന്നും മയക്കു മരുന്ന് ഉപയോഗ ത്തില്‍നിന്നും പിന്തിരിപ്പിക്കുക. സമൂഹത്തില്‍ ഈ ജനവിഭാഗത്തിനു നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്ക് നേരെ പ്രതികരിക്കുവാന്‍ കര്‍മ്മശേഷി ഉളളവരാക്കുക, സമുദായ അംഗങ്ങള്‍ക്കിടയില്‍ ഐക്യവും, പരസ്പര സ്‌നേഹവും, സഹായവും, ചെയ്യുന്നതിനു വേണ്ടി മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നു.

സൊസൈറ്റിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ?
സൊസൈറ്റിക്ക് ഏതെങ്കിലും മുന്നണിയോടോ, രാഷ്ട്രീയകക്ഷികളോടോ, പ്രത്യേക താല്‍പ്പര്യമോ വിദ്വേഷമോ ഇല്ല.

കീഴാള വിമോചനത്തിന്റെ ശംഖധ്വനി -ഗോപി കൊടുങ്ങല്ലൂര്‍


കുഞ്ഞുകുട്ടികൊഴുവനാല്‍
 ജീവിതത്തിന്റെ മുഖ്യധാരയില്‍നിന്ന് ബോധപൂര്‍വ്വം അകറ്റിനിര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് കീഴാളവര്‍ഗം. ഇതിനെതിരെ സാമൂഹ്യപോരാട്ടത്തിന്റെ പോര്‍മുഖങ്ങള്‍ തുറന്നിട്ട് സഹസ്രാബ്ദങ്ങള്‍ പലതായി. നെടുനാളായി ദുരിതമനുഭവിക്കാന്‍ വിധിക്കപ്പെട്ട ഈ ജനതയുടെ ഹൃദയത്തുടിപ്പുകള്‍ ഒപ്പിയെടുക്കാന്‍ നടത്തുന്ന ഏതു ശ്രമവും ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. ആ നിലയില്‍ സവിശേഷപരിഗണന അര്‍ഹിക്കുന്ന കരുത്തുറ്റ ഒരു നാടക ഗ്രന്ഥമാണ് എന്റെ മുന്നിലിരിക്കുന്നത്. കുഞ്ഞൂട്ടി കൊഴുവനാല്‍ രചിച്ച 'ശംഖധ്വനി' മനസ്സ് ജ്വലിപ്പിക്കുകയും അരങ്ങ് ത്രസിപ്പിക്കുകയും ചെയ്യുന്ന പ്രശ്‌നാധിഷ്ഠ, നാടകങ്ങളുടെ സുവര്‍ണ്ണകാലം അസ്തമിച്ചിട്ടില്ലെന്നു വെളിവാക്കുന്ന നാടകമാണിത്. കേരളത്തില്‍ ഗോകര്‍ണ്ണം മുതല്‍ പാറശാലവരെയുള്ള ജനവിഭാഗത്തെ ഇളക്കിമറിക്കുകയും കോരിത്തരിപ്പിക്കുകയും ചെയ്തതില്‍ നാടകത്തോളം മനുഷ്യമനസ്സുകളെ സ്വാധീനിച്ച വേറൊരു കലാരൂപമില്ല. നടിച്ചു കാണേണ്ട വിദഗ്ധമായ ഒരു ദൃശ്യകലാരൂപമാണ് നാടകമെങ്കിലും അതിന്റെ സാഹതീയമായ അംശത്തെ നമുക്കൊരിക്കലും അവഗണിക്കാനാവുന്നതല്ല. അതുകൊണ്ടാണ് മനുഷ്യര്‍ക്കിടയില്‍ ഗുണപരമായ പരിവര്‍ത്തനം വരുത്താന്‍ നാടകത്തോളം ഫലപ്രദമായ മറ്റൊരു മാധ്യമമില്ലെന്ന് പൊതുവായി വിവക്ഷിക്കുന്നത്.

സാമൂഹിക നീതി ഉടച്ചുവാര്‍ക്കേണ്ടതിനെക്കുറിച്ച് സമസ്യകളുന്നയിക്കാന്‍ കരുത്തരായ നാടകകൃത്തുക്കള്‍ ഒരുമ്പെട്ടപ്പോള്‍ നാടുനീളെ കൊട്ടകകളുയര്‍ന്നു. കലാസമിതികളുടെ ആവിര്‍ഭാവവും പ്രവര്‍ത്തനങ്ങളുമാണ് ഇതിന് ഉപോല്‍ബലകമായി വര്‍ത്തിച്ചത്. വിശപ്പിന്റെ തീവ്രത ജ്വലിപ്പിക്കുന്ന നാടകങ്ങള്‍, അസമത്വങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ അടരുന്ന കഥാപാത്രങ്ങള്‍, മുതലാളിത്ത ചൂഷണത്തിനെതിരെ യുദ്ധപ്രഖ്യാപനം, പൗരോഹിത്യത്തിന്റെ വഴിവിട്ട പോക്കിനെതിരെ യുള്ള പ്രതിഷേധങ്ങള്‍, ജീവിതപുരോഗതിക്ക് വിലങ്ങുതടിയായ സമസ്ത സ്ഥാപിത താത്പര്യങ്ങളുടെയും വേരറുക്കുന്ന സാമൂഹ്യമുന്നേറ്റത്തിന് നാടകമിവിടെ ഫലപ്രദമായ ഒരുപാധിയായി രൂപ്പെടുകതന്നെ ചെയ്തു. അതോടൊപ്പം ജനതയുടെ സാമൂഹികവും സന്മാര്‍ഗികവും സദാചാരപരവും മാനുഷികവുമായ മുന്നേറ്റങ്ങള്‍ക്ക് വല്ലാത്തൊരു ഗതിവേഗം കൈവന്നു. പൊന്‍കുന്നം വര്‍ക്കി തന്റെ പ്രഥമ നാടകത്തിനു നല്‍കിയ ശീര്‍ഷകംതന്നെ 'വഴിതുറന്നു' എന്നായിരുന്നു. പ്രൊഫ. എന്‍. കൃഷ്ണപിള്ള, തോപ്പില്‍ ഭാസി, കെ. റ്റി. മുഹമ്മദ്, എസ്. എല്‍. പുരം സദാനന്ദന്‍, തിക്കൊടിയന്‍, ചെറുകാട്, പി. കേശവദേവ്, എന്‍. എന്‍. പിള്ള തുടങ്ങിയവര്‍ അവതരിപ്പിച്ച പ്രശസ്ത നാടകങ്ങളാണ് മലയാള നാടകവേദിയെ സജീവമാക്കിയത്. വി.ടി.യുടെ അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എം. ആര്‍. ബി.യുടെ 'മറക്കുടക്കുള്ളിലെ മഹാനരകം, കെ. ദാമോദരന്റെ 'പാട്ടബാക്കി' എന്നീ നാടകങ്ങളിലുന്നയിച്ച സാമുദായികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ക്ക് വ്യാപകമായ മാനുഷിക പ്രശ്‌നങ്ങളെന്ന പരിഗണന നല്‍കിയായിരുന്നു മുകളി ലുദ്ധരിച്ച പ്രശസ്ത നാടകകൃത്തുക്കള്‍.

ധര്‍മ്മാധര്‍മ്മങ്ങളില്‍പെട്ടുഴലുന്ന കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങളിലൂടെ വിസ്‌ഫോടക മായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ സദസ്സിനു മുന്നിലവതരിപ്പിക്കപ്പെട്ടു. ഉല്‍ക്കകളെപ്പോലെ ഉത്തരംകിട്ടാതെ പല ചോദ്യങ്ങളും മനുഷ്യമനസ്സുകളില്‍ ആളിപ്പടരാനിടയാക്കി. സാഹിത്യഗുണവും ദൃശ്യപ്പൊലിമയും ഒരുപോലെ ഇടതൂര്‍ന്ന പ്രശ്‌നാത്മക നാടകങ്ങളാണ്. കേരളീയ മനസ്സുകളില്‍ ഉദ്ബുദ്ധതയുടെ വിത്തുപാകിയത്. അത് നിര്‍വീര്യമായ ഞരമ്പുകളെ തിരുമ്മിയു ണര്‍ത്തുകയും സാമുദായികവും സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങള്‍ക്ക് പുതിയൊരു വഴിത്തിരിവ് രൂപപ്പെടുത്തുകയും ചെയ്തു. ജീവിതസ്പര്‍ശിയായ ഒരു നാടകമെന്ന നിലയില്‍ 'കുഞ്ഞുകുട്ടി കൊഴുവനാല്‍' രചിച്ച 'ശംഖധ്വനി' വായനക്കാരുടെയും പ്രേക്ഷകരുടെയും മനസ്സുകളില്‍ മുഴക്കങ്ങള്‍ സൃഷ്ടിക്കുന്നു. അതോടൊപ്പം സ്മരിക്കേണ്ട മറ്റൊരു വസ്തുതകൂടി ഇവിടെ പ്രസ്താവ്യമാണ്. അത് അവതരണത്തെയും അതിന്റെ പ്രതികരണത്തെയും സംബന്ധിക്കുന്നു. പ്രേക്ഷകരെ പിടിച്ചിരുത്തു കയും ചിന്തിപ്പിക്കുകയും മനഃസംസ്‌കരണത്തിന് ഉദ്യുക്തമാക്കുകയും ചെയ്യുന്ന ഒരു നാടകമെന്ന നിലയില്‍ ശംഖധ്വനിക്ക് ചില സവിശേഷതകളുണ്ട്. ജീവിതത്തെ നിരന്തരമായി അലട്ടിക്കൊണ്ടി രിക്കുന്ന സാമുദായികവും സാമുഹികവുമയ പ്രശ്‌നങ്ങളെ മാനുഷികത അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്‌നമെന്ന നിലയില്‍ അഭിവ്യഞ്ജിപ്പിച്ച് കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷ ങ്ങളിലൂടെ കൊടുങ്കാറ്റിന്റെ അലകണുണര്‍ത്തിവിടാന്‍ നാടകത്തിനു കഴിയുന്നു. കഥാപാത്രങ്ങളുടെ കുറിക്കുകൊള്ളുന്ന സംഭാഷണങ്ങള്‍ അതിന്റെ തീവ്രത പതിന്മടങ്ങു വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. നാടകകൃത്ത് ഉന്നയിക്കുന്ന സാമുദായിക സമസ്യക്ക് സാമൂഹികമായ മാനം കൈവരിക്കുകയും ചെയ്യും.

അഞ്ചു രംഗങ്ങളായാണ് നാടകം വിഭജിച്ചിരിക്കുന്നത്. പതിനൊന്നു കഥാപാത്രങ്ങളാണിതില്‍. രംഗസജ്ജീകരണം മുഖ്യമയി രണ്ടിടങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടും ഒന്ന്, മൂന്ന്, അഞ്ച് രംഗങ്ങള്‍ പള്ളിവാകാരിയുടെ മുറിയാണ് പശ്ചാത്തലം. രണ്ടും നാലും രംഗങ്ങള്‍ സെലിന്റെ വീടും ധനസമ്പാദത്തിന്റെയും സ്വാധീനത്തിന്റെയും ഗര്‍വ്വില്‍ പള്ളിയെയും പട്ടക്കാരനെയും കയ്യിലെടുക്കുകയും സമൂഹത്തിന്റെയും സമുദായത്തിന്റെയും ആരാച്ചാരന്മാരായി തേര്‍വാഴ്ച നടത്തുകയും സാധാരണക്കാരായ പാവപ്പെട്ടവരെ കൊള്ളയടിക്കുകയും ചെയ്യുന്ന അരക്ഷിതമായ അവസ്ഥയാണ് നാടകത്തിന്റെ ബീജം.

നാല്‍പ്പതുകളിലും അമ്പതുകളിലും ഇത്തരം പ്രമേയത്തെ അവലംബിച്ച് ശക്തമായ നാടകങ്ങള്‍ മലയാളത്തിലുണ്ടാ യിട്ടുണ്ട്. പൊന്‍കുന്നം വര്‍ക്കിയുടെ പല നാടകങ്ങളുടെയും ചെറുകഥകളുടെയും പശ്ചാത്തലം ഇതൊക്കെത്തന്നെയായിരുന്നു. സി. എല്‍. ജോസും പറവൂര്‍ ജോര്‍ജും ടി. എല്‍. ജോസും കൃതഹസ്തതയോടെ കൈവച്ചതും പ്രസ്തുത മേഖലയിലാണ്. ഇതൊക്കെ പരിഗണിക്കുമ്പോഴും കൊഴുവനാലിന്റെ 'ശംഖധ്വനി' മലയാള നാടക സങ്കല്‍പ്പങ്ങളെ ഉന്മീഷത്താക്കിക്കൊണ്ട് പരശതം മനുഷ്യരെ വശീകരിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുമെന്ന് തീര്‍ച്ച. സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ മൂന്നു ഘടകങ്ങളാണ് ശംഖധ്വനിയെ വ്യാവര്‍ത്തിപ്പിച്ചു നിര്‍ത്തുന്നത്. ഒന്ന്, നാടകത്തിന്റെ തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍. രണ്ട്, ഇതിവൃത്ത സംബന്ധമായി തികച്ചും പഴഞ്ചനെന്നു ചിലര്‍ക്കെങ്കിലും തോന്നാമെങ്കിലും അതിന്റെ ആവിഷ്‌കരണത്തില്‍ ദീക്ഷിച്ച മിതത്വവും കയ്യടക്കവും. മൂന്ന്, ഹൃദയത്തെ മഥിക്കുകയും മനസ്സില്‍ തറഞ്ഞു പതിക്കുകയും ചെയ്യുന്ന കുറിക്കുകൊള്ളുന്ന സംഭാഷണം.

പുതുക്രിസ്ത്യാനിയായതുകൊണ്ട് ജീവിതം മുഴുവന്‍ അവഗണനയനുഭവിക്കാന്‍ വിധിക്കപ്പെട്ടവളാണ് സെലിന്‍. എന്നാല്‍ ഏതു പ്രതിസന്ധിഘട്ടത്തെയും മനഃസമാധാനത്തോടെ അഭിമുഖീകരിക്കാന്‍ അവള്‍ പ്രാപ്തയാണ്. പോള്‍സാറും സെലിനും പോളും അസാധാരണ വ്യക്തിത്വംകൊണ്ട് ജ്വലിച്ചുനില്‍ക്കുന്ന രണ്ടു കഥാപാത്രങ്ങളാണ് ഈ നാടകത്തില്‍. ഇടവക വികാരിയും വര്‍ക്കിച്ചന്‍ മുതലാളിയും തോമായും ടൈപ്പു കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്നു. ഇത്തരം കഥാപാത്രങ്ങളുടെ സ്വഭാവവൈകല്യങ്ങള്‍ മലയാളികള്‍ക്ക് ഒരര്‍ത്ഥത്തില്‍ സുപരിചിതമാണ്. എന്നാല്‍ ഫാദര്‍ ടോം നമ്മുടെ സങ്കല്‍പ്പങ്ങളെ ഉല്ലംഘിച്ചുകൊണ്ട് തന്റേടവും വ്യക്തിത്വവും പുലര്‍ത്തുന്ന ഉജ്ജ്വലമായ ഒരു കഥാപാത്രമാണ്. കര്‍ത്താവിന്റെ വഴി ഏതെന്ന് അടയാളപ്പെടുത്തുന്നത് ഫാദര്‍ ടോംതന്നെ. എന്നാല്‍ അഞ്ചാം രംഗത്തില്‍ വികാരിയച്ചന്റെ മാനസാന്തരം ചിത്രീകരിക്കുന്നിടത്ത് അസാധാരണമായ മികവാണ് കുഞ്ഞുകുട്ടി പ്രദര്‍ശിപ്പിക്കുന്നത്. 

വര്‍ക്കിച്ചന്‍ മുതലാളിയാണ് ശംഖധ്വനി എന്ന നാടകത്തിലെ വില്ലന്‍. അയാളുടെ പതനം നാം മുന്‍കൂട്ടി പ്രതീക്ഷിച്ചിട്ടുള്ളതുമാണ്. എന്നാല്‍ സെലിന്റെ പിതാവായ പത്രോസിന്റെ നാടകാന്ത്യ ത്തിലെ ഭാവപ്രകര്‍ഷം കൈത്തഴക്കമുള്ള ഒരു നാടകത്തിനു മാത്രമേ വിഭാവനം ചെയ്യാനാകൂ. പത്രോസിന്റെ അഞ്ചാംരംഗത്തിലെ ചിത്രീകരണം ശ്രദ്ധിക്കുക- പത്രോസ് നിര്‍ന്നിമേഷനായി ആ ഭാഗത്തേക്കു നോക്കി. ഈ സമയം മോചനജാഥയുടെ ഇരമ്പം കേള്‍ക്കാം. ദേവാലയ (പള്ളി)ത്തില്‍ നിന്നും ഒറ്റപ്പെട്ട മണിനാദം അരിച്ചരിച്ചു വരുന്നു. മണിനാദത്തിനൊത്ത് പത്രോസിന്റെ കാലുകള്‍ ഇളകിച്ചവിട്ടുന്നു. അതിനനുസൃതമായി മറുവശത്തുനിന്ന് ശംഖധ്വനിയും മണിനാദവും പത്രോസില്‍ സമ്മിശ്രവികാരങ്ങള്‍ ഉളവാക്കുന്നുണ്ട്. അതോടെ അയാള്‍ കലിബാധിച്ചവനെപ്പോലെ ഉറഞ്ഞുതുള്ളുന്നു. ഒടുവിലത്തെ താണ്ഡവംപോലെ പ്രകമ്പനം സൃഷ്ടിച്ചു. പത്രോസ് ഒരു വെട്ടുകത്തി കയ്യിലെടുത്തു. അവസാനം ഒരു അലര്‍ച്ചയോടെ പത്രോസ് തളര്‍ന്നുവീഴുന്നു. രംഗം നിശ്ചലം. എന്തൊരു ഘന മുഹൂര്‍ത്തമാണ് ഇവിടെ രൂപപ്പെടുന്നതെന്നു നോക്കൂ. വിതച്ചവന്‍ കൊയ്യും എന്ന ആപ്തവാക്യംപോലെ സമുജ്ജ്വലമാണ് അന്ത്യരംഗം. കാറ്റു വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്നു എന്നും നമുക്കതിനെ വ്യവഹരിക്കാം. കഥാപാത്രങ്ങളുടെ ചലന പ്രതിചലനങ്ങളിലൂടെ ഉയിര്‍ക്കൊ ള്ളുന്ന നാടകീയ മുഹൂര്‍ത്തങ്ങളും സംഘര്‍ഷാത്മകതയും ശംഖധ്വനി എന്ന നാടകത്തെ സംഘട്ടന ത്തിലേക്കും അനിവാര്യമായ പതനത്തിലേക്കും കൊണ്ടുചെന്നെത്തിക്കുന്നു. ഈ നാടകത്തില്‍ ആദ്യന്ത്യം ജ്വലിച്ചുനില്‍ക്കുന്ന മറ്റൊരു കഥാപാത്രമാണ് ആനി. നിസ്വവര്‍ഗത്തിന്റെ പ്രതിനിധി യാണവള്‍. ആനിയുടെ ഇടപെടലുകളിലും അവതരണത്തിലും ഒരിടത്തും നാടകകൃത്തിന്റെ വീക്ഷണം പതറുന്നില്ല. എന്നാല്‍ പോള്‍സാറും ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രനും തമ്മില്‍ കണ്ടുമുട്ടുന്ന രംഗചിത്രീകരണം തെല്ലൊരു അസ്വാഭാവികതയ്ക്ക് കളമൊരുക്കുന്നുണ്ട്. ഡോ. സാം ആകട്ടെ അവസരത്തിനൊത്ത് ഉയരുകയും നീതിപൂര്‍വ്വം പെരുമാറുകയും ചെയ്യുന്നു. പോലീസ് മത്തായിയുടെ ചിത്രീകരണത്തിലും വേണ്ടത്ര അവധാനത പുലര്‍ത്തുവാന്‍ നാടകകൃത്തിനു കഴിഞ്ഞില്ല.

ഡോ. ബി. ആര്‍. അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചതെന്തുകൊണ്ട് - അഡ്വ. മുണ്ടൂര്‍ കൃഷ്ണന്‍


ഡോ. ബി. ആര്‍. അംബേദ്കര്‍ക്കു തെറ്റുപറ്റി. അദ്ദേഹം സ്വസമുദായമായ മഹര്‍ജാതിയില്‍ (ഹിന്ദുമതം) ഉറച്ചുനിന്ന് അവരെ മുഖ്യധാരയില്‍ എത്തിക്കാനുള്ള കര്‍മ്മപദ്ധതിയില്‍ ഏര്‍പ്പെടേണ്ടതായിരുന്നു എന്നിങ്ങനെ തീര്‍ത്തും നിലവാരമില്ലാത്ത വിമര്‍ശനങ്ങള്‍ ഇന്നും പരക്കെ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ആ ആക്ഷേപങ്ങളൊന്നും മറുപടി അര്‍ഹിക്കുന്നവയല്ലെങ്കിലും അവ്യക്തതകള്‍ മാറ്റേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

ഒരുമിപ്പിക്കുന്ന ശക്തി, എന്ന നിലയ്ക്കാണ് അംബേദ്കര്‍ മതത്തെ കണ്ടത്. ഒരുമയാണ് മനുഷ്യന്റെ ശക്തി. കൂട്ടായി ജീവിക്കുക എന്നത് മനുഷ്യന്റെ സ്വഭാവമാണ്. കൂട്ടായ്മ നിലനിര്‍ത്താന്‍ ചില ആചാരമര്യാദകള്‍ (പൊതു നിയമങ്ങള്‍) ആവശ്യവുമാണ്. ഈ പൊതുനിയമങ്ങളെയാണ് ധര്‍മ്മം എന്നു പറയുന്നത്. ധര്‍മ്മത്തെ സദാചാരമെന്നും ആത്മീയവാദികള്‍ ഇതിനെ ആത്മീയത എന്നും പറയുന്നു. ചുരുക്കത്തില്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ ശാസ്ത്രമാണ് ആത്മീയത അല്ലെങ്കില്‍ ധര്‍മ്മം. ഈ ധര്‍മ്മത്തെ കേന്ദ്രീകരിച്ചാണ് മതങ്ങള്‍ ഉണ്ടായത്. അല്ലാതെ ദൈവത്തെ മുന്‍നിര്‍ത്തിയല്ല. ദൈവസങ്കല്‍പ്പം മതത്തില്‍ പില്‍ക്കാലത്ത് കടന്നുകൂടുകയായിരുന്നു. ''ദേവമെന്ന ആശയം മതത്തിന്റെ അവിഭാജ്യഘടകമല്ല'ല്ല. അംബേദ്കര്‍ വിലയിരുത്തുന്നു, എന്നാല്‍ 'മതവും ധാര്‍മ്മികതയും തമ്മിലുള്ള ബന്ധം ആവശ്യമാണ് എന്ന് അംബേദ്കര്‍ എടുത്തുപറയുന്നു. സൂക്ഷ്മമായി പരിശോധിച്ചാല്‍ മനുഷ്യനെ ധാര്‍മ്മിഷ്ഠനാക്കിത്തീര്‍ക്കുകയാണ് മതത്തിന്റെ ഉദ്ദേശം. അന്ധവിശ്വാസങ്ങളില്ലാത്ത, അനാചാരങ്ങളില്ലാത്ത, സാമുഹ്യബോധമുള്ള, സമസൃഷ്ടി സ്‌നേഹമുള്ള മനുഷ്യനെ വാര്‍ത്തെടുക്കുക എന്നതാണ് മതം ലക്ഷ്യമിടുന്നത്. അതുകൊണ്ടാണ് മതങ്ങള്‍ പരസ്പരം കുറ്റാരോപണം നടത്തി തങ്ങളുടെ ശരികളെപ്പറ്റിമാത്രം ഉച്ചത്തില്‍ വിളിച്ചുകൂവുന്നത്. വിശ്വാസികള്‍ ജാഗ്രത കാണിക്കേണ്ടത് വിശ്വാസത്തെമുറുകെ പിടിക്കേണ്ടതിലല്ല. വിശ്വാസങ്ങളെ യുക്തിഭദ്രമാക്കി വേണ്ടിവന്നാല്‍ തിരുത്തേണ്ടതിലേയ്ക്കാണ്. വിശ്വാസത്തിന്റെ ലോകത്ത് ഇത് നിരന്തരം നടന്നുപോന്നിട്ടുണ്ട്. അതുകൊണ്ടാണ് ലോകത്ത് നന്മ നിലനിന്നു പോരുന്നത്. ക്രിസ്തുവും നബിയും രാമകൃഷ്ണ പരമഹംസനും വിവേകാന്ദനുമെല്ലാം അവരുടെ കാലത്തെ വിശ്വാസത്തെ തിരുത്തിയവരാണ്.

മനുഷ്യന്റെ അറിവില്ലായ്മയ്ക്ക് പരിഹാരമെന്ന നിലയ്ക്കാണ് മതങ്ങള്‍ ഉത്ഭവിച്ചതെങ്കിലും അജ്ഞതയെ ചൂഷണം ചെയ്താണ് പില്‍ക്കാലത്ത് മതങ്ങള്‍ വളര്‍ന്നത്. ദൈവം സ്വര്‍ഗ്ഗനരകങ്ങള്‍, മരണം, ലോകാരംഭത്തെക്കുറിച്ചുള്ള സമസ്യകള്‍, ലോകാവസാനത്തെക്കുറിച്ചുള്ള ഭീതി, ജൈവ വൈവിധ്യങ്ങള്‍, ആകാശം, സൂര്യചന്ദ്രന്മാര്‍, നക്ഷത്രങ്ങള്‍, ദിനരാത്രങ്ങള്‍, കടല്‍, ചുരുക്കത്തില്‍ മഹാത്ഭുതങ്ങളുടെ കലവറയായ പ്രപഞ്ചം പുണ്യപാപങ്ങളെപ്പറ്റിയുള്ള വിചാരങ്ങള്‍ എന്നിവയെല്ലാം മനുഷ്യന് എന്നും കടംകഥകള്‍പോലെയായിരുന്നു. ഇതിനെല്ലാംമതിയായ ഉത്തരം കണ്ടെത്തി ക്കൊണ്ടല്ല ഉത്തരംമുട്ടിച്ചുകൊണ്ടാണ് മതം അതിന്റെ കൊടുമുടി കയറി വിജയപതാക നാട്ടിയത്. യുക്തിചിന്ത ബുദ്ധിപരമായ വ്യായാമമാണ് എന്ന നിലയ്ക്ക് ക്ലേശകരമാണ്. യുക്തിചിന്തയെക്കാള്‍ സൗകര്യം മാമൂലുകളെ അനുസരിക്കുകയാണ് എന്നതിനാല്‍ സ്വതെ മടിയരായ മനുഷ്യര്‍ പിന്തുടര്‍ച്ചതായി മതങ്ങളുടെ മാമൂലുകളെ സ്വീകരിച്ച് വിശ്വസിച്ചുവരന്നു.

ശാസ്ത്രത്തിന്റെ വളര്‍ച്ച മതത്തിന്റെ മൗലിക വാദങ്ങളെ വെല്ലുവിളിക്കുകയും മതത്തിന്റെ അപ്രമാദിത്വ ത്തെ കടന്നാക്രമിച്ച് നിലയ്ക്കു നിര്‍ത്തുകയും ചെയ്തു. ദൈവം തന്റെ രൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു എന്ന മതസങ്കല്‍പ്പത്തെ ഡാര്‍വിന്റെ സിദ്ധാന്തം തകിടം മറിച്ചു. ഏകകോശ ജീവിയായി ട്ടാണ് ജീവന്‍ പ്രപഞ്ചത്തില്‍ ഉത്ഭവിച്ചത് എന്ന അറിവ് വലിയൊരു വിപ്ലവം തന്നെയായിരുന്നു. ആകാശം എന്നത് വെറും തോന്നലാണെന്ന അറിവും സൗരയൂഥത്തെക്കുറിച്ചുള്ള പഠനങ്ങളും വേറെയും സൗരയൂഥങ്ങളുണ്ടെന്ന കണ്ടെത്തലുകളും സ്വര്‍ഗനരകങ്ങളുടെ സ്ഥാനത്തെ ക്കുറിച്ചുള്ള ധാരണകളെ തിരുത്തി. മതത്തെ പിന്‍തള്ളി രാഷ്ട്രീയാധികാരം അതിന്റെ മേധാവിത്വം ഉറപ്പിച്ചത് മറ്റൊരു തിരിച്ചടിയാണ്. എങ്കിലും സാമൂഹ്യ ഇടപെടലുകളില്‍ മതത്തിന്റെ സ്വാധീനം കുറച്ചുകാണുന്നത് അപകടമാണ്.

ഈ പശ്ചാത്തലത്തില്‍വേണം തികച്ചും പുരോഗമന വാദിയായ, വിപ്ലവകരമായ ആശയങ്ങളുടെ ഉടമയായ ഡോ. അംബേദ്കറുടെ മതം മാറ്റത്തെപ്പറ്റി ചിന്തിക്കാന്‍. ഞാന്‍ ഹിന്ദുവായി മരിക്കുകയില്ല എന്ന അദ്ദേഹത്തിന്റെ ശപഥം ധ്വനിപ്പിക്കുന്നത് മറ്റൊരു മതത്തിലേക്കുള്ള അദ്ദേഹത്തിന്റെ പ്രയാണത്തെയാണ്. ദീര്‍ഘകാലത്തെ പരിചിന്തനത്തിനും തയ്യാറെടുപ്പിനും പ്രചാരണത്തിനും ശേഷമാണ് അദ്ദേഹം ഹിന്ദുമതം വെടിയാന്‍ തീരുമാനിച്ചത്.

എന്തുകൊണ്ട് മതംമാറ്റം എന്ന് അദ്ദേഹം ലോകത്തോടു വിശദീകരിച്ചു.തന്റെ അനുയായികളെ കാര്യങ്ങള്‍ സംശയലേശമില്ലാതെ ധരിപ്പിച്ചു. ചരിത്രപണ്ഡിതനായ അദ്ദേഹത്തിന് തന്റെ അനുയയായികളെ ഒരു മതത്തിന്റെ കീഴില്‍ ഒരുമിപ്പിക്കണമായിരുന്നു. ഹിന്ദുമതത്തിലെ അടിമകളും അയിത്തക്കാരുമായ അവരെ ഹിന്ദുമതത്തില്‍നിന്നും വേര്‍പെടുത്താന്‍ മറ്റൊരു മതത്തിന്റെ തണല്‍ വേണമായിരുന്നു. വേണമെങ്കില്‍ അംബേദ്കര്‍ക്ക് പുതിയൊരു മതം സ്ഥാപിച്ച് അതിന്റെ ആചാര്യസ്ഥാനത്ത് സ്വയം അവരോധിതനാകാമായിരുന്നു. അംബേദ്കര്‍ക്ക് അതിനുള്ള ആര്‍ജവം ഇല്ലായിരുന്നു എന്നു കരുതാന്‍ തരമില്ല. പക്ഷേ അദ്ദേഹം അതിനു തുനിഞ്ഞില്ല. കാരണം മതത്തിന് മറ്റെന്തിനെക്കാളും മേന്മ കല്‍പ്പിക്കാന്‍ അംബേദ്കര്‍ക്കു കഴിയുമായിരുന്നില്ല. രാഷ്ട്രീയ വികാസ ത്തിനുവേണ്ട മൂന്നുപാധി എന്ന നിലയ്ക്കാണ് മതത്തെ അംബേദ്കര്‍ വിലയിരുത്തിയത്. (Necessary Preliminary for the political expansion of the people). രാഷ്ട്രീയ ലക്ഷ്യത്തിലേക്കുള്ള കാലാവസ്ഥ സൃഷ്ടിക്കുന്ന ഉപാധിയായിട്ടാണ് അംബേദ്കര്‍ മതത്തെ ദര്‍ശിച്ചത്. ധാര്‍മ്മിക അടിത്തറ കറയറ്റതും സംശുദ്ധവും ഭദ്രവുമാണെങ്കിലേ സംശുദ്ധമായ ഭരണക്രമം വികാസം പ്രാപിക്കൂ. അതുകൊണ്ടാണ് ലോകത്ത് അറിയപ്പെട്ടിടത്തോളം ഏറ്റവും ധര്‍മ്മിഷ്ഠമായ ബുദ്ധമതം തന്നെ അംബേദ്കര്‍ തെരഞ്ഞെടുത്തത്. ഒരു ഭരണമാറ്റത്തിന്റെ ഈറ്റുനോവനുഭവിക്കന്ന ഇന്ത്യക്ക് അനുയോജ്യമായ ധാര്‍മ്മിക അടിത്തറ ഉറപ്പിക്കുകയായിരുന്നു അംബേദ്കര്‍ ബുദ്ധമതസ്വീകരണ ത്തിലൂടെ ചെയ്തത്. അഞ്ചുലക്ഷം അനുയായികളോടൊപ്പമാണ് അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചത്. അംബേദ്കറുടെ ബുദ്ധമതപ്രവേശനം ഇന്ത്യയില്‍ ബുദ്ധമത നവോത്ഥാനത്തിന്റെ ആരംഭംകുറിച്ചു. ഇന്ത്യ ബുദ്ധിസത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് യാഥാര്‍ത്ഥ്യ ബോധമുള്ള ആരും അംഗീകരിക്കുന്ന കാര്യമാണ്. ബുദ്ധനുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദാര്‍ശനീകനായ അംബേദ്കര്‍ രൂപകല്‍പ്പന ചെയ്യപ്പെട്ട ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്ത സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നതാണ്. ഈ ആശയം ഏറ്റവും അടുത്തുനില്‍ക്കുന്നത് ബുദ്ധിസത്തോടാണെന്ന് നിഷ്പക്ഷമതികള്‍ സമ്മതിക്കും. ഇന്ത്യന്‍ ഭരണഘടന ഇന്ത്യയുടെ വിമോചനത്തിന്റെ മാനിഫെസ്റ്റോയാണ്. അത് പ്രാവര്‍ത്തികമാക്കുക എന്നത് അംബേദ്കറുടെ അനുയായികളുടെ കടമയാണ്. ബുദ്ധിസം ഉള്‍ക്കൊള്ളുകയും ജനാധിപത്യത്തില്‍ വിശ്വസിക്കുകയും സാഹോദര്യത്തിലൂന്നുകയും ചെയ്യുന്നവര്‍ക്കു മാത്രമേ ആ ദൗത്യത്തിന് നേതൃത്വം നല്‍കാന്‍ കഴിയൂ.

ഹിന്ദുമതം ഒരു മതമല്ല. അതു ഭിന്ന ജാതികളുടെ തീര്‍ത്തും വിഭിന്നമായ ഒരു ആവാസ മാതൃകയാണ്. അവിടെ സദാചാരമില്ല. അതുകൊണ്ടുതന്നെ ആത്മീയതയുടെ സാമൂഹ്യധര്‍മ്മം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ പാലിക്കപ്പെടുന്നില്ല. ഹിന്ദു തന്റെ മാതൃക സനാതനമാണെന്നാണ് അവകാശപ്പെടു ന്നത്. അതിനെ മാറ്റിയെടുക്കുക അസാധ്യം. ചരിത്രത്തില്‍ പലപ്പോഴായി അതിനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷേ ഫലിച്ചിട്ടില്ല. കാരണം ഹിന്ദുമതം പരിഷ്‌കരണവിധേയമല്ല എന്നതുതന്നെ. ഈ തിരിച്ചറിവാണ് അംബേദ്കറെ മറ്റൊരു മതത്തെപ്പറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഹിന്ദുമതത്തില്‍ തനിക്കും തന്റെ വര്‍ഗത്തിനും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ലഭിക്കുകയില്ല എന്ന ഉത്തമവിശ്വാസത്തിന്റെ വെളിച്ചത്തിലാണ് അദ്ദേഹം മറ്റൊ രു മതത്തെപ്പറ്റി ഉറക്കെ ചിന്തിക്കുന്നത്. അയിത്ത ജാതിക്കാര്‍ ഹിന്ദുക്കളാണോ? ആയിരുന്നെങ്കില്‍ അവര്‍ ഹിന്ദുമതത്തിലെ തീണ്ടാജാതിക ളാകുമായിരുന്നോ? തികച്ചും നീതിയുക്തമായ ഒരു അന്വേഷണത്തിന്റെ അവസാനം അയിത്ത ജാതിക്കാര്‍ ഹിന്ദുക്കളല്ല എന്ന് തിരിച്ചറിഞ്ഞു അംബേദ്കര്‍. എങ്കില്‍പിന്നെ അവരുടെ മതം ഏത്? ഹിന്ദുവിന്റെ കടന്നാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ബുദ്ധമതമായിരന്നു അവരുടെ മതം. അതുകൊണ്ടാണ് അയിത്ത ജാതിക്കാര്‍ ചാതുര്‍വര്‍ണ്യത്തിനും വെളിയിലായത്. അതുകൊണ്ടാണ് അവരോടു ശത്രുതാമനോഭാവത്തില്‍ ഹിന്ദുക്കള്‍ പെരുമാറുന്നത്. ആകയാല്‍ അയിത്ത ജാതിക്കാര്‍ അവരുടെ തനതായ മതത്തിലേക്ക് തിരിച്ചുപോകണം എന്നായിരുന്നു അംബേദ്കറുടെ തീരുമാനം. മതംമാറ്റത്തിലൂടെ അംബേദ്കര്‍ ലക്ഷ്യമിട്ടത് മൂന്നു കാര്യങ്ങളാണ്.

1. സത്വം വീണ്ടെടുക്കാന്‍ (ഹിന്ദുമതത്തിലെ ജാത്യാചാരമര്യാദകളുടെഫലമായി സ്വത്വം നഷ്ടപ്പെട്ട അയിത്തക്കാര്‍ക്ക് അവരുടെ സത്വം പുനഃസ്ഥാപിക്കണമായിരുന്നു. (2) ഉപജാതി ചിന്തയില്‍ ഭിന്നിക്കപ്പെട്ട അയിത്തജാതിക്കാരെ ഒരു മതത്തില്‍ ഒരുമിപ്പിക്കാന്‍ (3) അന്ധവിശ്വാസങ്ങളില്‍നിന്നും കരകയറ്റി ആത്മീയമായി നവീകരിക്കാന്‍.

യുക്തിയും സദാചാരവുമാണ് ബുദ്ധിസം. ബുദ്ധവചനം ശ്രദ്ധിക്കുക. ''നിങ്ങള്‍ നിങ്ങളില്‍ വിശ്വാസം അര്‍പ്പിക്കണം. എന്നില്‍നിന്നും നിങ്ങള്‍ക്ക് ഒന്നും എടുക്കുവാനില്ല. നിങ്ങളുടെ സ്വന്ത പരിശ്രമങ്ങള്‍കൊണ്ട് തന്നെ നിങ്ങള്‍ ധര്‍മ്മനിരതരാകണം. എല്ലാ സ്വാര്‍ത്ഥമോഹങ്ങളും കൈവെടിയുക. ആത്യന്തികമായി ദുഃഖം അവസാനിപ്പിക്കുന്നതിന് നിങ്ങള്‍ നിങ്ങളെത്തന്നെ ആശ്രയിക്കുക.''

''നിങ്ങള്‍ നിങ്ങളുടെ ദീപമായിരിക്കട്ടെ. നിങ്ങള്‍ക്ക് അഭയം നിങ്ങള്‍തന്നെ ആവട്ടെ. സത്യത്തെ ദീപമായി മുറുകെ പിടിക്കുക. നിങ്ങളെ കൂടാതെ മറ്റാരിലും അഭയം തേടാതിരിക്കുക.

ബുദ്ധമതം സ്വീകരിക്കുന്നതിലൂടെ അയിത്ത ജാതിക്കാര്‍ ഹിന്ദുമതത്തിലെ ആശ്രിതത്വം അവസാനിപ്പിച്ച് സ്വതന്ത്രരാവുകയാണ്. മനുഷ്യനെ പാപിയായും ദൈവത്തിന്റെ അടിമയായും സങ്കല്‍പ്പിക്കുന്ന മതങ്ങളില്‍നിന്നും വ്യത്യസ്ഥമായി മനുഷ്യനെ സ്വന്തം ശക്തിയിലും സ്വാതന്ത്ര്യത്തിലും വിശ്വാസമര്‍പ്പിക്കാന്‍ പഠിപ്പിക്കുന്ന ഒരു ശാസ്ത്രീയ ചിന്താപദ്ധതി എന്ന നിലയ്ക്കാണ് ബുദ്ധമതത്തെ അംബേദ്കര്‍ സ്വീകരിച്ചത്.

ബാബാസാഹേബ്അംബേദ്കറുടെ വിദ്യാഭ്യാസ ദര്‍ശനങ്ങള്‍ - ആര്‍. അനിരുദ്ധന്‍


ഇന്ത്യന്‍ ഭരണഘടനാശില്പി, മര്‍ദിത ജനകോടികളുടെ വിമോചകന്‍, സാമൂഹികവിപ്ലവകാരി തുടങ്ങിയ വിശേഷണങ്ങളില്‍ ഇന്ത്യാചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠനായിത്തീര്‍ന്ന ബാബാസാഹേബ് അംബേദ്കര്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകം ദര്‍ശിച്ച ശ്രദ്ധേയനായ വിദ്യാഭ്യാസ ചിന്തകന്‍ കൂടിയായിരുന്നു. സാര്‍വത്രിക വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ വക്താവായിരുന്ന ബാബാസാഹേബ് അംബേദ്കര്‍ പ്രജ്ഞയെ മഹത്വവത്കരിച്ച ശ്രീബുദ്ധന്‍, മഹാത്മാ ജ്യോതിറാഫൂലെ എന്നീ ഗുരുക്കന്മാരുടെ ചിന്താസരണികളെ പിന്തുടര്‍ന്നുകൊണ്ടാണ് ഇന്ത്യയുടെ വിദ്യാഭ്യാസ ചിന്താമണ്ഡലത്തില്‍ തികച്ചും വ്യതിരിക്തവും പ്രവര്‍ത്തനക്ഷമവുമായൊരു വിദ്യാഭ്യാസ രീതിശാസ്ത്രവും വീക്ഷണവും അവതരിപ്പിച്ചത്. പ്രബുദ്ധരാവുക, പ്രക്ഷുബ്ധരാവുക, സംഘടിക്കുക എന്ന ഡോ.അംബേദ്കറുടെ വിശ്വപ്രസിദ്ധമായ മുദ്രാവാക്യത്തില്‍ നിന്നുതന്നെ വിദ്യാഭ്യാസത്തിന് ഇദ്ദേഹം നല്‍കിയ പ്രാധാന്യം എത്രത്തോളമായിരുന്നെന്ന് മനസ്സിലാക്കാവുന്നതാണ്.

ജാതീയതയുടെ വക്താക്കള്‍ നൂറ്റാണ്ടുകളോളം അറിവിന്റെ ലോകം നിഷേധിക്കപ്പെട്ടിരുന്ന അധഃസ്ഥിതര്‍ക്കിടയില്‍ ജനിച്ചുവളര്‍ന്ന ഡോ. അംബേദ്കര്‍ വിദ്യാഭ്യാസത്തിന്റെ മൂല്യവും അനിവാര്യതയും ഏറ്റവും ആഴത്തില്‍ തിരിച്ചറിഞ്ഞ മഹാനായിരുന്നു വിജ്ഞാനസമ്പാദന ത്തില്‍ക്കൂടി മാത്രമേ സമൂഹത്തിലെ ജീര്‍ണതകളെ ഉന്മൂലനം ചെയ്യാന്‍ കഴിയൂ എന്ന വലിയ പാഠം സ്വന്തം പിതാവില്‍ നിന്നായിരുന്നു ബാല്യത്തില്‍ ഡോ. അംബേദ്കര്‍ സ്വായത്തമാക്കിയത്. മെട്രിക്കുലേഷന്‍ പരീക്ഷ വിജയിച്ചപ്പോള്‍ സമ്മാനമായി ലഭിച്ച ബുദ്ധനെക്കുറിച്ചുള്ള പുസ്തകം അജ്ഞതയുടെ അനന്തസാധ്യതയെന്തെന്ന് തന്നെ ബോധ്യപ്പെടുത്തുന്നതില്‍ നിര്‍ണായകമാ യെന്ന് ഡോ. അംബേദ്കര്‍ തന്നെ പില്ക്കാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ സാമൂഹികപരിവര്‍ത്തനത്തില്‍ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ ഡോ. അംബേദ്കര്‍ കഠിനാധ്വാനത്തിലൂടെയും അപരിമേയമായ ഇച്ഛാശക്തിയിലൂടെയും തന്റെ കാലഘട്ടത്തിലെ ശ്രദ്ധേയനായ വിജ്ഞാനസമ്പാദകരില്‍ ഒരാള്‍ എന്ന ഖ്യാതി നേടുകമാത്രമല്ല, താന്‍ ആര്‍ജിച്ച വിജ്ഞാനത്തെ സാമൂഹിക പരിവര്‍ത്തനത്തിന്റെ ഉപാധിയാക്കി വികസിപ്പിച്ചു കൊണ്ടായിരുന്നു രാഷ്ട്രപുനഃസംഘാടനത്തില്‍ പങ്കാളിയായത്.

ബാബാസാഹേബ് അംബേദ്കറെ സംബന്ധിച്ചിടത്തോളം സാമൂഹിക പരിവര്‍ത്തനത്തിന്റെ ഉപാധിയും ആധുനികതയിലേക്കുള്ള പ്രവേശനകവാടവുമായിരുന്നു വിദ്യാഭ്യാസം. വ്യക്തിയെ ശാക്തീകരിക്കുന്ന അത്യാന്താപേക്ഷിതഘടകമായി വിദ്യാഭ്യാസത്തെ നിരീക്ഷിച്ച ഡോ. അംബേദ്കര്‍ വിദ്യാഭ്യാസത്തിന് തന്റെ പ്രവര്‍ത്തനങ്ങളില്‍ എല്ലായ്‌പോഴും പ്രമുഖസ്ഥാനം നല്‍കി എന്നതും ശ്രദ്ധേയമാണ്. അധഃസ്ഥിതവിഭാഗങ്ങള്‍ സാമൂഹികപരിവര്‍ത്തനത്തിനും അവകാശങ്ങള്‍ക്കും വേണ്ടി സമരസജ്ജമാകുമ്പോള്‍ തന്നെ വിദ്യാഭ്യാസത്തിലൂടെ കരുത്താര്‍ജിക്കാനുംഅങ്ങനെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഉന്മൂലനം ചെയ്യാനും ഡോ. അംബേദ്കര്‍ ആഹ്വാനം ചെയ്യുകയായിരുന്നു. വിദ്യാഭ്യാസം വ്യക്തിയെ ശാക്തീകരിക്കുന്നതോടൊപ്പം അയാളുടെ സാമൂഹിക-രാഷ്ട്രീയ ബോധമണ്ഡലത്തെയും വികസിപ്പിക്കുന്നതിനാല്‍ വ്യക്തിക്കും കുടുംബത്തിനും അയാള്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിനും വര്‍ത്തമാനകാല സാഹചര്യങ്ങളോട് ക്രിയാത്മകമായി സംവേദിക്കാന്‍ കഴിയുന്നു. വിദ്യാഭ്യാസം ശാക്തീകരണത്തിന്റെ സ്രോതസും പരിവര്‍ത്തനത്തിന്റെ ഏജന്‍സിയുമായിരുന്നതിനാലാണ് വിദ്യാഭ്യാസത്തിലൂടെ പ്രക്ഷുബ്ധരാകുവാന്‍ ഡോ. അംബേദ്കര്‍ ആഹ്വാനം ചെയ്തത്. മറ്റൊരര്‍ഥത്തില്‍ സാമൂഹിക തിന്മകളോട് പ്രക്ഷുബ്ധമാകാനും അതിലൂടെ സാമൂഹിക പരിവര്‍ത്തനത്തിനുവേണ്ടി പ്രക്ഷോഭത്തില്‍ ഏര്‍പ്പെടാനുമുള്ള ഉപാധിയാണ് ഡോ. അംബേദ്കറുടെ വീക്ഷണത്തില്‍ വിദ്യാഭ്യാസം. വിദ്യാഭ്യാസം മനുഷ്യനെ പ്രബുദ്ധമാക്കുന്നതോടൊപ്പം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം കുറച്ച് അനീതിക്കെതിരെ പോരാടാന്‍ അവരെ സജ്ജമാക്കാന്‍ പര്യാപ്തമാവണമെന്നും ഡോ. അംബേദ്കര്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിന്റെ നിഷേധത്തില്‍നിന്നാണ് അധഃസ്ഥിതരുടെ പിന്നോക്കാവസ്ഥയും പാര്‍ശ്വവത്കരണവും ഉടലെടുത്തതെന്ന് നിരീക്ഷിച്ച ഡോ. അംബേദ്കര്‍ സാമൂഹികപദവിയും മാന്യതയും ഉയര്‍ത്താന്‍ അധഃസ്ഥിതവിഭാഗങ്ങള്‍ നിര്‍ബന്ധമായും വിദ്യാഭ്യാസം കരസ്ഥമാക്കേണ്ടതുണ്ടെന്നും നിഷ്‌കര്‍ഷിച്ചു.

മനസ്സിന്റെ പരിശീലനവും വികാസവുമാണ് വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ടത്. മറ്റൊരര്‍ഥത്തില്‍ വിദ്യാഭ്യാസത്തിലൂടെയാണ് വ്യക്തിയുടെ യുക്തിബോധം വികസിക്കുന്നത്. ഈ യുക്തിബോധമാണ് മതപരവും സാമൂഹികവും രാഷ്ട്രീയവുമായ വ്യക്തിയുടെ ജീവിതത്തിന്റെ അടിസ്ഥാനമായി വികസിക്കേണ്ടത്. വിദ്യാഭ്യാസം സുനിശ്ചിതമായും വ്യക്തിയുടെ ആത്മാഭിമാനത്തെ, സര്‍വോപരി സാമൂഹിക അവബോധത്തെ, സ്വഭാവശുദ്ധിയെ, മൂല്യബോധത്തെ, വികസിപ്പിക്കുന്ന വിധത്തിലായി രിക്കണം. ചുരുക്കത്തില്‍ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി സാന്മാര്‍ഗികത എന്നീ മൂല്യങ്ങളെ പരിപോഷിപ്പിക്കുന്നതായിരിക്കണം വിദ്യാഭ്യാസം. 

വിദ്യാഭ്യാസത്തില്‍ക്കൂടി മാത്രമേ, ഉന്നതവിദ്യാഭ്യാസത്തില്‍ക്കൂടി മാത്രമേ അധഃസ്ഥിതവിഭാഗങ്ങള്‍ക്ക് നൂറ്റാണ്ടുകളായി അവര്‍ അനുഭവിക്കുന്ന പരിതാപകരമായ ജീവിതാവസ്ഥയെ മറികടന്ന് പുതിയൊരു ജീവിതം വിഭാവനം ചെയ്യാന്‍ കഴിയൂ എന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച ഡോ. അംബേദ്കര്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍ കഴിയുന്നത്ര വിദ്യാഭ്യാസം ആര്‍ജ്ജിക്കണമെന്നും, വിദ്യാഭ്യാസം നേടിയവര്‍ അറിവിന്റെ ലോകം നിഷേധിക്കപ്പെട്ടവര്‍ക്ക്, അറിവ് പകര്‍ന്നു നല്‍കണമെന്നും അങ്ങനെ സാമൂഹിക പരിവര്‍ത്തനപ്രക്രിയയില്‍ പങ്കാളികളാകണമെന്നും ആഹ്വാനം ചെയ്യുകയുണ്ടായി. ഉന്നതവിദ്യാഭ്യാസം നേടി അധികാരത്തിന്റെ ഉന്നതവിതാനങ്ങളില്‍ എത്തിയവര്‍ വിവേചനവും അവഗണനയും അനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ചരിത്രത്തോട് നീതി പുലര്‍ത്തുന്നില്ലെങ്കില്‍ അത് സമൂഹത്തിന്റെ തന്നെ സര്‍വനാശത്തിനായിരിക്കും വഴിതെളിക്കുകയെന്നും ഡോ. അംബേദ്കര്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ''പാവപ്പെട്ടവരെയും അറിവില്ലാത്തവരെയും പഠിപ്പിക്കുകയാണ് വിദ്യാസമ്പന്നരുടെ പ്രാഥമിക കര്‍ത്തവ്യം. എന്നാല്‍ സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതോടെ വിദ്യാഭ്യാസമുള്ളവര്‍ നിരക്ഷരരായ അവരുടെ സഹോദരങ്ങളെ വിസ്മരിക്കുന്നു. പതിനായിരക്കണക്കിന് വരുന്ന നമ്മുടെ സഹോദരങ്ങളെ നിങ്ങള്‍ ശ്രദ്ധിക്കുന്നില്ലെ ങ്കില്‍ അത് നമ്മുടെ സമുദായത്തിന്റെ തന്നെ അധഃപതനത്തിനായിരിക്കും വഴിതെളിക്കുക.''-ഇതായിരുന്നു വിദ്യാഭ്യാസം കരസ്ഥമാക്കിയവരോടുള്ള ഡോ. അംബേദ്കറുടെ മുന്നറിയിപ്പ്.

2014, നവംബർ 27, വ്യാഴാഴ്‌ച

ഓഗുണ്‍ ; ഒരുകറുത്ത ദൈവം, ആഫ്രിക്കന്‍ഗോത്രഗാനങ്ങളില്‍ നിന്ന് - സെബാസ്റ്റ്യന്‍ വട്ടമറ്റം


ഓഗുണ്‍
ആഫ്രിക്കയിലെ യൊരൂബാ ഗോത്രക്കാരുടെ ദൈവങ്ങളിലൊന്നാണ് യുദ്ധത്തിന്റെ ദൈവമായ ഓഗുണ്‍. യൊരൂബകള്‍ക്ക് ഇരുമ്പു സമ്മാനിച്ച ദൈവം. യുദ്ധത്തില്‍ പിടിക്കപ്പെടുന്നവരുടെ ചങ്ക് ഓഗുണിന്റെ പുരോഹിതനുള്ളതാണ്. അദ്ദേഹമത് ഉണക്കിപ്പൊടിച്ച് മദ്യത്തില്‍ ചേര്‍ത്ത് കുടിക്കുകയും ബാക്കിവരുന്നതു വില്‍ക്കുകയും ചെയ്യും. ധൈര്യം കിട്ടാന്‍ നല്ലൊരൗഷധമാണത്രേ അത്. 

ഒബാത്തലയ്ക്ക് ഒഡൂഡുവ എന്ന ഭാര്യയില്‍നിന്ന് അഗാന്‍ജു എന്ന പുത്രനും യെമജ എന്ന പുത്രിയും ജനിച്ചു. യെമജക്ക് സഹോദരനില്‍നിന്നു ജനിച്ചതാണ് ഒരുണ്‍ഗണ്‍. ഇയാള്‍ അമ്മയായ യെജമയില്‍ അനുരക്തനാവുകയും അവരെ ബലമായി പ്രാപിക്കുകയും ചെയ്തു. ഓടിയകന്ന മാതാവിനെ മകന്‍ പിന്‍തുടര്‍ന്നപ്പോള്‍ അവര്‍ നിലംപതിച്ചു. അമ്മയുടെ മുലകളില്‍ നിന്നു രണ്ടു നദികള്‍ ഉത്ഭവിച്ചു. അവ ഒരുമിച്ചുചേര്‍ന്ന് ഒരു തടാകമുണ്ടായി. അതില്‍ ആ അമ്മദൈവത്തിന്റെ ഉദരത്തില്‍നിന്നു പതിനഞ്ചു കുട്ടിദൈവങ്ങളാണുണ്ടായത്. അവയിലൊന്നു നാം പരിചയപ്പെട്ടുകഴിഞ്ഞ ഷാങ്കോ. മറ്റൊന്ന് ഓഗുണ്‍. 

വലം പാട് കൊല്ലുന്നോഗുണ്‍
വലം ഭാഗം മുടിക്കുന്നു
ഇടം പാട് കൊല്ലുന്നോഗുണ്‍
ഇടം ഭാഗം മുടിക്കുന്നു
പൊടുക്കനെ പുരയ്ക്കുള്ളില്‍
പറമ്പിലും കൊല്ലുന്നോഗുണ്‍
കളിപ്പിള്ളേക്കളിപ്പാട്ടം
കൊണ്ടുതന്നെ കൊല്ലുന്നോഗുണ്‍
നിശബ്ദനായ് കൊല്ലുന്നോഗുണ്‍.
കള്ളനേയും കൊല്ലുന്നോഗുണ്‍
കളവു മുതലിന്നുടമയേയും.
കുടുംബത്തിനുടയോന്റെ
കുരുതി കൊണ്ടടുപ്പിനു
ചായമേറ്റിക്കൊടുക്കുന്നു.
വനദേവതയാണോഗുണ്‍
അവനുടുതുണി പോലും
കൊടുത്തിടുമിരന്നെത്തി 
വരുന്നോര്‍ക്കെല്ലാം.
ഓഗുണിന്‍ ചിരി വെറും തമാശയല്ലതുകണ്ടു
ചിതറിയോടുന്നവനുടെ വൈരികളെല്ലാം
ശലഭങ്ങള്‍ ഭയപ്പെടാന്‍ പുലിയെ കാണുകവേണ്ട
പുലിക്കാട്ടമെങ്ങാനൊന്നു മണത്താന്‍ മതി
പ്രാണനും കൊണ്ടവയെല്ലാം പറപറക്കും.
കള്ളന്മാരുടെ മുഖ്യന്‍
കാരിരുമ്പിന്നുടയോനേ,
വെള്ളമുണ്ടെന്നാലും നീ
ചോരയില്‍ നീരാടുന്നു. 
തിളങ്ങും നിന്‍ മുഖത്തൊന്നു
നോക്കാനുമെളുതല്ല.
ഓഗുണ്‍ ഇടിച്ചുരുട്ടിയ കാച്ചിലല്ല
നിങ്ങള്‍ കരുതുന്നുണ്ടോ
അവനെ കുഴച്ചുരുട്ടി
പള്ള വീര്‍ക്കുവോളം തിന്നാമെന്ന്?
തൊപ്പിയ്ക്കുള്ളിലാക്കി
കടന്നു കളയാവുന്ന എന്തോ ഒന്നാണ്
ഓഗുണ്‍ എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
ഒരു ഭ്രാന്തന്‍ ദൈവമാകുന്നു ഓഗുണ്‍
എഴുന്നൂറ്റി എണ്‍പത് വര്‍ഷങ്ങള്‍ക്കു ശേഷവും 
അവന്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും.
ഓഗുണ്‍, കരുണ കാട്ടീടുകെന്നില്‍
ഉത്തരം പറയാനാകിലുമില്ലെങ്കിലും 
നീയെന്നോടൊന്നും ചോദിക്കാതിരിക്കുക
തന്റെ കുഞ്ഞിനോടൊത്തു കൂത്താടാന്‍
സിംഹം ആരെയും അനുവദിക്കില്ല,
തന്റെ കുട്ടികള്‍ ശിക്ഷിക്കപ്പെടാന്‍
ഓഗുണ്‍ ഒരിക്കലും ഇടവരുത്തില്ല
തള്ളിക്കളയരുതെന്നെ നീയോഗുണ്‍
നൂലു നൂല്‍ക്കുന്നവള്‍ തക്ലി കളയുമോ ?
നീലം പിഴിയുന്നോള്‍ ചേല കളയുമോ ?
കാണുന്ന കണ്ണൊരു കാഴ്ച കളയുമോ ?
ഓഗുണ്‍, ഈ നീയെന്നെ കൈവിടല്ലേ.

പരിഭാഷ: ജയിംസ് കണ്ണിമല
ചിത്രം: ഓഗുണ്‍ പ്രതിമ

ഇന്ത്യയിലെ ജാതി വ്യവസ്ഥയെക്കുറിച്ച് ഡോ. അംബേദ്കറുടെ വീക്ഷണം - കുന്നുക്കുഴി എസ്. മണി


കുന്നുക്കുഴി എസ്.മണി
ഇന്ത്യന്‍ ഭരണഘടനാശില്‍പ്പിയും, അധഃസ്ഥിതജനത യുടെ ദേശീയ നേതാവും, ഇന്ത്യന്‍ സാംസ്‌ക്കാരിക വിപ്ലവത്തിന്റെ ജനനായകനുമെല്ലാം ആയിരുന്നു ഡോ. ഭീം റാവു അംബേദ്കര്‍. കീഴാള സമുദായത്തില്‍നിന്നും ജനിച്ചെത്തിയ അദ്ദേഹത്തിന്റെ ജാതിവ്യവസ്ഥയെക്കുറി ച്ചുളള വീക്ഷണം പ്രകടമാക്കുന്ന 'ജാതികള്‍ ഇന്ത്യയില്‍' എന്ന ഗ്രന്ഥം ലോകപ്രശസ്തമാണ്. അത് ഖണ്ഡിക്കുവാന്‍ ഇന്നോളം ഒരു ശാസ്ത്രപ്രതിഭയ്ക്കും സാദ്ധ്യമായിട്ടില്ല. 

വിജ്ഞാനത്തിന്റെ മഹാദണ്ഡാകാരമായി പ്രോജ്വലിച്ചി രുന്ന അദ്ദേഹം, വിവിധ വിഷയങ്ങളെ സംബന്ധിച്ച് അവഗാഢ പാണ്ഡിത്യം ആര്‍ജ്ജിച്ച സമുന്നത നിയമജ്ഞ നും, ഭരണതന്ത്രജ്ഞനുമായിരുന്നു. ഒട്ടേറെ ഗവേഷണപര മായ പ്രബന്ധങ്ങളും, അതിലുപരി വിജ്ഞാനപ്രദങ്ങളായ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. പ്രസിദ്ധീകൃതമായ അവയെല്ലാം തന്നെ എക്കാലത്തും ഇന്ത്യയുടെ അമൂല്യ സമ്പത്താണ്.

'പുരാതനേന്ത്യയിലെ വ്യാപാര സമ്പ്രദായം', 'ബ്രിട്ടീഷ് ഇന്ത്യയിലെ സാമ്പത്തിക വികേന്ദ്രീകരണം', 'ഉറുപ്പികയുടെ പ്രശ്‌നം', 'ശുക്രന്മാര്‍ ആരായിരുന്നു', 'അയിത്ത ജാതിക്കാരുടെ മോചനം', 'റാനഡെ, ഗാന്ധി, ജിന്ന', 'ബുദ്ധമതത്തില്‍ സ്ത്രീകളുടെ പങ്ക്', 'ജാതികള്‍ ഇന്ത്യയില്‍', 'ഹിന്ദുമതത്തിലെ കടങ്കഥകള്‍', 'ബുദ്ധനും, കാറല്‍ മാര്‍ക്‌സും' തുടങ്ങി ഇരുപതോളം ഗ്രന്ഥങ്ങളാണ് അംബേദ്കറില്‍നിന്നും നമുക്ക് ലഭ്യമായിട്ടുളളത്. ഇതില്‍ 'ബ്രിട്ടീഷ് ഇന്ത്യയിലെ സാമ്പത്തിക വികേന്ദ്രീകരണം' എന്ന പ്രബന്ധത്തിന് ബ്രിട്ടീഷ് ഗവണ്‍മെന്റ് എം.എസ്.സി. ബിരുദവും, 'ഉറുപ്പികയുടെ പ്രശ്‌നം' എന്ന പ്രബന്ധത്തിന് അമേരിക്കയിലെ കൊളംബിയ സര്‍വ്വകലാശാല ഡോക്ടറേറ്റും അംബേദ്കര്‍ക്ക് നേടിക്കൊടുത്തു. ഇവയില്‍ത്തന്നെ ഹിന്ദുമതത്തിലെ കടങ്കഥകള്‍, ബുദ്ധനും കാറല്‍മാര്‍ക്‌സും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഗ്രന്ഥങ്ങളാണ്. ശ്രീബുദ്ധന്റെ ദര്‍ശനങ്ങളും കാറല്‍ മാര്‍ക്‌സിന്റെ ദാസ് ക്യാപിറ്റലും വളരെയേറെ പഠനങ്ങള്‍ക്കു ശേഷമാണ് അംബേദ്കര്‍ എഴുതിയത്. അതുകൊണ്ടാണ് ആ ഗ്രന്ഥം അന്തര്‍ദ്ദേശീയ തലത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട ുന്നത്. മാര്‍ക്‌സും, ഏംഗല്‍സും സ്വരൂപിച്ച കമ്മ്യൂണി സത്തിന്റെ ജനകീയ വശത്തെക്കുറിച്ചാണ് അംബേദ്കര്‍ ഏറെ ഗവേഷണം നടത്തിയത്. അതിലദ്ദേഹം വിജയിക്കു കയും ചെയ്തുവെന്നാണ് ആ ഗ്രന്ഥം വായിച്ചാല്‍ മനസ്സിലാവുക.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ എഡ്യൂക്കേഷണല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡോ. ബി.ആര്‍. അംബേദ്കറുടെ എഴുത്തുകളും, പ്രസംഗങ്ങളും പ്രബന്ധങ്ങളും സമാഹ രിച്ച് എഡിറ്റ് ചെയ്ത് എട്ട് വാല്യങ്ങളായി പ്രസിദ്ധീകരിച്ചു. അതില്‍ നാലാം വാല്യമായ 'ഹിന്ദുമതത്തിലെ കടങ്കഥകള്‍' എന്ന കൃതി മഹാരാഷ്ട്ര സര്‍ക്കാരിനെ വല്ലാത്ത വിവാദത്തില്‍ കുടുക്കി ക്കളഞ്ഞിരുന്നു. ഗ്രന്ഥം പ്രസിദ്ധീകരിക്കുക വഴി ക്ഷുഭിതരായി തീര്‍ന്ന സവര്‍ണ ഹിന്ദുക്കള്‍ (വര്‍ണ്ണവെറിയന്മാര്‍) ആ ഗ്രന്ഥം അന്ന് പരസ്യമായി ചുട്ടെരിക്കുകയും അത് നിരോധിക്കാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം പ്രയോഗിക്കുകയും ചെയ്തു. ഈ പ്രക്ഷോഭണത്തിന്റെ ഭാഗമായിട്ടായിരുന്നു ഔറംഗബാ ദില്‍ സ്ഥാപിച്ചിരുന്ന അംബേദ്കര്‍ പ്രതിമയില്‍ ചെരുപ്പു മാലയിടാന്‍ സവര്‍ണര്‍ തയ്യാറായത്. ഇപ്പോള്‍ ഡോ. അംബേദ്കറുടെ മുഴുവന്‍ ഗ്രന്ഥങ്ങളും സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മലയാളത്തില്‍ 12 വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ രാജ്യത്തെ ഏറ്റവും വലിയ തന്ത്രശാലികളാണ് ബ്രാഹ്മണനേതാക്കള്‍. ബുദ്ധിപരമായ ഔന്നത്യമുളള അവരുമായി ഇത്രയധികം കടുത്ത പോരാട്ടം നടത്തിയ മറ്റൊരാള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്നാണ് അംബേദ്കറുടെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തക നായിരുന്ന ശങ്കരാനന്ദ ശാസ്ത്രികള്‍ പറഞ്ഞിരുന്നത്. 'ദി റിഡില്‍സ് ഇന്‍ ഹിന്ദുയിസം' പ്രസിദ്ധീകരിക്കുന്ന മാത്രയില്‍ ബ്രാഹ്മണന്‍ തന്നെ വധിക്കുമെന്നു പോലും ഡോ. അംബേദ്കര്‍ ഭയപ്പെട്ടിരുന്നു. പക്ഷെ ദി റിഡില്‍സ് ഇന്‍ ഹിന്ദുയിസം പ്രസിദ്ധീകരി ക്കുന്നതിനു മുമ്പു തന്നെ ഡോ. അംബേദ്കര്‍ മരണമടഞ്ഞിരുന്നു.

ഈ ലേഖനത്തിന് പ്രതിപാദ്യ വിഷയമായ പ്രബന്ധം 'ജാതികള്‍ ഇന്ത്യയില്‍' എന്നതാണ്. ഈ ഗവേഷണ പ്രബന്ധത്തിന് 1916 ല്‍ അമേരിക്കയിലെ കൊളംബിയ സര്‍വ്വകലാശാല ഡോ. ഗോള്‍ഡന്‍ വെറ്റ സര്‍ നടത്തിയ നരവംശ ശാസ്ത്ര സെമിനാറില്‍ അംബേദ്കര്‍ അവതരിപ്പിച്ച താണ്. ഈ പ്രബന്ധത്തിന് പിന്നീട് അംബേദ്കര്‍ക്ക് പി.എച്ച്.ഡി. ബിരുദം ലഭിക്കുകയുണ്ടായി.

ആ കാലഘട്ടംവരേയ്ക്കും ഈ വിഷയത്തെ സംബന്ധിച്ച് ഇന്ത്യയിലാരും ഗവേഷണം നടത്തി പ്രബന്ധം തയ്യാറാക്കിയിരുന്നില്ല. കാരണം, അത്രയേറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതായിരുന്നു ഇന്ത്യയിലെ ജാതികളും ഉപജാതികളും - ജാതിവ്യവസ്ഥയും. ബ്രാഹ്മണര്‍ക്കു മാത്രം 1886 ഉപജാതികള്‍ നിലവിലുണ്ടെ ന്നാണ് ഫ്രീഡം അറ്റ് മിഡ് നൈറ്റില്‍ ലോറി കോളിന്‍സും ഡോമിനിക് ലംപിയറും ചേര്‍ന്നെഴുതിയിട്ടുളളത്. പിന്നെ മറ്റിന്ത്യന്‍ ജാതികളുടെ കാര്യം പറയാനുണ്ടോ? അതേസമയം വൈദേശീയ നരവംശ പണ്ഡിതന്മാര്‍ ജാതികളെക്കുറിച്ചും വര്‍ണ്ണങ്ങളെക്കുറിച്ചും ഗ്രന്ധങ്ങള്‍ രചിച്ചിരുന്നു. പക്ഷെ ഭാരതഭൂഖണ്ഡത്തെ പോലെ ജാതി രൂക്ഷത ലോകത്തൊരിടത്തും നിലനിന്നിരുന്നില്ല.

ഭാരതീയ സംസ്‌ക്കാരത്തിലൂടനീളം നിറഞ്ഞു നില്‍ക്കുന്ന ജാതി വ്യവസ്ഥ എങ്ങനെ എവിടെനിന്ന് ആര് എപ്പോള്‍ സ്ഥാപിച്ചുവെന്നതിന് വ്യക്തമായ തെളിവുകള്‍ ഇല്ല. സാങ്കല്‍പ്പികമായ ചില കണ്ടെത്തലുകളും നിഗമനങ്ങളും മാത്രമടങ്ങുന്നതാണ് ഈ സമ്പ്രദായം. കുശാഗ്രബുദ്ധിമാനും, വിജ്ഞാന കുതികിയുമായ ഡോ. അംബേദ്കര്‍ അതിസൂക്ഷ്മമായി നടത്തിയ പഠനത്തി ന്റെയും അപഗ്രഥനത്തിന്റെയും വെളിച്ചത്തില്‍ ഇന്ത്യയിലെ ജാതി വ്യവസ്ഥയെക്കുറിച്ച് വ്യക്തമായ വിവരണങ്ങള്‍ നല്‍കുന്നുണ്ട്.

ഇന്ത്യയില്‍ ഏകദേശം 3000 വര്‍ഷത്തോളമായി ചാതുര്‍വര്‍ണ്യവും ജാതി സമ്പ്രദായവും നിലനില്‍ക്കുന്നു. ഋഗ്വേദത്തിലെ പുരുഷ സൂക്തത്തിലാണ് ആദ്യമായി പരാ മര്‍ശിച്ചു കാണുന്നത്. വേദകാലത്തിന്റെ അന്ത്യഘട്ടത്തില്‍ (അതായത് ബി.സി. 1200 നോട് അടുത്തായിട്ടാണ് ചാതുര്‍വര്‍ണ്യ വ്യവസ്ഥ പൂര്‍ണമായും നിയന്ത്രിച്ചു കഴിഞ്ഞിരുന്നത്.) ആ കാലത്തായിരുന്നു ഭൃഗു മഹര്‍ഷി മനുസ്മൃതി രചിച്ചതെന്ന് അനുമാനിക്കുന്നു. മനുസ്മൃ തിയുടെ കാലത്തിനു മുമ്പു തന്നെ ഇന്ത്യയില്‍ ജാതികള്‍ നിലവിലുണ്ടായിരുന്നു. ആ കാര്യം വ്യക്തമായി തന്നെ അംബേദ്കര്‍ തന്റെ പ്രബന്ധത്തിന്റെ മൂന്നാം ഭാഗത്ത് പ്രതിപാദിച്ചുകാണുന്നു. അന്ന് നിലനിന്നിരുന്ന ജാതി വ്യവസ്ഥകളും അതിനോട് അനുബന്ധിച്ചുണ്ടായിരുന്ന ആചാരാനുഷ്ഠാനങ്ങളും ക്രോഡീകരിക്കുക മാത്രമാണ് വേദേതിഹാസ പ്രധാനമായി ഗണിക്കപ്പെടുന്ന മനുസ്മൃ തിയില്‍ ചെയ്തിട്ടുളളത്. പക്ഷെ ഇന്ത്യയിലെ ജാതികള്‍ സ്ഥായിയായി ശക്തിയാര്‍ജ്ജിച്ചതും മേല്‍ക്കോയ്മ സ്ഥാനം പിടിച്ചു പറ്റിയതും മനുസ്മൃതി കാലത്തോടൊപ്പ മായിരുന്നു.

ഇന്ത്യയിലെ വ്യാപകമായ ജാതി വ്യവസ്ഥയെ സംബന്ധിച്ച് പല വൈദേശീയ സാമൂഹ്യ ശാസ്ത്രജ്ഞ ന്മാരും ഗവേഷണങ്ങള്‍ നടത്തിയിരുന്നു. അവരില്‍ പ്രമുഖനാണ് ജര്‍മ്മന്‍കാരനായ മാക്‌സ് വെമ്പര്‍. അദ്ദേഹത്തെ തുടര്‍ന്ന് സിമ്മര്‍, റൈസ്‌ലി, നെസ്ഫീല്‍ഡ്, എമിലി ഡെനാര്‍ട്ട് തുടങ്ങിയ ശാസ്ത്രകാരന്മാരും ജാതി സമ്പ്രദായത്തിന്റെ ഉദാത്ത ഭാവങ്ങളെ സംബന്ധിച്ച് ഗവേഷണങ്ങള്‍ നടത്തിയവരാണ് ഭാരതഖണ്ഡത്തിലാ കമാനം അന്തര്‍ഭവിച്ചിരുന്ന ജാതികളുടെ ഉത്ഭവം, വളര്‍ച്ച, പ്രവര്‍ത്തനം എന്നിവകളില്‍ ഊന്നിക്കൊണ്ടാണ് ഡോ. അംബേദ്കര്‍ പ്രബന്ധത്തില്‍ വിശകലനം ആരംഭിക്കു ന്നത്. ശാസ്ത്രീയ അപഗ്രഥനത്തിലൂടെ മുന്നേറുന്ന അദ്ദേഹം അന്ത്യത്തില്‍ എത്തിച്ചേരു ന്നത്. നാല് സുപ്രധാന തീരുമാനങ്ങളിലാണ്. 1) ഹൈന്ദവ ജനത പലതു ചേര്‍ന്ന് ഒന്നായതാണെ ങ്കിലും അവര്‍ക്ക് ആഴമേറിയ ഒരു സാംസ്‌കാരിക സമന്വയമുണ്ട്. 2) ഒരു വലിയ സാംസ്‌കാരിക ഘടകത്തെ തുണ്ടുകളായി ഭാഗിച്ച് പാര്‍സല്‍ ചെയ്തതാണ് ജാതി. 3) ജാതി സമ്പ്രദായത്തിന് തുടക്കം കുറിക്കുന്നതിനും ഒരു ജാതി നിലവിലുണ്ടാ യിരുന്നു. 4) അനുകരണങ്ങള്‍ മൂലവും, ജാതി ഭ്രഷ്ട് മൂലവും വര്‍ഗ്ഗങ്ങള്‍ ജാതികളായി പരിണമിച്ചു.

ഡോ. അംബേദ്കര്‍ ഇങ്ങനെ വിലയിരുത്തുന്നു: പ്രസിദ്ധമായ നരവംശ ശാസ്ത്രജ്ഞ ന്മാരുടെ അഭിപ്രായ ത്തില്‍ ഇന്ത്യന്‍ ജനത എന്നു പറയുന്നത് ആര്യന്മാര്‍, ദ്രാവിഡര്‍, മംഗോളിയര്‍, സൈന്യര്‍ കരിംകടലിനു വടക്കു നിന്നും കുടിയേറിപ്പാര്‍ത്തവരാണ്. ഈ ജിനവിഭാഗങ്ങള്‍ ഗിരിജനങ്ങളുടെ ജീവിതാവസ്ഥയില്‍ കഴിഞ്ഞിരുന്ന സന്ദര്‍ഭത്തില്‍ വളരെ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത്, പല ദിക്കുകളില്‍നിന്നും ഭിന്ന സംസ്‌ക്കാരങ്ങളോടെ ഭാരതത്തിന്റെമണ്ണില്‍ വന്നു. അവരുടെ മുന്‍ഗാമികളുമായി നിരന്തരം പൊരുതിയശേഷമാണ് അവരിവിടെ തളളിക്ക യറ്റം നടത്തിയത്. സമരവീര്യം പ്രകടിപ്പിച്ച് മതിയായ അവര്‍ ശാന്തരായ നല്ല അയല്‍ക്കാരായി വര്‍ത്തിക്കാന്‍ ആരംഭിച്ചു. തുടരെയുണ്ടായ സമ്പര്‍ക്കവും, പരസ്പര സമ്മിശ്രമായ കൂട്ടായ്മയും പൊതുവിലൊരു സംസ്‌ക്കാര ഐക്യത്തിന് വഴി തെളിയിച്ചു.

ശ്വേത; മഹാത്മ അയ്യന്‍കാളി സിനിമയിലെ നായിക


മഹാത്മാ അയ്യന്‍കാളി സിനിമയില്‍ അഭിനയിക്കാനുണ്ടായ സാഹചര്യം?

തമിഴ് തെലുങ്കു തിരക്കഥാകൃത്തും സംവിധായകനുമായ ഭാസ്‌ക്കര്‍ സാറിന്റെ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ മലയാള സിനിമി ചെയ്യണമെന്ന ആഗ്രഹം ഭാസ്‌കര്‍ സാറിനോടു പറയുകയും സാര്‍ സുഹൃത്തായ സൂര്യദേവ സാറിനെ പരിചയപ്പെടുത്തുകയും മഹാത്മാ അയ്യന്‍കാളി സിനിമയില്‍ മലയാളത്തിലാദ്യമായി അഭിനയിക്കാന്‍ അവസരം വന്നുചേരുകയുണ്ടായി. മഹാത്മാ അയ്യന്‍കാളി എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴാണ് ലോകം കണ്ട അസാമാന്യ വിപ്ലവകാരിയായിരുന്നു അയ്യന്‍കാളി എന്നു ഞാന്‍ മനസ്സിലാക്കിയത്. ഈ മഹാനായ ചരിത്രപുരുഷനെ ആസ്പദമാക്കിയുള്ള സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് പൂര്‍വ്വജന്മത്തില്‍ ഞാന്‍ ചെയ്ത സുകൃതത്തിന്റെ ഫലമാണെന്ന് ഞാനിപ്പോള്‍ വിശ്വസിച്ചുപോകുന്നു. മഹാത്മാ അയ്യന്‍കാളി സിനിമയില്‍ രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ ഞാനറിയാതെതന്നെ കഥാപാത്രത്തില്‍ ലയിച്ചുചേരാന്‍ കഴിഞ്ഞു എന്നത് സത്യമാണ്.
സംവിധായകനെക്കുറിച്ച്?

ഒരു ഡയറക്ടറായിട്ടല്ല അദ്ദേഹം ഞങ്ങളോട് ഇടപെട്ടത്. സഹോദരങ്ങളെപ്പോലെ സ്‌നേഹിക്കുകയും ഒപ്പംനിന്നുകൊണ്ടുമാണ് യൂണിറ്റിലെ എല്ലാ അംഗങ്ങളോടും ഇടപെട്ടത്. പഴയകാല ചരിത്രം ചെയ്യുന്ന സിനിമ ആണെങ്കില്‍പോലും വളരെ സന്തോഷത്തോടെയും ലാഘവത്തോടെയുമാണ് ഓരോ സീനുകളും ആസ്വദിച്ചാണ് ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ ചെയ്തിരുന്നത്. തമിഴ്, തെലുങ്ക് സിനിമകളില്‍നിന്ന് വ്യത്യസ്തമായി ഒരു കുടുംബത്തിലെ അംഗങ്ങള്‍ എന്ന നിലയിലാണ് സിനിമാ സെറ്റ് ഞങ്ങള്‍ക്കനുവഭവേദ്യമായത്. ഒരോ ഷോട്ടുകള്‍ എടുക്കുന്നതിനും വ്യക്തമായ പ്ലാനോടുകൂടി കണ്‍ഫ്യൂഷനില്ലാതെ വളരെ വേഗത്തില്‍ സിനിമ ചെയ്യാനുള്ള പ്രാപ്തി അദ്ദേഹത്തിനുണ്ട്. ഈ സിനിമയില്‍ അഭിനയിച്ചപ്പോള്‍ നമ്മളറിയാതെ സാര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞു എന്ന് ആഹ്ലാദകരമായി തോന്നി. ജാഡയില്ലാത്ത സാധാരണക്കാരനെപ്പോലെ നിന്നുകൊണ്ട് സിനിമ ചെയ്യുന്ന സംവിധായകനെ ആദ്യമായിട്ടാണ് കാണുന്നത്. ഒരു ചരിത്ര സിനിമ എന്നനിലയില്‍ വളരെ സൂക്ഷ്മതയുള്ള കഥ, എല്ലാ വരെയും കൂട്ടിയിണക്കി അനന്യ സാധാരണമായ സംവിധാന ശൈലിയാണ് മഹാത്മ അയ്യന്‍കാളി സിനിമിയില്‍ അദ്ദേഹം കാഴ്ചവച്ചിരിക്കുന്നത്.

ഈ സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട സീന്‍?

ഞാന്‍ അവതരിപ്പിച്ച അംബിക എന്ന കഥാപാത്രം അയ്യന്‍കാളിയോടു വിവാഹ അഭ്യര്‍ത്ഥന നടത്തുന്ന സീന്‍. ഈ സീനില്‍ അയ്യന്‍കാളിയുടെ ഭാവമാറ്റവും. സ്വജനതയ്ക്കുവേണ്ടി ജീവിതംപോലും മാറ്റിവയ്ക്കാന്‍ തയ്യാറാവുന്ന കഥാഗതിയും അതിന്റെ സന്ദര്‍ഭവും എന്റെ മനസ്സില്‍ എനിക്ക് ചരിത്രം അറിയില്ലങ്കില്‍പോലും മഹാത്മ അയ്യന്‍കാളി എന്ന ചരിത്രപുരുഷനെക്കുറിച്ച് വലിയൊരാരാധന സൃഷ്ടിക്കുന്ന അനുഭവമായാണ് അവതരിപ്പിക്കാന്‍ കഴിഞ്ഞത്. ആ സീന്‍ ഒരു സ്ത്രീ എന്ന നിലയില്‍ എന്റെ മനസ്സിനെ മഥിച്ച കഥാ സന്ദര്‍ഭമാണ്. ആ സീനാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ആ സിനിമയുടെ ടേണിംഗ് പോയിന്റും ആ സീനായിട്ടാണ് അവതരിപ്പിക്കപ്പെട്ടത്. ആത്മനൊമ്പരങ്ങ ളുള്ള കഥാപാത്രം ചെയ്ത് മലയാളി മനസ്സില്‍ പ്രതിഷ്ഠനേടാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമായി കരുതുന്നു. അംബിക എന്ന കഥാപാത്രത്തിന്റെ ഒരു സ്വപ്നാടനം എന്ന നിലയിലാണ് സിനിമയില്‍ ആ പ്രണയരംഗം ചിത്രീകരിച്ചിരിക്കുന്നത്. ഇതിപ്പോള്‍ ഒരു വിവാദമായിമാറിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അയിത്തജാതിക്കാരനായതിന്റെ പേരില്‍ മനസ്സാ വരിച്ച പുരുഷനെ നഷ്ടപ്പെട്ട് നാലുകെട്ടിന്റെ അകത്തളങ്ങളില്‍ മോഹഭംഗങ്ങളുമായി ജീവിക്കേണ്ടിവന്ന സ്ത്രീ കഥാപാത്രം അംബിക. എന്നെ സംബന്ധിച്ച് ഒരു ബ്രേക്കായിരിക്കും. പ്രണയത്തിന്റെയും ജീവിതത്തിന്റെയും ഇടയില്‍ എന്തു ജാതി. എന്തു മതം. എന്റെ ജീവിതവും ഇപ്പോള്‍ അങ്ങനെയൊരു സമത്വമായി മാറാന്‍ ഈ കഥാപാത്രം വ്യക്തിപരമായി ഇടനല്‍കുന്നു. ഇതാണ് അംബിക എന്ന കഥാപാത്രത്തിന്റെ സ്വാധീനം.

ശ്വേതയെക്കുറിച്ച്

കര്‍ണാടകയിലെ ബാംഗ്ലൂരാണ് എന്റെ ജന്മദേശം. അച്ഛന്‍ വില്ലേജ് ഓഫീസറും അമ്മ ടീച്ചറുമാണ്. സഹോദരന്‍ പഠിക്കുന്നു. ഞാന്‍ എം. ബി. എ. കഴിഞ്ഞു. തമിഴ്, തെലുങ്ക് സിനിമകളിലായി അഭിനയിക്കുന്നു. ഭൂലോകം, പട്ടൈകളിത്തറ പാണ്ഡ്യന്‍, വള്ളുവന്‍ വാസുകി, പൂവതലയാ, മീരാവുഡന്‍ കൃഷ്ണ, ചുടുഗുഡു, ഇടയന്‍ തിരയരങ്കന്‍, കമ്പന്‍കഴകം എന്നീ സിനിമകള്‍ ചെയ്തു.

ദലിത് അസ്തിത്വത്തിന്റെ സാംസ്‌കാരിക വശം - ഡോ. ജെ. ജെ. പള്ളത്ത് എസ്. ജെ.


ഭാരതത്തില്‍ പൊതുവേയും കേരളത്തില്‍ പ്രത്യേകിച്ചും മൂന്നു സംസ്‌കാരധാരകളുടെ സ്വാധിനം കാണാം. കേരളത്തില്‍ അത് ആദി ദ്രാവിഡര്‍ എന്നറയപ്പെടുന്ന തദ്ദേശവാസികള്‍, സിന്ധുനദീതട സംസ്‌കാരത്തിന്റെ ഉടമകള്‍ ആയിരുന്നു ദ്രാവിഡര്‍, ആര്യന്മാരുടെ സംസ്‌കാര സ്വാധീനം ഏറയ ഒരുകൂട്ടം ജനങ്ങള്‍ (ബ്രാഹ്മണര്‍ ഈ കൂട്ടത്തില്‍ പെട്ടവര്‍) ഇന്ന് നിലവിലുള്ള കേരളത്തിലെ ഹിന്ദുസംസ്‌കാരം ആദിദ്രാവിഡ സംസ്‌കാരത്തിന്റെമേല്‍ ദ്രാവിഡ, ആര്യസംസ്‌കാര ഘടകങ്ങള്‍ തുന്നിച്ചേര്‍ത്തതാണെന്ന് പറയുന്നതാവും ശരി. അതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ നമുക്കു കാണാം. ശബരിമല അയ്യപ്പന്റെ ഐതിഹ്യം (മിത്ത) തന്നെ ഉത്തമ ഉദാഹരണം. ശബരിമല അയ്യപ്പന്‍ ഹരിഹരപുത്രനാണ്. അതായത് ആര്യന്മാരുടെ ദൈവമായ വിഷ്ണുവിന്റെയും ദ്രാവിഡന്മാരുടെ ദൈവമായ ശിവന്റേയും പുത്രന്‍. ശബരിമലയിലെ ആചാരനുഷ്ഠാനങ്ങള്‍ പിരശോധിച്ചാല്‍ അവ ആദിദ്രാവിഡ അനുഷ്ഠാനങ്ങളോട് സാമ്യമുള്ളവയാണ് എന്നു കാണാം. ദക്ഷിണേന്ത്യയിലെ മറ്റു ചില കേള്‍വികേട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളും ആഘോഷങ്ങളും അന്തിമ വിശകലനത്തില്‍ ശബരിമല തീര്‍ത്ഥാടനത്തോട് സാംസ്‌കാരിക സമന്വയത്തിന്റെ കാര്യത്തില്‍ സമാനത കാണാനാവും. ഉത്തരകേരളത്തില്‍ ധാരാളം ഉദാഹരണങ്ങള്‍ എടുത്തു പറയാനുണ്ട്. പ്രസിദ്ധമായ പറശ്ശിനിക്കടവ് മുത്തപ്പന്റെ കഥകള്‍ ; മുത്തപ്പന്‍ ദ്രാവിഡ ഘടകം (ആദ്യം ഇവിടെ ഉണ്ടായിരുന്നത്) പൊന്നപ്പന്‍ വിഷ്ണുഘടകം (പൊന്നിന്റെ നിറമുള്ളത്, വെളുത്തത്). ആഘോഷാനുഷ്ഠാനങ്ങളില്‍ ആദിദ്രാവിഡ സംസ്‌കാരഘടകങ്ങള്‍ ഏറെ കാണാം. മാടായിക്കാവ്, കാനത്തൂര്‍ കാവ്, (കണ്ണൂര്‍ ജില്ല) ഇവയെല്ലാം മറ്റ് ഉദാഹരണങ്ങള്‍ ആണ്. 

രാമായണം, മഹാഭാരതം തുടങ്ങി ഇതിഹാസങ്ങള്‍ എന്നറിയപ്പെടുന്നവ വൈഷ്ണവ ദാരാധകരായ ആര്യന്മാരുടെ സംസ്‌കാരത്തിന്റെ പ്രതീകങ്ങളും മിത്തുകളുമാണ്. രാമന്‍ കൊന്നൊടുക്കിയ രാക്ഷസന്മാര്‍ ദ്രാവിഡസംസ്‌കാരത്തിലെ രാജാക്കന്മാരാണ്. രാവണന്‍ ഒരു ദ്രാവിഡരാജാവാ യിരുന്നു. ഒരുകാലത്ത് രാക്ഷസന്‍, കറുത്തവന്‍ എന്നൊക്കെ വിളിച്ച് ദ്രാവിഡ ജനതയെ അന്യം വരുത്തുവാന്‍ ശ്രമിച്ച രാമനെ ഏറ്റവും കൂടുതല്‍ ആരാധിക്കുന്നത് ദ്രാവിഡരാണ് എന്ന് പറയേണ്ടിവരുന്നു. രാമന്‍ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ കുലശത്രുവാണ്. അടിസ്ഥാന വര്‍ഗ്ഗത്തിലെ സ്ത്രീകളുടെ മൂക്കും മൂലയും ചെത്തി അവരെ അയാള്‍ അപമാനിച്ചു. കാട്ടില്‍ സ്വച്ഛന്ദം തുള്ളി ഓടി നടന്നിരുന്ന കരുമാടിക്കുട്ടന്മാരെ അയാള്‍ പാത്തിരുന്ന് അമ്പെയ്ത് കൊന്നു. എന്നിട്ട് ഇന്ന് ആ രാമന് (രാമസംസ്‌കാരത്തിന്) ജയ് വിളിച്ച് തെരുവില്‍ നടക്കുന്നതോ അതേ ദ്രാവിഡ ജനത ........! 

മതപരവും സാമൂഹികവും സാംസ്‌കാരികവുമായ സ്വാധീനം രാഷ്ട്രീയത്തിന്റെ വളര്‍ച്ചയോടെ കൈമോശം വന്നുപോയ ബ്രാഹ്മണമേധാവിത്വം അത് രാഷ്ട്രീയത്തില്‍ ഉറപ്പുവരുത്താന്‍ കണ്ട കിടയറ്റ കണ്ടുപിടിത്തമാണ് രാമജന്മഭൂമി - ബാബറി മസ്ജിദ് പ്രശ്‌നം.പൊതുവേ വികാരജീവികളായ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ പ്രിതീകാഭിരുചി കണ്ടറിഞ്ഞ ബ്രാഹാമണമേധാവിത്വം ശരിക്കും അത് മുതലെടുത്തു. ഇന്നു കേരളത്തില്‍ രാമപ്രതിഷ്ഠയ്ക്കും രാമഭക്തിക്കും നല്ല വേരോട്ടം ഉണ്ടായിട്ടുണ്ട്. രാമന്‍ രാവണനെ അന്ത്യം വരുത്തിയതിന്റെ ഓര്‍മ്മയാചരിക്കുന്ന കര്‍ക്കിടകമാസത്തില്‍ ഏറ്റവുമധികം പ്രതിഷ്ഠ നടക്കുന്നത് ദ്രാവിഡ അമ്പലങ്ങളിലും പ്രാര്‍ത്ഥനാലയങ്ങളിലുമാണ് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. സ്വന്തം സംസ്‌കാരത്തെയും വീരപുരുഷാന്മാരേയും അന്യം വരുത്തിയ സംസ്‌കാരനായകന്മാരെ ആരാധിക്കുക, അവര്‍ക്കുവേണ്ടി ജീവനൊടുക്കുക .... ചരിത്രപരമായ അജ്ഞതയ്ക്കും സാംസ്‌കാരിക പ്രചരണങ്ങള്‍ക്കും എങ്ങനെ അരുതി വരുത്താം.. ?

ഇന്ന് ബി.ജെ.പി.ക്കുവേണ്ടി തെരുവില്‍ വെയിലത്ത് ജാഥയ്ക്ക് അണിനിരക്കുന്നത് ആരാണ് ? വെട്ടും കുത്തും നടത്തി മരിക്കുന്നത് ആരാണ്. ? ശിലാന്യാസത്തിന് കല്ലുചുമക്കുന്നതാരാണ്. ? എല്ലാം ദലിതുകളല്ലെ ? തങ്ങളെ നാളിതുവരെ മൃഗതുല്യം കണക്കാക്കി അയിത്തം കല്‍പ്പിച്ച് അകറ്റി നിര്‍ത്തിയ ബ്രാഹ്മണമേധാവിത്വത്തിന് ശക്തിപകരുന്നത് ദലിതുകള്‍ തന്നെയാണ്. അവര്‍ ചെയ്യുന്നത് എന്തെന്ന് അവര്‍ അറിയണം. ശത്രുവിനേയും മിത്രത്തേയും തിരിച്ചറിയണം. അതിനായി ചരിത്രം പഠിക്കണം. സവര്‍ണ്ണമേധാവിത്വം ജാഥ നയിക്കാന്‍ മാത്രം മുന്നില്‍ നടക്കുന്നു. സ്റ്റേജില്‍ പ്രസംഗിക്കാനും വര്‍ഗ്ഗീയ വിഷം കുടുപ്പിച്ച് ജനങ്ങളെ ഇളക്കക്കാനും മാത്രമേ ഇവരെ കിട്ടുകയുള്ളൂ. ബി.ജെ.പി.ക്ക് ജയ് വിളിക്കുമ്പോള്‍ ആര്‍. എസ്സ്. എസ്സിനു വേണ്ടി തമ്മിലടിച്ച് ചാവുമ്പോള്‍ ദലിതുകള്‍ മനസ്സിലാക്കണം തങ്ങളുടെ പൂര്‍വ്വികരെ അടിമകളാക്കി കൊന്നൊടുക്കി സംസ്‌കാരപരിഷ്‌ക്കാരങ്ങള്‍ അന്യം വരുത്തിയ മേലാളവര്‍ഗ്ഗത്തിനുവേണ്ടിയാണ് അവര്‍ ജയ് വിളിക്കുന്നത് എന്ന്. 

ദലിത് മുന്നേറ്റവും വിമര്‍ശന മനസ്സാക്ഷിയും

സംഗതികളുടെ കാരണങ്ങള്‍ അന്വേഷിച്ച് സ്വന്തമായ ഒരു തീരുമാനത്തില്‍ എത്തുന്നതാണ് വിമര്‍ശന ബുദ്ധി. ഇത് ഒട്ടും വികസിക്കാതെ പ്രതീകാത്മകമായി വസ്തുതകളെ നോക്കിക്കാണുന്ന ജീവിതശൈലിയാണ് ദലിതരുടേത്. അതുകൊണ്ടാണ് വിമര്‍ശനബുദ്ധി പെരുത്ത കടന്നാക്രമണം ജീവിതശൈലിയാക്കിയ സവര്‍ണ്ണര്‍ ദലിതുകളെ നാളിതുവരെ കബളിപ്പിക്കാന്‍ ഇടയായത്. ആര്യവര്‍ത്തം മുതല്‍ നാം ഇതു കാണുന്നു. രാഷ്ട്രീയ പാര്‍ട്ടികളിലൂടെ അത് തുടരുന്നു. ഇതിനെ ആരോഗ്യകരമായി എങ്ങനെ നേരിടണം എന്നതാണ് പ്രശ്‌നം.

ബോദ്ധ്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്വന്തം തീരുമാനങ്ങളും തിരഞ്ഞെടുപ്പുകളും നടത്താന്‍ വ്യക്തിയേയും സമൂഹത്തേയും പോന്നവരാക്കിത്തീര്‍ക്കുന്ന തരത്തിലുള്ള ബോധതലത്തിന്റെ വളര്‍ച്ചയില്‍ മൂന്നു പ്രധാനഘട്ടങ്ങള്‍ നമുക്കു കാണാം. അവയെ 1) തരളിത മന:സാക്ഷി, 2) മാന്ത്രിക മന:സ്സാക്ഷി, 3) വിമര്‍ശന മന:സ്സാക്ഷി എന്നിങ്ങനെ തരംതിരിക്കാം.

തരളിത മനസ്സാക്ഷി

മന:സാക്ഷിയുടെ വളര്‍ച്ച ആരംഭിക്കുന്ന പ്രാരംഭ അവസ്ഥയാണിത്. ഒരാളുടെ ജീവന്‍ നിലനിര്‍ത്താനുള്ള പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവയ്ക്കപ്പുറം ഒന്നും അവര്‍ക്ക് കാണാനാവുന്നില്ല. ഇത്തരം ഒരു മാനസികാവസ്ഥയില്‍ പോലും മനുഷ്യന്‍ മനുഷ്യത്വത്തിലേക്കുള്ള വളര്‍ച്ചയുടെ അനന്തസാദ്ധ്യതകള്‍ ഉള്‍ക്കൊള്ളുന്നവനാണ്. പ്രകൃതിയും സംസ്‌കൃതിയും തമ്മിലുള്ള തിരിച്ചറിവ് പ്രയാസമെങ്കിലും അതിനുള്ള കഴിവ് അവനില്‍ കുടികൊള്ളുന്നു. പ്രതിഭാസങ്ങളുടെ പിന്നിലെ കാരണങ്ങള്‍ തിരിച്ചറിയാതെ അവയെ വിശദീകരിക്കാന്‍ പ്രാക് കഥനത്തില്‍ (മിത്ത്) അഭയം തേടുമ്പോള്‍ സ്വന്തമായ അഭിപ്രായം ഇവര്‍ക്ക് ഉണ്ടാവുകയില്ല. ശക്തന്റെ അഭിപ്രായം പ്രാമാണികമായി സ്വീകരിക്കേണ്ടിവരും. അഭിപ്രായങ്ങള്‍ ഇക്കൂട്ടര്‍ സ്വീകരിക്കുക പറയുന്ന കാര്യം വിലയിരുത്തിയല്ല മറിച്ച്, ആര് അഭിപ്രായം പറയുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും. അതുകൊണ്ട് ഒരു കാര്യത്തിലും പരസ്പരവിരുദ്ധമായ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതില്‍ പ്രയാസമുണ്ടാവില്ല .....എന്നുവെച്ചാല്‍ മന:സാക്ഷി അത്രയും തളരിതമായിരിക്കുമെന്നര്‍ത്ഥം. 

മാന്ത്രിക മന:സാക്ഷി

അയ്യന്‍കാളിയുടെ പത്തു ബി.എ.ക്കാര്‍ പി. എസ്. പ്രസാദ്


പി. എസ്. പ്രസാദ്
2013 ലെ കേരള സംസ്ഥാനത്തെ ബഡ്ജറ്റ് നിയമസഭയില്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്ത് നിയമപരിരക്ഷ നല്‍കുകയും അചെയ്തുവല്ലേ? ധനമന്ത്രി ശ്രീ കെ.എം.മാണി കഴിഞ്ഞ രണ്ടു ബജറ്റിലും ഒഴിവാക്കിയ കേരളത്തിലെ പ്രബലവിഭാഗങ്ങളാണ് പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗങ്ങള്‍. ഈ വിഭാഗങ്ങളുടെ ജീവിതപുരോഗതിക്ക് ഉതകുന്ന യാതൊന്നും തന്നെ ഈ ബഡ്ജറ്റില്‍ ഇല്ല. ബഡ്ജറ്റില്‍ അനുവദിക്കപ്പെട്ടിട്ടുള്ള തുകയാകട്ടെ ആട്, കോഴി, താറാവ്, ലക്ഷംവീട് പരിഷ്‌കരണം, വീട് മെയ്ന്റനന്‍സ്, തുടങ്ങിയ കാര്യങ്ങള്‍ക്ക്, പതിവ് തുടര്‍ച്ച മാത്രം. പട്ടികജാതി/വര്‍ഗ്ഗ/പിന്നോക്ക സമുദായ സംഘടനകള്‍ ഉയര്‍ത്തിയിട്ടുള്ള പ്രധാനപ്പെട്ട ആവശ്യം ഒരു വികസന നയം വേണമെന്നുള്ളതാണ്. പട്ടികജാതി/വര്‍ഗ്ഗ/പിന്നോക്കനയം. ഈ ആവശ്യത്തിന് ഏറെ പഴക്കമുണ്ടെങ്കിലും കണ്ണും കാതും കൊടുക്കാന്‍ ഭരണവര്‍ഗ്ഗം തയ്യാറായിട്ടില്ല. ഈ വിഭാഗക്കാര്‍ക്ക് ക്ഷേമ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും യാതൊരു ആസൂത്രണവും ഫണ്ടുവിനിയോഗത്തില്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ തുകയും ലാപ്‌സാകുന്നു. സ്വന്തം പേരില്‍ ഭൂമിയോ, വാസസ്ഥലമോ ഇല്ലാ ഈ വിഭാഗത്തിലെ ഭൂരിപക്ഷത്തിനും മേല്‍ സൂചിപ്പിച്ച വളര്‍ത്തുമൃഗങ്ങളെയും മറ്റും കൊടുത്താല്‍ എങ്ങനെ ജീവനോ ഉത്പാദിക്ക് പ്രയോജനപ്പെടുത്തും.

1984 കാലഘട്ടത്തില്‍ ബഹുമാന്യനായ കെ കരുണാകരന്‍ മുഖ്യമന്ത്രിയായ കാലഘട്ടത്തിലാണ് പിന്നോക്ക വികസനത്തില്‍ മുന്നോറ്റമുണ്ടായത്. അതിനുശേഷമാകട്ടെ സമ്പന്നരെ കൂടുതല്‍ നമ്പന്നരും ദരിദ്രരെ തീരെ ദരിദ്രരും ആക്കുന്ന നയ സമീപനമാണ് ഉണ്ടായിട്ടുള്ളത്. വിമാനത്താവളം, റോഡ്‌വികസനം, സ്മാര്‍ട്ട് സിറ്റി ടൂറിസം തുടങ്ങിയ മേഖലയുടെ വികസനം രാജ്യപുരോഗതിക്ക് ആവശ്യമെങ്കിലും ഇതിന്റെ നേരിട്ടുള്ള പ്രയോജനം ദാരിദ്രരേഖയ്ക്ക് താഴെഉള്ളവരും അന്തിയുറങ്ങാന്‍ യോഗ്യമായ വാസസ്ഥലമില്ലാത്തവരും ഇരുചക്രവാഹനം പോലും സ്വന്തമായി ഇല്ലാത്തവരുമായ ഭൂരിപക്ഷം പട്ടികവിഭാഗപിന്നോക്ക ക്കാര്‍ക്ക് ലഭിക്കുന്നുണ്ടോ? ഓരോ വികസന പ്രക്രിയയും നടക്കുമ്പോഴും ഉള്ളസ്ഥലം ഒഴിഞ്ഞുകൊടുത്തും, കൃഷിഭൂമിയിലെ പണിനഷ്ടപ്പെട്ടും മെച്ചമായ ജീവിതസാഹചര്യങ്ങളില്‍ നിന്നും അകറ്റപ്പെട്ടും ഏറെ കഷ്ടത അനുഭവിക്കുന്നത് ഈ വിഭാഗക്കാരാണ്. രാജ്യത്തെ സമ്പന്നര്‍ കൊഴുക്കുമ്പോള്‍, പട്ടിണിയുടെ പടുകുഴിയിലേക്കും അതു മൂലമുള്ളരോഗ പീഡയിലേക്കും കൂപ്പുകൂത്തുന്നത് ഇവര്‍ മാത്രം. ഭരണവര്‍ഗ്ഗം സൗകര്യപൂര്‍വ്വം ഇവരെ വിസ്മരിക്കുന്നു.

ധനമന്ത്രി കെ.എം.മാണിയുടെ ബഡ്ജറ്റിനെ വിലയിരുത്തുമ്പോള്‍ കാര്‍ഷിക- വാണിജ്യ-വ്യവസായ സംരംഭകര്‍ക്ക് ഗുണം ചെയ്യുന്നതരത്തില്‍ ഉള്ളതായികാണാം. ഈ മേഖലക്കാര്‍ക്ക് നിര്‍ലോഭം പദ്ധതികള്‍ വച്ചിരിക്കുന്നു. എന്നുപറഞ്ഞാല്‍ രാജ്യത്ത് കൃഷിഭൂമിയുള്ളവരും, വ്യവസായ-കച്ചവട സ്ഥാപനങ്ങള്‍ ഉള്ളവര്‍ ആരെന്നും ശ്രീ. കെ.എം മാണിക്കറിയാം. ദരിദ്രനാരായണന്‍മാരായ പട്ടികജാതി-വര്‍ഗ്ഗ പിന്നോക്കക്കാര്‍ കൃഷിഭൂമിയും വ്യവസായവും കച്ചവടവും ഇല്ലന്നുള്ളത് ഭരണകര്‍ത്താവായ മന്ത്രിമാര്‍ക്ക് അറിവില്ലാത്ത കാര്യമല്ലല്ലോ. ഗവണ്‍ മെന്റ് ചീഫ്‌വിപ്പ് ശ്രീ.പി.സി. ജോര്‍ജ്ജ് എംഎല്‍എയും മുന്‍ മന്ത്രി ഗണേഷ് കുമാറും തമ്മിലുള്ള ഏറ്റുമുട്ടലുകളും അതു ഏതു വിധത്തില്‍ പര്യവസാനിച്ചു എന്നതും കേരളീയര്‍ കണ്ടതാണ്. എന്തിനുവേണ്ടിയായിരുന്നു ഏറ്റുമുട്ടലുകള്‍. സവര്‍ണ്ണരും സമ്പന്നരുമായ കുറച്ചുകര്‍ഷകരുടെ കൈവശഭൂമിയെ സംബന്ധിച്ചായിരുന്നില്ലേ? മുത്തങ്ങയില്‍. ചെങ്ങറയില്‍ അടക്കം സര്‍ക്കാര്‍ ഭൂമികളില്‍ തലചായ്ക്കാന്‍ ഇടമില്ലാത്ത ദലിതര്‍ കടന്നു കയറിയപ്പോള്‍ ഭരണപ്രതിപക്ഷഭേദ്യമന്യേ ഭരണവര്‍ഗ്ഗത്തിന്റെ യോ ജിപ്പ് നാം തിരിച്ചറിഞ്ഞതാണ്. ഇവിടെ നടത്തിയ സമരങ്ങളെ അടിച്ചമര്‍ത്തുന്നതിനും, ചോരയില്‍ മുക്കിക്കൊല്ലുന്നതിനും രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്തുചേരല്‍ മറ്റേതു പ്രശ്‌നങ്ങളിലാണ് ഉണ്ടായിട്ടുള്ളത്.

ഇവിടെ ഒരു കാര്യം വ്യക്തമാണ്. ദലിതരുടെ നിലവാരം സ്ഥായിയായി ഉയരരുതെന്ന് ഭരണവര്‍ഗ്ഗം ആഗ്രഹിക്കുന്നു. അതുകൊണ്ടണ് ഒരു കമ്മീഷനെ നിയോഗിച്ച് പഠനം നടത്താത്ത്. എന്തിനുമേതിനും കമ്മീഷനെ വയ്ക്കുന്നവര്‍ക്ക് വര്‍ഷങ്ങളായുള്ള ഈ ആവശ്യം അംഗീകരിക്കാന്‍ കഴിയുന്നില്ല.

വിദ്യാഭ്യാസ-സാമ്പത്തിക മേഖലകളില്‍ വളരെ പിന്നോക്കം നില്‍ക്കുന്ന ദലിതു വിഭാഗത്തിന്റെ വിദ്യാഭ്യാസ- സാമ്പത്തികമേഖലകള്‍ പുഷ്ടിപ്പെടാന്‍ ഏതു പദ്ധതിയാണ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മുമ്പോട്ടുവച്ചിട്ടുള്ളത്. അന്യദേശതൊഴിലാളികള്‍ക്കുപോലും അന്തിയുറങ്ങാന്‍ ഷെല്‍ട്ടര്‍ പണിയാന്‍ തീരുമാനിച്ചവര്‍, കാലങ്ങളായി പാടത്തും പറമ്പിലും നിര്‍മ്മാണ രംഗത്തും പണിയെടുക്കുന്നവരും രാജ്യത്തെ തീറ്റിപ്പോറ്റുന്നവരും മണ്ണിന്റെ അവകാശികളുമായ അടിസ്ഥാന ജനവിഭാഗക്കാര്‍ക്ക് ക്ഷേമപദ്ധതികള്‍ ഇല്ലാതെപോയി.

ഈ കടുത്ത അനീതിക്കെതിരെ എന്തുകൊണ്ട് അയ്യന്‍കാളിയുടെ ബി.എക്കാരും സംവരണത്തില്‍ ജോലി കരസ്ഥമാക്കിയവരും ശബ്ദിക്കുന്നില്ല. മുന്‍ തലയ്ക്കല്‍ സൂചിപ്പിച്ചതുപോലെ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ ചട്ടുകസ്ഥാനത്തോ, ഉദ്യോഗസ്ഥസംഘടനകളുടെ കെട്ടുപാടിലോ ബന്ധിതരായി നിശബ്ദത പാലിക്കാന്‍ വിധിക്കപ്പെട്ടവരായി നില്ക്കുന്നതല്ലേ കാരണം. കേരളം ഭരിക്കുന്ന മന്ത്രിമാരില്‍ നായരും,ക്രിസ്ത്യാനിയും(ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം) ഈഴവരും, മുസ്ലീമും ആനുപാതിക ക്രമത്തില്‍ വേണമെന്നു രഹസ്യമായും പരസ്യമായും വാദിച്ച് സമരം ചെയ്തു അംഗങ്ങളെ സ്ഥാനത്തെത്തിക്കുമ്പോള്‍ ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ ദുര്‍ബലവിഭാഗക്കാരായ ദലി തരെ മുഖ്യധാരയില്‍ എത്തിക്കുന്നതി നായി എന്തുചെയ്യുന്നു. സമ്പന്ന വിഭാഗങ്ങള്‍ സമ്പന്നതയിലേക്കും ദുര്‍ബല വിഭാഗക്കാര്‍ അതീവദുര്‍ബലരായും തീരുന്നു.

രാജ്യത്തെ ഭൂമിയും വിവേകങ്ങളും സാമുദായിക കണക്കുകളാല്‍ വീതിച്ചെടുക്കുമ്പോള്‍, കൂടുതല്‍ സമ്പന്നരാകുമ്പോള്‍ ചേരികളിലും പുറമ്പോക്കുകളിലും, ലക്ഷം വീടുകോളനികളിലും, പ്രാഥമികാവശ്യങ്ങള്‍പോലും നിര്‍വ്വഹിക്കാന്‍ നിവര്‍ത്തിയില്ലാത്ത കുന്നുംപുറത്തുള്ള വെള്ളവും വെളിച്ചവുമില്ലാത്ത രണ്ടുസെന്റു മൂന്നുസെന്റുകോളനികളിലും, തെരുവോരത്തും അന്തിയുറങ്ങുന്ന ആദിമജനതയുടെ രോദനം ഇവിടെ ആരും ചെവിക്കൊള്ളുന്നില്ല. ഒരോ ബഡ്ജറ്റിലും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ദളിതുനേതാക്കളും സംഘടനകളും ഒറ്റപ്പെട്ട ചില പ്രതിക്ഷേധങ്ങള്‍ ഉയര്‍ത്തുന്ന തൊഴിച്ചാല്‍ കൂട്ടായിട്ടുള്ള ഒരു വിലപേശല്‍ ഇവിടെ ഉയര്‍ന്നുവരുന്നില്ല. അയ്യന്‍കാളിയും അംബേദ്കറും നേടിയെടുത്തതെല്ലാം കൈവിട്ടുപോകുമ്പോള്‍ ഇതൊ ന്നും തങ്ങളെബാധിക്കുന്നതല്ല എന്നു കരുതുന്ന ദലിതരിലെ വിദ്യാസമ്പന്നരും ഉദ്യോഗസ്ഥരും അയ്യന്‍കാളിയുടെ പത്തു ബി.എ. ക്കാരില്‍ പെട്ടവരല്ലേ.

മുല്ലപ്പെരിയാര്‍: പ്രശ്‌നവും;പരിഹാരവും - പോള്‍ തോമസ്


കേരളത്തില്‍ മാത്രമല്ല ലോകത്തിലെങ്ങും ഏറെ ഗൗരവമായി ചര്‍ച്ച ചെയ്യുന്ന വിഷയമാണ് മുല്ലപ്പെരിയാര്‍ ഡാമും, അനുബന്ധ സുപ്രീംകോടതി വിധിയും. ലോകത്തിലെതന്നെ ഏറ്റവും പ്രായം കൂടിയ അണക്കെട്ടുകളിലൊന്നായ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തിയിരിക്കുകയായിരുന്നു. എന്നാല്‍ ഇത് 136 അടിയില്‍ നിന്നും 142 അടിയായും പിന്നീട് അറ്റകുറ്റപ്പണിക്ക് ശേഷം 152 അടിയായും ഉയര്‍ത്താമെന്ന് 2006 ഫെബ്രുവരി മാസം 27-ാം തീയതി സുപ്രീംകോടതി വിധിച്ചത് ഒരു പക്ഷെ മാനവചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന് കാരണമായേക്കാവുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാവുന്നതുമായ ഒരു വിധി എന്നതിനാലാണ് ഈ വിഷയം ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെടുന്നത്.

ചരിത്രം:

കേരളത്തില്‍ പത്തനംതിട്ട ജില്ലയില്‍ ശിവഗിരി കൊടുമുടിയില്‍ ഉത്സഭവിച്ച് കേരളത്തിലൂടെ ഒഴുകുന്ന കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാറും, മുല്ലയാറും ഒരുമിച്ച് മുല്ലപ്പെരിയാറായി 11.കി.മി കൂടി ഒഴുകിയെത്തി, ഏറ്റവും ആഴമുള്ള ഒരു മലയിടുക്ക് പ്രദേശത്ത് 155 അടി ഉയരത്തിലാണ് നാം ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മിച്ചിട്ടുള്ളത്. അങ്ങനെ കേരളത്തില്‍ ഉത്ഭവിച്ച് കേരളത്തിലൂടെ മാത്രം ഒഴുകുന്ന ഈ നദി രാജഭരണകാലത്തുണ്ടായ കരാറില്ലായിരുന്നു വെങ്കില്‍ ഇന്നും കേരളത്തിനു മാത്രം അവകാശപ്പെടുന്ന നദിയായി നിലനില്‍ക്കുമായിരുന്ന നദിയിലെ ജലത്തിന്റെ പൂര്‍ണ്ണ അവകാശവും കേരളത്തിന് മാത്രമായിരുന്നേനെ.

ബ്രിട്ടീഷ് ഭരണത്തില്‍ മദ്രാസ്ഗവര്‍ണ്ണറുടെ പ്രത്യേക താല്‍പര്യപ്രകാരം തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാളിന്റെ കാലത്താണ് ഡാം നിര്‍മ്മിക്കപ്പെട്ടത്. രാജഭരണമാണ് അക്കാലത്ത് നിലവിലുണ്ടായിരുന്നതെങ്കിലും രാജാവിനെ ബ്രിട്ടീഷുകാര്‍ നിയന്ത്രിച്ചിരുന്നു. അതുകൊണ്ടുതന്നെ അന്നത്തെ കരാറുകളിലൊക്കെയും കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കപ്പെട്ടില്ലയ 1862 മുതല്‍ ജലം തമിഴ്‌നാട്ടിലേക്ക് തിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ സ്വന്തം രാജ്യത്തിന്റെയും പ്രജകളുടെയും ഭാവിയെക്കരുതി നീണ്ട 24 വര്‍ഷത്തിലേറെക്കാലം കരാറില്‍ ഒപ്പുവെയ്ക്കാതെ രാജാവ് പിടിച്ചുനിന്നു.രണ്ട് പതിറ്റാണ്ടോളം നീണ്ടു നിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ഗത്യന്തരമില്ലാതെ ബ്രിട്ടീഷുകാരുടെ സമ്മര്‍ദ്ദത്തിനുവഴങ്ങി കരാറിലൊപ്പു വയ്ക്കാന്‍ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാള്‍ നിര്‍ബന്ധിതനാവുകയായിരുന്നു. കരാറില്‍ ഒപ്പുവയ്ക്കാന്‍ ദിവാന്‍ രാമയ്യങ്കര്‍ക്ക് അനുമതി നല്‍കികൊണ്ട് അദ്ദേഹം ദു:ഖിതനായി ഇങ്ങനെ പറഞ്ഞു'' എന്റെ ഹൃദയരക്തം കൊണ്ടാണ് കരാറില്‍ ഒപ്പുവയ്ക്കുന്നത്.'' 1886ലെ ഈ കരാറില്‍ ജലസേചന ആവശ്യത്തിന് വെള്ളം കൊടുക്കാന്‍ മാത്രമേ വ്യവസ്ഥയുള്ളു എന്നാല്‍ പില്‍ക്കാലത്ത് തമിഴ്‌നാട് വൈദ്യുതി ഉത്പാദനം ആരംഭിക്കുകയും കേരളം ശക്തമായി എതിര്‍ക്കുകയും പ്രശ്‌നം ആല്‍ബിട്രേഷന് വിടുകയും ആല്‍ബിട്രറ്ററ് വൈദ്യുതി ഉത്പാദനം നിയമവിരുദ്ധമാണെന്ന് വിധിച്ചു. പക്ഷെ ഈ വിധി നടപ്പിലായില്ലെന്ന് മാത്രമല്ല, 1970ല്‍ വൈദ്യുതി ഉത്പാദനത്തിന് കേരളം അനുമതി കൊടുക്കുകയും ചെയ്തു.

1886ലാണ് പുതിയ ഡാമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ബ്രിട്ടീഷുകാരനായ കേണല്‍ ജോണ്‍ പെനിക്വിക് എന്ന എന്‍ജിനീയര്‍ക്കായിരുന്നു ഡാമിന്റെ നിര്‍മ്മാണ ചുമതല. പെരിയാറിലെ മലവെള്ളപ്പാച്ചിലിന്റെ ശക്തിയില്‍ രണ്ടുതവണ അണക്കെട്ട് നിര്‍മ്മാണ ശ്രമം പരാജയപ്പെട്ടു. ഇതോടെ പദ്ധതി ഉപേക്ഷിക്കാന്‍ മദ്രാസ് ഗവണ്‍മെന്റ് തീരുമാനിച്ചു. എന്നാല്‍ നിരാശനാകാതെ ഇംഗ്ലണ്ടിലുള്ള തന്റെ സ്വത്ത് വിറ്റുകിട്ടിയ പണം കൊണ്ട് പണിതുടര്‍ന്നു. അങ്ങനെ മുല്ലപ്പെരിയാര്‍ ഡാം യാഥാര്‍ത്ഥ്യമായി. ഡാം പൂര്‍ത്തിയായപ്പോള്‍ ഏറെ ചാരിതാര്‍ത്ഥ്യ ത്തോടെ ജോണ്‍ പെനിക്വിക് ഇപ്രകാരം പറഞ്ഞു.'' നാം ഭൂമിയില്‍ ജീവിക്കുന്നത് ഒരേ ഒരു തവണ മാത്രം. ഇക്കാലത്ത് മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ചെയ്യുവാന്‍ സ്വാധിക്കുന്ന വ്യക്തിയുടെ ജീവിതം ധന്യമാണ്. അതുകൊണ്ടാണ് ഇത്രയും ത്യാഗം സഹിച്ച് ഈ അണക്കെട്ട് ഞാന്‍ നിര്‍മ്മിച്ചത്'' 1895ല്‍ ഡാമിന്റെ പണി പൂര്‍ത്തിയായി അങ്ങനെ മദ്രാസ് പ്രസിഡന്‍സിയുടെ കീഴിലുള്ള തമിഴ്‌നാട്ടിലെ മധുര, തേനി, രാമനാഥപുരം ജില്ലകളിലെ കൃഷിയാവശ്യത്തിനുള്ള ജലസേചനമായി രുന്നു ഡാം നിര്‍മ്മാണം കൊണ്ട് ഉദ്ദേശിച്ച മുഖ്യലക്ഷം.

കരാറും ചൂഷണവും

1886ല്‍ പെരിയാര്‍ ലീസ് എഗ്രിമെന്റ് എന്ന പേരിലറിയപ്പെടുന്ന കരാര്‍ ബ്രിട്ടീഷ് സെക്രട്ടറിക്കുവേണ്ടി രാമയ്യങ്കര്‍, മദിരാശിക്കുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജെ സി ഹാനിംഗ്ടണ്‍ എന്നിവര്‍ ചേര്‍ന്നാണ് തയ്യാറാക്കിയത്.155 അടി ഉയരം വരുന്ന 8000 ഏക്കര്‍ പ്രദേശം 10.15 സ്‌ക്വയര്‍ മൈല്‍ തടാകവും 12.5 സ്‌ക്വയര്‍ മൈല്‍ കരപ്രദേശവും ഉള്‍പ്പെടുന്ന 8000 ഏക്കര്‍ പ്രദേശവും, ഓഫീസിന് 100 ഏക്കര്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളത്.

നീണ്ട 999 വര്‍ഷ കാലാവധിയുള്ളതും, മദ്രാസ് സര്‍ക്കാര്‍ കരാര്‍ പുതുക്കുവാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ വീണ്ടുമൊരു 999 വര്‍ഷത്തേക്ക് കൂടി മുന്‍വ്യവസ്ഥകള്‍ പ്രകാരം കരാര്‍ പുതുക്കുവാനുള്ള വ്യവസ്ഥയും പാട്ടക്കരാറില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. തിരുവിതാംകൂര്‍ രാജ്യാതിര്‍ത്തിക്കുള്ളില്‍ മദ്രാസിന് പാട്ടവ്യവസ്ഥയില്‍ നല്‍കിയ ഭൂമിയിലാണ് ഡാം നിര്‍മ്മിച്ചിരിക്കുന്നത്.ഏക്കര്‍ 1-ന് അഞ്ചുരൂപ പ്രകാരം 40,000(നാല്‍പതിനായിരം) രൂപ പാട്ടമായി പ്രതിവര്‍ഷം നമുക്ക് ലഭിക്കുമ്പോള്‍ തമിഴ്‌നാട് വൈദ്യുതി ഉത്പാദിപ്പിച്ചും, 5 ജില്ലകളില്‍ ജലസേചനം നടത്തിയും കോടിക്കണക്കിന് രൂപയാണ് പ്രതിവര്‍ഷം തമിഴ്‌നാടിന് ലഭിക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സൃഷ്ടിക്കപ്പെട്ട കരാറിലൂടെ ഇന്നും അവിഹിത നേട്ടമാണ് തമിഴ്‌നാട് കൊയ്യുന്നത്. കരാറിന്റെ നേട്ടമെല്ലാം തമിഴ്‌നാട് കൊയ്യുമ്പോള്‍ കോട്ടങ്ങളത്രയും സ്വയം പേറാനാണ് കേരളത്തിന്റെ വിധി.

തര്‍ക്കങ്ങളുടെയും കേസിന്റെയും ചരിത്രവഴികളിലൂടെ

ജലസേചനത്തിനായി നിര്‍മ്മിക്കപ്പെട്ട മുല്ലപ്പെരിയാര്‍ ഡാം പ്രവര്‍ത്തനമാരംഭിച്ചശേഷം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തമിഴ്‌നാട് കരാര്‍ ലംഘിച്ചുകൊണ്ട് വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ അവകാശമുന്നയിച്ചു. ഇതിനെതിരെ സര്‍ സി.പിയുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ നിയമയുദ്ധത്തിന് തയ്യാറായി.പിന്നീട് കരാര്‍ പ്രകാരം ആല്‍ബിട്രേറ്ററ്ക്ക് വിട്ടു. ആല്‍ബിട്രേറ്റര്‍ക്ക് വിഷയം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് നളിനിരഞ്ജന്‍ ചാറ്റര്‍ജി എന്ന അമ്പയറെ ബ്രിട്ടീഷ് സര്‍ക്കാര്‍ ചുമതലപ്പെടുത്തി. അല്ലാടി കൃഷ്ണസ്വാമി അയ്യരാണ് തമിഴ്‌നാടിനുവേണ്ടി ഹാജരായത്.മധുര, രാമനാദപുരം ജില്ലകളിലെ ജലസേചനത്തിന് മാത്രമാണെന്ന് കരാറില്‍ നിര്‍വ്വചിച്ചിട്ടുണ്ടെന്നും മറ്റൊരാവശ്യത്തിനും ജലം ഉപയോഗിക്കുന്നത് കരാര്‍ ലംഘനമാണെന്നും സര്‍ സി.പി അതിശക്തമായി വാദിച്ചു. തുടര്‍ന്ന് 1941 മെയ് 12ന് പുറപ്പെടുവിച്ച വിധിയില്‍ ഈ രണ്ട് ജില്ലകളിലെ ജലസേചന ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവു എന്ന് അമ്പയര്‍ വിധി പ്രസ്താവിച്ചു. തലനാരിഴ കീറിയുള്ള ശക്തമായ വാദിപ്രതിവാദങ്ങള്‍ക്കൊടുവില്‍ സര്‍ സി.പി വിജയിച്ചു. അങ്ങനെ മുല്ലപ്പെരിയാറിനെ സംബന്ധിച്ച ആദ്യവിധി കേരളത്തിന് അനുകൂലമായി.

കമ്മ്യൂണിസ്റ്റുകളുടെ കപട രാഷ്ട്രീയം - ബോസ് വാകത്താനം


മ്മുടെ രാജ്യത്ത് വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിച്ച് തനിച്ചും, മുന്നണി അടിസ്ഥാനത്തിലുമാണ് പ്രവര്‍ത്തിച്ചുകൊണ്ടിരു ന്നത്. അവരുടെ വര്‍ത്തമാനകാല പ്രവര്‍ത്തനങ്ങളെക്കുറിച്ച് നഷ്പക്ഷമായ ഒരു വ്യക്തി, അയാളുടെ നിരീക്ഷണത്തില്‍ മനസ്സിലാക്കുന്ന രാഷ്ട്രീയാഭിപ്രായങ്ങളാണ് ഈ ലേഖനത്തിലൂടെ വായനക്കാരുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്. കമ്മ്യൂണിസം പരാജയപ്പെട്ടുവെന്നോ, എല്ലാ കമ്മ്യൂണിസ്റ്റുകാരും സാമൂഹ്യവിരുദ്ധ ന്മാരാണെന്നോ സമര്‍ത്ഥിക്കാനല്ല ഈ ലേഖകന്റെ ഉദ്ദേശം. വിശ്വസിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് അവരവരുടെ പാര്‍ട്ടി പ്രവര്‍ത്തകരെങ്കിലും നീതിപുലര്‍ത്തണം. മനുഷ്യനന്മകള്‍ക്ക് മുന്തിയ പരിഗണന നല്‍കി നാടിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കണം എന്ന പക്ഷക്കാരനാണ് പൊതു സമൂഹത്തിലെ ഭൂരിപക്ഷം ആളുകള്‍.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏറെ വേരുകള്‍ ഉള്ളനാടാണ് കേരളം. കാരണം മഹാത്മാക്കളായ ശ്രീനാരായണ ഗുരുവും, ശ്രീ അയ്യന്‍കാളിയും, സഹോദരന്‍ അയ്യപ്പനും മറ്റും ഉഴുതുമറിച്ച് ഇടതുപക്ഷ വീക്ഷണത്തിന് ഏറെ പാകപ്പെടുത്തിയ കേരളം കമ്മ്യൂണിസ്സത്തിനും അനുകൂലമായി.അതുകൊണ്ട് കേരളത്തിലെ സാധാരണക്കാര്‍ കമ്മ്യൂണിസ്റ്റു പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളെ നെഞ്ചോട് ചേര്‍ത്ത് വെയ്ക്കും. അവരില്‍ നിന്നും ജനം ഏറെ പ്രതീക്ഷിക്കും. പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി കമ്മ്യൂണിസ്റ്റുകള്‍ പ്രവര്‍ത്തിച്ചാല്‍ മറ്റാരേക്കാള്‍ ശക്തമായി കമ്മ്യൂണിസ്റ്റുകളെ എതിര്‍ക്കും. പ്രതികരിക്കും. അത് സ്വാഭാവികമാണ്.

1920 ആഗസ്റ്റ് 17ന് ഇന്ത്യയിലല്ല, ചൈനയിലെ താഷ്‌കെന്റ്റില്‍ വെച്ചാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്ക് രൂപം നല്കിയത്. പിന്നീട് സഖ. എസ് വി ഘാട്ടെ(മഹാരാഷ്ട്ര), സഖ.ശിങ്കാരവേലു ചെട്ടിയാര്‍(തമിഴ്‌നാട്), സഖ. മുസഫര്‍ അഹമ്മദ് (പശ്ചിമബംഗാള്‍) എന്നിവര്‍ 1925ല്‍ ഉത്തരപ്രദേശിലെ കാണ്‍പൂരില്‍ പ്രത്യേകയോഗം കൂടി സഖ. എസ് വി ഘാട്ടെ ആദ്യത്തെ ദേശീയ ജനറല്‍ സെക്രട്ടറിയായി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിച്ചതായി ആ പാര്‍ട്ടിയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

1937ല്‍ കണ്ണൂരില്‍ വെച്ചാണ് കേരളത്തില്‍ ആദ്യമായി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ കേരള ഘടകം രൂപീകരിച്ചത്. സ. ഇ എം എസ് നമ്പൂതിരിപ്പാട് എഴുതിയ ''കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍'' എന്ന പുസ്തകം ഒന്നാം ഭാഗം പേജ്-4 ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. 1937ലാണ് ജൂണിലോ- ജൂലായിലോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകം രൂപം കൊണ്ടത്. തികച്ചും രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഒന്നായിരുന്നു അത്. അതിലെ നാല് അംഗങ്ങള്‍-അന്തരിച്ച കൃഷ്ണപിള്ളയും. ദാമോദരനും ഇന്നും ജീവിച്ചിരിപ്പുള്ള എന്‍ സി ശേഖറും ഞാനും(ഇ എം എസ്) കോണ്‍ഗ്രസ് സോഷ്യലിസ്റ്റു പാര്‍ട്ടിയുടെ പ്രവര്‍ത്തകരായാണ് അറിയപ്പെട്ടുപോന്നത്.'' ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉടലെടുത്ത് 90 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സഖാ. നമ്പൂതിരിപ്പാട് പറയുന്നത് ശരിയാണെങ്കില്‍ കേരളത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനംആരംഭിച്ചത്.

സംസ്ഥാനത്ത് 76 വര്‍ഷത്തേയും ദേശീയതലത്തില്‍ 87 വര്‍ഷത്തേയും രാഷ്ട്രീയ പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളോട് പൊതു സമൂഹത്തിന് ഇപ്പോഴുള്ള അഭിപ്രായം നിരാശാജനകമാണ്. ഇന്ത്യയിലെ ബൂര്‍ഷ്വാ പാര്‍ട്ടിയെന്ന് ഇടതുപക്ഷം ആരോപിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിന്റെ സ്ഥാപകദിനമായ 1885 ഡിസംബര്‍ 28ന് ശേഷം പന്ത്രണ്ട് തവണ പിളര്‍ന്നുപ്പോള്‍ സോഷ്യലിസ്റ്റുകളെന്ന് സ്വയം അവകാശപ്പെടുന്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ തലത്തില്‍ 34 തവണ പിളര്‍ന്ന് പല ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), റെവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി(ആര്‍ എസ് പി), സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(എസ് യു സി ഐ), പ്രോളിട്ടേറിയന്‍ റവല്യൂഷനറി പാര്‍ട്ടി ഓഫ് ഇന്ത്യ(പി ആര്‍ പി ഐ), ഒറിസ്സാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ലാല്‍ നിഷാന്‍ പക്ഷ( എല്‍ എന്‍ പി), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് റവല്യൂഷനറി പാര്‍ട്ടിഓഫ് ഇന്ത്യ(സി പി ആര്‍ എം), യൂണൈറ്റഡ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(യു സി പി ഐ) കേരളത്തില്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി(സി എം പി-1986), ജനാധിപത്യ സംരക്ഷണ സമിതി(1994) തുടങ്ങിയ പാര്‍ട്ടികള്‍ ഇതിന് ഉദാഹരണങ്ങളാണ്.

എന്താണ് കമ്മ്യൂണിസം?

ഉല്‍പാദനോപകരണങ്ങളിലുള്ള സ്വകാര്യ ഉടമസ്ഥത അവസാനിപ്പിച്ച് പൊതു ഉടമസ്ഥത രൂപം കൊള്ളുന്ന സ്ഥിതിയെയാണ് കമ്മ്യൂണിസ്സമെന്ന് ഒരു കൂട്ടര്‍ അവകാശപ്പെടുമ്പോള്‍ ഉല്പാദനോപാധികള്‍ കൈയ്യടക്കിയ ന്യൂനപക്ഷം ഭൂരിപക്ഷത്തെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള പ്രസ്ഥാനവും പ്രത്യയശാസ്ത്രവുമാണ് കമ്മ്യൂണിസ്സമെന്ന് മറ്റൊരു ഗ്രൂപ്പുകള്‍ വാദിക്കുന്നു. ഇത്തരത്തിലുള്ള നേരിയ ആശയ വ്യത്യാസങ്ങളുടെ പേരിലാണ് കമ്മ്യൂണിസ്റ്റുകള്‍ 34 ഗ്രൂപ്പുകളായി വിഘടിച്ചു തൊഴിലാളി വര്‍ഗ്ഗത്തെ പാര്‍ട്ടി നേതൃത്വനിരയിലുള്ള സവര്‍ണ്ണ കമ്മ്യൂണിസ്റ്റ് സഖാക്കള്‍ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നത്. ഗ്രൂപ്പുകള്‍ എന്തും പറയട്ടെ.കമ്മ്യൂണിസറ്റ് ആചാര്യന്‍ ഡോ. കാര്‍റല്‍മാക്‌സ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ പഞ്ഞിട്ടുള്ളത് ശ്രദ്ധിക്കു തൊഴിലാളി വര്‍ഗ്ഗത്തെ ഭരണാധികാര വര്‍ഗ്ഗത്തിന്റെ നിലയിലേക്ക് ഉയര്‍ത്തുക, ജനാധിപത്യത്തിനുവേണ്ടിയുള്ള സമരത്തില്‍ വിജയം നേടുക'ക(കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ- മലയാളം തര്‍ജ്ജിമ. പേജ്-32)ഇതിനെയാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്സമായി വവക്ഷിച്ചിരിക്കുന്നത്. മഹാനായ ഡോ. ബി ആര്‍. അംബേദ്കറുടെ സാമൂഹ്യ ജനാധിപത്യവും (സോഷ്യല്‍ ഡെമോക്രസി) മാര്‍ക്‌സിന്റെ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യവും(Dictatorship of the proletariat))-തമ്മില്‍ എന്താണ് വ്യത്യാസം? മാര്‍ക്‌സ് നിര്‍വ്വചിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തെ അംബേദ്കര്‍ മര്‍ദ്ദിതര്‍ എന്ന് സംബോധന ചെയ്യുന്നു. കൂടാതെ സര്‍വ്വാധിപത്യം എന്ന വീക്ഷണത്തെ നിഷേധിച്ചുകൊണ്ട് പാര്‍ലമെന്ററി ജനാധിപത്യം ഉയര്‍ത്തിപ്പിടിച്ചു. ഇന്ത്യാ രാജ്യത്തെ ജാതി സാമൂഹത്തെ ശരിയായ വിധത്തില്‍ അപഗ്രഥിച്ചുകൊണ്ട് സാമൂഹ്യപരിവര്‍ത്തനത്തിന് യോജിച്ച പ്രായോഗിക മാര്‍ഗ്ഗംപാര്‍ലമെന്ററി ജനാധിപത്യമാണെന്ന് ഡോ. അംബേദ്കര്‍ വാദിക്കുകയും കാറല്‍ മാര്‍ക്‌സിന്റെ സര്‍വ്വാധിപത്യത്തെ തള്ളിക്കളയുകയുമാണ് ചെയ്തത്.

സമകാലികതയോട് ഒരു തുറന്ന സംവാദം - പലിത്രന്‍


ലോകം അനുദിനം മാറുന്നു, ഇന്ത്യ വികസിതമാകുന്നു, കേരളത്തിന്റെ മുഖഛായമാറുന്നു. നഗരങ്ങളുടെ രൂപഭാവങ്ങള്‍ മാറുന്നു, സമ്പന്ന സമുദായങ്ങളും, വ്യക്തികളും സമ്പത്തും സ്ഥാപനവും അധികാരവും കൈയ്യാളുന്നു. ഇവിടെയൊന്നും പ്രവേശനമില്ലാതെ, ആദിമജനവിഭാഗങ്ങള്‍ അവകാശ പ്രഖ്യാപനങ്ങള്‍ നടത്തിയാലോ, വന്‍ സമ്മേളനങ്ങള്‍ നടത്തിയാലോ ഭരണകൂടം, അധികാരികള്‍ തിരിഞ്ഞുനോക്കുന്നില്ല (സമുദായത്തിന്റെ പണം വെറുതെകളയുന്ന അശാസ്ത്രീയ നിലപാടുകള്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ അവസാനിപ്പിക്കണം). അപേക്ഷകള്‍ക്ക് പുല്ലുവില കല്‍പിക്കുന്നില്ല, ബഡ്ജറ്റില്‍ വികസന പദ്ധതികള്‍ ഇല്ല. എസ്.സി/എസ്.ടി പിന്നോക്ക വകുപ്പുകളിലെ പണം തന്നിഷ്ടം പോലെ കൈകാര്യം ചെയ്യുന്നു. വകമാറ്റി ചെലവഴിക്കപ്പെടുന്നു. വകുപ്പിലെ പണം ഗവണ്‍മെന്റ് ഉടമസ്ഥതയില്‍ മാത്രം ചെലവഴിക്കപ്പെടുന്നു. മാനവശേഷി വികസനവകുപ്പും ക്ഷേമ ഫണ്ടുകളും അവരവര്‍ക്ക് താത്പര്യമുള്ളവര്‍ക്ക് മാത്രം നല്‍കുന്നു. ഒരേ സാമൂഹ്യവിഭാഗത്തിലുള്ളവര്‍ നിരവധി സംഘടനകളായി വിഭജിച്ച് നിന്ന് ജന്മദിനങ്ങളും സമ്മേളനങ്ങളും സംഘടിപ്പിക്കുന്നു. യാത്രകള്‍,പര്യടനങ്ങള്‍ നടത്തിയാല്‍ പോലും ജനബാഹല്യമോ, എന്തെങ്കിലും നേട്ടമോ ഉണ്ടാക്കാന്‍ കഴിയാതെ പണം ചെലവ് ചെയ്യുന്നു. പ്രസംഗിച്ചു വൈരാഗ്യം തീര്‍ക്കുന്നു. ജനങ്ങളെ ചലിപ്പിക്കാനോ ഒരുമിപ്പിക്കാനോ കഴിയാതെ വരുന്നു. ഹൈന്ദവനവോത്ഥാനവും ക്രിസ്തുവിമോചനവും ആളെ കൂട്ടുന്നു. സ്വത്വബോധമുള്ള ആദിമ ജനവിഭാഗങ്ങള്‍ ഒരുമിക്കാന്‍ തയ്യാറാകുന്നില്ല. ഒരു നൂറ്റാണ്ടുമുമ്പ് സ്വന്തം സമൂഹത്തിലെ പൂര്‍വ്വീകര്‍ അനുഭവിച്ച കൊടിയ അടിമത്വാനുഭവങ്ങള്‍, പീഡനങ്ങള്‍ മനസ്സിലാക്കിയാല്‍ മതി. ആത്മാഭിമാന ബോധമുള്ളവര്‍ക്ക് പ്രതികരണ, പ്രതിരോധ സംഘമായി സംഘടിത ശക്തിയാകാന്‍... അതിനൊന്നും ആരും തയ്യാറാകുന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുകയാവും ഉത്തമം. ഒരു സാമൂഹ്യവിഭാഗം നൂറ്റാണ്ടുകളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന, ഇന്ന് അഭിമുഖീകരിക്കുന്ന, നാളെ അഭിമുഖീകരിക്കേണ്ട തീഷ്ണമായ ജീവിത പ്രശ്‌നങ്ങളോട് ആശങ്കയോ, ഉത്കണ്ഠയോ, പോരാട്ടമനസ്സോ, പ്രകടിപ്പിക്കുന്നില്ല. പ്രസംഗം, പ്രസംഗത്തില്‍മാത്രമൊതുങ്ങുന്നു. ഒരു സ്ഥലത്തും യോജിപ്പിന്റെ മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ എത്തുന്നില്ല. സമൂഹത്തെ ഒന്നടങ്കം ബാധിക്കുന്ന പ്രശ്‌നങ്ങളോട് സമഗ്രമായ വീക്ഷണത്തില്‍ നിന്നുകൊണ്ട് കൂട്ടുത്തരവാദിത്വത്തോടെ സംഘം ചേരാനോ, സമൂഹത്തിന്റെ ഘടനയെ മാറ്റിമറിക്കാനോ ഉദ്ബുദ്ധതയോടെ പ്രവര്‍ത്തനനിരതരാകാനോ തയ്യാറാകുന്നില്ല. സാമൂഹ്യ പ്രശ്‌നത്തെ, സാമൂഹ്യ ശാസ്ത്രപരമായും രീതിശാസ്ത്രപരമായും നിര്‍വ്വചിച്ചുകൊണ്ടുമാത്രമേ സാമൂഹ്യ പ്രശ്‌നത്തിന്റെ പൊതുരീതിശാസ്ത്രത്തെ വിപുലമാക്കാന്‍ കഴിയൂ... പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ... കുടുംബജീവിതങ്ങളെ തനതായി പു:നസംഘടിപ്പിച്ച് മാത്രമേ സാമൂഹ്യപരിവര്‍ത്തനത്തിന്റെ ബോധവല്‍ക്കരണം വികസിതമാക്കാന്‍ കഴിയൂ. കേവലം പരിപാടികള്‍ സംഘടിപ്പിക്കുകയും, ആഘോഷിക്കുകയും പിരിഞ്ഞുപോവുകയും ചെയ്യുന്ന ഉത്തരവാദിത്വമില്ലാത്ത ചെറുസംഘങ്ങള്‍, കാലഘട്ടം ആവശ്യപ്പെടുന്ന കര്‍മ്മസജ്ജതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ മുന്നോട്ടു പോകലിനെ തടയുകയേയുള്ളൂ. സമൂഹത്തില്‍ പരിവര്‍ത്തനം ഉണ്ടാകാതിരിക്കുന്നത് സാമൂഹ്യഘടന തെറ്റായ രീതിയിലും സാമൂഹ്യ മൂല്യം ജീര്‍ണതയിലും കിടക്കുന്നതുകൊണ്ടാണ്. അതു പരിഷ്‌കരിച്ച് ശരിയായ ഘടനയിലും മൂല്യബോധത്തിലും രൂപപ്പെടുത്തി കൂട്ടുത്തരവാദിത്വത്തോടെ കൃത്യമായ പദ്ധതിയില്‍ ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചാല്‍ സമൂഹത്തില്‍ പൊതുവായി പരിവര്‍ത്തനം ഉണ്ടാവും. ജനങ്ങളെ സംഘടിപ്പിക്കാന്‍ ഇതുവരെ ഉപയോഗിച്ച ഫ്രയിമുകള്‍/ഘടനകള്‍ ഒഴിവാക്കേണ്ടിവരും. ശേഷം കൃത്യമായ വ്യക്തമായ പൊതുപദ്ധതികളില്‍ സംയമനത്തോടെ, ആര്‍ജവത്തോടെ പ്രവര്‍ത്തിച്ച് വ്യക്തികുടുംബ കേന്ദ്രീകൃതമായി സാമൂഹ്യ മാറ്റത്തിന്റെ ജീവിത പുനഃസംഘാടന പദ്ധതിയിലൂടെ ഉയര്‍ന്ന ലക്ഷ്യങ്ങള്‍ സ്ഥാപിച്ച് പുതിയ ജീവിതത്തിനുവേണ്ടി സമൂഹത്തെ ഒന്നായി കണ്ടുകൊണ്ട് ഒന്നാം പാഠത്തില്‍ നിന്ന് ആരംഭിക്കേണ്ടിവരും. കേരളത്തിലെ ആദിമ ജനസമൂഹത്തില്‍ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ കഴിയും എന്നാല്‍ ഒരു സംഘടനയിലും പരിവര്‍ത്തനം ഉണ്ടാക്കാന്‍ കഴിയില്ല. അതുകൊണ്ട് അവ പിരിച്ചുവിടണം. ഒരു സാമൂഹ്യ വിഭാഗത്തിന്റെ പ്രശ്‌നം പരിഹരിക്കുന്നതിന് നിലവിലുള്ള ഘടന പര്യാപ്തമല്ല. തന്മൂലം പുതിയ ഘടന സൃഷ്ടിക്കേണ്ടിവരും പുതിയ സാമൂഹ്യ ഘടനയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സമൂഹം ഒന്നടങ്കം തയ്യാറാകണം. എന്നാല്‍ സാമൂഹ്യ പരിവര്‍ത്തനം ഉണ്ടാകും. ഇപ്പോഴത്തെ അവസ്ഥയില്‍ സമൂഹത്തെ ഒന്നായി കണ്ടുകൊണ്ട് ലക്ഷ്യബോധമുള്ള പ്രവര്‍ത്തന പദ്ധതിയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍ക്കും താല്‍പര്യമില്ല. തറ,പറ പറയാനും, മഹാന്മാരുടെ കഥകള്‍ പറഞ്ഞ് ജീവിതം കളയാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ധാരാളമാണ്. സംവാദങ്ങള്‍ സംഘടിപ്പിക്കുന്നത് എന്തിനുവേണ്ടിയാണെന്നോ, ആ സംവാദം പുതിയ എന്തെങ്കിലും സൃഷ്ടിക്കുന്നുണ്ടോ എന്നും ആലോചിക്കാതെ സംവാദം വീണ്ടും സംഘടിപ്പിക്കുക, സംവാദത്തിന്റെ അനന്തരഫലങ്ങള്‍/പ്രതിസന്ധികള്‍ വീണ്ടും സംവാദകരെ തന്നെ തളര്‍ത്തുന്ന അനുഭവങ്ങള്‍- എന്തെങ്കിലുമൊക്കെ ഈ കാലത്ത് സംഘടിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് സാമൂഹ്യപ്രതിബദ്ധതകൊണ്ടുതന്നെയാണ് എന്നത് സത്യമാണ്. സാമൂഹ്യമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ മാത്രം ആ മേഖലയില്‍ പരസ്പരം കണ്ടുമുട്ടുന്നു. പുതിയ ആരെങ്കിലും ആ മേഖലയിലേക്ക് വരുന്നുണ്ടോ ഇല്ലേയില്ല. ഇതാണ് സ്ഥിതി. എന്നാല്‍ വര്‍ഷങ്ങളായി ഒരു സമൂഹ ശരീരത്തെ വെട്ടിമുറിച്ച് ഓരോ കഷണവും ഡയറിയിലാക്കി കക്ഷത്തില്‍ വെച്ചുകൊണ്ടുനടക്കുന്ന ''ബഹുമാന്യര്‍ക്ക്'' ഒരു നാണവും മാനവുമില്ലാതെ ആവര്‍ത്തനവിരസമായ പഴങ്കഥകള്‍ പറഞ്ഞുനടക്കാനോ, നിസ്സാരകാര്യങ്ങള്‍ക്ക് തമ്മിലടിക്കാനോ യാതൊരു ഉളുപ്പുമില്ലാ... ലജ്ജാകരമായ സ്ഥിതിവിശേഷമാണിത്. കേരളസമൂഹത്തില്‍ ആത്മാഭിമാന ബോധമുള്ള വ്യക്തികളല്ല ഉള്ളത്. നവോത്ഥാനനായകരെ ആത്മാഭിമാന സ്തംഭങ്ങളാക്കിമാറ്റി കഥകള്‍ പറഞ്ഞ് ഉള്‍പ്പുളകം കൊള്ളുന്ന കാഥികര്‍ മാത്രമാണുള്ളത്. ഈ അവസ്ഥ നിര്‍ബന്ധമായും മാറണം.

സമകാലികമായി സ്വന്തം സമൂഹം, ജനത അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ആത്മാഭിമാന ബോധത്തോടെ നെഞ്ചിലേറ്റി സംഘടിതമായ പോരാട്ടം നടത്താനുള്ള ശ്രമങ്ങളോ സ്വാതന്ത്ര്യബോധമോ, അഭിമാനബോധമോ, ആത്മാര്‍ത്ഥതന്റേടങ്ങളോ കൂട്ടുത്തരവാദിത്വ സംഘാടകത്വമോ രൂപപ്പെടുത്താന്‍ ക്രിയാത്മകമായി, ആത്മാര്‍ത്ഥമായി ആരും തയ്യാറല്ല. അതിന് ആരെങ്കിലും മുതിര്‍ന്നാല്‍ പിന്തുണയ്ക്കുകയുമില്ല, മറിച്ച് അവനെയെങ്ങനെ തറപറ്റിക്കണം എന്ന് ഗുഢാലോചന നടത്തുന്ന മാന്യന്മാരാണ് ഭൂരിഭാഗവും എന്നതാണ് യാഥാര്‍ത്ഥ്യം. നേരില്‍ കാണുമ്പോള്‍ സത്യസന്ധതയും, അല്ലാത്തപ്പോള്‍ പാരവെച്ചും ഗൂഢസംഘാടകത്വമാണ് പലരും നടത്തുന്നത്. കൂട്ടത്തില്‍ കൂടിനിന്നിട്ട് സത്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ ഒഴിവാക്കണം. പല തിക്തമായ അനുഭവങ്ങളും അങ്ങനെയുള്ളവര്‍ക്ക് ഉണ്ടായിട്ടുണ്ട്. ഇനിയും അങ്ങനെയുണ്ടാവും. പല ഉദാഹരണങ്ങളുമുണ്ട് ചൂണ്ടിക്കാട്ടാന്‍. സമൂഹം പരിഷ്‌കരിക്കപ്പെടുമ്പോള്‍ പലരും പുറത്താകും. അതു സ്വന്തം കുറ്റംകൊണ്ട്തന്നെയാണ്. അതിനു സ്വയം പരിഷ്‌കരിച്ചു പ്രവര്‍ത്തിക്കുക എന്നു മാത്രമേ പറയുവാനുള്ളൂ. കാരണം നൂറ്റാണ്ടുകളായ അടിമത്തത്തിനെതിരെ വിമോചന പ്രത്യയശാസ്ത്രം കെട്ടിപ്പടുക്കുന്ന പ്രവര്‍ത്തന പദ്ധതിയാണിത്. ഒരു നൂറ്റാണ്ടിനു മുമ്പുവരെ സ്വസമൂഹത്തിലുള്ളവര്‍ അനുഭവിച്ച കിരാതമായ ഭീകര അടിമത്വത്തെകുറിച്ച് അല്പം ചിന്തിച്ചാല്‍ ഇന്നത്തെ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഗൗരവമായ മാറ്റം ഉണ്ടാക്കാന്‍ കഴിയും. ആത്മവഞ്ചകരുടെ നിര സമൂഹത്തില്‍ പടര്‍ന്നുപന്തലിച്ചിരിക്കുകയാണ്. പിരിവെടുക്കാന്‍ സംഘടിപ്പിക്കുന്ന ലക്ഷ്യബോധമില്ലാത്ത ചര്‍ച്ചകള്‍, സമ്മേളനങ്ങള്‍, പര്യടനങ്ങള്‍, പ്രഖ്യാപനങ്ങള്‍ സമുദായത്തിന്റെ പണം ദുര്‍വിനിയോഗം ചെയ്യുന്നു. ക്രിയാത്മകമായി അതാതു സംഘടനകള്‍തന്നെ ഈ പണം വിനിയോഗിച്ചാല്‍ ആ സംഘടനയ്ക്കുതന്നെ വളരെ മാറ്റം ഉണ്ടാകും. അതു മനസ്സിലാക്കാനും അവര്‍ക്കാകുന്നില്ല. അതോടൊപ്പംതന്നെ മനസ്സിലാക്കേണ്ട ഒരു കാര്യമാണ് സാമൂഹ്യമാറ്റത്തിന്റെ പരിവര്‍ത്തന പ്രക്രിയയും ആരും സഹായഹസ്തം കാണിക്കുകയില്ല. ഇതിനെ അതിജീവിക്കാന്‍ പ്രാപ്തിയുള്ള സംഘാടകത്വ കൂട്ടുത്തരവാദിത്വം സത്യസന്ധമായി ഉണ്ടാവണം.