"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2014, സെപ്റ്റംബർ 30, ചൊവ്വാഴ്ച

ശ്രീലങ്കന്‍ കവിത: ഒപ്പാരി* - കൃശാന്തി രത്‌നരാജ് / പരിഭാഷ: ബിനു എം പള്ളിപ്പാട്


ബിനു 

ഇവിടെ എന്റെ
മണ്ണും വിണ്ണും ചെടിയും
കൊടിയും ചേര്‍ന്ന
ചരാചരങ്ങളും
മധുരമായ
പാടല സസ്യങ്ങളും
ഭാവികാല യാത്രകളുടെ
കല്പനകളും
എഴുതപ്പെടാതെ
പോയല്ലോ.....


മാട്ടക്കളപ്പ് ,കിഴക്കന്‍ ശ്രീലങ്ക (1973-1995)
---------------------
*ഒപ്പാരി - മരണ സമയങ്ങളില്‍ പാടുന്ന സങ്കടപ്പാട്ട് .

2014, സെപ്റ്റംബർ 29, തിങ്കളാഴ്‌ച

ശുഭാനന്ദ ഗുരുദേവദര്‍ശനം: ശാന്തിയുടെ വെള്ളിവെളിച്ചം - രാമചന്ദ്രന്‍ മുല്ലശ്ശേരി


രാമചന്ദ്രന്‍ മുല്ലശ്ശേരി 
ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ താലൂക്കില്‍ ബുധനൂര്‍ പഞ്ചായത്തിലെ കടമ്പൂര്‍ എന്ന ഗ്രാമത്തില്‍ പഴയകോണത്തു കുടുംബത്തുനിന്നും പ്രസിദ്ധമായ എണ്ണക്കാട്ടു കൊട്ടാരം വക കൃഷിയിടങ്ങള്‍ക്ക് കാവല്‍ കിടക്കാനും കൊട്ടാരത്തിലേക്ക് ആവശ്യമായ കൊട്ട, വട്ടി, മുറം, പനമ്പ് തുടങ്ങിയവ നിര്‍മ്മിച്ചു നല്‍കുന്നതിനായി ബുധനൂര്‍ പടിഞ്ഞാറ്റും മുറിയില്‍ കുലാക്കല്‍ എന്ന് കുടുംബപ്പേരിട്ട് കുടിയിരുത്തിയ പറയ (സാംബവ) ക്കുടിലില്‍ ഇട്ട്യാതിയുടേയും കൊച്ചു നീലിയുടേയും ഏക മകനായി കൊല്ലവര്‍ഷം 1057 മേടം 17 വെള്ളിയാഴ്ച പുലര്‍ച്ചെ പൂരം നക്ഷത്രത്തില്‍ പിറവിയെടുത്ത പാപ്പന്‍കുട്ടിയെന്ന ബാലനാണ് പില്ക്കാലത്ത് ജാതിയധികാരത്തിന്റെ കൊടിക്കൂറയേന്തിയ യാഥാസ്ഥിതികത്വത്തിന്റെ നെഞ്ചിലേക്ക് വിജ്ഞാനത്തിന്റേയും വിവേകത്തിന്റേയും വളിച്ചമാകുന്ന വജ്രസൂചി കടത്തിവിട്ട് കാടത്തത്തില്‍ നിന്നും മനുഷ്യത്വത്തിലേക്കും സമത്വത്തിലേക്കും പരിവര്‍ത്തനം ചെയ്യിപ്പിച്ച് ശാന്തിയുടേയും സമാധാനത്തിന്റേയും ആത്മീയ മോചനത്തിന്റെ ദിവ്യാനുഭൂതി അനുഭവവേദ്യമാക്കിയ ഋഷിവര്യന്‍ ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവന്‍
Poem: In solidarity with the STAND UP protest - By Chandramohan


ChandramohanWe used to  refer to ourselves in third person
We now stand up
to own the land
below our feet
to entomb our names
in alphabets of our tongue.

2014, സെപ്റ്റംബർ 28, ഞായറാഴ്‌ച

ദലിത് പ്രശ്‌നങ്ങളിലെ കാണാപ്പുറങ്ങള്‍ - അഡ്വ. സി കെ തങ്കപ്പന്‍


ഉപജാതി സംഘടനകള്‍ ആ ഉപജാതിയില്‍ പെട്ടവരുടേയും ആ സംഘടനയിലെ അംഗങ്ങളുടേയും ആനുകാലിക പ്രശ്‌നങ്ങളെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. ദലിത് സമൂഹത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കാത്ത ഉപജാതി സംഘടനാ നേതൃത്വം എല്ലാ ദലിത് ഉപജാതികളുടേയും അടിസ്ഥന പ്രശ്‌നങ്ങള്‍ ഒന്നാണെന്ന യാഥാര്‍ത്ഥ്യം അറിയേണ്ടിയിരിക്കുന്നു.

ദലിത് സംഘടനാ നേതാക്കളും പട്ടികജാതി വര്‍ഗ്ഗ സംഘടനാ നേതാക്കളും ഡോ. അംബേഡ്കര്‍, മഹാത്മാ അയ്യന്‍കാളി തുടങ്ങിയവരുടെ പേരില്‍ സംഘടന ഉണ്ടാക്കുന്നവരും ദലിത് സമൂഹത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. ദലിതര്‍ നേരിടുന്ന ആനുകാലിക വിഷയങ്ങളാണ് എല്ലാവരുടേയും ഏക വിഷയം. ദലിത് പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കുന്നവരും എഴുതുന്നവരും മാര്‍ക്‌സിയന്‍ വിഷയങ്ങളുടെ വെളിച്ചത്തിലാണ് ദലിത് പ്രശ്‌നങ്ങളെ കാണുവാന്‍ ശ്രമിക്കുന്നത്....


അഭിമുഖം: കേരളത്തിലെ പ്രഥമ ദലിത് സാമൂഹ്യപ്രസ്ഥാനം - പി ഡി അനില്‍ കുമാര്‍ / സൈന്ധവമൊഴി


പി ഡി അനില്‍കുമാര്‍ 
കല്ലറ സുകുമാരന്റെയും പോള്‍ചിറക്കരോടിന്റെയും സംഭാവനകള്‍ കേരളത്തിലെ ദലിത് രാഷ്ട്രീയത്തിനും സാഹിത്യത്തിനും വളരെ ഗണനീയമാണ്. ഇതിനെക്കുറിച്ച് എന്തുപറയുന്നു?

കല്ലറ സുകുമാരനും പോള്‍ ചിറക്കരോടും ദലിതര്‍ക്കു നല്‍കിയ രാഷ്ട്രീയ - സാഹിത്യ സംഭാവനകള്‍ അമൂല്യമാണ്. ദലിത് രാഷ്ട്രീയ രംഗത്ത് കല്ലറ സുകുമാരന്റെ പ്രസ്ഥാനം അത്ര വലിയ പ്രസ്ഥാനമൊന്നുമല്ല. എന്നാല്‍ കേരളത്തിലെ ദലിതര്‍ക്കിടയില്‍ രൂപപ്പെട്ട മുഴുവന്‍ സമരങ്ങള്‍ക്കും കല്ലറ സുകുമാരന്റെ ദര്‍ശനങ്ങളുടെ സ്വാധീനം ഉണ്ട്. കല്ലറ സുകുമാരന്‍ പഠിപ്പിച്ച അംബേഡ്കറിസത്തില്‍ അധിഷ്ഠിതമായ സമരം ദലിത് സംഘടനകള്‍ പിന്‍തുടരുന്നു. ബംഗാളിലെ സി പി എം ദലിതരെ അടിച്ചമര്‍ത്തിയപ്പോള്‍ അവര്‍ മാവോയിസ്റ്റുകളായി. എന്നാല്‍ കേരളത്തിലെ സി പി എം ന്റെ അടിച്ചമര്‍ത്തല്‍ ദലിതര്‍, ദലിതരായി നിന്നുകൊണ്ടുതന്നെ നേരിട്ടു. അതിന് കരുത്തുപകര്‍ന്നത് കല്ലറ സുകുമാരന്റെ ദര്‍ശനങ്ങളാണ്. ഒടുവില്‍ സി പി എം ന് ദലിത് സംഘടന സ്വന്തമായി ഉണ്ടാക്കേണ്ടിവന്നു. സാഹിത്യ രംഗത്ത് പോള്‍ ചിറക്കരോടിന്റെ തൂലികത്തുമ്പത്തുനിന്നും അടര്‍ന്നുവീണ മണിമുത്തുകളുടെ മൂല്യം ഇന്നത്തെ തലമുറക്ക് അളക്കാന്‍ കഴിയുന്നതല്ല. അതിന്റെ മൂല്യം തിരിച്ചറിയുന്ന ഒരു തലമുറ വളര്‍ന്നു വരികതന്നെ ചെയ്യും. അന്നേ പോള്‍ ചിറക്കരോട് ശരിയായി വിലയിരുത്തപ്പെടുകയുള്ളൂ.....


കഥകള്‍: സുരേഷ് മറ്റത്തൂര്‍സുരേഷ് മറ്റത്തൂര്‍ 
സ്‌കാനിങ്

മതം വേണ്ട, ജാതി വേണ്ട, ഞാനെന്റെ പൂണൂല് പോലും പൊട്ടിച്ചെറിഞ്ഞു എന്നൊക്കെ ഗ്രാമസഭകളില്‍ പ്രസംഗിക്കുന്നുണ്ടെങ്കിലും രജിസ്റ്ററില്‍ ഒപ്പിടുമ്പോള്‍ വിഷ്ണു നമ്പൂതിരി എന്നെഴുതാന്‍ മറക്കാറില്ല. ഏക മകള്‍ അന്യജാതിക്കാരനെ പ്രണയിക്കുന്നുണ്ടെന്ന റിഞ്ഞപ്പോഴുണ്ടായ നെഞ്ചുവേദനയെത്തുടര്‍ന്ന് സ്‌കാനിങ് ചെയ്തപ്പോള്‍ കണ്ടത് അസ്ഥികളില്‍ ചുറ്റിക്കിടക്കുന്ന പൂണൂലുകളായിരുന്നു.
വര : ഇ വി അനില്‍ 

വാമനപാദം 

ആദിവാസികളൊഴികെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മാത്രം കയറിയിട്ടുള്ള തേന്‍മലയിലൊരു കുരിശ് കണ്ടെന്ന വാര്‍ത്ത അടിവാരത്തിലെ ചായക്കടയിലുമെത്തി. അത്ഭുതകുരിശിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ കാട്ടുതീ പോലെ പടര്‍ന്നു. ഇടവകയിലെ ഗൗരവമായ ചര്‍ച്ചയ്‌ക്കൊടുവില്‍ വനംവകുപ്പ്, കലക്ടര്‍, തഹസില്‍ദാര്‍, വില്ലേജാഫീസര്‍, ചാനലുകാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ സംഘം മലകയറിയിറങ്ങി കുരിശുമലയെന്ന ഓമനപ്പേര് സ്ഥാപിച്ചെടുത്തു. ഇന്നിപ്പോള്‍ കുരിശുമലയിലേക്ക് വിശ്വാസികളുടെ പ്രവാഹമായിത്തീര്‍ന്നു. കുരിശിന്റെ വഴിയിലേക്ക് മൂന്ന് ഏക്കര്‍ പതിച്ചുകൊടുത്തപ്പോള്‍ മരക്കുരിശിന്റെ ഭാഗ്യം പോലുമില്ലാത്ത ആദിവാസികളെ മറ്റൊരു പെരുംകാട്ടിലേക്ക് ആട്ടിയോടിച്ചു. 

ചൂടാത്ത പൂവ്

വിടര്‍ന്നു നില്‍ക്കുന്ന പൂവിനോട് 'പ്രണയം'
പറിച്ചെടുത്താല്‍ 'വിവാഹം'
പറിച്ചെടുത്ത പൂവിനെ പ്രണയിക്കുന്നതാണ് 'ജീവിതം'

മരണഭാഷ

'അമ്മി' മിക്‌സിയിലും
'ഉരല്‍' ഗ്രൈന്ററിലും കിടന്ന് അരഞ്ഞുപോയി.

വെള്ളിക്കര ചോതിയും പുല്ലാട്ട് ലഹളയും - എം എ വിജയന്‍ കവിയൂര്‍


എം എ വിജയന്‍ 
മനുഷ്യത്വം മരവിച്ച ഒരു സമൂഹത്തിന്റെ ചവിട്ടിയില്‍ നിന്നും അധഃസ്ഥിത ജനവിഭാഗത്തെ കൈപിടിച്ചു യര്‍ത്തിയ അംബേഡ്കറും അയ്യന്‍കാളിയും വെള്ളിക്കര ചോതിയും പാമ്പാടി ജോണ്‍ജോസഫും പൊയ്കയില്‍ കുമാരഗുരുദേവനും കവിയൂര്‍ കെ കെ കൊച്ചുകുഞ്ഞും തിരുവാര്‍പ്പു കുട്ടനും കവിയൂര്‍ കെ സി രാജും ഒക്കെ എറിഞ്ഞുവിട്ട ഏറുപമ്പരത്തിന്റെ മുഴക്കം ഇന്നും പ്രതിധ്വനിക്കുന്ന കേരളനാട്ടില്‍ കുത്തിയെടുത്താല്‍ ഒരു നേരത്തെ കഞ്ഞിക്കുമാത്രം കഷ്ടിതികയുന്ന നെല്ലു കൂലിയായി സ്വീകരിച്ചും പകലന്തിയോളം പണിയെടുത്തും കൊടിയ മര്‍ദ്ദനങ്ങളേറ്റുവാങ്ങി ക്കഴിഞ്ഞിരുന്ന ഒരു തലമുറയെ കുറഞ്ഞ പക്ഷം തങ്ങള്‍ മനുഷ്യരാണ് എന്ന തോന്നലെങ്കിലും ഉണ്ടാക്കിക്കൊടുത്ത മഹാന്മാരുടെ പാവനസ്മരണക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്, സ്വന്തം ജനം മറന്ന, അല്ലെങ്കില്‍ മറയ്ക്കപ്പെട്ട വെള്ളിക്കര മത്തായി (വെള്ളിക്കര ചോതി) യുടെ ജീവിതത്തിലേക്ക് നമുക്കൊന്ന് കടന്നു ചെല്ലാം. അന്നത്തെ അടിമ അടിയാള വര്‍ഗത്തിന്റെ ജീവിതം ഏറെ പരിതാപകരമായിരുന്നു. പൊതുവഴിയില്‍ നടക്കരുത്, കുടചൂടരുത്, രാവിലെ 11 മണുക്കുമുമ്പും വൈകുന്നേരം 3 മണിക്കു ശേഷവും പുറത്തിറങ്ങറുത്! പ്രസ്തുത സമയങ്ങളിലാണേ്രത നിഴല്‍ വീഴ്ചയുണ്ടാകുന്നത്! ഈ സമയങ്ങളില്‍ നാട്ടുപാത ഉപയോഗിക്കരുത്. കുടിലുകളില്‍ വിലപിടിച്ചതൊന്നും പാടില്ല. മണ്‍ചട്ടികളേ ഉപയോഗിക്കാവൂ. കന്നുകാലികളെ വളര്‍ത്താന്‍ പാടില്ല.....


മൂലൂര്‍ എസ് പദ്മനാഭപ്പണിക്കര്‍ - ഡോ. കെ കെ ഇന്ദിര


മൂലൂര്‍ 
ചെങ്ങന്നൂരിനടുത്തുള്ള ഇടനാട്ടില്‍ മൂലൂര്‍ ശങ്കരന്‍ വൈദ്യരുടെയും വെളുത്തകുഞ്ഞമ്മയുടെയും ഏക പുത്രനായി 1869 ല്‍ മൂലൂര്‍ ജനിച്ചു. വൈദ്യവൃത്തിയും ജ്യോത്സ്യവും പരമ്പരയാ അനുഷ്ഠിക്കുക നിമിത്തം മൂലൂര്‍ കുടുംബത്തിന് സാമ്പത്തികശേഷി വേണ്ടുവോളമുണ്ടാ യിരുന്നു. കുടിപ്പള്ളിക്കൂടത്തില്‍ അയിത്തജാതി ക്കാര്‍ക്കായി പ്രത്യേകം കെട്ടിയ പുരയിലിരുന്നു പഠിക്കാന്‍ ബാലനായിരിക്കുമ്പോഴേ മൂലൂര്‍ വിസമ്മതിച്ചു. ആശാനെ വീട്ടില്‍ വരുത്തിയാണ് സംസ്‌കൃതവിദ്യാഭ്യാസം നേടിയത്. പില്ക്കാലത്ത് സംസ്‌കൃതാധ്യാപനം തൊഴിലായി സ്വീകരിച്ചതുനിമിത്തം പണിക്കരാശാന്‍ എന്ന പേരില്‍ മൂലൂര്‍ പ്രസിദ്ധനായി. 

ജാതിവ്യവസ്ഥിതിയുടെ നിരര്‍ത്ഥകതയും ക്രൂരതയും വെളിവാക്കി അതിനെതിരേ നീങ്ങാനുള്ള ശ്രീനാരായണ ഗുരുവിന്റെ ഉദ്‌ബോധനങ്ങള്‍ ശ്രവണമാത്രയില്‍ത്തന്നെ ദിവ്യമന്ത്രങ്ങളായി കൈക്കൊണ്ടു മൂലൂര്‍. അവ പ്രചരിപ്പിക്കുകയും പ്രായോഗികമാക്കുകയും ചെയ്ത പ്രഥമസ്ഥാനീയരില്‍ ഒരാളായിത്തീര്‍ന്ന അദ്ദേഹം ഉന്നതാനായ ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവായി. എസ്എന്‍ഡിപി യോഗത്തിനു മുമ്പുതന്നെ മൂലൂര്‍ അവര്‍ണജാതിക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ മുന്നിട്ടിറങ്ങിക്കഴിഞ്ഞിരുന്നു. യോഗം സ്ഥാപിച്ചപ്പോള്‍ അതിന്റെ പ്രാരംഭ നേതാക്കന്മാരിലൊരാളായി അദ്ദേഹം. 

സ്വന്തം സമുദായത്തിലുള്ളവര്‍ക്കുവേണ്ടി മാത്രമല്ല ആ മനുഷ്യസ്‌നേഹി പ്രവര്‍ത്തിച്ചത്. തങ്ങളേക്കാള്‍ താഴ്ന്ന അവസ്ഥയില്‍ കഴിഞ്ഞിരുന്ന അധഃകൃത ജാതിക്കാരുടെ ഉന്നമനത്തിനുവേണ്ടി ഹൃദയപൂര്‍വം അദ്ദേഹം കര്‍മ്മ നിരതനായി. ദുരിതത്തിലാഴ്ന്നു കിടന്നിരുന്ന ആ മനുഷ്യപ്പുഴുക്കളെ കരക്കു കയറ്റുന്നതിന് പുലയരാദി സമുദായങ്ങള്‍ക്കു മാര്‍ഗ നിര്‍ദ്ദേശം നല്‍കുകയും അവരില്‍ കര്‍മ്മവീര്യം പകരുകയും ചെയ്തു. സ്വന്തം ദിനാന്ത്യക്കുറിപ്പുകള്‍ ഈ വക പ്രവര്‍ത്തനങ്ങളുടെ സാക്ഷ്യ പത്രങ്ങളായി നിലകൊള്ളുന്നു. ഇരുളിലുഴലുന്ന ഒരു ജനതയെ പുതുപുലരി കാണിക്കുവാനായി അക്ഷീണം പ്രയത്‌നിച്ച ഉന്നത വ്യക്തിയുടെ ഹൃത്സ്പന്ദങ്ങള്‍ തുടിച്ചു നില്‍ക്കുന്നുണ്ട് മൂലൂരിന്റെ ഡയറിക്കുറിപ്പുകളില്‍. അദ്ദേഹത്തിന്റെ ശ്രമഫലമായി ശ്രീമൂലം പ്രജാസഭയിലേക്ക് കുറുമ്പന്‍ ദൈവത്താര്‍ എന്ന അധഃകൃതന്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 

എസ്എന്‍ഡിപി യോഗത്തിന്റെ 12 ആം വാര്‍ഷികം മുതല്‍ മൂലൂര്‍ യോഗം ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ടു. 1914 മുതല്‍ 14 വര്‍ഷം തുടര്‍ച്ചയായി തിരുവിതാംകൂര്‍ പ്രജാസഭയില്‍ മൂലൂര്‍ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. അധികാരികളുടെ മുന്നില്‍ തങ്ങളുടെ അവസ്ഥകളെപ്പറ്റി നിവേദനമര്‍പ്പിച്ച് അവര്‍ണ ജാതിക്കാര്‍ക്കായി പല ആനുകൂല്യങ്ങലും നേടിയെടുക്കാന്‍ കാര്യമാത്രപ്രസക്തമായ പ്രജാസഭാ പ്രസംഗങ്ങളിലൂടെയും മൂലൂരിന് സാധിച്ചു. 1930 ല്‍ ഇറിഗേഷന്‍ കമ്മിറ്റിയിലെ ഒരംഗമായി ഗവണ്‍മെന്റില്‍ നിന്നും അദ്ദേഹത്തെ തെരഞ്ഞെടുത്തു. പക്ഷെ അതിനടുത്ത വര്‍ഷം മസൂരി രോഗബാധ ആ വിലപ്പെട്ട ജീവന്‍ അപഹരിക്കുകയും ചെയ്തു.

കര്‍മനിരതമായ ജീവിതം നയിച്ച മൂലൂര്‍ ഒട്ടുവളരെ സാഹിത്യ സൃഷ്ടികള്‍ക്ക് ജന്മം നല്‍കി. കേവലം 17 ാമത്തെ വയസ്സില്‍ പെരുനെല്ലി കൃഷ്ണന്‍ വൈദ്യര്‍, വെളുത്തേരില്‍ കേശവന്‍ വൈദ്യര്‍, എന്നീ അവര്‍ണ കവികളുടെ പിന്‍ഗാമി യായി അദ്ദേഹം മലയാള കാവ്യലോകത്ത് പ്രവേശിച്ചു. സാമൂഹിക പ്രസക്തിയുള്ളതും അല്ലാത്തവയുമായി 33 കാവ്യങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. സാമാന്യ ജനത്തിന് ഏറ്റവും അടുപ്പമുള്ള ലളിതമായ മലയാള ശൈലിയാണ് അദ്ദേഹം കാവ്യ രചനക്ക് സ്വീകരിച്ചത്. സാമൂഹിക പരിവര്‍ത്തനത്തിനു തകിയ മൂലൂര്‍ കവിതകളെ വിശദമായ പഠനത്തിനു വിധേയമാക്കും മുമ്പ് അദ്ദേഹത്തിന്റെ ഇതരകാവ്യങ്ങളെ പൊതുവായൊന്ന് സൂചിപ്പിക്കേണ്ടതുണ്ട്.

2014, സെപ്റ്റംബർ 27, ശനിയാഴ്‌ച

ഇന്ത്യയിലെ മുഴുവന്‍ പട്ടിക വിഭാഗക്കാരും അരുന്ധതി റോയിയുടെ പിന്നില്‍ അണിനിരക്കണം - ളാഹ ഗോപാലന്‍


ളാഹ ഗോപാലന്‍ 
സാധുജന പരിപാലനസംഘം സ്ഥാപകനും അധഃസ്ഥിത ജനവിമോചകനുമായ മഹാത്മാ അയ്യന്‍കാളിയെക്കുറിച്ചു പ്രശസ്ത സാഹിത്യകാരിയും, അധഃസ്ഥിത ജനതയോട് ആഭിമുഖ്യവുമുള്ള അരുന്ധതി റോയി പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് ളാഹഗോപാലന്‍ പറഞ്ഞു. കേരള സര്‍വകലാശാലയിലെ അയ്യന്‍കാളി ചെയര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഗാന്ധിജിയെക്കുറിച്ച് അരുന്ധതി റോയി പറഞ്ഞത് യാഥാര്‍ത്ഥ്യമാണ്. ആധുനിക ഇന്ത്യയില്‍ ഗാന്ധി വിമര്‍ശനത്തിന് വിധേയമാകുന്നതില്‍ ആരും വ്യാകുലപ്പെട്ടിട്ട് കാര്യമില്ല. സത്യത്തിന് നിരക്കുന്ന അരുന്ധതിയുടെ വിമര്‍ശനങ്ങള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ സ്വീകരിക്കുന്നതിന് പകരം ചില കപട ഗാന്ധിവാദികള്‍ നടത്തുന്ന ജല്പനങ്ങള്‍ അവജ്ഞയോടെ ജനം തള്ളിക്കളയും. സഞ്ചാരസ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസ അവകാശങ്ങള്‍ക്കും വേണ്ടി പോരാടി വിജയം വരിച്ച മഹാത്മാ അയ്യന്‍കാളിയുടെ പേരാണ് യഥാര്‍ത്ഥത്തില്‍ കേരള സര്‍വകലാശാലക്ക് നല്‍കേണ്ടിയിരുന്നതെന്നുള്ള അരുന്ധതി റോയിയുടെ വാദം നൂറുശതമാനം ശരിയാണ്. അല്ലാതെ തോട്ടിപ്പണി കുലത്തൊഴിലാണെന്നും അതില്‍ അഭിമാനം കൊള്ളണമെന്നുമുള്ള ഗാന്ധിജിയുടെ ജല്പനങ്ങളെ കാലം തിരിച്ചറിഞ്ഞ് അവഗണിച്ചതാണ്. വിദേശ രാജ്യങ്ങളില്‍ പോലും മനുഷ്യവിസര്‍ജ്യം മനുഷ്യര്‍ കോരുന്നത് നിയമം മൂലം നിരോധിക്കുമ്പോഴും അത് ആചാരമാണെന്ന് കല്പിക്കുന്ന ഇന്ത്യന്‍ വ്യവസ്ഥിതിയെ അനുകൂലിച്ച ഗാന്ധിജിയെ ആശയപരമായി എതിര്‍ക്കുന്നതില്‍ എന്തുതെറ്റാണുള്ളത്. ഇവയൊക്കെ ഗാന്ധിനിന്ദയാണെന്ന് പറഞ്ഞ് പരിതപിക്കുന്ന കപട ഗാന്ധിയന്മാര്‍ക്കെതിരേയാണ് യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ കേസ് എടുക്കേണ്ട തെന്നും ളാഹ പറഞ്ഞു. ഗാന്ധിജിയുടെ പേരാണോ സര്‍വകലാശാലകള്‍ക്കി ടേണ്ടതെന്നും ളാഹ ചോദിച്ചു. മനുഷ്യന്‍ തുല്യതക്കുവേണ്ടിയാണ് പോരാട്ടങ്ങള്‍ നടത്തിയിട്ടുള്ളത്. 

അയ്യന്‍കാളിയും അംബേഡ്കറും നടത്തിയ സമരങ്ങളും തുല്യതക്ക് വേണ്ടിയുള്ളതായിരുന്നു. കപട രാജ്യസ്‌നേഹം വരും തലമുറക്കും അപകടമാണ്. ഈ സര്‍വകലാശാലകളില്‍ സാമൂഹ്യ നന്മയുടെ നേര്‍ അവകാശികളായ മഹാത്മാ അയ്യന്‍കാളിയുടേയും ഡോ. അംബേഡ്കറുടേയും ജീവിതഗന്ധിയായ ചരിത്രങ്ങള്‍ പുതിയ തലമുറയെ പഠിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. തൂമ്പക്ക് അരിവാളും കലപ്പക്ക് കുട്ടയുമെന്നപോലെ പട്ടിക വിഭാഗക്കാരുടെ കുടുംബാംഗങ്ങള്‍ എല്ലാം നമ്മുടെ ജീവിത സമത്വത്തിനായി ഒരുമിച്ചു നില്ക്കണം. അങ്ങനെയെങ്കില്‍ പട്ടിക വിഭാഗക്കാരന്റെ അവകാശങ്ങള്‍ക്കായി തൂലിക പടവാളാക്കുന്ന അരുന്ധതി റോയിയുടെ പിന്നില്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്നും ളാഹ ഗോപാലന്‍ പറഞ്ഞു. ചെങ്ങറ ഭൂസമരത്തിന്റെ 7 ആം വാര്‍ഷികദിന ത്തോടനുബന്ധിച്ച് കോന്നി ചന്തമൈതാനിയില്‍ സംഘടിപ്പിച്ച പൊതുയോഗ ത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ളാഹ. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ അധ്യക്ഷനായ യോഗം പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ സി പി ജോണ്‍ ഉത്ഘാടനം ചെയ്തു.

സെപ്തംബര്‍ 28 : സി ടി സുകുമാരന്‍ IAS ദിനം


സി ടി സുകുമാരന്‍ 
1992 ല്‍ കൊലചെയ്യപ്പെട്ട IAS ഉദ്യോഗസ്ഥനാണ് ദലിത് സമുദായത്തില്‍ നിന്നുള്ള സി ടി സുകുമാരന്‍. തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ കലക്ടറായിരിക്കുകയും ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലും തുടര്‍ന്ന് എറണാകുളത്ത് MPEDA (മറൈന്‍ പ്രോഡക്ട് എക്‌സോര്‍ട്ടിങ് ഡലലപ്‌മെന്റ് അതോറിട്ടി) യുടെ ചെയര്‍മാനായിരിക്കു മ്പോഴാണ് സി ടി സുകുമാരന്റ ദാരുണമായ അന്ത്യം. സംവരണം 'കാര്യക്ഷമതയെ കുറക്കു'മെന്ന സവര്‍ണപക്ഷ നിലപാടുകള്‍ പൊതുസമൂഹത്തില്‍ തീവ്രമായിരുന്ന കാലത്ത് അതിന്റെ പൊള്ളത്തരങ്ങള്‍ക്കെതിരേ പൊരുതിനേടിയ വിജയവുമായി സേവനം തുടരുകയായി രുന്നു സുകുമാരനപ്പോള്‍. സുകുമാരന്റെ 'കഴിവു'കള്‍ തിരിച്ചറിയപ്പെട്ടതിന്റെ ഫലമായാണ് എം എ ഇംഗ്ലീഷില്‍ ലാംഗ്വേജില്‍ പ്രശസ്തവിജയം നേടിയ അദ്ദേഹത്തിന് എറണാകുളം സെ. ആല്‍ബര്‍ട്ട്‌സ് കോളേജില്‍ ഇംഗ്ലീഷ് ലക്ചററായി നിയമനം ലഭിച്ചത്. അക്കാലത്ത് ക്രിസ്ത്യന്‍ മാനേജുമെന്റുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അധ്യാപക നിയമനത്തിന് 'കഴിവു' മാത്രമേ പരിഗണിക്കാറുണ്ടാ യിരുന്നുള്ളൂ. അങ്ങനെ അവിടെ പ്രഗത്ഭനായ അധ്യാപകന്‍ എന്ന സത്‌പേരുമായി സേവനം തുടരുമ്പോഴാണ് IAS പരീക്ഷയെഴുതി പാസാകുന്നത്. 

മരണപ്പെടുന്ന സമയത്ത് MPEDA യുടെ ചെയര്‍മാനായിരിക്കവെ, വകുപ്പിന്റെ ഒഫീഷ്യല്‍ ലാംഗ്വേജ് ഇംപ്ലിമേഷന്‍ കമ്മിറ്റിയുടെ ഉന്നതതല യോഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടി 27-9-1993 ന് സി ടി സുകുമാരന്‍ മദ്രാസിലേക്ക് പുറപ്പെട്ടു. കൊലചെയ്യപ്പെടുന്ന അന്ന് രാത്രി, റോയല്‍ പേട്ടയിലുള്ള MPEDA യുടെ റെസ്റ്റ് ഹൗസില്‍ തങ്ങി. പിറ്റെ ദിവസം മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ സുകുമാരന്റെ ജഡം താഴെ കാണപ്പെട്ടു. അബദ്ധവശാല്‍ കാല്‍വഴുതി വീഴാന്‍ സാധ്യതയില്ലാത്ത അത്ര ഉയരത്തില്‍ കെട്ടിയതായിരുന്നു, മൂന്നാം നിലയിലെ പാരപ്പെറ്റ് വാള്‍. ആരെങ്കിലും എടുത്തുയര്‍ത്തി മറിച്ചിടാതെ ഒരാള്‍ നിലം പതിക്കാന്‍ അവിടെ സാധ്യതയില്ലെന്ന വിവരം അവിടത്തെ എല്ലാ ടാബ്ലോയിഡുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഈ കൊലപാതകം അന്വേഷിക്കണമെന്നും കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ കൊടുക്കണമെന്നും ആവശ്യപ്പെട്ട് ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് കേരളത്തില്‍ ഒട്ടുക്ക് പ്രഷോഭണങ്ങള്‍ നടന്നു. പ്രഗത്ഭ ഉദ്യോഗസ്ഥനായ സി ടി സുകുമാരന്റെ കഴിവുകളെപ്പറ്റി നന്നായാറിയാവുന്ന അദ്ദേഹത്തിന്റെ, ആലപ്പുഴയിലേയും എറണാകുള ത്തേയും മറ്റും സഹപ്രവര്‍ത്തകര്‍ പ്രക്ഷോഭങ്ങളോട് പൂര്‍ണമായി സഹകരിച്ചു. അതിന്റെ ഫലമായി കേസ് സി ബി ഐ ഏറ്റെടുത്തു. എല്ലാത്തിനും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് സി ടി സുകുമാരന്റെ അച്ഛന്‍ എം സി തേവനാണ്. അന്വേഷണത്തിനൊടുവില്‍ സുകുമാരന്റെ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തിയ സി ബി ഐ കേസ് എഴുതിത്തള്ളി. അപ്പോഴേക്കും വൃദ്ധനും അവശനുമായിത്തീര്‍ന്ന അച്ഛന്‍ എം സി തേവന്‍ പിന്നീട് അന്തരിച്ചു. അതിനു മുമ്പ് കേസ് തോല്‍ക്കാന്‍ വേണ്ടി ദലിത് സമുദായത്തെ ഒറ്റിയത് അന്ന് പട്ടികജാതി വികസനവകുപ്പു മന്ത്രിയായിരുന്ന കെ കെ ബാലകൃഷ്ണനാണെന്നും കേസിന് എല്ലാ സഹായവും ചെയ്തു തന്നത് വ്യവസായ വകുപ്പു മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയായാണെന്നും എം സി തേവന്‍ തുറന്നു പറഞ്ഞു. 1998 ല്‍ മരിക്കുന്നതുവരെ എം സി തേവന്‍ കുഞ്ഞാലിക്കുട്ടിയോടുള്ള നന്ദി അനുസ്മരിക്കുമായിരുന്നു.

എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റത്താണ് എം സി തേവന്‍ ജനിച്ചത്. കാഞ്ഞിരമറ്റം റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള പാടശേഖരങ്ങള്‍ക്കരികിലെ കീഴോത്തുമലയിലെ പുലയരുടെ കുടുംബമാണ് തേവന്റേത്. ഇവര്‍ ചക്കിഞ്ചാത്ത് ജന്മി കുടുംബത്തിലെ അടിയാന്മാരായിരുന്നു. അടിയാളന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്ന അക്കാലത്ത് തേവന് വിദ്യാഭ്യാസം ചെയ്യാന്‍ സാധിച്ചു. കാഞ്ഞിരമറ്റം സെ. ഇംഗ്നേഷ്യസ് ഹൈസ്‌കൂളില്‍ നിന്നായിരിക്കണം, തേവന്‍ SSLC പാസായി. തൊട്ടടുത്ത ഗ്രാമപ്പഞ്ചായത്തായ മുളന്തുരുത്തിയില്‍ നിന്നും തിരുവാണ്ടയെ വിവാഹം കഴിച്ചശേഷം തേവന്‍ പിന്നീടുള്ള കാലം അവിടെയാണ് പാര്‍ത്തത്. തേവന്റെ തായ്വഴിയിലെ ഒരു കുടുംബം മാത്രമേ ഇപ്പോള്‍ കാഞ്ഞിരമറ്റത്തുള്ളൂ. തേവന്റെ അനുജന്‍ എം സി കുഞ്ഞനും പിന്നീട് മുളന്തുരുത്തിയില്‍ വന്ന് താമസമാക്കി. തിരുവാണ്ടയും SSLC പാസായ വനിതയാണ്. അക്കാലത്ത് ദലിത് സമുദായത്തില്‍ നിന്ന് SSLC പാസാകുന്ന രണ്ടുവ്യക്തികള്‍ - പിന്നീട് ദമ്പതികള്‍ ഇവരായിരിക്കാം. തേവന് വടക്കന്‍ പറവൂര്‍ കോടതിയില്‍ ആമീനായി നിയമനം ലഭിച്ചു. അതോടെ അദ്ദേഹം 'ആമീന്‍ തേവനാ'യി അറിയപ്പെട്ടു. എറണാകുളത്ത് ശിരസ്തദാറായി രിക്കെ 1986 ല്‍ തേവന്‍ റിട്ടയര്‍ ചെയ്തു. മിഡ് വൈഫറി പാസായ തിരുവാണ്ടയും ആരോഗ്യ വകുപ്പില്‍ അതേ തസ്തികയില്‍ നിയമനം നേടി. അന്ന് വീടുകളില്‍ വന്നാണ് മിഡ് വൈഫുമാര്‍ സേവനം ചെയ്തിരുന്നത്. ഇവരുടെ ബാഗില്‍ ഉപകരണങ്ങള്‍ക്കു പുറമേ അത്യാവശ്യം വേണ്ട മരുന്നുകളും ഉണ്ടാകും. വെള്ളം വസ്ത്രം ധരിച്ച്, സുന്ദരിയായ തിരുവാണ്ട ബാഗും തൂക്കി നാട്ടിടവഴിയിലൂടെ തിരക്കിവരുന്നതു കണ്ടാല്‍ പ്രസവം നടക്കേണ്ട വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വലിയ ആശ്വാസമാകുമെന്ന്, തിരുവാണ്ടയുടെ കൈകളിലേക്ക് പിറവികൊണ്ടവരില്‍ ഇന്നു ജീവിച്ചിരി ക്കുന്ന ചുരുക്കം ചില പ്രായമുള്ളവര്‍ ആദരവോടെ ഓര്‍മ്മിക്കുന്നു. 

അരുന്ധതി റോയി പറഞ്ഞ ശരികള്‍ - രാജഗോപാല്‍ വാകത്താനം


രാജഗോപാല്‍ 
ആരെയും വിമര്‍ശിക്കാനും എന്തിനേയും നിരൂപണം ചെയ്യാനുമുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രമാണങ്ങളിലൊന്ന്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഇന്ത്യന്‍ ഭരണഘടന സര്‍വാത്മനാ അംഗീകരിക്കുന്നുമുണ്ട്. എന്നിരിക്കെ ഗാന്ധിജിയെപ്പറിറി മിണ്ടിപ്പോകരുതെന്ന് ചിലബുദ്ധിജീവികളും അവസരവാദ രാഷ്ട്രീയ ജീവികളും കലിതുള്ളുന്നതുകാണുമ്പോള്‍, സന്ദേശം സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രം'പോളണ്ടിനെക്കുറിച്ച് മിണ്ടിപ്പോകരുത്' എന്നു നടത്തുന്ന പ്രലപനമാണ് ഓര്‍മ്മയിലെത്തുക. ഗാന്ധിജിയെപ്പറ്റി എന്തുമാശമാണ് പറഞ്ഞത് എന്നുപോലും തിരക്കാതെ പതിവ് 'വിവാദ' രോഗവുമായി ചാടിപ്പുറപ്പെടുകയായിരുന്നു എം ഗംഗാധരനും, എം ജി എസും മുതല്‍ കെ കെ കൊച്ചുവരെയു ള്ള ബുദ്ധിജീവികള്‍. ഖദര്‍ധാരികളായ വേഷപ്രച്ഛന്നരാകട്ടെ അരുന്ധതി റോയിക്കെതിരേ കേസെടുക്കണമെന്നുവരെയായി.

അരുന്ധതി പറഞ്ഞത്: 

കേരള സര്‍വകലാശാലയില്‍ നടത്തിയ പ്രഭാഷണത്തില്‍ അവര്‍ പറഞ്ഞതിന്റെ രത്‌നച്ചുരുക്കം ഇതാണ്.

1. അയ്യന്‍കാളി ദലിത് കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പൊരുതുന്ന കാലത്ത് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലായിരുന്നു. അവിടെ കാപ്പിരികള്‍ക്കൊപ്പം കഴിയുന്നതില്‍ അദ്ദേഹം അസ്വസ്ഥനും പരാതിക്കാരനുമായിരുന്നു.

2. ജനിച്ച ജാതിയുടെ പരമ്പരാഗത തൊഴില്‍ അവരവര്‍ ചെയ്യണമെന്നു ഗാന്ധിക്കു നിര്‍ബന്ധമായിരുന്നു. തോട്ടികള്‍ എന്നും അത് ചെയ്യണമത്രേ- അവരെ 'ദി ഐഡിയല്‍ ബാംഗി' എന്നദ്ദേഹം വിശേഷിപ്പിച്ചു.

3. ഗാന്ധിയുടെ ഇതേ ആശയമാണ് തോട്ടിയുടെ കാര്യത്തില്‍ നരേന്ദ്രമോദി ക്കുള്ളത്, നികൃഷ്ടമായ ജാത്യാചാരം നടക്കുന്ന കോര്‍പ്പറേറ്റുകളുടെ ഗുജറാത്താണിപ്പോള്‍ രാജ്യത്തിന്റെ വികസനമാതൃക.

4. ജനങ്ങളെ സംഘടിപ്പിക്കുന്നതില്‍ ഗാന്ധി വിജയിച്ചിരുന്നു. പക്ഷെ, മഹത് സ്ത്യാഗ്രഹത്തെ പിന്തുണച്ചില്ല.

5. ദില്ലി ബലാത്സംഗം നടന്ന 2012 ല്‍ 1574 ദലിത് യുവതികളാണ് ബലാത്സംഗം ചെയ്യപ്പെട്ടതെങ്കില്‍ 10 ശതമാനം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.

6. ഹിന്ദുയിസം അസ്പൃശ്യരുടെ തടവറയാണെന്ന് അംബേഡ്കര്‍ പ്രഖ്യാപിച്ചു. ഇപ്പോഴും മേല്‍ജാതി ഹിന്ദുക്കളുടെ ഭരണകൂടം കീഴ്‌പ്പെടുത്തപ്പെട്ട വിഭാഗങ്ങള്‍ക്കെതിരേ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നു. 

7. നമ്മുടെ വീരനായകന്മാരായ അയ്യന്‍കാളി, രമാബായി, സാവിത്രി ഭായി, ഫൂലെ, ജ്യോതിറാവുഫൂലെ.... തുടങ്ങിയവരുടെയൊക്കെ പേരുകള്‍ യൂണിവേഴ്‌സിറ്റികള്‍ക്കു നല്‍കിക്കൊണ്ടുവേണം തുടങ്ങാന്‍...

ഇതിലെവിടെയാണ് ഗാന്ധിനിന്ദ? ഗാന്ധിയെ വിമര്‍ശിച്ചു എന്ന പേരില്‍ അരുന്ധതിയെ ആക്ഷേപിക്കുന്നതാണോ അവരുടെ ഗാന്ധിയന്‍ മാതൃക. ഗാന്ധിയെപ്പറ്റി അവര്‍ക്കറിയില്ലെന്നു പണ്ഡിതന്മാര്‍ക്കഭിപ്രായമുണ്ടെങ്കില്‍ അവരുടെ വാദങ്ങളെ ചരിത്രപരമായി ഖണ്ഡിക്കുകയാണ് വേണ്ടത്. കേസെടുത്തു ജയിലിലടക്കാന്‍ അവരെന്തു ക്രിമിനല്‍ കുറ്റമാണ് ചെയ്തത്. ക്രിമിനലുകള്‍ പൊലീസിലും ഭരണകൂടത്തിലും തേര്‍വാഴ്ചനടത്തുന്ന കാലത്താണ് അഭിപ്രായം പറയുന്ന ആളിനെതിരേ കലാപക്കൊടി ഉയര്‍ത്തുന്നത്.

ഗാന്ധിജി ജാതിവിരുദ്ധനോ?

സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയുടെ വര്‍ഗ്ഗ വിവേചനം - എം പി അപ്പന്‍


എം പി അപ്പന്‍ 
ഹിന്ദുക്കളുടെ ഇടയില്‍ നിലനിന്നുവന്നിരുന്ന അനാചാരങ്ങളെ ആദ്യമായി എതിര്‍ത്ത മലയാള സാഹിത്യകാരന്‍ കുമാരനാശാന്‍ എന്നാണല്ലോ പൊതുവെയുള്ള ധാരണ. എന്നാല്‍ ആശാനു മുമ്പുതന്നെ ജാതിയ എതിര്‍ത്തു സാഹിത്യ കൃതികള്‍ രചിച്ച മലയാളികള്‍ ഒന്നിലധികം ഉണ്ടായിരുന്നു. ആര്‍ച്ച് ഡീക്കന്‍ കോശിയുടെ 'പുല്ലേലി കുഞ്ചു' എന്ന ഗദ്യകൃതി 1882 ലും പോത്തേരി കുഞ്ഞമ്പു എന്ന തീയ്യന്റെ 'സരസ്വതീവിജയം' എന്ന നോവല്‍ 1892 ലുമാണ് പുറത്തുവന്നത്. ആ രണ്ട് വാങ്മയങ്ങളിലും ജാതിയുടെ അര്‍ത്ഥശൂന്യതയെപ്പറ്റി സയുക്തികം പ്രതിപാദിച്ചിട്ടുണ്ട്. അവര്‍ണ ബിന്ദുക്കള്‍ക്കു ക്രിസ്തുമതാവലംബനം കൊണ്ടേ രക്ഷയുള്ളൂ എന്ന സംഗതിയും അവയില്‍ വ്യക്തമാക്കിയിരിക്കുകയാണ്. ആശാന്റെ 'ദുരവസ്ഥ' പ്രസിദ്ധീകരിക്കപ്പെട്ടത് 1922 ല്‍ ആയിരുന്നുവല്ലോ. അതിനു 17 കൊല്ലം മുമ്പ് 1905 ല്‍ എഴുതപ്പെട്ടതാണ് കെ പി കറുപ്പന്റെ ജാതിക്കുമ്മി. ഇങ്ങനെ നോക്കുമ്പോള്‍ ജാതിയുടെ നേര്‍ക്കു ആദ്യമായി ഖഡ്ഗം ഓങ്ങിയ മലയാളകവി കറുപ്പനാണെന്നു തെളിയുന്നു. ആ കാവ്യത്തെപ്പറ്റി വഴിയേ പറയാം.

വളരെ ഒച്ചപ്പാടുണ്ടാക്കിയ കൃതിയാണ് 1089 ല്‍ കറുപ്പന്‍ രചിച്ച 'ബാലാകലേശം' നാടകം. സ്ഥാനത്യാഗം ചെയ്ത കൊച്ചി മഹാരാജാവിന്റെ ഷഷ്ടിപൂര്‍ത്തി പ്രമാണിച്ചു എഴുതിയ ആ ഗ്രന്ഥം സമ്മാനാര്‍ഹമായി ഭവിച്ചു. നാലോ അഞ്ചോ ദിവസം കൊണ്ട് എഴുതേണ്ടിവന്നതാണ് ആ നാടകം. എന്നിട്ടുപോലും അത് കേരളവര്‍മ്മ, എ ആര്‍ രാജരാജവര്‍മ്മ തുടങ്ങിയ സാഹിത്യ മഹാരഥന്മാരുടെ മുക്തകണ്ഠമായ അഭിനന്ദനം അര്‍ഹിക്കത്തക്കവണ്ണം രമണീയമായിരുന്നു. ഗവേഷണാചാര്യനും സാഹിത്യ മര്‍മ്മജ്ഞനുമായിരുന്ന ശ്രീ വി ആര്‍ പരമേശ്വരന്‍ പിള്ള ആ നാടകത്തെപ്പറ്റി എഴുതിയ അഭിപ്രായം ഉദ്ധരിക്കട്ടെ: 

'.... ബാലാകസേശം മൂന്നങ്കത്തിലുള്ള ഒരു രൂപകമാണ്. കൊച്ചിയെ 'ബാല'യായും രാജാവിനെ 'കലേശനാ'യും കല്പിച്ചു രചിച്ച ഒരു സിമ്പോളിക് നാടകമാണ് ബാലകലേശം. കൊച്ചിയിലെ ഭരണം കാലോചിതമായി പരിഷ്‌കരിക്കപ്പെടണമെന്നും, വിദേശികളെ ഇറക്കുമതി ചെയ്യുന്ന സമ്പ്രദായം കുറക്കണമെന്നും, വിദ്യാഭ്യാസവും സൗജന്യങ്ങളും നല്‍കി അധഃകൃതരെ ഉദ്ധരിക്കണമെന്നും, ഭരണകാര്യങ്ങളില്‍ ജനാഭിലാഷത്തെ മാനിക്കണമെന്നും തീണ്ടല്‍ മുതലായ അനാചാരങ്ങളെ നിയമം മൂലം നിരോധിക്കണമെന്നും മറ്റുമുള്ള അഭിപ്രായങ്ങള്‍ ഇതില്‍ ഭംഗിയായി പറഞ്ഞിട്ടുണ്ട്. അവശ സമുദായങ്ങളുടെ സ്വാതന്ത്ര്യവും സമുല്‍ക്കര്‍ഷവുമായിരുന്നു കറുപ്പന്റെ സാഹിത്യകൃതികളുടെ പ്രധാന ലക്ഷ്യം. അക്കൂട്ടത്തില്‍ ബാലാകലേശം പ്രഥമ ഗണനീയമാണ്. ഒന്നാംതരം പദ്യങ്ങള്‍ ഇതില്‍ ധാരാളമുണ്ട്.......'

തീണ്ടിയെന്ന കുറ്റത്തിന് ഒരു പുലയന് തല്ലുകൊടുത്ത സവര്‍ണര്‍ക്ക് നാടകത്തിലെ ന്യായാധിപന്‍ നല്‍കിയ ശിക്ഷയാണ് ഒച്ചപ്പാടിന് കാരണം. ചില കുറ്റവാളികളെ നാടുകടത്തണമെന്നും മറ്റുചില കുറ്റവാളികളെ തൂക്കിലിടണമെന്നും ന്യായാധിപന്‍ വിധിച്ചു. കൊച്ചി മഹാരാജിവിന്റെ നാട്ടില്‍ അമ്മാതിരി അന്യായങ്ങള്‍ അനുവദിച്ചുകൂടാ എന്നുമായിരുന്നു ന്യായാധിപന്റെ അഭിപ്രായം. തീണ്ടല്‍ അന്നു നിലവിലുണ്ടായിരുന്ന ഒരു ആചാരമാണെന്നും യാതൊരു കുറ്റത്തിനും ഒരു ബ്രാഹ്മണനു വധശിക്ഷ നല്‍കാന്‍ പാടില്ല എന്ന നിയമം അന്നു നിലവിലിരുന്നുവെന്നും, കറുപ്പന്‍ അക്കാലത്ത് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നുവെന്നും ഉള്ള വസ്തുതകള്‍ ഓര്‍മ്മിച്ചാല്‍ മാത്രമേ കറുപ്പന്റെ ധര്‍മ്മവ്രതം എത്ര ഉഗ്രമായിരുന്നുവെന്ന് മനസ്സിലാവുകയുള്ളൂ. അതുകൊണ്ടാണ്, നാടകം വായിട്ടിച്ച് 'ഇത് എഴുതിയതിനുശേഷം നിങ്ങളെ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ വെച്ചുകൊണ്ടി രുന്നോ? ' എന്ന് ഡോക്ടര്‍ പല്പു (എസ് എന്‍ ഡി പി യുടെ സ്ഥാപകന്‍) കറുപ്പനോട് ചോദിച്ചത്. 

2014, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

കേരളത്തിലെ ദലിതര്‍ രാഷ്ട്രീയ പ്രബുദ്ധതയുള്ളവരോ ? പ്രൊഫ. രാജു തോമസ്
പ്രൊഫ.രാജു തോമസ്‌ 
കേരളത്തിലെ ദലിതര്‍ ആത്മാഭിമാനമുള്ള ഒരു ജനതയാണെങ്കില്‍ നിശ്ചയമായും അവര്‍ അവര്‍ അവരുടെ ഹിന്ദുത്വബലം ഭേദിച്ചു പുറത്തുവരണം. ദലിതരുടെ മേല്‍ 1950 ആഗസ്റ്റ് 10 തിയതി അടിച്ചേല്‍പ്പിച്ച ഹിന്ദുയിസത്തിനെതിരേ ഒരൊറ്റ പട്ടികജാതിക്കാരനും ഒന്നു കുരക്കുകപോലും ചെയ്യാത്തതെന്ത്? തങ്ങളെ നശിപ്പിച്ച ഹിന്ദുയിസം തങ്ങളുടെ മേല്‍ അടിച്ചേല്പ്പിച്ചതിനെതിരേ ദലിതര്‍ പോരാട്ടത്തിനു തയ്യാറല്ല എന്നതിനര്‍ത്ഥം അവര്‍ ആത്മാഭിമാന ബോധമുള്ളവര്‍ അല്ല എന്നാണ്. അവര്‍ക്കങ്ങെ ഡോ. അംബേഡ്കറുടെ പേരുച്ചരിക്കുവാനോ സംവരണം സ്വീകരിക്കുവാനോ കഴിയും? കേരളത്തിലെ ഏറ്റവും വലിയ ദലിത് സംഘടനയായ കെ പി എം എസ് കാര്‍ ഡോ. അംബേഡ്കറുടെ കൃതികളെപ്പറ്റി ഒന്നു ശബ്ദിക്കുകപോലും ചെയ്യാതെ അദ്ദേഹത്തിന്റെ ചിത്രം വരച്ച് പൂമാലയിടുന്നതെന്തിന്? ഡോ. അംബേഡ്കറുടെ കത്തിജ്വലിക്കുന്ന ആശയങ്ങള്‍ കേരളത്തിലെ പുലയര്‍ സ്വീകരിക്കുവാന്‍ തയ്യാറായാല്‍ മതി മറ്റു ദലിതര്‍ പുലയരെ പിന്‍പറ്റിക്കൊള്ളും.

കേരളത്തില്‍ രാഷ്ട്രീയ പ്രബുദ്ധത കൈവരിച്ച ദലിതര്‍ ഉണ്ടെങ്കില്‍ അവര്‍ UDF ന്റെയും LDF ന്റെയും BJP യുടേയും പ്രത്യയശാസ്ത്ര വിഴുപ്പുഭാണ്ഡം തലയില്‍ നിന്നിറക്കിവെച്ച് ഹിന്ദുത്വവാദികളുടെ ചെരുപ്പുനക്കികളായി അലഞ്ഞു നടക്കാതെ സ്വന്തം വേരുകളിലേക്ക് മടങ്ങി വരട്ടെ. സ്വയം വോട്ടുബാങ്കാകുക സാമൂഹ്യ വിപ്ലവത്തിലൂടെ, അല്ലാതെ ദലിതരുടെ ഇടയില്‍ നിന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന.....


കവിതകള്‍: പി ആര്‍ രതീഷ്‌പി ആര്‍ രതീഷ്‌ 
തോല്‍വി


മറക്കണമെന്ന് 
പറയാന്‍
നിനക്കൊരു വാക്കു മതി.
മതിയാവില്ലല്ലോ
എനിക്കൊരു ജന്മം.


വര:ഇ വി അനില്‍ 
കവിതയുടെ പിറവി


ഒരുപാട് കരഞ്ഞതിനാല്‍ 
വീട്ടില്‍ കിണര്‍ വേണ്ട.
നിറഞ്ഞതിലധികം 
എരിഞ്ഞതിനാല്‍
വിറകും വേണ്ട.
മൗനം യുദ്ധമാകുന്ന നേരങ്ങളില്‍
വീടിറങ്ങുമ്പോള്‍
കൂട്ടിനുണ്ടാകും
കൂടുനഷ്ടപ്പെട്ട കടന്നലുകള്‍.


രക്തസാക്ഷി


ആ കുന്നിടിക്കരുത്
അതിന്റുച്ചിയിലാണ് 
രക്തസാക്ഷിയുടെ വീട്.
ആ വയല്‍ നികത്തരുത്
അതിന്റെ വയറിലാണ് 
അവന്റെ അന്നം.
തോറ്റവര്‍ക്കുള്ള പാട്ടില്‍ നിന്നും
ഞാന്‍ വരച്ചുവെയ്ക്കും
പിറക്കാനിരിക്കുന്നവര്‍ക്കുള്ള ഭൂപടം.


കാക്ക


കാക്ക ഒരടയാളമാണ്
ഉറങ്ങിപ്പോയവര്‍ക്കും
ഉറങ്ങാനുള്ളവര്‍ക്കും.

ജന്മദിന സന്ദേശയാത്ര - പി.വി. ഭാസിഅറിവിന്റെ ലോകം അജ്ഞാതമായ ഒരു ജനതയെ അടിമകളാക്കി മൃഗതുല്യരായി കഴിഞ്ഞ ചേരമണ്ഡലത്തിലെ ആദിമജനതയെ മനുഷ്യനാക്കിമാറ്റാന്‍, മാറുമറയ്ക്കാന്‍, അസ്പര്‍ശ്വതയുടെ കല്ലുമാല പൊട്ടിച്ചെറിയാന്‍, വഴിനടക്കാന്‍, ജീവിക്കാനാവശ്യമായ ഭൂമിലഭിക്കാന്‍, ജീവിത വിജയത്തിനായുള്ള വിദ്യാഭ്യാസം നേടാന്‍ തുടങ്ങി അടിമയെ അറിവിന്റെ അവകാശിയാക്കിമാറ്റിയ വില്ലുവിയിലൂടെ വിപ്ലവജ്വാല കൊളുത്തി…നാം ഇന്നനുഭവിക്കുന്ന എല്ലാ സ്വാതന്ത്രവും നേടിത്തന്ന ഫ്രഞ്ച് വിപ്ലവം മാതൃകയാക്കിയ ഇന്ത്യ ക ഏറ്റവും വലിയ വിപ്ലവകാരിയും ജനാധിപത്യവാദിയുമായ മഹാത്മാവിന്റെ 152-ാം ജന്മദിനാഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് ദലിതര്‍ ഇന്നും മലം ചുമക്കുന്നവരായിത്തന്നെ ജീവിക്കണമെന്നോ എന്ന് അരുന്ധതിയും കൊച്ചി കായല്‍ സമ്മേളനം ഉയര്‍ത്തിയ വിവാദപ്രസംഗത്തിലൂടെ പ്രാനമന്ത്രി നരേന്ദ്രമോദിയും സമകാലിന ഇന്ത്യയില്‍ കേരളത്തിന്റെ ദലിത് ജീവിത സമര ചരിത്രപോരാട്ടങ്ങളെ ലോകത്തിന്റെ മുന്നില്‍ ചര്‍ച്ചക്ക് ഇടവരുത്തിയിരി ക്കുന്ന കൊച്ചി കായലില്‍ നിന്നും പതിനാല് കിലോമീറ്റര്‍ കിഴക്കു മാറി സ്ഥിതി ചെയ്യുന്ന കൊച്ചി രാജഭരണ പ്രദേശമായ തൃപ്പൂണിത്തുറ നഗരസഭയുടെ ഭാഗമായ തിരുവാങ്കുളം മേഖലയില്‍ ദലിതരുടെ ആത്മാഭിമാന 

ജ്ഞാനസ്വരൂപങ്ങളെ തകര്‍ക്കുവാനുള്ള ബോധപൂര്‍വ്വമായ ഇടപെടലുകള്‍ക്ക് താക്കീതു നല്‍കികൊ് വിഘടിത സമുദായമായി ജീവിക്കുമ്പോള്‍ പോലും ഒന്നാണെന്നുള്ള തിരിച്ചറിവുകൊ് ഒരു പുരുഷായുസ്സ്‌ക്കാലം തന്റെ ജനതയുടെ മോചനത്തിനായി സ്വയം ജീവിതം സമര്‍പ്പിച്ച ജീവപ്രകാശത്തെ ഒന്നര നൂറ്റാു കഴിഞ്ഞിട്ടും ജാതി, മതം-ഭാഷ-വേഷം, വര്‍ഗ്ഗം-വര്‍ണ്ണം, സംഘം-സംഘടന-രാഷ്ട്രീയം എന്നിങ്ങനെ തരംതിരിച്ച് പട്ടിജാതി വിപ്ലവകാരികളാക്കി കോളനികളിലും പുറമ്പോക്കുകളിലുമായി മുഴുവന്‍ ദലിത്ജീവിതങ്ങളുടേയും സ്വതന്ത്രദിനമായി മാറ്റിതീര്‍ക്കാന്‍ മഹാത്മാവിന്റെ 152-ാം ജന്മദിനം സമുച്ചിതമായി ആചരിച്ചതിന്റെ ഭാഗമായി ഈ കഴിഞ്ഞ സെപ്റ്റംബര്‍ 8ന് വടക്കെ ഇരുമ്പനം ട്രാക്കോ കേബിള്‍ ജംഗ്ഷനില്‍ നിന്നും തൃപ്പൂണിത്തുറ മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.കെ. സുരേഷ് ഉദ്ഘാടനം ചെയ്ത ജന്‍മദിനസന്ദേശയാത്ര വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സോമന്‍.ജി.വെണ്‍പുഴശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ശ്രീജ മനോജ് (വാര്‍ഡ് കൗണ്‍സിലര്‍) ഗോപിനാഥന്‍ മാസ്റ്റര്‍, ഇ.കെ. കുമാരന്‍, ശ്യാംകുമാര്‍ (നവ കേരള പുലയസഭ) സി.ടി. കൃഷ്ണന്‍, എ.കെ. മനോജ് എന്നിവര്‍ സംസാരിച്ചു. ജാഥ ക്യാപ്റ്റന്‍ കൃഷ്ണന്‍ കാവര ജന്മദിന സന്ദേശം നല്‍കി. തുടര്‍ന്ന് വിവധ ശാഖകളില്‍ സ്വീകരണത്തിനു ശേഷം വൈകീട്ട് 5 ന് പറൂപ്പറമ്പ് കോളനിയില്‍ സമാപന സമ്മേളനം നടത്തി. ശ്രീ. വേലായുധന്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീ. ഇ.വി. തങ്കപ്പന്‍ (മുന്‍ പഞ്ചായത്ത് പ്രസിഡന്റ്) ഉത്ഘാടനം നിര്‍വ്വഹിച്ചു. എം.പി. മുരളി (കൗണ്‍സിലര്‍) വിജയന്‍ പാലത്തിങ്കല്‍ (പി.കെ.എസ്സ്) എം.കെ. ഷണ്‍മുഖന്‍, സി.ടി. കൃഷ്ണന്‍, കെ.ടി. അനില്‍ (ഡി.എസ്സ്.എസ്സ്) മോഹനന്‍ അകത്തുപാടം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുഖ്യപ്രഭാഷണം നടത്തി കൊ് ജാഥാക്യാപ്റ്റന്‍ കൃഷ്ണന്‍കാവര പാര്‍ലിമെന്റില്‍ അയ്യന്‍കാളിയുടെ പ്രതിമ സ്ഥാപിക്കണമെന്നും അദ്ദേഹത്തിന്റെ പേരില്‍ നാണയമിറക്കണമെന്നും ജന്മദിനം അവധിയായ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.

2014, സെപ്റ്റംബർ 25, വ്യാഴാഴ്‌ച

പൂനാ കരാറിന്റെ ചരിത്ര പശ്ചാത്തലം - അഡ്വ. സജി കെ ചേരമന്‍


സജി കെ ചേരമന്‍ 
1932 സെപ്തംബര്‍ 24 ആം തിയതിയാണ് പൂനാക്കരാര്‍ ഒപ്പുവെച്ചത്. പൂനയിലെ യര്‍വാദാ ജയിലില്‍വെച്ചായിരുന്നു പ്രസ്തുത കരാര്‍ ഒപ്പുവെക്കപ്പെട്ടത്. അയിത്തജാതിക്കാരുടെ നിയമസഭാ പ്രാതിനിധ്യത്തെ സംബന്ധിച്ച് ഉടലെടുത്ത തര്‍ക്കത്തിനൊടുവില്‍ ഉണ്ടായ ഒത്തുതീര്‍പ്പാണ് പൂനാക്കരാര്‍. ആകെ 18 പേര്‍ അതില്‍ ഒപ്പുവെച്ചു. അയിത്തജാതിക്കാരുടെ പ്രതിനിധിയായി കരാറില്‍ ഒപ്പുവെച്ചത് ബാബാസാബേബ് അംബേഡ്കറായിരുന്നു. എന്നാല്‍ കരാറിലെ ഒരു പ്രധാന കക്ഷിയായിരുന്ന ഗാന്ധിജിമാത്രം അതില്‍ ഒപ്പുവെച്ചില്ല!

ചരിത്ര പശ്ചാത്തലം

1857 ലെ ശിപായി ലഹളക്കുശേഷം ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വം ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയില്‍ നിന്നും ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ നിക്ഷിപ്തമായി. അതിനുശേഷം ഇന്ത്യയുടെ ഭരണ നിര്‍വഹണം ബ്രിട്ടീഷ് പാര്‍ലമെന്റ് കാലാകാലങ്ങളില്‍ പാസാക്കിയ ഭരണഘടനയുടെ അടിസ്ഥാനത്തിലായിരുന്നു നടന്നിരുന്നത്. 1858 ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ട്, 1909 ലെ മിന്റോ - മോര്‍ലി ഭരണ പരിഷ്‌കാരങ്ങള്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ കൗണ്‍സില്‍സ് ആക്ട്, 1919 ലെ മോണ്ടേഗു ചെംസ് ഫോര്‍ഡ് ഭരണ പരിഷ്‌കാരങ്ങള്‍ എന്നറിയപ്പെടുന്ന ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ട്, 1935 ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് എന്നിവയായിരുന്നു കാലാകാലങ്ങളില്‍ ഇന്ത്യയുടെ ഭരണ നിര്‍വഹണത്തിനായി ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍. അവയെല്ലാം വിപുലമായ ചര്‍ച്ചകള്‍ക്കും അഭിപ്രായ രൂപീകരണത്തിനും ശേഷമാണ് രൂപം കൊണ്ടിട്ടുള്ളത്.


സ്വജനമിത്രം മാസികക്കു വേണ്ടി സാമ്പത്തിക സമാഹരണം നടത്തണം -വി.കെ.ഭാസ്‌കരന്‍, പേരാമ്പ്ര


മെയ് മാസം മുതലുള്ള മാസികയുടെ കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും ശ്രദ്ധേയമായ ചില നല്ല മാറ്റങ്ങള്‍ കാണാനുണ്ട്. ജൂലായ് മാസത്തിലെ മാസികയുടെ ഉള്ളടക്കം താരതമ്യേന കൂടുതല്‍ മെച്ചപ്പെട്ടതായി തോന്നി. ശ്രീ.സന്തു നരേന്ദ്രന്റെ ജീവിതപുസ്തകത്തിന് ഒരു ആമുഖം എന്ന കവിത ദലിതരെ പറ്റിയുള്ള ലേഖനങ്ങള്‍, നിധിയുടെ നേരവകാശികള്‍- ക്ഷേത്രത്തിന്റേയും, ശ്രീ. സി.എസ്.മുരളി യുടെ വിളവു തിന്നുന്ന വേലികള്‍ തുടങ്ങിയവ ആസ്വാദ്യകരവും അറിവു പകരുന്നവയുമാണ്. എടുത്തു പറയേണ്ട മറ്റൊരു കാര്യം സ്വസമുദായത്തിന്റെ മാത്രം പ്രശ്‌നങ്ങളില്‍ ഒതുങ്ങാതെ പൊതുസമൂഹത്തിനു കൂടി താല്‍പര്യമുളവാക്കുന്ന വിഷയങ്ങളും ഉള്ളടക്കത്തില്‍ കണ്ടുതുടങ്ങിയിരിക്കുന്നു എന്നുള്ളതാണ്.

ഇന്നത്തെ ചുറ്റുപാടില്‍ ഉള്ളടക്കങ്ങള്‍ ഇതിനേക്കാള്‍ ഉന്നതനിലവാരത്തില്‍ എത്തിക്കുവാന്‍ സ്വാഭാവികമായും എളുപ്പമല്ല. പ്രായോഗികമായ ബുദ്ധിമുട്ടുകളും സാമ്പത്തികവും മറ്റുമായ വെല്ലുവിളികളും ഏറെയുണ്ടെ ങ്കിലും ഉത്സാഹംകെടാതെ ഇത്തരത്തിലെങ്കിലും പ്രസിദ്ധീകരിക്കുന്നതിനു സാധിക്കുന്നുവെന്നത് ഏറെ വിലപ്പെട്ട കാര്യമാണ്. മാസികയെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിന് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന വരുടെ അക്ഷീണവും ആത്മാര്‍ത്ഥവുമായ സേവനസന്നദ്ധതക്ക് സമുദായത്തിന്റെ നന്ദിയും കടപ്പാടും ഒട്ടും ചെറുതായിക്കൂടാ.

വര്‍ത്തമാനങ്ങള്‍ എന്ന തലക്കെട്ടില്‍ ജൂലായ് ലക്കത്തില്‍ വന്ന അഭിമുഖത്തില്‍ മാസികയെപ്പറ്റി പറയുന്ന കൂട്ടത്തില്‍ അതിന്റെ നടത്തിപ്പിന്റെ പിന്നിലുള്ള ബുദ്ധിമുട്ടുകളെപ്പറ്റി എഡിറ്റര്‍ ശ്രീ. പി.കെ.അനില്‍കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ എത്രപേര്‍ വായിച്ചിട്ടുണ്ടാകും എന്നറിഞ്ഞുകൂടാ. വായിക്കാത്ത സമുദായ സ്‌നേഹികള്‍ നിര്‍ബന്ധമായും അതൊന്ന് വായിക്കേണ്ടതാണ്. സമുദായ സംഘടനയുടെ ഇന്നത്തെ അവസ്ഥയില്‍ ഇത്തരത്തില്‍ ഒരു മാസിക നടത്തിക്കൊണ്ടു പോകുവാന്‍ നേരിടേണ്ടി വരുന്ന പ്രയാസങ്ങളില്‍ ചിലതുമാത്രമേ പറഞ്ഞിട്ടുള്ളൂ എന്നകാര്യം നിസ്തര്‍ക്കമാണ്. നേരെമറിച്ച് പറയാതെവിട്ട കാര്യങ്ങളാണ് കൂടുതലെന്ന് സാമാന്യവിവരം പോലും ഉള്ളവര്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. 

സമുദായത്തിന്റെ സംഘടിതവും അല്ലാത്തതുമായ വളര്‍ച്ചക്ക് മറ്റെന്തിനേക്കാളും കൂടുതലായി സഹായിച്ചിട്ടുള്ളത് സ്വജനമിത്രം മാസിക തന്നെയാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായത്തിന് ഇടയില്ല. അതേസമയം തന്നെ ഞങ്ങളുടെ മാസികയാണിതെന്ന് പറഞ്ഞ് അഭിമാനത്തോടെ മറ്റുള്ളവര്‍ക്ക് കാട്ടിക്കൊടുക്കുവാന്‍ പറ്റിയ നിലവാരം ഇത്രയും കാലം മാസികക്ക് ഉണ്ടായിരുന്നോ എന്നുചോദിച്ചാല്‍ ഉത്തരം 'ഇല്ല' എന്നുതന്നെയായിരിക്കും. എന്നാല്‍ അടുത്തകാലത്തായി അത്തരമൊരു സ്ഥിതിവിശേഷത്തിന് വലിയമാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് നിസ്സംശയം പറയാം. മാസികയോടെന്നല്ല സ്വസമുദായത്തോടു തന്നെ പ്രതിബദ്ധത കാട്ടുവാന്‍ മടിക്കുന്ന പുതുതലമുറയെക്കൂടി ആകര്‍ഷിക്കുവാന്‍ തക്കനിലയിലേക്ക് മാസിക വളര്‍ന്നുകൊണ്ടിരിക്കുന്നു. അതത്ര സാവധാനത്തിലല്ല താനും.

ഈ വളര്‍ച്ചക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ സഹിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളെപ്പറ്റി ചുരുക്കിപ്പറയുകയാണ് ശ്രീ. പി.കെ.അനില്‍കുമാര്‍ ചെയ്തിരിക്കുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികളുടേതും അല്ലാത്തതുമായ പ്രസിദ്ധീകരണങ്ങള്‍ നിലനില്‍ക്കുന്നതും വളര്‍ന്നുവരുന്നതും എങ്ങനെയെന്ന് എല്ലാവര്‍ക്കും അറിയാം. അതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ ത്തിക്കുവാന്‍ കാര്യപ്രാപ്തിയുള്ള എത്രപേര്‍ വേണമെങ്കിലും ഉണ്ടെങ്കിലും അതിലുപരി യായി പൊതുജനങ്ങളില്‍ നിന്നും മറ്റു മാര്‍ഗ്ഗങ്ങളില്‍ കൂടിയും കാലാകാല ങ്ങളില്‍ ശേഖരിക്കുന്ന ലക്ഷങ്ങളുടേയും കോടികളുടേയും ഫണ്ട് അവയുടെ നിലനില്‍പ്പിന്റെ പിന്നിലുണ്ട്. ഇവ രണ്ടും സ്വജനമിത്രത്തിന്റെ കാര്യത്തില്‍ അപര്യാപ്തമാണെന്ന് വ്യക്തമാണ്. ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും ആദര്‍ശനിഷ്ഠയുമുള്ള ഇപ്പോഴത്തെ എഡിറ്റര്‍ അടക്കമുള്ളവര്‍ പല ത്യാഗങ്ങളും സഹിച്ച് പ്രവര്‍ത്തിക്കാനുള്ളതുകൊണ്ട് ഒരുപരിധിവരെ ആ ഒരു കുറവ് അനുഭവപ്പെടുന്നില്ല. 

പട്ടികവിഭാഗസമൂഹം പ്രക്ഷോഭണത്തിന് തയ്യാറെടുക്കുക - പി എന്‍ സുകുമാരന്‍


പി എന്‍ സുകുമാരന്‍ 
കേരളത്തിലെ വിദ്യാഭ്യാസമേഖല സംഘടിത സമുദായങ്ങളുടെ കൈപ്പിടിയിലമര്‍ന്നിരിക്കുക യാണല്ലോ. ഇപ്പോള്‍ 699 പ്ലസ്ടു ബാച്ചുകള്‍ കൂടി അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. 225 ഹയര്‍സെക്കന്ററി സ്‌കൂള്‍ അനുവദിച്ചതില്‍ 164 എണ്ണവും എയ്ഡഡ് മേഖലയിലാണ്. കഴിഞ്ഞ അദ്ധ്യയനവര്‍ഷം പ്ലസ്ടു സ്‌കൂളുകളില്‍ പഠിക്കാന്‍ കുട്ടികള്‍ ഇല്ലാതെ 63,000 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് വീണ്ടും സ്‌കൂളുകളും അധിക ബാച്ചുകളും അനുവദിച്ചിരി ക്കുന്നത്. മാനേജുമെന്റുകള്‍ക്ക് അദ്ധ്യാപക നിയമനവും ഇടനിലക്കാര്‍ക്ക് കോടികള്‍ തട്ടാനുമുള്ള കുറുക്കുവഴി യാണ് ഇതെന്ന കാര്യം പകല്‍പോലെ സത്യമാണ്. സ്വന്തമായി സ്‌കൂള്‍ പോലുമില്ലാത്ത പട്ടികവിഭാഗ ങ്ങള്‍ക്ക് ഇതിലെന്ത് നേട്ടമാണ് ഉണ്ടാകുന്നത്? ക്ലേശപൂര്‍ണ്ണമായ ജീവിതത്തിലൂ ടെ ബിരുദവും ബിരുദാനന്തര ബിരുദവും ബിഎഡും നെറ്റും സെറ്റും എംഫിലും നേടിയ മിടുക്കരായ ഒട്ടനവധി പട്ടികവിഭാഗ ഉദ്യോഗാര്‍ത്ഥികള്‍ ഒരു തൊഴിലിനുവേണ്ടി നെട്ടോട്ടമോടുകയാണ്. പുതിയതായി അനുവദിച്ച ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ നൂറുകണക്കിന് പേര്‍ക്ക് അദ്ധ്യാപക നിയമനം ലഭിക്കുമ്പോള്‍ അതിലൊന്നുപോലും പട്ടികവിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നുണ്ടോ? ഇല്ലെന്നുള്ളതാണ് സത്യം. പട്ടികവിഭാഗങ്ങള്‍ക്ക് അല്‍പമെങ്കിലും പ്രതീക്ഷക്ക് വകയുണ്ടായിരുന്നത് സര്‍ക്കാര്‍ വിദ്യാലയങ്ങളാണ്. എന്നാല്‍ അവയുടെ സ്ഥിതിയും അധോഗതിയി ലാണ്. എയ്ഡഡ്, അണ്‍എയ്ഡഡ്, സ്വാശ്രയവിദ്യാലയങ്ങളുടെ ആധിക്യം മൂലം സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാത്തതിനാല്‍ അവ അടച്ചുപൂട്ടേണ്ട സ്ഥിതിയിലാണ്. പട്ടികവിഭാഗങ്ങള്‍ക്ക് ഒരുക്കിയിരുന്ന മറ്റൊരു ചതിക്കുഴിയാണ് അദ്ധ്യാപകബാങ്ക്. അവിഹിത മാര്‍ഗ്ഗത്തിലൂടെ എയ്ഡഡ് വിദ്യാലയങ്ങളില്‍ നിയമനം ലഭിച്ച 13,000-ത്തോളം പ്രൊട്ടക്റ്റഡ് അദ്ധ്യാപകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് അദ്ധ്യാപക ബാങ്ക്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒഴിവുവരുന്ന അദ്ധ്യാപക തസ്തികകളിലേക്ക് ഈ ബാങ്കില്‍ നിന്നാണ് ഇപ്പോള്‍ നിയമനം നടത്തിക്കൊണ്ടിരിക്കുന്നത്. ചുരുക്കത്തില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളും പട്ടികവിഭാഗ ഉദ്യോഗാര്‍ത്ഥികളുടെ മുന്നില്‍ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു.

എല്‍.പി. സ്‌കൂള്‍ മുതല്‍ ഹൈസ്‌കൂള്‍ വരെ 7,299 വിദ്യാലയങ്ങള്‍ എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. 1,04,928 അദ്ധ്യാപകര്‍ ഈ സ്ഥാനപങ്ങളില്‍ ജോലിചെയ്തുവരുന്നു. പഴയൊരു കണക്കുപ്രകാരം 529 പ്ലസ്ടു സ്‌കൂളുകള്‍ എയ്ഡഡ് മേഖലയില്‍ സ്ഥിതിചെയ്യുന്നു. ഇപ്പോള്‍ അനുവദിച്ചിട്ടുള്ള 169 സ്‌കൂളുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. ഉദ്ദേശം 11,000-ത്തോളം അദ്ധ്യാപകര്‍ ഇവിടെ ജോലിചെയ്യുന്നു. 150 ആര്‍ട്‌സ് & സയന്‍സ് കോളേജുകള്‍, 3 എന്‍ജിനീയറിംഗ് കോളേജുകള്‍ 6 പോളിടെക്‌നിക്കുകള്‍, 17 ബിഎഡ് കോളേജുകള്‍ എന്നിവ ഉള്‍പ്പെടെ 192 കോളേജുകള്‍ എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഒരു സ്ഥിതിവിവരക്കണക്ക് വ്യക്തമാക്കുന്നത്. ഇതിനുപുറമേ 128 വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളും എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ 4 കോളേജുകളിലായി 182 അദ്ധ്യാപകര്‍ ജോലിചെയ്യുന്നുണ്ട്. ഇതില്‍ നായര്‍-135, ഈഴവര്‍-33, നമ്പൂതിരിമാര്‍-8, വിശ്വകര്‍മ്മര്‍-2 എന്നിങ്ങനെയാണ് കണക്ക്. പട്ടികവിഭാഗങ്ങ ളില്‍ നിന്ന് ഒരാള്‍ക്കുപോലും ഇതില്‍ നിയമനം നല്‍കിയിട്ടില്ല.

കവിതകള്‍ : രാജു നാരായണത്ര


രാജു നാരായണത്ര 
ധ്യാനം

വിജ്ഞാനത്തിന്റെ
ഉള്‍പ്പൊരുളുകള്‍
മനനം ചെയ്യുമ്പോഴാണ്
യഥാര്‍ത്ഥ ജ്ഞാനമുണ്ടാകുന്നത്.
സ്വേച്ഛാധിപതി 
തന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച്
മതങ്ങളെയും വിശ്വാസങ്ങളെയും
വളച്ചൊടിക്കുന്നു.

ജ്ഞാനം

വിജനതയില്‍ നാം ലയിച്ചിരിക്കുമ്പോള്‍
വിജനമാകുന്നു ജീവിതം.
സ്വജനതയില്‍ നാം ലയിച്ചിരിക്കുമ്പോള്‍
സ്വന്തമാകുന്നു കടലിരമ്പം
സ്വന്തമാകുന്നു രാഷ്ട്രം
സ്വന്തമാകുന്നു ബീജം
സ്വന്തമാകുന്നു വായുവും ജലവും
മണ്ണിന്റെ മണമുള്ള കാറ്റും 
കാതോര്‍ക്കാനൊരു പാട്ടിനായ്
കാലമെത്രയായ് കാത്തിരിക്കുന്നു നാം.


ബുദ്ധന്‍

അഭിനവ ബുദ്ധന്‍ 
മുന്നറിയിപ്പുകള്‍ കൊണ്ട്
ജനതയ്ക്ക് ബോധോദയം പകരുന്നു
വന്ദ്യവയോധികരായ ജനശിക്ഷകര്‍ 
നിയമപുസ്തകത്തില്‍ 
മലമൂത്രവിസര്‍ജ്ജനവും തുടങ്ങി.

2014, സെപ്റ്റംബർ 24, ബുധനാഴ്‌ച

ദലിത് സാഹിത്യം മഴക്കാറ് ! (ടി പത്മനാഭനൊരു മറുപടി) - രമേശ് ബാബു വെട്ടിക്കല്‍


രമേശ്‌ ബാബു 
(രമേശ്ബാബു വെട്ടിക്കല്‍ 2000 ഏപ്രില്‍ മാസത്തില്‍ എഴുതിയ കുറിപ്പാണ് ഇത്. കതാകൃത്ത് ടി പത്മനാഭന്റെ ചില ഇടപെടലുകളോടുള്ള പ്രതികരണമാണ് ഇത്. ഈ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടില്ല. ഇതിന്റെ കയ്യെഴുത്തുപ്രതി തന്നത് രമേശ്ബാബു വെട്ടിക്കലിന്റെ മകന്‍ ജയശങ്കര്‍ രമേശാണ്. രമേശ്ബാബു 2009 ല്‍ അന്തരിച്ചു.)

മലയാളമ നോരമയുടെ മെയ് 14 ലെ (2000) പത്രത്തില്‍ ടി പത്മനാഭന്റേതായി വന്ന വാര്‍ത്തയാണ് ഈ കത്തിനടിസ്ഥാനം. അവാര്‍ഡിന് സംവരണത്തിന്റെ കാലം വരുമെന്ന പത്മനാഭദര്‍ശനം എന്നേ നടന്നുകഴിഞ്ഞു. ദലിതരായ എവുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദലിത സംഘടന അവാര്‍ഡ് നല്‍കിവരുന്ന വിവരം അദ്ദേഹത്തിനറിയി ല്ലെന്നുണ്ടോ? ദലിത് സാഹിത്യം കാര്‍മേഘമാണെന്ന് ഇപ്പോഴെങ്കിലും തിരിച്ചറി ഞ്ഞതില്‍ സന്തോഷമുണ്ട്. 

ദലിത് സാഹിത്യം എന്ന ഒന്നുണ്ടോ എന്നാണ് ചിന്തിക്കേണ്ടത്. ജീവിതഗന്ധിയായതും അടിച്ചമര്‍ത്തപ്പെട്ടവരുടേയും അധഃസ്ഥിതരുടേയും കഥകള്‍ക്ക് മനുഷ്യമനഃസാക്ഷിയെ വശീകരിക്കാന്‍ കഴിയും. അവയെ ദലിത് സാഹിത്യമായി മാറ്റിനിര്‍ത്തുന്നത് ദുഷ്ടലക്ഷ്യംവെച്ചുതന്നെയാണ്. ഈ തലത്തില്‍ ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയും ഈ വിഭാഗത്തില്‍ പെടുത്താതിരുന്നതെന്ത്? വ്യവസ്ഥാപിതമായ സാഹചര്യങ്ങളുടെ സത്യസന്ധമായ ചിത്രീകരണം എന്ന നിലയില്‍ വാഴക്കുലയും അങ്ങനെ വായിക്കപ്പെടേണ്ടതല്ലേ?

ദലിതനെഴുതിയതുകൊണ്ടുമാത്രം ദലിത് സാഹിത്യമാകുമോ? ആ വിവക്ഷയില്‍ രാമായണത്തെ നിര്‍വചിക്കുന്നത് തികഞ്ഞ അജ്ഞത ആവില്ലേ? സവര്‍ണ മേധാവിത്വത്തെ മഹത്വവല്കരിക്കുന്നതിനും അവര്‍ണ അധഃസ്ഥിതത്വത്തെ വാനരീഭവിപ്പിക്കുന്ന രീതിയിലുമുള്ള പാത്രസൃഷ്ടിയും കഥാഗതിയും ഉള്ള രാമായണം എങ്ങനെ ദലിതപക്ഷ രചനയാകും? ദലിതന് ദലിതത്വ സൗന്ദര്യശാസ്ത്രത്തിലൊതുങ്ങുന്ന തരത്തിലുള്ള കൃതികള്‍ മാത്രമേ രചിക്കാനാവൂ എന്ന് ശഠിക്കുന്നത് ശരിയല്ല. യൂസഫലി കേച്ചേരിയുടെ രചനാരീതിയില്‍ അമര്‍ഷംകൊള്ളുന്നതു കാണുമ്പോള്‍ അങ്ങിനെയേ മനസ്സിലാക്കാനാവൂ. പുരുഷമേധാവിത്വത്തിനെതിരേ പ്രതികരിച്ചെഴുതുന്ന സ്ത്രീകളെ സ്ത്രീപക്ഷ വാദികളെന്നും രചനകളെ സ്ത്രീസാഹിത്യ വിഭാഗം എന്നും വിലയിരുത്തുന്നത് അസഹിഷ്ണുതകൊണ്ടല്ലേ? ഇതിന്റെ ബഹിസ്ഫുരണങ്ങളല്ലേ, 'ജാതിചോദിച്ചാലെന്താ?' എന്ന നരേന്ദ്ര സൂക്തവും മഴക്കാറാണെന്ന പത്മനാഭദര്‍ശനവും?

ദലിത് സാഹിത്യം മഴക്കാറുതന്നെയാണ്. ദലിത വിരോധികളായ സാഹിത്യ ഫാസിസ്റ്റുകള്‍ക്കുമേല്‍ പെയ്തിറങ്ങാനുള്ള മഴക്കാറാണത്. മുഖ്യധാരാചാര്യ ന്മാരായ സാഹിത്യഫാസിസ്റ്റുകള്‍ അതില്‍ മുങ്ങിത്താണൊ ഴുകും. സാഹിത്യവിഭാഗീയതകളെയും വംശീയവല്‍ക്കരണ ദുഷ്ടതകളെയും ഭസ്മീകരിക്കുന്നതിനുള്ള അഗ്നിസ്ഫുലിംഗങ്ങളടങ്ങിയ മിന്നല്‍ പിണരുകള്‍ ആ കാര്‍മേഘങ്ങളില്‍ ഒളിപ്പിച്ചിട്ടുണ്ട് എന്നെങ്കിലും അറിയുക.

പൂനാപാക്ട് : അഡ്വക്കേറ്റ് എം സുരേന്ദ്രന്‍


ഇന്ത്യ ഒരു സോവറിന്‍ സോഷ്യലിസ്റ്റ് സെക്കുലര്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്കാണ്. എന്നാല്‍ ഇന്ത്യന്‍ ജനത ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, പാര്‍സി, ബുദ്ധിസ്റ്റ്, ജയിന്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവരാണ്. ഹിന്ദുമതത്തില്‍ തന്നെ 3000 ല്‍ ഏറെ ജാതികളും ഉപജാതികളും ഉണ്ട്. നൂറ്റാണ്ടു കളായി ഈ വിഭാഗങ്ങളെല്ലാം സാമൂഹികമായി വിവിധ തട്ടുകളിലാണ് ജീവിച്ചിരുന്നത്. ഇന്നും ആ അവസ്ഥക്കു യാതൊരു മാറ്റവും വന്നിട്ടില്ല. ഇതിനു പുറമേ മുന്നോക്ക വിഭാഗക്കാരെന്നും അധഃസ്ഥിത വിഭാഗക്കാരായ പട്ടികജാതി - പട്ടികവര്‍ഗക്കാരെന്നും ഭരണതലത്തില്‍ അറിയപ്പെടുന്നു. പിന്നോക്ക വിഭാഗക്കാരും പട്ടികജാതി - വര്‍ഗക്കാരും സാമൂഹികം, സാമ്പത്തികം, വിദ്യാഭ്യാസം എന്നീ മേഘലകളില്‍ അവശത അനുഭവിക്കുന്നവരാണ്. ഇവരില്‍ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ കഴിയുന്ന പട്ടികജാതി - വര്‍ഗക്കാര്‍ 'സാമൂഹിക കുഷ്ഠരോഗി'കളായി കഴിയുവാന്‍ നിര്‍ബന്ധിതമായതുമൂലം ഇവര്‍ പിന്നോക്കക്കാരില്‍ പിന്നോക്കക്കാരായിത്തീര്‍ന്നു.

ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ സമരം നടക്കുന്നതിനു സമാന്തരമായി അവശവിഭാഗങ്ങളായ ന്യൂനപക്ഷം, ഭരണതലത്തില്‍ തങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം എല്ലാ മണ്ഡലങ്ങളിലും ലഭിക്കുവാന്‍ ബ്രിട്ടീഷു കാരോടു നിരന്തരം ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ മുസ്ലീം, സിക്കു, ആംഗ്ലോ ഇന്ത്യന്‍, ക്രിസ്ത്യന്‍ എന്നീ ന്യൂനപക്ഷക്കാര്‍ക്കു 1909 ലെ മിന്റോ മാര്‍ലി പരിഷ്‌കാരങ്ങളിലും, 1919 ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ രാജിലും ഇന്ത്യയിലെ പ്രവിശ്യകളിലെ നിയമനിര്‍മ്മാണ സഭകളില്‍, ജോയിന്റു (കൂട്ടായ) സമ്മതിദായക സമ്പ്രദായത്തിനു പകരം പ്രത്യേക സമ്മതിദായക സമ്പ്രദായം (Separate Electrote System) അനുവദിക്കാന്‍ വേണ്ട വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി.

അയിത്തജാതിക്കാരുടെ അനിഷേധ്യ നേതാവും മഹാപണ്ഡിതനുമായ ബാബാസാഹിബ് ഡോക്ടര്‍ അംബേഡ്കര്‍ 1920 സൗത്ത് ബറോ, ഗാഞ്ചയിസ് കമ്മറ്റിക്കു മുമ്പാകെയും 1928 ല്‍സൈമണ്‍കമ്മീഷന്‍ മുമ്പാകെയും 1930-32 ല്‍ ലണ്ടനില്‍ വെച്ചുനടന്ന വട്ടമേശ സമ്മേളനത്തിലും, ഇതര ന്യൂനപക്ഷങ്ങള്‍ക്കു അനുവദിച്ച പ്രത്യേക സമ്മതിദായക സമ്പ്രദായം അയിത്തജാതിക്കാര്‍ക്കും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. മറ്റേതു ന്യൂനപക്ഷങ്ങളേക്കാളും അയിത്തജാതിക്കാര്‍ക്കാണ് ലഭിക്കേണ്ടതെന്ന് വട്ടമേശ സമ്മേളനത്തില്‍ ശക്തിയുക്തം വാദിച്ചു സമര്‍പ്പിച്ചു. അദ്ദേഹം ഒരു കാര്യം ഊന്നിപ്പറഞ്ഞു: 'മറ്റെല്ലാ സമുദായങ്ങളില്‍ നിന്നും സാമൂഹികമായി വേര്‍പെടുത്തി നിര്‍ത്തിയിരിക്കുന്ന അയിത്തജാതിക്കാരെ രാഷ്ട്രീയമായി വേര്‍തിരിക്കണം'

ഈ വട്ടമേശ സമ്മേളനം, അന്നത്തെ ബ്രിട്ടീഷ് ചക്രവര്‍ത്തി ജോര്‍ജ് അഞ്ചാമന്‍ ഉത്ഘാടനം ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന റാംഡെമാക് ഡൊണാള്‍ഡ് ആധ്യക്ഷം വഹിച്ചു. ഈ സമ്മേളനങ്ങളില്‍ ഇന്ത്യയുടെ ഭാവി ഭരണഘടന ഉള്‍പ്പെടെ പല കാതലായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുവാന്‍ ആവശ്യമായ തീരുമാനങ്ങള്‍ എടുത്തു. ഈ സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റേ യും മുസ്ലീമിന്റേയും അയിത്തജാതിക്കാരുടേയും മുഖ്യ നേതാക്കന്മാരായി യഥാക്രമം ഗാന്ധിജിയും ജിന്നയും ഡോ. അംബോഡ്കറും സജീവമായി പങ്കെടുത്തു. ഇന്ത്യയിലെ അയിത്തജാതിക്കാരുടെ ശോചനീയാവസ്ഥ അമേരിക്കയിലെ നീഗ്രോവര്‍ഗങ്ങളേക്കാളും ദയനീയമാണെന്ന് അംബോഡ്കര്‍ നിരവധി തെളിവുകള്‍ നല്‍കി സമര്‍ത്ഥിച്ചു. അയിത്തജാതിക്കാരുടെ പ്രത്യേക സമ്മതിദായക പ്രശ്‌നത്തില്‍ ഗാന്ധിജിയും അംബേഡ്കറും ഏറ്റുമുട്ടി. എന്നാല്‍ സവര്‍ണ ഹിന്ദു സമുദായത്തില്‍ നിന്നും അവര്‍ണ ഹിന്ദുവായ, ജനസംഖ്യയില്‍ അഞ്ചിലൊന്നു വിഭാഗമായ, അയിത്തജാതിക്കാരെ വേര്‍പെടുത്തിയാല്‍, ജനസംഖ്യാബലം കുറയുമെന്ന കാരണത്താല്‍, ഗാന്ധിജി ശക്തമായി എതിര്‍ത്തു. ഈ കീറാമുട്ടി പ്രശ്‌നത്തില്‍ മറ്റൊരു പരിഹാരം കാണാന്‍ വട്ടമേശ സമ്മേളന ത്തില്‍ കഴിയാതെ വന്നപ്പോള്‍ ഈ കാര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആര്‍ബ്രിട്രെഷന്‍ വിടാന്‍ ഗാന്ധിജി ഉള്‍പ്പെടെ എല്ലാ നേതാക്കന്മാരും സമ്മതിച്ചു.

നോബല്‍ സമ്മാനിതന്‍ മോ യാന്‍ - ടി എ ഹസന്‍കുട്ടി കാഞ്ഞിരമറ്റം.


 മോ യാന്‍
അക്ഷരലോകത്ത്‌ അത്ഭുതം സൃഷ്ടിച്ച മോ യാനാണ്‌ ഈ വര്‍ഷത്തെ (2012) സാഹിത്യ നോബല്‍ പുരസ്‌കാരത്തിന്‌ അര്‍ഹനായത്‌. ചരിത്രവും വര്‍ത്തമാനവും പുരാവൃത്ത ങ്ങളും സംയോജിപ്പിക്കുന്ന വിസ്‌മയ സാഹിത്യ പ്രപഞ്ചമാണ്‌ മോ യാന്റെ സൃഷ്ടികള്‍. ചൈനയുടെ കഴിഞ്ഞ അരനൂറ്റാ ണ്ടിനെ അനാവരണം ചെയ്യുന്ന മോ യാന്റെ ചെറുകഥകളും നോവലുകളും സാഹിത്യ ലോകത്ത്‌ സൃഷ്ടിച്ച മാറ്റങ്ങളെ മുന്‍നിര്‍ത്തി യാണ്‌ പുരസ്‌കാരം ലഭിച്ചത്‌. ചൈനീസ്‌ പൗരത്വവുമായി ചൈനയില്‍ തന്നെ താമസിക്കുന്ന ഒരെഴുത്തുകാരനെ തേടി ചരിത്രത്തിലാദ്യമായാണ്‌ സാഹിത്യ നോബല്‍ പുരസ്‌കാരം എത്തുന്നത്‌. 2000ല്‍ ചൈനീസ്‌ വംശജനായ ഗയോ സിന്‍ജിയാ ണ്‌ പുരസ്‌കാര ജേതാവയതെങ്കിലും അദ്ദേഹം ഫ്രഞ്ച്‌ പൗരത്വം സ്വീകരിച്ചതിനാല്‍ പുരസ്‌കാരം ലഭിച്ചില്ല.

ജന്മനാടിനെ ഇതിവൃത്തമാക്കി ചൈനയുടെ ചരിത്രത്തെ വശകലനം ചെയ്യുന്നതാണ്‌ അദ്ദേഹത്തിന്റെ മിക്ക രചനകളും അര നൂറ്റാണ്ടായി ചൈനീസ്‌ സാഹിത്യത്തിലെ എഴുത്തുകാ രില്‍ മുന്‍നിരക്കാരനായി അദ്ദേഹം അറിയപ്പെട്ടിരുന്നു. ഭരണകൂടത്തെ നിര്‍ഭയനായി വിമര്‍ശിച്ചുപോരുന്ന ഒരു എഴുത്തുകാരനാണദ്ദേഹം. ചൈനയിലെ ഏറ്റവും പ്രസിദ്ധനായ ഈ സാഹിത്യകാരന്റെ പലകൃതികളും നിരോധിച്ചിട്ടുണ്ടെ ങ്കിലും അദ്ദേഹത്തിന്റെ രചനാ വൈഭവം ഒന്നു കൊണ്ടു മാത്രം സ്വന്തം നാടുവിടേണ്ടി വന്നില്ല.

നിരോധിക്കപ്പെട്ട അദ്ദേഹത്തിന്റെ കൃതികള്‍ വിവിധ ഭാഷകളി ലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. സമകാലിക ചൈനീസ്‌ സാഹിത്യത്തില്‍ കൂടുതല്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളതും അദ്ദേഹത്തിന്റെ കൃതികളാണ്‌. 1987ലെ റെഡ്‌ സോര്‍ഗം, 1992ലെ റിപ്പബ്ലിക്‌ ഓഫ്‌ വൈന്‍ എന്നീ കൃതികളാണ്‌ അദ്ദേഹ ത്തെ ആഗോളതലത്തില്‍ ശദ്ധേയനാക്കിയത്‌. ഡിസം.10 ന്‌ സ്‌റ്റോക്‌ഹോമിലെ സ്വീഡിഷ്‌ അക്കാദമി ഹാളില്‍ വെച്ച്‌ പുരസ്‌കാരം സമ്മാനിച്ചു. 6.8 കോടി രൂപയാണ്‌ സമ്മാനത്തു ക.

ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ : യാഥാര്‍ഥ്യങ്ങളും ഉല്‍കണ്‌ഠകളും - ഡോ . വി എസ്‌ വിജയന്‍'ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌' എന്ന്‌ പൊതുവേ അറിയപ്പെടുന്ന പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി (Western Ghats Ecology Expert Panel ) പഠന റിപ്പോര്‍ട്ട്‌ ഒരു പക്ഷെ, നാളിതു വരെ കാണാത്തത്ര വിവാദങ്ങള്‍ക്കും വിമര്‍ശന ങ്ങള്‍ക്കും, ചര്‍ച്ചകള്‍ക്കും ഇടയാക്കിയിട്ടുള്ള ഒരു പരിസ്ഥിതി സംരക്ഷണ - വികസന റിപ്പോര്‍ട്ട്‌ ആയിരിക്കാം. തീര്‍ച്ചയായും ഇത്‌ ശുഭ സൂചനയാണ്‌, പ്രോത്സാഹിപ്പി ക്കപ്പെടേ ണ്ടുമാണ്‌.

എന്നാല്‍ ഈ വിമര്‍ശനങ്ങളിലേറെയും വസ്‌തുതകളെ മറച്ച്‌ പിടിക്കുകയോ കാണാതെ പോകുകയോ, വളച്ചൊടിക്കുകയോ ചെയ്‌തുവെന്ന താണ്‌, അങ്ങേയറ്റം ദൗര്‍ഭാഗ്യകരം. ഇക്കാരണം കൊണ്ടു തന്നെ ശ്രോതാക്കളോ, അനുവാചകരോ ആയ പൊതുജനങ്ങള്‍ ഈ റിപ്പോര്‍ട്ടിനെ തെറ്റായ രീതിയില്‍ മനസ്സിലാക്കുകയോ, ആശയക്കുഴപ്പത്തില്‍ അകപ്പെടുകയോ ചെയ്യുന്നു. ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്ക പ്പെടുക പോലും ചെയ്യാത്ത കാര്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച്‌ പൊതു ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുക എന്ന ദുരുദ്ദേശത്തോടെ ഒരു കൂട്ടം ആളുകള്‍ ഇറങ്ങിത്തിരി ച്ചിരിക്കുകയാണോ എന്നും സംശയം തോന്നാം.


സമൂഹത്തിലെ ചില തട്ടിലുള്ളവരെ മാത്രം കേന്ദ്രീകരിച്ചു കൊണ്ട്‌ ഈ റിപ്പോര്‍ട്ടിനെ സംബന്ധിച്ച ചര്‍ച്ചകള്‍ മുന്നേറുന്നത്‌ തീര്‍ച്ചയായും ആരോഗ്യകരമായ പ്രവണതയല്ല. ഇത്തരം ചര്‍ച്ചകളില്‍ സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ളവരുടെ കൂടെ പങ്കാളിത്തം ഉണ്ടാവേണ്ടതായിരുന്നു. ഈ റിപ്പോര്‍ട്ട്‌ പഞ്ചായത്ത്‌ തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടണമെന്നും റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുള്ള ശുപാര്‍ശകളിന്മേലുള്ള അന്തിമ തീരുമാനം പഞ്ചായത്തിന്റെ അംഗീകാരത്തോടുകൂടി ആയിരി ക്കണമെന്നും ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ വ്യക്ത മായും ആവര്‍ത്തിച്ചും നിഷ്‌കര്‍ഷിക്കുന്നുണ്ട്‌. പരിസ്ഥിതി ലോല മേഖലകള്‍ക്ക്‌ അതിരുകള്‍ തീരുമാനിക്കേണ്ട കാര്യത്തിലാ യാലും ഓരോ മേഖലകളില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്ന തിലായാലും, ഈ നിഷ്‌കര്‍ഷ പാലിക്കേണ്ടതാണ്‌.


പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതിയുടെ ഒരു അംഗമെന്ന നിലയിലും ഈ കമ്മിറ്റി റിപ്പോര്‍ട്ട്‌ സംബന്ധിച്ച നിരവധി ചര്‍ച്ചകളില്‍ പങ്കെടുത്ത ആളെന്ന നിലയിലും ഈ റിപ്പോര്‍ട്ടി ന്റെ ഒരു യഥാര്‍ഥ രൂപം പൊതുജനങ്ങളുടെ മുമ്പില്‍ വെക്കേണ്ടത്‌ സമൂഹത്തോടുള്ള എന്റെ കര്‍ത്തവ്യമാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.


500-ലേറെ താളുകള്‍ വരുന്ന മുഴുവന്‍ റിപ്പോര്‍ട്ട്‌ പ്രധാന വസ്‌തുതകള്‍ ചോരാതെ ചുരുക്കിയെടുത്തതാണ്‌ ഈ ചെറു പുസ്‌തകം. എല്ലാ പ്രധാന ശുപാര്‍ശകളും, ആവശ്യമെന്നു തോന്നുന്ന സ്ഥളങ്ങളില്‍ ബ്രാക്കറ്റില്‍ വിശദീകരണത്തോടെ നല്‍കിയിരിക്കുന്നു. അനുവാചകര്‍ വസ്‌തുതകള്‍ കണ്ടെത്തി അവരുടെ സ്വന്തം അഭിപ്രായങ്ങളില്‍ എത്തിച്ചേരട്ടെ.(ഡൌണ്‍ലോഡ്)

കഥകള്‍ - എം ജി ഗിരി


എം ജി ഗിരി 
പരിഗണന 

കുഴിയില്‍ വീണുപോയ ആളെ രക്ഷിക്കാതിരുന്നതെന്തേ എന്ന സുഹൃത്തിന്റെ ചോദ്യത്തിന് മറുപടിയായി അയാള്‍ സ്വകാര്യമായി ഇങ്ങനെ പറഞ്ഞു.
'അയാള്‍ നമ്മുടെ സമുദായമല്ല.''
വര:പി കെ അനില്‍കുമാര്‍ 

നാട്ടുനടപ്പ് 

കുറേ അലഞ്ഞശേഷം പുരയിടം കിളപ്പിക്കാ നായി ഒരാളെ കണ്ടെത്തി. വളരെ സുഖകരമായ പല സൗകര്യങ്ങളും അദ്ദേഹം പറഞ്ഞ പ്രകാരം ഞാന്‍ ഏര്‍പ്പാടാക്കി. പറമ്പ് കിളച്ചു തീര്‍ക്കേണ്ടതിന്റെ ഉത്തരവാദിത്വം എനിക്കായതു കൊണ്ട്, ചായകുടിക്കും ഊണിനും അദ്ദേഹം ചില വഴിക്കുന്ന മണിക്കൂറുകളില്‍ ഞാനും കുന്താലിയുമെടുത്ത് കളത്തിലിറങ്ങി. വിശ്രമ ഇടവേളകള്‍ക്ക് ശേഷം അദ്ദേഹം ജോലി ചെയ്യുകയാണെന്നു വരുത്തിത്തീര്‍ത്തു. കൃത്യം അഞ്ചു മണിക്ക് കരയ്ക്ക് കയറി നിന്ന് കൂലിക്കായി അദ്ദേഹം തിടുക്കം കാട്ടുമ്പോള്‍, കിളയല്‍ ചെറുതായൊന്നു നിര്‍ത്തി ഞാനയാളോട് പറഞ്ഞു. 'അല്‍പം നില്‍ക്കൂ. ഞാനിതൊന്നു തീര്‍ത്തോട്ടെ''

2014, സെപ്റ്റംബർ 23, ചൊവ്വാഴ്ച

കവിത: മഴമനസ്സ് - മോഹന്‍ പറത്തില്‍


മോഹന്‍ പറത്തില്‍
പെയ്‌തൊഴിയുന്നില്ല പോയകാലസ്മൃതി
പുതുമഴച്ചാറലില്‍ മിഴിനടുമ്പോള്‍
ഒരു മഴത്തുള്ളിയെന്നുള്ളില്‍ വീഴവേ,
തെളിയുന്നു മെല്ലെ പഴമ്പാട്ടുകള്‍!

ഇറയത്തൊഴുകുന്ന നീര്‍പ്പോളകള്‍ നോക്കി
എത്രയോ നേരം ഇരുന്നകാലം
കുഞ്ഞുമനസ്സില്‍ മഴത്തുള്ളി തീര്‍ത്ഥമായ്
പെയ്തിറങ്ങുന്നൊരു പുണ്യകാലം!

മഴയില്‍ കുതിര്‍ന്ന ചിറകുമായ് തേന്മാവിന്‍
കൊമ്പില്‍ കലമ്പുന്ന പൈങ്കിളികള്‍
മാവിലത്തുമ്പില്‍ നിന്നിറ്റിറ്റുവീഴുന്ന
നിര്‍മ്മലമാം മഴത്തേന്‍തുള്ളികള്‍!

പൂക്കള്‍ വിടര്‍ന്നു നിറംപകര്‍ന്നാടുന്ന
വേലിയിറമ്പിലെ പൂച്ചെടികള്‍
ചേമ്പിലക്കുടയേന്തി മണ്‍വഴിത്താരയില്‍
ആര്‍ത്തുല്ലസിക്കും ചെറുകിടാങ്ങള്‍!


വര:സുഹൃത
ചാറ്റല്‍മഴയത്തു മുറ്റത്തിറങ്ങുമ്പോള്‍
കോലായില്‍ ചാരുകസേരയിലച്ഛനെ-
ക്കാണുന്നുവോ ഗൃഹത്തിലിപ്പോഴും മായാതെ,
അരുതെന്നു മൃദുവായ് വിലക്കുന്നുവോ?

മാരിവില്‍ വര്‍ണ്ണം വിടരുന്ന ചേലുള്ളൊ-
രമ്മതന്‍ പുഞ്ചിരി കണ്ടു നില്‍ക്കേ,
വാത്സല്യപ്പൂമഴ പെയ്യിക്കുമെന്നമ്മ
മൂര്‍ദ്ധാവില്‍ ചുംബിച്ചു തഴുകുന്നുവോ?

നീര്‍ച്ചാലുകള്‍ ചെറുപുഴകളായ് കണ്ടതും
പുഴയില്‍ കളിവഞ്ചിയിട്ടുരസിച്ചതും
കുഞ്ഞനുറുമ്പുകള്‍ യാത്രതിരിച്ചതും
പെരുമഴത്തുള്ളികള്‍ വള്ളം മറിച്ചതും
കൊച്ചു തുമ്പപ്പൂക്കളരയന്നമായതും
കാറ്റത്തു നീന്തി ഒഴുകി നടന്നതും
ഓര്‍ക്കാതെ വയ്യ, മഴക്കാലമെത്തുമ്പോള്‍
ഓര്‍മ്മകള്‍ പെയ്യും കുളിര്‍മഴയായ്!

കഥ : എ ഹാപ്പി പ്രിന്‍സസ് - എന്‍ സ്മിത


എന്‍ സ്മിത 
ആളെണ്ണം കുറഞ്ഞ ഒന്നാംക്ലാസ്സില്‍ ടീച്ചര്‍ അമീറയെ പെട്ടെന്ന് ശ്രദ്ധിക്കാന്‍ കാരണം കൊച്ചുകിരീടം പോലെ നിറയെ വെള്ളക്കല്ലുപതിച്ച അവളുടെ ഹെയര്‍ബോ ആയിരുന്നു. ആദ്യ അധ്യയനദിവസത്തിന്റെ അമ്പരപ്പു മാറ്റാന്‍ കുട്ടികളുടെ അടുത്തുചെന്ന് കുശലം ചോദിച്ചു കൊണ്ടിരുന്ന ടീച്ചര്‍ അമീറയുടെ അരികിലെത്തിയപ്പോള്‍ കിരീടത്തിലേക്ക് നോക്കി അവളുടെ കവിളില്‍ തലോടിക്കൊണ്ടു പറഞ്ഞു, പ്രിന്‍സസ്.

പിറ്റേന്ന് ഹാജര്‍വിളിക്കുമ്പോഴാണ് ടീച്ചര്‍ അമീറയെ ഒരിക്കല്‍ക്കൂടി പ്രിന്‍സസ് എന്നു വിളിച്ചത്. മാത്രമല്ല, അമീറ എന്ന പേരിനെ രാജകുമാരി എന്നാണ് അര്‍ത്ഥമെന്ന് മറ്റു കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. മുന്‍പത്തെപ്പോലെ തന്നെ അമീറ അപ്പോഴും ചിരിച്ചില്ല. പ്രായത്തിനു ചേരാത്ത ഒരു വിഷാദഭാവം അവളുടെ മുഖത്ത് തളംകെട്ടിനിന്നു. അന്ന് ടീച്ചര്‍ കുട്ടികള്‍ക്ക് പ്രസിദ്ധമായ 'സന്തോഷവാനായ രാജകുമാരന്‍' (ദ ഹേപ്പി പ്രിന്‍സ്) എന്ന കഥ പറഞ്ഞുകൊടുത്തു. രാജകുമാരനു വേണ്ടി മീവല്‍ പക്ഷി ഓരോ തവണ പുറപ്പെടുമ്പോഴും കുട്ടികള്‍ ആകാംക്ഷയോടെ കണ്ണും കാതും തുറന്നുവച്ചു. ഒടുവില്‍ മീവല്‍ പക്ഷി രാജകുമാരന്റെ കാല്‍ക്കല്‍ കുഴഞ്ഞുവീഴുന്ന രംഗമായപ്പോഴേക്കും പെണ്‍കുട്ടികളുടെ ഭാഗത്തു നിന്നും ഒരു തേങ്ങല്‍ കേട്ടു. അത് അമീറയായിരുന്നു. 

വര:പി കെ അനില്‍കുമാര്‍ 
കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ടീച്ചറും കുട്ടികളും കൂട്ടുകാരെപ്പോലെയായി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ടീച്ചറുടെ മേശക്കരികില്‍ വന്ന് വിശേഷങ്ങള്‍ പറയാന്‍ മത്സരിക്കുമ്പോഴും ആവശ്യത്തില്‍ കൂടുതല്‍ മഷിയെഴുതി കറുപ്പിച്ച വലിയകണ്ണുകളില്‍ വിഷാദഭാവം നിറച്ച് അമീറ ബഞ്ചിലിരുന്നു. ക്ലാസ്സിലെ മറ്റു കുട്ടികള്‍ കളിക്കുന്നതു നോക്കി മൗനിയായി നില്‍ക്കുന്ന അമീറയുടെ ഉള്ളില്‍ എന്തോ പ്രശ്‌നമുണ്ടെന്നും അത് കണ്ടെത്തേണ്ടതാ ണെന്നും ടീച്ചര്‍ക്ക് തോന്നി. സ്‌കൂളിനടുത്തു തന്നെ താമസിക്കുന്ന അടുത്ത ക്ലാസ്സിലെ ടീച്ചറില്‍ നിന്നും അമീറ മിശ്രവിവാഹിതരുടെ ഏക മകളാണെന്നും ഈ അടുത്ത ദിവസങ്ങളിലാണ് അവര്‍ സ്‌കൂളിനടുത്തേക്ക് താമസംമാറ്റിയതെന്നും അറിയാന്‍ കഴിഞ്ഞു. അച്ഛനമ്മമാരുടെ വീട്ടുകാര്‍ തമ്മിലുള്ള അഭിപ്രായവ്യ ത്യാസങ്ങളോ അതുമൂലം കുട്ടിയുടെ അച്ഛനമ്മമാര്‍ തമ്മിലുള്ള വഴക്കോ ആയിരിക്കാം കുട്ടിയുടെ വിഷാദത്തിന് കാരണം എന്ന് രണ്ടു ടീച്ചര്‍മാരും ചേര്‍ന്ന് ഊഹിച്ചെടുത്തു. എന്തായാലും അടുത്തൊരു ദിവസം തന്നെ ടീച്ചറെ വന്നുകാണാന്‍ അമ്മയോട് പറയണമെന്ന് അവര്‍ അമീറയോട് പറഞ്ഞു.

പിറ്റേന്ന് ടീച്ചറും അമീറയും ക്ലാസ്സിലേക്ക് കടന്നത് ഒന്നിച്ചായിരുന്നു. കടന്നുപോകുമ്പോള്‍ തന്റെ ദേഹത്ത് അവള്‍ തട്ടിയത് മന:പൂര്‍വ്വമായിരുന്നു എന്ന് തോന്നി ടീച്ചര്‍ക്ക്. പേരു വിളിക്കുമ്പോള്‍ പതിവിനു വിപരീതമായി അമീറയുടെ കണ്ണുകള്‍ വിടര്‍ന്നതായും തന്നോട് എന്തോ പറയാന്‍ ഭാവിക്കുന്നതായും ടീച്ചര്‍ക്കു തോന്നി.

ഗാന്ധി മഹാത്മാവാണോ? - ഡോ. ബി ആര്‍ അംബേഡ്കര്‍/പരിഭാഷ: വി പ്രഭാകരന്‍


ഗാന്ധി മഹാത്മാവാണോ? രണ്ട് കാരണംകൊണ്ട് ഈ പ്രശ്‌നം എന്നെ അലട്ടുന്നു. ഒന്നാമതായി, ഞാന്‍ എല്ലാ മഹാത്മാക്കളേയും വെറുക്കുന്നു. അവരുടെ നിലിനില്പ് അവര്‍ ജനിച്ച രാഷ്ട്രത്തിനൊരു ശാപമാണ്. ഞാനിങ്ങനെ പറയാന്‍ കാരണം, അവര്‍ ധിഷണയുടേയും യുക്തിയുടേയും സ്ഥാനത്ത് അന്ധവിശ്വാസം ശാശ്വതമാക്കാന്‍ ശ്രമിക്കുന്നു എന്നതാണ്. രണ്ടാമതായി, ആളുകള്‍ മഹാത്മാവേ എന്ന വാക്കുകൊണ്ട് കൃത്യമായി മനസ്സിലാക്കുന്നതെന്താണെന്ന് എനിക്കറിയില്ല.... പൊതുവായി പറഞ്ഞാല്‍ ഒരു സാധാരണ ഹിന്ദുവിനെ സംബന്ധിച്ച് ഒരാള്‍ മഹാത്മാവെന്നു വിധിക്കപ്പെടാന്‍ മൂന്നു കാര്യങ്ങള്‍ വേണം. അയാളുടെ വസ്ത്രം, സ്വഭാവം, സവിശേഷ വിശ്വാസപ്രമാണം. ഒരുമഹാത്മാവിനെ നിര്‍ണയിക്കാനുള്ള മാനദണ്ഡങ്ങളായി ഈ ഗുണങ്ങളെ എടുക്കുകയാണെങ്കില്‍, മോക്ഷത്തിനായി മറ്റുള്ളവരിലേക്ക് നോക്കുന്ന അജ്ഞരും വിദ്യാരഹിതരു മായവരുടെ കണ്ണില്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു മഹാത്മാവാണ്. വെറുതേ തന്റെ വസ്ത്രം മാറ്റുന്നതിലൂടെ ആര്‍ക്കും വളരെയെളുപ്പം ഇന്ത്യയിലൊരു മഹാത്മാവാകാം. നിങ്ങള്‍ സാധാരണവസ്ത്രം ധരിച്ച് സാധാരണ ജീവിതം നയിക്കുകയാണെങ്കില്‍, സാധാരണ കുലീനവൃത്തികള്‍ ചെയ്താല്‍ പോലും നിങ്ങളെ അരുംതന്നെ ശ്രദ്ധിക്കില്ല. പക്ഷെ സാധാരണ രീതിയില്‍ പെരുമാറാത്ത ഒരാള്‍ സ്വഭാവത്തില്‍ ചില സവിശേഷ പ്രവണതകളും അസാധാരണത്വവും കാണിച്ചാല്‍, വിശുദ്ധനോ മഹാത്മാവോ ആയിത്തീരുന്നു. നിങ്ങളൊരു സൂട്ടോ സാധാരണ വസ്ത്രമോ ധരിച്ച് എന്തെങ്കിലും ചെയ്താല്‍ ആളുകള്‍ നിങ്ങളെ നോക്കുകപോലുമില്ല. പക്ഷെ നഗ്നനായി ഓടുകയും മുടി നീട്ടിവളര്‍ത്തുകയും ആളുകളെ നിന്ദിക്കുകയും ഗട്ടറിലെ അഴുക്കുവെള്ളം കുടിക്കുകയും ചെയ്താല്‍ ആളുകള്‍ നിങ്ങളുടെ കാല്‍ക്കല്‍ വീണ് ആരാധിക്കാന്‍ തുടങ്ങും. ഈ സാഹചര്യത്തില്‍ ഗാന്ധി ഇന്ത്യയില്‍ മഹാത്മാവായെങ്കില്‍ ഒട്ടും അത്ഭുതപ്പെടാനില്ല. മറ്റേതെങ്കിലും പരിഷ്‌കൃത രാജ്യത്തായിരുന്നെങ്കില്‍ ആളുകള്‍ അയാളെ നോക്കി ചിരിച്ചേനെ.

അശ്രദ്ധനായൊരു നിരീക്ഷകന് ഗാന്ധിയുടെ അധ്യാപനങ്ങള്‍ വളരെ മധുരമേറിയതും ആകര്‍ഷകവുമായി തോന്നും. ശ്രേഷ്ഠ തത്വങ്ങളായ സത്യവും അഹിംസയും പ്രബോധനം നടത്തുകയാണെന്ന് ഗാന്ധി അവകാശപ്പെടുകയും, ആളുകള്‍ അത്രക്ക് ഇഷ്ടപ്പെടുകയും ചെയ്യുന്നതിനാല്‍ അവരദ്ദേഹത്തിനു ചുറ്റും ആയിരക്കണക്കായി കൂട്ടം ചേരുന്നു. ഇത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുമ്പേ ഭഗവാന്‍ ബുദ്ധന്‍ സത്യത്തിന്റേയും അഹിംസയുടേയും സന്ദേശം ലോകത്തിനു നല്‍കി എന്നതു സത്യമല്ലേ. ഇതിന്റെ മൗലികതക്കുള്ള ക്രെഡിറ്റ് അജ്ഞനായ ഒരു വിഢിയോ ജന്മനാ മൂഢനോ ഒഴികെ ഒരുത്തനും ഗാന്ധിക്കു നല്‍കില്ല. മാനവിക സംസ്‌കാരത്തിന്റെ സംരക്ഷണത്തിന് അത്യാവശ്യമാണ് 'സത്യ'വും 'അഹിംസ'യും എന്ന പ്രഖ്യാപനത്തില്‍ എന്തെങ്കിലും പുതുമയില്ല. ഈ മഹദ്വചനത്തില്‍ പുതുതായൊന്നും ഗാന്ധി കൂട്ടിച്ചേര്‍ത്തിട്ടില്ല. സത്യത്തിന്റെ യും അഹിംസയുടേയും പരീക്ഷണത്തില്‍ നിന്നുയരുന്ന സങ്കീര്‍ണ പ്രശ്‌നങ്ങളിലേക്ക് കുറച്ചു പ്രകാശം ഗാന്ധി ചൊരിഞ്ഞിട്ടുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ മഹാത്മാ പട്ടത്തിന് തിളക്കമേറ്റിയേനെ... സത്യത്തിന്റെ കുലീനത്വം ഉയര്‍ത്തിപ്പിടിക്കുന്നതെങ്ങനെയെന്നും ഏതെല്ലാം സാഹചര്യങ്ങ ളിലാണ് അക്രമം ഒരു 'ശരിയായ പ്രവൃത്തി'യായി കണക്കാക്കേണ്ടതെന്നുമുള്ള രണ്ടുപ്രഹേളികകളുടെ പരിഹാരത്തിനായി ലോകം ആകാംക്ഷാപൂര്‍വം കാത്തിരിക്കയാണ്.

ശ്രീലങ്കന്‍ കവിത: യുദ്ധത്തിന്റെ അലരിപ്പൂക്കള്‍ - നിവേദ, പരിഭാഷ : ബിനു എം പള്ളിപ്പാട്


ബിനു എം 


ഇനിയും ഇല്ലെന്നു കരുതിയ
വസന്തകാല സായാഹ്നത്തില്‍
നിനക്കായ് കൂട്ടിവെച്ച
പൂക്കളുടെ നിറപ്പകിട്ടിലും
ഹിമകണങ്ങളിലും
ചിതറിപ്പോയ നിന്നോടുള്ള സ്‌നേഹം

കാക്കിക്കുപ്പായത്തേയും
കാവല്‍ക്കാരേയും
കടന്നുപോകുമ്പോഴൊക്കെ
പണപ്പയ്യില്‍ കനക്കും
ഐഡന്റിറ്റി കാര്‍ഡുപോലെ
ഒഴിച്ചുനിര്‍ത്താനാവുന്നില്ല
നിന്റെ ഓര്‍മ്മകളെ

ചിലരുടെ മനസുപോലെ
നിറമറ്റ് വിളറിയ
അന്തിമാനത്തിലെ
മിന്നാമിനുങ്ങിനപ്പോലെ
കണ്ണുചുമന്ന നക്ഷത്രങ്ങളാലും
ഉച്ചസ്ഥായിയില്‍
ഏറിയിറങ്ങും ഗിരിജാദേവിയുടെ
ശബ്ദത്താലും
നിറഞ്ഞ മാനം ഏങ്ങുന്നു.
രോഗപ്പെട്ട് വീണുപോയ
നിന്റെ ദേശരക്ഷക്കായ്
കാത്ത്.. കാത്ത്.. 

എന്റെ 
വംശബോധത്തെ അവര്‍ 
കലാപരമായി
കൊലപ്പെടുത്തുന്നു.