"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2014, ഓഗസ്റ്റ് 31, ഞായറാഴ്‌ച

ഗുരുവിനെ ബ്രാഹ്മണിസത്തിനു നല്‍കുമ്പോള്‍ - പ്രദീപ് കുളങ്ങര


ബ്രാഹ്മണിസമെന്നത് മനുഷ്യരെ മുകളില്‍ നിന്ന് താഴേക്ക് ചിട്ടപ്പെടുത്തിയ ഒരു മത രാഷ്ട്രീയ പദ്ധതിയാണ്. ബ്രാഹ്മണര്‍, ക്ഷത്രിയര്‍ തുടങ്ങി ചണ്ഡാളര്‍ വരെയായി സമൂഹത്തില്‍ വിന്യസിച്ചിരിക്കുന്നു. കാലങ്ങള്‍ മാറുന്നതിനനുസരിച്ച് ബ്രാഹ്മണിസവും പുതിയ അധികാര ഭാവങ്ങളാര്‍ജിച്ച് ആയിരത്താണ്ടുകളായി ഇവിടെ നിര്‍ദ്ദയം തുടരുകയാണ്. ജാതിയെന്ന ശരീര കര്‍മത്തിലാണ് ബ്രാഹ്മണിസം പ്രവര്‍ത്തിക്കുന്നത്. ജാതികളായി തരം തിരിച്ച് അയിത്തം ആഘോഷിച്ചിരുന്ന പഴയ പ്രത്യക്ഷ ബ്രാഹ്മണിസം ഇന്നവസാനിച്ചിരിക്കുന്നു. പരോക്ഷവും ആവുന്നിടത്തോളം പ്രത്യക്ഷവുമാകുന്ന ബ്രാഹ്മണിസം കൂടുതല്‍ വ്യാപകമായിരിക്കുന്നു. കര്‍ണാടകയിലെ ഉടുപ്പി ശ്രീരാമകൃഷ്ണമഠം ക്ഷേത്രത്തിലെ ഒരു ബ്രാഹ്മണാചാരം നോക്കുക. ബ്രാഹ്മണര്‍ ഭക്ഷിച്ച ആഹാരത്തിന്റെ ഉച്ചിഷ്ടത്തില്‍ കീഴാളജാതിയില്‍ പെട്ടവര്‍ കിടന്നുരുണ്ടാല്‍ ത്വക് രോഗം മാറുമത്രേ!(1) കേരളത്തിലെ പിന്നോക്ക ദലിത് ജനതക്ക് മെഡിക്കല്‍ കോളേജിനു പകരം ഈ ബ്രാഹ്മണ ഉച്ഛിഷ്ടസ്‌നാനം ശുപാര്‍ശ ചെയ്യുമോ?. കേരളത്തിലെ ക്ഷേത്ര അനാചാരങ്ങള്‍ പെരുകുന്നതു കാണുമ്പോള്‍ ഇങ്ങെനെ ചോദിക്കാതിരിക്കാനാവുമോ? ഗരുഡന്‍ തൂക്കവും ചൂരല്‍ അടവിയും(2) തിരിച്ചു വന്നിരിക്കുന്നു. ഒരു ബ്രാഹ്മണനെങ്കിലും ഈ ഗരുഡന്‍ തൂക്കമോ ചൂരല്‍ അടവിയോ നടത്തിയിട്ടുണ്ടോ? ഗുരുതിയില്‍ ആദ്യത്തേതായ മനുഷ്യഗുരുതി എന്നാണിനി തിരിച്ചുവരുക? വടക്കേ ഇന്ത്യയില്‍ സതി തിരിച്ചുവന്നു. എത്ര ബ്രാഹമണരുടെ വിധവകള്‍ സതി ആചരിച്ചു ഇതുവരെ? ഇത് ക്രിത്രിമവും മനുഷ്യത്വ വിരുദ്ധവുമാണെന്ന് ആരും മനസ്സിലാക്കുന്നില്ലല്ലോ ഹാ...... കഷ്ടം എന്നല്ലേ ശ്രീനാരായണഗുരു പറഞ്ഞത്.

മനുഷ്യാണാം മനുഷ്യത്വം,ജാതിര്‍ഗോത്വം ഗവാം യഥാ
ബ്രാഹ്മണാദിരസൈ്യവം ഹാ!തത്വം വേത്തികോfപിന
(ശ്രീനാരായണഗുരു - ജാതിനിര്‍ണയം)

ഗോക്കള്‍ക്ക് പശുത്വം പോലെ മനുഷ്യര്‍ക്ക് മനുഷ്യത്വമാണ് ജാതി. അതായത് മനുഷ്യകുലത്തിലെ ഏതു വിഭാഗത്തില്‍പ്പെട്ട സ്ത്രീയും പുരുഷനും തമ്മിലുള്ള ഇണചേരലിലൂടെയും സന്താനങ്ങളുണ്ടാകും. അതിനാല്‍ ഒരു വംശവും ഒരു ജാതിയുമാണ് മനുഷ്യന്‍. പറച്ചിയില്‍ നിന്നു പണ്ടു പരാശരമാമുനി, പിറന്നു മറ സൂത്രിച്ച മുനി കൈവര്‍ത്തകന്യകയില്‍ എന്ന് ജാതിനിര്‍ണയത്തില്‍ ഗുരു തുടര്‍ന്നെഴുതിയില്ലേ?

ഇന്ത്യയുടെ ചരിത്രത്തില്‍ ശ്രീനാരായണഗുരുവിന് സ്ഥാനം നല്‍കുന്ന ആശയമായിരുന്നു ഇത്. ഗുരു മാത്രമല്ല, ബുദ്ധനു ശേഷം ബ്രാഹ്മണിസത്തി നെതിരേ നിലകൊണ്ട നിരവധി സാമൂഹ്യ വിപ്ലവകാരികളുണ്ട്. ഭക്തിപ്രസ്ഥാനം ഉയര്‍ന്നുവന്നതും ബ്രാഹ്മണക്ഷേത്ര മേധാവികള്‍ അതിനെ തകര്‍ത്തതും ഇന്ത്യയിലെ മറന്നുകൂടാത്ത ചരിത്രമാണ്. ബുദ്ധന്റെയും മഹാവീരന്റെയും സാംസ്‌കാരിക പിന്‍തുടര്‍ച്ചയായി ഉടലെടുത്ത ഭക്തിപ്രസ്ഥാനത്തിന്റെ ദക്ഷിണേന്ത്യയിലെ ആദ്യ സൃഷ്ടാവ് നന്ദനാര്‍ ആയിരുന്നു. ക്ഷേത്രമേധാവികളാല്‍ ചുട്ടുകൊല്ലപ്പെടുകയായിരുന്നു നന്ദനാര്‍(3). ഭക്തിപ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായ മഹാരാഷ്ട്രയിലെ കവിയായിരുന്ന തുക്കാറാം, കുന്‍ബി എന്ന പിന്നോക്ക ജാതിയില്‍ ജനിച്ചു. 1607 പദ്യങ്ങളടങ്ങിയ കൃതി രചിച്ചു. ജാതിയെയും - മതത്തെയും - ബ്രാഹ്മണ്യത്തേയും എതിര്‍ത്ത തുക്കാറാമും ബ്രാഹ്മണ-ക്ഷേത്രവാദികളാല്‍ കൊല്ലപ്പെടുകയായിരുന്നു. ദൈവം പുഷ്പക എന്ന വിമാനത്തില്‍ ഭൂമിയില്‍ നിന്നും സ്വര്‍ഗത്തിലേക്ക് കൊണ്ടുപോയി എന്ന കെട്ടുകഥ(4) പ്രചരിപ്പിച്ചു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബ്രാഹ്മണിസത്തിനെതിരായി ഗുരു ഘാസിദാസിന്റെ നേതൃത്വത്തില്‍ സത്‌നാമി പ്രസ്ഥാനം ഉടലെടുത്തു. രൂപമില്ലാത്ത ദൈവത്തിലാണ് ഘാസിദാസ് വിശ്വസിച്ചത്. വിധി, പുനര്‍ജന്മം, ആരാധന, വിഗ്രഹപൂജ, പൗരോഹിത്യം എന്നിവയെ എതിര്‍ത്തു. ജാതിയെ എതിര്‍ത്തു. ഗുരു ഘാസിദാസിനെ 1850 ല്‍ വധിച്ചു. കേരളത്തിനു വെളിയില്‍ മാത്രമല്ല ഇവിടെയും ബ്രാഹ്മണ ക്ഷേത്രവാദികള്‍ ചെയ്തത് മറ്റൊന്നല്ല. ആറാട്ടുപുഴ വേലായുധപ്പണിക്കരെ വധിച്ചതും, വൈകുണ്ഠസ്വാമിയെ കടുവാക്കൂട്ടിലിട്ടതും ശ്രീനാരായണഗുരുവിനെ വധിക്കാന്‍ ഗൂഢാലോചന നടന്നതായുള്ള സൂചനയും നമുക്കറിവുള്ളതാണ്(6). കല്ലുമാല പൊട്ടിച്ചതും, മൂക്കൂത്തി സമരം നടന്നതും മാറുമറയ്ക്കാന്‍ വേണ്ടി സമരം നടന്നതും അടിമമോചനത്തിനായി പൊയ്കയിലപ്പച്ചന്റെ സമരവും വിദ്യാലയ പ്രവേശനത്തിനായുള്ള അയ്യന്‍കാളി സമരവുമെല്ലാം ബ്രാഹ്മണ്യ - ക്ഷേത്രവാദികളുടെ സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരേ ഉയര്‍ന്നുവന്ന കീഴടക്കപ്പെട്ടവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു.

'ഈഴവര്‍ ഹിന്ദുക്കളല്ല', 'സ്വതന്ത്രസമുദായ'ത്തിന് എണ്‍പത് - രാജേഷ് കെ എരുമേലിരാജേഷ്‌ കെ എരുമേലി 
പൊതുബോധത്തില്‍ / പൊതുസമൂഹത്തില്‍ പുരോഗമനത്തിന്റെ ഉടുപ്പണിയുകയം സ്വകാര്യജീവിതത്തില്‍ ജാത്യാചാരങ്ങള്‍ കൃത്യമായി പാലിക്കുകയും അത് ചിലപ്പോഴൊക്കെ ബോധമായും അബോധമായും തികട്ടിവന്ന് വ്യക്തിശരീരത്തിലും സാംസ്‌കാരിക ശരീരത്തിലും ആക്രോശത്തോടെ ആധിപത്യമുറപ്പിക്കുകയും ചെയ്യുന്ന സമകാലിക ലോകമാണിത്. ഈ ഘട്ടത്തില്‍ ഇ മാധവന്‍ എഴുതിയ 'സ്വതന്ത്രസമുദായം' എന്ന കൃതി എന്തുകൊണ്ടു വായിക്കണം എന്ന ചോദ്യം പ്രസക്തമാകുന്നുണ്ട്. സവര്‍ണത / ബ്രാഹ്മണ്യം അതിന്റെ എല്ലാ ക്രൂരതയോടും കൂടി ജാത്യാധിപത്യ മായ് കീഴാള / ദലിത് / ഈഴവ / തീയ്യ സമുദായങ്ങള്‍ക്കുമേല്‍ ആക്രമണം അഴിചചുവിട്ട ഘട്ടത്തിലാണ് (1934 ല്‍) ഈ കൃതി പിറവി കൊള്ളുന്നത്. അന്ന് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ സര്‍ക്കാറുകള്‍ ഈ കൃതി നിരോധിച്ചു. വിപ്ലവാത്മകമായ ചിന്തകള്‍ പുസ്തകത്തിലുണ്ടായിരുന്നു എന്നതായിരുന്നു അതിന്റെ കാരണം. നാരായണഗുരുവും അയ്യന്‍കാളിയും സമകാലികരായ മറ്റ് നവോത്ഥാന നായകരും തുടക്കമിട്ട നവോത്ഥാന ശ്രമങ്ങളുടെ തുടര്‍ച്ചയിലാണ് ഇ മാധവനും സാമൂഹിക പരിവര്‍ത്തന രംഗത്ത് സജീവമാകുന്നതും ഈ കൃതി പുറത്തുവരുന്നതും. മാധവനും കൂടി സജീവമായിരുന്ന എസ്എന്‍ഡിപി യോഗത്തെ ജാതിപ്രസ്ഥാനമാ ക്കാനും ഹിന്ദുത്വത്തിന്റെ വാലില്‍ കെട്ടാനും വെള്ളാപ്പിള്ളി നടേശനെപ്പോലുള്ളവര്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് 'ഈഴവര്‍ ഹിന്ദുക്കളല്ല' എന്ന വാദം മുന്നോട്ടുവെച്ച മാധവന്റെ പുസ്തകവും നിരീക്ഷണങ്ങളും പ്രശസ്തമാകുന്നത്.

ജാതിവാലായാലും സമഗ്രാധിപത്യമായാലും ജനാധിപത്യ സമൂഹത്തിനുമേല്‍ ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് ഈ കൃതി വീണ്ടും സമകാലികാവസ്ഥയില്‍ പുനര്‍വായിക്കേണ്ടിവ രുന്നത്. നാരായണഗുരു വിന്റെ സവര്‍ണാധിപത്യ വിരുദ്ധ നിലപാടുകളാണ് മാധവനേയും ആകര്‍ഷിച്ചത്. ഹിന്ദുമതത്തിനുള്ളി ലെ ജാത്യാചാരങ്ങളെ ശക്തമായി എതിര്‍ത്ത മാധവന്റെ നിരീക്ഷണങ്ങള്‍ പുരോഗമനപരവും യുക്തിവാദപരവുമാണ്. മതത്തിനും ജാതിക്കും എതിരായ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചതോടെ ബ്രാഹ്മണിക്കല്‍ ബോധം പുലര്‍ത്തുന്നവര്‍ വിറളി പിടിക്കുകയും പുസ്തകം തിരുവിതാംകൂര്‍, മലബാര്‍, കൊച്ചി സര്‍ക്കാറുകള്‍ നിരോധിക്കുകയും ചെയ്തു.

ഇ മാധവന്‍
'ഈഴവര്‍ ഹിന്ദുക്കളല്ല' എന്ന പ്രഖ്യാപനത്തിലൂടെ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ വലിയൊരു വിപ്ലവത്തിനാണ് മാധവന്‍ തുടക്കമിട്ടത്. തീണ്ടലും തൊടീലും നിര്‍മ്മിച്ച സവര്‍ണത, ഈഴവര്‍, പുലയര്‍, പറയര്‍, മറ്റ് പിന്നോക്ക ജാതിക്കാര്‍ എന്നിവര്‍ക്കെല്ലാം 'ഇത്രയടി'യെന്ന് വഴിയിലെ അകലം നിശ്ചയിച്ചപ്പോള്‍ ഇതിനെതിരേ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പോരാട്ടങ്ങളാണ് നടത്തിയത്. ഇത്തരം ചരിത്രാനുഭവ ങ്ങളും അതിന്റെ പശ്ചാത്തലവും സവര്‍ണത സൃഷ്ടിച്ച സാംസ്‌കാരിക സമഗ്രാധിപത്യവും നിരന്തരം പഠനത്തിന് വിധേയമാക്കിയ ശേഷമാണ് 'ഈഴവര്‍ ഹിന്ദുക്കളല്ല' എന്ന പ്രഖ്യാപനം മാധവന്‍ മുന്നോട്ടു വെച്ചത്. അതുകൊണ്ടു തന്നെ ജാതി ആധിപത്യങ്ങളേയും അവയുടെ സൗന്ദര്യ നിര്‍മ്മിതികളേയുമെല്ലാം എതിര്‍ത്ത് പുതിയൊരു കാഴ്ചപ്പാട് മുന്നോട്ടു വെക്കാനാണ് മാധവന്‍ ശ്രമിച്ചത്.

2014, ഓഗസ്റ്റ് 30, ശനിയാഴ്‌ച

നാരായണഗുരു ഒരു ഹിന്ദുവോ ? ഹരിദാസ് വളമംഗലം


നാരായണഗുരു ഒരു ഹിന്ദു സന്യാസിയായിരുന്നു എന്നും ശിവഗിരി ഒരു ഹിന്ദുമഠമാണ് എന്നും സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിലാണല്ലോ ഇന്നു ചിലര്‍. വിശ്വഹിന്ദു പരിഷത്തിനും സംഘപരിവാറിനും മറ്റും നാരായണഗുരുവിനെ ഷോഡശക്രിയ ചെയ്യിച്ച് ഒരു പൂണൂലും ഇടുവിച്ച് തനി ഒരു ബ്രാഹ്മണ സ്വാമിയാരാക്കി മാറ്റിയെടുത്താല്‍ കൊള്ളാമെന്നുണ്ട്. നാരായണഗുരു ജനിച്ചത് അക്കാലത്ത് ഹിന്ദുധര്‍മ്മത്തിന്റെ അധികാരികള്‍ അറുപതടി അകറ്റി നിര്‍ത്തിയ - അതായത് ഹിന്ദുധര്‍മ്മത്തിന് പുറത്ത് - ഈഴവ സമുദായത്തിലാണ്. ഈഴവനന്ന് സന്യസിക്കാനധികാരമില്ല. വലിയ ദൈവങ്ങളെ ആരാധിക്കാനവകാശമില്ല. എന്നിട്ടും നാരായണഗുരു ഒരു സന്യാസിയായി. ഒരമ്പലം പണിത് അവിടെ ദേവാദിദേവനായ ശിവനെ പ്രതിഷ്ഠിച്ചു. ഗുരു ഇതൊക്കെ ചെയ്തത് തനിക്കന്ന് നിഷേധിച്ചിരുന്ന ഹിന്ദുമതം പിടിച്ചുപറ്റാനായിരുന്നില്ല. അത്രകണ്ട് വിലയുള്ളതാണ് ഈ ഹിന്ദുത്വമെന്ന് ഗുരു ഒരിക്കലും കരുതിയിരുന്നില്ല. ഇവനാരാ, ഇതൊക്കെ ചെയ്യാനെന്നു ചോദിച്ച് സനാതനധര്‍മ്മത്തിന്റെ സൂക്ഷിപ്പുകാര്‍ നെറ്റി ചുളിച്ചപ്പോള്‍ ഗുരു പറഞ്ഞ മറുപടിയില്‍ അത് വ്യക്തമാണ്. ഗുരുവിന്റെ മറുപടി മാമൂലുകളെ മാറ്റിക്കളയുംവിധം ശക്തവും ഫലിതബോധംകൊണ്ട് രസാവഹവുമായിരുന്നു. തനിക്ക് സന്യാസദീക്ഷ നല്‍കിയത് ബ്രിട്ടീഷ് സര്‍ക്കാരാണെന്നു ഗുരു പറഞ്ഞു. താന്‍ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണെന്നും ഗുരു പറഞ്ഞു. കേട്ടവരെല്ലാം പെട്ടെന്ന് അന്ധാളിച്ചുപോയി. ബ്രിട്ടീഷ് സര്‍ക്കാര്‍ സന്യാസദീക്ഷ നല്‍കിയെന്നോ? ബ്രഹ്മണശിവനും നായര്‍ശിവനും ഈഴവശിവനും പുലയശിവനും അങ്ങനെ എല്ലാ ജാതിയിലുംപെട്ട ശിവന്മാരുണ്ടെന്നോ? പിന്നീട് ബ്രിട്ടീഷുകാരിവിടെ അധികാരം പിടിച്ചടക്കുന്നതിനു മുമ്പ് ഇവിടെ ചക്രവര്‍ത്തിമാരോ ആരും ഒരു താഴ്ന്നജാതിക്കാരനെ സന്യസിക്കാനനുവദിച്ചിരുന്നില്ല. ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ കാലത്ത് ഒരു ശൂദ്രന്‍ സന്യാസിച്ചതിന്റെ കഥ നമുക്കറിയാവുന്നതാണല്ലോ. ഗുരുവിന്റെ ചരിത്രബോധവും രാഷ്ട്രീയ ബോധവും മാത്രമല്ല ഇതില്‍ പ്രതിധ്വനിക്കുന്നത്. സന്യാസത്തെക്കുറിച്ചു നിലവിലിരുന്ന ധാരണകളും ഗുരു ഈ പ്രസ്താവനയിലൂടെ തിരുത്തിക്കുറിക്കുന്നു. സന്യസിക്കാനൊരു ഗുരുവേണോ? അതിനു പ്രത്യേകമായ വിധികളും ചടങ്ങുകളും വേണോ? ക്രിസ്തുമതവിശ്വാസ ത്തിലധിഷ്ഠിതമായ ബ്രിട്ടീഷ് സര്‍ക്കാരിന് സന്യാസത്തില്‍ തന്റെ ഗുരുവായിരുന്നുകൂടെ? ഇത്തരം ചോദ്യങ്ങളാണ് ഗുരു തന്റെ നര്‍മ്മം കലര്‍ന്ന മറുപടിയിലൂടെ ഉന്നയിക്കുന്നത്. ഹിന്ദുധര്‍മ്മവാദികളുടെ അന്ധധാരണയെ യെല്ലാം ഒന്നായി തന്റെ ഈ മറുപടിയിലൂടെ ഇളക്കിക്കളഞ്ഞപ്പോള്‍ മഹാപ്രാജ്ഞനായ ഗുരു അകമേ ചിരിച്ചിട്ടുണ്ടാകും. ഹേ, മരമണ്ടനായ ഹിന്ദുധര്‍മ്മവാദി, ശിവന് ജാതിയും മതവുമൊന്നുമില്ല എന്ന ധ്വനിയാണ്, താന്‍ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണ് എന്ന മറുപടിയിലുള്ളത്.

വെള്ളവസ്ത്രവും ധരിച്ചുനടന്ന, ഒരു ജാതി, ഒരു മതമെന്നും, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നും പറഞ്ഞ നാരായണ ഗുരുവിനെ ഉള്‍ക്കൊള്ളാന്‍ ഹിന്ദുത്വവാദികള്‍ക്ക് കടുത്ത ശങ്കയുണ്ട്. ഗുരുവരുളുകളുടെ ഊര്‍ജസ്‌ഫോടനം തങ്ങളുടെ കൊട്ടാരമോഹങ്ങളെ തരിപ്പണമാക്കിക്കളയുമോ എന്ന ഭയവുമുണ്ട്. എന്നാലും ഗുരുവിനെ ഒന്നു പുണരാതെ വയ്യ, ധൃതരാഷ്ട്ര ബുദ്ധിയോടെ ആണെങ്കിലും. കാരണം നാരായണഗുരുവിനെ എല്ലാവരും അംഗീകരിക്കുന്നു, ആദരിക്കുന്നു. ലോകംതന്നെ ഗുരുവിനെ ശ്രദ്ധിച്ചുതുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഈഴവര്‍, തങ്ങളുടെ ഉയിരും ഉണ്‍മയുമായി ഗുരുവിനെ കരുതുന്നു. അങ്ങനെയുള്ള ഗുരുവിനെ കേരളത്തിലെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള വലിയൊരുപകരണമെന്ന നിലക്കാണ് ഹിന്ദുത്വവാദികള്‍ കാണുന്നത്. അതിനുവേണ്ടിയാണ് ഗുരു ഒരു ഹിന്ദു സന്യാസിയായിരുന്നു എന്നു പറഞ്ഞ് കൂടെച്ചേര്‍ത്ത് വാഴിക്കാനൊരുമ്പെടുന്നത്. ഭാരതത്തിന്റെ സന്യാസി പാരമ്പര്യത്തില്‍ നിന്ന് വഴിവിട്ടാണ് ഗുരു ജീവിച്ചതും പ്രവര്‍ത്തിച്ചതും. ഗുരുമൊഴികളെക്കുറിച്ചും ഗുരുവിന്റെ കൃതികളെക്കുറിച്ചു ഗുരുവിന്റെ കര്‍മ്മപരിപാടികളെക്കുറിച്ചും ആഴത്തില്‍ മനസ്സിലാക്കുന്നവരെ സംബന്ധിച്ചിടത്തോളം അക്കാര്യം വ്യക്തമാണ്. പുറമേക്ക് ഗുരു ഒരു ഹിന്ദു സന്യാസിയാണെന്ന് സംശയം തോന്നാം. എന്താണ് ഹിന്ദുത്വവാദികള്‍ പറയുന്ന ഹിന്ദുത്വം? അദ്വൈതമാണോ? അതോ ദൈതമോ വിശിഷ്ടാദ്വൈതമോ? ജ്ഞാനമോ കര്‍മ്മമോ ഭക്തിയോ ആണോ? ഇതൊന്നുമല്ല, ഹോമങ്ങളിലും യാഗങ്ങളിലും കാലനുസൃതമല്ലാത്ത മറ്റു ആചാരാനുഷ്ഠാനങ്ങളിലും മനുഷ്യനെ കുടുക്കി, അവന്റെ സഹജമായ ജിജ്ഞാസയെ പരിമിതപ്പെടുത്തുന്ന ഒരുതരം കെണിയാണ് മതത്തിന്റെ പേരില്‍ അവര്‍ കൊണ്ടുനടക്കുന്നത്. അതിന് ഭാരതീയ സംസ്‌കാരത്തിന്റെ മൂല്യങ്ങളുമായി യാതൊരു ബന്ധവുമില്ല. ഏഷ്യയിലാദ്യമായി ഒരു സര്‍വമത സമ്മേളനം വിളിച്ചുകൂട്ടുകയും അതിന്റെ ലക്ഷ്യം 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്' എന്നു പ്രഖ്യാപിക്കുകയും ചെയ്ത ഗുരുവിനെ സംബന്ധിച്ചിടത്തോളം ഹിന്ദുത്വവാദികളുടെ മതബോധവുമായി ഒരിക്കലും യോജിച്ചുപോകാനാവില്ല. അങ്ങനെ ആര്‍ക്കെങ്കിലും കഴിയുമോ, നാരായണഗുരുവിനെ ഒരു മതത്തിന്റെ ചട്ടക്കൂടിനകത്തു കയറ്റി ഒതുക്കിക്കളയാന്‍? അതിനു വഴങ്ങുന്നതല്ല ഗുരുവിന്റെ പൊരുള്. അല്ലെങ്കില്‍ത്തന്നെ ഹിന്ദുമതം എന്നൊരു മതമുണ്ടോ? മുസ്ലീമിന് ഏകരൂപമായ ചിലവിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളുണ്ട്. ക്രിസ്ത്യാനിക്കുമുണ്ട്. പക്ഷെ, ഇസ്ലാംമതത്തിലോ ക്രിസ്തുമതത്തിലോ ബുദ്ധമതത്തിലോ സിക്കുമതത്തിലോ അങ്ങനെ ഒരു മതത്തിലും പെടാത്ത ഒരു വിഭാഗം ജനങ്ങളിവിടെയുണ്ട്. അവരെയാണ് ഹിന്ദുക്കളെന്ന് വിളിച്ചുവരുന്നത്. ഈ ഹിന്ദു എന്ന വിളി എവിടെനിന്നു വന്നു? വേദങ്ങളിലോ ഉപനിഷത്തുകളിലോ ഇതിഹാസങ്ങളിലോ പുരാണങ്ങളിലോ ഒന്നും ഹിന്ദു എന്ന പദം കാണുന്നില്ല. മതം എന്ന പദവും കാണുന്നില്ല. അപ്പോള്‍ത്തന്നെ നമുക്കു മനസ്സിലാക്കാ വുന്നതാണ് ഹിന്ദുവുമായും മതവുമായും അവക്കൊന്നിനും ബന്ധമില്ല എന്ന്. അതായത് ഹിന്ദുവെന്താണെന്നോ മതമെന്താണെന്നോ ആ പ്രാചീന ഗ്രന്ഥസമുച്ചയങ്ങളുടെ രചയിതാക്കളായ ഋഷികള്‍ക്കറിഞ്ഞുകൂടാ. ബ്രാഹ്മണരുടെ ആധിപത്യത്തെക്കുറിച്ചും അവരുടെ വിശുദ്ധ പദവിയെക്കുറി ച്ചും അവയില്‍ പരാമര്‍ശങ്ങളുണ്ട്. അതൊക്കെ ഒരു പ്രത്യേക ചരിത്രകാലഘട്ടത്തിന്റെ കൂട്ടിയെഴുത്താവാം എന്നാണ് കരുതേണ്ടത്. ഈ മാലിന്യങ്ങളൊക്കെ നീക്കി കഴുകിത്തുടച്ചെടുത്താല്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഈ ഈടുവെപ്പുകള്‍ ലോകോത്തരങ്ങളാണ്. നമ്മുടെ ദര്‍ശനങ്ങളുടേയം സംസ്‌കാരങ്ങളുടേയും ഇത്തരത്തിലൊരു പുനര്‍വായനയും പുനരാവിഷ്‌കാരവുമാണ് ഗുരു തന്റെ രചനകളിലൂടെ നിര്‍വഹിച്ചിരിക്കുന്നത്.

2014, ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

Book: “The Scar” A Dalit’s Autobiography by K A Gunasekharan.


Growing up as a boy from the Parayar caste, in the milieu of Christian, Hundu and Muslim communities., K A Gunasekharan narrates the familiar tale of caste oppression and prejudice prevalent in the villages of Tamil Nadu. As the narrative unfolds, the reader is shown how the ‘low’ caste negotiates differently with the three religious communities. The deep pain of the Paraya surfaces through the risible anecdotes that ridicule the grievously unjust practices of the ‘upper’ castes.

The book emphasises the fact that Indian villages are doubly caste-consious and cruel, and that Dlit emancipation rests in better education for the community. Gunasekharan writes in an earthy and colloquial style to capture the innocence, cruelty and drama of a south Indian village.

Considered the first modern autobiography in Tamil, ‘TheScar’ (Vadu) is an importance book calling for Dalit assertion and emancipation.


K A Gunasekharan is a teacher, folk-artist dramatist and researcher. He was the dean of the School of Performing Arts at Pondichery University. Currently he is the Director of the  international Institute of Tamil Studies. In preface of the book, he says:


My early days are closely associated with the people of Islam. I realized even whilw at school, that caste differences did not exists in Elayankudi -  a place with a large Muslim population, whereas in places just two kilometers away, it was found in excess. I contemplated the horrid experiences I have had because of caste discrimination in my early life. ‘Vadu’ (Scar) evolved. Anger welled up as I wrote about the discriminatory practices that I ha suffered; sometimes tears flowed. I have captured in my writing all the experiences that I narrated to my friends on various occasions.


Kalikulam village is near Thayamangalam. This is where my friend Samidoss was born. I had an unforgettable experience when I stayed there one night. At around midnight, a kudukkuduppaikkaran entered a cheri making the eeri rattling sound peculiar to this tribe.

I wake up even as he entered the street. I told Samodoss, Die! I will hide in the cattle shed opposite your house. I want to sea how this fellow makes his appearance. Samidoss warned me saying, ‘ He will bring the ghosts with him. He will incapacitate you’ I decided to comfort him and did himself in the cattle shed. Samidoss lay frozen with fear.

The kudukuduppaikkaran stood at the entrance shouting, ‘Thoo, thoo, thoo, graveyard hag.’ The entire village was quavering with fear, I think. None came out. I got up quickly, folded my kaili, and left in a huff without finishing his oracles for the entire street, shouting and threatening, ‘Thoo, thoo, thoo… something bad is going to happen to this house.’

KIn Salaiyur, during Ramsan, the fakirs would go around the Muslim streets, singing to the accompaniment of beats kept by a small drum. I used to stay awake to watch them. I think it is this habit that helped me to accost the kudukududppaikaran in Kalaikulam.

Like this there are so many anecdotes, which come to mind on and off. There are many incidents, which have been left out. I have written about only a few of them in Vadu.

When I read parts of what I had written to Elengo teacher, he felt us through it was his own experiences that were being narrated. Comrade A Marx encouraged me to compile my experiences.

Comrade Ravikumar published an expert from Vadu in Dalit Murasu magazine. It was well received. In order to bring  it out as book I send a soft copy of Vadu to Kalachuvadu.

I had the unique privilege of having Prof.Nanjundan as the editor of my book. He gave me useful suggestions to bridge the gap between my style and the counter. Our meeting at Salem and the discussion I had with him helped in making Vadu understandable to all readers, without compromising the language of my soil. His knowledge of Grammatical Tamil without my formal training in it is impressive.

I have related my experience up to my college days in this account. The experience I Have had since the time, my involvement in Marxist movements, my journey down the arts lane, do not figure in this book. Dalit youngsters who read Vadu may be inspired to realize that they need to fight this caste-ridden society with more energy than the others do. For the others, this book is an introduction to dalit life.

While proof reading, my wife Revathi’s constructive criticism of my style of writing as very useful. To her and to Comrade A Marx, I owe my gratitude. I am grateful to my friend, Nanjundan, Comrade P Panchangam, Dr. A Thirunagalingam, a friend from my childhood days (who remained me of the many experiences that I had felt out) and Karasur Palanichami.

I also thak Ravikumar for his erudite preface, and Kalachvadu Publishers.

K A Gunasekharan
20 December 2004
Pondichery.

This preface is translation from the Tamil edition. Translated by V Kadambari, who teaches  English at the Ethiraj College of Woman, Chennai. She is a blingual writer and translator, and keenly interested in gender issue and gender studies.

The book is published by Orient Blackswan private limited.WWW.orientblackswan.com

കവിത: കൂട്ടിക്കെട്ടിയ കാലുകള്‍ - അരുന്ധതി മധുമേഘ


അരുന്ധതി മധുമെഘ
കടലാസ് കൂനകള്‍ കടിച്ച് വലിച്ച്
കാമം ഒരു നോട്ടത്തിലെറിഞ്ഞ് 
കുനിഞ്ഞ് തളര്‍ന്ന് ഉള്‍പ്പീഡയിലുഴറി
തീമണലില്‍ വെന്തുനടക്കുന്നവന്‍

കടല്‍വറ്റി ഉപ്പുണങ്ങിയ ഉറകെട്ട കണ്ണുകള്‍
പുതലിച്ച ഉള്‍ക്കാഴ്ചകള്‍ വീര്‍ത്ത
മുതുകത്തുകെട്ടും ചുമന്ന്
ചത്തുണങ്ങിയ കുഞ്ചിരോമങ്ങളുടെ
വിറയില്‍ കുതിപ്പൊളിപ്പിച്ച്
കത്തിക്കരിഞ്ഞ വാല്‍ ആട്ടിക്കിതപ്പാറ്റി 
കൂട്ടിക്കെട്ടിയ മുന്‍കാലുകള്‍ നീട്ടിച്ചാടി
നിലയില്ലാക്കയത്തിന് നേരേപോകുന്നവന്‍
മരള്‍ച്ച മൂളലായ് വീര്‍പ്പിലടക്കി
വാള്‍മുനയില്‍ മുഖമുരസി മൂര്‍ച്ചകൂട്ടി
പാടുപാട്ടില്‍ പഴിപിറുപിറുത്ത്
കരച്ചില്‍ ഒരു പെരുമഴയുടെ ഇരമ്പലിലൊതുക്കി
തണുപ്പ് വാരിപ്പുതച്ച് വിയര്‍ക്കുന്നവന്‍.

ചെളിയുടുപ്പ് ധരിച്ച് ചൊറിമാന്തിപ്പൊട്ടിയ 
ഹൃദയത്തെ ഉപ്പുതേച്ചുണക്കി
ഉഴവുനിലത്ത് മുഖംകുത്തിവീണ മരക്കഷണങ്ങളില്‍
നെഞ്ചിന്റെ ഭാരമിറക്കി
നിദ്രയില്ലാ ഇരുട്ടിലുറങ്ങുന്നവന്‍
കഴുത,
കൂട്ടിക്കെട്ടിയ മുന്‍കാലുകള്‍ നീട്ടിച്ചാടി
കാലഗതിയറിയാതെ അഗ്നിക്കുനേരേ നടന്നുപോകുന്നവന്‍.

സംവരണം തൊഴില്‍ദാന പദ്ധതിയല്ല - സി സി കുഞ്ഞുകൊച്ച്


സമകാലീന സമൂഹത്തില്‍ സംവരണം ചൂടുപിടിച്ച ചര്‍ച്ചക്ക് വിധേയമായിരിക്കുകയാണ്. സംവരണ സമ്പ്രദായം നിര്‍ത്തലാക്കണമെന്ന് ഒരു കൂട്ടരും, സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്ന് മറ്റൊരു കൂട്ടരും വാദിക്കുന്നു. മതവിശ്വാസത്തിന്റെ പേരില്‍ പട്ടികജാതി സംവരണം നിഷേധിക്കപ്പെട്ടവര്‍ സമരരംഗത്ത് ഉറച്ചു നില്‍ക്കുന്നു. സംവരണം നടപ്പിലാക്കുന്നതിന് മനുഷ്യ സ്‌നേഹികളായ നേതാക്കന്മാര്‍ തയ്യാറായതെന്തുകൊണ്ട്? 

സഹസ്രാബ്ദ ദൈര്‍ഘ്യമുള്ള സാമ്പത്തിക രംഗത്തെ ചൂഷണത്തിലൂടെയും വിദ്യാഭ്യാസ രംഗത്തെ വിലക്കുകളിലൂടെയും ആധ്യാത്മിക മേഖലയിലെ നിരോധനത്തിലൂടെയും സാമൂഹിക അസ്വാതന്ത്ര്യങ്ങളിലൂടെയും യാഥാസ്ഥിതിക വര്‍ഗം അടിച്ചേല്‍പ്പിച്ച അയിത്തവും അടിമത്വവും പട്ടിണിയും കണ്ണീരും കൈമുതലായുണ്ടായിരുന്ന ജനതയാണ് ഈ രാജ്യത്തെ അടിസ്ഥാനവര്‍ഗം. കീഴാള ജനതക്ക് അക്ഷരവും അറിവും നിഷേധിച്ചു. സമൂഹത്തിന്റെ പുറംപോക്കിലേക്ക് ചവിട്ടിത്തള്ളി. അധികാരത്തിന്റെ അകത്തളങ്ങളില്‍ നിന്നും ആട്ടിയോടിച്ചു. അധ്വാനിക്കുന്ന അടിസ്ഥാന വര്‍ഗം, മേലാളന്മാരുടെ കയ്യിലെ വെറും ഉപകരണങ്ങളായിത്തീര്‍ന്നു. അവരുടെ സുഖസൗകര്യങ്ങള്‍ക്കുവേണ്ടി രാത്രിയും പകലാക്കി പണിയെടുക്കുന്നതിന് വിധിക്കപ്പെട്ടു.

ഡോ. ബി ആര്‍ അംബേഡ്കറുടെ പ്രസംഗത്തിലെ ഒരു ഭാഗം ഉദ്ധരിക്കട്ടെ. 'ചത്ത മൃഗങ്ങളുടെ ശവം നീക്കം ചെയ്യാനോ ഭക്ഷിക്കാനോ കൂട്ടാക്കാത്തവരെ, ചെരിപ്പു ധരിച്ചു ഗ്രാമപ്രദേശങ്ങളിലെ റോഡുകളിലൂടെ നടന്നു പോകുന്നവരെ, ജാതിഹിന്ദുക്കളെ താണു തൊഴുതില്ലെന്നതുകൊണ്ട്, ദൂരെനിന്നും വെള്ളമെടുക്കുന്നതിന് ചെമ്പുകുടമുപയോഗിച്ചതിന്, എല്ലാറ്റിനും നിങ്ങള്‍ മര്‍ദ്ദനമേറ്റിട്ടുള്ളവരാണ്. ഒരു സദ്യയില്‍ അയിത്തജാതികള്‍ ചപ്പാത്തിയുണ്ടാക്കിയതിന് പൊതിരെ തല്ലുകൊള്ളേണ്ടിവന്നു. ഇത്തരം പല ക്രൂരതകളും നിങ്ങള്‍ക്ക് നേരിട്ട് അനുഭവിക്കേണ്ടി വന്നിരിക്കും. അഥവാ അടുത്തുള്ളവരുടെ അനുഭവങ്ങള്‍ കേട്ടിരിക്കും.' ഇന്ത്യയിലങ്ങളമിങ്ങോളമുള്ള ജനതയുടെ ദുസ്ഥിതി അദ്ദേഹം ചൂണ്ടിക്കാണിക്കുകയായിരുന്നു.

നിന്ദ്യവും നീചവുമായ ക്രൂരതകളാണ് ദലിത് ജനത അനുഭവിച്ചിട്ടുള്ളത്. ക്രൂരകൃത്യങ്ങള്‍ക്കു വശംവദരായി ദലിതര്‍ നൂറ്റാണ്ടുകളോളം കഴിഞ്ഞവരാണ്. ദേശീയ മുഖ്യധാരയില്‍ നിന്നും ഈ ജനതയെ മേലാള വര്‍ഗം അകറ്റി നിര്‍ത്തി. മര്‍ദ്ദിതജനതക്കു ഭരണപങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള സംവിധാനമാണ് സംവരണം. ഇത് ആരുടെയും ഔദാര്യമല്ല. സംവരണ സംവിധാനം തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ഉപാധിയുമല്ല. സ്വതന്ത്രഭാരതം അരനൂറ്റാണ്ടു പിന്നിട്ടു കഴിഞ്ഞിട്ടും ഭരണതലങ്ങളില്‍ അര്‍ഹിക്കുന്ന പ്രാതിനിധ്യം അടിസ്ഥാനവര്‍ഗങ്ങള്‍ക്കു ലഭിച്ചിട്ടില്ല.

കവിത : നിറം - സ്വാമിദാസ്


സ്വാമിദാസ് 
പച്ചേ-
നിന്റെ നിറത്തില്‍
എന്റെ ഇലയെവിടെ ?

ചുകപ്പേ-
ചരിത്രം
മുഷ്ടികൊണ്ടുന്നയിച്ചവ
ഭൂമിയും
ആകാശവും കാണാതെ
എവിടെ കൊന്ന് 
വലിച്ചെറിഞ്ഞു ?പ്രണയം കലഹിച്ച്
ഒരുമിച്ച്
ചാടി ചാകാന്‍ പോയ
ആഴിയുടെ 
നീലപ്പരപ്പ്
എവിടെ മറച്ചു ?

കണിക്കൊന്നയില്‍ 
പൂത്ത
മനസിനെ വലിച്ച് കീറി
എവിടെ കളഞ്ഞു ?

നിറങ്ങള്‍
പക്ഷം ചേര്‍ന്ന്
ഓരോ
കൊടികളില്‍ പറ്റിച്ചേര്‍ന്ന്
ഓരോ വഴിക്ക്....

നിറങ്ങളെ 
എന്റെ 
ഹൃദയമെവിടെ.

ആരാണ് വിശ്വകര്‍മ്മജര്‍ - മാഞ്ഞൂര്‍ ഗോപാലന്‍


മനു, മയ, ത്വഷ്ട, ശില്പി, വിശ്വജ്ഞ എന്നീ അഞ്ചു വിഭാഗങ്ങളില്‍ പെട്ടവരാണ് വിശ്വകര്‍മ്മജര്‍. തങ്ങള്‍ വിശ്വകര്‍മ്മാവിന്റെ സന്താനങ്ങളാണെന്ന് അവര്‍ വിശ്വസിക്കുന്നു. കൊല്ലന്‍, ആശാരി, മൂശാരി, തട്ടാന്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവരാണവര്‍. ചരിത്രഗ്രന്ഥങ്ങളിലെല്ലാം കമ്മാളര്‍ എന്നാണവരെ വിശേഷിപ്പിച്ചിട്ടുള്ളത്. പഞ്ചകര്‍മ്മങ്ങള്‍ ചെയ്യുന്ന ആ അഞ്ചു വിഭാഗങ്ങള്‍ മാത്രമേ തങ്ങളുടെ സമുദായത്തില്‍പ്പെടൂ എന്നാണ് വിശ്വകര്‍മ്മജര്‍ അവകാശപ്പെടുന്നത്.

എന്നാല്‍ സര്‍ക്കാരിന്റെ കണക്കനുസരിച്ച് വിശ്വകര്‍മ്മ സമുദായത്തില്‍ 21 ജാതികളുണ്ട്. അവ ഇതാ: 1. ആശാരി, 2. കല്ലാശാരി, 3. കല്‍ത്തച്ചന്‍, 4. കമ്മാള, 5. കംസല, 6. കന്നാന്‍, 7. കരുവാന്‍, 8. കിടാരന്‍, 9. കൊല്ലന്‍, 10. മലയാളക്കമ്മാള, 11. മൂശാരി, 12. പാണ്ടിക്കമ്മാള, 13. പാണ്ടിത്തട്ടാന്‍, 14. പെരുംകൊല്ലന്‍, 15. തച്ചന്‍, 16. തട്ടാന്‍, 17. വില്‍ക്കുറുപ്പ്, 18. വില്ലാശാന്‍, 19. വിശ്വബ്രാഹ്മണന്‍, 20. വിശ്വബ്രാഹ്മണര്‍, 21. വിശ്വകര്‍മ്മാള. ഇവരില്‍ പലര്‍ക്കും പ്രത്യേകം ജാതിസംഘടനകളുമുണ്ട്.

വിശ്വകര്‍മ്മജരില്‍ ചിലര്‍ സ്വന്തം പേരിനോടൊപ്പം ബ്രഹ്മശ്രീ ചേര്‍ത്തുകാണുന്നുണ്ട്. വരേണ്യവര്‍ഗത്താല്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുള്ള വിശ്വകര്‍മ്മജരാണ് ബ്രാഹ്മണരെ അനുകരിച്ച് ബ്രാഹ്മണ്യം സ്വയം സ്വീകരിക്കുന്നത്. പേരിനോടൊപ്പം ബ്രഹ്മശ്രീ ചേര്‍ക്കുന്ന ബ്രാഹ്മണരുടെ കൂടെ നടക്കുമ്പോള്‍ തങ്ങളും ബ്രാഹ്മണ്യമുള്ളവരാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ് വിശ്വകര്‍മ്മജരും പേരിനോടൊപ്പം ബ്രഹ്മശ്രീ ചേര്‍ക്കുന്നത്.

ചരിത്രയാഥാര്‍ത്ഥ്യങ്ങളെ വിസ്മരിച്ച് തങ്ങള്‍ ആര്യബ്രാഹ്മണരാണെന്ന് ചില വിശ്വകര്‍മ്മജര്‍ അവകാശപ്പെടുന്നുണ്ട്. അത്തരം അവകാശവാദങ്ങള്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതും അടിസ്ഥാന രഹിതവുമാണ്. കമ്മാളര്‍ (വിശ്വകര്‍മ്മജര്‍) ആര്യന്മാരാണെന്ന് ചരിത്രകാരന്മാരില്‍ ആരും പറഞ്ഞതായി അറിവില്ല. എഡ്ഗര്‍ തഴ്സ്റ്റണും കെ രങ്കാചാരിയുംകൂടി രചിച്ച കാസ്റ്റ് ആന്റ് ട്രൈബ്‌സ് ഓഫ് സതേണ്‍ ഇന്ത്യ എന്ന ചരിത്ര ഗ്രന്ഥത്തില്‍ മൂന്നാം വാല്യത്തില്‍ 107 മുതല്‍ 140 വരെയുള്ള പേജുകളില്‍ കമ്മാളരെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. അവരുടെ വംശീയവും സാമ്പത്തികവും സാംസ്‌കാരികവുമായ കാര്യങ്ങള്‍ തമ്മില്‍ വിശകലനം ചെയ്യുന്നുണ്ട്. അവര്‍ ആര്യന്മാരാണെന്ന് അതില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. ജെ എച്ച് ഹട്ടന്‍ രചിച്ച കാസ്റ്റ് ഇന്‍ ഇന്ത്യ എന്ന ഗ്രന്ഥത്തിലും കമ്മാളരെക്കുറിച്ച് പറയുന്നുണ്ട്. അതിന്റെ 70 ആം പേജില്‍ ആര്‍ട്ടിസാന്‍സുകള്‍ (ശില്‍പികള്‍) അഥവാ വിശ്വകര്‍മ്മജര്‍ ബ്രാഹ്മണരില്‍ നിന്ന് 24 അടി അകലെ മാറി നില്‍ക്കണമെന്ന് പറഞ്ഞിട്ടുണ്ട്. വിശ്വകര്‍മ്മജര്‍ അനാര്യരും അയിത്തജാതിക്കാരായതിനാലുമാണ് അവര്‍ക്ക് വിലക്കുവന്നത്. വിശ്വകര്‍മ്മജര്‍ ദ്രാവിഡവര്‍ഗത്തില്‍പ്പെട്ടവരായതിനാല്‍ ഗുസ്റ്റാവ് ഒപ്പര്‍ട്ട് രചിച്ച ദ ദ്രവീഡിയന്‍സ് എന്ന ഗ്രന്ഥത്തില്‍ വിശ്വകര്‍മ്മജരിലെ അഞ്ചു ജാതികളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇളംകുളം കുഞ്ഞന്‍പിള്ളയുടെ കേരളത്തിലെ ഇരുളടഞ്ഞ ഏടുകള്‍ എന്ന ഗ്രന്ഥത്തിന്റെ 193 ആം പേജില്‍ പറയുന്നു കേരളത്തില്‍ എട്ടാം ശതകം വരെ ക്ഷത്രിയരോ, പത്താം ശതകം വരെ ശൂദ്രരോ ഉണ്ടായിരുന്നില്ല. 194 ആം പേജില്‍ ഇങ്ങനെയും പറയുന്നു. ഏഴാം ശതകത്തിനുമുമ്പ് അന്തണര്‍, വില്ലവര്‍, ഈഴവര്‍, മറവര്‍, വേടര്‍, കമ്മാളര്‍, ആയന്മാര്‍, വെള്ളാളര്‍, കുറവര്‍, പുലയര്‍, മുക്കുവര്‍, കോനാന്മാര്‍, ചാലിയന്മാര്‍, തുടങ്ങിയ വര്‍ഗക്കാരായിരുന്നു കേരളത്തില്‍ വസിച്ചിരുന്നത്. ഇന്ത്യയിലെ അടിസ്ഥാന വര്‍ഗത്തില്‍പ്പെട്ട കമ്മാളര്‍, ആര്യബ്രാഹ്മണര്‍ കേരളത്തില്‍ വരുന്നതിനു മുമ്പുതന്നെ ഇവിടെ ഉണ്ടായിരുന്നവരാണ്. എട്ടാം നൂറ്റാണ്ടുമുതലേ ആര്യബ്രാഹ്മണര്‍ കേരളത്തില്‍ വരുന്നുള്ളൂ.

പൊന്നാനി - പൊന്‍വാഹിനി : പൈതൃകത്തിന്റെ പരിണാമങ്ങള്‍ - സൈഫുദ്ദീന്‍ കൃഷ്ണകുമാര്‍


സൈഫുദ്ദീന്‍ കൃഷ്ണകുമാര്‍.
മുസിരിസ് പൈതൃക പര്യവേണങ്ങളില്‍ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് കേരള പ്രാദേശിക ചരിത്രകാരന്‍ പുറത്തിറക്കുന്ന മൂന്നാമത്തെ പുസ്തകമാണിത്. പൊന്നാനിയിലെ പൈതൃക ശേഖരങ്ങളില്‍ ഏറ്റവും മൂല്യവത്തായിരുന്ന തിരുമലശ്ശേരി കോവിലകം ഇന്ന് ഓര്‍മ്മ മാത്രമാണ്. പുരാവസ്തു ഗവേഷകര്‍ക്കും ചരിത്രാന്വേഷകര്‍ക്കും പെരുമാള്‍ കാലഘട്ടത്തിലേക്ക് കടന്നു ചെല്ലാവുന്ന പൊന്നാനിയിലെ ചരിത്രവസ്തുതകള്‍ അതോടെ നഷ്ടപ്പെട്ടു. ഇനി നിലനില്‍ക്കുന്നത് 500-600 വര്‍ഷത്തെ പഴക്കം കണക്കാക്കാവുന്ന പൊന്നാനി നഗരത്തിലെ ആപണികകളും ചുരുക്കം ചില നാലുകെട്ടുകളും മാത്രമാണ്. ഇവയില്‍ പലതും ഇപ്പോഴും നാശോന്മുഖമായിട്ടാണ് ഇരിക്കുന്നത്. എന്നാലും സാമൂതിരിക്കോയ്മയുടെ സമുദ്രാധീശകാലവും ബ്രിട്ടീഷു ഭരണകാലവും ഇടയില്‍ വന്ന ടിപ്പു സുല്‍ത്താന്റെ കാലവും ചൂണ്ടിക്കാണിക്കുന്ന ഈ കെട്ടിടങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ചരിത്രസ്മാരകങ്ങളാണ്. ഈ സ്മാരകങ്ങളില്‍ കേരളീയ വാസ്തു - ശില്പ ചാതുര്യത്തിന്റെയും അത് കേരളത്തില്‍ വരുത്തിവെച്ച പോര്‍ച്ചുഗീസ്, ഡച്ച് ബ്രിട്ടീഷ് കെട്ടിട നിര്‍മാണ ശൈലിയുടേയും സങ്കേതങ്ങളും പൗരാണികമായ ജൈന പാരമ്പര്യത്തിന്റെ ശൈലികളും സമന്വയിച്ചിരിക്കുന്നു. കേരള സംസ്‌കാരത്തിന്റെ തനിമ നിലനിറുത്തിയിട്ടുള്ള ഈ സ്മാരകങ്ങള്‍ സംരക്ഷിച്ചു മുന്നോട്ടു പോകുന്നത് പൗരാണികമായ വാസ്തുശില്പ ശൈലികളെ നിലനിര്‍ത്തുവാന്‍ അത്യന്താപേക്ഷിതമാണ്.

തികച്ചും കേരളീയമായ ആപണികാസ്ഥാനങ്ങള്‍ അത്യന്തം വിരളമായ ഈ സാഹചര്യത്തില്‍ പൊന്നാനി നഗരത്തിലെ കെട്ടിട സമുച്ചയങ്ങള്‍ക്കുള്ള പുരാവസ്തുപരമായ പ്രസക്തി എത്ര പറഞ്ഞാലും അധികമാവില്ല. ഇവയുടെ സംരക്ഷണത്തിന് പൊന്നാനി നിവാസികളും പൊന്നാനിയിലെ പ്രാദേശിക ഭരണകൂടവും മുന്‍കൈ എടുത്ത് യത്‌നിക്കേണ്ടതുണ്ട്. പ്രാദേശിക സ്മാരകങ്ങളായി പൊന്നാനിയിലെ ചരിത്രസ്മാരകങ്ങള്‍ നിലനിര്‍ത്തുവാനും പൈതൃകസ്ഥാന തീര്‍ത്ഥാടന ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിക്കുവാനും ഇത്തരം സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തണം. അപ്രകാരം ഓരോ പ്രാദേശിക ഭരണകൂടവും തങ്ങളുടെ അതിര്‍ത്തിക്കുള്ളിലെ പ്രദേശങ്ങളിലെ പ്രാചീന പുരാവസ്തു കേന്ദ്രങ്ങള്‍ ഏറ്റെടുത്ത് സംരക്ഷിച്ചാലേ നമ്മുടെ പൈതൃകവും പാരമ്പര്യവും സംരക്ഷിക്കാന്‍ കഴിയുകയുള്ളൂ.ഓണം നമ്മുടെ ശ്രാവണോത്സവം - ഡോ. എം എസ് ജയപ്രകാശ്


എം.എസ്.ജയപ്രകാശ് 
മതന്യൂനപക്ഷ ഓണം ഹൈന്ദവമാണെന്നും പിന്നോക്ക ദലിത് വിഭാഗങ്ങള്‍ ഓണം ആഘോഷിക്കുന്നത് ശരിയല്ലെന്നുമുള്ള തെറ്റായ ധാരണകള്‍ നിലനില്‍ക്കുകയാണല്ലോ. ചരിത്ര പഠനത്തിന്റെ അഭാവമാണ് ഇതിനു കാരണം. ഓണം ഹിന്ദുമതാഘോഷമല്ല. ഓണത്തിന് മതമുണ്ടെങ്കില്‍ അത് ബുദ്ധമതമാണ്. എന്നാലും അത് മതപരമല്ല, തികച്ചും ജനകീയമാണ്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയതില്‍ ദുഃഖിക്കേണ്ടവര്‍ ആ സ്മരണയുടെ പേരില്‍ ആഘോഷം നടത്തുന്നത് ശരിയാണോ എന്നു ചോദിക്കുന്നവരുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഓണം ആഘോഷിക്കാതിരിക്കുന്നവരുമുണ്ട്. ഇത് വിഢിത്തമാണെന്ന് പറയാതിരിക്കാന്‍ വയ്യ. മഹാബലിയും ഓണം ആഘോഷിച്ചിരുന്നയാളാണ്.

ബി സി 300 മുതല്‍ എ ഡി 900 വരെയും (1200 വര്‍ഷം) നീളുന്ന ഒരു ദ്രാവിഡ - ബൗദ്ധ - ചേരരാജ്യ പാരമ്പര്യം നമുക്കുണ്ടല്ലോ. അതിനെ വെടക്കാക്കി തനിക്കാക്കിയവരാണ് ചേരത്തെ കേരളമാക്കി മാറ്റിയത്. നമ്മുടെ പൂര്‍വികരുടെ ചേരരാജ്യത്തിലെ ശ്രാവണോത്സവമാണ് ഓണം. ശ്രാവണം - സാവണം - ആവണം - ഓണം. ഇതാണ് ഇന്നത്തെ എല്ലാ മലയാളികളുടേയും പൂര്‍വികരുടെ ഓണം. 'ശ്രാവണം' സംസ്‌കൃതപദമാണ്. അതിന്റെ പാലി സമാന്തരമാണ് 'സാവണം'. 'സ' നിശബ്ദമായാല്‍ പിന്നെ ഉച്ചരിക്കുന്നത് 'ആവണം' എന്നാണല്ലോ. ഉച്ചാരണ സൗകര്യാര്‍ത്ഥം 'ഓണ'മായി. ശ്രാവണമാസം ചിങ്ങമാസവുമാണല്ലോ.

ഓണാഘോഷത്തില്‍ അന്നത്തെ, നമ്മുടെ പൂര്‍വികരുടെ, ബുദ്ധമതസ്വാധീനം പ്രകടമായി കാണാം. ഓണക്കോടിയും ഓണസദ്യയും ബുദ്ധമതക്കാരായിരുന്ന പൂര്‍വികര്‍ ആവിഷ്‌കരിച്ചതുപോലെ ഇന്നും കേരളത്തില്‍ നിലനില്‍ക്കുന്നു. പൂക്കളമാണല്ലോ, ഓണത്തിന്റെ മറ്റൊരു ആകര്‍ഷണം. കളങ്ങള്‍ വൃത്താകൃതിയിലായിരിക്കുമെന്നതാണ് ഒരു പ്രത്യേകത. ചതുരങ്ങളോ കോണുകളോ പാടില്ല. എന്തുകൊണ്ട് വൃത്തം? എന്നത് പഠനാര്‍ഹമാണ്. ബുദ്ധമതക്കാരുടെ എട്ടു പവിത്രവസ്തുക്കളില്‍ ഒന്നാണല്ലോ ചക്രം (അശോകചക്രം). അത് ധര്‍മത്തിന്റെ പ്രതീകമാണ്. ധര്‍മചക്രത്തിന്റെ ജ്യാമതീക രേഖയാണ് വൃത്തം. ചക്രം പോലെ പവിത്രമാണ് വൃത്തവും. ഓണപ്പൂക്കളം വൃത്തരൂപിയായതിന്റെ കാരണം ഇതാണ്. പൂക്കളത്തിന്റെ മധ്യത്തില്‍ വെക്കുന്ന സ്തൂപം ബുദ്ധന്റെ പ്രതീകവുമാണ്.

തൃക്കാക്കര ഉല്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഭരിച്ചിരുന്ന രാജാവാണ് മഹാബലി. ആര്യന്‍ അധിനിവേശ ശക്തികള്‍ അദ്ദേഹത്തെ പുറത്താക്കിയത് ഓണനാളുകളിലാവാനാണ് സാധ്യത. അതുകൊണ്ടാവണം പുറത്താക്കലുമായി ഓണത്തെ തല്പ്പരകക്ഷികള്‍ ബന്ധപ്പെടുത്തിയത്. അത് അവരുടെ ജോലി. നമുക്ക് ഓണമാഘോഷിച്ച് നമ്മുടെ ജോലി പൂര്‍ത്തിയാക്കാം.

പള്ളി എന്നാല്‍ ബുദ്ധവിഹാരമാണല്ലോ. കേരളത്തില്‍ ക്രൈസ്തവരും മുസ്ലീങ്ങളും അവരുടെ ദേവാലയത്തിനെ പള്ളി എന്നു വിളിക്കുന്നത് ഈ ബുദ്ധമതപാരമ്പര്യത്തെയാണ് കാണിക്കുന്നത്. മുസ്ലീംകള്‍ക്ക് മസ്ജിദ് ആണ് ദേവാലയമെങ്കിലും കേരളത്തില്‍ അത് പള്ളിയാണ്. മാത്രമല്ല രണ്ടുകൂട്ടരും മാപ്പിളമാരുമാണ്. മാര്‍ഗ്ഗപ്പിള്ള (പുതിയ മതം അഥവാ മാര്‍ഗം സ്വീകരിച്ചവര്‍) ലോപിച്ചാണ് മാപ്പിള വന്നത്. കേരളത്തെ ആദ്യം സ്വാധീനിച്ചത് ബുദ്ധമതമാണല്ലോ. അതിനാല്‍ ഓണത്തിന് ജാതിമത അതിരുകള്‍ കല്പ്പിക്കുന്നത് പൂര്‍വികരോടുള്ള അനാദരവായിട്ടേ ചരിത്ര കുതുകികള്‍ക്ക് കാണാനാവൂ.*******

'ബഹുജന്‍വാര്‍ത്ത'. 2010 ആഗസ്റ്റ്.

2014, ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

കണ്ണന്‍: സഹോദരന്‍ അയ്യപ്പന്റെ മിശ്രഭോജനത്തില്‍ പങ്കെടുത്ത പുലയന്‍ - എം വി സുബ്രഹ്മണ്യന്‍, അഡ്വ. നാണുത്തമ്പി


കണ്ണന്‍ 
...... സഹോദരനയ്യപ്പന്റെ മറ്റൊരു ജീവചരിത്രകാരനായ സി കെ ഗംഗാധരന്‍ മാസ്റ്ററാണ് മിശ്രഭോജനത്തില്‍ പങ്കാളിയായ കണ്ണനെ ഗ്രന്ഥരചനക്കായി ആദ്യമേ കാണുന്നത്. 1917 ല്‍ 10 വയസ്സുണ്ടായിരുന്ന കുട്ടി, മാസ്റ്റര്‍ കാണുമ്പോള്‍ 76 വയസ്സുള്ള വൃദ്ധനാണ്. സി കെ ഇങ്ങനെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു.

'ചെറായി കോവിലകത്തുംകടവിനു സമീപമുള്ള പുലയക്കോളനിയിലാണ് ആ പുലയ കുടുംബം. സഹോദരനയ്യപ്പന്റെ തറവാട്ടില്‍ നിന്ന് ഒന്നൊന്നര കിലോ മീറ്റര്‍ വടക്ക്. അവിടെ നിന്ന് കാരാശ്ശേരി അയ്യരു പുലയനും മകന്‍ കണ്ണനുമാണ് 1092 ഇടവം 16 ആം തിയതിയിലെ മിശ്രഭോജനത്തില്‍ ഹാജരായത്. അയ്യര് വിളമ്പി - മകന്‍ മാത്രമേ ആദ്യം പന്തിയിലിരുന്നുള്ളൂ. അയ്യപ്പനും കൂട്ടരും അവന്‍ കുഴച്ച ഭക്ഷണത്തില്‍ നിന്ന് കുറേശ്ശേ എടുത്ത് സ്വാദുനോക്കി. മിശ്രഭോജനത്തിന്റെ തുടക്കം ഇതാണ്. അന്ന് 10 വയസ്സുണ്ടായിരുന്ന കണ്ണന്‍ ഇതെഴുതുന്ന സമയം 76 വയസ്സുള്ള വൃദ്ധനായി മാറിക്കഴിഞ്ഞിരിക്കുന്നു. ഭാര്യയോ മക്കളോ ഇല്ലാത്ത ദരിദ്രനായ ഒരു തൂമ്പത്തൊഴിലാളി.......'

'ആ പുലയക്കുട്ടിയാണ് കണ്ണന്‍. അവന്റെ അച്ഛന്‍ അയ്യരും അമ്മ കാളിയും കര്‍ഷകത്തൊഴിലാളികളായിരുന്നു. മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ അന്തരിച്ചു. കണ്ണന്, കുറുമ്പ, താരി എന്ന രണ്ട് സഹോദരിമാരുണ്ടായിരുന്നു. അവരും കാലഗതിയടഞ്ഞു. അയ്യരുകാളി ദമ്പതിമാരുടെ ഇളയ സന്താനമാണ് കണ്ണന്‍. പള്ളിപ്പുറം സെന്റ് റോക്കി സ്‌കൂളില്‍ ഒന്നാംക്ലാസ് വരെ മാത്രമേ അവന്‍ പഠിച്ചുള്ളൂ. പിതാവിന് വിദ്യാഭ്യാസമില്ലായിരുന്നു. പക്ഷെ അയാള്‍ ധീരനും തന്റേടവുമുള്ളയാളായിരുന്നു. അതുകൊണ്ടാണല്ലോ മിശ്രഭോജനത്തിന് മകനേയും കൂട്ടി പുറപ്പെട്ടത്. (സഹോദരന്‍ അയ്യപ്പന്‍ - സി കെ ഗംഗാധരന്‍ പുറം 46,47)' കണ്ണന്റെ മാതാപിതാക്കള്‍ കുടുംബം (ഇദ്ദേഹം രണ്ടു വിവാഹം കഴിച്ചിട്ടുള്ളതായി ബന്ധുവും അയല്‍ക്കാരനും 84 കാരനുമായ കീരന്‍ പറയുന്നു) എന്നിവയെപ്പറ്റി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ സി കെ അദ്ദേഹത്തോട് മിശ്രഭോജന സംബന്ധിയായി ഏറെയൊന്നും ചോദിച്ചതായി ഗ്രന്ഥത്തില്‍ നിന്നും അറിയാന്‍ കഴിയുന്നില്ല. സി കെ കണ്ടു സംസാരിക്കുന്നതിനു മുമ്പു നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ കണ്ണനുവേണ്ടി മുഖ്യമായി പ്രവര്‍ത്തിച്ച പള്ളിപ്പുറം സ്വദേശി കുറുമ്പയില്‍ ചിദംബരന്‍ (70) നല്‍കുന്ന വിവരം ഇദ്ദേഹത്തിന്റെ വ്യക്തിത്വത്തിലേക്കും മിശ്രഭോജന കാലത്തേക്കും കൂട്ടിക്കൊണ്ടു പോകുന്നതാകയാല്‍ അതിവിടെ പകര്‍ത്തട്ടെ. കണ്ണന്‍ പറഞ്ഞറിഞ്ഞിട്ടുള്ള സംഗതികളാണ് എന്നു പറഞ്ഞാണ് ചിദംബരന്‍ തന്റെ സ്മരണയില്‍നിന്ന് ഈ വിവരങ്ങള്‍ നല്‍കുന്നത്.

Book: Knowing Buddha: Life and Teachings - Prof. Srikant Prasoon


Prof. Srikant Prasoon
It widely claimed that Buddhism is not a religion, it's a way of life. a social Philosophy etc. But I have always been firmly convinced that Buddhism is a True Religion. It offers all that is needed for a human to be truly religious and spiritual, and for one's salvation, Nirvana. We don't need to posses Buddhism - Buddhism possess all

Does it make any difference then, by what name we refer to the teachings of Buddha? not at all! It is not the name, but the teachings that will carve out a refined, cultured, and virtuous person out of us., capable of making the world a better place for all to live in: capable of transforming inner and outer negativities, including anger, hatred and lust.

Without being a Buddhist, I feel I'm closer to Buddha and have followed his teachings more closely since my childhood. Now, I'm all the more convinced that for being a true disciple of Buddha one need not become a Buddhist.

The Basic purpose behind this book - Knowing Buddha: His Life and Teachings- is to make the Teachings of the Enlightened One easily available for the knowledge and benefit of the lay person in simple language without going into deep analysis and controversial discussions.

 It's more impotent to knew what Buddha said, which is what's really beneficial for modern humans to live in peace and happiness, without unwanted suffering.

Buddham Sharanam Gachami

Prof. Shrikant Prasoon is great educationist. He is writer as well as a great poet. He has retired as the Reader in English from LND College, Motihari. He has been devoting much of his time in reading and writing. He has a deep interesting in spirituality and other related topics. 

The book is published by Pustak Mahal, New Delhi.
www.pustakmahal.com 

ദലിത് എന്ന പദത്തെ വളരെ പോസിറ്റീവായാണ് കാണുന്നത് - ആര്‍.അനിരുദ്ധന്‍


ആര്‍ അനിരുദ്ധന്‍ 
ഞങ്ങള്‍ ഈ പദത്തെ വളരെ പോസിറ്റീവായാണ് കാണുന്നത്. ദലിതര്‍ എന്നു പറയുന്ന ഇന്ത്യയിലെ ജനവിഭാഗം, സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയപരവുമായി അടിച്ചമര്‍ത്തപ്പെട്ട ഒരു ജനവിഭാഗം അവരുടെ വര്‍ത്താനകാല അവസ്ഥയെ പ്രതിഫലിപ്പിക്കുന്ന ഒരു സംജ്ഞ. അത് ഈ ജനവിഭാഗം തന്നെ കണ്ടെത്തിയ സംജ്ഞയാണ്. ഈയൊരു പൊതുനാമത്തില്‍ അറിയപ്പെടണമെന്ന് (Dalit in Modern India) എന്ന പുസ്തകത്തില്‍ ഒരു അദ്ധ്യായം ഈ വിഷയം ചര്‍ച്ചചെയ്യുന്നുണ്ട്. 

ഇന്നത്തെ കാലത്തില്‍ അവരനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മുഴുവന്‍ ആ പദം പ്രതിഫലിക്കുന്നുണ്ട്. ചരിത്രത്തില്‍ പല പേരുകളിലും നമ്മള്‍ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇവര്‍ അനുഭവിച്ച (ആദി ഇന്ത്യന്‍, ആദി ദ്രാവിഡര്‍, ബഹിഷ്‌കൃതര്‍, വര്‍ണ്ണബാഹ്യര്‍, പട്ടികവിഭാഗങ്ങള്‍) വിവേചനത്തേയും അടിമത്തത്തേയും അവ പ്രതിഫലിപ്പിക്കുന്നില്ല. ദലിത് എന്ന പദം അവരുടെ മൊത്തം സാഹചര്യത്തെ പ്രതിഫലിപ്പിക്കുന്നു. ഫൂലെയെക്കുറിച്ച് എഴുതുമ്പോള്‍ അംബേദ്കര്‍ ദലിത് ഉദ്ധാരകന്‍ എന്ന് പ്രയോഗിക്കുന്നുണ്ട്. അവന്റെ വ്യതിരിക്തമായ സ്വത്വത്തെ അടയാളപ്പെടു ത്താനും വ്യത്യസ്തരായ ഒരു ജനവിഭാഗമാണെന്ന് ബോദ്ധ്യപ്പെടുത്താനുമാണ് അദ്ദേഹം ഈ പദങ്ങള്‍ ഉപയോഗിച്ചത്. ബോംബെയില്‍ നിന്നും ദലിത് ബന്ധു എന്ന ഒരു പത്രം പ്രസിദ്ധീകരിച്ചിരുന്നു. ഒപ്രസ്ഡ് എന്ന പദം അംബേദ്കര്‍ ഉപയോഗിച്ചത് ദലിതര്‍ എന്ന അര്‍ത്ഥത്തിലാണ്. അടിച്ചമര്‍ത്തപ്പെട്ടവര്‍, തകര്‍ക്കപ്പെട്ടവര്‍ എന്ന അര്‍ത്ഥത്തിനു അംബേദ്കര്‍ സമ്പൂര്‍ണ്ണ കൃതികള്‍ മലയാള പരിഭാഷം 38,39,40 വാല്യങ്ങളില്‍ സ്പഷ്ടമായി ഇതുണ്ട്. 

സോഷ്യോളജിസ്റ്റുകളും സോഷ്യല്‍ മൂവ്‌മെന്റിന്റെ ഭാഗമായിട്ടുള്ള ആളുകളും ഇന്‍ട്രഡ്യൂസ് ചെയ്ത ഒരു പദമാണിത്. ഷെഡ്യൂള്‍ഡ് കാസ്റ്റ് എന്ന് കോണ്‍സ്റ്റിറ്റിയൂഷന്‍ പറയുന്ന പദത്തിന് പകരമായൊരു പദമല്ല. എന്നാല്‍ അതിനേക്കാള്‍ അര്‍ത്ഥവ്യാപ്തിയുള്ള പദമാണ്. രണ്ടുതരത്തില്‍ ദലിത് എന്ന പദം ഇന്ത്യയില്‍ ഉപയോഗിക്കുന്നുണ്ട്. സോഷ്യോളജിക്കല്‍ ആസ്‌പെക്റ്റില്‍ മാത്രം നമ്മള്‍ പരിശോധിക്കുകയാണെങ്കില്‍ ആ പദം ഉപയോഗിക്കുന്നതും പ്രചരിപ്പിക്കുന്നതും ദലിതരെന്ന് വിളിക്കപ്പെടുന്നതും ഷെഡ്യൂ ള്‍ഡ് കാസ്റ്റില്‍പ്പെട്ട ആളുകളെ മാത്രമാണ്. ജാതിവ്യവസ്ഥയുടെ ബലിയാടുകളായി അടിച്ചമര്‍ത്തപ്പെട്ടവര്‍ മാത്രമേ ദലിതരെന്നു പറയുന്നുള്ളൂ. 

സിനിമയും ഞാനും: ഋത്വിക് ഘട്ടക് - പരിഭാഷ: നിലീന മേനോന്‍


എന്റെ അവസാന കഥാചിത്രമായ 'ജുക്തി താക്കോ ഔര്‍ ഥാപ്പോ' ചിത്രീകരിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്ക് ഒരു ഗ്രാമത്തില്‍ പോയി കുറച്ചുകാലം തങ്ങേണ്ടതായി വന്നു. എനിക്ക് കൂടിക്കഴിയേണ്ടിവന്നവര്‍ നിര്‍ദ്ധനരായ ഒരു കര്‍ഷക ദമ്പതികളായിരുന്നു. ഈ കര്‍ഷക ദമ്പതികള്‍ എനിക്ക് ആഹാരം തന്നു, പരിപാലിച്ചു. ഒരുദിവസം ഞാന്‍ ആ സ്ത്രീയോടു ചോദിച്ചു, 'നിങ്ങള്‍ എങ്ങിനെയാണ് ജീവിതം മുമ്പോട്ടു കൊണ്ടുപോകുന്നത് ?' അവര്‍ പറഞ്ഞു;'അരി, ഗോതമ്പ്, ബജ്‌റ, ബൂട്ട ഇതൊക്കെ ഞങ്ങള്‍ക്ക് ഒരു സ്വപ്നം മാത്രം ഞങ്ങള്‍ക്കുള്ള ചെറുപറമ്പില്‍ കൃഷിചെയ്തു കിട്ടുന്നത് മുഴുവനും പത്തു മൈല്‍ അകലെയുള്ള ചന്തയില്‍ കൊണ്ടുപോയി വിറ്റാലേ കടുകെണ്ണ വാങ്ങാനുള്ള പണം കിട്ടൂ. ഞങ്ങള്‍ക്ക് മണ്ണെണ്ണ വാങ്ങാന്‍ കഴിവില്ല, അതുകൊണ്ട് വീട്ടില്‍ ഒരു വിളക്കു കത്തിക്കുവാനുള്ള ആര്‍ഭാടവുമില്ല. കാട്ടില്‍ നിന്നും വിഷകരമായ കിഴങ്ങുകള്‍ കൊണ്ടുവന്നു ഭക്ഷിക്കും. അധികാരികള്‍ക്ക് രണ്ടു സംഭവങ്ങള്‍ നമ്മില്‍ നിന്നും എടുത്തുമാറ്റുവാന്‍ കഴിഞ്ഞിട്ടില്ല. ദൈവം തന്ന 'വായു'വും 'സൂര്യ'നും. പക്ഷെ വൈകാതെ അതും ഉണ്ടാകും'. ഞാനൊരു കഠിനഹൃദയനാണെന്നാണ് വെപ്പ്. പക്ഷെ എന്നെ വിശ്വസിക്കൂ, എന്റെ കണ്ണില്‍ വെള്ളം പൊടിഞ്ഞു. എന്റെ ജനതയുടെ അവസ്ഥ ഇതാണ്. എന്നിട്ടു നാം പടച്ചുവിടുന്ന ചലച്ചിത്രങ്ങളോ?

ബാഹ്യലോകത്തെ പര്യവേക്ഷണം ചെയ്യുന്നതിനായി നിങ്ങള്‍ക്ക് സിനിമാമാധ്യമങ്ങളില്‍ പരീക്ഷിക്കാം. തോടന്മാരെക്കുറിച്ചുള്ള മനോഹരമായ ഡോക്യുമെന്ററിപോലെ (The Vanishing tribe) ആന്റമാന്‍സിലേയും നാഗലാന്റിലേയും ഗിരിവര്‍ഗ ജനതകളെപ്പറ്റിയും എടുക്കാം. ഇന്ത്യന്‍ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ചെറു അരുവികളാണവ. അവരുടെ ജീവിതരീതി, ആചാരാനുഷ്ഠാനങ്ങള്‍, ഉത്സവങ്ങള്‍, ദൈവങ്ങള്‍ (ഏതു ഗിരിവര്‍ഗ ജനതക്കും വ്യത്യസ്ത ദൈവങ്ങളുണ്ട്) എന്നിവക്കെല്ലാം നരവംശശാസ്ത്രപരവും സാംസ്‌കാരികവുമായ താത്പര്യങ്ങളുണ്ട്. ഈ ചിത്രങ്ങളെ അസന്നിഗ്ധമായും പരീക്ഷണപരങ്ങളെന്നുതന്നെ വിളിക്കാം. ഓണംകേറാമൂലകളില്‍ ക്യാമറയുമേന്തിച്ചെന്ന് ഭീകരഘട്ടങ്ങളെ അതിജീവിച്ചേ ഇത്തരം ഡോക്യുമെന്ററികള്‍ സൃഷ്ടിച്ചെടുക്കാനാവൂ. നമ്മേക്കാള്‍ വളരെ നിയന്ത്രിതരാണവര്‍. പ്രപഞ്ചവുമായി നേരിട്ടു ബന്ധമുള്ളവയാണവരുടെ അനുഭവങ്ങള്‍. അവരില്‍ നിന്നും ഒട്ടേറെ നമുക്കു പഠിക്കേണ്ടതായുണ്ട്. ഞാന്‍ കുറേ പഠിക്കാന്‍ നോക്കി. എന്റെ ജനതയെ ഉള്‍ക്കൊള്ളാതെ ഒരു ചലച്ചിത്രകതാരനാവാനാവില്ലെന്നു ഞാനങ്ങനെ മനസ്സിലാക്കി. ഞാനവരെ ബഹുമാനിക്കുന്നു. അവര്‍ ഭൂമിയുടെ ഉപ്പാണ്. നമുക്ക് പലതും അവരില്‍ നിന്ന് ഉള്‍ക്കൊള്ളേണ്ടതുണ്ട്. ഞാനിനിയും പലതും പഠിക്കേണ്ടിയിരിക്കുന്നു.

******

കടപ്പാട്: ധ്യാന ബുക്‌സ് പത്തനംതിട്ട, 1993 ല്‍ പ്രസിദ്ധീകരിച്ച ഋത്വിക് ഘട്ടക്കിന്റെ 'സിനിമയും ഞാനും' എന്ന പുസ്തകം. പരിഭാഷ: നിലീന മേനോന്‍.

2014, ഓഗസ്റ്റ് 27, ബുധനാഴ്‌ച

ഊഴിയവും വിരുട്ടിയും: അധഃകൃതര്‍ ഒടുക്കേണ്ടിയിരുന്ന ക്രൂരമായ പിഴശിക്ഷകള്‍ - പ്രൊഫ. കെ രാജയ്യന്‍


ഭീകരമായ കരങ്ങള്‍ക്കു പുറമേ നാടാര്‍ അനുഭവിക്കേണ്ടിവന്ന രണ്ടു ക്രൂരാചാരങ്ങളാണ് ഊഴിയവും വിരുട്ടിയും. ഊഴിയം എന്നു പറഞ്ഞാല്‍ ശമ്പളം ഇല്ലാത്ത നിര്‍ബന്ധജോലി; വിരുട്ടി എന്നു പറഞ്ഞാല്‍ നിര്‍ബന്ധ സംഭാവനകള്‍. സ്വന്ത ആവശ്യത്തിന് എന്തെങ്കിലും ജോലി ചെയ്യാനുള്ള സന്ദര്‍ഭത്തെ ഊഴിയം ഇല്ലാതാക്കി. സ്വന്തമായി ആഹാരത്തിന് എടുക്കേണ്ട സാധനങ്ങളെ വിരുട്ടി ഇല്ലാതാക്കി. ഹിന്ദുക്കള്‍, അതായത് ബ്രാഹ്മണരും നായരും ഇപ്രകാരം നാടാരെ ഒരുവിധത്തിലും ജീവിക്കാന്‍ അനുവദിച്ചില്ല.

ഊഴിയം ചെയ്യേണ്ടത് പല സ്ഥാപനങ്ങള്‍ക്ക് - ക്ഷേത്രങ്ങള്‍, മഠങ്ങള്‍, ഊട്ടുപുരകള്‍, ബ്രാഹ്മണരുടെ പാഠശാലകള്‍, നായരുടെ തറവാടുകള്‍, സര്‍ക്കാരിന്റെ സ്ഥാപനങ്ങള്‍ എന്നിവക്ക്, അതിനുപുറമേ കാര്യക്കാര്‍ക്കും നായര്‍ക്കും സേവ ചെയ്യണം. വലിയ ജോലികള്‍ വരുമ്പോള്‍ കാര്യക്കാരുടെ നിയന്ത്രണത്തില്‍ത്തന്നെ ജോലി ചെയ്യണം. ക്ഷേത്രങ്ങള്‍ക്ക് നെല്ല്, വിറക്, കോവില്‍ ആനകള്‍ക്കും മാടുകള്‍ക്കും ഓല അല്ലെങ്കില്‍ പുല്ല് വെട്ടിക്കൊണ്ടുവന്നിടണം. നിലങ്ങളില്‍ വിളവൊന്നും ഇല്ലെങ്കിലും നെല്ല്, കായ്കറികള്‍, പഴവര്‍ഗങ്ങള്‍, തേങ്ങ, പാല്‍, എണ്ണ എന്നിവ തലച്ചുമടായി കൊണ്ടുപോയി കൊടുക്കണം. നായര്‍ക്ക് അടിക്കടി കോഴികളും മുട്ടകളും തറവാടുകളില്‍ എത്തിക്കണം. ഇതെല്ലാം കൊടുക്കാന്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ചെയ്യണം. നമ്പൂതിരിമാരും നാടുവാഴികളും ക്ഷേത്രത്തിലെ ഉത്സവങ്ങള്‍ക്ക് വളരെ പ്രാധാന്യം കല്പ്പിച്ചിരുന്നു. ആ കാലങ്ങളില്‍ അതിഥികളേയും പ്രമാണികളേയും ദേവദാസികളേയും പല്ലക്കുകളില്‍ കയറ്റി അരമനകളിലും അഗ്രഹാരങ്ങളിലും തറവാടുകളിലും കൊണ്ടുപോയി വിടുകയും തിരികെ കൊണ്ടുവരുകയും ചെയ്യണം. ഊഴിയം ചെയ്താലോ സംഭാവനകള്‍ വിരുട്ടിയായി കൊടുത്താലോ കൂലിയോ വിലയോ ഒന്നും തന്നെയില്ല; അതെല്ലാം കടമയായി മാത്രമേ കണക്കാക്കുകയുള്ളൂ. നമ്പൂതിരിമാര്‍ക്ക് ക്ഷേത്രങ്ങളും ബ്രാഹ്മണര്‍ക്ക് അഗ്രഹാരങ്ങളും നായര്‍ക്ക് തറവാടുകളും പണിയുമ്പോള്‍ ഏറ്റവും കഠിനമായതും ആപത്കരമായതുമായ ജോലികള്‍ ചെയ്യേണ്ടിവന്നു. എന്നാല്‍ കുളിക്കാന്‍ പോലും അനുവദിച്ചില്ല. പാട്ട സ്ഥലങ്ങളില്‍ കൃഷിചെയ്യാന്‍ പകല്‍ സമയം കൊടുത്തില്ല. ആവശ്യപ്പെട്ട സാധനങ്ങള്‍ എത്തിക്കുന്നതിന് താമസം വന്നാലോ, കൊണ്ടുപോയി കൊടുക്കുന്ന നെല്ലില്‍ വൈക്കോല്‍ എന്തെങ്കിലും കിടന്നാലോ ശിക്ഷകളും അനുഭവിക്കേണ്ടാതായി വന്നു. ഇപ്രകാരം അനുഭവിക്കേണ്ടിവന്ന ക്രൂരമായ നടപടികളെപ്പറ്റി Final Report of the Revenue Settlement in Travancore Vol. 4p.p 1348-50. The western Star, June 1818 ലും പരാമര്‍ശിക്കുന്നു.

ഹിന്ദു പുരോഹിതന്മാരും നായര്‍ ഭരണാധികാരികളും നാടാരുടെ ശോചനീയമായ അവസ്ഥക്ക് കാരണമായിരുന്നു. അവര്‍ കൂടുതലായി മര്‍ദ്ദന നയം ആരംഭിച്ചതല്ലാതെ ആരും നാടാരുടെ കഷ്ടങ്ങളെ ശ്രദ്ധിച്ചില്ല. ബ്രിട്ടീഷുകാര്‍ സാമ്രാജ്യവാദികള്‍ തന്നെയായിരുന്നു. എന്നാലം മനുഷ്യരുടെ മൗലികാവകാശ ലംഘനങ്ങളെ മനസ്സിലാക്കാനും അനീതികളെ മാറ്റാനും ചിലരെങ്കിലും ശ്രമിച്ചിട്ടുണ്ട്. അവരില്‍ രണ്ടുപേര്‍ പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. തിരുവനന്തപരത്ത് റസിഡന്റായിരുന്ന മണ്‍ട്രോയും മദ്രാസ് ഗവര്‍ണറായിരുന്ന ട്രവേലിയനും.

ഒരു പുരോഗമനവാദി എന്ന നിലയില്‍ ദിവാന്‍ ജോണ്‍ മണ്‍ട്രോ തിരുവിതാംകൂറിലെ അനീതികളെ മാറ്റാന്‍ പല നടപടികളും എടുത്തു. ബ്രിട്ടീഷ് സര്‍ക്കാരിനെ എതിര്‍ക്കാന്‍ കഴിവില്ലാത്തതിനാല്‍ നായര്‍ ഭരണ കര്‍ത്താക്കള്‍ കാര്യമായ എതിര്‍പ്പുകാണിച്ചില്ല. 1818 മാര്‍ച്ച് ഏഴാം തിയതി മണ്‍റോ എഴുതി: തിരുവിതാംകൂറില്‍ നടക്കുന്ന ഭീകരഭരണവും അഴിമതിയും കൊള്ളരുതായ്മയും വിവരിക്കാന്‍ വാക്കുകളില്ല. ജനങ്ങളെ സംബന്ധിച്ചിടത്തോളം പരാതിക്ക് ഫലമില്ല. ന്യായം ലഭിക്കുമെന്ന പ്രതീക്ഷയും ഇല്ല.

ഊഴിയവും വിരുട്ടിും നിമിത്തം നാട്ടുകാര്‍ക്ക് ആഹാരം ഇല്ലാതായിരുന്നു. അരി ഊട്ടുപുരകള്‍ക്കും കരിപ്പെട്ടി കോവില്‍ ആനകള്‍ക്കും കൊടുക്കണം. ജനങ്ങള്‍ പട്ടിണിയിലും സുഖക്കേടിലും മരിച്ചുകൊണ്ടിരുന്നു. അതിനെ കുറക്കാനായി ബ്രിട്ടീഷുകാര്‍ മരച്ചീനികൃഷി പ്രചരിപ്പിച്ചു. കൂടാതെ വാക്‌സിനേഷനും നടപ്പാക്കി. ഇത് നാടാര്‍ക്കും ഇതരനാട്ടുകാര്‍ക്കും ആശ്വാസം കൊടുത്തു.

ഗാന്ധിയുടെ അധഃകൃതോദ്ധാരണത്തിലെ കാപട്യങ്ങള്‍ - സഹോദരന്‍ അയ്യപ്പന്‍


'അധഃകൃതപ്രമേയം' (1906 വൃശ്ചികം) എന്ന ലേഖനത്തില്‍ സഹോദരന്‍ അയ്യപ്പന്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു;

'ബ്രിട്ടീഷ് ഗവണ്‍മെന്റിനെ ആസുരമെന്നും ക്രൂരമെന്നും പറഞ്ഞു എതിര്‍ത്തുവരുന്ന ഗാന്ധി ഇവിടെ പറയരേയും മറ്റും മൃഗങ്ങളേക്കാള്‍ നികൃഷ്ടരായി കരുതുന്ന ഇന്ത്യക്കാരെ എന്തുകൊണ്ടു ചെകുത്താന്മാരെന്നു വിളിക്കുന്നില്ല. ഇന്ത്യക്കാരെ കടത്താത്ത കാനഡയില്‍ കാലെടുത്തു വെക്കുകയില്ലെന്നു ശഠിച്ച ടാഗോര്‍ എന്തുകൊണ്ട് ഇവിടെ പറയരേയും മറ്റും കടത്താത്ത പബ്ലിക് റോഡുകളില്‍ കാലെടുത്തു കുത്തുകയില്ലെന്നും ശഠിക്കുന്നില്ല. നീതിയുടെ ആത്മശക്തിവാദികള്‍ അങ്ങനെ ചെയ്യേണ്ടതല്ലേ? ഇങ്ങനെ ഭാരതീയ നേതാക്കന്മാരും അധഃകൃതരെ സംബന്ധിച്ചിടത്തോളം തീരെ അനുകമ്പയില്ലാത്തവരാണ്'

ജാതി ഇന്ത്യയുടെ ശാപമാണ്. അതു നശിക്കണം. ജാതിപരമായ അസമത്വങ്ങളെല്ലാം അവസാനിക്കണം. അതില്‍ ഒരു വിട്ടുവീഴ്ചക്കും സഹോദരന്‍ പത്രം തയ്യാറായിട്ടില്ല. അയിത്തം പോകണം. ജാതി നിലനില്‍ക്കണം എന്നായിരുന്നല്ലോ ആദ്യകാലത്ത് ഗാന്ധിജിയുടെ അഭിപ്രായം. ഉറച്ച വര്‍ണാശ്രമ ധര്‍മ്മ വിശ്വാസിയായിരുന്നു ഗാന്ധിജി. അക്കാര്യം ആവര്‍ത്തിച്ചു പറയുകയും ചെയ്തിരുന്നു അദ്ദേഹം. സര്‍വശക്തിയും ഉപയോഗിച്ച് സഹോദരന്‍ അതിനെ പലവുരു വിമര്‍ശിച്ചിട്ടുണ്ട്. ഒരിക്കല്‍ ബോംബെയിലെ ഒരു സമ്മേളനത്തില്‍ ജാതി ആവശ്യമാണെന്നു ഗാന്ധിജി പ്രസംഗിക്കുകയുണ്ടായി. ആ പ്രസംഗത്തെ രൂക്ഷമായി ആക്ഷേപിച്ചുകൊണ്ട് സഹോദരന്‍ 'ഗാന്ധിജിയും ജാതിയും' (1096 വൃശ്ചികം) എന്നൊരു കുറിപ്പെഴുതി. 'ഹിന്ദുമതം ജാതിമതമാണ്. ഇന്ത്യയില്‍ അത് നാമാവശേഷമാകുമ്പോള്‍ ഇന്ത്യ നന്നാകും അന്ന് ഇന്ത്യ സ്വയം ഭരിക്കുകയും ചെയ്യും. അതുവരെ ഇന്ത്യ കരയേണ്ടിത്തന്നെ ഇരിക്കും'. ഭാവിഭാരതത്തെ കടന്നു കണ്ടുകൊണ്ട് അതിന്റെ ഒടുവിലദ്ദേഹം കുറിച്ചിട്ട വാക്കുകളാണിത്.

സഹോദരന്‍ പത്രത്തില്‍ 1935 മുതല്‍ 1937 വരെ എഴുതിയ മുഖപ്രസംഗങ്ങളില്‍ നിന്നും കുറേയെണ്ണം തിരഞ്ഞെടുത്തു സദ്ദേശീയം എന്ന പേരില്‍ (1965) അയ്യപ്പന്‍ ഒരു ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 'വര്‍ണാശ്രമധര്‍മ്മത്തെപ്പറ്റി' ആണ് അതിലെ ആദ്യ മുഖപ്രസംഗം. നിരങ്കുശമായും നിശിത ബോധത്തോടുകൂടിയും അതില്‍ ഗാന്ധിജിയുടെ വര്‍ണാശ്രമവിശ്വാസത്തെ സഹോദരന്‍ വിമര്‍ശിക്കുന്നു.

'ഗാന്ധി പറയുന്നത് വര്‍ണം ജനനം കൊണ്ടു കിട്ടുന്നതും അനുഷ്ഠാനം കൊണ്ടു രക്ഷിക്കേണ്ടതും, അങ്ങനെ രക്ഷിച്ചില്ലെങ്കില്‍ പോകുന്നതുമാണെന്നാണ്. ബ്രഹ്മജ്ഞാനികളുടെ മക്കള്‍ മാത്രം ബ്രഹ്മജ്ഞാനികളാകാന്‍ ശ്രമിക്കുകയും വിറകുവെട്ടിയുടെ മക്കള്‍ വിറകുവെട്ടികളായിത്തന്നെ കഴിയുകയും ചെയ്യണമെന്നാണ് ഇതുകൊണ്ടുവരുന്നത്. ഇത് ധര്‍മ്മമാണോ? ബുദ്ധിപൂര്‍വമായ ഏര്‍പ്പാടാണോ? ബുദ്ധിയേയും വാസനയേയും പാരമ്പര്യം വഴി അവിച്ഛിന്നമായി തുടര്‍ന്നുകൊണ്ടുപോകുവാന്‍ സാധിക്കുമെന്നുള്ള അതിശയോക്തിപരമായ അസംബന്ധ പാരമ്പര്യവാദം മാത്രമാണിത്. മനുഷ്യരുടെ കഴിവുകള്‍ക്ക് തടവറ്റ വികാസ സൗകര്യം കൊടുക്കുകയും അവരവര്‍ക്കു ഉത്തരവാദിത്വമില്ലാത്ത യദൃച്ഛാ സംഭവമായ ജനനത്തെ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് അതിനു സങ്കുചിതത്വം വരുത്താതിരിക്കുകയും ചെയ്യേണ്ടത് ലോകത്തിന്റെ അഭിവൃദ്ധിക്ക് അത്യാവശ്യമാണ്. പാരമ്പര്യം ഒരു വലിയ ശക്തിയാണ്. അതിന്റെ വ്യാപാരം കൊണ്ടുള്ള ഗുണം വര്‍ണാശ്രമധര്‍മ്മം ഏര്‍പ്പാടു ചെയ്യാതെ തന്നെ മനുഷ്യര്‍ക്കു കിട്ടിക്കൊള്ളും. എന്നുതന്നെയല്ല, പാരമ്പര്യാനുസരണം കൊണ്ടുള്ള ഗുണങ്ങളേക്കാളധികം ദോഷങ്ങളാണ് വര്‍ണാശ്രമം മൂലം ഉണ്ടായിത്തീരുന്നത്. ഇന്ത്യയില്‍ ഏഴെട്ടുകോടി ജനങ്ങളെ അധഃകൃതരാക്കിയത് ഈ വര്‍ണാശ്രമധര്‍മ്മമെന്ന നിഷ്ഠൂര ധര്‍മ്മമാണ്. യഥാര്‍ത്ഥ യോഗക്ഷേമകാംക്ഷികളായ ദയാലുക്കള്‍ വര്‍ണാശ്രമധര്‍മ്മത്തെ ഒരിക്കലും താങ്ങുകയില്ല. ഗാന്ധിതന്നെ വര്‍ണാശ്രമധര്‍മ്മത്തെ അനുഷ്ഠിക്കുന്നവനല്ല. അദ്ദേഹം ബ്രഹ്മജ്ഞാനം സമ്പാദിക്കുവാന്‍ ശ്രമിക്കുന്നവനാണല്ലോ. ബ്രാഹ്മണനു വിധിച്ചിട്ടുള്ള ആ വേല വൈശ്യനായ അദ്ദേഹം എടുത്തത് ധര്‍മ്മമാണോ? കച്ചവടത്തിനും കൃഷിക്കും പോകേണ്ട അദ്ദേഹം എന്തിനു ബ്രഹ്മജ്ഞാനിയാകുന്നു? എല്ലാവരും ചര്‍ക്ക തിരിക്കുന്ന ശൂദ്രജോലി എടുക്കണമെന്നു ശാഠ്യം പിടിക്കുന്ന ഗാന്ധി വര്‍ണാശ്രമധര്‍മ്മത്തെ പാലിക്കുവാന്‍ ഉപദേശിക്കുന്നതിലും ആത്മാര്‍ത്ഥതയില്ല. '

*******

കടപ്പാട്: ജി പ്രിയദര്‍ശനന്‍ എഴുതിയ 'സഹോദരന്‍ അയ്യപ്പന്‍ പ്രക്ഷോഭകാരിയായ പത്രപ്രവര്‍ത്തകന്‍' എന്ന പുസ്തകത്തില്‍ നിന്നും എടുത്തിട്ടുള്ളത്.

ഗാന്ധിയുടെ മുസ്ലീം പ്രേമം ഒരു കാപട്യം - ദലിത് ബന്ധു


ദലിത് ബന്ധു
ഗോഡ്‌സെ പ്രതിപാദിക്കുന്നതുപോലെ ഗാന്ധിയുടെ മുസ്ലീം പ്രേമം അത്ര കറകളഞ്ഞതും ആത്മാര്‍ത്ഥതയേറിയ തുമായി ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് തോന്നിയിട്ടില്ല. തോന്നിയിരുന്നെങ്കില്‍ പാക്കിസ്ഥാന്‍ എന്ന ചിന്തതന്നെ അവരില്‍ ഉദിക്കുമായിരുന്നില്ല. ജിന്ന ഒരു വര്‍ഗീയവാദി ഒന്നുമായിരുന്നില്ല. അദ്ദേഹത്തെ വര്‍ഗീയവാദിയാ ക്കിയത് ഗാന്ധിയാണ്. അത് ബോധപൂര്‍വ
മുള്ളശ്രമമാണ്.

മറ്റുപല കോണ്‍ഗ്രസുകാരോടുമൊപ്പം ഗാന്ധിയെ ആദ്യമായി കാണുവാന്‍ ജിന്ന പോയപ്പോള്‍ ഗാന്ധി അവരെ അഭിസംബോധന ചെയ്തത് My Hindu friends and my Muslim friends എന്നാണ്. ഗാന്ധി ആദിമുതലേ മനുഷ്യനെ കണ്ടിട്ടില്ല, ഹിന്ദുക്കളേയും മുസ്ലീങ്ങളേയുമാണ് കണ്ടത്. എല്‍ കെ അദ്വാനി പോലും ജിന്നയുടെ ശവകുടീരം സന്ദര്‍ശിച്ച ശേഷം പ്രസ്താവിച്ചത് അദ്ദേഹം തികച്ചും ഒരു സെക്കുലറിസ്റ്റായിരുന്നു എന്നാണ്. അന്ന് അത് പത്രവാര്‍ത്തയാ യിരുന്നു. ജിന്ന മതശാസനകളൊന്നും അനുസരിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു തനി ഭൗതികവാദിയായിരുന്നു എന്ന് റാഫിക് സക്കറിയ The man who divided India എന്ന ഗ്രന്ഥത്തില്‍ പറയുന്നു. ആ ജിന്നയെയാണ് മുസ്ലീം ലീഗില്‍ ചേരുന്നതിന് മുമ്പുപോലും ഒരു മുസ്ലീം സുഹൃത്തായി ഗാന്ധി കണ്ടത്. 1942 ലെ ക്വിറ്റ് ഇന്ത്യാ സമരക്കാലത്ത് മലബാറിലെ മുസ്ലീങ്ങള്‍ പാടിയത്;

'തെല്ലു കഴിഞ്ഞാല്‍ ഗാന്ധി പറയും
ഇന്ത്യയില്‍ മാപ്പിള പാടില്ല' എന്നാണ്.

എന്നാല്‍ തമ്മില്‍ കാണുന്നതുവരെ ഗാന്ധി ഡോ. അംബേഡ്കറെ ഒരു ബ്രാഹ്മണനായിട്ടാണ് ചിന്തിച്ചിരുന്നത്. ഇത്രയേറെ കഴിവും അറിവും ധിഷണാശക്തിയുമുള്ള ആള്‍ ബ്രാഹ്മണനായിരിക്കും. ഗാന്ധിക്ക് ഏകപക്ഷീയമായ ചില ധാരണകളെല്ലാം മുന്‍കൂട്ടിത്തന്നെ ഉണ്ടായിരുന്നു. സ്വയം അതിന്റെ പുറകേ ഇഴയാനാണ് അദ്ദേഹം എന്നും ആഗ്രഹിച്ചിരുന്നത്. ഗാന്ധി കോണ്‍ഗ്രസിന്റെ തലപ്പത്തു വന്നതിനു ശേഷമാണ് മുസ്ലീങ്ങള്‍ അവരുടെ താത്പര്യം കോണ്‍ഗ്രസില്‍ നിന്നും വ്യത്യസ്തമായി പരിഗണിക്കേ ണ്ടതാണ് എന്ന് ചിന്തിച്ചത്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഗാന്ധിയന്‍ സമരം രൂക്ഷമായപ്പോഴാണ് മുസ്ലീങ്ങള്‍ക്ക് പ്രത്യേക അവകാശവും രാജ്യവും വേണമെന്ന് അവര്‍ക്കുതന്നെ ബോധ്യപ്പെട്ടത് എന്ന് ലാറി കൊളിന്‍സും ഡൊമനിക് ലാപിയറും ചേര്‍ന്നെഴുതിയ 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' (മലയാള വിവര്‍ത്തനം) 14 ആം പതിപ്പ് 119 ആം പേജില്‍ കാണാം. വിജയനഗര രാജാക്കന്മാര്‍ ഭരിച്ചപ്പോഴോ ശിവജി ഭരിച്ചപ്പോഴോ ആ രാജ്യങ്ങളിലുണ്ടാ യിരുന്ന മുസ്ലീങ്ങള്‍ക്ക് പോലും അത്തരം ഒരു ചിന്ത ഉണ്ടായിട്ടില്ല. അവര്‍ തനി ഹിന്ദുരാജാക്കന്മാരായിരുന്നു. മുസ്ലീങ്ങളുടെ ശത്രുക്കള്‍ ആയിരുന്നില്ല. ഗാന്ധി കോണ്‍ഗ്രസിന്റെ രാജാവായപ്പോഴാണ് മറിച്ചു ചിന്തിക്കാനിടയായത്.

2014, ഓഗസ്റ്റ് 26, ചൊവ്വാഴ്ച

വേലപ്പന്‍ : നാടകത്തിനും - ജീവിതം - സേവനത്തിനും...


വേലപ്പന്‍ 
മൂവാറ്റുപുഴ കോടതിയില്‍ ക്ലാര്‍ക്കായി ഔദ്യോഗിക ജീവിതം തുടങ്ങിയ തിരുവാങ്കുളം  സ്വദേശി വേലപ്പന്‍ 2006 ല്‍ എറണാകുളത്തുനിന്നും റവന്യൂ ഇന്‍സ്‌പെക്ടറായിരിക്കെ പിരിഞ്ഞുപോന്നതിനു ശേഷവും വിശ്രമമില്ലാത്ത ജീവിതം തുടരുകയാണ്. 100 ല്‍ ഏറെ വേദികളില്‍ അരങ്ങുവാണ 'ലുഭാഷ്ചന്ദ്രബോസ്' എന്ന നാടകത്തിന്റെ രചയിതാവ് എന്ന നിലയില്‍ വേലപ്പന്‍ പ്രസിദ്ധനായി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായ SUCI യുടെ സാംസ്‌കാരിക വിഭാഗം നിര്‍മിച്ച ഈ നാടകം സജി സാംസന്‍ പുനലൂരാണ് സംവിധാനം ചെയ്തത്. ചെങ്ങറ ഭൂസമരത്തിന്റെ ഭാഗമായി അവതരിപ്പിച്ച 'ചെമ്പുപട്ടയം' - അതുതന്നെ 'പടപ്പുറപ്പാട്' എന്ന പേരിലും രചന നിര്‍വഹിച്ചതാണ് വേലപ്പന്റെ മറ്റൊരു സംരംഭം. ചെങ്ങറ സമരനായകന്‍ ളാഹ ഗോപാലനുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ആ നാടകം പിറവികൊള്ളുന്നത്. ളാഹയുമായി നല്ല ബന്ധം സ്ഥാപിക്കാനും അത് വഴിവെച്ചു. സന്തോഷ് എച്ചിക്കാനത്തിന്റെ 'കൊമാല' എന്ന കഥയെ ആധാരമാക്കി ഉണ്ണി പൂണിത്തുറ സംവിധാനം ചെയ്ത, ഇതേ പേരിലുള്ള നാടകത്തില്‍ അഭിനയിക്കുകകൂടി ചെയ്തപ്പോള്‍ വേലപ്പന്‍ നാടകത്തിന്റെ സമസ്തമേഖലകളിലും കഴിവുതെളിച്ച ഒരാളായി തിരിച്ചറിയപ്പെട്ടു. എന്നാല്‍ ഒട്ടേറെയായി എഴുതിയിട്ടുള്ള കഥകളും കവിതകളും, കുറച്ചെണ്ണം ചില സൂവനീറുകളില്‍ പ്രസിദ്ധീകരിച്ചുവന്നതൊഴിച്ചാല്‍ വായനക്കാരനിലേക്ക് അധികമായി എത്തുകയുണ്ടായില്ല, ഇതുവരെ പുസ്തകമാക്കിയിട്ടുമില്ല.

തൃപ്പൂണിത്തുറയിലെ വിശാലമായ പാടശേഖരത്തിന്റെ പടിഞ്ഞാറേക്കരയി ലുള്ള പാവന്‍കുളങ്ങരയില്‍, കര്‍ഷകത്തൊഴിലാളികളായ അയ്യപ്പന്റേയും താരയുടേയും അഞ്ചുമക്കളില്‍ രണ്ടാമനായി 1950 ലാണ് വേലപ്പന്‍ ജനിച്ചത്. താമസിയാതെ കുടുംബം പാടത്തിന്റെ കിഴക്കേക്കരയില്‍ തിരുവാങ്കുളത്തുള്ള അമ്മവീടായ തറയില്‍ വന്ന് താമസമാക്കി. പാടങ്ങളില്‍ വെള്ളം കയറുന്നതിനാല്‍, കൂരവെക്കുന്നതിന് മണ്ണുകൂട്ടി ഉയര്‍ത്തിയതിനെയാണ് 'തറ' എന്നു പറയുന്നത്. എന്നാല്‍ വേലപ്പന്റെ അമ്മയുടെ വീട്ടുപേര് തറ എന്നുതന്നെയായിരുന്നു. ഇപ്പോള്‍ തറ എന്നത് ഒരു പരിഹാസ പ്രയോഗമാണ്. എന്നാല്‍ ദലിതന് അത് സ്വാഭിമാനത്തിന്റെ അടയാളവാക്യ മാണ് - അവന്‍ ജീവിച്ച ഇടമാണല്ലോ തറ!

ദലിതന്റെ ജീവിതകാലം സമരങ്ങളുടെ കാലഘട്ടം കൂടിയാണ്. പാടത്തുപണിയെടു ക്കുന്നതിനായി സൃഷ്ടിക്കപ്പെട്ടവരാണ് ദലിതര്‍ എന്ന തമ്പുരാക്കന്മാരുടെ വിചാരത്തിന് ഇന്നും വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അയിത്തം അതിന്റെ ഉച്ചകോടിയിലും. പിറവത്തിനടുത്ത് കളമ്പൂരുള്ള വാരിയത്തെ ഉടമകളായ അടിമപ്പണിക്കാരായ പുലയരില്‍ പെട്ടതാണ് വേലപ്പന്റെ അച്ഛന്റെ താവഴിക്കാര്‍. അച്ഛന്‍ വാരിയത്തുനിന്നും ഒഴിച്ചോടുകയായിരുന്നു. പാടശേഖരങ്ങള്‍ കടന്നാല്‍ പെട്ടെന്ന് പാവന്‍കുളങ്ങര പാടശേഖരങ്ങളില്‍ എത്താം. (ഇന്ന് റെയില്‍വേ കടന്നുപോകുന്ന വഴി). ഈ പ്രദേശം കൊച്ചിയില്‍ പെട്ടതായതുകൊണ്ടാണ് അച്ഛന്‍ രക്ഷപ്പെട്ടത്. മറ്റൊരു രാജ്യത്ത് കടന്ന് പിടിച്ചുകൊണ്ടുപോകാന്‍ ജന്മിക്ക് അവകാശമില്ല. പിടിക്കപ്പെട്ടാല്‍ ശിക്ഷ മരണം തന്നെയായിരിന്നു.

വേലപ്പന്റെ അച്ഛന് ഔപചാരിക വിദ്യാഭ്യാമൊന്നും ലഭിച്ചിരുന്നില്ല. എങ്ങനെയോ, എഴുതാനും വായിക്കാനുമുള്ള വിദ്യ വശത്താക്കിയിരുന്നു. വിദ്യാഭ്യാസം എല്ലാത്തരം കഷ്ടതകളേയും നീക്കുമെന്ന് അച്ചന്‍ തനിക്കുള്ള അക്ഷരജ്ഞാനത്തിന്റെ ഇത്തിരിവെട്ടത്തില്‍ മുന്‍കൂട്ടി കണ്ടിരുന്നു. അങ്ങനെ മക്കളെ വിദ്യാഭ്യാസം ചെയ്യിക്കാന്‍ അച്ഛന്‍ ബദ്ധശ്രദ്ധനായി. വേലപ്പന്‍ ഫസ്റ്റ് ക്ലാസിനടുത്ത് മാര്‍ക്കുവാങ്ങിയാണ് എസ്എസ്എല്‍സി പാസായത്. ഇന്നത്തെപ്പോലെ മാര്‍ക്ക് തികച്ചുകൊടുത്ത് വിജയത്തെ പൊലിപ്പിക്കുന്ന ഏര്‍പ്പാടൊന്നും അന്നില്ല. കിട്ടുന്ന മാര്‍ക്ക് കുട്ടിയുടെ ശേഷിയെ പ്രഖ്യാപിക്കുന്നതായിരുന്നു. പഠിക്കാന്‍ മിടുക്കനായിരുന്നിട്ടും ദലിതന് പള്ളിക്കൂടത്തിലും അവഹേളനങ്ങള്‍ തന്നെയാണ് 'സമ്മാനം!'. ദലിതരേക്കാള്‍ ഒട്ടും മോശമല്ലാത്ത ജീവിത ചുറ്റുപാടുകളുള്ള ഒരു ഈഴവ വീട്ടിലെ സമപ്രായക്കാരനായ സുഹൃത്തിനോടൊപ്പം ഇരുന്നു സംസാരിച്ചതിന് അയാളുയെ അമ്മ വന്ന് വേലപ്പനെ വീട്ടില്‍ കയറ്റിയതിന്റെ പേരില്‍ അയാളെ ശകാരിച്ചു. താനൊരു ദലിതാനാണെന്ന് തിരിച്ചറിവുണ്ടാക്കിയത് കുഞ്ഞുന്നാളിലെ ഇത്തരം ദുരനുഭവങ്ങളാണെന്ന് വേലപ്പന്‍ വിഷമത്തോടെ ഓര്‍ക്കുന്നു.

അയ്യങ്കാളി - അധസ്ഥിതരുടെ പടത്തലവന്‍ - ടി എച്ച് പി ചെന്താരശ്ശേരിടി എച്ച്‌ പി ചെന്താരശ്ശേരി ഇംഗ്ലീഷിലെഴുതിയ പുസ്‌തകമാണ്‌ അയ്യങ്കാളി അധഃസ്ഥിതരുടെ പടത്തലവന്‍. കെ ആര്‍ മായ മലയാളത്തിലേക്ക്‌ മൊഴിമാറ്റം കോടുത്തു. മൈത്രി ബുക്‌സ്‌ പ്രസിദ്ധീകരിച്ചു.

പരിഭാഷകക്കുറിപ്പ്‌

"മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍"

കേരള ചരിരിത്രത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ മുഴങ്ങിക്കേട്ട ഈ വരികള്‍ ദുരാചാരപൂരിതമായ ഏത്‌ വ്യവസ്ഥിതിക്കും ബാധക മാണ്‌. മനുഷ്യരായി ജനിച്ചിട്ടും കേവല മാനുഷികമൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട കരുത്തുറ്റ ജനതയുടെ ഇഛാശക്തിയുടെ മകുട രൂപമാണ്‌ അയ്യങ്കാളി. കാലത്തിനും ചരിത്രത്തിനും മാറ്റാന്‍ കഴിയാത്ത വ്യക്തിത്വം പന്തുകളിയില്‍ നിന്നാരംഭിച്ച്‌ രാജവീഥി യുടെ വിരിമാറിലൂടെ വില്ലുവണ്ടിയില്‍ മുന്നോട്ടു നീങ്ങിയ വിപ്ലവവീര്യം അക്ഷരജ്ഞാന ത്തിനും, വേലക്ക്‌ മതിയായ കൂലിക്കും, വഴിനടക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യത്തിനായി അനേകമനേകം രക്തരൂക്ഷിത പോരാട്ടങ്ങള്‍ നടത്തി. വിദ്യയാണ്‌ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രഥമ പാതയെന്ന്‌ മനസ്സിലാക്കിയ അയ്യങ്കാളി അതിനായുള്ള ശ്രമങ്ങള്‍ക്കായി സ്വജീവന്‍ പോലും തൃണവല്‍ഗണിച്ചു. പോരാട്ടത്തിന്റെ ശക്തി ഒത്തൊരുമയിലാണെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍ ദേശമാകമാനമുള്ള ദളിതരുടെ കൂട്ടായ്‌മ സംഘടിപ്പിച്ചു. അക്ഷരാര്‍ത്ഥത്തില്‍ അയ്യങ്കാളി അധഃസ്ഥിതരെ വിദ്യകൊണ്ടു പ്രബുദ്ധരാക്കുകയും സംഘടനകൊണ്ട്‌ ശ്‌കതരാക്കു കയും ചെയ്‌തു. പുണ്യാഹത്തിന്റെ രൂപത്തിലും ജാതിസംഘട്ടന ങ്ങളുടെ രൂപത്തിലും പഴമകളെ ഇന്നു പൊതു സമൂഹധാരയി ലേക്ക്‌ വലിച്ചിഴക്കപ്പെടുമ്പോള്‍ അയ്യങ്കാളിയുടെ ജീവിതപ്പോരാട്ട ങ്ങള്‍ക്ക്‌ പ്രസക്തിയേറുന്നു.

പ്രതിജ്ഞാബദ്ധതയും പ്രതിബദ്ധതയുമുള്ള ചുരുക്കം ചില ചരിത്രകാരന്മാരിലോരാളാണ്‌ ശ്രീ. ടി എച്ച പി ചെന്താരശ്ശേരി. ഒരു പക്ഷെ ഇതുവരെ ലഭ്യാമായിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും വസ്‌തുനി ഷ്‌ഠമായ അയ്യങ്കാളി ചരിത്രം തന്നെയായിരിക്കും ലഘു പുസ്‌തകം.-കെ ആര്‍ മായ


(ഡൌണ്‍ലോഡ്) 

Martial Arts : Origins, Philosophy, Practice - Peter Lewis


Fighting is as old as man himself. This struggle to overcomes another by means of combat, unarmed or armed, is perhaps the legacy handed down to us from ous ancestors, the cave dwellers. Man has formulated scientific principles through the ages in his efforts to subdue enemies by fair means or foul. This quest for domination sowed the seeds for a fighting art.

The term 'martial art' simply means arts concerned with the waging of war. Many of the martial arts we know today were developed from ancient war skills. In time, man's search for a deeper meaning to life, led to the development of a higher level of fighting. Ultimately, the old martial ways were used to cultivate man's understandings of himself.

This paradox of beginning as the practitioner of a lethal skill and along the way transcending the violence aim of that skill to became a human being with superior qualities in both mind and body, is perhaps best summed up by the Chinese proverb: 'He who overcomes others in strong. He who overcomes himself is mighty'

The martial arts of the Orient are shrouded in mystery and tradition. Each country seems to have developed its own fighting skills and through trial and error, honed them to perfection. Although many of these fighting arts defer tremendously from one another, there one constant throughout - that is the almost pathological urge for anonymity. It is because of the brotherhood of secrecy that many of the martial arts we know today have only come to light within the last 50 years or so.   

Many martial arts of the East have their roots buried deeply in religion.Taoism and Buddhism and their many offshoots have all played important roles in the development of fighting systems. The servant of the religious disciplines, the monks and priests, were for the most part responsible for spreading the various fighting skills all over Asia.

In the Middle East, murals in tombs in the Nile Valley and hieroglyphics engraved in the pyramids prove that the Egyptians had an organised type of unarmed combat as early as 3500 BC. For more complete information on a systematized martial method of fighting we must also look to the ancient Greek. The works of the post Homer (8th century BC) contained graphic descriptions of unarmed combat, and the philosopher Plato (428-348 BC) mentions in his writings a kind of shadow boxing termed skiamachia . This was eventually combined with the Greek system of wrestling to form an art called pancration meaning 'game of all powers'. In this system a wide variety of techniques was allowed. So far as is known, pancration was the first 
recorded  fighting discipline that incorporated a method of kicking with punches and empty hand strikes. The art was eventually introduced, as a sport, into the Olympic Games in 648 BC.

Some historians believe that we should regard Alexander the Great (356-323 BC) as the founder of the martial arts, bringing, through his invasion of India, the unarmed combat method of the Greeks to East. However, it would seems somewhat native to suppose that Asia had to wait for this Macedonian conqueror to invade her borders before the martial arts born. Recent archaeological investigation in southern China has unearthed sketches and artifacts that suggest unarmed fighting methods were in operation long before this time. 

Combat is identified with fighting and killing and yet, through the practice of martial disciplines, exponents have found increased spiritual awareness. Thus  a strange paradox begins to emerge: a concept of inner peace beyond fighting. Ultimately, through continued studies, a search for a higher understanding of one's self is fostered. No one can train in a martial art discipline without at some strange becoming aware of this fundamental theme. To realize this, is to be half way towards grasping the true martial arts.

From the introduction of the book, and written by Peter Lewis. Published by Rupa & Co New Delhi. Price  Rs 95.

ദലിത് എന്ന പദം ഉപേക്ഷിക്കണോ...? - -പി.ജി.എസ്. പനങ്ങാട്


സ്വജനമിത്രം മാസികയില്‍ 2013 മാര്‍ച്ച് ലക്കത്തില്‍ രാജശ്രീ ചേര്‍പ്പ് എഴുതിയ കത്തിലെ പരാമര്‍ശങ്ങള്‍ അന്നെന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. ഒപ്പം തന്നെ ഹരിജന്‍, ഗിരിജന്‍, ദലിത് എന്നീ പട്ടികജാതി ലിസ്റ്റിലേയും പട്ടികവര്‍ഗ്ഗ ലിസ്റ്റിലേയും ജാതിസമൂഹങ്ങളെ വിളിക്കാന്‍ ഉപയോഗിക്കുന്ന പദങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളേയും ഗവണ്‍മെന്റിനെ തന്നെയും വിലക്കിയിട്ടുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് വായിക്കാനും ഇടയായി. മാത്രവുമല്ല സ്വജനമിത്രം മാസിക ദലിത് എന്ന പദത്തെച്ചൊല്ലിയുള്ള ഒരു സംവാദവും തുടങ്ങിവച്ചിരിക്കുന്നു. ഇത്തരം കാര്യങ്ങളാണ് എന്നെ ഈ കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചത്. 

ഹരിജന്‍ എന്ന പദം പട്ടികജാതി-പട്ടികവര്‍ഗ്ഗ സമൂഹങ്ങളെ നിലവിലുള്ള സാമൂഹ്യഅവസ്ഥയില്‍ നിന്ന് കരകയറാന്‍ ഒരുകാലത്തും അവസരമുണ്ടാകാതിരിക്കാന്‍ വേണ്ടി പൂനാകരാറില്‍ കുതന്ത്രങ്ങള്‍ മെനഞ്ഞ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പിന്നീട് തനിക്ക് അവരോട് സഹതാപമുണ്ടെന്ന് തോന്നിപ്പിക്കാന്‍ വേണ്ടി ഉപയോഗിച്ച പദമാണ്. അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം തന്തയില്ലാത്ത കുഞ്ഞ് എന്നാണ്. അത് അത്തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് വളരെക്കാലങ്ങള്‍ക്കു ശേഷം ഗവണ്‍മെന്റ് നിരോധിക്കുകയുണ്ടായി (രാഷ്ട്രപിതാവിനോടുള്ള അനാദരവ്). ഗിരിജന്‍ എന്ന പദം ഗിരി എന്ന അര്‍ത്ഥം വരുന്ന പര്‍വ്വത പ്രദേശത്ത് അഥവാ കുന്നിന്‍പ്രദേശങ്ങളില്‍ വസിക്കുന്നവര്‍ എന്ന അര്‍ത്ഥമുള്ളതുകൊണ്ട് ആ പ്രയോഗത്തില്‍ തെറ്റില്ല തന്നെ. എന്നാല്‍ ആ വിഭാഗമായ ആദിവാസികള്‍ ആര്യാക്രമണം ചെറുത്തുനില്‍ക്കാന്‍ കഴിയാതെ സമതലപ്രദേശങ്ങളില്‍ നിന്ന് വനനിബിഢമായ കുന്നിന്‍പ്രദേശങ്ങളിലേക്ക് പ്രാണരക്ഷാര്‍ത്ഥം ഓടിപ്പോയവരാണെന്നുള്ളത് മനസ്സിലാക്കുമ്പോള്‍ ആ പദം ഉപയോഗിക്കേണ്ടതില്ലെന്ന് പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ തിരിച്ചറിയുന്നു. അവരുടെ ആ പോക്കിന് മറ്റൊരു കാരണം കൂടിയുണ്ട്. സമതലപ്രദേശങ്ങളില്‍ അവരുടെ തന്നെ വളരെ ചെറിയ ഒരു വിഭാഗം പേര്‍ ആര്യന്മാര്‍ക്ക് ദാസ്യവൃത്തി ചെയ്തുകഴിയാന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ അതിന് തയ്യാറാകാത്തവര്‍ക്ക് സമതലപ്രദേശങ്ങളിലെ അവരുടെ ആവാസത്തിന് ആക്രമണങ്ങളെ നേരിടേണ്ടിവന്നു എന്ന് ചരിത്രരേഖകളും സാക്ഷ്യംവഹിക്കുന്നുണ്ട്. 

ദലിത് എന്ന വാക്കിന് തകര്‍ക്കപ്പെട്ടവര്‍, ചിതറിക്കപ്പെട്ടവര്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍ എന്നൊക്കെയാണ് അര്‍ത്ഥമുള്ളത്. 1980 കാലഘട്ടത്തില്‍ ബോംബെ പ്രദേശത്ത് തുടങ്ങിയ ദലിത് പാന്ഥേഴ്‌സ് എന്ന സംഘടനയാണ് ആ പദം ആദ്യമായി ഉപയോഗിക്കുന്നത്. ആ പദത്തിന്റെ അര്‍ത്ഥം വളരെ ആഴമുള്ളതാണ്. ഉച്ചനീചത്വങ്ങളൊന്നും ഇല്ലാതെ പരസ്പര ബഹുമാനവും തുല്യതയും വച്ചുപുലര്‍ത്തിപ്പോന്ന ആദിമഗോത്രജനതയെ വ്യത്യസ്ഥ സാമൂഹ്യനിലകളില്‍ ജാതിയുടെ അടിസ്ഥാനത്തില്‍ നിര്‍ത്തി, ഉയര്‍ച്ചതാഴ്ചകളു ള്ളവരാക്കി പരസ്പരം കലഹിക്കാന്‍ ഇടവരുത്തിയ ജാതിവ്യവസ്ഥയുടെ അടിച്ചേല്‍പിക്കലാണ് ആ സമൂഹത്തെ ഛിന്നഭിന്നമാക്കിയത്. ആ വ്യവസ്ഥിതി കൊണ്ടുവന്ന ആര്യന്മാരായ സവര്‍ണ്ണരെ ചെറുത്തുതോല്‍പ്പിക്കാന്‍ അതുകൊണ്ടുതന്നെ ആദിമനിവാസികള്‍ക്ക് കഴിഞ്ഞില്ല. ഇനിയും ആ ജാതിവ്യവസ്ഥിതിയെ ഇല്ലായ്മചെയ്ത് ഒരൊറ്റ സമൂഹമായിത്തീരാതെ ഇന്ത്യയിലെ ജാതിവിവേചനത്തിന്റെ കെടുതികളില്‍ നിന്ന് കരകയറാന്‍ ആദിമനിവാസികളുടെ പില്‍ക്കാല സന്തതിപരമ്പരകളില്‍ പെടുന്ന എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് അഥവാ അധ:സ്ഥിത ജനവിഭാഗങ്ങള്‍ക്ക് കഴിയുകയില്ല എന്ന ഒരു ആന്തരിക ഉദ്‌ബോധനം കൂടി ദലിത്ജനത എന്ന പദപ്രയോഗത്തില്‍ ഒളിഞ്ഞിരിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ടവരാ ണെങ്കില്‍ അടിച്ചമര്‍ത്തിയവര്‍ ആരാണെന്ന് അന്വേഷിച്ച് കണ്ടെത്തി അതിനെതിരെ സമരം ചെയ്യേണ്ടതുണ്ടെന്നുകൂടി ആ പദം വിളിച്ചോതുന്നു. അപ്പോള്‍ എസ്.സി, എസ്.ടി, ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് സംഘടനാതലത്തില്‍ ഉപയോഗിക്കാന്‍ പറ്റിയ ഏറ്റവും നല്ല പേര് ദലിത് എന്നതു തന്നെയാണെന്നു വരുന്നു.

വസ്തുതകള്‍ ഇതൊക്കെയായിരുന്നിട്ടുകൂടി ആ പദം ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നത് പട്ടികവിഭാഗസമുദായ സംഘടനകള്‍ തന്നെ!! ഹാ എന്തൊരു കഷ്ടം! തങ്ങള്‍ ആരാണെന്നോ, തങ്ങളുടെ ശോച്യാവസ്ഥക്ക് കാരണമെന്താണെന്നോ മനസ്സിലാക്കാത്ത സമുദായരക്ഷകര്‍!! ഈ നാണംകെട്ട മാനസികാവസ്ഥ എന്നാണ് മാറുക...? ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയ എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ ദലിത് എന്ന് സ്വയം ഉപയോഗിക്കുന്നു എന്ന ഒരൊറ്റ കാരണത്തിന്‍മേലാണ് ഈ പിന്തിരിപ്പന്‍ നിലപാടുമായി തങ്ങളെ അടിമകളാക്കി മാറ്റിയ ഹിന്ദുമതത്തിന്റെ കാവല്‍പ്പട്ടികളായി ഈ വിഭാഗസമുദായോദ്ധാരകര്‍ നിലകൊള്ളുന്നത്. പട്ടികജാതി-പട്ടികവര്‍ഗ്ഗവിഭാഗങ്ങളുടെ താഴ്ചക്ക് ഇത്തരത്തിലുള്ള ചട്ടുകങ്ങളുടെ നിലപാടുകളും എന്നും ഒരു പരിധിവരെ കാരണമായിട്ടുണ്ടെന്ന് ആര്യാക്രമണകാലം മുതല്‍ക്ക് ഇങ്ങോട്ടുള്ള ചരിത്രം പരിശോധിച്ചാല്‍ വ്യക്തമായി മനസ്സിലാകും.