"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2014, ജൂലൈ 31, വ്യാഴാഴ്‌ച

എ ഡി 1870 ല്‍ പുലയശിവനെ പ്രതിഷ്ഠിച്ച തപസ്വി ഓമല്‍ - ഒര്‍ണ കൃഷ്ണന്‍കുട്ടി


ഒര്‍ണ കൃഷ്ണന്‍കുട്ടി
'ഭക്താനാം തപസ്വി നിത്യസത്യ നിലയേ
പുണ്യവാഹിനിയാം പമ്പയില്‍ നിന്നെടുത്തു
തണ്‍വെണ്‍ മഴുവാല്‍ ശിവലംഗപ്രഭ നല്‍കി
മയിലാടും ശിലമേല്‍ പ്രതിഷ്ഠിച്ചു
സര്‍വം മഹാദേവനില്‍ ലയിപ്പിച്ചു'

'മഹര്‍ഷി ശ്രീനാരായണഗുരു തപസനുഷ്ഠിച്ചതിനു ശേഷം വര്‍ക്കലയിലെ അരുവിപ്പുറത്ത് ഇടക്കിടക്ക് വന്നുപോയിക്കൊണ്ടിരുന്ന സമയത്ത്, ഇത് കേട്ടറിഞ്ഞ സമീപവാസികള്‍ സ്വാമികളെ സന്ദര്‍ശിക്കുകയും, തങ്ങള്‍ അനുഭവിക്കുന്ന ജീവിതക്ലേശങ്ങളും ദുഃഖങ്ങളും നിരന്തരം സ്വാമികളോട് നിവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ അവര്‍ണന് ഈശ്വരസാക്ഷാത്കാരം ലഭിച്ചാല്‍ സകല ദുരുതങ്ങളില്‍ നിന്നും മോചനം ലഭിക്കുമോ എന്നു സ്വാമിഭക്തനായ പുതുവാതുക്കല്‍ വേലായുധന്‍ വൈദ്യന്‍ ഗുരുദേവനോട് ചോദിക്കുകയുണ്ടായി. ഒരു ദിവസം സ്വാമികള്‍ നിത്യദര്‍ശനം നടത്തിക്കൊണ്ടിരുന്ന ആലങ്കോട് ക്ഷേത്രത്തില്‍ പോകാന്‍ ഒരുങ്ങുമ്പോള്‍ തങ്ങളുംകൂടി വരട്ടെയെന്ന് വേലായുധന്‍ വൈദ്യര്‍ ചോദിക്കുകയുണ്ടായി. അക്കാലത്ത് ക്ഷേത്ര ദര്‍ശനം പോയിട്ട്, ക്ഷേത്രത്തിന്റെ അരികിലുള്ള പൊതുനിരത്തില്‍ക്കൂടി സഞ്ചരിക്കാന്‍ പോലും ഈഴവരടക്കമുള്ള പിന്നോക്ക ജനതക്ക് അനുവാദമുണ്ടായിരുന്നില്ലല്ലോ.'

ക്ഷേത്രദര്‍ശനത്തിനു പോയ ഗുരുദേവനും വൈദ്യനും ക്ഷേത്രത്തിന് കുറേ അകലെ മാറിന്ന് പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍ ക്ഷേത്രഭാരവാഹികളായ പോറ്റിയും മറ്റും വന്ന് കുറേ കളഭവും, പ്രസാദവും മുണ്ടിന്റെ മടിയിലിട്ടുകൊടുത്തു. മടക്കയാത്രയില്‍ ഈ അനുഭവം പരസ്പരം പങ്കുവെച്ചതിനുശേഷം നാമെന്തിന് ഇത്തരം ക്ഷേത്രങ്ങളില്‍ പോയി ദര്‍ശനം നടത്തണം; ഇതില്‍ ഭേദം നമുക്കൊരു ആരാധനാലയം ഉണ്ടാക്കിക്കൂടെ എന്നു ചോദിക്കുകയും, 'വേണ്ടതെല്ലാം ചെയ്യാം' എന്ന് ഗുരദേവന്‍ മറുപടി പറയുകയും ചെയ്തു. തീണ്ടലില്ലാത്ത ക്ഷേത്രം എന്ന ആശയം ഉദിക്കുകയും, ശിവഗിരി പ്രതിഷ്ഠയുടെ ചരിത്രം അവിടെ ആരംഭിക്കുകയും ചെയ്തു. (മഹര്‍ഷി ശ്രീനാരായണ ഗുരു - ഡോ. ടി ഭാസ്‌കരന്‍) 

അങ്ങനെയാണ് 1063 കുംഭമാസത്തിലെ ശിവരാത്രി ദിവസം (1988) ശിവപ്രതിഷ്ഠ നടത്തി കേരളത്തിന്റെ ആത്മീയ രംഗത്ത് വിസ്‌ഫോടനം സൃഷ്ടിച്ചത്. ശിവരാത്രി നാളില്‍ ശങ്കരന്‍കുഴിയെന്ന ഭാഗത്തെ അരുവിയിലെ കയത്തില്‍ നിന്നും മുങ്ങിയെടുത്ത ശിലയാണ് ശിവലിംഗാകൃതി വരുത്തി പ്രതിഷ്ഠിച്ച് ആരാധന നടത്തുവാന്‍ വേണ്ടി സ്ഥാപിച്ച അരുവിപ്പുറം ക്ഷേത്രം. 

മുകുന്ദപുരത്തെ പുലയ രാജാവ് - അഡ്വ. കെ എസ് മേനോന്‍, എറണാകുളം


തൃശൂര്‍ ജില്ലയിലെ ഒരു താലൂക്കാണ് മുകുന്ദപുരം. ഈ താലൂക്കിന്റെ കേന്ദ്രമായ ഇരിങ്ങാലക്കുടക്ക് ഏകദേശം നാലു കി മി തെക്കുമാറി ഇരിങ്ങാലക്കുട - കൊടുങ്ങല്ലൂര്‍ റോഡില്‍ നടവരമ്പിന് കിഴക്കുഭാഗത്തായി മുകുന്ദപുരം എന്ന പ്രദേശം കിടക്കുന്നു. ഇവിടം കേന്ദ്രമാക്കി ഒരു (ചെറുമ) പുലയ രാജവംശം രാജ്യം ഭരിച്ചിരുന്നു. ആദിചേരന്മാരുടെ വംശത്തില്‍പ്പെട്ട ചെറുമര്‍ തന്നെയായിരുന്നു ഇവരെന്ന് തോന്നുന്നു. ചേരരാജാക്ക ന്മാരുമായി ഇവര്‍ക്ക് വല്ല ബന്ധവുമുണ്ടോ എന്നറിഞ്ഞുകൂടാ. പുലയരാജവംശങ്ങള്‍ കേരളത്തില്‍ ചോരവംശ രാജാക്കന്മാര്‍ക്കു ശേഷവും നിലനിന്നിരുന്നുവെന്ന് നമുക്കു മനസ്സിലാക്കാം. അഞ്ചുമന, കോഴിമല, പുലയനാര്‍ കോട്ട എന്നിവിടങ്ങളില്‍ അവരുടെ ഭരണകൂടം കാണുന്നു. മുകുന്ദപുരവും അതിലൊന്നുതന്നെ. ഈ വംശത്തിലെ ഏറ്റവും ഒടുവിലത്തെ രാജാവായിരുന്നു അയ്യന്‍ ചിരുകണ്ടന്‍. എ ഡി 1205 ല്‍ ചേരരാജവംശം കൊടുങ്ങല്ലൂരില്‍ നിന്നും കൊല്ലത്തുള്ള മാങ്കാവില്‍ കൊട്ടാരത്തിലേക്ക് ഭരണകേന്ദ്രം മാറ്റിയപ്പോള്‍, ഭാരതപ്പുഴ മുതല്‍ അഷ്ടമുടിക്കായല്‍ വരെ നീണ്ടുകിടന്നിരുന്ന പ്രദേശങ്ങളുടെ ഭരണാധികാരം വന്നേരി കേന്ദ്രമാക്കിയിരുന്ന കൊച്ചി രാജകുടുംബത്തിനാണ് ലഭിച്ചത്. കൊച്ചി രാജകുടുംബമാണ് ഭരണമേധാവിയെങ്കിലും ഓരോ പ്രദേശത്തും പ്രത്യേക ഭരണാധികാരികളുമുണ്ടായിരുന്നു. അപ്രകാരം മുകുന്ദപുരത്തെ ഭരണാധികാരികളായിരുന്നു അയ്യന്‍ ചിരുകണ്ടന്റെ കുടുംബം. കൊച്ചി രാജാവ് അധികാരിയായപ്പോള്‍ ഈ പുലയ രാജാവും അദ്ദേഹത്തിന്റെ അനുയായിയായിത്തീര്‍ന്നു. അദ്ദേഹം കൊച്ചി രാജാവിന് ടി താലൂക്കില്‍പ്പെട്ട കല്ലേറ്റുംകര വില്ലേജില്‍ പന്തലിപ്പാടത്ത് വെച്ച് (ഇന്ന് അവിടെ ഒരു കാലിത്തീറ്റ ഫാക്ടറി നില്‍ക്കുന്നു) ഒരു സ്വീകരണം നല്‍കുവാന്‍ തീരുമാനിച്ചു. പാടം മുഴുവന്‍ വെറ്റില കൊണ്ട് പന്തലിട്ട് അലങ്കരിച്ചു. നിലവിളക്കു കൊളുത്തി, സ്വര്‍ണം കൊണ്ട് പറനിറക്കാന്‍ പുറപ്പെട്ട പുലയരാജാവ് കുമ്പിട്ടു പറ നിറച്ചുകൊണ്ടിരിക്കുമ്പോള്‍, വെറ്റില പന്തലും സ്വര്‍ണവും കണ്ട കൊച്ചിരാജാവ് (ചെറുമ) പുലയ രാജാവിന്റെ പ്രൗഢിയും പ്രതാപവും കണ്ട് അസൂയാലുവാകുക യാണുണ്ടായത്. തന്റെ ശക്തിക്ക് ഇയാള്‍ കോട്ടം സംഭവിപ്പിക്കും എന്നു ഭയപ്പെട്ട്, കുമ്പിട്ടു പറനിറച്ചുകൊണ്ടിരുന്ന പുലയ രാജാവിന്റെ കഴുത്ത് ഉടന്‍ വെട്ടിമാറ്റി. 

ജനം അന്ധാളിച്ചു നാലുപാടും ചിന്നിച്ചിതറി. കൊച്ചിരാജാവ് അതിന് തൊട്ടു വടക്കുഭാഗത്തു ഇളമുയൊടു വില്ലേജിലെ കുന്നത്തറക്കല്‍ ക്ഷേത്രത്തില്‍ച്ചെന്ന് അതിന്റെ അരികില്‍ക്കൂടി ഒഴുകിയിരുന്ന പുഴയില്‍ കുളിച്ചു. ക്ഷേത്രദര്‍ശനം നടത്തി. അമ്പലത്തോടനുബന്ധിച്ചുണ്ടായിരുന്ന ക്ഷേത്രക്കെട്ടിടത്തില്‍ വിശ്രമിച്ചു. (ഇന്നത്തെ കുറുമാലി പുഴയുടെ ഒരു ശാഖ അന്ന് ആ ക്ഷേത്ര പരിസരത്തുകൂടി ഒഴുകിയിരുന്നു) പെരുമ്പടപ്പു നമ്പൂതിരി കുടുംബത്തിന്റെ സന്തതിപരമ്പരയില്‍പ്പെട്ട കൊച്ചി രാജകുടുംബം, പുലയജാതിയില്‍പ്പെട്ട ഒരാളെ കൊന്നതിനാല്‍ രാജകൊട്ടാരത്തിലേക്ക് തിരിച്ചുപോകാന്‍ കഴിയാതെ, കുറേക്കാലം മുരിയാടു ക്ഷേത്ര കെട്ടിടത്തില്‍ താമസിക്കുകയുണ്ടായി. രാജാവിന്റെ അമ്മ ഭ്രഷ്ടനായ മകനെ കാണുന്നതിന് പുഴയുടെ മറുകരയിലുള്ള ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വരികയും, അതേസമയത്ത്, എതിര്‍ ക്ഷേത്ര പരിസരത്തേക്ക് എത്തിച്ചേരുന്ന മകനെ പുഴയിലെ വെള്ളത്തില്‍ക്കൂടി കാണുകയുമാണ് ചെയ്തിരുന്നത്. രാജാവ് രാജ്യം വെട്ടിപ്പിടിച്ചു. പക്ഷെ മനഃസമാധാനമില്ലാത്തവനായി. രാത്രികാലത്ത് സര്‍പ്പം കടിക്കാന്‍ വരുന്നതായി രാജാവിന് തോന്നി. ഉറങ്ങാന്‍ കഴിയാത്ത രാജാവ് ഒടുവില്‍ അതിന് പ്രതിവിധി തേടി ചെന്നത്, മുന്‍ ഇരിങ്ങാലക്കുട എം എല്‍ എ യായ ലോനപ്പന്‍ നമ്പാടന്റെ പൂര്‍വികനായിരുന്ന ഒരു മാന്ത്രികന്റെ അടുത്തേക്കാണ്. അദ്ദേഹം രാജാവിന്റെ ബാധ ഒഴിപ്പിക്കുകയും രാജാവ് പ്രതിഫലമായി 200 പറക്ക് നിലം കരമൊഴിവായി അദ്ദേഹത്തിന് കൊടുക്കുകയും ചെയ്തു. അതിനും പുറമേ പുലയരാജാവിനെ കൊല്ലാന്‍ ഉപയോഗിച്ച വാള്‍ അവിടെനിന്നും എടുത്തുകൊണ്ടു പൊയ്‌ക്കൊള്ളുവാന്‍ കല്പ്പിക്കുകയും ചെയ്തു. ഈ വാള്‍ ഇപ്പോള്‍ കൈമറിഞ്ഞ് നമ്പാടന്‍ മാസ്റ്ററുടെ കൈകളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. നിലത്തിന്റെ കുറേഭാഗം വെളിയനാട് പള്ളിക്കാരുടെ കൈവശവും കുറച്ചുഭാഗം നമ്പാടന്‍ മാസ്റ്ററുടെ കുടുംബത്തിന്റെ കൈവശവും ഉണ്ടത്രേ. 

2014, ജൂലൈ 30, ബുധനാഴ്‌ച

വര്‍ത്തമാനങ്ങള്‍: അഭി തുമ്പൂര്‍/പി.എന്‍.സുകുമാരന്‍


പി.എന്‍.സുകുമാരന്‍
(സ്വജനസമുദായസഭ ജനറല്‍സെക്രട്ടറി)


പി എന്‍ സുകുമാരന്‍ 
പട്ടികവിഭാഗങ്ങള്‍ക്കിടയില്‍ നിന്നും പുറത്തിറങ്ങുന്ന പ്രസിദ്ധീകരണം എന്ന നിലയില്‍ സ്വജനമിത്രം മാസികയുടെ പ്രസക്തിയെന്താണ്...?

അറിവു നേടുന്നതിന്റെ ഒരേയൊരു ലക്ഷ്യം താന്‍ ജീവിക്കുന്ന ലോകത്തെ മാറ്റിമറിക്കുകയെന്നതാണ്. ഇതൊരടിയന്തിരാവശ്യമായിത്തീരുന്നത്,
സാമൂഹ്യ ജീവിതത്തിലെ ഹിംസയുടേയും അനീതി യുടേയും പ്രയോഗങ്ങളുടെ ഇരകളായിത്തീരുന്ന വര്‍ക്കാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ മറ്റേതൊരു സാമൂഹ്യവിഭാഗങ്ങളേക്കാള്‍ കൂടുതല്‍ ഈ പ്രയോഗങ്ങളുടെ ഇരകളായിത്തീര്‍ന്നിട്ടുളളവര്‍ അധഃസ്ഥിത ജനവിഭാഗങ്ങളാണ്. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ജാതിയധിഷ്ധിത സാമൂഹ്യവ്യവസ്ഥിതി ഇവര്‍ക്ക് സമ്മാനിച്ചിട്ടുളളത് ജീവിതത്തിന്റെ സമസ്ത മേഖലകളിലും അവഗണനയും അവജ്ഞതയും അടിമത്തവുമാണ്. നരകതുല്യമായ ജീവിതം അനുഭവിക്കുവാന്‍ വിധിക്കപ്പെട്ട ഇവര്‍ പൊതുസമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളിനീക്കപ്പെട്ടിരിക്കുന്നു. സാമൂഹ്യവ്യവസ്ഥയുടെ മാറ്റത്തിനു വേണ്ടിയുളള അന്വേഷണം ഒരടിയന്തിരാവശ്യമായി വരുന്നത് ഈ വിഭാഗങ്ങള്‍ക്കാണ്. ഇവരുടെ രക്തം ഊറ്റിക്കുടിച്ച് തടിച്ചുകൊഴുത്ത- സുഖലോലുപരായ സവര്‍ണ്ണകുലജാതര്‍ക്കും അവരുടെ ബൂദ്ധിജീവി പക്ഷങ്ങള്‍ക്കും സാമൂഹ്യമാറ്റങ്ങള്‍ക്കു വേണ്ടിയുളള ഓരോ ചലനവും ദുഃസ്സഹനീയമാണ്. ഈ വ്യവസ്ഥിതിയുടെ നിലനില്‍പിനാസ്പദമായ സവര്‍ണ്ണ പ്രത്യയശാസ്ത്രം ഇവരുടെ ബുദ്ധിജീവികള്‍ അവരുടെ ആയുധമായി സാമൂഹ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉപയോഗിക്കുന്നു. ഈ പ്രത്യയശാസ്ത്രങ്ങളുടെ സമസ്തരൂപങ്ങളോടും സംസ്‌കാരത്തോടും പോരാടാന്‍ തക്കതായ അന്വേഷണാത്മകവും ജ്ഞാനാധിഷ്ഠിതവുമായ ഒരു മാധ്യമവേദിയുടെ അഭാവം നിലനില്‍ക്കുന്നു. ഈ കുറവു നികത്തുന്നതിലൂടെയാണ് സ്വജനമിത്രം മാസികക്ക് പ്രസക്തി കൈവരുന്നത്.

പട്ടികവിഭാഗ സംഘടനകളില്‍ നിന്നുള്ള പല പ്രസിദ്ധീകരണങ്ങളും സംഘടനയുടെ ശ്രദ്ധയില്ലായ്മ, അമിതമായ നിയന്ത്രണങ്ങള്‍ എന്നിങ്ങനെയുള്ള വിവിധ കാരണങ്ങളാല്‍ നിലച്ചുപോയിട്ടുണ്ട്. ഈ സംഘടനയുടെ കീഴില്‍ സ്വജനമിത്രം മാസികയുടെ നിലനില്‍പ്പ് എങ്ങിനെയായിരിക്കും...?

മാസികയും സംഘടനയും രണ്ടും രണ്ടാണ്. രണ്ടിന്റേയും പ്രവര്‍ത്തന മേഖലകള്‍ വ്യത്യസ്തമാണ്. എന്നാല്‍ ഇവ പരസ്പരപൂരകങ്ങളാണ്. സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും അടിസ്ഥാനത്തില്‍ മാനസിക മായ ഒരു ജനാധിപത്യ വ്യവസ്ഥക്കു വേണ്ടിയാണ് സംഘടന നിലകൊള്ളുന്നത്. ഇത് മാനസികമായ ഒരു രാഷ്ട്രരൂപീകരണത്തിന്റെ ഭാഗമാണ്. അടിമകളുടെ മോചനത്തിലൂടെ മാത്രമെ ഒരു രാഷ്ട്രത്തിന്റെ മോചനം സാധ്യമാകൂ. അതുപോലെ ജാതിവ്യവസ്ഥിത ജനതയുടെ മോചനത്തിലൂടെ മാത്രമേ ഇന്ത്യന്‍ ജനാധിപത്യം സാക്ഷാത്കരിക്കുക യുള്ളൂ. ഇതിനാവശ്യമായ പോരാളികളെ സജ്ജമാക്കേണ്ട കടമ സംഘടനക്കുണ്ട്. ജാതി ഉപജാതികളായും ഒട്ടനേകം സംഘടനകളിലൂടെയും ഭിന്നിച്ചു നില്‍ക്കുന്ന അധഃസ്ഥിത ജനതയെ ഒരു സംഘടിതശക്തിയായി തീര്‍ക്കേണ്ട പ്രവര്‍ത്തനങ്ങളില്‍ സംഘടന ഏര്‍പ്പെട്ടിരിക്കുന്നു. ഇതിന്റെ മുന്‍ഉപാധിയെന്ന നിലയിലാണ് സ്വസമുദായത്തിലെ വേലന്‍, പെരുമണ്ണാന്‍, വണ്ണാന്‍, മണ്ണാന്‍, പതിയാന്‍, പരവന്‍ എന്നീ സമാനജാതി വിഭാഗങ്ങളെ സംഘടിത ശക്തിയാക്കാനുളള പ്രവര്‍ത്തനങ്ങളിലും ഒരേ സമയം സംഘടന ഏര്‍പ്പെട്ടിരിക്കുന്നത്. കേവലം ഒരു സമുദായ സംഘടനയുടെ പ്രവര്‍ത്തനം ഒന്നുകൊണ്ടുമാത്രം നേടിയെടുക്കാന്‍ കഴിയുന്നതല്ല ഇത്. ഒരു ചെടി വളര്‍ന്ന് പുഷ്പിച്ച് പരിമളം പകരാന്‍ കഴിയണമെങ്കില്‍ നിരവധി ബാഹ്യഘടങ്ങളുടെ ഊര്‍ജ്ജം അതിന് ആഗിരണം ചെയ്യേണ്ടതുണ്ട്. ഇതുപോലെ സമഗ്രമായ സൃഷ്ടിപരതയിലേക്ക് ഒരു സംഘടന വളര്‍ച്ചപ്രാപിക്കണമെങ്കില്‍ സാഹിത്യം, കല, സംസ്‌കാരം, ചരിത്രം, തത്വചിന്ത, ശാസ്ത്രം, ദര്‍ശനം എന്നിങ്ങനെ ജ്ഞാനപരമായ ഒട്ടനവധി ഘടകങ്ങളില്‍ നിന്നുളള ഊര്‍ജ്ജം ടി. സംഘടന സ്വാംശീകരിക്കേണ്ടതുണ്ട്. 

നമ്മുടെ കാലത്തെ അംബേഡ്കര്‍ - ആനന്ദ് തെല്‍തുംദെ


ആനന്ദ് തെല്‍തുംദെ
2014 മാര്‍ച്ച് 10 നു ഇറങ്ങിയ ഔട്ട്‌ലുക്ക് മാഗസിനില്‍ അരുന്ധതി റോയി ഇപ്രകാരം പറഞ്ഞു: നമുക്ക് ഇപ്പോള്‍ത്തന്നെ അടിയന്തിരമായി അംബേഡ്കറെ ആവശ്യമുണ്ട്. നവയാനയുടെ അംബേഡ്കറെക്കുറിച്ചുള്ള പുസ്തകം - ജാതിയുടെ ഉന്മൂലനം - സംബന്ധിച്ചുള്ള സംസാരവേളയിലാണ് അവര്‍ ഈ പ്രസ്താവന നടത്തിയത്. 415 പേജുള്ള ആ പുസ്തകത്തില്‍ ആമുഖമായി അരുന്ധതി റോയി എഴുതിയിരിക്കുന്നത് 164 പേജുള്ള ലേഖനമാണ്. ,'ദി ഡോക്ടര്‍ ആന്റ് ദി സെയ്ന്റ് '

തര്‍ക്കത്തിന് പിന്നില്‍

മേല്‍പ്പറഞ്ഞ ആമുഖം ദലിത് വൃത്തങ്ങള്‍ക്കിടയില്‍ ഒച്ചപ്പാടുണ്ടാക്കി യിട്ടുണ്ട്. 1970 കളില്‍ ഉണ്ടായിരുന്ന, ആരാണ് ദലിത് സാഹിത്യം ഉണ്ടാക്കേണ്ടത് എന്ന ചര്‍ച്ചകളെ ഓര്‍മ്മിപ്പിക്കുന്നവയാണിത്. ഓരാള്‍ ജന്മംകൊണ്ടു ദലിതനായാല്‍ മാത്രമേ ദലിത് സാഹിത്യം എഴുതാന്‍ പാടുള്ളൂ എന്ന് ദലിത് പ്രക്ഷോഭകര്‍ പറഞ്ഞു. അംബേഡ്കറെ ക്കുറിച്ചെ ഴുതിയ കാര്യത്തിലും ഇത്തരത്തിലുള്ള വാദമാണ് ഉയര്‍ന്നിരിക്കുന്നത്. നേരത്തേ നിരവധി ദലിതരല്ലാത്തയാളുകള്‍ അംബേഡ്കറെ ക്കുറിച്ചും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചും എഴുതിയിട്ടുണ്ട് എന്നിരിക്കെ അരുന്ധതി റോയിക്കെതിരേ മാത്രം എന്തേ ഇത്തരത്തില്‍ പ്രതിഷേധങ്ങളുയരുന്നു എന്നത് സംശയമുണ്ടാക്കുന്നുണ്ട്. ഇതിനുകാരണം അവള്‍ പ്രശസ്തയായതു കൊണ്ടാണോ, അതോ ചില മധ്യവര്‍ഗ ദലിത് വിഭാഗങ്ങള്‍ നിരീക്ഷിച്ചതുപോലെ അവര്‍ മാവോയിസ്റ്റ് അനുഭാവിയാണ് എന്ന അപവാദം കേള്‍പ്പിച്ചതുകൊണ്ടാണോ? രണ്ടാമത് പറഞ്ഞതിന് നല്ല സാധ്യത നിലനില്‍ക്കുന്നുണ്ട്. കാരണം കമ്മ്യൂണിസവു മായി ബന്ധപ്പെട്ട എന്തും അവര്‍ക്ക് അസഹ്യമാണ്.

ഈ ആക്രോശങ്ങള്‍ക്കു പിന്നിലുള്ള കാരണം എന്തുതന്നെയായാലും അവ തീര്‍ത്തും അനാവശ്യമാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന വൃത്തികെട്ട ഒറ്റവാചക പരാമര്‍ശങ്ങളെ നമുക്ക് അവഗണിക്കാം. അതുമാറ്റിവെച്ചാല്‍ അരുന്ധതി റോയിയുടെ ലേഖനത്തില്‍ ഗാന്ധിജിയെ ആവശ്യത്തിലധികം അംബേഡ്കറോടൊപ്പം എടുത്തുകാട്ടിയതോ ഇത്തരമൊരു ആമുഖമെ ഴുതാന്‍ അരുന്ധതി റോയിയെത്തന്നെ തെരഞ്ഞെടുത്തതോ ഒക്കെയാകാം എതിര്‍പ്പിനുള്ള കാരണം. ഈ കാരണങ്ങള്‍ ന്യായമായി കരുതിയാല്‍പ്പോലും ഇത്തരത്തില്‍ നിഷേധാത്മകമായി കാര്‍ക്കശ്യത്തോടെ എതിര്‍ക്കേണ്ട കാര്യമൊന്നും ഇല്ലായിരുന്നു. ഗാന്ധിജി അദ്ദേഹത്തിന്റെ പ്രസിദ്ധീകരണമായ 'ഹരിജ'നില്‍ എഴുതിയ ലേഖനത്തോടുള്ള പ്രതികരണമെന്ന നിലക്ക് അംബേഡ്ക്കറോടും ഗാന്ധിജിയോടുമുള്ള കാര്യത്തില്‍ അകലം പാലിച്ചുകൊണ്ടാണ് അരുന്ധതി റോയി ലേഖനമെഴുതിയിട്ടുള്ളത്. ജാതിയുടെ പ്രശ്‌നം കൂടുതല്‍ ഫലവത്തായി അവതരിപ്പിക്കണമെങ്കില്‍ മിത ഹിന്ദുത്വം പ്രതിനിധാനം ചെയ്യുന്ന ഗാന്ധിജിയും അംബേഡ്കറും തമ്മിലുള്ള വൈരുധ്യത്തെ മുന്നോട്ടുവെക്കുന്നതാണ് നല്ലതെന്നും അത് യാന്ത്രികമായും വേണ്ടതുമായ രീതിയില്‍ ഈ വിഷയം അവതരിപ്പിക്കുന്നതിനേക്കാള്‍ ഭേദമായിരിക്കു മെന്നും അരുന്ധതി റോയി കണക്കുകൂട്ടി. ഈ വിഷയത്തെക്കുറിച്ച് പഠനങ്ങള്‍ നടത്താന്‍ അവര്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അവരുടെ ശൈലിയില്‍ വസ്തുനിഷ്ഠപരമായ രീതിയില്‍, സാമാന്യബുദ്ധിക്ക് നിരക്കുന്ന രീതിയില്‍ മാത്രമേ അവര്‍ എഴുതിയിട്ടുള്ളൂ. അതിനപ്പുറത്തേക്ക് യാതൊരു ആധികാരികതയും അവര്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവര്‍ ഈ ബുദ്ധിജീവികളെന്നു പറയുന്നവരേക്കാള്‍ കൂടുതല്‍ സാധാരണക്കാരോട് നീതി പുലര്‍ത്തുന്നുണ്ട്.

ആദ്യകാല അയ്യപ്പാനുഭവം : കവി എ അയ്യപ്പനും വിവ സാനന്ദരാജും


ഓര്‍മ്മയില്ല, എങ്കിലും ആയിരത്തിത്തൊള്ളാ യിരത്തി എഴുപത്തി ആറിലോ ഏഴിലോ ആണിത് നടന്നത്. അന്നു 'കലാകൗമുദി' ആഴ്ചപ്പതിപ്പ് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ആദ്യലക്കം എന്നായിരുന്നെന്നറിഞ്ഞു കൂടാ. എന്നാല്‍ ആദ്യലക്കത്തിന്റെ കവര്‍ ചിത്രം ഓര്‍മ്മയുണ്ട്. പാതി തോലുരിഞ്ഞ ഒരു അയണിച്ചക്ക ചുളകള്‍ക്ക് പ്രകാശിക്കുന്ന സ്വര്‍ണവര്‍ണം. കലാകൗമുദിയുടെ ഇതര വ്യാപാരങ്ങളായ ഫിലിം മാഗസിന്‍, കഥ, ഫോട്ടോ മാഗസിന്‍, ട്രയല്‍, തുടങ്ങിയവയും അന്നു തുടങ്ങിയിരുന്നു. മിക്കതും അല്പായുസുക്കളാ യിരുന്നു. ഫിലിം മാഗസിന്‍, കഥ ഇവയാണ് കൂടുതല്‍ വര്‍ഷം ജീവിച്ചത്. ഈ രണ്ടു പ്രസിദ്ധീകരണങ്ങളിലും ഞാന്‍ എഴുതുമായിരുന്നു. അതായത് വിവര്‍ത്തനങ്ങള്‍. ബര്‍ഗ്മാന്റെ തിരക്കഥകളും ബൊക്കേഷിയോയുടെ കഥകളും മറ്റും ആദ്യം അച്ചടിച്ചത് ഈ പ്രസിദ്ധീകരണങ്ങളായിരുന്നു.

അങ്ങനെ, ഒരു ചെറുകഥയുടെ വിവര്‍ത്തനം സഹിതം ഞാന്‍ കലാകൗമുദി പത്രാധിപര്‍ ശ്രീ ജയചന്ദ്രന്‍ നായര്‍ സാറിനെ കാണാന്‍ പള്ളിമുക്കിലുള്ള ഓഫീസില്‍ എത്തിയതാണ്. അപ്പോഴാണ് വിചിത്രമായ ഈ അനുഭവമുണ്ടാവുന്നത്. പത്രാധിപരുടെ മുറിയില്‍ പ്രവേശിച്ചപ്പോള്‍ ജയചന്ദ്രന്‍ സാര്‍ സ്വന്തം കസേരയില്‍ ഇരിപ്പുണ്ട്. സന്ദര്‍ശകര്‍ക്കുള്ള കസേരകള്‍ രണ്ടും ഒഴിഞ്ഞുകിടക്കുന്നു. എന്നാല്‍, ഒരു കസേരക്കു പിന്നില്‍ നിലത്ത് ഒരു മനുഷ്യരൂപം - എന്നുതന്നെ പറയാം - പത്മാസനത്തിലിരിക്കുന്നു. ആ രൂപം ധ്യാനിക്കുകയല്ല, എന്തൊക്കെയോ മുരളുകയും ആക്രോശിക്കുകയുമാണ്. എന്നെ കണ്ടമാത്രയില്‍ ജയചന്ദ്രന്‍ സാര്‍ പറഞ്ഞു:

'സാനന്ദരാജ്! ദയവ് ചെയ്ത് എങ്ങനെയെങ്കിലും അയ്യപ്പനെ പിടിച്ച് പുറത്തേക്കാക്കിത്തരാമോ ?' 

ദൈവമേ, അയ്യപ്പന്‍ !
ഇതാണോ അയ്യപ്പന്‍ ?
മഹാകവി ?
'അക്ഷരം' അയ്യപ്പന്‍ ?

സത്യം പറഞ്ഞാല്‍ അയ്യപ്പനെ ഞാന്‍ ആദ്യമായി കാണുകയാണ്. 'അക്ഷരം' മാസിക 'വന്നോ, വന്നോ ?' എന്നു ചോദിച്ചു കാത്തിരുന്നു വാങ്ങി, ആദ്യന്തം വായിക്കുകയും എന്റെ മാസികാശേഖരത്തിലെ വിലപ്പെട്ട ഇനമായി സൂക്ഷിക്കുകയും ചെയ്തിരുന്ന കാലം. അക്ഷരം മാസികയുടെ പത്രാധിപരെ ക്കുറിച്ച് ഒരര്‍ദ്ധതാര്യരൂപം കെട്ടിപ്പടുത്തിട്ടുണ്ടാ യിരുന്നു. മാത്രമല്ല, ഏതാനും ജാപ്പനീസ് കവിതകള്‍ വിവര്‍ത്തനം ചെയ്ത് അക്ഷരം മാസികക്കയച്ചതിന്റെ മൂന്നാം പക്കം, 'കവിതകള്‍ കിട്ടി നന്നായിട്ടുണ്ട്. അടുത്ത ലക്കത്തില്‍ കൊടുക്കാം' എന്ന മറുപടികിട്ടി ആനന്ദിച്ചു നടക്കുന്ന കാലം. അക്ഷരത്തിന്റെ ലെറ്റര്‍ ഹെഡും പത്രാധിപരുടെ അടിപൊളി കൈയക്ഷരവും - 'അടിപൊളി' എന്ന പ്രയോഗം അന്നില്ല - മനസ്സില്‍ പച്ചയായുണ്ട്. ജോണും അയ്യപ്പനും നന്ദന്‍കോട് കള്ളുഷോപ്പില്‍ അടിച്ചു പൂസാവാറുണ്ട് എന്നു കേട്ടിട്ടുമുണ്ട്.

എങ്കിലും....
എങ്കിലും....

ആ അയ്യപ്പനാണോ ഈ അയ്യപ്പന്‍ ?

'ആറുമാസത്തിനുള്ളില്‍ ഈ മനുഷ്യന്‍ മരിച്ചുപോകും.' ഇതാണ് ഞാന്‍ അയ്യപ്പനെ ആദ്യമായി കണ്ടപ്പോള്‍ ആദ്യമുണ്ടായ ചിന്ത. ആ ചിന്ത എന്റെ മനസ്സില്‍ ഒരു വിങ്ങല്‍ സൃഷ്ടിച്ചുവോ ? ഓര്‍മ്മയില്ല. 

എന്റെ ഭാവപ്പകര്‍ച്ച കണ്ടിട്ടാവണം, സാര്‍ വീണ്ടും പറഞ്ഞു; 'ഞങ്ങള്‍ വിചാരിച്ചിട്ടു നടക്കുന്നില്ല എങ്ങനെയെങ്കിലും.... '

പൊതുവേ കൃശഗാത്രനായ എനിക്ക്, എന്നേക്കാള്‍ ആരോഗ്യം കുറഞ്ഞവരെക്കാ ണുമ്പോള്‍ ഒരു പ്രത്യേക സന്തോഷം തോന്നാറുണ്ട്. ആ സന്തോഷം പകര്‍ന്നുതന്ന ഊര്‍ജം ശേഖരിച്ചുകൊണ്ട് ഞാന്‍ അയ്യപ്പന്റെ തോളില്‍ തൊട്ടു പറഞ്ഞു;

'വാ, അയ്യപ്പാ, എണീക്ക്.... '

2014, ജൂലൈ 29, ചൊവ്വാഴ്ച

മുകുന്ദപുരവും നമ്പാടന്‍ തറവാട്ടിലെ വാളും - ലോനപ്പന്‍ നമ്പാടന്‍


ലോനപ്പന്‍ നമ്പാടന്‍
വാളുമായി
മുകുന്ദപുരം പാര്‍ലമെന്റ് മണ്ഡലം ഇല്ലാതായി. പകരം ചാലക്കുടി വന്നു. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, ചാലക്കുടി, മാള, വടക്കേക്കര, അങ്കമാലി, പെരുമ്പാവൂര്‍ എന്നീ അംസബ്ലി നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു മുകുന്ദപുരം പാര്‍ലമെന്റ് നിയോജകമണ്ഡലം. പുതുതായി വന്ന ചാലക്കുടി പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ കൈപ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂര്‍, അങ്കമാലി, ആലുവ, പെരുമ്പാവൂര്‍, കുന്നത്തുനാട് എന്നീ അസംബ്ലി പാര്‍ലമെന്റ് മണ്ഡലങ്ങളാണ് ഉള്‍പ്പെടുക. മുകുന്ദപുരത്തിന്റെ ആസ്ഥാനമായി അറിയപ്പെടുന്ന ഇരിങ്ങാലക്കുട, തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമായി.

മുകുന്ദപുരത്തിന്റെ അവസാന എം പി യും ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെ വിജയിച്ച എം പി യും ഞാന്‍തന്നെയായിരിക്കും.

മുകുന്ദപുരം പാര്‍ലമെന്റ് മണ്ഡലം അഖിലേന്ത്യാ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള ആദ്യത്തെ കേന്ദ്രമന്ത്രിയും രാഷ്ട്രീയ ചാണക്യനുമാ യിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്റെ പേരിലാണ് ആദ്യം മണ്ഡലം അറിയപ്പെട്ടിരുന്നത്. അദ്ദേഹം മുകുന്ദപുരത്തുനിന്നാണ് തെരഞ്ഞെടുക്ക പ്പെട്ടിരുന്നത്. പിന്നീട് കേന്ദ്രമന്ത്രിയായി എ സി ജോര്‍ജും ഈ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു. കെ കരുണാകരന്‍ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയാവുകയും വിജയിച്ചു കേന്ദ്രമന്ത്രിയാവുകയും ചെയ്തതോടെ മുകുന്ദപുരം വീണ്ടും ശ്രദ്ധാകേന്ദ്രമായി. 2004 ലെ തെരഞ്ഞെടുപ്പിലും കേരളം ഉറ്റുനോക്കുന്ന മണ്ഡലമായിരുന്നു മുകുന്ദപുരം. കെ കരുണാകരന്റെ മകള്‍ പത്മജാ വേണുഗോപാല്‍ മത്സരത്തിനെത്തി യതാണ് കാരണം. അവര്‍ ഒന്നേകാല്‍ ലക്ഷം വോട്ടിനു പരാജയപ്പെട്ട പ്പോള്‍ മുകുന്ദപുരം വീണ്ടും ശ്രദ്ധയാകര്‍ഷിച്ചു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് എന്നും ബാലികേറാമലയാ യിരുന്നു ഈ മണ്ഡലം. 1980 ല്‍ ഇ ബാലാനന്ദന്‍ വിജയിച്ചിട്ടുള്ളതൊഴിച്ചാല്‍, മറ്റെല്ലാ തെരഞ്ഞെടുപ്പുകളിലും അവരുടെ മുന്നണി സ്ഥാനാര്‍ത്ഥികളോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളോ മാത്രമേ ഇവിടെനിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളൂ. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ഞാനാണു വിജയം കണ്ടെത്തിയ രണ്ടാമത്തെ മാര്‍ക്‌സിസ്റ്റു കാരന്‍.

മുകുന്ദപുരം എനിക്കൊരു വികാരമാണ്. ഞങ്ങളുടെ തലൂക്കിന്റെ പേര് മുകുന്ദപുരം എന്നാണ്. മുകുന്ദപുരം താലൂക്കിലെ കൊടകര അസംബ്ലി മണ്ഡലത്തില്‍ നിന്നും രണ്ടുതവണ വിജയിച്ച് 6 കൊല്ലവും താലൂക്കാസ്ഥാനമായ ഇരിങ്ങാലക്കുടയില്‍ നിന്നും 4 തവണ വിജയിച്ച് 19 വര്‍ഷത്തോളവും ഞാന്‍ എം എല്‍ എ ആയിരുന്നിട്ടുണ്ട്. രണ്ടുതവണ മന്ത്രിയായതും ഈ കാലഘട്ടത്തില്‍ത്തന്നെയാണ്. ഇതുകൊണ്ടൊക്കെത്തന്നെ മുകുന്ദപുരം വാലറ്റുപോകുമ്പോള്‍ വല്ലാത്തൊരു നഷ്ടബോധം എന്നെ അലട്ടുന്നു.

തബലവാദ്യത്തിന്റെ ആഗോള മേല്‍വിലാസം; ഗോപിനാഥന്‍ തമ്പി -സരിണ്‍ബാബു, തരുണ്‍ തങ്കച്ചന്‍


ഗോപിനാഥന്‍ തമ്പി.
മൂന്നര പതിറ്റാണ്ട് മുമ്പത്തെ ബാംഗ്ലൂര്‍ നഗരം. കേരളത്തിലെ പേരെടുത്ത ഒരു നാടക സമിതിയുടെ ബസ്, കലാകാരന്മാരുമായി പുറപ്പെടുന്നു. സമയം രാത്രി വൈകിയിരുന്നു. യാത്രാമധ്യേ ടയര്‍ പഞ്ചറായി, ഒരു പെട്രോള്‍ ബങ്കില്‍ വാഹനം കയറ്റുന്നു. സംഘത്തില്‍ ഖാന്‍സാഹിബ് എന്ന വലിയ മനുഷ്യനടക്കം സിനിമയിലും നാടകത്തിലും വേഷമിടുന്ന നിരവധി പേര്‍. യുവതികളായ നടിമാര്‍, നടന്മാര്‍, അണിയറ പ്രവര്‍ത്തകര്‍. അപരിചിതമായ സ്ഥലത്തെ ബങ്കില്‍ ഒരു കാര്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. അതില്‍ മദ്യപിച്ചും ലക്കുകെട്ടും നാല് ആണുങ്ങള്‍. ലഹരിയുടെ പാരമ്യത്തില്‍ അവ്യക്തമായ പുലമ്പലുകള്‍. രണ്ടുമൂന്നു പുരുഷന്മാര്‍ക്കൊപ്പം നാടകവണ്ടിയില്‍ നിന്നു പുറത്തിറങ്ങിയ യുവതികളെ, കാറില്‍ ഇരുന്നിരുന്ന മദ്യപിച്ചു ലക്കുകെട്ടവര്‍ ബലാത്കാരമായി പിടിച്ചുകൊണ്ടു പോകാന്‍ ഒരുമ്പെട്ടു. നാടകപ്രവര്‍ത്തകരായ 'ആണുങ്ങള്‍' അപ്പോഴേ ഓടി. യുവതികളില്‍ ചിലരെ അവര്‍ കാറില്‍ കയറ്റി. കൂട്ട നിലവിളി ഉയരുന്നു. അവരുടെ പിടിയില്‍ നിന്നു കുതറിയോടിയ ഒരു നടി വണ്ടിയില്‍ ഓടിവന്നു കയറുന്നു. ബസ്സില്‍ ഇരുന്ന് ഉറങ്ങുകയായിരുന്ന ഗോപിനാഥന്‍തമ്പിയുടെ ശരീരത്തില്‍ ഒരുത്തി തട്ടി വീഴുന്നു. ഞെട്ടിയെഴുന്നേറ്റ തമ്പി ഞൊടിയിടയില്‍ നടക്കുന്നതെന്താണെന്നു മനസ്സിലാക്കുന്നു. ഉടനെ ഒരു വടി കൈക്കലാക്കി പുറപ്പെടാന്‍ തുടങ്ങുന്ന കാറിനു നേര്‍ക്ക് പായുന്നു. അടിക്കുന്നതിനു മുമ്പേ തമ്പിക്ക് മുതികിനുതന്നെ വടി കൊണ്ട് ഒരു അടി കിട്ടി. കളരിയഭ്യാസിയായിരുന്ന തമ്പി പിന്നീടൊന്നും കാണുന്നുണ്ടാ യിരുന്നില്ല. അടികൊണ്ട് അവശരായ അക്രമികള്‍ കാറില്‍കയറി രക്ഷപെട്ടത് അറിയുന്നില്ല. രക്ഷപെട്ട യുവതികളായ നടിമാര്‍ സുരക്ഷിതരായി വണ്ടിയില്‍ കയറുന്നത് അറിയുന്നു. ഇരുട്ടില്‍ ഒളിച്ചിരുന്ന സഹപ്രവര്‍ത്തകര്‍ വെളിച്ചത്തിലേക്ക് വരുന്നതും!

യുവതികളുടെ രക്ഷകനായി അവതരിച്ച ആ സംഭവകഥയിലെ നായകനായ കളരിയഭ്യാസി നാടക സംഘത്തിലെ തബലിസ്റ്റായിരുന്നു - തമ്പി എന്ന ഗോപിനാഥന്‍! നാടക സംഘം കെ പി എ സി. പിന്നീട് അറിയപ്പെടുന്ന നടിമാരായി മാറിയവരും ഇപ്പോള്‍ നമ്മോടൊപ്പമില്ലാത്ത പലരും ഉള്‍പ്പെട്ടിരുന്നതുമായ അന്നത്തെ യുവതികളുടെ സംഘത്തില്‍ ലളിത, ലത, അടൂര്‍ ഭവാനി തുടങ്ങിയവരും ആലുംമൂടനും മറ്റുമൊക്കെ ഉണ്ടായിരുന്നു.

ഒരു ദശാബ്ദത്തിലധികം കെ പി എ സി യുടെ നാടകങ്ങളില്‍ പിന്നണി ഒരുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച ഗോപിനാഥന്‍ തമ്പിയെ അടുത്തറിയുന്നവര്‍ക്ക് അദ്ദേഹത്തിലുള്ള സംഗീതേതരമായ ആയോധനവൈദഗ്ധ്യം വിസ്മയമാവില്ല. കോട്ടയം കഞ്ഞിക്കുഴി,

മായ ഏയ്ഞ്ചലോ:അപരാജിതമായ ജീവിതവും ഭാഷണവും - ഡോ.അജയ് ശേഖര്‍


ഡോ.അജയ് ശേഖേര്‍
മായരും ഇന്‍കരും അസ്തക്കുകളും ആയിരുന്നു അമേരിക്കയിലെ പ്രമുഖ പ്രാചീന ഗോത്രങ്ങള്‍. കോളംബസിനെ തുടര്‍ന്ന് 16-ആം നൂറ്റാണ്ടു മുതല്‍ 19-ാം നൂറ്റാണ്ടുവരെ തുടര്‍ന്ന യൂറോപ്യന്‍ ആധിനിവേശത്തില്‍ ഈ ചുവന്ന ആദിമസോദരരുടെ നാഗരികതകള്‍ തുടച്ചുനീക്കപ്പെട്ടു. അമേരിക്കക്കാരന് തോട്ടപ്പണിക്കായി 14-ആം നൂറ്റാണ്ടില്‍ തന്നെ ആഫ്രിക്കയില്‍ നിന്നുമുള്ള അടിമക്കച്ചവടവും അറ്റ്‌ലാന്റിക് മഹാസമുദ്രത്തിനു കുറുകെയുള്ള മനുഷ്യക്കടത്തും കൊളോണിയലിസം നിര്‍ബാധം തുടര്‍ന്നു. യൂറോപ്പിലും അമേരിക്കയിലുമുള്ള കറുത്തവരുടെ നിര്‍ബന്ധിതമായ പ്രവാസജീവിതവും അടിമത്താനുഭവവും അറ്റ്‌ലാന്റിക്കിനെ തന്നെ കറുപ്പിക്കുന്നതായി പോള്‍ ഗില്‍റോയ് എന്ന ആഫ്രോ ബ്രിട്ടീഷ് ചിന്തകന്‍ പറയുന്നു. ചുരുങ്ങിയത് അഞ്ചു നൂറ്റാണ്ടുകളെങ്കിലും കുത്സിതമായ മൗനവും ദമിത ഹിംസയും അമേരിക്കന്‍ സംസ്‌കാരത്തെ ചൂഴുന്നതായി ആഫ്രിക്കനമേരിക്കന്‍ എഴുത്തുകാരിയായ ടോണി മോറിസണും നിരീക്ഷിച്ചിട്ടുണ്ട്. അടിമത്താനുഭവത്തേയും വംശീയ വിവേചനത്തേയും കുറിച്ചുള്ള ദമിത ഹിംസാചരിത്രങ്ങളാണ് ഇവിടെ സൂചിതമാകുന്നത്. അടിമയാഖ്യാന ങ്ങളുടെ വിമോചന വംശാവലിയില്‍ നിന്നാണ് ആഫ്രിക്കനമേരിക്കന്‍ സാഹിത്യം ഉയര്‍ന്നുവന്നത്. ഡുബോയിസും എല്ലിസണും ബാള്‍ഡിനും റൈറ്റും വാക്കറും മോറിസണുമെല്ലാം അടങ്ങുന്ന അതിന്റെ ബഹുസ്വരമായ സര്‍ഗ്ഗാവിഷ്‌കാരങ്ങള്‍ അടിമത്താനുഭവത്തിന്റേയും അധിനിവേശഹിംസയുടെ അപമാനവീകരണത്തിന്റേയും സംസ്‌കാരികവും മാനസികവുമായ തലങ്ങളെ അടരടരായി അനാവരണം ചെയ്യുന്ന അതിജീവനതന്ത്രം കൂടിയാണ്. മനുഷ്യരായി ജീവിക്കാന്‍ സാധിക്കാത്തവിധം തകര്‍ക്കപ്പെട്ടവരും ചിതറിക്കപ്പെട്ടവരുമാണ് ലോകമെമ്പാടുമുള്ള അടിമത്താനുഭവം പേറുന്ന കീഴാളജനതകള്‍. ഇന്ത്യയിലെ അവര്‍ണ്ണരായ ദലിതബഹുജനങ്ങളേയും കറുത്തവരേയും ബന്ധിപ്പിക്കുന്ന ഒരു ചരിത്ര സാമൂഹ്യ സമാന്തര പ്രകരണമാണിത്. ശരണ്‍കുമാര്‍ ലിംബാലേയും മറ്റും ഈ സഹജ സാഹോദര്യ ബന്ധത്തെ പിന്നീട് സിദ്ധാന്തവത്കരിക്കുക തന്നെയുണ്ടായി. അമേരിക്കയിലെ കറുത്തവരുടെ വിമോചനപ്രസ്ഥാനവും മഹാരാഷ്ട്രയിലെ ദലിതരുടെ അറുപതുകള്‍ക്കു ശേഷമുള്ള സാംസ്‌കാരിക പോരാട്ടങ്ങളും തമ്മില്‍ ശക്തമായ ഉഭയബന്ധങ്ങളും താരതമ്യങ്ങളുമുണ്ട്. 1930-കളില്‍ അംബേദ്കര്‍ പഠിച്ച കോളംബിയ സര്‍വ്വകാലാശാലയുടെ വിളിപ്പാടകലത്തിലായിരുന്നു കറുത്തവരുടെ ഹാര്‍ലം നവോത്ഥാനം തിളച്ചുമറിഞ്ഞുകൊണ്ടിരുന്നത്. അമേരിക്കന്‍ അടിമകളുടെ സാംസ്‌കാരികസമരം ഇന്ത്യയിലെ തൊട്ടുകൂടാത്തവരുടെ അധിജീവനസമരവുമായി ബന്ധിപ്പിക്കാന്‍ ഇന്ത്യയുടെ നവബുദ്ധന് നിരവധി സംസ്‌കാര രാഷ്ട്രീയ മാതൃകകള്‍ പരോക്ഷമായും വിദ്യാഭ്യാസപരമായും നല്‍കിയിട്ടുണ്ടെന്നത് അനിഷേധ്യമായ വ്യാവഹാരികസത്യമാണ്.

ആഖ്യാനത്തിലും ഭാവനയിലും സര്‍ഗ്ഗാത്മകതയിലും കൂടിയുള്ള ഈ സാംസ്‌കാരിക അതിജീവനവും മനുഷ്യവത്കരണവുമാണ് ആഫ്രിക്കനമേരിക്കന്‍ സാഹിത്യത്തിന്റെ പരിവര്‍ത്തനചേതന. അതാണ് അന്തരിച്ച മായ ഏയ്ഞ്ചലോയുടെ (1928-2014) എഴുത്തിനേയും ജീവിതത്തേയും വ്യതിരിക്തമാക്കുന്നതും. അടിമയാഖ്യാനങ്ങളുടെ അഗാധമായ ഖേദവും വേദനയും സാംസ്‌കാരിക രോദനവും നമുക്കവരുടെ ഭാവനാഖ്യാനങ്ങളിലും കല്‍പിത ആത്മകഥനങ്ങളിലും കാണാം. കുമ്പസാരവും പരാതിയും പരിഭവവും കാമനയും കലരുന്ന ഭാവനാത്മകമായ പുതിയ രൂപഭാവങ്ങളാണ് അവരുടെ ആത്മകഥനങ്ങള്‍ക്കുള്ളത്. ആത്മകഥയേയും ഫിക്ഷനേയും പൊളിച്ചെഴുതുന്ന വിമര്‍ശ പ്രയോഗവും കൂടിയാണ് അവരുടെ ഭാവന. അധിനിവേശത്തേയും അടിമത്തത്തേയും അതിജീവിക്കാനും മനുഷ്യരാകാനുമുള്ള സംഘചേതനയും നൈതികാഭിലാഷവും അവരുടെ ഓരോ കൊച്ചു കവിതയിലും ഭാഷണത്തിലും നുരയുകയാണ്.

നൂറ്റാണ്ടുകളുടെ അടിമജീവിതവും, വര്‍ത്തമാനത്തിലും തുടരുന്ന വരേണ്യമായ വംശീയ, ലിംഗ വിവേചനങ്ങളും മൃഗസമാനരാക്കിയ

2014, ജൂലൈ 28, തിങ്കളാഴ്‌ച

രാജേഷ് അഞ്ചിലന്‍:ഗോത്രസംസ്‌കാരത്തില്‍ നിന്നും ചിത്രകലാരംഗത്തേക്ക്


രാജേഷ് അഞ്ചിലന്‍
രാജേഷ് അഞ്ചിലന്‍... വയനാട്, എരിക്കിലാട്ട് കോളനി, അരിഞ്ചേര്‍മലയില്‍ ചൂണ്ടന്റേയും ലീലയുടേയും മകന്‍. തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജിലെ 3 ആം വര്‍ഷ പെയിന്റിംഗ് വിദ്യാര്‍ത്ഥി. അതിലുപരി വയനാട്ടിലെ പണിയ ആദിവാസി സമുദായത്തിലെ ആദ്യ ചിത്രകലാ വിദ്യാര്‍ത്ഥി. വെറും തൊഴിലാളികളും അപരിഷ്‌കൃതരും മാത്രമായി പൊതുസമൂഹം കാണുന്ന ഗോത്രവിഭാഗത്തിലെ ചിത്രകാരന്‍. ആദിവാസി സമൂഹത്തിലെ പലരും പൊതുസമൂഹത്തിന്റെ മാനസികഹിംസ കൊണ്ട് തന്റെ സ്വത്വം പോലും വെറുക്കുന്ന കാലത്താണ് രാജേഷ് താനൊരു ഗോത്രചിത്രകാരനാണെന്ന് ഉറക്കെപറയുന്നത്. 

രാജേഷിന്റെ മിക്കവാറും എല്ലാ ചിത്രങ്ങളിലും അപ്പൂപ്പന്‍താടി ഒരു പ്രധാന ഇമേജാണ്. തടഞ്ഞുവക്കപ്പെട്ട തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ അടയാളമായാണ് അപ്പൂപ്പന്‍താടികള്‍ വരുന്നത്. അവരുടെ ഭക്ഷണത്തിലും പാര്‍പ്പിടത്തിലും തുടങ്ങി ആചാരാനുഷ്ഠാനങ്ങളില്‍ വരെ നിത്യസാന്നിദ്ധ്യമായ മുളയാണ് രാജേഷിന്റെ ചിത്രങ്ങളിലെ മറ്റൊരു പ്രധാന ബിംബം. ചിത്രം:1. നോക്കുകുത്തി എന്നത്, അവരുടെ ഭൂപ്രകൃതിയിലേക്ക് പുതിയതായി കയറിവരുന്ന അറ്റംകാണാത്ത വാഴത്തോട്ടക്കാഴ്ച യില്‍ ആശ്ചര്യപ്പെട്ടു നില്‍ക്കുന്ന ആത്മരൂപം (ലെഹള) തന്നെയാണ്. 2. താന്‍ പുറംലോകത്തില്‍ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങുന്ന ചിത്രത്തില്‍ (Back to home) സ്വന്തം രൂപത്തിനെ പരമ്പരാഗത വേഷമണിയിക്കുന്നതിലൂടെ പൂര്‍ണ്ണമായും സ്വത്വത്തിലേക്കുള്ള മടക്കയാത്രയെയാണ് പ്രകാശിതമാക്കുന്നത്. 3. ഭാരമില്ലാതെ പാറിനടക്കുന്ന അപ്പൂപ്പന്‍താടിയില്‍ തൂങ്ങിക്കൊണ്ട് വിമോചനം മോഹിക്കുന്ന തന്റെ ജനതയെ സ്വപ്നസമാനമായ നിഷ്‌കളങ്കതയോടെ ആവിഷ്‌കരിച്ചിരിക്കുന്നു. 4. ബാല്യകാലത്തില്‍ കളിക്കായി നിര്‍മ്മിച്ച ഏറുമാടങ്ങള്‍... ഇന്നവ കാണാന്‍കിട്ടുന്നില്ല. അതുണ്ടാക്കാനാവട്ടെ പുതിയ തലമുറക്ക് അറിയുകയുമില്ല... ഈ തിരിച്ചറിവില്‍ നിന്നാണ് ഗൃഹാതുരത്വത്തിന്റെ ഭാഗമായി ഏറുമാടം ചിത്രത്തിലേക്ക് വരുന്നത്. 

ആദിവാസി വിദ്യാര്‍ത്ഥികള്‍ പലകാരണങ്ങള്‍ കൊണ്ടും പഠനം മതിയാക്കി കലാശാലകള്‍ വിട്ടുപോകുമ്പോഴാണ് വയലില്‍ ഒരു

2014, ജൂലൈ 27, ഞായറാഴ്‌ച

തിലപ; 'ചിരിക്കുന്ന സിംഹം' സാനന്ദരാജ് സാറിന് - മനോജ് ബ്ലിസ്


സാനന്ദരാജ് 
എന്നെത്തന്നെ ഭക്ഷിക്കുന്നതില്‍
ഞാന്‍ ആനന്ദിക്കുന്നു-
എന്റെതന്നെ മാംസവും മജ്ജയും
വാക്കുള്ളിലാക്കി ചവച്ചുതിന്നുവാന്‍.

എന്റെ എല്ലിന്റെ കഷണങ്ങള്‍
എന്റെ വായില്‍ ഇരുന്നു പൊട്ടുന്ന ശബ്ദം...
എന്റെ വായില്‍നിന്നൂറുന്ന രക്തം....
തെറിക്കുന്ന മാംസച്ചീളുകള്‍

എനിക്ക് എന്നെത്തിന്നുവാന്‍
പ്രത്യേകരീതിയില്‍ ഒന്നുംതന്നെയില്ല.
ചിലപ്പോള്‍ വാരിവലിച്ച്
ചിലപ്പോള്‍ ദിവസങ്ങളോളം

എന്തിന് ഞാന്‍ വേവലാതിപ്പെടുന്നു.
ഒന്നോ, ഇരുപതോ, എഴുപതോ, നൂറുകണക്കിനു
വര്‍ഷങ്ങള്‍ കഴിഞ്ഞോട്ടെ
അപ്പോഴേക്കും തിന്നു തീര്‍ക്കുവാനുള്ള
സമയം ധാരാളം.

നിങ്ങളെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല.
എന്തെന്നാല്‍ നിങ്ങളെപ്പോഴും 
എന്തെല്ലാമോ തിരഞ്ഞ്
എപ്പോഴും തിരക്കിലാണ്.

സ്വയം ഭക്ഷിക്കണമെങ്കില്‍ സമാധാനം വേണം!
നിങ്ങള്‍ അതിനെ നിഷ്‌ക്രിയത്വം എന്നു വിളിക്കുന്നു.
നിങ്ങള്‍ മറ്റുള്ളതിനെ ഭക്ഷിക്കുവാനായി
സദാ യാത്രയിലാണ്.

എനിക്ക് ആവശ്യമില്ല എന്നെ ഭക്ഷിക്കുവാന്‍ 
ബ്ലേഡോ, കത്തിയോ, തോക്കോ, പീരങ്കിയോ.
അതുകൊണ്ടാണ് നിങ്ങളുടെ യുദ്ധങ്ങളിലും
വെട്ടിപ്പിടിക്കലുകളിലും എനിക്ക് താത്പര്യമില്ലാത്തത്.

ഒരു പക്ഷെ നിങ്ങളുടെ തലച്ചോറിലെ 

നെറുകയില്‍ വിറയാര്‍ന്ന തണുത്ത വിരലുകള്‍ - ബി അനില്‍ കുമാര്‍ ബൂമറാങ്


സാനന്ദരാജ് 
ഈ ലക്കം 'ബൂമറാങ് ' ജോണ്‍ സാനന്ദരാജിന് സമര്‍പ്പിക്കുന്നു. അദ്ദേഹം ജൂണ്‍ 17 ന് അതിരാവിലെ മരണമടഞ്ഞു. 12 ദിവസത്തെ ആശുപത്രി വാസത്തിനൊടുവിലായിരുന്നു അന്ത്യം.

വിചിത്രമായ വസ്തുത എന്തെന്നാല്‍, കഴിഞ്ഞ ലക്കത്തിലെ അദ്ദേഹത്തിന്റെ ലേഖനം 'മരണം ഒഴിവാക്കാനുള്ള വഴി' എന്നതായിരുന്നു എന്നതാണ് - ശാരീരിക മരണമായിരുന്നില്ല ലേഖനത്തിന്റെ വിഷയം എങ്കിലും. പ്രസ്തുത ലേഖനത്തിന്റെ പ്രൂഫ് ഈ ലേഖകന്‍ പരിശോധിച്ചുകൊണ്ടിരുന്ന സമയത്ത്, അദ്ദേഹം മരണത്തോടടുത്തു കൊണ്ടിരിക്കുകയായിരുന്നു. ആരും അറിയിച്ചില്ല. പ്രസ്സില്‍ അച്ചടി തുടങ്ങിയപ്പോഴേക്കും അദ്ദേഹം മരണമടയുകയും ചെയ്തു. 

സാഹിത്യത്തെ ഗൗരവത്തോടെ സമീപിച്ചിട്ടുള്ളവര്‍ക്ക് ഇദ്ദേഹം അപരിചിതനല്ല. എന്നാല്‍, നാട്ടുകാരും ഒരു പരിധിവരെ ബന്ധുക്കളും വീട്ടുകാരും ഇദ്ദേഹത്തെ അറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. ആദ്യകാല രചനകള്‍ കൂടുതലും വിവര്‍ത്തനങ്ങളായിരുന്നു. പദാനുപദ വിവര്‍ത്തനത്തില്‍ ഇദ്ദേഹത്തിന് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. സ്വതന്ത്ര വിവര്‍ത്തനം ഒരു കലയായി മാറുന്നതെങ്ങനെയെന്ന് സാനന്ദരാജ് സാറിന്റെ രചനകള്‍ വായിച്ചാലറിയാം.

പില്‍ക്കാലത്ത് കൂടുതലും ആത്മീയ ലേഖനങ്ങളായിരുന്നു എഴുതിയിരുന്നത്. അവയില്‍ ബഹുഭൂരിപക്ഷവും പ്രസിദ്ധീ കരിക്കുവാനുള്ള ഭാഗ്യം നമ്മുടെ പ്രസിദ്ധീകരണത്തിനാണ് ലഭിച്ചത്.

അസൂയാവഹമായ രചനാശൈലി! ഒരുദാഹരണം: 'കരിങ്കുരങ്ങു രസായനത്തില്‍ കരിങ്കുരങ്ങില്ലാത്തതു പോലെ ക്രിസ്തുമതത്തില്‍ ക്രിസ്തുവുമില്ല'. ഒരു ലേഖനം തുടങ്ങുന്നതിങ്ങനെയാണ്. ആദ്യ ബോളില്‍ത്തന്നെ സേവാഗ് സിക്‌സറടിക്കുന്നതുപോലെയാണല്ലോ ന്നെു പറഞ്ഞപ്പോള്‍ ഒരു പൊട്ടിച്ചിരി.

സ്വതസിദ്ധമായ ആ പൊട്ടിച്ചിരി പല വട്ടം കേള്‍ക്കാനുള്ള അവസരം ഉണ്ടായിട്ടുണ്ട്. അതിന്റെ അലകള്‍ ഒടുങ്ങിയിട്ടില്ലാത്ത തുകൊണ്ട്, 'സാനന്ദരാജ് സാര്‍ മരിച്ചു' എന്ന ദുഃഖം ഈ ലേഖകനെ ബാധിച്ചിട്ടില്ല.

മാസത്തില്‍ ഒരു തവണയെങ്കിലും അദ്ദേഹത്തിന്റെ ഗുഹയില്‍ പോയിരുന്ന്, ആ സാന്നിധ്യം അറിയാന്‍ കഴിഞ്ഞിരുന്നു എന്നാല്‍, ആ അധ്യായം എന്നെന്നേക്കുമായി അടഞ്ഞു കഴിഞ്ഞു.

സെന്‍ ബുദ്ധമതമായിരുന്നു സാറിന്റെ ഇഷ്ടവിഷയം. കലാകൗമുദി, മാതൃഭൂമി തുടങ്ങിയ പല ആനുകാലികങ്ങളിലും രചനകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

ബെര്‍ഗ്മാന്റെ 'വൈല്‍ഡ് സ്‌ട്രോബറീസ്' എന്ന തിരക്കഥ മലയാളത്തി ലാക്കിക്കൊണ്ടാണ് സാനന്ദരാജ് ശ്രദ്ധേയനായത്.

തുടര്‍ന്ന് : ഏഴാംമുദ്ര (ബെര്‍ഗ്മാന്‍), കാട്ടുഞാവല്‍പ്പഴങ്ങള്‍ (ബെര്‍ഗ്മാന്‍), മജീഷ്യന്‍ (ബെര്‍ഗ്മാന്‍), സൈലന്‍സ് (ബെര്‍ഗ്മാന്‍), സ്റ്റാക്കര്‍ (തര്‍ക്കോവ്‌സ്‌കി), സോലാരിസ് (തര്‍ക്കോവ്‌സ്‌കി), സമയശില്പ്പങ്ങള്‍

2014, ജൂലൈ 25, വെള്ളിയാഴ്‌ച

അനന്തപുരുയിലെ കൊട്ടാര വിപ്ലവം : ഡോ. എം എസ്‌ ജയപ്രകാശ്‌

അനന്തപുരുയിലെ കൊട്ടാര വിപ്ലവം
ഡോ. എം എസ്‌ ജയപ്രകാശ്‌പ്രകൃതിസ്‌നേഹികള്‍, മൃഗസ്‌നേഹികള്‍, പക്ഷിസ്‌നേഹികള്‍ എന്നിവര്‍ക്ക്‌ യാതൊരു പഞ്ഞവുമില്ലാത്ത നാടാണല്ലോ നമ്മുടേത്‌. കല്ലിനും മുള്ളിനും പാമ്പിനും സ്‌നേഹിതരു ള്ളപ്പോള്‍ മനുഷ്യസ്‌നേഹികളുടെ എണ്ണം കുറയുകയാണോ എന്നു സംശയമുണ്ട്‌. അതിരിക്കട്ടെ ഈയിടെ മറ്റൊരു കൂട്ടം 'സ്‌നേഹികള്‍' വാര്‍ത്തയില്‍ നിറയുകയുണ്ടായി. അവരാണ്‌ കൊട്ടാരം സ്‌നേഹികള്‍! അവരാകട്ടെ വെറും സ്‌നേഹികളല്ല, വിപ്ലവകാരികളാണുതാനും. അതുകൊണ്ട്‌ കൊട്ടാരത്തെ സ്‌നേഹിക്കുക മാത്രമല്ല: കൊട്ടാരവിപ്ലവം തന്നെ സംഘടിപ്പിച്ചിരിക്കുകയുമാണ്‌. 


പഴയ ജന്മി-നാടുവാഴി സംസ്‌കാരത്തിനെതിരെ പൊരുതുയും കൊട്ടരങ്ങള്‍ ഇടിച്ചു നിരത്തിയുമാണ്‌ ലോകത്തെമ്പാടും കമ്മ്യൂണിസ്റ്റ്‌ വിപ്ലവകാരികള്‍ മനുഷ്യസ്‌നേഹികളായിത്തീര്‍ന്നത്‌. എന്നാല്‍ കേരളത്തിലെ വിപ്ലവകാരികള്‍ കൊട്ടാരം സംരക്ഷകരായി വിപ്ലവക്കൊടുങ്കാറ്റഴിച്ചു വിട്ടിരിക്കുന്നു. ദശാബ്ദങ്ങളായി കേന്ദ്രസര്‍ക്കാര്‍ ഹോട്ടലായി ഉപയോഗിച്ചിരുന്ന കോവളം കൊട്ടാരത്തിന്റെ സംരണമാണ്‌ വിപ്ലവപ്പാര്‍ട്ടിയുടെ നേതാക്കള്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്‌. തോക്കിന്‍ കുഴലിലൂടെ മാത്രമല്ല കൊട്ടാരത്തിലൂടെയും വിപ്ലവം വരുമത്രെ!

പുരാവസ്‌തു നിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ട ഒരു കൊട്ടാരമല്ല കോവളത്തെ കൊട്ടാരം. സാധാരണയായി 100 വര്‍ഷമെങ്കിലും പഴക്കമുള്ള കെട്ടിടങ്ങളാണ്‌ പുരാവസ്‌തു സംരക്ഷണത്തിന്‍ കീഴില്‍ വരുന്നത്‌. കോവളത്തെ കൊട്ടാരമാകട്ടെ 1932-ലാണ്‌ നിര്‍മ്മിച്ചത്‌. അതൊരു കൊട്ടാരമല്ല എന്നതാണ്‌ ശ്രദ്ധേയമായ കാര്യം. തിരുവിതാംകൂര്‍ രാജകുടുംബത്തിനു കോവളത്ത്‌ വിശ്രമിക്കാനുള്ള ഒരു വിശ്രമ കേന്ദ്രമായിരുന്നു അത്‌. കോവളം വിനോദ സഞ്ചാര കേന്ദ്രമായതോടെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്‌ ഈ സ്ഥലം കൈമാറുകയാണു ണ്ടായത്‌. അങ്ങിനെയാണ്‌ അത്‌ ഐ ടി ഡി സി ഹോട്ടലായി മാറിയത്‌. ഈ ഹോട്ടലില്‍ ഉണ്ണുകയും ഉറങ്ങുകയും ഊട്ടുകയും ഉല്ലസിക്കുകയും ചെയ്‌തവര്‍ തന്നെയാണ്‌ ഇന്ന്‌ കൊട്ടാരം സംരക്ഷകരായി രംഗത്ത്‌ വന്നിരിക്കുന്നത്‌. അന്നൊന്നും സംരക്ഷണം ആവശ്യമായി തോന്നാത്ത "ഹോട്ടല്‍" പ്രേമികള്‍ ഇപ്പോള്‍ കൊട്ടാരം പ്രേമികളായി അവതരിച്ചത്‌ വിരോധാഭാസമാണ്‌.

കോവളം കൊട്ടാരം സംരക്ഷിക്കാന്‍ ആദ്യമായി രംഗത്തു വന്നത്‌ സംഘപരിവാറായിരുന്നു. കൊട്ടാര മാര്‍ച്ച്‌ നടത്തി കുറേ യുവാക്കള്‍ക്ക്‌ തല്ല്‌ വാങ്ങിക്കൊടുത്തു എന്നതാണ്‌ ഈ കൊട്ടാരം വിദൂഷകര്‍ കൈവരിച്ച നേട്ടം. ഈ ഹിന്ദു രാജകുമാരന്മാര്‍ രംഗം വിട്ടതോടെ കമ്മ്യൂണിസ്‌റ്റ്‌ ഇളമുറക്കാര്‍ രംഗത്തുവന്നു. സംഘ പരിവാര്‍ രംഗത്തുവന്നത്‌ കൊട്ടാരപ്രേമം കൊണ്ടായിരുന്നില്ല. അങ്ങനെയെങ്കില്‍ കൊട്ടാരം ഐ ടി ഡി സി ഹോട്ടലായപ്പോഴേ പ്രതികരിക്കേണ്ടതായിരുന്നു. പാഠപുസ്‌തകത്തിലെ അച്ചടിപ്പിശകുപോലെ (ദേശീയഗാനം) കോവളത്തും ഒരു "മുസ്ലീം പിശക്‌" ഉണ്ടായതാണ്‌ കാരണം. 


സംവരണ വിരുദ്ധ സമരത്തിനും സംവരണത്തിനും ഒരേ പീഠിക - പി കെ ബാലകൃഷ്ണന്‍


പി കെ ബാലകൃഷ്ണന്‍
'നാരായണനെയും സാക്ഷാല്‍ നരനെയും സരസ്വതീദേവിയെയും നമിച്ചതിനു ശേഷം മാത്രം 'ജയ' - അതായത് മഹാഭാരത കഥ - പറഞ്ഞു തുടങ്ങുക.' ഈ നമസ്‌കാര വാചകത്തോടെയാണ് മഹാഭാരതത്തിലെ ആയിരക്കണക്കിനുള്ള അധ്യായങ്ങള്‍ തുടങ്ങുന്നത്. മാര്‍ക്‌സിസ്റ്റുകാര്‍ ഉള്‍പ്പെടെയുള്ള നാനാ പുരോഗമന രാഷ്ട്രീയ ശക്തികളുള്ള അഖണ്ഡഭാരതമാകുന്ന ഇപ്പോഴത്തെ ഇന്ത്യയില്‍ എന്തും എഴുതിത്തുടങ്ങുന്നത്, 'ഗാന്ധിജിയെയും സാക്ഷാല്‍ പണ്ഡിറ്റ്ജിയെയും ഇന്ദിരാജിയെയും നമിച്ചുകൊള്ളുന്നു' എന്ന വന്ദനവാക്യത്തോടെ വേണമെന്ന് അനുശാസിക്കുന്ന ഒരു ഭരണഘടനാ ഭേദഗതി വേണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ഏതായാലും ഗാന്ധിജിയെയും ജനാധിപത്യ സംസ്‌കാരത്തിന്റെ സാക്ഷാല്‍ അവതാരപുരുഷനായ പണ്ഡിറ്റ്ജിയെയും നമിച്ചുകൊണ്ടുതന്നെ ജാതീയ സംവരണവാദത്തിന് പശ്ചാത്തലക്കുറിപ്പായ ഈ ലേഖനം ഞാന്‍ തുടങ്ങട്ടെ. തുടക്കത്തില്‍ മനസ്സിലേക്ക് വരുന്നത്,'ലോകസംസ്‌കാര ത്തിന്റെയും ധാര്‍മ്മികചിന്തയുടെയും ദര്‍ശനങ്ങളുടെയും കെടാവിളക്കായ പുരാതന ഗ്രീസാണ്. മനുഷ്യസ്വാതന്ത്ര്യത്തെക്കുറിച്ചും എല്ലാ മനുഷ്യര്‍ക്കും അവകാശപ്പെട്ട തുല്യമായ ധാര്‍മിക മഹിമകളെക്കുറിച്ചും സോക്രട്ടീസ്, പ്ലേറ്റോ, അരിസ്‌റ്റോട്ടില്‍ എന്നിങ്ങനെയുള്ള ഗ്രീക്ക് ആചാര്യന്മാര്‍ക്ക് തുല്യരായി - ഞാന്‍ പറയുന്നത് ആര്‍ഷഭാരതീയരായ ഇന്ത്യക്കാരെ ഒഴിവാക്കിക്കൊണ്ടാണ് - വേറെ ആരുമില്ലല്ലോ ഈ ആചാര്യന്മാര്‍ മനുഷ്യ സ്വാതന്ത്ര്യത്തെക്കുറിച്ചും സമകാലിക ഗ്രീക്ക് ജനതയോടും നമ്മള്‍ വരെയുള്ള അനന്തരതലമുറകളോടും ഉത്‌ബോധിപ്പിക്കുമ്പോള്‍ ഏതന്‍സ് നഗര സ്‌റ്റേറ്റില്‍ (മറ്റ് ഗ്രീക്ക് സ്‌റ്റേറ്റുകളിലും) ഒരു സ്വതന്ത്ര പൗരന്റെ ഉടമസ്ഥതയില്‍ ശരാശരി നാല് അടിമകള്‍ വീതമുണ്ടായിരുന്നു എന്നത് സാര്‍വത്രികമായി അംഗീകാരമുള്ള കണക്കാണ്. സാക്ഷാല്‍ ഏംഗല്‍സ് മറ്റു പല സാഹചര്യങ്ങളും കൂടി കണക്കിലെടുത്തുകൊണ്ട് പറയുന്നത് ഒരു സ്വതന്ത്ര പൗരന് ശരാശരി നാല് അടിമകള്‍ എന്ന കണക്ക് ശരിയല്ലെന്നും ഒന്നിന് പതിമൂന്ന് എന്ന വിഹിതമായിരിക്കും ശരിയെന്നുമാണ്. ഏതായാലും നാലിന്റെയും പതിമൂന്നിന്റെയും തര്‍ക്കം അവിടെയിട്ടുകൊണ്ട് തുടരാം. ഇങ്ങനെ മനുഷ്യന്‍ തന്നെയായ നാലടിമകളുടെയോ പതിമൂന്നടിമകളുടെയോ ഉടമസ്ഥരായിരുന്നു സോക്രട്ടീസ് പ്ലേറ്റോ തുടങ്ങിയവര്‍. മനുഷ്യസ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യന്റെ തുല്യമായ ധാര്‍മിക മഹിമയെക്കുറിച്ചും മഹാപ്രബോധനങ്ങള്‍ നടത്തുമ്പോള്‍ സ്വന്തം വീട് ഉള്‍പ്പെടെയുള്ള ഗ്രീസിലെ മനുഷ്യര്‍ തന്നെയായ അടിമകളെപ്പറ്റി - അവരുടെ എണ്ണം നാലിരട്ടി വരുമായിരുന്നിട്ടും ബോധവാന്മാരായിരുന്നില്ല. അവര്‍ ഹൃദയ ശൂന്യതമൂലം അടിമകളെ വിഗണിച്ചു എന്നതല്ല അവസ്ഥ. സമീപ ശതകങ്ങളിലെ പല പാശ്ചാത്യ ചിന്തകരും വിശദമായി ചൂണ്ടിക്കാണിച്ചതുപോലെ തന്റെയോ സമകാല ഗ്രീസിലെ ഇതര പൗരന്മാരുടെയോ ഉടമസ്ഥതയില്‍ അടിമ പ്രയത്‌നം ചെയ്തിരുന്ന അടിമകള്‍ മനുഷ്യരാണെന്നും 'മനുഷ്യര്‍' എന്ന തങ്ങളുടെ പദപ്രയോഗത്തില്‍ അവര്‍കൂടി പെടുമെന്നും സോക്രട്ടീസ്, പ്ലേറ്റോ തുടങ്ങിയവര്‍ക്ക് അവബോധമോ ഉണ്ടായിരുന്നില്ല എന്നതാണ് നില.

ബാപ്പുജി, ആര്‍ഷഭാരതം, ഋഷികള്‍, അധഃകൃതജാതികള്‍ എന്നിവകളുടെ പ്രകൃതത്തില്‍ പ്രധാനപ്പെട്ട കാര്യമാകയാല്‍ ഒരുദാഹരണം പറഞ്ഞ് കാര്യങ്ങള്‍ കൂടുതല്‍ വിശദമാക്കിക്കൊണ്ട് നമുക്ക് നീങ്ങാം. സാര്‍വത്രികമായി പ്രായപൂര്‍ത്തി വോട്ടവകാശം, സ്വാതന്ത്ര്യ ധ്വംസനം എന്നൊക്കെ നാം പറയുമ്പോള്‍ പശു, കാള, പോത്ത് എന്നിത്യാദികള്‍ നമ്മുടെ ബോധത്തില്‍ ഉല്‍പ്പെടുന്നില്ലല്ലോ. ഇതുതന്നെയായിരുന്നു പൗരന്മാരുടെ നാലിരട്ടി വരുമായിരുന്ന ഗ്രീക്ക് അടിമകളെക്കുറിച്ച് സോക്രട്ടീസ് ആദിയായവരുടെ ബോധത്തിന്റെ നിലയും. അവരുടെ ബോധത്തില്‍ മനുഷ്യര്‍ എന്ന നിലയില്‍ ഈ അടിമകള്‍ ഉള്‍പ്പെട്ടിരുന്നില്ല. ബോധപൂര്‍വകമായ സ്പര്‍ദ്ധ എന്ന നിലയിലല്ല, ബോധചര്യകള്‍ സ്വരൂപിക്കുന്ന അബോധകാടിസ്ഥാനത്തില്‍ മനുഷ്യന്‍ എന്ന സംജ്ഞയില്‍ ഈ അടിമകള്‍ ഉള്‍പ്പെട്ടിരുന്നില്ല. അധികപ്പറ്റെങ്കില്‍ ക്ഷമിക്കുക - ആശയം കൂടുതല്‍ വിശദീകരിച്ച് ശരിക്കും വ്യക്തമാക്കേണ്ട ഒന്നാണെന്നു ഞാന്‍ കരുതുന്നു. 'ആശയങ്ങളുടെ സാഹസയാത്ര' (Adventure Ideas) എന്ന തന്റെ ഗ്രന്ഥത്തില്‍ ലോകവിശ്രുത ഗണിതശാസ്ത്രജ്ഞനും ദാര്‍ശനികനുമായ എ എന്‍ വൈറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. ഏതു മനുഷ്യചിന്തക്കും ചര്യക്കും അബോധകവും നിലീനവുമായ ചില സാര്‍വത്രികാടിസ്ഥാന മുണ്ട് എന്നദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. (Submerged Sub-conscious norms of thought). നാം ഒരാളെക്കണ്ട് അയാളോട് സംസാരിച്ചു തുടങ്ങുമ്പോള്‍, അയാള്‍ നമ്മെപ്പോലെതന്നെ മനുഷ്യവര്‍ഗത്തില്‍ പെടുന്ന ഒരാളാമെന്നും നാം സ്സാരിക്കുന്ന ഭാഷ അയാള്‍ക്കറിയാമെന്നും മറ്റുമുള്ള കാര്യങ്ങള്‍ നമ്മുടെ ആ ചര്യയുടെ അബോധകാടിസ്ഥാന പരിസരമാണ്. (Submerged norms) കുരങ്ങനെ കാണുമ്പോള്‍ നാം സംസാരിച്ച് കുശലം പറയാത്തതെന്തുകൊണ്ട് എന്ന് ചിന്തിച്ചാല്‍, സൂക്ഷ്മമെങ്കിലും അത്യന്തം ഗൗരവാഹമായ ഈ സത്യം നമുക്ക് മനസ്സിലാവും. സോക്രട്ടീസ്, പ്ലേറ്റോ തുടങ്ങിയ ഗ്രീക്ക് ലോകാചാര്യന്മാരുടെ 'നോംസ് ഓഫ് തോട്ടില്‍' മനുഷ്യ സംജ്ഞയില്‍ അടിമകള്‍ ഉല്‍പ്പെട്ടിരുന്നതേയില്ല. ഒരു മനുഷ്യന് നാല് അടിമകള്‍ എന്ന തോതില്‍ അവിടെ അടിമകള്‍ ഉണ്ടായിരുന്നു എന്നത് അവര്‍ക്കനുഭവമായിരുന്നു. എന്നാല്‍ ഒരു സ്വതന്ത്ര പൗരമനുഷ്യന്റെ ഉടമയില്‍ നാല് അടിമമനുഷ്യന്‍ ഉണ്ടായിരുന്നു എന്ന അറിവിലെ 'അടിമമനുഷ്യന്‍' എന്ന ബോധം നമ്മുടേതാണ്.

സനാതന ധര്‍മ്മം

ആധ്യാത്മികാര്‍ഷഭാരതാഭിമാനികളും ഉപനിഷദ് ഋഷികളെക്കുറിച്ച് ഊറ്റം കൊള്ളുന്നവരും ഗാന്ധിജി, പണ്ഡിറ്റ്ജി എന്നിവരുടെ ഭക്തന്മാരും

പൊക്കുടനും പരിസ്ഥിതിയും - വാസുദേവ്കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനത്തിന്റെ ശക്തമായ സാന്നിധ്യമാണ് കല്ലേന്‍ പൊക്കുടന്‍. മൂന്നു പതിറ്റാണ്ടായി പൊക്കുടന്റെ പരിസ്ഥിതിയും രാഷ്ട്രീയവും മലയാളികള്‍ ചര്‍ച്ചചെയ്യുന്നു. പൊക്കുടന്‍ പരിസ്ഥിതിക്കുവേണ്ടി ജീവിക്കുകയും അതിനോടൊപ്പം വര്‍ത്തിക്കുകയും ചെയ്യുന്നു. സ്വന്തം മക്കളെ പോലെയാണ് അദ്ദേഹം കണ്ടല്‍ച്ചെടികളെ വളര്‍ത്തുന്നത്. കണ്ടല്‍ച്ചെടികളെ ആവാസവ്യവസ്ഥയുടെ അനുപേക്ഷണീയ ജൈവികതയുമായി ബന്ധപ്പെടുത്തിയുള്ള അറിവുകള്‍ പൊക്കുടന് ലഭിക്കുന്നത് അനുഭവങ്ങളില്‍ നിന്നും ജീവിതവൃത്തികളില്‍ നിന്നുമാണ്. മണ്ണും ജലവുമാണ് തന്റെ വേരുകള്‍ എന്ന അടിസ്ഥാന വിജ്ഞാനമാണ് പൊക്കുടനുള്ളത്. ജലജീവികളെയും പക്ഷികളെയും വന്യമൃഗങ്ങളൈയും അന്യരാക്കിക്കൊണ്ടുള്ള പരിഷ്‌കാര ജീവിതത്തെ പൊക്കുടന്‍ തന്റെ സിദ്ധാന്താജ്ഞത കൊണ്ടാണ് ചോദ്യം ചെയ്യുന്നത്. അദ്ദേഹം പ്രബന്ധങ്ങളവതരി പ്പിക്കാതെ ചര്‍ച്ചകളില്‍ പങ്കെടുക്കാതെ നിശബ്ദമായി കണ്ടലുകള്‍ക്കിടയിലൂടെ കഴിഞ്ഞു മുഖരിത വിപ്ലവം സൃഷ്ടിക്കുന്നു. പൊക്കുടന്റെ തലോടലേറ്റ് പച്ചപുരണ്ട തീരങ്ങളാണ് ആ നിശ്ബ്ദ സേവനങ്ങല്‍ക്കു സാക്ഷിപറയുന്നത്. ആ പച്ചപ്പുകള്‍ കാണാന്‍ നാമിത്തിരി വൈകിപ്പോയി എന്നറിയുമ്പോള്‍ പൊക്കുടന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരങ്ങളാകുന്നു.

പൊക്കുടന്റെ സാമുദായിക - രാഷ്ട്രീയ - പാരിസ്ഥിതിക ദര്‍ശനങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്ന പുസ്തകമാണ് കെ പി രവി, അനന്ദന്‍ പി എന്നിവര്‍ ചേര്‍ന്ന് എഡിറ്റ് ചെയ്ത 'കറുപ്പ് ചുവപ്പ് പച്ച'. പൊക്കുടന്റെ ദലിതത്വവും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും വിശദമായി ചര്‍ച്ച ചെയ്യപ്പെടുന്നു. എന്നാല്‍ ഇത് പൊക്കുടനില്‍ മാത്രം തളഞ്ഞു കിടക്കുന്ന വിഷയമല്ല. ഇതിന് ആഗോളമായ പശ്ചാത്തലമാണുള്ളത്. സൈദ്ധാന്തികമായ ചര്‍ച്ചള്‍ക്കുള്ള അനേകം ഉദാഹരണങ്ങില്‍ ഒന്നു മാത്രമാണ് പൊക്കുടന്റെ ദലിതജീവിതം. പൊക്കുടന്‍ വിലയിരുത്ത പ്പേടേണ്ടതും ഒഴിവാക്കപ്പെട്ടതുമായ ചില സാംസ്‌കാരിക അസഥിരതകളെക്കുറിച്ച് ഈ പുസ്തകം വിശദമായി ചര്‍ച്ചചെയ്യുന്നു. പൊക്കുടന്റെ ആത്മകഥ മലയാളത്തിലെ ആത്മകഥകള്‍ക്കിടയില്‍ വേറിട്ടു നില്‍ക്കുന്ന ഒന്നാണ്. പണിയാളന്റേയും അവഗണിക്കപ്പെട്ടവന്റേയും കഥയാണത്. 'എന്റെ ജീവിതം' എന്ന ആത്മകഥ ചര്‍ച്ചചെയ്യുന്നത് പൊക്കുടന്റെ നീറിപ്പുകഞ്ഞ അനുഭവങ്ങളാണ്. പൊക്കുടനെന്തു കൊണ്ട് രണ്ട് ആത്മകഥകള്‍ വേണ്ടിവന്നു എന്ന ചര്‍ച്ച ഈ പുസ്തകത്തെ സമകാലികമായി സജീവമാക്കുന്നു. രാഷ്ട്രീയം എന്താണാവശ്യപ്പെടുന്നത് എന്ന ചിന്തയാണ് നമ്മിലേക്കീ ചര്‍ച്ചകള്‍ കൊണ്ടുവരുന്നത്. ദലിത സാഹിത്യത്തെപ്പറ്റിയും അതിന്റെ ആഗോളപ്രസക്തിയെപ്പറ്റിയും വിശദമായ വിവരണങ്ങള്‍ നല്‍കാന്‍ ഇതിലെ ചില ലേഖനങ്ങല്‍ക്കു കഴിയുന്നുണ്ട്. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലേയും സര്‍വകലാശാലകളില്‍ നിലവില്‍ വന്നിട്ടുള്ള ദലിത് പഠനം നമുക്കിപ്പോഴും അന്യമാണെന്ന വാദം ഉന്നയിക്കപ്പെടുമ്പോള്‍ ബൗദ്ധിക വ്യാപാരങ്ങളില്‍ നിന്നു ചിലര്‍ ഒഴിവാക്കപ്പെടുന്ന തിന്റെ ദൃശ്യങ്ങള്‍ ഓര്‍മ്മവരും.

പൊക്കുടന്റെ ആത്മകഥകളുടെ വായന ചിരപരിചിതമായ ആസ്വാദന ശീലങ്ങളെയാണ് വെല്ലുവിളിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് ധാരാളം കൃതികള്‍ മലയാളത്തില്‍ പുറത്തു വന്നിട്ടുണ്ട്. അനുഭവമുള്ളവനു ഭാഷ വശമല്ലെങ്കിലും കേട്ടെഴുത്തിലൂടെ തന്റെ ശബ്ദം കേള്‍പ്പിക്കാന്‍ കഴിയുമെന്നും അതിലൂടെ ചില ചലനങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും നമുക്ക് ബോധ്യമായത് പൊക്കുടനിലൂടെയാണ്. പൊക്കുടന്റെ വായനയില്‍ നാം കാണുന്നത് അലങ്കരിക്കപ്പെട്ട വരേണ്യമായ ഭാഷയല്ല, ചുട്ടുപഴുക്കപ്പെട്ട ഇരുണ്ട ജീവിതമാണ്. 

മൂന്നു ഭാഗങ്ങളുണ്ട് ഈ പുസ്തകത്തിന്. പലതും പല കാലങ്ങളിലായി എഴുതപ്പെട്ടതും മാധ്യമങ്ങളില്‍ പ്രസിദ്ധ പ്പെടുത്തിയതുമാണ്. പുസ്തകങ്ങളില്‍ നിന്ന് എടുത്തു ചേര്‍ത്തിട്ടുള്ള ലേഖനങ്ങളുമുണ്ട്. ഇത് തെളിയിക്കുന്നത് പൊക്കുടന്‍ നമ്മുടെ വായനാലോകത്ത് സജീവമായ വിധങ്ങളെയാണ്. പൊക്കുടന്‍ പ്രകൃതിക്കുവേണ്ടിയും അതിലൂടെ മനുഷ്യനുവേണ്ടിയും ജീവിക്കുന്നു. ഒരുപക്ഷ, പൊക്കുടന്‍ പോലും തന്റെ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോഴും അതിശയിക്കുന്നുണ്ടാവും. ഇന്നു കണ്ടല്‍ക്കാടുകള്‍ പരിരക്ഷണത്തിന്റെ പാതയിലാണ്. ഒരിക്കല്‍ അദ്ദേഹം വെച്ചുപിടിപ്പിച്ച തൈകള്‍ റോഡുവികസന ത്തിന്റെയും മറ്റും പേരുപറഞ്ഞ് നിര്‍ദ്ദയം വെട്ടിനശിപ്പിക്കുക യുണ്ടായിട്ടുണ്ട്. നാട്ടുകാരും വീട്ടുകാരും എതിരായിരുന്നു. വെട്ടിനശിപ്പിച്ച കണ്ടല്‍ക്കാടുകള്‍ കണ്ട് അദ്ദേഹത്തിന്റെ മാനസിക നിലപോലും തകരാറിലായിട്ടുണ്ട്. 

പൊക്കുടന്റെ രാഷ്ട്രീയം മാനുഷികവും ജൈവികവുമാണ്. അത് അധികാരവ്യവസ്ഥാപിതമായ പൊതുധാരാരാഷ്ട്രീയത്തില്‍ നിന്നും ഭിന്നമായതാണ്. അതുകൊണ്ടാണദ്ദേഹത്തിനു മുഖ്യധാരയില്‍നിന്നു പിന്മടങ്ങേണ്ടിവന്നത്. തന്റെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ചുള്ള സമൂഹത്തില്‍ മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും സഹവര്‍ത്തിത്വത്തോടെ കഴിയുന്നതായി പൊക്കുടന്‍ പറയുന്നു. കറുപ്പ് ചുവപ്പ് പച്ച എന്ന പുസ്തകം പൊക്കുടനെ സമഗ്രമായി വിലയിരുത്തുന്നു. പക്ഷെ, ഇതിലെ ചില കൂരമ്പുകള്‍ കൊള്ളേണ്ടിടത്തുതന്നെ കൊള്ളുന്നതായി നാം മനസ്സിലാക്കുന്നു. പൊക്കുടന്‍ പച്ചയെ പുനഃസ്ഥാപിച്ച പച്ചമനുഷ്യനാണ്. വര്‍ണവെറിയുടേയോ ദലിതസ്വത്വത്തിന്റെയോ സവര്‍ണാധിപത്യ രാഷ്ട്രീയത്തേയോ പറ്റി അദ്ദേഹം വ്യാകുലനാകാതെ തന്റെ നിഷ്‌കാമ കര്‍മ്മമുഷ്ഠിക്കുന്ന പൊക്കുടന്‍ ഭാവിയിലേക്കുള്ള ഒരു രാഷ്ട്രീയം രചിക്കുന്നുണ്ട്. അടുത്ത തലമുറക്കുവേണ്ടി സമ്മാനിക്കാന്‍ നമുക്കീ മണ്ണല്ലേയുള്ളൂ എന്ന അദ്ദേഹത്തിന്റെ അഭിപ്രായം അടിവരയിടുന്നത് അനുഭവാത്മകമായ ഒരു ഹരിതരാഷ്ട്രീയമാണ്. അത് പ്രസംഗവേദിയിലെ വാഗ്ജാലമല്ല; കണ്ടല്‍പ്പച്ചകളുടെ ഹരിതയാഥാര്‍ത്ഥ്യങ്ങളാണ്. നമ്മുടെ പാരിസ്ഥിതിക ദലിത രാഷ്ട്രീയ പഠനങ്ങളില്‍ ഒഴിവാക്കാനാവാത്ത ഒരു പുസ്തകമാണിത്.

*******

'വിദ്യാരംഗം' മാസികയുടെ 2014 ഏപ്രില്‍ ലക്കത്തിലാണ് ഈ ലേഖനമുള്ളത്.

2014, ജൂലൈ 24, വ്യാഴാഴ്‌ച

അഭിമുഖം : എന്റെ ആയുധം സിനിമയാണ് - ഡോ. ബിജു/അഭി തുമ്പൂര്‍


സമൂഹത്തെ സ്വാധീനിക്കാന്‍ ശേഷിയുള്ള മാധ്യമം എന്ന നിലയില്‍ നമ്മുടെ മലയാള സിനിമയുടെ ഇപ്പോഴത്തെ നില പ്രതീക്ഷാപരമാണോ?

അല്ല; സീരിയസ്സായിട്ടുള്ള വിഷയങ്ങള്‍ വളരെ അപൂര്‍വ്വമായേ കാണാറുള്ളൂ. ഗൗരവമുള്ള വിഷയങ്ങളെ അഡ്രസ്സു ചെയ്യാനോ സാമൂഹ്യപ്രസക്തമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനോ കലാപരമായി അവതരിപ്പിക്കാനോ മലയാള സിനിമ തയ്യാറാകുന്നില്ല. ഉണ്ടെങ്കില്‍ തന്നെ വളരെ കുറവാണത്. 

ബഹുഭൂരിപക്ഷം വരുന്ന മനുഷ്യരുടെ ജീവിതപ്രശ്‌നങ്ങളേയും വിഷയങ്ങളേയും മലയാള സിനിമ അഭിസംബോധനചെയ്യാറില്ല എന്നല്ലേ?

ഇല്ല, ചെയ്യാറില്ല. ഈ പറഞ്ഞതുപോലെ വിനോദം എന്ന നിലയില്‍ മാത്രമാണ് പലപ്പോഴും സിനിമ. 

കാതലായ സിനിമകള്‍ ഉണ്ടായാല്‍ അത് സ്വീകരിക്കാനുള്ള ഒരു മനസ്സ് മലയാള പ്രേക്ഷകര്‍ക്ക്ഉണ്ടോ?

ഇത്തരം സിനിമകള്‍ക്ക് തിയേറ്ററുകള്‍ കിട്ടുക വലിയ ബുദ്ധിമുട്ടാണ്. തിയേറ്ററുകള്‍ വഴി അവ പ്രേക്ഷകരിലേക്കെത്തുവാന്‍ വലിയ തടസ്സം ഉണ്ടാകു ന്നുണ്ട്. മറ്റു ഭാഷകളില്‍ കിട്ടുന്ന പോലെ സ്വീകാര്യതയും അംഗീകാരവും ഇത്തരം സിനിമകള്‍ക്ക് കേരളത്തില്‍ പൊതുവെ ലഭിക്കാറില്ല. 

സിനിമയെക്കുറിച്ചുള്ള സങ്കല്‍പം എന്താണ്?

സിനിമ വളരെ ശക്തമായൊരു ആയുധമാണ്. വിഷയങ്ങളോട് പ്രതികരിക്കാനും പ്രശ്‌നങ്ങളെ ഫോക്കസ് ചെയ്യാനും പറ്റിയ മാധ്യമമാണ്. അതിനെ ഉപയോഗിക്കേണ്ടത് ആ ഒരു തരത്തില്‍ തന്നെയാവണം. എനിക്ക് പ്രതികരിക്കണം എന്ന് തോന്നുന്ന വിഷയങ്ങളിലാണ് ഞാന്‍ സിനിമയെടുക്കുന്നത്. 

ചെയ്തുകഴിഞ്ഞ സിനിമകളിലെല്ലാം സ്വന്തം നിലപാട് വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ... അതില്‍ സംതൃപ്തി തോന്നിയിട്ടുണ്ടോ?

എനിക്ക് ഇഷ്ടപ്പെടുന്ന സിനിമകളാണ് ഞാന്‍ എടുക്കുന്നത്. പ്രേക്ഷകനെ മുന്നില്‍ കണ്ടല്ല ഞാന്‍ സിനിമയെടുക്കുന്നത്. പ്രേക്ഷകര്‍ക്ക് മാകുമോ ഇല്ലയോ എന്ന കണ്‍ഫൂഷനൊന്നും ഉണ്ടാകാറില്ല. നമുക്ക് പൂര്‍ണ്ണമായും ഇഷ്ടപ്പെടുന്നില്ലെങ്കില്‍ വേറെ ആര്‍ക്കാണ് ഇഷ്ടപ്പെടുക. 

സിനിമയുടെ സാമ്പത്തിക വിജയത്തെക്കുറിച്ച് ആലോചിക്കേണ്ടതായും ആശങ്കപ്പെടേണ്ടതായും വന്നിട്ടുണ്ടോ?

തുടക്കസമയങ്ങളിലാണ് സാമ്പത്തികം പ്രശ്‌നമായിരുന്നത്. പിന്നീട് ഇന്ത്യക്കു പുറത്തുള്ള ഫെസ്റ്റിവലുകളിലൊക്കെ ഈ സിനിമകള്‍ക്ക് സ്ഥിരമായൊരു മാര്‍ക്കറ്റ് ഉള്ളതുകൊണ്ട് ഇപ്പോള്‍ അത്തരം സാമ്പത്തിക വിഷയങ്ങളില്‍ ഒരു കോംപ്രമൈസിനെപ്പറ്റി ആലോചിക്കേണ്ട കാര്യമില്ല. നമുക്കിഷ്ടപ്പെട്ട സിനിമ ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടാകുന്നുണ്ട്. നല്ല നിര്‍മ്മാതാക്കളും നമുക്കൊപ്പം നില്‍ക്കുന്നുണ്ട്. 

പാര്‍ശ്വവത്കരിക്കപ്പെടുന്നവരെക്കുറിച്ച് സിനിമയെടുക്കുന്ന സംവിധായകന്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നത് എന്തുകൊണ്ടാവാം?


അത് കേരളത്തില്‍ മാത്രം സംഭവിക്കുന്ന കാര്യമാണ്. ഏതു മേഖലയിലായാലും ഇവിടെ ഇത്തരമൊരു പാര്‍ശ്വവത്കരണമുണ്ട്. പാര്‍ശ്വവത്കരിക്കപ്പെട്ടവരെ കേരളം എപ്പോഴും ആ തരത്തില്‍ത്തന്നെയാണ് കാണുന്നത്.കേരളത്തില്‍ തേുകലയായാലും അതിന്റെ ക്വാളിററിയെപ്പററിയല്ല മററു വ്യക്തിപരമായ ഘടകങ്ങളെയാണ് പരിഗണിക്കപ്പെടാറുണ്ട്. പ്രത്യേകിച്ച് മലയാള സിനിമയില്‍. എന്നാല്‍ ദേശീയതലത്തിലും അന്തര്‍ദ്ദേശീയതലത്തിലും ഇത്തരം വിഷയങ്ങളില്ല. നമ്മള്‍ ഉണ്ടാക്കിവച്ചിരിക്കുന്ന കല എന്താണ്, അതിന്റെ ക്വാളിററി എന്താണ് എന്നാണവര്‍ നോക്കുന്നത്. അയാളുടെ ബാഗ്രൗണ്ട് എന്താണെന്നുള്ളതൊന്നും അവര്‍ക്ക് പ്രശ്‌നമല്ല. ക്വാളിററി ഉണ്ടെങ്കില്‍ അവരത് അംഗീകരിക്കും.

കലാരംഗം ഇപ്പോഴും സവര്‍ണ്ണാധിപത്യ ജീര്‍ണ്ണതകള്‍ പേറുന്നുണ്ടോ... സിനിമയുടെ ലോകത്ത് അതിന്റെ ആഴവും പരപ്പും എത്രയാണ്... നേരിട്ട് അനുഭവിച്ചറിയുന്ന ആള്‍ എന്ന അര്‍ത്ഥത്തില്‍ ? 


അഭി തുമ്പൂര്‍ 
ഇവിടെ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ സവര്‍ണ്ണ വിഷയങ്ങളാണ്. നമ്മുടെ ഭൂരിപക്ഷ സിനിമകളുടെ പേരുകള്‍ തന്നെ ശ്രദ്ധിച്ചാല്‍ അറിയാം. പൂര്‍ണ്ണമായും സവര്‍ണ്ണവത്കരിക്ക പ്പെട്ടതാണ് ഇവിടത്തെ സിനിമകള്‍. അല്ലാതെ സാധാരണക്കാരന്റെ വിഷയങ്ങളില്‍ അത് ഇറങ്ങിച്ചെല്ലാറില്ല. ഒരു ഫ്യൂഡല്‍ മനോഭാവം സിനിമകളിലുണ്ട്. 

നിലപാടുകളുള്ള സിനിമകളെടുക്കാന്‍ ഊര്‍ജ്ജം ലഭിക്കുന്നത് സ്വന്തം അനുഭവങ്ങളില്‍ നിന്നാണോ അതോ സാമൂഹ്യപ്രശ്‌നങ്ങളെ പഠിക്കുന്നതില്‍ നിന്നാണോ?

അത് സമൂഹത്തില്‍ നിന്നുള്ള പഠനങ്ങളില്‍ നിന്നാണ്. നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വാര്‍ത്തകളില്‍ നിന്നോ യാത്രകളില്‍ നിന്നുള്ള അനുഭവങ്ങളില്‍ നിന്നോ ഒക്കെയാണ് സിനിമകള്‍ ഉണ്ടാകുന്നത്. 

സിനിമയാണ് തന്റെ മാധ്യമം എന്ന് തോന്നാന്‍ തുടങ്ങിയത് എന്നു മുതലാണ് ?

സ്വജനങ്ങളുടെ മുഖപത്രംഅടിച്ചമര്‍ത്തപ്പെട്ടവരുടെ വേറിട്ടശബ്ദം - പി കെ അനില്‍കുമാര്‍
പി കെ അനില്‍കുമാര്‍ 
1983 മുതലുളള വര്‍ഷങ്ങളിലെ ചില പഴയ സ്വജനമിത്രം മാസികകള്‍ ഈയിടെ കാണുവാനും വായിക്കുവാനും കഴിഞ്ഞു. അവ അതിഗംഭീരമായിരിക്കുന്നു! ഈ പ്രസിദ്ധീകരണത്തിന്റെ മുന്‍കാല സാരഥികളായിരുന്ന മണ്‍മറഞ്ഞുപോയവരും അല്ലാത്തവരുമായ സര്‍വ്വശ്രീ. ബി.ആര്‍. കേശവന്‍, ടി.ആര്‍.കുമാരന്‍ വൈദ്യര്‍, സി.കെ.കൃഷ്ണന്‍ മാസ്റ്റര്‍, എം.പി.രാമന്‍, സി.കെ.കുമാരന്‍, എം.ഐ.കൃഷ്ണന്‍കുട്ടി, സി.ആര്‍.ഗോവിന്ദന്‍, കെ.കെ.അച്യുതന്‍,
പ്രൊഫ.കെ.ബാലകൃഷ്ണന്‍, ഡോ.വി.എ.രാമചന്ദ്രന്‍, പി.പി.രവീന്ദ്രന്‍ എന്നിങ്ങനെ ഒരുപാടുപേരുടെ സ്വപ്നങ്ങളും വിയര്‍പ്പുതുള്ളികളും പുരണ്ട ആ കോപ്പികള്‍ നമ്മളോട് പലതും പറയാതെപറയുന്നതായി തോന്നി. ആ പഴയ ലക്കങ്ങളുടെ മുഖച്ചിത്രങ്ങളില്‍ സ്ഥിരമായി ആലേഖനം ചെയ്തിരുന്ന 'The voice & views of SC/ST communities' എന്ന തലക്കെട്ട് നമ്മെ ഏറെ ചിന്തിപ്പിക്കുന്ന ഒന്നാണ്. വേലന്‍-മണ്ണാന്‍ അവാന്തരവിഭാഗ സംഘടനയുടെ മുഖപത്രമായിട്ടുകൂടി കേവലമായ സ്വാര്‍ത്ഥതകള്‍ക്കോ ഇടുങ്ങിയ ജാതിചിന്തകള്‍ക്കോ വശംവദമാകാതെ അത് ഇവിടത്തെ മുഴുവന്‍ അധ:സ്ഥിതജന വിഭാഗങ്ങളുടേയും ശബ്ദത്തേയും കാഴ്ചപ്പാടുകളേയും പ്രതിനിധാനംചെയ്യാന്‍ ആഹ്വാനംചെയ്യുന്നു! കൂടാതെ അവയിലെ ഓരോ ലേഖനങ്ങളും സാഹിത്യസൃഷ്ടികളും ഉജ്ജ്വലമായ വിപ്ലവവീര്യങ്ങള്‍ സ്ഫുരിക്കുന്നവയുമായിരുന്നു. ആധുനികസാങ്കേതികവിദ്യകളും വിവരശേഖരണങ്ങളുടെ പുത്തന്‍സങ്കേതങ്ങളും കൈവിരല്‍ത്തുമ്പി ലുണ്ടായിരുന്നിട്ടുകൂടി ആ മഹദ്‌വ്യക്തിത്വങ്ങള്‍ കാരുണ്യത്തോടെ വച്ചുനീട്ടിയ സ്വജനമിത്രം എന്ന ആയുധത്തെ ഇന്ന് നാം എങ്ങിനെയാണ് ഉപയോഗപ്പെടുത്തുന്നത്? അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനമാര്‍ഗ്ഗങ്ങള്‍ ചര്‍ച്ചചെയ്യേണ്ട മാസിക ഒരുകാരണവശാലും ഭക്തിയുടെ ലഹരിമയക്കങ്ങളും പൈങ്കിളിസാഹിത്യത്തിന്റെ ഇക്കിളിപ്പെടുത്തലുകളും കാമ്പില്ലായ്മയുടെ അര്‍ത്ഥശൂന്യതകളും പേറരുതെന്നത് തര്‍ക്കമറ്റ സംഗതിയാണ്. 

തുടര്‍ച്ചയായി ഒരു അച്ചടിമാധ്യമം പ്രവര്‍ത്തിപ്പിക്കുവാന്‍ കേരളത്തിലെ പല പട്ടികവിഭാഗ സംഘടനകള്‍ക്കും സാധിക്കുന്നില്ലെന്നതുകൊണ്ടുതന്നെ അവരുടെയെല്ലാം അഥവാ എല്ലാ അധ:സ്ഥിതജനവിഭാഗങ്ങളുടേയും പക്ഷത്തു നില്‍ക്കുകയെന്നത് നമ്മുടെ കടമയാണ്. ലോകത്തിലെ തന്നെ മുഴുവന്‍ അടിച്ചമര്‍ത്തപ്പെട്ടവരുടേയും ഭാഗംപറയുന്ന ശക്തമായ നയസമീപനങ്ങ ളിലൂടെയാണ് ഇനി ഈ അച്ചടിമാധ്യമം മുന്നേറേണ്ടത്. പ്രഗത്ഭരായ ഒട്ടേറെ എഴുത്തുകാരേയും ചിന്തകരേയും നാം മാസികയിലൂടെ അടുത്തറിയുകയും അവരുടെ ചിന്താധാരകളുമായി നിരന്തരം സംവേദിക്കുകയും ചെയ്യേണ്ടതുണ്ട്. 'സാമുദായിക പരിഷ്‌കരണം'എന്ന സ്വജനസമുദായസഭയുടെ പ്രഥമ ആശയത്തിന് മുന്‍തൂക്കംനല്‍കി അത്തരം ആശയങ്ങളേയും അഭിലാഷങ്ങളേയും നിറവേറ്റുകയെന്നതും സ്വജനമിത്രംമാസികയുടെ ദൗത്യമാണ്. മേല്‍പറഞ്ഞ നമ്മുടെ ലക്ഷ്യസാക്ഷാത്കാരങ്ങള്‍ക്കുവേണ്ടി... ഒരു സാമൂഹ്യപരിവര്‍ത്തനത്തിന് നേതൃത്വംനല്‍കാന്‍... അക്ഷരങ്ങള്‍കൊണ്ട് സമരായുധങ്ങള്‍ തീര്‍ക്കാന്‍... മാസികാപ്രവര്‍ത്തകര്‍ക്ക് നിങ്ങളോരോരുത്തരുടേയും പൂര്‍ണ്ണമായ പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സമാന്തരമായ
മാധ്യമസംസ്‌കാരം രൂപപ്പെടുത്തുക


അവര്‍ണ്ണര്‍, അധ:സ്ഥിതര്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍, കീഴാളര്‍, ദലിതര്‍, അസ്പൃശ്യര്‍... എന്നിങ്ങനെയെല്ലാമാണ് ഈ നാടിന്റെ നേരവകാശികളായ ജനതയെ വിശേഷിപ്പിക്കുന്നത്. അങ്ങിനെയുള്ള നമ്മളെ പലപല ജാതികളാക്കി തിരിച്ചും തട്ടുകളാക്കി നിര്‍ത്തിയും പരസ്പരം പോരടിപ്പിച്ചും ചേരികളിലൊതുക്കിയും വിഭജിച്ചു ഭരിക്കാന്‍ ഇവിടത്തെ സവര്‍ണ്ണബുദ്ധികേന്ദ്രങ്ങള്‍ കാലങ്ങളായി ശ്രമിച്ചുവിജയിച്ചുകൊണ്ടിരിക്കുന്നു. സവര്‍ണ്ണപക്ഷ താല്‍പര്യങ്ങള്‍ക്കായി സ്വന്തം പക്ഷത്തുനിര്‍ത്താന്‍ അവര്‍ നേതൃത്വംകൊടുക്കുന്ന ഇവിടത്തെ എല്ലാ മത-സമുദായ-രാഷ്ട്രീയ പ്രസ്ഥാനങ്ങളും നിരന്തരമായി മത്സരിക്കുന്നുണ്ടെങ്കിലും നമ്മുടെ സ്വത്വത്തെ അംഗീകരിക്കാനോ സംരക്ഷിക്കാനോ സ്വതന്ത്രമാക്കാ നോ അവര്‍ തയ്യാറല്ല. അതുകൊണ്ടുതന്നെ സവര്‍ണ്ണാധിപത്യം നിലനില്‍ക്കുന്ന ഈ സമൂഹത്തിലെ എല്ലാ മേഖലകളിലും പ്രത്യേകിച്ച് വാര്‍ത്താമാധ്യമ മേഖലകളില്‍ അവര്‍ണ്ണജനതയുടെ വാര്‍ത്തകളും വീക്ഷണങ്ങളും നിരന്തരമായി തമസ്‌കരിക്ക പ്പെടുന്നു. അറിയാനും അറിയിക്കാനുമുള്ള സ്വാതന്ത്ര്യങ്ങള്‍ ഹനിക്കപ്പെടുന്നു. ഒരു മാധ്യമവും നമ്മുടെ വാര്‍ത്തകള്‍ വേണ്ടവിധം പരിഗണിക്കുന്നില്ലെന്ന കാര്യം കാലങ്ങളായുള്ള നമ്മുടെ സാമൂഹ്യ-സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നും അല്ലാതേയും നാം നേരിട്ടു മനസ്സിലാക്കിയിട്ടുള്ളതാണ്. പണവും പദവിയും അധികാരവും മാത്രമല്ല അതിലുപരി ജാതിയും ഇവിടെ നിരീക്ഷിക്കപ്പെടുകയും പരിഗണനാവിഷയ മാവുകയും ചെയ്യുന്നുണ്ടെന്നത് ഒരു പച്ചയായ യാഥാര്‍ത്ഥ്യമാണ്.ഇവിടെയാണ് 'സ്വന്തമായ പത്ര-ദൃശ്യ-മാധ്യമ സംവിധാനങ്ങള്‍' എന്ന ആശയത്തിന് പ്രസക്തിയേറുന്നത്. നമുക്കിടയില്‍ നിന്നും പുറത്തിറങ്ങുന്ന ആശയവിനിമയ മാധ്യമങ്ങളെ ഏകോപിപ്പിച്ച് ഈ സമൂഹത്തില്‍ സമാന്തരമായ ഒരു വാര്‍ത്താമാധ്യമ സംസ്‌കാരം സൃഷ്ടിച്ചെടുക്കുകയാണ് വേണ്ടത്. പാര്‍ശ്വവത്കരിക്ക പ്പെടുന്ന എല്ലാ ജാതി-സമുദായസംഘടനകളും സ്വന്തമായ പത്ര-ദൃശ്യ-മാധ്യമസംവിധാനങ്ങള്‍ തങ്ങളാല്‍ കഴിയാവുന്ന വിധം സൃഷ്ടിച്ചെടുക്കണം. വാര്‍ത്തകളും വിശേഷങ്ങളും ആശയങ്ങളും പരസ്പരം കൈമാറുകയും സംവദിക്കുകയും ചെയ്യുന്ന വിശാലമായ കാഴ്ചപ്പാടുകളുള്ള സൗഹൃദപരമായ ഒരു അന്തരീക്ഷം അതിലൂടെ രൂപപ്പെടണം. വിഭജിക്കപ്പെട്ടുകിടക്കുന്ന ഈ വിഭാഗത്തെ ഒരുമിപ്പിച്ച് ഒരു സമുദായമാക്കുവാനും രാഷ്ട്രീയ-സാമൂഹ്യശക്തിയാക്കുവാനും അത്തരമൊരു മുന്നേറ്റത്തിലൂടെ സാധ്യമാകും. ഇക്കാര്യത്തില്‍ വഴികാട്ടിയായി മുന്‍പേ നടക്കുവാനും നേതൃത്വപരമായ കടമകള്‍ നിര്‍വ്വഹിക്കു വാനും സ്വജനമിത്രത്തിനും നമുക്കോരോരുത്തര്‍ക്കും ധാര്‍മ്മിക മായ ഉത്തരവാദിത്വമുണ്ട്.

2014, ജൂലൈ 23, ബുധനാഴ്‌ച

കല്ലേലുരച്ച് തീപ്പൊരി ചിതറി ഒരു ജീവിതം


കണ്ടല്‍ കര്‍ഷകനായ കല്ലേന്‍ പൊക്കുടനെ കുറിച്ച്‌ ആനു കാലികങ്ങളില്‍ വന്ന ലേഖന ങ്ങളുടേയും സെമിനാര്‍ പ്രബന്ധ ങ്ങളുടേയും സമാ ഹാരമാണ്‌ "കറുപ്പ്‌ ചുവപ്പ്‌ പച്ച' എന്ന പുസ്‌തകം. ഗ്രീന്‍ ബുക്‌സ്‌, തൃശൂര്‍ പ്രസിദ്ധീ കരിച്ച പുസ്‌തകം  2013 ജൂലൈ 13ന്‌ കണ്ണൂര്‍ ഐഎംഎ ഹാളില്‍ വെച്ച്‌ കല്ലേന്‍ പൊക്കുട ന്റെ സാന്നിധ്യത്തില്‍, കഥാകൃത്ത്‌ ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവിന്‌ പ്രതി നല്‍കിക്കൊണ്ട്‌ തമിഴ്‌ എഴുത്തുകാരി മീന കന്തസാമി നിര്‍വഹി ച്ചു. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും പരിസ്‌ഥിതി പ്രവര്‍ത്തക രുടേയും പുസ്‌തക പ്രേമികളുടെയും നിറസാന്നിധ്യവും ചടങ്ങിനുണ്ടായിരന്നു. രൂപേഷ്‌ കുമാര്‍ സംവിധാനം ചെയ്‌ത "ഡോണ്ട്‌ ബി ഔര്‍ ഫാദേഴ്‌സ്‌' എന്ന ഡോക്യുമെന്റെറിയും തുടര്‍ന്ന്‌ പ്രദര്‍ശി പ്പിച്ചു.

എഴുത്തുകാരുടെ ലേഖനങ്ങളും കുറിപ്പുകളും കത്തുകളും എഡിറ്റ്‌ ചെയ്‌തത്‌ കെപി രവിയും ആനന്ദന്‍ പിയും ചേര്‍ന്നാണ്‌. ജി മധു സൂദനന്‍ ഐഎഎസ്‌ ന്റെതാണ്‌ അവതാരിക. സനല്‍ മോഹന്റെ കൃതിപഠനവുമുണ്ട്‌. രാജേഷ്‌ ചാലോടാണ്‌ കവര്‍ ഡിസൈന്‍ ചെയ്‌ത ത്‌. ഉള്‍ പേജുകളില്‍ പിവി ബീനയുടെ സ്‌കെച്ചു കളുമുണ്ട്‌. എഴുത്തു കാരെ കുറിച്ചുള്ള വിവരങ്ങള്‍ അവസാന താളുകളില്‍ ചേര്‍ത്തിട്ടുണ്ട്‌.

പുസ്‌തകത്തില്‍ കുറിച്ചിരിക്കുന്ന കെപി രവിയുടെയും ആനന്ദന്‍ പിയുടെയും മുഖവുര മുഴുവനായും പകര്‍ത്തുന്നു.

മെരുങ്ങായ്‌മയുടെ വ്യക്തി ചരിത്രവും പ്രത്യയ
ശാസ്‌ത്രവും.

കാണുന്നില്ലോരക്ഷരവും എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ടനേകവംശത്തിന്‍ ചരിത്രങ്ങള്‍
---പൊയ്‌കയില്‍ അപ്പച്ചന്‍.

അടിമാനുഭവം ഒരു ചരിത്രസത്യമാണ്‌. ജ്ഞാനത്തിന്റെയും അനുഭവത്തിന്റെയും സ്വതന്ത്ര ആവിഷ്‌കാരത്തില്‍ നിന്നും വലിയ വിഭാഗം ജനതയെ അത്‌ തടഞ്ഞിട്ടു. മേലടരുകളുടെ അധീശ യുക്തി കൊണ്ട്‌ അടിമകളായ മനുഷ്യരുടെ അറിവും അനുഭവങ്ങളും സമരസാന്നിധ്യങ്ങളും അവര്‍ നിര്‍വഹിച്ചു കൊണ്ടിരുന്നു. ഈ സന്നിഗ്‌ധതകളെ മുറിച്ചു കടുകൊണ്ടാണ്‌ പൊയ്‌കയില്‍ അപ്പച്ചനും ജോണ്‍ ജോസഫ്‌ പാമ്പാടിയും അയ്യന്‍കാളിയും കല്ലറ സുകുമാരനും സ്വയം പാഠമായി മാറിയത്‌. സമാനതകളില്ലാത്ത ഈ സമരധാരയുടെ തുടര്‍ച്ചയും വളര്‍ച്ചയും തെളിയുന്ന ഒരാളുടെ ജീവിതവും ഇടപെടലു കളുമാണ്‌ ഈ പുസ്‌തകം പലവിധത്തില്‍ പറയാന്‍ ശ്രമിക്കുന്നത്‌.

ബൗദ്ധരാഷ്ട്രീയത്തിന്റെ പ്രതിബോധവും ഫൂലെ ചിന്തയുടെ നീതിബോധ്യങ്ങളും പരിസ്ഥിതിയുടെ കീഴാള ജാഗ്രതയും കല്ലേന്‍ പൊക്കുടന്‍ എന്ന പോരിന്റെ പേരിനെ കനമുള്ള ജൈവ പാഠമാക്കുന്നു. അനുഭവങ്ങളില്‍ വേരുകളാഴ്‌തി ആര്‍ജിക്കുതും ആവിഷ്‌കരി ക്കുതുമായ ജ്ഞാനത്തിന്റെ ക്രിസ്റ്റല്‍ വ്യഗ്രത പുതിയ കാലം അകപ്പെട്ടുപോയ നിശ്ചലതകളെ ഭേദിക്കുന്നു. അത്‌ ജനാധിപത്യത്തിന്റെ പുതിയ മാനങ്ങളിലേക്ക്‌ വഴിതുറക്കുന്നു. പരിസ്ഥിതി വിവേകത്തിന്‌ നിരക്കാത്തതും കീഴാള വിരുദ്ധവുമായ നടപ്പു ശീലങ്ങള്‍ അലിഞ്ഞു ചേര്‍ന്നതാണ്‌ നമ്മുടെ സാംസ്‌കാരിക ജീവിതം. നീര്‍ത്തട ബോധരൂപീകരണത്തിന്റെയും കണ്ടല്‍ ആവാസ പുനര്‍നിര്‍മ്മിതിയുടെയും സാഹസിക ശ്രമങ്ങല്‍ പൊക്കുടന്റെ വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഉണ്ടാക്കിയ സംഘര്‍ഷങ്ങള്‍ വലുതാണ്‌. അതിന്റെ സാമൂഹികാന്വേഷണ സാധ്യ തകളും പ്രതിരോധങ്ങളും ഏറിയും കുറഞ്ഞും ഈ പുസ്‌തകം ഏറ്റുവാങ്ങുന്നു. നീര്‍ത്തട പരിരക്ഷയെ കുറിച്ചുള്ള പൊതുസമൂഹ ത്തിന്റെ അജ്ഞത, സാമൂഹികാനുഭവങ്ങളെ രാഷ്ട്രീയമായി തിരി ച്ചറിയാത്ത സാമുദായികാവസ്ഥ, സമുദായത്തെ ചുറ്റിപ്പറ്റിയുള്ള സംഘടിത രാഷ്ട്രീയക്കാരുടെ ഒളിച്ചുകളിയും സൂത്രങ്ങളുമെല്ലാം പൊക്കുടന്റെ വെല്ലുവിളികളായിരുന്നു.

സ്വന്തം ഗ്രാമത്തിന്റെ പുഴയോരത്ത്‌ പൊക്കുടന്‍ നട്ടുവളര്‍ത്തിയ പതിനായിരക്കണക്കിന്‌ ചെടികള്‍ ലോകം ശ്രദ്ധിച്ച പരിസ്ഥതി പുനര്‍ നിര്‍മ്മാണ ശ്രമമായി വിലയിരുത്തപ്പെട്ടു. അതിനെ ആ ഗ്രാമം വെട്ടിനശിപ്പിച്ചത്‌ ഒരുതരം ഉന്മാദത്തോടെയായിരുന്നു. പത്രവാര്‍ത്ത യില്‍ കവിഞ്ഞ ഒരു പ്രതികരണവും അതിന്‌ ഉണ്ടായില്ല. സംഘടിത രാഷ്ട്രീയത്തിന്റെ അര്‍ത്ഥവത്തായ നിശ്ശബ്ദതയോട്‌ പരിസ്ഥിതിയുടെ കേവലവാദവും ആക്ടിവിസത്തിന്റെ വര്‍ണപക്ഷവും ഒട്ടിനിന്നു. അക്കാദമികമോ ജാതീയമോ ആയ വരേണ്യത അവകാശപ്പെടാനി ല്ലാത്ത ഒരാള്‍ സ്വന്തം ജ്ഞാനത്തെയും അനുഭവത്തെയും മുന്‍നിര്‍ത്തി കര്‍തൃത്വത്തിലേക്ക്‌ നടന്നുകയറേണ്ടതി ല്ലെന്ന വരേണ്യ ശാസനയായി രുന്നു അത്‌. അതിന്റെ പിണിയാളുകളായി സമുദായം തന്നെ കുപ്പായ മിട്ടു. ഈ വൈരുധ്യം ഏല്‍പ്പിച്ച ആഘാതം പ്രകൃതിയുടെ താളം നെഞ്ചി ലേറ്റിയ ആ മനുഷ്യനെ വിഭ്രാന്തിയിലേക്കും വിഷാദത്തിലേക്കും തള്ളിയിട്ടു.

മീന കന്തസാമി ,പൊക്കുടന്‍
 പരിസ്ഥിതി രാഷ്ട്രീയത്തിന്റെ വാര്‍പ്പ്‌ രീതി, മതേതരത്വത്തിന്റെ മതാത്മക രഹസ്യങ്ങള്‍, ദേശീയതയുടെ ഏക ശിലാത്മക കല്‍പ്പനകള്‍ എന്നിവ സ്വന്തം ജ്ഞാനബോധ്യം കൊണ്ട്‌ നിര്‍വചിക്കാനും പുനര്‍വിന്യസിക്കാനു മുള്ള പൊക്കുടന്റെ ശ്രമങ്ങള്‍ പലപ്പോഴും ജ്ഞാനനിര്‍മ്മിതിയുടെ പുതിയ ആഗോള അന്വേഷണമാനങ്ങളോട്‌ ഇണങ്ങുന്നതായി കാണാം. പൂര്‍ണ മനുഷ്യനായിരിക്കാനുള്ള അവകാശത്തെ അത്‌ ഓര്‍മ്മപ്പെടുത്തുന്നു. ഇന്ത്യന്‍ അവസ്ഥയില്‍ ആധുനികത സൃഷ്ടിച്ച വൈരുധ്യങ്ങളെയും വിവേചനങ്ങളെയും വ്യക്തമാക്കുകയും സ്വന്തം അന്വേഷണങ്ങളിലൂടെയും ഇടപെടലുകളിലൂടെയും പരിഹാരം തേടുകയുമാണ്‌ ഡോ.ബിആര്‍ അംബേഡ്‌കര്‍ ചെയ്‌തത്‌. ഓരോ മനുഷ്യനും ലഭിക്കേണ്ടുന്ന സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടിയുള്ള പ്രഖ്യാപനം കൂടിയായിരുന്നു അത്‌. പിന്നീട്‌ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ദര്‍ശനങ്ങളായി രൂപപ്പെട്ടതും ഈ അന്വേഷണങ്ങളായിരുന്നു. സാമാന്യ ജനതയുടെ രാഷ്ട്രീയാവബോധ ത്തിലേക്ക്‌ ഈ വ്യവഹാരങ്ങളെ സിവേശിപ്പിക്കുതിന്റെ മാതൃകയായി പൊക്കുടന്റെ പ്രവര്‍ത്തനങ്ങളെ കാണുവാന്‍ കഴിയും. ജാതി, മതം, മുഖ്യധാരയുടെ രാഷ്ട്രീയ നില, പരിസ്ഥിതി രാഷ്ട്രീയം, വികസന സങ്കല്‍പ്പം എിവയെ വിശകലനം ചെയ്യുന്നിടത്താണ്‌ കൃത്യതയുള്ള പരിസ്ഥിതി/ദളിത്‌ രാഷ്ട്രീയമാനം കൈവരിക്കുന്ന ഒന്നായി പൊക്കുട ന്റെ ഇടപെടലുകള്‍ മാറുന്നത്‌. ചരിത്രപരമായി ഇതൊരു യാദൃശ്ചി കതയല്ല. പീഡനാത്മകമായ ഭൂതകാലത്തെ ചില യുക്തിവിചാരത്തി ലൂടെ കടത്തിവിട്ടുകൊണ്ട്‌ പൊക്കുടന്‍ സൃഷ്ടിക്കുന്ന പ്രത്യയശാസ്‌ത്ര പരമായ പൊളിച്ചെഴുത്ത്‌ സാമൂഹിക അന്വേഷണങ്ങളില്‍ രീതി ശാസ്‌ത്രപരമായി പ്രധാനപ്പെ`ട്ടതാണെന്ന്‌ ഞങ്ങള്‍ കരുതുന്നു. 

 ബലിഷ്‌ഠമാക്കേണ്ടുന്ന പുതിയ ജനാധിപത്യ പ്രക്രിയയും പ്രയോഗവും കൊതിക്കുവര്‍ക്കായി സംവാദത്തിനു വേണ്ടി സമാഹരിച്ചവയാണ്‌ ഈ പുസ്‌തകത്തിലെ പഠനങ്ങളും ഫീച്ചറുകളും അഭിമുഖലേഖനങ്ങളും. ഗവേഷണത്തിന്റെ ലക്ഷ്യങ്ങള്‍ക്കപ്പുറം ഇവയുടെ ചരിത്ര -പാഠവല്‍ക്ക രണത്തിന്റെ മൂല്യം ഞങ്ങളെ പ്രചോദിപ്പിച്ചിട്ടുണ്ട്‌.

പ്രാദേശികമായി രൂപപ്പെടുന്ന ദളിത്‌ അനുഭവാധിഷ്ടിത അറിവ്‌ അധികാരത്തിന്റെ രീതിശാസ്‌ത്ര സാധ്യതകള്‍, സാമൂഹികമായി അതുയര്‍ത്തുന്ന വിമോചനാത്മകത, പ്രകൃതി ദര്‍ശനത്തിന്റെ കീഴാള വ്യവഹാരമാതൃക, അതിന്റെ മതേതര മാനവികത, അടിത്തറ എന്നിവ ഈ പുസ്‌തകത്തിന്റെ പ്രശ്‌ന മണ്ഡലങ്ങളാണ്‌.

യഥാര്‍ത്ഥ ജ്ഞാനോദയത്തിന്റെ യുക്തിയും ദേശവികസനത്തെ സംബന്ധിച്ച സങ്കല്‍പ്പങ്ങളും രൂപപ്പെടേണ്ടത്‌ അടിത്തട്ടിലെ മനുഷ്യരുടെ ഭാവനയിലൂടെയാണെ അഭിപ്രായം കാലികമായി അടയാളപ്പെടുത്താന്‍ ഈ പുസ്‌തകത്തിന്‌ കഴിയുമെന്ന്‌ ഞങ്ങള്‍ കരുതുന്നു.

രണ്ട്‌ പതിറ്റാണ്ടിലധികമായി കേരളത്തിന്‌ അകത്തും പുറത്തും വെളിച്ചം കണ്ടവയാണ്‌ ഈ പുസ്‌തകത്തിന്റെ ഉള്ളടക്കത്തില്‍ പലതും. പല കലാശാലകളിലായി അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളും ഉള്‍പ്പെടുന്നു. പുസ്‌തക ലക്ഷ്യത്തിലേക്കായി അത്‌ സമാഹരിക്കുതിന്‌ സഹായിച്ച സുഹൃത്തുക്കള്‍, പ്രസിദ്ധീകരിക്കുതിന്‌ സമ്മതം തന്ന എഴുത്തുകാര്‍, ഫീച്ചറുകള്‍ വിവര്‍ത്തനം ചെയ്‌ത്‌ സാഹായിച്ച പ്രിയപ്പെട്ട കൂട്ടുകാര്‍ അശോകന്‍, ടി രവികൃഷ്‌ണന്‍, അനീസ കെപി, അതീഫ്‌ എ, തുഷാര ഖന്ന എ, ബിന്‍സി മരിയ, ഔദ്യോഗിക തിരക്കിനിടയിലും മുന്‍വിധികളില്ലാതെ പുസ്‌തകത്തിന്‌ ആധികാരികമായ അവതരണ ലേഖനം എഴുതി തന്ന ജി മധുസൂദനന്‍ സാര്‍, സൂക്ഷ്‌മവും സമഗ്രവുമായ പഠനം തന്ന്‌ പുസ്‌തകത്തെ സമ്പമാക്കിയ സനല്‍ മോഹന്‍ സാര്‍, ചിത്രങ്ങള്‍ പുസ്‌തകത്തില്‍ ചേര്‍ക്കാന്‍ അനുമതി തന്ന പിവി ബീന, ഭാഗ്യനാഥന്‍, ഇത്തരമൊരു പുസ്‌തകത്തിന്റെ അക്കാദമിക മൂല്യം തിരിച്ചറിഞ്ഞ്‌ പ്രസിദ്ധീകരണത്തിന്‌ തയ്യാറായ തൃശൂര്‍ ഗ്രീന്‍ ബുക്‌സ്‌ ഡെിറ്റര്‍ സ്‌നേഹലത, മാനേജിങ്‌ എഡിറ്റര്‍ കൃഷ്‌ണദാസ്‌ എിവരേടുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

2014, ജൂലൈ 22, ചൊവ്വാഴ്ച

ക്രിസ്തുവിന്റെ അനുകരണത്തിന് മലയാള പരിഭാഷ.

പഴന്താളുകള്‍

സാനന്ദരാജ്.


വിഖ്യാതനായ തോമസ് കെമ്പിസിന്റെ 'ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ്' എന്ന കൃതിക്ക് മലയാളത്തില്‍ പിഭാഷയുണ്ടായിട്ടുണ്ട്. സി.കെ.ആനന്ദന്‍ പരിഭാഷപ്പെടുത്തിയ ഈ കൃതി 1981-ല്‍ ആലപ്പുഴയിലെ പ്രകാശം പബ്ലിക്കേഷന്‍സാണ് പുറത്തിറക്കിയത്.ആ കൃതിയെ മുന്‍നിര്‍ത്തി സാനന്ദരാജ് എഴുതിയ കുറിപ്പാണിത്.

ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ് എന്ന ഹൃദയസ്പര്‍ശിയായ ആത്മീയ ഗ്രന്ഥത്തിന്റെ രചയിതാവ് തോമസ് കെമ്പിസ് പറയുന്നു:
'പലേടങ്ങളിലും ഞാന്‍ വിശ്രമം തേടിയിരുന്നു.എന്നാല്‍ എന്റെ മുറിയുടെ ഏകാന്തതയില്‍ ഒരു പുസ്തകവുമായി കഴിഞ്ഞിരുന്നപ്പോള്‍ മാത്രമാണ്,ഞാന്‍ ആശിച്ച വിശ്രമം ലഭിച്ചിരുന്നത്'

ധ്യാനവും വായനയും സമാന സ്വഭാവമുള്ള രണ്ട് പ്രക്രിയകളാണ്.ധ്യാനത്തിനു വിരുദ്ധമാണ് വായന എന്നു തോന്നുന്ന നിമിഷം,വായന മതിയാക്കുകയാണ് ഉത്തമം.എല്ലാ വിധത്തിലുമുള്ള വായനയും ഒറ്റയടിക്ക് ഉപേക്ഷിക്കുക.

എന്നാല്‍ ആദ്യകാലത്ത് അതായത്,ചിട്ടയായും ക്രമമായും ധ്യാനം ആരംഭിക്കും മുമ്പ്,വായന തീര്‍ച്ചയായും പ്രയോജനം ചെയ്യും.വായനക്ക് പകരമായി ധ്യാനത്തേയോ ധ്യാനത്തിനു പകരമായി വായനയേയോ കാണാതിരിക്കുക.വായന കൂടുന്തോറും ക്ഷീണം വര്‍ധിക്കുന്നു;ഊര്‍ജം നഷ്ടമാകുന്നു.ധ്യാനിക്കാനുള്ള ആസക്തി കുറയുന്നു.എത്രതന്നെ വായിച്ചാലും വായനക്ക് അറുതിവരുന്നില്ല എന്ന് അനുഭവത്തില്‍ നിന്നും അറിയാം.വായനകൊണ്ട് ചിന്തയും ബുദ്ധിയും കാടുകയറിയ അനുഭവം ഉണ്ടാകുമ്പോള്‍ ധ്യാനം തീരെ അസാധ്യമായി അനുഭവപ്പെട്ടേക്കാം.പൊതുവേ പറഞ്ഞാല്‍ വായനയുടെ അന്ത്യം ധ്യാനത്തിന്റെ തുടക്കമായി ഭവിക്കുകയാണ് ചെയ്യുന്നത്.

എന്നിരിക്കിലും വായനക്കും ധ്യാനത്തിനും ഒരു പ്രത്യേക തലത്തില്‍ സാധര്‍മ്മ്യം കണ്ടെത്താനാവും.വായന നേരംപോക്കെന്ന നിലവിട്ട് അന്വേഷണം തന്നെയാകുമ്പോള്‍ അത് ധ്യാനവുമായി സമാനസ്വഭാവം കൈവരിക്കുന്നു.അത്തരം വ്യക്തികള്‍ക്ക് വായനയിലൂടെ തന്നെ ധ്യാനം പൂര്‍ത്തിയാക്കാവുന്നതേയുള്ളൂ.ധ്യനത്തിന്റെ ചിട്ടവട്ടങ്ങള്‍ വായനയില്‍ അപ്രസക്തമാകുന്നു.ഒരു യോഗി അനേകകൊല്ലം കൊണ്ട് ഒരു പക്ഷേ,അനേകജന്മംകൊണ്ട് ധ്യാനത്തിലൂടെ നേടിയെടുക്കുന്ന ആത്മീയോര്‍ജം ഒരു വായനക്കാരന് കുറഞ്ഞകോല്ലം കൊണ്ട് ഈ ജന്മത്തില്‍ തന്നെ നേടിയെടുക്കുവാന്‍ സാധിക്കുമെന്നു സാരം.അതിനാല്‍ വര്‍ത്തമാനകാലത്തില്‍ വായനക്ക് ധ്യാനത്തേക്കാള്‍ പ്രാധാന്യവും പ്രസക്തിയും കൈവന്നിരിക്കുന്നു.ഏകാന്തതയും നിശബ്ദതതയുമാണല്ലോ ധ്യാനത്തിനുവേണ്ട മിനിമം സൗകര്യങ്ങള്‍.വായനക്കും ഇവ കൂടിയേ തീരൂ.ധ്യാനമായാലും വായനയായാലും ടീം വര്‍ക്ക് അല്ലെന്നു സാരം.വായന ശ്വാസോച്ഛ്വാസംപോലെ നിരന്തരവും സ്വഛന്തവുമാകുമ്പോള്‍ ധ്യാനത്തിന്റെ പരമലക്ഷ്യമായി കരുതപ്പെടുന്ന ആത്മസാക്ഷാത്കാരം സംഭവിച്ചില്ലങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ.ഇന്നത്തേക്ക് അഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് 'ക്രിസ്ത്യനുകരണം'എഴുതപ്പെട്ടത്.6000 പതിപ്പുകള്‍ ഈ പുസ്തകത്തിനുണ്ടായിട്ടുണ്ട്.ലത്തീന്‍ ഭാഷയില്‍ എഴുതപ്പെട്ട ഈ കൃതിക്ക് മലയാളം ഉള്‍പ്പെടെ 500 ല്‍ അധികം ഭാഷകളില്‍ വിവര്‍ത്തനങ്ങളുണ്ടായിട്ടുണ്ട്.മലയാളത്തില്‍ ഗദ്യത്തിലും പദ്യത്തിലുമായി പലവിവര്‍ത്തനങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്.ഈ കൃതിയുടെ അനന്യലബ്ധമായ വശീകരണശക്തിയുടെ രഹസ്യെന്താണ്?


സമാധാനം എന്നു കേള്‍ക്കുമ്പോള്‍ ലോകസമാധാനത്തെക്കുറിച്ചാണ് ഏവരും ഓര്‍ക്കുന്നത്.ഇതങ്ങോട്ട് യഥാര്‍ത്ഥമാകുന്നില്ലെന്നു മാത്രമല്ല ദിവസം ചെല്ലുന്തോറും ലോകത്ത് അസമാധാനം വര്‍ധിച്ചുവരുന്നതായാണ് അനുഭവം.

എന്നാല്‍ ഏതൊരു വ്യക്തിയിലും ഒരു ആന്തരിക ലോകമുണ്ട്.ഈ ആന്തരിക ലോകത്തില്‍ സമാധാനം സാധ്യമാണ്.ഇപ്പോള്‍ ഈ നിമിഷം തന്നെ അതുണ്ട്.സകലബുദ്ധിയേയും കവിയുന്ന ദൈവിക സമാധാനമാണത്.ഇപ്പോള്‍ സമാധാനം രൈവരിക്കാന്‍ കഴിയാതിരിക്കുന്നവര്‍ക്ക് അത് ഉറപ്പായി വാഗ്ദാനം ചെയ്യുന്ന അതിമനോഹരമായ ഒരു കൈപ്പുസ്തകമാണ് ക്രസ്തുവിനെ അനുകരിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ്.രണ്ടാമതൊരു പുസ്തകം വായിക്കാതെ മനസ്സിനെ സാന്ത്വനപ്പെടുത്തുന്ന ഇതര ധ്യാനപദ്ധതികളിലൊന്നും ഏര്‍പ്പെടാതെ തന്നെ ആന്തരിക സമാധാനം യഥാര്‍ത്ഥ്യമാണെന്ന് അനുഭവിച്ചറിയാനാകും,ഇതു വായിച്ചാല്‍.

ഒരു ചൈനീസ് പഴമൊഴിയുണ്ട്'100 പുസ്തകം ഒരു തവണ വായിക്കുന്നതിനേക്കാള്‍ ഒരു പുസ്തകം 100 തവണ വായിക്കുന്നതാണുത്തമം.പക്ഷെ 100 തവണ വായിക്കാന്‍ പ്രേരിപ്പിക്കുന്ന പുസ്തകങ്ങള്‍ ലോകത്തില്‍ അത്യപൂര്‍വമായേ ഉണ്ടാകുന്നുള്ളൂ!'

തീര്‍ച്ചയായും 100 തവണ വായിക്കാന്‍ യോഗ്യമായ അത്യപൂര്‍വഗ്രന്ഥങ്ങളില്‍ ഒന്നത്രേ 'ക്രിസ്ത്യനുകരണം'
2014, ജൂലൈ 21, തിങ്കളാഴ്‌ച

വിദ്യാഭ്യാസ മേഖലയും പട്ടിക വിഭാഗങ്ങളും: തത്വവും ചരിത്രവും - ഡോ കെ ശിവരാജന്‍


1910 ല്‍ സവര്‍ണര്‍
അഗ്നിക്കിരയാക്കിയ
ഊരൂട്ടമ്പലം 
സ്‌കൂളിലെ ബെഞ്ച്.
ദലിത് വിദ്യാഭ്യാസത്തിന്റെ ചരിത്രഭൂമിക

1. വിദ്യാഭ്യാസം കുടുംബത്തില്‍ ആരംഭിച്ചു. ആര്യവല്ക്കരണത്തോടെ അത് ഗുരുകുലത്തിലേക്ക് മാറ്റപ്പെട്ടു. വേദങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും പഠിപ്പിച്ചിരുന്ന വസിഷ്ഠന്റെയും വിശ്വാമിത്രന്റെയും സാന്ദീപനിയുടെയും കാലം മുതല്‍ വിദ്യാഭ്യാസം സമൂഹത്തിലെ കേവലം ഒരുപിടി ആളുകളുടെ കുത്തക ആയിരുന്നു.

'വേദേതിഹാസാദി വിഭൂതിയെല്ലാം
മേല്‍ജാതിതന്‍ പൈതൃകമാണുപോലും'

എന്നു പാടാന്‍ സ്വാതന്ത്ര്യഗായകനായ വള്ളത്തോള്‍ നാരായണമേനോ നെ പ്രേരിപ്പിച്ച സാഹചര്യം ഇതാണ്. വിദ്യാഭ്യാസം അക്കാലത്ത് സവര്‍ണര്‍ക്കായി സംവരണം ചെയ്യപ്പെട്ടിരുന്നു എന്നു സാരം.

'അക്ഷരം അമ്പലം അന്തപ്പുരങ്ങളും
ഇക്ഷിതിയില്‍ നടപ്പാതപോലും
നിഷിദ്ധമായിരുന്നു ചിലതൊക്കെ
ജാതിചരിത്രക്കുറിപ്പുകളില്‍'

മഹാകവി കുമാരനാശാന്റെ ഈ വരികള്‍ ആ ചരിത്രപശ്ചാത്തലത്തെയാണ് അനാവരണം ചെയ്യുന്നത്. ബ്രാഹ്മണന് വേദം പഠിക്കാം; പഠിപ്പിക്കാം. ക്ഷത്രിയനും വൈശ്യനും പഠിക്കുക മാത്രമേ പാടുള്ളൂ. ശൂദ്രനാകട്ടെ ഇതുരണ്ടും പാടില്ല. ഇതായിരുന്നു അന്നത്തെ വിധി.

ശൂദ്രന്‍ വേദം ശ്രവിച്ചാല്‍ അവന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം.
വേദം ഉച്ചരിച്ചാല്‍ നാവു പിഴുതുകളയണം.

ഗൗതമധര്‍മ്മ സൂത്രകാരന്‍ അനുശാസിക്കുന്നത് അങ്ങനെയാണ്. തത്തയെക്കൊണ്ട് കഥ പറയിക്കാന്‍ എഴുത്തച്ഛനെ പ്രേരിപ്പിച്ചത് ഈ നീതിസാരമായിരിക്കാം. മനുവിന്റെ നിയമസംഹിത യായ 'മനുസ്മൃതി' നിര്‍ദ്ദേശിക്കുന്നത് ഇപ്രകാരമാണ്.

'ശൂദ്രമക്ഷരസംയുക്തം
ദൂരതഃപരിവര്‍ജയേത്'

ശൂദ്രനെ അക്ഷരത്തിന്റെ, അറിവിന്റെ, വിജ്ഞാനത്തിന്റെ അഥവാ വെളിച്ചത്തിന്റെ ലോകത്തുനിന്നും അകറ്റി നിര്‍ത്തണം എന്നര്‍ത്ഥം.

2. ആരാണീ ശൂദ്രന്‍ ? ചാതുര്‍വര്‍ണ്യത്തിലെ അവസാന വര്‍ണം. എന്താണ് ചാതുര്‍വര്‍ണ്യം ? മനുഷ്യരെ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നീ നാലുവര്‍ണങ്ങളായി വേര്‍തിരിച്ചു നിര്‍ത്തിയിരുന്ന ഒരു ജാതി സാമൂഹ്യവ്യവസ്ഥിതി. ഇത് ഒരു Horizontal വിഭജനമായിരുന്നില്ല. Vertical വിഭജനമായിരുന്നു. ഇതിന് ഉപോദ്ബലകമായി ഋഗ്വേദത്തിലെ പുരുഷസൂക്തം പറയുന്നത് വിരാടപുരുഷന്റെ മുഖം, ഭുജം, തുട, പാദം എന്നിവയില്‍ നിന്നാണ് യഥാക്രമം ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നീ വര്‍ണങ്ങള്‍ ഉണ്ടായത് എന്നാണ്. മുഖത്തുനിന്ന് ഉടലെടുത്തവര്‍ ഏറ്റവും ശ്രേഷ്ഠരും ക്രമാനുസൃതം പാദങ്ങളില്‍ നിന്നും ഉടലെടുത്തവര്‍ ഏറ്റവും നികൃഷ്ടരുമായി മാറി.

3. പട്ടികജാതി - പട്ടികവര്‍ഗക്കാരുടെ സ്ഥാനമെവിടെയാണ് ? നാല് വര്‍ണങ്ങള്‍ക്കും താഴെ. അതുകൊണ്ടാണ് അവരെ പഞ്ചമര്‍ എന്നു പറയുന്നത്. ചാതുര്‍വര്‍ണ്യത്തിന്റെ വേലിക്കെട്ടുകള്‍ക്ക് പുറത്തേക്ക് ഓടിക്കപ്പെട്ടവരാണവര്‍. അതുകൊണ്ടാണവരെ പുറംജാതിക്കാര്‍ എന്ന് ചരിത്രകാരന്മാര്‍ അവരെ വിശേഷിപ്പിച്ചിട്ടുള്ളത്. ജാതി സമ്പ്രദായത്തിന്റെ ഒരു ഉപോത്പന്നമാണ് പുറം ജാതിക്കാര്‍. 'ജാതി നശിച്ചല്ലാതെ പുറംജാതിക്കാരന് മോചനമുണ്ടാകില്ല' എന്ന് 1933 ഫെബ്രുവരി 11 ആം തിയതി ഗാന്ധിജി ആരംഭിച്ച 'ഹരിജന്‍' എന്ന പ്രസിദ്ധീകരണത്തിന്റെ ആദ്യലക്കത്തിനു നല്‍കിയ സന്ദേശത്തില്‍ ഡോ. ബി ആര്‍ അംബേഡ്കര്‍ പറഞ്ഞതതുകൊണ്ടാണ്.

4. ചാതുര്‍വര്‍ണ്യത്തില്‍ കോര്‍ക്കപ്പെട്ടിരുന്ന, അതിന്റെ ശീതളഛായയില്‍ കഴിഞ്ഞിരുന്ന ശൂദ്രനുപോലും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നുവെന്നു പറഞ്ഞാല്‍ ചാതുര്‍വര്‍ണ്യവ്യവസ്ഥി തിയുടെ വേലിക്കെട്ടുകള്‍ക്ക് പുറത്തേക്ക് ഓടിക്കപ്പെട്ടിരുന്ന പുറം ജാതിക്കാരന് വിദ്യാഭ്യാസം നല്‍കിയിരുന്നില്ല എന്നു പ്രത്യേകിച്ച് പറയേണ്ടതുണ്ടോ? എന്നാല്‍ അവരോ പ്രതികൂല സാഹചര്യങ്ങളോട് മല്ലടിച്ചുകൊണ്ട് വേദം ഉച്ചരിക്കാന്‍, വിദ്യാഭ്യാസം ചെയ്യാന്‍ ശ്രമിച്ച പല മഹാരഥന്മാരുടെ കഥകള്‍ പുരാണങ്ങളിലും ഇതിഹാസങ്ങളിലും മറ്റും നമുക്ക് ദര്‍ശിക്കാം. രാമായണത്തിലെ ശംബൂകനും മഹാഭാരതത്തിലെ ഏകലവ്യനും ഇതിനു ദൃഷ്ടാന്തങ്ങളാണ്. അവരുടെയെല്ലാം ദുരന്താനുഭവങ്ങള്‍ അന്ന് നിലനിന്ന തിരസ്‌കരണത്തിലേക്കും തമസ്‌കരണത്തിലേക്കും വിരല്‍ ചൂണ്ടുന്നു. 

'തലമുറക്കെങ്ങാന്‍ വെളിവുവീണാല്‍
തലനൊമ്പരപ്പെടും നീതിപീഠം'

വയലാറിന്റെ ഈ വരികള്‍ ഇത്തരുണത്തില്‍ സ്മരണീയമാണ്.

2014, ജൂലൈ 20, ഞായറാഴ്‌ച

പൂനാക്കരാര്‍: ഒരു വഞ്ചനയുടെ ചരിത്രം - രമേഷ് നന്മണ്ട


രമേഷ് നന്മണ്ട
ഒരു സെപ്തംബര്‍ 24 കൂടി കടന്നുപകുന്നു. 1932 സെപ്തംബര്‍ 24 ന് വൈകുന്നേരം 5 ന് പൂനയിലെ യര്‍വാദാ ജയില്‍ അങ്കണത്തില്‍ ഗാന്ധിയും ഡോ. അംബേഡ്കറും തമ്മില്‍ ഒപ്പുവെച്ച കറാറിന് 6 പതിറ്റാണ്ട് തികയുന്നു.

ജാതിവ്യവസ്ഥക്കെതിരേ ഡോ. അംബേഡ്കര്‍ കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ച കാലം പലയിടത്തുനിന്നും മുറുമുറുപ്പുണ്ടായി, എതിര്‍പ്പുകളുണ്ടായി, വെല്ലുവിളികളുണ്ടായി. അത്തരം ഒരു വെല്ലുവിളിയും എതിര്‍പ്പും മുറുമുറുപ്പുമാ യിരുന്നു ഗാന്ധിയില്‍ നിന്ന് ഡോ. അംബേഡ്കര്‍ക്ക് ഏല്‍ക്കേണ്ടിവന്നത്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊണ്ടിരിക്കെ, ഗാന്ധി ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേയുള്ള സമരത്തിനു നേതൃത്വം കൊടുത്തപ്പോള്‍, ഡോ. അംബേഡ്കര്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിനും ജാതിവ്യവസ്ഥക്കുമെതിരായ സമരങ്ങള്‍ ഒന്നിച്ചു നടത്തേണ്ടതാണെന്ന നിലപാടെടുത്തു. 1919 ലെ ഇന്ത്യന്‍ ഭരണപരിഷ്‌കാര ബില്‍ നടപ്പിലാക്കിയതില്‍ വന്ന ബുദ്ധിമുട്ടുകള്‍ കാരണം രാഷ്ട്രീയാന്തരീക്ഷം കലുഷമായി. ബില്ലിലെ ന്യൂനതകള്‍ പരിഹരിച്ച് ഒരു പുതിയ ഭരണം ആവിഷ്‌കരിക്കാമെന്നു ബ്രിട്ടീഷ് ഭരണാധികാരികള്‍ സമ്മതിച്ചു. ഭരണപരിഷ്‌കാരത്തിന്റെ പ്രഥമികഘട്ടമെന്ന നിലക്ക് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സൈമണ്‍ കമ്മീഷനെ ഇന്ത്യയിലേക്കയച്ചു.

ഇന്ത്യക്കാരാരും കമ്മീഷനില്‍ ഉണ്ടായിരുന്നില്ല. കമ്മീഷനംഗങ്ങള്‍ 1928 ഫെബ്രു.3 ന് ബോംബേയില്‍ എത്തി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കമ്മീഷനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. കരിങ്കൊടി പ്രകടനങ്ങളും ഗോബാക്ക് വിളികളും മുഴങ്ങി. 1929 ആദ്യം കമ്മീഷന്‍ വീണ്ടും ഇന്ത്യ സന്ദര്‍ശിച്ചു. ഇത് ഇന്ത്യക്ക് ഒരു പുതിയ ഭരണപരിഷ്‌കാര നയം ആവിഷ്‌കരിക്കുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു. അന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ കമ്മീഷനോടു സഹകരിച്ചില്ല.

ഇതേഘട്ടത്തില്‍ കോണ്‍ഗ്രസ്, അധഃസ്ഥിതരുടേതൊഴിച്ചു ബാക്കി എല്ലാ സമുദായ സംഘടനകളേയും വിളിച്ചുചേര്‍ത്ത് ഇന്ത്യക്ക് ഒരു പുതിയ ഭരണഘടനാ നക്കല്‍ തയ്യാറാക്കി. എന്നാല്‍, ഇതില്‍ അയിത്ത ജാതിക്കാര്‍ക്ക് ഒരു പ്രാതിനിധ്യവും അനുവദിച്ചിരുന്നില്ല.

കോണ്‍ഗ്രസിന്റെ ഇത്തരം സമീപനങ്ങള്‍ കാരണം ഡോ. അംബേഡ്കര്‍ സൈമണ്‍ കമ്മീഷനുമായി സഹകരിക്കുകയും, അയിത്തജാതിക്കാരുടെ പൗരാവകാശങ്ങള്‍ നേടിയെടുക്കാനുള്ള ഒരവസരമായി അതിനെ കാണുകയും ചെയ്തു. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും നിസ്സഹകരിച്ച സാഹചര്യത്തില്‍ ഡോ. അംബേഡ്കര്‍ മാത്രം കമ്മീഷനോടു സഹകരിച്ചത് വലിയ ഒച്ചപ്പാടുണ്ടാക്കി. എല്ലാവരും അധിക്ഷേപിച്ചപ്പോഴും അദ്ദേഹം ഉറച്ചുതന്നെ നിന്നു. 18 അധഃസ്ഥിത സംഘടനകളുടെ നേതാക്കന്മാര്‍ സൈമണ്‍ കമ്മീഷനു മുന്നില്‍ ഹാജരാവുകയും, തങ്ങളുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും വിശദീകരിച്ചു കേള്‍പ്പിക്കുകയും ചെയ്തു. എല്ലാ രാഷ്ട്രീയ - സാമൂഹിക - സാമ്പത്തിക - വിദ്യാഭ്യാസ അവകാശങ്ങലും സൈമണ്‍ കമ്മീഷന്റെ മുന്നില്‍ ഡോ. അംബേഡ്കര്‍ ഉന്നയിച്ചു.

ഇന്ത്യന്‍ ഭരണഘടന അയിത്തജാതിക്കാരെ എങ്ങനെ പരിഗണിക്കണമെന്നാണു താങ്കള്‍ കരുതുന്നത് എന്ന കമ്മീഷന്റെ

പ്രത്യക്ഷരക്ഷാ ദൈവം: രൂപകവും അടിച്ചമര്‍ത്തപ്പെട്ട ജ്ഞാനവിഷയവും - കെ കെ ബാബുരാജ്‌

കെ കെ ബാബുരാജ്‌
'പൊയ്കയിലപ്പച്ചന്‍ എന്ന ചരിത്രസാന്നിധ്യം, അദ്ദേഹത്തിന്റെ കവിതകള്‍, അദ്ദേഹം ആരംഭം കുറിച്ച പ്രത്യക്ഷരക്ഷാദൈവസഭ എന്നിവയുള്‍ക്കൊള്ളുന്ന സ്മരണാമണ്ഡലം ഒരു സമഗ്രരൂപകമാണെന്ന തിരിച്ചറിവ് സമകാലീന ദലിത്‌വിഷയിയെ സവിശേഷമായി സ്വാധീനിച്ചിട്ടുണ്ട്. ഏതെങ്കിലും സാന്നിധ്യമോ, അസാന്നിദ്ധ്യമോ, കൃതിയോ, പ്രവൃത്തിയോ രൂപകമായി മനസ്സിലാക്കപ്പെടുകയും അതിന്റെ അഴിച്ചുപണിയിലൂടെ പുതിയ ജ്ഞാനോര്‍പ്പാദനം നടക്കുകയും ചെയ്യുന്നത് കര്‍ത്തൃത്വത്തിന്റെ പുനര്‍നിര്‍മ്മിതിയെയാണ് സഹായിക്കുന്നത്. ഈ ഘട്ടത്തിലെ ഇടപെടലുകള്‍ സ്ഥാപനവല്‍ക്കൃതമായ ചിഹ്നങ്ങളെ നിഷേധിച്ചും, തകിടംമറിച്ചും അവഗണിത സ്വത്വങ്ങളുടെ ചരിത്രപ്രവേശത്തിനു വേദിയൊരുക്കുന്നു.

'പൊയ്കയിലപ്പച്ചന്‍ എന്ന ചരിത്രസാന്നിധ്യം, അദ്ദേഹത്തിന്റെ കവിതകള്‍, അദ്ദേഹം ആരംഭം കുറിച്ച പ്രത്യക്ഷരക്ഷാദൈവസഭ എന്നിവയുള്‍ക്കൊള്ളുന്ന സ്മരണാമണ്ഡലം ഒരു സമഗ്രരൂപകമാണെന്ന തിരിച്ചറിവ് സമകാലീന ദലിത്‌വിഷയിയെ സവിശേഷമായി സ്വാധീനിച്ചിട്ടുണ്ട്. ഏതെങ്കിലും സാന്നിധ്യമോ, അസാന്നിദ്ധ്യമോ, കൃതിയോ, പ്രവൃത്തിയോ രൂപകമായി മനസ്സിലാക്കപ്പെടുകയും അതിന്റെ അഴിച്ചുപണിയിലൂടെ പുതിയ ജ്ഞാനോര്‍പ്പാദനം നടക്കുകയും ചെയ്യുന്നത് കര്‍ത്തൃത്വത്തിന്റെ പുനര്‍നിര്‍മ്മിതിയെയാണ് സഹായിക്കുന്നത്. ഈ ഘട്ടത്തിലെ ഇടപെടലുകള്‍ സ്ഥാപനവല്‍ക്കൃതമായ ചിഹ്നങ്ങളെ നിഷേധിച്ചും, തകിടംമറിച്ചും അവഗണിത സ്വത്വങ്ങളുടെ ചരിത്രപ്രവേശത്തിനു വേദിയൊരുക്കുന്നു.

എണ്‍പതുകളില്‍; അയ്യങ്കാളിയെ സംബന്ധിച്ച സ്മരണാമണ്ഡലത്തെ രൂപകാവസ്ഥയില്‍നിന്നും അഴിച്ചുമാറ്റിയപ്പോള്‍ കേരളീയ നവോത്ഥാനത്തെ കുറിച്ചുള്ള നിരവധി മുന്‍വിധികള്‍ ഉടയുകയുണ്ടായി. ഇതേ തുടര്‍ച്ചയില്‍, പൊയ്കയിലപ്പച്ചനെ പറ്റിയുള്ള പുനര്‍ വിചിന്തനങ്ങള്‍ സമകാലീന ജ്ഞാനമണ്ഡലത്തില്‍ എങ്ങനെ പ്രതിനിധാനപ്പെടുന്നുവെന്നതിനെ സംബന്ധിച്ച ചില സൂചനകളാണ് ഇവിടെ ചര്‍ച്ചയ്ക്ക് വെക്കുന്നത്.

ബുദ്ധിസത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷം നിരവധി നൂറ്റാണ്ടുകളോളം ഇന്ത്യാചരിത്രത്തില്‍ കീഴാള ജ്ഞാനികള്‍ കൊലചെയ്യപ്പെടുകയായിരുന്നു എന്നു കാണാം. രാമായണത്തിലെ ശാംബൂകന്റെ വധം അധീശ വംശാവലിയുടെ നിയമരൂപമായിരുന്നു. ശൂദ്രകന്റെ 'മൃച്ഛഘടികം' എന്ന നാടകത്തിലെ കീഴാള സന്യാസി

കാഴ്ചയില്‍ തന്നെ മര്‍ദ്ദിക്കപ്പെടുന്നുണ്ട്. ബുദ്ധസന്യാസിമാരെ അപശകുനങ്ങളായിട്ടാണ് കണക്കാക്കിയിരുന്നത്. ആയിരക്കണക്കിനു ബുദ്ധ-ജൈന ഭിക്ഷുക്കള്‍, തന്ത്രജ്ഞാനികള്‍, ആഭിചാരകര്‍, കീഴാളവൈദ്യന്മാര്‍, ചാര്‍വാകന്മാര്‍ കൊല ചെയ്യപ്പെട്ടതിന്റെ രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. അവര്‍ണ്ണര്‍ക്കും അസ്പ്രശ്യര്‍ക്കും അക്ഷരവും ആയുധവും നിഷേധിച്ച വ്യവസ്ഥ സ്വയം സംരക്ഷിച്ചത് ഇപ്രകാരത്തിലാണ്.

ഈ ക്രമത്തെ വെല്ലുവിളിക്കാന്‍ കീഴാള ജ്ഞാനികള്‍ ഉപയോഗിച്ച രൂപകാവിഷ്‌ക്കാരമാണ് 'സ്വയം ദൈവമായി മാറുക' അല്ലെങ്കില്‍ 'പ്രത്യക്ഷരക്ഷാദൈവമാണെന്ന' പ്രഖ്യാപനം. ചാതുര്‍വര്‍ണ്ണ്യത്തിന്റെ കണ്ണികള്‍ ദുര്‍ബ്ബലമായ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കംവരെ കീഴാളജ്ഞാന വിഷയങ്ങളെയും വിശ്വാസധാരകളെയും അതിജീവിപ്പിച്ച പ്രച്ഛന്നതയായി (masquarade) ഈ രൂപാവിഷ്‌കാരം നിലനിന്നു. ചുരുക്കിപ്പറഞ്ഞാല്‍; മരണവിധിക്ക് മറുപുറം നിര്‍മ്മിച്ചുകൊണ്ടാണ് ഇന്ത്യയിലെ അബ്രാഹ്മണ ജ്ഞാനവ്യവഹാരം അതിജീവിക്കപ്പെട്ടത്. മുന്‍കാലത്ത് ബുദ്ധിസത്തിന്റെ ജനകീയ ധാരകളും ഗുരുനാനക്കും അക്കമഹാദേവിയും ചൊക്കലിംഗവും രാംദാസും വൈകുണ്ഠസ്വാമിയും ഒരു പരിധിവരെ ശ്രീനാരായണഗുരുവും പുറംജാതികള്‍ക്കിടയില്‍ അബ്രാഹ്മണികമായ ജ്ഞാനവിഷയങ്ങളെ പ്രചരിപ്പിച്ചത് പ്രത്യക്ഷരക്ഷാദൈവങ്ങളുടെ പ്രച്ഛന്നതയുള്‍ക്കൊണ്ടാണ്.

ഈ അവസ്ഥയ്ക്ക് സുപ്രധാനമായ ഗതിമാറ്റം സംഭവിച്ചത്, ദേശീയ പ്രസ്ഥാന ഘട്ടത്തിലെ മഹാത്മാഫൂലേയുടെ ഇടപെടലുകളിലൂടെയാണ്. അദ്ദേഹം ഒരു അബ്രാഹ്മണപ്രസ്ഥാനം