"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2013, നവംബർ 15, വെള്ളിയാഴ്‌ച

ജാതി ഉന്മൂലന പ്രസ്ഥാനം :വര്‍ത്തമാന സാഹചര്യവും അടിയന്തിര കടമകളും(സെപ്റ്റംബര്‍ 25ന് ലക്നൌവില്‍ വെച്ച് നടന്ന ജാതി ഉന്മൂലന പ്രസ്ഥാനത്തിന്‍റെ രണ്ടാം അഖിലേന്ത്യാ സമ്മേളനത്തില്‍ അംഗീകരിച്ച പ്രമേയം .'സഖാവ് 'മാസികയില്‍ നിന്നും....)ജാതി ജന്മംകൊണ്ടോ ? ജോസഫ്‌ വടക്കന്‍


'യുക്തിയുഗം ' മാസിക

2013, നവംബർ 14, വ്യാഴാഴ്‌ച

പുസ്തകം : മനുഷ്യാവകാശ വേദിയുടെ തിരിച്ചറിവ് - മുത്തങ്ങയും പൊതു സമൂഹവും.

പുസ്തകം : മനുഷ്യാവകാശ വേദിയുടെ തിരിച്ചറിവ് - മുത്തങ്ങയും പൊതു സമൂഹവും.

അമ്പാടി ശങ്കരന്‍കുട്ടി മേനോന്‍ സ്ഥാപിച്ച മനുഷ്യാവകാശ വേദിയുടെ 'തിരിച്ചറിവ് ' എന്ന പ്രസിദ്ധീകരണത്തിന്റെ 76ആം ലക്കമാണിത്. മുത്തങ്ങ സമരത്തിനു ശേഷം ആനുകാലികങ്ങളില്‍ വന്ന പ്രഗത്ഭരുടെ എഴുത്തുകളുടെ സമാഹാരമാണിത് .


2013, നവംബർ 12, ചൊവ്വാഴ്ച

പുസ്തകം : പെരിയാര്‍ ഇ വി രാമസ്വാമി - കെ വീരമണി , പരിഭാഷ: കെ ആര്‍ മായനിരവധി ചിത്രങ്ങള്‍ സഹിതംപുസ്തകം : കല്ലറ സുകുമാരന്‍ (ജീവചരിത്രം) - എലിക്കുളം ജയകുമാര്‍അമ്പേഡ്കര്‍ രണ്ടാമന്‍ കല്ലറ സുകുമാരന്‍റെ ജീവചരിത്രം .നിരവധി ചിത്രങ്ങളും രേഖകളും സഹിതം എലിക്കുളം ജയകുമാര്‍ തയാറാക്കിയത് .


2013, നവംബർ 11, തിങ്കളാഴ്‌ച

2013, നവംബർ 10, ഞായറാഴ്‌ച

ആര്‍.എസ്.എസ്: ന്റെ ദലിത് - പിന്നോക്ക വിരുദ്ധ രഹസ്യ സര്‍ക്കുലര്‍
ഹരിയാനയിലെ അസംബ്ലിയില്‍ നിരവധി വര്‍ഷങ്ങള്‍ അംഗമായിരിക്കുകയും വ്യത്യസ്ത വകുപ്പുകളുടെ മന്ത്രിയായിരിക്കുയും ചെയ്ത, ശ്രീ. ശ്യാം ചന്ദ് എഴുതിയ 'കാവി ഫാസിസം' (Saffron Fascism- Unity Publisher 855/2, Panchkula) എന്ന അന്വേണാത്മകവും ഉദ്വേഗജന്യവുമായ കൃതിയില്‍ ദലിത് പിന്നോക്ക ന്യൂനപക്ഷമത വിഭാഗ ജനതകളെ തകര്‍ക്കുന്നതിനുള്ള ഹൈന്ദവ പദ്ധതികള്‍ അനാവരണം ചെയ്യുന്നു. ഈ കൃതിയില്‍ RSS, അതിന്റെ മുഖ്യ പ്രബോധകര്‍ക്കു് അയച്ച ഒരു രഹസ്യ സര്‍ക്കുലറിനെക്കുറിച്ച് (സര്‍ക്കുലര്‍ No.411 ) വിവരിക്കുന്നുണ്ട്. ബുക്കിന്റെ 143 മുതല്‍ 144 വരെയുള്ള പേജുകളില്‍ ഈ സര്‍ക്കുലറിലെ സുപ്രധാനമായ ചില ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ദലിത് -പിന്നോക്ക ബഹുജനങ്ങളെ എന്നെന്നും സുസ്ഥിര അടിമകളായി നിലനിര്‍ത്താനും, അവരെ ഉപയോഗിച്ചു് മുസ്ലീങ്ങളെയും കൃസ്ത്യാനികളെയും ആക്രമിക്കാനും വകവരുത്താനുമുള്ള ബ്രാഹ്മണ-സവര്‍ണ ജാതിക്കാരുടെ ദുഷ്ടവും ഭയാനകവുമായ തന്ത്രങ്ങള്‍ ഈ പുസ്തകത്തിലൂടെ വെളിവാക്കപ്പെടുന്നു. (സര്‍ക്കുലറിന്റെ പ്രസക്തഭാഗങ്ങള്‍ വിവര്‍ത്തനം ചെയ്യുന്നു.) 

No.411, RSS ന്റെ ദലിത് പിന്നോക്ക വിരുദ്ധ രഹസ്യ സര്‍ക്കുലര്‍ അംബേദ്ക്കറൈറ്റുകള്‍ക്കും മുസ്ലീങ്ങള്‍ക്കും എതിരെ പോരാടാനുള്ള സന്നദ്ധ ഭടന്മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍, പട്ടികജാതിക്കാരെയും മറ്റ് പിന്നോക്കജാതിക്കാരെയും പാര്‍ട്ടിയിലേക്കു് വന്‍ തോതില്‍ ചേര്‍ക്കണം.

 ഫാര്‍മസിസ്റ്റുകളുടെയും ഫിസിഷ്യന്മാരുടെയും ഇടയില്‍ പ്രതികാരാത്മക ഹിന്ദുത്വം പ്രചരിപ്പിച്ച്, അവരില്‍ വൈരാഗ്യം ജനിപ്പിച്ച്, അവരുടെ സഹായത്തോടെ പട്ടികജാതി-പട്ടിക വര്‍ഗക്കാരുടെയും മുസ്ലീങ്ങളുടെയും ഇടയില്‍ കാലഹരണപ്പെട്ടതും വ്യാജവുമായ മരുന്നുകള്‍ വിതരണം ചെയ്യിക്കണം. ശൂദ്രര്‍, അതിശൂദ്രര്‍, മുസ്ലീങ്ങള്‍, കൃസ്ത്യാനികള്‍ തുടങ്ങിയവരുടെ നവജാതശിശുക്കള്‍ വിലാംഗരായി ജനിക്കത്തക്ക വിധത്തില്‍ അവരില്‍ കുത്തിവെയ്പുകളെടുപ്പിക്കണം. ഇത് സാധ്യമാക്കുന്നതിനു് രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കണം. 

ദലിതരിലെയും മുസ്ലീങ്ങളിലെയും കൃസ്ത്യാനികളിലെയും സ്ത്രീകള്‍ വേശ്യാവൃത്തി സ്വീകരിച്ച് ജീവിക്കാന്‍ ശക്തമായ പ്രോത്സാഹനങ്ങളും പ്രേരണകളും നല്‍കിക്കൊണ്ടിരിക്കണം. 

പഴുതില്ലാത്ത പദ്ധതികള്‍ ആവിഷ്ക്കരിച്ച് ദലിത്-പിന്നോക്ക-മുസ്ലീം-ക്രൈസ്തവ ജനങ്ങളെ, പ്രത്യേകിച്ച് അംബേദ്ക്കറൈറ്റുകളെ വികാലാംഗരും മന്ദബുദ്ധികളുമാക്കാന്‍ അവരെ വിഷം കലര്‍ന്ന അപകടകാരികളായ ആഹാരം കഴിപ്പിക്കണം. 

നമ്മുടെ ഹിതാനുസരണം നിര്‍മ്മിച്ചിട്ടുള്ള ചരിത്രം ദലിത്-ആദിവാസി വിദ്യാര്‍ഥികളെ വായിപ്പിക്കുന്നതിനായി പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണു്.

 ലഹളകളുണ്ടാകുമ്പോള്‍ മുസ്ലീം-ദലിത് സ്ത്രീകള്‍ കൂട്ടബലാല്‍ സംഗം ചെയ്യപ്പെടണം. അക്കാര്യത്തില്‍ സുഹൃത്തുക്കളെയോ പരിചയക്കാരെയോ ഒഴിവാക്കരുത്. സൂററ്റ് മാതൃകയില്‍ വേണം കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടത്.

  മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, ബുദ്ധിസ്റ്റുകള്‍, അംബേദ്ക്കറൈറ്റുകള്‍ തുടങ്ങിയവര്‍ക്കെതിരെയുള്ള പ്രചരണങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും വേഗത വര്‍ദ്ധിപ്പിക്കണം. 

ആര്യന്മാരുടെ ശത്രുവായിരുന്നു അശോക ചക്രവര്‍ത്തി എന്നു തെളിയിക്കുന്ന തരത്തില്‍ ലേഖനങ്ങളും എഴുത്തുകളും പ്രസിദ്ധീകരിക്കണം. 

ഹിന്ദുക്കള്‍ക്കും ബ്രാഹ്മണര്‍ക്കും എതിരായ എല്ലാ സാഹിത്യവും നശിപ്പിക്കപ്പെടണം. ദലിത്, മുസ്ലീം, ക്രിസ്ത്യന്‍, അംബേദ്ക്കറൈറ്റ് വിഭാഗങ്ങളെ തിരഞ്ഞു കണ്ടുപിടിക്കണം. ഇത്തരം സാഹിത്യം പൊതുയിടത്തിലും ഈ വിഭാഗങ്ങളിലുമെത്താതിരിക്കാന്‍ ശ്രദ്ധ വേണം.


 ഹിന്ദു സാഹിത്യം പിന്നോക്ക ജാതിക്കാരിലും അംബേദ്ക്കറൈറ്റുകളിലും പ്രയോഗിക്കപ്പെടണം.

 സര്‍വീസ് മേഖലകളില്‍ പട്ടികജാതി- പട്ടിക വര്‍ഗക്കാര്‍ക്കു വേണ്ടി നീക്കി വെച്ചിരിക്കുന്ന ഒഴിവുകള്‍ യാതൊരു കാരണവശാലും അനുവദിക്കരുത്. സര്‍ക്കാര്‍-സര്‍ക്കാറിതര- അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സര്‍വീസുകളില്‍ പ്രവേശനത്തിനും പ്രമോഷനും വേണ്ടിയുള്ള അവരുടെ ആവശ്യങ്ങള്‍ തള്ളിക്കളയുകയും സര്‍വീസ് രേഖകളില്‍ മോശമായ റിപ്പോര്‍ട്ടുകള്‍ എഴുതി അവരെ നശിപ്പിക്കുകയും വേണം.

 ദലിതര്‍ക്കും പിന്നോക്ക ജാതികള്‍ക്കും ആഴത്തിലുള്ള മുന്‍വിധികള്‍ ഉണ്ടാകത്തക്കവിധം നടപടികള്‍ സ്വീകരിക്കണം. ഇതിനായി സന്യാസികളുടെയും സ്വാമിമാരുടെയും സഹായം തേടണം. 

കമ്മ്യൂണിസം പറയുന്നവര്‍, അംബേദ്ക്കറൈറ്റുകള്‍, മുസ്ലീംപ്രബോധകര്‍, ക്രസ്ത്യന്‍ മിഷണറിമാര്‍, അവരുടെയെല്ലാം അയല്‍ക്കാര്‍ [?] തുടങ്ങിയവര്‍ക്കെതിരെയുള്ള അക്രമണം തുല്യതയോടെയും വീര്യത്തോടെയും തുടങ്ങണം. 

അംബേദ്ക്കര്‍ പ്രതിമകള്‍ ശക്തമായ പ്രയത്നത്തോടെ നശിപ്പിക്കണം.

 ദലിത്-മുസ്ലീം എഴുത്തുകാരെ പാര്‍ട്ടിയിലേക്കു് തിരഞ്ഞെടുക്കുകയും, അവരെ ഉപയോഗിച്ച് ദലിതര്‍ക്കും മുസ്ലീങ്ങള്‍ക്കും അംബേദ്ക്കറിസ്റ്റുകള്‍ക്കും എതിരായ ലേഖനങ്ങളും സാഹിത്യങ്ങളും എഴുതിക്കുകയും പ്രസംഗിപ്പിക്കുകയും വേണം.

 ഇത്തരം എല്ലാ എഴുത്തുകളും വേണ്ടവണ്ണം എഡിറ്റു ചെയ്യുന്നതിലും പ്രചരിപ്പിക്കപ്പെടുന്നതിലും സത്വര ശ്രദ്ധയുണ്ടായിരിക്കണം.

 വ്യാജ ഏറ്റുമുട്ടലുകളിലൂടെ ഹിന്ദുത്വത്തെ എതിര്‍ക്കുന്നവരെയെല്ലാം കൊല്ലണം. ഈ കൃത്യം നിര്‍വഹിക്കുന്നതിനു് പോലീസിന്റെയും അര്‍ദ്ധ സൈന്യത്തിന്റെയും സഹായം എല്ലായ്പ്പോഴും തേടിയിരിക്കണം.

keralamonitor.net ഈ പുസ്തകം റിവ്യൂ ചെയ്യുകയും പ്രസാധകരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് .ഈ ലിങ്കിലൂടെ വായിക്കുക.മുകളില്‍ കൊടുത്തിരിക്കുന്ന മലയാള പരിഭാഷ തോമസ്‌ റൌള്‍ ആണ് നിര്‍വഹിച്ചത് .

ഇ എം എസ് എന്ന സംവരണ വിരോധി - ചെറായി രാമദാസ്PKS  എന്ന സംഘടന എന്താണെന്ന് അറിയില്ല.പട്ടികജാതി ക്ഷേമ സമിതിയാണോ ? എന്തായാലും അവര്‍ അയ്യങ്കാളിയുടെ പത്ത് ബി എ ക്കാരല്ല. ആണെങ്കില്‍ ഈ വെളിവുകേട്‌ കാണിക്കില്ല. ചെറായി രാമദാസ് ' തേജസ്‌ ' വാരികയിലെഴുതിയ 'ഇ എം എസ് എന്ന സംവരണ വിരോധി' എന്ന ലേഖനംവായിക്കുക .ചെറായി രാമദാസ് ആവശ്യപ്പെട്ടതനുസരിച്ച് പ്രസ്തുത ലേഖനം ബ്ലോഗില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നു- ബ്ലോഗര്‍ 

2013, നവംബർ 8, വെള്ളിയാഴ്‌ച

പുസ്തകം : വലിയ കപ്പിത്താന്‍ - എം ഒ ജോസഫ്‌


തിരുവിതാംകൂറിലെ സര്‍വ സൈന്യാധിപനായിരുന്ന യുസ്റ്റെഷ്യസ് ബനടിക്ടസ് ഡി ലെനോയിയെ കുറിച്ച് എം ഒ ജോസഫ്‌ എഴുതിയ പുസ്തകം.രാജാക്കന്മാര്‍ തമ്മിലടിച്ചതിന്റെ ചരിത്രം മാത്രമേ ഇതിലുള്ളൂ.അധ്വാന ഫലത്തിനും സ്വന്തം ശരീരാവയങ്ങള്‍ ഒരോന്നിനു വരെയും നികുതി കൊടുക്കേണ്ടിവന്ന അടിയാള രെ കുറിച്ച് ഈ പുസ്തകത്തിലും ഉരിയട്ടമില്ല .ഇങ്ങനെ സ്വരൂപിച്ച സ്വത്ത് രാജാക്കന്മാര്‍ യുദ്ധം ചെയ്തു തുലക്കുകയും ബാക്കിയുള്ളവ നിലവറകളില്‍ സംഭരിക്കുകയുമാണ് ചെയ്തിട്ടുള്ളത്.അതിപ്പോള്‍ തൃപ്പടി ദാനം വഴി ശ്രീപത്മനാഭന് വന്നു ചേര്‍ന്നതാണ് എന്നാണു പുതിയ വ്യാഖ്യാനം.രാജവംശം അധ്വാനിച്ചിട്ടുണ്ടോ ,കരം കൊടുത്തിട്ടുണ്ടോ എന്നൊന്നും അവര്‍ മറുപടി പറയേണ്ട പ്രശ്നമായിരുന്നിട്ടില്ല ഒരുനാളും !

2013, നവംബർ 7, വ്യാഴാഴ്‌ച

പുസ്തകം : അന്നത്തെ കേരളം - ഇളംകുളം കുഞ്ഞന്‍ പിള്ള


പുലപ്പേടി ,മണ്ണാപ്പേടി ,സംഘസാഹിത്യം, ആദിചേരര്‍,മാമ്പിള്ളി ശാസനം, കൊല്ലം പട്ടണം തുടങ്ങിയ അദ്ധ്യായങ്ങള്‍.1958മുതല്‍ വിവിധ മാസികകളില്‍ വന്ന ലേഖനങ്ങളുടെ സമാഹാരമാണിത്.


2013, നവംബർ 6, ബുധനാഴ്‌ച

ശബരിമല ക്ഷേത്രത്തിന്‍റെ അവകാശികള്‍ മലയരയര്‍ - കുന്നുകുഴി എസ് മണി


'ഉണരുക' മാസികയില്‍ നിന്ന്

കുന്നുകുഴി എസ് മണി

ആധുനികതയും സഹോദരന്‍ അയ്യപ്പനും പിന്നെ രണ്ടു കേരളീയ വിമര്‍ശകരും - യുക്തിയുഗം (മാസിക)

ബ്ലാക്ക്‌ ലിറ്ററേച്ചര്‍ - അഭിമുഖങ്ങള്‍ : സുനില്‍ സി ഇ


സിംബാബ്‌വേയിലെ കറുത്ത എഴുത്തുകാരികളുമായി സുനില്‍ സി ഇ  നടത്തിയ അഭിമുഖങ്ങള്‍. 'സാകേതം'മാസികയില്‍നിന്ന് .


 

2013, നവംബർ 4, തിങ്കളാഴ്‌ച

നായരുടെയും ഈഴവന്റെയും സൂക്കേടുകള്‍ - ഷൈബിന്‍ നന്മണ്ട ('മതേതരം' മാസിക)

പഠനം : കേരളത്തിലെ ഭൂഉടമസ്ഥത - സണ്ണി എം കപിക്കാട്

പുസ്തകം : ദളിത്‌ സംസ്കാരത്തിന്‍റെ വികാസ പരിണാമങ്ങള്‍ - ആര്‍ അനിരുദ്ധന്‍

2013, നവംബർ 3, ഞായറാഴ്‌ച

സി ആര്‍ നീലകണ്ഠന്‍റെ ജാതിപ്പേര് കളയാന്‍ ഇടയായ 'സമീക്ഷ ' യിലെ സംവാദംപ്രമുഖ എഴുത്തുകാരനായ സി ആര്‍ നീലകണ്‍ഠന്റെ പേര്‌ മുമ്പ്‌ ജാതിപ്പേരുകൂടി ചേര്‍ത്ത്‌ സി ആര്‍ നീലകണ്‍ഠന്‍ നമ്പൂതിരി എന്നായിരുന്നു. അദ്ദേഹം യോഗക്ഷേമസഭയുടെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ സചിത്ര റിപ്പോര്‍ട്ട്‌ 2002 ഡിസംബര്‍ 31 ലെ കേരളകൗമുദിയില്‍ വന്നിരുന്നു. ഇത്‌ ചൂണ്ടിക്കാട്ടി ശങ്കരനാരായണന്‍ മലപ്പുറം 2003 ഫെബ്രുവരി ലക്കം സമീക്ഷ മാസികയില്‍ 'സി ആര്‍ നീലകണ്‍ഠന്‍ നമ്പൂതിരി എന്ന നമ്പൂതിരി' എന്നൊരു അഭിപ്രായം എഴുതി. തുടര്‍ന്നുള്ള ലക്കങ്ങളില്‍ ചെറായി രാമദാസ്‌ ഇടപെട്ടതോടെ ഇതൊരു സംവാദമായി. സി ആര്‍ നീലകണ്‍ഠനും കൊടുത്ത മറുപടിയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്‌, തന്റെ ജാതിപ്പേരില്ലെങ്കിലും നീലകണ്‍ഠന്‍ എന്ന പേരില്‍ നിന്നുതന്നെ താന്‍ സവര്‍ണനാണെന്ന്‌ തിരിച്ചറിയപ്പെട്ടേക്കാം, അതിനാല്‍ ജാതിപ്പേര്‌ വെക്കാതിരുന്നാലും അതുകൊണ്ട്‌ പ്രയോജനമില്ലെന്നാണ്‌. തന്റെ അഭിപ്രായം ശരിവെക്കും വിധം സി ആര്‍ നീലകണ്‍ഠന്‍ ഇപ്പോള്‍ കേസരിയിലും എഴുതിയിരിക്കുകയാണ്‌. 

കേരള കൌമുദിയില്‍ വന്ന ചിത്രം

സി ആര്‍ നീലകണ്ഠന്‍റെ ലേഖനം ' കേസരി ' യില്‍ - സുദേഷ് എം രഘു പോസ്റ്റ്‌ ചെയ്തത്


ശങ്കരനാരായണന്‍ മലപ്പുറം 
ചെറായി രാമദാസ്‌


2013, നവംബർ 2, ശനിയാഴ്‌ച

തനി മലയാളത്തില്‍ ഒരു കുറിപ്പ് : സാംകുട്ടി പട്ടംകരിയുടെ 'മഹാ ചൈത്ര '

 

സാംകുട്ടി പട്ടംകരിയുടെ 'മഹാ ചൈത്ര '
നാടകം
കണ്ണന്‍ മേലോത്ത്

സാംകുട്ടി പട്ടംകരി .
കളിയാട്ടം കാണാന്‍ വല്ലപ്പോഴുമേ തരപ്പെ ടാറുള്ളൂ. കളിയൊ രുക്കക്കാരുടെ എണ്ണക്കു റ വുകൊണ്ടല്ല ഇങ്ങനെപറ്റുന്നത്, മറിച്ച് അവരുടെ കാഴ്ചപ്പാടില്‍ ഉള്ളടങ്ങുന്ന പിന്‍തിരിപ്പന്‍ നിലപാടുകളും വളര്‍ച്ച യിലെ മുരടിപ്പും കണക്കിലെടുക്കു മ്പോള്‍ കാണാന്‍ കൊള്ളാ വുന്നവ കുറച്ചെണ്ണമേ ഉണ്ടാവു ന്നുള്ളൂ എന്നതാണ് നേര്. ചവറ കള്‍ച്ചറല്‍ സെന്റ റിന്റേയും നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ യുടേയും കേരള ഫൈനാര്‍ട്‌സ് സൊസൈറ്റി യുടേയും ഒത്തൊരുമയില്‍ സാംകുട്ടി പട്ടംകരി ചിട്ടപ്പെടുത്തിയ ചുവടു വെയ്പുകളുമായ് 2007 ജൂലൈ 9ആം  തിയതി കേരള ഫൈനാര്‍ട്ട്‌സ് ഹാളില്‍ അരങ്ങേറിയ മഹാ ചൈത്ര എന്ന കളിയാട്ടം പുതിയ കാഴ്ചകള്‍ എത്തിച്ചു തരുന്നതില്‍ മുന്നേറ്റം നടത്തിയിട്ടു ണ്ടെന്നുകാണാം.  എങ്കിലും ഇല്ലായ്മയുടെ വരള്‍ച്ചയില്‍ ഒരു പച്ചത്തലപ്പാണ് ഈ കളിയാട്ടം എന്നതൊഴിച്ചാല്‍ അത് പാകമെത്തിയ ഒന്നാണെന്നു പറയാനാവില്ല

12-ആം നൂറ്റാണ്ടില്‍ കര്‍ണാടകത്തില്‍ 'ബസവണ്ണ എന്നപേരില്‍ പരക്കെ അറിയപ്പെട്ടിരുന്ന ബസവേശ്വരന്‍ എന്ന ബ്രാഹ്മണന്‍ നടത്തിയ മനുഷ്യാവ കാശ പ്പോരാട്ടങ്ങളുടെ ചുവടുപിടിത്തമാണ് ഈ കളിയാട്ടത്തിന്റെ പിന്നേടു കളിലുള്ളത്. ആളുകള്‍ തമ്മില്‍ തമ്മില്‍ ഒത്തൊരുമ യോടെ കഴിഞ്ഞുകൂടു ന്നതിനായി അവരെ വേര്‍തിരിച്ചുനിര്‍ത്തുക യും പോരടിപ്പിക്കുകയും ചെയ്യാനുതകുന്ന ജാതി തുടങ്ങിയ എല്ലാത്തരം പിന്‍തിരിപ്പന്‍ ഏര്‍പ്പാടുകളും ഉച്ചാടനം ചെയ്യേണ്ടതാണെന്ന കാഴ്ചപ്പാടു കാരനായിരുന്നു ബസവണ്ണ. അതിനായി ഒരു ബ്രാഹ്മണന്റെ നിലയില്‍നിന്നും താഴേക്കിറങ്ങി വന്നുകൊണ്ട് ബസവണ്ണ വിളിച്ചുചേര്‍ത്ത ആള്‍കൂട്ടായ്മ യാണ് അനുഭവ മണ്ഡപ. ആള്‍ക്കൂട്ടത്തിന്റെ നേര്‍വഴിക്കുള്ള മുന്നോട്ടു പോക്കായിരുന്നു അനുഭവ മണ്ഡപ മുന്നോട്ടുവെച്ചിരുന്നത്.ആളുടലുകള്‍ക്കു തമ്മിലുള്ള വിലക്കുകള്‍ ഒരളവോളം മാഞ്ഞുപോവുകയും പൊരുത്ത ങ്ങള്‍ക്കുള്ള വഴിതുറക്കാനും ഇതിലൂടെ കഴിഞ്ഞിരുന്നു. ബസവണ്ണയുടെ കരുതിവെപ്പുകളില്‍ ഉടയോന്‍ ഒന്നേ ഉണ്ടായിരുന്നുള്ളൂ. അതുപോലെതന്നെ മേലുലകം ആളുകളുടെ ഉള്ളില്‍ തന്നെയാണുള്ളത്. ആളുകള്‍ തമ്മിലടുക്കു കയും ഒന്നിനേയും നോവിക്കാ തേയും കൊല്ലാതേയു മിരിക്കുകയും എല്ലാവരും ഓരോന്നും തങ്ങളുടേതെന്നു കരുതി പിഴവുകള്‍ കൂടാതെ കാത്തു പോരുകയും ചെയ്യുമ്പോള്‍ അതിന്റെ പരപ്പ് കൂടുകയാണ് ചെയ്യു ന്നത്.

റിഹേഴ്സല്‍ (കര്‍ണാടകം)
ഇങ്ങനെ കേള്‍ക്കാന്‍ ഇമ്പമുള്ള നേര്‍മൊഴിയില്‍ പറഞ്ഞുപിടിപ്പി ക്കുക മാത്രമല്ല, അത് നടപ്പില്‍ വരുത്തുന്ന തിനുള്ള നടപടികളില്‍ ഏര്‍പ്പെടുകയും ചെയ്തു ബസവണ്ണ. ഒരു ബ്രാഹ്മണ പെണ്‍കൊടിയെ ചെരുപ്പു കുത്തിക്ക് കല്യാണം കഴിച്ചു കൊടുക്കുന്നതിന് മുന്‍ കയ്യെടുക്കുക യുണ്ടായി. ബ്രാഹ്മണ രുടെ ഇടയില്‍ ഇത് വന്‍ എതിര്‍ പ്പു കളാണ് വരുത്തിവെച്ചത്. നാളു കള്‍ കഴിഞ്ഞ പ്പോള്‍ ബസവണ്ണ യുടെ ചത്തു ചീര്‍ത്ത ഉടല്‍ പുഴയില്‍ നിന്ന് മുക്കുവരുടെ വലയില്‍ കുടുങ്ങി യനിലയില്‍ കണ്ടെടുക്കുക യായിരുന്നു.

ബസവണ്ണയെ കുറിക്കുന്ന നേരേടുകളില്‍ ഉള്ളടങ്ങുന്ന അറിവുകള്‍ അരങ്ങത്ത് ആടിയ മെയ്‌മൊഴിയിലൂടെ കാഴ്ചക്കാരന് പകര്‍ന്നുകൊടുക്കാന്‍ കഴിയുന്നതില്‍ കളിയാട്ടം അങ്ങേറ്റം പിഴവുകള്‍ നിറഞ്ഞതായിരുന്നു. ബസവണ്ണ എന്ന പോരാളിയെ കൊലചെയ്തതിനുള്ള പഴി കൂട്ടാളികളായി രുന്ന ബ്രാഹ്മണര്‍ക്കു തന്നെയാണ്. അത് തെരഞ്ഞു കണ്ടുത്തുന്നതിനുള്ള ചുവടുവെയ്പുകളാല്‍ ചിട്ടപ്പെടുത്തിയ ഒരു കളിയാട്ടമല്ല മഹാചൈത്ര എന്നത് കണക്കിലെടുക്കേണ്ടതുണ്ട്. ആള്‍ക്കൂട്ടത്തെ അടക്കിവാണിരുന്ന പിന്‍തിരിപ്പന്‍ നിലപാടുകളെ തുരത്തുന്നതിനായി പടനീക്കം നടത്തിയ ഒരു പോരാളി കഴിഞ്ഞുകൂടിയ നാളുകളുടെ കാഴ്ചവെപ്പായിരുന്നു കളിയാട്ടം ഉന്നമിട്ടിരുന്നതെങ്കിലും പലയിടത്തും അത് പാളി.

അരങ്ങ് (കര്‍ണാടകം )
കെട്ടുകാഴ്ചകളുടെ പെരുപ്പമാണ് കാഴ്ച ക്കാരനില്‍ നിന്ന് കളിയാട്ട ത്തെ ചുരുക്കി ക്കളഞ്ഞത്. ഇത് അറിയേണ്ട തില്‍നിന്ന് കാഴ്ചക്കാ രന്റെ ഉള്ളം തിരിച്ചു വിടുകയും മിന്നുന്ന കാഴ്ചകളുടെ പളപളപ്പില്‍ മതിമറക്കാന്‍ ഇടകൊടു ക്കുകയും ചെയ്തു. അറിയപ്പെടുന്ന ബ്രിട്ടീഷ് പടംപിടുത്ത ക്കാരനായ ജോണ്‍ ബൂര്‍മാന്‍ കാഴ്ചയൊരു ക്കിയ എമിറാള്‍ഡ് ഫോറസ്റ്റ് എന്ന പടം കണ്ടവരെല്ലാം അതേപ്പറ്റി ഏറ്റു പറയുന്ന പഴി, ഉള്ളം കീഴടക്കുന്ന കാടിന്റെ നിറവാര്‍ന്ന കാഴ്ചകള്‍ പടത്തിലുടനീളം കുത്തിനിറച്ച ബൂര്‍മാന്‍ അറിയാ നുള്ള തില്‍നിന്ന് കാഴ്ചക്കാരനെ അകറ്റിക്കളഞ്ഞുവെന്നാണ്. ഇത്തരം ഒരു അരുതായ്കയാണ് സാം കുട്ടിയും കളിക്കൂട്ടുകാരും കാഴ്ചക്കാരോട് ചെയ്തതും. ബസവണ്ണയുടെ പോരാട്ടനാളുകളെ കുറിക്കുന്ന കളിയാട്ടം കാണാനെത്തിയിട്ട് അതില്‍ ബസവണ്ണയുമില്ല പോരാട്ടവുമില്ല! പകരം കെട്ടുകാഴ്ചകള്‍ കണ്ടുമടങ്ങേണ്ടിവന്നു. ഇതിനാണെങ്കില്‍ കളിയാട്ടം കാണാന്‍ തിരക്കിട്ടെത്തുന്നതെന്തിനാണ്, കാഴ്ചബംഗ്ലാവില്‍ വല്ലപ്പോഴുമൊ ന്നുപോയാല്‍ പോരേ?.

കളിത്തറയില്‍ എടുത്തുപെരുമാറുന്ന ഉരുപ്പിടികള്‍ ഒഴിവാക്കണമെന്നല്ല പറഞ്ഞുവരുന്നത്. അത്തരം കാഴ്ചക്കെട്ടുകള്‍ കളിയാട്ടമൊഴികള്‍ക്ക് പുതിയപൊരുള്‍ കൊടുത്തുകൊണ്ട് ആയതിന്റെ ആഴവും പരപ്പും പലയിടത്തും കൂട്ടുകയാണ് ചെയ്തിട്ടുള്ളത്. ഏറ്റവുമൊടുവിലത്തെ വിലയിരുത്തലിലും കളിയാട്ടം എപ്പോഴും മെയ്‌മൊഴിയില്‍ അറിവു കൈമാറുന്ന കലാപരിപാടി തന്നെയാണ്. ഉടനീളം അതിനെ തുണച്ചുകൊണ്ട് പിന്നില്‍ നില്‍ക്കുകയും മുറിവുപറ്റുന്നിടത്ത് കൂട്ടിച്ചേര്‍ക്കുകയും പറ്റാത്തിടത്ത് എറ്റെടുക്കുകയും ചെയ്യേണ്ട ചുമതലയാണ് കെട്ടുകാഴ്ച കള്‍ക്ക് നിറവേറ്റാനുള്ളത്. മഹാചൈത്രയിലാവട്ടെ അതിന്റെ എണ്ണക്കൂടുത ലും നേരക്കൂടുതലും തവണക്കൂടുതലും മടുപ്പിച്ചുകളഞ്ഞു .ഇതിനൊക്കെ വേണ്ടി ഏറെ പണം ചെലവഴിച്ചതല്ലേ,കൂടുതലിരിക്കട്ടെ എന്നു കരുതിയാ വുമോ? വെറും നാലുമിനിറ്റ് അരങ്ങില്‍ നില്‍ക്കേണ്ടതിന് നാലുമണിക്കൂ റോളം ചമയക്കാരന്റെ മടിയില്‍ കിടക്കേണ്ടിവരുന്നുണ്ടല്ലോ, നാട്ടില്‍ പതിവുള്ള ചില പരിപാടികളില്‍, അതിന്റെ ആളുകള്‍ക്ക്. പണച്ചെലവുമായ് തട്ടിച്ച് നാലുമണിക്കൂറും അവരെ അരങ്ങത്തുതന്നെ നിര്‍ത്തിക്കൊണ്ടിരുന്നാല്‍ എന്താവും പിന്നീട്. ബൊമ്മത്തലകള്‍ ചേര്‍ത്തുപിടിച്ച് ആള്‍ക്കൂട്ടത്തെ തീര്‍ത്തത് പുതുമനിറഞ്ഞ കാഴ്ചവെപ്പുതന്നെയായിരുന്നു. തുടിപ്പുകളുള്ള അരങ്ങുരുപ്പിടികള്‍ നേരിട്ടുചേര്‍ക്കാതെ പകരം പടച്ചുണ്ടാക്കിയവകള്‍ എടുത്തു പരുമാറിയതും നന്നായി. കളിയരങ്ങിലെ പതിവുകളെ തുരത്തിയ ഇവകളുടെ കടന്നുവരവ് കാഴ്ചകള്‍ക്ക് പുതിയ പൊരുളുകള്‍ എഴുതി ച്ചേര്‍ക്കുകയുണ്ടായി. അളന്നുവരച്ച് അകലം തിട്ടപ്പെടുത്തി ഇരിപ്പിടങ്ങള്‍ ഒരുക്കി വെച്ചിരുന്നതിനാല്‍ അത് തരപ്പെടുത്തുന്നതില്‍ ആരിലും പിഴവുകണ്ടില്ല.
അരങ്ങ് (കര്‍ണാടകം)
അടഞ്ഞു കിടന്നതോ ഏറെയൊന്നും പറയപ്പെടാതിരുന്നതോ ആയ നേരേടുകളെ കളിയൊരുക്കത്തി നായി തെരഞ്ഞെടുക്കുനാനുള്ള തീരുമാന മാണ് സാം കുട്ടിക്ക് ഏറെ മതിപ്പു നേടിയിട്ടുള്ളത് .ബസവണ്ണ യെ പോലുള്ള ഒരു പോരാളിയുടെ ചുവടുപിടിക്കുന്ന ഏതൊരൊരു നീക്കവും മാറ്റം വരുത്തുന്നവര്‍ നടത്തുന്ന ഇടപെടലുകളായാണ് തിരിച്ചറിയപ്പെടുന്നത്. കളിയാട്ടം നടത്തി കയ്യടി വാങ്ങാനുള്ള ഒരു ഏര്‍പ്പാടുമാത്ര മായിരുന്നുവെങ്കില്‍ അതിനുതകുന്ന ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാമായിരുന്നല്ലോ. ചെറുത്തു നിന്നും തിരിച്ചുപിടിച്ചും കടന്നുവന്ന ആളുകളുടെ കൂട്ടത്തില്‍ നിന്നുള്ള ആളായതുകൊണ്ട് സാമിന് മറ്റൊന്നും തെരഞ്ഞെടുക്കാനും പറ്റില്ല. എന്നാല്‍ അരങ്ങത്ത് ആടിത്തിമിര്‍ത്ത കൂട്ടാളികളുടെ ഉടലനക്കത്തിലൊന്നും ഈ പൊരുത്തം കാണാന്‍ കഴിഞ്ഞില്ല. പതിവു കളിയാട്ടങ്ങളുടെ ചുവടുപിടിച്ച് അവര്‍ ആട്ടംമുടിക്കുകയാണ് ചെയ്തത്. ബസവണ്ണ ആരെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു.മറിച്ച് കളിത്തറയില്‍ എങ്ങനെ ചുവടുവെക്കണമെന്ന് നന്നായറിയാമായിരുന്നു. കേട്ടുകേള്‍വി പോലുമില്ലാതിരുന്ന ഒരു ഉടലിനെ കളിത്തറയില്‍ കാഴ്ചയൊരുക്കത്തിലൂടെ പടുത്തുനിര്‍ത്താന്‍ അതു കൊണ്ടുതന്നെ അവരുടെ ചുവടുവെയ്പുകള്‍ക്കായതുമില്ല.  എന്നിരുന്നാലും ബസവണ്ണ കഴിഞ്ഞുപോന്ന ഇട-നാളുകളെ മെയ്‌മൊഴിയില്‍ വരച്ചുകാണി ക്കാന്‍ പിന്നില്‍ നിന്ന് സാം കുട്ടി പെട്ട പാട് അരങ്ങത്ത് കാണാന്‍ കഴിയു മായിരുന്നു. മെയ്യിളക്കത്തിലും കയ്യനക്കത്തിലും കുടിയേറിയിട്ടുള്ള കളിയാട്ടത്തിലെ പതിവുകളെ ഒഴിവാക്കാന്‍ കരുതലോടെ നീങ്ങിയതാണ് ഇതിന് തുണയായത്. പടയാളിയായ് ചമഞ്ഞ പയ്യന്റെ കടന്നു വരവ് അത്രയും നെരം സാം കുട്ടി പടുത്തുകൊണ്ടുവന്ന നാള്‍പഴക്കത്തെ ഉടച്ചുകളഞ്ഞു. അക്ബര്‍ ചക്രവര്‍ത്തി കൊട്ടാരവളപ്പില്‍ ഉലാത്തുന്ന പടത്തില്‍ കാര്‍ വരച്ചു ചേര്‍ത്തതുപോലെയോ അല്ലെങ്കില്‍ ജൂലിയസ് സീസര്‍ ഡോട്ട്‌പെന്‍ കൊണ്ടെഴുതുന്നതുപോലെയോ നിരക്കാത്ത ഒരു ചെയ്തിയായിരുന്നു അത്. അതുവരെ മൊഴിക്കൈമാറ്റത്തില്‍ നിലനിര്‍ത്തി യിരുന്ന താളവും വഴങ്ങാത്ത ഈ ഉടലിന്റെ കടന്നുവരവ് തകിടംമറിച്ചു.

അരങ്ങ് (ഏറണാകുളം )
കളിയാട്ടത്തിനുവേണ്ട ആളുകളെ തെരഞ്ഞെടുക്കുമ്പോള്‍ അവരുടെ ഇരുത്തം .നിഴലുകൊണ്ടുപോലും മഹാചൈത്രയുടെ അരങ്ങത്തേക്കു കടന്നുവരുന്നയാള്‍ക്കും ഇതിനായി ഏറെ ചെയ്യേണ്ടതു ണ്ടായിരുന്നു. രണ്ടു പെണ്ണാളുകളുള്‍പ്പെടെ മുപ്പതോളം പേര്‍ അരങ്ങില്‍ നിര ന്നിട്ടും ഓര്‍മ്മയില്‍ തങ്ങുന്ന ഒരു ഉടലനക്കവും ആരും ഉരുവാക്കിയില്ല. തമ്മില്‍ മെച്ചം നാടുവാഴിയായി ചമയമണിഞ്ഞ ശെല്‍വരാജ് ആണ്. തുടര്‍ ക്കാഴ്ചകള്‍ മാറുമ്പോഴുണ്ടാകുന്ന വിടവ് നികത്താന്‍ കൊടുത്ത പടയാളി കളുടെ തേരോട്ടം പുതുമയുള്ള തായിരുന്നുവെങ്കിലും മെയ്‌വഴക്കത്തില്‍ പാകതയില്ലാതെ കടന്നുവന്ന മാറാട്ടക്കാര്‍ക്ക് നന്നേ പിഴച്ചു. പതിവുമട്ടില്‍ ചുവടുവെച്ച ഇവരുടെ കാലുകള്‍ തേരിന്റെ ചക്രമല്ല അരങ്ങത്തുരുട്ടിയത്, ഒരു ചടങ്ങുതീര്‍ക്കുക യായിരുന്നു.ഇവരുടെ മറവുപറ്റി താളത്തിനുനീങ്ങേണ്ട പിന്നണിയൊരുക്ക ക്കാരാവട്ടെ അടയാളവട്ടകളുമായ് പകച്ചുനീങ്ങീയും വെട്ടത്തുപരുങ്ങിയും ചുവടുതെറ്റിച്ചുകൊണ്ട് അരങ്ങ് അലങ്കോലമാക്കുക യാണുണ്ടായത്. ഏട്ടിലുള്ള ആള്‍പ്പതിപ്പുകള്‍ മാത്രമല്ല അരങ്ങുണര്‍ത്തേ ണ്ടവര്‍, അതിനെ തുണക്കുന്ന പിന്നണിയാളര്‍ക്ക് എന്തെന്തു ചെയ്യുവാനില്ല?

വാമൊഴി ഉരുക്കഴിക്കുന്നിടത്ത് ആര്‍ക്കും തെറ്റു പറ്റിയിട്ടില്ല. തടസ്സമോ താമസമോ പോലും നേരിട്ടിട്ടില്ല.കളിത്തറയില്‍ കയറി നിന്ന് കാഴ്ചക്കാര്‍ക്കു നേരേയോ തമ്മില്‍ തമ്മിലോ നടത്തുന്ന ഉരിയാട്ടമാണ് കളിയാട്ടം എന്നു കരുതിയിട്ടുള്ളവര്‍ക്ക് ഇവിടെ പിഴക്കാനിടയില്ലല്ലോ. ഉണ്ണി പൂണിത്തുറയാണ് ഇവിടെ മികച്ചുനിന്നത്. തുടര്‍ന്നുള്ള അരങ്ങുകളില്‍ പിഴവുകള്‍ തീര്‍ത്ത് മഹാചൈത്ര മെച്ചപ്പെടുമെന്നു കരുതാം. കാണികള്‍ക്ക് നേടാന്‍ കഴിയാതെ പോയ ഒരു പൂക്കാലം അങ്ങനെ തിരിച്ചുപിടിക്കാം. 

ഒരു 'റേപ്പ് വര്‍ക്ക് ' ചില വ്യതാസങ്ങളോടെ - കെ കെ ബാബുരാജ്‌2007 മാര്‍ച്ച്‌ ലക്കം 16 മാധ്യമം വാരികയില്‍ കെ കെ ബാബുരാജ്‌ എഴുതിയ ലേഖനമാണിത്‌. " മറ്റൊരു ജീവിതം സാധ്യമാണ്‌" എന്ന പുസ്‌തകത്തിലും ഇത്‌ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. നിരവധി റഫ റന്‍സുകള്‍ കൊണ്ട്‌ തന്റെ നിരീക്ഷണങ്ങളെ ബാബുരാജ്‌ ബല പ്പെടുത്തിയിട്ടുണ്ട്‌. ആള്‍ദൈവങ്ങളെ വാഴിക്കുന്ന പുണ്യവാളന്മാര്‍ ക്കുവേണ്ടി "മനുവും മനുസ്‌മൃതിയും പിറന്ന നാടിന്‌ അപമാന മായ" ഒരു പാപിദേശികന്റെ സമര്‍പ്പണം എന്നനിലയില്‍ ഇത്‌ പുനഃപ്രസിദ്ധീകരിക്കുന്നു.
 


കെ കെ ബാബുരാജ്‌