"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2013, സെപ്റ്റംബർ 28, ശനിയാഴ്‌ച

പുസ്തകം : കോതറാണിയും കൊക്കോത മംഗലവും .

 കോതറാണിയും കൊക്കോത മംഗലവും .

-സി ഡി തുമ്പോട് .

ചരിത്രാതീത കാലം മുതല്‍ ഈ രാജ്യത്ത്‌ ജനിച്ചുവളര്‍ന്ന്‌ ഈ മണ്ണുമായി അലിഞ്ഞു ചര്‍ന്ന്‌ ഈ മണ്ണിന്റെ ചൂടും ചൂരും അനുഭവിച്ചറിഞ്ഞ ഒരു ജനത ഇവിടെ പാര്‍ത്തിരുന്നു. ആ ജനതയെ ചേരമര്‍ എന്നു വിളിച്ചിരുന്നു. രാജ്യത്തിനു ചേരരാജ്യമെന്നും. ചേരന്മാര്‍ എന്നാല്‍ ചേരരാജ്യത്തിലെ ജനത. അതൊരു ജാതിനാമമല്ല.

ചേരര്‍ക്കു സ്വന്തമായ ലിപിയും ഭാഷയും തനതായ സംസ്‌കാരവും ഉണ്ടായിരുന്നു. നൂറ്റാണ്ടുകളിലൂടെയുള്ള ഭാഷയുടെ വികാസപരിണാമദശയില്‍ പല പരിവര്‍ത്തനങ്ങള്‍ക്കു വിധേയമായി ഉല്‍കൃഷ്ട ഭാഷയായി രൂപം പ്രാപിച്ചു. ക്രീസ്‌തുവര്‍ഷാരംഭത്തിനു നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഭാഷക്കു വൈയാകരണന്മാ രുമുണ്ടായി. ഭാഷ വികാസം പ്രാപിച്ചതോടെ അനേകം വിശിഷ്ടഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. അനേകം കവികളും കവയിത്രകളും രംഗപ്രവേശം ചെയ്‌തു.

സംഘകാലഘട്ടത്തില്‍ സാഹിത്യം ഉച്ചകോടിയിലെത്തി. സമ്പുഷ്ടമായ ഒരു സാംസ്‌കാിക ചരിത്രം രാജ്യത്തിനു സ്വന്തമായുണ്ടായി. 

രാജാക്കന്മാര്‍ ജനന്മമാത്രം ലക്ഷ്യമാക്കി ഭരണം നടത്തി. ദാനധര്‍മ്മാദികള്‍ക്കു അവര്‍ ഉത്തമമാതൃകയായിരുന്നു. രാജ്യത്ത്‌ സമൃദ്ധിയും സന്തുഷ്ടിയും സമാധാനവും കളിയാടി. 

ഇങ്ങനെയൊരു സാഹചര്യം നിലനില്‍ക്കെയാണ്‌ ആര്യന്മാരുടെ കടന്നുകയറ്റം. അവര്‍ കാലക്രമേണ രാജാക്കന്മാരേയും മറ്റും സ്വാധീനിച്ച്‌ ഉന്നത ശ്രേണിയില്‍ സ്ഥാനമുറപ്പിച്ചു. ഇതിനെ തുടര്‍ന്നു മറ്റൊരു പ്രബലശക്തിയും ഇവിടെ രൂപം പ്രാപിച്ചു. അവര്‍ അവകാശപ്പെടുന്നത്‌: തങ്ങള്‍ ഇവിടത്തുകാരല്ല; പുറത്തുനിന്നും വന്നവരാണ്‌. ഇവിടത്തെ ദ്രാവിഡരുമായി യാതൊരു ബന്ധവുമില്ലാത്ത ഉന്നതകുല ജാതരുമാണെന്നാണ്‌.

അങ്ങനെ കേരളത്തില്‍ കുടിയേറിയ വിഭാഗങ്ങള്‍ ശക്തരായി എല്ലാം തങ്ങളുടെ കൈപ്പിടിയിലൊതുക്കിയപ്പോള്‍ ഇവിടത്തെ ഭരണവര്‍ഗം അപ്രസക്തമായി.

അവര്‍ ചരിത്രമെഴുതിത്തുടങ്ങിയപ്പോള്‍ യഥാര്‍ത്ഥ ചരിത്രം തമസ്‌കരിക്കപ്പെട്ടു. ആര്യാഗമനത്തിനു ശേഷമുള്ള കാര്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കി. അവര്‍ക്ക്‌ ഇഷ്ടമില്ലാത്തവരെ ചരിത്രത്തിനു പുറത്തു നിര്‍ത്തി.

ഇവിടെയാണ്‌ 'കോക്കോതമംഗലത്തിന്റെ ചരിത്ര' ത്തിന്റെ പ്രസക്തി . സത്യം പുറത്തുകൊണ്ടുവരാനാണ്‌ ഈ പുസ്‌തകത്തിലൂടെ ശ്രമിച്ചിട്ടുള്ളത്‌.


പുസ്തകം : കേരള ഭൂപരിഷ്കരണ നിയമം - മാര്‍ക്സിസ്റ്റുകള്‍ തൊഴിലാളി വര്‍ഗത്തെ വഞ്ചിച്ച ചരിത്രം.

പുസ്തകം  : കേരള ഭൂപരിഷ്കരണ നിയമം  - മാര്‍ക്സിസ്റ്റുകള്‍ തൊഴിലാളി വര്‍ഗത്തെ വഞ്ചിച്ച ചരിത്രം.

-കെ മുകുന്ദന്‍ പെരുവട്ടൂര്‍


കെ മുകുന്ദന്‍ പെരുവട്ടൂര്‍

പുസ്തകം ഡൌണ്‍ലോഡ് : സ്വാമി വിവേകാനന്ദന്‍ സോഷ്യലിസ്റ്റോ ?

പുസ്തകം ഡൌണ്‍ലോഡ് : സ്വാമി വിവേകാനന്ദന്‍ സോഷ്യലിസ്റ്റോ ?
-എസ് കെ ബിശ്വാസ്.എസ് കെ ബിശ്വാസ്

2013, സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

പി കെ ചോതി:ദളിതന്‍ പിന്നെ ചെറുത്തുനില്‍പ്പിന്റെ വഴിയിലെ ഇന്ത്യന്‍ പൗരന്‍


പി കെ ചോതി:ദളിതന്‍ പിന്നെ ചെറുത്തുനില്‍പ്പിന്റെ വഴിയിലെ ഇന്ത്യന്‍ പൗരന്‍.
പി കെ ചോതിമാസ്റ്റര്‍/കണ്ണന്‍ മേലോത്ത്

പി കെ ചോതിമാസ്റ്റര്‍
വീട് സ്ഥലം.

ജനിച്ചു വളര്‍ന്നതും ഇപ്പോള്‍ താമസിക്കുന്നതും പൂണിത്തുറ യിലാണ്. കോട്ടയില്‍ വെള്ളം കയറുന്നതു കൊണ്ടാണ് കൊച്ചി രാജാക്കന്മാര്‍ ആസ്ഥാനം പൂണിത്തുറ യിലേക്ക് മാറ്റി യതെന്ന്  പറയപ്പെടുന്നു. ഇവിടം പണ്ട് കടല്‍ത്തീര ത്തായിരുന്നു. കടലിറങ്ങി രൂപപ്പെട്ട തുരുത്തു കളായിരുന്നു ഏറെയും. പാലങ്ങളും റോഡുകളും വന്ന് ഇന്നിപ്പോള്‍ ഈ നാട് തുരുത്തു കളല്ലാതായി തീര്‍ന്നിട്ടുണ്ട്. മുക്കുവരുടെ ആവാസ കേന്ദ്രങ്ങളെ 'തുറ' എന്നാണ് പറയുന്നത്.അങ്ങനെയാണ് ഈ നാടിന് 'പൂണിത്തുറ' എന്ന് പേര് വന്നത്. കപ്പലുകള്‍ അടുക്കുന്ന തീരമാണ് 'തുറമുഖ' മായത്. അന്നും ഇന്നും ഇവിടത്തെ വലിയ ഒരു മത്സ്യവിപണന കേന്ദ്രമാണ് ചമ്പക്കര. രാജാക്കന്മാര്‍ വന്നതോടുകൂടി പൂണിത്തുറ 'തിരു' പൂണിത്തുറയായി, അങ്ങനെ തൃപ്പൂണിത്തുറയായി. പൂണിത്തുറ ഈശന്‍ 'പൂര്‍ണത്രയീശ'നുമായി. 'അരിയിട്ടുവാഴ്ച'യിലൂടെ അധികാരത്തിലേറിയ രാമവര്‍മ്മ മഹാരാജാവാണ് അന്ന് കൊച്ചി ഭരിച്ചിരുന്നതെന്നാണ് ഓര്‍ക്കുന്നത്. ആലുവക്കടുത്ത് ചൊവ്വര 'തീപ്പെട്ട' രാജാവ് എന്നും 
അറയപ്പെടുന്നു. കോട്ടക്ക് പുറത്തുള്ള കരഭൂമി മുഴുവന്‍ നെല്‍പ്പാടങ്ങളായിരുന്നു. അവിടെ കര്‍ഷക തൊഴിലാളി കളായിരുന്നു അച്ഛനും അമ്മയും. അച്ഛന്റെ പേര് കുഞ്ഞുകുറുമ്പന്‍ എന്നും അമ്മയുടെ പേര് താര എന്നുമാണ്. 28-51938ല്‍ ഞാന്‍ ജനിച്ചു. എനിക്ക് താഴെ രണ്ട് സഹോദരിമാര്‍ കൂടി ഉണ്ടായി. ഒരാള്‍-കൗസല്ല്യ കോട്ടയം കഞ്ഞിക്കുഴിയില്‍ കുടുംബമായി താമസിക്കുന്നു. ഒരാള്‍-കൊച്ചുപെണ്ണ് ഗവഃസര്‍വീസില്‍ ടീച്ചറായിരുന്നു. റിട്ടയര്‍ ചെയ്തതിനു ശേഷം, അസുഖക്കാരിയായിരുന്ന അവര്‍ മരിച്ചു-വിവാഹം കഴിച്ചിരുന്നില്ല. ഞാന്‍ പോസ്റ്റ് മാസ്റ്ററിനു തുല്യമായ പദവിയിലിരിക്കെ 1996ല്‍ ആര്‍എംഎസ് ല്‍ നിന്നും റിട്ടയര്‍ ചെയ്തു.

ചോതിമാസ്റ്ററും ഭാര്യയും
അയിത്തം.

അത് അനുഭവിക്കാത്ത പട്ടിക ജാതിക്കാര്‍ ഇല്ലല്ലോ. അന്ന് നെല്ല് ഒരു പറ കൊയ്ത് പൊലിച്ചാല്‍ പതം 2 ഇടങ്ങഴിയാണ്. അത് തന്നെ അവിലാക്കിയോ അരിയാക്കിയോ ഓണക്കാലത്ത് കാഴ്ചയായി തിരികെ കൊടുക്കുകയും വേണം.കൂടാതെ വാഴക്കുല, ചേന, മത്തങ്ങ തുടങ്ങിയ വിളകളും കൊടുക്കണം. കൊടുത്തി ല്ലെങ്കിലോ അവരെ തീണ്ടുകയോ ചെയ്താല്‍ കടുത്ത ശിക്ഷയാണ്. ഏതൊക്കെ ശിക്ഷ യെന്നോ എങ്ങിനെ യൊക്കെ എന്നോ പറയാന്‍ പറ്റില്ല. ഇതൊക്കെ ശേഖരിച്ച്, കൊട്ടാരത്തില്‍ വല്ല പിറന്നാളോ അടിയന്തിരമോ ഉണ്ടായാല്‍ അടിയാന്മാര്‍ക്ക് തിരിച്ചും ദാനം ചെയ്യു മായിരുന്നു. അത് ഞങ്ങള്‍ വള്ളത്തില്‍ ചെന്ന് വാങ്ങണമായിരുന്നു. കരയിലൂടെ സഞ്ചരിക്കാന്‍ അവകാശമില്ലല്ലോ. അങ്ങനെ ഒരിക്കല്‍  അമ്മായിയും ഞാനുംകൂടി വള്ളത്തില്‍ പോയി. ഇരുമ്പു പാലത്തിനു സമീപം മുന്‍പ് ആര്‍എല്‍വി കോളേജ് നിന്നിരുന്ന കെട്ടിടത്തിനരികിലെ കരിങ്കല്‍ കെട്ടിന് സമീപം വെച്ചായിരുന്നു ദാനകര്‍മ്മം നടത്തിയിരുന്നത്. ഞങ്ങള്‍ തീരത്തെത്തിയപ്പോള്‍ വള്ളം ഇടിക്കാതിരിക്കാനായി അമ്മായി കരിങ്കല്‍ കെട്ടില്‍ കയ്യൂന്നി. ഉടനെ കരക്കു നിന്ന തമ്പ്രാന്‍ 'മതിലേല്‍ തൊടുന്നോടീ' എന്നു കയര്‍ത്തുകൊണ്ട് അമ്മായിയുടെ രണ്ടു കയ്യും ചേര്‍ത്ത് വടികൊണ്ട് ഒരടി. എന്റെ ഉള്ള് പിടഞ്ഞു. അടി കൊണ്ടത് എനിക്കായിരുന്നു. അമ്മായിക്ക് ഒരു ഭാവവ്യത്യാസവും ഉണ്ടായില്ല. ഇതൊക്കെ നേരിട്ട് പരുവപ്പെട്ടതായിരുന്നു അവരുടെ ഉള്ളും ഉടലും. 

പഴയ ആര്‍എല്‍വി കോളേജ്
നിന്നിരുന്ന പുഴയോരം
പള്ളിക്കൂടം,കുട്ടിക്കാലം.

അന്ന് കോട്ടക്ക കത്തുകൂടി അയിത്ത ജാതി ക്കാര്‍ക്ക് വഴി നടന്നുകൂടാ. സഞ്ചാര  സ്വാതന്ത്ര്യ ത്തെക്കുറിച്ച് പറയുമ്പോള്‍ എല്ലാവരും വൈക്കം സത്യാഗ്രഹ ത്തേയും അവിട ത്തെ ക്ഷേത്ര പരിസരത്തു കൂടി അയിത്ത ജാതി ക്കാര്‍ക്ക് വഴി നടക്കാന്‍ വിലക്കുകളു ണ്ടായിരുന്ന തിനേ ക്കുറിച്ചും മാത്രമേ പറയുന്നുള്ളൂ. എന്നാല്‍ തമ്പുരാക്കന്മാരും കോട്ടകളും മഹാ ക്ഷേത്രങ്ങളും ഉള്ള എല്ലായിടത്തേയും സ്ഥിതി ഒന്നു തന്നെയായിരുന്നു. പൂണിത്തുറ കടത്തിനുള്ള അവകാശം അതാത് വര്‍ഷം ലേലം ചെയ്യും.ഞങ്ങള്‍ക്ക് പ്രതേക വള്ളങ്ങളാണ്. ഞങ്ങള്‍ കുട്ടികള്‍ അന്ന് തൃപ്പൂണിത്തുറ കോട്ടക്ക് പുറത്തുള്ള പാടങ്ങളും തോടും കടന്ന് മേക്കര പാടത്തിന് അരികെയുള്ള 'ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സനാനാ മിഷന്‍' സ്‌കൂളില്‍ പഠിക്കാന്‍ പോകും. കൃസ്ത്യന്‍ മിഷണറിമാര്‍ നടത്തിയിരുന്ന സ്‌കൂളാണ് അത്. കൃസ്ത്യന്‍ മിഷണറിമാരുടെ ഉദ്ദേശ്യം മതപരിവര്‍ത്തന മായിരുന്നു വെങ്കിലും, വേദങ്ങളുടെ അനുശാസന ങ്ങളനുസരിച്ച് സവര്‍ണര്‍ പട്ടിക ജാതിക്കാര്‍ക്ക് നിഷേധിച്ചിരുന്ന വിദ്യാഭ്യാസം നല്‍കുവാന്‍ അവര്‍ തയ്യാറായി. ഏറയും പട്ടികജാതിക്കാരായ കുട്ടികളും ധീവരരും ഈഴവരും ചുരുക്കം നായന്മാരായ കുട്ടികളും അവിടെ പഠിച്ചിരുന്നു. അധ്യാപകരില്‍ കോട്ടയം കാരനായ ജേക്കബ് മാഷിനേയും തൃപ്പൂണിത്തുറ ക്കാരനായ വര്‍ഗീസ് മാഷിനേയും മാത്രമേ ഇപ്പോള്‍ ഓര്‍മ്മ വരുന്നുള്ളൂ. മദാമ്മ വിദേശത്തു നിന്ന് വരുമ്പോള്‍ മിട്ടായി കൊണ്ടുവന്നു തരുമായിരുന്നു. സ്‌കൂളില്‍ നിന്ന് കഞ്ഞിയും ചുരുക്കം ചിലപ്പോള്‍ പായസവും കിട്ടിയിരുന്നു.മുണ്ട് ഉടുക്കാന്‍ തരുമായിരുന്നു. കന്നി 
മാസമായാല്‍ 2 ആഴ്ച സ്‌കൂള്‍ അടച്ചിടും. ആ കലയളവില്‍ പുലയരായ കുട്ടികള്‍ സ്‌കൂളില്‍ വരാത്തതുകൊണ്ടാണ്. അവര്‍ കൃഷിപ്പണിക്ക് പോകും. ആ പള്ളിക്കൂടം തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനരികില്‍ ഇപ്പോഴും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. അവിടത്തെ വിദ്യാഭ്യാസം കഴിഞ്ഞ് ഞാന്‍ മരട് മാങ്കായില്‍ സ്‌കൂളില്‍ ചേര്‍ന്നു. ഫസ്റ്റ് ഫോറം സെക്കന്റ് ഫോറം എന്നൊക്കെയാണ് ക്ലാസ്സുകളെ തരം തിരിച്ചിരുന്നത്. അര ക്ലാസ്സ് കയറ്റവുമുണ്ട്, നാല് നാലര എന്നിങ്ങനെ. ഏഴാം തരത്തിലെ ത്തുമ്പോള്‍ ഗവഃപരീക്ഷയാണ്. അതിന് ഇഎസ്എല്‍സി (എലിമെന്റെറി സ്‌കൂള്‍ ലിവിങ് സര്‍ട്ടിഫിക്കറ്റ്) എന്നാണ് പറഞ്ഞിരുന്നത്. അത് പാസ്സായിക്കഴിഞ്ഞാല്‍ അധ്യാപകന്റെ യോഗ്യതയായി. നേരിട്ടു പഠിപ്പിക്കാം. ടിടിസി വേണ്ട. അതുകഴിഞ്ഞാല്‍ ഇന്റര്‍മീഡിയറ്റ് പാസ്സാകണം. പിന്നീടത് പിയുസി ( പ്രീ യൂണിവേഴ്‌സിറ്റ് കോഴ്‌സ്) ആയി. അതിനു ശേഷമേ ബിഎക്ക് ചേരാന്‍ പറ്റൂ. ഞാന്‍ 1957ല്‍ എസ്എസ്എല്‍സി എഴുതി തോറ്റു. പിന്നീട് എഴുതിയെങ്കിലും പാസ്സായില്ല. 1962ല്‍ ഞാന്‍ എറാകുളത്ത് റെയില്‍വേ മെയില്‍  സര്‍വീസില്‍ ജോലിയില്‍ പ്രവേശിച്ചു.

സനാനാ മിഷന്‍ സ്‌കൂള്‍
ചങ്ങലകള്‍ നുറുങ്ങുന്നു.

ടികെസി വടുതല  'ചങ്ങലകള്‍ നുറുങ്ങുന്നു' എന്ന നോവലില്‍ പരാ മര്‍ശിക്കുന്ന സ്‌കൂള്‍ ഇതായിരിക്കാം. എന്നാല്‍ അതില്‍ പറയുന്ന സംഭവം നടന്നത് വേറൊരു സ്‌കൂളിലാണ്. നോവലില്‍ പറയുന്നത്, വടുതല-വൈപ്പിന്‍ ഭാഗത്തുനിന്ന് പുലയനായ കണ്ണപ്പന്‍ എന്ന ചെറുപ്പക്കാരന്‍ അധ്യാപക നായി മരട് സ്‌കൂളില്‍ എത്തുന്നു. അയാള്‍ ആദ്യമായി ക്ലാസ്സില്‍ ചെല്ലുമ്പോള്‍ അധ്യാപകന് ഇരിക്കാനുള്ള കസേരയില്‍ ഒരു തൂമ്പ ഇരിക്കുന്നു! അറിവും യോഗ്യതയും ഉണ്ടായിരുന്നിട്ടും കണ്ണപ്പന്‍ പിന്നീട് ജാതിയുടെ ഭീകരതയില്‍ നീറുകയാണ്. ഒരാളേ കണ്ണപ്പനോട് അടുപ്പം കാണിച്ചുള്ളൂ, രാമകൃഷ്ണന്‍ എന്ന ഈഴവനായ ചെറുപ്പക്കാരന്‍. ഈ സംഭവം നടക്കുന്നത് വൈപ്പിന്‍ കരയിലുള്ള എളങ്കുന്നപ്പുഴ ഹൈസ്‌കൂളിലാണ്. ബിഎ പാസായ കെകെ മാധവന്‍ മാസ്റ്റര്‍ ജോലിക്കു ചെല്ലുമ്പോഴാണ് ഈ സംഭവം ഉണ്ടാകുന്നത്. മാധവന്‍ മാസ്റ്റര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ പൊതുവേദികളില്‍ താന്‍ നേരിട്ട ഈ അവമതിയെ കുറിച്ച് സംസാരിക്കുമായിരുന്നു. ആ സ്‌കൂളില്‍ ഈയിടെയും ഒരു ദളിത് വിഭാഗത്തിലെ അധ്യാപിക ജാതി വിവേചനത്തിന് ഇരയാകുകയുണ്ടായി. ടികെസിയുടെ നോവലില്‍ പറയുന്ന കണ്ണപ്പന്‍ ഒരുപക്ഷെ തൃപ്പൂണിത്തുറ മുനിസിപ്പന്‍ ചെയര്‍മാന്‍ ഒക്കെ ആയിരുന്നിട്ടുള്ള ഇ.കണ്ണപ്പന്‍ ആയിരിക്കണം. രാമകൃഷ്ണന്‍ ടികെ രാമകൃഷ്ണന്‍ തന്നെ (ആഭ്യന്തരമന്ത്രിയും സാംസ്‌കാരിക മന്ത്രിയുമായിരുന്നു). ഇരുവരും എരൂര്‍ക്കാരും കൂട്ടുകാരും സിപിഎം പ്രവര്‍ത്തകരുമാണല്ലോ.

പാര്‍ട്ടിയില്‍

പ്രവര്‍ത്തിച്ചിട്ടുണ്ട്. 1957 ല്‍ ഇലക്ഷന്‍ നടക്കുമ്പോള്‍ ഞാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഓഫീസ് സെക്രട്ടറി കൂടി യായിരുന്നു. 62 ല്‍  കേന്ദ്ര ഗവഃജോലി കിട്ടിയല്ലോ. പിന്നെ രാഷ്ട്രീയം പാടില്ല. എന്നാല്‍ സര്‍വീസില്‍ തുടരുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തൊഴിലാളി വര്‍ഗത്തില്‍ നിന്ന് (ദളിതരില്‍) അകലുന്നത് അറിയുന്നു ണ്ടായിരുന്നു. റിട്ടയര്‍ ചെയ്തതി നുശേഷം ഞാന്‍ സമുദായത്തിന്റെ രക്ഷക്കായി പ്രവര്‍ത്തിച്ചു. ആയിടെ  ചോറ്റാനിക്കരക്ക് അടുത്ത് ദളിത് സമുദായ വല്‍ക്കരണ ത്തിനുവേണ്ടി സംഘടിപ്പിക്കപ്പെട്ട ഒരു യോഗത്തില്‍ ഞാന്‍ പങ്കെടുത്തു. യോഗം ഉത്ഘാടകന്‍ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സിപിഎം ലെ സിവി ഔസേഫ് ആയിരുന്നു. ഞാന്‍ അധ്യക്ഷനും. ദളിതരുടെ ഭൗതിക സാഹചര്യം ഉയര്‍ത്തുന്നതിന് സാമ്പത്തിക സഹായം വേണമെന്ന് ഞാന്‍ അധ്യക്ഷ പ്രസംഗത്തില്‍ ആവശ്യം ഉന്നയിച്ചു. കെഎം സലിം കുമാറും പിപി സന്തോഷുമൊക്കെ അന്ന് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഉത്ഘാടന പ്രസംഗത്തില്‍ സിവി ഔസേഫ് പറഞ്ഞത് ദളിതര്‍ക്ക് ഇപ്പോഴുള്ള സാമ്പത്തിക സഹായങ്ങള്‍ മാത്രം മതി കൂടുതലൊന്നും വേണ്ട അവരുടെ ഭൗതിക സാഹചര്യങ്ങല്‍ ഉയര്‍ത്താന്‍ എന്ന്. ഈ സിവി ഔസേഫിനെ അധ്യക്ഷ സ്ഥാനത്തേക്ക് ക്ഷണിക്കാന്‍ ഞാനും കൂടി അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നു. അവിടെ അദ്ദേഹത്തിന്റെ മകള്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ഒരു ചേട്ടനും ഉണ്ടെന്ന് ആ കുട്ടി പറഞ്ഞപ്പോള്‍ അയാള്‍ എവിടെ എന്ന് ഞങ്ങള്‍ തിരക്കി. അപ്പോള്‍ ആ കുട്ടി പറഞ്ഞു ചേട്ടന്‍ ലണ്ടനിലാണ് പഠിക്കുന്നതെന്ന്! അപ്പോള്‍ നോക്കൂ, കമ്മ്യൂണിസ്റ്റ് കാരന്റെ മക്കള്‍ വിദേശത്തും ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒക്കെയാണ് പഠിക്കുന്നത്. അവര്‍ക്ക് സാമ്പത്തിക അഭിവൃദ്ധിയുണ്ട്. അവരുടെ മക്കള്‍ കമ്മ്യൂണിസ്റ്റ് കാരാവില്ല. ദളിതന്റെ മക്കള്‍ എന്നും ദളിതരായിരിക്കണം. എങ്കിലേ അവര്‍ കമ്മ്യൂണിസ്റ്റ് കാരായി തുടരുകയുള്ളൂ. അവര്‍ക്ക് സാമ്പത്തിക സഹായം കൊടുത്താല്‍ അവര്‍ ഉയര്‍ന്നു പോവുകയില്ലേ! പിന്നെങ്ങിനെ ഈ നാട്ടില്‍ കമ്മ്യൂണിസം പുലരും? ജാഥയുടെ നീളം കൂട്ടാനും പോസ്റ്ററൊട്ടിക്കാനും കൊടിപിടിക്കാനും വിദേശത്തുപോയി പഠിച്ച കമ്മ്യൂണിസ്റ്റ്കാരന്റെ മകനെ കിട്ടുകയില്ല.  അതിന് ഭൗതിക സാഹചര്യങ്ങള്‍ വികസിക്കാത്ത, സാമ്പത്തിക ഉന്നമനം തീണ്ടാത്ത ദളിതുകളായി തുടരുന്ന പട്ടിക ജാതിക്കാരന്റെ കുട്ടികളേയേ കമ്മ്യൂണിസ്റ്റുകള്‍ക്ക് കിട്ടുകയുള്ളൂ. അവര്‍ ഈ നില തന്നെ തുടരേണ്ടത് കമ്മ്യൂണിസ്റ്റ്കാരന്റെ ആവശ്യമാണ്.

സമുദായം.

ഞാന്‍ പ്രവര്‍ത്തിച്ചിട്ടില്ല. എന്നാല്‍ എന്റെ മറ്റെല്ലാ പ്രവര്‍ത്തന ങ്ങളും സമുദായ ത്തിന്റെ രക്ഷക്കു വേണ്ടി യായിരുന്നു. ദലിത് സമുദായ വല്‍ക്കരണ ത്തിനായി നിലകൊള്ളുന്ന യാളാണ് ഞാന്‍. അതു കൊണ്ടുതന്നെ എനിക്ക് ഒരു പ്രത്യേക സമുദായ ത്തിനു വേണ്ടിയോ ഗ്രൂപ്പിനു വേണ്ടിയോ പ്രവര്‍ത്തിക്കുക വയ്യ. കെപിഎംഎസ്   ബാബുവിന്റെയും ശ്രീകുമാറിന്റെയും കെടി ശങ്കരന്റെയും നേതൃത്വത്തില്‍ വിഘടിച്ചു പ്രവര്‍ത്തിക്കുന്നു. മറ്റു ദളിത് സമുദായങ്ങളും അവരവരരുടെ സമുദായ സംഘടനകളുണ്ടാക്കി പ്രവര്‍ത്തിക്കുന്നു. ഇങ്ങനെ വിഘടിച്ചു നിന്നാല്‍ പൊതുവായ ഒരു പ്രശ്‌നം വന്നാല്‍ അതിനെ പല പ്രകാരത്തിലാവും നേരിടേണ്ടി വരിക. ഫലമോ പരിഹാരം കാണാതെ പ്രശ്‌നം അവശേഷിക്കും. അങ്ങനെയുള്ള ഒരു സമുദായം എങ്ങനെ പുരോഗതി നേടും? പ്രശനം പൊതുവാണെങ്കില്‍ പരിഹാര നിര്‍ദ്ദേശം ഏകമായിരിക്കണം.   കെപിഎംഎസ് ഗ്രൂപ്പുകളുടേത് ഒന്ന് മറ്റു ദളിത് സംഘടനകളുടേത് ഒന്ന് എന്ന നിലക്ക് പ്രശനത്തെ നേരിട്ടാല്‍ പൊതുവായ ഒരു പ്രശ്‌നം പരിഹരിക്കപ്പെടുമോ? കെപിഎംഎസ് സംഘടന അതിന് പുറത്തുള്ളവര്‍ രൂപീകരിച്ചതാണ്. അയ്യന്‍കാളി ഉണ്ടാക്കിയത് സാധുജന പരിപാലന സംഘമാണ് എന്ന വസ്തുത എല്ലാവര്‍ക്കും അറി യാവുന്നതാണ്. 1937 ജൂലൈ 22 ന് അന്നത്തെ ദിവാനായിരുന്ന സര്‍ സിപി രാമസ്വാമി അയ്യരുടെ നേതൃത്വത്തില്‍ അടൂര്‍ എല്‍പിഎസ് ല്‍ ചേര്‍ന്ന തിരുവിതാംകൂര്‍ യോഗമാണ് പുലയര്‍ക്ക് ആദ്യമായുണ്ടായ സംഘടന. ആ യോഗത്തിന് അധ്യക്ഷത വഹിച്ചത് അയ്യന്‍കാളിയുടെ മരുമകന്‍ ടിടി കൃഷ്ണശാസ്ത്രി ആയിരുന്നു. എന്തിനായിരുന്നു, ദളിതരില്‍ പുലയര്‍ക്ക് മാത്രമായി ഒരു സംഘടന? ദളിതരില്‍ പുലയര്‍ക്ക് മാത്രമായി ഒരു പ്രശ്‌നം നിലനില്‍ക്കുന്നുണ്ടോ? ദളിതരെ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ സിപി രാമസ്വാമി അയ്യര്‍ സംഘടനാ രൂപീകരണത്തിന് മുന്‍കയ്യെടുത്തത്. ഇതറിഞ്ഞ മറ്റ് ദളിത് സമുദായങ്ങള്‍ ഓരോന്നും അവരവരുടെ സംഘടനയുണ്ടാക്കി. ഒരു ദലിത് സമുദായ സംഘടനാ മുന്നേറ്റം അങ്ങനെ തടയപ്പെട്ടു. ബ്രാഹ്മണന്റെ കുബുദ്ധിയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അംബേദ്കര്‍ ആഹ്വാനം ചെയ്തത് ദളിതുകളോട് ഒറ്റക്കെട്ടായി നിന്നാല്‍ മാത്രം മതി എന്നാണ്. പിന്നെ അവകാശങ്ങള്‍ക്ക് ഇരക്കേണ്ടതില്ല. അധികാരം നിങ്ങളുടേതാകുമ്പോള്‍ അവകാശങ്ങള്‍ നിങ്ങള്‍ക്കുള്ളതാകും. എസ്എന്‍ഡിപി യിലും എന്‍എസ്എസ് ലും ഇത് സംഭവിച്ചിട്ടുണ്ട്. ഈ സംഘടനകള്‍ സമുദായത്തിന് പുറത്തുള്ളവര്‍ ഉണ്ടാക്കിയതല്ല. സംഘടനകൊണ്ട് ആ സമുദായത്തിന് അകത്തുള്ളവര്‍ക്കാണ് ആവശ്യം. ഓരോ ദളിത് സമുദായത്തിനും ഓരോ ദളിത് സംഘടന യുണ്ടാക്കേണ്ടത് സമുദായത്തിന് പുറത്തുള്ളവരുടെ ആവശ്യവുമായിരുന്നു.17 ഉപജാതി കളുണ്ടായിരുന്ന ഈഴവരും 100ല്‍ അധികം ഉപജാതി കളുണ്ടായിരുന്ന നായരും സംഘടിച്ച് ശക്തരായി. സ്‌കൂളുകളും സ്ഥാപനങ്ങളും സ്വായത്തമാക്കിക്കൊണ്ട് അവര്‍ പുരോഗതി പ്രാപിച്ചു വരുന്നു. അത്തരം ഒരു സമ്മര്‍ദ്ദ സംഘമായി മാറാന്‍ എന്തുകൊണ്ട് ദളിതര്‍ക്ക് കഴിഞ്ഞില്ല? ദളിതര്‍ വിഘടിച്ചു നില്‍ക്കുന്നു, സമുദായ വല്‍ക്കരണത്തിന് അവര്‍ തയ്യാറല്ല അതു തന്നെ കാരണം.

പെരുംതൃക്കോവില്‍ ക്ഷേത്രം
താന്ത്രികവിദ്യ,വിശ്വാസം

പൂണൂലും പൂജാരിയും എന്ന ലേഖന മെഴുതിയതു കൊണ്ടാ ണോ ?ഞാന്‍ താന്ത്രിക വിദ്യ പഠിച്ചിട്ടില്ല. വായിച്ച് മനസ്സിലാ ക്കാനും ശ്രമിച്ചിട്ടില്ല. ഏതു ദൈവത്തെ, ഏതൊ രാള്‍ക്കും ആരാധി ക്കാനും പൂജിക്കാനും  അവകാശ മുണ്ടെന്ന് ഭരണ ഘടയില്‍ വ്യവസ്ഥ ചെയ്തി ട്ടുണ്ട്. മനുസ്മൃതിക്ക് എതിരായ ഒരു നിയമ നിര്‍മ്മാണ മായിരുന്നു അത്. അതനു സരിച്ച് താന്ത്രികവിദ്യ പഠിച്ച ഒരു പട്ടികജാതിക്കാരനോ പിന്നോക്കക്കാരനോ പൂജാദി കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് യോഗ്യനും അതിന് അവകാശമുള്ളയാളുമാണ്. അവനെ തടയുന്നവന്‍ നിയമത്തെയാണ് ലംഘിക്കുന്നത്.പൂജാദി കര്‍മ്മങ്ങള്‍ ചെയ്യുന്നതിനുള്ള അവകാശം ഉയര്‍ന്ന ജാതിക്കാര്‍ക്ക് മാത്രമായി പരിമിത പ്പെടുത്തിയിട്ടില്ല. തൃപ്പൂണിത്തുറക്ക് അടുത്ത് പെരും തൃക്കോവില്‍ ക്ഷേത്രത്തില്‍ പൂജക്ക് എത്തിയ ഈഴവനായ തന്ത്രിയെ ഉയര്‍ന്ന ജാതിക്കാര്‍ ക്ഷേത്രത്തില്‍ കയറുന്നത് വിലക്കി. ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിന്‍ കീഴിലുള്ള ഈ ക്ഷേത്രത്തിലേക്ക് അയാള്‍ സ്ഥലം മാറി വന്നതാണ്. പുകിലും വാഗ്വാദവുമായി. ഭരണാധികാരികള്‍ തന്നെ ഇടപെട്ട് പ്രശ്‌നം നിയമത്തിന്റെ വഴിക്ക് കൊണ്ടുവന്നു. അടുത്ത് പള്ളുരുത്തിയില്‍ ഒരു മുസ്ലീം ചെറുപ്പക്കാരന്‍ ക്ഷേത്രത്തില്‍ ഇടയ്ക്ക കൊട്ടുന്നതും തുയിലുണര്‍ത്തുന്ന തുമായൊക്കെയുള്ള വാര്‍ത്തയും ചിത്രവും പത്രങ്ങളില്‍ വന്നതാണ്. പഞ്ചശുദ്ധി പാലിക്കുന്നവര്‍ക്കേ ഇതിന് അര്‍ഹതയുള്ളൂ. ആ ചെറുപ്പക്കാരന്‍ അത് പാലിക്കുന്നുണ്ടാകാം. ഇവിടെ പ്രശ്‌നം, സര്‍ക്കാര്‍ ഭരണത്തിന്‍ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പിന്നോക്കക്കാരന്‍ പ്രവേശിക്കുന്നതിനേ തടസ്സമുള്ളൂ. അല്ലാത്തിടത്ത് ക്ഷേത്രം ഭരണസമിതിയുടെ തീരുമാനമാണ് നിര്‍ണായകം. അതെന്താണ് അങ്ങനെ ഒരേ ദൈവത്തിന് രണ്ട് നീതി? ക്ഷേത്രം ഭരണത്തെ ഭക്തിയില്‍ നിന്ന് അടര്‍ത്തിമാറ്റി വ്യവസായവല്‍ക്കരിക്കുന്നതു കൊണ്ടുകൂടിയാണ് ഇങ്ങനെ സംഭവിക്കുന്നത്. കച്ചവടക്കാര്‍ മത്സരിക്കുന്നതുപോലെ. തങ്ങളുടെ കടയുടെ മേന്മ അവകാശപ്പെട്ടുകൊണ്ട് ഒരു കടക്കാരന്‍ ഒരു ഫ്‌ലക്‌സ് ബോര്‍ഡ് വെക്കുന്നു. എതിര്‍ വശത്ത് അടുത്ത കടക്കാരനും ഇതേപോലെ ഒരു ബോര്‍ഡ് വെക്കുന്നു. ഇല്ലെങ്കില്‍ ആ കടയിലെ കച്ചവടം കുറഞ്ഞുപോകും. അതുപോലെ ഒരു ക്ഷേത്രഭാരവാഹികള്‍ തങ്ങളുടെ ക്ഷേത്രത്തിലെ പ്രധാന വഴിപാടിനെ കുറിച്ചും നടത്തുവാന്‍ പോകുന്ന അര്‍ച്ചനകളെ കുറിച്ചും വലിയ ബോര്‍ഡ് വെക്കുന്നു. ഇതേ ദേവന്റെയോ ദേവിയുടെയോ പേരിലുള്ള മറ്റൊരു സ്ഥലത്തെ ക്ഷേത്രം ഭാരവാഹികള്‍ മറ്റൊരു വഴിപാടിന്റെ പേരില്‍ എതിര്‍വശത്ത് മറ്റൊരു ബോര്‍ഡ് വെക്കുന്നു. ഒരേ ദേവന്‍ രണ്ടു സ്ഥലം രണ്ട് തരം വഴിപാട്!പലക്ഷേത്രങ്ങളും വഴിപാ 
ടിന്റെ പേരിലാണ് അറിയപ്പെടുന്നത് തന്നെ. ഇവിടെ വഴിപാടിന്റെ പേരില്‍ മത്സരരംഗത്ത് പിടിച്ചു നിന്നില്ലെങ്കില്‍ നടവരവ് കുറഞ്ഞുപോകും. ഭക്തരെ പരസ്യത്തിലൂടെ ആകര്‍ഷിച്ച് ചൂഷണം ചെയ്ത് സമ്പത്ത് കൊയ്യുന്ന ക്ഷേത്രഭരണ തന്ത്രം കേരളത്തിലല്ലാതെ മറ്റെവിടെയെങ്കിലും നിലവിലുണ്ടെന്നു തോന്നുന്നില്ല. കച്ചവടക്കാരുടെ വിപണന തന്ത്രത്തില്‍ കവിഞ്ഞ യാതൊരു ധാര്‍മ്മികതയും ഇതിലില്ല. ഇതിനെയാണോ ഭക്തി എന്നു പറയുന്നത്? ഞാന്‍  വിശ്വാസിയാണ്. ശിവനും ഗണപതിയുമാണ് എന്റെ ഇഷ്ടദേവകള്‍. എനിക്ക് അതിന് അവകാശമുണ്ട്. നമുക്ക് ശ്രീനാരായണ ഗുരുവും അയ്യന്‍കാളിയും വഴികാണിച്ചു തന്നിട്ടുണ്ടല്ലോ. അരൂര്‍ കുമാരന്‍ തന്ത്രികളെ എനിക്ക് അറിയാം. അദ്ദേഹം വല്ലാര്‍പാടത്ത് സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയിരുന്നു. ഒരു പട്ടികജാതിക്കാരന്‍ പ്രതിഷ്ഠ നടത്തിയതുകൊണ്ട് ഇതുവരെ കുഴപ്പമൊന്നും ഉണ്ടായിട്ടില്ല. ഉണ്ടാകുമായിരുന്നെങ്കില്‍ അത് അരുവിപ്പുറം പ്രതിഷ്ഠയുടെ കാലത്ത് തന്നെ സംഭവിക്കേണ്ടതായിരുന്നു.

എഴുത്തും വായനയും

ഞാന്‍ വളരെ കുറച്ചേ എഴുതി യിട്ടുള്ളൂ. നല്ല വായന ക്കാരനാണ് എന്നു എന്ന് പറയുന്ന താകും ശരി. എഴുത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സംഘര്‍ഷ മനുഭവി ച്ചതും വേദനി ച്ചതും, ഉത്തരേ ന്ത്യയില്‍ ചത്ത പശുവിന്റെ തോലുരിച്ച കുറ്റത്തിന് 5 ദളിതരെ സവര്‍ണര്‍ അടിച്ചു കൊന്ന വാര്‍ത്ത അറിഞ്ഞപ്പോഴാണ്. ഹരിയാനയിലെ ജജ്ജാര്‍ ജില്ലയില്‍ ദുലിനാ ഗ്രാമത്തില്‍ 2002 ഒക്‌ടോബര്‍മാസം 15 നാണ് ലോക മനഃസാക്ഷിയെ ഞെട്ടിച്ച ആ കൂട്ട നരബലി നടന്നത്. ഡെല്‍ഹിയിലും ഉത്തരേന്ത്യയിലെ മറ്റനവധി പട്ടണങ്ങളിലും ഉള്ള പൊതുനിരത്തുകളിലെ കുപ്പത്തൊട്ടികളില്‍ നിന്നും ചപ്പുചവറുകള്‍ ഭക്ഷിച്ച് അലഞ്ഞു തിരിയുന്ന പശുക്കൂട്ടങ്ങള്‍ സവര്‍ണരുടെ ഗോമാതാക്കളത്രെ. വാഹനമിടിച്ചോ ദഹനപ്രക്രിയകള്‍ തകര്‍ന്നോ മരണപ്പെടുന്ന ഈ പശുക്കളുടെ ജഡങ്ങള്‍ യഥാസമയം നീക്കം ചെയ്യുന്നതിന് അവിടെ  വേണ്ട സംവിധാനങ്ങളൊന്നും തന്നെയില്ല. അത്തരത്തില്‍ ചത്തുവീഴുന്ന പശുക്കളുടെ തോലുരിച്ചെടുത്ത് ശുദ്ധീകരിച്ച് ലതര്‍ ഉത്പന്നങ്ങള്‍ക്കുവേണ്ടി പാകപ്പെടുത്തുന്ന ജോലി സ്ഥിരമായി ചെയ്ത് ഉപജീവനം കഴിക്കുന്നവരാണ് അവിടത്തെ ദളിതര്‍. ജീവിച്ചിരിക്കുന്ന പശുക്കളെ മാംസത്തിനുവേണ്ടി ആരും കൊല്ലാറില്ല. എന്നാല്‍ പോലും 5 യുവാക്കള്‍ അടിച്ചു കൊല്ലപ്പെടാന്‍ മാത്രമുള്ള മഹാപാതകമാണോ അത്? ഇവിടെ തെരുവില്‍ കിടന്ന് ചത്ത പയ്യിന്റെ തോലാണ് ഉരിച്ചത്. ആ തൊഴില്‍ ചെയ്യുന്ന ആളുകള്‍. ബ്രാഹ്മണര്‍ തികഞ്ഞ മാംസഭുക്കുകളാ യിരുന്നില്ലോ? യാഗത്തില്‍ ഉപയോഗിക്കുന്ന കുതിരകളേയും പശുക്കളേയും കൊന്നു തിന്നുന്നതിനായി യാഗം നടത്തിയവരാണല്ലോ അക്കൂട്ടര്‍. അംബേദ്കര്‍ ചൂണ്ടിക്കാട്ടിയതുപോലെ ബുദ്ധമതത്തെ എതിര്‍ക്കാന്‍ വേണ്ടി അവരെ അനുകരിച്ച് മെച്ചപ്പെട്ട സംസ്‌കാരമുള്ള വരാണെന്ന് വരുത്താന്‍ വേണ്ടി മാംസാഹാരം ഉപേക്ഷിച്ചവരാണ് ബ്രാഹ്മണര്‍. പക്ഷെ അവര്‍ക്ക് പശുവിന്‍ പാലും അതിന്റെ ഉത്പന്നങ്ങളായ വെണ്ണയും നെയ്യുമൊന്നും വര്‍ജ്യമല്ല. അതുകൊണ്ടാണ് ബ്രാഹ്മണര്‍ ഗോവിനെ മാതാവായി കരുതുന്നത്. മുക്കുവര്‍ കടലിനെ അമ്മയായി കരുതുന്നതു പോലെയോ കര്‍ഷകത്തൊഴിലാളി ഭൂമിയെ മാതാവായി കരുതുന്നതു പോലെയോ അല്ല ബ്രാഹ്മണരുടെ ഗോമാതാവ് എന്ന സങ്കല്‍പ്പം. മുക്കുവര്‍ കടലിലും കര്‍ഷകത്തൊഴിലാളി മണ്ണിലും അധ്വാനിച്ചാണ് കഴിയുന്നത്. അതുപോലെ ബ്രാഹ്മണര്‍ പശുവില്‍ അധ്വാനിച്ചാണോ കഴിയുന്നത്? പശുവിനെ നോക്കുന്നതും പരിപാലിക്കുന്നതും ദളിതരാണ്. അതിന്റെ ഗുണം ഭുജിക്കുന്നതോ ബ്രാഹ്മണരും. വാസ്തവത്തില്‍ ഈ ദളിതരെയാണ് ബ്രാഹ്മണര്‍ ദൈവമായി കരുതേണ്ടത്. അവര്‍ കൊലചെയ്യപ്പെട്ടാല്‍ പിന്നെ പശുവിനെ ആരു നോക്കും? ബ്രാഹ്മണന്‍ നോക്കുമോ? വല്ലവരും നോക്കുന്ന പശുവിനെ ദൈവമായി കരുതാം, നോക്കുന്നവനെ ദൈവമായി കരുതുന്നില്ലെന്നു മാത്രമല്ല അവനെ കൊന്നുകളയുകയും ചെയ്യുന്നു! കേരളത്തിലാകട്ടെ ഈ കൊടിയ ഭീകരതക്കെതിരെ തോലിന്റെ ഗുണമനുഭവിക്കുന്ന സവര്‍ണരാരും ഇന്നുവരെ പ്രതികരിച്ചിട്ടില്ല. ഇപ്പോള്‍ അമ്പല വഴിപാടുകളുടെ പരസ്യ ബോര്‍ഡുകളില്‍ സവര്‍ണരായ മേളക്കാരുടെയും ആനകളുടെയും ചിത്രങ്ങള്‍ സ്ഥാനം പിടിക്കുന്നു. മേളത്തിനു പയോഗിക്കുന്ന ചെണ്ട ഒരു അസുരവാദ്യമാണ്. ഒരു അസുരവാദ്യം സവര്‍ണര്‍ കൈകാര്യം ചെയ്യുന്നത് വൈദിക വിധിപ്രകാരം ശിക്ഷ കിട്ടുന്ന കുറ്റമാണ്. അതു നില്‍ക്കട്ടെ തോലുരിക്കുന്നവര്‍ ഇല്ലാതായാല്‍ മട്ടന്നൂരിനെ പോലെയുള്ള ആളുകള്‍ പോയി ആ പണി ചെയ്യുമോ? അപ്പോള്‍ ചെണ്ടകൊട്ടി പൊതു സ്വത്ത് അവാര്‍ഡായി വാങ്ങാം, തോലുരിക്കുന്നവനെ കൊല്ലാം! ഇതാണ് സവര്‍ണ നീതി. എന്നാല്‍ അസുര വംശത്തില്‍ പെട്ടവരും അവരുടെ ക്ഷേത്രങ്ങളില്‍ ,ചെണ്ടമേളം നടത്തുന്നുണ്ട്. അവര്‍ക്ക് അവാര്‍ഡ് പോയിട്ട് 
ആ വക കലാകാരന്മാര്‍ക്കുള്ള ചെറിയ സഹായം പോലും ലഭ്യമാക്കുന്നില്ല. ഇവിടെ അടുത്ത് പാപ്പു ആശാന്‍ എന്ന ചെണ്ടമേളക്കാരന്‍ ഉണ്ടായിരുന്നു. 2 വര്‍ഷം മുന്‍പ് 90ആം വയസ്സില്‍ മരിക്കുന്നതുവരെ പാപ്പു ആശാനെ തേടി ഒരു ചെറിയ തുകപോലും സഹായമായി എത്തിയില്ല. അതിനുവേണ്ടി അദ്ദേഹം വര്‍ഷങ്ങളോളം കയറിയിറങ്ങാത്ത ഇടങ്ങള്‍ ഉണ്ടായിരുന്നില്ല.

ചോതിമാസ്റ്ററും ഭാര്യയും
അട്രോസിറ്റി ആക്റ്റ്.

അട്രോസിറ്റി ആക്റ്റ് 1989ല്‍ ബൂട്ടാസിംങ് അവതരിപ്പിച്ച് രാജീവ് ഗാന്ധി മന്ത്രിസഭ പാസ്സാക്കിയ ബില്ലാണ്. പട്ടിക ജാതി- വര്‍ഗ്ഗ പീഡന നിറോധന നിയമമാണ് അത്. ഞാന്‍ അന്വേഷി ച്ചപ്പോള്‍ ഇതുവരെയും ഒരു കേസ്സു
 പോലും രജിശ്റ്റര്‍ ചെയ്തിട്ടില്ലാ എന്നാണ് അിറയാന്‍ കഴിഞ്ഞത്. ഇത്തരം കേസ്സുകളില്‍ തെളിവുകളും സാക്ഷി കളും  ശക്ത മായിരി ക്കണം. പട്ടിക ജാതി ക്കാരനു വേണ്ടി ആര് സാക്ഷി പറയാന്‍! പട്ടിക ജാതിക്കാരോ വിഘടിച്ചു നില്‍ക്കുകയും ചെയ്യുന്നു. വേലനുവേണ്ടി പുലയന്‍ സാക്ഷി പറയുമോ? തിരിച്ചും ഉണ്ടാകുമോ? രണ്ടു കൂട്ടരും പട്ടിക ജാതിക്കാരാണ്. അവരുടെ പ്രശ്‌നം പൊതുവിലുള്ളതാണ്. എന്നാല്‍ പരിഹാര നിര്‍ദ്ദേശമോ പലതരത്തിലുള്ളതും. ചുരുക്കത്തില്‍ അട്രോസിറ്റി ആക്ടും ദളിതനെ രക്ഷപ്പെടുത്തുകയില്ല.

കുടുംബം.

ഭാര്യ ആരോഗ്യ വകുപ്പില്‍ അറ്റന്ററായി രിക്കെ എറണാകുളം ജനറല്‍ ആശുപത്രി യില്‍ നിന്നും റിട്ടയര്‍ ചെയ്തു. രണ്ടു മക്കള്‍. മകളെ വിവാഹം ചെയ്തയച്ചു. മകന്‍ മെഡിസിന്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. അവന് രണ്ട് പെണ്‍മക്കളാണ് ഉള്ളത് 10ലും 4ലും പരീക്ഷയെഴുതി നില്‍ക്കുന്നു. മരുമകള്‍ കുറച്ചുനാള്‍ മുമ്പ് അസുഖം ബാധിച്ച് മരിച്ചു. അത് ഞങ്ങളുടെ കുടുംബത്തെ വല്ലാതെ ദുഃഖത്തിലാഴ്ത്തി. ഇപ്പോഴും ഞങ്ങള്‍ അതില്‍ നിന്ന് കരകയറിയിട്ടില്ല. മരുമകള്‍ക്ക് പ്രൈവറ്റ് പ്രസ്സിലായിരുന്നു ജോലി. 
അപ്പോള്‍ പറയാനുള്ളത്-എന്റെ തലമുറയില്‍ ദളിത് സമുദായ വല്‍ക്കരണത്തിനുവേണ്ടി നിലകൊള്ളുന്നവര്‍ ഏറെയില്ല. അവരിപ്പോഴും സങ്കുചിത സമുദായ വാദികളായി തുടരുകയാണ്. നിങ്ങളുടെ തലമുറയും വരുന്ന തലമുറയും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധാലുക്കളാണ് എന്നറിയുന്നത് ഈ ജീവിത സായാഹ്നത്തില്‍ എനിക്ക് പ്രതീക്ഷക്ക് വക നല്‍കുന്നുണ്ട്.

കോതറാണിയും കോക്കോതമംഗലവും - കുന്നുകുഴി എസ് മണി


കുന്നുകുഴി എസ് മണി
പുലയ രാജവംശത്തിന്റെ അവസാനത്തെ കണ്ണിയായിരുന്നു കോതറാണി.അവര്‍ താമസിക്കുകയും പള്ളി കൊള്ളുകയും ചെയ്തിരുന്ന കൊട്ടാര ക്കെട്ടുകളുടെയും കോട്ട മതിലിന്റെയും അവശിഷ്ടങ്ങള്‍ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. അവ സംരക്ഷിക്കാന്‍ പുരാവസ്തു വകുപ്പിന്  ബാധ്യതയുണ്ടോ?

നഷ്ട പ്രതാപത്തിന്റെ വീര സ്മരണകള്‍ ഉണര്‍ത്തി ക്കൊണ്ട് കൊറ്റമല മുന്നില്‍ നെറുകയില്‍ നൂറ്റാണ്ടുകള്‍ പിന്നിട്ട് കാല ത്തിനൊരിക്കലും മായ്ക്കാന്‍ കഴിയാത്ത കൊക്കോതമംഗലം കോട്ടയും ,കൊട്ടാരാവശിഷ്ടങ്ങളും  ഇന്നും കാണപ്പെടുന്നുണ്ട്.

നെടുമങ്ങാട്ടുനിന്നും 3 കി.മീ. അകലെ ഉഴമനക്കല്‍ വില്ലേജിലാണ് ഗതകാല സ്മരണകള്‍ ഉണര്‍ത്തുന്ന ചരിത്രാവശിഷ്ടങ്ങള്‍ നിലകൊള്ളുന്നത്. മറ്റൊരു കൊട്ടാരം നെടുമങ്ങാട്ടു നിന്നും 200 കി.മീ. അകലെ വടക്കു ഭാഗത്തായി കാണാം. അത് 1677 മുതല്‍ 1684 വരെ വേണാട് ഭരിച്ചിരുന്ന ഉമയമ്മറാണിയുടെ കോയിക്കല്‍ കൊട്ടാരമാണ്. കോതറാണിയുടെ കാലഘട്ടത്തില്‍ ആയിരുന്നു ഉമയമ്മറാണിയും വേണാട്ടില്‍ അധികാരത്തില്‍ ഇരുന്നത്. ഏകദേശം 3, 4 നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് കൊക്കോതമംഗലം അടക്കിവാണിരുന്ന കോതറാണി ജീവിച്ചിരുന്നത്. ഇവര്‍ക്ക് റോമാ സാമ്രാജ്യവുമായി പാക്കപ്പല്‍ വഴി വാണിജ്യബന്ധം പോലും ഉണ്ടായിരുന്നുവത്രെ.

കാലപ്പഴക്കം കൊണ്ട് ആരും ഇടിച്ചു നിരത്താത്ത തുകൊണ്ട് ജീര്‍ണിച്ചു തുടങ്ങിയ കൊക്കോതമംഗലം കോട്ടമതില്‍ അങ്ങിങ്ങായി ഇടിഞ്ഞു പോയിട്ടുണ്ടെങ്കിലും 4 നൂറ്റാണ്ടുകളെ അതിജീവിച്ചു കൊണ്ട് ഇന്നും തലയുയര്‍ത്തി നില കൊള്ളുന്നു, പുലയ പ്രതാപത്തിന്റെ പ്രതീകമായി. കൊക്കോതമംഗലം റോഡില്‍ നിന്ന് തുടങ്ങുന്ന മണ്‍ചരിവ് കൊറ്റാമലയിലെ ത്തുമ്പോള്‍ വിശാലമായ ഒരു പ്രദേശത്ത് എത്തുന്നു. ഇവിടെയാണ് വേണാട് വംശജനായ ആറ്റിങ്ങള്‍ കോയിത്തമ്പുരാന്റെ മറവപ്പടകള്‍ തകര്‍ത്തെറിഞ്ഞ കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇന്നും കാണപ്പെടുന്നത്.
റ്റൊരു പുലയ രാജാവ് ഭരണം നടത്തി പ്പോന്നിരുന്ന രാജ്യത്തിന്റെ ആസ്ഥാന മായിരുന്നു പുലയനാര്‍ കോട്ട. അതിന്റെ അവശിഷ്ടങ്ങളും സംസ്ഥാന പുരാവസ്തു വകുപ്പിന്റെ അനാസ്ഥ കാരണം നഷ്ടപ്പെട്ടു പായിരിക്കുന്നു. ഇന്നവിടെ ദക്ഷിണ മേഘലാ എയര്‍ കമാന്റുകാരും കടകംമ്പള്ളി ഹൗസിംങ് കോളനിക്കാരും കേരള ഹെല്‍ത്ത് സര്‍വീസുകാരും ചേര്‍ന്ന് കയ്യറ്റം നടത്തി എല്ലാം നശിപ്പിക്കുകയും അധീന പ്പെടുത്തുകയും ചെയ്തു. 336 ഏക്കര്‍ വരുന്ന പുലയരുടെ ആസ്ഥാനമായിരുന്ന പുലയനാര്‍ കോട്ട പുലയര്‍ക്ക് നഷ്ടപ്പെട്ടതെങ്ങിനെ?

ഇളവള്ളുവനാടെന്ന് നെടുമങ്ങാട്.

നെടുമങ്ങാടിന്റെ ആദ്യത്തെ പേര് ഇളവള്ളുവനാടെന്നാണ്. സംഘം കൃതിയായ പുറനാനൂറില്‍ വള്ളുവ ( പുലയ) ഗോത്രക്കാരായ നാഞ്ചിന്‍ വള്ളുവരെന്ന രാജാവിനെ കുറിച്ച് സ്തുതിക്കുന്നുണ്ട്. വള്ളുവന്‍ പുലയരുടെ ഇടയിലെ
 മറ്റൊരു സ്ഥാന പ്പേരാണെന്ന് ശബ്ദ താരാവലിയില്‍ ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ള വ്യക്തമാക്കിയിട്ടുണ്ട്.

സംഘകാലത്ത് പുലയര്‍ ,പറയര്‍ ,കുറവര്‍ ,വില്ലവര്‍ ,പാണര്‍ ,വേളാളര്‍ തുടങ്ങിയവ രായിരുന്നു കേരള നിവാസികള്‍. അവരുടെ ഇടയില്‍ നിന്നുമാണ് ഭരണാ ധികാരികളെയും പൂജാരികളെയും തെരഞ്ഞെ ടുത്തിരുന്നത്. ചില ചരിത്രകാരന്മാര്‍ വേളാളരെ വെ
ള്ളാ ളരാക്കാന്‍ ശ്രമിക്കുകയോ എഴുതുകയോ ചെയ്തു പോരുന്നുണ്ട്. വെള്ളാള സമുദായത്തിന് കേരളത്തിലെ പട്ടികജാതി ക്കാരുമായി യാതൊരു ബന്ധവുമില്ല. അതേസമയം പ്രസിദ്ധ ചരിത്ര പണ്ഡിതനായിരുന്ന ഇളംകുളം കുഞ്ഞന്‍ പിള്ള 'സംസ്‌കാരത്തിന്റെ നാഴികക്കല്ലുകള്‍' എന്ന ഗ്രന്ഥത്തില്‍- ആയ് രാജ്യത്തിന് തെക്ക് നാഞ്ചിനാട്ടു പ്രദേശങ്ങള്‍ ഒരു പറയ രാജ വംശമാണ് ഭരിച്ചിരുന്നതെന്നു പറയുന്നു. അവരെ നാഞ്ചില്‍ വള്ളുവന്മാര്‍ എന്ന പേരില്‍ ഔവയാറും മറ്റും കീര്‍ത്തിച്ചിട്ടുണ്ടത്രേ. ഇത് തികച്ചും ചരിത്രത്തോട് ചെയ്ത കടുത്ത പാതകമല്ലാതെ മറ്റൊന്നല്ല. വള്ളുവ രാജാക്കന്മാര്‍ യഥാര്‍ത്ഥത്തില്‍ പുലയ രാജാക്കന്മാരാണ് എന്നു മാത്രമല്ല ചരിത്രത്തില്‍ പറയ രാജവംശങ്ങള്‍ രാജ്യം ഭരിച്ചിരുന്നുവെന്ന് പറയുന്നത് തെറ്റാണ്.

ആധുനിക തിരുവിതാംകൂറിന്റെ സൃഷ്ടാവായ മാര്‍ത്താണ്ഡവര്‍മ്മ മഹാ രാജാവിന്റെയും, ധര്‍മ്മരാജാവിന്റെയും ഭരണകാലങ്ങള്‍ ക്കിടയിലാണ് വള്ളുവ രാജാക്കന്മാരുടെ ഭരണത്തിന് തിരശ്ശീല വീണതെന്ന് സംശയിക്കുന്നു. വേണാട് രാജാക്കന്മാര്‍ നാഞ്ചിനാട് ആക്രമിച്ചത് ഇവിടെ സ്മരണീയമാണ്.

വള്ളുവ രാജാക്കന്മാരുടെ ഭരണ കാലമായിരുന്നത് കൊണ്ടാണ് നെടുമങ്ങാടിന് ഇളവള്ളുവനാട് എന്നു പേരുണ്ടായത്. ഇളവള്ളുവനാടിനെ കുറിച്ച് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം വക ഗ്രന്ഥ വരിയിലും പരാമര്‍ശിച്ചിട്ടുണ്ട്. കൊല്ലവര്‍ഷം 400 മിധുനം 30ആം തിയതി കന്നിമേല്‍ ശ്രീ വീരകേരളവര്‍മ്മന്‍ തിരുവടികളെ വെട്ടിക്കൊന്നതിന് ഇളവള്ളുവര്‍ നാട്ടു
നിലമയും പുറകോട്ടുനിലമയും മുത്താച്ചുറ്റില്‍ 167 വിറപ്പാട് നിലമയും വിട്ടു തന്നു.നാഗമയ്യയുടെ  സ്റ്റേറ്റ്മാനുവലിലും അനന്തകൃഷ്ണയ്യരുടെ തിരുവിതാംകൂര്‍ ചരിത്രത്തിലും ഉളവള്ളുവനാടിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ധാരാളം കാണുന്നുണ്ട്. ഇതിന്റെ തലസ്ഥാന നഗരമാണ് കൊക്കോതമംഗലം. കൊക്കോതമംഗലം തലസ്ഥാനമാക്കി രാജ്യം വാണിരുന്ന കോതറാണി നിവസിച്ചിരുന്ന കൊറ്റാവലക്കുന്ന് വളരെയേറെ യുദ്ധതന്ത്ര പ്രധാനമാണ്.
 
കോല്ലിനും കൊലക്കും അധികാരമുള്ള കോതറാണി.

കോക്കോത മംഗലത്തിന്റെ ചരിത്ര പശ്ചാത്തലം മുന്‍ അധ്യായങ്ങളില്‍ വിവരിച്ചിരുന്നു. എന്നാല്‍ കോക്കോത മംഗലം കൊട്ടാരം വളരെയേറെ ചരിത്ര പ്രാധാന്യവും സൈനിക പ്രാധാന്യവും ഉള്ളതായിരുന്നു. ശത്രു സൈന്യങ്ങളെ വളഞ്ഞു വെച്ചുതന്നെ നിരീക്ഷിക്കാനും നീക്കങ്ങള്‍ പിഴവുകൂടാതെ നിരീക്ഷിക്കാനും കൊട്ടാരത്തില്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി യിരുന്നു. അതുപോലെ ശത്രു നാശത്തിനുതകുന്ന കിടങ്ങുകളും മുതലക്കുളങ്ങളും പ്രതേയകം സംവിധാനം ചെയ്ത് നിര്‍മ്മിച്ചിരുന്നു. വലിയ കളരിയും കളരി യോദ്ധാക്കളും കാട്ടാനകള്‍ കാക്കുന്ന കോട്ട വാതിലുകളും കൊണ്ട് സംരക്ഷിക്കപ്പെട്ടിരുന്നു.

ഇവിടെ അടുത്ത കാലം വരെയും ഒരു വന്‍ കിണര്‍ കാണപ്പെട്ടി രുന്നതായി സമീപ വാസികള്‍ ഈ ലേഖകനോട് പറയുകയുണ്ടായി. പുലയനാര്‍ കോട്ടയിലേക്കുള്ള ഗുഹാ മാര്‍ഗമാണ് ഈ കിണറ്റില്‍ തുറന്നിരുന്ന തെന്നാണ് പഴമക്കാരുടെ വിശ്വാസം. കൊല്ലിനും കൊലക്കും അവകാശ മുണ്ടായിരുന്ന കോതറാണിയുടെ ഭരണകാലം സവര്‍ണര്‍ക്ക് പേടിസ്വപ്ന മായിരുന്നു. ജസ്റ്റിസ് പി രാമന്‍ തമ്പി തയ്യാറാക്കിയതും 1916ല്‍ ഗവണ്‍മെന്റിലേക്ക് സമര്‍പ്പിച്ചതുമായ കുടിയാന്‍ റിപ്പോര്‍ട്ടില്‍ കോക്കോത മംഗലത്തെ കോതറാണിയുടെ പുത്രി ആതിരറാണിയുടെ തെരണ്ടുകല്ല്യാണ സംബന്ധമായി അവിടുത്തെ കരപ്രമാണി മാരായ നായന്മാര്‍ക്ക് അയച്ച ഒരു തിട്ടൂരത്തെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

ജസ്റ്റിസ് പി രാമന്‍ തമ്പിക്ക് ഈ തിട്ടൂരത്തെക്കുറിച്ച് വിവരം നല്‍കിയത് പത്മനാഭപുരത്തെ റവന്യൂ കച്ചേരിയില്‍ തഹസീല്‍ദാറായിരുന്ന് പെന്‍ഷന്‍ പറ്റിയ ഒരാളാണ്. അദ്ദേഹം ഈ തിട്ടൂരം നേരില്‍ കണ്ടിരുന്നതായി ഗേഖപ്പെടുത്തിയിട്ടുണ്ട്. ഈ തിട്ടൂരം പത്മനാഭപുരം റവന്യൂ കച്ചേരിയിലെ പഴയ ഫയലുകളില്‍ ഉള്ളതായി പറയപ്പെടുന്നു. അക്കാലത്ത് ചില സവര്‍ണ പ്രമാണിമാര്‍ കോക്കോത മംഗലത്തെ കോതറാണിയോട് കടുത്ത അസൂയയിലും സ്പര്‍ദ്ധയിലുമാണ് കഴിഞ്ഞിരുന്നത്. ചേര രാജവംശത്തിലെ അവസാന കണ്ണിയായ ആറ്റിങ്ങല്‍ രാജാവ് കോക്കോതമംഗലത്തെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്ന വിവരം ഗ്രഹിച്ച കോതറാണിയും കോപം കൊണ്ട് തുടുത്തിരുന്നു വെന്നാണ് ആ തിട്ടൂരം വ്യക്തമാക്കുന്നത്.

കല്‍പ്പനയുടെയും അതിലുപരി ആജ്ഞാ ശക്തിയുടേയും പ്രതീകമായ ആ തിട്ടൂരം ഇങ്ങനെ ആജ്ഞാ പിക്കുന്നു: രാജകുമാരിയുടെ തെരണ്ടു കല്ല്യാണത്തില്‍ സഹകരിക്കുകയും വേണ്ട ഒത്താശകള്‍ നല്‍കുകയും ചെയ്യണമെന്നും അല്ലാത്ത പക്ഷം അവരെ പുല്ലോടെ ,പുരയോടെ കല്ലോടെ ,കരയോടെ ചോദ്യം ചെയ്യുന്നതാണ്! രാജകുമാരിയുടെ ആജ്ഞ കരപ്രമാണിമാര്‍ ശിരസാ അനുസരിച്ചുവെങ്കിലും അവരിലെ പ്രതികാരാഗ്നി ആളിക്കത്തി ക്കൊണ്ടിരുന്നു.

ഉമയമ്മറാണിയും കോതറാണിയും ഒന്നിക്കുന്നു.

വേണാടിന്റെ ചരിത്രത്തില്‍ ചരിത്ര സംഭവങ്ങള്‍ക്ക് കാരണക്കാരിയായ ഉമയമ്മറാണി തന്റെ ഭരണകാലത്ത് നെടുമങ്ങാട്ടു കോയിക്കല്‍ കൊട്ടാരത്തില്‍ വന്നു താമസിച്ചിരുന്നു. അവരുടെ സാമന്തരരായി വടക്കാട്ട് അച്ഛനും കോക്കോതമംഗലത്തെ കോതറാണിയും പുല്ലേക്കോണത്തു മലല്ലും കോട്ടക്കാട്ടു പരപ്പനയ്യപ്പനും അന്നത്തെ മഹാ ശക്തികളായി പരിലസിച്ചു. ഇവര്‍ക്കെല്ലാം തന്നെ പ്രത്യേക കളരികളും കളരി ആശാന്മാരും വേലക്കാരും കാലള്‍പ്പടയുമെല്ലാം ഉണ്ടായിരുന്നു. ഉമയമ്മറാണിക്ക് വേണാടിന്റെ ഭരണം സുഗമമായും ഐശ്വര്യവത്തായും മുന്നോട്ടു നയിക്കുവാന്‍ ഈ സാമന്തരാജാക്കന്മാരുടെ സഹകരണം ആവശ്യ മായിരുന്നുവെന്ന് ചരിത്ര രേഖകള്‍ സമര്‍ത്ഥിക്കുന്നു.

ഒരിക്കല്‍ കോട്ടക്കാട്ടു പരപ്പനയ്യപ്പന്‍ ഉമയമ്മറാണിയുടെ സ്വാധീനം പിടിച്ചുപറ്റാന്‍ ഒരു നുണപ്രയോഗം നടത്തി. അത് വടക്കാട്ടച്ഛന്‍ നമ്പൂതിരിയും കോക്കോത മംഗലത്തെ പുലയ റാണിയും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുക യായിരുന്നു. ഉമയമ്മ ഉടനെ തന്നെ കോതറാണിയെയും വടക്കാട്ടച്ഛനേയും കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. ജ്ഞാന ദൃഷ്ടിയാല്‍ കാര്യം ഗ്രഹിച്ച കോതറാണി വടക്കാട്ടച്ഛനെ നേരില്‍ കണ്ട് ഈ മോതിരം ധരിക്കണമെന്നും ഉമയമ്മയുടെ ദൂതനിവിടെ വന്നാല്‍ ആ വാഹനത്തില്‍ കയറി കൊട്ടാരത്തിലെ ത്തണമെന്നും ആവശ്യപ്പെട്ടു. എന്നിട്ട് കോതറാണി നേരിട്ട് കോയിക്കല്‍ കൊട്ടാരത്തിലേക്ക് എഴുന്നള്ളി. കൊട്ടാര ത്തിലെത്തിയ കോതറാണി ഇളുവള്ളുവനാടിന്റെ വീരപുത്രി ഉമയമ്മറാണിയെ മുഖം കാണിച്ചു. ഉമയമ്മറാണി തന്റെ പ്രിയ തങ്കച്ചി അവിഹിത ഗര്‍ഭം ധരിച്ച കാര്യം കോതറാണിയെ ധരിപ്പിച്ചു. അപ്പോഴേക്കും അകലെ നിന്നും ഒരു ഗര്‍ജ്ജനം കേട്ട് ചെവികൂര്‍പ്പിച്ച ഉമയമ്മയോട് റാണി കോത പറഞ്ഞു, 'അത് വടക്കാട്ട്
 അച്ഛന്റെ വരവാണ് ഞാനും വടക്കാട്ട് അച്ഛനും ഗുരുശിഷ്യ ബന്ധമുള്ളവരാണ്. ഞങ്ങളിലുള്ള ആരോപണം അടിസ്ഥാന രഹിതമാണ്' വസ്തുതകള്‍ ഗ്രഹിച്ച ഉമയമ്മറാണി വടക്കാട്ടച്ഛനെ വരേണ്ട എന്നു വിലക്കുകയും സാമന്ത റാണി കോതയെ യഥോചിതം കോക്കോത മംഗലത്തേക്ക് യാത്രയയക്കുകയും ചെയ്തു.

ആറ്റിങ്ങല്‍ രാജാവുമായി കോതയുടെ യുദ്ധം.


കോതറാണിയുടെ ഭരണത്തോടു കൂടിയാണ് ഇളവള്ളുവനാടിന് കോക്കോതമംഗലം എന്ന് പേരുണ്ടായത്.ആറ്റിങ്ങല്‍ രാജാവും കോക്കോതമംഗലവും അടുത്തടുത്താണ് സ്ഥിതി,ചെയ്തിരുന്നത്.എന്നാല്‍ ആറ്റിങ്ങല്‍ രാജാവ് കോക്കോതമംഗലത്തെ ചില കരപ്രമാണിമാരായ നായന്മാരുമായി ചേര്‍ന്ന് ആക്രമിക്കാന്‍ ഗൂഢാലോചന നടത്തുന്ന സന്ദര്‍ഭമായിരുന്നു.

കോക്കോതമംഗലം രാജ്യം കാര്‍ഷികവും വ്യാവസായികവുമായി പുരോഗതി നേടിയിരുന്നു. കാര്‍ഷിക വിളകളും വ്യാവസായി കോത്പന്നങ്ങളും ആറ്റിങ്ങലും കോക്കോ തമംഗലവും പരസ്പരം വാങ്ങുകയും കൊടുക്കുകയും പതിവായിരുന്നു. അങ്ങിനെയാണ് മണ്‍പാത്ര വില്‍പ്പനക്കാരായ കൊശവന്മാര്‍ കോക്കോതമംഗലം കൊട്ടാര ത്തിലെത്തി കലം വില്‍പ്പന നടത്തിയത്.കൊശവരില്‍ നിന്നും പാത്രങ്ങള്‍ വാങ്ങിയത് കോതറാണിയുടെ സുന്ദരിയായ മകള്‍ ആതിര കുമാരിയായിരുന്നു. പാത്രങ്ങല്‍ക്ക് പകരം നെല്ലായിരുന്നു അളന്നു കൊടുത്തത്. കൊശവന്മാര്‍ വീട്ടില്‍ ചെന്ന് നെല്ലളക്കുമ്പോള്‍ അതിലൊരു നീണ്ട തലമുടി കണ്ടു. നീളം കൂടിയ ഈ തലമുടിയുടെ വിവരം ആറ്റിങ്ങള്‍ കൊട്ടാരത്തിലും ചെന്നെത്തി. രാജാവ് കൊശവന്മാരെ ചെന്നു കണ്ടു. വിലപ്പെട്ട സമ്മാനങ്ങള്‍ നല്‍കി നീളം കൂടിയ തലമുടി സ്വന്തമാക്കി. ഉറക്കം കെടുത്തുന്ന ദിന രാത്രങ്ങളായിരുന്നു ആറ്റിങ്ങല്‍ തമ്പുരാന്. രാജകുമാരിയുടെ തലമുടിയിലൂടെ അനുരാഗമുദിച്ച തമ്പുരാന്‍ പുലയറാണിയുടെ മകളുടെ തലമുടി സ്വര്‍ണച്ചെപ്പില്‍ നിധിപോലെ സൂക്ഷിച്ചു.ഒടുവില്‍ ആറ്റിങ്ങല്‍ രാജാവ് കോതറാണിയുടെ പുത്രിയെ വിവാഹം ചെയ്യാനാഗ്രഹിച്ചുകൊണ്ട് നീട്ടു കൊടുത്തു വിട്ടു.നീട്ടു സ്വീകരിച്ച റാണി ആതിരയുമായുള്ള വിവാഹത്തിന് സാധ്യമല്ലെന്ന് അറി യിച്ചു.വിവരം ഗ്രഹിച്ച തമ്പുരാന്‍ കലികയറി ആക്രോശിച്ചു 'അത്രക്കായോ കോതറാണി!എന്നാല്‍ പിന്നെ അടര്‍ക്കളത്തില്‍ കാണാം '.ആറ്റിങ്ങല്‍ തമ്പുരാനും കല്‍പ്പിച്ചു.

കോക്കോതമംഗലത്തെ ആക്രമിക്കാന്‍ ആറ്റിങ്ങല്‍ രാജാവ് രാജ്യത്തുടനീളം സൈനിക വിന്യാസം നടത്തി. കാലാള്‍പ്പടയും ആനപ്പടയും കുതിരപ്പടയും മറവ പ്പടയുമായി ആറ്റിങ്ങല്‍ സൈന്യം കോക്കോത മംഗലം ലക്ഷ്യമാക്കി തിരിച്ചു. പ്രമാണിമാരും ആറ്റിങ്ങല്‍ രാജാവിനെ പിന്‍തുണച്ചു. കോതറാണിയും വെറുതേ യിരുന്നില്ല. രാജ്യത്തുടനീളം സൈന്യശേഖരം നടത്തി. കിടങ്ങുകളിലെല്ലാം മുതലകളെ നിറച്ചു.കോട്ടക്കുള്ളിലും പുറത്തും മദയാനകളെ നിര്‍ത്തി. വേട്ട  നായ്ക്കളെ തുറന്നുവിട്ടു.മല്ലയുദ്ധ വീരന്മാര്‍ കോട്ടക്ക് കാവല്‍ നിന്നു. യുദ്ധമാരംഭിച്ചു. ദിവസങ്ങളോളം ഘോരയുദ്ധം നടന്നു.ഇരുപക്ഷത്തും ആള്‍നാശമുണ്ടായി. ഒടുവില്‍ റാണി ഒറ്റപ്പെട്ടു.കരപ്രമാണിമാര്‍ ചതിച്ചതായിരുന്നു. കോതറാണിയും മകള്‍ ആതിര റാണിയും സൈന്യത്തിന് നേതൃത്വം കൊടുത്തു. വിവരം ഗ്രഹിച്ച റാണിയുടെ സഹോദരന്‍ പുലയനാര്‍ കോട്ട രാജാവ് തന്റെ സൈന്യങ്ങളെ നിഗൂഢ മാര്‍ഗത്തില്‍ അയച്ചതു കൂടാതെ ആറ്റിങ്ങല്‍ രാജാവിന്റെ മറവപ്പടയുമായി ഏറ്റുമുട്ടുകയും ആറ്റിങ്ങല്‍ കൊട്ടാരം തീവെക്കുകയും ചെയ്തു. ഇതിനിടെ കോതറാണിയെ മറവപ്പടകള്‍ നെടുമങ്ങാടിന് സമീപം വെച്ച് ഒരു വന്‍മരം മുറിച്ചു വീഴ്ത്തി കൊലപ്പെടുത്തി. മകള്‍ ആതിര റാണി രക്ഷയില്ലെന്നു കണ്ട് കുതിരപ്പുറത്ത് ഊടുമാര്‍ഗം അമ്മാവന്റെ പുലയനാര്‍ കോട്ടയില്‍ എത്തുകയും കുതിരയോടൊപ്പം വന്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയുമുണ്ടായി എന്നാണ് പറയപ്പെടുന്നത്.

2013, സെപ്റ്റംബർ 25, ബുധനാഴ്‌ച

കണ്ടല ലഹളയുടെ ഓര്‍മ്മകളില്‍ തങ്കമ്മ, ഊരൂട്ടമ്പലം സ്‌കൂളിലെ ബെഞ്ചും

കണ്ടല ലഹളയുടെ ഓര്‍മ്മകളില്‍ തങ്കമ്മ, ഊരൂട്ടമ്പലം സ്‌കൂളിലെ ബെഞ്ചും 

കാട്ടാക്കട: അതൊരു ലഹള തന്നെയായിരുന്നു. ഏഴു രാവും ഏഴു പകലും നീണ്ട ലഹള. അടിയും പിടിയും തീവെപ്പും...... അന്ന്‌ വെറും എട്ടോ ഒന്‍പതോ വയസ്സേ പ്രായമുള്ളൂ. കാരണവന്മാരും അയല്‍ക്കാരുമൊക്കെ അടക്കം പറഞ്ഞതു കേട്ടുനിന്ന ഓര്‍മ്മ മാത്രം. സാമൂഹിക മാറ്റത്തിനു വഴിമരുന്നായ കണ്ടല ലഹള കണ്ടറിഞ്ഞവരില്‍ അവശേഷിക്കുന്ന അപൂര്‍വം ചിലരില്‍ ഒരാളായ വെള്ളൂര്‍ക്കോണം ഗോവിന്ദവിലാസത്തില്‍ തങ്കമ്മ ബാല്യകാലത്തിലേക്ക്‌ ഒരു മടക്കയാത്രക്കു ശ്രമിക്കുമ്പോള്‍ തെളിയുന്ന ചിത്രങ്ങളില്‍ വാര്‍ദ്ധക്യം സമ്മാനിച്ച അവ്യക്തത.

കണ്ടല ലഹളയിലെ നായിക പഞ്ചമിയുടെ അയല്‍വാസിയാണു തങ്കമ്മ. ചരിത്രഗതി മാറിയ ഒരു ലഹളയിലെ നായിക ഇന്ന്‌ വിസ്‌മൃതിയിലാണ്‌. ജാതി വര്‍ണങ്ങള്‍ മാഞ്ഞു വെളുത്ത്‌ മനസ്സുയര്‍ന്ന ഈ ഗ്രാമത്തിന്‌ പഴയകാല കഥ ഒരു കൗതുകം മാത്രം. കേരള ചരിത്രത്തില്‍ സാമൂഹ്യ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പുറജാതിക്കാരുടെ വിദ്യാഭ്യാസ വിലക്കിനെതിരേ ആദ്യ തീപ്പൊരി വീണ മണ്ണാണ്‌ കണ്ടലക്ക്‌ സമീപമുള്ള ഊരൂട്ടമ്പലം. സാമൂഹ്യ വിപ്ലവകാരി അയ്യന്‍ കാളിയുടെ നേതൃത്വത്തില്‍ നടന്ന ചരിത്ര സമരത്തിന്‌ നിത്യസ്‌മാരകമാണ്‌ ഇവിടത്തെ യു പി സ്‌കൂള്‍.അയ്യന്‍ കാളിയുടെ നേതൃത്വത്തില്‍ സാധുജന പരിപാലന സംഘം രൂപം കൊണ്ട കാലം. അയിത്ത വിഭാഗങ്ങള്‍ക്കു വിദ്യാഭ്യാസ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ സംഘം കിണഞ്ഞു ശ്രമിച്ചു. നിരന്തരമായ സംഘടിത ശ്രമങ്ങള്‍ ഒടുവില്‍ അനുകൂല ഫലം നല്‍കി. 1907 ജൂണില്‍ അയിത്ത വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ സ്‌കൂള്‍ പ്രവേശനം അനുവദിച്ചു. എന്നാല്‍ ഉത്തരവു നടപ്പായില്ല. ശക്തമായ എതിര്‍പ്പുകള്‍ ആ ഉത്തരവിനെ പൂഴ്‌ത്തി.

സാധുജന പരിപാലന സംഘം സര്‍ക്കാര്‍ തലത്തില്‍ വീണ്ടും സമ്മര്‍ദ്ദം ചെലുത്തി. 1910ല്‍ വീണ്ടും വിദ്യാഭ്യാസ സ്വാതന്ത്ര്യ ഉത്തരവുണ്ടായി. മിക്ക സ്‌കൂളുകളു ടേയും നിയന്ത്രണം സവര്‍ണരുടെ കൈക ളിലായിരുന്നു. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഉത്തരവ്‌ വീണ്ടും ലംഘിക്ക പ്പെട്ടു.

ഔദാര്യത്തിനു കാത്തുനിന്നിട്ടു ഫലമി ല്ലെന്നു മനസ്സിലാക്കിയ അയ്യന്‍ കാളി സമരനയം മാറ്റി. ഊരുട്ടമ്പലത്തിലെത്തി അണികളെ സംഘടിപ്പിച്ചു. നേരേ കുടിപ്പള്ളിക്കൂടത്തിലെത്തി. ഉത്തരവ്‌ നടപ്പാക്കണമെന്ന്‌ അദ്ദേഹം അധികൃത രോട്‌ അഭ്യര്‍ത്ഥിച്ചു. പക്ഷെ അധികൃതര്‍ മുഖവിലക്ക്‌ എടുത്തില്ല. പിറ്റേന്ന്‌ വെള്ളൂര്‍ക്കോണം സ്വദേശി പൂജാരി അയ്യന്റെ മകള്‍ പഞ്ചമിയേയും കൂട്ടി അയ്യന്‍ കാളി സ്‌കൂളിലെത്തി.

കീഴ്‌വഴക്ക ലംഘംനം സ്‌കൂള്‍ അധികൃതരെ പ്രക്ഷുബ്ധരാക്കി. പുറം ജാതിക്കാര്‍ അയ്യന്‍ കാളിയുടെ നേതൃത്വത്തിലും മറ്റുള്ളവര്‍ കൊച്ചപ്പിപ്പിള്ളയുടേയും നേതൃത്വത്തിലും ചേരി തിരിഞ്ഞു.

പൂജാരി അയ്യന്‍ സ്‌കൂള്‍ നടയില്‍ മര്‍ദ്ദനമേറ്റു വീണു. അതൊരു തെരുവുയുദ്ധത്തിനു തുടക്കമായി. തെരുവുകളില്‍ പക ഉറഞ്ഞു. രാപ്പകല്‍ ഭേദമില്ലാതെ ഒരാഴ്‌ച നീണ്ട അക്രമങ്ങള്‍ അമര്‍ന്നപ്പോള്‍ പഞ്ചമി തൊട്ട്‌ അശുദ്ധമാക്കിയ കുടിപ്പള്ളിക്കൂടം അഗ്നി വിഴുങ്ങി കഴിഞ്ഞിരുന്നു. ഒടുവില്‍ സാമൂഹ്യ സ്വാതന്ത്ര്യ സമരങ്ങളുടെ ആവേശാഗ്നിയായി കണ്ടല സമരം മാറുകയായിരുന്നു. പഞ്ചമി തീണ്ടിയ സ്‌കൂളിന്‌ അഗ്നിശുദ്ധി വിധിച്ചപ്പോള്‍ കത്തി അമരാതെ ബാക്കി വെച്ചത്‌ ഒരു ബെഞ്ചു മാത്രം. ഈ ബെഞ്ച്‌ ഊരൂട്ടമ്പലം യു പി സ്‌കൂളിലെ പ്രഥമ അധ്യാപകന്റെ ഓഫീസ്‌ റൂമില്‍ ഗാന്ധി ഫോട്ടോക്കു കീഴേ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്‌. നാം പിന്നിട്ട വഴികളുടെ ഒളിമങ്ങാത്ത ഓര്‍മ്മയായി.

(കടപ്പാട്‌: 2001 ജൂണ്‍ 18ലെ മലയാള മനോരമ ദിനപത്രത്തില്‍ വന്നതാണ്‌ ഈ ഫീച്ചര്‍. കുന്നുകുഴി എസ്‌ മണിയുടെ ശേഖരത്തില്‍ നിന്നുമാണ്‌ ഇത്‌ പോസ്‌റ്റു ചെയ്യുന്നത്‌)

2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

കാവല്‍മൂര്‍ത്തിയായി പുലയ ദൈവം

കാവല്‍മൂര്‍ത്തിയായി പുലയ ദൈവം


കോഴഞ്ചേരി: ഉദ്ദിഷ്ട കാര്യസാധ്യത്തിനു പുലയ ദൈവത്തെ കാണാന്‍ എല്ലാ മതത്തില്‍ നിന്നും ഉള്ള ആരാധകര്‍. അയിരൂര്‍ കാഞ്ഞീറ്റുകര ഗ്രാമത്തിലാണ്‌ ഈ അത്യപൂര്‍വ പുലയപ്രതിഷ്‌ഠ.

ആഢ്യപാരമ്പര്യമോ വേദപരിവേഷമോ ഇല്ലാതെ സ്വന്തം മണ്ണില്‍ പണിയെടുത്ത പുലയന്‌ അമ്പലമൊരുക്കി ആരാധിക്കുന്നത്‌ കേരളത്തിന്റെ തന്നെ അപൂര്‍വദൃശ്യങ്ങളില്‍ ഒന്നാണ്‌. വിശ്വാസ പ്രമാണങ്ങളുടെ എല്ലാ സീമന്തരേഖകളുടേയും അതിര്‍ത്തി കടന്നാണ്‌ അയിരൂരിലെ ഈ അധഃസ്ഥിത ദൈവം ആരാധകര്‍ക്കു മുമ്പില്‍ ശ്രീകോവില്‍ തീര്‍ത്തത്‌.

മൂന്നു നൂറ്റണ്ടു മുമ്പു കോഴഞ്ചരി മേലുകര ചിറ്റേടത്ത്‌ കുടുംബത്തിന്റെ തലപ്പുലയനായിരുന്നു പിന്നീട്‌ ആരാധനാ മൂര്‍ത്തിയായി മാറിയ പാലന്‍ പുലയന്‍. പാലന്‍ പുലയനെ പറ്റിയുള്ള ഐതിഹ്യം പലതാണ്‌. ജാത്യാചാരങ്ങള്‍ കൊടികുത്തി വാണിരുന്ന കാലത്തായിരുന്നു അധഃസ്ഥിതനായ പുലയനു വേണ്ടി ശ്രീകോവില്‍ തീര്‍ത്തത്‌. ഒരു പക്ഷെ ചരിത്രത്തിലാദ്യമായി പുലയന്‍ ദേവസ്ഥാനം കല്‍പ്പിച്ച പ്രതിഷ്‌ഠനടത്തിയതും ഇവിടെ മാത്രമായിരിക്കും. തടിയൂര്‍ കാവിന്റെ മുക്കിനു ചെരട്ടോലില്‍ കുടുംബത്തിലെ അംഗമായിരുന്നത്രേ പാലന്‍ പുലയന്‍.

മുന്നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഒരുനാള്‍ ചിറ്റേടത്ത്‌ കുടുംബ പണിക്കാരനായിരുന്ന പാലന്‍ പുലയന്‍ തനിക്കു കിട്ടിയ ഒരു മത്തങ്ങാ പമ്പ നീന്തിക്കടന്നു മേലുകരയിലെത്തി യജമാനനു കാഴ്‌ചവെച്ചു. പിന്നീട്‌ കാഞ്ഞീറ്റുകരയിലുള്ള ചിറ്റേടത്ത്‌ കുടുംബവക സ്ഥലത്തേക്ക്‌ പണിക്കുപോയി. പാലന്‍ പുലയന്‍ പോയശേഷം മത്തങ്ങാ മുറിച്ച വീട്ടുകാര്‍ അത്ഭുതസ്‌തബ്ധരായി. അതിനുള്ളില്‍ മുഴുവന്‍ പൊന്നായിരുന്നത്രേ.

പണിസ്ഥലത്തേക്കുപോയ പാലന്‍ പുലയന്റെ നിലവിളികേട്ട്‌ ഓടിയെത്തിയ യജമാനനും പരിവാരങ്ങളും കണ്ടത്‌ മരിച്ചു കിടക്കുന്ന പാലന്‍ പുലയനേയും ഒരു കടുവയേയും ആയിരുന്നു. കടുവയെ കുത്തിയ കത്തിയും അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നു.

പാലന്‍ പുലയന്റെ മരണത്തെ തുടര്‍ന്ന്‌ നാട്ടില്‍ പല അനര്‍ത്ഥങ്ങളുമുണ്ടായി. പാലന്റെ സാന്നിധ്യം പ്രകടമാകുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായതോടെ ചിറ്റേടത്ത്‌ കുടുംബക്കാര്‍ ദേവപ്രശ്‌നം വെച്ചു. പുലയനെ ക്ഷേത്രം നിര്‍മ്മിച്ചു കുടിയിരുത്ത ണമെന്നായിരുന്നു പ്രശ്‌നവിധി. തുടര്‍ന്ന്‌ പാലന്‌ നല്‍കിയിരുന്ന കാഞ്ഞീറ്റുകരയിലെ പാലന്‍ പറമ്പിലുള്ള 10 സെന്റ്‌ സ്ഥലത്ത്‌ ക്ഷേത്രത്തിനു ശിലപാകി. തടിയില്‍ തീര്‍ത്ത വിഗ്രഹവും പ്രതിഷ്‌ഠിച്ചു. കൃഷിയിടങ്ങളിലും യജമാനഭവനത്തിലും നാട്ടിന്‍പുറത്തും പാലന്റെ സാന്നിധ്യം ഉണ്ടായതോടെ പാലന്‍ പുലയന്‍ ദൈവമായി മാറുകയായിരുന്നു. കാഞ്ഞീറ്റുകരയിലേയും സമീപ പ്രദേശങ്ങളിലേയും ഭൂരിഭാഗം കുടുംബങ്ങളുടേയും കാവല്‍ദൈവമായി മാറി.

മോഷണം നടന്നാല്‍, ചൊറി ചിരങ്ങ്‌ എന്നിവ വന്നാല്‍, വിളവ്‌ വര്‍ധിക്കാന്‍ എന്നിവക്ക്‌ ജാതിമതഭേദമില്ലാതെ പാലന്‍ പുലയനു നേര്‍ച്ച നല്‍കുന്നു. പാല്‍, കോഴി, മെഴുകുതിരി, പുകയില, മദ്യം, വെറ്റില, അടക്ക എന്നിവ നേര്‍ച്ച ദ്രവ്യങ്ങളില്‍ പെടും.

ഇപ്പോഴുള്ള പ്രതിഷ്‌ഠ 50 വര്‍ഷം മുമ്പു പോനല്ലൂര്‍ കുട്ടിയാശാരി കുമ്പിള്‍തടിയില്‍ തീര്‍ത്ത വിഗ്രഹമാണ്‌. പാലന്‍ പുലയന്റെ വിഗ്രഹ നിര്‍മ്മാണത്തില്‍ പല പ്രത്യേകതകളും ഉണ്ടായി. കേടില്ലാത്ത തടിയെടുത്താലും പുറത്ത്‌ കേടുകളുണ്ടാകുമായിരുന്നു. കടുവയുടെ കടിയേറ്റ്‌ മരിച്ച പാലന്റെ പുറത്തായിരുന്നു മുറിവ്‌.

പാലന്‍ പുലയന്റെ സന്തത സഹചാരികളായ വാക്കത്തി, വടി, മുറുക്കാന്‍ പൊതി, തലേക്കെട്ട്‌ എന്നിവ അതേപോലെ വിഗ്രഹ ത്തില്‍ തുടരുന്നുണ്ട്‌. 350 വീട്ടുകാര്‍ ചേര്‍ന്ന ചിറ്റേടത്ത്‌ കുടുംബ ട്രസ്‌റ്റാണ്‌ ക്ഷേത്രത്തിന്റെ ഭരണം നടത്തുന്നത്‌. മൂന്നു മാസം മുമ്പ്‌ അരലക്ഷം രൂപമുടക്കിയാണ്‌ ക്ഷേത്രം പതുക്കിയതെന്നു ക്ഷേത്രത്തി ലെ കാര്യസ്ഥനായ കാഞ്ഞീറ്റുകര കോളാശേരിക്കാലായില്‍ സോമശേഖരന്‍ പിള്ള പറഞ്ഞു. ആണ്ടിലൊരിക്കല്‍ ഉത്സവം നടത്താനും പരിപാടിയുണ്ട്‌.

ഇടപ്പാവൂര്‍ കൊട്ടാരത്തില്‍ ടി കെ കുഞ്ഞികൃഷ്‌ണപിള്ള (പ്രസിഡന്റ്‌) മേലൂക്കര കിഴക്കേ താനാത്ത്‌ വാസുദേവന്‍പിള്ള (സെക്രട്ടറി) സി ആര്‍ ശശിധരന്‍ നായര്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന 12 അംഗങ്ങളാണ്‌ ഇപ്പോഴത്തെ ഭരണ സമിതി.കുന്നുകുഴി എസ് മണി
കടപ്പാട്‌: മലയാള മനോരമ ദിനപത്രത്തില്‍ വന്ന ഫീച്ചറാണ്‌ ഇത്‌. ഫോട്ടോയും ആ പത്രത്തില്‍ കൊടുത്തിരുന്നതാണ്‌. കുന്നുകഴി എസ് മണിയുടെ ശേഖരത്തില്‍ നിന്നുമാണ്‌ ഇത്‌ പോസ്‌റ്റ്‌ ചെയ്യുന്നത്‌.


2013, സെപ്റ്റംബർ 12, വ്യാഴാഴ്‌ച

സി അയ്യപ്പന്റെ 'എലുമ്പന്‍ കൊച്ചാത്തന്‍' - സതീഷ്‌ ചേലാട്ട്‌


ചരിത്രം, കാലത്തിന്റെ ഹൃദയം
-സതീഷ്‌ ചേലാട്ട്‌


തോറ്റം പാട്ടുകള്‍, കൃഷിപ്പാട്ടുകള്‍, തിരുവാ തിരപ്പാട്ടുകള്‍, വടക്കന്‍ പാട്ടുകള്‍ ഇവയെ ല്ലാം പാടിപ്പതിഞ്ഞ പാട്ടുകള്‍ എന്നര്‍ത്ഥ ത്തില്‍ നാടന്‍ പാട്ടുകളാണ്‌. സംസ്‌കാരവും ചരിത്രവും ബന്ധിച്ചു നില്‍ക്കുന്ന കേരളത്തി ന്റെ പുരാതന ചരിത്രമാണ്‌. മലയാള ഭാഷ യുടെ സമ്പത്താണ്‌ ഈ നാടന്‍ പാട്ടുകള്‍. മല യാള ഭാഷയുടെ ശക്തിയും മഹത്വവുമട ങ്ങിയി രിക്കുന്നത്‌ നാടന്‍ പാട്ടുകളിലാണ്‌. മലയാളത്തിലെ പുതിയ കവിതക്ക്‌ ഏറ്റവു മടുപ്പം നാടന്‍ പാട്ടുകളോടാണെന്ന്‌ കാണാന്‍ കഴിയും. ദലിത്‌ (ദലിത്‌- ചവിട്ടിമെതിക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട എന്നര്‍ത്ഥം മലയാളം ഇംഗ്ലീഷ്‌ ഡിക്‌ ഷനറിയില്‍ നല്‍കിയിട്ടുണ്ട്‌. Rev.Dr. Herman Gundert.D.Ph. പുറം 334,1872) മാനവികതയുടെ സം സ്‌കാരം പാടിപ്പതിഞ്ഞ പാട്ടുകളിലുണ്ട്‌. പാടത്തും പറമ്പിലുമധ്വാ നിക്കുന്ന ജനതയുടെ പാട്ടാണിത്‌. നാടന്‍ പാട്ടുകളില്‍ നിന്നും നാടന്‍ കലകളില്‍ നിന്നും പുതിയ കവിത ഉറവെടുക്കുന്നു. ജനകീയക വിതയുടെ സ്വരമുണ്ട്‌ സി അയ്യപ്പന്റെ 'എലുമ്പന്‍ കൊച്ചാത്തന്‍' എന്ന സി അയ്യപ്പന്റെ കഥക്ക്‌. വറചട്ടിയില്‍ പൊട്ടിച്ചിതറുന്ന കടുകുകളുടെ ശക്തിയാണ്‌ വാക്കുകള്‍ക്ക്‌. തോറ്റം പാട്ടുകളുടേയും വടക്കന്‍ പാട്ടുകളുടേയും കൃഷിപ്പാട്ടുകളുടേയും ചരിത്രവും സം സ്‌കാരവുമുണ്ട്‌ ഇത്തരം ജനകീയ പദങ്ങള്‍ക്ക്‌. അതിറ്റങ്ങള്‍, നേര ത്തോട്‌നേരം, അടയ്‌ക്കാമരപ്പാള, കോട്ടിക്കുത്തുക, വയറവള്ളി, വര്‍ത്താനം, പാങ്ങ്‌, തിക്കും പക്കും തുടങ്ങിയ വാക്കുകളിലൂടെ ചരിത്രം കാലത്തിന്റെ ഹൃദയത്തിലേക്കു പാഞ്ഞുവരുന്ന നദിയാണ്‌ ഈ കഥ. ്‌അയ്യപ്പന്റെ കഥകളില്‍ നിന്ന്‌ ഈ കഥയുടെ വ്യത്യാസം, യഥാര്‍ത്ഥ കീഴാളരുടെ കഥയാണ്‌. കൊച്ചാത്തനും തമ്പുരാന്റെ പോ ത്തുകളും തുല്യരാണെന്ന ധ്വനിയാണ്‌ കഥയുടെ മാറ്റ്‌. മണ്ണും പെ ണ്ണും തമ്പുരാന്റെ സ്വത്തായിരുന്ന കാലത്തിന്റെ ചരിത്രമാണ്‌ എലുമ്പന്‍ കൊച്ചാത്തന്‍. അയ്യപ്പന്‍ ഈ കഥയിലൂടെ ദലിത്‌ ബിംബ ങ്ങളുടെ ജൈവസാന്നിധ്യം ആവിഷ്‌കരിക്കുന്നു.

കൊച്ചാത്തനിലൂടെ പുതിയ ദലിത്‌ അവബോധം സൃഷ്ടിക്കാന്‍ അയ്യപ്പന്‍ എന്ന ജനകീയ കഥാകാരനു കഴിഞ്ഞു. അതിരുകളുടെ ചിഹ്നമുള്ളതാണ്‌ സമൂഹമെന്ന ബോധം അദ്ദേഹത്തിന്റെ വിചാര ത്തിനു തിളക്കമുണ്ടാക്കുന്നു. ജീവിതത്തിന്റെ ഇരുണ്ട ഇടങ്ങളില്‍ പാര്‍ക്കുന്ന ദലിതരുടെ 'കുറുമ്പും കുന്നായ്‌മ'യുമാണ്‌ കഥയില്‍ മിന്നിപ്പൊലിയുന്നത്‌. സാമൂഹ്യവ്യവസ്ഥയുടെ ഇരുണ്ട ഇടങ്ങളിലൂ ടെ, കലാപമനസ്സോടെ ജീവിതം നോക്കിക്കാണുന്ന കഥാകാരന്‍ തത്വദര്‍ശിയാണ്‌. അയ്യപ്പന്‍ നാടന്‍ പദങ്ങളിലൂടെ സൃഷ്ടിക്കുന്ന ഭാവ പ്രപഞ്ചം അത്ഭുതകരമാണ്‌. താളബോധമാണ്‌ ഭാഷയുടെ ശക്തിയെ ന്നറിയുന്ന എഴുത്തുകാരനാണ്‌ സി അയ്യപ്പന്‍. ഈ കഥയുടേയും ഭാഷയുടേയും പിന്നില്‍ ജ്ഞാനിയായ എഴുത്തു കാരന്റെ ഗൃഹ പാഠമുണ്ട്‌. എഴുത്തുകാരന്റെ മനസ്സില്‍ ഭാഷയെ ങ്ങനെ ജൈവമാ കുന്നുവെന്ന്‌ ചിന്തിക്കേണ്ട വിഷയമാണ്‌. ജൈവ ഭാഷ മനസ്സില്‍ നിന്നൊഴുകുന്ന നദിയാണ്‌. നീരുവറ്റിയ മനസ്സില്‍ നിന്നു വരുന്ന ഭാഷ ജൈവമല്ല; വരണ്ട മനസ്സില്‍ നിന്നുവരുന്ന കൃത്രിമമായ ഭാഷ യെന്നു വിളിക്കാമതിനെ. എലുമ്പന്‍ കൊച്ചാത്തന്‍ (സി അയ്യപ്പന്‍: 'ഞണ്ടുകള്‍' എന്ന കഥാസമാഹാരം. 'എലുമ്പന്‍ കൊച്ചാത്തന്‍,' പുറം 64, ഡി സി ബുക്‌സ്‌, ഒക്ടോബര്‍ 2003.) എന്ന കഥയിലെ ഈ ഖ ണ്ഡം ഭാഷയിലെ തിളക്കം സtചിപ്പിക്കുന്നു.

'കൊച്ചാത്തന്‍ പറമ്പിലിരുന്നു പാടത്തിരങ്ങി വന്നപ്പോള്‍ അയാളോ ടു രണ്ടാംമുണ്ടു തിണ്ണയില്‍ വിരിക്കാന്‍ മച്ചുണ്ണിപ്പെങ്ങള്‍ പറഞ്ഞു. മുണ്ടിന്റെ ഒരു കോന്തലയില്‍ രണ്ടുമുന്നു നേരത്തേക്കുള്ള ചോറു വാട്ടിയവാഴയിലയില്‍ പൊതിഞ്ഞതും മറ്റേഭാഗത്ത്‌ മൂന്നു നാഴി വറുത്ത പയറും അത്രയും പാറ (പയറിന്റെ വലിപ്പമുള്ള ചെറി യ കല്ല്‌ ) വച്ചു. രണ്ടു കോന്തലയും കെട്ടി കാവുപോലെ തോളത്തി ടാന്‍ അവള്‍ കൊച്ചാത്തനോടു പറഞ്ഞു. അയാള്‍ അങ്ങനെതന്നെ ചെയ്‌തു. വളരെ പുതുമ തോന്നിക്കുന്ന സ്വരമുള്ള ഒരോടക്കുഴല്‍ ഇറയില്‍ നിന്നെടുത്ത്‌ അളിയന്‍ കൊച്ചാത്തനു കൊടുത്തു.'

അയ്യപ്പന്റെ കഥകളില്‍ നാടന്‍ പാട്ടുകളുടേയും മന്ത്രവാദപ്പാ ട്ടുകളു ടേയും സ്വാധീനം ഭാഷയുടെ മികവുകാണിക്കുന്നു. തീക്ഷ്‌ണമായ ജീ വിതത്തില്‍ നിന്നു ചെത്തിയുരച്ചെടുത്ത പദങ്ങള്‍ ഭാഷയെ താളാ ത്മകമാക്കുന്നു. ഭാഷയില്‍ ശ്രദ്ധിക്കുന്ന എഴുത്തു കാരനു മാത്രമേ വ്യത്യസ്‌തമായ സാഹിത്യം രചിക്കാനാവൂ എന്ന്‌ അയ്യപ്പന്‍ ബോധ്യ പ്പെടുത്തുന്നു.
2013, സെപ്റ്റംബർ 11, ബുധനാഴ്‌ച

ക്ഷേത്രപ്രവേശനം: ഉള്ളൂരിന്റെ പ്രവര്‍ത്തനവും മകന്റെ ഓര്‍മ്മകളും-പ്രൊഫ.എന്‍ കെ ശേഷന്‍

ക്ഷേത്രപ്രവേശനം: ഉള്ളൂരിന്റെ പ്രവര്‍ത്തനവും മകന്റെ ഓര്‍മ്മകളും 

-പ്രൊഫ.എന്‍ കെ ശേഷന്‍

1932 ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും അദ്ദേഹം പി
രിഞ്ഞപ്പോള്‍, കൂടുതല്‍ വിശാലമായ ഒരു ലോകത്തി ല്‍ തുടര്‍ന്നും സേവനം ചെയ്യാനുള്ള വഴിയൊരുക്കി ക്കിട്ടി. വാസ്‌തവത്തില്‍ സര്‍വീസിലുണ്ടായിരുന്ന കാല ത്തോക്കാള്‍ പ്രവര്‍ത്തനബഹുലമായിരുന്നു ആ കാല ഘട്ടം. അതില്‍ ഏറ്റവും അധികം തിളക്ക ത്തോടെ നില്‍ക്കുന്ന സംഭവമാണ്‌ തിരുവിതാംകൂര്‍ ക്ഷേത്ര പ്ര വേശനക്കമ്മിറ്റിയില്‍ അംഗമായിരു ന്നുകൊണ്ട്‌ അദ്ദേഹം ചെയ്‌ത അമൂല്യമായ സേവനം. റിട്ടയേര്‍ഡ്‌ ദിവാന്‍ വി എസ്‌ സുബ്രഹ്മണ്യ യ്യര്‍ ചെയര്‍മാനായി 1932 നവം. 8ആം തിയതി ഗവണ്മെന്റ്‌ നിയ മിച്ച ആ കമ്മിറ്റിയില്‍ ഒരു വിദഗ്‌ധാംഗം എന്ന നിലയിലാണ്‌ മഹാ കവിയെ നോമിനേറ്റ്‌ ചെയ്‌തത്‌. 1934 ജനു 11നു കമ്മിറ്റിയുടെ റി പ്പോര്‍ട്ട്‌ ഗവണ്മെന്റിനു സമര്‍പ്പിക്കപ്പെട്ടു. അതിന്റെ പ്രധാനശി ല്‍പ്പി മഹാകവി തന്നെയായിരുന്നു. യാഥാസ്ഥിതികരുടേയും പ്രതി ലോമവാദികളുടേയും നേരേ ആഞ്ഞടിച്ച പ്രസ്‌തുത റിപ്പോര്‍ട്ട്‌ ഹൈ ന്ദവധര്‍മ്മ സമ്മതവും യുക്തിസഹവുമായിരുന്നു. അതു പുറത്തു വന്നപ്പോള്‍ സവര്‍ണര്‍ ക്കിടയിലുള്ള പിന്തിരിപ്പന്‍ ശക്തികള്‍ തങ്ങ ളുടെ പഴയമാളങ്ങളില്‍ നിന്ന്‌ പുറത്തേക്ക്‌ തലനീട്ടി. അവര്‍ മഹാ രാജാവിനെ മുഖം കാണിച്ച്‌ ക്ഷേത്രപ്രവേശനം അനുവദിക്കുന്നതി നെതിരായി നിവേദനം സമര്‍പ്പിച്ചു. മഹാരാജാവിന്റെ പിറന്നാള്‍ ദിനം അടുത്തു. അവര്‍ണസമുദായങ്ങള്‍ക്ക്‌ ക്ഷേത്രപ്രവേശനം അനു വദിച്ചുകൊണ്ടുള്ള ഒരു വിളംബരം പുറപ്പെടുവിക്കേണ്ട സമയം സമാഗതമായി. മഹാരാജാവും ദിവാന്‍ സി പി രാമസ്വാമി അയ്യരും കൂടിയാലോചിച്ചു പ്രശ്‌നത്തിനു ഒരു പോംവഴി കാണാന്‍ മഹാ കവിയെ ക്ഷണിച്ചുവരുത്തി. രാജപുരേഹിതന്മാരേയും തന്ത്രി പ്രധാ നികളേയും വൈദികശ്രേഷ്‌ഠന്മാരേയും കൊട്ടാരത്തില്‍ ക്ഷണിച്ചുവ രുത്തി. ആ സമ്മേളനത്തില്‍ വെച്ച്‌ മഹാകവി ക്ഷേത്രപ്രവേശനത്തി നനുകൂലമായി എടുത്ത നിലപാടിനെപ്പറ്റി അദ്ദേഹത്തിന്റെ മകനാ യ ഉള്ളൂര്‍ പി മഹാദേവന്‍ വികാര വികസ്വരമായ ഭാഷയില്‍ ഒരി ടത്തു ചെയ്‌തിട്ടുള്ള പ്രസ്‌താവന ഈ പ്രകൃതത്തില്‍ ഉദ്ധരിച്ചു കൊ ള്ളട്ടെ:

"ഞന്‍ ഓര്‍ക്കുന്ന ആ ദിവസം. രാവിലെ 11 മണിക്ക്‌ മഹാകവി യാ തൊരെതിര്‍പ്പുംകൂടാതെ, പുസ്‌തകങ്ങേളാ ധര്‍മ്മശാസ്‌ത്രങ്ങളോ പര തി നോക്കാതെ, ഇറങ്ങിത്തിരിച്ചു, കൊട്ടാരത്തിലേക്ക്‌ അന്ന്‌ ആ മു ഖമൊന്നു കാണേണ്ടതായിരുന്നു. വൈപ്ലവിക വൈരാഗ്യ വിജൃംഭി തം എന്നൊന്നും വിശേഷിപ്പിച്ചാല്‍ തീരെ മതിയാവില്ല. ഗോത്രപി താവായ വിശ്വാമിത്രന്റെ ക്ഷാത്രവീര്യം! ചര്‍ച്ചകള്‍ നടന്നു. സനാ തനികള്‍ എന്ന്‌ അഹങ്കരിച്ച ആ ധര്‍മ്മശാസ്‌ത്ര വിജ്ഞാനമ്മന്യന്മാ രുടെ തുക്കടാവാദങ്ങളുടെ പഴുതുകളെല്ലാം മഹാകവി കൊട്ടിയടച്ചു. രാജപുരോഹിതന്മാര്‍ക്കു നില്‍ക്കക്കള്ളിയില്ലാതായി. അവസാനം അ വരൊന്നടങ്കം കീഴടങ്ങി; വിളംബരവും പുറത്തുവന്നു, അക്കൊല്ലം തിരുനാള്‍ സുദിനത്തില്‍. അന്നുരാവിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്ര ത്തില്‍ ഹരിജനങ്ങളെ പ്രവേശിപ്പിക്കുകയണ്‌; ഒപ്പം കവിയും തി യോസഫിസ്റ്റും മഹാകവിയുടെ അത്യന്തസുഹൃത്തുമായ ഡോ. ജെ യിംസ്‌ കസിന്‍സിനെ മതം മാറ്റി ജയറാം കസിന്‍സ്‌ എന്ന പേരി ലും. അവരോടൊപ്പം മഹാകവിയും ഉണ്ടായിരുന്നു."

"മഹാകവിയുടെ ഈ നടപടി തിരുവനന്തപുരത്തെ ഞങ്ങളുടെ ബ ന്ധുക്കളടക്കമുള്ള ആഢ്യകാപടികന്മാരായ തമിഴ്‌ ബ്രാഹ്മണ സമൂ ഹത്തിന്റെ അമര്‍ഷത്തിനു പാത്രീഭവിച്ചു. അവര്‍ മഹായോഗം ചേര്‍ന്നു. പിന്നീട്‌ ഹൈക്കോടതി ജഡ്‌ജിയായ ശങ്കരസുബ്ബയ്യരായി രുന്നു അദ്ധ്യക്ഷന്‍. പ്രമേയവും പാസ്സാക്കി - ഉള്ളൂര്‍ പരമേശ്വരയ്യ രെ ജാതിഭ്രഷ്ടനാക്കിയിരിക്കുന്നൂവെന്ന്‌. മഹാകവി ഒരു പ്രസ്‌താവ നയും പുറപ്പെടുവിച്ചു, വിവരമാരാഞ്ഞവര്‍ക്കുവേണ്ടി, 'ഞാനിന്ന ലെവരെ ബ്രാഹ്മണനായിരുന്നു; ഇന്നുമുതല്‍ മനുഷ്യനായി' എന്നു പഞ്ചിരിച്ചുകൊണ്ട്‌."

2013, സെപ്റ്റംബർ 10, ചൊവ്വാഴ്ച

നെഹ്രുവിനെ പോലും വഴിനടക്കാന്‍ അനുവദിച്ചില്ല - കേസരി ബാലകൃഷ്‌ണ പിള്ള


തീരാക്കളങ്കം

(1931 മെയ്‌ 24 നു പണ്ഡിറ്റ്‌ജിയും പത്‌നിയും തിരുവനന്തപുരം കോട്ടക്കകത്തുകൂടി കടന്നുപോകരുതെന്ന്‌ നല്‍കിയ നിരോധനോത്ത രവിനെ കുറിച്ചു കേസരിയില്‍ 'തീരാക്കളങ്കം' എന്ന തലക്കെട്ടോടു കൂടി ബാലകൃഷ്‌ണപിള്ള എഴുതിയ മുഖപ്രസംഗം)


കേസരി
'കോട്ട പിടിക്കുവാന്‍ വന്ന ഒരു ശത്രുസൈന്യനായക നെ ചെറുക്കുവാനെന്നതുപോലെ ഇത്രയധികം പട്ടാള ക്കാരെ ആയുധപാണികളാക്കി നിറുത്തേണ്ട ആവശ്യ മില്ലായിരുന്നു എന്നും, ഒരു പട്ടാളക്കാരന്‍ മാത്രം ആ വഴിക്ക്‌ കടക്കുവാന്‍ പാടില്ലെന്ന്‌ പറഞ്ഞിരുന്നാല്‍ പോലും താന്‍ ആ നിരോധനത്തെ ലംഘിക്കുകയില്ലാ യിരുന്നു എന്നും, അതിലെ കടക്കാന്‍ പാടില്ല എന്ന കാര്യം തന്നെ മുന്‍കൂട്ടി അറിയിക്കാമായിരുന്നു എന്നും പണ്ഡിറ്റ്‌ജി ഇവിടത്തെ ഒരു ഉയര്‍ന്ന പോലീസുദ്യോഗസ്ഥ നോടു പറഞ്ഞതാ യും ഞങ്ങള്‍ അറിയുന്നു... അദ്ദേഹത്തിന്റെ മനസ്സില്‍ ഈ നീച നീചമായ അപമാനം നല്ലപോലെ പതിഞ്ഞിട്ടു ണ്ടെന്ന്‌ മേല്‍പ്പറഞ്ഞ വാക്കുകള്‍ സുവ്യക്തമാക്കുന്നുണ്ടല്ലോ? ഇന്നത്തെ തിരുവിതാംകൂര്‍ ഭരണത്തിന്റെ ആതിഥ്യം സ്വീകരിക്കുന്ന തായാല്‍ ജവഹര്‍ലാലിന്‌ മാലിന്യം വന്നുപോകുമെന്ന്‌ വിചാരിക്കു ന്നവരാണ്‌ ഞങ്ങള്‍. അതി നാല്‍ സ്‌റ്റേറ്റു അതിഥിയായി ഗവണ്മെ ന്റു സ്വീകരിക്കാഞ്ഞതു നന്നായി. മി. വി എസ്‌ സുബ്രഹ്മണ്യയ്യ രുടെ ഗവണ്‍മെന്റിന്‌ നല്ല പോലെ ചേരുന്ന പ്രവൃത്തിയും തന്നെ ഈ അപമാനം. തിരുവനന്ത പുരം കോട്ടക്കം സ്വേച്ഛാധികാരത്തി ന്റേയും യാഥാസ്ഥിതികത്വ ത്തിന്റേയും ഒരു ചിഹ്നമായി വിചാരി ക്കാവുന്നതാണ്‌. ഈ രണ്ടി ന്റേയും ഇരിപ്പിടമായ വി എസ്‌ ഗവണ്മെന്റ്‌ ഈ നിരോധനം ചെയ്‌തതില്‍ അത്ഭുതപ്പെടുവാ നൊന്നുമില്ല. ഇന്ത്യന്‍ നാഷനല്‍കോണ്‍ ഗ്രസ്സിനേയും, ബ്രിട്ടീ്‌ ഇന്ത്യന്‍ ജനാവലിയേയും, ഭാരതത്തിലെ യുവ ജനങ്ങളേയും, ഭാരതീയ കര്‍ഷകരേയും തൊഴിലാളികളേയും, തിരു വിതാംകൂറിലെ പൗരാവലിയേയും ഇങ്ങനെ അപമാനിക്കാന്‍ തോ ന്നിയ ഒരു ഗവണ്മെന്റിനെ അവര്‍ ഒരു പാഠം പഠിപ്പിക്കേണ്ടതാണ്‌. ഈ കര്‍ത്തവ്യം നിര്‍വഹിക്കേണ്ട പ്രത്യേക ചുമതല തിരുവിതാം കൂറിലെ പൊതുജനങ്ങള്‍ക്കാണുള്ളത്‌. തങ്ങള്‍ക്ക്‌ ഈ തീരാക്കളങ്കം ഉണ്ടാക്കിവെച്ച ഗവണ്മെന്റിന്റെ സ്വേച്ഛാഭരണം നിറുത്തി ഉത്തര വാദഭരണം സ്ഥാപിക്കാന്‍ ഇന്നുമുതല്‍ സര്‍വശക്തികളുമുപയോഗി ച്ച്‌ ശ്രമിക്കുമെന്ന്‌ ഓരോ തിരുവിതാംകൂറുകാരനും - അവനോ അവള്‍ക്കോ അഭിമാനത്തിന്റെ കണികപോലുമുണ്ടെങ്കില്‍, അവനോ അവളോ, തങ്ങളുടെ പൂര്‍വികന്മാരുടെ യഥാര്‍ഥസന്താനങ്ങളാണെ ങ്കില്‍ - ശപഥം ചെയ്യുകതന്നെ ചെയ്യും. തിരുവിതാംകൂറിലെ യുവ ജനങ്ങള്‍ക്ക്‌ ലേശം യുവചൈതന്യമെങ്കിലും ഉണ്ടെങ്കില്‍, അവരും ഈ ശപഥം തന്നെ ചെയ്യുന്നതാണ്‌. തങ്ങള്‍ക്ക്‌ ഈ തീരാക്കളങ്കം ഉണ്ടാക്കിവെച്ച മി. വി എസ്‌ ഗവണ്മെന്റിന്റെ ഈ കുത്സിതപ്രവൃ ത്തിയില്‍ പ്രതിഷേധിക്കുന്നതിനായി തിരുവിതാംകൂര്‍ ജനതതി മഹായോഗങ്ങള്‍ കൂടേണ്ടതാണെന്നും, ആ യോഗങ്ങളില്‍ വെച്ച്‌ മേല്‍പ്പറഞ്ഞ രീതിയിലുള്ള ശപഥങ്ങള്‍ അവര്‍ ചെയ്‌ത്‌ അതിനുവേ ണ്ട സഹനസമരം നടത്തുവാന്‍ അഖില തിരുവിതാംകൂര്‍ സ്ഥാപന വും മറ്റും സ്ഥാപിക്കേണ്ടതാണെന്നും ഞങ്ങള്‍ അഭിപ്രായപ്പെടുന്നു.'

ജവഹര്‍ലാല്‍ നെഹ്‌റു.

ചാതുര്‍വര്‍ണ്യവും അവര്‍ണരും - ബാലചന്ദ്രന്‍ ചുള്ളിക്കാട്‌


മുറജപം നടക്കുന്നിടത്തും ശതകോടി അര്‍ച്ചന നടക്കുന്നിടത്തും മുന്നില്‍ നിന്ന്‌ തൊഴുന്നത്‌ അവര്‍ണരാണ്‌. സവര്‍ണാധിപത്യത്തെ അനുകൂലി ക്കുന്ന സംഘപരിവാറിനെ അധികാരത്തി ലെത്തിക്കു ന്നത്‌ അവര്‍ക്ക്‌ വോട്ടു ചെയ്യുന്ന അവര്‍ണ രാണ്‌. ജനാധിപത്യത്തിന്റെ ഔദാര്യങ്ങള്‍ ഉപയോഗി ച്ച്‌ സവര്‍ണാധിപത്യം പുനസ്ഥാപിക്കാ നുള്ള ശ്രമമാണ്‌ ഇന്നു നടക്കുന്നത്‌. ന്യൂനപക്ഷ ത്തിന്റെ അവകാശ ങ്ങള്‍ സംരക്ഷിക്കാമെന്ന ഭരണഘടനയിലെ അന്തസത്ത ഭരിക്കുന്നവര്‍ തന്നെ ലംഘിച്ചുകഴി ഞ്ഞു.

എല്ലാരീതിയിലും മനുഷ്യനെ ഭിന്നിപ്പിക്കുന്ന സാമൂഹ്യ വ്യവസഥിതിയോടായിരുന്നു സി വി പോരാടിയത്‌. ജാതിക്കെതി രായ സമരമുഖത്ത്‌ ശക്തമായി നിലകൊള്ളുകയും പ്രചരണത്തി ലേര്‍പ്പെടുകയും ചെയ്‌തു. ഗുജറാത്തില്‍ ഗര്‍ഭപാത്രത്തില്‍ നിന്നും കുട്ടിയെ കീറിയെടുത്ത്‌ തീയിലെറിഞ്ഞത്‌ ക്രൂരതയാണ്‌. അതിലും ക്രൂരതയായിരുന്നു ഗര്‍ഭത്തിലുള്ള കുട്ടി ചണ്ഡാളനെന്നു വിധിക്കുക യും വിദ്യയും മനുഷ്യാവകാശവും അവന്‌ നിഷേധിക്കു കയും ചെയ്‌തത്‌. ആ വ്യവസ്ഥയോടാണ്‌ ശ്രീബുദ്ധന്‍ മുതല്‍ സി വി കുഞ്ഞുരാമന്‍ വരെയുള്ള മനുഷ്യസ്‌നേഹികള്‍ ഏറ്റു മുട്ടിയത്‌.

'ഞാന്‍ നമ്പൂതിരിയായല്‍' എന്ന സി വിയുടെ രചനയുടെ ശക്തി ഇപ്പോഴും ശ്രദ്ധേയമാകുന്നു. ഞങ്ങളുടെ നാട്ടില്‍ ഈഴവര്‍ക്കും അരയന്മാര്‍ക്കും അമ്പലങ്ങളുണ്ടായിരുന്നു. ഈഴവനും അരയനും തന്നെയായിരുന്നു പൂജാരിമാര്‍. എന്നാല്‍ ഇവര്‍ക്ക്‌ കാശുണ്ടായ പ്പോള്‍ നമ്പൂതിരിമാരെ പൂജാരിമാരാക്കുകയാണ്‌ ചെയ്‌തത്‌. ശതകോടി. മുറജപം, യജ്ഞം എന്നിവ നടത്തിയാലെന്താണെന്നാണ്‌ ചോദിക്കുന്നത്‌. എന്നാല്‍ ഇതിനെല്ലാം നായകത്വം വഹിക്കുന്ന ബ്രാഹ്മണന്റെ മേധാവിത്വമാണ്‌ അംഗീകരിച്ചുകൊടുക്കുന്നതെന്ന്‌ അവര്‍ അറിയുന്നില്ല.

യജ്ഞം നടത്തുന്നത്‌ ലോകത്തിന്‌ മംഗളകരമാണെന്ന്‌ അക്കിത്തം പറയുന്നു. ബലി നടത്തിയാല്‍ നടത്തുന്നവനും കൊല്ലപ്പെടുന്നവനും സ്വര്‍ഗത്തില്‍ പോകുമെന്നാണ്‌ പറയപ്പെടുന്നത്‌. അങ്ങിനെയാണെ ങ്കില്‍ സ്വന്തം മകനെ ബലി കൊടുത്ത്‌ അക്കിത്തത്തിന്‌ സ്വര്‍ഗത്തില്‍ പ്പോയിക്കൂടെ?

ഇന്ത്യയിലെ ഹിന്ദുമതത്തെ ഭൂരിപക്ഷമാക്കുന്നത്‌ അവര്‍ണരാണ്‌. ഇന്ത്യയിലെ അവര്‍ണര്‍ ഹിന്ദുമതത്തെ ഉപേക്ഷിക്കുകയാണെങ്കില്‍ ഹിന്ദുമതം ബഹാമിയന്‍ മതം പോലെയാകും. ഈ സാഹചര്യ ത്തില്‍ അനാചാരങ്ങള്‍ക്കും അനീതിക്കുമെതിരേ ഹിന്ദുമതത്തില്‍ നിന്നും തന്നെ ഒഴിവാക്കുന്നതിനുവേണ്ടി വാദിച്ച സി വി യുടെ സ്‌മരണ പോലും പ്രസക്തമാകുകയാണ്‌. 


(കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'സി വി കുഞ്ഞുരാമന്‍ ജീവിതം കാലം നവോത്ഥാനം' എന്ന പുസ്തകത്തില്‍ നിന്നും തെരഞ്ഞെടുത്ത ലേഖനമാണിത്)


@ക്ഷേത്രപ്രവേശനവും മറ്റു സമുദായക്കാരും - സി. വി. കുഞ്ഞുരാമന്‍

2013, സെപ്റ്റംബർ 9, തിങ്കളാഴ്‌ച

ക്ഷേത്രപ്രവേശനവും മറ്റു സമുദായക്കാരും - സി. വി. കുഞ്ഞുരാമന്‍ഞങ്ങള്‍ക്കും സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ ഒന്ന്‌.


തൊഴുംതോറും തൊഴിക്കയും, തൊഴിക്കുംതോറും
തൊഴുകയും രണ്ടും വളരെക്കാലം ഇനി നടന്നുകൂടാ!

1918-ല്‍ ശ്രീ. ടി കെ മാധവന്റെ പത്രാധിപത്യ ത്തില്‍ നടന്നിരുന്ന 'ദേശാഭിമാനി'പ്പത്രത്തില്‍ എഴുതിയ, ക്ഷേത്രപ്രവേശനവാദത്തിന്റെ ഹരിശ്രീ കുറിച്ച ഈ മുഖപ്രസംഗത്തേക്കുറിച്ച്‌ ശ്രീ എന്‍ കുമാരന്‍ ബി എ ബി എല്‍ പറയുന്നു:

'ദേശാഭിമാനി'പ്പത്രത്തില്‍ ഇങ്ങനെ ഒരു പ്രക്ഷോഭണം തുടങ്ങണമെന്നു പത്രാധിപര്‍ ടി കെ മാധവനും പത്രാധിപരുടെ മിത്രമായ ശ്രീ സി വി കുഞ്ഞുരാമനും അഭിപ്രായപ്പെടുകയും സി വി ഒരു മുഖപ്രസംഗമെഴുതി ദേശാഭിമാനി ആഫീസില്‍ കൊടുക്കുകയും ചെയ്‌തു. ലേഖനം പ്രസിദ്ധപ്പെടുത്തിയാല്‍ അതിന്റെ പ്രത്യാഘാതം ദേശാഭിമാനിക്കു പാടില്ലാത്ത ആപത്തായി ത്തീരുമെന്നും, അതുകൊണ്ടു ലേഖനം പ്രസിദ്ധപ്പെടു ത്താന്‍ നിവൃത്തിയില്ലെന്നും പത്രത്തിന്റെ ഉടമസ്ഥനായ കാലായ്‌ക്കല്‍ നിര്‍ബന്ധപൂര്‍വം വാദിച്ചു. ഈ ലേഖനം പ്രസിദ്ധപ്പെടുത്താതെ ഒരു മാസത്തോളം ദേശാഭിമാനി ആഫീസില്‍ ഇരുന്നു. അതിന്റെ ശേഷം എന്റെ അഭിപ്രായം അറിഞ്ഞ്‌ അതുപോലെ ചെയ്യാമെന്ന്‌ ഇരുകൂട്ടരും സമ്മതിച്ചു. ചട്ടപ്രകാരമോ അല്ലാതെയോ, ഇതു പ്രസിദ്ധപ്പെടുത്തുന്നതുകൊണ്ട്‌ ഒരു ദൂഷ്യവും വരാനില്ലെന്നു ഞാന്‍ ഖണ്ഡിതമായി പറയുകയും ഉടനെ പ്രസിദ്ധപ്പെടുത്തുവാന്‍ അവരെ ഉത്സാഹിപ്പിക്കുകയും ചെയ്‌തു. ഇങ്ങനെയാണ്‌ ക്ഷേത്രപ്രവേശന വാദം വെളിക്കുവന്നത്‌. അതുനിമിത്തം അസാമാന്യമായ കോളും, കാറ്റും തിരുവിതാംകൂറില്‍ ഉണ്ടായി.

- എസ്‌ എന്‍ ഡി പി സോവനീര്‍.

ഇക്കൊല്ലം പ്രജാസഭാ മെമ്പര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന (നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ) ഈഴവ പ്രതിനിധികള്‍ 'ഈഴവര്‍ക്ക്‌' സര്‍ക്കാര്‍ വക ഹിന്ദുക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കണമെന്നുള്ള ഒരു പ്രമേയം നിവേദനവിഷയമാക്കിയാല്‍ കൊള്ളാമെന്നു ഞങ്ങള്‍ അഭിപ്രായപ്പെടുന്നു. ഏല്ലാ ഈഴവപ്രതിനി ധികളും അവര്‍ക്കുള്ള ഈ രണ്ടു വിഷയങ്ങളില്‍ ഒന്ന്‌ ഇതാക്കണമെന്നാണ്‌ ഞങ്ങളുടെ അപേക്ഷ.

തിരുവിതാംകോട്ടെ ജനസാമാന്യത്തില്‍ ഭൂരിപക്ഷാഭിപ്രായം ഈഴവര്‍ക്ക്‌ ഈ വിഷയത്തില്‍ അനുകൂലമായിരിക്കുമോ പ്രതികൂലമായിരിക്കുമോ എന്ന സംഗതിയാണ്‌ ആദ്യമായി ആലോചിക്കുവാനുള്ളത്‌. അനുകൂലമായ ഭൂരിപക്ഷമില്ലെന്നു കണ്ടാല്‍ ഈ പ്രമേയത്തെ നാം ഉപേക്ഷിക്കുക തന്നെ വേണം.

ക്ഷേത്രപ്രവേശനവും മറ്റു സമുദായക്കാരും

നാട്ടില്‍ അനാവശ്യമായുള്ള നിയമങ്ങളുണ്ടാക്കുന്നതിന്‌ നമ്മുടെ സമുദായക്കാര്‍ മൂലം ഒരിക്കലും സംഗതി വരാതെ സൂക്ഷിക്കേണ്ടത്‌ എക്കാലത്തും നമ്മുടെ ധര്‍മവാചകം ആയിരിക്കണം. ഞങ്ങള്‍ ഗാഢമായി ആലോചിച്ചു നോക്കിയതില്‍ ഭൂരിപക്ഷാഭിപ്രായം ഈഴവര്‍ക്കനുകാലമായിരിക്കും എന്നു പൂര്‍ണബോധ്യം വന്നതുകൊണ്ടാണ്‌, ഈ പ്രമേയത്തെ ആസ്‌പദമാക്കി ഈ മുഖപ്രസംഗം എഴുതാമെന്നുതന്നെ തീര്‍ച്ചയാക്കിയത്‌. ഈ ബോധ്യം ഞങ്ങള്‍ക്ക്‌ എങ്ങിനെ വന്നു എന്നു പറയാം ഹിന്ദുകേഷേത്രങ്ങ ളിലെ കാര്യങ്ങള്‍ സംബന്ധിച്ച്‌ ക്രിസ്‌ത്യാനികള്‍ക്ക്‌ അനുകൂലമോ പ്രതികൂലമോ ആയ അഭിപ്രായം പുറപ്പെടുവിക്കേണ്ട ആവശ്യമില്ല. അവരുടെ പള്ളികളില്‍ ഈഴവന്‍ പ്രവേശിച്ചുകൂടാ എന്നവര്‍ വിരോധിക്കുന്നില്ല. ഈഴവര്‍ അഞ്ചുലക്ഷമുണ്ട്‌. അവര്‍ അപേക്ഷകരാണ്‌. കമ്മാളര്‍, കണിയാന്മാര്‍, തണ്ടാന്മാര്‍, അരയന്മാര്‍, വാലന്മാര്‍ മുതലായ ജാതിക്കാര്‍ക്കും വിരോധമില്ല. പിന്നെ നായന്മാരാണ്‌. അവരും ബ്രാഹ്മണരുമാണ്‌ ഇവിടുത്തെ ഉല്‍കൃഷ്ട ജാതിക്കാര്‍ അവരുടെ കൈവശത്തിലും ഭരണത്തിലുമാണ്‌ ഹിന്ദുക്ഷേത്രങ്ങള്‍ ഇരിക്കുന്നത്‌. അവരിലുള്ള ഭൂരിപക്ഷമാണ്‌ കാര്യമായി നോക്കുവാനുള്ളത്‌. ആദ്യം നായന്മാരുടെ കാര്യം ആലോചിക്കാം. നായന്മാരില്‍ ഉല്‍കൃഷ്ട വിദ്യാഭ്യാസം ലഭിച്ചിട്ടുള്ള വരില്‍ ആരും ഈഴവരെ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിച്ചുകൂടാ എന്നു പറയുകയില്ല.

അവരില്‍ യോഗ്യന്മാരായ പലരും ഈഴവര്‍ക്ക്‌ ക്ഷേത്രപ്രവേശനം അനുവദിക്കേണ്ടതാണെന്നുള്ള അഭിപ്രായക്കാരണെന്ന്‌ അവരുമായി ട്ടുള്ള സ്വകാര്യ സംഭാഷണങ്ങളില്‍ നിന്നു ഞങ്ങള്‍ മനസ്സിലാക്കി യിട്ടുണ്ട്‌. ഗവണ്മന്റിനോടാണ്‌ ഈ അപേക്ഷ ചെയ്യണമെന്നു പറയുന്നത്‌. ബ്രിട്ടീഷ്‌ ഗവണ്ണെന്റില്‍ നിന്നും ഇന്ത്യയിലെ മത കാര്യങ്ങളില്‍ പ്രവേശിക്കുന്നതല്ലെന്നു ശിപായി ലഹളക്കുശേഷം വിളംബരം ചെയ്‌തിട്ടുണ്ട്‌.

ആ വിളംബരം ആവശ്യമായിരുന്നു. അക്കാലത്തു ബ്രിട്ടീഷു ഗവണ്മെന്റില്‍ നിന്നും നടപ്പിലാക്കിയ ഗുണകരങ്ങളായ ചില ഏര്‍പ്പാടുകളെ മതഭേദം ചെയ്യിക്കാനാണെന്നു തറ്റദ്ധരിച്ചാണ്‌ ഹിന്ദുക്കള്‍ ലഹളയുണ്ടാക്കിയത്‌. ബ്രിട്ടീഷുകാര്‍ക്കു മുമ്പ്‌ ഇന്ത്യയിലെ ഭരണകര്‍ത്താക്കന്മാരായിരുന്നവര്‍ ഹിന്ദുക്കളെ നിര്‍ബന്ധിച്ചും മതഭേദം ചെയ്യിച്ചിട്ടുണ്ട്‌. അതിനാല്‍ ഹിന്ദുക്കള്‍ക്ക്‌ ശങ്കയുണ്ടായിരുന്നു. ആ ശങ്കയുടെ പരിഹാരത്തിന്‌ അന്ന്‌ അങ്ങനെ ഒരു വിളംബരം പരസ്യം ചെയ്യേണ്ടിവന്നതും കേവലം കാലോചി തമായ ഒരു നടപടി മാത്രമായിരുന്നു. ഇവിടെയും, ഇപ്പോഴും, അതിനാവശ്യമില്ല. ഈ രാജ്യം ശ്രീപത്മനാഭന്റെ വകയാണ്‌. ശ്രീപത്മനാഭന്‍ ഈഴവരെ അകറ്റി നിര്‍ത്താഞ്ഞാല്‍ കോപിക്കുന്ന ഭഗവാനല്ല. അതിനാല്‍ ശ്രീപത്മനാഭദാസനായ നമ്മുടെ പൊന്നു തിരുമേനി ഷഷ്ടിപൂര്‍ത്തികഴിഞ്ഞ്‌ സന്തുഷ്ടനായിരിക്കുന്ന അവസരത്തില്‍ സാധുക്കളായ ഈ ഈഴവരുടെ സങ്കടം കരുണ യോടെ കേള്‍ക്കാതിരിക്കുന്നതല്ല. ശ്രീ പത്മനാഭന്‍ ആ തിരുമേനി യേയും വംശത്തേയും ഈ രാജ്യത്തേയും ഈഴവരേയും മറ്റു സകലരേയും എന്നെന്നും ഒരുപോലെ കാത്തുരക്ഷിക്കുമാറാകട്ടെ!

എല്ലാവരും ഒത്തുചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ പാലാഴിയും ഇളകും.

ഭഗവാന്‍ വിശ്വരക്ഷാപരനാണെങ്കിലും മുപ്പത്തിമുക്കോടി ദേവന്മാരും മറ്റു മൂര്‍ത്തികളും ഒക്കെക്കൂടിച്ചേര്‍ന്നു പ്രാര്‍ത്ഥിച്ചെ ങ്കിലേ ഉറക്കമുണര്‍ന്നു വിശ്വഭരണം നടത്തുകയുള്ളൂ. ഈ വാസ്‌തവം ഈഴവരും ഉണര്‍ന്ന്‌ അറിഞ്ഞിരിക്കേണ്ടതാണ്‌.

നാനാഭാഗങ്ങളില്‍നിന്നു ന്യായമായ വഴിക്കു നമ്മുടെ പ്രാര്‍ത്ഥനകള്‍ പുറപ്പെടണം. മൂന്നു മൂര്‍ത്തികളും വൈഷ്‌ണവന്മാരും ശാക്തേയ ന്മാരും ഇതൊന്നു കണ്ണുതുറന്നു നോക്കണം. അവരുംകൂടി നമ്മോടു ചേര്‍ന്നു പ്രാര്‍ത്ഥിക്കാന്‍ ഇടവരുത്തണം. എല്ലാവരും കൂടി ഒത്തുപിടിച്ചാല്‍ പാലാഴി ഉളകും., അമൃതു തെളിയും, ജരാനാരകള്‍ ഒഴിഞ്ഞു ശാപമോക്ഷവും ലഭിക്കും. അതിനാല്‍ എല്ലാവരും പ്രാര്‍ത്ഥിപ്പിന്‍! ഈഴവപ്രതിനിധികള്‍ നമ്മുടെ നാവായിട്ടുമാത്രം ഈ പ്രാര്‍ത്ഥന അനന്തശയനത്തില്‍ എത്തിക്കട്ടെ! ഇതൊക്കെ കഴിഞ്ഞിട്ടാവാം മതം മാറണമോ, മാറുകയാണെങ്കില്‍ എങ്ങോട്ടു മാറണം പൂണൂല്‍ ഇടണമോ, ഇടുകയാണെങ്കില്‍ എത്ര ഇടണം എന്നും മറ്റും ആലോചിക്കുന്നത്‌. തൊഴുംതോറും തൊഴിക്കുകയും തൊഴിക്കുംതോറും തൊഴുകയും രണ്ടും വളരെക്കാലം ഇനി നടന്നുകൂടാ.
(ഹാഷിം രാജന്‍ സമാഹരിച്ച, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്പ്രസിദ്ധീകരിച്ച 'സി വി കുഞ്ഞുരാമന്‍ ജീവിതം കാലം നവോത്ഥാനം' എന്ന പുസ്തകത്തില്‍ നിന്നും ചേര്‍ത്തത്)

@ക്ഷേത്രപ്രവേശന വിളംബരം: ചരിത്രവഞ്ചനയുടെ ഭാഗം - മുണ്ടക്കയം ദിവാകരന്‍ @വൈക്കം സത്യഗ്രഹം:സമദര്‍ശിയിലെ മുഖപ്രസംഗം -കേസരി ബാലകൃഷ്‌ണപിളിള.
@ വൈക്കം സത്യഗ്രഹവും പുലയ പങ്കാളിത്തവും --രാജഗോപാല്‍ വാകത്താനം
@ഗുരോ ഇവരോട്‌ പൊറുക്കേണമേ! - ഡോ.എം.എസ് ജയപ്രകാശ്.

2013, സെപ്റ്റംബർ 8, ഞായറാഴ്‌ച

ജയമോഹന്റെ നോവല്‍ നൂറു സിംഹാസനങ്ങള്‍ - കല്‍പ്പറ്റ നാരായണന്‍.

ജയമോഹന്റെ നോവല്‍ നൂറു സിംഹാസനങ്ങള്‍- കല്‍പ്പറ്റ നാരായണന്‍.
അവന്‍ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവന്‍ നിരപരാധിയാണ്

ഓഥല്ലോയായി ഒരു നീഗ്രോ നടന്‍ വേഷമിട്ടത്‌ കണ്ടപ്പോഴാണ്‌ തനിക്കാ നാടകം ശരിക്കും മനസ്സിലായതെന്ന്‌ ബെന്‍ ഓക്രി പറയുന്നു. ഒഥല്ലോ അനുഭവിച്ച ഏകാന്തതയുടെ വ്യാപ്‌തി കറുത്തവന്‍ ഒഥല്ലോ ആയി രംഗത്തെത്തിയ നിമിഷം അദ്ദേഹത്തിന്‌ സുഗ്രഹമായി. കറുത്തവനെതിരായ ഒരു ഗൂഢാലോചനയായി സമൂഹ ജീവിതത്തെ തിരിച്ചറിഞ്ഞതും ഒഥല്ലോ നിരപരാധിയായി. അതുവരെ ഒഥല്ലോയുടെ ക്രൂരതയായിരുന്നത്‌ അഗാധമായ അപരാധബോധത്തിന്റെ, ഒറ്റപ്പെടലിന്റെ ദയനീയ ആവിഷ്‌കാര മായി. ഒരു നിലവിളിയായി. ബെന്‍ ഓക്രിയെ സംബന്ധിച്ചിടത്തോ ളം ഒളല്ലോ നാടകം ഒരു ദുരന്തനാടകത്തിന്റെ തീവ്രശേഷി കൈവരിച്ചത്‌ അപ്പോഴായിരുന്നു. എനിക്ക്‌ ജയമോഹന്റെ 'നൂറ്‌ സിംഹാസനങ്ങള്‍' വായിച്ചപ്പോഴാണ്‌ ബെന്‍ ഓക്രി പറഞ്ഞത്‌ സുഗ്രഹമായത്‌. ഒഥല്ലോ നാടകത്തിലെ മാത്രമല്ല, സവര്‍ണപ്രാമു ഖ്യമുള്ള സമൂഹജീവിതത്തിലെയും യഥാര്‍ഥ ട്രാജഡിയും.

ഐഎഎസ്‌ ഇന്റര്‍വ്യൂവിനു വന്ന നായാടിജാതിക്കാരനായ ധര്‍മപാലനോട്‌ ഇന്റര്‍വ്യൂ ബോര്‍ഡിലെ ഒരംഗം ചോദിക്കുന്നു: 'നിങ്ങള്‍ ഓഫീസറായി പണിയെടുക്കേണ്ട സ്ഥലത്ത്‌ നിങ്ങള്‍ വിധിപറയേണ്ട ഒരു കേസില്‍ ഒരു ഭാഗത്ത്‌ ന്യായവും മറുഭാഗത്ത്‌ ഒരു നായാടിയും ഇരുന്നാല്‍ നിങ്ങള്‍ എന്തുതീരുമാനമാണെടു ക്കുക?' ധര്‍മപാലന്‍ തന്റെ ജീവിതം കൊണ്ട്‌ മറുപടി പറയുന്നു: 'ഒരു നായാടിയേയും മറ്റൊരു മനുഷ്യനേയും രണ്ടുവശത്ത്‌ നിര്‍ത്തുകയാണെങ്കില്‍ സമത്വം എന്ന ധര്‍മത്തിന്റെ അടിസ്ഥാന ത്തില്‍ ആ ക്ഷണം തന്നെ നായാടി അനീതിക്കിരയായ വനായി മാറിക്കഴിഞ്ഞു. അവന്‍ എന്തുചെയ്‌തിട്ടുണ്ടെങ്കിലും അവന്‍ നിരപരാധിയാണ്. ഇന്റര്‍വ്യൂബോര്‍ഡില അംഗങ്ങള്‍ മൂകരായി പ്പോയതുപോലെ വായനക്കാരേയും മൂകരാക്കിക്കളയുന്ന വല്ലാത്തൊരു സന്ദര്‍ഭം. യഥാര്‍ഥമായ ഒരു സന്ദര്‍ഭം- മലയാളത്തില്‍ സൃഷ്ടിച്ചിരിക്കുന്നു ജയമോഹന്‍ നൂറു സംഹാസനങ്ങളിലൂടെ.

ഉയര്‍ന്ന ജാതിക്കാരാല്‍ നായയെപ്പോലെ ഓടിക്കപ്പെട്ടിരുന്നതുകൊ ണ്ടുമാവാം, ഹീനമായി നായാടപ്പെട്ടതുകൊണ്ടുമാവാം, നായാടി എന്ന പേര്‌. അനേകജന്മങ്ങളിലായി ആട്ടയകറ്റപ്പെട്ട ഒരു നായാടി അധികാരസ്ഥാനത്തെത്തിയപ്പോള്‍, അതേ ആട്ടിയകറ്റലിന്റെ കൂടുതല്‍ സൂക്ഷമവും നിര്‍ദയവുമായ രൂപങ്ങള്‍ നേരിടേണ്ടി വരുന്നു ( ഒരര്‍ഥത്തില്‍ ഒഥല്ലോയുമായി വലിയ സാമ്യമുണ്ട്‌ ധര്‍മപാലന്‌. കൂടുതല്‍ സങ്കീര്‍ണവും ശപ്‌തവുമായ സാഹചര്യത്തി ലാണ്‌ ധര്‍പാലനെങ്കിലും) .മുജ്ജന്മങ്ങളിലോ തന്റെതന്നെ ബാല്യത്തിലോ അജ്ഞതകാരണം അയാള്‍ തിരിച്ചറിഞ്ഞതല്ല അപമാനത്തിന്റെ ഈ ചാട്ടവാറടി. ഇപ്പോള്‍ അയാള്‍ വളര്‍ന്നു. അപമാനവും വളര്‍ന്നു. നിര്‍ല്ലജ്ജമായ ഭയമേ അന്നുണ്ടായിരുന്നു ള്ളൂവെങ്കില്‍ ഇന്നതല്ല. നിന്ദയുടെ ചെറുസൂചനകള്‍ പോലും വാചാലമായനുഭവിക്കുന്ന സംവേദനക്ഷമത നേടി, അയാള്‍. നാരായണ ഗുരു തന്റെ ശിഷ്യനായ പ്രജാനന്ദനിലൂടെ ധര്‍മപാലനില്‍ വരുത്തിയത്‌ മനുഷ്യത്വത്തിന്റെ ഈ ഉയര്‍ന്ന സംവേദകശേഷിയാണ്‌. അമ്മയെ ആട്ടയകറ്റുമ്പോള്‍ അയാള്‍ അനുഭവിച്ചത്‌ അഗാധമായ നിസ്സഹായത മാത്രമല്ല, നൂറു സിംഹാസനങ്ങള്‍ താണ്ടിയാലും ഉറയ്‌ക്കാത്ത ഇരിപ്പിടത്തെക്കുറി ച്ചുള്ള, തരണം ചെയ്യാനാവാത്ത ഏകാന്തതയെക്കുറിച്ചുള്ള ഭയവുമാണ്‌.


ജീവിതത്തിലെ കഠിനമായ പരീക്ഷകള്‍ കഠിനമായിത്തന്നെ മറികടന്ന, ജാതികൊണ്ട്‌ നായാടിയായിരുന്ന ഒരു ഐഎഎസ്‌ ഓഫീസര്‍ ജയമോഹനനോടു പറഞ്ഞ ജീവിതത്തിന്റെ കഥാരൂ പമാണിത്‌. ജയമോഹന്‍ വ്യാപ്‌തി യോടെ ഉള്‍ക്കൊണ്ടു ആ സംഭവകഥനം. അക്കാലത്തെക്കുറിച്ചുള്ള ഗാഢമായ ധാരണ യാലും ഗുരുവിനെ സുക്ഷ്‌മമായറിയു കയാലും താന്‍വ്യക്തിപരമായറിഞ്ഞ അനാഥത്വ ത്താലും ജയമോഹന്റെ പുനരാഖ്യാനം സങ്കീര്‍ണഗംഭീ രമായി. ആത്മകഥാകഥനത്തിന്റെ ഭാഷയില്‍ പറയപ്പെട്ട ഈ പരകഥാകഥനം തന്ന വൈകാരികാഘാതം മലയാളിയുടെ രചനാ സങ്കല്‍പ്പങ്ങളെ ശക്തമായി സ്വാധീനിച്ചേക്കാം. എഴുത്തിന്റെ ചരിത്രത്തില്‍ ഇതൊരു വിച്ഛേദമായി മാറാം.

ശ്രീനാരായണ ഗുരു മലയാളിയിലുണ്ടാക്കിയ ഉണര്‍വിന്റെ, മാറ്റത്തി ന്റെ ഏറ്റവും മികച്ച ആവിഷ്‌കാരമായി ഞാന്‍ കാണുന്നു, ജയമോഹന്റെ ഈ ഒഥല്ലോയെ. 
നോവല്‍
നൂറു സിംഹാസനങ്ങള്‍
ജയമോഹന്‍
പ്രസാധനം: മാതൃഭൂമി ബുക്സ്