"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2013, ഫെബ്രുവരി 25, തിങ്കളാഴ്‌ച

കൈകളില്ലെങ്കിലും സജയ് കുമാര്‍ കൈയുള്ളവരേക്കാള്‍ മുന്നില്‍. ആളറിവ്

കൈകളില്ലെങ്കിലും സജയ് കുമാര്‍ കൈയുള്ളവരേക്കാള്‍ മുന്നില്‍.
ആളറിവ്
ബിനു സി മാധവന്‍സജയ് കുമാര്‍ എല്ലം ചെയ്യുംപരസഹാ യമി ല്ലാതെ. ഭക്ഷണം കഴിക്കുന്ന തിനും മൊ ബൈല്‍ ഫോണ്‍ ചെയ്യുന്നതിനും സ്വന്തം കാല്‍ വിരലുകളും പല്ലുകളും മാത്രം മതി.തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേ ജിലെ ചിത്രകലാ വിദ്യാര്‍ത്ഥിയായ സജയ് കുമാര്‍ കാല്‍ വിരല്‍ കൊണ്ടു വരക്കുന്ന ചിത്രങ്ങള്‍ കണ്ടാല്‍ ആര്‍ക്കും കൊതി വരും.ഇങ്ങനെ ഒന്നു വരക്കാന്‍ കഴി ഞ്ഞിരുന്നെങ്കില്‍ എന്നു തോന്നിപ്പോകും.


പക്ഷെ ഈ രീതി സജയ് കുമാറിനു മാത്രം സ്വന്തം.ജന്മനാല്‍ ഇരു കൈകളും ഇല്ലാത്ത സജയ് കുമാര്‍ ഇപ്പോള്‍ തൃപ്പൂണിത്തുറ ആര്‍ എല്‍ വി മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്ടസ് കോളേജില്‍ എം എഫ് എ രണ്ടാം വര്‍ഷ പെയിന്റിംങ് വിദ്യാര്‍ത്ഥിയാണ്.മാവേലിക്കര രാജാ രവിവര്‍മ്മ ഫൈന്‍ ആര്‍ട്ട്‌സ് കേളേജില്‍ നിന്ന് ബി എഫ് എ പാസ്സായ ശേഷം എം എഫ് എ പെയിന്റിംങ് പഠിക്കാന്‍ തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജില്‍ എത്തിയ സജയ് കുമാറിനെ കണ്ട് ഇവിടത്തെ മറ്റ് വിദ്യാര്‍ത്ഥികള്‍ അന്തംവിട്ട് നില്‍ക്കുന്നു.ജന്മനാലുള്ള വൈകല്യത്തെ തന്റെ ആത്മ വിശ്വാസം കൊണ്ട് പരാജയപ്പെടുത്തിയ സജയ് കുമാര്‍ തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജില്‍ ഇന്നൊരു വ്യത്യസ്തനായ വിദ്യാര്‍ത്ഥിയാണ്.പെയിന്റിംങുകളെ കുട്ടിക്കാലം മുതല്‍ക്ക് ഇഷ്ടപ്പെടുന്ന സജയ് കുമാറിനെ ചിത്രകാര നാകണമെന്ന ആഗ്രഹം എം എഫ് എ ബിരുദാനന്തര ബിരുദത്തിലെത്തിച്ചു.പരേതനായ വിജയന്റേയും സുമയുടേയും മകനാണ് സജയ്.ഏക സഹോദരി സജിത വിവാഹിതയാണ്.സ്‌കൂള്‍ തലത്തില്‍ ധാരാളം സമ്മാനങ്ങള്‍ ചിത്രകലയില്‍ സജയ് കുമാര്‍ നേടിയിട്ടുണ്ട്.

പത്തനാപുരം സെ.സ്റ്റീഫന്‍സ് സ്‌കൂളില്‍ നിന്നും മാവേലിക്കര രാജാ രവിവര്‍മ്മ കോളേജില്‍ നിന്നും ചിത്ര കലയില്‍ ബിരുദം നേടി.ഒരു ചിത്രം ദിവസങ്ങള്‍ എടുത്താണ് പൂര്‍ത്തിയാക്കുന്നത്.കോളേജിനടുത്തുള്ള ചായക്കടയില്‍ ഇരുന്ന ഭക്ഷണം കഴിക്കുന്ന സജയ് കുമാര്‍ കാണുന്നവര്‍ക്കും ഒരത്ഭുതമാണ്.എങ്കിലും കാല്‍ വിരല്‍ കൊണ്ടുള്ള അധ്വാനം കാണുമ്പോള്‍ സഹതപിക്കാത്തവര്‍ ചുരുക്കം.ജീവിതത്തെ വൈകല്യം തോല്‍പ്പിക്കില്ല,ആത്മ വിശ്വാസമുണ്ടെങ്കില്‍ എന്ന് സജയ് കുമാര്‍ ഓര്‍മ്മിപ്പിക്കുന്നു.

2013, ഫെബ്രുവരി 24, ഞായറാഴ്‌ച

ബെല്‍സാക്ക് ഉയിര്‍ കാത്ത ചൈനയിലെ കൊച്ചു തയ്യല്‍ക്കാരി.

ബെല്‍സാക്ക് ഉയിര്‍ കാത്ത ചൈനയിലെ കൊച്ചു തയ്യല്‍ക്കാരി.
സിനിമ
കണ്ണന്‍ മേലോത്ത്വായനയില്‍ നിന്ന് നേടിയെടുക്കുന്ന തിരിച്ച റിവുകള്‍ വെട്ടിത്തുറക്കുന്ന വഴികളുടെ നീളം അളക്കാനാ വാത്തതാണ്.വര മൊഴിയില്‍ അടിയുറച്ച ഈ അറി വിടങ്ങളെപൊരുളുകള്‍ ചോര്‍ന്നു പോകാതെ കാഴ്ച കളിലേക്ക് മാറ്റിമറിക്കുക അത്ര എളുപ്പമല്ല. കഴിഞ്ഞകാല ഓര്‍മ്മകളുടെ വരമൊഴി വഴക്കമായ 'ബെല്‍സാക്ക് ആന്റ് ലിറ്റില്‍ ചൈനീസ് സീംസ്‌ടെസ്' എന്ന നോവല്‍ കാഴ്ച യൊരുക്കിയപ്പോള്‍ ചൈനീസ് പടം പിടുത്തക്കാരനായ ദായ് സിജിയേ വരമൊഴിയെ കാഴ്ചകളിലേക്ക് പകര്‍ത്താനുള്ള തടസം നീക്കം ചെയ്തു.1992-ല്‍ ഫ്രഞ്ചില്‍ ഇറങ്ങിയ തന്റെ തന്നെ നോവിന്റെ ചുവടു പിടുത്തമാണ് ഈ സിനിമ.

കഴിഞ്ഞ നാളുകളില്‍ ദായ് സിജിയേ നേരിട്ട നോവിന്റെ ചുവകലരുന്ന വരമൊഴിയാണ് 'ബെല്‍സാക്ക് ആന്റ് ലിറ്റില്‍ ചൈനീസ് സീംസ്‌ടെസ്'.എഴുത്തുകാരന്‍ തന്നെ കാഴ്ചയൊരുക്കി യപ്പോള്‍ വന്നുചേര്‍ന്ന നേര്‍മ്മയും അതു പുറത്തെടുക്കുന്ന കരുത്തുമാണ് പടത്തെ വേറിട്ടടയാള പ്പെടുത്തുന്നത്.ഒരു വരി എഴുത്തുകൊണ്ടോ അതിന്റെ ചുവടുപിച്ചോ അല്ലാതെയോ പകര്‍ത്തുന്ന കാഴ്ച കൊണ്ടോ വാഴുന്നോരുടെ നെറികേടുകള്‍ തുറന്നു കാട്ടുന്നതിലൂടെ അവരുടെ ഇരിപ്പിടങ്ങള്‍ക്ക് ഇളക്കം തട്ടിക്കുവാന്‍ ഒരു പോരാളിക്ക് മാത്രമേ കഴിയൂ.അങ്ങനെ ചെയ്തിട്ടുള്ളവരാകട്ടെ കഴിഞ്ഞ കാല ഏടുകളിലും അടര്‍ത്താനാവാത്ത ഇടം പിടിച്ചെടുക്കുന്നു.അതു തന്നെയാണ് ദായ് സിജിയേ യുടെ തന്റേടവും.

1970കളില്‍ ചൈനയിലെ സാസ്‌കാരിക വിപ്ലവം എന്ന് വാഴ്ത്തപ്പെട്ട നാട്ടു നടപടികളുടേതാണ് പടത്തിലെ നാളുകള്‍.സി ചുവാന്‍ നാട്ടിലെ 'മാനത്തെ തീപ്പക്ഷി' എന്നു പേരുകേട്ട കുന്നില്‍ ചരുവുകളിലെ ചോളത്തോട്ടങ്ങളാണ് പടത്തില്‍ കാണിക്കുന്ന ഇടങ്ങള്‍.പള്ളിക്കൂടങ്ങള്‍ അടച്ചിട്ടുകൊണ്ട് പിള്ളേരെല്ലാവരും പാടത്തും പറമ്പിലും പണിയെടുക്കാന്‍ ചെല്ലുകയും പിപ്ലവ പരിപാടിയുടെ പിണിയാളരായ നാട്ടുടമകള്‍ പറയുന്നതു കേട്ട് സംസ്‌കാര ത്തില്‍ ഓത്തെടുക്കണമെന്നുമാണ് ചെയര്‍മാന്‍ മാവോ സേതൂങ്ങിന്റെ ഉത്തരവില്‍ കടുപ്പിച്ചിരുന്നത്.ഇത് കൂട്ടാക്കാത്തവരേയോ എതിരിടുന്നവരേയോ വെട്ടി നിരത്തു ന്നതിനുള്ള നടപടികളും അതില്‍ ഉള്‍പ്പെ ട്ടിരുന്നു. അതിനായി സി ചുവാനില്‍ നടപ്പാക്കിയിരുന്ന കുടിപ്പള്ളി ക്കൂടമായ ചോളത്തോട്ടത്തില്‍ ലുവോ എന്നും മാ എന്നും പേരായ രണ്ടു ചെറുപ്പക്കാര്‍ എത്തുകയാണ്.

പകലന്തിയോളം ആളുകളുടെ തീട്ടവും മൂത്രവും ചുമന്നു കൊണ്ട്കാലു തെറ്റിയാല്‍ 12 000  അടി താഴ്ചയുള്ള കൊക്ക കളിലേക്ക് വീണ്ചാ കുന്ന മലഞ്ചരി വുകളിലൂടെ കരുത ലോടെ നീങ്ങി ഇ വര്‍ക്ക് ചോള ച്ചെടി കള്‍ക്ക് വളമിടണ മായിരുന്നു. കാലിടറി വീപ്പയിലുള്ള തീട്ടം നിലത്തു തൂവിയാല്‍ വെറും കൈകൊണ്ട് കോരിയെടുക്കുകയം ചെയ്യേണ്ടിയിരുന്നു.ഇരവിലാകട്ടെ ചെമ്പ് കുഴിച്ചടുക്കുന്ന മടയിലും പണിയെടുക്കണം.അതും,കത്തുന്ന എണ്ണ വിളക്ക് കഴുത്തില്‍ തൂക്കി കിടന്നിഴഞ്ഞു നീങ്ങാന്‍ മാത്രം പറ്റുന്ന തുരങ്കത്തിലൂടെ മുതുകില്‍ വെച്ചു കെട്ടിയ ചെമ്പു കട്ടകളുമായി.അതെങ്ങാനും താഴെ വീണു ചിതറിയാല്‍ പാടുപെട്ടു പെറുക്കി എടുക്കണമെന്നു മാത്രമല്ല,പുളിച്ച തെറി വേറെയും കിട്ടുമായിരുന്നു.എന്നാല്‍ ഇതില്‍ നിന്ന് എന്ത് അറിവ് പകര്‍ത്തി എടുത്തു കൊണ്ടാണ് നാടിനെ മാറ്റി മറിക്കേണ്ടതെന്ന് ആരും പറഞ്ഞു കൊടുക്കുന്നുമില്ല ആര്‍ക്കും അതൊട്ട് അറിയാനും മേല.നിലവിലുള്ള ഏത് കാഴ്ചപ്പാടാണ് പിന്‍ തുടരേണ്ടത്,ഏത് പുസ്തകത്തിലാണ് അതിനുള്ള പോംവഴികള്‍ ഉള്ളടങ്ങുന്നത് എന്നോന്നും പള്ളിക്കൂടം നടത്തിപ്പുകാര്‍ക്ക് അറിഞ്ഞുകൂടാ.കൂടെ പാര്‍ത്ത് പരുവപ്പെട്ടു കൊള്ളുമെന്നാണ് ചെയര്‍മാന്‍ മാവോ കണക്കു കൂട്ടിയിരുന്നത്.

ലുവോക്കും മാക്കും ചെറുതായ ഇടവേളകള്‍ കിട്ടിയി രുന്നു,റോമിലെ അടിമകളെ പോലെ.പട്ടണത്തില്‍ നിന്ന് വന്നവര്‍ മലമൂട്ടിലെത്തിയാല്‍ പതിവായി ചെയ്യുന്നതു പോലെ അന്നേരമൊക്ക അവര്‍ ചുറ്റിയടിക്കാന്‍ പോവു മായിരുന്നു.അവര്‍ കുടെ കുറച്ച് പുസ്തകങ്ങളും ക്ലോക്ക് വയലിന്‍ എന്നിവയും കൊണ്ടുവന്നിരുന്നു.പുസ്തകങ്ങളില്‍ ചെയര്‍മാന്‍ മാവോയുടെ, യാതൊരടയാളങ്ങളും ഇല്ലാ ത്തവയൊക്കെയും കത്തിച്ചു കളയപ്പെട്ടു.ക്ലോക്ക് കളിപ്പാട്ട മാണെന്നു കരുതി കളഞ്ഞില്ല.പുസ്തക ങ്ങളിലൊന്ന് ബെ ല്‍സാക്കിന്റെ തായിരുന്നു.എഴുത്തും വായനയും അറിഞ്ഞു കൂടാത്ത മല മൂടന്മാരോട്  'ബെല്‍സാക്ക്' എന്നാല്‍  'മാവോ'  ആണെന്ന് ലുവോയും മായും പറഞ്ഞു.അതു കൊണ്ട് ആ പുസ്തകം കത്തിച്ചു  കളഞ്ഞില്ല.നേരു പറഞ്ഞാല്‍ ഈ മലമൂടന്മാര്‍ക്ക് അറിവ് പകര്‍ന്നുകൊണ്ട് നേരേയാക്കാന്‍ വേണ്ടിയാവണം സാംസ്‌കാരിക വിപ്ലവം നടത്തേണ്ടി യിരുന്നതെന്ന് ദായ് സിജിയേ ഓര്‍മ്മപ്പെടുത്തുന്നു.

സി ചുവാന്‍ മലനിരപ്പില്‍ ഒരു തയ്യല്‍ക്കാരന്‍ ഉണ്ടായിരുന്നു.കിഴുക്കാം തൂക്കായ മലകളുടെ ഓരങ്ങളിലൂടെ കിഴവനായ ഈ തയ്യല്‍ക്കാരനെ പല്ലക്കില്‍ ചുമന്നു കൊണ്ടുവേണം ഒരിടത്തുനിന്നും മറ്റൊരിടത്ത് എത്തി ക്കാന്‍.അയാള്‍ക്ക് ചന്തമോലുന്നൊരു മകളുണ്ട്.90കഴിഞ്ഞ കിഴവന്‍ തയ്യല്‍ക്കാരന് തന്റെ 73ആം വയസില്‍ പിറ ന്നതാവണം ഈ മലയത്തിപ്പെങ്കൊച്ച്.എന്തായാലും ലുവോ യും മായും അവളുമായി അടുപ്പത്തിലായി.അവര്‍ അവളെ എഴുത്തും വായനയും പഠിപ്പിച്ചു.വായിച്ചതില്‍ അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം ബെല്‍സാക്കി ന്റെതായിരുന്നു.ഇവരുടെ ജൂള്‍സ് ആന്റ് ജിം മോഡല്‍ അടുപ്പം ഒടുക്കമെ ത്തിയപ്പോള്‍ മാ തിരിച്ചറിയുന്നു,തയ്യല്‍ക്കാരി പെങ്കൊച്ചിന് ലുവോയോടാണ് കൂടുതല്‍ അടുപ്പമന്ന്.മാ യാണ് പടത്തില്‍ ഓര്‍മ്മകള്‍ അയവിറക്കുന്നതും. 
2013, ഫെബ്രുവരി 23, ശനിയാഴ്‌ച

ആരാണ് ശാന്തിക്കാരന്‍?പട്ടിക ജാതിക്കാര്‍ക്ക് ആ പണി ചേര്‍ന്നതോ?

ആരാണ് ശാന്തിക്കാരന്‍?പട്ടിക ജാതിക്കാര്‍ക്ക് ആ പണി ചേര്‍ന്നതോ?കോതമംഗലത്ത് ഒരു ക്ഷേത്രത്തിലെ നടവരവ് അതിന്റെ ഭരണാധി കാരികള്‍ തന്നെ മോഷ്ടിക്കുന്ന വാര്‍ത്ത വീഡിയോ സഹിതം ചാനലുകള്‍ പുറത്തു കൊണ്ടു വന്നു. തൊട്ടടുത്ത ദിവസം തന്നെ ജാതി തിരുത്തി, അമ്പലത്തില്‍ ശാന്തിപ്പണി എടുത്തുവന്ന പട്ടികജാതിക്കാരനായ ഒരു യുവാവ് പിടിക്കപ്പെട്ട തിനെക്കുറിച്ചും മാധ്യമങ്ങളില്‍ വാര്‍ത്തവന്നു. ആദ്യത്തേത് അമ്പലം വിഴുങ്ങികളുടെ പതിവ് ഏര്‍പ്പാട് എന്ന നിലക്ക് അവഗണിക്കാം. രണ്ടാമത്തെ വാര്‍ത്ത കേട്ടപ്പോള്‍ ആദ്യം ചിരിയാണ് വന്നത്. പലപ്പോഴുംസവര്‍ണര്‍ ജാതി തിരുത്തി അവര്‍ണരുടെ സംവരണം തട്ടിയെടുത്തതായി വാര്‍ത്തകള്‍ കേള്‍ക്കാ റുണ്ട്. ഇവിടെയിതാ ഒരു പട്ടികജാതിക്കാരന്‍ ജാതി തിരുത്തി ബ്രാഹ്മണനായി സവര്‍ണരുടെ സംവരണം തട്ടിയെടുത്തിരിക്കുന്നുചരിത്രത്തില്‍ ആദ്യമായി! പിന്നീട് ആ പട്ടിക ജാതിക്കാരനോട് തോന്നിയത് വെറുപ്പ്അതിന്റെ കാഠിന്യം വിവരണാ തീതമാണ്.  അത്യന്തം ഹീനവും ജീര്‍ണിച്ചതുമായ ഒരു തൊഴിലാണ് അവന്‍ കളവിലൂടെ നേടി എടുത്ത്  ചെയ്തു കൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ വിശപ്പടക്കുന്നതിനായി, അന്യന്റെ മുതല്‍ മോഷ്ടിച്ച ഒരുവനെ പോലെ ഇവനെ ന്യായീകരിക്കാനാവില്ല. അവര്‍ണരാരും അത്തരം നീചമായ പണിക്ക് പോയിട്ടില്ല. എന്താണ് ശാന്തിപ്പണി എന്ന് അവന് അറിഞ്ഞുകൂടാ. അറിയാത്ത പണിചെയ്ത് ഇവന്‍ വംശത്തെ ആകെത്തന്നെ വഞ്ചിച്ചിരിക്കുകയാണ്. എന്താണ് ശാന്തിപ്പണി എന്നതിനെ കുറിച്ച് കെ ടി രാമവര്‍മ്മ എഴുതിയ 'കാമപൂജ' എന്ന പുസ്തകത്തില്‍ നിന്നുള്ള വിവരണങ്ങള്‍ ചേര്‍ക്കുന്നു.

'ശുചീന്ദ്രം ക്ഷേത്രത്തിലെ നടപടിക്രമങ്ങള്‍ താഴെ കൊടുക്കുന്നു.

ഒരു ശുഭ മുഹൂര്‍ത്തത്തില്‍ വലിയ ശ്രീകാര്യക്കാരും യോഗത്തില്‍ പോറ്റിയും വട്ടപ്പള്ളി മൂത്തതും യോഗം ചേര്‍ന്നു ആലോചിച്ചശേഷം പ്രഥമിക ക്രിയകള്‍ക്ക് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുന്നു. വിവാഹത്തിന്നാള്‍ രാവിലെ പെണ്‍കുട്ടി കുളിച്ച് കുറിയിട്ട് രണ്ടു പുതിയ പുടവകളും പാക്കും വെറ്റിലയും കൈകളിലേന്തിക്കൊണ്ട് ക്ഷേത്രത്തിലേക്ക് ചെല്ലുന്നു. ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ പുടവകളും താലിയും വാങ്ങി ദേവന്റെ കാല്‍ക്കല്‍ വെച്ചശേഷം, പുടവകളിലൊന്ന് ദേവന്റെ ഉപയോഗത്തിനുവേണ്ടി മാറ്റി വെക്കുന്നു. ഗണേശന്റെ രൂപം കൊത്തിയ ത്രികോണാകൃതിയിലുള്ള താലി യാണ്. താലിയുടെ ഇരുവശത്തും ഒരു ചെറിയ സ്വര്‍ണ ഗോളികയുണ്ടായിരിക്കും. മറ്റേ പുടവയും താലിയും കൈയിലേന്തിക്കൊണ്ട് ശാന്തിക്കാരന്‍ പെണ്‍കുട്ടിയുടെ സമീപത്തു തന്നെ വടക്കോട്ട് അഭിമുഖമായി ഇരിക്കുന്നു. അനന്തരം ചടങ്ങുകള്‍ ആരംഭിക്കു കയായി. പെണ്‍കുട്ടി ശ്രീകോവിലിനകത്ത് ദേവന്നഭിമുഖമായി ഇരിക്കുന്നു. ശാന്തിക്കാരന്‍ അഗ്നികുണ്ഠം ആളിക്കത്തിച്ചശേഷം ക്രിയകള്‍ നടത്തുന്നു. ശിവനും പാര്‍വതിയും തമ്മിലുള്ള 'തിരുക്കല്യാണ'ത്തിന്റെ ക്രിയകള്‍ അതേപടി അനുകരിക്കുകയാണ് പതിവ്. അനന്തരം ശാന്തിക്കാരന്‍ പെണ്‍കുട്ടിക്ക് മന്ത്രോപദേശം നല്‍കുന്നു. ശിവക്ഷേത്രമാണെങ്കില്‍ പഞ്ചാക്ഷരമന്ത്രം (നമശ്ശിവായ) വിഷ്ണുക്ഷേ ത്രമാ ണെങ്കില്‍ അഷ്ടാക്ഷരമന്ത്രം (ഓം നമോ നാരായണായ) അങ്ങിനെയാണ് പതിവ്. അതിനുശേഷം ശാന്തിക്കാരന്‍ പെണ്‍കുട്ടിക്ക് പുടവ കൊടുക്കുകയും, താലി അവളുടെ കഴുത്തില്‍ കെട്ടുകയും ചെയ്യുന്നു. വിവാഹക്രിയകള്‍ക്ക് ശേഷം ക്ഷേത്രത്തിലെ നട്ടുവന്‍ അവള്‍ക്ക് നൃത്തത്തിലുള്ള ആദ്യ ശിക്ഷണം നല്‍കുന്നു. ക്ഷേത്രാധികാരികള്‍ അവള്‍ക്ക് ഒരു നിശ്ചിത അളവ് അരി സമ്മാനിക്കുകയും പതിവാണ്. പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയ ശേഷം വിവാഹത്തിന്റെ ആഘോഷങ്ങള്‍ അവിടെവെച്ച് മൂന്ന് നാല് ദിവസത്തേക്ക് തുടരുന്നു. ബ്രാഹ്മണരുടെ വിവാഹത്തിനെന്നപോലെ നാളികേരം അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടുകയും പതിവാണ്. ഈ ആഘോഷങ്ങളില്‍ വരന്റെ ഭാഗമഭിനയിക്കാറ് ശാന്തിക്കാരനോ പുരുഷ വേഷം കെട്ടിയ വൃദ്ധയായ ഒരു ദാസിയോ ആണ്.

ഈ വിവാഹത്തിന് പറഞ്ഞുവരുന്ന പേര് 'പെണ്‍കെട്ട്' എന്നായിരുന്നു. ദേവദാസി ഒരു രാത്രി ദേവന്റെകൂടെ 'അന്തിയുറങ്ങുക'കൂടി പണ്ട് പതിവുണ്ടായിരുന്നുവെന്നാണ് മനസ്സി ലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഈ സഹശയനത്തില്‍ ദേവനെ പ്രതിനി ധീകരിച്ചിരുന്നത് ക്ഷേത്രത്തിലെ തിടമ്പ് ആയിരുന്നിരിക്കാം. ആതോ ആ ചടങ്ങിലും വരന്റെ ഭാഗ മഭിനയിച്ചിരുന്നത് ശാന്തിക്കാരന്‍ തന്നെ ആയിരുന്നുവെന്ന് വരുമോ? ക്ഷേത്രത്തില്‍ ദാസികളാക്കുന്ന പെണ്‍കുട്ടികളുടെ കന്യകാത്വം നശിപ്പിച്ചിരുന്നത് പലപ്പോഴും പുരോഹിതന്മാരായ ബ്രാഹ്മണര്‍ തന്നെയായിരുന്നുവെന്ന് ഡോ.ജോണ്‍ ഷോര്‍ട്ട് (Dr.John Short 'Memories resd before the Anthropological Society of London.1867-1869'Vol III London,1870,പേജ് 182-194,പറഞ്ഞിട്ടുള്ളത് ഈ സംശയത്തെ ബലപ്പെടുത്തുന്നുണ്ട്.

ശാന്തിദ്വിജഃ പ്രകുരുതേ ബഹുദീപശാന്തിം
പക്വാജ്യപായസ ഗുളൈര്‍ജഠരാഗ്നി ശാന്തിം
തത്രത്യബാലവനിതാ മദനാര്‍ത്തിശാന്തിം
കാലക്രമേണ പരമേശ്വര ശക്തി ശാന്തിം 11

(ശാന്തിക്കാരനായ ബ്രാഹ്മണന് 'ശാന്തി' എന്ന് പേരുവരാന്‍ കാരണം അയാള്‍ പലതരത്തിലുള്ള ശാന്തികള്‍ നടത്തുന്നു എന്നതാണ്) ശാന്തിദ്വിജന്‍ അനേകം ദീപങ്ങളുടെ ശാന്തി നടത്തുന്നു. എണ്ണ അപഹരിക്കാന്‍ വേണ്ടി വിളക്കുകള്‍ കെടുത്തുന്നു); പഴം, നെയ്യ്, പായസം, ശര്‍ക്കര എന്നിവകൊണ്ട് ജഠരാഗ്നിയുടെ ശാന്തി നടത്തുന്നു, (വഴിപാടുകള്‍ നൈവേദ്യത്തിനുവേണ്ടി ഏല്‍പ്പിക്കുന്ന വിഭവങ്ങള്‍ കൊണ്ട് സ്വന്തം വിശപ്പടക്കുന്നു) ചുറ്റുപാടിലുമുള്ള ബാല വനിതകളുടെ മദനാര്‍ത്തിയുടെ ശാന്തി നടത്തുന്നു (പെണ്‍കിടാങ്ങളുടെ കാമവികാരത്തെ ശമിപ്പിക്കുന്നു). ഇങ്ങിനെയൊക്കെ ചെയ്യുക വഴി കാലക്രമേണ പരമേശവരന്റെ ശക്തിയുടെ ശാന്തി നടത്തുന്നു (ദേവന്റെ ശക്തി ഇല്ലാതാക്കുന്നു) എന്ന ശ്ലോകത്തില്‍ 'ബാലവനിതകളുടെ മദനാര്‍ത്തി ശാന്തി' ശാന്തിക്കാരന്റെ കര്‍ത്തവ്യങ്ങളിലൊന്നായി കല്‍പ്പിച്ചിരിക്കുന്നത് ഇതുകൊണ്ടാ യിരിക്കു മോ! (കാമപൂജ.പേജ് 23,24,25)'

സവര്‍ണരുടെ ഈ നീചമായ ഏര്‍പ്പാടിനെ കുറിച്ച് അറിയാമായിരുന്നതുകൊണ്ടാണ് നവോത്ഥാന നായകരായ ശ്രീ നാരായണ ഗുരുവും അയ്യങ്കാളിയും അവര്‍ണരോട് സ്വന്തം ആരാധനാലയങ്ങല്‍ തീര്‍ത്ത് പൂജ നടത്തുവാന്‍ കല്‍പ്പിച്ചത്. ഇവരാരും തന്നെ മഹാ ക്ഷേത്രങ്ങളില്‍ പോയി ഭജനമിരിക്കുകയൊ കറുപ്പുമുടുത്ത് നോമ്പുനോറ്റ് ശബരിമലക്ക് പോവുകയോ ചെയ്തിട്ടില്ല. ചില പ്രതിഷ്ഠകള്‍ നടത്തിയിട്ടുണ്ട്. സാധാരണ ക്കാര്‍ക്കും ഈ അവകാശങ്ങള്‍ തടയുന്നതിന് എതിരായ സമര പ്രവര്‍ത്തനങ്ങള്‍ മാത്രമായിരുന്നു നവോത്ഥാന നായകരെ സംബന്ധിച്ചിടത്തോളം ക്ഷേത്ര പ്രതിഷ്ഠകള്‍. പെരിയോറും ഈ കാഴ്ചപ്പാടു കാരനായിരുന്ന തിനാലാണ് വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തത്. ഒരു ബ്രാഹ്മണന്റെ മകനായി പിറന്നിട്ടും ചട്ടമ്പി സ്വാമികള്‍ ബ്രാഹ്മണിസത്തെ തള്ളിപ്പറയുകയാണ് ചെയ്തത്. ഒരേ ദൈവത്തെ ആരാധിക്കുന്നതുകൊണ്ട് അവര്‍ ഒരേ ജനത ആവണമെന്നില്ലെന്ന് ഡോ.അംബേദ്കര്‍ സമര്‍ത്ഥിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ശാന്തിപ്പണിയിലും വ്യത്യാസം കാണണം. ഒരേ ബിംബത്തെ ആരാധിച്ചാലും സവര്‍ണരുടെ ശാന്തിപ്പണിയല്ല, അവര്‍ണരുടെ ശാന്തിപ്പണി. ജാതി തിരുത്തി ബ്രാഹ്മണനായി ശാന്തിപ്പണിക്ക് പോയ കുലദ്രോഹിയെ ചവിട്ടിപ്പുറത്താക്കുക.

വാല്‍ക്കഷണം: മോഷണം ആര്‍ക്കും നടത്താം.അതിന് ജാതി ബാധകമല്ല. പക്ഷെ, പിടിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും എപ്പോഴും ദളിതരായിരിക്കും. - 
കണ്ണന്‍ മേലോത്ത്
2013, ഫെബ്രുവരി 22, വെള്ളിയാഴ്‌ച

തായ് വഴിയേ തേടിയലഞ്ഞപ്പോള്‍ ഉള്ളും ഉടലും നേരിട്ടറിഞ്ഞത്.

തായ് വഴിയേ തേടിയലഞ്ഞപ്പോള്‍ ഉള്ളും ഉടലും നേരിട്ടറിഞ്ഞത്.
സിനിമ
കണ്ണന്‍ മേലോത്ത്

സിനിമയുടെ നോക്കുകൂട്ടങ്ങള്‍ക്ക്  അറിയപ്പെട്ട പേരാണ് ആഫ്രിക്കന്‍ രാജ്യമായ ഛാഡില്‍ നിന്നുള്ള അഹമ്മദ് സാലേ-ഹാരൂണിന്റേത്.അദ്യ സിനിമയായ 'ബൈ ബൈ ആഫ്രിക്ക' നിരവധി മേളകളില്‍ നിന്ന് ശ്രദ്ധേയമായ സമ്മാനങ്ങള്‍ നേടിയതോടൊപ്പം മാധ്യമങ്ങളുടെ പാഠസ്ഥലങ്ങള്‍ ഒരുപാട് കയ്യടക്കുകയും ചെയ്തു. ഇണ്ടാമത്തെ പടമായ 'അബൂന' (ഞങ്ങളുടെ അച്ഛന്‍) യിലൂടെയും ഹാരൂണ്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്.

പടം പിടുത്തക്കാരന്‍ എന്ന നിലയില്‍ ഒരാള്‍ക്ക് ജനങ്ങള്‍ക്കു വേണ്ടി ചെയ്യാവുന്ന സഹായങ്ങള്‍ക്കായി ഒരുമ്പെട്ടിറങ്ങുമ്പോള്‍ നേരിടുന്ന ഉള്‍പ്പോരുകളെ വെള്ളിത്തിരയില്‍ എത്തിച്ചതിലുള്ള നേട്ടമാണ് ഹാരൂണിനെ മറ്റുള്ളവരില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്.മൂന്നാം ലോക രാജ്യങ്ങള്‍ നേരിടുന്ന യുദ്ധം, എയിഡ്‌സ്, അരാജകത്വം എന്നീ വര്‍ത്തമാന കാല ദുരന്തങ്ങളെ മുന്‍ നിര്‍ത്തി സ്‌ക്രീനില്‍ നേരിട്ടുവന്ന് അിറയിപ്പു നല്‍കിയ ബൈ ബൈ ആഫ്രിക്കയില്‍ ഹാരൂണ്‍ കാഴ്ചക്കാരന് പറയാനുള്ളത് ബാക്കി നിര്‍ത്തിയിരുന്നു.'അബൂന'യില്‍ കാഴ്ചക്കാരുടെ ഇടയില്‍ വന്ന് സ്‌കീനിലെ പ്രതിഷേധ സ്വരം കേള്‍പ്പിക്കുകയാണ് .

15 വയസു കാരനായ താഹിറും 8 വയസു കാരനായ അനിയന്‍ അമീറും ഒരു ദിവസം രാവിലെ ഉറക്ക മുണര്‍ന്നപ്പോള്‍ തങ്ങളുടെ അച്ഛന്‍ കുടുംബം വിട്ടു പോയതായി അറിയുന്നു.എങ്ങോട്ടാണ് അച്ഛന്‍ പോയതെന്ന് ചോദിച്ചപ്പോള്‍ കുംബ ത്തോട് ഉത്തരവാദിത്വ മില്ലാത്ത വന്‍ എന്നായിരുന്നു അമ്മയുടെ മറുപടി.കുട്ടികള്‍ അച്ഛനെ അന്വേഷിച്ച് അലയാന്‍ തുടങ്ങി.ഒരു ചെറു പാലം കൊണ്ട് ഛാഡും കാമറൂണും വേര്‍ തിരിയുന്ന അതിര്‍ത്തി വരെ കുട്ടികള്‍ അച്ഛനെ തരഞ്ഞെത്തി.അപ്പോഴാണ് അറിയുന്നത്, താന്‍ ജോലി ചെയ്യുന്നു എന്ന് അച്ഛന്‍ പറയാറുള്ള സ്ഥലത്ത് അങ്ങനെ ഒരാള്‍ ഇല്ലെന്ന്!പട്ടണമായ 'ന്‍ജാമേന' യിലുടനീളം കുട്ടികള്‍ അച്ഛനെ തേടി അലഞ്ഞു.വീട്ടില്‍ തിരിച്ചെത്തി,അടുത്തുള്ള കൊട്ടകയില്‍ കണ്ട പ്രാദേശിക സിനിമയില്‍ പ്രത്യക്ഷപ്പെട്ടൊരു നടന്‍ തങ്ങളുടെ അച്ഛനാണെന്ന് ഉറച്ചു വിശ്വസിച്ച കുട്ടികള്‍ രാത്രിയില്‍ ചെന്ന് ഫിലിം ചുരുള്‍ മോഷ്ടിച്ചു.വീട്ടില്‍ കൊണ്ടുവന്ന് അഴിച്ചിട്ട ഫിലിം ചുരുളിലെ ഫ്രെയിമിലൂടെ യെല്ലാം കണ്ണോടിച്ചിട്ടും അച്ഛന്റെ നിഴല്‍ അവര്‍ക്ക് കണ്ടെത്താനായില്ല.ഈ മോഷണം പിടിക്കപ്പെട്ടു എങ്കിലും പിഴയൊടുക്കുന്നതില്‍ നിന്ന് തത്ക്കാലം വിടുതല്‍ വാങ്ങിച്ച അമ്മ അവരെ അകലത്തുള്ള ഓത്തു പള്ളിയില്‍ കൊണ്ടു ചെന്നാക്കി.

ഓത്തു പള്ളിയില്‍ അവര്‍ക്ക് നേരിടേണ്ടി വന്നത് കടുത്ത ശിക്ഷകളും സഹ പാഠികളുടെ അവജ്ഞയും പോരുകുത്തും മറ്റു മായിരുന്നു.എന്നാലും അവിടെയും കുട്ടികള്‍ അച്ഛനെ തേടുന്നത് തുടര്‍ന്നു.കൊടിയ ശിക്ഷ ലഭിച്ചത് മാത്രമായിരുന്നു ഇവിടുത്തെയും ഫലം.ഇതിനിടെ, ജന്മനായുള്ള ആസ്മയും ഒറ്റപ്പെടുത്തലും പീഡനവും ഗൃഹാതുരതയും കൊണ്ട് വശം കെട്ട അമീര്‍ മരണമടഞ്ഞു.താഹിറാകട്ടെ തന്നേക്കാള്‍ 5 വയസിന് മൂത്തതും സുന്ദരിയുമായ ഒരു ഊമപ്പെണ്ണുമായി അടുപ്പത്തിലായി.ഒരു ദിവസം ആ പണ്ണിനേയും കൂട്ടി ഓത്തു പളളിയില്‍ നിന്ന് ഒളിച്ചോടി താഹിര്‍ വീട്ടിലെത്തി.

കാഴ്ചകളിലൂടെ പറയുന്ന നാടിന്റെ ചരിത്രവും കാഴ്ചയൊ രുക്കുന്നതിന്റെ ചരിത്ര വുമായി 'അബൂന' മാറി .അന്യാ പദേശ രൂപത്തിലുള്ള അതിന്റെ പൊരുളു കളില്‍ നിന്ന് കിട്ടുന്ന അറിവ് മറ്റൊന്നാണ്. പടത്തിലെ അച്ഛന്‍ കേവലം ഒരു ആള്‍രൂപിയല്ല, ആഫ്രിക്കന്‍  വന്‍ക രയുടെ പരകീയ സംസ്‌കാരത്തിന്റെ മൊത്തം സൂചകമാണ്.ആഫ്രിക്കന്‍ രാജ്യങ്ങള്‍ കോളനി വല്‍ക്കരിക്ക പ്പെടുന്നതിലൂടെയാണ് സമ്പന്നമായിരുന്ന അവരുടെ സംസ്‌കാരം ഉച്ചാടനം ചെയ്യപ്പെടുന്നത്.ഛാഡും അയല്‍ രാജ്യങ്ങളും വര്‍ഷങ്ങളോളം ഫ്രഞ്ച് കോളനികളായിരുന്നു.ഛാഡില്‍ നിന്ന് ലിബിയ വഴി ഫ്രാന്‍സില്‍ എത്തി വിദ്യാഭ്യാസം ചെയ്തയാളാണ് ഹാരൂണ്‍.അവിടെ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥനായ അച്ഛനോടും കുടുംബത്തോടും ഒപ്പം ഹാരൂണ്‍ ചൈനയില്‍ എത്തി.സാലേ കുടുംബത്തെ കൂടാതെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള മറ്റനേകം വിദ്യാര്‍ത്ഥികളും ജീവനക്കാരും ചൈനയില്‍ ഉണ്ടായിരുന്നു.അവരുമായി ആശയ വിനിമയം നടത്തുന്നതിന് പോലും ഹാരൂണിന് സാധിച്ചിരുന്നില്ല.കാരണം അവരെല്ലാം ഒന്നുകില്‍ താന്താങ്ങളുടെ തായ്‌മൊഴിയോ ഇംഗ്ലീഷോ അതുമല്ലെങ്കില്‍ ചൈനീസോ ആണ് സംസാരിച്ചിരുന്നത്.ഒരു ആഫ്രിക്കക്കാരന്‍ ആയിരുന്നിട്ടും തന്നെ പോലെയുള്ള മറ്റ് ആഫ്രിക്ക ക്കാരില്‍ നിന്നും താന്‍ വളരെ അകലെ ആണെനന്നുള്ള ഭീകര സത്യം ഹാരൂണിനെ തളര്‍ത്തി.സാസ്‌കാരികമായ തിരിച്ചു പിടുത്തങ്ങളിലൂടെ ഒറ്റ തിരിഞ്ഞു പോയ ഈ ജനതയെ ഒരുമിപ്പിക്കാമെന്ന് ഹാരൂണ്‍ മനസിലാക്കി.അതിനായി,തുടക്കത്തില്‍ പത്ര പ്രവര്‍ത്തകനാ യിരുന്ന ഹാരൂണ്‍ പിന്നീട് സിനിമ പഠിക്കുന്നതിനായി ഫ്രാന്‍സിലേക്ക് തന്നെ തിരിച്ചു.

ഛാഡില്‍ തിരിച്ചെത്തി,എഴുതി ഒരുക്കിയ പടങ്ങളി ലൂടെയെല്ലാം താന്‍ തന്റെ ഉന്നത്തില്‍ നിന്ന് ഒട്ടും പിന്‍മാറി യിട്ടി ല്ലെന്ന് ഹാരൂണ്‍ ആണ യിടുന്നു. ജനത യെ ഒരുമിപ്പിക്കു ന്നതിനും നാടിനെ പുതുക്കി എടുക്കു ന്നതിനും തനതു സംസ്‌കാ രത്തെ തികെ കൊണ്ട് വര ണമെങ്കില്‍ കടന്നു കയറിയ എല്ലാത്തരം ഹീനത കളേയും പുറംതള്ളേണ്ടതുണ്ട്.  എഴുതി
യറിയിപ്പുകള്‍ക്ക് മുന്‍പുള്ള തുടക്ക കാഴ്ചകളില്‍,തെക്കന്‍ സഹാറാ മരുഭൂമി യിലൂടെ യൂ റോപ്യന്‍ വേഷമണിഞ്ഞ ഒരു മധ്യ വയസ്‌കന്‍ അലഞ്ഞ് മറയുന്നുണ്ട്.പിന്നീട് അയാളെ, താഹിറിനേയും അമീറിനേയും പോലെ തന്നെ ആര്‍ക്കും കാണിച്ചു തരു ന്നില്ല.സാലേ ഹാരൂണാകട്ടെ,അത് കുട്ടികളുടെ അച്ഛനാണെന്ന് തീര്‍പ്പു കല്‍പ്പി ക്കുന്നതിനുള്ള പഴുതുകള്‍ കാഴ്ചക്കാര്‍ക്ക് മുന്നില്‍ തുറന്ന് ഇടുന്നില്ല.കടന്നു മറയുന്ന ആള്‍ ആഫ്രിക്കന്‍ പരകീയ സംസ്‌കാരത്തിന്റെ പ്രതീകമാണ്, തനതു സംസ്‌കാ രത്തി ന്റേതല്ല.ആവശ്യമില്ലാത്തതിനെ തിരിച്ചു വിളിക്കുന്നത് നിര്‍ത്തി,അതിനെ അകറ്റി ക്കളഞ്ഞതിന് ശേഷം സ്വന്തം വീട്ടിലേക്ക് തിരികെ വരാന്‍ ഹാരൂണ്‍ അരുള്‍ ചെയ്യുന്നു.


തെല്ലുനേരം മാത്രം കാഴ്ചയില്‍ പെടുകയും പിന്നീട് ഓര്‍ത്തെടുക്കാന്‍ പറ്റാത്തതുമായ ഈ അച്ഛനെ അവതരിപ്പിക്കുന്നത് കൂസ്ലി ലാംകോയാണ്.അമ്മയെ സാറാ ഹാരൂണും(ഇവര്‍ സാലേ ഹാരൂണിന്റെ ആരുമല്ല)താഹിറിനെ അഹിജോ മഹമദ് മദസയും അമീറിനെ ഹംസ മോക്കര്‍ അഗീദും അവതരി പ്പിക്കുന്നു.84 മിനിറ്റ് മാത്രം നീളമുള്ള അബൂന ക്ക് മാലിയില്‍ നിന്നുള്ള ഗിറ്റാറിസ്റ്റായ ആലി ഫാര്‍ക്ക ടൂറെ യാണ് ഈണം കൊടുത്തത്.പടം പകര്‍ത്തിയത് എബ്രഹാം ഹൈലെ ബിറുവാണ്.
 കാഴ്ചപ്പാടുകള്‍: രാഘവന്‍ അത്തോളി.


താളമെന്നത്
നേരറിവ്
രാഘവന്‍ അത്തോളി.വചനങ്ങള്‍ക്കും നിര്‍വചനങ്ങള്‍ക്കും അപ്പുറത്തു നിന്നാണ് ദളിതന്റെ ജീവിതവും സംസ്‌കാരവും രൂപപ്പെടുന്നത്,അഥവാ നിര്‍വചിക്കാനാവാത്തതിനെ ദളിത് സാഹിത്യം,സംസ്‌കാരം എന്നൊക്കെ വിളിക്കുന്നു.


സനാതനികളുടെ ചിന്താ മണ്ഡലത്തിന് വെളിയില്‍ നിന്ന്, അതിന്റെ ആഢ്യ മന്യതക്കും ഗര്‍വുകള്‍ക്കും പുറമേ നിന്നു കൊണ്ടേ ആത്മീയതയെ കുറിച്ച് ദളിതന് വിചാരപ്പെടാനാകൂ.ആത്മീയതക്ക് ഏത് മതക്കാരനും കല്‍പ്പിക്കുന്നതിലും നിന്ന് വ്യത്യസ്തമായ അര്‍ത്ഥതലം കല്‍പ്പിക്കുന്നിടത്താണ് ദളിത് ആത്മീയത രൂപപ്പെടേണ്ടത്.സമഗ്രമായ സ്വത്വ വിചാരങ്ങളുടെയും വികാസങ്ങളുടെയും വര്‍ത്തമാനത്തില്‍ ദളിത് ആത്മീയത സ്വയം രൂപീകരണത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ എന്താണ് ആത്മീയത എന്നല്ല,എവിടെ വെച്ചാണ് ദളിത് ആത്മീയത വ്യഭിചരിക്കപ്പെട്ടത് എന്നാണ് ചിന്തിക്കേണ്ടത്.തനതായ സ്വത്വവും സംസ്‌കാരവും നിലനിര്‍ത്തിപ്പോന്ന ദളിത് സമൂഹത്തിന്റെ ആത്മീയത തകര്‍ക്കപ്പെടുകയും സവര്‍ണ വല്‍ക്കരിക്ക പ്പെടുകയും മുഖ്യ ധാരയില്‍ നിന്ന് ദളിതരും ദളിത് ആത്മീയതയും ചവിട്ടി പുറത്താക്ക പ്പെടുകയും ചെയ്തിടത്താണ് ദളിതുകള്‍ ചാവേറുകളും ഏറുപടക്കങ്ങളും ആയിത്തീര്‍ന്നത്.

അതിനാല്‍ തന്നെ അദൈ്വതാത്മകമായ, ആത്മീയാത്മക- ഭൗതിക വാദ ദര്‍ശനങ്ങളാണ് ദളിത് ആത്മീയതയെ തകര്‍ത്തു കളഞ്ഞത്.ആത്മീയത ഒരു മതാത്മക ഉത്പന്നമായി വായിച്ചെടുക്കുന്ന നരച്ച സിദ്ധാന്തങ്ങളുടെ അസഹിഷ്ണുതയാണ് ആത്മീയതയെ തകര്‍ത്തത്.ഉത്പാദന ശക്തികളും ഉത്പാദന ഉപകരണങ്ങളും ഉത്പാദന ബന്ധങ്ങളേയും വിലയിരുത്തിയവര്‍ക്ക് ദളിതനും വെറും ഉപകരണങ്ങളായിരുന്നു.ചിന്തയും ബോധവും ഇല്ലാത്ത ജഡ വസ്തുവായിട്ടാണ് ദളിത് ജനതയെ കമ്മ്യൂണിസ്റ്റുകള്‍ ഇന്നോളം കരുതിയത്.ഗോത്ര വിഭാഗങ്ങളില്‍ ഓരോന്നിനും ഓരോരോ ആചാര അനുഷ്ഠാനങ്ങളും ആരാധനാ ക്രമങ്ങളും ഉണ്ടായിരുന്നു.ഈ ജനതയുടെ ഗോത്രപ്പാട്ടുകളിലാണ് ദളിത് ആത്മീയത ഉറഞ്ഞു നില്‍ക്കുന്നത്.

സ്വത്വത്തെ അവഗണിച്ച മാര്‍ക്‌സിസം ജാതീയമായ ഉച്ച നീചത്വങ്ങള്‍ക്ക് എതിരെ വര്‍ഗപരമായ നിലപാട് സ്വീകരിച്ചിടത്താണ് അതിന്റെ തകര്‍ച്ചയും നടന്നത്.എന്നാല്‍ ഗോത്രാവസ്ഥയില്‍ നിന്ന് വികസിച്ചിട്ടില്ലാത്ത (പൂര്‍ണമായും) ഒരു ഭാഷാ ഗോത്രമായി, ഒരു ജനതയായി, ഒരു വംശീയതയും ദേയീയതയുമായി, ഒരാത്മീയതയായി വികസിക്കേണ്ടിയിരുന്ന ജീവിത സാഹചര്യ ങ്ങളിലേക്കാണ് അധിനിവേശങ്ങള്‍ കടന്നു വരുന്നത്.ഒരു ഭാഷയും സംസ്‌കാരവും ആത്മീയതയും ഉള്ള ഒരു ജനത യാകുന്നതിനുള്ള ദളിതന്റെ സ്വത്വങ്ങളുടെ പൂര്‍ത്തീ കരണമോജാതികള്‍ ക്കെതിരായ സമുദായ വല്‍ക്കരണമോ നടക്കുന്നതിനെ എല്ലാ രാഷ്ട്രീയ തമ്പുരാക്കന്മാരും ഒരുപോലെ എതിര്‍ത്തിട്ടുണ്ട് .ആത്മീയമായി വികസിച്ച ഒരു ജനതയെ അടിമ പ്പെടുത്താനാവില്ല എന്ന് അറിയാമായിരുന്ന അവര്‍ കേരളത്തിലും ഇന്ത്യയിലും ,രീതികളില്‍ ആചാര അനുഷ്ഠാനങ്ങളില്‍ എല്ലാം നിലനിന്നിരുന്ന,ഇന്നും നിലനില്‍ക്കുന്ന സ്വത്വപരമായ ഏകതാനത ഒന്നു മാത്രം മതി ഒരു ജനത എന്ന നിലയില്‍,പ്രബല ജനത എന്ന നിലയില്‍ ദളിതര്‍ക്ക് മുന്നേറാന്‍.ഭൗതിക സാഹചര്യങ്ങല്‍ പുരോഗമിക്കുന്തോറും ദളിതന്‍ ആത്മാവില്‍ ദരിദ്രനാണ്.ആത്മ ദാരിദ്ര്യം ഉള്ളവന് സ്വയം നായകത്വം ഏല്‍ക്കാനാവില്ല.

ആത്മാവില്‍ വിശ്വാസവും മണ്‍മറഞ്ഞവരുടെ ആശയ അഭിലാഷങ്ങള്‍ക്ക്-ആശയം ഭൗതികമാണെ ന്നതിനാല്‍-നിലനില്‍ക്കുകയും ഓരോ തലമുറ കളിലേക്കും ജനിതക ശാസ്ത്ര പരമായി കൈമാറ്റം ചെയ്യപ്പെടുന്ന ഇച്ഛകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഇടം കിട്ടുന്നതിനുള്ള ആത്മാവിഷ് കാരങ്ങളിലൂടെയാണ് ദളിത് ആത്മീയത രൂപപ്പെടുകയും വികസിക്കുകയും ചെയ്യേണ്ടത്.ഭാഷാ രൂപീകരണത്തിനും മുമ്പ് മുതല്‍ കൈമാറ്റം ചെയ്യപ്പെട്ടു പോന്ന വരമൊഴി പാരമ്പര്യങ്ങളുടെ, പാട്ടു സാഹിത്യത്തിന്റെ പിന്‍തുടര്‍ച്ച അവകാശപ്പെടുന്ന ദളിതുകള്‍ ആത്മീയത തേടേണ്ടതും പാട്ടു കാവ്യങ്ങളിലാണ്.കേരളത്തിലും ഇന്ത്യയിലും ഗോത്ര ജനതകള്‍,ആദിവാസി-ളിത് ജനത ആവിഷ്‌കരിച്ച പാട്ടുളിലെല്ലാം ആത്മീയ ഔന്നത്യം ദര്‍ശിക്കാവുന്നതാണ്.മനുവാദ ബ്രാഹ്മണിക മൂല്യങ്ങളുടെ സാസ്‌കാരിക മണ്ഡലത്തില്‍ മൊത്തം ജനങ്ങളും ചിന്തകളും നിയന്ത്രിക്ക പ്പെടുന്നിടത്താണ് ദളിത് ആത്മീയത തത്കാലത്തേക്ക് അപ്രത്യക്ഷമായത്.ഇന്ത്യന്‍ ദളിതുകളുടെ ആചാരാനുഷ്ഠാന ങ്ങളുടെയും അതിന്റെ പാട്ടുകളുടെയും, അത്തരം പാട്ടുകളിലൂടെ അവര്‍ വിളിച്ചാരാധിക്കുന്ന ആദി ദൈവങ്ങളുടെ,ആദി മാതാപിതാക്കന്മാരുടെ ദൈവിക പരികല്‍പ്പനകളുടെ ഐറണി ഏകമാണ്.ബസ്മറിലും ശ്രീകാകുളത്തും അട്ടപ്പാടിയും വയനാടും എന്നു വേണ്ട മൊത്തം ഇന്ത്യന്‍ ദളിതുകളുടെയും ഗോത്രപ്പാട്ടുകളുടെ താളപരമായ സാമ്യത ഒരാത്മീയതക്ക് ചുറ്റും ഒരു ജനത എന്ന നിലയില്‍ മുഖ്യധാരാ സമൂഹമാകാന്‍ ദളിതുകള്‍ക്ക് കഴിയേണ്ടതാണ്.ഭാഷകള്‍ക്ക് അതീതമാണ് പാട്ടുകളുടെ റിഥം.പാട്ടുകളിലൂടെ അനാവൃതമാകുന്ന കഥാ സന്ദര്‍ഭങ്ങളിലും കഥാ പാത്രങ്ങളിലും ഈ തുല്യത ദര്‍ശിക്കാവുന്നതാണ്.

ആരാധനാ മൂര്‍ത്തികളായ, ആദി ദൈവങ്ങളായ ഊത്തപ്പനും ഊത്തമ്മയും എല്ലാ ദലിത് ജാതികള്‍ക്കും ഉണ്ട്.സംഘ സാഹിത്യത്തിലും മുമ്പും വീരാരാധനയും നട്ടുകല്ലുകളും ഉള്ള കാവുകളാണ് ദളിതന്റെ ആത്മീയ കേന്ദ്രങ്ങള്‍.രൂപമില്ലത്തതും മതാത്മക മല്ലാത്തതുമായ ഏക ദൈവമല്ല ദളിതന്റെ ആത്മീയത എന്നാണ് എന്റെ നിഗമനം.പരാശക്തികളേക്കാളും വ്യത്യസ്തമാണ് ദളിത് ആത്മീയ കേന്ദ്രം.ദലിതുകളുടെയെല്ലാം ആന്തരിക ഘടനയിലും അബോധത്തിലും രൂപപരമലാലത്ത ആത്മീയ പരിവേഷവും പരിശുദ്ധിയും ഉണ്ട്.ഭൗതികമായ ഏത് അടിമത്തത്തിനും കീഴടക്കാ നാവാത്തതാണ് ദളിത് ആത്മീയത.ആത്മാവ് അഥവാ മനസ് ഭൗതിക പ്രപഞ്ചത്തിന്റെ പ്രതിഫലന മാണെങ്കില്‍, ഇന്ദ്രിയങ്ങളില്‍ നിന്ന് ഉരുത്തിരിയുന്ന ബോധത്തിന്റെ വ്യവഹാരങ്ങള്‍ ആത്മീയ തയെ നിര്‍ണയിക്കും.ദളിത്-സ്വത്വ സമുദായ രാഷ്ട്രീയ വല്‍ക്കരണ ശ്രമങ്ങള്‍ക്ക് സാംസ്‌കാരികവും സാമൂഹികവും രാഷ്ട്രീയവുമായ സ്വത്വങ്ങല്‍ വികസിപ്പി ച്ചെടുക്കുന്നതിന്റെ ആദ്യപടിയായി രൂപ പ്പെടുത്തേണ്ടതും, ആചാര അനുഷ്ഠാനങ്ങളിലും താള രീതികളിലും ഐക്യപ്പെടുന്ന ഒരു ആത്മീയതയാണ്;ആത്മീയ നേതൃത്വമാണ്.ആത്മീയത ഇല്ലാത്ത സമൂഹം അടഞ്ഞ സമൂഹമാണ്.കരുത്തന്മാരായി മുന്‍ നടന്നവരുടെ തകര്‍ക്കപ്പെട്ട ഇച്ഛകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഇടം കിട്ടുന്ന,പേയകാല ജീവിതങ്ങളോടുള്ള കടങ്ങള്‍ തീര്‍ക്കുന്ന അന്തസുള്ള ജനതയായിക്കൊണ്ടേ ദളിതന് ആത്മാവില്‍ മോചനമുണ്ടാകൂ.

ആത്മാവില്‍ സ്വതന്ത്ര രാകുന്നതിന് ആത്മാവിഷ്‌കാ ങ്ങളാണ് നടക്കേണ്ടത്.എഴുത്തും വായനയും എന്നല്ല, ഉത്പാദനവും സംസാരവും എല്ലാം ആത്മ ആവിഷ്‌കാരങ്ങളാണ്.ഞാന്‍ എഴുതിയ ചെറു നോവല്‍-ചോരപ്പരിശം-അതിന്റെ വികാസ ഘട്ടത്തില്‍ ഒരു ഉള്‍വിളി എന്നോണം ദളിത് ആത്മീയതയെ നിലനിര്‍ത്തുന്നുണ്ട്.അനാദി കാലം മുതല്‍ മനുഷ്യനെയും പ്രപഞ്ചത്തേയും നിലനിര്‍ത്തുകയും ബന്ധിപ്പിക്കുകയും ചെയ്യുന്നത് താളമാണ്.പ്രപഞ്ചത്തോടൊപ്പം താളമുണ്ടായി. വിവിധ ജാതികളിലും സംസ്‌കാരങ്ങളിലും ജീവിതങ്ങളിലും ആവിഷ്‌കാരങ്ങളിലും കൂടി താളം ആത്മാവുകളെ ത്രസിപ്പിക്കുകയും തമ്മില്‍ ബന്ധിപ്പിക്കുകയും ചെയ്ത് ഇന്നും നില നില്‍ക്കുന്നു.അതിനാല്‍ താളമാണ് ആത്മീയത.പഞ്ച ഭൂതങ്ങളുടെ രൂപം അിറയാത്തതു പോലെ രൂപമില്ലാത്തതാണ് താളവും.താളം ആത്മീയതയാകുമ്പോള്‍ അത് മതത്തില്‍ നിന്നും ജാതിയില്‍ നിന്നും മറ്റു ദര്‍ശനങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുകയും ഒരു പ്രവാചകനോ വിശുദ്ധ ഗ്രന്ഥമോ ഇല്ലാത്ത പുതിയ ആത്മീയത രൂപം കൊള്ളുകയും ചെയ്യുന്നു.


സ്ത്രീകളോടുള്ള സമീപനത്തില്‍ കമ്മ്യൂണിസ്റ്റു കാരുടെ കാഴ്ചപ്പാട്;മാര്‍ക്‌സും എംഗല്‍സും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍
സ്ത്രീകള്‍ ക്കെതിരായി തുടര്‍ന്നു കൊണ്ടേ യിരിക്കുന്ന അതിക്രമ ങ്ങള്‍,അത് ഒരു ഞെട്ടല്‍ ഉളവാക്കുന്ന വാര്‍ത്തയല്ലാത്ത കാലത്തിലേക്ക് കടന്നി രിക്കുന്നു.നിയമ പ്പോരാ ട്ടത്തില്‍ ഇരകള്‍ എപ്പോഴും ശിക്ഷി ക്കപ്പെടുകയും വേട്ടക്കാരന്‍ തന്നെ വിജയി യാകുകയും ചെയ്യുന്ന സാഹചര്യ മുള്ളതുകൊണ്ട് ഈ അതിക്രമങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയി രിക്കുന്നു. ഇതിനെ നേരിടാന്‍ പല കാഴ്ചപ്പാടുകളും മുന്നോട്ടു വെക്കപ്പെടുന്നുണ്ട്.പല അഭിപ്രായങ്ങളും ചര്‍ച്ചക്ക് പരിഗണിക്കുന്നുമുണ്ട്.പിന്‍തിരിപ്പന്‍ ആശയങ്ങളോട് ഏറ്റുമുട്ടാന്‍ ഈ കാഴ്ചപ്പാടുകള്‍ ശക്തമല്ലാത്തിനാലും അതിലെ പൊരുത്തക്കേടുകള്‍ കൊണ്ടും പ്രശ്‌നത്തിന് മാത്രം അറുതി ഉണ്ടാകുന്നില്ല.1847ല്‍ മാര്‍ക്‌സും എംഗല്‍സും ചേര്‍ന്നെഴുതിയ 'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ'യില്‍ സ്ത്രീകളോടും കുടുംബ ഘടനയേയും സംബന്ധിച്ച് രേഖപ്പെടുത്തിയിട്ടുള്ള അവരുടെ കാഴ്ച്ചാടുകള്‍ ഇവിടെ പരിശോ ധിക്കുക യാണ്.ഒരിടത്ത് ചോദ്യോത്തര രൂപത്തിലും മറ്റൊരിടത്ത് ബൂര്‍ഷ്വാസി കള്‍ക്കുള്ള മറുപടി എന്ന നിലക്കുമാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.

'ചോദ്യം 21:കമ്മ്യൂണിസ്റ്റ് രീതിയിലുള്ള സാമൂഹ്യ ക്രമത്തിന് കുടുംബത്തിന്റെ മേലുള്ള സ്വാധീനം എന്തായിരിക്കും?'

'
ഉത്തരം:അത് സ്ത്രീ പുരുഷ ബന്ധങ്ങളെ,ബന്ധപ്പെട്ട വ്യക്തികളെ മാത്രം ബാധിക്കുന്നതും സമൂഹത്തിന്റെ ഇടപെടല്‍ ആവശ്യമില്ലാത്തതുമായ തികച്ചും സ്വകാര്യമായ സംഗതി യായിരിക്കുന്നതാണ്.സ്വകാര്യ സ്വത്ത് അവസാനിപ്പിക്കുകയും കുട്ടികള്‍ക്ക് സാമൂഹ്യ വിദ്യാഭ്യാസസം നല്‍കുകയും ചെയ്യുന്നതുകൊണ്ടാണ് അതിന് ഇത് സാധ്യമാകുന്നത്.ഇതുവരെ നില നിന്നിട്ടുള്ള വിവാഹത്തിന്റെ,സ്വകാര്യ സ്വത്തുമായി ബന്ധപ്പെട്ട ആണിക്കല്ലുകള്‍ രണ്ടും-അതായത് ഭാര്യ ഭര്‍ത്താവിനേയും കുട്ടികള്‍ മാതാ പിതാക്കളേയും ആശ്രയിച്ചു കഴിയുന്ന സ്ഥിതി-അതുവഴി തകര്‍ക്കപ്പെടുന്നു.സദാചാരം പ്രസംഗിക്കുന്ന ഫെലിസ്റ്റൈനുകള്‍ കമ്മ്യൂണിസ്റ്റ് രീതിയിലുള്ള പൊതു ഭാര്യാ സമ്പ്രദായത്തിനെതിരേ നടത്തുന്ന മുറവിളിക്കുള്ള മറുപടി ഇതാണ്.ബൂര്‍ഷ്വാ സമൂഹത്തിന്റെ മാത്രം വകയായിട്ടുള്ളതും വ്യഭിചാരത്തിന്റെ അന്യൂന രൂപത്തില്‍ ഇന്നു നില നില്‍ക്കുന്നതുമായ ഒരു ബന്ധമാണ് പൊതുഭാര്യാ സമ്പ്രദായം.എന്നാല്‍ വ്യഭിചാരം സ്വകാര്യ സ്വത്തില്‍ അധിഷ്ഠിത മായതിനാല്‍ അതോടൊപ്പം നശിക്കുന്നു.അതുകൊണ്ട് കമ്മ്യൂണിസ്റ്റ് രീതിയിലുള്ള സംഘടന പൊതുഭാര്യാ സമ്പ്രദായം ഏര്‍പ്പെടുത്തുക യില്ല.നേരേ മിറച്ച് അവസാനിപ്പിക്കുയാണ് ചെയ്യുന്നത്.'

'പക്ഷെ കമ്മ്യൂണിസ്റ്റുകാരായ നിങ്ങള്‍ സ്ത്രീകളെ പൊതുവായുപയോഗിക്കുമെന്നു ബൂര്‍ഷ്വാസി ഏക സ്വരത്തില്‍ മുറവിളി കൂട്ടുന്നു.'

'
ബൂര്‍ഷ്വാ തന്റെ ഭാര്യയെ വെറുമൊരു ഉല്‍പ്പാദനോ പകരണമായിട്ടാണ് കാണുന്നത്.ഉല്‍പ്പാദനോ പകരണങ്ങളെ പൊതുവായി ഉപയോഗിക്കാന്‍ പോവുകയാണെന്ന് അയാള്‍ കേള്‍ക്കുന്നു.സ്വാഭാവികമായി എല്ലാവര്‍ക്കും പൊതുവില്‍ ഉള്ളതായി തീരുക എന്ന ഗതി സ്ത്രീകള്‍ക്കും വന്നു ചേരുമെന്ന നിഗമനത്തില്‍ എത്താനേ അയാള്‍ക്കു കഴിയൂ.വെറും ഉല്‍പ്പാദന ഉപകരണങ്ങള്‍ മാത്രമായിരി ക്കുകയെന്ന സ്ത്രീകളുടെ ഇന്നത്തെ നില അവസാനി പ്പിക്കുകയാണ് യഥാര്‍ഥ ലക്ഷ്യമെന്ന് ഒരു നേരിയ സംശയം പോലും അയാള്‍ക്കില്ല.

പോരെങ്കില്‍ കമ്മ്യൂണിസ്റ്റുകാര്‍ സ്ത്രീകളെ പരസ്യമായും ഔദ്യോഗികമായും പൊതുവായി ഉപയോഗിക്കാന്‍ പോവുകയാണെന്ന ഭാവത്തില്‍ നമ്മുടെ ബൂര്‍ഷ്വാകള്‍ പ്രകടിപ്പിക്കുന്ന ധാര്‍മ്മിക രോഷത്തെക്കാള്‍ പരിഹാസ്യമായി മറ്റൊന്നുമില്ല. സ്ത്രീകളുടെ മേല്‍ പൊതുവുടമ ഏര്‍പ്പെടുത്തേണ്ട യാതൊരാവശ്യവും കമ്മ്യൂണിസ്റ്റുകാര്‍ക്കില്ല.ഒട്ടു മുക്കാലും അനാദി കാലം മുതല്‍ക്കേ അത് നിലനിന്നു പോന്നിട്ടുണ്ട്.

സ്വന്തം കീഴിലുള്ള തൊഴിലാളികളുടെ ഭാര്യമാരേയും പുത്രികളേയും കൊണ്ട് സംതൃപ്തരാവാതെ -പൊതു വേശ്യകളുടെ കാര്യം പോകട്ടെ-നമ്മുടെ ബൂര്‍ഷ്വാകള്‍ അന്യോന്യം ഭാര്യമാരെ വ്യഭിചരിക്കുന്നതില്‍ അങ്ങേയറ്റം ആനന്ദം കൊള്ളുന്നു.

ബൂര്‍ഷ്വാ വിവാഹം വാസ്തവത്തില്‍ പൊതു ഭാര്യാത്വ സമ്പ്രദായമാണ്.ഇപ്പോള്‍ കപട നാട്യത്തോടെ ഒളിച്ചു വെച്ചിട്ടുള്ള,സ്ത്രീകളെ പൊതുവായി ഉപയോഗിക്കുന്ന ഏര്‍പ്പാടിന്റെ സ്ഥാനത്ത് അതിനെ പരസ്യമായി നിയമ വിധേയമാക്കാന്‍ ആഗ്രഹിക്കുന്നു എന്നു മാത്രമേ വേണമെങ്കില്‍ കമ്മ്യൂണിസ്റ്റു കാരെപ്പറ്റി ആക്ഷേപിക്കാന്‍ കഴിയുകയുള്ളൂ.ഏതായാലും ഇന്നത്തെ ഉല്‍പ്പാദന സമ്പ്രദായം അവസാനി പ്പിച്ചാല്‍,ആ സമ്പ്രദായത്തിന്റെ സന്തതിയായ പൊതു ഭാര്യാത്വവും-അതായത് രഹസ്യവും പരസ്യവുമായ വ്യഭിചാരവും-അവസാനിക്കുമെന്ന് സ്വയം വ്യക്തമാണ്.'


2013, ഫെബ്രുവരി 21, വ്യാഴാഴ്‌ച

ലിംഗവിവേചനം അവസാനിപ്പിക്കാന്‍ നിയമ ഭേദഗതികള്‍.


നേരറിവ്
ലിംഗ വിവേചന ത്തിനെതിരേ നിരവധി നടപടികള്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്.ഭരണ ഘടനയുടെ 14ആം വകുപ്പ് ലിംഗ സമത്വം വാഗ്ദാനം ചെയ്യുന്ന തിനൊപ്പം 15ആം വകുപ്പില്‍ ലിംഗപരമായ എല്ലാ വിവേചനങ്ങളും നിരോധിക്കുകയും ചെയ്യുന്നു. ഭരണ ഘടനയുടെ 15ആം വകുപ്പിന്റെ 3ആം ഉപ വകുപ്പ് വനിതകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കു ന്നതിന് ആവശ്യ മായ ചട്ട നിര്‍മ്മിതിക്ക് സംസ്ഥാ നങ്ങളെ അനുവദിക്കുന്നു. 
പൗരന്മാര്‍ക്ക്  ആവശ്യമായ ജീവിതോപാധികള്‍ ലഭ്യമാക്കുന്നതിന് ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 39 സംസ്ഥാനങ്ങളെ അധികാര പ്പെടുത്തു ന്നുണ്ട്. സ്ത്രീകളുടെ അന്തസിനു നിരക്കാത്ത നടപടികള്‍ ഉപേക്ഷിക്കുക എന്നത് ഓരോ പൗരന്റേയും കടമയായി ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 51 എ(ഇ)വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു.

ഭരണ ഘടനാ പരമായ ഈ നിര്‍ദ്ദേശങ്ങളുടെയും ഉറപ്പുകളുടെയും വെളിച്ചത്തില്‍ വിലയിരുത്തുമ്പോള്‍,ഇവയുടെ ലംഘനം സംബന്ധിച്ച നിരവധി സംഭവങ്ങള്‍ രാജ്യത്തു നടക്കുന്നതായി കാണാം.ലിംഗ വിവേചനവുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള സംഭവങ്ങള്‍ ഇന്നും ഇവിടെ നിലനില്‍ക്കുന്നു.രാജ്യത്തെ സ്ത്രീശക്തി പൂര്‍ണമായി ഉപയോഗ പ്പെടുത്തുന്നതിന് നമുക്ക് ഇതുവരെ കഴിഞ്ഞിട്ടി ല്ലെന്നതാണ് സത്യം.ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്തുത്യര്‍ഹമായ പല അംഗീകരണങ്ങളും വേണ്ടവിധം സമര്‍ത്ഥമായി നടപ്പാക്കുന്നതിനു നമുക്കായിട്ടില്ല.


ലിംഗ സമത്വ ത്തിലേക്കുള്ള നമ്മുടെ മുന്നേറ്റത്തിന്റെ ഭാഗമായാണ് 2001 വനിതാ സമുദ്ധാരണ വര്‍ഷമായി ആചരിക്കുന്നതിന് തീരുമാനിച്ചത്.ഇതോട് അനുബന്ധിച്ച് നിരവധി വിഷയങ്ങള്‍ പ്രസക്തമായി മാറുന്നു.മാതൃനിധി,ഗര്‍ഭ ഛിദ്രത്തിനായുള്ള ലിംഗ നിര്‍ണയ പരിശോധന യുടെ നിരോധനം,സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ സ്ത്രീ സംവരണം,സ്ത്രീധന മരണങ്ങളും മറ്റും കൊലപാതകമായി കണ ക്കാക്കല്‍,നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി ഹോസ്റ്റലുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവക്ക് ഈ ഘട്ടത്തില്‍ പ്രസക്തി ഏറുന്നു.ഇതിനു പുറമേ കുടുംബങ്ങളിലെ സ്ഥാവര-ജംഗമ സ്വത്തുക്കളില്‍ തുല്യ പങ്കാളിയായി സ്ത്രീയെ കണക്കാക്കുന്നതിനും നടപടി വേണം.


വനിതകളെ സമുദ്ധരിക്കുന്നതിനും പുരുഷന്മാരുമായി അവര്‍ക്ക് തുല്യത കൈവരുത്തുന്ന തിനുമായി കഴിഞ്ഞ 2 നൂറ്റാണ്ടി നുള്ളില്‍ 39 കേന്ദ്ര നിയമങ്ങള്‍ ഇന്ത്യാ സര്‍ക്കാര്‍ നിര്‍മ്മിച്ചിട്ടുണ്ട്.ഇതില്‍ തന്നെ ചില നിയമങ്ങള്‍ ഈ വര്‍ഷം പരിഷ്‌കരിക്കുക യുണ്ടായി.അതേസമയം സ്ത്രീകള്‍ക്ക് എതിരേയുള്ള ഗാര്‍ഹിക അതിക്രമങ്ങള്‍ തടയുന്നതിനും സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്ന തിനുമായി പുതിയോരു നിയമം ഇപ്പോള്‍ നിര്‍മ്മാണ ഘട്ടത്തിലുമാണ്.

1869
ലെ ഇന്ത്യന്‍ ഡൈവേഴ്‌സ് ആക്ടിലെ വകുപ്പ് 36,1955ലെ-ഹിന്ദു മാര്യേജ് ആക്ട് വകുപ്പ് 24,1936ലെ പാര്‍സി മാര്യേജ് ആന്റ് ഡൈവേഴ്‌സ് ആക്ട് തുടങ്ങിയവയില്‍,തീര്‍പ്പാക്കാത്ത വ്യവഹാരങ്ങളില്‍ ജീവനാംശം സംബന്ധിച്ചുള്ള പ്രത്യക ഉപാധികള്‍ ഉള്‍ക്കൊള്ളുന്നുണ്ട്.എന്നാല്‍ കേസ് നിലനില്‍ക്കുന്നിടത്ത് ഇടക്കാല ജീവനാംശം ലഭ്യമാക്കുന്നതിന് നിലവിലുള്ള നിയമങ്ങളില്‍ വ്യവസ്ഥയില്ല.അങ്ങനെ വ്യവഹാരം തക്ക സമയത്ത് പരിഹരിക്ക പ്പെടുന്നില്ലെങ്കില്‍ ഇടക്കാല ജീവനാംശത്തിനു സാധ്യത ഇല്ലാതെ വരുന്നു.ഇതേ തുടര്‍ന്നു സത്യവാങ്മൂലം സമര്‍പ്പിച്ച അപേക്ഷകളില്‍ 60 ദിവസത്തിനുള്ളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനു മുന്‍പറഞ്ഞ 4 നിയമങ്ങളിലും ആവശ്യമായ ഭേദഗതി വരുത്തുന്നതിന് കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.ജീവനാംശത്തിനുള്ള പരാതികളില്‍ സത്വര പരിഹാരം കാണുന്നതിന് ഇത് സഹായിക്കും.

പലവിധ കാരണങ്ങളിന്‍മേല്‍ കേസുകള്‍ നീട്ടി വെപ്പിക്കുന്നതിനുള്ള ഒരു പ്രവണത പരാതിക്കാരില്‍ പലപ്പോഴും കണ്ടു വരാറുണ്ട്.ഇതില്‍ പലകാരണ ങ്ങളും പലപ്പോഴും വേണ്ടത്ര യുക്തി സഹമല്ലെന്നു മാത്രമല്ല ബാലിശവു മായിരിക്കും.ഇത്തരം ബാലി ശമായ കാരണങ്ങളിന്‍മേല്‍ കേസുകള്‍ നീട്ടി വെക്കുന്നത് തടയുന്നതിനായി ദേശീയ ലോ കമ്മീഷന്‍ അതിന്റെ 27,54,55,129 റിപ്പോര്‍ട്ടുകളില്‍ ഈ വിധത്തിലുള്ള കേസ് നീട്ടി വെക്കലുകള്‍ക്ക് തടയിടു ന്നതിന് നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

500
രൂപയെന്ന ജീവനാംശ പരിധി എടുത്തു കളയുന്നതിനും കേസുകളുടെ കൃത്യമായ തീര്‍പ്പു കല്‍പ്പിക്കലിനുമായി ക്രിമിനല്‍ പ്രൊസീജിയര്‍ കോഡിന്റെ 125ആം വകുപ്പ് ഭേദഗതി ചെയ്യുന്നതിനു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.1955ല്‍ തീര്‍പ്പാക്കുകയും 1973ല്‍ വീണ്ടും നില നിര്‍ത്തുകയും ചെയ്തതാണ് ഈ ജീവനാംശ പരിധി.ഈ നിയമം ഇടക്കാല ജീവനാംശത്തെക്കുറിച്ച് പരാമര്‍ശിക്കു ന്നതേയില്ല.എന്നാല്‍ സുപ്രീം കോടതി അതിന്റെ അധികാരം ഉപയോഗിച്ച് ഇടക്കാല ജീവനാംശം അനുവദിച്ചിട്ടുണ്ട്.മേല്‍ സൂചിപ്പിച്ച ജീവനാംശ പരിധി എടുത്ത് കളയുന്ന തിനോടൊപ്പം ഇടക്കാല ജീവനാംശം ലഭ്യമാക്കുന്നതിനും,അപേക്ഷ ലഭിച്ച് 60 ദിവസത്തിനകം കേസുകളില്‍ തീര്‍പ്പാക്കു ന്നതിനുമാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്.

(
സമീക്ഷ മാസികയുടെ 2001 ജൂലൈ ലക്കത്തില്‍ സ്വന്തം ലേഖകനാണ് ഈ കുറിപ്പ് കൊടുത്തിട്ടുള്ളത്)

സമകാലീന സാമൂഹ്യ വൈരുദ്ധ്യങ്ങളും ഫെമിനിസവും.


നേരറിവ്
എലിസബത്ത് ഫിലിപ്പ്


സ്ത്രീ പീഡന സംഭവങ്ങള്‍ കൊണ്ട് ഏറ്റവും കലുഷിത മായിരിക്കുന്ന ഈ കാലഘട്ടം,സ്ത്രീ സ്വാതന്ത്ര്യവും,സ്ത്രീകളുടെ അഭിമാനവും സ്വയം പര്യാപ്തതയും,സ്ത്രീ സാന്നിദ്ധ്യവും സ്ത്രീപക്ഷ രചനകളും,സ്ത്രീകളുടേതായിട്ടുള്ള ഇടവും ഒക്കെത്തന്ന ഏറ്റവും കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാലഘട്ടം കൂടി യാണ്. വളരെ കടക വിരുദ്ധമായ ഈ സാമൂഹ്യാവസ്ഥയെ ഫെമിനിസം എന്ന പ്രത്യയശാസ്ത്രം ഉപയോഗിച്ച് വിശകലനം ചെയ്യുകയാണ് ഈ ചെറിയ കുറിപ്പിലൂടെ.

ഫെമിനിസം പ്രദാനം ചെയ്ത ലിംഗപദവി,ആണ്‍കോയ്മ,വ്യക്തിപരമായത് രാഷ്ട്രീയം എന്നിങ്ങനെയുള്ള ചില സങ്കല്‍പ്പനങ്ങള്‍,ഏറിവരുന്ന സാമൂഹ്യ അസന്തുലിതാ വസ്ഥയെ മനസ്സിലാക്കാനും പ്രതിരോധിക്കാനും സഹായിക്കും.വിവര സാങ്കേതിക വിദ്യയും ആഗോള വല്‍ക്കരണവും മറ്റും പല തരത്തില്‍ സമൂഹങ്ങളെ ഏക മാനമാക്കുവാന്‍ തന്നെ അടിസ്ഥാനപരമായ അസമത്വങ്ങള്‍ക്ക്(സ്ത്രീ-പുരുഷ ബന്ധങ്ങള്‍,അവര്‍ണര്‍-സവര്‍ണര്‍,ഇല്ലാത്തവന്‍ ഉള്ളവന്‍)എക്കാലത്തേക്കാളും കൂടുതല്‍ ആക്കം കൂട്ടിയിട്ടുമുണ്ട്.പലതരത്തിലും 'പുരോഗമനം' കൈവരിച്ചിട്ടുള്ള മൂന്നാം ലോക സമൂഹങ്ങളെ ഭീമമായതോതില്‍ വിഘടിപ്പിക്കുകയും കൂടി ചെയ്യുകയാണ് പുരോഗമന ത്തിന്റെയും വികസനത്തിന്റെയും കണ്ടുവരുന്ന മാതൃകകള്‍.ലിംഗാടിസ്ഥാന ത്തിലുള്ള വ്യത്യാസത്തെ സാമൂഹ്യ നിര്‍മ്മിതിയിലൂടെ 'സ്ത്രീ' 'പുരുഷന്‍' ആക്ക പ്പെടുന്നതിനെയാണ് ലിംഗപദവിയെന്ന ഫെമിനിസ്റ്റ് സങ്കല്‍പ്പനം കൊണ്ട് അര്‍ത്ഥമാക്കുന്നത്.എന്നാല്‍ ഇന്ന് സ്ത്രീകള്‍ അവരുടെ കഴിവുകള്‍ ലിംഗഭേദമന്യേ തെളിയിച്ചിരിക്കുകയാണ്.എന്നിട്ടും ലിംഗപദവി വല്‍ക്കരണം ശക്തി യാര്‍ജിച്ചുതന്നെ വ്യാപകമായി തുടരുന്നു.അബലയായിട്ടും ഭൂമിയോളം ക്ഷമിക്കേണ്ടവളായിട്ടും എല്ലാം ത്യജിക്കേണ്ടവളായിട്ടും കുടുംബിനി യായിട്ടുമൊക്കെ ത്തന്നെയാണ് ഇപ്പോഴും സ്ത്രീയെ ചിത്രീകരിക്കുന്നത്.ഇത്തരത്തിലുള്ള ഇരട്ടത്താപ്പ് ഭൂരിപക്ഷം സ്ത്രീകളുടെയും ബൗദ്ധിക വളര്‍ച്ചയെ മുരടിപ്പിക്കുന്നു.മനുഷ്യരാശിയില്‍ പകുതിയോളം വരുന്ന സ്ത്രീകളുടെ ബൗദ്ധികശേഷി ഉപയോഗി ക്കാതെയാണ് ജീവിതക്രമം തന്നെ ചിട്ടപ്പെടുത്തി യിരിക്കുന്നത്.ഈങ്ങനെ ഒരു വലിയ വിഭാഗം ജനങ്ങലുടെ ബൗദ്ധിക പങ്കാളി ത്തമില്ലാതെ കെട്ടിപ്പടുത്ത സമൂഹം മുമ്പോട്ട് പോകുന്നതായി ക്കൊള്ളണമെന്നില്ല.സ്ത്രീ-ദളിത ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ സമാനതയുടെ ഒരു മുഖ്യ മേഖലയാണിത്.

സ്ത്രീകളുടെ പങ്കാളിത്തമില്ലാതെ ചിട്ടപ്പെടുത്തിയിട്ടുള്ള ആ ണ്‍കോ യ്മ സമൂഹങ്ങളുടെ ഗുണഭോക്താക്കള്‍ എല്ലായ്‌പ്പോഴും പുരുഷന്മാരായിരിക്കും.ഉദാഹരണമായി സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ സ്ത്രീയുടെ കുറ്റമാണ്,സ്ത്രീധന മരണമുണ്ടായാലും സ്ത്രീയാണ് കുറ്റക്കാരി,കുടുംബ സ്ഥിരതക്ക് കോട്ടം വന്നാല്‍ സ്ത്രീയാണ് കാരണം-ഇങ്ങനെ സ്ത്രീയെ ബോധത്തോടെ തരം താഴ്ത്തുന്നതും പുരുഷന് മേല്‍ക്കോയ്മ നല്‍കുന്നതുമായ ഒരു വ്യവസ്ഥയാണ് പുരുഷ മേധാവിത്വ മൂല്യങ്ങളില്‍ അടിയുറച്ച ആണ്‍കോയ്മ വ്യവസ്ഥ.ലിംഗപദവി വല്‍ക്കരണം കൊണ്ടു ദ്ദേശിക്കുന്നതും ആണ്‍കോയ്മ മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കാനും അതുവഴി പുരുഷ മേധാവിത്വ സമൂഹം കെട്ടിപ്പടുക്കാനുമാണ്.രാഷ്ട്രീയ അവബോധത്തോടെ ഇത് തിരിച്ചറിഞ്ഞ സ്ത്രീകളാണ് സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുത്തത്.നമുക്ക് മുമ്പേ ജീവിച്ച എത്രയോ സ്ത്രീകളുടെ സംഘടിതവും അസംഘടിതവുമായ പ്രസ്ഥാന ങ്ങളിലൂടെയാണ് ഇന്നത്തെ സ്ത്രീകള്‍ പുരുഷ സമൂഹത്തോടൊപ്പം അവകാശങ്ങള്‍ നേടിയത്-വിദ്യാഭ്യാസത്തിനുള്ള അവകാശം,നോട്ടവകാശം എന്നിങ്ങനെയുള്ള പ്രാധമിക മായിട്ടുള്ളവ.ഇന്ത്യയില്‍ തന്നെ ഇപ്പോള്‍ 33 %സംവരണം പ്രാദേശിക ഭരണവ്യവസ്ഥയില്‍ സ്ഥാപിക്കപ്പെട്ടതും സ്ത്രീ പ്രസ്ഥാനങ്ങളുടെ പ്രയത്‌ന ഫലമായിട്ടാണ്.ദളിതരുടേതടക്കം സാമൂഹ്യാ വകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങള്‍ ഇതിനു സഹായിച്ചിട്ടുണ്ട്.ഇങ്ങനെ അവകാശങ്ങള്‍ക്കു വേണ്ടി സമരം ചെയ്യുമ്പോള്‍ മാത്രം സ്ത്രീകളുടെ അവകാശങ്ങല്‍ പരിഗണിക്കുന്നതല്ലാതെ നിലവിലുള്ള ആണ്‍കോയ്മാ ചട്ടക്കൂടിന് ഒരു കോട്ടവും തട്ടാതെ സ്ത്രീകളുടെ ഒരു തരം Cooptation ആണ് നടക്കുന്നത്.സ്ത്രീകളുടെ രണ്ടാംകിട അടിമത്താവസ്ഥക്ക് ഒരു പുരോഗമനവും കൈവരുന്നില്ല.ജീവശാസ്ത്രപരമായി വളരെ വ്യത്യസ്തരായ സ്ത്രീകള്‍ പൊതുരംഗത്തേക്ക് വരുമ്പോള്‍ പുരുഷന്മാര്‍ക്ക് ലഭ്യമായിട്ടുള്ള തിനേക്കാള്‍ വ്യത്യാസമുള്ള സജ്ജീകരണങ്ങള്‍ തീര്‍ച്ചയായിട്ടും ഉണ്ടാകണം.നമ്മള്‍ കണ്ടു വരുന്നത് മിറച്ചാണ്.ഏറ്റവും അവഗണിക്കപ്പെട്ട,ശോചനീയാവസ്ഥയിലാണ് സ്ത്രീകള്‍ക്കായുള്ള സാമൂഹ്യ സൗകര്യങ്ങള്‍.

സ്ത്രീ സാന്നിധ്യം എല്ലാ മേഖലകളിലും ഉറപ്പു വരുത്തു മ്പോള്‍ തന്നെ നിലവിലുള്ള അസമത്വങ്ങളെ ന്യായീക രിക്കാനും വളര്‍ത്താനുമാണ് ഈ പുരോഗമനാ വസ്ഥ യെ അധികാര ശക്തികള്‍ ഉപയോഗിക്കുന്നത് .സ്ത്രീത്വ മെന്നത് സ്ത്രീയുടെ ശരീരം മാത്രമാണെന്നുള്ള പുരുഷ കാഴ്ചപ്പാട് സ്ത്രീക്ക് പൂര്‍ണ മനുഷ്യത്വം കല്‍പ്പിക്കു ന്നേയില്ല.ആധുനിക സാമൂഹ്യ ക്രമത്തില്‍ കൂടുതല്‍ ഉറപ്പിക്കപ്പെട്ട ഈ പുരുഷ മേധാവിത്വ കാഴ്ചപ്പാട് സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഭൂരിപക്ഷം സമൂഹങ്ങളും വെച്ചു പുലര്‍ത്തുന്നു.സ്ത്രീ സ്വയം രണ്ടാം കിട സ്ഥാന മേല്‍ക്കുന്നതും അവള്‍ ഈ ആണ്‍കോയ്മാ മൂല്യങ്ങള്‍ സ്വാംശീകരിക്കുന്നതു മൂലമാണ്.

മനുഷ്യ ജീവിതത്തിന്റെ മുഖ്യ ധാരയില്‍ നിന്ന് സ്ത്രീയെ കാലാകാലങ്ങളായി പാര്‍ശ്വ വല്‍ക്കരിച്ചത് യാദൃശ്ചികമായിട്ടല്ല.മറിച്ച് ശക്തമായ ആണ്‍കോയ്മാ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക ചട്ടക്കൂട് കെട്ടിപ്പടുത്തു കൊണ്ടാണ്.ശ്രേണീ ബദ്ധമായ അധികാര രാഷ്ട്രീയത്തില്‍ വേരാഴ്ത്തിയ മേല്‍പ്പറഞ്ഞ വ്യവസ്ഥിതിയെ വിമര്‍ശിക്കുന്നതിന് പര്യാപ്തമായ ഫെമിനിസ്റ്റ് ഉപകരണമാണ് വ്യക്തിപരമായ രാഷ്ട്രീയം എന്ന ആശയഗതി.ഏത് ചെയ്തിക്കും ഒരു രാഷ്ട്രീയമുണ്ടെന്നും ഇത് തിരിച്ചറിഞ്ഞാലേ ആ ചെയ്തിയുടെ പിന്നിലുള്ള ചിന്താഗതിയെ മനസ്സിലാക്കാനും മാറ്റിമറിക്കാനും സാധിക്കൂ എന്ന് ഫെമിനിസ്റ്റുകള്‍ തിരിച്ചറിയുന്നു.ഒരു സാമൂഹിക ക്രമത്തിന്റെ ആധാരമായ സ്ത്രീ പുരുഷ ബന്ധങ്ങളിലെ നിഗൂഢമായ മാറ്റവും ഇരട്ടത്താപ്പും പരസ്യമായി വിശകലനം ചെയ്യാന്‍ ഫെമിനിസ്റ്റ് പ്രത്യയശാസ്ത്രം ഉതകുന്നു.സ്ത്രീക്ക് നല്‍കിയിരിക്കുന്ന ലിംഗ പദവിയും സ്ത്രീയുടെ ബൗദ്ധികവും ശാരീരികവുമായ ശേഷിയും തമ്മില്‍ വളെരെ ആഴത്തിലുള്ള അന്തരങ്ങള്‍ ഉണ്ട്.സംഘടിതമായും വ്യക്തിപരമായും ഈ അനതരം കുറച്ചു കൊണ്ടുവരാനും ഇല്ലായ്മ ചെയ്യാനുമാണ് സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഫെമിനിസ്റ്റുകള്‍ ശ്രമിക്കുന്നത്.ഒരു വിമോചന പ്രത്യയശാസ്തം എന്ന നിലക്കുള്ള ഫെമിനിസത്തിന്റെ നിലനില്‍പ്പ് ഈ ശ്രമങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.


ആധുനികവും ആധുനികോത്തരവുമായ സാമൂഹ്യ സാഹചര്യങ്ങള്‍ ലിംഗപദവിയും സ്‌ത്രൈണ ശേഷിയും തമ്മിലുള്ള അന്തരം കുറക്കാന്‍ കാര്യമായി സഹായിച്ചിട്ടില്ല.നേരത്തേ സൂചിപ്പിച്ച വൈരുധ്യങ്ങല്‍ ഇതിന് സാക്ഷ്യമാണ്.സ്ത്രീകളുടെ സര്‍ഗശേഷി വിനിയോഗിക്കാനുള്ള സാമൂഹ്യ രാഷ്ട്രീയ ഇടപെടലാണ് ഇന്ന് ഫെമിനിസ്റ്റകള്‍ക്ക് മുമ്പിലുള്ള ഏറ്റവും വലിയ വെല്ലു വിളി.

(
സൂചകം മാസികയുടെ 2002 മെയ് ലക്കത്തിലാണ് എലിസബത്ത് ഫിലിപ്പിന്റെ ഈ ലേഖനമുള്ളത്)