"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2013, ഡിസംബർ 31, ചൊവ്വാഴ്ച

കാലം മായ്‌ക്കാത്ത ചരിത്രവുമായി തിരുവള്ളുവര്‍ - കുന്നുകുഴി എസ്‌ മണി.


കാലത്തിന്റെ മറവില്‍ എന്നോ ബ്രാഹ്മണീകരിക്കപ്പെട്ട ചരിത്രത്തില്‍ നിന്നാണ്‌ അടിസ്ഥാനവര്‍ഗ കവിശ്രേഷ്‌ഠനായ തിരുവള്ളുവരുടെ ചരിത്രം പഠിച്ചെടു ക്കേണ്ടത്‌. വേദേതിഹാസങ്ങള്‍ക്ക്‌ തുല്യമായ തിരുക്കുറല്‍ വരികളില്‍ അടങ്ങിയിരിക്കുന്ന ആത്മസത്തയും അര്‍ത്ഥവ്യാപ്‌തിയും പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിധത്തിലാണ്‌. സംഘകാലഘട്ടത്തില്‍ ജീവിച്ചിരുന്ന ആചാര്യ കവിശ്രേഷ്‌ഠനാ യിരുന്നു വള്ളുവ (പുലയ ) കുലജാതനായ തിരുവള്ളുവര്‍. ഏകദേശം 5 നൂറ്റാണ്ടുകള്‍ക്കുമുമ്പ്‌ രചിക്ക പ്പെട്ടതായി കരുതപ്പെടുന്ന ജാഞാനാമൃതം എന്ന തമിഴ്‌ കാവ്യത്തില്‍ നിന്നാണ്‌ തിരുവള്ളുവരുടെ ജനനത്തെക്കുറിച്ച്‌ അറിവ്‌ ലഭിക്കുന്നത്‌.

കാളി കുവറ്റാണ്ടു മറതിപ്പ്‌ലൈച്ചി
കാതര്‍ ചരണിയാകി മേതിനി
യിന്നി ചൈ യെഴുവര്‍യന്തോളിണ്ടേ

ഈ വരികളില്‍ തിരുവള്ളവരും രണ്ടു സഹോദരന്മാരും നാല്‌ സഹോദരിമാരും കാളിദത്തന്റെയും കരുതിയെന്ന പുലയസ്‌ത്രീയുടെയും മക്കളാണെന്നാണ്‌ പറഞ്ഞിരിക്കുന്നത്‌. അതേസമയം തമിഴ്‌ജ്ഞാനം എന്ന ആദിവാസികളെ സംബന്ധിക്കുന്ന കൃതിയില്‍ തിരുവള്ളുവരെക്കുറിച്ച്‌ മറ്റൊരു കഥയാണ്‌ അനാവൃതമാകുന്നത്‌. ഏതാണ്ട്‌ ഐതിഹ്യമാല കഥകള്‍ പെലെയുള്ളതാണത്‌. പക്ഷെ അമ്മ ഈ കൃതിയിലും പുലയിതന്നെ യാണെന്നത്‌ ആശ്വാസകരമാണ്‌. ഈ കഥയിലാണ്‌ അച്ഛനെ ബ്രാഹ്മണീകരിക്കുന്നത്‌. പകവന്‍ എന്ന ബ്രാഹ്മണന്‌ ഒരു പുലയ സ്‌ത്രീയില്‍ ജനിച്ചതാണ്‌ തിരുവള്ളുവര്‍ എന്നാണ്‌ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്‌. ഈ കഥക്ക്‌ ചരിത്രവുമായി യാതൊരു പുലബന്ധവുമില്ല. കാരണം അക്കാലത്തൊന്നും ആര്യന്മാരില്‍ പെട്ട ബ്രാഹ്മണക്കൂട്ടങ്ങള്‍ ദക്ഷിണേന്ത്യയില്‍ എത്തിയിട്ടില്ല. അതുകൊണ്ടുതന്നെ തമിഴ്‌ ജ്ഞാനത്തില്‍ പറയുന്ന പകവന്‍ എന്ന ബ്രാഹ്മണന്‍ കള്ളക്കഥാസൃഷ്ടിയാണ്‌. ഐതിഹ്യമെന്തായാലും കഥയെന്തായാലും ദ്രാവിഡകുല ജാതനായ - വള്ളുവ വംശജനായ - അടിസ്ഥാന വര്‍ഗ കവിയാണ്‌ തിരുവള്ളുവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. അതി കമാന്‍, കപിലര്‍ എന്നീ സഹോദരന്മാരും ഔവ്വയാര്‍, ഉപ്പൈ, ഉരുവൈ, വള്ളി എന്നീ സഹോദരിമാരും തിരുവള്ളുവര്‍ക്ക്‌ ഉണ്ടായിരുന്നു. 20ഓളം കീഴാള കവികളാണ്‌ സംഘകാലത്തുണ്ടായിരുന്നത്‌. ക്രിസ്‌തുവിന്‌ മുന്‍പായിരുന്നു ഔവ്വയാറും മറ്റും ജീവിച്ചിരുന്നത്‌. മൈലാപ്പൂരിലാണ്‌ തിരുവള്ളുവരും സഹോദരങ്ങളും ജനിച്ചതെങ്കിലും ഔവ്വയാര്‍ സേലം ജില്ലയിലെ തകടൂര്‍ തലസ്ഥാനമാക്കി രാജ്യം ഭരിച്ചിരുന്ന അഞ്ചി മഹാരാജവംശത്തെ ആശ്രയിച്ചാണ്‌ ജീവിച്ചിരുന്നത്‌. ഔവ്വയാര്‍ ബാല്യത്തില്‍ തന്നെ തകടൂര്‍ രാജാവായ അഞ്ചിയെ കീര്‍ത്തിച്ച്‌ ഗാനങ്ങല്‍ രചിച്ചു. അതുകൊണ്ടുതന്നെ പുത്രി നിര്‍വിശേഷമായ സ്‌നേഹവായ്‌പ്പോടെയാണ്‌ ഔവ്വയാറെ വളര്‍ത്തിയത്‌. സഹോദരനായ തിരുവള്ളുവര്‍ മൈലാപ്പൂരില്‍ തന്നെ വളരുകയും കീര്‍ത്തിമാനായ കവിശ്രേഷ്‌ഠനായി ഉയരുകയും ചെയ്‌തിരുന്നു. ആ കാലത്ത്‌ അദ്ദേഹം രചിച്ച ഉത്‌കൃഷ്‌ഠ കാവ്യമായിരുന്നു തിരുക്കുറല്‍. 

അകര മുതലെഴുത്തെല്ലാമാതി - 
പകവന്‍ മുതകേ ഉലക

എന്നാണ്‌ തിരുക്കുറല്‍ ആരംഭിക്കുന്നത്‌. ഇതില്‍ മാതൃ പിതൃ സ്‌മരണകളോടൊപ്പം ഈശ്വര സ്‌തുതിയും അടങ്ങിയിരിക്കുന്നു. തിരുവള്ളുവര്‍ ജീവിച്ചിരുന്നത്‌ ക്രിസ്‌തുവിന്‌ മുന്‍പുള്ള നൂറ്റാണ്ടുകളിലായിരുന്നു. തിരുവള്ളുവരുടെ നാവിനെ കല്‍പ്പ പുഷ്‌പത്തോടും അദ്ദേഹത്തിന്റെ പ്രസിദ്ധമായ തിരുക്കുറലിനെ വേദങ്ങളോടും, തിരുവള്ളുവരെ ബ്രാഹ്മണനോടുമാണ്‌ സാദൃശ്യപ്പെടുത്തി യിരിക്കുന്നത്‌. ആദിമ ജനതയുടെ ആ നൂറ്റാണ്ടുകളില്‍ മാനവ ജീവിതത്തിന്റെ സമസ്‌ത മേഖലകളെയും സ്‌പര്‍ശിക്കുന്ന 1330 കുറലുകളില്‍ കൂടി ദുഃഖത്തിലും ആലസ്യത്തിലും നിരാശയിലും ആണ്ടുപോയിരി ക്കുന്നവര്‍ക്ക്‌ ജീവിതത്തില്‍ ശരിയായ ഒരു ദിശാബോധം നല്‍കുകയായിരുന്നു തിരുക്കുറലിലൂടെ തിരുവള്ളവര്‍ ചെയ്‌തത്‌. അതുകൊണ്ടാണ്‌ മാനവകുലത്തെ സ്‌പര്‍ശിക്കുന്ന വേദങ്ങളോടൊപ്പം കിടപിടിക്കുന്നതാണ്‌ തിരുക്കുറലെന്ന്‌ പണ്ഡിതന്മാര്‍ വിലയിരുത്തിയത്‌. കീഴാള ജനവിഭാഗത്തിന്റെ സുവര്‍ണ ദശയില്‍ ജീവിച്ചിരുന്ന കവികളെയും കവിതകളെയും തിരസ്‌കരിക്കാന്‍ സവര്‍ണര്‍ ഐതിഹ്യങ്ങളും കെട്ടുകഥകളും മെനഞ്ഞുണ്ടാക്കിയെങ്കിലും കാലം മായ്‌ക്കാത്ത ചരിത്ര വസ്‌തുതകളായി തിരുവള്ളുവരും അദ്ദേഹത്തിന്റെ തിരുക്കുറലും നിലനില്‍ക്കുന്നു. മാനവ കുലത്തിലെ കീഴാള ജനവിഭാഗങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം പ്രകാശ ദീപ്‌തമായി തിരുവള്ളുവരും തിരുക്കുറലും എന്നെന്നും നിലനില്‍ക്കുകതന്നെ ചെയ്യും തിരുവള്ളുവരുടെ ജീവിതത്തില്‍ നിന്നും തിരുക്കുറലില്‍ നിന്നും ഇന്നത്തെ കീഴാള ജനത കുറേ കാര്യങ്ങള്‍ പഠിക്കേണ്ടതും ജീവിതത്തില്‍ പകര്‍ത്തേണ്ടതുമുണ്ടെന്ന കാര്യം വിസ്‌മരിക്കരുത്‌.

2013, ഡിസംബർ 30, തിങ്കളാഴ്‌ച

പുസ്‌തകം: തിരുവിതാംകൂറില്‍ അടിമവ്യാപാരം നിര്‍ത്തിയുള്ള മാര്‍ത്താണ്ഡവര്‍മ്മയുടെ വിളംബരം - പി ജെ ജോസഫ്‌ (1929)


കേരളത്തില്‍ അയിത്തവും അടിമത്തവും ഇല്ലായിരുന്നുവെന്നും കീഴാളനുമേല്‍, അവന്റെ ശരീരാവയവങ്ങള്‍ക്ക്‌ ഓരോന്നിനും ചുമത്തി യിരുന്ന കരവും ശിക്ഷകളും നല്ലകാര്യങ്ങള്‍ക്കു വേണ്ടി പണം ശേഖരിക്കു ന്നതിനുള്ള ഏര്‍പ്പാട്‌ മാത്രമായിരു ന്നുവെന്നും ആയവ കീഴാളന്റെ ക്ഷേമത്തിനു വേണ്ടിത്തന്നെ വിനിയോഗി ക്കുയാണ്‌ ഉണ്ടായെതെന്നു മാണല്ലോ സംഘികള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്‌. നിലവിലില്ലാതിരുന്ന അടിമത്തം എങ്ങിനെയാണ്‌ മഹാരാജാവ്‌ തിരുമനസ്സുകൊണ്ട്‌ തിര്‍ത്തല്‍ ചെയ്യിക്കുന്നത്‌ ? കരം പിരിവ്‌ ക്ഷേമത്തിനു വേണ്ടിയായി രുന്നുവെങ്കില്‍ പിന്നെ എന്തിന്‌ അത്‌ നിര്‍ത്തല്‍ ചെയ്യിക്കുവാന്‍ ഉത്തരവിറക്കണം ? ഇതിന്‌ ഉത്തരം പറയാന്‍ സംഘികള്‍ ബാധ്യസ്‌തരല്ലെങ്കിലും ചരിത്രം മറുപടി തരുന്നുണ്ട്‌.

1929ല്‍ പി ജെ ജോസഫ്‌ കോട്ടയത്തു നിന്നും പ്രസിദ്ധീകരിച്ച 'തിരുവിതാംകൂറില്‍ അടിമവ്യാപാരം നിര്‍ത്തിയുള്ള വിളംബരം' എന്ന ഏഴുപേജുകള്‍ മാത്രമുള്ള പുസ്‌തകത്തില്‍ കൊല്ലവര്‍ഷം 1030ല്‍ തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കിക്കൊണ്ട്‌ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്‌ സകലമാനപേര്‍ക്കും പ്രസിദ്ധപ്പെടുത്തിയ വിളംബരത്തിന്റെ പകര്‍പ്പ്‌ കൊടുത്തിട്ടുണ്ട്‌. ഈ വിളംബരത്തിന്‌ 11 കൊല്ലം മുന്‍പ്‌ എഴുതിയിട്ടുള്ള ഒരു അടിമത്തീറോലയുടെ ശരിപ്പകര്‍പ്പ്‌ അനുബന്ധമായി കൊടുത്തിട്ടുണ്ട്‌. ചെറുകോട്ടുമങ്ങാട്ടു ഇരവി കൃഷ്‌ണനോട്‌ ചിരുത എന്ന പുലക്കള്ളിയേയും അവളുടെ മകന്‍ ചോതി എന്ന കിടാത്തനേയും വടക്കേകണ്ണംപുറത്ത്‌ വര്‍ക്കി ചാക്കോയിക്ക്‌ നാലാള്‍ കണ്ടുപറഞ്ഞ പൊന്നും വിലക്ക്‌ തീറെഴുതിക്കൊടുത്തതായി രേഖപ്പെടുത്തിയി രിക്കുന്നു. 

ഈ ചെറുപുസ്‌തകത്തിന്റെ പ്രസാധകനായ പി ജെ ജോസഫ്‌ ചേരമര്‍ദൂതന്‍ പത്രാധിപരായിരുന്നു. കോട്ടയത്തുള്ള ചേരമര്‍ദൂതന്‍ പ്രസ്സിലാണ്‌ പുസ്‌തകം അച്ചടിച്ചതെന്ന്‌ രേഖ പ്പെടുത്തിയിട്ടുണ്ട്‌. വിളംബരത്തിന്റെയും അടിമത്തീറോല യുടേയും പകര്‍പ്പുകള്‍ കൊടുത്ത്‌ അതിനെ വസ്‌തുനിഷ്‌ഠമായി വിലയിരുത്തുകയാണ്‌ ജോസഫ്‌ പുസ്‌തകത്തിലൂടെ നിര്‍വഹി ക്കുന്നത്‌. ബ്രിട്ടീഷുകാരുടെ ആഗമനവും അതേ തുടര്‍ന്ന്‌ യൂറോപ്പിലെ സാമൂഹ്യഘടനാ മാറ്റളെക്കുറിച്ച്‌ അറിയാനിടയാ യതാണ്‌ തിരുവിതാംകൂറിലെ സാക്ഷാല്‍ ദേശീയ പൗരന്മാരായ ചേരമരെ പൈശാചികവും നരകീയവുമായ അടിമത്തത്തില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള തീരുമാനം എടുക്കാന്‍ രാജാവിനെ പ്രേരിപ്പിച്ചതെന്ന്‌ ജോസഫ്‌ ആവര്‍ത്തിക്കുന്നുണ്ട്‌. അടിമകളുടെ മേല്‍ ചുമത്തിയിരുന്ന കരം മേലില്‍ പിരിച്ചു കൂടെന്ന്‌ ഗവണ്‍മെന്റിനെ ശാസിക്കുന്ന ഉത്തരവിലെ പ്രസക്ത ഭാഗങ്ങള്‍ ഉദ്ധരിക്കുന്നുമുണ്ട്‌.ഈ പുസ്‌തകം സൂക്ഷിച്ചുവെച്ചതും പ്രസിദ്ധീകരിക്കാനും തന്നത്‌ കുന്നുകുഴി എസ്‌ മണിയാണ്‌. അദ്ദേഹത്തിനുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു - ബ്ലോഗര്‍

2013, ഡിസംബർ 25, ബുധനാഴ്‌ച

പുസ്‌തകം : "ബ്രാഹ്മണ മാര്‍ക്‌സിസം" - എസ്‌ കെ ബിശ്വാസ്‌ . പരിഭാഷ : എം ആര്‍ സുദേഷ്‌.


വര്‍ഷങ്ങള്‍ക്കു മുമ്പ്‌ 'മാര്‍ക്‌സിസത്തിന്റെ ദൈന്യം' (Pathos Of Marxism ) എന്നപേരില്‍ ഈ പുസ്‌തകത്തിന്റെ ആദ്യരൂപം പുറത്തുവന്നപ്പോള്‍ അത്‌ മലയാളത്തില്‍ വരണമെന്നാഗ്രഹിച്ചവരില്‍ ഒരാളാണു ഞാന്‍ . എന്നാല്‍ അന്ന്‌ ആ ആഗ്രഹം നടപ്പായില്ല. അന്ന്‌ ഇത്തരമൊരു ഗ്രന്ഥത്തിന്‌ പ്രസാധകനെ കിട്ടുക എളുപ്പമല്ലായിരുന്നു. ഇന്നും സ്ഥിതി കാര്യമായി വ്യത്യസ്‌തമല്ല. അതുകൊണ്ടു തന്നെ പുസ്‌തകത്തിന്റെ കൂടുതല്‍ വികസിതമായ രൂപം മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ കോഴിക്കോട്ടെ അദര്‍ ബുക്‌സ്‌ കാണിക്കുന്ന ധീരത അഭിനന്ദനാര്‍ഹമാണ്‌. ബിശ്വാസിന്റെ ഈ പഠനഗ്രന്ഥം വിവര്‍ത്തനം ചെയ്യണമെന്ന്‌, കേരളത്തില്‍ അംബേഡ്‌കറൈറ്റ്‌ സാഹിത്യവും പ്രത്യയ ശാസ്‌തരവും പ്രചരിപ്പിച്ച 'പയനിയര്‍' മാരില്‍ ഒരാളായ വി പ്രഭാകരന്‍ ( ഇന്നദ്ദേഹം ഇസ്ലാം സ്വീകരിച്ച്‌ വി പി ശംസുദ്ദീനാണ്‌ ) എന്നോടാവശ്യ പ്പെട്ടപ്പോള്‍ ആദ്യം ഞാന്‍ വിസമ്മതിക്കുക യാണഉണ്ടായത്‌. ഒന്നാമത്തെ കാരണം, അങ്ങനെയൊരു കൃത്യം ചെയ്യുന്നതിനുള്ള പ്രാഗത്ഭ്യം എനിക്കില്ലെന്ന തോന്നലായിരുന്നു. കൂടുതല്‍ ഗൗരവമേറിയ രണ്ടാമത്തെ കാരണം മൂലമാണ്‌ ഈ ദൗത്യം ഏറ്റെടുക്കുന്നതിന്‌ അധികവും ഞാന്‍ ആശങ്ക പ്രകടിപ്പിച്ചത്‌.

ലോകമെമ്പാടുമുള്ള സോഷ്യലിസ്‌റ്റ്‌ രാജ്യങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുകയും മാര്‍ക്‌സിസം ലെനിനിസം എന്ന പ്രത്യയ ശാസ്‌ത്രം ഗൗരവതരമായ പ്രതിസന്ധികളെ അഭിമുഖീകരിക്കുകയും ചെയ്‌ത ( ചെയ്‌തുകൊണ്ടിരിക്കുന്ന ) ഒരു കാലമാണിത്‌. നിലവിലുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ മിക്കവയും ജനാധിപത്യ പാര്‍ട്ടികളോ സോഷ്യല്‍ ചെമോക്രാറ്റിക്‌ പാര്‍ട്ടികളോ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ന്‌ കേരളത്തിലും ബംഗാളിലും മറ്റും കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടികള്‍ക്ക്‌ വോട്ടു ചെയ്യുന്നവരില്‍ പോലും സോഷ്യലിസ ത്തിലും കമ്മ്യൂണിസത്തിലും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ആളുകള്‍ തീരെ വിരളമായിരിക്കും. പുതിയ തലമുറ യാണെങ്കില്‍ 'ഒരിസ' ത്തിലും വിശ്വാസമോ താല്‍പ്പര്യമോ ഇല്ലാത്തവരും ഏതാണ്ട്‌ പൂര്‍ണമായി അരാഷ്ട്രീയ വല്‍ക്കരിക്ക പ്പെട്ടവരുമാണ്‌. ബ്രാഹ്മണ്യം, സവര്‍ണ - അവര്‍ണ ഭേദം, ജാതിവ്യവസ്ഥിതി തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച്‌ തീര്‍ത്തും അജ്ഞരുമാണ്‌ അവര്‍. ജാതിയും മതവും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം പോലും തിരിച്ചറിയാതെ, രണ്ടും സമാനാര്‍ത്ഥത്തില്‍ പ്രയോഗിക്കുന്നവരാണ്‌ ശരാശരി മലയാളി 'വിദ്യാസമ്പന്നര്‍'. വാസ്‌തവത്തില്‍ ഇന്നത്തെ ഇന്ത്യന്‍ സമൂഹത്തില്‍ ( കേരളത്തിലും ) ജാതിമേല്‍ക്കോയ്‌മ എങ്ങനെയാണ്‌ പ്രവര്‍ത്തനനിരതമാകുന്നതെന്ന്‌ ജനങ്ങള്‍ക്ക്‌, വിശേഷിച്ച്‌ അവര്‍ണ വിഭാഗങ്ങള്‍ക്ക്‌ തിരിച്ചറിവു ണ്ടാകുന്നതിനെ മാധ്യമങ്ങളും മുഖ്യധാരാ രാഷ്ട്രീയക്കാരും ചേര്‍ന്ന്‌ തടയുന്നതിന്റെ അനന്തരഫലം കൂടിയാണ്‌ മേല്‍പ്പറഞ്ഞ രാഷ്ട്രീയ വല്‍ക്കരണവും താല്‍പ്പര്യക്കുറവും. ഈ സാഹചര്യത്തില്‍, ബ്രാഹ്മണ്യത്തിന്റെ നാട്ടില്‍ മാര്‍ക്‌സിസത്തിന്റെ ഒമ്പത്‌ പതിറ്റാണ്ടുകള്‍ എന്ന ശീര്‍ഷകത്തിലുള്ള ഒരു പുസ്‌തകം മലയാളികള്‍ എങ്ങിനെ, എത്രമാത്രം സ്വീകരിക്കും എന്ന ആശങ്ക ഉണ്ടായിരുന്ന തിനാലാണ്‌ പുസ്‌തകത്തിന്റെ പരിഭാഷ ഏറ്റെടുക്കാന്‍ ആദ്യം മടിച്ചത്‌. എന്നാല്‍ പുസ്‌തകത്തിന്റെ ഇപ്പോഴത്തെ രൂപം വായിച്ച ശംസുദ്ദീന്റെ സ്‌നേഹപൂര്‍ണമായ നിര്‍ബന്ധവും ഉണ്ടായിരുന്നു. കേരളീയര്‍ക്ക്‌ ഏറെയോന്നും അറിഞ്ഞു കൂടാത്ത, പശ്ചിമ ബംഗാളിലെ ബ്രാഹ്മണ്യ ഫാസിസ്റ്റ്‌ മുഖം വസ്‌തുതാപരമായി തുറന്നു കാട്ടുന്നു എന്ന കാരണം കൊണ്ടും ഈ കൃതി മലയാളത്തില്‍ വരേണ്ടത്‌ അനിവാര്യമാണെന്നു തോന്നി.

സോഷ്യലിസത്തിന്റെ പ്രതാപകാലത്തു തന്നെ, മാര്‍ക്‌സിസം ഇന്ത്യയുടെ മണ്ണിനു യോജിച്ച പ്രത്യയശാസ്‌ത്രമല്ലെന്ന്‌ അസന്ദിഗ്‌ധമായി പ്രഖ്യാപിച്ച മഹാനായ ചിന്തകനും വിപ്ലവകാരിയും ആയിരുന്നു ഡോ. ബാബാ സാഹിബ്‌ അംബേഡ്‌കര്‍. എന്നാല്‍ ഇന്ത്യയിലെ, കൃത്യമായി പറഞ്ഞാല്‍ പശ്ചിമ ബംഗാളിലെയും കേരളത്തിലെയും കമ്മ്യൂണിസ്റ്റുകള്‍ ഒരിക്കലും അംബേഡ്‌കറിസത്തെയോ ഇവിടത്തെ ജാതിവ്യവ സ്ഥയുടെ സവിശേഷത കളെയോ അംഗീകരിച്ചില്ല. ഇന്ത്യയിലെ യഥാര്‍ത്ഥ തൊഴിലാളി വര്‍ഗത്തിന്റെ - ദളിതരുടെ - മുന്‍കൈയില്‍ രൂപവല്‍കൃതമായ സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളോട്‌ എന്നും അവര്‍ അസഹിഷ്‌ണുത പുലര്‍ത്തിയിട്ടേയുള്ളൂ. 'ജാതിയുടെ അടിസ്ഥാനത്തില്‍ ബി എസ്‌ പി യും മറ്റു ബൂര്‍ഷ്വാ പാര്‍ട്ടികളും ജനങ്ങളെ സംഘടിപ്പി ക്കുന്നത്‌ സി പി ഐ എമ്മിനും ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും ഗൗരവമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെ'ന്ന്‌ ഏറ്റവും ഒടുവില്‍ പറഞ്ഞ സി പി ഐ എമ്മിന്റെ കരട്‌ രാഷ്ട്രീയ പ്രമേയം ഇല്‍കണ്‌ഠപ്പെടുന്നത്‌ ശ്രദ്ധിക്കുക ( ദേശാഭിമാനി 21.10.2008 പേ:7) 

എന്തുകൊണ്ടാണ്‌ 'ജാതിയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ സംഘടിപ്പിക്കുന്നത്‌' മഹാപാതകമായി സി പി ഐ എമ്മിനെ പോലെയുള്ള പാര്‍ട്ടികള്‍ കരുതുന്നത്‌ ? ഒമ്പത്‌ പതിറ്റാണ്ടു കള്‍ക്ക്‌ ശേഷവും പശ്ചിമ ബംഗാളിലും കേരളത്തിലും ത്രിപുരയിലും അല്ലാതെ മറ്റൊരു ഇന്ത്യന്‍ സംസ്ഥാനത്തും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ വേരുപിടിക്കാന്‍ കഴിയാതെ പോയത്‌ എന്തുകൊണ്ട്‌ ?കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയുടെ തിരുത്തല്‍ വാദത്തിന്‌ എതിരായി സായുധ വിപ്ലവ കാഹളമൂതി രംഗത്തുവന്ന നക്‌സലൈറ്റ്‌ - മാവോയിസ്‌റ്റ്‌ പ്രസ്ഥാന ങ്ങള്‍ക്കും ഇവിടെ വിജയിക്കാന്‍ കഴിയാഞ്ഞതെന്തുകൊണ്ട്‌. ഹിന്ദുക്കള്‍ - 'ന്യൂനപക്ഷ' സമുദായങ്ങള്‍ - കൂടുതലുള്ള സംസ്ഥാനങ്ങളില്‍ മാത്രം മാര്‍ക്‌സിസ്റ്റുകള്‍ക്ക്‌ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞതെ ങ്ങനെ ? എന്തുകൊണ്ട്‌ മരിഛാപിയും നന്ദിഗ്രാമും ഉണ്ടാകുന്നു ? ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താനാണ്‌ തന്റെ ഈ പഠന ഗ്രന്ഥത്തില്‍ എസ്‌ കെ ബിശ്വാസ്‌ എന്ന ബംഗാളി ദളിതന്‍ ശ്രമിക്കുന്നത്‌.

- എം ആര്‍ സുദേഷ്‌ ( പരിഭാഷകന്‍)
ഈ പുസ്തകം വാങ്ങുന്നതിന് ഈ ലിങ്ക് സന്ദര്‍ശിക്കുക.

പുസ്‌തകം : മാര്‍ക്‌സിസം അനിവാര്യമായ പതനത്തില്‍ - കെ എന്‍ എ ഖാദര്‍


പെറുപ്പം മുതല്‍ തന്നെ വായനയും എഴുത്തും എന്നെ ആകര്‍ഷിച്ചിരുന്നു. പ്രസംഗം, പ്രബന്ധരചന, അഭിനയം എന്നീ മേഖലകളില്‍ ശ്രദ്ധ ചെലുത്തുവാന്‍ അവസരങ്ങള്‍ പലപ്പോഴും ലഭ്യമായി. കലാ - സാംസ്‌കാരിക മേഖലകളോടുള്ള സ്‌നേഹം അവസാനം രാഷ്ട്രീയത്തിലെ ത്തിച്ചു. പിന്നെ അതു മാത്രമായി. കലാരംഗത്ത്‌ പ്രവര്‍ത്തിച്ചുവെങ്കിലും കലാകാരനായില്ല; അഭിഭാഷകവൃത്തി സ്വീകരിച്ചുവെങ്കിലും പൂര്‍ണ അര്‍ത്ഥ ത്തില്‍ അതുമായില്ല. രാഷ്ട്രീയത്തില്‍ 1970 മുതല്‍ സജീവമാണെങ്കിലും രാഷ്ട്രീയക്കാര നാണെന്ന്‌ സമ്മതിക്കാന്‍ മടിയാണ്‌. ഈ അപൂര്‍ണതകളുടെ ദുഃഖവും സൗന്ദര്യവും ഒന്നു ചേര്‍ന്നാണല്ലോ ജീവിതം രൂപപ്പെടുന്നത്‌. എന്നിലെ ക്രിയാത്മകതകളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള ഒരാള്‍ ഡോ. എം കെ മുനീറാണ്‌. പല സന്ദര്‍ഭങ്ങളിലായി എഴുതിയ ലേഖനങ്ങളില്‍ ചിലത്‌ തെരഞ്ഞെടുത്ത പ്രസിദ്ധീകരിക്കണം എന്ന നിര്‍ദ്ദേശവും നിര്‍ബന്ധവും അദ്ദേഹത്തിനായിരുന്നു. ഇവിടെ പ്രസിദ്ധീക രിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങള്‍ ഓരോ പ്രത്യേക സന്ദര്‍ഭങ്ങളില്‍ രചിക്കപ്പെട്ടവയാണ്‌. സാഹചര്യങ്ങളുടെ സ്വാധീനവും പരിമിതിയും അവയിലുണ്ടാവും അവയെല്ലാം വായനക്കാര്‍ സഹിക്കുകയും പൊറുക്കുകയും ചെയ്യുമെന്ന്‌ പ്രതീക്ഷിക്കുകയാണ്‌.

കമ്മ്യൂണിസ്റ്റ്‌ സാമൂഹ്യ വ്യവസ്ഥിതി ഒരു നല്ല സ്വപ്‌നം മാത്രമാണ്‌. ശാസ്‌ത്രീയ സോഷ്യലിസം പ്രത്യയ ശാസ്‌ത്രമായി അംഗീകരിച്ചുവെന്ന്‌ അവകാശപ്പെട്ട പാര്‍ട്ടികള്‍ പല രാഷ്ട്രങ്ങിലും അധികാരത്തില്‍ വരികയും പോവുകയും ചെയ്‌തുവെങ്കിലും മാര്‍ക്‌സ്‌ വിഭാവനം ചെയ്‌ത സോഷ്യലിസ്‌റ്റ്‌ സാമൂഹ്യക്രമം ഒരിടത്തും നിലവില്‍ വന്നില്ല. പാര്‍ട്ടികളുടെ സമഗ്രാധിപത്യവും, അവസാനം ഭരണ നേതൃത്വത്തില്‍ ഇരിക്കുന്നവരുടെ ഏകാധിപത്യമായി അവയെല്ലാം മാറി. പൊറുതിമുട്ടിയ ജനം സ്വാഭാവികമായും അത്തരം ഭരണകൂടങ്ങളെ തകര്‍ത്തെറിഞ്ഞു ജനാധിപത്യ സ്വാതന്ത്ര്യം വീണ്ടെടുത്തു. സോവിയറ്റു യൂണിയനിലും കിഴക്കന്‍ യൂറോപ്പിലുമൊക്കെ സംഭവിച്ചത്‌ അതാണ്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ ഭരണത്തിന്റെ രുചിയറിയാത്ത രാഷ്ട്രങ്ങളിലെ ജനങ്ങള്‍ക്ക്‌ അവരുടെ ചില മുദ്രാവാക്യങ്ങളില്‍ ഇമ്പമുണ്ടാവാം. അത്തരക്കാര്‍ അനുഭവസ്ഥരില്‍ നിന്ന്‌ പഠിക്കേണ്ടതാണ്‌.

മനുഷ്യന്‍ എന്ന മഹാപ്രതിഭാസത്തെ വിലയിരുത്തുവാന്‍ മാര്‍ക്‌സിന്‌ കഴിഞ്ഞിട്ടുമില്ല. ജനനവും വളര്‍ച്ചയും തളര്‍ച്ചയും മരണവും പ്രകൃതിയുടെ അനിവാര്യതകളാണല്ലോ. അത്തരം നിയമങ്ങള്‍ക്ക്‌ വിധേയമായി മാര്‍ക്‌സിസവും പതനഘട്ടത്തി ലാണ്‌. ഈ പ്രക്രിയയുടെ പലവശങ്ങളെക്കുറിച്ച്‌ പറയാന്‍ പലപ്പോഴായി നടത്തിയ ശ്രമങ്ങള്‍ മാത്രമാണ്‌ ഈ ലേഖന ങ്ങളുടെ ഉള്ളടക്കം. ഈ പുസ്‌തകത്തിന്റെ പ്രകാശന ത്തിന്‌ തയ്യാറായ ഒലിവ്‌ പബ്ലിക്കേഷനോടും എന്റെ മാന്യ സ്‌നേഹിതന്‍ ഡോ. മുനീറിനോടും കടപ്പാടും നന്ദിയും രേഖപ്പെടുത്തുന്നു.

- കെ എന്‍ എ ഖാദര്‍
പുസ്തകം വാങ്ങുന്നതിന് ഈ ലിങ്ക് സന്ദര്‍ശിക്കുക 

പുസ്തകം: 'വര്‍ഗീയത' : രാം പുനിയാനി - വിവര്‍ത്തനം അജിത്‌ നരിക്കുനി.
സമീപകാലത്ത്‌ വര്‍ഗീയഹിംസ ഇന്ത്യന്‍ സമൂഹത്തിന്റെ ജനാധിപത്യ - മതേതര മൂല്യങ്ങല്‍ക്കുനേരേ ഗുരുതരമായ വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്‌. 2002ല്‍ ഗുജറാത്തില്‍ നടന്ന സംഭവങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരുടേയും മനഃസാക്ഷിയെ ഉലച്ചുകളഞ്ഞു. സ്വന്തം അയല്‍ക്കാരെ കശാപ്പുചെയ്യാന്‍ ആളുകള്‍ക്ക്‌ തെരുവുകളിലേക്കിറങ്ങാന്‍ കഴിയുന്ന തെങ്ങനെ? ഗോധ്രയില്‍ തീവണ്ടി കത്തിച്ചതു പോലെയുള്ള പ്രത്യേക സംഭവങ്ങളുമായി ഒരു ബന്ധവുമില്ലാത്ത സ്‌ത്രീകളെ മാനഭംഗപ്പെടുത്തി 'ശിക്ഷി'ക്കുന്നതെന്തുകൊണ്ട്‌ ? ഒരു പ്രത്യേക പ്രവൃത്തിയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു നിഷ്‌കളങ്ക ശിശുവിനെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍വെച്ച്‌ കശാപ്പു ചെയ്യുന്നതെന്തുകൊണ്ടാണ്‌ ? ഇതര സമുദായത്തെക്കുറിച്ചുള്ള നുണകള്‍ വിശ്വസിക്കാനിട യാകുന്നതെങ്ങനെ ?

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ജനാധിപത്യ മൂല്യങ്ങളെ എതിര്‍ക്കുന്ന സാമൂഹ്യവിഭാഗങ്ങളുടെ അജണ്ടയാണ്‌ വര്‍ഗീയ രാഷ്ട്രീയത്തിന്റെ കാതല്‍. വിദ്വേഷ പ്രചാരണം എന്ന വാഹനത്തിലാണ്‌ വര്‍ഗീയ രാഷ്ട്രീയം സഞ്ചരിക്കുന്നത്‌. ഒരു ബാഹ്യശത്രുവിനെ സൃഷ്ടിക്കുകവഴി ഒരുതരം ഹിസ്റ്റീരിയ ഉണര്‍ത്തിവിടാന്‍ അതിന്‌ കഴിയുകയും അത്‌ സാമാന്യ ജനത്തെ പിടികൂടുകയും ഹിംസയിലൂടെ പ്രകടമാവുകയും ചെയ്യുന്നു. വര്‍ഗീയരാഷ്ട്രീയം തെരഞ്ഞെ ടുക്കുന്ന പ്രശ്‌നങ്ങള്‍ക്ക്‌ സമൂഹത്തിലെ ശരാശരി വിഭാഗങ്ങ ളുടെ യഥാര്‍ഥ പ്രശ്‌നങ്ങളുമായി ഒരു ബന്ധവുമില്ല. തികച്ചും വൈകാരികമായ ആകര്‍ഷണീയത മാത്രമുള്ള അവ സാമൂഹിക പ്രശ്‌നങ്ങളെ മറച്ചുവെക്കുന്ന കെണിയാണ്‌. ദുര്‍ബലവിഭാഗ ങ്ങള്‍ക്കെതിരേ ആസൂത്രിതമായി വിദ്വേഷം പ്രചരിപ്പിച്ചു കൊണ്ട്‌ ആള്‍ക്കൂട്ട ഹിസ്റ്റീരിയ സൃഷ്ടിക്കുന്നു. അങ്ങനെ ഉണ്ടാക്കുന്ന വിദ്വേഷം സാധാരണക്കാരുടെ സാമാന്യ ബോധമാക്കി മാറ്റുന്നു. സത്യവുമായി ബന്ധമില്ലാത്ത താണെങ്കിലും ഈ സാമാന്യബോധം സമൂഹത്തിലെ ഒരു വലിയവിഭാഗം ആളുകളുടെ മനസിനെയും സാമൂഹികമായ പെരുമാറ്റത്തെയും നിയന്ത്രിക്കുന്നു. 

ഗുജറാത്തില്‍ നാം കണ്ടത്‌ അത്തരമൊരു ആള്‍ക്കൂട്ട സാമാന്യ ബോധത്തിന്റെ നഗ്നമായ രൂപമാണ്‌. 'അപര' നിര്‍മാണം അവിടെ ഏറെക്കുറെ പൂര്‍ണമായിരിക്കുന്നു. ചേരി വല്‍ക്കരണവും തല്‍ഫലമായി ദുര്‍ബലവിഭാഗങ്ങളുടെ പെരുമാറ്റത്തില്‍ വന്ന മാറ്റവും ഈ സാമൂഹിക പൊതുബോധത്തെ കൂടുതല്‍ തീവ്രമാക്കുന്നു. സാംസ്‌കാരിക സംഘടനകളുടെ നിയന്ത്രണത്തിലുള്ള തല്‍പ്പരകക്ഷികളായ രാഷ്ട്രീയ സംഘടന കള്‍ ഇതാണ്‌ സദാ സമൂഹത്തില്‍ ചെയ്‌തു കൊണ്ടിരിക്കുന്നത്‌

നമ്മുടെ ജനാധിപത്യത്തെയും ബഹുസ്വരതയെയും സംരക്ഷിക്കണമെങ്കില്‍ വര്‍ഗീയഹിംസ എന്ന പ്രതിഭാസ ത്തെക്കുറിച്ച്‌ നാം ആഴത്തില്‍ മനസിലാക്കേണ്ടതുണ്ട്‌. വര്‍ഗീയ പ്രചാരണം രാജ്യമെങ്ങുമുള്ള സാമൂഹിക അന്തരീക്ഷത്തെ ദുഷിപ്പിച്ചിരിക്കുന്നു. 'സാമൂഹികമായ സാമൂഹിക ബോധ'ത്തിന്‌ പിന്നിലുള്ള സത്യത്തെ അനാവരണം ചെയ്യാന്‍ സമയമായി. മതാധിഷ്‌ഠിത രാഷ്ട്രീയത്തിന്റെ മുഖംമൂടി യണിഞ്ഞ വര്‍ഗീയ രാഷ്ട്രീയത്തിന്റെ യഥാര്‍ഥ ഉന്നം മനസിലാക്കാന്‍ സമയമായി രിക്കുന്നു. ഈ പ്രതിഭാസത്തെ മനസിലാക്കാനുള്ള ഒരു ഉദ്യമമാണ്‌ ഈ പുസ്‌തകം. 

ഈ പുസ്‌തകം തയ്യാറാക്കുന്നതില്‍ സഹായിച്ച സുഹൃത്തുക്കളോട്‌ നന്ദിയുണ്ട്‌. അജിത്‌ മുരിക്കന്‍, വികാസ്‌ അധ്യയന കേന്ദ്രത്തിലെ സെസ്ലി റോഡ്രിക്‌സ്‌ എന്നിവര്‍ കയ്യെഴുത്തുപ്രതി തയ്യാറാക്കുന്നതില്‍ പല രീതികളില്‍ സഹായിച്ചിട്ടുണ്ട്‌. ഈ കൃതി പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ പ്രൊഫ. കെ എന്‍ പണിക്കര്‍ നിരന്തരമായ പ്രോത്സാഹനം നല്‍കിയിരുന്നു. വിവിധ ഘട്ടങ്ങളില്‍ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി സഹായിച്ചവരാണ്‌ ഇര്‍ഫാന്‍, അമ്മു എബ്രഹാം. വിദ്യാധര്‍ ഗാഡ്‌ഗില്‍ എന്നിവര്‍. ഈ പ്രാഥമിക ഗ്രന്ഥം തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും സഹായിച്ച ശബ്‌നം ഹാഷ്‌മിയോട്‌ എല്ലാറ്റിനുമുപരി നന്ദിയുണ്ട്‌.

- രാം പുനിയാനി.
ഈ പുസ്തകം വാങ്ങുന്നതിന് ഈ ലിങ്ക് സന്ദര്‍ശിക്കുക.

2013, ഡിസംബർ 24, ചൊവ്വാഴ്ച

ഹൃദയഗീതകത്തിന്റെ മാധുര്യം : എലിക്കുളം ജയകുമാറിന്റെ പണയവസ്‌തുക്കള്‍ എന്ന കഥാസമാഹാരം - ജെയ്‌സണ്‍ ജോസ്‌.


നിര്‍വചനത്തിന്റെ പരിമിതികളെ അതിലംഘിക്കുന്നതും നിയമബദ്ധതയുടെ സങ്കീര്‍ണതകള്‍ കൈയൊഴിഞ്ഞ്‌ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതുമായ സാഹിത്യ വ്യവഹാരമാണ്‌ 'കഥ'. നിയതമായ വ്യവസ്ഥകള്‍ക്ക നുസരിച്ചുള്ള രചന ഈയൊരു സാഹിത്യമാതൃകക്ക്‌ പലപ്പോഴും അന്യമാണെ ന്നുതന്നെ കരുതേണ്ടതുണ്ട്‌. ഭിന്നാനുഭൂതി കളുടേതായ ഓരോ രചനയും അപൂര്‍വതകളുടെ കാന്തമായ കല്‍പ്പനകള്‍ പങ്കുവെക്കാന്‍ ഇവക്കോക്കെയും പൊതുവായ ഒരു നിയമപുസ്‌തകം തയ്യാറാക്കാന്‍ കഴിയാതെ വരുന്നു. പ്രസ്ഥാനവിശേഷണങ്ങളിലും രചനാ സവിശേഷത കളിലും ബദ്ധശ്രദ്ധരാകുന്ന അക്കാദമിക ബുദ്ധിജീവികള്‍ പലപ്പോഴും കടന്നുചെല്ലാത്ത ഇടങ്ങളിലാണ്‌ കഥകള്‍ സമൃദ്ധിയില്‍ വിളയുന്നത്‌. കഥാസാഹിത്യത്തില്‍ എന്തോക്കെ പരിണതികള്‍ വന്നുചേരുമ്പോഴും മനുഷ്യജീവിതത്തില്‍ നിന്നും അതിന്റെ സന്ദിഗ്‌ദ്ധതകളില്‍ നിന്നും ഒഴിഞ്ഞുമാറിനില്‍ക്കാന്‍ അവക്കാവില്ല. കലാകാരനും അയാളുടെ ആന്തരസത്തയും ബാഹ്യപ്രകൃതിയുമായി നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന സംവാദ പരിസരങ്ങളില്‍ നിന്നാണ്‌ കഥയുടെ ജനനം.

ഒരു കലാകാരനു കുറിച്ചിടാനാകുന്ന ചില പ്രത്യേക കൗതുകങ്ങളുണ്ടാകും. ആവര്‍ത്തിച്ചു കടന്നുവരുന്ന പരിസരങ്ങളുണ്ടാകും. എത്ര ഒതുക്കിപ്പറഞ്ഞാലും വിസ്‌തരിച്ച്‌ വായിക്കപ്പെടുന്ന ഭാവമേഖല കളുണ്ടാകും. എഴുത്തുശീല ത്തിന്റെ നടപ്പുകാലത്തിലേക്ക്‌ അറിയാതെ കടന്നുവരുന്ന രീതിപദ്ധതികളുണ്ടാകും. ഒഴിവാക്കാന്‍ ശ്രമിച്ചാലും കഥാകരന്‍ പോലുമറിയാതെ അയാളെ പിന്‍തുടരുന്ന ഈ സവിശേഷത കളിലൂടെയാണ്‌ ഒരു കഥാകൃത്തിന്റെ മൗലികമായ കഥനവഴി രൂപപ്പെടുന്നത്‌. എലിക്കുളം ജയകുമാറും ഈയൊരു ബാധ്യതയൊരുക്കിയ സാധ്യതകളിലാണ്‌ തന്റെ കഥാപദ്ധതി യുടെ നിലപാടുതറയെ അടയാളപ്പെടുത്തുന്നത്‌.

സങ്കീര്‍ണതകള്‍ നിറഞ്ഞ ആവിഷ്‌കാര പദ്ധതിയെ കയ്യൊഴിഞ്ഞ്‌ വായനക്കാരുമായി എളുപ്പത്തില്‍ ചങ്ങാത്തം സ്ഥാപിക്കുന്ന ഒരു ശൈലിയിലാണ്‌ ഈ സമാഹാരത്തിലെ കഥകളൊക്കെയും. ഹൃദയത്തില്‍നിന്ന്‌ സംഗീതം പോലെയോ വിലാപം പോലെയോ അത്‌ പൊഴിയുന്നു. ജീവിതത്തിന്റെ വ്യഥകളുടെ - അസ്വസ്ഥമാകുന്ന മനുഷ്യ മനസ്സുകളുടെ ഓര്‍മ്മപ്പെരുക്കങ്ങളുടെ - സ്വപ്‌നങ്ങളുടെ എല്ലാം സമ്മേളനമാണ്‌ ഈ കഥാസമാഹാരം. പതിഞ്ഞതാളത്തില്‍ പശ്ചാത്തലത്തില്‍ മുഴങ്ങിനില്‍ക്കുന്ന ശോകഗാനത്തിന്റെ അകമ്പടിയോടെ പറഞ്ഞുപോകുന്ന കഥകള്‍. നിശ്ചലതയുടെ വര്‍ത്തമാനത്തിന്‍ നിന്നു ഭാവിയിലേക്ക്‌ ഇനിയും പ്രത്യാശയോടെ കാത്തു നില്‍ക്കുന്നവന്റെ വിറക്കുന്ന സ്വരമാണത്‌. അലങ്കാരഭാഷയുടെ ആഡംബരങ്ങളില്ലാതെ വളച്ചുകെട്ടി സങ്കീര്‍ണമാക്കാതെ യഥാര്‍ത്ഥമായ ആഖ്യാനത്തിന്റെ നേര്‍വഴികളിലേക്കാണ്‌ മിക്കവാറും കഥകള്‍ നില്‍ക്കുന്നത്‌. 'അമ്മിണിക്കുട്ടിയുടെ ആശങ്കകള്‍' മാത്രമാണ്‌ അല്‍പ്പം ഭ്രാമത്മകമായ അന്തരീക്ഷമൊരുക്കുന്നത്‌. പെണ്‍മനസിന്റെ ചാഞ്ചാട്ടങ്ങളില്‍ വലകെട്ടുന്ന ചിലന്തികളെ വരച്ചുകാണിച്ചുകൊണ്ട്‌ സൈബര്‍ ലോകത്തിന്റെ ആസുരതാളത്തെക്കൂടി വിദഗ്‌ധമായി കഥയില്‍ നിക്ഷേപിച്ചിരിക്കുന്നു. അമ്മിണിക്കുട്ടിക്ക്‌ തുറന്നുകിട്ടിയ വശാലമായ ലോകം പെണ്ണിനുമുന്നില്‍ നവകാലം തീര്‍ക്കുന്ന സാധ്യതകളുടെയും സ്വാതന്ത്ര്യത്തിന്റെയും അനുഭവം കൂടിയായിത്തീരുന്നു. വെളിച്ചം വീഴ്‌ത്തുന്ന സുഷിരങ്ങളില്‍ പതിയിരുന്നിരുട്ടാക്കുന്ന ചിലന്തികള്‍ കറുപ്പും വെളുപ്പും മേഘങ്ങളുടെ ആലിംഗനവും അമ്മിണിയെന്ന പെണ്‍കുട്ടിയുടെ ആലോചനകളെ വിഴുങ്ങുന്ന ഇരുട്ടിന്റെ തീവ്രതയും ചേര്‍ത്ത്‌ മാസിക ഭാവങ്ങള്‍ക്ക്‌ വിദഗ്‌ധമായി അക്ഷരഭാഷ്യം ചമക്കുകയാണ്‌ കഥാകാരന്‍.

ബലഹീനതകള്‍ നിറഞ്ഞ മനുഷ്യജീവിതത്തിലൂടെ സഞ്ചരിക്കു മ്പോഴും ഓരോ വ്യക്തിയും തീര്‍ക്കുന്നത്‌ ഓരോ ജീവിതപാഠങ്ങളാണ്‌. കൈകളില്‍ നിന്ന്‌ ഉതിര്‍ന്നു വീഴുന്ന മഞ്ചാടിക്കായ്‌കള്‍ പോലെ കൈവിട്ടുപോയ സ്വജീവിതത്തെ കാല്‍ക്കുലേറ്ററിന്റെ സ്‌ക്രീനില്‍ തിരിച്ചറിയുന്ന ദേവനാരായണനു (കണക്കുകള്‍ പിഴക്കുന്നു) മുമ്പിന്‍ ചെറുതായിപ്പോകുന്ന സഹജീവികള്‍ യാന്ത്രികമായ ഉപചാരങ്ങളുടെ ആരവക്കാഴ്‌ചകള്‍ തീര്‍ക്കുന്ന നവകാലത്തിന്റെ സാക്ഷ്യപത്രങ്ങളാകുന്നു. അസാധ്യത്തെ സാധിതമാക്കുന്ന അനന്തരാമനെയും 'വീട്‌' എന്ന കഥയിലെ നായക കഥാപാത്രത്തെയും അവതരിപ്പിച്ചുകൊണ്ട്‌ ഭിന്ന സങ്കല്‍പ്പങ്ങള്‍ക്കിടയിലുള്ള വൈരുധ്യത്തിന്റെ ആക്ഷേപാത്മക തയാണ്‌ വെളിപ്പെടുത്തുന്നത്‌. ആ കഥയുടെ പൂര്‍ണമായ രസാത്മകതക്ക്‌ അടുത്തകഥയുടെ പാരായണം നിമിത്തമാകുന്ന അപൂര്‍വതയാണിത്‌. ഒരിടത്ത്‌ കിനാവുകള്‍ യാഥാര്‍ഥ്യമാകു മ്പോള്‍ മറ്റൊരിടത്ത്‌ യാഥാര്‍ഥ്യവല്‍ക്കരണമെന്നത്‌ കിനാവായി അവശേഷിക്കുകയാണ്‌.

സവിശേഷമായതിനെ കഥയാക്കുക എന്നതിനേക്കാള്‍ ദുഷ്‌കരമാണ്‌ സാധാരണമായതിനെ കഥയാക്കുന്നത്‌. എന്നാല്‍ സാധാരണമെന്നവണ്ണം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതക്കാഴ്‌ചകള്‍ക്ക്‌ കഥാഭാഷ്യം ചമക്കുക എന്നത്‌ ഈ കഥാകാരനു വളരെ എളുപ്പത്തില്‍ സാധിക്കുന്നു. 'തിരിച്ചുവരവ്‌' 'പണയവസ്‌തു'ക്കള്‍ എന്നീ കഥകള്‍ ഇതിനുദാഹര ണങ്ങളാണ്‌. ആധുനികമായ ഒരു സാംസ്‌കാരിക പരിസരത്തിലും നഷ്ടമാകാതെ കാത്തു സൂക്ഷിക്കുന്ന വിശുദ്ധ സങ്കല്‍പ്പങ്ങള്‍ക്ക്‌ നേരിടേണ്ടിവരുന്ന വെല്ലുവിളിയാണ്‌ 'ഗ്രാമത്തിന്റെ പെണ്ണ്‌' വരച്ചിടുന്നത്‌. പ്രായോഗികമായ ഒരു ജീവിതസംസ്‌കാരവും മൂല്യാധിഷ്ടിതമായ ഒരു ലോകബോധവും തമ്മിലുള്ള സംഘര്‍ഷമാണ്‌ കഥ വെളിപ്പെടുത്തുന്നത്‌. ഇത്തരമൊരു ബോധത്തിന്റെ തുടര്‍ച്ചയിലാണ്‌ 'കാരണവരുടെ പുതിയ അറിവുകള്‍' എന്ന കഥ നിലകൊള്ളുന്നത്‌. മനുഷ്യമനസിനെ എന്നും മഥിച്ചിട്ടുള്ളതാണ്‌ ജീവിതവും മരണവും. ജീവിതമരണങ്ങളുടെ നിഗൂഢതകളിലേക്കു സഞ്ചരിച്ച്‌ ദാര്‍ശനികമായൊരു ഔന്നത്യത്തെ പ്രാപിക്കുന്നില്ലെ ങ്കിലും മരണവും ജീവിതവും ഒരു മറവിക്കാലത്തി നിടയില്‍ ഓര്‍മ്മകള്‍ സഞ്ചരിക്കുന്ന ദൂരം മാത്രമാണെന്ന്‌ 'സംഗമതീരം' ഓര്‍മ്മിപ്പിക്കുന്നു.

നേരിടേണ്ടിവരുന്ന സങ്കീര്‍ണതകളുടെ അതിര്‍ത്തികളെ അതിലംഘിച്ച്‌, സ്വജീവിത വിജയംകൊണ്ട്‌ സാമാന്യവല്‍ക്കരി\ക്കാന്‍ ശ്രമിക്കുമ്പോഴും നോവുണര്‍ത്തുന്ന ഭൂതകാലാനുഭവ ങ്ങളെ ക്രിസ്‌തു സാക്ഷ്യത്തിലൂടെ ചോദ്യം ചെയ്യുകയാണ്‌ 'വള്ളിപ്പടര്‍പ്പുകള്‍ ഇന്നും വളരുന്നു' എന്ന കഥ.

ഒരുജീവിതം മുഴുവന്‍ എഴുതിക്കൊണ്ടിരുന്നാലും ചില എഴുത്തുകാരെ നാം കണ്ടില്ലെന്നു നടിക്കും. ചിലര്‍ നമ്മുടെ കാഴ്‌ചയുടെ പരിധിയില്‍ നിന്നു തെന്നിമാറി ഒറ്റക്കൊരു വഴിയിലൂടെ നീങ്ങിക്കൊണ്ടിരിക്കും. എലിക്കുളം ജയകുമാര്‍ രണ്ടാമത്തെ വഴിയെ പ്രണയിക്കുന്ന കഥാകാരനാണ്‌. ഹൃദയഗീതകത്തിന്റെ മാധുര്യമാര്‍ന്ന ശൈലി കഥയില്‍ സൂക്ഷിക്കുന്ന ഈ കഥാകാരന്‍ കഥയെഴുത്തിന്റെ മുഖ്യധാരയിലേക്ക്‌ കടക്കുന്നതിന്റെ ആദ്യസൂചനയാണ്‌ ഈ കഥാസമാഹാരം. ആസ്വാദകന്റെ മസ്‌തിഷ്‌കമല്ല, ഹൃദയമാണ്‌ ഈ കഥകള്‍ ലക്ഷ്യം വെക്കുന്നത്‌. - ജെയ്‌സണ്‍ ജോസ്‌

മലയാള വിഭാഗം 
സെ.തോമസ്‌ കോളേജ്‌ ,കോഴഞ്ചേരി.

മലയാള സിനിമയിലെ ആദ്യനായിക പി കെ റോസിയുടെ പേരില്‍ അവാര്‍ഡ്‌ - കുന്നുകുഴി എസ്‌ മണി


മലയാളത്തില്‍ ആദ്യമായി 1928 ല്‍ വിഗതകുമാരന്‍ എന്ന നിശബ്ദസിനിമ നിര്‍മ്മിച്ച അഗസ്‌തീശ്വരം സ്വദേശി ജെ സി ഡാനിയേലിന്റയും അതില്‍ ആദ്യനായികയായി അഭിനയിച്ചതിന്റെ പേരില്‍ ദുരന്തം പേറേണ്ടിവന്ന പി കെ റോസിയുടേയും ജീവിതത്തെയും അവലംബിച്ച്‌ സംവിധായകന്‍ കമല്‍ മലയാളത്തില്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ്‌ സെല്ലുലോയ്‌ഡ്‌. 2012 സെപ്‌തംബര്‍ 10 ന്‌ തിരുവനന്തപുരത്ത്‌ ക്ലാസിക്‌ അവന്യുവില്‍ നടന്ന സെല്ലുലോയ്‌ഡിന്റെ പൂജാവേളയില്‍ പങ്കെടുക്കാനെ ത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്‌ എ ഐ സി സി അംഗവും സെന്‍സസ്‌ ബോര്‍ഡ്‌ മെമ്പറുമായ കാവല്ലൂര്‍ മധുവും ആദ്യസിനിമയുടെ ചരിത്രകാരനായ ഞാനും ചേര്‍ന്ന്‌ റോസിയുടെ പേരില്‍ അവാര്‍ഡ്‌ ഏര്‍പ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ഒരു നിവേദനം സമര്‍പ്പിച്ചു. ഉദ്‌ഘാടനവേളയില്‍ നിവേദനം സ്വീകരിച്ചുകൊണ്ട്‌ അടുത്തവര്‍ഷം മുതല്‍ ഏറ്റവും നല്ല നടിക്കുള്ള സംസ്ഥാന അവാര്‍ഡ്‌ റോസിയുടെ പേരില്‍ നല്‍കുന്നതാണെന്ന്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

യോഗത്തില്‍ സംബന്ധിച്ച സിനിമാ വകുപ്പുമന്ത്രി ബി ഗണേഷ്‌കുമാറും മന്ത്രി എം കെ മുനീറും മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്‌തു സംസാരിക്കുകയുണ്ടായി. പൂജക്കെത്തിയ സിനിമാ - രാഷ്ട്രീയ - സാംസ്‌കാരിക രംഗത്തെ വമ്പിച്ച സദസ്‌ ഹര്‍ഷാരവത്തോടെയാണ്‌ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വീകരിച്ചത്‌. തൊട്ടടുത്ത ദിവസം തന്നെ ഞാനും മധുവും ചേര്‍ന്ന്‌ തിരിവനന്തപുരം പ്രസ്‌ ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ റോസിയുടെ പേരില്‍ അവാര്‍ഡ്‌ ഏര്‍പ്പെടുത്തുമെന്ന്‌ പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടി യേയും സിനിമാവകുപ്പുമന്ത്രി ബി ഗണേഷ്‌ കുമാറിനേയും പി കെ റോസി അനുസമരണവേദിയുടെപേരില്‍ അഭിനന്ദിക്കുകയുണ്ടായി.

പി കെ റോസിയെ അംഗീകരിക്കാതിരിക്കാന്‍ നടത്തിയ കുതന്ത്രങ്ങള്‍

ഇന്നേവരെ മലയാള ചലച്ചിത്രവേദി അവഗണിച്ചുതള്ളിയിരുന്ന ജെ സി ഡാനിയേലിന്റെ ആദ്യ മലയാള സിനിമയായ വിഗതകുമാരനേയും അതില്‍ അഭിനയിച്ച പുലയസമുദായ ക്കാരി പി കെ റോസിയുടെ ചരിത്രവും 4 പതിറ്റാണ്ടിലേറെ നടത്തിയ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരികയും അംഗീകരിപ്പിക്കുകയും ചെയ്‌തത്‌ എന്റെ നിരന്തരമായ ശ്രമഫലമായിട്ടാ യിരുന്നു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനു മുമ്പുവരേക്കും നമ്മുടെ മലയാള സിനിമാ ചരിത്രകാരന്മാര്‍ എഴുതിപ്പിടിപ്പിച്ചിരുന്നത്‌ മലയാളത്തിലെ ആദ്യ സിനിമ ബാലനും ആദ്യ സിനിമാ നടി എം കെ കമലവും എന്നായി രുന്നു. മലയാറ്റൂര്‍ രാമകൃഷ്‌ണന്‍ അധ്യക്ഷനായിരുന്ന സര്‍ക്കാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പോലും എഴുതിച്ചേര്‍ത്തത്‌ ആദ്യ സിനിമ ബാലനും ആദ്യനായിക എം കെ കമലവും എന്നായിരുന്നു. അതിനെ ചോദ്യം ചെയ്‌ത കമ്മറ്റിയംഗം ചേലങ്ങാട്‌ ഗോപാലകൃഷ്‌ണനെ ചെയര്‍മാന്‍ ഉല്‍പ്പെടെ യുള്ളവര്‍ കമ്മിറ്റി മീറ്റിങ്ങില്‍ അടിച്ചിരുത്തുകയാണുണ്ടായത്‌.

മലയാളത്തിലെ ആദ്യചിത്രം ജെ സി ഡാനിയേല്‍ 1928 ല്‍ കഥയെഴുതി സംവിധാനം ചെയ്‌ത്‌ സ്വയം നിര്‍മ്മിച്ച വിഗതകുമാരന്‍ ആണ്‌. രണ്ടാമത്തെ ചിത്രം ഡാനിയേലിന്റെ കസിന്‍ ബ്രദറായ സുന്ദര്‍രാജ്‌ 1932 ല്‍ നിര്‌മ്മിച്ച മാര്‍ത്താണ്ഡ വര്‍മ്മ ആണ്‌. ഒന്ന്‌ സാമൂഹ്യകഥയെ ആസ്‌പദമാ ക്കി നിര്‍മ്മിച്ചപ്പോള്‍ രണ്ടാമത്തേത്‌ സി വി രാമന്‍ പിള്ളയുടെ ചരിത്രാഖ്യായിക പരമായ നോവലിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണ്‌. രണ്ടും നിശബ്ദചിത്രങ്ങളായിരുന്നു. മൂന്നാമത്തെ ചിത്രമാണ്‌ ആദ്യശബ്ദചിത്രമായ ബാലന്‍. 

1938 ല്‍ തമിഴ്‌നാട്ടുകാരനായ ടി ആര്‍ സുന്ദരം മലയാളത്തില്‍ നിര്‌മ്മിച്ചതാണിത്‌. സേലത്തെ മോഡേണ്‍ തിയേറ്ററിന്റെ ഉടമയാണ്‌ ടി ആര്‍ സുന്ദരം. എം കെ കമലമായിരുന്നു അതിലെ നായിക. യഥാര്‍ത്ഥത്തില്‍ കെ എല്‍ ലക്ഷ്‌മിയെയാണ്‌ നായികയാക്കാന്‍ നിശ്ചയിച്ചിരുന്നതെങ്കിലും പില്‍ക്കാലത്ത്‌ സഹനടിയായ കുമരകം എം കെ കമലം നായികാപദം തട്ടിയെടുക്കുകയായിരുന്നു.

വിസ്‌മൃതിയുടെ കയങ്ങളില്‍ വേറിട്ടുപോയ മലയാള സിനിമയിലെ നായിക റോസി അവര്‍ അയിത്തജാതിക്കാരായ പുലയയമുദായക്കാരിയാ യിപ്പോയതാണ്‌ സവര്‍ണ തമ്പുരാക്കന്മാര്‍ക്ക്‌ കളംമാറിച്ചവിട്ടാന്‍ തോന്നിയത്‌. മലയാള സിനിമയിലെ നായികാസ്ഥാനം ഒരു പുലയയുവതി പേറുന്നത്‌ ഇഷ്ടപ്പെടാത്ത ചില ചരിത്ര കുലദ്രോഹികളാണ്‌ റോസിയെ ആംഗ്ലോ ഇന്ത്യക്കാരിയാക്കി ചിത്രീകരിക്കാന്‍ മുതിര്‍ന്നത്‌. അവരില്‍ പ്രധാനിയാണ്‌ രാജി കൃഷ്‌ണമൂര്‍ത്തി. 1987 ഏപ്രില്‍ 17 ന്‌ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ പത്രത്തില്‍ ഈ വിദ്വാന്‍ എഴുതിയ The man who made our first movies എന്ന ഇന്റര്‍വ്യൂവില്‍ റോസി ആംഗ്ലോ ഇന്ത്യക്കാരിയാണെന്ന്‌ 9 ആം വയസില്‍ ആലപ്പുഴ വെച്ച്‌ വിഗതകുമാരന്‍ കണ്ട നാഗവള്ളി ആര്‍ എസ്‌ കുറുപ്പിനെ കൊണ്ട്‌ പറയിച്ചിട്ടുണ്ട്‌. അതുപോലെ തന്നെ ഡാനിയേലിന്റെ ഭാര്യ ജാനറ്റിനെ കൊണ്ടും റോസി ആംഗ്ലോ ഇന്ത്യക്കാരിയാണെന്ന്‌ ഇന്റര്‍വ്യൂവില്‍ പറയിച്ചു. ഇതേ ജാനറ്റിന്റെ മുന്നില്‍ വെച്ചാണ്‌ 1971 ഒക്ടോബര്‍ 24 ന്‌ ജെ സി ഡാനിയേല്‍ റോസി പുലയ സമുദായക്കാരിയും കൂലിപ്പണിക്കാരിയുമാണെന്ന്‌ എന്നോട്‌ പറഞ്ഞത്‌. അന്ന്‌ മാറ്റിപ്പറയാത്ത ജാനറ്റ്‌ രാജി കൃഷ്‌ണ മൂര്‍ത്തിയുടെ ഇന്റെര്‍വ്യൂവില്‍ ഇങ്ങിനെ പറഞ്ഞുവെന്നത്‌ അത്ഭുതമായിരിക്കുന്നു.

ഇനി ബി ശ്രീരാജ്‌ എന്ന വിദ്വാന്‍ നൂറ്റാണ്ടിന്റെ വെള്ളിത്തിരയില്‍ എന്ന മാതൃഭൂമി ലേഖനത്തിലും വിഗതകുമാരനിലെ നായിക നടി ആംഗ്ലോ ഇന്ത്യക്കാരി യാണെന്ന്‌ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്‌. ഈ ചുവടുപിടിച്ചു കൊണ്ടാവണം വിജയകൃഷ്‌ണന്‍ എഴുതി 1987 ഡിസംബറില്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ പ്രസിദ്ധീകരിച്ച മലയാള സിനിമയുടെ കഥ എന്ന ഗ്രന്ഥത്തിലും ഒരു ആംഗ്ലോ ഇന്ത്യന്‍ സുവതിയായ റോസിയാണ്‌ വിഗതകുമാരനിലെ നായികയെന്ന്‌ രേഖപ്പെടുത്തി യിരിക്കുന്നത്‌. കൂടാതെ മൂന്നാമത്തെ ചിത്രമായ ബാലനിലെ സഹനടി എം കെ കമലത്തിന്‌ ആദ്യനടി പദം ചാര്‍ത്തിക്കൊടുക്കാനും, അവരെക്കുറിച്ച്‌ പി കെ സുനില്‍നാഥ്‌ എന്നൊരാള്‍ രചന, നിര്‍മ്മാണം നടത്തി ദൂരദര്‍ശനുവേണ്ടി ഒരു ഡോക്യുമെന്റെറി എടുത്തു. വിവരം ഗ്രഹിച്ച ഞാന്‍ മലയാള മനോരമ പത്രത്തില്‍ കത്ത്‌ എഴുതുകയും ദൂരദര്‍ശന്‍ ഡയറക്ടര്‍ക്ക്‌ നേരിട്ട്‌ പരാതി കൊടുക്കുകയും ചെയ്‌തതോടെ ഡോക്യുമെന്റെറിയുടെ സംപ്രേക്ഷണം നിര്‍ത്തിവെക്കുക യായിരുന്നു. 1928 ലെ വിഗതകുമാരനിലെ ആദ്യനായിക പി കെ റോസിയെ പുറംതള്ളി 1938 ലെ ബാലനിലെ സഹനടി എം കെ കമലത്തെ ആദ്യനായികയാക്കി ആദരിക്കുകയും ഡോക്യുമെന്റെറി ചെയ്യാനും മുതിര്‍ന്നത്‌ മലയാള സിനിമയുടെ ചരിത്രത്തെ അവഹേളിക്കുകയും വികൃതവല്‍ക്കരിക്കുക യുമാണ്‌. റോസി പുലയസമുദായക്കാരിയും കൂലിപ്പണി ക്കാരിയും ആയിപ്പോയതിലുള്ള കുറച്ചിലാണ്‌ ഇത്തരം കുന്നായ്‌മകള്‍ ഒപ്പിക്കാന്‍ സവര്‍ണാധിപത്യംകൊണ്ട്‌ സമ്പന്നമായ സിനിമാവേദിക്കാര്‍ ശ്രമിക്കുന്നത്‌. ബാലന്റെ നോട്ടീസില്‍ ആദ്യമലയാള സിനിമയെന്ന്‌ അച്ചടിച്ചുവിട്ടതും വിഗതകുമാരനേയും റോസിയേയും പിന്‍തള്ളാനും വിസ്‌മൃതിയിലാക്കാനും ഇവറ്റകള്‍ തുണയേകി.

പികെ റോസി വിഗതകുമാരനില്‍ അഭിനയിക്കാനെത്തിയത്‌ അവിചാരിതം.

അഗസ്‌ത്വീശ്രം സ്വദേശിയായ ജോസഫ്‌ ചെല്ലയ്യ ഡാനിയേല്‍ കളരിപ്പയറ്റിനെ സംബന്ധിച്ച്‌ ഒരു ചലച്ചിത്രം നിര്‍മ്മിക്കാന്‍ ആരംഭിച്ചതാണ്‌ ആദ്യ മലയാള സിനിമയായ വിഗതകുമാരനില്‍ ചെന്നെത്തിയത്‌. അതിനുവേണ്ടി ഡാനിയേല്‍ അഗസ്‌ത്വീശ്വര ത്തെ തന്റെ 100ഓളം ഏക്കര്‍ സ്ഥലം വിറ്റ്‌ പണവുമായി തിരുവനന്തപുരത്ത്‌ എത്തി. പട്ടം പി എസ്‌ സി ഓഫീസിന്‌ (തുളസിക്കുന്ന്‌) എതിര്‍വശത്ത്‌ രണ്ടര ഏക്കര്‍ സ്ഥലം വാങ്ങി. ശാരദാവിലാസം എന്നോരു കെട്ടിടം അവിടെയുണ്ടായിരുന്നു. അവിടെ ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സ്‌ എന്ന സ്റ്റുഡിയോ സ്ഥാപിച്ച്‌ ശാരദാവിലാസം ഓഫീസായി ഉപയോഗിച്ചു. 1926ല്‍ ആയിരുന്നു മലയാളത്തിലെ ഈ ആദ്യഫിലിം നിര്‍മ്മാണ സ്റ്റുഡിയോയുടെ സ്ഥാപനം നടന്നത്‌. തുടര്‍ന്ന്‌ പടമെടുക്കാന്‍ ദി ലോസ്‌റ്റ്‌ ചൈല്‍ഡ്‌ എന്നൊരു കഥ തയ്യാറാക്കി സ്‌റ്റുഡിയോ ഉപരണങ്ങളും ക്യാമറയുമെല്ലാം വാങ്ങിച്ചു. നടന്മാരെയും സഹനടികളെയും സംഘടിപ്പിച്ചു വെങ്കിലും തന്റെ കഥയിലെ നായിക സരോജിനിയുടെ ഭാഗമഭിനയിക്കാന്‍ ഒരു നായികയെ കിട്ടിയില്ല. ആ കാലത്ത്‌ സ്‌ത്രീകളാരും നാടകത്തിലോ സിനിമയിലോ അഭിനയിക്കുക യില്ലായിരുന്നു. ആറുമാസത്തോളം ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ്‌ ദിനപത്രങ്ങളായ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌, ഹിന്ദു എന്നിവയില്‍ പരസ്യം കൊടുത്തു.

പത്രപ്പരസ്യം കണ്ട്‌ ബോംബെയിലെ മിസ്‌ ലാന എന്ന ഒരു നടി അഭിനയിക്കാന്‍ തയ്യാറാണെന്ന്‌ കാണിച്ച്‌ ഒരു കത്ത്‌ ഡാനിയേലിന്‌ അയച്ചു. കത്തു കിട്ടേണ്ട താമസം ഡാനിയേല്‍ ബോംബെക്ക്‌ തീവണ്ടി കയറി. മിസ്‌ ലാനയെ തിരുവനന്തപുര ത്തേക്ക്‌ ട്രെയിനില്‍ കയറ്റിക്കൊണ്ടുവന്നു. അന്ന്‌ പേട്ടവരെ മാത്രമേ ട്രെയിന്‍ സൗകര്യം ഉണ്ടായിരുന്നുള്ളൂ. പേട്ട റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ അവരുടെ ഡിമാന്‍ഡുകളോട്‌ പൊരുത്തപ്പെടാനാവാതെ അതേ ട്രെിനില്‍ തന്നെ അവരെ തിരിച്ച്‌ ബോംബെക്ക്‌ അയച്ചു. അഡ്വാന്‍സായി കൊടുത്ത 5000 രൂപയും ഡാനിയേലിന്‌ നഷ്ടമായി.

ഈ സന്ദര്‍ഭത്തില്‍ വില്ലന്റെ വേഷം ചെയ്യാന്‍ എത്തിയ തൈക്കാടു സ്വദേശിയായ ജോണ്‍സണ്‍ എന്ന ലാലിയെ പെണ്‍വേഷംകെട്ടി അഭിനയിപ്പിക്കാന്‍ ഒരു ശ്രമം നടന്നു. ഇതിനിടയിലാണ്‌ ജോണ്‍സണ്‍ തന്റെ വീടിനുസമീപം രാജമ്മ എന്ന ഒരു പുലയ യുവതിയുണ്ടെന്നും മുമ്പ്‌ അവര്‍ കാക്കാരിശ്ശി നാടകത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും ജെ സി ഡാനിയേലിനെ അറിയിച്ചത്‌. എന്നാല്‍ അവരെ കൂട്ടിവരാന്‍ ഡാനിയേല്‍ പറഞ്ഞു. അങ്ങിനെയാണ്‌ കൂലിപ്പണിക്കാരിയും അയിത്തജാതിക്കാരിയും സുന്ദരിയുമായ രാജമ്മയെ ജോണ്‍സണ്‍പട്ടത്തെ ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സില്‍ എത്തിച്ചത്‌. ശാരദാവിലാസത്തില്‍ വിശ്രമിക്കുകയായിരുന്ന ഡാനിയേല്‍ രാജമ്മയെ കണ്ടുബോധിച്ചു. തന്റെ കഥയിലെ നായികയായ സരോജിനിയുടെ റോളില്‍ രാജമ്മക്ക്‌ 100 ശതമാനം വിജയിക്കാന്‍ പറ്റും. അങ്ങിനെ അവിചാരിത മായിട്ടായിരുന്നു രാജമ്മക്ക്‌ സിനിമയില്‍ നായികയാകാന്‍ കഴിഞ്ഞത്‌. ഇതൊരു ചരിത്ര നിയോഗം കൂടിയായിരുന്നു.

ഇതിനിടെ കുന്നുകുഴി ചവളക്കാര ജംഗ്‌ഷനില്‍ ( ആര്‍ സി ജംഗ്‌ഷന്‍ - റോമന്‍ കത്തോലിക്ക ജംഗ്‌ഷന്‍ ) താമസക്കാരി കളായ കമലയേയും ലീലയേയും സഹനടികളായി ഡാനിയേലിന്‌ ലഭിച്ചിരുന്നു. കൂടാതെ ഡാനിയേലിന്റെ ഭാര്യാ സഹോദരന്‍ വിന്‍സണ്‍സിംഗ്‌, ജോണ്‍സണ്‍ എന്ന ലാലി നാലുവയസുകാരനായ സുന്ദരം ഡാനിയേല്‍ ( ഡാനിയേലിന്റെ മൂത്ത മകന്‍ ) കുന്നുകുഴി സ്വദേശിയായ ചെല്ലപ്പന്‍ തുടങ്ങിയ ഒട്ടേറെ കളരിയഭ്യാസികള്‍ എല്ലാവരും തന്നെ വിഗതകുമാര നില്‍ അഭിനയിച്ചിരുന്നുവെന്ന്‌ 1971ല്‍ ജെ സി ഡാനിയേല്‍ അഗസ്‌തീശ്വരത്തെ വസതിയില്‍ വെച്ച്‌ എന്നോട്‌ പറഞ്ഞിരുന്നു. രാവിലെ തൈക്കാട്ടെ പുറംപോക്കു ഭൂമിയിലെ വീട്ടില്‍നിന്നും രാജമ്മ സാധാരണ കൂലിപ്പണിക്കു പോകുന്നതുപോലെയുള്ള വേഷത്തില്‍ ഉച്ചക്കത്തേക്കുള്ള ഭക്ഷണം ഒരു തൂക്കുപാത്രത്തില്‍ എടുത്തുകൊണ്ടാണ്‌ കാല്‍നടയായി പട്ടത്തെ ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സ്‌ സ്റ്റുഡിയോയില്‍ എത്തിയിരുന്നത്‌. അഭിനയാനന്തരം വൈകുന്നേരം കാല്‍നടയായിത്തന്നെ തൈക്കാട്ടെ വീട്ടിലെത്തുമായിരുന്നു. ഇങ്ങനെ ദിവസം 5 രൂപ വെച്ച്‌ 10 ദിവസം 50 രൂപയായിരുന്നു ശമ്പളമായി ഡാനിയേല്‍ നല്‍കിയിരുന്നത്‌. അങ്ങിനെ 50 രൂപയും സ്‌പെഷ്യല്‍ സമ്മാനമായി ഒരു മുണ്ടും നേര്യതും ഡാനിയേല്‍ നല്‍കിയിരുന്നു. രാജമ്മയെന്ന പേര്‌ സിനിമക്കുവേണ്ടി റോസി എന്ന്‌ ഡാനിയേല്‍ തന്നെ മാറ്റുകയായിരുന്നു. അതേസമയം ബോംബെയില്‍ നിന്നും വിഗതകുമാരനില്‍ അഭിനയിക്കാന്‍ എത്തിയ മിസ്‌ ലാനക്ക്‌ 5000 രൂപയാണ്‌ അഡ്വാന്‍സായി നല്‍കിയത്‌. റോസിയുടെ അഭിനയത്തിന്‌ 500 വരൂപയെങ്കിലും ഡാനിയേല്‍ കൊടുക്കേണ്ടതായിരുന്നു. മലയാള സിനിമയിലെ ആദ്യനായികക്കു ലഭിച്ച പ്രതിഫലം വെറും 50 രൂപ മാത്രമായിരുന്നു. ഇന്ന്‌ ലക്ഷക്കണക്കിന്‌ രൂപ വാങ്ങിയാണ്‌ നടികള്‍ മലയാളത്തില്‍ അഭിനയിക്കുന്നത്‌. നടികളുടെ തള്ളിക്കയറ്റവും രൂക്ഷമായിട്ടുണ്ട്‌.

വിഗതകുമാരന്റെ പ്രദര്‍ശനം, റോസി ദുരന്തത്തിലേക്ക്‌ വലിച്ചെറിയപ്പെടുന്നു.

1928 ല്‍ വിഗതകുമാരന്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതോടെ അതൊന്ന്‌ പ്രദര്‍ശിപ്പിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ഡാനിയേല്‍. അക്കാലത്ത്‌ തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രമേ സ്ഥിരം തിയേറ്റര്‍ സംവിധാനം ഉണ്ടായിരുന്നുള്ളൂ. തിരുവനന്തപുരത്ത്‌ അന്നുണ്ടായിരുന്നത്‌ ഏതാനും താല്‍ക്കാലിക ടെന്റ്‌ തിയേറ്ററുകളായിരുന്നു. ഇവിടെ ചില തമിഴ്‌ നാടകങ്ങലും സമ്മേളനങ്ങളും മാത്രമാണ്‌ നടന്നിരുന്നത്‌. വി ജെ ടി ഹാളിനു സമീപത്തെ പോംബിഡോ, കേരള ഹിന്ദി മിഷനു സമീപത്തെ കുഞ്ഞാപ്പു, സെക്രട്ടേറിയറ്റിനു മുന്നിലെ മരക്കാര്‍ മോട്ടോഴ്‌സ്‌ ഭാഗത്തെ രാജേശ്വരി എന്നിവയാണ്‌ ചിലത്‌. പിന്നീട്‌ രാജേശ്വരി പൊളിച്ചാണ്‌ ക്യാപ്പിറ്റോള്‍ തിയേറ്റര്‍ തകരം കൊണ്ട്‌ നിര്‍മ്മിച്ചത്‌. അപ്പോഴും സിനിമാ കാണിക്കാനുള്ള സ്‌ക്രീനോ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഇവിടെ തന്നെയാണ്‌ ഡാനിയേല്‍ മലയാളത്തിലെ ആദ്യസിനിമ വിഗതകുമാരന്‍ പ്രദര്‍ശിപ്പിക്കാനായി തെരഞ്ഞെടുത്തത്‌. തുണികൊണ്ടുള്ള സ്‌ക്രീന്‍ ഘടിപ്പിക്കുകയും വിളിച്ചുപറച്ചിലു കാരനേയും അയാള്‍ക്ക്‌ നില്‍ക്കാന്‍ ഒരു സറ്റൂളും സംഘടിപ്പിച്ചു. കാണികള്‍ക്ക്‌ തറയിലാണ്‌ സീറ്റ.്‌ അന്ന്‌ ബഞ്ചും കസേരയും ഒന്നും ഉണ്ടായിരുന്നില്ല.

1928 നവംബര്‍ 7 ന്‌ ആദ്യ പ്രദര്‍ശനം ക്യാപ്പിറ്റോള്‍ തിയേറ്ററില്‍ വൈകുന്നേരം, അന്നത്തെ പ്രസിദ്ധ ക്രിമിനല്‍ അഭിഭാഷകനായ മള്ളൂര്‍ എസ്‌ ഗോവിന്ദപ്പിള്ള ഉള്‍പ്പെടെയുള്ളവര്‍ നിറഞ്ഞ സദസിനു മുന്നില്‍ ഉദാഘാടനം ചെയ്യപ്പെട്ടു. വിഗതകുമാരന്‍ സ്‌ക്രീനില്‍ ഓടിത്തുടങ്ങി. നായിക സരോജിനിയുടെ റോളില്‍ റോസി പ്രത്യക്ഷപ്പെട്ടതോടെ അയിത്തജാതിക്കാരി വന്നേ എന്നു പറഞ്ഞ്‌ കാണികള്‍ കൂക്കുവിളി തുടങ്ങിയെന്നാണ്‌ പില്‍ക്കാലത്ത്‌ മള്ളൂര്‍ ഗോവിന്ദപ്പിള്ള അതേക്കുറിച്ച്‌ പറഞ്ഞത്‌. ഒടുവില്‍ കാണികള്‍ തിയേറ്ററില്‍ ബഹളം വെക്കുകയും കല്ലേറുണ്ടാക്കുകയും ചെയ്‌തു. കല്ലേറില്‍ പടം പ്രദര്‍ശിപ്പിച്ചിരുന്ന തിരശീല കീറിപ്പറിഞ്ഞു. ജെ സി ഡാനിയേലിനെ മര്‍ദ്ദിക്കാന്‍ ചിലര്‍ ശ്രമിച്ചു. ഡാനിയേല്‍ ജീവനുംകൊണ്ട്‌ ഓടി രക്ഷപ്പെട്ടു. അതോടെ നഗരത്തിലെ മാടമ്പിക്കൂട്ടം സംഘടിച്ച്‌ രാത്രിയില്‍ റോസിയുടെ തൈക്കാട്ടെ കുടിലിന്‌ (നാടകപ്പുര ) കല്ലെറിഞ്ഞു. കൂക്കുവിളിച്ചു. രണ്ടു പൊലീസുകാരെ റോസിയുടെ വീട്ടിനു കാവലിന്‌ രാജകൊട്ടാരത്തില്‍ നിന്നും നിയോഗിച്ചു.

റോസി വിഗതകുമാരന്‍ പടം കാണാന്‍ എത്തിയിരുന്നതായി ചിലര്‍ അടുത്തകാലത്ത്‌ എഴുതിപ്പിടിപ്പിച്ചത്‌ തെറ്റാണ്‌. അയിത്തജാതിക്കാരിയായ റോസിയെ പങ്കെടുപ്പിച്ചാല്‍ അനിഷ്ടങ്ങളുണ്ടാകുമെന്ന്‌ അറിയാമായിരുന്നതു കൊണ്ടാണ്‌ ചിത്രം കാണാന്‍ റോസിയെ ക്ഷണിക്കാതിരുന്നത്‌. കമല്‍ നിര്‍മ്മിക്കുന്ന സെല്ലുലോയ്‌ഡില്‍ റോസി ചിത്രം കാണാന്‍ വരുന്നതായി കാണിച്ചിരിക്കുന്നത്‌ വിവരക്കേടല്ലാതെ മറ്റൊന്നുമല്ല. ഇത്തരം കാര്യങ്ങളെ കുറിച്ച്‌ കമലുമായി ദീര്‍ഘനേരം ചര്‍ച്ചചെയ്‌തിരുന്നതാണെങ്കിലും ചിത്രത്തോട്‌ ആദ്യം മുതല്‍ക്കുതന്നെ മുഖം തരിച്ച ഒരു നിലപാടാണ്‌ സംവിധായക - നിര്‍മ്മാതാവായ കമല്‍ സ്വീകരിച്ചിരിക്കുന്നത്‌. ഇത്‌ അംഗീകരിക്കാനാവില്ല.

വിഗതകുമാരന്‍ റിലീസ്‌ ചെയ്‌ത മൂന്നാം നാള്‍ ഡിസംബര്‍ 9 ന്‌ രാത്രിയില്‍ മാടമ്പിമാര്‍ സംഘടിച്ചുവന്ന്‌ റോസിയുടെ തൈക്കാട്ടുള്ള വീടിന്‌ തീവെക്കുകയും റോസിയെ വകവരുത്താന്‍ ശ്രമിക്കുകയും ചെയ്‌തു. അതിനിടയില്‍ നിന്ന്‌ എങ്ങിനെയോ ഓടി രക്ഷപ്പെട്ട റോസി കരമനപ്പാലത്തിനു സമീപമെത്തി. ഒരു ലോറിവരുന്നതുകണ്ട്‌ രണ്ടുകയ്യും ഉയര്‍ത്തി റോഡിനു നടുവില്‍ കയറി നിന്നുകൊണ്ട്‌ രക്ഷിക്കണേ, രക്ഷിക്കണേ എന്ന്‌ അത്യുച്ചത്തില്‍ വിളിച്ചു കൂകി. പയനിയര്‍ കമ്പനിവക ലോറി നിര്‍ത്തുകയും ഡ്രൈവര്‍ കേശവപിള്ള കാര്യം ഗ്രഹിക്കുകയും റോസിയെ ലോറിയില്‍ കയറ്റി തിരിച്ച്‌ നാഗര്‍കോവിലിലേക്കുതന്നെ വിട്ടു. നാഗര്‍കോവില്‍ പൊലീസ്‌ സ്റ്റേഷനില്‍ ഹാജരാക്കിയ റോസിയെ കേശവപിള്ള പിന്നീട്‌ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. ഭാര്യയും മക്കളുമുള്ള കേശവപിള്ള തന്നെ പിന്നീട്‌ റോസിയെ ഭാര്യയായി സ്വീകരിച്ചു. അതോടെ കേശവപിള്ളയും വീട്ടില്‍ നിന്നും പുറത്തായി. ഒടുവില്‍ നാഗര്‍കോവിലിനു സമീപം ഓട്ടുപുരത്തെരുവില്‍ ഒരു വീടെടുത്തു. റോസിയും കേശവപിള്ളയും അവിടെ താമസമാക്കി. റോസിയുടെ പഴയ പേരിനോപ്പം അമ്മാള്‍ കൂടി ചേര്‍ത്ത്‌ രാജമ്മാള്‍ എന്നാക്കി മാറ്റി. അതോടെ ചേലചുറ്റി തനി തമിഴത്തിയായി കുടുംബജീവിതം തുടര്‍ന്നു. എന്നാല്‍ മലയാള സിനിമയുടെ ചരിത്രമെഴുത്തുകാര്‍ റോസി തമിഴ്‌നാട്ടുകാരനായ ഒരു ലോറി ഡ്രൈവറോടൊപ്പം ഒളിച്ചോടിയെന്നാണ്‌ പറഞ്ഞവസാനിപ്പിച്ചത്‌. ഇതും ചരിത്രത്തോടും റോസി എന്ന ആദ്യ സിനിമാ നടിയോടും കാട്ടിയ അവഹേളനമാണ്‌. 

ഓട്ടുപുരക്കു സമീപത്തെ ഒരു ബനിയന്‍ കമ്പനിയില്‍ രാജമ്മാള്‍ക്ക്‌ ജോലി ലഭിച്ചു. അങ്ങിനെ അവര്‍ കേശവപിള്ളയോടൊപ്പം കുടുബിനിയായി ജീവിച്ചു. ആ ദമ്പതികള്‍ക്ക്‌ 5 മക്കള്‍ ജനിച്ചു. മൂന്നുപേര്‍ മരിച്ചുപോയി. ശേഷിക്കുന്നത്‌ നാഗപ്പന്‍ നായരും പത്മയുമാണ്‌. നാഗപ്പന്‍ നായര്‍ മിലിട്ടറി സര്‍വീസ്‌ കഴിഞ്ഞ്‌ തിരിച്ചത്തി, എസ്‌ ബി ടി യില്‍ ജോലിയില്‍ പ്രവേശിച്ചു. ഇപ്പോള്‍ പെന്‍ഷന്‍ പറ്റി നാഗര്‍കോവിലില്‍ കുടുംബജീവിതം നയിക്കുന്നു. മകള്‍ പത്മ വിവാഹിതയായി മധുരയിലാണ്‌. അങ്ങിനെ മലയാള സിനിമയില്‍ ആദ്യനായികയായി അഭിനയിച്ച്‌ ദുരന്തനായിക യായിത്തീര്‍ന്ന രാജമ്മാള്‍ എന്ന റോസി 1987 ലും ഭര്‍ത്താവ്‌ കേശവപിള്ള 1997ലും ഓട്ടുപുരത്തെരുവിലെ വീട്ടില്‍ വെച്ച്‌ നിര്യാതരായി. ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളില്‍ അവസാനിക്കേണ്ട അവരുടെ ചരിത്രം തേടിപ്പിടിച്ച്‌ ചരിത്രത്താളുകളിലെത്തിച്ചതിന്റെ ഫലമാണ്‌ അടുത്ത വര്‍ഷം മുതല്‍ മലയാളത്തിലെ ഏറ്റവും നല്ല നടിക്കുള്ള അവാര്‍ഡ്‌ പി കെ റോസിയുടെ പേരില്‍ നല്‍കാമെന്നുള്ള ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപനം.

('ഉണരുക' വാരികയുടെ 2012 ഒക്ടോബര്‍ ലക്കത്തിലാണ് കുന്നുകുഴി എസ് മണിയുടെ ഈ ലേഖനം ഉള്ളത്)

2013, ഡിസംബർ 21, ശനിയാഴ്‌ച

തങ്ങള്‍വംശം കേരളത്തില്‍ - ടി എ ഹസന്‍കുട്ടി കാഞ്ഞിരമറ്റം.പുത്തന്‍ തലമുറക്ക്‌ തീരെ പരിചയ മില്ലാത്തതും എന്നാല്‍ പരിചയപ്പെടേണ്ട തുമായ അറേബ്യ, യമന്‍, ഹളര്‍മൗത്ത്‌, ഈജിപ്‌ത്‌ എന്നീ രാജ്യങ്ങളില്‍ നിന്നും കേരളത്തില്‍ വന്ന്‌ താമസിച്ച ചില തങ്ങള്‍മാരുടേയും അവരുടെ ദുരിതങ്ങല്‍ പേറിയ കാലത്തേയും കുറിച്ചാണ്‌ അല്‍പ്പമെങ്കിലും ഈ കൊച്ചു പുസ്‌തകത്തില്‍ പ്രതിപാദിക്കുന്നത്‌. ബ്രിട്ടീഷ്‌ ഭരണത്തിനെതിരേ ഒരു കൊടുങ്കാറ്റുകണക്കെ ആഞ്ഞടിച്ച ഇവരുടെ സാഹസികമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ മനസ്സിലാക്കാന്‍ കാലത്തിന്റെ ഒരാവശ്യമായി തോന്നിയതു കൊണ്ടാണ്‌ ഇങ്ങനെ ഒരു കൊച്ചു പുസ്‌തകം എഴുതാന്‍ ഞാന്‍ തയ്യാറായത്‌.

അറിവിന്റെ നിറകുടങ്ങളായിരുന്നു തങ്ങള്‍മാര്‍. അവര്‍ കേരളത്തില്‍വന്ന്‌ ഇവിടുത്തെ പ്രകൃതിരമണീയമായ കാഴ്‌ചകള്‍ കണ്ട്‌ ഹൈറുല്‍ ആലം എന്നാണ്‌ കൊച്ചു കേരളത്തെ വിശേഷിപ്പിച്ചത്‌. ആ വാക്ക്‌ ലോപിച്ച്‌ കേരളം എന്നായി. ഹൈറുല്‍ ആലം എന്നാല്‍ നന്മനിറഞ്ഞ നാട്‌ എന്നാണര്‍ത്ഥം.

അറേബ്യ, ഈജിപ്‌ത്‌, യമന്‍, ഇറാന്‍, ഇറാഖ്‌, അഫ്‌ഘാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും അനേകം മതപണ്ഡിതന്മാരും സൂഫിവര്യന്മാരും കേരളത്തില്‍ വന്ന്‌ ഇസ്ലാമിക പ്രചാരണത്തില്‍ മുഴുകിയവരാണ്‌. അവരില്‍ നിരവധിപേര്‍ കേരളത്തില്‍ സ്ഥിരതാമസമാക്കുകയും ഈ മണ്ണില്‍ത്തന്നെ ഖബറടക്കം ചെയ്‌തിട്ടുള്ളവരുമാണ്‌. തേങ്ങാ പട്ടണം മുതല്‍ മംഗലാപുരം വരെയുള്ള തീരപ്രദേശ തുറമുഖ പട്ടണങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക്‌ ഇവരുടെ ഖബറിടങ്ങള്‍ കാണാം.

ആലുവായില്‍ നിന്നും എ ടി എം ഷാഫിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിക്കുന്ന ഹിമ്മത്ത്‌ എന്ന മാസികയില്‍ പരമ്പരയായി ഞാന്‍ എഴുതിയ തങ്ങള്‍മാരുടെ ജീവചരിത്ര സമാഹാരമാണ്‌ ഈ കൊച്ചുപുസ്‌തകം. ഇത്‌ പുതുതലമുറക്ക്‌ ഉപകരിക്കുമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി. ഈ പുസ്‌തകത്തിന്റെ കയ്യെഴുത്തുപ്രതി സശ്രദ്ധം വായിച്ച്‌ പ്രോത്സാഹജനകമായ അഭിപ്രായം പറഞ്ഞ കാഞ്ഞിരമറ്റ പള്ളി ഇമാം ജഃ അസൈനാര്‍ മൗലവി, അല്‍കാസിമിയോടും പണ്ഡിതോചിതമായ അവതാരിക എഴുതിത്തന്ന്‌ എന്നെ അനുഗ്രഹിച്ച കാഞ്ഞിരമറ്റം അല്‍ഫരീദിയ അറബിക്‌ കോളേജ്‌ പ്രിന്‍സിപ്പാള്‍ ജഃ സെയ്‌ദുമുഹമ്മദ്‌ നദ്വി അല്‍ഹസനിയോടും എനിക്കുള്ള കടപ്പാടും കൃതജ്ഞതയും ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ.

(ഡൌണ്‍ലോഡ്)

2013, ഡിസംബർ 19, വ്യാഴാഴ്‌ച

ഒരു ഹരിജന്‍ സാഹിത്യകാരന്റെ നിവേദനം - പി എ ഉത്തമന്‍
ഈ മഹാരാജ്യത്തിലെ നാടുവാഴിത്തിരു മേനി സമക്ഷം, ഒരു ഹരിജന്‍ സാഹിത്യ കാരന്‍ സമര്‍പ്പിക്കുന്ന സങ്കടപത്രിക.

ഈയുള്ളവന്‍ ഒരു ഹരിജന്‍ യുവാവാ ണെന്ന്‌ ആദ്യമേ തിരുസമക്ഷം ബോധിപ്പി ച്ചുകൊള്ളട്ടെ. ഈയുള്ളവന്‍ ഇപ്പോള്‍, തികച്ചും ധര്‍മ്മസങ്കട ത്തോടുകൂടി അടിമയായിരിക്കുന്നു. പിന്നെ, അനേകം സംശയങ്ങളുടെ കൂട്ടിലുമാണ്‌. ഇതിനൊ ക്കെയും മറുപടി നല്‍കിയും അബദ്ധ വചനങ്ങള്‍ മാപ്പാക്കിയിും തൃക്കരങ്ങളാല്‍ കണ്ണീരൊപ്പിയും ഈയുള്ളവനെ സമാശ്വസിപ്പിക്കുമെന്നും ഈ പത്രിക കൈക്കൊള്ളുമെന്നും ഉള്ള സാമാന്യബോധത്തില്‍ ഇത്‌ സമര്‍പ്പിക്കട്ടെ. ഈയുള്ളവന്‍ ഗര്‍വിഷ്‌ഠനല്ലെന്നും, ഈയുള്ളവന്റെ പിതാമഹന്മാര്‍ സാഹിത്യനിപുണ ന്മാരായിരുന്നില്ലെന്നും ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുകയും ചെയ്യട്ടെ. 

ഈയുള്ളവന്‌ അനേകം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ഞാനെന്നും നീയെന്നും ഭേദമില്ലാത്തവര്‍. ഞങ്ങള്‍ ഒത്തൊരുമിച്ചു കഴിഞ്ഞിരുന്ന ഈ കാലയളവിലാണ്‌ തിരുമുഖത്തുനിന്നും ഒരു പ്രസ്‌താവനയുണ്ടായത്‌, പത്രദ്വാരാ അറിവാനിടയായത്‌. ഒരു വിദഗ്‌ധസംഘത്തിനു കീഴില്‍ ഒരു ഹരിജനസാഹിത്യ ക്യാമ്പ്‌ നടന്നുവെന്നതായിരുന്നു അക്കാര്യം. പക്ഷെ, ഹരിജന്‍ സാഹിത്യകാരന്മാര്‍ക്കു അഭിമാനിക്കാ വുന്നതും അവരുടെ ജീവിത സാംസ്‌കാരിക മണ്ഡലത്തില്‍ വ്യതിയാനം വരുത്തുന്നതുമായ ഇത്തരമൊരു പഠനക്യാമ്പ്‌, അത്‌ നടന്നതിനു ശേഷം മാത്രം അറിയുക വേദനാകരമാണ്‌. എന്നാല്‍ നേരത്തേ പ്രഖ്യാപിക്കാനുള്ള അങ്ങയുടെ സമയക്കുറവും ഒരു പക്ഷേ തുലോംവിരളമായ ഹരിജന്‍ സാഹിത്യകാരന്മാരെ കണ്ടുപിടിക്കുക എന്ന ആയാസകരമായ പണിയുമോര്‍ത്തിട്ടായിരിക്കാം ഒടുവില്‍ മാത്രം അങ്ങനെ പ്രസ്‌താവിച്ചതെന്നും ഈയുള്ളവന്‍ മനസ്സിലാക്കുന്നു.

എങ്കിലും, ഒരു ഹരിജന്‍ സാഹിത്യകാരന്‍ എന്ന നിലയില്‍ ഈയുള്ളവന്‍ അഭിമാനിക്കുന്നു. എന്നാല്‍ ഈയുള്ളവന്റെ ദഃഖനിദാനം നേരത്തേ പറഞ്ഞതുപോലെ, ഈയുള്ളവന്റെ അച്ഛനപ്പൂപ്പന്മാര്‍ക്ക്‌ സാഹിത്യവുമായി പുലബന്ധം ഉണ്ടായിരുന്നില്ല എന്നതാണ്‌. ആകയാല്‍, ഈയുള്ളവന്‌ ഹരിജനസാഹിത്യം എപ്രകാരമെഴുതണമെന്ന്‌ നിശ്ചയമില്ല. ഈയുള്ളവന്‍ എഴുതുന്നത്‌ സാഹിത്യമാണെന്നും നിശ്ചയമില്ല. ഈയുള്ളവന്‍ എഴുതിത്തുടങ്ങിയതാകട്ടെ, സുഹൃത്തുക്കളുമായി ചേര്‍ന്നതിനു ശേഷവും. വായനാ തല്‍പ്പരരായ ഒരു സംഘം യുവാക്കളാണ്‌ ഈയുള്ളവന്റെ സുഹൃത്തുക്കള്‍. അവരുടെ നിര്‍ബന്ധപ്രകാരമാണ്‌ ആദ്യമായി എഴുതുന്നത്‌. അത്‌ സുഹൃത്തുക്കള്‍ക്ക്‌ വളരെയധികം രസിച്ചു.

തുടര്‍ന്നും എഴുതാന്‍ അവര്‍ പ്രേരിപ്പിച്ചു. പ്രേരണയില്‍ നിന്നും ഉദ്‌ഭൂതമായും വായനാ ശീലത്താല്‍ ജീവന്‍ വെച്ചും ഈയുള്ളവന്റെ എഴുത്ത്‌ അഭംഗുരമാക്കി, അങ്ങനെ എഴുതിക്കൊണ്ടിരിക്കുന്ന കാലത്താണല്ലോ, അവിടുത്തെ പ്രസ്‌താവന മഹാരാജ്യത്തിലെ വൃത്താന്തപത്രങ്ങളില്‍ സ്ഥാനം പിടിച്ചത്‌.

ഇപ്പോള്‍ ഈയുള്ളവന്റെ എഴുത്ത്‌ വഴിമുട്ടിയിരിക്കുന്നു.

അന്നത്തെ ഹരിജന സാഹിത്യക്യാമ്പില്‍ എത്ര ഹരിജന്‍ സാഹിത്യകാരന്മാര്‍ പങ്കെടുത്തുവെന്ന്‌ പത്രത്തില്‍ പറഞ്ഞിരു ന്നില്ല. പഠനനേതൃകാരന്മാര്‍ ഹരിജനസാഹി ത്യധിഷണാശാ ലികളായിരുന്നോ എന്നും വ്യക്തമല്ല. ആകയാല്‍ ഈ എളിയവന്‍ പരിഭ്രാന്തിയുടെ ചുറ്റുവട്ടത്തിലാണ്‌.

എഴുതിയെഴുതി അറിയപ്പെടുന്ന ഒരു കഥാകാരനായി ത്തീരുമെന്ന്‌ സ്‌നേഹിതന്മാര്‍ പറയുമ്പോള്‍ ഈയുള്ളവന്‍ ഊറ്റം കൊണ്ടിരുന്നു. പക്ഷെ, ഇപ്പോള്‍ ഗതിമുട്ടിയിരിക്കുന്നു. ഇനി ഏതുരീതിയില്‍ എഴുതണമെന്ന്‌ തിട്ടമില്ലാതെ കുഴങ്ങുന്നു.

പിന്നെയും പഠനക്യാമ്പ്‌ മുന്നിലെത്തുന്നു. അവിടെയെത്തിയ ഹരിജനസാഹിത്യകാരന്മാര്‍ ഏതുനിറക്കാരായിരുന്നു. അവര്‍, പാഠ്യ സാങ്കേതിക വാക്യങ്ങള്‍ ഏതുനിറത്തിലുള്ള പേനയാല്‍, മഷിയില്‍, ഏതുതരം കടലാസിലാണ്‌ എഴുതിയിരുന്നത്‌. അവര്‍ക്കൊക്കെയും ഹരിജന്‍ പേനയും പരിജന്‍ മഷിയും ഹരിജന്‍ കടലാസും നല്‍കിക്കാണുമെന്ന്‌ ഈയുള്ളവന്‍ വിശ്വസിക്കുന്നു.

ഇനി മറ്റൊരു സംഗതികൂടി, ഈ പ്രശ്‌നത്തിന്റെ സാംഗത്യം വെളിപ്പെടുത്താന്‍ ആവശ്യമാണെന്നു തോന്നുന്നു. ഈയടുത്ത കാലത്താണല്ലോ അവിടുന്ന്‌, ഈയുള്ളവന്റെ വാസഗേഹവും ഉള്‍പ്പെടുന്ന സ്ഥലം ഹരിജന്‍ കോളനിയായി പ്രഖ്യാപിച്ചത്‌. ഇതുപോലെ ഈ മഹാരാജ്യത്തിലെ അനേകമിടങ്ങളില്‍ അനേകമനേകം ഹരിജന്‍ കോളനികള്‍ സ്ഥാപിക്കപ്പെട്ടുവെന്നും ദിനപത്രങ്ങളില്‍ വലിയ അക്ഷരങ്ങളില്‍ തിളങ്ങളിയല്ലോ ! ഇതും ഈയുള്ളവനെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്‌.

എന്നാല്‍ പ്രശ്‌നങ്ങള്‍ ആകെ മാറിത്തിരിഞ്ഞതും ഈയടുത്തകാലത്താണ്‌. അതിന്റെ തീഷ്‌ണതയറിയാന്‍ അക്കാര്യവും ഈയുള്ളന്‍ അങ്ങയുടെ മുമ്പില്‍ അവതരിപ്പിക്കട്ടെ.

ഈയുള്ളവന്റെ സുഹൃത്തുക്കളില്‍, ഈയടുത്തകാലത്തായി ഒരുതരം വിദ്വേഷഭാവം കടന്നുകൂടിയിരിക്കുന്നു. അവര്‍ ഒരു നികൃഷ്ടനെ പോലെ ഈയുള്ളവനോട്‌ പെരുമാറുന്നു. അവര്‍ ഇടക്കിടെ കുശുശുക്കുന്നു: ഇവന്‍ ഹരിജനാണ്‌. ഇവനൊക്കെ വേണ്ടി എന്തെല്ലാം നടത്തിക്കുന്നു. നമ്മളൊക്കെ ഇങ്ങനെ, തെണ്ടിത്തിരിഞ്ഞു നടന്നിട്ട്‌ ഒരുത്തനും ഒന്നും ചെയ്യുന്നില്ലല്ലോ !

സത്യമായിട്ടും ഇതെന്റെ സുഹൃത്തുക്കളുടെ വചനമാണ്‌. ഈയുള്ളവന്‍ പുറത്താക്കപ്പെട്ടിരിക്കുന്നു. ഇനി, അവരോടൊപ്പം കഴിയാന്‍ സാധിക്കില്ല. എല്ലായിടങ്ങളില്‍ നിന്നും ഈയുള്ളനും കുടുംബവും ആട്ടിയകറ്റപ്പെട്ടുകൊണ്ടേയിരിക്കുന്നു.

തിരുമുഖത്തുനിന്നും ദയവുണ്ടായി ഈയുള്ളവന്റെ അഭിപ്രായങ്ങള്‍ പരിഗണനയില്‍ എടുക്കാന്‍ അപേക്ഷ. തിരുവുള്ളക്കേടുണ്ടാകരുത്‌. ഹരിജനസാഹിത്യ ക്യാമ്പ്‌ ഇനിയും സംഘടിപ്പിക്കാതിരിക്കുക. ഈ മഹാരാജ്യത്തിലെ സാഹിത്യകാരന്മാര്‍ക്കായുള്ള ക്യാമ്പ്‌ മതി. ഹരിജന്‍ കോളനി വേണ്ട. മനുഷ്യക്കോളനി മതി.

തിരുവുള്ളത്തില്‍ നിന്നും വേറൊരറിയിപ്പുണ്ടാകുന്നതു വരെ, ഈയുള്ളവന്‍ ഒരു ഹരിജന്‍ സാഹിത്യകാരനായി മാത്രമേ അറിയുള്ളൂ എന്ന ഖേദത്തോടെ, ഈയുള്ളവനില്‍ അപ്രീതി യുണ്ടാകരുതെന്നും രാജകോപമുണ്ടാകരുതെന്നുമുള്ള വിനീതാപേക്ഷയോടെ.

(ഡൌണ്‍ലോഡ്)

2013, നവംബർ 15, വെള്ളിയാഴ്‌ച

ജാതി ഉന്മൂലന പ്രസ്ഥാനം :വര്‍ത്തമാന സാഹചര്യവും അടിയന്തിര കടമകളും(സെപ്റ്റംബര്‍ 25ന് ലക്നൌവില്‍ വെച്ച് നടന്ന ജാതി ഉന്മൂലന പ്രസ്ഥാനത്തിന്‍റെ രണ്ടാം അഖിലേന്ത്യാ സമ്മേളനത്തില്‍ അംഗീകരിച്ച പ്രമേയം .'സഖാവ് 'മാസികയില്‍ നിന്നും....)ജാതി ജന്മംകൊണ്ടോ ? ജോസഫ്‌ വടക്കന്‍


'യുക്തിയുഗം ' മാസിക

2013, നവംബർ 14, വ്യാഴാഴ്‌ച

പുസ്തകം : മനുഷ്യാവകാശ വേദിയുടെ തിരിച്ചറിവ് - മുത്തങ്ങയും പൊതു സമൂഹവും.

പുസ്തകം : മനുഷ്യാവകാശ വേദിയുടെ തിരിച്ചറിവ് - മുത്തങ്ങയും പൊതു സമൂഹവും.

അമ്പാടി ശങ്കരന്‍കുട്ടി മേനോന്‍ സ്ഥാപിച്ച മനുഷ്യാവകാശ വേദിയുടെ 'തിരിച്ചറിവ് ' എന്ന പ്രസിദ്ധീകരണത്തിന്റെ 76ആം ലക്കമാണിത്. മുത്തങ്ങ സമരത്തിനു ശേഷം ആനുകാലികങ്ങളില്‍ വന്ന പ്രഗത്ഭരുടെ എഴുത്തുകളുടെ സമാഹാരമാണിത് .


2013, നവംബർ 12, ചൊവ്വാഴ്ച

പുസ്തകം : പെരിയാര്‍ ഇ വി രാമസ്വാമി - കെ വീരമണി , പരിഭാഷ: കെ ആര്‍ മായനിരവധി ചിത്രങ്ങള്‍ സഹിതംപുസ്തകം : കല്ലറ സുകുമാരന്‍ (ജീവചരിത്രം) - എലിക്കുളം ജയകുമാര്‍അമ്പേഡ്കര്‍ രണ്ടാമന്‍ കല്ലറ സുകുമാരന്‍റെ ജീവചരിത്രം .നിരവധി ചിത്രങ്ങളും രേഖകളും സഹിതം എലിക്കുളം ജയകുമാര്‍ തയാറാക്കിയത് .


2013, നവംബർ 11, തിങ്കളാഴ്‌ച

2013, നവംബർ 10, ഞായറാഴ്‌ച

ആര്‍.എസ്.എസ്: ന്റെ ദലിത് - പിന്നോക്ക വിരുദ്ധ രഹസ്യ സര്‍ക്കുലര്‍
ഹരിയാനയിലെ അസംബ്ലിയില്‍ നിരവധി വര്‍ഷങ്ങള്‍ അംഗമായിരിക്കുകയും വ്യത്യസ്ത വകുപ്പുകളുടെ മന്ത്രിയായിരിക്കുയും ചെയ്ത, ശ്രീ. ശ്യാം ചന്ദ് എഴുതിയ 'കാവി ഫാസിസം' (Saffron Fascism- Unity Publisher 855/2, Panchkula) എന്ന അന്വേണാത്മകവും ഉദ്വേഗജന്യവുമായ കൃതിയില്‍ ദലിത് പിന്നോക്ക ന്യൂനപക്ഷമത വിഭാഗ ജനതകളെ തകര്‍ക്കുന്നതിനുള്ള ഹൈന്ദവ പദ്ധതികള്‍ അനാവരണം ചെയ്യുന്നു. ഈ കൃതിയില്‍ RSS, അതിന്റെ മുഖ്യ പ്രബോധകര്‍ക്കു് അയച്ച ഒരു രഹസ്യ സര്‍ക്കുലറിനെക്കുറിച്ച് (സര്‍ക്കുലര്‍ No.411 ) വിവരിക്കുന്നുണ്ട്. ബുക്കിന്റെ 143 മുതല്‍ 144 വരെയുള്ള പേജുകളില്‍ ഈ സര്‍ക്കുലറിലെ സുപ്രധാനമായ ചില ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ദലിത് -പിന്നോക്ക ബഹുജനങ്ങളെ എന്നെന്നും സുസ്ഥിര അടിമകളായി നിലനിര്‍ത്താനും, അവരെ ഉപയോഗിച്ചു് മുസ്ലീങ്ങളെയും കൃസ്ത്യാനികളെയും ആക്രമിക്കാനും വകവരുത്താനുമുള്ള ബ്രാഹ്മണ-സവര്‍ണ ജാതിക്കാരുടെ ദുഷ്ടവും ഭയാനകവുമായ തന്ത്രങ്ങള്‍ ഈ പുസ്തകത്തിലൂടെ വെളിവാക്കപ്പെടുന്നു. (സര്‍ക്കുലറിന്റെ പ്രസക്തഭാഗങ്ങള്‍ വിവര്‍ത്തനം ചെയ്യുന്നു.) 

No.411, RSS ന്റെ ദലിത് പിന്നോക്ക വിരുദ്ധ രഹസ്യ സര്‍ക്കുലര്‍ അംബേദ്ക്കറൈറ്റുകള്‍ക്കും മുസ്ലീങ്ങള്‍ക്കും എതിരെ പോരാടാനുള്ള സന്നദ്ധ ഭടന്മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍, പട്ടികജാതിക്കാരെയും മറ്റ് പിന്നോക്കജാതിക്കാരെയും പാര്‍ട്ടിയിലേക്കു് വന്‍ തോതില്‍ ചേര്‍ക്കണം.

 ഫാര്‍മസിസ്റ്റുകളുടെയും ഫിസിഷ്യന്മാരുടെയും ഇടയില്‍ പ്രതികാരാത്മക ഹിന്ദുത്വം പ്രചരിപ്പിച്ച്, അവരില്‍ വൈരാഗ്യം ജനിപ്പിച്ച്, അവരുടെ സഹായത്തോടെ പട്ടികജാതി-പട്ടിക വര്‍ഗക്കാരുടെയും മുസ്ലീങ്ങളുടെയും ഇടയില്‍ കാലഹരണപ്പെട്ടതും വ്യാജവുമായ മരുന്നുകള്‍ വിതരണം ചെയ്യിക്കണം. ശൂദ്രര്‍, അതിശൂദ്രര്‍, മുസ്ലീങ്ങള്‍, കൃസ്ത്യാനികള്‍ തുടങ്ങിയവരുടെ നവജാതശിശുക്കള്‍ വിലാംഗരായി ജനിക്കത്തക്ക വിധത്തില്‍ അവരില്‍ കുത്തിവെയ്പുകളെടുപ്പിക്കണം. ഇത് സാധ്യമാക്കുന്നതിനു് രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കണം. 

ദലിതരിലെയും മുസ്ലീങ്ങളിലെയും കൃസ്ത്യാനികളിലെയും സ്ത്രീകള്‍ വേശ്യാവൃത്തി സ്വീകരിച്ച് ജീവിക്കാന്‍ ശക്തമായ പ്രോത്സാഹനങ്ങളും പ്രേരണകളും നല്‍കിക്കൊണ്ടിരിക്കണം. 

പഴുതില്ലാത്ത പദ്ധതികള്‍ ആവിഷ്ക്കരിച്ച് ദലിത്-പിന്നോക്ക-മുസ്ലീം-ക്രൈസ്തവ ജനങ്ങളെ, പ്രത്യേകിച്ച് അംബേദ്ക്കറൈറ്റുകളെ വികാലാംഗരും മന്ദബുദ്ധികളുമാക്കാന്‍ അവരെ വിഷം കലര്‍ന്ന അപകടകാരികളായ ആഹാരം കഴിപ്പിക്കണം. 

നമ്മുടെ ഹിതാനുസരണം നിര്‍മ്മിച്ചിട്ടുള്ള ചരിത്രം ദലിത്-ആദിവാസി വിദ്യാര്‍ഥികളെ വായിപ്പിക്കുന്നതിനായി പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണു്.

 ലഹളകളുണ്ടാകുമ്പോള്‍ മുസ്ലീം-ദലിത് സ്ത്രീകള്‍ കൂട്ടബലാല്‍ സംഗം ചെയ്യപ്പെടണം. അക്കാര്യത്തില്‍ സുഹൃത്തുക്കളെയോ പരിചയക്കാരെയോ ഒഴിവാക്കരുത്. സൂററ്റ് മാതൃകയില്‍ വേണം കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടത്.

  മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, ബുദ്ധിസ്റ്റുകള്‍, അംബേദ്ക്കറൈറ്റുകള്‍ തുടങ്ങിയവര്‍ക്കെതിരെയുള്ള പ്രചരണങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും വേഗത വര്‍ദ്ധിപ്പിക്കണം. 

ആര്യന്മാരുടെ ശത്രുവായിരുന്നു അശോക ചക്രവര്‍ത്തി എന്നു തെളിയിക്കുന്ന തരത്തില്‍ ലേഖനങ്ങളും എഴുത്തുകളും പ്രസിദ്ധീകരിക്കണം. 

ഹിന്ദുക്കള്‍ക്കും ബ്രാഹ്മണര്‍ക്കും എതിരായ എല്ലാ സാഹിത്യവും നശിപ്പിക്കപ്പെടണം. ദലിത്, മുസ്ലീം, ക്രിസ്ത്യന്‍, അംബേദ്ക്കറൈറ്റ് വിഭാഗങ്ങളെ തിരഞ്ഞു കണ്ടുപിടിക്കണം. ഇത്തരം സാഹിത്യം പൊതുയിടത്തിലും ഈ വിഭാഗങ്ങളിലുമെത്താതിരിക്കാന്‍ ശ്രദ്ധ വേണം.


 ഹിന്ദു സാഹിത്യം പിന്നോക്ക ജാതിക്കാരിലും അംബേദ്ക്കറൈറ്റുകളിലും പ്രയോഗിക്കപ്പെടണം.

 സര്‍വീസ് മേഖലകളില്‍ പട്ടികജാതി- പട്ടിക വര്‍ഗക്കാര്‍ക്കു വേണ്ടി നീക്കി വെച്ചിരിക്കുന്ന ഒഴിവുകള്‍ യാതൊരു കാരണവശാലും അനുവദിക്കരുത്. സര്‍ക്കാര്‍-സര്‍ക്കാറിതര- അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സര്‍വീസുകളില്‍ പ്രവേശനത്തിനും പ്രമോഷനും വേണ്ടിയുള്ള അവരുടെ ആവശ്യങ്ങള്‍ തള്ളിക്കളയുകയും സര്‍വീസ് രേഖകളില്‍ മോശമായ റിപ്പോര്‍ട്ടുകള്‍ എഴുതി അവരെ നശിപ്പിക്കുകയും വേണം.

 ദലിതര്‍ക്കും പിന്നോക്ക ജാതികള്‍ക്കും ആഴത്തിലുള്ള മുന്‍വിധികള്‍ ഉണ്ടാകത്തക്കവിധം നടപടികള്‍ സ്വീകരിക്കണം. ഇതിനായി സന്യാസികളുടെയും സ്വാമിമാരുടെയും സഹായം തേടണം. 

കമ്മ്യൂണിസം പറയുന്നവര്‍, അംബേദ്ക്കറൈറ്റുകള്‍, മുസ്ലീംപ്രബോധകര്‍, ക്രസ്ത്യന്‍ മിഷണറിമാര്‍, അവരുടെയെല്ലാം അയല്‍ക്കാര്‍ [?] തുടങ്ങിയവര്‍ക്കെതിരെയുള്ള അക്രമണം തുല്യതയോടെയും വീര്യത്തോടെയും തുടങ്ങണം. 

അംബേദ്ക്കര്‍ പ്രതിമകള്‍ ശക്തമായ പ്രയത്നത്തോടെ നശിപ്പിക്കണം.

 ദലിത്-മുസ്ലീം എഴുത്തുകാരെ പാര്‍ട്ടിയിലേക്കു് തിരഞ്ഞെടുക്കുകയും, അവരെ ഉപയോഗിച്ച് ദലിതര്‍ക്കും മുസ്ലീങ്ങള്‍ക്കും അംബേദ്ക്കറിസ്റ്റുകള്‍ക്കും എതിരായ ലേഖനങ്ങളും സാഹിത്യങ്ങളും എഴുതിക്കുകയും പ്രസംഗിപ്പിക്കുകയും വേണം.

 ഇത്തരം എല്ലാ എഴുത്തുകളും വേണ്ടവണ്ണം എഡിറ്റു ചെയ്യുന്നതിലും പ്രചരിപ്പിക്കപ്പെടുന്നതിലും സത്വര ശ്രദ്ധയുണ്ടായിരിക്കണം.

 വ്യാജ ഏറ്റുമുട്ടലുകളിലൂടെ ഹിന്ദുത്വത്തെ എതിര്‍ക്കുന്നവരെയെല്ലാം കൊല്ലണം. ഈ കൃത്യം നിര്‍വഹിക്കുന്നതിനു് പോലീസിന്റെയും അര്‍ദ്ധ സൈന്യത്തിന്റെയും സഹായം എല്ലായ്പ്പോഴും തേടിയിരിക്കണം.

keralamonitor.net ഈ പുസ്തകം റിവ്യൂ ചെയ്യുകയും പ്രസാധകരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് .ഈ ലിങ്കിലൂടെ വായിക്കുക.മുകളില്‍ കൊടുത്തിരിക്കുന്ന മലയാള പരിഭാഷ തോമസ്‌ റൌള്‍ ആണ് നിര്‍വഹിച്ചത് .

ഇ എം എസ് എന്ന സംവരണ വിരോധി - ചെറായി രാമദാസ്PKS  എന്ന സംഘടന എന്താണെന്ന് അറിയില്ല.പട്ടികജാതി ക്ഷേമ സമിതിയാണോ ? എന്തായാലും അവര്‍ അയ്യങ്കാളിയുടെ പത്ത് ബി എ ക്കാരല്ല. ആണെങ്കില്‍ ഈ വെളിവുകേട്‌ കാണിക്കില്ല. ചെറായി രാമദാസ് ' തേജസ്‌ ' വാരികയിലെഴുതിയ 'ഇ എം എസ് എന്ന സംവരണ വിരോധി' എന്ന ലേഖനംവായിക്കുക .ചെറായി രാമദാസ് ആവശ്യപ്പെട്ടതനുസരിച്ച് പ്രസ്തുത ലേഖനം ബ്ലോഗില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നു- ബ്ലോഗര്‍ 

2013, നവംബർ 8, വെള്ളിയാഴ്‌ച

പുസ്തകം : വലിയ കപ്പിത്താന്‍ - എം ഒ ജോസഫ്‌


തിരുവിതാംകൂറിലെ സര്‍വ സൈന്യാധിപനായിരുന്ന യുസ്റ്റെഷ്യസ് ബനടിക്ടസ് ഡി ലെനോയിയെ കുറിച്ച് എം ഒ ജോസഫ്‌ എഴുതിയ പുസ്തകം.രാജാക്കന്മാര്‍ തമ്മിലടിച്ചതിന്റെ ചരിത്രം മാത്രമേ ഇതിലുള്ളൂ.അധ്വാന ഫലത്തിനും സ്വന്തം ശരീരാവയങ്ങള്‍ ഒരോന്നിനു വരെയും നികുതി കൊടുക്കേണ്ടിവന്ന അടിയാള രെ കുറിച്ച് ഈ പുസ്തകത്തിലും ഉരിയട്ടമില്ല .ഇങ്ങനെ സ്വരൂപിച്ച സ്വത്ത് രാജാക്കന്മാര്‍ യുദ്ധം ചെയ്തു തുലക്കുകയും ബാക്കിയുള്ളവ നിലവറകളില്‍ സംഭരിക്കുകയുമാണ് ചെയ്തിട്ടുള്ളത്.അതിപ്പോള്‍ തൃപ്പടി ദാനം വഴി ശ്രീപത്മനാഭന് വന്നു ചേര്‍ന്നതാണ് എന്നാണു പുതിയ വ്യാഖ്യാനം.രാജവംശം അധ്വാനിച്ചിട്ടുണ്ടോ ,കരം കൊടുത്തിട്ടുണ്ടോ എന്നൊന്നും അവര്‍ മറുപടി പറയേണ്ട പ്രശ്നമായിരുന്നിട്ടില്ല ഒരുനാളും !

2013, നവംബർ 7, വ്യാഴാഴ്‌ച

പുസ്തകം : അന്നത്തെ കേരളം - ഇളംകുളം കുഞ്ഞന്‍ പിള്ള


പുലപ്പേടി ,മണ്ണാപ്പേടി ,സംഘസാഹിത്യം, ആദിചേരര്‍,മാമ്പിള്ളി ശാസനം, കൊല്ലം പട്ടണം തുടങ്ങിയ അദ്ധ്യായങ്ങള്‍.1958മുതല്‍ വിവിധ മാസികകളില്‍ വന്ന ലേഖനങ്ങളുടെ സമാഹാരമാണിത്.


2013, നവംബർ 6, ബുധനാഴ്‌ച

ശബരിമല ക്ഷേത്രത്തിന്‍റെ അവകാശികള്‍ മലയരയര്‍ - കുന്നുകുഴി എസ് മണി


'ഉണരുക' മാസികയില്‍ നിന്ന്

കുന്നുകുഴി എസ് മണി

ആധുനികതയും സഹോദരന്‍ അയ്യപ്പനും പിന്നെ രണ്ടു കേരളീയ വിമര്‍ശകരും - യുക്തിയുഗം (മാസിക)

ബ്ലാക്ക്‌ ലിറ്ററേച്ചര്‍ - അഭിമുഖങ്ങള്‍ : സുനില്‍ സി ഇ


സിംബാബ്‌വേയിലെ കറുത്ത എഴുത്തുകാരികളുമായി സുനില്‍ സി ഇ  നടത്തിയ അഭിമുഖങ്ങള്‍. 'സാകേതം'മാസികയില്‍നിന്ന് .


 

2013, നവംബർ 4, തിങ്കളാഴ്‌ച

നായരുടെയും ഈഴവന്റെയും സൂക്കേടുകള്‍ - ഷൈബിന്‍ നന്മണ്ട ('മതേതരം' മാസിക)

പഠനം : കേരളത്തിലെ ഭൂഉടമസ്ഥത - സണ്ണി എം കപിക്കാട്

പുസ്തകം : ദളിത്‌ സംസ്കാരത്തിന്‍റെ വികാസ പരിണാമങ്ങള്‍ - ആര്‍ അനിരുദ്ധന്‍