"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2012, നവംബർ 30, വെള്ളിയാഴ്‌ച

തണലില്ലാ വഴിനീളം തനിയെ.....

സിനിമ

കണ്ണന്‍ മേലോത്ത് .

ലാറ്റിനമേരിക്കയിലെ ഒന്നാമത്തെ പടം പിടുത്തക്കാരിയാണ് ഇഷ്താര്‍ യാസീന്‍ .ഇറാഖിലും ചിലിയിലും പെട്ട അച്ഛനമ്മമാര്‍ക്ക് മോസ്കോയില്‍ വെച്ച് പിറന്ന ഇഷ്താര്‍ യാസീന്‍ ഇപ്പോള്‍ കോസ്റ്റ റിക്കക്കാരിയാണ്.2007ല്‍ ഇഷ്താര്‍ എടുത്ത മുഴുനീള ചിത്രമാണ് 'എല്‍ കാമിനോ ''(ദി റോഡ്‌ ).അതിന് മുന്‍പ് ചെറു പടങ്ങള്‍ എടുത്തിട്ടുണ്ട്.

നാളിതുകളില്‍ ലാറ്റിന്‍ അമേരിക്കന്‍ നാടുകള്‍ പൊതുവേ നേരിടുന്ന കൊടിയ യാതനകളുടെ ഒരു പകര്‍പ്പാണ് ഈ പടം .നിക്കരാഗ്വയില്‍ പെടുന്ന 12വയസുകാരി സസ്ലായയും തന്‍റെ അനിയാനായ 8വയസുകാരന്‍ ദാരിയോ എന്ന ഊമക്കുട്ടിയും 8കൊല്ലങ്ങള്‍ക്ക് മുന്‍പ് തങ്ങളെ വിട്ട് കോസ്റ്റ റിക്കയിലേക്ക് കുടിയേറിയ അമ്മയെ തേടി പുറപ്പെടുകയാണ് .മനാഗ്വയില്‍ നിന്ന് ഗ്രാനടയിലേക്ക്,കാട് താണ്ടി തീക്കുണ്‍ഡങ്ങള്‍ക്കരികിലൂടെ നടന്ന്‍ തടാകം കടന്ന്‍ അപകടങ്ങള്‍ പതിയിരിക്കുന്ന അതിര്‍ത്തികളിലൂടെ ആ കുരുന്നുകള്‍ മുന്നോട്ടു പോയി.പല നാടുകളിലും പെട്ട ചതിയന്മാരും കഴുകന്മാരുമായ ഒട്ടേറെ പേരെ അവര്‍ കണ്ടെത്തുന്നു.എന്നാല്‍ താങ്ങാനും തുണക്കാനുമായി തങ്ങള്‍ക്കു നേരെവരുന്ന ആരെയും അവര്‍ കണ്ടെത്തുന്നില്ല .

അതിര് കടക്കുന്നതിനിടെ ചീറിപ്പാഞ്ഞുവന്ന വെടിയുണ്ടകളില്‍ നിന്ന് ഒഴിയുന്നതിനായി കാട്ടിലൊളിക്കവേ സസ്ലായക്ക് തന്‍റെ അനിയന്‍ കൈവിട്ടുപോയി .അവനെ പിന്നീട് കണ്ടെത്താനായില്ല.വഴിക്ക് കണ്ടുമുട്ടിയ ഒരു പണക്കാരന്‍ കിഴവന്റെ വീട് തേടിപ്പിടിച്ച സസ്ലായ അങ്ങോട്ട്‌ ചെന്നു .ആ കിഴവന്‍ അടിമയാക്കി വെച്ചുകൊണ്ടിരുന്ന ഒരു ചെറുപ്പക്കാരി അയാളുടെ പിടിയിലമരുന്നതിനുമുന്‍പ് സസ്ലായയോട് കടന്നുകൊള്ളാന്‍ പറഞ്ഞുവെങ്കിലും അതിനു തരപ്പെടും മുന്‍പ്  കിഴവന്‍ ആ പിഞ്ചു കുഞ്ഞിനെ പിച്ചിച്ചീന്തി.ആ കെടുതിയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ സസ്ലായക്കായില്ല ......ഷെര്‍ലിന്‍ പൌലാ വെലാസ്കിസാണ് സസ്ലായയെ അവതരിപ്പിക്കുന്നത്.

കടന്നുകയറ്റവും ഉള്‍പ്പോരുകളും കൊണ്ട് പൊറുതിമുട്ടിയ പോയ നാളുകളില്‍ നാടുനേരിട്ട കൊടിയ കെടുതികളുടെ തുടര്‍ച്ചകള്‍ക്കിടയില്‍ നിന്നുകൊണ്ട് ആയത് പോക്കുന്നതിനുള്ള കെല്‍പ്പും കാഴ്ചപ്പാടുമില്ലാതെ നാടുവാഴിത്തം ഏറ്റെടുത്തവരും ഒന്ന് ചേര്‍ന്ന് വെട്ടിത്തെളിച്ചതാണ് സസ്ലായ കടന്നുപോയ വഴി.നാടുവാഴുന്നവന്‍ ആള്‍ക്കൂട്ടത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവനായാലും അരചന് താവഴിയായി വന്നുചേരപ്പെട്ടതായാലും ഉയിരും ഊരും ഉയര്‍ത്തുന്നത്തിനുള്ള പരിപാടികള്‍ നടപ്പില്‍ വരുത്തുന്നതിലൂടെ ഇത്തരം കെടുതികളില്‍ നിന്ന് നാടിനു വിടുതല്‍ കൊടുക്കാന്‍ കഴിയുന്നതാണ് .അല്ലെങ്കില്‍ ആണിന്റെ അടിയായ്മയില്‍ നിന്ന്‍ പെണ്ണിനും ഉടയോനില്‍ നിന്ന് അടിമയും ജന്മികളില്‍ നിന്ന് കുടിയാനും വിട്ടുപോരാന്‍ കഴിയില്ല .എല്ലാത്തരം വീഴ്ചകളും മുടന്തന്‍ കാഴ്ചപ്പാടുകളും നീക്കം ചെയ്യുന്നതിനായി പോരാട്ടം തുടങ്ങുന്നതിലേക്ക് വഴിതുറക്കുകയാണ് ഇഷ്താര്‍ യാസീന്‍ തന്‍റെ കന്നിപ്പടത്തിലൂടെ.
മനു:ഗുജറാത്തി ദളിത്‌ കവിത -ജയന്ത് പര്‍മാര്‍ .

കവിത

ജയന്ത് പര്‍മാര്‍ .

മനു 
ഒരു ദിവസം
എന്‍റെ വീടിനു മുന്നില്‍
വേപ്പ് മരത്തേല്‍
നിന്നെ ഞാന്‍ കെട്ടിത്തൂക്കും
തുണിയുടുപ്പിക്കാതെ .

മനു....
നിന്‍റെ ഞരമ്പ് തുറന്ന്
വേര്‍പെടുത്തി
എന്‍റെ മുതിര്‍ന്നവരുടെ രക്തം
എത്ര പാനം ചെയ്തെന്ന്‍
ഞാന്‍ കാണും .

ഒരു ദിവസം
നിന്‍റെ തൊലിഞാനുരിക്കും .
നീയെഴുതിയില്ലേ
ബ്രാഹ്മണനും ,ക്ഷത്രിയനും
വൈശ്യനും
വേണ്ടി മാത്രം സേവ ചെയ്യാന്‍
ചാമറിനും ചണ്ടാലനും ഭംഗിക്കും
അത് വിധിയാണെന്ന്‍ .
ഗ്രാമത്തിന് പുറത്തുള്ളതിന്
കാവല്‍ കിടക്കാന്‍
പാഴായ വസ്തുക്കളെല്ലാം ഭക്ഷിപ്പാന്‍ .

ഇവിടെ അവനൊരു പണ്‍ഡിതപ്പോത്തന്‍
കഴുതയ്ക്ക് പോലും ഗംഗയിലെ
വിശുദ്ധ ജലം മോന്താം
എന്നിട്ടും നീയറിഞ്ഞു
ഇവിടെനിക്ക് പഠിക്കാന്‍
കഴിഞ്ഞിട്ടുണ്ട്

ഒരു പട്ടത്തെപ്പോലെ കുതിച്ചുചാടി
ഒരു സിംഹത്തെപ്പോലെ ആക്രമിച്ച്
ഒരു ആയുധം പോലെ
വാക്കുകളുപയോഗിച്ച്
ഒരു ദിവസം
ഞാന്‍ നിന്‍റെ തോലിയുരിക്കും
അത് നിന്‍റെ കൈകളിലേക്കിടും
നീ എന്‍റെ അച്ഛനെ
നഗ്നനാക്കിത്തല്ലിയത് പോലെ .


2012, നവംബർ 24, ശനിയാഴ്‌ച

യെമനിലെ ദളിതരുടെ മോചനത്തിനായും അല്‍പ്പം ഉരിയാട്ടം.

കണ്ണന്‍ മേലോത്ത് .
അല്‍ -അഖ്ദം ജനത
പാലസ്തീന്‍ ജനതയുടെ മോചനത്തിനും ഇസ്രായേലിന്‍റെ ആക്രമണത്തിനും എതിരെ വാക്സമരം നടത്തുന്ന ഇന്ത്യയിലെ മുസ്ലീങ്ങളോട് ചോദിക്കുക. എന്നെങ്കിലും നിങ്ങള്‍ മുസ്ലിം രാഷ്ട്രമായ യെമനിലെ ദളിതരുടെ മോചനത്തിനു വേണ്ടി എന്തെങ്കിലും ഉരിയാടിയിട്ടുണ്ടോ?ഈ ചോദ്യം ഒരു ദളിതനാണ് ചോദിക്കുന്ന തെങ്കില്‍ ഒരു മറുചോദ്യം കൊണ്ട് അവന്‍റെ വായടപ്പിക്കും . ആദ്യം നീ നൂറ്റാണ്ടുകളാ യുള്ള ജാതി ഹിന്ദുക്കളുടെ അടിയായ്മയില്‍ നിന്ന് സ്വാതന്ത്ര്യം നേടൂ, എന്നിട്ട് മതി യെമനിലെ കാര്യം. അവര്‍ ദളിതരായിട്ട് വെറും നാല് നൂറ്റാണ്ടേ ആകുന്നുള്ളൂ. ശരിയാണ് സ്വാതന്ത്ര്യം ആപേക്ഷികമല്ല. അത് സ്വതന്ത്രരാകേണ്ടവര്‍ പോരാട്ടത്തിനൊടു വില്‍ നേടിയെടുക്കുന്നതാണ്. യെമനിലെ ദളിതരായ ''അല്‍ -അഖ്ദം  ''ജനത ഇന്ത്യയിലെ ദളിതരുടെ ആരുമല്ല. വിശ്വാസ പരമായി നോക്കുമ്പോള്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ പാലസ്തീന്‍ കാരുടെ ആരൊക്കെയോ ആണ്. എന്നാല്‍ അല്‍ -അഖ്ദം എന്ന ജനതയും ഇസ്ലാംമത വിശ്വാസികളാണ്. എന്നിട്ടും അവര്‍ തൊട്ടു കൂടാത്തവരായി. ആ നിലക്ക് അല്‍ -അഖ്ദം ജനതയുടെ മോചനത്തിനായും ഇന്ത്യന്‍ മുസ്ലീങ്ങള്‍ വാദിക്കേണ്ടതാണ് .ഈ ഇരട്ടത്താപ്പ് മനസ്സിലാക്കാതെ അവരോട് കൈകോര്‍ക്കുന്ന കേരളത്തിലെ ചില ദളിത്‌ ആക്ടിവിസ്റ്റുകളുടെ കാപട്യമാണ് ചോദ്യം ചെയ്യപ്പെടേണ്ടത് .

 ഒരു അല്‍ -അഖ്ദം വനിത
യെമനിലെ ഭൂരിപക്ഷ മുസ്ലീങ്ങളാല്‍ അഴുക്കുചാലിലേക്ക് തള്ളിയോഴിക്കപ്പെട്ട ന്യൂനപക്ഷ മുസ്ലീങ്ങളാണ് അല്‍ -അഖ് ദം .ആ വാക്കിന്‍റെ അര്‍ത്ഥം വേലക്കാര്‍ എന്ന് സാമാന്യമായി പറയാമെങ്കിലും ഒരു കൂലിവേലക്കാരന്റെ മാന്യതപോലും കല്‍പ്പിക്കാത്ത നീചമായ തൊഴിലുകള്‍ ചെയ്താണ് അവര്‍ ജീവിക്കുന്നത് .വിദ്യാഭ്യാസമോ തൊഴിലോ പാര്‍പ്പിടമോ ലഭ്യമാകാത്ത അഴുക്കുചാലില്‍ പുളയ്ക്കുന്ന വെറും പുഴുക്കള്‍ .ഇവര്‍ ഇന്ത്യയിലെ ദളിതര്‍ക്ക് സമാനമായ തോട്ടുകൂടാത്തവരാണെന്ന് അന്താരാഷ്‌ട്ര നിരീക്ഷകര്‍ വിലയിരുത്തിയിട്ടുണ്ട് .അഴുക്കു കൂമ്പാരം തിരഞ്ഞ് ആഹാരത്തിനുള്ള വക കണ്ടെത്തുന്നതിനുള്ള അവകാശമേ അവര്‍ക്ക് യെമനിലുള്ളൂ .മേലാളന്‍ തലേ ദിവസം പ്ലാസ്റിക് ഉപയോഗിച്ചില്ലെങ്കില്‍ പിറ്റേന്ന് ഒരു അല്‍ -അഖ്ദം ജീവന്‍ അപകടത്തിലാകുന്നു. നിരന്തരം മാലിന്യങ്ങളില്‍ വിരകുന്നതിനാല്‍ അവരുടെ ആരോഗ്യം നശിക്കുന്നു, പലരും രോഗികളായി ഒടുങ്ങുന്നു. യെമനിലെ മാലിന്യ സംസ്കരണ ത്തിനുള്ള പ്ലാന്റുകളാണ് ഈ മനുഷ്യ ജീവികള്‍ !ഇവര്‍ക്ക് മെച്ചപ്പെട്ട ജീവിതം കൊടുത്താല്‍ ഈ പ്ലാന്റ് എങ്ങനെ വര്‍ക്ക് ചെയ്യും ?യു.എന്‍ .റിപ്പോര്‍ട്ടില്‍ അല്‍ -അഖ്ദം ജനതയുടെ മരണ നിരക്ക് വളരെ കൂടുതലാണ്.

 അല്‍ -അഖ്ദം ബാലന്‍
കാഴ്ചയില്‍ നീഗ്രിറ്റൊകളെ പോലെയാണ് അല്‍ -അഖ്ദം ജനതയുടെ ശരീര പ്രകൃതി. ഈ ജനത എങ്ങനെ ഉരുത്തിരിഞ്ഞു വന്നു എന്നതിനെക്കു റിച്ച് കൃത്യമായ അറിവുകളില്ല. പരക്കെ അറിയപ്പെടുന്നത് ഇവരുടെ പൂര്‍വികര്‍ യെമനെ ആക്രമിച്ച അബിസ്സീനിയന്‍ ഭടന്മാരില്‍ ഉള്‍പ്പെട്ടവരായിരുന്നു എന്നാണ്. അതാകട്ടെ ഇസ്ലാമിക പൂര്‍വകാലത്ത് സംഭവിച്ചതാണ്. ഇസ്ലാം മതം പ്രാബല്യത്തി    ലാകുന്നതോടെ ഒരു വിഭാഗം ആ മതത്തിന്‍റെ പിന്തുടര്‍ച്ച ക്കാരാവുകയും മറു വിഭാഗം അല്‍ -അഖ്ദമായി തുടരുകയാണ് ഉണ്ടായതെന്നും കരുതപ്പെടുന്നു. അതെന്തായാലും അല്‍ -അഖ്ദം ജനത ദളിതരായത്, ഇന്ത്യയിലെ ദളിതരെ പോലെയുള്ള അവസ്ഥയിലേക്ക് നീങ്ങാന്‍ കാരണം ബ്രാഹ്മണിക പ്രത്യയശാസ്ത്രങ്ങളിലെ നീതിരഹിതമായ അനുശാസനകള്‍ കൃത്യമായി പ്രവര്‍ത്തിച്ചതുകൊണ്ടല്ല എന്നത് വ്യക്തം .അംബേദ്‌കര്‍ വ്യക്തമാക്കിയതു പോലെ ഇന്തയിലെ തൊട്ടുകൂടാത്തവര്‍ ഹിന്ദുക്കളല്ല. പക്ഷെ മുസ്ലിം രാഷ്ട്രമായ യെമനിലെ ദളിതര്‍ മുസ്ലീങ്ങള്‍ തന്നെയാണ്.അവര്‍ക്ക് മനുഷ്യാവകാശങ്ങള്‍ ലഭ്യമാക്കാതിരിക്കാന്‍ ഇസ്ലാമിസത്തില്‍ ഒരു നിര്‍ദ്ദേശങ്ങളുമില്ല. അവിടത്തെ ഭരണാധികാരികള്‍ക്ക് ഭംഗിയായി നിര്‍വഹിക്കാവുന്ന ഒരു സ്വാതന്ത്ര്യ ദാനമാണത് .അവര്‍ ചുറ്റുപാടുകളെ തിരിച്ചറിയട്ടെ.

അല്‍ -അഖ്ദം മുന്‍കാലത്ത്
വര്‍ഷങ്ങള്‍ക്കുമുമ്പ് അമേരിക്കന്‍ ഉപരോധം കൊണ്ട്പട്ടിണി യിലായ ക്യൂബക്കുവേണ്ടി കേരളത്തില്‍ നിന്ന് അരി പിരിച്ചു കൊടുത്തിരുന്നു .അപ്പോള്‍ പിരിവുകാര്‍ നേരിട്ട ഒരു ചോദ്യമുണ്ട്, ഇവിടെ പട്ടിണി കിടക്കുന്നവരില്ലേ ? ഇതേ ചോദ്യം നെല്‍സന്‍ മണ്ടേലയെ പുറത്തുവിടണമെന്ന് ആക്രോശിച്ച ബുദ്ധിജീവികളും നേരിടുകയുണ്ടായി .'മണ്ടേലക്ക് സ്നേഹപൂര്‍വ്വം വിന്നി എന്ന നാടകമെഴുതിയ പി.എം.ആന്റണിയെക്കൊണ്ട് ''അയ്യങ്കാളി ''എഴുതിക്കുന്നതു വരെ ആ ചോദ്യം ഉയര്‍ന്നു നിന്നു. ഈ രണ്ടു കാര്യവും സംഭവിച്ചത് ചുറ്റുപാടുകളെ തിരിച്ചറിയാന്‍ കഴിയാതെ പോയതുകൊണ്ടാണ്. മോചനത്തിനായി ഇന്ത്യയിലെ മുസ്ലീങ്ങളോട് കൈകോര്‍ക്കുന്ന ദളിത്‌ ആക്ടിവിസ്റ്റുകളുടെ കഴിവുകേടും അതാണ്‌. ദളിതരുമായി ഇടപഴകി ജീവിക്കുകയോ അവരുടെ ചുറ്റുപാടുകളെ തിരിച്ചറിയുകയോ ചെയ്യാത്ത വരാണ് മുസ്ലീങ്ങള്‍ എന്ന്‍ കാഞ്ച ഐലയ്യ നിരീക്ഷിക്കുന്നുണ്ട് .അതുകൊണ്ടാണ് അവര്‍ പാലസ്തീനിലെ മുസ്ലീങ്ങളെ തിരിച്ചറിയുന്നതും യെമനിലെയും ഇന്ത്യയിലെയും ദളിതരെ തിരിച്ചറിയാത്തതും.കാഞ്ച ഐലയ്യയുടെ കാഴ്ചപ്പാട് ഉള്ളതുകൊണ്ടാണ് ഈ കുറിപ്പ് .കുറവുകള്‍ പരിഹരിക്കാന്‍ കാഞ്ച ഐലയ്യ മുന്നോട്ടു വെച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളും ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കും സ്വീകാര്യമാകെണ്ടാതാണ്. 
'പാപത്തറ 'യുടെ അരങ്ങില്‍

നാടകം

കണ്ണന്‍ മേലോത്ത്
പ്രസിദ്ധ കഥാകാരി സാറാ ജോസഫ്‌ എഴുതിയ പാപത്തറ 'എന്ന ചെറുകഥയെ ആധാരമാക്കി ജി.അജയന്‍ ഇതെപേരില്‍ നാടകം അരങ്ങേറ്റുകയുണ്ടായി.എറണാകുളം ടൌണ്‍ ഹാളില്‍ നവ:2നായിരുന്നു അരങ്ങേറ്റം.എറണാകുളം ജില്ലാ ഭരണകൂടം മുഖ്യ ചെലവ് വഹിച്ച ഈ പരിപാടിക്ക് മറ്റു കലാ സംരംഭകരും സഹകരിച്ചിരുന്നു.മാധ്യമ ശ്രദ്ധയും ഏറെ ലഭിക്കുകയുണ്ടായി.അരങ്ങത്ത് പങ്കെടുത്തയാള്‍ അതെക്കുറിച്ച് പറയുന്ന അഭിപ്രായങ്ങള്‍ നാടകത്തിന്‍റെ പിഴവുകളിന്‍ മേലുള്ള ന്യായീകരഞങ്ങള്‍ മാത്രമാകാന്‍ സാധ്യതയുണ്ട്.നാടകത്തില്‍ പങ്കെടുക്കുന്നവരേക്കാള്‍ നാടകം കാണുന്നവരാണ് അത് ആസ്വദിക്കുന്നത് എന്ന അഭിജ്ഞ വചനം നിലവിലുള്ളപ്പോള്‍ വിശേഷിച്ചും.എങ്കിലും ചില അനുഭവങ്ങളെ സംബന്ധിച്ച അറിവുകള്‍ കൈമാറാന്‍ ശ്രമിക്കുകയാണ്.

മധുബെന്‍ ,അജയന്‍ ,ജയചന്ദ്രന്‍ തകഴിക്കാരന്‍
കഥ വായിച്ചിട്ടില്ല.അതുകൊണ്ട് തന്നെ സംവിധായകന് കൂടുതല്‍ വിധേയനാകാന്‍ സാധിച്ചു.ഇല്ലെങ്കില്‍ കഥ സ്വാധീനം ചെലുത്തിയേനെ .കേരള തമിഴ്നാട് അതിര്‍ത്തിയില്‍ ആണ്‍കൊയ്യ നിലനില്‍ക്കുന്ന സാധാരണക്കാരുടെ ഒരു ജനസമൂഹം.അവിടെ പെണ്‍കുട്ടികള്‍ ജനിക്കാന്‍ പാടില്ല.എന്നാല്‍ ആണായാലും പെണ്ണായാലും ജന്മം ലഭിക്കണമെങ്കില്‍ ഒരു പെണ്‍  ശരീരം വേണ്ടേ?അത് അവിടത്തെ ആണുങ്ങള്‍ പുറം നാടുകളിലെ വിവാഹക്കമ്പോളത്തില്‍ നിന്ന് ചുളുവിലക്ക് വാങ്ങിക്കൊണ്ടുവരും .എന്നാല്‍ ഇവിടെ വന്നാല്‍ അവള്‍ പെണ്‍കുഞ്ഞിനെ പ്രസവിക്കാന്‍ പാടില്ല.പ്രസവിച്ചാല്‍ സമുദായത്തിന്‍റെ അനുഷ്ടാനമനുസരിച്ച് മുലപ്പാലില്‍ വിഷം ചേര്‍ത്തോ വായില്‍ നെന്മണികള്‍ ഇട്ടോ അതിനെ കൊന്നുകളയും.ഈ കാടന്‍ ഏര്‍പ്പാടിനെതിരെ ഒറ്റക്കുനിന്നു സമരം ചെയ്ത്  പെണ്‍കുഞ്ഞിനെ പ്രസവിച്ച ലക്ഷ്മിക്കുട്ടി എന്ന ചെറുപ്പക്കാരിയിടെ പോരാട്ട വിജയത്തിന്‍റെ കഥയാണ് 'പാപത്തറ '.

ജയചന്ദ്രന്‍ തകഴിക്കാരന്‍ ,നാട്ടുപോലിമ രതീഷ്‌
മധുബെന്‍ ലക്ഷ്മിക്കുട്ടിയെ അവതരിപ്പിച്ചു .ലക്ഷ്മിക്കുട്ടിയുടെ ഭര്‍ത്താവായ കോച്ചാറാണനായി അനൂപ്‌ ചന്ദ്രന്‍ അരങ്ങത്തുവന്നു .കോച്ചാറാണന്‍റെ അമ്മയായി  ആശാദേവിയും വയറ്റാട്ടിയായി മേരിക്കുട്ടിയും വാദ്ധ്യാരായി ഞാനും അയല്‍ക്കാരായി പി.നിഷയും ടി.ടി.ശിവരാജനും അരങ്ങിലെത്തി .കോച്ചാറാണന്‍റെ പ്രതിരൂപമായി കഥകളിയുടെ കംസവേഷത്തില്‍ പ്രേമനും മറ്റു ചിലരും അരങ്ങ് കൊഴുപ്പിച്ചു.അരങ്ങാട്ടത്തില്‍ അങ്ങേയറ്റം നിറഞ്ഞുനിന്നത് മധുബെനാണ്.രണ്ടു ഗര്‍ഭം അരയില്‍ വെച്ചുകെട്ടി 70മിനിറ്റ് അരങ്ങത്ത് നിറഞ്ഞുനിന്നത് അസാധാരണമായ കഴിവ് തന്നെയാണ്.ഒരു ഗര്‍ഭം കംസവേഷത്തില്‍ വന്ന പ്രേമന്‍ മാന്തിക്കീറിഎടുത്തു.രണ്ടാമത്തെ ഗര്‍ഭം,അരങ്ങത്ത് പ്രസവിക്കുന്നതിനുവേണ്ടിയാണ്.നിന്നുകൊണ്ട് പ്രസവിച്ച് ആ പെങ്കുഞ്ഞുമായി പ്രേക്ഷകരുടെ ഇടയിലൂടെ നടന്ന് മധുബെന്‍ അരങ്ങില്‍ തനിക്കുള്ള കഴിവിന്‍റെ അപാരതയില്‍ തിളങ്ങി.എന്നാല്‍ മധുബെന്‍ പ്രസവിച്ച ഒരു അമ്മയല്ല.ജീവിതത്തില്‍ പ്രസവവേദന അനുഭവിച്ചിട്ടില്ല.അങ്ങനെയുള്ള ഒരാള്‍ക്ക്‌ അഭിനയത്തിലൂടെ പ്രേക്ഷകരെ പ്രസവവേദന അനുഭവിപ്പിക്കാന്‍ സാധിച്ചതിനെയാണ് കഴിവിന്‍റെ അപാരത എന്ന് വിശേഷിപ്പിക്കുന്നത്.ഒടുവില്‍ സംഹാരരുദ്രയാകുമ്പോള്‍ പള്ളിവാളുമേന്തി അഞ്ചുകിലോ ഭാരമുള്ള അരമണിയും ചുറ്റി ഉറഞ്ഞുതുള്ളിയാണ് മധുബെന്‍ ആട്ടം മുടിച്ചത് .

സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന്‍ ഡിപ്ലോമ എടുത്തിട്ടുള്ളയാളാണ് അനൂപ്‌ ചന്ദ്രന്‍ .ഇപ്പോള്‍ സിനിമയില്‍ തിരക്കുള്ള നടനുമാണ്‌.എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അരങ്ങില്‍ വീണ്ടുമെത്തിയത്.നാടകത്തിലുള്ള അറിവും അഭിനയതിലുള്ള പരിചയ സമ്പത്തും കോച്ചാറാണനെ കൈകാര്യം ചെയ്യാന്‍ അനൂപ്‌ ചന്ദ്രന് എളുപ്പം സാധിച്ചു.കൊച്ചാറാണന്റെ അമ്മയായി വന്ന ആശാദേവി ടി.ടി.കെമിക്കല്‍ എഞ്ചിനീറിങ്ങില്‍ ബിരുദ ധാരിയാണ് .കുറച്ചുകാലം ജോലി നോക്കിയ ശേഷം ഇപ്പോള്‍ കാലടി യൂണിവേഴ്സിറ്റിയില്‍ തിയേറ്റര്‍ വിഷയത്തില്‍ എം.എ.ക്ക് പഠിച്ചുകൊണ്ടിരിക്കുകയാണ് .മറ്റുള്ളവര്‍ ആരും തന്നെ തിയേറ്ററില്‍ മുന്‍ പരിചയമുള്ളവരല്ല.25വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ വീണ്ടും അരങ്ങിലെത്തുന്നത്.അയല്‍ക്കാരനായി വരുന്ന ടി.ടി.ശിവരാജന്‍ ലൈബ്രറേറിയനാണ് .പി.നിഷ കുറച്ചുകാലം കൈരളി ടി,വി,യില്‍ ന്യൂസ് റീഡറായിരുന്നു.ഇന്ത്യക്ക് ആകെ കിട്ടിയിട്ടുള്ള ക്യാമറ ഡി ഓര്‍ നേടിത്തന്ന ''മരണ സിംഹാസന''ത്തിലെ നായികയെ അവതരിപ്പിച്ച ലക്ഷ്മി രാമനും പങ്കെടുക്കുന്നുണ്ട്.

രാജു കാര്‍മന്‍
മധുരയില്‍ നിന്നുള്ള ഷണ്മുഖത്തിന്‍റെ നേതൃത്വത്തിലുള്ള ''പറയ്‌ ആട്ട''ക്കാരുടെ സംഘം ,ചെന്നൈയ് ല്‍ നിന്നുള്ള ''ഉറുമി ''വാദ്യക്കാരന്‍ ,ഹാഫിസ് ഇക്ബാലിന്റെ ഡാന്‍സ് സ്കൂളില്‍ നിന്നുള്ള കുട്ടികളുടെ നാടോടി നൃത്തം ,കംസവേഷത്തില്‍ കഥകളി നടന്‍ പ്രേമന്‍ ,കാഞ്ഞൂര്‍ നാട്ടുപോലിമയുടെ ചിന്തു പാട്ട് തുടങ്ങിയവ നാടകത്തിന്‍റെ ഭാഗഭാക്കായി .അനൂപ്‌ ചന്ദ്രന്‍ പറഞ്ഞതുപോലെ നിരവധി കലാരൂപങ്ങളുടെ ഇടയില്‍ വെച്ച് പാപത്തറ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയം പറയാന്‍ ശ്രമിച്ചു എന്നതാണ് എന്നതാണ് നാടകത്തെ വിലയിരുത്തുമ്പോള്‍ മുഖ്യമാകേണ്ട ഘടകം .''കുറിഞ്ചി മലൈര്‍ തേനേ ......''എന്ന് തുടങ്ങുന്ന തമിഴ് നാടന്‍ പാട്ട് ആലപിച്ചതുള്‍പ്പെടെ ജയചന്ദ്രന്‍ തകഴിക്കാരന്റെ സമസ്തമേഘലകളിലുമുള്ള മേല്‍നോട്ടം നാടകം അരങ്ങിലെത്തിക്കാന്‍ ഏറെ സഹായിച്ചു .''സിദ്ധാര്‍ഥ'',''അല്‍ക്കെമിസ്റ്റ് '',''ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സ്‌ ''തുടങ്ങിയ പ്രസിദ്ധ കൃതികള്‍ നാടകമാക്കിയശേഷം കുമാരനാശാന്‍റെ ''ചണ്ടാലഭിക്ഷുകി '' ''ബോധി ''എന്ന പേരില്‍ സിനിമയാക്കുകയും ചെയ്ത ശേഷമാണ് ജി.അജയന്‍ പാപാത്തറ അരങ്ങിലെത്തിച്ചത് .ചന്ദ്രദാസന്‍ സംവിധാനം ചെയ്ത ''കര്‍ണഭാരം ''നാടകത്തില്‍ 450ല്‍ അധികം വേദികളില്‍ കര്‍ണനെ അവതരിപ്പിച്ച രാജു കാര്‍മന്‍ കലാ സംവിധാനം നിര്‍വഹിച്ചു.


2012, നവംബർ 23, വെള്ളിയാഴ്‌ച

ഏലിയ സുലെയ്മാന്‍ :ക്യാമറ കൊണ്ട് ചില ഇടപെടലുകള്‍

സിനിമ

കണ്ണന്‍ മേലോത്ത്.
പാലസ്തീനിയന്‍ സംവിധായകനായ ഏലിയ സുലെയ്മാന്റെ ആദ്യ സിനിമയാണ് 'ഡിവൈന്‍ ഇന്‍റര്‍വെന്‍ഷന്‍ '.2002ല്‍ ഈ സിനിമ എത്തിയതോടെ മധ്യപൌരസ്ത്യ ദേശത്ത് സാക്ഷാത്കാര നയത്തില്‍ വ്യക്തമായ സക്രിയതയുള്ള രാജ്യങ്ങളായി ഇറാനും ഇസ്രയേലും മാത്രമേയുള്ളൂവെന്ന ധാരണകള്‍ തിരുത്തപ്പെട്ടു.അനന്തമായി നീളുന്ന ഇസ്രായേല്‍ -പാലസ്തീന്‍ സംഘര്‍ഷങ്ങളില്‍ തനിക്കുള്ള രോഷത്തെ രേഖപ്പെടുത്തുന്ന ഡിവൈന്‍ ഇന്‍റര്‍വെന്‍ഷന്‍ ഏലിയ സുലെയ്മാന്‍ എടുക്കുന്ന രണ്ടാമത്തെ സിനിമയാണ്.

പീഡനങ്ങളാല്‍ അസ്വതന്ത്രരാക്കപ്പെടുന്ന രാജ്യങ്ങളില്‍ അധിവസിക്കുന്ന പ്രക്ഷോഭകാരികള്‍ സംവദിക്കാന്‍ പൊതുവേ തെരഞ്ഞെടുക്കുന്ന കറുത്ത നര്‍മ്മത്തിന്റെ നിശിത ഭാഷയില്‍ ദൃശ്യവല്‍ക്കരിക്കപ്പെട്ട ഡിവൈന്‍ ഇന്‍റര്‍വെന്‍ഷന് ജൂറി അവാര്‍ഡ് ലഭിച്ച കാന്‍ മേളയില്‍ ആ വര്‍ഷം പരമോന്നത ബഹുമതിയായ പാം ഡി ഓര്‍ നേടിയത് റോമാന്‍ പോളാന്‍സ്കി യുടെ '' ദി പിയാനിസ്റ്റ്‌ ''എന്ന സിനിമയായിരുന്നു.രണ്ടാം ലോക മഹായുദ്ധക്കാലത്ത് നാസികള്‍ ജൂതര്‍ക്കുമേല്‍ അഴിച്ചുവിട്ട അതി ഭീകരമായ പീഡന മുറകളെയും ഉന്മൂലന തന്ത്രങ്ങളെയും അതി സാഹസികമായി അതിജീവിച്ച വ്ലാടിസ്ലാവ് സ്പീല്‍മാന്‍ എന്ന പിയാനിസ്റ്റിന്റെ സമരാനുഭവങ്ങളുടെ തനി പകര്‍പ്പാണ് ദി പിയാനിസ്റ്റ് .യുദ്ധാനന്തര യൂറോപ്പിലെ മികച്ച ചിത്രങ്ങളുടെ സരണിയില്‍ പെട്ട കാലിക സിനിമയാണത് .ആ സിനിമകളിലെല്ലാം ദൃശ്യവല്‍ക്കരിക്കപ്പെടുന്ന ,നാസികളില്‍ നിന്നുള്ള കൊടും ഭീകരതകള്‍ക്ക് വിധേയനാക്കപ്പെട്ട ജൂതര്‍ മാതൃരാജ്യമായ ഇസ്രായേലിലെത്തിയപ്പോള്‍ പീഡനസഹിതമായ സ്വന്തം ഭൂതകാലത്തെ സഹജീവികളായ പാലസ്തീനികള്‍ക്ക് നേരെ തിരിച്ചു പ്രയോഗിക്കുന്നു.ഏരിയല്‍ ഷാരോണ്‍ (അന്നത്തെ ഇസ്രായേലി പ്രസിഡണ്ട്‌)ഹിറ്റ്ലറായും ഇസ്രായേല്‍ സൈന്യം നാസികളായും തങ്ങള്‍ക്കനുഭവപ്പെടുന്നുവെന്നു ഏലിയ സുലെയ്മാന്‍ തുറന്നടിക്കുന്നു.നാസികള്‍ റോമാന്‍ പൊളാന്‍സ്കിയുടെ മാതാവിനെ ,ഗര്‍ഭിണിയായിരിക്കെ ഗ്യാസ് ചേംബറിലിട്ടു ശ്വാസം മുട്ടിച്ചു കൊന്ന അതേ ക്രൂരതയുടെ അന്താരാഷ്ട്രീയ തന്ത്രമുപയോഗിച്ചു തന്നെയാണ് ഏലിയ സുലെയ്മാന്‍റെ പിതാവിനെ ഇസ്രായേലി ഭടന്മാര്‍ മൃഗീയ പീഡകള്‍ക്ക് വിധേയനാക്കിയത്‌ .ഡിവൈന്‍ ഇന്‍റര്‍വെന്‍ഷന്‍റെ ആലോചനാ യോഗങ്ങള്‍ നടക്കുന്നത്തിനിടെ അദ്ദേഹം മരണപ്പെട്ടു.

പാലസ്തീന്‍ പ്രദേശമായ രാമള്ളക്കും ഇസ്രായേലിന്റെ തലസ്ഥാനമായ ജെറുസലേമിനും മധ്യേയുള്ള അല്‍ -രം അതിര് കടമ്പയിലെക്കാന് സിനിമയുടെ സ്ഫുടീകരണം .ഏലിയ സുലെയ്മാന്‍ സ്വയം അവതരിപ്പിക്കുന്ന ഇ.എസ് എന്ന ചെറുപ്പക്കാരന് ജെറുസലേമില്‍ താമസിക്കുന്ന തന്‍റെ പിതാവിന്‍റെ രോഗബാധയറിഞ്ഞു അല്‍ -രം കടമ്പ കടന്നു പോകേണ്ടതായി വരുന്നു.പടത്തിലെ ഏക സ്ത്രീ സാന്നിധ്യമായ മനേല്‍ ഖദേര്‍ അവതരിപ്പിക്കുന്നജെറുസലേം കാറി ഇ.എസ് ന്‍റെ സ്നേഹിതയാണ് .മാരകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന അതിര് കടമ്പയുടെ അരാഷ്ട്രീയ നിലപാടുകള്‍ക്കും നീതി രഹിതമായ അതിന്‍റെ നിര്‍വഹണങ്ങള്‍ക്കും എതിരെ മാനവതയെ ഉയര്‍ത്തിപ്പിടിക്കുന്നതിനായി ക്രിയാത്മകമായി ഇടപെടുകയാണ് ഏലിയ സുലെയ്മാന്‍ .അറബിക് -ഹീബ്രു -ഇംഗ്ലീഷ് ഭാഷയിലുള്ള പടം പൂര്‍ത്തിയാക്കിയത് ഇസ്രായേലില്‍ നിന്നുള്ള സിനിമാ പ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് .എ.ആര്‍ .റഹ്മാന്റെ പ്രസിദ്ധമായ ഒരു ഗാനം കടമെടുത്തിട്ടുണ്ട്‌ .

എല്ലാത്തരം വ്യാകരണ നിയമങ്ങളും കൃത്യമായി പാലിച്ചെഴുതിയ ഡിവൈന്‍ ഇന്‍റര്‍വെന്‍ഷന്‍ ആ വര്‍ഷം ഓസ്കാറിനു പരിഗണിക്കുകയുണ്ടായില്ല .പാലസ്തീനെ ഒരു രാജ്യമായി യു.എന്‍.അംഗീകരിക്കാത്തതിനാലാണത്രെ ആ അവഗണന .ഒരു രാജ്യമാല്ലാത്ത ഹോങ്ങ് കോങ്ങില്‍ നിന്നുള്ള സിനിമകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമ്പോള്‍ ഓസ്കാര്‍ കമ്മറ്റിയെ അന്താരാഷ്‌ട്ര നിയമങ്ങളൊന്നും ബാധിക്കാറില്ല .അപ്പോള്‍ മറ്റുചില രാഷ്ട്രീയ താല്‍പര്യങ്ങളാണ് അകാദമിയെയും സ്വാധീനിക്കാറുള്ളത് എന്ന്‍ വ്യക്തം.


ഞാന്‍ എന്തുകൊണ്ടൊരു ഹിന്ദുവല്ല .

പുസ്തകം

കെ.കെ.ബാബുരാജ് .
കാഞ്ച ഐലയ്യ
പരിഭാഷ:എസ്.സജീവ്‌.
പരസാധനം :സംവാദം/ഇന്‍സൈറ്റ്
വി.ഒ.നമ്പര്‍ 683,കണിയാപുരം,
തിരുവനന്തപുരം .
വില 80രൂപ.
(സൂചകം മാസികയുടെ 2001സെപ്റ്റംബര്‍ ലക്കത്തിലാണ് ഈ കൃതിപഠനമുള്ളത് )

1960കളില്‍ ലോകമെമ്പാടുമുള്ള പീഡിത ജനതകള്‍ സ്വതന്ത്ര മാനിഫെസ്റ്റൊകള്‍ പുറത്തിറക്കിക്കൊണ്ട് സ്വയം നിര്‍വചിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.ഈ മുന്നേറ്റങ്ങളോട് രക്തബന്ധം പുലര്‍ത്തിക്കൊണ്ട് ഇന്ത്യയിലെ ദളിതരും വ്യത്യസ്ഥ പ്രദേശങ്ങളില്‍ മാനിഫെസ്റ്റൊകള്‍ അവതരിപ്പിക്കുകയും സമര-പ്രതിരോധ പ്രസാധനങ്ങള്‍ക്കും എഴുത്ത് -വായനകള്‍ക്കും ആരംഭം കുറിക്കുകയും ചെയ്തു.ആധുനികതയുടെ കാഴ്ച്ചയുടെ അധികാര സ്വഭാവവും ഭാഷയുടെ ഏകാധിപത്യവും മൂലം ഈ മുന്നേറ്റങ്ങള്‍ പാഠവല്‍ക്കരിക്കപ്പെട്ടില്ല .അവ പരാജയങ്ങള്‍ ആയിരുന്നില്ല എന്നല്ല അര്‍ത്ഥമാക്കുന്നത് ,മറിച്ച് പീഡിതമനസുകളുടെ കര്‍തൃത്വവല്‍ക്കരണത്തിനുള്ള  ശ്രമങ്ങള്‍ പൊതുമണ്ഡലത്തിനു പുറത്ത് രൂപപ്പെടുകയായിരുന്നു.ഇവ അടിച്ചമര്‍ത്തപ്പെട്ട ജ്ഞാനവ്യവഹാരങ്ങളെ നിലവില്‍ കൊണ്ടുവന്നു.ഇന്നും അമൂര്‍ത്തമായിരിക്കുന്ന ഈ ജ്ഞാനവ്യവഹാരങ്ങളെ പാഠവല്‍ക്കരിക്കാനും പരിഭാഷപ്പെടുത്താനും പുനര്‍പാരായണങ്ങളിലൂടെ സമകാലീന സംഭവങ്ങളിലേക്ക് പ്രവേശിപ്പിക്കാനും നടത്തുന്ന ബാലതന്ത്രപ്രയോഗമാണ് ഉത്തരാധുനികഥയിലെ ദളിതെഴുത്ത് വായനകള്‍ .1990കള്‍ക്ക് ശേഷം സജീവമായ ഈ പ്രക്രീയ അക്കാദമിക് മണ്ഡലത്തില്‍ പ്രതിനിധാനപ്പെടുത്തുന്നത് കാഞ്ച ഐലയ്യ,ഗെയില്‍ ഓംവെദ് ,കാതലിന്‍ ഗഫ് മുതലായവരുടെ ഇടപെടലുകളിലൂടെയാണ് .കാഞ്ച ഐലയ്യയുടെ പ്രസിദ്ധമായ 'ഞാന്‍ എന്തുകൊണ്ടൊരു 
ഹിന്ദുവല്ല 'എന്ന പുസ്തകത്തിന്‍റെ പരിഭാഷ പ്രസിദ്ധീകരിച്ചിരിക്കുന്നു.

ജാതി വ്യവസ്ഥക്കക്കകത്ത് സംഘര്‍ഷമനുഭവിക്കുന്ന ആദിവാസികള്‍ ഒഴികെയുള്ള ദളിതര്‍ (ആദിവാസികള്‍ ജാതി വ്യവസ്ഥക്ക് പുറത്താണ് )പിന്നോക്കക്കാര്‍ ,അന്തരാള സമുദായങ്ങള്‍ എന്നിവയെ ഉല്‍പ്പാദന സമൂഹമായി വിലയിരുത്തിക്കൊണ്ടുള്ള ജ്ഞാന സങ്കല്‍പ്പമാണ് ഈ കൃതി ഉള്‍ക്കൊള്ളുന്നത്.മേല്‍പ്പറഞ്ഞ സമുദായങ്ങള്‍ വിശാലാര്‍ത്ഥത്തില്‍ ദളിത്‌ ബഹുജനങ്ങളാണെന്നു കാഞ്ച ഐലയ്യ വിലയിരുത്തുന്നു.ഉല്‍പ്പാദകവ്യവസ്ഥയില്‍നിന്നുംഅന്യവല്ക്കരിച്ച ബ്രാഹ്മണ ജ്ഞാനം അധിനിവേശമാണ് .ഇതിനോടുള്ള നിതാന്ത സംഘര്‍ഷം ദളിത്‌ ബഹുജന്‍ ജ്ഞാനവല്‍ക്കരണമുള്‍ക്കൊള്ളുന്നു.

കാഞ്ച ഐലയ്യ
ബാബറി മസ്ജിത് തകര്‍ക്കപ്പെടുന്നതിനു എത്രയോ മുന്‍പ് ഹിന്ദുത്വം എല്ലാത്തരം ബഹുസ്വര ജനാധിപത്യ സങ്കല്‍പ്പനങ്ങളോടും ലിംഗ സമത്വ വാദങ്ങളോടും യുദ്ധ പ്രഖ്യാപനം ആരംഭിച്ചിരുന്നു.സവര്‍ണരിലെ വലിയൊരു വിഭാഗം ഹിന്ദുത്വത്തിന്‍റെ ആശയവല്‍ക്കരണത്തോട് വിധേയത്വം പുലര്‍ത്തിയപ്പോള്‍ ദളിത്‌ ബഹുജനങ്ങളും സ്ത്രീകളും ന്യൂനപക്ഷങ്ങളും ഇതിനോട് സംഘര്‍ഷപ്പെട്ടു.ഈ സംഘര്‍ഷങ്ങളെ ജാതീയമായി മുദ്രകുത്തി സവര്‍ണ പാദസേവ ചെയ്യുകയായിരുന്നു മിക്കവാറും എല്ലാത്തരം സോഷ്യലിസ്റ്റ് ഗ്രൂപ്പുകളും.ധൈഷണിക രംഗത്ത് രൂപപ്പെട്ട ഈ തിരസ്കാരത്തിന്റെ പശ്ചാത്തലത്തില്‍ ,ദളിതുകളില്‍ നിന്നും വികസിച്ചുവന്ന ആശയരൂപീകരനങ്ങളെ ഈ കൃതി ഒരു പരിധിവരെ ഉള്‍ക്കൊള്ളുന്നു.

കെ.കെ.ബാബുരാജ് .
ഈ പുസ്തകത്തിന്‍റെ പ്രധാനപ്പെട്ട ന്യൂനത ,ദളിത്‌ ജ്ഞാനവ്യവഹാരങ്ങളെ ചരിത്രപരമായി മാറുന്നില്ല എന്നതാണ് .അതായത് ,ജാതിവ്യവസ്ഥയില്‍ കീഴാളര്‍ നടത്തിയ മതരൂപീകരണങ്ങളെ വിശദമായി ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും ,മഹാത്മാ ഫൂലേക്കുശേഷം ശക്തിയാര്‍ജിച്ച മതേതര ജ്ഞാനരൂപീകരണങ്ങളെ സഫലമായി പാഠവല്‍ക്കരിക്കാന്‍ പരാജയപ്പെട്ടിരിക്കുന്നു.അതിനാല്‍ ജാതിവ്യവസ്ഥയെ സമുദായ വല്‍ക്കരണവുമായി ബന്ധപ്പെടുത്താനോ ,വിശ്വാസ സ്വാതന്ത്ര്യത്തെ ജനാധിപത്യപരമാക്കി മാറ്റാനോ കഴിഞ്ഞിട്ടില്ല.ഈ ന്യൂനതമൂലം ദളിത്‌ വല്‍ക്കരണം കൃതി മുന്നോട്ടുവെക്കുന്നു.ജാതിവ്യവസ്ഥക്ക് സവര്‍ണരും സംഘര്‍ഷപ്പെടുമ്പോള്‍ ,ചരിത്രപരമായി രൂപപ്പെടുന്ന ദളിത്‌-സവര്‍ണ സംവാദത്തെ ജാതിവിരുദ്ധ മതേതര സംവാദമാക്കി പരിവര്‍ത്തനപ്പെടുത്തുകയാണ് വേണ്ടത് .ഈ പ്രക്രിയയിലൂടെ മാത്രമേ ,അംബേദ്‌കര്‍ ചിന്തകളുടെ ചരിത്രവല്‍ക്കരണം സാധ്യമാകൂ .  2012, നവംബർ 22, വ്യാഴാഴ്‌ച

ദളിത്‌ ,പിന്നോക്ക ,മുസ്ലിം ബന്ധങ്ങള്‍ -കാഞ്ച ഇളയ്യ .

നേരറിവ്
പ്രമുഖ ദളിത്‌ ചിന്തകന്‍ കാഞ്ച ഇളയ്യ 2002മേയ് 29ന് ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിന്‍റെ വിവര്‍ത്തനം ആഗസ്റ്റ്‌ മാസത്തെ 'സമീക്ഷ 'മാസികയില്‍ പ്രസിദ്ധീകരിച്ചു.വിവര്‍ത്തനം ചെയ്തയാളുടെ പേര് കൊടുത്തിട്ടില്ല.

ഗുജറാത്ത് കൂട്ടക്കൊലയില്‍ ദളിതരുടെയും ആദിവാസികളുടെയും മറ്റു പിന്നോക്ക വിഭാഗങ്ങളുടെയും പങ്കാളിത്തം ,പട്ടികജാതി,വര്‍ഗങ്ങളും പിന്നോക്കക്കാരും മുസ്ലിങ്ങളും തമ്മിലുള്ള ഐക്യം സംബന്ധിച്ച് ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.ഈ ഐക്യമുണ്ടാകുന്നത് അങ്ങേയറ്റം ശ്രമകരമാക്കുന്നതില്‍ ഹിന്ദുത്വശക്തികള്‍ വിജയിച്ചിരിക്കുകയാണ്.ഗുജറാത്ത് കൂട്ടക്കൊലക്കും ഉത്തര്‍പ്രദേശില്‍ ബി.ജെ.പി.പിന്തുണയോടെ മായാവതി സര്‍ക്കാര്‍ രൂപീകൃതമായത്തിനും ശേഷം അത് കൂടുതല്‍ ശ്രമകരമായിരിക്കുകയാണ്.

ക്രിസ്ത്യാനികളില്‍ നിന്ന്‍ വ്യസ്ത്യസ്തമായി ജാതിപ്രശ്നം എങ്ങനെ മനസ്സിലാക്കാംഎന്നും കലാപ സന്ദര്‍ഭങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്നും മുസ്ലീങ്ങള്‍ക്കറിഞ്ഞുകൂടാ .മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കും മറ്റു പിന്നോക്ക ജാതിക്കാര്‍ക്കുമിടയില്‍ തുടര്‍ച്ചയായി സൌഹൃദപരമല്ലാത്ത ബന്ധങ്ങള്‍ പ്രത്യേകിച്ച് നഗര പ്രദേശങ്ങളില്‍ നിലനില്‍ക്കുന്നത് ഉല്‍ക്കണ്‍ഠാ ജനകമാണ് .

ബി.ജെ.പി.അധികാരത്തില്‍ വന്നതിനുശേഷം ,ഹിന്ദുമത ശക്തികള്‍ ക്രിസ്ത്യാനികളെ പലയിടത്തും ആക്രമിക്കുകയുണ്ടായി ഈ ആക്രമണങ്ങളിലൊന്നും ദളിത്‌-ആദിവാസി പങ്കാളിത്തം മിക്കവാറും ഇല്ലായിരുന്നു.ദളിതര്‍ക്കും ആദിവാസികള്‍ക്കും ക്രിസ്ത്യാനികളുമായി ഉറ്റ ബന്ധമാണുള്ളത്.മുസ്ലിങ്ങലുമായി അവര്‍ക്ക് അത്തരം ബന്ധങ്ങളില്ല.മറ്റു പിന്നോക്ക ജാതികള്‍ക്ക് ക്രിസ്ത്യാനികളുമായി സംശയാസ്പദമായ ബന്ധമാണുള്ളത് .പക്ഷെ,മുസ്ലീങ്ങളുമായി അവര്‍ ശത്രുതാ ബന്ധം പുലര്‍ത്തുന്നു.ഈ അവസ്ഥക്ക് കാരണമെന്തെന്ന് മുസ്ലീം ബുദ്ധിജീവികള്‍ അന്വേഷിക്കേണ്ടത് ആവശ്യമായിരിക്കുന്നു.അല്ലെങ്കില്‍ ,ഹിന്ദുത്വ ശക്തികള്‍ പട്ടികജാതി-വര്‍ഗക്കാരുടെയും മറ്റു പിന്നോക്കക്കാരുടെയും കായികശക്തി ,മുസ്ലീങ്ങള്‍ക്കെതിരെ ഉപയോഗപ്പെടുത്തുന്നത് തുടരുക തന്നെ ചെയ്യും.മുസ്ലിങ്ങളും ദളിതരും മറ്റു പിന്നോക്ക വിഭാഗക്കാരും കൂടുതലായി കൊലചെയ്യപ്പെട്ടുകൊണ്ടാണ് മിക്കവാറും എല്ലാ കലാപങ്ങളും അവസാനിക്കുന്നത് .ശത്രുതാപരമായ ബന്ധങ്ങള്‍ അതോടെ വര്‍ദ്ധിക്കുകയും ചെയ്യുന്നു.മര്‍ദ്ദിത സമുദായങ്ങള്‍ക്കിടയില്‍ ഈവിധം ശത്രുതാ പ്രതിച്ഛായ സൃഷ്ടിക്കുക എന്നത് ഹിന്ദുത്വ ശക്തികള്‍ ആഗ്രഹിക്കുന്ന കാര്യപരിപാടിയാണ്.മര്‍ദ്ദിതരെ മഥിക്കുന്ന അടിസ്ഥാനപരമായ സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളില്‍ നിന്ന്‍  അത് ശ്രദ്ധ തിരിച്ചുവിടുന്നു.

ഗുജറാത്തിലും മറ്റും ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് ഇന്ത്യയിലെ ക്രിസ്ത്യന്‍ ബുദ്ധിജീവി സമൂഹം സംഘപരിവാറിന്റെ ഫാസിസ്റ്റ് സ്വഭാവത്തിനെതിരെ ആഗോള പ്രചാരണം നടത്തുകയും പാശ്ചാത്യ നാടുകളില്‍ അതിന്‍റെ വിശ്വാസ്യതക്ക് കോട്ടം വരുത്തുകയും ചെയ്തു.ഐക്യരാഷ്ട്രസഭയുടെ സര്‍ക്കാരേതര സംഘടന (എന്‍.ജി.ഒ )എന്ന പദവി ആര്‍ജിക്കാനുള്ള വിശ്വഹിന്ദു പരിഷത്തിന്‍റെ ശ്രമങ്ങളും തകര്‍ക്കപ്പെട്ടു .എല്ലാ ആഗോള സര്‍ക്കാരേതര സംഘടനകള്‍ക്കും സര്‍ക്കാര്‍ സംഘടനകള്‍ക്കും ആക്രമണത്തിന്റെ മുഴുവന്‍ വിവരങ്ങളും ലഭിച്ചിരുന്നു.അമേരിക്കന്‍ കോണ്ഗ്രസും യൂറോപ്പ്യന്‍ പാര്‍ലമെന്റുപോലും സംഗതി ഗൌരവത്തില്‍ എടുത്തിരുന്നു.

താഴെ തലത്തില്‍ പട്ടികജാതി-വര്‍ഗക്കാരും മറ്റു പിന്നോക്കവിഭാഗങ്ങളുമായി സൌഹൃദ ബന്ധം സ്ഥാപിക്കുന്നതില്‍ മുസ്ലീം ബുദ്ധിജീവി സമൂഹം പരാജയപ്പെട്ടു.മുസ്ലിം സമുദായത്തിനെതിരെ ഹിന്ദുത്വ ശക്തികള്‍ നടത്തിയ അതിക്രമങ്ങലെക്കുറിച്ചുള്ള തെളിവുകള്‍ ശേഖരിക്കാന്‍ ഒട്ടേറെ മുസ്ലിം ബുദ്ധിജീവികള്‍ക്ക് സാധ്യമാവുമായിരുന്നുവെങ്കിലും അത്തരം വസ്തുതകള്‍ അവര്‍ ഐക്യ രാഷ്ട്ര സഭയുടെയും മറ്റു മനുഷ്യാവകാശ സംഘടനകളുടെയും മുന്നില്‍ ഒരിക്കലും സമര്‍പ്പിക്കുകയുണ്ടായില്ല .അവര്‍ അന്തര്‍മുഖരായിരിക്കുകയും ആള്‍ക്കൂട്ട പ്രധിരോധത്തിന്റെയും പ്രതികാര രാഷ്ട്രീയത്തിന്‍റെയും തന്ത്രങ്ങള്‍ നടപ്പാക്കുകയുമാണുണ്ടായത് .ഇത് നിര്‍ഭാഗ്യകരമാകുന്നു .കാരണം ഇരകളുടെ ശബ്ദങ്ങളെ കൂടുതല്‍ വിശ്വാ സത്തിലെടുക്കുന്ന ആഗോള സംഘടനയാണ് ഐക്യരാഷ്ട്രസഭ .പ്രതികാര രാഷ്ട്രീയം നടപ്പാക്കാന്‍ മുസ്ലിം സമൂഹത്തെ അനുവദിക്കുന്നതിന് പകരം ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍ സാധ്യമായാല്‍ അത് ഇന്ത്യയിലെ അക്രമത്തിന്‍റെ തോത് കുറച്ചേക്കും.ഗുജറാത്ത് കൂട്ടക്കൊല ഐക്യരാഷ്ട്രസഭയുടെ മുന്‍പാകെ കൊണ്ടുവരാത്തത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്വം ഇന്ത്യയിലെ ഇംഗ്ലീഷ് സംസാരിക്കുന്ന മുസ്ലിം ബുദ്ധിജീവി സമൂഹത്തിന്റെതാണ് .

ജാതി,അയിത്തം തുടങ്ങിയ പ്രശ്നങ്ങളോടുള്ള ഉദാസീനതക്കും മുസ്ലിം ബുദ്ധിജീവി സമൂഹം ഉത്തരവാദി ത്വമെല്‍ക്കെണ്ടാതാണ്  .ചരിത്രപരമായി നോക്കിയാല്‍ ബ്രിട്ടീഷുകാര്‍ വരുന്നതിനുമുന്‍പ് ,മുസ്ലിം ഭരണാധികാരികളും മുസ്ലിം പണ്ഡിതന്മാരും ജാതിപ്രശ്നം മനസിലാക്കാന്‍ കാര്യമായി ശ്രമിച്ചില്ല.ഒരു സഞ്ചാരി പണ്ഡിതനായിരുന്ന അല്‍ബറൂണി ഒഴുക്കന്‍ മട്ടില്‍ ചില കാര്യങ്ങള്‍ പറഞ്ഞുവെന്നല്ലാതെ മറ്റൊരു ഇന്ത്യന്‍ മുസ്ലിം പണ്ഡിതനോ കവിയോ ഈ പ്രശ്നങ്ങളെക്കുറിച്ച് കാര്യമായി എഴുതിയിട്ടില്ല.തീര്‍ത്തും അത്ഭുതകരമായി തോന്നാവുന്ന കാര്യം ദളിത്‌ ബഹുജനങ്ങള്‍ക്കുവേണ്ടി അവര്‍ സാമൂഹ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളൊന്നും നടത്തിയില്ലെന്നതാണ്.ബ്രാഹ്മണ പ്രത്യയശാസ്ത്രത്തിന്‍റെ സ്വാധീനം നിമിത്തം ജാതി സമ്പ്രദായവും അയിത്തവും ആത്മീയ കാര്യമാണെന്നും അതിനാന്‍ അതില്‍ ഇടപെടേണ്ടതില്ലെന്നുമായിരുന്നു മുസ്ലിം പണ്ഡിതന്മാരുടെ വിചാരം.

ഭക്തി പ്രസ്ഥാനത്തിന് മുന്‍പ് ചില സുന്നികള്‍ ,ആ കാലഘട്ടത്തിലെ ശൂദ്രരുമായും ചണ്‍ഡാലരുമായും ഇഴുകി ചേര്‍ന്നിരുന്നു .എന്നാല്‍ ആധുനിക കാലഘട്ടത്തില്‍ ,പ്രത്യേകിച്ച് സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ഗണനീയനായ ഒരു മുസ്ലിം ബുദ്ധിജീവിയും ദളിതരുടെയും ആദിവാസികളുടെയും പിന്നോക്കക്കാരുടെയും ഇടയില്‍ പ്രവര്‍ത്തിച്ചിട്ടില്ല.ദളിതരെ മോചിപ്പിക്കാന്‍ അംബേദ്‌കര്‍ പ്രക്ഷോഭം തുടങ്ങിയപ്പോള്‍ ഒരു മുസ്ലിം ബുദ്ധിജീവിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നില്ല .മണ്ഡല്‍ പ്രസ്ഥാനത്തെ തുടര്‍ന്ന് ജാതിയും അയിത്തവും ഇസ്ലാമിക തലത്തില്‍ വ്യക്തമാക്കുന്ന ഗൌരവമേറിയ ഒറ്റ പുസ്തകം പോലും ഒരു മുസ്ലിം ബുദ്ധിജീവിയും എഴുതുകയുണ്ടായില്ല.സമുദായങ്ങളെ ബന്ധിപ്പിക്കുന്ന പാലങ്ങള്‍ എങ്ങിനെയാണ് ഉണ്ടായിവരിക?ഒരു മര്‍ദ്ദിത സമുദായത്തിന് മറ്റൊരു മര്‍ദ്ദിത സമുദായത്തിന്റെ പിന്തുണ കിട്ടുകയും ഓരോന്നും മറ്റൊന്നുമായി ദൈനംദിന കാര്യങ്ങളില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുയും ചെയ്യുമ്പോഴാണ് അവയുണ്ടാവുക.അതിനൊരു സൈദ്ധാന്തിക ആവിഷ്കരണം ആവശ്യമാണ്‌.

മുസ്ലിം പണ്ഡിതവര്‍ഗം ഭരണവര്‍ഗ ഫ്യൂഡല്‍ പ്രത്യയശാസ്ത്രത്തിനകത്ത്  നിന്നുകൊണ്ടാണ് പ്രധാനമായും പ്രവര്‍ത്തിച്ചത് .കമ്യൂണിസത്തിന്റെ സ്വാധീനത്തില്‍ വരികയും വര്‍ഗപരമായ കാഴപ്പാടിലൂടെ ഇന്ത്യന്‍ സമൂഹത്തെ പഠിക്കുകയും ചെയ്ത ഇര്‍ഫാന്‍ ഹബീബിനെ പോലെയുള്ള ചിലരൊഴിച്ച് ജാതി പ്രശ്നത്തെക്കുറിച്ച് ഒരു മുസ്ലിം പണ്ഡിതനും വിശദമായി പഠനം നടത്തിയിട്ടില്ല .ഇസ്ലാമിക സാഹിത്യ ,വിദ്യാഭ്യാസ സംസ്കാരം കണക്കിലെടുക്കുമ്പോള്‍ ജാതിക്കും അയിത്തത്തിനുമെതിരെ ആദ്യമായി പോരുതേണ്ടിയിരുന്നത് അവരായിരുന്നു.ദളിതരുടെ മനുഷ്യത്വഹീനമായ ജീവിതാവസ്ഥകളെക്കുറിച്ച് ആദ്യമെഴുതെണ്ടതും അവരായിരുന്നു.പക്ഷെ,അവര്‍ തീര്‍ത്തും മൌനം പാലിച്ചു.സൂഫിവര്യന്മാര്‍ ആത്മീയ പ്രചാരണത്തിനായി ദളിത്‌ പിന്നോക്ക സമുദായങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവെങ്കിലും അവരും ജാതി വിരുദ്ധ സാഹിത്യമോ അയിത്ത വിരുദ്ധ സമൂഹമോ സൃഷ്ടിക്കുകയുണ്ടായില്ല.

ബ്രിട്ടീഷ് ഭരണാധികാരികള്‍ ചൂഷകരായിരുന്നുവെങ്കിലും ജാതി സമ്പ്രദായം മനസിലാക്കാന്‍ അവര്‍ അതീവ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.വില്യം കാരിയുടെ 'An inquiry into the obligations of Christian to use means for the conversation of the Heathens' പുസ്തകത്തില്‍ 18ആം നൂറ്റാണ്ടിലെ അവസാന ഘട്ടത്തിലെ ജാതിയേയും അയിത്തത്തെയും കുറിച്ച് ഗൌരവമേറിയ വിശകലനം നടത്തിയിട്ടുണ്ട്.പില്‍ക്കാലത്ത് ,രാജാ റാംമോഹന്‍ റായ് തന്‍റെ താല്‍പ്പര വിഷയങ്ങളായിട്ടെടുത്ത പലപ്രശനങ്ങളും ഈ റിപ്പോര്‍ട്ടില്‍ ഉന്നയിക്കപ്പെട്ടവയായിരുന്നു.മണ്ഡല്‍ സംവാദകാലത്ത് നിരവധി ഹിന്ദു പണ്ഡിതന്മാര്‍ ജാതി കണ്ടുപിടിച്ചത് ബ്രിട്ടീഷുകാരാണെന്നു പറയുക വരെയുണ്ടായി.


ഹിന്ദു സമുദായത്തില്‍ വിദ്യാഭ്യാസം ലഭിക്കുന്നതില്‍ നിന്നും ദളിതരും മറ്റു പിന്നോക്കക്കാരും നിര്‍ബന്ധപൂര്‍വം തടയപ്പെടുന്നുവെന്ന് മുസ്ലിം പണ്ഡിതന്മാര്‍ക്കറിയാം.ക്രിസ്തുമതത്തിലേക്ക് മാറിയാലും ഇല്ലെങ്കിലും ക്രിസ്ത്യന്‍ മിഷനറിമാര്‍ അവര്‍ക്കു വിദ്യാഭ്യാസം നല്‍കിയിരുന്നു.ക്രിസ്ത്യന്‍ മിഷനറിമാരുടെ സേവനം ജ്യോതിരാവു ഫൂലെയും അംബേദ്‌കറും അവരുടെ കൃതികളില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.എന്നാല്‍ അത്തരം ക്രിയാത്മകപ്രവര്‍ത്തനം മുസ്ലിം ബുദ്ധിജീവികളില്‍നിന്നും ഒരിക്കലും ഉണ്ടായിട്ടില്ല.

പാവങ്ങള്‍ക്കുവേണ്ടി മിഷനറി പ്രവര്‍ത്തകര്‍  നടത്തിയ വിദ്യാഭ്യാസ -ആരോഗ്യ സേവനങ്ങള്‍ സാമൂഹ്യമായി ഉദ്ഗ്രഥിക്കപ്പെട്ട പ്രവര്‍ത്തനങ്ങളായിത്തീര്‍ന്നു .ഗുജറാത്തിലും മറ്റിടങ്ങളിലും ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ പോലും മിഷനറിമാര്‍ക്ക് ,എല്ലാ ലോകസംഘടനകളിലും ഇന്ത്യയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ കഴിഞ്ഞു.പൂര്‍ണമായും വര്‍ഗീകരിക്കപ്പെട്ട ഗുജറാത്തിലെ ഭരണയന്ത്രതിനുപോലും ഹിന്ദുത്വശക്തികള്‍ക്കും ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കുമിടയില്‍ സമതുലനാവസ്ഥ പാലിക്കേണ്ടിവന്നു.ആദിവാസികള്‍ ,ദളിതുകള്‍ ,മറ്റു പിന്നോക്കക്കാര്‍ എന്നിവരുടെ സാമൂഹ്യ പ്രശ്നങ്ങള്‍ മുസ്ലിം ബുദ്ധിജീവികള്‍ ഏറ്റെടുക്കുകയുണ്ടായില്ല.അതുകൊണ്ട് അവരോട് ആഴത്തിലുള്ള അനുതാപവുമുണ്ടായില്ല .

ഇസ്ലാമിലാണെങ്കില്‍ ഒരാള്‍ ഇസ്ലാം മതം സ്വീകരിക്കുന്നത്തിനു മുന്‍പ് ,അയാളെക്കുറിച്ച് അന്വേഷിക്കുന്ന പാരമ്പര്യം ഇല്ലെന്നു മാത്രമല്ല അയാള്‍ക്കുവേണ്ടി സാമൂഹികാധിഷ്ടിതബോധത്തോടെയുള്ള സാമൂഹ്യ പ്രവര്‍ത്തനം നടത്താറുമില്ല .മുസ്ലിം ബുദ്ധിജീവികള്‍ ക്രിസ്ത്യന്‍ മിഷനറിമാരില്‍നിന്ന് പഠിക്കുകയും ആദിവാസികള്‍ ,ദളിതുകള്‍ ,മറ്റു പിന്നോക്കക്കാര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും വേണം.അതുവഴി പരസ്പരവിസ്വാസത്തിലധിഷ്ടിതമായ ബന്ധം സ്ഥാപിക്കപ്പെടണം.എല്ലാ മര്‍ദ്ദിത വിഭാഗങ്ങളും പരസ്പര വിമോചനത്തിനായി പ്രവര്‍ത്തിക്കുകയും പരസ്പരബന്ധം സൃഷ്ടിക്കുകയുമാണ് വേണ്ടത് .മറ്റൊരു ഗുജറാത്ത് തടയാനുള്ള ഏറ്റവും നല്ല വഴി അതാണ്‌ .


2012, നവംബർ 18, ഞായറാഴ്‌ച

കറുത്ത ക്ഷമ അനവസാനമല്ല:വോള്‍ സോയിങ്ക.

പുസ്തകം/നേരറിവ്.

പരിഭാഷ :ഡോ.ടി.പി.സുകുമാരന്‍ .

വോള്‍ സോയിങ്ക
1986ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് അര്‍ഹനായ നൈജീരിയക്കാരനാണ് വോള്‍ സോയിങ്ക .ഈ ബഹുമതി നേടുന്ന ആദ്യത്തെ ആഫ്രിക്കക്കാരനുമാണ്.തന്റെ 24ആമത്തെ വയസ്സില്‍ എഴുതിയ നാടകമാണ് 'ലയണ്‍ ആന്‍റ് ജൂവല്‍ 'ഇത് ഡോ.സി.പി.സുകുമാരന്‍ ''ശിങ്കത്താനും മിന്നിക്കല്ലും ''എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി .1987ല്‍  കോഴിക്കോട്ടുള്ള മള്‍ബറി ബുക്സ് പുസ്തകം പ്രസിദ്ധീകരിച്ചു.അതില്‍ അനുബന്ധമായി,1986ഡിസംബര്‍ 8നു സ്റോക്ക് ഹോമില്‍ വെച്ച് നോബല്‍ സമ്മാനം സ്വീകരിച്ച ശേഷം സോയിങ്ക ചെയ്ത പ്രസംഗം കൊടുത്തിട്ടുണ്ട്.നെല്‍സന്‍ മണ്ടേല ക്കാണ് പ്രസംഗം സമര്‍പ്പിച്ചിരിക്കുന്നത്.അതില്‍ നിന്നും ചേര്‍ക്കുന്നു.

 ഒരാഫ്രിക്കക്കാരന്‍ ,ഒരു കറുത്ത മനുഷ്യന്‍ ,ഈ ആതിഥേയ രാജ്യത്തിലെ പുരോഗാമിയായ ,പ്രധാനമന്ത്രി വധിക്കപ്പെട്ട അതെ വര്‍ഷത്തിലെ ,മാനുഷ്യകത്തിന്നാകെ വിനവിതച്ച വര്‍ണ്ണമേധാവിത്വസിദ്ധാന്തത്തിന്‍റെ ഭൂതഗണം സമോറോ മാഷേലിനെ നിലം പറ്റിച്ച അതേ വര്‍ഷത്തിലെ ,ഈ ദിവസം ഇവിടെ നില്‍ക്കുന്നതില്‍ നടുക്കുന്ന ഔചിത്യമാണുള്ളത് .ഒളോഫ് പാമേയുടെ മരണം സംബന്ധിച്ചുള്ള വസ്തുതകള്‍ എന്തുമായിക്കോട്ടെ .അദ്ദേഹത്തിന്‍റെ ജീവിതത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ല.മനുഷ്യ സമൂഹത്തിലെ ഒരു വന്‍ വിഭാഗത്തെ വര്‍ഗപരമായി അടിച്ചമര്‍ത്തുന്നകാര്യത്തില്‍ ഒളോഫ് പാമേ നിര്‍ണായകമാംവണ്ണം 'പാടില്ല'എന്ന് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്;തദനുസൃതം യത്നിച്ചിട്ടുണ്ട് .ഒരു പക്ഷെ ഈ വര്‍ണ്ണവെറിയന്‍ ചെയ്തികളുടെ കര്‍ത്താക്കള്‍ ഒരു വ്യക്തിയുടെ വധം കൊണ്ട് അയാളുടെ വിശ്വാസപ്രമാണങ്ങളുടെ മുന്നായാതെ തടയാന്‍ കഴിയും എന്ന് കരുതുംവണ്ണം ഹ്രസ്വ ദൃഷ്ടികളാവാം .ഒരു പക്ഷെ ഈ ചെയ്തി ഇന്ന് യുക്തിക്കല്ലാതെ നടുക്കത്തിന് മാത്രം വല്ല സംഭാവനയും നല്‍കുന്ന ഭീകരതാ മഹാമാരിക്ക് ഒരു ഉദാഹരണമാവാം .

ഒരിക്കലും വെള്ളമേനോക്കികള്‍ തങ്ങളുടെ വിധേയരും മനുഷ്യരാണെന്ന കാര്യം ഉള്ളാലെ അറിഞ്ഞിടില്ല .വിധേയരുടെ യാഥാര്‍ഥ്യത്തെ ,അവര്‍ മനുഷ്യജന്തുക്കളാണെന്ന   യാഥാര്‍ഥ്യത്തെ,വ്യക്തമായും അനുഭവിച്ചിട്ടില്ല .സാമ്രാജ്യങ്ങള്‍ പൊട്ടിത്തകരാന്‍ വേണ്ടിയാണ് നിലവില്‍ വന്നതെന്ന് ,സംസ്കാരങ്ങള്‍ നശിപ്പിക്കാന്‍ വേണ്ടിയാണ് നൂറ്റാണ്ടുകള്‍ പിടിച്ചുനിന്നതെന്ന് ഈ മേനോക്കികള്‍ക്ക് ശരിക്കറിയാം .ആകയാല്‍ അവര്‍ തങ്ങളുടേത് വെറും സംസ്കരണ ദൌത്യമാണെന്ന് വരുത്താന്‍ കൊണ്ടുപിടിച്ചു ശ്രമിച്ചു.ഇത് പക്ഷെ ഇമ്പീരിയല്‍ ദുരാഗ്രഹത്തിന്റെ കേക്കിന്മേലുള്ള യുക്തിവല്‍ക്കരണത്തിന്‍റെതായ ഐസിടല്‍ മാത്രമായിരുന്നു.ഇമ്പീരിയലിസത്തിന്‍റെ കല്‍പ്പനകള്‍ ഏറ്റെടുത്തു നടത്തിയവര്‍ (വെള്ള വന്‍കരയില്‍ നിന്നുള്ള സമാന്തര വ്യക്തികളെ എടുത്താല്‍ എറിക്മാനെപ്പോലെയുള്ളവര്‍ ),അവര്‍ ബ്യൂറോക്രാറ്റുകളാവട്ടെ ,സാങ്കേതിക വിദഗ്ദ്ധരാവട്ടെ ,ക്യാമ്പ് ഗവര്‍ണര്‍മാരാവട്ടെ ,അവരുടെ തലയില്‍ കറുത്തവനും മനുഷ്യനാണെന്ന ആശയം കൊള്ളിക്കാനുള്ള ഇടം ഉണ്ടായിരുന്നില്ലെന്ന് തന്നെ പറയാം.കഴിഞ്ഞ ശതകത്തിന്റെ തുടക്കം മുതല്‍ ഇന്നുവരെ ഒരു ശരാശരി തെക്കേ ആഫ്രിക്കന്‍ വെള്ളക്കാരന് ചേരുന്ന രോഗ നിദാന ശാസ്ത്രമാണ് ഇതെന്ന് കരുതുന്നത് ശരിയായിരിക്കും .ഇവിടെയിതാ ഉദാഹരണത്തിന് ,ആ നാട്ടിലെ ഒരു വിപ്ലവാത്മക മനസ്സിന്‍റെ തുറന്നടിച്ച കുറ്റസമ്മതം : 

ഒളോഫ് പാമേ
''സ്കൂളില്‍ എന്‍റെ അവസാന വര്‍ഷം വരെയും ഈ കറുമ്പന്മാര്‍ ,ഈ വോട്ടില്ലാപ്പരിഷ ,ഞാന്‍ വിഭാവനം ചെയ്ത സോഷ്യലിസവുമായി വല്ല അര്‍ത്ഥത്തിലും ബന്ധമുള്ളവരാനെന്നോ ,ഇക്കാലത്ത് എത്രയും പ്രധാനമായ മഹാ സാമൂഹ്യ വിപ്ലവത്തില്‍ എന്തെങ്കിലും പങ്കുള്ളവരാണെന്നോ എനിക്ക് തോന്നിയിരുന്നില്ല .സ്വാഭാവികമായും സുന്ദര നവലോകത്തിന്റെ അവകാശികളായ തൊഴിലാളികള്‍ അതൊരു ട്രേഡ് യൂണിയനില്‍ സംഘടിക്കുകയും ലേബര്‍പാര്‍ട്ടിക്ക് വോട്ടു ചെയ്യുകയും ചെയ്യുന്ന വെള്ളക്കാരെ ആശാരിമാരും ഇഷ്ടിക വെപ്പുകാരും ട്രാം പണിക്കാരും ഖനിപ്പണിക്കാരും ആയിരുന്നു.ഒരു നാടനെ കളിക്കാനോ ഭക്ഷണം കഴിക്കാനോ കാര്‍ണര്‍വന്‍ ഫുട്ബോള്‍ ക്ലബ്ബില്‍ ചേരാനോ വേണ്ടി വീട്ടിലേക്ക് ക്ഷണിക്കാമെന്നല്ലാതെ ,അതിലുപരി ഒരു രാഷ്ട്രീയ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാം എന്ന വിചാരമേ എന്നിലുണ്ടായിരുന്നില്ല .ആഫ്രിക്കക്കാരന്‍ ഒരു വ്യത്യസ്ത തലത്തിലായിരുന്നു.അവന് മനുഷ്യനാവുക പോലും വിഷമം.അവന്‍ പട്ടികളും മരങ്ങളും അങ്ങേയറ്റം പശുക്കളും അടങ്ങുന്ന ഒരു ദൃശ്യത്തിന്റെ ഭാഗം മാത്രം .എനിക്കവനെപ്പറ്റി സവിശേഷമായ വികാരമൊന്നും ഉണ്ടായിരുന്നില്ല .താല്‍പ്പര്യമാവട്ടെ,വെറുപ്പാവട്ടെ ,സ്നേഹമാവട്ടെ,അവന്‍ എന്‍റെ സാമൂഹ്യ ചിത്രത്തില്‍ വന്നതേയില്ല.അത്രക്ക് സമ്പൂര്‍ണമായി ഞാന്‍ അക്കാലത്തെ പാരമ്പര്യ മനോഭാവങ്ങളെ സ്വീകരിച്ചിരിക്കുന്നു.''

എഡ്ഡി റൂക്സ്‌ 
അതെ,ഒരാഫ്രിക്കാനും രാഷ്ട്രീയ കലാപകാരിയും ശാസ്ത്രജ്ഞനുമായ എഡ്ഡി റൂക്സിന്റെ ഈ സ്വയം വിശകലനം ,ആഫ്രിക്കക്കാരില്‍ ഒരു സിംഹ വിഭാഗത്തെ സംബന്ധിച്ചിടത്തോളം വെട്ടിത്തുറന്ന ,അനാവരണമായ ഒരു സത്യമത്രേ.''വിശേഷിച്ചൊരു വികാരമോ താല്‍പര്യമോ ,വെറുപ്പോ ,സ്നേഹമോ ഇല്ലായ്മ ''-പാരമ്പര്യ മനോഭാവങ്ങളെ അപ്പടി സ്വീകരിക്കുന്നത്തിന്‍റെ ഫലം.മനസ്സിന്‍റെ വര്‍ഗീയ മുഖം കാണണമോ?നിങ്ങളിഷ്ട പ്പെടുമെങ്കില്‍ ,ഈ നൂറ്റാണ്ടിന്‍റെ ഒന്നാം ദശകത്തിലേക്ക് ,നേരെ ചൊവ്വേ പറഞ്ഞാല്‍ ,നോബല്‍ സമ്മാന പരമ്പര ഉത്ഘാടനം ചെയ്യപ്പെട്ട കാലത്തേക്ക് നോക്കിയാല്‍ മതി.പക്ഷെ ഒരു സ്ലേറ്റ്‌ -അതിന്‍റെ വെടിപ്പ് കാര്യമല്ല-ശുദ്ധമോ മലിനീകൃതാമോ ആയ കാറ്റത്തേക്ക് തുറന്നിട്ടാല്‍ ,എന്തെങ്കിലും സംഗതികള്‍ പതിയുന്നതില്‍ നിന്ന് അതിനു ഒഴിഞ്ഞുനില്‍ക്കാവതല്ല.നമ്മളിപ്പോള്‍ 1986ല്‍ ആണ്.അതായത് നേറ്റീവ് പാസ്സ് നിയമങ്ങളില്‍ അടങ്ങിയ അപമാനവീകരണ മുദ്രകളോടുള്ള ആദ്യത്തെ ചെറുത്തുനില്‍പ്പിന് ശേഷം ,അവയുടെ ആദ്യത്തെ തിരസ്കരണത്തിനു ശേഷം ,ഒരു നൂറ്റാണ്ടു മുഴുക്കെ സംഭവിച്ച ,നേരിട്ടുള്ള ,അന്തരംഗസഹിതമായ തുറന്നിടലില്‍ .
സമോറ മാഷെല്‍
കറുത്തവര്‍ ,തീച്ചയായും ഒരു സംശയത്തിനും പഴുതില്ലാത്ത അവസ്ഥയിലാണ് തളച്ചിടപ്പെട്ടിരിക്കുന്നത് .ഞങ്ങള്‍ക്ക് ഞങ്ങളുടെ ദൌത്യമെന്തെന്നറിയാം.ആ ദൌത്യത്തെ ഞങ്ങള്‍ കെട്ടിപ്പുണരുകയും ചെയ്യുന്നു.എന്നാല്‍ മറ്റുള്ളവരുണ്ട്.അന്ത്യവിധിക്യാമ്പിന്റെ കേനിയിലകപ്പെട്ടവര്‍ മാത്രമല്ല ,അതിനപ്പുറം മനസ്സാക്ഷിയുടെ അതിര്‍വരമ്പിലിരിക്കുന്നവരും.നാണംകെട്ട രീതിയില്‍ ,ആഡ്യമന്യമായി ,അനുപമമായ രാഷ്ട്രീയ അന്ദ്രവായുവിന്‍റെ ഭാഷയില്‍ നിഷ്ക്രീയത്വത്തിന്നഭ്യര്‍ഥിക്കാന്‍ മാത്രം നിഗൂഢമായ ധാര്‍മ്മിക വിശ്വാസപ്രമാണങ്ങള്‍ അക്കൂട്ടര്‍ കണ്ടുപിടിക്കുന്നു.ഒരു കിഴക്കേ യൂറോപ്പ്യന്‍ രാജ്യത്തിന്നെതിരെ പ്രവര്‍ത്തിക്കുന്ന സാമ്പതികോപരോധങ്ങള്‍ തെക്കേ ആഫ്രിക്കയിലെ അപ്പാര്‍ത്യട് വലയത്തിനെതിരെ പ്രവര്‍ത്തിക്കുന്നതിനിഷ്ടപ്പെടാത്ത ഒരു നേതാവിനെപ്പറ്റി എന്ത് പറയാനാണ്!ലോകത്തിന്‍റെ വായൂതരംഗങ്ങളിലൂടെ ആ പ്രസംഗ പാടവം ഇങ്ങനെ ഉദ്ഗാനം ചെയ്യപ്പെടുകയാണ് ''പോളണ്ടായിക്കോട്ടേ ''എന്നാലോ?ലോകം ''നിക്കരാഗ്വയായിക്കോട്ടേ ''എന്നൊച്ചയിടുമ്പോള്‍ അയാള്‍ ചെവി തിരിച്ചു കളയുന്നു.ഈ ഇരട്ട നായ്കന്മാരായ ,വിരുദ്ധധര്‍മ്മസംഹിതരായ ലോകനേതാക്കളെക്കൊണ്ട് ഏതായാലും മടുത്തു.

 യുക്തിചിന്തയുടെ അല്‍പ്പമെങ്കിലും ഉണ്ടെന്ന് അവകാശപ്പെടുന്ന ഏതു ഹൃദയത്തെയും അസ്വസ്ഥമാക്കുന്നതാണ് ,സത്യമായും ഭയങ്കരമായും അസ്വസ്ഥമാക്കുന്നതാണ് ഇത് .നമുക്ക് സ്വയം ചോദിക്കാന്‍ സമയമായി.ചരിത്രപരമായ ധാരണയെയും പുരോഗതിയെയും കുടിയിരുത്തുന്ന നമ്മുടെ കോശം കല്ലായി മാറിപ്പോയിരിക്കുന്നു.അതിനെ നാമെങ്ങിനെ പുന:ക്രിയാനിരതമാക്കും?ഇത്പോലുള്ള സംഭവങ്ങളും സദസ്സുകളും അതിനു തുണക്കുമോ?തെല്ലു ചങ്കൂറ്റത്തോടെ നമുക്കങ്ങിനെ പറയേണ്ടി വരില്ലേ?-നല്ലവണ്ണം നോക്ക്,പ്രതികരണം പ്രകടിപ്പിക്ക് !കാരണം നിങ്ങള്‍ നിങ്ങളെപ്പോലുള്ള നൂറു കണക്കിന് സഹജീവികളെയാണ് കൊന്നിരിക്കുന്നത് ,അംഗഭംഗം വരുത്തിയിരിക്കുന്നത് ,മിണ്ടാതാക്കിയിരിക്കുന്നത്,അടിത്തട്ടിലെത്തിച്ചിരിക്കുന്നത് ,അപമാനവീകാരിച്ചിരിക്കുന്നത്‌ .ഹൃദയം മാറ്റിവെക്കലിന്റെ ശാസ്ത്രത്തിലെ എത്രയധികം ശക്തരായ പങ്കാളികളെയാണ് നിങ്ങള്‍ നഷ്ടപ്പെടുത്തിയത് ?അന്യലോകത്തിലെ മഹത്തായ ഒരു ബഹുവംശ സമൂഹത്തിന്‍റെ മൂല്യം പഠിപ്പിക്കാനുള്ള ഉള്‍ക്കാഴ്ചയുണ്ടായിരുന്നുവെങ്കില്‍ ,കറുത്തവരായ എത്രയെത്ര തെക്കേആഫ്രിക്കന്‍ ശാസ്ത്രകാരന്മാര്‍ അവിടെയിരിക്കുമായിരുന്നില്ല.

കുപ്രസിദ്ധമായ ഒരു നാമമാണ് കൊബ്രിന്യോ.എന്നാല്‍ യൂറോപ്യന്‍ ചിന്തയുടെ വിദ്യാര്‍ഥികളില്‍ ,ആഫ്രിക്കക്കരായ ഞങ്ങളിലും ,എത്രപേരുണ്ട് യൂറോപ്യന്‍ ദര്‍ശനത്തിലെ ഈ ബഹുമാന്യ നാമങ്ങളെ ഓര്‍ക്കുന്നു !ഹെഗല്‍ ,ലോക്ക് ,മോണ്ടെസ്ക്യൂ ,ഹ്യൂം ,വോള്‍തയര്‍ ,-അന്തമായ പട്ടിക അവരൊക്കെ വംശമേധാവിത്വത്തിന്റെയും ആഫ്രിക്കന്‍ ചരിത്രത്തിന്‍റെ വളച്ചൊടിക്കലിന്റെയും കടുപ്പക്കരായ സൈധാന്തികരായിരുന്നില്ലേ ?ഏതായാലും ,ഉദ്ദേശ്യം ഇവിടെ,വാസ്തവത്തില്‍ ,ഭൂതകാലത്തെ കുറ്റപ്പെടുതുകയല്ല.മറിച്ച് ആത്മഹത്യാപരമാംവണ്ണം ലക്ക് തെറ്റിയ വര്‍ത്തമാനകാലത്തിലേക്ക് ശ്രദ്ധക്ഷണിക്കുകയാണ് .മിണ്ടാപ്പൂതമായ വര്‍ത്തമാനത്തോട് നമുക്ക് പറയാം:നീ കള്ളങ്ങളുടെതായ ,വളച്ചൊടിക്കലിന്റെതും അവസരസേവകത്വത്തിന്റെതുമായ കുഞ്ഞ് ,പക്ഷെ,ലോകം വളരുകയാണ് .നിനക്കോ കുഞ്ഞായിരിക്കാന്‍ തന്നെ കൊതി-മാരക ശക്തിയോടെ .ഇനി ലോകത്തോടും നമുക്ക് പറയാം:നീയൊരു പാപപരിഹാരക്രിയ ആവശ്യപ്പെടുന്നില്ലേ ?

നശിപ്പിക്കുക മാത്രം ചെയ്യുന്ന ,ലോകത്തിന്‍റെ വിജ്ഞാനക്കയ്തില്‍ ഒരു തിള്ളിയും ചേര്‍ക്കാത്തവരെക്കൊണ്ട് നിറഞ്ഞ ,ഒരു വന്‍കരയാണ് ഞങ്ങളുടെതെന്ന് അപ്പാര്‍ത്യട് സമൂഹം ഘോഷിക്കുന്നു.യൂറോപ്യന്‍ സംസ്കാരത്തിന്‍റെ ശതകങ്ങളായുള്ള ഫലങ്ങളെ കൊതിയോടെ ഭക്ഷിച്ച്‌ ,പിന്നെ ചണ്ടിപണ്ടാരം പുച്ഛത്തോടെ പുറം  തള്ളുന്ന ഒരു മോണ്ണയാണ് അതെന്ന് ,എന്നാല്‍ യൂറോ-യൂദാ ചിന്തയിലെ പുരാതന വിശ്വാസങ്ങളുടെ പരിപാലനം ഇന്നും നടന്നു പോരുന്ന ഒരേയൊരു നാടാണിത് . അപ്പാര്‍ത്യട്സമൂഹം ഇത് പരിഗണിക്കാതെ ,സന്തോഷ പൂര്‍വ്വം അറിയാതെ ,കഴിയുന്നത് എത്രയും വിചിത്രമായിരിക്കുന്നു.

ലോകത്തില്‍ നിന്ന് സത്യത്തില്‍ ,ഇരുണ്ട കാലഘട്ടം ഇനിയും വിട്ടുപോയിട്ടില്ല .ഞങ്ങള്‍ക്കും ഞങ്ങളുടെ സങ്കല്‍പ്പങ്ങളുണ്ട് .പക്ഷെ ഞങ്ങളവയെ മറ്റുള്ളവരെ കാല്‍ച്ചുവട്ടിലാക്കുന്നതിന് ഉപയോഗിച്ചിട്ടില്ല .ഞങ്ങളൊരു യഥാതഥലോകത്തില്‍ വല്ലപാടും ജീവിക്കുകയം ചെയ്യുന്നു.ആ ലോകത്തിന്‍റെ നിറവ് വീണ്ടെടുക്കുന്നതിന് കറുത്ത വര്‍ഗത്തിന്നു ,സ്വയം ഒരുങ്ങുകയും പരമായ ആത്മത്യഗത്തിലേക്കെടുത്തുചാടുകയുമല്ലാതെ മറ്റു മാര്‍ഗമില്ല.

വര്‍ഗവെറിയന്‍ സമൂഹത്തെ യുക്തമായും ഒന്നോര്‍മ്മിപ്പിക്കട്ടെ :നിങ്ങളുടെ പോരിമക്ക് ഞങ്ങളുടെ ആഫ്രിക്കന്‍ ലോകം അതിന്‍റെ സാസ്കാരിക സിദ്ധികളും ദാര്‍ശനിക ചിന്തകളും ചില്ലറയൊന്നുമല്ല പ്രേരണയായത് .യൂറോപ്യന്‍ എക്സ്പ്രഷണിസത്തിന്റെ ഉദാഹരണത്തെ നമുക്കിവിടെ പ്രയോജനപ്പെടുത്താവുന്നതാണ് .ആഫ്രിക്കന്‍ കലയുടെയും സംഗീതത്തിന്റെയും നാടകാനുഷ്ടാനങ്ങളുടെയും സ്വാധീനമാര്‍ന്ന പ്രസ്ഥാനമായിരുന്നു അത് .അതുപോലെ അങ്ങേയറ്റം അതുല്യവും അത്ഭുതകരമാംവണ്ണം അധൃഷ്യവുമായ ആശയങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും സാമൂഹ്യപ്രവണതകളുടെയും സമാഹൃതിക്കുള്ള -ഫ്രോയിഡ് ,കാള്‍ മാര്‍ക്സ് ,ബകുനിന്‍ ,നീത്ചെ ,ഉത്തേജിതവും സ്വതന്ത്രവുമായ പ്രണയം ഇവക്കുള്ള -ഞങ്ങളുടെ സ്വാധീനവും ചെറുതല്ല.

20ആം നൂറ്റാണ്ടിലെ ഈ മനുഷ്യത്വ ഹീനതയെ നമുക്കേതായാലും 21ആം നൂറ്റാണ്ടിലേക്ക്  കൊണ്ട്പോയിക്കൂടാ .വര്‍ഗവെറിയുടെ നിര്‍മ്മൂലനവും മനുഷ്യാസമത്വത്തിന്റെ എല്ലാ ഘടകങ്ങളുടെയും വിച്ചിന്നീകാരണവുമാണ് ഉടന്‍ നടക്കേണ്ടത്.2012, നവംബർ 16, വെള്ളിയാഴ്‌ച

നവംബറില്‍ നഷ്ടമായത് ചിരിവരയുടെ ചിന്തകന്‍

ആളറിവ്

കണ്ണന്‍ മേലോത്ത്
ചിരിപ്പിച്ചുകൊണ്ട് ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചവരില്‍ പ്രമുഖനായ ബി.എം.ഗഫൂറിന്റെ വരകള്‍ മലയാളിക്ക് നഷ്ടമായിട്ടു ഒരുദശാ ബ്ദക്കാലമാകുന്നു.മാതൃഭൂമി ദിനപത്രത്തിന്‍റെ ഒന്നാം പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്ന 'കുഞ്ഞമ്മാന്‍ 'എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്‍റെ സൃഷ്ടികര്‍ത്താവ് എന്ന നിലയില്‍ ഏറെ പ്രശസ്തനായിരുന്നു.കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ ബടയക്കണ്ടി മാളിയേക്കല്‍ വൈദ്യരകത്ത് മുഹമ്മദ്കുട്ടി ഹാജിയുടെയും മറിയ ഉമ്മയുടെയും മകനായി 1943ജൂണ്‍ പത്തിന് ജനിച്ച ഗഫൂര്‍ 2002നവംബര്‍ 13ന്  അന്തരിച്ചു.നോവലിസ്റ്റും വിവര്‍ത്തകയുമായ ബി.എം.സുഹറ സഹോദരിയാണ്.

പ്രശസ്ത ചിത്രകാരന്‍ എം.വി.ദേവന്‍റെ കീഴിലാണ് ചിത്രകല അഭ്യസിച്ചു തുടങ്ങിയത്.ചെന്നൈയിലെ കോളേജ് ഓഫ് ഫൈന്‍ആര്‍ട്സ് ആന്‍റ് ക്രാഫ്റ്സില്‍ തുടര്‍ന്ന് പഠിച്ചു.അവിടെ കെ.സി.എസ് .പണിക്കര്‍ പ്രിന്‍സിപ്പലായിരുന്നു.'ചന്ദ്രിക 'ദിനപത്രത്തിലും ഡല്‍ഹി ദൂരദര്‍ശിനിലും 'ശങ്കേഴ്സ് വീക്കിലി'യിലും 'ദേശാഭിമാനി 'ദിനപത്രത്തിലും ജോലി നോക്കിയിരുന്നു.അടിയന്തിരാവസ്ഥക്കാലത്ത് ദേശാഭിമാനി വിട്ട് 'നിറമാല 'മാസിക തുടങ്ങി.തുടര്‍ന്ന്‍ 'കട്ട് കട്ട് 'കാര്‍ട്ടൂണ്‍ മാസിക' തുടങ്ങിയവയിലും ജോലി നോക്കിയിരുന്നു .1980ലാണ് മാതൃഭൂമി ദിനപത്രത്തില്‍ ചേര്‍ന്നത്‌ .'ബാലരമ'യില്‍ ചിത്രകഥകളും പ്രസിദ്ധീകരിച്ചിരുന്നു.

ഒരിക്കല്‍ 'ഗഫൂര്‍ക്കാ ദോസ്താ'കാന്‍ ഈയുള്ളവനും ഭാഗ്യം ലഭിച്ചു.അദ്ദേഹം മരിക്കുന്നതിനു മുന്‍പ് ,എറണാകുളം പ്രസ്സ് ക്ലബ്ബില്‍ വെച്ച് ചേര്‍ന്ന കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ വെച്ചായിരുന്നു അത്.ചിരപരി ചിതനെ പോലെ ആദ്യം കാണുന്നയാളോടും പെരുമാറുന്ന പ്രകൃതക്കാരനായിരുന്നു ഗഫൂര്‍  .പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് മരിയോ മിരാണ്ടയുമായി രൂപസാദൃശ്യമുള്ളതുപോലെ തോന്നി.വരയിലാകട്ടെ ഇരുവര്‍ക്കും തമ്മില്‍ യാതൊരു സാരൂപ്യവുമില്ല.കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ 'ചിറി'യിലാണ് ഗഫൂര്‍ വരകളുടെ രഹസ്യം അല്ലെങ്കില്‍ മൌലികത.പല്ല് പുറത്തുകാണിക്കാത്ത നേതാക്കന്മാരും വ്യക്തികളും ഗഫൂര്‍ വരകളിലൂടെ ഇളിയന്മാരായി രൂപപ്പകര്‍ച്ച നേടിയെത്തി.കമന്റോ ,ക്യാപ്ഷനോ നോക്കുന്നതിനു മുന്‍പ് തന്നെ ഈ പല്ലിളിക്കാഴ്ചയിലൂടെ തന്നെ ആശയം ഗ്രഹിക്കുവാന്‍ വഴക്കപ്പെട്ടതാണ് ഗഫൂര്‍ വരകളുടെ സവിശേഷത.ഒഴുക്കന്‍ വരകളും ഒടിയന്‍ വരകളും കാലഭേദമന്യേ ഇടകലര്‍ന്ന് ആ സവിശേഷതയില്‍ ഭാഗഭാക്കായി.

ഗഫൂര്‍ അന്തരിച്ചശേഷം 2003 നവംബര്‍ 15ന് ഇറങ്ങിയ മാതൃഭുമിയുടെ മുഖക്കുറിപ്പില്‍ വരയിലെ സവിശേഷതയെ എടുത്തു പറഞ്ഞു,''കാഴ്ചക്കപ്പുറം വിചാരത്തിന്റെ തലത്തിലേക്കുകൂടി സഹൃദയരെ കൊണ്ടുപോകുന്ന കലാരൂപമാക്കി കാര്‍ട്ടൂണിനെ മാറ്റിയെടുത്ത പ്രതിഭയാണ് വ്യാഴാഴ്ച നിര്യാതനായ ബി.എം.ഗഫൂര്‍ .രാവിലത്തെ ചായയോടൊപ്പം മാതൃഭൂമി വായനക്കാര്‍ക്ക് ശീലമായിക്കഴിഞ്ഞിട്ടുള്ള കുഞ്ഞമ്മാനിലൂടെയാണ് ഗഫൂര്‍ ഈ മാറ്റം സാധിച്ചത് .കുഞ്ഞമ്മാന്‍ എന്ന പോക്കറ്റ് കാര്‍ട്ടൂണില്‍ സാധാരണക്കാരന്റെ നിത്യ നൈമിത്തിക പ്രശ്നങ്ങള്‍ മുതല്‍ രാഷ്ട്രീയ-സാമൂഹിക -സാംസ്കാരിക വിഷയങ്ങളും അന്താരാഷ്‌ട്ര പ്രശ്നങ്ങളും വരെ ഗഫൂര്‍ കൈകാര്യം ചെയ്തു.വായനക്കാരെ ചിരിപ്പിക്കുക മാത്രമായിരുന്നില്ല അദ്ദേഹം.ഇങ്ങനെയാണല്ലോ ലോകം എന്ന സഹാനുഭൂതിയിലേക്ക് അവരെ നയിക്കാനും ആ കാര്‍ട്ടൂണിനു കഴിഞ്ഞിട്ടുണ്ട്.

എല്ലാം നോക്കിക്കാണുകയല്ലാതെ ഒരക്ഷരം സംസാരിക്കാത്ത കുഞ്ഞമ്മാന്‍ ആ കഥാപാത്രത്തിന്റെ സൃഷ്ടാവിന്‍റെ ദര്‍ശനത്തിന്‍റെ സവിശേഷത ഉള്‍ക്കൊള്ളുന്നു.ധാരാളം വായിക്കുകയും വായിച്ചവ ഉള്‍ക്കൊള്ളുകയും അവ തന്‍റെ രചനകളില്‍ അനായാസമായി പ്രതിഫലിപ്പിക്കുകയും ചെയ്തു ഗഫൂര്‍ .രക്ഷിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി ചിത്രകലാപഠനത്തിലേക്ക് തിരിഞ്ഞ് അവിടന്ന് കാര്‍ട്ടൂണിലെത്തി നിലയുറപ്പിച്ച ഗഫൂറിന്റെ വളര്‍ച്ചക്ക് ,കലാരംഗത്തെ കുലപതികളായ കെ.സി.എസ് .പണിക്കര്‍ ,എം.വി.ദേവന്‍ ,ശങ്കര്‍ തുടങ്ങിയവരുമായുള്ള സമ്പര്‍ക്കം പോഷകമായിതീര്‍ന്നു.''

കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക സെക്രട്ടറിയായും ,ചെയര്‍മാനുമായിരുന്നിട്ടുണ്ട് .കോഴിക്കോട് പ്രസ്‌ ക്ലബ്ബ് പ്രസിഡണ്ട്‌ ,ലളിത കലാ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.1991ല്‍ തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിന്‍റെ കാര്ട്ടൂണിസ്റ്റ് ഓഫ് ദ ഇയര്‍ ,കാര്‍ട്ടൂണ്‍ അക്കാദമിയുടെ 2000ലെ അവാര്‍ഡ് എന്നിവക്ക് അര്‍ഹനായി.'കാര്‍ട്ടൂണ്‍ ഇന്ത്യ 74','കുഞ്ഞമ്മാന്‍ 'എന്നീ ഗ്രന്ഥങ്ങള്‍ പ്രസിധീകരിച്ചിട്ടുണ്ട് .കുഞ്ഞമ്മാന്‍ കേന്ദ്ര കഥാപാത്രമായി ഒരു ടെലി ഫിലിം ഇറങ്ങിയിട്ടുണ്ട് .ദുബായ് ,അബുദാബി ,ഷാര്‍ജ ,ദോഹ ,തുടങ്ങിയ രാജ്യങ്ങളില്‍ പ്രദര്‍ശനം നടത്തിയിട്ടുണ്ട് .


2012, നവംബർ 14, ബുധനാഴ്‌ച

സാമുവല്‍ മറ്റീര്‍ :ചരിത്രത്തിന്‍റെ താളുകള്‍ ,ചരിത്രകാരന്റെയും .

ആളറിവ്

പരിഭാഷ:പോള്‍ ചിറക്കരോട്.

സാമുവല്‍ മറ്റീര്‍
സാമുവല്‍ മറ്റീര്‍ കരള ചരിത്രകാരനായത് തികച്ചും യാദൃശ്ചികമായിട്ടായിരുന്നു.അദ്ദേഹം ലണ്ടന്‍ മിഷനറി സൊസൈറ്റിയുടെ മിഷനറിയായി പഴയ തിരുവിതാംകൂറില്‍ പ്രവര്‍ത്തിച്ചു .പാളയത്തെ എല്‍.എം.എസ് ദേവാലയം അദ്ദേഹത്തിന്‍റെ പേരിനെ അനശ്വരമാക്കുന്നു.ഊര്‍ജ്വസ്വലമായ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അദ്ദേഹം മൂന്നു ഗ്രന്ഥങ്ങള്‍ എഴുതി-ധര്‍മ്മരാജ്യം ,(The Land of Charity)തിരുവിതാംകൂറിലെ നാട്ടുകാരുടെ  ജീവിതം(The native life in Travancore)പറയര്‍ (The Parayah)എന്നിവയാണ് അദ്ദേഹത്തിന്‍റെ കൃതികള്‍ .ചരിത്ര രചന നിയമേന തൊഴിലാക്കിയ ഒരാളിനെയല്ല,തീക്ഷ്ണങ്ങളായ അനുഭവങ്ങളെ വസ്തുനിഷ്ഠമായി അവതരിപ്പിച്ച ഒരു ഗ്രന്ഥകാരനെയാണ് അദ്ദേഹം ഓര്‍മിപ്പിക്കുന്നത് .തിരുവിതാംകൂറില്‍ നിന്നു മടങ്ങി ഇംഗ്ലണ്ടില്‍ വിശ്രമ ജീവിതം നയിക്കുമ്പോഴാണ് സാമുവല്‍ മറ്റീര്‍ ഈ ഗ്രന്ഥങ്ങള്‍ എഴുതിയത്.മിക്കവാറും 1800കളില്‍ 'കൃത്യവും സമീപ കാലത്തുള്ളതുമായ 'അവധാരനങ്ങളാണ് പുസ്തകത്തിലുള്ളതെന്ന്‍ ഗ്രന്ധകാരന്‍ ഉറപ്പിച്ചു പറയുന്നു.തുരുവിതാംകൂറിലെ സാമൂഹ്യാവസ്ഥയുടെ സമുധാരണത്തിനും ,ധാര്‍മികവും ആത്മീയവുമായ സുസ്ഥിരതക്കും ഈ ഗ്രന്ഥം ഉപകരിക്കുമെന്നും സാമുവല്‍ മറ്റീര്‍ പ്രത്യാശിക്കുന്നു.തിരുവിതാംകൂറിലെ നാട്ടു ജീവിതം എന്ന കൃതിയില്‍ നിന്നും ചില ഖണ്ഡികകള്‍ പ്രകാശിപ്പിക്കുന്നു-

മനുഷ്യക്കുരുതി 

ഇന്ത്യയുടെ ഇതര ഭാഗങ്ങളിലെ പോലെ ,മനുഷ്യക്കുരുതി വല്ലപ്പോഴുമേ നടക്കാറുള്ളൂ.കോട്ടയത്തിന്‌ സമീപപ്രദേശത്ത് ഈ മനുഷ്യത്ത രഹിതവും ഭീതിദവുമായ ആചാരം 50വര്‍ഷത്തിനു പുറമേ ഉണ്ടായിട്ടുള്ളൂ.ഒരു ജന്മി പുറവേലി കെട്ടാന്‍ തയ്യാറെടുക്കുകയായിരുന്നു.അദ്ദേഹം അത് നിശ്ചയിച്ച പ്പോഴെല്ലാം വെള്ളം പുറവേലിയെ ഒഴുക്കി കളഞ്ഞുകൊണ്ടിരുന്നു.ബ്രാഹ്മണര്‍ അദ്ദേഹത്തോട് പറഞ്ഞു ,മൂന്നു ചെറുപ്പക്കാരികളെ പുറവേലിയില്‍ കുരുതി കൊടുക്കാത്തിടത്തോളം കാലം അദ്ദേഹം പുറവേലി ഉറപ്പാക്കുന്നതില്‍ വിജയിക്കുകയില്ലെന്ന്.14-15വയസ്സുള്ള മൂന്നു പെണ്‍കുട്ടികളെ തെരഞ്ഞെടുത്തു .ഭീകരമായി ഈ ബലി നടന്നു.ഈ നിഷ്കളങ്കരായ ഇരകളുടെ രക്തം ഭൂമിയില്‍ തളിച്ചു .സമീപ കാലത്ത് പാര്‍ശ്വസ്ഥലത്ത് നിന്ന് കണ്ടെടുത്ത വലിയ മണല്‍ പാത്രങ്ങള്‍ മിസ്റ്റര്‍ ചാപ്മാന്‍ എനിക്ക് കാട്ടിത്തരികയുണ്ടായി.ഈ ദാരുണമായ ചടങ്ങ് നിര്‍വഹിച്ചപ്പോള്‍ ,തങ്ങള്‍ മനുഷ്യത്വ രഹിതമായ ഈ ചടങ്ങിന് വിധേയരാകുമായിരുന്നുവെന്നു നാട്ടുകാര്‍ പ്രഖ്യാപിച്ചു.സമീപത്ത് മറ്റൊരു പാത്രത്തില്‍ കുരിതിക്ക് ഉപയോഗിച്ച കത്തി കാണുകയുണ്ടായി.

പോള്‍ ചിറക്കരോട്.
അടിമകളെ ഉയര്‍ന്ന ജാതിക്കാര്‍ ഒരല്‍പ്പവും വിലമതിച്ചിരുന്നില്ല.നദീതടങ്ങളില്‍ ആവര്‍ത്തിചുണ്ടാകുന്ന മടവീഴ്ച്ചയുടെ കാരണം ഏതോ ദേവതയുടെയോ പ്രേതതിന്റെയോ അപ്രീതിയാണെന്നുള്ള കണ്ടെത്തലില്‍ ,ദേവതയുടെയോ പ്രേതതിന്റെയോ ക്രോധം ശമിപ്പിക്കാന്‍ ഒരടിമയെ മടയില്‍ താഴ്ത്തി മണ്ണിട്ട്‌ മൂടുകയായിരുന്നു പതിവ് .ഈ ഭീകരമായ സമ്പ്രദായത്തില്‍ നിന്നാണ് ,മടിയനും വിലകെട്ടവനുമായ ഒരാളെക്കുറിച്ച് ''ഈ മനുഷ്യന്‍ എന്തിനു കൊള്ളാം?വല്ല മടയിലും എറിഞ്ഞു കളയാനല്ലാതെ എന്തിനു കൊള്ളാം '' എന്ന പരാമര്‍ശം ഉണ്ടായത് .അസ്ഥിവാരത്തിനുള്ള കുഴിയില്‍ ചിലപ്പോഴൊക്കെ അവരെ എറിഞ്ഞു കളയാറുണ്ട് .സൌഭാഗ്യം കൈവരുന്നതിനുവേണ്ടി അവരുടെ അടിമയെ കുഴിച്ചുമൂടാറുണ്ട് അവരുടെ പ്രേതാത്മാക്കള്‍ രഹസ്യ നിധികളെ സംരക്ഷിക്കുകയും ചെയ്യും.രാജ വര്‍മ്മ കുലശേഖരന്‍ പതിനഞ്ചു ശിശുക്കളെ യുദ്ധത്തില്‍ വിജയമുണ്ടാക്കാന്‍ വേണ്ടി കുഴിച്ചു മൂടിയിരുന്നു.(തിരുവിതാംകൂറിലെ നാട്ടുകാരുടെ ജീവിതം എന്ന കൃതിയില്‍ നിന്ന്‍ )

2012, നവംബർ 13, ചൊവ്വാഴ്ച

ശബരിമലയും ദളിത്‌ ചരിത്രവും-ടി.ടി.ശ്രീകുമാര്‍ .

പുസ്തകം


ടി.ടി.ശ്രീ കുമാര്‍ .
ടി.ടി.ശ്രീകുമാറിന്റെ പഠനസമാഹാരമാണ് ''ചരിത്രവും ആധുനികതയും'' എന്ന പുസ്തകം.കറന്റ്  ബുക്സ് 2001ഡിസംബറിലാണ് പുസ്തകം പ്രസിധീകരിച്ചത് .ഇതില്‍ അനുബന്ധമായി കൊടുത്തിരിക്കുന്ന വിവരണമാണ് 'ശബരിമലയും ദളിത്‌ ചരിത്രവും'എന്നത് അത് മുഴുവനായും താഴെ ചേര്‍ക്കുന്നു.

ശബരിമല ക്ഷേത്രത്തില്‍ ഈയിടെ നടന്ന പ്രശ്ന വിധി വിവിധ നിലവാരത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നുവല്ലോ.ജ്യോത്സ്യന്മാര്‍ തന്നെ രണ്ടു ചേരിയായി തിരിഞ്ഞുള്ള സംഘര്‍ഷം ഒരു വശത്ത് നടക്കുന്നു.ഇരു കൂട്ടരും പ്രശ്നം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംശയാലുക്കള്‍ ആയിരുന്നില്ല .അവര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പ്രശ്നം നടത്തുന്ന രീതിയെക്കുറിച്ചും വ്യാഖ്യാനങ്ങളെക്കുറിച്ചും മറ്റുമായിരുന്നു.യുക്തിവാദികള്‍ തുടങ്ങിയവര്‍ ഈ തര്‍ക്കത്തെ അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന്‍റെ പശ്ചാത്തലത്തിലാണ് വീക്ഷിച്ചത്.പ്രസക്ത സംവാദത്തിന്‍റെ ഇരു തലക്കലുമുള്ള കക്ഷികളുടെ കാപട്യങ്ങളാണ് അവര്‍ തുറന്നു കാട്ടാന്‍ ശ്രമിച്ചത് .ഇനിയൊരു വിഭാഗത്തിന് പഴയ ജ്യോതിഷ ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ ഈ കാലഘട്ടത്തില്‍ പ്രശ്നവിധി അനുവദനീയമല്ല എന്നും പറയാം.മലബാറിലെ ദേശമംഗലം മനയില്‍ നിന്ന് ലഭിച്ച 'ഗണിതസംഗ്രഹ'ത്തിന്റെ ഭാഷാ വ്യാഖ്യാനം താളിയോലയില്‍ ''പ്രശ്നത്തിന്റെ സമ്പ്രദായമിപ്പോള്‍ വഴിപോലെ ഇല്ലായ്ക കൊണ്ട് പ്രശ്നം പ്രമാണമാക്കി ഹീനജാതികളെക്കൊണ്ട് വിധിപ്പിച്ച് അത് അനുഷ്ഠിച്ചാല്‍ അത് ദൈവവിരോധമായിട്ട് വന്നു പോകുമെന്നറിഞ്ഞു ഇനിയുള്ള കാലം പ്രശ്നത്തെ ഉപേക്ഷിക്കണം ''എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട് ( 'ക്രിയാക്രമം ':ഗവണ്മെന്റ് ഒറിയന്റല്‍ മാനൂസ്ക്രിപ്റ്റ് ലൈബ്രറി,മദ്രാസ്,1949)

കേരളത്തില്‍ ബുദ്ധ മതത്തിന് പ്രാമാണ്യമുണ്ടായിരുന്നതെന്ന്‍ അഭ്യൂഹിക്കപ്പെടുന്ന ഏതോ ഒരു ഭൂതകാലത്തിലെ ബുദ്ധവിഗ്രഹമായി അയ്യപ്പനെ കണക്കാക്കുന്നവരുണ്ട് .ബുദ്ധമതത്തെ ഭാവനാവിലാസംകൊണ്ട് ഈഴവരുമായി ബന്ധിപ്പിക്കുന്ന ലളിതമായ ചരിത്രസമവാക്യത്തിന്‍റെ ബലത്തില്‍ ശബരിമല ക്ഷേത്രം ഈഴവരുടെ ആരാധനാ കേന്ദ്രമായിരുന്നു എന്ന് വാദിക്കുന്നവരുമുണ്ട്‌ .

ശബരിമല ക്ഷേത്രത്തിന്‍റെ യഥാര്‍ത്ഥചരിത്രം അന്വേഷിക്കേണ്ടിവരുന്നത് ഈ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അത്യധികം പ്രസക്തമാകുന്നു.തികച്ചും ഹൈന്ദവം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു മിത്തിനെ അടിസ്ഥാനമാക്കിയുള്ളതും കേരളീയ ഹൈന്ദവ ക്ഷേത്രങ്ങളിലെ പൂജാവിധികള്‍ പിന്തുടരുന്നതുമായ ശബരിമല ക്ഷേത്രം യഥാര്‍ത്ഥത്തില്‍ ആരുടെ ഉടമസ്ഥതയിലായിരുന്നു?ഉടമസ്ഥര്‍ക്ക് അതെങ്ങനെ നഷ്ടപ്പെട്ടു?

പഴയ ശബരിമല
ഈ രണ്ടു ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തുന്നതിനുള്ള ശ്രമ ത്തില്‍ പ്രസക്തമാകുന്ന തെളിവാണ് കോട്ടയത്തെ ക്രിസ്തു മത പ്രചാരകനായിരുന്ന ഡബ്ലിയു.ജെ.റിച്ചാര്‍ഡ്സ് മറ്റൊരു ക്രിസ്തു മത പ്രചാരകനായിരുന്നസാമുവല്‍ മാത്തീറിന് കൈമാറിയ വിവരങ്ങള്‍ .19ആം നൂറ്റാണ്ടിന്‍റെ പൂര്‍വാര്‍ദ്ധം വരെ യെങ്കിലും ജനസംഖ്യാപരമായിതന്നെ തിരുവിതാംകൂറിലെ പ്രബലമായ ഒരു ആദിമ വിഭാഗമായിരുന്നു മലയരയന്മാര്‍ .ലണ്ടന്‍ മിഷനറി സൊസൈറ്റിയുടെ കീഴില്‍ പാതിരിയായിരുന്ന ഹെന്‍റി ബേക്കര്‍ ജൂനിയര്‍ 1862-ല്‍ മലയരയന്മാരേക്കുറിച്ച് ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കാടെരിച്ചുള്ള മലകൃഷി മുഖ്യ തൊഴിലായി സ്വീകരിച്ചിരുന്ന ഒരു കര്‍ഷക സമൂഹമായിരുന്നു അവരുടേത് .മലയാരയന്മാരുടെ കുലദൈവമാണ് അയ്യപ്പനെന്നും എരുമപ്പാറ എന്ന മലയരയന്മാരുടെ ഒരു ഗ്രാമത്തില്‍ നിന്നുള്ള തലനാണിയാണ് അവിടത്തെ വെളിച്ചപ്പാടെന്നും റിച്ചാര്‍ഡ്‌ മത്തീറിനെ അറിയിക്കുന്നുണ്ട് .കടുവകളെ ഭയന്ന്‍ കൂട്ടമായാണ് മലയരയന്മാര്‍ അയ്യപ്പ ദര്‍ശനത്തിനു പോകാറുള്ളതെന്നും റിച്ചാര്‍ഡ്സ് കൂട്ടിച്ചേര്‍ക്കുന്നുണ്ട് .അവിടത്തെ പ്രധാന വഴിപാട് അപ്പവും അരവണയും ആയിരുന്നില്ല;ചാരായവും ഉണക്കലരിയുമായിരുന്നു.

മലയരയന്മാര്‍ ഇന്ന്‍
തലനാണിയോട് വിരോധമുണ്ടായിരുന്ന ഈഴവരാരോ അയാളെ കൊന്നുകളഞ്ഞതിനുള്ള പ്രതികാരമായി ഈഴവര്‍ക്കിടയില്‍ അയ്യപ്പന്‍ വസൂരി വിതച്ചതായി അവിടങ്ങളില്‍ വിശ്വസിച്ചിരുന്നു.അതിനുള്ള പ്രായശ്ചിത്തമായി തലനാണിയുടെ ഒരു ഒട്ടു വിഗ്രഹം ഈഴവര്‍ പ്രതിഷ്ഠിച്ചതായി റിച്ചാര്‍ഡ്സ് പറയുന്നു.

ഇത്തരത്തില്‍ മലയരയന്മാരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ക്ഷേത്രം സവര്‍ണരുടെ കൈകളില്‍ എത്തിച്ചേരുന്നത് പടിപടിയായിട്ടാണെന്നു കാണാം.19ആം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ തന്നെ വൃശ്ചികവ്രതവുമായി ബന്ധപ്പെട്ട്‌ ധാരാളം സവര്‍ണരും ഈ ക്ഷേത്രം സന്ദര്‍ശിക്കുമായിരുന്നു എന്നതിന് തെളിവുണ്ട് .ആ സമയത്ത് അവിടെ പൂജക്കായി ഒരു ബ്രാഹ്മണനേയും രണ്ടു നായന്മാരെയും നിയോഗിക്കുമായിരുന്നു എന്ന്‍ വാര്‍ഡും കോര്‍ണറും ചേര്‍ന്ന് 1816-ല്‍ നടത്തിയ തിരുവിതാംകൂര്‍ -കൊച്ചി സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.എന്നാല്‍ അക്കാലത്തും ക്ഷേത്രം പൂര്‍ണമായും മലയരയന്മാര്‍ക്ക് നഷ്ടമായിരുന്നില്ലെന്ന് റിച്ചാര്‍ഡ്‌ സിന്‍റെ വിവരണത്തില്‍ നിന്ന്‍ വ്യക്തമാകുന്നു.

19ആം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ ഹെന്‍റി ബേക്കര്‍ ജൂനിയര്‍ ശബരിമലയുടെ പ്രാന്തപ്രദേശങ്ങളില്‍ നടത്തിയ പ്രേഷിത പ്രവര്‍ത്തനത്തിന്‍റെ ഫലമായി മലയാരയന്മാരില്‍ ഒരു വലിയ വിഭാഗത്തെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കുകയുണ്ടായി.1881ആയപ്പോഴേക്ക് തലനാണിയുടെ പിന്മുറക്കാരില്‍ പലരും ക്രിസ്തുമതത്തിന്‍റെ അനുയായികളായി മാറിയെന്ന് സാമുവല്‍ മത്തീര്‍ രേഖപ്പെടുത്തുന്നു.അയാളുടെ പിന്മുറക്കാരില്‍ അവസാനത്തെയാള്‍ ശബരിമല ക്ഷേത്രത്തിലെ വിഗ്രഹവും വാളും വളയും മറ്റും മേല്‍ക്കാവില്‍ പ്രേഷിത പ്രവര്‍ത്തനത്തിന്‍റെ ഉത്തരവാദിത്വം വഹിച്ചിരുന്ന റിച്ചാര്‍ഡ് സിന് കൈമാറുകയുണ്ടായി.

അങ്ങനെ കേരളത്തിലെ ദളിത്‌ സമൂഹങ്ങളുടെ ചരിത്രത്തിലെ ഒരു നിര്‍ണായക ഘട്ടത്തില്‍ മലയരയന്മാര്‍ക്ക് അവരുടെ ദൈവവും ആരാധനാലയവും നഷ്ടപ്പെടുകയാണുണ്ടായതെന്നു കാണാം.ക്ഷേത്രം പിടിച്ചടക്കാന്‍ ശ്രമിച്ചിരുന്ന സവര്‍ണ വിഭാഗങ്ങള്‍ ഈ അവസരം ഉപയോഗിച്ച് അതിന്‍റെ ഭരണാധികാരം കൈയടക്കുകയും ചെയ്തു.പിന്നീട് ശബരിമല ക്ഷേത്രം പൂര്‍ണമായും ആര്യവല്‍ക്കരിക്കപ്പെട്ടു .പന്തളം രാജ കുടുംബത്തിന് ഈ ആര്യവല്‍ക്കരണ പ്രക്രിയയില്‍ ചെറുതല്ലാത്ത പങ്കാണുണ്ടായിരുന്നതെന്ന് മിത്തുകളുടെ വരികള്‍ക്കിടയില്‍ നിന്നു വായിച്ചെടുക്കാന്‍ കഴിയും.

ശബരിമലയില്‍ ഇന്ന് നടക്കുന്ന അവകാശത്തര്‍ക്കങ്ങളുടെ പരിഹാസ്യത വ്യക്തമാക്കുന്നതാണ് ഈ ചരിത്ര വസ്തുതകള്‍ .ദളിതരെ 'ഹിന്ദു 'ക്കളും 'ക്രിസ്ത്യാനി 'കളുമൊക്കെയാക്കുന്ന സംഘടിത മത പാരമ്പര്യത്തിന്‍റെ ചരിത്രവും ദളിതരുടെ സ്വത്വനഷ്ടത്തിന്‍റെ ചരിത്രവും ഇവിടെ കെട്ടുപിണഞ്ഞു കിടക്കുന്നു.-1996.

(ചിത്രങ്ങള്‍ എല്ലാം ഇന്റര്‍നെറ്റില്‍ നിന്നും എടുത്തിട്ടുള്ളതാണ് ) 

നെരൂദയും പോസ്റ്റുമാനും മസ്സിമോ ട്രോയ്സ്സിയും

സിനിമ
.
കണ്ണന്‍ മേലോത്ത്.

ചിലിയന്‍ എഴുത്തുകാരനായ അന്റോണിയോ സ്കാര്‍മെതയുടെ 'ബേണിംഗ് പേഷ്യന്റ് 'എന്ന നോവലാണ്‌ 1994ല്‍ ബ്രിട്ടീഷ് സംവിധായകനായ മൈക്കിള്‍ റാഡ്ഫോര്‍ഡ് സംവിധാനം ചെയ്ത 'ദി പോസ്റ്റ്മാന്‍ 'എന്ന ഇറ്റാലിയന്‍ സിനിമക്ക് ആധാരം.ചിലിക്ക് സമീപം എവോലിയന്‍ കടല്‍ത്തീരത്തുള്ള ഇസ്ലനെഗ്ര എന്ന ചെറു ദ്വീപില്‍ മഹാകവി പാബ്ലോ നെരൂദ കുറച്ചുകാലം കഴിച്ചുകൂട്ടിയിരുന്നു.തീരത്തുനിന്നകന്നു കുന്നിന്‍ പുറത്തുള്ള ഒറ്റപ്പെട്ടൊരു ഇടത്തരം വീട്ടിലാണ് നെരൂദ താമസിച്ചിരുന്നത് .നിരക്ഷരരായ മുക്കുവര്‍ മാത്രമായിരുന്നു ദ്വീപുനിവാസികള്‍ .ഭാരിച്ചതും എണ്ണത്തില്‍ കൂടുതലുള്ളതുമായ തപാല്‍ ഉരുപ്പിടികള്‍ നെരൂദക്ക് എത്തിച്ചിരുന്ന പോസ്റ്റ്മാനായിരുന്നു മരിയോ ജിംനേസ് എന്ന 17 കാരന്‍ .ഇവരുടെ വ്യവഹാരങ്ങളുടെ പാരസ്പര്യമാണ്‌ നോവലിലെ  കഥനീയത.

കഥാപാത്രങ്ങളെ യഥാസ്ഥാനത്തു നിര്‍ത്തി സ്ഥലകാല വ്യതിയാനങ്ങളോടെ ബേണിംഗ് പേഷ്യന്റിനെ പോസ്റ്റ്മാനാക്കി ചിലിയില്‍ നിന്ന്‍ ഇറ്റലിയിലേക്ക് പകര്‍ത്തി നടുകയാണ്‌ മൈക്കിള്‍ റാഡ്ഫോര്‍ഡും കൂട്ടരും ചേര്‍ന്ന്‍ സിനിമയില്‍ .1952ല്‍ ഇറ്റലിക്ക് സമീപം മധ്യധരണ്യാഴിയിലുള്ള കാപ്രി ദ്വീപില്‍ കവി താമസിക്കാനെത്തുന്നതായാണ് കല്‍പ്പിച്ചിരിക്കുന്നത് .കമ്മ്യൂണിസ്റ്റ് കാരോട് അധികാരികള്‍ക്കുണ്ടായിരുന്ന കടുത്ത എതിര്‍പ്പില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നതിനായാണ് കവി ദ്വീപിലെതുന്നത്.കുന്നിന്‍ പുറത്തൊരു പാര്‍പ്പിടത്തില്‍ താമസിച്ചിരുന്ന കവിക്ക് മാത്രമായെത്തിയിരുന്ന തപാല്‍ ഉരുപ്പിടികള്‍ സൈക്കിളില്‍ എത്തിച്ചിരുന്നത് മരിയോ റുവോയോലോ എന്ന ചെറുപ്പക്കാരനായ ദ്വീപുനിവാസിയായിരുന്നു.

തപാല്‍ ഉരുപ്പിടികള്‍ കൊടുക്കേണ്ട ഏക മേല്വിലാസക്കാരന്‍ കവി മാത്രമായിരുന്നതിനാല്‍ മരിയോക്ക് തുച്ഛമായ ശമ്പളത്തിന് പുറമേ ചില്ലറയൊന്നും പാരിതോഷികമായി ലഭിക്കുവാന്‍ ഇടയില്ലായിരുന്നു.അതിനാല്‍ തൊഴിലില്ലാത്തവനായി തന്നെയാണ് പരിഗണിക്കപ്പെട്ടിരുന്നത് .കമ്മ്യൂണിസ്റ്റ് കാരോളം തന്നെ സ്വതന്ത്രചിന്താഗതിക്കാരും ആസ്വദിച്ചിരുന്ന കവിയുടെ സവിശേഷ വക്തിത്വമായിരുന്നില്ല മരിയോയെ ആകര്‍ഷിച്ചിരുന്നത് ,പെണ്ണുങ്ങള്‍ അധികവും കവിയെ ആരാധനാപാത്രമായി കരുതുന്നതിലെ മാന്ത്രികതയിലായിരുന്നു.നിരന്തരമുള്ള സമ്പര്‍ക്കം കൊണ്ട് സ്ഥാപിച്ച കൂട്ടുകെട്ടിന്‍റെ സ്വാതന്ത്ര്യമുപയോഗിച്ച് തന്നെയും ഒരു കവിയാക്കണമെന്നു മരിയോ നെരൂദയോട് പറഞ്ഞു.മരിയോയുമൊത്ത് ദ്വീപിലാകെ ചുറ്റിനടന്ന്‍ നെരൂദ ,രൂപകങ്ങള്‍ എങ്ങനെ കവിതയെ നിര്‍മ്മിക്കുമെന്നും അവകളെ സ്വതന്ത്രമാക്കുന്നതിനു സഹായിക്കുന്ന രചനാ സാങ്കേത വിദ്യയും മരിയോക്ക് പറഞ്ഞുകൊടുത്തു .ആയിടെയാണ് മദ്യ ശാലയുടെ നടത്തിപ്പുകാരിയായ റോസാ ഗോണ്‍സാലസിന്‍റെ മകള്‍ ബിയാട്രീസ് എന്ന പെണ്‍കുട്ടിയെ മരിയോ കണ്ടുമുട്ടുന്നത്.നാണം കുണുങ്ങിയും മൃദുഭാഷിയും സ്വതേ ജലദോഷം അലട്ടിയിരുന്നവനുമായ മരിയോക്ക് ബിയാട്രീസിനെ സ്വന്തമാക്കുന്നതിനുള്ള പ്രണയ വിദ്യകളില്‍ നെരൂദയില്‍ നിന്നും പകര്‍ന്നുകിട്ടിയ രൂപകങ്ങളെ സംബന്ധിച്ച അറിവ് മാത്രം അപര്യാപ്തമായിരുന്നു.കവിയുടെ കല്പ്പനേതരമായ ഇടപെടലുകളുടെ പരിസമാപ്തിയില്‍ മരിയോവും ബിയാട്രീസും വിവാഹിതരാവുമ്പോള്‍ ചിലിയിലെ സാഹചര്യം മാറിയിരുന്നതിനാല്‍ കവിക്ക് തിരിച്ചു പോകേണ്ടതായി വന്നു.അതോടെ തൊഴിലില്ലാത്തവനായി തീര്‍ന്ന മരിയോ കവിയില്‍ നിന്ന്‍ അന്യനാക്കപ്പെടാതിരിക്കുന്നതിനായി താനൊരു കമ്മ്യൂണിസ്റ്റുകാരനാണെന്ന് സ്വയം അഭിമാനിച്ചു.കമ്മ്യൂണിസ്റ്റു കാരോട് പൊതുവെയും മരിയോവിനോട് വിശേഷിച്ചും കടുത്ത വെറുപ്പുള്ള റോസ അവനോട് അങ്ങേയറ്റം നിന്ദ്യമായി പെരുമാറി.പിന്നീട് കവിക്ക് എന്ത് സംഭവിച്ചുവെന്ന് മരിയോക്ക് അറിയാന്‍ കഴിഞ്ഞില്ല.കത്തെഴുതുകയോ വിവരം തിരക്കുകയോ ചെയ്തിരുന്നില്ല.

ഒരിക്കല്‍ മരിയോവേ തേടി ചിലിയില്‍ നിന്നും ഒരു കത്തുവന്നു.കാപ്രിയിലെ വീട്ടില്‍ അവശേഷിച്ചിരുന്ന ജപ്പാന്‍ നിര്‍മ്മിത സോണി ടേപ്പ് റെക്കോര്ഡറില്‍ ദ്വീപിലെ തന്റെ പ്രിയപ്പെട്ട എല്ലാ ശബ്ദവും പിടിച്ചെടുത്ത് അയച്ചുതരണമെന്ന് കവി കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.കത്തെഴുതിയത് കവിയുടെ സെക്രട്ടേറിയായിരുന്നു.എങ്കിലും ആവശ്യപ്പെട്ടതിന്‍ പ്രകാരം മരിയോക്ക് ശബ്ദം റെക്കോര്ഡ് ചെയ്ത് അയക്കുവാന്‍ കഴിഞ്ഞില്ല.കവി വീണ്ടുമൊരിക്കല്‍ കൂടി കാപ്രി സന്ദര്‍ശിച്ചു.തന്‍റെ പ്രിയ തപാലുകാരനെ തേടിച്ചെന്നു .എന്നാല്‍ കാപ്രിയിലുണ്ടായ ഒരു ബഹളത്തില്‍ അറിയാതെ പെട്ട് മരിയോ മരിച്ചുപോയിരുന്നു.അയാള്‍ക്ക് ഒരു കുട്ടി ജനിച്ചിരുന്നു.അതിന്‍റെ പേരാണ് ''പാബ്ലിറ്റോ''

മസ്സിമോ ട്രോയ്സ്സി
പോസ്റ്റുമാന്‍ നെരൂദക്ക് സമ്മാനിച്ചത്‌ പോലെ,ദു:ഖകരമായ ഓര്‍മ്മകള്‍ പ്രേക്ഷകര്‍ക്ക് തന്നുകൊണ്ട് ആ കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ഇറ്റാലിയന്‍ നടന്‍ മസ്സിമോ ട്രോയ്സ്സി ചിത്രീകരാനാന്തരം മരണമടഞ്ഞു.തന്റെ 41ആം വയസ്സില്‍ അന്തരിക്കുമ്പോള്‍ ഇറ്റലിക്ക് നഷടമായത് കേവലം ഒരു നടനെ മാത്രമല്ല,സംവിധായകനെയും എഴുത്തുകാരനെയും ചിത്രണ സംഘക്കാരനെയുമായിരുന്നു.ജന്മനാ തന്നെയുള്ള ഹൃദ്രോഗത്തെപ്പറ്റി അറിയാമായിരുന്ന മസ്സിമോ ട്രോയ്സ്സി പ്രതിരോധതന്ത്രമെന്ന നിലയിലായിരിക്കണം ഹാസ്യ വേഷങ്ങളാണ് സിനിമയില്‍ അധികം കൈകാര്യം ചെയ്തിരുന്നത്.അന്റോണിയോ സ്കാര്‍മെതയുടെ പുസ്തകം കയ്യില്‍ കിട്ടിയ ഉടനെ അതിലെ കഥാപാത്രം തന്റെ ജീവിതവുമായി സമാനതകള്‍ പങ്കുവെക്കുന്നു എന്ന് തോന്നിയതിനാലാവണം സാക്ഷാത്കാരത്തിനായി തന്നെ സമീപിച്ചതെന്ന് മൈക്കിള്‍ റാഡ്ഫോര്‍ഡ് ഓര്‍മ്മിക്കുന്നു.
ഫിലിപ്പ് നോയ്റെ
ഇറ്റലിയിലെ സിസിലി ദ്വീപിനടുത്തുള്ള ചെറു ദ്വീപായ സെലിനയില്‍ വെച്ചായിരുന്നു ചിത്രീകരണം . മസ്സിമോ ട്രോയ്സ്സിയും റാഡ് ഫോര്‍ഡും ചേര്‍ന്ന്‍ തിരക്കഥ തയ്യാറാക്കിയ ശേഷം പ്രമുഖ തിരക്കഥാകൃത്തായ അന്നം പാവിശ്നാനോവിന് അംഗീകാരത്തിനും ഭേദഗതികല്‍ക്കുമായി ഫാക്സ് ചെയ്ത് റോമിലേക്ക് അയക്കുകയായിരുന്നു പതിവ്.ഫ്യൂരിയോ സ്കാര്പെല്ലിയും ജിയോകൊമോ സ്കാര്പെല്ലിയും തിരക്കഥാരചനയില്‍സഹകരിച്ചിരുന്നു.അനാരോഗ്യംമൂലംരണ്ടുമണിക്കൂറിലധികം  മസ്സിമോ ട്രോയ്സ്സിക്ക് ചിത്രീകരണത്തിനായി ചെലവഴിക്കാന്‍ പറ്റിയിരുന്നില്ല.1994ജൂണ്‍ 3ന് ചിത്രീകരണം പൂര്‍ത്തിയായി.അഞ്ചാം തിയതി ലണ്ടനില്‍ കൊണ്ടുപോയി ചികിത്സിക്കാനുള്ള ഏര്‍പ്പാടുകള്‍ റാഡ് ഫോര്‍ഡ് ചെയ്തിരുന്നതാണ് നാലാം തിയതി ശനിയാഴ്ച ഉറങ്ങാന്‍ കിടന്ന മസ്സിമോ ട്രോയ്സ്സി പിന്നീടൊരിക്കലും ഉണരുകയുണ്ടായില്ല.

മൈക്കിള്‍ റാഡ്ഫോര്‍ഡ്
 ''അവന്റെ ജീവിതം ഞങ്ങള്‍ക്ക് തന്നിട്ടുപോയി.അതുകൊണ്ട് ഞങ്ങള്‍ എന്ത് ചെയ്യുന്നുവെന്നു കാണുവാന്‍ പോലും നില്‍ക്കാതെ.....''റാഡ് ഫോര്‍ഡ് പിന്നീടെഴുതി.ഉടനെ തന്നെ പടം വെനീസ് മേളയിലേക്ക് അയച്ചുവെങ്കിലും മത്സരവേദിക്ക് പുറത്താണ് കാണിക്കുവാന്‍ കഴിഞ്ഞത്.പാബ്ലോ നെരൂദയെ അവതരിപ്പിച്ച പ്രമുഖ ഫ്രഞ്ച് നടനായ ഫിലിപ്പ് നോയ്റെ മസ്സിമോ ട്രോയ്സ്സി പ്രത്യക്ഷപ്പെടുംപോഴെല്ലാം തിയേറ്ററില്‍ ഇരുന്ന് പൊട്ടിക്കരയുക മാത്രമാണ് ചെയ്തത്.

1946ല്‍ ന്യൂഡല്‍ഹിയില്‍ ജനിച്ച റാഡ് ഫോര്‍ഡ് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടപ്പോഴായിരിക്കണം ഇംഗ്ലണ്ടിലേക്ക് പോയത്.പ്രസിദ്ധ എഴുത്തുകാരന്‍ ജോര്‍ജ് ഓര്‍വെല്ലിന്റെ വിഖ്യാതമായ ''1984''സിനിമയാക്കിയിട്ടുണ്ട്. ഷേക്സ്പീരിയന്‍ നാടകമായ ''മര്‍ച്ചന്റ് ഓഫ് വെനീസ് ''നും ആവിഷ്കാരം കൊടുത്തിട്ടുണ്ട്‌ .


2012, നവംബർ 11, ഞായറാഴ്‌ച

പൂണൂലും പൂജാരിയും

നേരറിവ്

പി.കെ.ചോതി.

''ശാസ്ത്രവും മതവിശ്വാസവും അറിയുന്നയാള്‍ക്ക് ക്ഷേത്രങ്ങളില്‍ ശന്തിക്കാരനാകുന്നതിന് ജാതി തടസ്സമില്ല ''കേരള ഹൈക്കോടതി വിധി സുപ്രീംകോടതി കോടതി ശരിവെച്ചിരിക്കയാണല്ലോ.

ഭരണ ഘടനയുടെയും ജനാധിപത്യ വ്യവസ്ഥയുടെയും അന്തസ്സത്ത ഉള്‍ക്കൊണ്ടൊരു വിധിയാണിത്.ക്ഷേത്ര പൂജാരിയോ അതിലേറെ ഉയര്‍ന്ന ജോലി തന്നെയാണെങ്കിലും ഒരു ജാതിയില്‍ പെട്ടവരെ മാത്രം പരിഗണിക്കുന്നതിനെ നിയമപരമായി അംഗീകരിക്കുന്നില്ലെന്നാണ് ഈ തീരുമാനത്തിന്‍റെ അന്തസ്സത്ത .നമ്മുടെ ഭരണ ഘടനയില്‍ മത നിരപേക്ഷതക്ക് ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട് .ജാതിയുടെ പേരിലുള്ള അവകാശ നിഷേധം ഭരണ ഘടന പൌരന് ഉറപ്പു നല്‍കുന്ന മൌലികാവകാശങ്ങളുടെ ലംഘനം തന്നെയാണ് .ഈ യാഥാര്‍ഥ്യതിലെക്കാണ് കോടതി ഏവരുടെയും ശ്രദ്ധ തിരിച്ചിരിക്കുന്നത് .

1992 തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പൂജാ വിധികളറിയാവുന്ന ഹിന്ദു യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ച ഘട്ടത്തിലാണ് എറണാകുളത്ത് വടക്കന്‍ പറവൂരിലെ വി.എസ.രാഖേഷ് എന്ന ഈഴവ യുവാവ് അപേക്ഷകനായത് പൂജാരിയായി നിയമനം കിട്ടിയ രാഖേഷിനെതിരെ സ്റ്റേ ഓര്‍ഡര്‍ കൊണ്ടുവന്ന് ബ്രാഹ്മണ വര്‍ഗം ഇറക്കി വിടുകയായിരുന്നു.ഇതിനെ തുടര്‍ന്നുണ്ടായ നിയമ യുദ്ധമാണ് പത്ത് വര്‍ഷത്തിനുള്ളില്‍ സുപ്രധാന വിധിയിലൂടെ ഭാരതത്തിലെ ആഡ്യബ്രാഹ്മണ വര്‍ഗ്ഗത്തിന്റെ അന്ധമായ അധികാര ഭ്രാന്തിനു കൂച്ചുവിലങ്ങിട്ടിട്ടുള്ളത് .ആരാധനാ സ്വാതന്ത്ര്യത്തിനുവേണ്ടി ഭാരതത്തിന്‍റെ നാനാ ഭാഗങ്ങളിലും ചെറുതും വലുതുമായ ശക്തമായ പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്.പ്രത്യേകിച്ച് മഹാരാഷ്ട്രയിലും കേരളത്തിലും .മഹാരാഷ്ട്രയില്‍ ഡോ.ബി.ആര്‍.അംബേദ്‌കറുടെ നേതൃത്വത്തില്‍ നാസിക്കിലെ പ്രസിദ്ധമായ ക്ഷേത്ര പരിസരത്ത് 1930മാര്‍ച്ച്‌ 3 മുതല്‍ 1935 ഒക്ടോബര്‍ മാസം വരെ അവര്‍ണരും സവര്‍ണരുമായി സംഘര്‍ഷം നീണ്ടു നില്‍ക്കുകയും ക്ഷേത്രം ഒരു വര്‍ഷത്തോളം അടച്ചിടുകയും ചെയ്തു.അയിത്ത  ജാതിക്കാരെ അടിമകളായി തളച്ചിടുന്ന നിയമ വ്യവസ്ഥ മനുസ്മൃതിയാണെന്നു മനസ്സിലാക്കി അദ്ദേഹവും നാലായിരത്തോളം വരുന്ന അനുയായികളുമായി ചേര്‍ന്ന് 1927ഡിസംബര്‍ 24നു അര്‍ദ്ധരാത്രി 'മഹദ് 'എന്ന സ്ഥലത്തുള്ള ചൌദാര്‍ ചിറ വലിയ കുളത്തിന്റെ കരയില്‍ വെച്ച് ആ ബ്രാഹ്മണ പൂജിത ഗ്രന്ഥം അഗ്നിക്കിരയാക്കി.മനുസ്മൃതി രൂപം കൊണ്ടത്‌ എ.ടി .185നോടടുകൂടിയാണ്സുമതി ഭാസ്കര്‍ എന്ന ബ്രാഹ്മണന്‍ ബുദ്ധമതക്കാരെ അടിച്ചമര്‍ത്താനും തന്‍റെ വര്‍ഗത്തിന്‍റെ നിലനില്‍പ്പിനും അയിത ജാതിക്കാരെ വരുതില്‍ നിര്‍ത്താനും വേണ്ടി എഴുതിയുണ്ടാക്കിയതാണ് മനുസ്മൃതി എന്ന പേരില്‍ അറിയപ്പെടുന്നത്.ആ ദുര്‍ഭൂതത്തെ യാണ് അംബേദ്‌കര്‍ അന്ന് അഗ്നിയില്‍ ഹോമിച്ചത് .

ഹിന്ദുമതമെന്നത് ഒരു പ്രത്യേക ജീവിത രീതിയാണ് .കാലങ്ങള്‍ കൊണ്ട് ഇതിഹാസങ്ങളിലും കാവ്യങ്ങളിലും ഐതിഹ്യങ്ങളിലും സങ്കല്‍പ്പങ്ങളിലുമായി രൂപപ്പെട്ടുവന്ന ചടങ്ങുകളുടെയും ആചാരങ്ങളുടെയും ആഘോഷ ങ്ങളുടെയും ആകെ തുകയാണ് ഹിന്ദുത്വം എന്നു പറയാം.ബ്രാഹ്മണ,ക്ഷത്രിയ,വൈശ്യ,ശൂദ്ര എന്നീ നാല് ജാതികളിലായി മനുഷ്യരെ തരം തിരിക്കുകയും ഇവയില്‍ പെടുത്താതെ മ്ലേച്ച ജാതികളായി വേര്‍തിരിച്ചു നിര്‍ത്തിയിരുന്നവരുമാണ് ഇന്നത്തെ ദളിതര്‍ .ഈ വര്‍ഗതെയാണ് സഞ്ചാരം,വിദ്യാഭ്യാസം ,സംഘടന,ആരാധന എന്നീ മൌലിക സ്വാതന്ത്ര്യത്തില്‍ നിന്നും മനുവദികള്‍ അകറ്റി നിര്‍ത്തിയിരുന്നത്.1911ല്‍ നടത്തിയ ജനസംഘ്യാ കണക്കെടുപ്പില്‍ മാത്രമാണ് അയിത ജാതിക്കാരെയും ഹിന്ദുക്കളോടൊപ്പം കൂട്ടി ഹിന്ദു ജനസംഘ്യയുടെ കണക്കുകള്‍ വര്‍ധിപ്പിച്ചു കാട്ടിയത്.

ഹിന്ദുക്കളുടെ ഇടയിലുള്ള അസമത്വവും അനാചാരങ്ങളും ഒഴിവാക്കുന്നതിനു കൂടിയാണ് ഭരണ ഘടനാ ശില്‍പ്പിയായ ഡോ.ബി.ആര്‍ .അംബേദ്‌കര്‍ 1951ല്‍ ഹിന്ദു കോഡ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് .ഇത് വളരെ സങ്കീര്‍ണമായ ഒരു വിഷയമാണ് .ഹിന്ദുമതത്തില്‍ പല സാമൂഹിക നിയമ നിര്‍മാതാക്കളും ഉണ്ടല്ലോ? മനു,കൌടില്യന്‍ ,ബ്രുഹസ്പതി തുടങ്ങിയവര്‍ .ഇവരുടെ ചില അനുശാസനങ്ങള്‍ സാമാന്യ നീതിക്ക് നിരക്കുന്നവയല്ല.അത്തരം പിഴവുകളെല്ലാം തിരുത്തി കാലോചിതവും എല്ലാ ഹിന്ദുക്കള്‍ക്കും തുല്യ നീതി ലഭിക്കുന്നതുമായ ഒരു സമഗ്ര നിയമത്തിനുവേണ്ടിയാണ് അംബേദ്‌കര്‍ ശ്രമിച്ചത് .എന്നാല്‍ മനുവാദികളായ അന്നത്തെ കേന്ദ്ര നേതാക്കള്‍ ബില്ലിനെ പാടെ അവഗണിക്കുകയും അവതരണാനുമതി നിഷേധിക്കുകയുമാണ് ചെയ്തത്.

ഹിന്ദു കോഡ് ബില്ലിലൂടെ സ്ഥാപിച്ചെടുക്കാന്‍ അംബേദ്‌കര്‍ ലക്ഷ്യമിട്ട കാര്യങ്ങളില്‍ ഒരെണ്ണം മാത്രമാണ് ക്ഷേത്ര പൂജാ കാര്യങ്ങളില്‍ പാണ്ഡിത്യമുള്ള എല്ലാ ഹിന്ദുക്കള്‍ക്കും പൂജാരി ആകാം എന്നുള്ളത് .അന്ന് സവര്‍ണ ഹൈന്ദവ സമാജികരാല്‍ തകര്‍ക്കപ്പെട്ട സത്യമാണ് ഇന്ന് നീതി പീoത്തിലൂടെ സ്ഥാപിതമായിരിക്കുന്നത്.കേരളത്തില്‍ നവോഥാന പ്രവര്‍ത്തന രംഗത്തെ ആരാധനാ സ്വാതന്ത്ര്യത്തിനുതുടക്കം കുറിച്ചത് ശ്രീ നാരായണ ഗുരുവാണെന്നാണ് മിക്കവാറും ധരിച്ചിരിക്കുന്നത് .അത് ശരിയല്ല.1888ല്‍ നടന്ന അരുവിപ്പുറം പ്രതിഷ്ടക്ക് 14 വര്‍ഷം മുന്‍പ് മരണമടഞ്ഞ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന ഈഴവ പ്രമാണി തന്‍റെ വീട്ടുമുറ്റത്ത് കൊല്ല വര്‍ഷം 1025ല്‍ ഒരു ശിവ ക്ഷേത്രം പണി കഴിപ്പിച്ച് ആരാധന നടത്തിയിരുന്നു.ഈ ക്ഷേത്ര നിര്‍മ്മാണ ത്തിനു ശേഷം നാല് വര്‍ഷം കഴിഞ്ഞാണ് നാരായണ ഗുരു ജനിച്ചത്.ആറാട്ടുപുഴയില്‍ കല്ലിശ്ശേരി വീട്ടില്‍ 999മിഥുനം ഏഴിനായിരുന്നു പണിക്കരുടെ ജനനം.ധനികനും അഭ്യാസിയും ആയിരുന്ന അദ്ദേഹം ക്ഷത്ര കലകള്‍ കൂടി തന്‍റെ കളരിയില്‍ പരിശീലിപ്പിച്ചിരുന്നു.മേലാള വര്‍ഗത്തെ വെല്ലുവിളിച്ചുകൊണ്ടു കീഴാള വര്‍ഗത്തിന്‍റെ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന പണിക്കരെ കൊല്ലത്തേക്കുള്ള ബോട്ടു യാത്രയില്‍ ശത്രുക്കള്‍ ചതിവില്‍ കൊലപ്പെടുത്തുകയാണ് ചെയ്തത് .

കൊച്ചിയിലും മലബാറിലും ക്ഷേത്ര വാതിലുകള്‍ അയിത്ത ജാതിക്കാര്‍ക്കായി തുറന്നുകൊടുത്തത് 1949ലാണ് .തിരുവിതാംകൂറില്‍ 1936 നവംബര്‍ 12നും ഈ വിളംബരം പട്ടിക ജാതി പട്ടിക വര്‍ഗക്കാര്‍ക്കായി മാത്രമായിരുന്നു എന്നു വീക്ഷിക്കവിധത്തിലുള്ള പ്രചാരണമാണ് ഇന്ന് നടക്കുന്നത്.അടിമമോചനം ,സഞ്ചാര സ്വാതന്ത്ര്യം ,വിദ്യാഭ്യാസ അവകാശം എന്നിവ പിടിച്ചു വാങ്ങിയതൊന്നും വളര പ്രാധാന്യമര്‍ഹിക്കാത്തതാണ് എന്നാണ് ധാരണ.ക്ഷേത്ര പ്രവേശനം അയിത്ത ജാതിക്കാരെ സംബന്ധിച്ചിടത്തോളം അവസാനത്തെ വിഷയമാണ്.

തോട്ടുകൂടാത്തവര്‍ക്ക് ക്ഷേത്രങ്ങളുടെ പരിസരത്തുകൂടി വഴി നടക്കുവാന്‍ വിലക്കുണ്ടായിരുന്ന കാലത്ത് തിരുവിതാംകൂറില്‍ ഒരു പുലയന്‍ സ്വന്തമായി ക്ഷേത്രം നിര്‍മിച്ചു പ്രതിഷ്ഠ നടത്തിയതായി ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നു.ആറന്മുള ഗ്രാമത്തിലെ കുറയന്നൂര്‍ മയിലാടുംപാറയില്‍ മലയാള വര്‍ഷം 1051ല്‍ മൈക്കുഴിയില്‍ തപസി ഓമല്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര് .1955ല്‍ അദ്ദേഹത്തിന്‍റെ മരണ ശേഷം കെ.പി.എം.എസ് .784ആം നമ്പര്‍ ശാഖ ഏറ്റെടുത്തു.

എന്നാല്‍ പൊതു വഴിയിലൂടെ സഞ്ചരിക്കുവാന്‍ കാഴ്ജാതിക്കാര്‍ക്ക് വിലക്ക് കല്‍പ്പിച്ചിരുന്ന ഘട്ടത്തിലാണ് പുലയനായ അയ്യങ്കാളി അതിലൂടെ വില്ലുവണ്ടിയില്‍ 1893 സെപ്റ്റംബര്‍ 11ന് പൊതു നിരത്തിലൂടെ സഞ്ചരിച്ചത് .ആരുടേയും അനുവാദത്തിനു വേണ്ടി കാത്തു നില്‍ക്കാതെയാണ് .ഈ ധീരമായ പ്രവര്‍ത്തനത്തിലൂടെ നിലവിലുണ്ടായിരുന്ന മൂന്ന്‍ വിളക്കുകളെയാണ് അദ്ദേഹം ലംഘിച്ചത് .1 .മേലാളരേ കണ്ടാല്‍ അയിത്ത ജാതിക്കാരന്‍ 96 അടി അകലം നില്‍ക്കണമെന്നത് 2.പൊതു വഴിയില്‍ കൂടി നടക്കരുതെന്നുള്ളത് .3 .സവര്‍ണര്‍ക്ക്‌ മാത്രമായിരുന്ന വില്ലുവണ്ടിയുടെ അവകാശം.

പൂണൂല്‍ ധരിക്കുന്നവരെല്ലാം ബ്രാഹ്മണരാനെന്നും അവര്‍ക്കു ക്ഷേത്ര കാര്യങ്ങളില്‍ പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടെന്നുമുള്ള ധാരണ ശരിയല്ലെന്ന് ചില സംഭവങ്ങള്‍ വ്യക്തമാക്കുന്നു.1924ല്‍ കന്യാകുമാരിയില്‍ എത്തിയ ഗാന്ധിജിയെ വൈശ്യനെന്ന പേരില്‍ ബ്രാഹ്മണ പുരോഹിതന്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചില്ല .ക്ഷമയോടുകൂടി അതിനു വഴങ്ങുക മാത്രമേ അദ്ദേഹത്തിനു നിവൃത്തിയുണ്ടായിരുന്നുള്ളൂ.1932വരെ അയിത്ത ജാതിക്കാരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിന് ഗാന്ധിജിയും എതിര്‍ത്തിരുന്നു.അയ്യങ്കാളിക്ക്‌ ശേഷം മര്‍ദ്ദിത ജനതയുടെ വിമോചനത്തിനായുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് കല്ലറ സുകുമാരനാണ് .നാല് ദശാബ്ദക്കാലം സാമൂഹ്യ രാഷ്ട്രീയ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളില്‍ ഒരു വെള്ളി നക്ഷത്രം പോലെ ശോഭിച്ചു നിന്ന കല്ലറ സുകുമാരന്‍റെ പദയാത്രക്ക് അര്‍ത്ഥവും ലക്ഷ്യവും ഉണ്ടായിരുന്നതായി പിന്നീടുണ്ടായ കോടതി നടപടികളില്‍ നിന്നും വ്യക്തമാകുന്നു.1983ഡിസമ്പര്‍ 31നു ബ്രാഹ്മണ സദ്യ നിര്‍ത്തലാക്കണമെന്നും 1984 ജനുവരി ഒന്ന് മുതല്‍ നമസ്കാര സദ്യയില്‍ ജാതി വിവേചനം കാണിക്കരുതെന്നും കോടതി വിധി പ്രഖ്യാപിച്ചു .

ബ്രാഹ്മണ വര്‍ഗത്തിന്‍റെ അധികാര ഭാന്തിനു നിയമം കൊണ്ട് കടിഞ്ഞാണിട്ടെങ്കിലും കീഴാള വര്‍ഗം ഇന്നും മതപരമായ ചടങ്ങുകള്‍ക്ക് പ്രത്യേകിച്ച് വിവാഹം,ഹൃഹപ്രവേശം ,മരണം തുടങ്ങിയ സംരംഭങ്ങളില്‍ കാര്‍മികത്വത്തിനു മേലാളരെയാണ് ആശ്രയിക്കുന്നത് .ഇതിനുകാരണം അവരുടെ തലതിരിഞ്ഞ വിശ്വാസവും വിധേയത്വവുമാണെന്നതില്‍ തര്‍ക്കമില്ല.മതാനുഷ്ടാന ചടങ്ങുകളില്‍ അന്യ പുരോഹിതരെ ക്ഷണിച്ചുവരുത്തുന്നതിലൂടെ സ്വയം അധമാരാവുകയാണ് അവര്‍ ചെയ്യുന്നത്.മാത്രമല്ല മേല്‍ക്കോയ്മ തലക്കനം അവരുടെ മേല്‍ പതിപ്പിക്കുകയും ഈ ജാതി മേധാവിത്വം അംഗീകരിക്കലുമാണ് .വിദ്യയും അര്‍ത്ഥവും നേടിക്കഴിഞ്ഞിട്ടു പോലും താണ ജാതിക്കാര്‍ ഇതിനെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ല എന്നത് അപലപനീയമാണ് .നമ്മുടെ ഗുരുഭൂതനായ അയ്യങ്കാളി അന്ന് ആഗ്രഹിച്ചത് പത്തു ബി.എ.ക്കാരെ ആണെങ്കില്‍ ഇന്ന് നമുക്ക് വ്യക്തികളെയും വേണം .ആയതിന് വിശ്വാസികളായ യുവാക്കള്‍ അലസത വെടിഞ്ഞ് ശാസ്ത്രങ്ങളും തന്ത്രങ്ങളും വശമാക്കി സമജാതി ജനങ്ങള്‍ക്ക് ഉപകാര പ്രദമായ പ്രവൃത്തിയില്‍ ഏര്‍പ്പെടണം .പൂജാവൃത്തിക്ക് പൂണൂല്‍ മുഖ്യഘടകമല്ലെന്ന് വ്യക്തമായ സ്ഥിതിക്കും ,പുരോഹിത വൃത്തി ഒരു ഉപജീവന മാര്‍ഗവുമാണെങ്കില്‍ നാമെന്തിനു മടിക്കണം.

('ദേശീയ ശബ്ദം 'മാസികയുടെ2002ഡിസംബര്‍ ലക്കത്തിലാണ് പ.കെ.ചോതി മാഷ ഈ ലേഖനം എഴുതിയിട്ടുള്ളത് .സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച അദ്ദേഹം ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണ് .ടി.എച്ച്.പി.ചെന്താരശ്ശേരിയെ പോലെയും കവിയൂര്‍ മുരളിയെ പോലെയും ചോദ്യംമുട്ടിക്കുന്ന ഉത്തരങ്ങള്‍ കൊടുക്കുവാന്‍ കെല്‍പ്പുള്ള ജ്ഞാന സമ്പത്ത് അദ്ദേഹത്തിനുണ്ട്.പക്ഷേ പുസ്തകങ്ങളൊന്നും എഴുതിയിട്ടില്ല.ലേഖനങ്ങളും കത്തുകളും ഒരുപാട് എഴുതിയിട്ടുണ്ട്.)