"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2012, മാർച്ച് 20, ചൊവ്വാഴ്ച

ലോഗോ പ്രകാശനവും, കലാസന്ധ്യയും

കൂട്ടരെ,


നമ്മുടെ ലോഗോ പ്രകാശനവും തുടർന്നു നടക്കുന്ന കലാസന്ധ്യയിലേക്കും
എല്ലാവരെയും സ്വാഗതം ചെയ്യുന്നു.


പരിപാടി നടക്കുന്ന സ്ഥലവും തീയ്യതിയും
24 march 2o12, saturday - 6 pm
KSEB auditorium, ernakulam


ലോഗോ പ്രകാശിപ്പിക്കുന്നത് യുവ കവിയത്രി രമ്യ തുറവൂർ ആണ്
ചടങ്ങിൽ അഭിനയത്രി ലക്ഷ്മി രാമന്റെ സാന്നിദ്ധ്യം ഉണ്ടായിരിക്കുന്നതാണ്.
പിന്നീടുള്ള കലാസന്ധ്യയിൽ

നാടകം
‘ജോസഫിന്റെ റേഡിയോ’
അവതരണം: ജയചന്ദ്രൻ തകഴിക്കാരൻ 

രചന, സംവിധാനം : കെ. ആർ. രമേഷ്‌ കോട്ടയം

സിനിമാപ്രദർശനം
Black Like Me (1964)

Dir: Carl Lerner | 105 min | Drama | USA



എല്ലാവരും വരുമല്ലോ

2012, മാർച്ച് 18, ഞായറാഴ്‌ച

ഒരുക്കിക്കൂട്ടിയവർ

2006 ജനുവരി മാസം - എറണ്ണാകുളം ചാവറ പബ്ലിക്ക് ലൈബ്രറിയിൽ ഒരു കൂട്ടം പ്രതിഭാനിർദ്ദരരായ ചെറുപ്പക്കാർ ആക്സ്മികമായി ഒത്തുചേരുകയും, തങ്ങളുടെ ആശയും, ആശയങ്ങളും പങ്കുവെക്കുകയുണ്ടായി. ഇത്തരത്തിലുള്ള ആശയകൈമാറ്റങ്ങൾ ഞങ്ങളുടെ പ്രവർത്തന മേഖലകളിൽ പുതിയ ഉണർവ്വ് നൽകുന്നതായി ഞങ്ങൾക്ക് അനുഭവപ്പെട്ടു. പിന്നെ സർഗ്ഗാത്മകതയുടെ വസന്തകാലം ആരംഭിക്കുകയായി. നിരവധി ചിത്രപ്രദർശനങ്ങൾ, നാടകാവതരണങ്ങൾ, കലാ പരിശീലന ക്ലാസ്സുകൾ, സിനിമാപ്രദർശനങ്ങൾ, ആധുനിക സങ്കേതങ്ങളുടെ പരിചയപ്പെടുത്തലുകൾ, അനുഭവം പങ്കുവെക്കൽ, ക്രാഫ്റ്റ് നിർമ്മാണ പരിശീലനങ്ങൾ, സഹവാസ ക്യാമ്പുകൾ തുടങ്ങിയവ നടത്തുവാൻ ഞങ്ങൾക്ക് സാധിച്ചു. ഞങ്ങൾ കൂട്ടായ്മ്മ എന്നു വിളിക്കുന്ന ഈ കൂട്ടായ്മ്മയിലെ അംഗങ്ങൾ ശ്രദ്ധേയമായ നിരവധി കലാസാംസ്ക്കാരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. 

വർഷങ്ങൾ പലതു കഴിഞ്ഞപ്പോൾ മാറ്റങ്ങൾ പലതും സംഭവിച്ചു. ഒപ്പം നടന്നവരിൽ ചിലർ അനിവാര്യമായ പ്രവാസങ്ങളിലേക്ക് മാറ്റപ്പെട്ടു. ആധുനികതയുടെ തിളക്കമുള്ള കണ്ണുകളുമായി പുതിയ ചെറുപ്പക്കാർ വന്നു ചേർന്നു. അനുഭവസമ്പത്തുമായി മുതിർന്ന വ്യകതികൾ സംവാദങ്ങൾ എറ്റെടുത്തു. നിങ്ങൾ എല്ലാവരെയും ഈ അവരത്തിൽ ഓർക്കുന്നു. നിങ്ങൾ നൽകിയ സ്നേഹം, സന്തോഷം, ചെറു വേദനകൾ എല്ലാത്തിനും പറഞ്ഞാൽ തീരാത്ത നന്ദിയും, കടപ്പാടും മാത്രമാണുള്ളത്. 

കൂട്ടായ്മ്മ സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനുമായി ‘ഇടനേരം’ എന്ന ഒരു ഇന്റർനെറ്റ് ക്രിയേറ്റിവിറ്റി മാസിക ആരംഭിക്കുകയാണ്. ഒപ്പം കൂട്ടായ്മ്മയുടെ Resource Database ഉം തുടങ്ങുന്നു. ഈ സംരഭങ്ങളിലേക്ക് എല്ലാവരുടെയും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.